ദിലീപ് നടന്‍, ശ്വേത നടി Madhyamam News Feeds |
- ദിലീപ് നടന്‍, ശ്വേത നടി
- തിരുനെല്ലിയില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി
- കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍വീസുകള്‍ വഴിപാടായി
- സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
- രാഷ്ട്രപതി തെരഞ്ഞെടുപ്പ്; നിയമസഭയില്‍ പ്രത്യേക ബൂത്ത്
- ദുബൈ കടല്‍ക്കൊല: യു.എസ് കപ്പല്‍ വെടിവെച്ചത് മുന്നറിയിപ്പ് നല്‍കാതെ
- സിറ്റി സെന്‍റര്‍ സാധാരണ നിലയിലേക്ക്
- വി.എസിനെ ക്ഷണിക്കാതിരുന്നത് മഹാകാര്യമല്ല
- ഫാറൂഖ് ഉമര്‍ പരമ്പരക്കെതിരെ വീണ്ടും വിമര്‍ശം
- ഇസാ ടൗണ്‍ സൂഖില്‍ ശുചീകരണം തുടങ്ങി
Posted: 19 Jul 2012 01:09 AM PDT Image: തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദിലീപ് മികച്ച നടനും ശ്വേത മേനോന്‍ മികച്ച നടിയുമായി. 'പ്രണയ'ത്തിന്റെ സംവിധായകന്‍ ബ്ലെസി ആണ് മികച്ച സംവിധായകന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത 'ഇന്ത്യന്‍ റുപ്പി' മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ വ്യത്യസ്തമാര്‍ന്ന അഭിനയത്തിനാണ് ദിലീപിന് അവാര്‍ഡ്. സോള്‍ട്ട് N പെപ്പര്‍ എന്ന ചിത്രത്തിലെ അഭിനയമാണ് ശ്വേതയെ അവാര്‍ഡിനര്‍ഹയാക്കിയത്. |
തിരുനെല്ലിയില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി Posted: 19 Jul 2012 12:16 AM PDT മാനന്തവാടി: പിതൃക്കളുടെ സ്മരണ പുതുക്കിയും ആത്മാവിന് നിത്യശാന്തിനേര്‍ന്നും കര്‍ക്കടക വാവ് ദിനത്തില്‍ ഇടക്കിടെ പെയ്യുന്ന ചെറുമഴയെ സാക്ഷിനിര്‍ത്തി തെക്കന്‍ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിലെ പാപനാശിനിയില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. പിതൃക്കളുടെ ഒരു ദിവസമെന്നത് മനുഷ്യരുടെ ഒരു വര്‍ഷമെന്നാണ് സങ്കല്‍പം. കര്‍ക്കടകത്തിലെ കര്‍ക്കടക വാവ് അവരുടെ ഭോജന ദിനമായി പ്രാധാന്യം നല്‍കിവരുന്നു. വ്രതശുദ്ധിയോടെ എത്തിയ ഭക്തര്‍ ക്ഷേത്രത്തില്‍നിന്ന് ബലി സാധനങ്ങള്‍ വാങ്ങി. പാപനാശിനിയില്‍ മുങ്ങിക്കുളിച്ച് വാധ്യാന്മാരായ എ.സി. |
കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍വീസുകള്‍ വഴിപാടായി Posted: 19 Jul 2012 12:10 AM PDT കോഴിക്കോട്: അധികൃതരുടെ അനാസ്ഥയില്‍ കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി സര്‍വീസുകള്‍ വഴിപാടായി മാറുന്നു. കുന്ദമംഗലം, മെഡിക്കല്‍കോളജ്, കടലുണ്ടി എന്നിവിടങ്ങളിലേക്ക് വര്‍ഷങ്ങളായി ഓടിക്കൊണ്ടിരിക്കുന്ന സിറ്റി ബസുകള്‍ പകുതിയിലധികം ഷെഡ്യൂളും വെട്ടിക്കുറച്ചു. ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണകരമായി റെയില്‍വേ സ്റ്റേഷനില്‍നിന്ന് മലാപ്പറമ്പ് വഴി മെഡിക്കല്‍കോളജിലേക്ക് ആരംഭിച്ച സര്‍ക്കുലര്‍ ബസും ‘കാണാതായി’. |
Posted: 18 Jul 2012 11:42 PM PDT Image: കോഴിക്കോട്: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ വര്‍ധിച്ച് 21,840 രൂപയായി. ഗ്രാമിന് 5 രൂപയാണ് കൂടിയത്. ഇതോടെ വില 2730 രൂപയായി. അന്താരാഷ്ട്രവിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. ആഴ്ചകളായി സ്വര്‍ണവില കൂടിയും കുറഞ്ഞുമിരിക്കയാണ്. |
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; നിയമസഭയില്‍ പ്രത്യേക ബൂത്ത് Posted: 18 Jul 2012 11:21 PM PDT Image: തിരുവനന്തപുരം: ഇന്ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ നിയമസഭാ മന്ദിരത്തില്‍ പ്രത്യേകം തയാറാക്കിയിട്ടുള്ള ബൂത്തില്‍ വോട്ട് രേഖപ്പെടുത്തും. സംസ്ഥാനത്തെ എം.പിമാര്‍ ദല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തും. |
ദുബൈ കടല്‍ക്കൊല: യു.എസ് കപ്പല്‍ വെടിവെച്ചത് മുന്നറിയിപ്പ് നല്‍കാതെ Posted: 18 Jul 2012 11:17 PM PDT Image: ദുബൈ: ജുമൈറയില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോയ ബോട്ടിന് നേരെ അമേരിക്കന്‍ നാവിക സേനയുടെ ‘യു.എസ്.എന്‍.എസ് റാപ്പഹാന്നക്ക്’ കപ്പലില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെടിവെക്കുകയായിരുന്നുവെന്ന് നിഗമനം. മല്‍സ്യബനധന ബോട്ടില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ഉമശേഖരനും മുരുകനും പൊലീസിന് മൊഴി നല്‍കിയത് ഇപ്രകാരമാണ്. ഇവരില്‍ നിന്ന് ദുബൈ പൊലീസ് ബുധനാഴ്ച തെളിവെടുത്തിരുന്നു. features: Facebook |
സിറ്റി സെന്‍റര്‍ സാധാരണ നിലയിലേക്ക് Posted: 18 Jul 2012 11:14 PM PDT Image: ദോഹ: ഇടവേളക്ക് ശേഷം കഴിഞ്ഞയാഴ്ച ഭാഗികമായി തുറന്ന സിറ്റി സെന്‍ററിന്‍െറ പ്രവര്‍ത്തനം സാധാരണ നിലയിലായി. സെന്‍ററിലെ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍, ഇവിടെയെത്തുന്ന കുട്ടികളുടെ വിനോദകേന്ദ്രമായ ഫണ്‍ സിറ്റി പിന്നീടേ തുറക്കൂ. സന്ദര്‍ശകരുടെ വരവും ഏറെക്കുറെ സാധാരണ നിലയിലായിട്ടുണ്ട്. കഴിഞ്ഞ മെയ് 28ന് വില്ലേജിയോ മാളിലുണ്ടായ വന്‍ അഗ്നിബാധയെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ മൂന്നാഴ്ചത്തേക്ക് സിറ്റി സെന്‍റര്‍ അടപ്പിച്ചത്. |
വി.എസിനെ ക്ഷണിക്കാതിരുന്നത് മഹാകാര്യമല്ല Posted: 18 Jul 2012 11:10 PM PDT Image: ന്യൂദല്‍ഹി: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് വി.എസ് അച്യുതാനന്ദനെ ക്ഷണിക്കാതിരുന്നത് മഹാകാര്യമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്ലാ സമ്മേളനങ്ങളിലും എല്ലാവരെയും ക്ഷണിക്കാറില്ലെന്നും വിവാദങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങളുടെ പണിയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി. |
ഫാറൂഖ് ഉമര്‍ പരമ്പരക്കെതിരെ വീണ്ടും വിമര്‍ശം Posted: 18 Jul 2012 10:49 PM PDT Image: റിയാദ്: റമദാനില്‍ പ്രക്ഷേപണമാരംഭിക്കാനിരിക്കുന്ന ഫാറൂഖ് ഉമര്‍ ടെലിഫിലിം സീരിയലിനെതിരെ വീണ്ടും വിമര്‍ശമുയരുന്നു. ഉമറുബിനുല്‍ ഖത്താബിനെയും ഇതര സഹാബികളെയും അഭിനയപാത്രങ്ങളാക്കി സീരിയലെടുക്കുന്നതിനെതിരെ സൗദിഗ്രാന്‍ഡ് മുഫ്തിയടക്കമുള്ളവര്‍ നേരത്തെ രംഗത്തുവന്നിരുന്നു. എന്നാല്‍ മഹാനായ സഹാബി ഉമറുബ്നുല്‍ ഖത്താബായി സീരിയലില്‍ വേഷമിടുന്നത് പ്രസിദ്ധ സീരിയല്‍ നടന്‍ സാമിര്‍ ഇസ്മാഈല്‍ എന്ന ക്രൈസ്തവനാണെന്നതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. |
ഇസാ ടൗണ്‍ സൂഖില്‍ ശുചീകരണം തുടങ്ങി Posted: 18 Jul 2012 10:36 PM PDT Image: മനാമ: കത്തിനശിച്ച ഇസാ ടൗണ്‍ പരമ്പരാഗത മാര്‍ക്കറ്റിന് പകരം പുതിയ സംവിധാനമേര്‍പ്പെടുത്തുന്നത് വേഗത്തിലാക്കുമെന്ന് മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രി ഡോ. ജുമുഅ ബിന്‍ അഹ്മദ് അല്‍കഅ്ബി പറഞ്ഞു. കഴിഞ്ഞ ദിവസം സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇതിന്‍െറ ഭാഗമായി മുനിസിപ്പാലിറ്റി ഇവിടെയുള്ള മാലിന്യങ്ങള്‍ എടുത്തുമാറ്റി ശുചീകരിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷാ ചുമതലയുള്ളവര്‍ക്കല്ലാതെ ഈ ഭാഗത്തേക്ക് പ്രവേശനാനുമതി നല്‍കിയിട്ടില്ല. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment