സ്വാഗതം
WELCOME

News Update..

Sunday, July 8, 2012

ട്രാക്കുകള്‍ മാലിന്യമുക്തമാക്കാന്‍ ബയോടോയ് ലറ്റ് Madhyamam News Feeds

ട്രാക്കുകള്‍ മാലിന്യമുക്തമാക്കാന്‍ ബയോടോയ് ലറ്റ് Madhyamam News Feeds

Link to

ട്രാക്കുകള്‍ മാലിന്യമുക്തമാക്കാന്‍ ബയോടോയ് ലറ്റ്

Posted: 08 Jul 2012 12:12 AM PDT

Image: 

തിരുവനന്തപുരം: ട്രാക്കുകള്‍ മാലിന്യ മുക്തമാക്കാന്‍ പരിസ്ഥിതി സൗഹൃദ കക്കൂസുകളുമായി റെയില്‍വേ. രാജ്യത്തെ ആദ്യത്തെ ബയോടോയ് ലറ്റ് ട്രെയിനിന് വ്യാഴാഴ്ച കൊച്ചുവേളിയില്‍ പച്ചക്കൊടി ഉയര്‍ന്നേക്കും. ഏറെ ആശയക്കുഴപ്പങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടക്ക് കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസിലാണ് ബയോടോയ്ലറ്റുമായി കൊച്ചുവേളിയില്‍ നിന്ന് ഓടിത്തുടങ്ങുക. എന്നാല്‍, പുതുക്കിയ സമയക്രമത്തില്‍ ആശയക്കുഴപ്പം അവസാനിക്കാത്തതിനാല്‍ ഫ്ളാഗ്ഓഫ് നീട്ടിവെക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.

read more

പൊലീസിന് നേരെ അക്രമം: സി.പി.എം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ കേസ്

Posted: 08 Jul 2012 12:08 AM PDT

നെടുമങ്ങാട്: സദാചാര പൊലീസ് ചമഞ്ഞ് ദമ്പതിമാരെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച പൊലീസുമായി നടന്ന സംഘര്‍ഷത്തോടനുബന്ധിച്ച് സി.പി.എം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ 26 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

read more

ആട് ആന്‍റണിയുടെ ചെന്നൈയിലെ വീട്ടില്‍ കണ്ടെടുത്തത് അരക്കോടിയുടെ സാമഗ്രികള്‍

Posted: 08 Jul 2012 12:03 AM PDT

കൊല്ലം: പാരിപ്പള്ളിയില്‍ പൊലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്‍റണിയുടെ ചെന്നൈ മാധാവരത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് അരക്കോടിയിലധികം രൂപ വിലവരുന്ന കമ്പ്യൂട്ടര്‍ സാമഗ്രികളുടെയും ഗൃഹോപകരണങ്ങളുടെയും വന്‍ ശേഖരം.
ഷേവിങ് ബ്ളെയിഡ് മുതല്‍ രണ്ട് ലക്ഷം വിലവരുന്ന എക്സ്റേ മെഷീന്‍ വരെ ഇതില്‍പെടും. ചെന്നൈയില്‍ നിന്ന് ലോറിയില്‍ വൈകുന്നേരം 5.30 ഓടെയാണ് സാധനങ്ങള്‍ കൊല്ലത്തത്തെിച്ചത്.

read more

ഐസ്‌ക്രീം കേസ്; റഊഫ് മുഖ്യമന്ത്രിയെ കണ്ടു

Posted: 08 Jul 2012 12:02 AM PDT

Image: 

കോട്ടയം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ കെ.എ.റൗഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് കണ്ടത്.

read more

പൊലീസ് മോട്ടോര്‍ വാഹന വിഭാഗത്തില്‍ വിജിലന്‍സ് റെയ്ഡ്; ക്രമക്കേട് കണ്ടത്തെി

Posted: 07 Jul 2012 11:59 PM PDT

പത്തനംതിട്ട: പൊലീസ് മോട്ടോര്‍ വാഹന വിഭാഗത്തിന്‍െറ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധന. സംസ്ഥാനത്തെമ്പാടും നടന്ന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. പത്തനംതിട്ട, മണിയാര്‍, അടൂര്‍ എന്നീ എ. ആര്‍ ക്യാമ്പുകളിലായിരുന്നു റെയ്ഡ്. വാഹനങ്ങളുടെ രേഖകളും ഇവ ഉപയോഗിക്കുന്നത് സംബന്ധിച്ച വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചു.എല്ലായിടങ്ങളിലും മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് റിവ്യു (എം.ടി.ആര്‍) ബുക്കില്‍ കൃത്രിമം നടന്നതായി കണ്ടത്തെി. റിവ്യൂബുക്കില്‍ വാഹനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ വ്യക്തതയില്ല.

read more

ചെക് പോസ്റ്റുകളില്‍ എന്‍ഡോസള്‍ഫാന്‍ പരിശോധന കര്‍ശനമാക്കും -കലക്ടര്‍

Posted: 07 Jul 2012 11:56 PM PDT

ഇടുക്കി: സംസ്ഥാനം നിരോധിച്ച എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനികള്‍ അതിര്‍ത്തി കടന്നത്തെുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. എന്‍ഡോസള്‍ഫാന്‍ തമിഴ്നാട്ടില്‍ നിന്ന് ജില്ലയിലേക്ക് അതിര്‍ത്തി കടന്നത്തെുന്നു എന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കലക്ടറേറ്റില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു.

read more

കോട്ടയത്തെ പൊതുവിദ്യാഭ്യാസ ഓഫിസുകള്‍ ഇനി ഒരുകുടക്കീഴില്‍

Posted: 07 Jul 2012 11:52 PM PDT

കോട്ടയം: പൊതുവിദ്യാഭ്യാസ ഓഫിസുകള്‍ ഒരുകുടക്കീഴിലാക്കി നഗരത്തില്‍ വിദ്യാഭ്യാസ സമുച്ചയം തുറന്നു. അപകടഭീഷണിയില്‍ നിലകൊള്ളുന്ന കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫിസും വിദ്യാഭ്യാസ സമുച്ചയത്തിലേക്ക് മാറ്റുന്നതിന് സാധ്യത ആരായുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. വിദ്യാഭ്യാസ ഓഫിസുകള്‍ എല്ലാം ഒരേ സ്ഥലത്ത് വന്നാലേ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കൂ.

read more

ജെന്‍ഡര്‍ പാര്‍ക്ക് ഭൂമിയിടപാട്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted: 07 Jul 2012 11:48 PM PDT

ആലപ്പുഴ: ജില്ലാപഞ്ചായത്തിന്‍െറ ജെന്‍ഡര്‍ പാര്‍ക്ക് ഭൂമിയിടപാടില്‍ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കായംകുളം ജനകീയ വികസനവേദി പ്രസിഡന്‍റ് സാദത്ത് ഹമീദ് നല്‍കിയ പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി സോമനാണ് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരത്ത് നല്‍കിയ ഹരജി കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു.

read more

ജെന്‍ഡര്‍ പാര്‍ക്ക് ഭൂമിയിടപാട്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted: 07 Jul 2012 11:48 PM PDT

ആലപ്പുഴ: ജില്ലാപഞ്ചായത്തിന്‍െറ ജെന്‍ഡര്‍ പാര്‍ക്ക് ഭൂമിയിടപാടില്‍ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കായംകുളം ജനകീയ വികസനവേദി പ്രസിഡന്‍റ് സാദത്ത് ഹമീദ് നല്‍കിയ പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി സോമനാണ് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരത്ത് നല്‍കിയ ഹരജി കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു.

read more

വ്യാജ എ.ടി.എം കാര്‍ഡുപയോഗിച്ച് ലക്ഷങ്ങള്‍ കവര്‍ന്ന സംഭവം: അന്വേഷണം പുതുതലമുറ ബാങ്ക് ജീവനക്കാരിലേക്കും

Posted: 07 Jul 2012 11:41 PM PDT

നെടുമ്പാശേരി: വ്യാജ എ. ടി. എം കാര്‍ഡ് നിര്‍മിച്ച് ഫെഡറല്‍ ബാങ്കിന്‍െറ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കവര്‍ന്ന കേസില്‍ അന്വേഷണം പുത്തന്‍തലമുറ ബാങ്ക് ജീവനക്കാരിലേക്കും. ഇതിന്‍െറ ഭാഗമായി, കേരള പൊലീസിന്‍െറ പ്രത്യേക സംഘം കേസിലെ മുഖ്യപ്രതി കുല്‍ദീപ്സിങ്ങിനെ ചോദ്യം ചെയ്യാന്‍ പഞ്ചാബില്‍ പോകും. പഞ്ചാബ് പൊലീസിന്‍െറ കസ്റ്റഡിയിലാണ് കുല്‍ദീപ് സിങ്. മുഖ്യസഹായിയായി പ്രവര്‍ത്തിച്ച സുമിത്ഗുപ്തയും പഞ്ചാബ് പൊലീസിന്‍െറ കസ്റ്റഡിയിലുണ്ട്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP