ഭക്ഷ്യവിഷബാധ തടയാന്‍ പ്രത്യേക നിയമം Madhyamam News Feeds |
- ഭക്ഷ്യവിഷബാധ തടയാന്‍ പ്രത്യേക നിയമം
- നാവാമുകുന്ദ ക്ഷേത്രത്തിലെ പുതിയ ബലിക്കടവ് ഇന്ന് തുറക്കും
- കെ.കെ രാഗേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു
- കാസര്‍കോട് സ്പെഷല്‍ ടീച്ചേഴ്സ് പരിശീലന കേന്ദ്രം ഈ വര്‍ഷം
- ഭക്ഷ്യ സുരക്ഷ കടലാസില്‍; ശുചിത്വമില്ലാതെ തട്ടുകടകള്‍
- തകര്‍ച്ചാ ഭീഷണിയില്‍ വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്സുകള്‍
- വ്രതനാളുകള്‍ക്ക് മധുരമേകാന്‍ ഈത്തപ്പഴ വിപണി ഉണരുന്നു
- ഗള്‍ഫില്‍ ജനന നിരക്ക് 50 ശതമാനത്തിലേറെ കുറയുന്നു
- തീപിടിത്തം: നഷ്ടം ആറ് മില്യന്‍ ദിനാര്‍; കത്തിയത് 750ഓളം കടകള്‍
- ലിബിയയില്‍ ദേശീയ മുന്നണിക്ക് നേട്ടം
ഭക്ഷ്യവിഷബാധ തടയാന്‍ പ്രത്യേക നിയമം Posted: 18 Jul 2012 12:02 AM PDT Image: ന്യൂദല്‍ഹി: ഭക്ഷ്യവിഷബാധ തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി കെ.വി തോമാസ് പറഞ്ഞു. നിയമത്തിന്റെ പ്രായോഗികതയെ കുറിച്ച് ഹോട്ടല്‍ ഉടമകളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഒരാള്‍ ഭക്ഷ്യവിഷബാധ മൂലം മരിക്കുകയും ഏതാനും പേര്‍ ചികിത്സ തേടുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യസുരക്ഷാ ബില്ലിലെ എപിഎല്‍, ബിപിഎല്‍ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. |
നാവാമുകുന്ദ ക്ഷേത്രത്തിലെ പുതിയ ബലിക്കടവ് ഇന്ന് തുറക്കും Posted: 17 Jul 2012 11:47 PM PDT തിരുനാവായ: കര്‍ക്കടക വാവുത്സവത്തോടനുബന്ധിച്ച് പിതൃതര്‍പ്പണം നടത്താനെത്തുന്നവരുടെ സൗകര്യാര്‍ഥം നാവാമുകുന്ദ ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച ബലിക്കടവ് ബുധനാഴ്ച തുറന്നുകൊടുക്കും. ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ താല്‍പര്യമെടുത്ത് നിളാ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 42 ലക്ഷം രൂപ ചെലവിലാണ് കടവിന്‍െറ പടിഞ്ഞാറ് ഭാഗത്തായി 20 മീറ്റര്‍ നീളത്തില്‍ ബലിക്കടവ് നിര്‍മിച്ചത്. |
കെ.കെ രാഗേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു Posted: 17 Jul 2012 11:36 PM PDT Image: കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ സി.പി.എം സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. രണ്ട് ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്. ബുനധാഴ്ച രാവിലെയാണ് രാഗേഷ് തന്റെ അഭിഭാഷകനൊപ്പം വടകരയിലെ അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ ഹാജരായത്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്കരനുമൊപ്പമുണ്ടായിരുന്നു. |
കാസര്‍കോട് സ്പെഷല്‍ ടീച്ചേഴ്സ് പരിശീലന കേന്ദ്രം ഈ വര്‍ഷം Posted: 17 Jul 2012 11:34 PM PDT കാസര്‍കോട്: വിഭിന്ന ശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന റിസോഴ്സ് അധ്യാപകര്‍ക്കുള്ള സര്‍ക്കാര്‍ പരിശീലനം കേന്ദ്രം ഈ വര്‍ഷം കാസര്‍കോട്ട് തുടങ്ങും. വിദ്യാനഗറില്‍ സര്‍ക്കാര്‍ അന്ധ വിദ്യാലയത്തോട് ചേര്‍ന്നുള്ള സ്ഥലമാണ് ഇതിനായി കണ്ടുവെച്ചത്. സംസ്ഥാനത്ത് ആദ്യമായി അനുവദിച്ച രണ്ട് കേന്ദ്രങ്ങളില്‍ ഒന്നാണ് കാസര്‍കോട്ടേത്. മറ്റൊന്ന് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ്. |
ഭക്ഷ്യ സുരക്ഷ കടലാസില്‍; ശുചിത്വമില്ലാതെ തട്ടുകടകള്‍ Posted: 17 Jul 2012 11:32 PM PDT കണ്ണൂര്‍: മാലിന്യങ്ങള്‍ നിറഞ്ഞ് പുഴുക്കള്‍ നുരക്കുന്ന ഓവുചാല്‍ ഒരുവശത്ത്, കരിയും പുകയും തുപ്പി വാഹനങ്ങള്‍ ഇരമ്പിപ്പായുന്ന ദേശീയപാത മറുവശത്ത്. ചുറ്റും ചളിയും വൃത്തികേടും. ഇതിന് നടുവില്‍ തുറന്ന ആകാശത്തിനുകീഴെ ഇറച്ചിക്കറിയും കപ്പയും പൊറോട്ടയും ഉള്‍പ്പെടെ ഭക്ഷ്യവിഭവങ്ങളുടെ പാചകവും വില്‍പനയും. |
തകര്‍ച്ചാ ഭീഷണിയില്‍ വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്സുകള്‍ Posted: 17 Jul 2012 11:13 PM PDT മാവൂര്‍: കേരള വാട്ടര്‍ അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ച ക്വാര്‍ട്ടേഴ്സുകള്‍ തകര്‍ച്ചാഭീഷണി നേരിടുന്നു. 34 വര്‍ഷം മുമ്പ് നിര്‍മിച്ച ക്വാര്‍ട്ടേഴ്സുകളുടെ മേല്‍ക്കൂരകളേറെയും നിലംപൊത്തി കഴിഞ്ഞു. ഒമ്പത് ക്വാര്‍ട്ടേഴ്സുകളാണ് നിര്‍മിച്ചിട്ടുള്ളത്. അതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ താമസക്കാരുള്ളത്. |
വ്രതനാളുകള്‍ക്ക് മധുരമേകാന്‍ ഈത്തപ്പഴ വിപണി ഉണരുന്നു Posted: 17 Jul 2012 10:55 PM PDT Image: ദോഹ: പുണ്യവും വിശുദ്ധിയും നിറഞ്ഞ റമദാന്‍ അടുത്തെത്തിനില്‍ക്കെ വ്രതനാളുകള്‍ക്ക് മധുരം പകരാന്‍ ഖത്തര്‍ വിപണിയില്‍ ഇനി ഈത്തപ്പഴങ്ങളുടെ സമൃദ്ധി. വിളഞ്ഞുനില്‍ക്കുന്ന ഈത്തപ്പഴങ്ങളും ഫലസമൃദ്ധമായ ഈത്തപ്പഴത്തോട്ടങ്ങളും കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ്. ഗള്‍ഫ്രാജ്യങ്ങളില്‍ മുഴുവന്‍ ഇപ്പോള്‍ ഈ കാഴ്ചയുടെ മധുരമുണ്ട്. ഈത്തപ്പഴത്തിന്‍െറ വിളവെടുപ്പും പലയിടത്തും തുടങ്ങിക്കഴിഞ്ഞു. |
ഗള്‍ഫില്‍ ജനന നിരക്ക് 50 ശതമാനത്തിലേറെ കുറയുന്നു Posted: 17 Jul 2012 10:36 PM PDT Image: റിയാദ്: ജീവിതനിലവാരവും ചെലവും വര്‍ധിക്കുന്നതിനൊപ്പം ഗള്‍ഫ്രാജ്യങ്ങളില്‍ ജനനനിരക്ക് വന്‍തോതില്‍ കുറഞ്ഞു വരുന്നതായി അടുത്തിടെ നടന്ന പഠനം വെളിപ്പെടുത്തുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അമ്പത് ശതമാനത്തിലേറെയാണ് ജനന നിരക്കിലെ കുറവ്. ജീവിത ചെലവിലുണ്ടായ വര്‍ധന, വിദ്യാഭ്യാസ മേഖലയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത്, കുടുംബാസൂത്രണത്തെ കുറിച്ച അവബോധം തുടങ്ങിയവയാണ് ഇതിനു കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത്. |
തീപിടിത്തം: നഷ്ടം ആറ് മില്യന്‍ ദിനാര്‍; കത്തിയത് 750ഓളം കടകള്‍ Posted: 17 Jul 2012 10:29 PM PDT Image: മനാമ:ഇസാ ടൗണ്‍ സൂഖില്‍ ഞായറാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് മില്യന്‍ ദിനാര്‍ (ഏകദേശം 90 കോടി ഇന്ത്യന്‍ രൂപ) നഷ്ടം കണക്കാക്കുന്നു. ഔദ്യാഗികമായി പുറത്തുവിട്ട പ്രാഥമിക കണക്കാണിത്. സ്വദേശികളുടെയും വിദേശികളുടെയും ഉള്‍പ്പെടെ 750 ഓളം കടകള്‍ കത്തിനശിച്ചിട്ടുണ്ട്. ഷോപ്പുകള്‍ നഷ്ടപ്പെട്ട മലയാളി വ്യാപാരികള്‍ സ്പോണ്‍സര്‍ മുഖേന കണക്കുകള്‍ സര്‍ക്കാരിന് സമര്‍പിച്ചിട്ടുണ്ട്. |
ലിബിയയില്‍ ദേശീയ മുന്നണിക്ക് നേട്ടം Posted: 17 Jul 2012 10:20 PM PDT Image: ട്രിപളി: ലിബിയന്‍ തെരഞ്ഞെടുപ്പില്‍ ദേശീയ മുന്നണി (നാഷനല്‍ ഫോഴ്സസ് അലയന്‍സ് അഥവാ എന്‍.എഫ്.എ) ക്ക് മുന്‍തൂക്കം. പാര്‍ട്ടി അടിസ്ഥാനത്തില്‍ മല്‍സരിച്ച 80 മണ്ഡലങ്ങളില്‍ 39 സീറ്റുകളിലാണ് ദേശീയ മുന്നണി വിജയിച്ചത്. മുസ്ലിം ബ്രദര്‍ഹുഡിന്റെരാഷ്ട്രീയ വിഭാഗമായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍്റ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. ജസ്റ്റിസ് ആന്‍റ് ഡെവലപ്മെന്‍റ് പാര്‍ട്ടി 17 സീറ്റ് നേടിയപ്പോള്‍ 14 സീറ്റുകള്‍ ചെറുപാര്‍ട്ടികള്‍ക്കൊപ്പം നിന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment