താന്‍ ചാരനെന്ന് തെളിയിക്കാന്‍ സുര്‍ജീത് സിങ് കോടതിയിലേക്ക് Madhyamam News Feeds |
- താന്‍ ചാരനെന്ന് തെളിയിക്കാന്‍ സുര്‍ജീത് സിങ് കോടതിയിലേക്ക്
- രാജ്യറാണിക്ക് ഒരു സ്ളീപ്പര്‍ കോച്ച് കൂടി അനുവദിക്കും -പിയൂഷ് അഗര്‍വാള്‍
- മൊഗ്രാല്‍ പുത്തൂരില്‍ കുട്ടികളിലെ മനോവൈകല്യം പഠിക്കും
- ഭൂസമരം: ആദിവാസികള്‍ സെന്‍ട്രല്‍ ജയില്‍ മാര്‍ച്ച് നടത്തും
- സുധാകരനെതിരായ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു
- ഹര്‍ത്താല്‍ ബന്ദായി; ആക്രമണം വ്യാപകം
- അബൂ ജിന്‍ഡാല്‍ ഐ.ബി ചാരനായിരുന്നുവെന്ന്
- സി.പി.എമ്മിന്‍െറ ഫാസിസ്റ്റ് മുഖം കൂടുതല്‍ വെളിപ്പെട്ടു: പി. സുരേന്ദ്രന്‍
- പലിശരഹിത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് മരണമണി
- നിലമ്പൂരില്‍ വാഹനാപകടത്തില്‍ രണ്ട്പേര്‍ മരിച്ചു
താന്‍ ചാരനെന്ന് തെളിയിക്കാന്‍ സുര്‍ജീത് സിങ് കോടതിയിലേക്ക് Posted: 01 Jul 2012 12:40 AM PDT Image: പഞ്ചാബ്: മൂന്നു പതിറ്റാണ്ട് കാലം പാകിസ്താന്‍ ജയിലില്‍ കഴിഞ്ഞ സുര്‍ജീത് സിങ് ഇന്ന് സ്വതന്ത്രനാണ്. എന്നാല്‍ നീതിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം തുടരുകയാണ്. കഴിഞ്ഞദിവസമാണ് പാക് സര്‍ക്കാര്‍ സുര്‍ജീത് സിങിനെ ജയില്‍മോചിതനാക്കിയത്. എന്നാല്‍ മാതൃരാജ്യത്ത് തിരിച്ചെത്തിയ അദ്ദേഹം ദുഖിതനാണ്. ഇന്ത്യന്‍ ആര്‍മിയുടെ ചാരനായിരുന്ന തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അവഗണിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇതില്‍ ദുഖമുണ്ട്. താന്‍ സൈന്യത്തിന്റെ ചാരനായിരുന്നെന്ന് തെളിയിക്കാന്‍ കോടതിയെ സമീപിക്കും- അദ്ദേഹം പറഞ്ഞു. |
രാജ്യറാണിക്ക് ഒരു സ്ളീപ്പര്‍ കോച്ച് കൂടി അനുവദിക്കും -പിയൂഷ് അഗര്‍വാള്‍ Posted: 01 Jul 2012 12:11 AM PDT നിലമ്പൂര്‍: നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസില്‍ ഒരു സ്ളീപ്പര്‍ കോച്ച് കൂടി അനുവദിക്കുമെന്ന് പാലക്കാട് ഡിവിഷന്‍ മാനേജര്‍ പിയൂഷ് അഗര്‍വാള്‍. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനത്തെിയതായിരുന്നു അദ്ദേഹം. അടുത്ത റെയില്‍വേ ടൈംടേബിളില്‍ നിലമ്പൂരിന് സന്തോഷിക്കാന്‍ ഏറെ വകയുണ്ടാകും. |
മൊഗ്രാല്‍ പുത്തൂരില്‍ കുട്ടികളിലെ മനോവൈകല്യം പഠിക്കും Posted: 30 Jun 2012 11:43 PM PDT കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ മനോവൈകല്യമുള്ള 152 കുട്ടികളുടെ പ്രശ്നം പ്രത്യേകമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ വികസന സമിതിയോഗം നിര്‍ദേശം നല്‍കി. |
ഭൂസമരം: ആദിവാസികള്‍ സെന്‍ട്രല്‍ ജയില്‍ മാര്‍ച്ച് നടത്തും Posted: 30 Jun 2012 11:37 PM PDT കല്‍പറ്റ: ഭൂരഹിത ആദിവാസികളോടുള്ള സര്‍ക്കാര്‍ നിലപാടിനെതിരെയും ജയിലിലടക്കപ്പെട്ടവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും ജൂലൈa ആറിന് ആദിവാസികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
സുധാകരനെതിരായ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു Posted: 30 Jun 2012 11:31 PM PDT Image: തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സുധാകരന്‍ എം.പിക്കെതിരായ വെളിപ്പെടുത്തലുകള്‍ വേണ്ടത്ര പ്രാധാന്യം നല്‍കാതെ മാധ്യമങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സെുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ നടത്തിയ വാര്‍ത്താസമ്മേളനം മറ്റൊരു രീതിയിലാണ് വലതുപക്ഷ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മാധ്യങ്ങളുടെ ഇത്തരം പ്രവണതയെ മുമ്പ് മാധ്യമസിന്‍ഡിക്കേറ്റ് എന്നാണ് വിളിച്ചതെങ്കില്‍ ഇനി അതിലും വലിയ പേരിട്ടാണ് വിളിക്കേണ്ടതെന്നും പിണറായി പറഞ്ഞു. |
ഹര്‍ത്താല്‍ ബന്ദായി; ആക്രമണം വ്യാപകം Posted: 30 Jun 2012 11:26 PM PDT കോഴിക്കോട്: സി.പി.എം ജില്ലാ കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍ മാസ്റ്ററെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ ജില്ലയില്‍ ബന്ദായി മാറി. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ വ്യാപകമായി തടഞ്ഞു. ആക്രമണവും സംഘര്‍ഷവും നടന്നു. കെ.എസ്ആര്‍.ടി.സി കോഴിക്കോടുനിന്ന് മൊത്തം 23 ബസുകള്‍ സര്‍വീസ് നടത്തിയതില്‍ ആറെണ്ണത്തിനെതിരെ ആക്രമണമുണ്ടായി. |
അബൂ ജിന്‍ഡാല്‍ ഐ.ബി ചാരനായിരുന്നുവെന്ന് Posted: 30 Jun 2012 11:10 PM PDT Image: മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ ദല്‍ഹി പൊലീസിന്‍െറ കസ്റ്റഡിയിലുള്ള അബൂ ജിന്‍ഡാല്‍ എന്ന സഈദ് സബീഉദ്ദീന്‍ അന്‍സാരി നേരത്തെ ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി )യുടെ ചാരനായിരുന്നുവെന്ന് വിവരം. ഗുജറാത്ത് കലാപത്തിന്‍െറ പശ്ചാത്തലത്തില്‍ സിമി ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ക്കിടയിലെ ചലനങ്ങള്‍ ഐ.ബിക്കൊപ്പം പ്രാദേശിക പൊലീസിനെയും ഇയാള്‍ അറിയിച്ചിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. |
സി.പി.എമ്മിന്‍െറ ഫാസിസ്റ്റ് മുഖം കൂടുതല്‍ വെളിപ്പെട്ടു: പി. സുരേന്ദ്രന്‍ Posted: 30 Jun 2012 11:03 PM PDT Image: ദോഹ: ടി.പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ കേരളത്തിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ സി.പി.എമ്മിന്‍െറ ഫാസിസ്റ്റ് മുഖം കൂടുതല്‍ വെളിപ്പെട്ടിരിക്കുകയാണെന്ന് പ്രമുഖ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍. അണികളെ തെരുവിലിറക്കി നിയമത്തെ വെല്ലുവിളിക്കുന്നത് ശരിയായ പ്രവണതയല്ളെന്നും ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലത്തെിയ സുരേന്ദ്രന്‍ ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു. |
പലിശരഹിത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് മരണമണി Posted: 30 Jun 2012 11:00 PM PDT Image: ന്യൂദല്‍ഹി: പലിശരഹിത വായ്പയിലൂടെ പാവങ്ങള്‍ക്ക് ആശ്വാസം പകരുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്‍െറ മരണമണി. ധനമന്ത്രാലയം കൊണ്ടുവന്ന മൈക്രോ ഫിനാന്‍സ് ബില്‍ നടപ്പില്‍ വന്നാല്‍ രാജ്യത്തെ പലിശരഹിത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പൂട്ടേണ്ടിവരും. നിയമത്തിലെ വ്യവസ്ഥപ്രകാരം, പലിശയിലധിഷ്ഠിതമായ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി ലഭിക്കുക. |
നിലമ്പൂരില്‍ വാഹനാപകടത്തില്‍ രണ്ട്പേര്‍ മരിച്ചു Posted: 30 Jun 2012 10:53 PM PDT Image: നിലമ്പൂര്‍: സമീപം ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. തുവ്വൂര്‍ ഐലാശ്ശേരി ചെമ്മലപ്പുറവന്‍ മുഹമ്മദിന്‍െറ മകന്‍ ഉമ്മര്‍ (19) കൊട്ടേങ്ങാടന്‍ കുഞ്ഞന്‍െറ മകന്‍ രാജന്‍ (24) എന്നിവരാണ് മരിച്ചത്. നിലമ്പൂര്‍ -പെരുമ്പിലാവ് സംസ്ഥാന പാതയില്‍ ഡിപ്പോക്ക് സമീപം ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. പരിക്കേറ്റ ഒമ്പത് പേരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment