ഉണ്ണിത്താന്‍ വധശ്രമകേസ്: പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ Madhyamam News Feeds |
- ഉണ്ണിത്താന്‍ വധശ്രമകേസ്: പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍
- നിരോധം കാറ്റില്‍ പറത്തി ജില്ലയില്‍ മണല്‍ വാരല്‍ വ്യാപകം
- ജില്ലയില്‍ ഒരാള്‍ക്ക് എച്ച്1 എന്‍1; രണ്ടുപേര്‍ക്ക് എലിപ്പനി
- മുംബൈയില്‍ കനത്ത മഴ, ദുരിതം
- ഐസ്ക്രീംകേസ്:വി.എസിന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് അര്‍ഹതയുണ്ടെന്ന്
- വ്യവസായത്തിനുള്ള കാത്തിരിപ്പിന് 11 വര്‍ഷം; മാവൂരിന് പ്രതീക്ഷ അരികെ
- പ്രശാന്ത് ബാബുവിന്റെ് കുറ്റസമ്മതമൊഴിയായി കാണാനാകില്ലെന്ന് തിരുവഞ്ചൂര്‍
- എണ്ണൂറാന്‍
- തനിമയുള്ള സംഗീതം മലയാളികള്‍ക്ക് അന്യമാകുന്നു: കെ.ജി മാര്‍ക്കോസ്
- റമദാനില്‍ വിപുലമായ ജീവകാരുണ്യ പദ്ധതികളുമായി റെഡ്ക്രസന്‍റ്
ഉണ്ണിത്താന്‍ വധശ്രമകേസ്: പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ Posted: 05 Jul 2012 12:21 AM PDT Image: കൊല്ലം: ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ഡിവൈ.എസ്.പി.മാരായ അബ്ദുല്‍ റഷീദ്, സന്തോഷ് നായര്‍ എന്നിവരെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥരടക്കം പത്തു പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മാതൃഭൂമി ലേഖകനായ ഉണ്ണിത്താനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ആദ്യം ക്രൈംബ്രാഞ്ചിനായിരുന്നു അന്വേഷണ ചുമതല. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസ് സി.ബി.ഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായത്. |
നിരോധം കാറ്റില്‍ പറത്തി ജില്ലയില്‍ മണല്‍ വാരല്‍ വ്യാപകം Posted: 05 Jul 2012 12:16 AM PDT കണ്ണൂര്‍: മണല്‍ വാരല്‍ നിരോധം നിലവിലിരിക്കെ ജില്ലയില്‍ അനധികൃത മണല്‍ വാരലും ഇരട്ടി വില്‍പനക്ക് വില്‍ക്കലും വ്യാപകം. പാപ്പിനിശ്ശേരിയിലെ ചില കടത്തുകളും കാട്ടാമ്പള്ളി മേഖലയില്‍പെട്ട ചില പ്രദേശങ്ങളിലുമാണ് മണല്‍ വാരലും അനധികൃത വില്‍പനയും തകൃതിയായി നടക്കുന്നത്. |
ജില്ലയില്‍ ഒരാള്‍ക്ക് എച്ച്1 എന്‍1; രണ്ടുപേര്‍ക്ക് എലിപ്പനി Posted: 05 Jul 2012 12:05 AM PDT മാനന്തവാടി: ഒരാള്‍ക്ക് എച്ച്1 എന്‍1 പനിയും, രണ്ടുപേര്‍ക്ക് എലിപ്പനിയും, രണ്ടുപേര്‍ക്ക് ടൈഫോയിഡും സ്ഥിരീകരിച്ചു. കണിയാരം സ്വദേശിക്കാണ് എച്ച്1 എന്‍1.ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതോടെ ഈവര്‍ഷം 14 പേര്‍ക്ക് എച്ച്1 എന്‍1 പിടിപെട്ടു. ഒരാള്‍ മരിക്കുകയും ചെയ്തു.പേര്യ, മീനങ്ങാടി എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. പേര്യയിലുള്ള രോഗി പേര്യ സി.എച്ച്.സിയിലും മീനങ്ങാടിയിലെ രോഗി കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. |
Posted: 05 Jul 2012 12:05 AM PDT Image: മുംബൈ: രണ്ടാം ദിവസവും തുടര്‍ന്ന ശക്തമായ മഴയില്‍ മുംബൈയില്‍ പലയിടങ്ങളും വെള്ളിത്തിനടിയിലായി. ബാന്ദ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളല്‍ 117 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ട്രെയിനുകള്‍ 15 മിനിറ്റ് വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. |
ഐസ്ക്രീംകേസ്:വി.എസിന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് അര്‍ഹതയുണ്ടെന്ന് Posted: 05 Jul 2012 12:04 AM PDT Image: ന്യൂദല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം അട്ടിമറി കേസിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. കേസില്‍ അന്വേഷണ ഇദ്യോഗസ്ഥനായ വിന്‍സെന്‍റ് പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ആവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹരജിയിലാണ് സുപ്രീകോടതിയുടെ വിധി. കേസുമായി ബന്ധപ്പെട്ട് കോടതി സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ചു. വി.എസിന്‍െറ ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. |
വ്യവസായത്തിനുള്ള കാത്തിരിപ്പിന് 11 വര്‍ഷം; മാവൂരിന് പ്രതീക്ഷ അരികെ Posted: 04 Jul 2012 11:51 PM PDT മാവൂര്‍: മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് അടച്ചുപൂട്ടിയിട്ട് ശനിയാഴ്ച 11 വര്‍ഷം പൂര്‍ത്തിയാകും. നിരവധി തൊഴില്‍ സമരങ്ങള്‍ക്കും പരിസ്ഥിതി സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കമ്പനി 2001 ജൂലൈ ഏഴിനാണ് എന്നെന്നേക്കുമായി അടച്ചുപൂട്ടിയത്. സ്ഥിരം തൊഴിലാളികള്‍ക്കും കരാര്‍-കാഷ്വല്‍ ജീവനക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കി ബാധ്യത അവസാനിപ്പിച്ച കമ്പനിയുടെ അവസാന അടയാളം വരെ പൊളിച്ചുനീക്കി കഴിഞ്ഞു. |
പ്രശാന്ത് ബാബുവിന്റെ് കുറ്റസമ്മതമൊഴിയായി കാണാനാകില്ലെന്ന് തിരുവഞ്ചൂര്‍ Posted: 04 Jul 2012 11:23 PM PDT Image: തിരുവനന്തപുരം: കെ സുധാകരന്‍ എം.പിക്കെതിരെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തല്‍ കുറ്റസമ്മത മൊഴിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രശാന്ത് ബാബുവിന്‍െറത് മറ്റു മൊഴികളില്‍ നിന്നും വ്യത്യസ്തമാണെന്നും പ്രതിപക്ഷത്തിന്‍െറ ആവശ്യപ്രകാരം കേസിന്‍െറ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. |
Posted: 04 Jul 2012 10:50 PM PDT Image: 2004 വരെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായിരുന്നു 800. മലിനീകരണ നിയന്ത്രണ |
തനിമയുള്ള സംഗീതം മലയാളികള്‍ക്ക് അന്യമാകുന്നു: കെ.ജി മാര്‍ക്കോസ് Posted: 04 Jul 2012 10:44 PM PDT Image: മനാമ: തനിമയുള്ള സംഗീത പാരമ്പര്യം മലയാളികളില്‍നിന്ന് കൈവിട്ടുപോവുകയാണെന്ന് പ്രശസ്ത ഗായകന്‍ കെ.ജി. മാര്‍ക്കോസ്. അടുത്തകാലം വരെ മലയാള സംഗീതത്തിലേക്ക് തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ എല്ലാം കൈവിടുന്നപോലെ.കഴിഞ്ഞ ദിവസം കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു പാട്ട് കേട്ടു ‘അപ്പങ്ങളെമ്പാടും ഒറ്റക്ക് ചൂട്ടമ്മായി, അമ്മായി ചൂട്ടത് മരുമോനിക്കായ്....’ ’80കളില്‍ ഞാന്‍തന്നെ ഒരുപാട് സ്റ്റേജുകളില്‍ പാടിയ മാപ്പിള സംസ്കാരം തുളുമ്പുന്ന പാട്ടായിരുന്നു അത്. |
റമദാനില്‍ വിപുലമായ ജീവകാരുണ്യ പദ്ധതികളുമായി റെഡ്ക്രസന്‍റ് Posted: 04 Jul 2012 10:14 PM PDT Image: ദോഹ: റമദാനില്‍ വിപുലമായ ജീവകാരുണ്യ പദ്ധതികള്‍ക്ക് ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി രൂപം നല്‍കി. 80 ലക്ഷം റിയാല്‍ ചെലവില്‍ 22 രാജ്യങ്ങളിലായി നടപ്പാക്കുന്ന പദ്ധതി രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ഖത്തര്‍ റെഡ്ക്രസന്‍റ് സെക്രട്ടറി ജനറല്‍ സാലിഹ് അലി അല്‍ മുഹന്നദി അറിയിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment