കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ കടമ നിറവേറ്റിയത് സി.പി.എം ^പിണറായി Madhyamam News Feeds |
- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ കടമ നിറവേറ്റിയത് സി.പി.എം ^പിണറായി
- രാജസ്ഥാനില്‍ വൃദ്ധയെ നഗ്നയാക്കി കഴുതപ്പുറത്തു നടത്തിച്ചു
- രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം
- സെയില്‍ ഓഹരി വില്‍പ്പന വിജയിപ്പിച്ചത് പൊതുമേഖലാ സ്ഥാപനങ്ങള്‍
- ബര്‍ദ്വാന്‍ സ്ഫോടനം: മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു
- വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ്^16 ഭ്രമണപഥത്തില്‍
- എണ്ണ വില വീണ്ടും കുറഞ്ഞു; വിലയിടിവ് തുടരാന്‍ സാധ്യത
- പയ്യന്നൂരില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്; പ്രദേശത്ത് സംഘര്‍ഷം
- അവര്‍ പുറത്തുവരും; കലാകാരന്മാരായി
- കൊച്ചി മാരത്തണ്‍: കെനിയക്കാര്‍ ജേതാക്കള്‍
- ഭീകരവാദത്തെ നേരിടാന്‍ യോജിച്ച പോരാട്ടം അനിവാര്യം- വിദേശകാര്യ മന്ത്രി
- പാര്‍ക്കാന്‍ ഇനി മുള വീടുകള്‍; 1000 ച. അടിക്ക് 12.5 ലക്ഷം
- സ്ത്രീകള്‍ അറിയുന്നു, ആടിന്‍െറ അങ്ങാടിവാണിഭം
- വിദ്വേഷ ജ്യോതിസ്സ്
- ഇടതുപക്ഷ രാഷ്ട്രീയത്തിന്‍െറ ശക്തിയും ദൗര്‍ബല്യങ്ങളും
- അജ് മാനില്‍ കാറിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
- ഗുസ്താവോ ഗോളില്‍ ഡല്‍ഹി
- കേന്ദ്രം പിടിമുറുക്കുന്നു; സംസ്ഥാന വിഹിതം കുറക്കും
- ബാബരി കേസിലെ ആദ്യ പരാതിക്കാരന്‍ അന്‍സാരിക്ക് വൈ കാറ്റഗറി സുരക്ഷ
- രക്ഷാദൗത്യം പാളി; യെമനില്‍ യു.എസ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
- കൊര്‍ദോവ മസ്ജിദ്: സ്മാരകത്തെ ചൊല്ലി പുതിയ വിവാദം
- സി.ഐ.എ പീഡന റിപ്പോര്‍ട്ട്: ഒബാമ ഭരണകൂടം എതിര്‍ത്താലും പുറത്തുവിടുമെന്ന് സമിതി
- കൃഷ്ണപിള്ള സ്മാരകം തീവെച്ച സംഭവം: ആരോപണവിധേയരെ തള്ളി സി.പി.എം
- കശ്മീര്‍ സംഘര്‍ഷം: മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രാഹുല്‍
- വിദ്യാഭ്യാസമന്ത്രിയുടെ ഇഫ്താര്‍ പാര്‍ട്ടിക്ക് വകുപ്പില്‍ നിന്ന് പണം പിരിച്ചെന്ന് ആരോപണം
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ കടമ നിറവേറ്റിയത് സി.പി.എം ^പിണറായി Posted: 07 Dec 2014 12:20 AM PST Image: തിരുവനന്തപുരം: സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. പേരില്‍ കമ്യൂണിസ്റ്റ് ഉള്ളതു കൊണ്ട് കാര്യമില്ളെന്ന് പിണറായി പറഞ്ഞു. പ്രവൃത്തിയിലും സ്വഭാവത്തിലും അതുവേണം. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ കടമ നിറവേറ്റിയത് സി.പി.എം മാത്രമാണ്. സി.പി.എം ഇല്ളെങ്കില്‍ ഇടതു പ്രസ്ഥാനങ്ങള്‍ ജീര്‍ണതയിലേക്ക് കൂപ്പുകുത്തുമായിരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇടതു മുന്നണിയില്‍ എല്ലാ കക്ഷികള്‍ക്കും തുല്യ പ്രാധാന്യമാണുള്ളതെന്നും സി.പി.ഐ പറയുന്നത് സി.പി.എം കേള്‍ക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു. പന്ന്യന്‍െറ പ്രസ്താവനക്ക് പരോക്ഷ മറുപടിയായാണ് പിണറായി ഇക്കാര്യം പറഞ്ഞത്. |
രാജസ്ഥാനില്‍ വൃദ്ധയെ നഗ്നയാക്കി കഴുതപ്പുറത്തു നടത്തിച്ചു Posted: 06 Dec 2014 11:58 PM PST Image: ബില്‍വാര: രാജസ്ഥാനിലെ ബില്‍വാരയില്‍ ഖാപ് പഞ്ചായത്ത് 80കാരിയെ നഗ്നയാക്കി കഴുതപ്പുറത്തു നടത്തിച്ചു. ഗ്രാമത്തിലെ കുട്ടികളെ പിടിച്ചുകൊണ്ടുപോയി തിന്നുന്ന ദുര്‍മന്ത്രവാദിനിയെന്ന് പ്രചരിപ്പിച്ച് ഇവരുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും തുടര്‍ന്ന് വിവസ്ത്രയാക്കി കഴുതപ്പുറത്തു നടത്തിക്കുകയുമായിരുന്നു. ബില്‍വാര ജില്ലയിലെ ചൗഹാനോന്‍ കി കാംരി ഗ്രാമത്തില്‍ കഴിഞ്ഞ ആഴ്ചയാണ് പ്രാകൃത സംഭവം അരങ്ങേറിയത്. മുഴുവന്‍ ഗ്രാമവാസികളോടും ഇവരെ ബഹിഷ്കരിക്കാനും ഇവരോടു സംസാരിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്നും ഖാപ്പ് പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. 37 വര്‍ഷം മുമ്പ് മരണപ്പെട്ടതാണ് വൃദ്ധയുടെ ഭര്‍ത്താവ്. മക്കളില്ല. ഇവരുടെ കൈവശമുള്ള കുറച്ചു സ്ഥലം കൈക്കലാക്കാന്‍ ഗ്രാമത്തിലെ ചിലര്‍ ശ്രമിച്ചുവരികയായിരുന്നു. ഇതിന്‍റെ പേരില്‍ നിരന്തരം ഉപദ്രവിച്ചിരുന്നു. ഒരു മാസം മുമ്പും ദക്ഷിണ രാജസ്ഥാനില്‍ 50 കാരിലെ നഗ്നയാക്കി കഴുതപ്പുറത്ത് നടത്തിച്ചിരുന്നു. ഭര്‍ത്താവിന്‍റെ സഹോദരനെ കൊലപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഇത്. സ്വന്തം നിയമവും ചട്ടങ്ങളുമായി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന ഇത്തരം പഞ്ചായത്തുകള്‍ക്കെതിരെ രാജസ്ഥാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ആയിരിക്കും ഈ പഞ്ചായത്തുകള്‍ക്ക് മേല്‍നോട്ടം നല്‍കുന്നതും നിയന്ത്രിക്കുന്നതും. |
രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം Posted: 06 Dec 2014 11:25 PM PST Image: ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ എത്താനിരിക്കെ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്ക്കറെ തൊയ്യിബ റിപ്പബ്ളിക് ദിനത്തിലോ, ഒബാമയുടെ സന്ദര്‍ശനത്തിനിടയിലോ ആക്രമണം നടത്താനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെയാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പുതിയ ഭീഷണിയെ വിലയിരുത്തുന്നത്. ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന ആദ്യ യു.എസ് പ്രസിഡന്‍റ് ആണ് ഒബാമ. അതേസമയം, ഇന്ത്യ^റഷ്യ വാര്‍ഷിക ഉച്ചക്കോടിക്കായി ബുധനാഴ്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനും ഇന്ത്യയിലെ ത്തുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണമുണ്ടായ കശ്മീരിലെ ഹന്ദ്വാര മേഖലയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. സൈന്യം നടത്തിയ വിശദമായ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. |
സെയില്‍ ഓഹരി വില്‍പ്പന വിജയിപ്പിച്ചത് പൊതുമേഖലാ സ്ഥാപനങ്ങള്‍ Posted: 06 Dec 2014 10:17 PM PST Image: ന്യൂഡല്‍ഹി: ധനകമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ആദ്യ പൊതുമേഖലാ ഓഹരി വില്‍പ്പന വിജയിപ്പിച്ചത് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍. 1725 കോടി രൂപ സമാഹരിക്കപ്പെട്ട സെയില്‍ ഇന്ത്യയുടെ അഞ്ചു ശതമാനം ഓഹരി വില്‍പ്പനയില്‍ പുതിയിലേറെ ലഭ്യമാക്കിയത് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളാണ്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയത്. 83.5 രൂപ വിലക്ക് 20.65 കോടി സെയില്‍ ഓഹരികളാണ് വെള്ളിയാഴ്ച്ച വിറ്റഴിക്കപ്പെട്ടത്. ഇതി. 40 ശതമാനം എല്‍.ഐ.സി വാങ്ങിക്കുകയായിരുന്നു. ഏതാണ്ട് 700 കോടി രൂപ ഇതിനായി ചെലവഴിച്ചെന്ന് എല്‍.ഐ.സി വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തി. എസ്.ബി.ഐ 150 കോടി, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ 50 കോടി എന്നിവരാണ് കൂടുതല്‍ പണം മുടക്കിയ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍. യുനൈറ്റഡ് ഇന്ത്യ അഷ്വറന്‍സ്, ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് എന്നീ കമ്പനികളും സെയില്‍ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്ക് 100 കോടിയുടെ ഓഹരികള്‍ വാങ്ങി. ഓഹരി വില്‍പ്പനക്ക് പെതുജന പങ്കാളിത്തം കുറവായിരുന്നുവെന്നാണ് സൂചന. |
ബര്‍ദ്വാന്‍ സ്ഫോടനം: മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു Posted: 06 Dec 2014 09:49 PM PST Image: ന്യൂഡല്‍ഹി: ബര്‍ദ്വാന്‍ സ്ഫോടന കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ശാഹ്നൂര്‍ ആലം റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് കാംരൂപ് കോടതി റിമാന്‍ഡ് ചെയ്തത്. ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ളാദേശിന്‍െറ (ജെ.എം.ബി) സാമ്പത്തിക മസ്തിഷ്കം എന്നറിയപ്പെടുന്ന ആലമിനെ വെള്ളിയാഴ്ചയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. അസമിലെ നല്‍ബാരി ജില്ലയില്‍നിന്ന് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഒക്ടോബര്‍ രണ്ടിന് നടന്ന സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന എന്‍.ഐ.എ സാജിദ് എന്നയാളെ ഈയിടെ അറസ്റ്റു ചെയ്തിരുന്നു. അയാളെ വിശദമായി ചോദ്യംചെയ്തതില്‍ നിന്നും ഫോണ്‍ വിളികളുടെ ശബ്ദരേഖകളില്‍ നിന്നുമാണ് ആലമിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചത്. കഴിഞ്ഞ മാസം ഭാര്യയെ അറസ്റ്റു ചെയ്തിരുന്നെങ്കിലും ആലമിനെ പിടികൂടാനായില്ല. അസമിലെ ബാര്‍പേട്ട ജില്ലയിലെ ചാത്താല സ്വദേശിയാണ് ആലം. ജെ.എം.ബിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിച്ചത് ആലം ആണെന്ന് കരുതപ്പെടുന്നു. |
വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ്^16 ഭ്രമണപഥത്തില്‍ Posted: 06 Dec 2014 09:08 PM PST Image: ബംഗളൂരു: വാര്‍ത്താവിനിമയ രംഗത്ത് മാറ്റങ്ങള്‍ക്ക് കുതിപ്പേകി ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്^16 കുതിച്ചുയര്‍ന്നു. ഫ്രഞ്ച് ഗയാനയിലെ കോരുവില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 2.08 നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യയുടെ 11ാമത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്^16. 48 ട്രാന്‍സ്പോണ്ടറുകള്‍ അടങ്ങിയ ജിസാറ്റ്^16 ഇന്ത്യയുടെ വാര്‍ത്താവിനിമയ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ടെലിഫോണ്‍, ടി.വി ചാനലുകള്‍, വാര്‍ത്താവിനിമയം, ഇന്‍റര്‍നെറ്റ് തുടങ്ങിയവയുടെ വൈദ്യുത കാന്തിക ഡാറ്റാ സിഗ്നലുകള്‍ സ്വീകരിച്ച് വ്യത്യസ്ത സിഗ്നലുകളിലേക്ക് അയക്കുന്ന ഉപകരണങ്ങളാണ് ട്രാന്‍സ്പോണ്ടറുകള്‍. ഇടത്തരം ശേഷിയുള്ള 24 ട്രാന്‍സ്പോണ്ടറുകളും വന്‍കിട ശേഷിയുള്ള 12 ഉും 12 സി ബാന്‍ഡ് ട്രാന്‍സ്പോണ്ടറുകളും ഉപഗ്രഹത്തിലുണ്ട്. 3,100 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് ^16നെ വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റുകള്‍ ഇന്ത്യക്ക് സ്വന്തമായി ഇല്ലാത്തതിനാലാണ് ഫ്രഞ്ച് ഗയാനയില്‍ എത്തിച്ച് വിക്ഷേപിച്ചത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍^5 റോക്കറ്റാണ് ജിസാറ്റ്^16നെ താല്‍ക്കാലിക ഭ്രമണപഥത്തിലത്തെിക്കുന്നത്. ഉപഗ്രഹത്തിന്‍െറ നിയന്ത്രണം കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ഐ.എസ്.ആര്‍.ഒ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് വഹിക്കുന്നത്. ശേഷം ഘട്ടംഘട്ടമായി ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കും. ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്‍ററാണ് ഉപഗ്രഹം നിര്‍മിച്ചത്. ഉപഗ്രഹത്തിലെ ന്യൂട്ടന്‍ ലിക്വിഡ് അപോജി മോട്ടോറും ത്രസ്റ്ററുകളും നിര്‍മിച്ചത് തിരുവനന്തപുരം കേന്ദ്രത്തിലാണ്. 864 കോടി രൂപയാണ് ഉപഗ്രഹത്തിന്‍െറ മൊത്തം ചെലവ്. 12 വര്‍ഷമാണ് കാലാവധി. ഇന്ത്യ നേരത്തേ വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ്^3യുടെ കാലാവധി മാര്‍ച്ചില്‍ തീര്‍ന്നതോടെയാണ് ജിസാറ്റ്^16 വിക്ഷേപിച്ചത്. |
എണ്ണ വില വീണ്ടും കുറഞ്ഞു; വിലയിടിവ് തുടരാന്‍ സാധ്യത Posted: 06 Dec 2014 08:24 PM PST Image: റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും കുറഞ്ഞു. അഞ്ച് വര്‍ഷത്തിനിടക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ ക്രൂഡ് ഓയിലിന് നിലനില്‍ക്കുന്നത്. ക്രൂഡ് ഓയില്‍ ബാരലിന് 69 ഡോളറായി കുറഞ്ഞത് എണ്ണ ഉല്‍പാദന രാജ്യങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തി. നവംബര്‍ 27ന് ചേര്‍ന്ന ഒപെക് ഉച്ചകോടി ശരാശരി 82.5 ഡോളര്‍ വില നിലനില്‍ക്കുമെന്ന് പ്രതീക്ഷിച്ച സാഹചര്യത്തിലാണ് എണ്ണ വില വീണ്ടും കൂപ്പുകുത്തിയത്. ഒപെക് ഉച്ചകോടി പിരിഞ്ഞ ശേഷം ഒരാഴചക്കകം മൂന്നാമത് തവണയാണ് വില കുത്തനെ കുറയുന്നത്. 2011 മുതല്‍ 2013 വരെയുള്ള രണ്ട് വര്‍ഷക്കാലം ക്രൂഡ് ഓയില്‍ ബാരലിന് ശരാശരി 110 ഡോളര്‍ നിലനിന്നതുമായി തുലനം ചെയ്യുമ്പോള്‍ എണ്ണ കയറ്റുമതി രാജ്യങ്ങളെ ഏറ്റവും കൂടുതല്‍ ആശങ്കയിലാക്കുന്ന സാഹചര്യമാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. പ്രതീക്ഷിച്ചതിലും 40 ശതമാനത്തോളം വിലയിടിഞ്ഞത് ഭൂരിപക്ഷം ഒപെക് രാജ്യങ്ങളുടെയും സാമ്പത്തികാവസ്ഥയെ അവതാളത്തിലാക്കും. |
പയ്യന്നൂരില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്; പ്രദേശത്ത് സംഘര്‍ഷം Posted: 06 Dec 2014 08:05 PM PST Image: കണ്ണൂര്‍: പയ്യന്നൂരില്‍ ഒമ്പത് വീടുകള്‍ക്ക് നേരെ ബോംബേറ്. ഏഴ് ബി.ജെ.പി പ്രവര്‍ത്തകരുടെയും രണ്ട് സി.പി.എം പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പയ്യന്നൂര്‍ നഗരസഭ, കാങ്കോല്‍ അലപ്പടമ്പ, രാമന്തളി പഞ്ചായത്തുകളില്‍ ശനിയാഴ്ച അര്‍ധ രാത്രി മുതല്‍ പുലര്‍ച്ചെ നാലു മണിവരെയായിരുന്നു ആക്രമണം. യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് കെ.പി അരുണ്‍ കുമാര്‍, ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് രാജേഷ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ രണ്ട് ബൈക്കും ഒരു കാറും അടക്കം നാല് വാഹനങ്ങള്‍ തകര്‍ന്നതായും പൊലീസ് അറിയിച്ചു. മട്ടന്നൂര്‍ ശിവപുരത്ത് സി.പി.എം ഓഫീസിന് നേരെ ആക്രമണം നടന്നു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഡി.ഐ.ജി ദിനേന്ദ്ര കശ്യപിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു. അതേസമയം, പിണറായിയില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. പുഴയോര പാര്‍ക്കിന് സമീപത്ത് സഞ്ചിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന ബോംബുകളാണ് തെരച്ചിലില്‍ പൊലീസ് കണ്ടെടുത്തത്. |
അവര്‍ പുറത്തുവരും; കലാകാരന്മാരായി Posted: 06 Dec 2014 08:00 PM PST Image: മസ്കത്ത്: ജയില്‍വാസം ജീവിതത്തിന്‍െറ അവസാനമല്ല. പുതിയ തുടക്കം മാത്രമാണ്. ഏകാന്തതയുടെയും ഒറ്റപ്പെടലിന്‍െറയും വേദനകളെ അവര്‍ കലാസൃഷ്ടികളാക്കി മാറ്റുന്നു. തെറ്റുകളുടെ ലോകത്തുനിന്ന് കലയുടെ നന്മയുടെ കാലത്തേക്കുള്ള വളര്‍ച്ചയാണ് ഇവര്‍ സൃഷ്ടിച്ചിരിക്കുന്ന ഓരോ കലാരൂപങ്ങളും. തടവറയുടെ ഉള്ളില്‍ മനസ്സിനെ നന്മയുടെ പാതയിലേക്ക് മാറ്റിവിട്ടതിന്‍െറ പ്രതീകങ്ങളായ ചിത്രങ്ങളും പെയ്ന്‍റിങ്ങുകളും കരകൗശല വിദ്യകളുമായി ജയില്‍ അന്തേവാസികളുടെ പ്രദര്‍ശനം ഞായറാഴ്ച മുതല്‍ മസ്കത്തില്‍ നടക്കും. നല്ല നാളേക്കായി എന്‍െറ കൈപിടിക്കൂ എന്ന തലക്കെട്ടില്‍ പ്രിസണ്‍സ് ജയില്‍ ഡയറക്ടറേറ്റ് നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് പ്രദര്‍ശനം നടക്കുന്നത്. വിവിധ സംഘടനകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ജയില്‍ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ മസ്കത്ത് ഗ്രാന്‍ഡ് മാള്‍ ഗാലറിയിലാണ് നടക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ ഉച്ച വരെയും വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം നടക്കുക. മൂന്നാമത് ഗള്‍ഫ് ജയില്‍ വാരാചരണവുമായി ബന്ധപ്പെട്ടാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്്. കരകൗശല പ്രദര്‍ശനത്തിനൊപ്പം സംഗീത പരിപാടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. |
കൊച്ചി മാരത്തണ്‍: കെനിയക്കാര്‍ ജേതാക്കള്‍ Posted: 06 Dec 2014 07:58 PM PST Image: കൊച്ചി: മാരത്തണ്‍ ഓട്ടത്തിന്‍െറ ആവേശമറിഞ്ഞ് കൊച്ചി രാജ്യാന്തര ഹാഫ്മാരത്തണ്‍ നടന്നു. കെനിയന്‍ താരം ബര്‍ണാഡ് കിപ്ഗോ രാജ്യാന്തര ഹാഫ്മാരത്തണ്‍ പുരുഷവിഭാഗത്തിലും ഹേല കിപ്റോപ് വനിത വിഭാഗത്തിലും ചാമ്പ്യന്മാരായി. 21.097 കിലോമീറ്റര്‍ ഒരു മണിക്കൂര്‍ രണ്ടുമിനിറ്റ് 36 സെക്കന്‍ഡിലാണ് കിപ്ഗോ ഫിനിഷ് ചെയ്തത്. കഴിഞ്ഞ കൊച്ചി മാരത്തണിലും ഇവരായിരുന്നു ജേതാക്കള്‍. ഇന്ത്യന്‍ താരങ്ങളുടെ വനിതാ വിഭാഗത്തില്‍ മലയാളി താരം ഒ.പി. ജയ്ഷ ഒന്നാമതെ ത്തി. പുരുഷ വിഭാഗത്തില്‍ ജി. ലക്ഷമണ്‍ ജേതാവായി. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തത്തെിയ പ്രീജ ശ്രീധരന് മല്‍സരം പൂര്‍ത്തിയാക്കാനായില്ല. ശ്വാസതടസം നേരിട്ടതിനത്തെുടര്‍ന്ന് പ്രീജ പാതിവഴിയില്‍ മത്സരം ഉപേക്ഷിച്ചു. രാവിലെ 6 മണിയോടെ മറൈന്‍ ഡ്രൈവില്‍ തുടങ്ങിയ രാജ്യാന്തര ഹാഫ്മാരത്തണ്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ ഫ്ളാഫ് ചെയ്തു. വിവിധ ഇനങ്ങളിലായി 20,000 ഓളം പേരാണ് കൊച്ചി ഇന്‍റര്‍നാഷനല്‍ മാരത്തണിന്‍െറ രണ്ടാം എഡിഷനില്‍ പങ്കെടുത്തത്. രാജ്യാന്തര അത് ലറ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കും പുറമെ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം, ഡെപ്യൂട്ടി കമീഷണര്‍ നിശാന്തിനി, കസ്റ്റംസ് ഡയറക്ടര്‍ ഡോ. രാഘവന്‍, നടന്‍ മോഹന്‍ലാല്‍, ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, സിനിമാതാരങ്ങളായ മൈഥിലി, മണിക്കുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, മിഥുന്‍ മുരളി, വിജയ് ബാബു തുടങ്ങിയവരും പങ്കെടുത്തു. |
ഭീകരവാദത്തെ നേരിടാന്‍ യോജിച്ച പോരാട്ടം അനിവാര്യം- വിദേശകാര്യ മന്ത്രി Posted: 06 Dec 2014 07:56 PM PST Image: മനാമ: ഭീകരവാദത്തെ നേരിടാനും മേഖലയിലെ അശാന്തിയും നാശനഷ്ടങ്ങളും ഒഴിവാക്കാനും ഗള്‍ഫ് രാജ്യങ്ങളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ആല്‍ ഖലീഫ അഭിപ്രായപ്പെട്ടു. മനാമ ഡയലോഗിന്‍െറ രണ്ടാം ദിനം നടന്ന ആദ്യ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദ സംഘടനകളെ അടിച്ചമര്‍ത്തുകയെന്നതിലുപരി പ്രശ്നം പരിഹരിക്കാന്‍ എളുപ്പ മാര്‍ഗമില്ല. മുന്‍വര്‍ഷങ്ങളില്‍ ചെറുസംഘങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ യോജിച്ച് സംഘടനകള്‍ രൂപവത്കരിച്ചിരിക്കുകയാണ്. വലിയ പ്രദേശങ്ങളുടെ ഭരണം ഇവര്‍ കൈയടക്കിയിരിക്കുന്നു. അത്യാധുനിക ആയുധങ്ങള്‍ കൈവശമുള്ള ഇവര്‍ക്ക് വന്‍ സാമ്പത്തിക പിന്‍ബലവുമുണ്ട്. |
പാര്‍ക്കാന്‍ ഇനി മുള വീടുകള്‍; 1000 ച. അടിക്ക് 12.5 ലക്ഷം Posted: 06 Dec 2014 07:04 PM PST Image: കൊച്ചി: നിര്‍മാണ സാമഗ്രികള്‍ക്ക് കടുത്ത ക്ഷാമവും അടിക്കടി വിലക്കയറ്റവും നേരിട്ടുകൊണ്ടിരിക്കെ അതിനെ മറികടക്കാന്‍ ബദല്‍ -മുള വീട്. അവിശ്വസനീയമായും പ്രായോഗികമല്ളെന്നും തോന്നാവുന്ന ഈ സങ്കല്‍പത്തെ യാഥാര്‍ഥ്യമാക്കുകയാണ് വയനാട്ടിലെ ഉറവ് നാടന്‍ ശാസ്ത്ര -സാങ്കേതിക പഠന കേന്ദ്രം. ഈ മാസം അവസാനത്തോടെ വയനാട്ടില്‍ മുള വീടുകള്‍ പൂര്‍ത്തിയാവുമെന്ന് ഉറവ് പ്രവര്‍ത്തകര്‍ പറഞ്ഞു. കൊച്ചി കേരള ബാംബൂ ഫെസ്റ്റിലെ ഉറവ് പവിലിയനില്‍ മുള വീടുകളെ പരിചയപ്പെടുത്തുന്നുണ്ട്. 1000 ച. വിസ്തീര്‍ണത്തില്‍ വീട് പണിയാന്‍ 12.5 ലക്ഷം ചെലവുവരും. സാമഗ്രികള്‍ എത്തിക്കാനുള്ള ദൂരമനുസരിച്ച് നിര്‍മാണച്ചെലവില്‍ മാറ്റമുണ്ടാകും. ആവശ്യമായ മുള ഉടമ എത്തിച്ചാല്‍ ചെലവ് ഗണ്യമായി കുറയുകയും ചെയ്യും. പരമാവധി ഒരു മാസത്തിനകം വീട് പണി പൂര്‍ത്തിയാവും. പരമാവധി 100 വര്‍ഷത്തെ ആയുസ്സ് ഇത്തരം വീടുകള്‍ക്കുണ്ടാകുമെന്ന് ഉറവ് ഇക്കോ ലിങ്ക്സ് ലിമിറ്റഡ് മാര്‍ക്കറ്റിങ് മാനേജര്‍ തോമസ് അമ്പലവയല്‍ അവകാശപ്പെട്ടു. ഉറവിനെ പോലെ കേരള ബാംബൂ കോര്‍പറേഷനും മുളവീട് പരിചയപ്പെടുത്തുന്നുണ്ട്. ഒരുമുറിയും സിറ്റ്ഒൗട്ടും ടോയ്ലറ്റും അടങ്ങുന്ന വീടിന് മൂന്നുലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. ആഴ്ചകള്‍ക്കകം പണി പൂര്‍ത്തിയാകുമെന്ന് കോര്‍പറേഷന്‍ പറയുന്നു. ഇതോടൊപ്പം അസമില്‍നിന്ന് എത്തിയ മുളകൊണ്ടുള്ള സൈക്ക്ള്‍ഫ്രെയിം ആണ് ഫെസ്റ്റിലെ മറ്റൊരു ആകര്‍ഷണീയത. മുള ഫ്രെയിം ഘടിപ്പിച്ച് സൈക്ക്ള്‍ പൂര്‍ത്തീകരിക്കാന്‍ 25,000 രൂപ ചെലവ് വരുമെന്ന് അസം ദിമാഹസോ ജില്ലയിലെ ഹാഫ്ലോങ് നഗരത്തില്‍നിന്നത്തെിയവര്‍ പറയുന്നു. മിസോറം, നാഗാലാന്‍ഡ്, മേഘാലയ, പശ്ചിമബംഗാള്‍, മണിപ്പൂര്‍, ഛത്തിസ്ഗഢ്, ത്രിപുര, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പവിലിയനുകളും ഫെസ്റ്റിലുണ്ട്. കേരളത്തില്‍നിന്ന് വിവിധ സ്റ്റാളുകളുള്‍പ്പെടെ 135ഓളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിന്. വീട്ടുപകരണങ്ങള്‍, മുള ഉല്‍പന്നങ്ങള്‍, അലങ്കാര വസ്തുക്കള്‍, മുള നാരുകൊണ്ടുള്ള സാരികള്‍, ഷാളുകള്‍, മുളയരി കൊണ്ടുള്ള അച്ചാറുകള്‍, കുട്ട, വട്ടി, മുറം തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ട്. |
സ്ത്രീകള്‍ അറിയുന്നു, ആടിന്‍െറ അങ്ങാടിവാണിഭം Posted: 06 Dec 2014 06:52 PM PST Image: കല്‍പറ്റ: ‘ആടറിയുമോ അങ്ങാടി വാണിഭം’ എന്നാണ് ചൊല്ല്. എന്നാല്‍, വയനാട്ടിലെ കുടുംബശ്രീ വനിതകള്‍ ആടിന്‍െറ അങ്ങാടിവാണിഭം പഠിച്ചറിഞ്ഞ് കളത്തിലിറങ്ങുകയാണ്. ഇതിനകം രണ്ട് ആടുചന്തകളാണ് അവര്‍ തന്നെ നടത്തിയത്. |
Posted: 06 Dec 2014 06:45 PM PST Image: ‘ഹന്ത! സാധ്വി, മധുരീകരിച്ചു നീ സ്വന്തമൃത്യു സുകുമാരചേതനേ’ എന്നും ‘അവനത്തെുടര്‍ന്നു വീണ്ടും ശശിയെയനുദ്രുതതാരപോലെ സാധ്വി’ എന്നുമൊക്കെ പണ്ട് കുമാരനാശാന്‍ നായികമാരെക്കുറിച്ച് പാടിയിട്ടുണ്ട്. ആശാന്‍െറ നായികമാരെല്ലാം അപാരമായ വ്യക്തിവൈശിഷ്ട്യമുള്ളവരാണ്. അതുകൊണ്ടാണ് ആശാന്‍ ഇടക്കിടക്ക് നളിനിയെയും ലീലയെയും സാധ്വി എന്നു വിളിച്ചുപോവുന്നത്. പേരിന്‍െറ അര്‍ഥം വെച്ചുനോക്കുമ്പോള്‍ ധര്‍മനിഷ്ഠയും നീതിബോധവുമുള്ളവളാണ് സാധ്വി. സച്ചരിതയാണ് അവള്‍. സദ്ഗുണസമ്പന്ന, സന്മാര്‍ഗി. കേന്ദ്ര ഭക്ഷ്യസംസ്കരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിക്ക് അങ്ങനെയൊരു പേരു കിട്ടിയത് സ്വഭാവഗുണം കൊണ്ടുതന്നെയാവാനേ വഴിയുള്ളൂ. പക്ഷേ, കോങ്കണ്ണുള്ളവള്‍ക്ക് മീനാക്ഷിയെന്നു പേരിടുന്ന നാട്ടില്‍ പതിവുപോലെ അനുചിതമായിപ്പോയതാണോ മന്ത്രിക്ക് ഈ പേര് എന്ന് ദോഷൈകദൃക്കുകള്‍ സംശയിക്കുന്നുണ്ട്. എന്നാല്‍, ആ സംശയം അസ്ഥാനത്തല്ലതാനും. ധര്‍മനിഷ്ഠയും നീതിബോധവുമുള്ളതായി തോന്നുന്ന തരത്തില്ല നില്‍പും നടപ്പും പെരുമാറ്റവും. |
ഇടതുപക്ഷ രാഷ്ട്രീയത്തിന്‍െറ ശക്തിയും ദൗര്‍ബല്യങ്ങളും Posted: 06 Dec 2014 06:44 PM PST Image: ആര്‍.എസ്.എസിനെ കണ്ടു പഠിക്കുക; യൂനിയനുകളോട് കാരാട്ട് (‘Learn from R.S.S, Karat tells unions’). ഈയിടെ ഡല്‍ഹിയില്‍ നടന്ന എം.കെ. പാന്ഥെ അനുസ്മരണ സമ്മേളനത്തില്‍ ‘വര്‍ഗീയതയും തൊഴിലാളി വര്‍ഗവും’ എന്ന വിഷയമവതരിപ്പിച്ചുകൊണ്ട് പ്രകാശ് കാരാട്ട് നടത്തിയ പ്രഭാഷണത്തെ മിക്ക ദേശീയപത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയൊരു തലക്കെട്ടോടെയാണ്. തൊട്ടടുത്ത ദിവസംതന്നെ കാരാട്ടിന്‍െറ നിഷേധക്കുറിപ്പും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും വാര്‍ത്ത സൃഷ്ടിച്ച തെറ്റിദ്ധാരണ തിരുത്താന്‍ അതെത്രത്തോളം പ്രയോജനം ചെയ്യുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. |
അജ് മാനില്‍ കാറിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു Posted: 06 Dec 2014 06:40 PM PST Image: അ ജ്മാന്‍: കാറിന്‍െറ ടയര്‍ മാറ്റിയിടവെ എതിരെ വന്ന കാറിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം കുമരകം മങ്ങാട്ടുതാഴ്ചയില്‍ മിഥുന്‍ (28), പാലക്കാട് മേപ്പറമ്പ് വെളിയങ്ങല്‍ വീട്ടില്‍ ഷെബിന്‍ (27) എന്നിവരാണ് മരിച്ചത്. അജ്മാന്‍ ശൈഖ് സായിദ് മസ്ജിദ് സിഗ്നലിനടുത്ത് വെച്ച് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അപകടം. |
Posted: 06 Dec 2014 12:23 PM PST Image: Subtitle: പുണെ സിറ്റിയെ തോല്‍പിച്ചത് 1-0ത്തിന് പുണെ: ഗുസ്താവോ ഡോസ് സാന്‍േറാസിന്‍െറ മാന്ത്രികബൂട്ടുകള്‍ വീണ്ടും ഡല്‍ഹി ഡൈനാമോസിന്‍െറ രക്ഷക്കത്തെി. നിര്‍ണായക മത്സരത്തില്‍ കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം നില്‍ക്കെ 88ാം മിനിറ്റില്‍ നേടിയ അസ്സലൊരു ഗോളിലൂടെ പുണെ സിറ്റി എഫ്.സിയെ തകര്‍ത്ത് ഡല്‍ഹിക്ക് വിലപ്പെട്ട മൂന്നു പോയന്‍റുകളാണ് സാന്‍േറാസ് സമ്മാനിച്ചത്. ജയത്തോടെ പോയന്‍റ് പട്ടികയില്‍ പുണെയെയും കേരള ബ്ളാസ്റ്റേഴ്സിനെയും പിന്തള്ളി മുന്നേറിയ ഡല്‍ഹി നാലാമതത്തെി. 13 മത്സരങ്ങളില്‍നിന്ന് 17 പോയന്‍റാണ് ഡല്‍ഹിക്കുള്ളത്. അവസാന രണ്ട് സെമി ടിക്കറ്റുകളുടെ പോര് കൂടുതല്‍ രൂക്ഷമാക്കിയാണ് ഡല്‍ഹി പുണെക്കെതിരെ ജയം പിടിച്ചത്. സെമിയിലേക്ക് കടക്കണമെങ്കില്‍ അടുത്ത മത്സരത്തില്‍ അവര്‍ക്ക് ചെന്നൈയിനെതിരെ ജയം അനിവാര്യം. ജയിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ മറ്റു ടീമുകളുടെ മത്സരഫലത്തിന്‍െറ ദയവിലായിരിക്കും ഡല്‍ഹിയുടെ ഭാവി. തോല്‍വിയോടെ ഗോള്‍ ശരാശരിയിലും പിന്നിലേക്ക് പോയ പുണെ ആറാം സ്ഥാനത്താണ്. അടുത്ത മത്സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സിനെതിരെ വലിയ മാര്‍ജിനില്‍ ജയം നേടുന്നതിനൊപ്പം ഡല്‍ഹി ചെന്നൈയോട് തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താലേ പുണെയുടെ സെമി മോഹം പൂവണിയൂ. |
കേന്ദ്രം പിടിമുറുക്കുന്നു; സംസ്ഥാന വിഹിതം കുറക്കും Posted: 06 Dec 2014 11:02 AM PST Image: Subtitle: സബ്സിഡി ചുരുക്കും, ട്രെയിന്‍ചാര്‍ജ് വര്‍ധന പരിഗണനയില്‍ ന്യൂഡല്‍ഹി: അടുത്ത ബജറ്റില്‍ സമ്പൂര്‍ണമായ രണ്ടാംഘട്ട സാമ്പത്തിക പരിഷ്കാരങ്ങള്‍ മോദിസര്‍ക്കാര്‍ പ്രഖ്യാപിക്കും. ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി വരെ കാത്തിരിക്കാതെ, കൂടുതല്‍ സബ്സിഡികള്‍ വെട്ടിച്ചുരുക്കുന്നതിനുള്ള തീരുമാനം അതിനുമുമ്പ് ഉണ്ടായേക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കിവരുന്ന വിഹിതവും കുറക്കുകയാണ്. ആറു മാസം കൂടുമ്പോള്‍ റെയില്‍വേ ചാര്‍ജ് പരിഷ്കരിക്കാനുള്ള മുന്‍ തീരുമാനപ്രകാരം ഈ മാസാവസാനം നിരക്കു കൂട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും. സബ്സിഡികള്‍ ‘യുക്തിസഹമാക്കാന്‍’ കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വെളിപ്പെടുത്തി. ചെലവുനിയന്ത്രണ കമീഷനുമായി തുടര്‍ച്ചയായ കൂടിക്കാഴ്ചകള്‍ അദ്ദേഹം നടത്തിവരുകയായിരുന്നു. അവരില്‍നിന്ന് വിലപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും ഇന്ത്യ ഇക്കണോമിക് കോണ്‍ക്ളേവില്‍ പങ്കെടുത്ത അരുണ്‍ജെയ്റ്റ്ലി പറഞ്ഞു. സബ്സിഡി ഇനത്തില്‍ 2.51 ലക്ഷം രൂപ ഓരോ വര്‍ഷവും നീക്കിവെക്കേണ്ടി വരുന്നുവെന്ന കണക്കും അദ്ദേഹം നല്‍കുന്നു. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിലേക്ക് കൈനീട്ടാതെ സ്വന്തനിലക്കു പണം കണ്ടത്തെണമെന്ന് ധനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംസ്ഥാനങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കണം. കേന്ദ്രം കൊടുക്കുന്ന പണംകൊണ്ട് കാര്യം നടത്തുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തിനും ക്ഷേമപദ്ധതികള്‍ക്കുമുള്ള സംസ്ഥാനങ്ങളുടെ ഗ്രാന്‍റും മറ്റുവിഹിതവും കുറക്കുമെന്ന വ്യക്തമായ സൂചനയാണ് മന്ത്രി നല്‍കിയത്. കടക്കെണിയിലായ കേരളവും മറ്റും കേന്ദ്രത്തില്‍നിന്ന് സഹായം പ്രതീക്ഷിക്കുന്നതിനിടയിലാണിത്. ആസൂത്രണ കമീഷന്‍െറ ഘടന മാറ്റാനുള്ള നീക്കം, ചരക്കുസേവന നികുതി സമ്പ്രദായം എന്നിവയും വിഹിത നിയന്ത്രണത്തിന്‍െറ ഭാഗമാണ്. പൊതുജനങ്ങളെ ഏറ്റവുമാദ്യം നേരിട്ടു ബാധിക്കുന്ന മറ്റൊരു വിഷയത്തില്‍ തീരുമാനമെടുക്കുന്ന പ്രക്രിയയിലാണ് സര്‍ക്കാര്‍. റെയില്‍വേ ചാര്‍ജ് വര്‍ധനവാണിത്. ഇന്ധനപ്രവര്‍ത്തന ചെലവു വിലയിരുത്തി ആറു മാസം കൂടുമ്പോള്‍ ട്രെയിന്‍ചാര്‍ജ് കൂട്ടാന്‍ നേരത്തേതന്നെ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെ, ജൂണ്‍ 25ന് യാത്രാനിരക്ക് 14.2 ശതമാനം കണ്ട് വര്‍ധിപ്പിക്കുകയും ചെയ്തു. അതനുസരിച്ച് ഡിസംബര്‍ അവസാനമാണ് നിരക്കു കൂട്ടേണ്ടത്. മാന്ദ്യത്തിന്‍െറ കൂടി പശ്ചാത്തലത്തില്‍ പ്രത്യക്ഷ-പരോക്ഷ നികുതിവരുമാനം കുറഞ്ഞുവെന്നപേരില്‍ പണം കണ്ടത്തൊന്‍ കേന്ദ്രം നിരവധി നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഡീസല്‍ വിലനിയന്ത്രണം നീക്കിയത്, പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ ഏര്‍പ്പെടുത്തിയത്, റേഷന്‍ മണ്ണെണ്ണ സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം, പൊതുമേഖലാ സ്ഥാപനങ്ങളടെ ഓഹരിവില്‍പന എന്നിവയെല്ലാം ഇതിന്‍െറ ഭാഗമാണ്. അതേസമയം, നിക്ഷേപനിരക്ക് കുറക്കുന്ന ബാങ്കുകള്‍, വായ്പാപലിശ നിരക്ക് കുറക്കാന്‍ തയാറായിട്ടുമില്ല. വൈദ്യുതിമേഖലയില്‍ പുതിയ പരിഷ്കരണങ്ങള്‍ വരാന്‍ പോകുന്നുവെന്ന് ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍ ശനിയാഴ്ച പറഞ്ഞു. അതിനായി 2003ലെ വൈദ്യുതി നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്‍ നടപ്പു സമ്മേളനത്തില്‍തന്നെ അവതരിപ്പിച്ചേക്കും. |
ബാബരി കേസിലെ ആദ്യ പരാതിക്കാരന്‍ അന്‍സാരിക്ക് വൈ കാറ്റഗറി സുരക്ഷ Posted: 06 Dec 2014 10:30 AM PST Image: അയോധ്യ: ബാബരി മസ്ജിദ് കേസില്‍ നീതിതേടി ആദ്യമായി കോടതി കയറിയ ഹാഷിം അന്‍സാരിക്ക് വൈ കാറ്റഗറി സൂരക്ഷ നല്‍കും. ഉത്തര്‍പ്രദേശ് സര്‍ക്കാറാണ് അന്‍സാരിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഉറപ്പുവരുത്തിയത്. ഒരു സബ് ഇന്‍സ്പെക്ടറും ആറ് കോണ്‍സ്റ്റബിള്‍മാരും പി.എ.സി (പ്രോവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി) ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ഇവര്‍ക്ക് മുഴുസമയ സുരക്ഷ നല്‍കുക. വൈ കാറ്റഗറി സുരക്ഷയില്‍ 11 ഉദ്യോഗസ്ഥരാണുണ്ടാവുക. അതേസമയം, 92കാരനായ അന്‍സാരിയുടെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം പൊലീസ് തള്ളി. ഭീഷണിയുണ്ടായിട്ടല്ല, വിഷയത്തിന്‍െറ ഗൗരവം പരിഗണിച്ചാണ് അദ്ദേഹത്തിനും കുടുംബത്തിനും മുഴുസമയ സുരക്ഷ നല്‍കുന്നതെന്ന് ഫൈസാബാദ് മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് കെ.ബി. സിങ് പറഞ്ഞു. ബാബരി കേസ് നടത്താന്‍ അന്‍സാരി മകന്‍ ഇഖ്ബാല്‍ അന്‍സാരിയെ ഏല്‍പിച്ചതു മുതല്‍ അദ്ദേഹത്തിനും യു.പി സര്‍ക്കാര്‍ സുരക്ഷ നല്‍കിയിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പ്രതികളെ ശിക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയാല്‍ കേസ് ഒത്തുതീര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ഡിസംബര്‍ മൂന്നിന് അന്‍സാരി പറഞ്ഞിരുന്നു. ബാബരി കേസ് അടഞ്ഞ അധ്യായമാണെന്ന് അഭിപ്രായപ്പെട്ട ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍െറ നിലപാടിനെ അന്‍സാരി ശക്തമായ വിമര്‍ശിക്കുകയും ചെയ്തിരുന്നു. |
രക്ഷാദൗത്യം പാളി; യെമനില്‍ യു.എസ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു Posted: 06 Dec 2014 09:41 AM PST Image: സന്‍ആ: ഒരു വര്‍ഷം മുമ്പ് യെമനില്‍ അല്‍ഖാഇദ ബന്ദിയാക്കിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ലൂക് സോമേഴ്സ് ഉള്‍പ്പെടെ രണ്ടു പേര്‍ യു.എസ് കമാന്‍ഡോകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ യെമനിലെ ശബ്വ പ്രവിശ്യയിലെ വാദി അബ്ദാന്‍ ഗ്രാമത്തില്‍ സോമേഴ്സിനെ പാര്‍പ്പിച്ചതെന്നു കരുതുന്ന വീടുകളിലായിരുന്നു കമാന്‍ഡോ റെയിഡ്. |
കൊര്‍ദോവ മസ്ജിദ്: സ്മാരകത്തെ ചൊല്ലി പുതിയ വിവാദം Posted: 06 Dec 2014 09:40 AM PST Image: മഡ്രിഡ്: മുസ്ലിം സ്പെയിനിന്‍െറ സമൃദ്ധ സ്മരണകള്‍ മായാതെ നില്‍ക്കുന്ന കൊര്‍ദോവ മസ്ജിദിന്‍െറ പേര് മാറ്റിയ നടപടിയെച്ചൊല്ലി വ്യാപക പ്രതിഷേധം. എട്ടാം നൂറ്റാണ്ടില്‍ കൊര്‍ദോവയിലെ മുസ്ലിം ഭരണകാലത്ത് സ്ഥാപിക്കുകയും പിന്നീട് 13ാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ ഭരണകൂടം കീഴടക്കുകയും ചെയ്ത മസ്ജിദ് നൂറ്റാണ്ടുകളായി പ്രാദേശിക രൂപതക്കു കീഴിലാണ്. മസ്ജിദിനു മധ്യത്തിലായി പിന്നീട് നിര്‍മിച്ച ചര്‍ച്ചില്‍ ആരാധന നടക്കുന്നതിനാല്‍ ഇത് കൊര്‍ദോവ മസ്ജിദ്-ചര്‍ച്ച് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രാദേശിക ഭരണകൂടമാണ് ഈ നാമം നിര്‍ദേശിച്ചിരുന്നത്. ദിവസവും നൂറുകണക്കിന് സന്ദര്‍ശകരത്തെുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇതിന്‍െറ പേര് അടുത്തിടെയായി ചര്‍ച്ചെന്നാക്കി ചുരുക്കിയിരുന്നു. വെബ്സൈറ്റിലും ടിക്കറ്റിലുമുള്‍പ്പെടെ എല്ലായിടത്തും മാറ്റം നടപ്പാക്കി. ഇത് വിദേശ സഞ്ചാരികളെ തെറ്റിദ്ധരിപ്പിക്കുമെന്നതിനു പുറമെ ചരിത്രത്തെ തമസ്കരിക്കലാണെന്നും അന്തലൂസിയ സര്‍ക്കാറിലെ ടൂറിസം മന്ത്രി റാഫേല്‍ റോഡ്രിഗസ് കുറ്റപ്പെടുത്തി. |
സി.ഐ.എ പീഡന റിപ്പോര്‍ട്ട്: ഒബാമ ഭരണകൂടം എതിര്‍ത്താലും പുറത്തുവിടുമെന്ന് സമിതി Posted: 06 Dec 2014 09:37 AM PST Image: Subtitle: സെനറ്റ് സമിതി തലവനുമായി കെറി ചര്‍ച്ച നടത്തി വാഷിങ്ടണ്‍: ഗ്വണ്ടാനമോ തടവറയില്‍ വര്‍ഷങ്ങളോളം സി.ഐ.എ നടപ്പാക്കിയ ഭീകരമായ പീഡനമുറകളെ കുറിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ ഒബാമ ഭരണകൂടം തുടരുന്ന സമ്മര്‍ദങ്ങള്‍ക്കുവഴങ്ങില്ളെന്ന് സെനറ്റ് ഉന്നതാധികാര സമിതി. തീരുമാനം മാറ്റാന്‍ അവസാന വട്ട ശ്രമമെന്ന നിലക്ക് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നടത്തിയ ചര്‍ച്ചകളും ഫലം കണ്ടില്ളെന്നാണ് റിപ്പോര്‍ട്ട്്. സമിതി അധ്യക്ഷ ഡിയന്‍ ഫീന്‍സ്റ്റീനെ ഫോണില്‍ ബന്ധപ്പെട്ട കെറി, റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ ലോക സമൂഹത്തിനുമുന്നില്‍ അമേരിക്ക കൂടുതല്‍ നാണംകെടുമെന്ന് മുന്നറിയിപ്പ് നല്‍കി. |
കൃഷ്ണപിള്ള സ്മാരകം തീവെച്ച സംഭവം: ആരോപണവിധേയരെ തള്ളി സി.പി.എം Posted: 06 Dec 2014 09:06 AM PST Image: Subtitle: പാര്‍ട്ടിതല അന്വേഷണം ആവശ്യപെട്ട് ആരോപണ വിധേയന്‍ തിരുവനന്തപുരം: പി. കൃഷ്ണപിള്ള സ്മാരകം തീവെച്ച സംഭവത്തില്‍ ആരോപണവിധേയരെ പൂര്‍ണമായി തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഒരു കമ്യൂണിസ്റ്റുകാരനും ചെയ്യാന്‍ കഴിയാത്ത, പൊറുക്കാന്‍ കഴിയാത്ത മഹാപാതകമാണ് ഉണ്ടായതെന്നും ഇവരെ പുറത്താക്കാനുള്ള ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ശരിയാണെന്നും ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് കണ്ടത്തെല്‍ പൂര്‍ണമായി ശരിവെക്കുന്നതാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍െറ നിലപാട്. തങ്ങള്‍ കമ്യൂണിസ്റ്റ് മനസ്സുള്ളവരല്ളെന്ന് തെളിയിക്കാന്‍ അവര്‍ക്ക് ഇതിനേക്കാള്‍ കൂടുതലായി ഒന്നും ചെയ്യാനില്ല. ഈ ബോധത്തോടെയാണ് ആലപ്പുഴ ജില്ലാ കമ്മിറ്റി രണ്ടുപേരെ പുറത്താക്കിയത്. കണ്ണാര്‍ക്കാട് പ്രദേശത്തെയും ആലപ്പുഴ ജില്ലയിലെയും പാര്‍ട്ടി ബോധ്യപ്പെട്ട് അംഗീകരിച്ച നടപടിയാണിത്. ഇവരില്‍ ചിലര്‍ പാര്‍ട്ടി താല്‍പര്യത്തിനെതിരെ നീങ്ങുന്നതും പാര്‍ട്ടിക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതും ഇതാദ്യമല്ല. പാര്‍ട്ടിയുടെ പ്രതിച്ഛായ ബഹുജനമധ്യത്തില്‍ ഇടിക്കുന്ന നടപടികളുടെ പേരില്‍ നേരത്തേ ചിലര്‍ നടപടിക്ക് വിധേയരായിരുന്നു. എന്നിട്ടും തെറ്റുതിരുത്താനുള്ള അവസരം കൊടുക്കാനുള്ള സഹിഷ്ണുതാ മനോഭാവമാണ് പാര്‍ട്ടി കാട്ടിയത്. എന്നാല്‍, മാപ്പര്‍ഹിക്കാത്ത മഹാകുറ്റകൃത്യം ചെയ്യാനുള്ള അവസരമാക്കി അതിനെ ദുരുപയോഗിക്കുകയാണ് ചെയ്തത്. ജില്ലക്ക് പുറത്തുനിന്ന് പാര്‍ട്ടിയുടെ ഉന്നതതല അന്വേഷണസംഘത്തെ ചുമതലപ്പെടുത്തണമെന്നും പാര്‍ട്ടി സഖാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ് അന്വേഷണം സി.ബി.ഐയെപ്പോലുള്ള ഏജന്‍സികളെ ഏല്‍പിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു. വി.എസ്. അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവര്‍ക്കും കത്തിന്‍െറ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. |
കശ്മീര്‍ സംഘര്‍ഷം: മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രാഹുല്‍ Posted: 06 Dec 2014 08:00 AM PST Image: റാഞ്ചി: ജമ്മു കശ്മീരില്‍ ഭീകരവാദി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പി.എ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വിനോദസഞ്ചാരികള്‍ കശ്മീരില്‍ എത്തിയിരുന്നു. സംസ്ഥാനത്ത് സമാധനം ഉണ്ടായിരുന്നു. എന്നാല്‍, മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നതോടെ ഭീകരവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഇപ്പോള്‍ വിനോദസഞ്ചാരികളല്ല മറിച്ച് ഭീകരവാദികളാണ് കശ്മീരിലേക്ക് വരുന്നത്. പ്രധാനമന്ത്രിയായപ്പോള്‍ മോദി പറഞ്ഞത് ചൈനയെയും പാകിസ്താനെയും കൈകാര്യം ചെയ്യുമെന്നായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് മോദി എവിടെ പോയാലും അവിടെ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമായിരുന്നു. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സംഭവങ്ങള്‍ ഉദാഹരണമാണ്. അവര്‍ ജനങ്ങളെ വര്‍ഗീയമായി തമ്മിലടിപ്പിക്കുകയായിരുന്നു. ഇത്തരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താറെന്നും രാഹുല്‍ ആരോപിച്ചു. |
വിദ്യാഭ്യാസമന്ത്രിയുടെ ഇഫ്താര്‍ പാര്‍ട്ടിക്ക് വകുപ്പില്‍ നിന്ന് പണം പിരിച്ചെന്ന് ആരോപണം Posted: 06 Dec 2014 06:35 AM PST Image: Subtitle: തെളിവായി ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ പുറത്തിറക്കിയ കത്തുകള്‍ തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഇഫ്താര്‍ സംഘടിപ്പിച്ചത് വകുപ്പില്‍നിന്ന് പണം പിരിച്ചെന്ന് ആരോപണം. കഴിഞ്ഞ ജൂലൈ10ന് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ മന്ത്രി നടത്തിയ ഇഫ്താര്‍വിരുന്നാണ് വിവാദമായത്. വിദ്യാഭ്യാസവകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് പിരിച്ചെന്നാണ് ആക്ഷേപം. ഇഫ്താര്‍ വിരുന്ന് നടത്തിപ്പുമായി ബന്ധപ്പെട്ട് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ അരുണ്‍ ജെറാള്‍ഡ്പ്രകാശ് പുറത്തിറക്കിയ കത്തുകളാണ് വിരുന്നിന് വകുപ്പില്‍ നിന്ന് പണം പിരിച്ചെന്നതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പിരിച്ചെടുത്ത 2.3 ലക്ഷം രൂപ നല്‍കിയതാവട്ടെ മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള കൊല്ലത്തെ ഒരു ഹോട്ടല്‍ ആന്‍ഡ് കാറ്ററിങ് സ്ഥാപനത്തിനാണ്. ജൂലൈ 10ന് വൈകീട്ട് 6.30ന് വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നുവെന്നും ഇതിന്‍െറ ചെലവിലേക്ക് വിവിധ സ്ഥാപനങ്ങള്‍ 46,200 രൂപ വീതം നല്‍കണമെന്നുമായിരുന്നു കത്ത്. സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍, കേരള സ്റ്റേറ്റ് ഓപണ്‍ സ്കൂള്‍, എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, സി^ആപ്റ്റ്, സാക്ഷരതാ മിഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് കത്ത് നല്‍കിയത്. മന്ത്രിയുടെ ഇഫ്താര്‍ പാര്‍ട്ടി നടന്ന ദിവസം വകുപ്പ്തല യോഗങ്ങളൊന്നും നടന്നിട്ടില്ളെന്നും തീയതി തെറ്റിയതാകാമെന്നും കരുതി ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടറെ വിവിധ സ്ഥാപന മേധാവികള്‍ ബന്ധപ്പെട്ടപ്പോഴാണ് വിരുന്നിന്‍െറ ചെലവിനാണ് തുക ശേഖരിക്കുന്നതെന്ന വിവരം ലഭിച്ചത്. എന്നാല്‍ ഇഫ്താറിന് പണം പിരിക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ളെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment