തീവ്രവാദത്തിനെതിരായ പോരാട്ടം തുടരും ^നവാസ് ശെരീഫ് Posted: 17 Dec 2014 12:28 AM PST ഇസ്ലാമാബാദ്: പെഷാവറിലെ സൈനിക സ്കൂളിനു നേര്‍ക്കുള്ള ആക്രമണം ഭീരുക്കളുടെ പ്രവൃത്തിയെന്നു വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി നവാസ് ശെരീഫ് ഇത്തരം ചെയ്തികള്‍ തീവ്രവാദവേട്ടയില്‍ സര്‍ക്കാറിന്‍റെ നിശ്ചയ ദാര്‍ഢ്യത്തിന് ഒരു പോറലുമേല്‍പിക്കില്ളെന്ന് മുന്നറിയിപ്പു നല്‍കി. ഇതുകൊണ്ടെന്നും താലിബാന് എതിരായ സൈനിക നടപടി നിര്‍ത്തിവെക്കില്ളെന്നും രാജ്യത്തു നിന്ന് തീവ്രവാദം പൂര്‍ണമായി തുടച്ചുനീക്കുന്നതുവരെ ‘ഓപറേഷന്‍ സാര്‍ബെ അസബ്’ പൂര്‍വാധികം ശക്തമായി തുടരുമെന്നും നവാസ് ശെരീഫ് പറഞ്ഞു. ഇക്കാര്യത്തില്‍ അഫ്ഗാനിസ്താനുമായുള്ള സഹകരണം നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദവേട്ടയില്‍ അഫ്ഗാനുമായുള്ള സഹകരണം പാക് താലിബാനെ ചൊടിപ്പിച്ചിരുന്നു. |
ബി.ജെ.പി വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവത്കരിക്കുന്നു –പിണറായി Posted: 16 Dec 2014 11:50 PM PST കോട്ടയം: ബി.ജെ.പി സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയെ വര്‍ഗീയവത്കരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എം.ജി സര്‍വകലാശാല എംപ്ളോയീസ് അസോ. 31ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൈമറിതലം മുതല്‍ വര്‍ഗീയവിഷം കുത്തിനിറക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ പാഠപുസ്തകത്തില്‍ മുസ്ലിംകളും ക്രിസ്ത്യാനികളും രാജ്യത്തുള്ളവരല്ളെന്നാണ് പഠിപ്പിക്കുന്നത്. വിദ്യാഭ്യാസരംഗം പ്രത്യേകദിശയിലേക്ക് മാറ്റിമറിക്കുന്നതിന്‍െറ ഭാഗമായാണ് ഈ നടപടി. രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ സംഘടനയായ ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമേ ഇന്ത്യയില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്നാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷതയോട് ആര്‍.എസ്.എസിന് പുച്ഛമാണ്. ആര്‍.എസ്.എസ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേളകളുടെ ഭാഗമായി ചിലയിടങ്ങളില്‍ വ്യാപക മതംമാറ്റം നടക്കുന്നുണ്ട്. ഏത് മതത്തിലും വിശ്വസിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. ഉന്നത വിദ്യാഭ്യാസമേഖലയെ സര്‍ക്കാര്‍ തന്നെ പ്രത്യേക മനോഭാവത്തോടെയാണ് കാണുന്നത്. വിദ്യാഭ്യാസരംഗം വാണിജ്യവത്കരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. കോളജില്‍ ഒരു ദിവസം പഠിപ്പിക്കാത്തവരെയാണ് വൈസ് ചാന്‍സലര്‍മാരായി നിയമിക്കുന്നത്. വൈസ് ചാന്‍സലര്‍മാരില്‍ അനര്‍ഹരുണ്ടെന്ന് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അര്‍ഹത അട്ടിമറിച്ച് മറ്റു പലതിനും പ്രാധാന്യം കൊടുത്താണ് വിദ്യാഭ്യാസമേഖലയില്‍ നിയമനം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസോ. പ്രസിഡന്‍റ് പി. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. ഷറഫുദ്ദീന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, എല്‍.ഡി.എഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ പ്രഫ.എം.ടി. ജോസഫ്, എ.കെ. ഉണ്ണികൃഷ്ണന്‍, കെ. സുനില്‍കുമാര്‍, പി.എസ്. സതീഷ് ബാബു, ബാബുരാജ് എ. വാര്യര്‍ എന്നിവര്‍ സംസാരിച്ചു. |
പകലും രാത്രിയും മോഷണം; ജില്ലയില്‍ തസ്കര വാഴ്ച Posted: 16 Dec 2014 11:43 PM PST കൊല്ലം: പട്രോളിങ് ശക്തമാണെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും ജില്ലയില്‍ മോഷണങ്ങള്‍ ആവര്‍ത്തിക്കുന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജനം ഭീതിയിലാണ്. രണ്ട് മാസത്തിനിടെ മുപ്പതോളം മോഷണ സംഭവങ്ങളാണ് സിറ്റി-റൂറല്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഏതാനും സംഭവങ്ങളില്‍ മാത്രമാണ് മോഷ്ടാക്കളെ പിടികൂടിയത്. കഴിഞ്ഞദിവസം നഗരത്തിലെ ബാങ്കില്‍ മോഷണശ്രമം നടന്നതിന് പുറമേ പത്തനാപുരത്ത് ഏഴ് ലക്ഷം രൂപയുടെ സാധനസാമഗ്രികളും കൊട്ടാരക്കരയില്‍ എട്ടു പവനുമാണ് മോഷണം പോയത്. കൊട്ടാരക്കര കൊച്ചാലുമൂട് നന്ദനത്തില്‍ ജയകുമാറിന്‍െറ വീട്ടില്‍ നിന്നാണ് എട്ടുപവനും അയ്യായിരം രൂപയും കവര്‍ന്നത്. പട്ടാപ്പകല്‍ വീടിന്‍െറ അടുക്കള വാതില്‍ തകര്‍ത്തായിരുന്നു മോഷണം. പത്തനാപുരം ആവണീശ്വരം കാഞ്ഞിരത്തുംമൂട് പുളിമുക്ക് കൊച്ചുകോയിക്കല്‍ രോഹിണിയില്‍ ജോര്‍ജ് കുര്യന്‍െറ വീട്ടില്‍ നിന്നാണ് വസ്ത്രങ്ങളും വാച്ചുകളുമടക്കം ഏഴുലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നതെന്ന് പരാതിയുള്ളത്. ഇവിടെ ആള്‍ത്താമസമില്ലായിരുന്നു. പഴുതടച്ച സുരക്ഷാ സംവിധാനങ്ങളുള്ള ബാങ്കില്‍ വരെ മോഷണശ്രമം നടന്നത് ജനത്തെ ഭീതിയിലാഴ്ത്തുകയാണ്. കൂടാതെ ആള്‍ത്താമസമുള്ള വീടുകളിലും കവര്‍ച്ച നടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. മധ്യവയസ്കയെ തലക്കടിച്ചു വീഴ്ത്തി ആറരപ്പവന്‍െറ ആഭരണവും 60,000 രൂപയും കവര്‍ന്നത് മൂന്നാഴ്ച മുമ്പ് കുണ്ടറയിലാണ്. കാഞ്ഞിരകോട് കെല്‍ ഫാക്ടറിക്കു സമീപം ചരുവിള വീട്ടില്‍ പരേതനായ വര്‍ഗീസ് ആന്‍റണിയുടെ ഭാര്യ ജെസീന്തയാണ് (65)ആക്രമണത്തിനിരയായത്. സംഘമായത്തെി മേഖലയിലെ ഒന്നിലധികം വീടുകളില്‍ ഒരേ സമയം കവര്‍ച്ചാശ്രമം നടത്തിയ സംഭവങ്ങളും സമീപദിവസങ്ങളില്‍ കിഴക്കന്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തു. പകല്‍ക്കള്ളന്മാരുടെ സാന്നിധ്യവും കുണ്ടറ, ശാസ്താംകോട്ട, അഞ്ചാലുംമൂട് മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ മോഷണം നടത്തിവന്നയാളെ ദിവസങ്ങള്‍ക്ക് മുമ്പ് കുണ്ടറയില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഹൈടെക് കള്ളന്മാര്‍ വരെ ജില്ലയില്‍ വിലസുമ്പോഴും ഹെല്‍മറ്റ് വെക്കാത്തവരെ പിന്തുടര്‍ന്ന് പിടികൂടാന്‍ കാണിക്കുന്നതിന്‍െറ പകുതി ആവേശം പോലും പൊലീസ് കാട്ടുന്നില്ളെന്ന് ആരോപണമുണ്ട്. നഗരത്തിലെ ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞദിവസം നടന്നത് ഹൈടെക് മോഷണ ശ്രമമായിരുന്നു. നിരവധി നിരീക്ഷണ കാമറകളുള്ള ബാങ്കില്‍ ഇവയെല്ലാം മറച്ചാണ് മോഷണത്തിന് ശ്രമിച്ചത്. |
വ്യാജ സീഡി കടത്ത്: രണ്ടുപേര്‍ പിടിയില്‍ Posted: 16 Dec 2014 11:36 PM PST വള്ളക്കടവ്: ലിംഗയുടെ വ്യാജ സീഡി കടത്തിയ രണ്ടുപേര്‍ പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി നാസര്‍, കൊട്ടാരക്കര സ്വദേശി നവാസ് എന്നിവരെയാണ് പുതിയ ചിത്രങ്ങളുടെ വ്യാജ സീഡികളുമായി ആന്‍റിപൈറസി സെല്‍ പിടികൂടിയത്. ബീമാപ്പള്ളിയില്‍നിന്ന് വ്യാജ സീഡികളുമായി രണ്ടുപേര്‍ പോകുന്നുവെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വള്ളക്കടവ് ജങ്ഷനില്‍ നാസറിനെയും ഈഞ്ചക്കല്‍നിന്ന് നവാസിനെയും പിടികൂടുകയായിരുന്നു. മലയാള സിനിമകളായ ഭയ്യാ ഭയ്യ, രാജാധിരാജ, സപ്തമശ്രീതസ്കര, വില്ലാളിവീരന്‍ തുടങ്ങിയവയുടെയും അശ്ളീല സിനിമകളുടെയും ശേഖരം ഇവരില്‍നിന്ന് പിടിച്ചെടുത്തു. വ്യാജ സീഡി കടത്താന്‍ ഇവരെ ഏര്‍പ്പെടുത്തിയ ബീമാപള്ളിയിലെ സീഡി കടയുടമകള്‍ക്ക് എതിരെയും കേസെടുക്കുമെന്ന് ആന്‍റിപൈറസി സെല്‍ എസ്.പി ബി. വര്‍ഗീസ് പറഞ്ഞു. ആന്‍റിപൈറസി സെല്‍ ഡിവൈ.എസ്.പി എസ്. സനല്‍കുമാര്‍, സി.ഐ ഡി.കെ. പൃഥ്വിരാജ്, എ.എസ്.ഐമാരായ വിഷ്ണു പ്രസാദ്, അസീം, സി.പി.ഒമാരായ രാജേഷ്, ബെന്നി, ഷാര്‍ബീ, ഷാന്‍, ഹാത്തീം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. |
അടിയന്തര കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും കത്ത് നല്‍കി Posted: 16 Dec 2014 11:23 PM PST കായംകുളം: കായംകുളം നഗരസഭയിലെ ബാര്‍ അനുമതി വിഷയത്തിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും ചെയര്‍പേഴ്സണ് കത്ത് നല്‍കി. കൗണ്‍സില്‍ വിളിക്കാന്‍ 15 ദിവസം മുമ്പ് സി.പി.എമ്മും സി.പി.ഐയും രണ്ടായി നല്‍കിയ കത്ത് പരിഗണിക്കാതിരുന്നതോടെയാണ് ചട്ടം ഏഴ് പ്രകാരം 17 അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് വീണ്ടും നല്‍കിയത്. രണ്ടാംകുറ്റിയിലെ ഹോട്ടലിന് ബാര്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലിലെ ക്രമക്കേട്, കൃത്രിമം, അഴിമതി എന്നിവ ചര്‍ച്ച ചെയ്യുന്നതിനൊപ്പം നഗരസഭാ സെക്രട്ടറി മുനിസിപ്പല്‍ ഡയറക്ടര്‍ക്ക് നല്‍കിയ കത്ത് ചോര്‍ന്നതും വിഷയമായി പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ഈ മാസം 27ന് രാവിലെ 10.30ന് യോഗം വിളിച്ചില്ളെങ്കില്‍ ചട്ടം നാല് പ്രകാരം മറ്റ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് തീരുമാനമെടുക്കുമെന്നും ചെയര്‍പേഴ്സണ് നല്‍കിയ നോട്ടീസില്‍ പറയുന്നു. വിഷയത്തില്‍ അഴിമതിക്കാരായ നഗരഭരണാധികാരികള്‍ രാജിവെക്കണമെന്ന ആവശ്യവുമായി വ്യാഴാഴ്ച സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടക്കും. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നഗരകവാടത്തില്‍ നടത്തുന്ന സത്യഗ്രഹം രണ്ടാംദിവസം പിന്നിട്ടിരിക്കുകയാണ്. വിഷയത്തില്‍ ഇടതുപക്ഷമുന്നണിയുടെ നേതൃത്വത്തിലെ സമരവും അടുത്ത ദിവസങ്ങളില്‍ നടക്കും.അതേസമയം, വിഷയത്തില്‍ യു.ഡി.എഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുംവിധം ശക്തമായ പ്രചാരണങ്ങളുമായി ഇടതുപക്ഷം രംഗത്തിറങ്ങിയിട്ടും പ്രതിരോധത്തിന് തീരുമാനങ്ങളില്ലാതെ യു.ഡി.എഫ് തപ്പിത്തടയുകയാണ്. ബാര്‍ ഫയലില്‍നിന്ന് രേഖകള്‍ നശിപ്പിച്ച ചെയര്‍പേഴ്സണിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റിന് നല്‍കിയ കൗണ്‍സിലര്‍മാരുടെ പരാതിയില്‍ കോണ്‍ഗ്രസിലെ 14 പേര്‍ക്കൊപ്പം മുസ്ലിംലീഗിലെ മൂന്നും സോഷ്യലിസ്റ്റ് ജനതയിലെ ഒരംഗവും ഒപ്പിട്ടിരുന്നു. ഇതോടെ കോണ്‍ഗ്രസിനൊപ്പം യു.ഡി.എഫിന്‍െറ കൂടി വിഷയമായി മാറിയിട്ടും ഇടപെടാന്‍ നേതാക്കള്‍ മടിക്കുന്നത് കൂടുതല്‍ ദുരൂഹതക്ക് കാരണമാവുകയാണ്. രണ്ടാംകുറ്റിയിലെ ഹോട്ടലിന് ബാര്‍ അനുമതി നല്‍കണമെന്ന് വാദിക്കുന്ന പ്രബല നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. 10മാസം മുമ്പ് നഗരസഭയില്‍നിന്ന് ബാര്‍ അനുമതി നേടിയെടുത്തത് ഇവരുടെ ശ്രമഫലമായാണ്. തലസ്ഥാന നഗരിയില്‍നിന്ന് ലൈസന്‍സ് കൂടി സമ്പാദിച്ചുനല്‍കാമെന്ന നിലയില്‍ ഉടമയില്‍നിന്ന് വന്‍തുക ഇവര്‍ കൈപ്പറ്റിയിരുന്നു. എന്നാല്‍, സര്‍ക്കാറിന്‍െറയും കെ.പി.സി.സിയുടെയും പുതിയ മദ്യനയത്തിന്‍െറ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞതോടെ 'കോഴ' വാങ്ങിയ നേതാക്കള്‍ വെട്ടിലായി. വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ ഉടമക്ക് കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‍കി ഇവര്‍ കൂടെ നിര്‍ത്തിയതാണ് 'വഴിവിട്ട' കളികള്‍ക്ക് കളമൊരുക്കിയത്. രാജിവെക്കില്ളെന്ന് ചെയര്‍പേഴ്സണും ഇവരുമായി സഹകരിക്കില്ളെന്ന് സഹപ്രവര്‍ത്തകരും പ്രഖ്യാപിച്ചതോടെ നഗരഭരണവും സ്തംഭിച്ചിരിക്കുകയാണ്. എന്നാല്‍, പാര്‍ട്ടി-മുന്നണി നേതൃത്വങ്ങളാകട്ടെ ഇത്തരമൊരു വിഷയം അറിഞ്ഞതായി ഭാവിക്കുന്നുമില്ല. |
ഗുരുവായൂര്‍ ക്ഷേത്രം അസി. മാനേജറുടെ സസ്പെന്‍ഷന്‍: ഭരണസമിതി യോഗത്തില്‍ തീരുമാനമായില്ല Posted: 16 Dec 2014 11:16 PM PST ഗുരുവായൂര്‍: ക്ഷേത്രം അസി. മാനേജറുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന അപേക്ഷ ചര്‍ച്ച ചെയ്യാന്‍ ഹൈകോടതിയുടെ നിര്‍ദേശ പ്രകാരം ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. കോടതി നിര്‍ദേശിച്ചതനുസരിച്ച് ഭരണസമിതി അംഗം എന്‍. രാജുവിനെ ഉള്‍പ്പെടുത്താതെ ചേര്‍ന്ന യോഗമാണ് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ തീരുമാനത്തിലത്തൊതെ പിരിഞ്ഞത്. യോഗം വ്യാഴാഴ്ച തുടരാന്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 19ന് ഉത്സവബലിനാളില്‍ ക്ഷേത്രത്തില്‍ നടന്ന അടിപിടിയുമായി ബന്ധപ്പെട്ടാണ് അസി. മാനേജര്‍ സുനില്‍കുമാര്‍ സസ്പെന്‍ഷനില്‍ കഴിയുന്നത്. ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധിയായ രാജുവും സുനില്‍കുമാറും തമ്മിലാണ് അടിപിടിയുണ്ടായത്. സംഘട്ടനത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുനില്‍കുമാറിനെ മാത്രമാണ് സസ്പെന്‍ഡ് ചെയ്തത്. പിന്നീട് ക്ഷേത്രത്തില്‍ ഭക്തരെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ടും സുനില്‍കുമാറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ മകനാണ് സുനില്‍കുമാര്‍. ദേവസ്വം എംപ്ളോയീസ് കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റുമാണ്. രാജുവും കോണ്‍ഗ്രസ് നേതാവാണ്. തനിക്കെതിരായുള്ള നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുനില്‍കുമാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. കേസിലുള്‍പ്പെട്ട കക്ഷിയായ രാജുവിനെ ഉള്‍പ്പെടുത്താതെ മൂന്നാഴ്ചക്കകം ഭരണസമിതി യോഗം ചേര്‍ന്ന് സുനിലിന്‍െറ അപേക്ഷ പരിഗണിക്കാന്‍ ഈമാസം രണ്ടിന് കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് സുനിലിന്‍െറ അപേക്ഷമാത്രം അജണ്ടയില്‍ ഉള്‍പ്പെടുത്തി രാജുവിനെ ഉള്‍പ്പെടുത്താതെ യോഗം വിളിച്ചത്. എന്നാല്‍, വിഷയത്തില്‍ സമവായത്തിലത്തൊന്‍ അംഗങ്ങള്‍ക്കായില്ല. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങളില്‍ ഒരുവിഭാഗം സുനിലിന് അനുകൂലമായും മറുവിഭാഗം എതിരായും വാദിച്ചപ്പോള്‍ ഒരു അംഗം നിഷ്പക്ഷത പാലിച്ചു. വ്യാഴാഴ്ച വീണ്ടും യോഗം ചേര്‍ന്ന് തീരുമാനത്തിലത്തെി കോടതിയെ അറിയിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. യോഗത്തില്‍ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. |
ഇന്ധനമില്ല: സ്പൈസ് ജെറ്റ് സര്‍വീസുകള്‍ മുടങ്ങി Posted: 16 Dec 2014 11:07 PM PST ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനം ലഭിക്കാതിനാല്‍ സ്പൈസ് ജെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എണ്ണകമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശിക തീര്‍ക്കാത്തതിനാല്‍ സ്പൈസ് ജെറ്റ് വിമാനങ്ങള്‍ക്കുളള ഇന്ധനവിതരണം നിര്‍ത്തിവച്ചിരുന്നു. ഇതിനത്തെുടര്‍ന്ന് സ്പൈസ് ജെറ്റ് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി.ഇതോടെ, കമ്പനിയുടെ ഓഹരികള്‍ കൈമാറുന്നത് 8 ശതമാനമായി കുറഞ്ഞു. ഇന്ധന ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും സ്പൈസ് ജെറ്റ് സര്‍വീസുകള്‍ ചുരുക്കിയിരുന്നു. വിമാനത്താവളങ്ങള്‍, എണ്ണക്കമ്പനികള്‍, ജീവനക്കാര്‍ എന്നിവക്കായി 2000 കോടിയുടെ കുടിശ്ശികയാണ് കമ്പനി നല്‍കാനുള്ളത്. വിമാന സര്‍വീസുകളുടെ എണ്ണം കുറച്ചതോടെ, കമ്പനിക്ക് അനുവദിച്ച 186 സോട്ടുകള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സിഎ) പിന്‍വലിച്ചിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ ജീവനക്കാരുടെ ശമ്പള കുടിശിക തീര്‍ക്കണമെന്നും ഒരു മാസത്തേക്ക് പുതിയ ബുക്കിങ് സ്വീകരിക്കരുതെന്നും ഡി.ജി.സി.എ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ സ്പൈസ് ജെറ്റിന് 310 കോടി രൂപ നഷ്ടമാണ് ഉണ്ടായത്. |
സരിതാ ദേവിക്ക് ഒരു വര്‍ഷം വിലക്ക് Posted: 16 Dec 2014 11:06 PM PST ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്സിങ് താരം സരിതാ ദേവിക്ക് അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍ ഒരു വര്‍ഷം വിലക്കേര്‍പെടുത്തി. ഇവര്‍ 1000 സ്വിസ് ഫ്രാങ്ക് പിഴയും നല്‍കണം. സരിതയുടെ വിദേശ കോച്ചായിരുന്ന ബി.ഐ ഫെര്‍ണാണ്ടസിനെ രണ്ടു വര്‍ഷത്തേക്കും വിലക്കിയിട്ടുണ്ട്. അതേ സമയം സംഭവത്തില്‍ ദേശീയ കോച്ച് ജി.എസ് സന്ദുവിനെ ഫെഡറേഷന്‍ കുറ്റവിമുക്തനാക്കി. ഇഞ്ചിയോണ്‍ ഏഷ്യന്‍ഗെയിംസില്‍ വിധികര്‍ത്താക്കളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വെങ്കലമെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ് സരിതക്കെതിരായ നടപടിക്ക് കാരണം. താന്‍ നേരത്തേ നിരാകരിച്ച വെങ്കലമെഡല്‍ സരിതാദേവി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുമായി ഇന്ത്യന്‍ ഒളിമ്പിക് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് മെഡല്‍ സ്വീകരിക്കാന്‍ സരിത സമ്മതിച്ചത്. ഇതിലൂടെ അച്ചടക്ക നടപടി ലഘൂകരിക്കാനാവുമെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിരുന്നു. 57 കിലോവിഭാഗം ബോക്സിങില്‍ തനിക്ക് ലഭിച്ച മെഡല്‍ കയ്യില്‍ വാങ്ങിയ സരിത, അത് വെള്ളിമെഡല്‍ നേടിയ കൊറിയന്‍ താരത്തിന്‍െറ കഴുത്തില്‍ അണിയുകയായിരുന്നു. |
എന്‍െറ കുട്ടികള്‍ പദ്ധതി; സോഫ്റ്റ്വെയര്‍ തയാറായി Posted: 16 Dec 2014 10:57 PM PST കണ്ണൂര്‍: ജില്ലയിലെ എട്ടാം തരത്തില്‍ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള എന്‍െറ കുട്ടികള്‍ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പഠന നിലവാരം സമഗ്രമായി വിലയിരുത്തുന്നതിനുമുള്ള സോഫ്റ്റ്വെയര്‍ തയാറായി. സോഫ്റ്റ്വെയറിന്‍െറ പ്രവര്‍ത്തനത്തെക്കുറിച്ച് അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഹൈസ്കൂളില്‍ പുതിയതായി ചേരുന്ന കുട്ടികളില്‍ പഠന നിലവാരം കുറഞ്ഞവരെ കണ്ടത്തെി സഹായിക്കുന്നതിനാണ് എന്‍െറ കുട്ടികള്‍ പദ്ധതി തുടങ്ങിയത്. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്‍െറ നേതൃത്വത്തില്‍ വിവിധ ക്ളബുകളുടെയും മുപ്പതോളം റിസോഴ്സ് അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു ഇത്. ഒന്നാംപാദ പരീക്ഷക്കു മുമ്പായി എട്ടാം തരത്തിലെ മുഴുവന്‍ കുട്ടികളെയും പ്രീടെസ്റ്റിന് വിധേമാക്കിയിരുന്നു. മലയാളം, കണക്ക്, ഇംഗ്ളീഷ്, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലാണ് പ്രീ ടെസ്റ്റ് നടത്തിയത്. ഇതിന്‍െറ ഭാഗമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി അതതു വിഷയങ്ങളില്‍ പ്രത്യേകം മൊഡ്യൂളുകള്‍ തയാറാക്കി ഓരോ സ്കൂളുകള്‍ക്കും നല്‍കി. മൂന്നു മാസത്തേക്കുള്ള പ്രവര്‍ത്തന പരിപാടികളാണ് ഇങ്ങനെ ആസൂത്രണം ചെയ്തത്. വലിയ പുരോഗതി ഇതിലൂടെ കൈവരിക്കാന്‍ സാധിച്ചിരുന്നു. സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിലൂടെ ഓരോ സ്കൂളുകളിലെയും പ്രവര്‍ത്തന പുരോഗതി പരിശോധിക്കാന്‍ സാധിക്കും. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വിശകലനം നടത്താനാവും. മാട്ടൂല്‍ സെന്‍ട്രല്‍ മുസ്ലിം യു.പി സ്കൂളിലെ അധ്യാപകനായ ടി.ടി. ഷാജിയാണ് സോഫ്റ്റ്വെയര്‍ രൂപകല്‍പന ചെയ്തത്. സോഫ്റ്റ്വെയര്‍ പരിചയപ്പെടുത്തുന്നതിനായി പ്രധാനാധ്യാപകര്‍ക്ക് 18ന് രാവിലെ 10.30ന് സെന്‍റ് മൈക്കിള്‍സ് ആംഗ്ളോ ഇന്ത്യന്‍ സ്കൂളില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. |
പശ്ചിമകൊച്ചിയിലെ ശുദ്ധജല ക്ഷാമം; നടപടി അറിയിക്കണമെന്ന് ഹൈകോടതി Posted: 16 Dec 2014 10:54 PM PST കൊച്ചി: പശ്ചിമകൊച്ചി, പള്ളുരുത്തി മുതലായ സ്ഥലങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈകോടതി. കൊച്ചി നഗരസഭാ കൗണ്‍സിലറും പള്ളുരുത്തി സ്വദേശിയുമായ തമ്പി സുബ്രഹ്മണ്യം നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. കേരള വാട്ടര്‍ അതോറിറ്റി പശ്ചിമകൊച്ചിയിലെ പള്ളുരുത്തി, ഇടക്കൊച്ചി തോപ്പുംപടി മുതലായ സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ശുദ്ധജലം എത്തിക്കുന്നതില്‍ വിമുഖത കാട്ടുകയാണെന്നും വിതരണം ചെയ്യുന്ന പൈപ്പ് വെള്ളത്തില്‍ മനുഷ്യജീവന് അപകടകരമായ ഇക്കോളി ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും ശുദ്ധമായ ജലം ആവശ്യത്തിന് ലഭ്യമാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിയോട് കല്‍പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. കേരള വാട്ടര്‍ അതോറിറ്റി പള്ളുരുത്തിയില്‍ സ്ഥാപിച്ച രണ്ട് വാട്ടര്‍ ടാങ്കുകളും മാലിന്യം നിറഞ്ഞ് മാരകരോഗങ്ങള്‍ പകരാന്‍ ഇടയുണ്ടെന്നും വാട്ടര്‍ അതോറിറ്റി നല്‍കുന്ന ജലം അശുദ്ധമായിരിക്കുകയാണെന്നും വാട്ടര്‍ ടാങ്കുകള്‍ കഴുകി ശുദ്ധമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇടക്കൊച്ചി മേഖലയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന വലിയ പൈപ്പ് പള്ളുരുത്തി നമ്പ്യാപുരത്തിന് സമീപം എന്‍.എച്ച്. റോഡില്‍ പൊട്ടി ശുദ്ധജലത്തില്‍ മാലിന്യം കലരാന്‍ ഇടയായതുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ളെന്നും ഹരജിയില്‍ പറയുന്നു. രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ഹരജി വീണ്ടും രണ്ടാഴ്ചക്കുശേഷം പരിഗണിക്കും. |
മലപ്പുറം മേള: സെമിനാറുകള്‍ 22 മുതല്‍ Posted: 16 Dec 2014 10:43 PM PST മലപ്പുറം: ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ വ്യവസായം, കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഡിസംബര്‍ 20 മുതല്‍ 29 വരെ നടക്കുന്ന മലപ്പുറം മേളയിലെ സെമിനാറുകള്‍ക്ക് അന്തിമ രൂപമായി. 21ന് വിദ്യാര്‍ഥി സംരംഭകത്വ സെമിനാറോടെയാണ് തുടക്കം. 22, 23ന് കാര്‍ഷിക സെമിനാറുകളും 24, 26ന് വ്യവസായ സെമിനാറുകളും 27ന് മൃഗസംരക്ഷണ സെമിനാറും 28ന് വിജയികളായ സംരംഭകരുമായുള്ള മുഖാമുഖവും 29ന് ക്ഷീരവികസന സെമിനാറും നടക്കും. എല്ലാ ദിവസവും രാവിലെ 10ന് സെമിനാര്‍ തുടങ്ങും. മേളയില്‍ കലാപരിപാടികളുമുണ്ടാകും. 21ന് കോമഡിഷോയും മ്യൂസിക്കല്‍ നൈറ്റും 22ന് നാടന്‍ കലാമേളയും 23ന് ഒപ്പനയും കോല്‍ക്കളി, മാര്‍ഗം കളി, തിരുവാതിര, ഗസല്‍ നൈറ്റും 24ന് ഓള്‍ഡ് ഈസ് ഗോള്‍ഡ് പഴയ പാട്ടുകളുടെ പുനരാവിഷ്കാരവും 25ന് സ്നേഹ സാന്ത്വനം നാടകവും 26ന് കുടുംബശ്രീയുടെ നാട്ടുമൊഴിയും മലപ്പുറം മഞ്ചാടിയുടെ നൃത്ത ഗാന പരിപാടിയും 27ന് സോങ് ആന്‍ഡ് ഡ്രാമ ഡിവിഷന്‍ അവതരിപ്പിക്കുന്ന ദേശീയോദ്ഗ്രഥന നൃത്ത ഗാന പരിപാടിയും 28ന് ഇശല്‍ നിലാവും 29ന് കലാമണ്ഡലത്തിന്‍െറ നൃത്തോത്സവവും നടക്കും. മേളയുടെ പ്രചാരണാര്‍ഥം സംഘാടക സമിതി സംഘടിപ്പിക്കുന്ന റോഡ് ഷോ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് ഫ്ളാഗ് ഓഫ് ചെയ്തു. സ്വാഗത സംഘം വര്‍ക്കിങ് ചെയര്‍മാന്‍ സക്കീന പുല്‍പ്പാടന്‍, വികസന സ്ഥിരം സമിതി അധ്യക്ഷ കെ.പി ജല്‍സീമിയ, ടി. വനജ ടീച്ചര്‍, മേള ചീഫ് കോഡിനേറ്റര്‍ ഉമ്മര്‍ അറക്കല്‍, അംഗങ്ങളായ സലീം കുരുവമ്പലം, എ.കെ അബ്ദു റഹ്മാന്‍, എം.എ റസാഖ്, എം.പി കുമാരു, സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.ടി അബ്ദുല്‍ മജീദ്, ഡി.എം.ഒ ഡോ. ഉമര്‍ ഫാറൂഖ്, ജി.കെ രാംമോഹന്‍ എന്നിവര്‍ സംസാരിച്ചു. |
ബീനാച്ചി എസ്റ്റേറ്റില്‍ കടുവയുണ്ടെന്ന് സ്ഥിരീകരണം; കാമറകള്‍ സ്ഥാപിച്ചു Posted: 16 Dec 2014 10:26 PM PST സുല്‍ത്താന്‍ ബത്തേരി: ജനവാസ കേന്ദ്രങ്ങള്‍ക്ക് നടുവില്‍ കാടുമൂടിക്കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റില്‍ കടുവയുണ്ടെന്ന് വനംവകുപ്പിന്‍െറ സ്ഥിരീകരണം. മധ്യപ്രദേശ് സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ളതാണ് 400 ഏക്കര്‍ വരുന്ന ബീനാച്ചി എസ്റ്റേറ്റ്. മുമ്പ് കാപ്പി, കുരുമുളക് വിളകള്‍ സമൃദ്ധമായി വിളഞ്ഞിരുന്ന എസ്റ്റേറ്റ്, ഇപ്പോള്‍ കാടുമൂടി അനാഥമായ നിലയിലാണ്. പുലി, മാന്‍, മയില്‍, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആവാസകേന്ദ്രമാണിപ്പോള്‍ എസ്റ്റേറ്റ്. മുമ്പ് കേരളത്തിലാദ്യമായി ഇവിടെനിന്ന് കരിമ്പുലിയെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം ചൂരിമല താന്നാട്ടുകുടി രാജന്‍െറ ഗര്‍ഭിണിയായ പശുവിനെ വന്യജീവി കൊന്നിരുന്നു. കടുവയുടെ ആക്രമണത്തിലാണ് പശു കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് ഇന്നലെ സ്ഥിരീകരിച്ചു. ഇന്നലെ ചൂരിമലയിലത്തെിയ വനപാലകര്‍ കടുവയുടെ സഞ്ചാരപഥം കണ്ടത്തൊന്‍ രണ്ടു കാമറകള്‍ സ്ഥാപിച്ചു. കെണി സ്ഥാപിക്കാന്‍ വനംവകുപ്പ് തയാറെടുക്കുകയാണ്. ബീനാച്ചി എസ്റ്റേറ്റ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ട് മുമ്പ് ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. എസ്റ്റേറ്റ് ഏറ്റെടുത്ത് സുവോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യമെടുത്തില്ല. പ്രക്ഷോഭങ്ങളും മുമ്പോട്ടുപോയില്ല. എസ്റ്റേറ്റിന്‍െറ പകുതിയിലേറെ സ്ഥലം സ്വാഭാവിക വനമാണെന്നും ഈ പ്രദേശം വനംവകുപ്പിന് വിട്ടുതരണമെന്നും ആവശ്യപ്പെട്ട് കേരള വനംവകുപ്പ് മധ്യപ്രദേശ് സര്‍ക്കാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശ്രമം പാതിവഴിയില്‍ നിലച്ചു. കാടും മേടും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ ബീനാച്ചി എസ്റ്റേറ്റ് ടൂറിസം പദ്ധതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും യാഥാര്‍ഥ്യമായില്ല. എസ്റ്റേറ്റിനുള്ളില്‍ വന്‍കിട സൗകര്യങ്ങളോടുകൂടിയ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ നിര്‍മിക്കുന്നതിനുവേണ്ടി മധ്യപ്രദേശ് സര്‍ക്കാര്‍ ഇംഗ്ളീഷ് പത്രങ്ങളില്‍ പരസ്യം ചെയ്തിരുന്നെങ്കിലും പിന്നീട് പദ്ധതിയില്‍നിന്നും പിന്മാറി. എസ്റ്റേറ്റ് 'വന്യജീവി കേന്ദ്ര'മായി മാറുന്നതാണ് ഇതിനോട് ചേര്‍ന്നുകിടക്കുന്ന ജനവാസകേന്ദ്രങ്ങളെ ഭീതിയിലാഴ്ത്തുന്നത്. എസ്റ്റേറ്റില്‍നിന്നും ജനവാസ കേന്ദ്രങ്ങളെ വേര്‍തിരിക്കുന്ന വന്യജീവി പ്രതിരോധ സംവിധാനങ്ങള്‍ ഒന്നുമില്ല. ഇവിടെ കടുവയുണ്ടെന്ന വനംവകുപ്പിന്‍െറ സ്ഥിരീകരണം ജനങ്ങളെ ഭീതിയിലാഴ്ത്തി. വയനാട് വന്യജീവികേന്ദ്രമടക്കമുള്ള വനമേഖലയില്‍നിന്നും കിലോമീറ്ററുകള്‍ മാറിയാണ് ബീനാച്ചി എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്. |
യു.പിയില്‍ അധ്യാപകന്‍െറ ക്രൂരമര്‍ദനമേറ്റ് വിദ്യാര്‍ഥി മരിച്ചു Posted: 16 Dec 2014 10:08 PM PST ബറേലി: ഉത്തര്‍പ്രദേശില്‍ അധ്യാപകന്‍െറ ക്രൂരമര്‍ദനമേറ്റ നഴ്സറി വിദ്യാര്‍ഥി മരിച്ചു. ഹോംവര്‍ക്ക് ചെയ്യാത്തതിനും സ്കൂള്‍ ഫീസ് അടയ്ക്കാത്തിനുമാണ് ഏഴ് വയസ്സുകാരനായ ആരജിനെ അധ്യാപകന്‍ ക്രൂരമായി തല്ലിയത്. മര്‍ദിക്കുന്നതിനിടെ കുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ചെയ്തു. മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചെവ്വാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കുട്ടിക്ക് അസുഖമാണെന്നറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലത്തെിയപ്പോള്‍ അരജിനെ ബോധരഹിതനായാണ് കാണാനായത്. പിന്നീട് കുട്ടി മരണപ്പെടുകയും ചെയ്തു. തലക്കേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സ്കൂള്‍ പ്രിന്‍സിപ്പലെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അരജിന്‍്റെ ജന്മദേശമായ നങ്കാര ഗ്രാമവാസികള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. |
ഗ്രാസിം ഭൂമി ഏറ്റെടുക്കല്‍: സ്റ്റേ നീക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് Posted: 16 Dec 2014 09:34 PM PST മാവൂര്‍: ഗ്രാസിം ഭൂമി തിരിച്ചുപിടിക്കുന്നതിനെതിരെ മാനേജ്മെന്‍റ് കോടതിയില്‍നിന്ന് വാങ്ങിയ അനുകൂലവിധി മാറ്റികിട്ടുന്നതിനുവേണ്ടി നടപടി സ്വീകരിക്കാന്‍ അഡ്വ. ജനറലിന് നിര്‍ദേശം നല്‍കിയതായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വ്യാവസായികാവശ്യത്തിനായി പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 246.33 ഏക്കര്‍ ഭൂമിയും വ്യക്തികളില്‍നിന്ന് മാനേജ്മെന്‍റ് നേരിട്ട് വാങ്ങിയ 80.19375 ഏക്കര്‍ ഭൂമിയും കമ്പനിയുടെ കൈവശമുണ്ട്. ഇതില്‍ വ്യാവസായികാവശ്യത്തിനായി ഏറ്റെടുത്ത് നല്‍കിയതില്‍ 187.13 ഏക്കര്‍ ഭൂമി തിരിച്ചെടുക്കുന്നതിന് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് മാനേജ്മെന്‍റ് ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയത്. |
ഐ.ഐ.ടി യില്‍ ഓഫീസ് അസിസ്റ്റന്‍റിനെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍ Posted: 16 Dec 2014 09:32 PM PST ഗുഹാവത്തി: ഗുഹാവത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഓഫീസ് അസിസ്റ്റന്‍റിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍വകലാശാല വകുപ്പ് അധ്യക്ഷന്‍ അറസ്റ്റില്‍. കെമിക്കല്‍ എഞ്ചിനിയറിങ് വകുപ്പ് അധ്യക്ഷന്‍ അലോക് കുമാര്‍ ഘോഷാലാണ് അറസ്റ്റിലായത്. പാന്‍ബസാര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയിലാണ് ഘോഷാലിനെ അറസ്റ്റു ചെയ്തത്. കേസില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ അധ്യാപകന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം നോട്ടീസ് കൈപറ്റുകയോ സ്റ്റേഷനില്‍ ഹാജരാവുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് പരിശോധനക്കെന്ന പേരില്‍ അധ്യാപകനെ സ്റ്റേഷനിലത്തെിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. പീഡനം നടന്ന് 11 ദിവസങ്ങള്‍ക്കു ശേഷമാണ് ഓഫീസ് അസിസ്റ്റന്‍റ് വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376(2) ാം വകുപ്പ് പ്രകാരമാണ് അലോക് കുമാര്‍ ഘോഷാലിനെതിരെ കേസ് എടുത്തിരിക്കുന്നത്. |
പാകിസ്താനില്‍ ദുഖത്തിന്‍െറ ഇരുള്‍ വീഴ്ത്തി മറ്റൊരു ഡിസംബര്‍ 16 Posted: 16 Dec 2014 09:09 PM PST പാകിസ്താന്‍െറ തീവ്രവാദാക്രമണ ചരിത്രത്തില്‍ ഏറ്റവും ഭീകരമായ അധ്യായമാണ് ഇന്നലെ കടന്നു പോയത്. തലേ ദിവസം രാത്രി പരീക്ഷക്കു വേണ്ടി കണക്കുകൂട്ടിയും കിഴിച്ചും മനപ്പാഠമാക്കിയും ഉറക്കമിളച്ച വിദ്യാഥികള്‍. പിറ്റേന്ന് പരീക്ഷാ ഹാളിലേക്ക ് ഭീകരവാദികളുടെ വേഷത്തില്‍ മരണം കടന്നത്തെിയത് പെട്ടെന്നായിരുന്നു. തീവ്രവാദി ആക്രമണത്തില്‍ ലോക ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ക്രൂരത. എന്നാല്‍, പാകിസ്താന്‍്റേയും താലിബാന്‍്റേയും ചരിത്രമറിയുന്നവര്‍ക്കിത് പുത്തരിയല്ല. അഫ്ഗാനിസ്താനോട് ചേര്‍ന്ന വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്കൂളുകള്‍ക്കും പഠന കേന്ദ്രങ്ങള്‍ക്കും നേരെ നിരവധി തവണ താലിബാന്‍ ആക്രമണം നടത്തിയട്ടുണ്ട്. 2009 നും 2012നുമിടയില്‍ 838 ആക്രമണങ്ങളാണ് സ്കൂളുകള്‍ക്കു നേരെ നടന്നതെന്ന് ഗ്ളോബല്‍ കൊലീഷന്‍ ടു പ്രൊട്ടക്ട് എജ്യുക്കേഷന്‍ ഫ്രം അറ്റാക്ക് എന്ന സംഘടന വെളിപ്പെടുത്തുന്നു. വസീറിസ്താന്‍, സ്വാത്ത് മേഖലയില്‍ നൂറുകണക്കിന് സ്കൂളുകള്‍ തീവെച്ച് നശിപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്തതായി സംഘടന പറയുന്നു. സര്‍ക്കാര്‍ സ്കൂളുകള്‍ സൈന്യത്തിന്‍െറ ആവശ്യത്തിന് ഉപയോഗിക്കുന്നതാണ് തീവ്രവാദികളെ പലപ്പോഴും പ്രകോപിപ്പിക്കുന്നത്. അതോടൊപ്പം പെണ്‍കുട്ടികളുടെ ആധുനിക വിദ്യാഭ്യാസം തടയുകയും താലിബാന്‍െറ ലക്ഷ്യമാണ്. 2009 മുതല്‍ 2012 വരെ 35 കുട്ടികള്‍ സ്കൂളുകള്‍ക്കു നേരെയും സ്കൂള്‍ വാഹനങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്്്. എന്നാല്‍, ഒറ്റ ആക്രമണത്തില്‍ നൂറിലേറെ കുട്ടികള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. അഫ്ഗാന്‍ അതിര്‍ത്തിയിലെ പാക് ഗോത്ര മേഖലയില്‍ താലിബാന്‍െറ സ്വയംഭരണമാണ്. പാക് സൈന്യത്തിന് ഈ മേഖലയില്‍ ഇതു വരെ നിയന്ത്രണം നേടാനായിട്ടില്ല. മേഖലയുടെ ഏറ്റവും വലിയ നഗരമാണ് പെഷാവര്‍. അതിനാല്‍ തന്നെ തീവ്രവാദ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്നതും ഈ നഗരം തന്നെ. ഈ മേഖല വിട്ട് തുറമുഖ നഗരമായ കറാച്ചിയിലേക്കും തീവ്രവാദികള്‍ പലപ്പോഴും നുഴഞ്ഞു കയറാറുണ്ട്. ബലൂചിസ്താനിലെ വംശീയ അതിക്രമങ്ങള്‍ ഇതിനു പുറമെയാണ്്. പാകിസ്താന്‍െറ പതാക സ്കൂളില്‍ ഉയര്‍ത്തുന്നതിനും പാക് ദേശീയ ഗാനം ആലപിക്കുതിനും ബലൂച് ലിബറേഷന്‍ ആര്‍മിയും ബലൂച് യൂനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ടും വിദ്യലയങ്ങള്‍ക്കു നേരെ പലപ്പോഴും ആക്രമണം നടത്താറുണ്ട്. ബലൂചികളല്ലാത്ത പഞ്ചാബില്‍ നിന്നുള്ള അധ്യാപകരേയും ഈ തീവ്ര ദേശീയ വാദികള്‍ ലക്ഷ്യമിടുന്നു. ഡിസംബര്‍ 16 പാകിസ്താന്‍െറ ചരിത്രത്തില്‍ കറുത്ത അധ്യായമാണ്. പാകിസ്താന്‍ വിഭജിക്കപ്പെട്ട് ബംഗ്ളാദേശ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് 1971 ഡിസംബര്‍ 16നാണ്. പാക് സൈന്യം പരാജയപ്പെട്ട ആ കറുത്ത ദിനത്തെ അനുസ്മരിക്കുന്നതാണ് രാജ്യത്തേയും ലോകത്തേയും നടുക്കിയ ഈ ദുരന്തമെന്നും ആ രാജ്യം വിലയിരുത്തുന്നു. |
പെഷാവര്‍ ആക്രമണം: ഇന്ത്യയിലെ സ്കൂളുകളില്‍ ഇന്ന് മൗനം ആചരിക്കും Posted: 16 Dec 2014 08:44 PM PST ന്യൂഡല്‍ഹി: പെഷാവറിലെ താലിബാന്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ സ്കൂളുകളില്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് അഭ്യര്‍ത്ഥിച്ചു. തന്‍െ ട്വിറ്റര്‍ പേജിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. പാക് പ്രധാനമന്ത്രിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമായിരുന്നു മോദി മൗനാചരണത്തിന് ആഹ്വാനം ചെയ്തത്. പെഷാവറിലെ ആക്രമണം നടന്ന സ്കൂള്‍ പാക് പ്രധാനമന്ത്രി നവാസ്ശരീഫ് സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് മോദി ശരീഫുമായി ഫോണില്‍ ബന്ധപ്പെട്ടത്. താലിബാന്‍ നടപടിയില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം മോദി ശരീഫിനെ അറിയിച്ചു. തീവ്രവാദം അമര്‍ച്ച ചെയ്യുന്നതിനായി ഇരു രാജ്യങ്ങളും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇക്കാര്യത്തില്‍ പാകിസ്താന് ഇന്ത്യയുടെ സഹായം ഉണ്ടാകുമെന്നും മോദി വ്യക്തമാക്കി. കൂട്ടക്കൊലയെ അപലപിച്ച് ഇന്നലെ തന്നെ പ്രധാനമന്ത്രി രംഗത്തത്തെിയിരുന്നു. 'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദു$ഖത്തില്‍ ഞാനും പങ്കുചേരുന്നു. അവരുടെ വേദന ഞങ്ങളും പങ്കുവെക്കുന്നു. എല്ലാ അനുശോചനവും അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും നിരപരാധികളായ വിദ്യാര്‍ഥികളുടെ ജീവനാണ് ആക്രമണത്തില്‍ പൊലിഞ്ഞത്'. ഭീരുക്കളുടെ ഭീകരാക്രമണത്തെ ശക്തമായി കുറ്റപ്പെടുത്തുന്നെന്നും ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. |
മദ്യനയം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി Posted: 16 Dec 2014 08:41 PM PST തിരുവനന്തപുരം: മദ്യനയത്തിലെ മാറ്റങ്ങള്‍ നിയമസഭ ചര്‍ച്ച ചെയ്യണമെന്നവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് സഭ നിര്‍ത്തിവെച്ച് മദ്യനയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന നടന്ന യു.ഡി.എഫ് യോഗത്തില്‍ മദ്യനയത്തിലെ പ്രായോഗിക മാറ്റം മന്ത്രിസഭക്ക് വിട്ടിരുന്നു. ഇതില്‍ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. ധനമന്ത്രി കെ.എം മാണിക്ക് നിയമോപദേശം നല്‍കുന്ന എ.ജി ബാര്‍ കോഴ കേസ് അന്വേഷിച്ചാല്‍ എങ്ങനെ ജയിക്കുമെന്ന് പ്രദീപ് കുമാര്‍ എം.എല്‍.എ സഭയില്‍ ആരാഞ്ഞു. ബാറുടമകളുടെ ബന്ദിയാണ് സര്‍ക്കാറെന്നും പ്രതിപക്ഷം ആരോപിച്ചു. ബാര്‍കേസ് അന്വേഷണത്തില്‍ നിന്നും എ.ജിയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടു. കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ അന്വേഷണം നടക്കുന്നതു പോലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ധനമന്ത്രി കെ.എം മാണിയെയും പൊലീസ് ചോദ്യം ചെയ്യണം. ആത്മാഭിമാനമുണ്ടെങ്കില്‍ മന്ത്രി രാജിവെക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മദ്യനിരോധത്തില്‍ സര്‍ക്കാറിന്‍റെ പ്രഖ്യാപിത നയവുമായി മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മദ്യനയത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകില്ല. കുറ്റമറ്റ രീതിയില്‍ മദ്യനിരോധം നടപ്പിലാക്കാനാണ് പ്രായോഗിക മാറ്റം വരുത്തുന്നത്. ഈ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളും വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങളും പരിഗണിച്ചാണ് പ്രായോഗികമാറ്റം വരുത്തുകയെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. മദ്യനിരോധത്തില്‍ അടിസ്ഥാന നയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ളെന്ന് എക്സൈസ് മന്ത്രി കെ.ബാബു സഭയില്‍ അറിയിച്ചു. ബിയര്‍വൈന്‍ പാര്‍ലറുകള്‍ സംബന്ധിച്ച കാര്യങ്ങളിലാണ് യോഗത്തില്‍ തീരുമാനം ആവാതിരുന്നത്. സംസ്ഥാനത്ത് മദ്യം വ്യാപകമായി ഒഴുകുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കെ. ബാബു പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ തീരുമാനമെടുക്കാത്ത കാര്യങ്ങളാണ് മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. |
യുദ്ധം തകര്‍ത്ത മനസ്സുകളിലെ വിഭ്രാത്മക ദൃശ്യങ്ങള്‍ Posted: 16 Dec 2014 08:38 PM PST തിരുവനന്തപുരം: യുദ്ധങ്ങളും സംഘര്‍ഷങ്ങളും മൂലം മനസ്സിന്‍െറ സഞ്ചാരദിശകള്‍ തെറ്റിപ്പോയ മനുഷ്യരുടെ വ്യഥകള്‍ 19ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിവസം പ്രേക്ഷകരെ അസ്വസ്ഥമാക്കി. നര്‍ഗീസ് അബയാറിന്‍െറ ഇറാന്‍ ചിത്രം ട്രാക് 143, ബോസ്നിയന്‍ സംവിധായകന്‍ ഡാനിസ് ടനോവിച്ചിന്‍െറ ഐസ് ഓഫ് വാര്‍ എന്നിവയാണ് സമാനതകളില്ലാത്ത സഹനങ്ങള്‍ തീക്ഷ്ണമായ ഫ്രെയിമുകളിലൂടെ പ്രേക്ഷകരിലത്തെിച്ചത്. എണ്‍പതുകളിലെ ഇറാന്‍-ഇറാഖ് യുദ്ധമാണ് നര്‍ഗീസിന്‍െറ പ്രമേയം. രണഭൂമിയിലെ രക്തച്ചൊരിച്ചിലുകളുടെ ഒരു ദൃശ്യഖണ്ഡം പോലുമില്ലാതെ യുദ്ധത്തിന്‍െറ കൊടുംപീഡകളെ ചിത്രം തീവ്രമായി ആവിഷ്കരിക്കുന്നു. യുദ്ധത്തിനു പോയ മകനുവേണ്ടി കാത്തിരിക്കുന്ന അമ്മയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഒരു മകനും മകളുമാണ് ഓല്‍ഫാത്തിനുള്ളത്. രണ്ടുപേരെയും കഷ്ടപ്പെട്ടു വളര്‍ത്തിയതാണ്. മകന്‍ ചെമ്പുഖനിയില്‍ ജോലിചെയ്യുന്നു. 1983ല്‍ ഇറാഖികള്‍ക്കെതിരെ ഇറാന്‍ തുടക്കമിട്ട ഓപറേഷന്‍ വല്‍ഫാജറില്‍ പങ്കെടുക്കാന്‍ ഉമ്മയുടെ അനുമതിയില്ലാതെ മകന്‍ യൂനസ് ഇറങ്ങിത്തിരിക്കുന്നതോടെയാണ് കഥാഗതി മാറുന്നത്. മകനെക്കുറിച്ച് പിന്നീട് ഓല്‍ഫാത്തിന് വിവരമൊന്നും ലഭിക്കുന്നില്ല. തടവുകാരായി പിടിച്ചവരുടെ പേരുവിവരങ്ങള്‍ ഇറാഖ് റേഡിയോ പുറത്തുവിടുന്നതറിഞ്ഞ ഓല്‍ഫാത്ത് അരയില്‍ റേഡിയോ കെട്ടിത്തൂക്കുകയാണ്. വര്‍ഷങ്ങളോളം മകനെക്കുറിച്ച വാര്‍ത്തക്ക് ചെവിയോര്‍ത്ത് അവര്‍ ആ റേഡിയോയുമായി നടന്നു. ഒടുവില്‍ യുദ്ധമേഖലയായ 143ാം ട്രാക്കില്‍ യൂനസിന്‍െറ മൃതദേഹം കണ്ടത്തെുന്നു. മകന്‍െറ അസ്ഥികള്‍ മാത്രമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ. ശവപ്പെട്ടിയില്‍ മകന്‍െറ ദേഹമാണെന്നു കരുതി തലോടുന്ന ഓല്‍ഫാത്തിന്‍െറ കൈയില്‍ കുഞ്ഞു യൂനസ് കിടക്കുന്ന ഭ്രമാത്മക രംഗം ഹൃദയസ്പര്‍ശിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. നര്‍ഗീസ് തന്‍െറ തന്നെ ‘മൂന്നാംകണ്ണ്’ എന്ന നോവലിനെ ആസ്പദമാക്കി നിര്‍മിച്ച ഈ സിനിമ നവഇറാന്‍ സിനിമയുടെ സ്ത്രീപക്ഷമുഖം വെളിവാക്കുന്നു.മികച്ച വിദേശചിത്രത്തിനുള്ള ഓസ്കര്‍ നേടിയ ‘നോ മാന്‍സ് ലാന്‍ഡ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡാനിസ് ടനോവിച്ചിന്‍െറ ‘ഐസ് ഓഫ് വാര്‍’ യുദ്ധത്തിന്‍െറ കണ്ണുകളിലെ ഇരുട്ടിനെ കാട്ടിത്തരുന്നു. അയര്‍ലന്‍ഡിലെ വിദഗ്ധരായ രണ്ട് യുദ്ധഫോട്ടോഗ്രാഫര്‍മാര്‍ യുദ്ധം തകര്‍ത്ത കുര്‍ദിസ്ഥാനിലേക്ക് കാമറയുമായി കടന്നുചെല്ലുകയാണ്. മുറിവുകളുമായി വീട്ടില്‍ മടങ്ങിയത്തെുന്ന മാര്‍ക്കിനെ യുദ്ധഭൂമിയിലെ ഭീകരദൃശ്യങ്ങള്‍ വേട്ടയാടുന്നു. അത് അയാളുടെ സമനില തെറ്റിക്കുന്നു. സഹപ്രവര്‍ത്തകനായ ഡേവിഡ് സ്ഫോടനത്തില്‍ മരിച്ചതിന്‍െറ ഓര്‍മകള്‍ അയാളെ അസ്വസ്ഥനാക്കുന്നു. തലയോട്ടികള്‍ കൂട്ടിയിട്ട പ്രദേശത്തു വന്ന് പ്രിയപ്പെട്ടവരുടെ ഫോട്ടോ കാട്ടി അവരുടെ തലയോട്ടികള്‍ തെരഞ്ഞെടുത്തു നല്‍കാന്‍ ഒരു സ്ത്രീ ആവശ്യപ്പെടുന്ന ഹൃദയഭേദകമായ രംഗമുണ്ട് ചിത്രത്തില്‍. ‘മരിച്ചവര്‍ മാത്രമേ യുദ്ധത്തിന്‍െറ അവസാനം കണ്ടിട്ടുള്ളൂ’ എന്ന പ്ളേറ്റോവിന്‍െറ വചനത്തിലാണ് ചിത്രം അവസാനിക്കുന്നത്. |
ദേശീയദിനാഘോഷത്തിന് ഖത്തര്‍ ഒരുങ്ങി Posted: 16 Dec 2014 08:15 PM PST ദോഹ: ദേശീയ ദിനാഘോഷങ്ങള്‍ക്കായി രാജ്യമൊരുങ്ങി. ഖത്തര്‍ ഭരണകൂടവും ജനതയും നാളെ നടക്കുന്ന ദേശീയദിനാഘോഷം ഗംഭീരമാക്കാനുളള തയാറെടുപ്പിലാണ്. അഞ്ച് ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സമൂഹമടക്കം പ്രവാസികളും ആഘോഷ പരിപാടികളില്‍ സജീവമായി പങ്കളികളാകുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളും, സ്ഥാപനങ്ങളും സംഘടനകളും നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മുഖ്യവേദിയായ കോര്‍ണീഷ് വൈദ്യുതി വിളക്കുകളാലും ദേശീയ പതാകകള്‍ക്കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് ദോഹ കോര്‍ണീഷില്‍ വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡും അഭ്യാസ പ്രകടനങ്ങളും നടക്കും. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയ പരിസരത്ത് നിന്നാരംഭിക്കുന്ന പരേഡ് അമീരി ദിവാനി സിഗ്നലിനടുത്താണ് അവസാനിക്കുക. വൈകുന്നേരം നടക്കുന്ന ആഘാഷ പരിപാടികള്‍ അഞ്ച് മണിക്കാരംഭിച്ച് അര്‍ധരാത്രിവരെ തുടരും. സൈനിക പരേഡില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അഭിവാദ്യം സ്വീകരിക്കും. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, വിവിധ മന്ത്രിമാര്‍ തുടങ്ങിയവര്‍ കോര്‍ണീഷിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരേഡ് കാണാനത്തെുന്നവര്‍ക്കായി ആയിരക്കണക്കിന് കസേരകളാണ് കോര്‍ണീഷിലെ ഗ്യാലറിയില്‍ ഒരുക്കിയത്. പരേഡിന്‍െറ റിഹേഴ്സല്‍ വെളളിയാഴ്ച്ച നടിരുന്നു. രാജ്യത്തെ കെട്ടിടങ്ങളും തെരുവുകളും വീടുകളും പതാകകള്‍ കൊണ്ടും വൈദ്യതി വിളക്കുകളാലും അലങ്കരിച്ചിട്ടുണ്ട്. അലങ്കരിച്ച വാഹനങ്ങളാണ് റോഡില്‍ ഏറെയും. ദേശീയ ദിനാഘോഷ കമ്മറ്റിയുമായി സഹകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്കായി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 18ന് രാവിലെ മണി മുതല്‍ രാത്രി 10 മണിവരെ വെസ്റ്റ്എന്‍ഡ് പാര്‍ക്ക് ആംഫി തിയേറ്റര്‍, അല്‍ വക്റ സ്പോര്‍ട്സ് ക്ളബ്, റയ്യാന്‍ സ്പോര്‍ട്സ് ക്ളബ്, അല്‍ഖോര്‍ സ്പോര്‍ട്സ് ക്ളബ് എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വൈകുന്നേരം 6.30 ന് ആഫി തിയേറ്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യന്‍ , ശ്രീലങ്കന്‍ കമ്മ്യൂണിറ്റികളും വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥകളും ഇവിടെ കലാപരിപാടികള്‍ അവതരിപ്പിക്കും. അല്‍ വക്റ സ്പോര്‍ട്സ് ക്ളബില്‍ പാകിസ്ഥാന്‍, ബംഗ്ളാദേശ് പ്രവാസി സമൂഹവും റയ്യാന്‍ സ്പോര്‍ട്സ് ക്ളബില്‍ ഇന്തോനോഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് കമ്മ്യൂണിറ്റികളും പരിപാടികള്‍ അവതരിപ്പിക്കും. നേപ്പാളി കമ്മ്യൂണിറ്റിക്കായുളള പരിപാടി അല്‍ഖോര്‍ സ്പോര്‍ട്സ് ക്ളബിലാണ് നടക്കുക. വിവിധ വേദികളില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്കന്‍ വിദ്യാലയങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും കുടുംബങ്ങള്‍ക്കായി പ്രത്യേകം സൗകര്യമൊരുക്കുമെന്നും ആഭ്യന്തര മന്ത്രാലയം പി.ആര്‍. ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത പറഞ്ഞു. സീലൈന്‍ ബീച്ചിലെ സാന്‍ഡ് ഡ്യൂണ്‍സില്‍ നിര്‍മിച്ച മണല്‍കൊണ്ടുള്ള ഭീമന്‍ ദേശീയ പതാക സീലൈന്‍ ബീച്ചില്‍ ഉയര്‍ന്ന സര്‍ക്കാര്‍ പ്രതിനിധികളൂടെ സാന്നിധ്യത്തില്‍ അനാവരണം ചെയ്തു. 2,400 ചതുരശ്ര മീറ്റര്‍ നീളത്തിലാണ് മണല്‍ പതാക നിര്‍മിച്ചത്. ഖത്തറിനെ ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഏകീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആധുനിക ഖത്തറിന്‍െറ ശില്‍പി ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍ഥാനി 1878 ഡിസംബര്‍ 18ന് ഖത്തറില്‍ അധികാരത്തില്‍ വന്നതിന്‍െറ സ്മരണക്കായാണ് ഡിസംബര്‍ 18ന് രാജ്യം ദേശീയ ദിനമായി ആചരിക്കുന്നത്. |
മലയാളി യുവാവ് ദുബൈയില്‍ കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചു Posted: 16 Dec 2014 07:52 PM PST ദുബൈ: മലയാളി യുവാവിനെ ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടത്തെി. തൃശൂര്‍ ചാവക്കാട് നാലകത്ത് കുറ്റിക്കാട്ടില്‍ വീട്ടില്‍ സുലൈമാന്‍െറ മകന്‍ ഷഹീന്‍ സുലൈമാന്‍ (27) ആണ് മരിച്ചത്. ദുബൈ ഇന്‍വെസ്റ്റ്മെന്‍റ്് പാര്‍ക്കിലെ കെട്ടിടത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ഷഹീന്‍ സുലൈമാന്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ടതാണൊണ് സൂചന. പൊലീസ് അന്വേഷിക്കുന്നു. ഭാര്യ ജൂഹി ഷഹീനും ഏക മകളും നാട്ടിലാണ്. ഒന്നര മാസം മുമ്പാണ് ഷഹീന്‍ നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് വന്നത്. മൃതദേഹം റാഷിദ് ആശുപത്രി മോര്‍ച്ചറിയില്‍. |
പെട്രോള്‍ ഉല്‍പന്നങ്ങളുടെ വില്‍പനക്ക് പുതിയ നിയമാവലി Posted: 16 Dec 2014 07:14 PM PST റിയാദ്: സൗദിയില്‍ പെട്രോളിന്‍െറയും അനുബന്ധ ഉല്‍പന്നങ്ങളുടെ വില്‍പനക്ക് പുതിയ വ്യവസ്ഥ നിശ്ചയിക്കാന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സില്‍ പ്രസിഡന്‍റ് ശൈഖ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ഇബ്രാഹീം ആല്‍ശൈഖിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്ത് ചൊവ്വാഴ്ച ചേര്‍ന്ന യോഗമാണ് രാജ്യത്തെ മുഖ്യ സാമ്പത്തിക വരുമാന, വിനിമയ മേഖലയുടെ വിപണി വ്യവസ്ഥാപിതമാക്കാനുള്ള 16 അനുഛേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമാവലി രൂപവത്കരിക്കാന്‍ അനുമതി നല്‍കിയത്.പെട്രോള്‍, പെട്രോകെമിക്കല്‍ ഉല്‍പനങ്ങളുടെ വില്‍പന വ്യവസ്ഥാപിതമാക്കുന്നതിന് പുറമെ, പെട്രോള്‍ ഉല്‍പന്നങ്ങളുടെ ചരക്കുഗതാഗതം, സൂക്ഷിപ്പ്, വിതരണം, ഇറക്കുമതി, കയറ്റുമതി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമാവലി. ശൂറ കൗണ്‍സിലിലെ സാമ്പത്തിക, ഊര്‍ജസമിതി അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തശേഷമാണ് നിയമാവലി രൂപവത്കരണത്തിന് ശൂറ അംഗീകാരം നല്‍കിയതെന്ന് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ അംറ് പറഞ്ഞു. രാജ്യത്തെ ജീവല്‍ ഉല്‍പന്നമായ പെട്രോളിന്‍െറയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും വിപണന മേഖലയിലെ വഞ്ചന തടയുക, ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുക എന്നിവയും പുതിയ നിയമാവലിയിലൂടെ സംരക്ഷിക്കപ്പെടുമെന്ന് ശൂറ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സൗദിയില്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കും വികാസവുമുള്ള സാമ്പത്തികമേഖല വ്യവസ്ഥാപിതവും കാര്യക്ഷമവുമാക്കാനാണ് ശൂറ കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്. ശൂറയുടെ അംഗീകാരം മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തിന് വിധേയമാണ്. സൗദി മെഡിക്കല്‍ എമര്‍ജന്‍സി, ആംബുലന്‍സ് മേഖല വ്യവസ്ഥാപിതമാക്കുന്നതിന്‍െറ ഭാഗമായി 27 അനുഛേദമുള്ള നിയമാവലിക്കും ശൂറ അംഗീകാരം നല്‍കി. രാജ്യത്തെ ആശുപത്രികള്‍, എമര്‍ജന്‍സി കേന്ദ്രങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ നിയമാവലി. |
ധാരണാപത്രങ്ങളില്‍ കുവൈത്തും യു.എ.ഇയും ഒപ്പുവെച്ചു Posted: 16 Dec 2014 06:57 PM PST കുവൈത്ത് സിറ്റി: വിവിധ മേലകളിലെ സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുവൈത്തും യു.എ.ഇയും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. യു.എ.ഇയില്‍ സന്ദര്‍ശനം നടത്തുന്ന കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹും യു.എ.ഇ വിദേശമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്യാനുമാണ് തലസ്ഥാനമായ അബൂദബിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്. എണ്ണ, വാതക, ഊര്‍ജ, വ്യവസായ മേഖലകളിലെ സഹകരണത്തിനാണ് ഇരുരാജ്യങ്ങളും ധാരണയിലത്തെിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവും വിവിധ രംഗങ്ങളിലെ സഹകരണവും പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകുന്നതില്‍ ഒപ്പുവെക്കല്‍ ചടങ്ങിനുശേഷം ശൈഖ് സബാഹ് സംതൃപ്തി പ്രകടിപ്പിച്ചു. ഇതിന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറയും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍െറയും പിന്തുണ ഏറെ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുന്നതിന്‍െറ മുന്നോടിയായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സംയുക്ത പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു. സാമ്പത്തിക, വ്യാപാര, നിക്ഷേപ, ഊര്‍ജ, പാരിസ്ഥിതിക മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ സമിതി ചര്‍ച്ചചെയ്തതായും അതിന്‍െറ കൂടി ഫലമായാണ് പുതിയ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചതെന്നും കുവൈത്ത് വിദേശമന്ത്രി വ്യക്തമാക്കി. കുവൈത്തും യു.എ.ഇയും തമ്മില്‍ 2013ല്‍ 380 കോടി ഡോളറിന്‍െറ വ്യാപാരക്കൈമാറ്റമാണ് നടന്നത്. ഈ വര്‍ഷം അത് വര്‍ധിക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും കണക്കുകൂട്ടല്‍. കുവൈത്തില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് യു.എ.ഇ. കഴിഞ്ഞവര്‍ഷം കുവൈത്തില്‍നിന്നുള്ള 29 ശതമാനം വിനോദസഞ്ചാരികളും ലക്ഷ്യമിട്ടത് യു.എ.ഇയാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ 261 വിമാന സര്‍വിസുകളാണ് നടക്കുന്നത്. ഇരു വിദേശമന്ത്രിമാരുടെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘങ്ങളാണ് രണ്ടു ദിവസം നീണ്ട സംയുക്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ സംബന്ധിച്ചത്. നയതന്ത്ര, സാമ്പത്തിക, വ്യാപാര, നിക്ഷേപ, വ്യവസായ, നിയമ, നീതിന്യായ, പാരിസ്ഥിതിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ സഹകരണമെല്ലാം യോഗത്തില്‍ ചര്‍ച്ചാവിഷയമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സൗഹൃദവും എടുത്തുപറഞ്ഞ ശൈഖ് സബാഹ് രണ്ടിടങ്ങളിലെയും ജനങ്ങളുടെ താല്‍പര്യവും രാഷ്ട്ര പുരോഗതിയും മുന്‍നിര്‍ത്തി കുവൈത്തും യു.എ.ഇയും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. 43ാമത് ദേശീയദിനത്തിന്‍െറ പശ്ചാത്തലത്തില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാനെ കുവൈത്തിന്‍െറ ആശംസകള്‍ അറിയിക്കുകയും ചെയ്തു അദ്ദേഹം. അടുത്തിടെ ഐക്യരാഷ്ട്രസഭ ‘മാനുഷിക നേതാവാ’യി തെരഞ്ഞെടുത്ത കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനെയും ‘മാനുഷിക കേന്ദ്ര’മായി വിശേഷിപ്പിക്കപ്പെട്ട കുവൈത്തിനെയും യു.എ.ഇ വിദേശമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്യാനും പ്രശംസിച്ചു. രണ്ടുവര്‍ഷം കൂടുമ്പോള്‍ ചേരുന്ന സംയുക്ത പ്രവര്‍ത്തകസമിതിയുടെ അടുത്ത യോഗം 2016ല്‍ കുവൈത്തില്‍ നടക്കും. |
ദേശീയ ദിനാഘോഷം: നാടെങ്ങും ഉത്സവപ്രതീതി Posted: 16 Dec 2014 06:45 PM PST മനാമ: ബഹ്റൈന്‍ ജനതയും രാജ്യവും കഠിന ശ്രമങ്ങളിലുടെ സ്വന്തമാക്കിയ നേട്ടങ്ങളും പുരോഗതിയും നിലനിര്‍ത്താന്‍ ഐക്യത്തോടെ മുന്നോട്ട് നീങ്ങുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യണമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പറഞ്ഞു. ദേശീയ ദിനത്തില്‍ നടത്തിയ പ്രത്യേക പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വ്യവസ്ഥാപിത നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര രാജ്യമെന്ന പദവി നിലനിര്‍ത്തുന്നതില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കേണ്ടത്. ഭരണഘടനയോടും ഭരണാധികാരികളോടും കൂറും സ്നേഹവും പുലര്‍ത്തുന്നവരെന്ന നിലക്കാണ് ബഹ്റൈന്‍ ജനത വേറിട്ട് നില്‍ക്കുന്നത്. ദേശീയ ദിനാഘോഷത്തിന്‍െറ യഥാര്‍ഥ ഉദ്ദേശം ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം. യു.എന്നില്‍ പൂര്‍ണാംഗത്വം കിട്ടിയതിന്‍െറ വാര്‍ഷികമെന്ന നിലക്കാണ് ദേശീയ ദിനത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്. പരസ്പര സ്നേഹവും ബഹുമാനവും സൗഹാര്‍ദവും നിലനില്‍ക്കുന്ന രാജ്യമായി നിലകൊണ്ടതിന്‍െറ ചരിത്രം നമുക്ക് മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമേകുന്നു. പൂര്‍വപിതാക്കള്‍ കാണിച്ചു തന്ന നന്മകളും മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കാനും ഒരൊറ്റ ജനതയെന്ന ആശയം കൂടുതല്‍ പ്രകാശിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. വിദ്വേഷത്തിന്‍െറയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നത് ഭിന്നതയുടെ ആഴം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. നമ്മുടെ ശക്തിയെ അത് ചോര്‍ത്തിക്കളയും. രാജ്യത്തിന് മികച്ച ഭാവി ഉറപ്പുവരുത്തുന്നതിനും അനുസ്യൂതമായ വളര്‍ച്ച സാധ്യമാക്കുന്നതിനും ഐക്യവും കെട്ടുറപ്പും സമാധാനവും അനിവവാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ കാല ചരിത്രം രാജ്യത്തിന്‍െറ ശോഭനമായ ഭാവിയിലേക്കുള്ള കരുതിവെപ്പായി മാറ്റാന്‍ സാധിക്കണം.സമാധാനപൂര്‍ണമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനും വിട്ടുവീഴ്ചാപരമായ നിലപാടിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. പുതിയ കാലഘട്ടത്തിലും ഇത്തരം നിലപാടില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ട് നീങ്ങാന്‍ സാധിക്കണമെന്ന് രാജാവ് വ്യക്തമാക്കി. രാജ്യത്തിന്‍െറ സുരക്ഷ ഉറപ്പുവരുത്താന്‍ യത്നിക്കുന്ന ബി.ഡി.എഫ്, പൊലീസ് സേന, നാഷനല്‍ ഗാര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. സൗഹാര്‍ദാന്തരീക്ഷവും സാമ്പത്തിക പുരോഗതിയും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള ശ്രമത്തിന് ഓരോ പൗരന്‍െറയും പിന്തുണ അദ്ദേഹം അഭ്യര്‍ഥിച്ചു. |
ബെസ്ലാനിലെ കറുത്ത ഓര്‍മകള്‍ Posted: 16 Dec 2014 06:38 PM PST ആഭ്യന്തര സംഘര്‍ഷങ്ങളും മറ്റും സ്കൂള്‍ മുറ്റങ്ങളെ കുരുതിക്കളമാക്കിയ സംഭവങ്ങള്‍ ഇതിന് മുമ്പും അരങ്ങേറിയിട്ടുണ്ട് 2004 സെപ്റ്റംബര്‍ ഒന്ന്. റഷ്യന്‍ റിപ്പബ്ളിക്കായ നോര്‍ത് ഒസറ്റിയയിലെ ബെസ്ലാന്‍ പട്ടണത്തിലെ സ്കൂളുകളില്‍ പ്രവേശോത്സവമായിരുന്നു അന്ന്. ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് 20ഓളം വരുന്ന ചെചന്‍ ചാവേറുകള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന 400 പേരെ ബന്ദികളാക്കിയത്. പ്രൈമറി ക്ളാസുകളിലടക്കമുള്ള 200കുട്ടികളും ബന്ദികളിലുണ്ടായിരുന്നു. ബന്ദികളുടെ ചെറുത്തുനില്‍പിനിടെ, ഒരു ചാവേറുള്‍പ്പെടെ 10പേര്‍ മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇനിയും ചാവേറുകള്‍ കൊല്ലപ്പെടുന്ന പക്ഷം, ഒരാള്‍ക്കുപകരം 50 കുട്ടികളെ വധിക്കുമെന്ന ചെചന്‍ പോരാളികളുടെ മുന്നറിയിപ്പ് വന്നതോടെ റഷ്യന്‍ ഭരണകൂടം ഭീതിയുടെ മുള്‍മുനയിലായി. പിന്നീട്, ബന്ദികളുടെ മോചനത്തിനുള്ള ശ്രമമായിരുന്നു. റഷ്യന്‍ സേന ചെച്നിയയില്‍നിന്ന് പിന്‍വാങ്ങണമെന്നും ജയിലില്‍ കഴിയുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരെ മോചിപ്പിക്കമെന്നുമായിരുന്നു ചെചന്‍ പോരാളികളുടെ ആവശ്യം. മൂന്നു ദിവസത്തിനുശേഷം ബന്ദി പ്രതിസന്ധിക്ക് ചോരയില്‍കുതിര്‍ന്ന അന്ത്യമാണ് സംഭവിച്ചത്. ബന്ദികളുടെ മോചനത്തിനായി ഒടുവില്‍ സൈന്യം അറ്റകൈ പ്രയോഗം നടത്തുകയായിരുന്നു. സൈന്യത്തിന്‍െറ മിന്നല്‍ ഓപറേഷനില്‍ 300ലധികം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ പകുതിയിലധികവും വിദ്യാര്‍ഥികളായിരുന്നു. ആഭ്യന്തര സംഘര്‍ഷങ്ങളും മറ്റും സ്കൂള്‍ മുറ്റങ്ങളെ കുരുതിക്കളമാക്കിയതിന്‍െറ ഏറ്റവും നടക്കുന്ന ഓര്‍മകളാണ് ചെച്നിയയിലേത്. ബെസ്ലാന്‍ സംഭവത്തിന് മുമ്പും ശേഷവും അത്രതന്നെ വലുതല്ളെങ്കിലും സ്കൂള്‍ /കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ ചരിത്രത്തില്‍ അരങ്ങേറിയിട്ടുണ്ട്. 1927ല്‍, അമേരിക്കയിലെ മിഷിഗണില്‍ ബാത്ത് സ്കൂളില്‍ നന്ന ബോംബ് സ്ഫോടനമാണ് ഇതില്‍ ആദ്യത്തേതായി കണക്കാക്കുന്നത്. സ്കൂള്‍ മാനേജ്മെന്‍റ് സമിതി അംഗമായിരുന്ന ആന്‍ഡ്രൂ കോഹെ എന്നയാള്‍ സഹപ്രവര്‍ത്തകരുമായുള്ള വ്യക്തിവിരോധം മൂലം നടത്തിയ ആക്രമണത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്കകം ആന്‍ഡ്രൂ കോഹെ ആത്മഹത്യ ചെയ്തു. സ്കൂള്‍ മാനേജ്മെന്‍റ് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ട്രഷററായിരുന്ന കോഹെ പരാജയപ്പെട്ടതാണത്രെ അയാളെ അത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു സിവിലിയന്‍ നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു 2007ല്‍ വെര്‍ജീനിയ പോളിടെക്നിക് ആന്‍ഡ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ നടന്നത്. വെര്‍ജീനിയ ടെക് കൂട്ടക്കൊല എന്നാണ് ഇതറിയപ്പെടുന്നത്. ഏപ്രില്‍ 16ന് നടന്ന ഇരട്ട ആക്രമണത്തില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. സര്‍വകലാശാലയിലെതന്നെ വിദ്യാര്‍ഥിയായിരുന്ന സൂങ് ഹീ ചോയായിരുന്നു ആക്രമണം സംഘടിപ്പിച്ചത്. സംഭവത്തിനുശേഷം ചോ ആത്മഹത്യ ചെയ്തു. ചോയുടെ ആക്രമണത്തിനു പിന്നില്‍ എന്തായിരുന്നുവെന്ന് ഇന്നും വ്യക്തമല്ല. പല തരത്തിലുള്ള കഥകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ഇയാളെ ‘അജ്ഞാതനായ ഏകാകി’ എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രായേലിന്‍െറ വടക്കുഭാഗത്തുള്ള മആലൂത്തില്‍ 1974ല്‍ നൂറോളം വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. ലബനാനില്‍നിന്നുള്ള ഡെമോക്രാറ്റിക് ഫ്രന്‍ഡ് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ എന്ന സംഘടന ഇസ്രായേലിലുള്ള തങ്ങളുടെ സഹപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഓപറേഷനായിരുന്നു അത്. ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം കമാന്‍ഡോ ഓപറേഷന്‍ സംഘടിപ്പിച്ചു. സംഭവത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 2002ല്‍ ജര്‍മനിയിലെ ഈഫര്‍ട്ടിലെ ജിംനേഷ്യം സ്കൂളില്‍ സ്ഥാപനത്തില്‍നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥി തോക്കിനിരയാക്കിയത് 16 പേരെയായിരുന്നു. സമാന സംഭവങ്ങള്‍ വേറെയുമുണ്ട്. അമേരിക്കയിലെ കൊളറാഡോയിലെ കൊളംബെയ്ന്‍ സ്കൂളില്‍ 1999ല്‍ രണ്ട് പൂര്‍വവിദ്യാര്‍ഥികള്‍ ചേര്‍ന്ന് നടത്തിയ വെടിവെപ്പില്‍ 12 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. 654ല്‍, ജര്‍മനിയിലെ കോളോഗ്നെ സ്കൂളിലും സമാനസംഭവം അരങ്ങേറി. കൊലപാതകി പക്ഷേ, സൈന്യത്തില്‍നിന്ന് പുറത്തായ ഒരാളായിരുന്നു. അന്നു കൊല്ലപ്പെട്ടത് 11 പേര്‍. നോര്‍വേയിലെ കൂട്ടക്കുരുതി സമീപകാലത്ത് വലതുപക്ഷ ക്രിസ്ത്യന്‍ ഭീകരവാദത്തിന്‍െറ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2011 ജൂലൈയില്‍ നോര്‍വേയില്‍ നടന്ന കൂട്ടക്കുരുതി. തലസ്ഥാനമായ ഓസ്ലോക്കടുത്ത ഉട്ടോയ ദ്വീപില്‍ ഭരണകക്ഷി യുവജന വിഭാഗത്തിന്‍െറ ക്യാമ്പിലേക്ക് ഇരച്ചുകയറിയാണ് ആന്‍ഡേഴ്സ് ബെഹ്റിങ് ബ്രെവിക് എന്ന 32കാരനായ അക്രമി പൊലീസ് വേഷം ധരിച്ചത്തെി 91 പേരെ തോക്കിനിരയാക്കിയത്. തലസ്ഥാനമായ ഓസ്ലോയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനും സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും സമീപം സ്ഫോടനം നടത്തിയതിനുശേഷമായിരുന്നു ബ്രെവിക് ദ്വീപിലത്തെിയത്. കൂട്ടക്കൊലക്ക് വിചാരണ നേരിടുകയാണ് ബ്രെവിക് ഇപ്പോള്‍. ബ്രെവിക്കിന് വലതുപക്ഷ ക്രിസ്ത്യന്‍ തീവ്രവാദികളുമായും നിയോ നാസികളുമായുള്ള ബന്ധത്തെക്കുറിച്ച് അന്നുതന്നെ വാര്‍ത്തകളുണ്ടായിരുന്നു. ബ്രെവിക്കിന്‍െറ ഇന്‍റര്‍നെറ്റ് കുറിപ്പുകളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. 1500 പേജ് വരുന്ന ഇന്‍റര്‍നെറ്റ് കുറിപ്പില്‍ യൂറോപ്പിലെ സാംസ്കാരിക മാര്‍ക്സിസ്റ്റുകളെയും മുസ്ലിംകളെയും ഇല്ലായ്മചെയ്യുന്ന ഒരു ‘യൂറോപ്യന്‍ ആഭ്യന്തരയുദ്ധത്തിന്’ താന്‍ പ്രതിജ്ഞയെടുത്തതായി പറയുന്നു. അതിന്‍െറ ആദ്യഭാഗമായിട്ടായിരുന്നത്രെ ഉട്ടോയയില്‍ നടത്തിയ ഓപറേഷന്‍. കുടിയേറ്റ നയങ്ങളെ താരതമ്യേന പിന്തുണക്കുന്ന സര്‍ക്കാറിനോടുള്ള പ്രതികാരം കൂടിയായിരുന്നത്രെ ഇത്. |
No comments:
Post a Comment