സ്വാഗതം
WELCOME

News Update..

Friday, July 6, 2012

അനധികൃത സ്വത്ത് സമ്പാദനം; മായാവതിക്കെതിരായ സി.ബി.ഐ കേസ് സുപ്രീംകോടതി തള്ളി Madhyamam News Feeds

അനധികൃത സ്വത്ത് സമ്പാദനം; മായാവതിക്കെതിരായ സി.ബി.ഐ കേസ് സുപ്രീംകോടതി തള്ളി Madhyamam News Feeds

Link to

അനധികൃത സ്വത്ത് സമ്പാദനം; മായാവതിക്കെതിരായ സി.ബി.ഐ കേസ് സുപ്രീംകോടതി തള്ളി

Posted: 06 Jul 2012 12:05 AM PDT

Image: 

ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബി.എസ്.പി നേതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ മായാവതിക്കെതിരായ സി.ബി.ഐ കേസ് സുപ്രീംകോടതി തള്ളി. കേസില്‍ അന്വേഷണത്തിന് സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ എഫ്.ഐ.ആര്‍ സമര്‍പിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2004ല്‍ യു.പി മുഖ്യമന്ത്രിയായിരിക്കെ തനിക്കെതിരെ സി.ബി.ഐ ഫയല്‍ ചെയ്ത കേസിനെ ചോദ്യം ചെയ്ത് 2008 ല്‍ മായാവതി നല്‍കിയ ഹരജിയില്‍ ആണ് കോടതി അവര്‍ക്ക് അനുകൂലമായ നിലപാടെടുത്തത്.

read more

ടി.പി വധം; മോഹനന്‍ മാസ്റ്ററുടെ കസ്റ്റഡി കാലാവധി നീട്ടി

Posted: 06 Jul 2012 12:01 AM PDT

Image: 

കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി.മോഹനന്‍ മാസ്റ്ററുടെ കസ്റ്റഡി കാലാവധി ജൂലൈ 11 വരെ നീട്ടി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡി നീട്ടിയത്. വടകര ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

ജൂണ്‍ 29ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനടുത്ത് ദേശീയ പാതയില്‍ വാഹനം തടഞ്ഞാണ് തലശ്ശേരി ഡി.വൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മോഹനന്‍ മാസ്റ്ററെ അറസ്റ്റു ചെയ്തത്.

features: 
Facebook

മൂസറോഡിലും അഞ്ചങ്ങാടി വളവിലും വേലിയേറ്റം ശക്തമായി

Posted: 05 Jul 2012 11:43 PM PDT

ചാവക്കാട്: കടപ്പുറം മൂസറോഡിലും അഞ്ചങ്ങാടി വളവിലും വേലിയേറ്റം ശക്തമായി . മൂസ റോഡിലേക്ക് കടല്‍ വെള്ളം ഇരച്ചുകയറി ഏതാനും വീടുകളുടെ മുറ്റങ്ങളിലും റോഡിലും വെള്ളക്കെട്ടുണ്ടായി. നേരത്തെ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിരുന്ന പുഴങ്ങര അബ്ദുല്‍ റഹ്മാന്‍െറ വിറക് പുരയും അടുക്കളയുമടങ്ങുന്ന ടെറസ് കെട്ടിടം പുതിയ വേലിയേറ്റത്തോടെ പൂര്‍ണമായും ചരിഞ്ഞു. ഇപ്പോള്‍ ബാങ്ക് മുറികളും തകര്‍ച്ചയുടെ വക്കിലാണ്. സ്രാങ്കിന്‍െറകത്ത് നഫീസയുടെ വീടിന് ചുറ്റും വെള്ളക്കെട്ടാണ്.

read more

പുഴയൊന്ന്; ഇരുകരകളിലെയും മണല്‍പാസില്‍ വന്‍ വിവേചനം

Posted: 05 Jul 2012 11:24 PM PDT

ഷൊര്‍ണൂര്‍: ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള ജില്ലകള്‍ക്ക് പുഴയിലെ വെള്ളമടക്കമുള്ളവയില്‍ തുല്യ അവകാശമാണെങ്കിലും മണല്‍പാസ് അനുവദിക്കുന്നതില്‍ വന്‍ വിവേചനം നടക്കുന്നതായി രേഖകള്‍. ജില്ലയിലെ ഷൊര്‍ണൂര്‍ നഗരസഭയില്‍ ഒമ്പത് മാസത്തിനുള്ളില്‍ 3578 മണല്‍പാസ് അനുവദിച്ചപ്പോള്‍ മറുകരയിലെ തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് അഞ്ചര മാസത്തിനിടെ 5379 ലോഡിനുള്ള പാസ് അനുവദിച്ചതായാണ് രേഖകള്‍ പറയുന്നത്.

read more

ആറളത്ത് വിഷ്ണുക്ഷേത്രത്തില്‍ വന്‍കവര്‍ച്ച

Posted: 05 Jul 2012 11:05 PM PDT

Image: 

കണ്ണൂര്‍ : ഇരിട്ടിക്ക് സമീപം ആറളത്ത് ഏച്ചിലം വിഷ്ണു ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. പഞ്ചലോഹ ബലിബിംബം ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വാതില്‍ പൊളിച്ചാണ് കവര്‍ച്ച നടത്തിയത്.

രണ്ട് ദിവസത്തിനിടയില്‍ സംസ്ഥാനത്തെ മൂന്നാമത്തെ ക്ഷേത്രത്തിലാണ് കവര്‍ച്ച നടക്കുന്നത്. ബുധനാഴ്ച മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും തിരുവല്ലക്ക് സമീപം കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിലും വന്‍കവര്‍ച്ചകള്‍ നടന്നിരുന്നു.

features: 
Facebook

ഐസ്ക്രീം കേസ്; വി.എസിന്റെ വാദം കേള്‍ക്കുന്നത് 30ലേക്ക് മാറ്റി

Posted: 05 Jul 2012 10:37 PM PDT

Image: 

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലെടുത്ത കേസ് അവസാനിപ്പിക്കുന്നതിനു മുമ്പ് തന്റെ വാദംകൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഹരജിയില്‍ വാദം കേള്‍ക്കുന്നത് ഈ മാസം 30ലേക്ക് മാറ്റി. തുടര്‍ന്ന് വി.എസ് കോടതി വിട്ടു.

features: 
Facebook

read more

ഐ.ഒ.ബിയില്‍ 1500 ക്ളര്‍ക്

Posted: 05 Jul 2012 10:22 PM PDT

Image: 

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 1500 ക്ളര്‍കുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 95 ഒഴിവുണ്ട്. ശമ്പളം: 7200-19300. മറ്റു ആനുകൂല്യങ്ങളും ലഭിക്കും. പ്രൊബേഷന്‍ കാലം ആറു മാസമായിരിക്കും.

read more

പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

Posted: 05 Jul 2012 10:10 PM PDT

Image: 

തിരുവനന്തപുരം: അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ നിലാവരത്തകര്‍ച്ച സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.

features: 
Facebook

read more

ആധാര്‍-എന്‍.പി.ആര്‍ വിവര ശേഖരണം: സെന്‍സസ് കമീഷണറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു

Posted: 05 Jul 2012 09:45 PM PDT

മലപ്പുറം: ആധാര്‍ രജിസ്ട്രേഷന്‍ ചെയ്തവര്‍ രണ്ടാമത് ദേശീയ ജനസംഖ്യാ രജിസ്ട്രേഷന് (എന്‍.പി.ആര്‍) ബയോമെട്രിക് വിവരം നല്‍കേണ്ടതില്ളെന്ന സെന്‍സസ് കമീഷണറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു. ആധാറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ എന്‍.പി.ആര്‍ രജിസ്ട്രേഷന് വിരലടയാളം, കൃഷ്ണമണി എന്നിവ ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങളുടെ ബയോമെട്രിക് വിവരങ്ങളും ഫോട്ടോയും നല്‍കേണ്ടതില്ളെന്നാണ് ഫെബ്രുവരി രണ്ടിലെ സെന്‍സസ് കമീഷണറുടെ ഉത്തരവില്‍ പറയുന്നത്.

read more

ദൈവകണം: നൊബേലിന് അവകാശികള്‍ ആരെല്ലാം?

Posted: 05 Jul 2012 09:43 PM PDT

Image: 

ജനീവ: പുതുനൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തം ശാസ്ത്രലോകം ആഘോഷിക്കുമ്പോള്‍ നൊബേല്‍ കമ്മിറ്റിക്ക് ടെന്‍ഷന്‍. ദൈവകണത്തെ സംബന്ധിച്ച ഇപ്പോഴത്തെ കണ്ടത്തെലിന് ആര്‍ക്കാണ് നൊബേല്‍ നല്‍കുക. ദൈവകണത്തിന്‍െറ പിതൃത്വത്തെ ചൊല്ലി ശാസ്ത്രകാരന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയും നൊബേല്‍ പുരസ്കാരം സംബന്ധിച്ചുള്ള നിലവിലെ ചട്ടങ്ങളുമാണ് കമ്മിറ്റിയെ കുഴക്കുന്നത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP