ടി.പി വധകേസ്: പൊലീസ് കുറ്റപത്രം തയാറാക്കാന്‍ ഒരുങ്ങുന്നു Madhyamam News Feeds |
- ടി.പി വധകേസ്: പൊലീസ് കുറ്റപത്രം തയാറാക്കാന്‍ ഒരുങ്ങുന്നു
- വയല്‍ നികത്തല്‍; മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്
- സുനിത വില്യംസ് വീണ്ടും ‘പറക്കുന്നു’
- ഗുവാഹതി സംഭവം; സ്ത്രീ സുരക്ഷ ആശങ്കയില്‍
- ബിയ്യം ബ്രിഡ്ജ് പദ്ധതി: 2.57 കോടിയുടെ ഭരണാനുമതി
- കോണ്‍ഗ്രസില്‍ ഗ്രൂപ് യോഗങ്ങള്‍ സജീവം
- ദുരന്തമുഖങ്ങളില്‍ സേവനസന്നദ്ധരായി ഖത്തര്‍ റെഡ്ക്രസന്‍റ് ടീം
- 1.22 ലക്ഷം കോടി രൂപ പ്രതിവര്‍ഷ നഷ്ടമെന്ന് റിപ്പോര്‍ട്ട്
- ആറന്മുള ഭൂമി വിജ്ഞാപനം പിന്‍വാതിലിലൂടെ
- പണം കൊടുക്കാനും 'പണി' കിട്ടാനും പ്രൈവറ്റുകാര്‍
ടി.പി വധകേസ്: പൊലീസ് കുറ്റപത്രം തയാറാക്കാന്‍ ഒരുങ്ങുന്നു Posted: 13 Jul 2012 11:55 PM PDT Image: കോഴിക്കോട്: കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ അന്വേഷസംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. കേസന്വേഷണത്തില്‍ ഇനി കാര്യമായ വഴിത്തിരിവുകളുണ്ടാകാനിടയില്ല എന്ന് വ്യക്തമായതോടെയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചന തുടങ്ങിയതെന്നനറിയുന്നു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍െറ അറസ്റ്റോടെ കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം തിരിയുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അങ്ങിനെയുണ്ടായില്ല. |
വയല്‍ നികത്തല്‍; മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത് Posted: 13 Jul 2012 11:52 PM PDT Image: തിരുവനന്തപുരം: 2005ന് മുമ്പുള്ള നെല്‍വയല്‍ നികത്തലിന് അംഗീകാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. മന്ത്രിസഭാ തീരുമാനം ഭൂമാഫിയക്ക് പച്ചക്കൊടി കാണിക്കുന്നതാണെന്നും തീരുമാനം റദ്ദാക്കണമെന്നും സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സുധീരന്‍ കത്തില്‍ പറയുന്നു. |
സുനിത വില്യംസ് വീണ്ടും ‘പറക്കുന്നു’ Posted: 13 Jul 2012 11:13 PM PDT Image: ന്യൂയോര്‍ക്: തന്‍െറ രണ്ടാം വാന പര്യവേക്ഷണത്തിനൊരുങ്ങുകയാണ് നാസയുടെ ബഹിരാകാശസഞ്ചാരി സുനിത വില്യംസ്. ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് (ഐ.എസ്.എസ്) കസാക്കിസ്ഥാനിലെ കോസ്മോഡ്രോമില്‍നിന്ന് ഞായറാഴ്ച സുനിതയും സംഘവും പറന്നുയരുമെന്ന് നാസ അറിയിച്ചു. ഇതിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഈ 44കാരി. |
ഗുവാഹതി സംഭവം; സ്ത്രീ സുരക്ഷ ആശങ്കയില്‍ Posted: 13 Jul 2012 10:24 PM PDT Image: ഗുവാഹതി: ഗുവാഹതിയില്‍ പെണ്‍കുട്ടി ജനമധ്യത്തില്‍ 20തോളം പേരുടെ കൂട്ട അതിക്രമത്തിനിരയായ ഞെട്ടിപ്പിക്കുന്ന സംഭവം രാജ്യത്തെ സ്ത്രീകളുടെ സുരക്ഷക്കുമേല്‍ കടുത്ത ആശങ്കയുയര്‍ത്തുന്നു. സംഭവം നടന്ന് അഞ്ചു ദിവസമായിട്ടും പ്രതികളില്‍ ഭൂരിഭാഗവും പിടിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ നിയമസംവിധാനങ്ങളെപോലും വെല്ലുവിളിച്ച് ഇവര്‍ വിലസുമ്പോള്‍ ഇത്തരം സംഭവങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ജനം. |
ബിയ്യം ബ്രിഡ്ജ് പദ്ധതി: 2.57 കോടിയുടെ ഭരണാനുമതി Posted: 13 Jul 2012 08:50 PM PDT Image: മലപ്പുറം: ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ യാഥാര്‍ഥ്യമാക്കി ബിയ്യം ബ്രിഡ്ജ് പദ്ധതിക്ക് 2.57 കോടിയുടെ ഭരണാനുമതി ലഭിച്ചു. മാറഞ്ചേരി പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന ബിയ്യം ബ്രിഡ്ജിനോടനുബന്ധിച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചതായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍(ഡി.ടി.പി.സി) ചെയര്‍മാന്‍കൂടിയായ കലക്ടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു. |
കോണ്‍ഗ്രസില്‍ ഗ്രൂപ് യോഗങ്ങള്‍ സജീവം Posted: 13 Jul 2012 08:43 PM PDT കോഴിക്കോട്: നവംബറില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുന്നതിന്‍െറ മുന്നോടിയായി കോണ്‍ഗ്രസില്‍ ഗ്രൂപ് യോഗങ്ങള്‍ സജീവമായി. എ,ഐ ഗ്രൂപ്പുകള്‍ക്ക് പിന്നാലെ കെ. മുരളീധരനെ പിന്തുണക്കുന്നവരും യോഗംചേര്‍ന്നു. |
ദുരന്തമുഖങ്ങളില്‍ സേവനസന്നദ്ധരായി ഖത്തര്‍ റെഡ്ക്രസന്‍റ് ടീം Posted: 13 Jul 2012 08:36 PM PDT Image: ദോഹ: വാരാന്ത ഒഴിവുദിനം ആസ്വദിക്കാനാഗ്രഹിച്ച് മിസഈദിലെ സീലൈന്‍ ബീച്ചിലത്തെിയ മൂന്നംഗ സുഹൃദ്സംഘത്തിന് കടല്‍വെള്ളത്തിന്‍െറ നീലിമ കണ്ടപ്പോള്‍ സ്വയം നിയന്ത്രിക്കാനായില്ല. ഒന്നും ചിന്തിക്കാതെ വെള്ളത്തിലേക്കെടുത്തു ചാടി നീന്തിത്തുടിക്കവെ ഒരാള്‍ വാവിട്ട് കരയുന്നു. മസില്‍ വലിഞ്ഞതാണ് കാരണം. അയാള്‍ക്ക് വെള്ളത്തില്‍ കാലുറക്കുന്നില്ല.വെള്ളത്തിലേക്കാഴ്ന്നുകൊണ്ടിരിക്കുന്നയാളെ രക്ഷിക്കാന്‍ ശ്രമിച്ച കൂട്ടുകാര്‍ക്കും കെട്ടിമറിച്ചിലില്‍ പാദമിടറി. |
1.22 ലക്ഷം കോടി രൂപ പ്രതിവര്‍ഷ നഷ്ടമെന്ന് റിപ്പോര്‍ട്ട് Posted: 13 Jul 2012 08:36 PM PDT Image: Subtitle: തണ്ണീര്‍ത്തടം നികത്തല്‍ തൃശൂര്‍: തണ്ണീര്‍ത്തടം നികത്തല്‍ തീരുമാനം വഴി പ്രതിവര്‍ഷം കേരളത്തിന് 1,22,868 കോടി രൂപക്ക് തുല്യമായ നഷ്ടമുണ്ടാകും. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ തണ്ണീര്‍ത്തടങ്ങളെപ്പറ്റി നടന്ന പഠനത്തെ അധികരിച്ച് സലിം അലി ഫൗണ്ടേഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ 1.61 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിലൂടെ സംഭവിക്കുന്ന വന്‍ നഷ്ടം ചൂണ്ടിക്കാട്ടുന്നത്. |
ആറന്മുള ഭൂമി വിജ്ഞാപനം പിന്‍വാതിലിലൂടെ Posted: 13 Jul 2012 08:19 PM PDT |
പണം കൊടുക്കാനും 'പണി' കിട്ടാനും പ്രൈവറ്റുകാര്‍ Posted: 13 Jul 2012 08:16 PM PDT Image: Subtitle: 'യൂനിയന്‍' സിറ്റിയിലെ പരീക്ഷണങ്ങള്‍-3 കോഴിക്കോട്: ജൂണ്‍ 15ന് നടക്കേണ്ട പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് കിട്ടാന്‍ തലേന്ന് രാത്രിവരെ ഇന്റര്‍നെറ്റ് കഫേകള്‍ക്കു മുന്നിലാണ് വിദ്യാര്‍ഥികള്‍. അവസാവനവട്ട തയാറെടുപ്പ് നടത്തേണ്ട നേരമാണെന്ന് പറഞ്ഞ് വീട്ടില്‍ കുത്തിയിരുന്നിട്ട് കാര്യമില്ല. എത്ര പഠിച്ചാലും ഹാള്‍ടിക്കറ്റ് കിട്ടാതെ പരീക്ഷ എഴുതാനാവില്ലല്ലോ. എപ്പോഴാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക എന്നറിയിച്ചിട്ടില്ലാത്തതിനാല്‍ 'നെറ്റി'നു മുന്നില്‍ നോമ്പുനോറ്റിരിക്കുകതന്നെ രക്ഷ. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment