സ്വാഗതം
WELCOME

News Update..

Tuesday, December 2, 2014

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല -കെ.എം മാണി Madhyamam News Feeds

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല -കെ.എം മാണി Madhyamam News Feeds

Link to

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല -കെ.എം മാണി

Posted: 02 Dec 2014 01:16 AM PST

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ളെന്ന് ധനമന്ത്രി കെ.എം മാണി. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മാണി ഇക്കാര്യം പറഞ്ഞത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ടെന്നും 2015 മാര്‍ച്ച് 31 വരെയാണ് നിയന്ത്രണമെന്നും മാണി കൂട്ടിച്ചേര്‍ത്തു.

റവന്യു വരുമാനത്തില്‍ ഉദ്ദേശിച്ച വര്‍ധനവില്ല. 42663 കോടി രൂപ പൊതുവിപണിയില്‍ നിന്ന് കടമെടുത്തിട്ടുണ്ട്. വിഭവ സമാഹരമത്തിനും അധിക വിഭവ സമാഹരണത്തിനും നടപടികള്‍ സ്വീകരിക്കുമെന്നും മാണി പറഞ്ഞു. ധനമന്ത്രി ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുന്നില്ളെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വെക്കുകയുമുണ്ടായി.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രണ്ടുതവണ ചോദ്യമുന്നയിച്ചിട്ടും ധനമന്ത്രി കെ.എം. മാണി മറുപടി നല്‍കിയില്ളെന്ന് പ്രതിപക്ഷം ആരോപിച്ചു.
 

വിവാദ പരാമര്‍ശം; കേന്ദ്ര മന്ത്രി നിരഞ്ജന്‍ ജ്യോതി ഖേദം പ്രകടിപ്പിച്ചു

Posted: 02 Dec 2014 01:13 AM PST

Image: 

ന്യൂഡല്‍ഹി: മുസ്ലികളും കൃസ്ത്യാനികളും രാമന്‍റെ മക്കളാണെന്നും ഇതംഗീകരിക്കാന്‍ ഇന്ത്യക്കാരല്ളെന്നുമുള്ള പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പി മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി പാര്‍ലമെന്‍റില്‍ ഖേദ പ്രകടനം നടത്തി. എന്നാല്‍,ഖേദപ്രകടനം വളരെ വൈകിയുള്ളതും പേരിനു മാത്രമുള്ളതും ആണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. മന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ളെന്ന നിലപാടില്‍ ആണ് കോണ്‍ഗ്രസ്. പ്രശ്നം പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ഏറ്റെടുത്തതോടെ ഇരു സഭകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. ലോക്സഭയില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ പിരിച്ചുവിടാനുള്ള നോട്ടീസ് നല്‍കാന്‍ വിസമ്മതിച്ചു. പ്രതിപക്ഷ ബഹളത്തെ പിന്നീട് സഭ പിരിഞ്ഞു. പാര്‍ലമെന്‍റിനു പുറത്ത് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. വനിതാ മന്ത്രിയുടെ വാക്കുകള്‍ തീര്‍ത്തും അപലപനീയമാണെന്ന് ബി.എസ്.പി നേതാവ് മായാവതി പ്രതികരിച്ചു. എല്ലാ ഇന്ത്യക്കാരും രാമന്‍റെ മക്കളാണെന്ന അവരുടെ പ്രസ്താവന നമ്മുടെ രാജ്യത്തിന്‍റെ മതേതര സ്വഭാവത്തിനു നേര്‍ക്കുള്ള കടന്നാക്രമണമാണെന്നും മായാവതി പറഞ്ഞു. പശ്ചിമ ബീഹാറിലെ ബി.ജെ.പി റാലിയില്‍  ആയിരുന്നു കേന്ദ്ര മന്ത്രിയുടെ വിവാദ പ്രസംഗം.
 

സഭയില്‍ പ്രതിപക്ഷ ബഹളം; ശിവന്‍കുട്ടി എം.എല്‍.എക്ക് സസ്പെന്‍ഷന്‍

Posted: 02 Dec 2014 01:13 AM PST

Image: 

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സ്പീക്കറുടെ ഡയസിലേക്ക് കയറിയ വി. ശിവന്‍കുട്ടി എം.എല്‍.എയെ സസ്പെന്‍ഡ് ചെയ്തു. ഒരുദിവസത്തേക്കാണ് സസ്പെന്‍ഷന്‍. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ എം.എല്‍.എമാരായ ബാബു എം. പാലിശേരി, പി. ശ്രീരാമകൃഷ്ണന്‍, ടി. വി രാജേഷ്, ആര്‍. രാജേഷ് എന്നിവരെ താക്കീത് ചെയ്തിട്ടുമുണ്ട്.

ബാര്‍ കോഴ വിഷയത്തില്‍ എഫ്.ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സബ്മിഷന്‍ ഉന്നയിച്ചതിന് ശേഷമാണ് ബഹളം തുടങ്ങിയത്. പ്രതിപക്ഷം ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തത്തെി മൈക്ക് തട്ടിയെടുത്ത് മുദ്രാവാക്യം മുഴക്കി. ബഹളത്തത്തെുടര്‍ന്ന് ഡെ.സ്പീക്കര്‍ ഇരിപ്പിടത്തില്‍ നിന്ന് ഇറങ്ങിപ്പോയി.  തെളിവുകള്‍ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.എസ്. പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള വസ്തുതകള്‍ വി എസിന്‍റെ പരാതിയിലില്ലായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വി.എസിന്‍റെ സബ്മിഷന് മറുപടി നല്‍കി. കൃത്യസമയത്ത് തന്നെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അന്വേഷണം യു.ഡി.എഫ് ചര്‍ച്ച ചെയ്തിട്ടില്ളെന്നും വിജിലന്‍സിന് താന്‍ ഒരു നിര്‍ദ്ദശേവും നല്‍കിയിട്ടില്ളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാണിയെ പിന്തുണച്ചത് യു.ഡി.എഫ് നേതാവെന്ന നിലയിലാണെന്നും അന്വേഷണം യു.ഡി.എഫ് ചര്‍ച്ച ചെയ്തിട്ടില്ലന്നെും ചെന്നിത്തല വ്യക്തമാക്കി.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. രൂക്ഷമായ വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി. ദിവാകരന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
 

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി എ.ആര്‍ ആന്തുലെ അന്തരിച്ചു

Posted: 02 Dec 2014 01:13 AM PST

Image: 

മുംബൈ: മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായ എ.ആര്‍ ആന്തുലെ(അബ്ദുല്‍ റഹ്മാന്‍ ആന്തുലെ)  അന്തരിച്ചു. 85 വയസായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തത്തെിയ ഏക മുസ്ലിമാണ് ആന്തുലെ. ചൊവ്വാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ആന്തുലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം സ്വദേശമായ അംബറ്റില്‍ ബുധനാഴ്ച നടക്കും.
ഒന്നാം യു.പി.എ സര്‍ക്കാറില്‍ ന്യൂനപക്ഷക്ഷേമ മന്ത്രിയായും പ്രവര്‍ത്തിച്ചട്ടുണ്ട്. 1980 മുതല്‍ 1982 വരെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം വഹിച്ചത്.  അഴിമതികേസില്‍ കുറ്റക്കാരനാണെന്ന് ബോംബെ ഹൈകോടതി കണ്ടത്തെിയതോടെ സ്ഥാനം രാജിവെക്കുകയായിരുന്നു. പിന്നീട് റായ്ഗഡ് മണ്ഡലത്തില്‍ നിന്ന് എം.എല്‍.എ ആയും എം.പി ആയും പ്രവര്‍ത്തിച്ചു. 2009 ല്‍ റായ്ഗഡില്‍ തോറ്റതോടെ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. 2008 ലെ മുംബൈ ആക്രമണത്തിന് പിന്നില്‍ ഹിന്ദുത്വ  വാദികളാണെന്ന പരാമശം വിവാദമായിരുന്നു.

വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

Posted: 01 Dec 2014 10:20 PM PST

Image: 

മുംബൈ: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്ക്  കുറക്കാനുള്ള  സമ്മര്‍ദ്ദത്തിനിടെയാണ് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 8 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 7 ശതമാനവും കരുതല്‍ ധന അനുപാതം 4 ശതമാനത്തിലും നിലനിര്‍ത്തി.
സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂട്ടുന്നതിന് വേണ്ടി വായ്പാ നിരക്കുകള്‍ കുറക്കാന്‍ റിസര്‍വ് ബാങ്കിനു മേല്‍ സമ്മര്‍ദമുണ്ടായിരുന്നു.പലിശ നിരക്കുകള്‍ കുറഞ്ഞാല്‍ ബാങ്കുകളില്‍ വായപക്ക് ആവശ്യകതയേറുമെന്നായിരുന്നു വ്യാവസായികളുടെയും സാമ്പത്തിക വിദഗ്ധരുടെയും നിലപാട്.
നിരക്കുകള്‍ കുറക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ ആവശ്യത്തോട് സൗഹാര്‍ദപരമയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രതികരിച്ചത്. സാമ്പത്തിക സ്ഥിതി ഇതുപോലെ തുടരുകയാണെങ്കില്‍ നിരക്കുകള്‍ കുറക്കുന്ന കാര്യം അടുത്ത വര്‍ഷം ആദ്യം പരിഗണിക്കും. വായ്പാ നയത്തില്‍  മാറ്റം വരുത്താന്‍ ഇപ്പോള്‍ സമയമായിട്ടില്ളെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി.  
മൊത്ത വില സൂചികയും ചില്ലറ വില്‍പന വില സൂചികയും അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഒക്ടോബറില്‍ കുറഞ്ഞിരുന്നു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.17 ശതമാനം കുറഞ്ഞപ്പോള്‍ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം 5.52 ശതമാനമായി.

ഒമാനില്‍ വീണ്ടും വിസ നിരോധം

Posted: 01 Dec 2014 10:20 PM PST

Image: 

മസ്കത്ത്: പ്രവാസികള്‍ക്ക് വിസ നല്‍കുന്നതിനുള്ള നിരോധം ആറ് മാസത്തേക്കു കൂടി നീട്ടി. സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലകളില്‍ വിസ നല്‍കുന്നതിനുള്ള വിലക്കാണ് ആറ് മാസത്തേക്ക് കൂടി നീട്ടി തൊഴില്‍ മന്ത്രാലയം ഉത്തരവാണ് പുറപ്പെടുവിച്ചത്. തൊഴില്‍ വിപണി ക്രമീകരണവും സ്വദേശിവത്കരണവും നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് തീരുമാനം കൈക്കൊണ്ടത്. ഒരു വര്‍ഷം മുമ്പാണ് രാജ്യത്ത് വിസ നിരോധം നിലവില്‍ വന്നത്. ഇത് അവസാനിച്ച സാഹചര്യത്തിലാണ് ആറ് മാസത്തേക്ക് കൂടി നീട്ടി തീരുമാനം കൈക്കൊണ്ടത്. 
മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ജോലിചെയ്യുന്ന മേഖലകളില്‍ 2013 നവംബറിലാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം വിസാ നിരോധം  പ്രഖ്യാപിച്ചത്. ആദ്യം നിര്‍മാണം, ശുചീകരണം എന്നീ രംഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ആറുമാസത്തെ വിലക്ക് കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്ന്  മുതല്‍ സെയില്‍സ് മാര്‍ക്കറ്റിംഗ് രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ വിലക്കുകള്‍ ആറുമാസ കാലാവധി പിന്നിട്ടപ്പോള്‍ വീണ്ടും അത്രയും  കാലത്തേക്ക് തന്നെ നീട്ടി. മാര്‍ക്കറ്റിംഗ്, സെയില്‍സ് രംഗങ്ങളിലെ വിസാ നിരോധം ഒരുവര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് വീണ്ടും  ആറുമാസത്തേക്ക് വിലക്ക് നീട്ടി മന്ത്രാലയം ഉത്തരവിട്ടത്. പുതിയ വിസ ലഭിക്കുന്നതിന് ഒരു വര്‍ഷമായി നിരോധം നിലനില്‍ക്കുന്നതിനാല്‍ തൊഴിലന്വേഷകര്‍ മാത്രമല്ല, ആളെ നിയമിക്കാനാകാതെ തൊഴിലുടമകളും പ്രതിസന്ധിയിലാണ്. എക്സലന്‍റ് കാറ്റഗറിയിലുള്ള  സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ഇതില്‍ ഇളവുള്ളത്.

ക്രിമിനലുകളെ പൊലീസില്‍ എടുക്കരുത് ^സുപ്രീംകോടതി

Posted: 01 Dec 2014 10:09 PM PST

Image: 

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആയവരെ പൊലീസില്‍ എടുക്കരുതെന്ന് സുപ്രീംകോടതി.  കോടതി കുറ്റവിമുക്തര്‍ ആക്കിയാല്‍ പോലും ഇത്തരക്കാരെ സേനയിലേക്ക്  പരിഗണിക്കാന്‍ പാടില്ല. ഇവര്‍ പൊലീസിന്‍റെ വിശ്വാസ്യത തകര്‍ക്കും. സത്യസന്ധരും കറകളഞ്ഞ വ്യക്തിത്വത്തിന്‍റെ ഉടമകളുമായിരിക്കണം പൊലീസ് സേനയില്‍ എന്നും ജസ്റ്റിസ് ടി.എസ് താക്കൂറിന്‍റെ നേതൃത്വത്തില്‍ ഉള്ള ബെഞ്ച് ഓര്‍മിപ്പിച്ചു.

കളങ്കിത വ്യക്തിത്വങ്ങളെ പോലീസ് സേനയിലേക്ക് എടുക്കരുതെന്ന മധ്യപ്രദേശ് ഹൈകോടതിയുടെ വിധിക്കെതിരെ പര്‍വേസ് ഖാന്‍ എന്നയാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.
 

ആഘോഷപ്പൊലിമയില്‍ യു.എ.ഇക്ക് ഇന്ന് ദേശീയദിനം

Posted: 01 Dec 2014 09:58 PM PST

Image: 

അബുദബി/ദുബൈ: രാജ്യം 43ാമത് ദേശീയദിനം ഇന്ന് ഏറെ വര്‍ണപ്പൊലിമയോടെ കൊണ്ടാടും. എല്ലാ എമിറേറ്റുകളിലും ദിവസങ്ങള്‍ക്ക് മുമ്പേ ആഘോഷ പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇവ ഇന്ന് പൂര്‍ണതയിലത്തെും. വാരാന്ത്യം അടക്കം അഞ്ച് ദിവസത്തെ അവധി കൂടി ലഭിച്ചതോടെ ദേശീയദിനം അവസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികള്‍ക്കൊപ്പം പ്രവാസികളും. നാടാകെ ദേശീയപതാകയുടെ ചതുര്‍വര്‍ണത്തില്‍ കുളിച്ചുനില്‍ക്കുകയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും  സ്വകാര്യ സ്ഥാപനങ്ങളും പ്രവാസി കൂട്ടായ്മകളുമെല്ലാം ദിവസങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട ആഘോഷപരിപാടികള്‍  ഇന്നും വരും ദിവസങ്ങളിലും തുടരും.
ബഹുനില കെട്ടിടങ്ങളും റോഡരികുകളുമെല്ലാം ദീപാലങ്കാര പ്രഭയിലാണ്. എമിറേറ്റുകളില്‍ പ്രധാന ആഘോഷ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലെല്ലാം മല്‍സരിച്ചാണ് അലങ്കാരജോലികള്‍ നടത്തിയിരിക്കുന്നത്. വിവിധ പ്രവാസി സമൂഹങ്ങളുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയടക്കം വമ്പന്‍ പരിപാടികളാണ് നടന്നുവരുന്നത്. ജന്മനാടിനോടെന്ന പോലെ സ്നേഹം സ്ഫുരിക്കുന്ന ആവേശത്തോടെ മറുനാട്ടുകാരും അണിനിരന്നതോടെ രാജ്യമാകെ ഉത്സവത്തിമിര്‍പ്പിലാണ്.
ദേശീയദിനം പ്രമാണിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍,  വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, തുടങ്ങിയവര്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
രാഷ്ട്രത്തിന്‍െറ സുരക്ഷ ഭരണകര്‍ത്താക്കള്‍ക്കൊപ്പം ജനങ്ങള്‍ ജാഗ്രതയും ഒത്തൊരുമയും ഐക്യവും പുര്‍ത്തുന്നതിലൂടെ മാത്രമേ സാധ്യമാകൂവെന്ന് ശൈഖ് ഖലീഫ പ്രസ്താവനയില്‍ ചൂണ്ടികാട്ടി.  ഇന്നത്തെ സുരക്ഷക്കും ഭദ്രതക്കും ക്ഷേമത്തിനും കാരണക്കാരായ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ അടക്കം മുന്‍ഗാമികളില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ട് പുരോഗതിയുടെ പാതയില്‍ രാഷ്ട്രം മുന്നോട്ട് കുതിക്കുകയാണ്.  ഇന്ന് വാണിജ്യവും സ്ത്രീശാക്തീകരണവുമടക്കം വിവിധ മേഖലകളില്‍ യു.എ.ഇ മുന്‍നിരയിലാണ്. സുരക്ഷയും ഭദ്രതയുമടക്കമുള്ളവയില്‍ യു.എ.ഇയുടെ സ്ഥാനം മുന്‍നിരയിലാണെന്നും ശൈഖ് ഖലീഫ ചൂണ്ടികാട്ടി. മതപരവും ധാര്‍മികവുമായ മൂല്യം കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഭൗതിക വിദ്യാഭ്യാസ രംഗത്തും മുന്‍ നിരയിലുള്ള യുവതലമുറയുടെ കൈയില്‍ രാഷ്ട്രത്തിന്‍െറ ഭാവി സുഭദ്രമാണെന്ന് ശൈഖ് ഖലീഫ ചൂണ്ടികാട്ടി.
രാഷ്ട്ര പുരോഗതിക്കായുള്ള ശൈഖ് ഖലീഫയുടെ ശ്രമങ്ങളെ  യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആശംസാ സന്ദേശത്തില്‍ പ്രശംസിച്ചു. ഇതുവരെ രാഷ്ട്രം കൈവരിച്ച നേട്ടങ്ങളും ഉയര്‍ച്ചകളും ഒന്നും തന്നെ പൂര്‍ണമല്ളെന്നും യാത്രയുടെ തുടക്കം മാത്രമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ രാഷ്ട്രത്തിന്‍െറ ഭാവി ശോഭനമാക്കാന്‍ കഴിയൂ എന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തിന്‍െറ സമ്പത്തായ യുവജനങ്ങളെ തെറ്റായ ആശയങ്ങളില്‍ ആകൃഷ്ടരാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ദുബൈയില്‍ ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നുവരുന്നത്. തിങ്കളാഴ്ച വൈകിട്ട് ബുര്‍ജുല്‍ അറബ് ഹോട്ടലിന് സമീപം നടന്ന വര്‍ണാഭമായ കരിമരുന്ന് പ്രയോഗം കാണാന്‍ വന്‍ ജനക്കൂട്ടമാണത്തെിയത്. മാന്ത്രിക പ്രകടനവുമുണ്ടായിരുന്നു.
ചൊവ്വാഴ്ച ജുമൈറ ബീച്ചില്‍ വിവിധ പരിപാടികള്‍ നടക്കും. വൈകിട്ട് അഞ്ചു മുതല്‍ വിനോദ പരിപാടികള്‍ ആരംഭിക്കും. രാത്രി ഒമ്പതിന് വെടിക്കെട്ടായിരിക്കും പ്രധാന ആകര്‍ഷണം. അല്‍വാസല്‍ റോഡിലെ സിറ്റി വാക്കില്‍ ഉച്ച രണ്ടു മുതല്‍ 11 മണിവരെ വിവിധ വിനോദ ഉല്ലാസ പരിപാടികള്‍ നടക്കും.
ദുബൈ മാള്‍ ഉള്‍പ്പെടെയുള്ള വിവിധ മാളുകളിലും പാര്‍ക്കുകളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നു മുതല്‍ നാലു ദിവസം ദുബൈയില്‍ ഫിഷ് മാര്‍ക്കറ്റും ബഹുനില കേന്ദ്രങ്ങളും ഒഴിച്ച് ബാക്കിയെല്ലായിടത്തും പാര്‍ക്കിങ് സൗജന്യമാണ്.
 

ദേശീയ ഗെയിംസ് അരികെ; സംഘാടനത്തില്‍ ധൂര്‍ത്ത്, ക്രമക്കേട്

Posted: 01 Dec 2014 09:47 PM PST

Image: 
Subtitle: 
സ്പോര്‍ട്സുമായി പുലബന്ധം പോലുമില്ലാത്തവരെ സംഘാടകസമിതിയുടെ തലപ്പത്ത് തിരുകിക്കയറ്റി അഴിമതിക്കു കളമൊരുക്കുന്നതായി ആരോപണം

കോഴിക്കോട്: 35ാമത് ദേശീയ ഗെയിംസിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ വേദികളുടെ നിര്‍മാണം പൂര്‍ത്തിയായില്ളെങ്കിലും ധൂര്‍ത്തും കെടുകാര്യസ്ഥതയും അരങ്ങു തകര്‍ക്കുന്നു. സ്പോര്‍ട്സുമായി പുലബന്ധം പോലുമില്ലാത്തവരെ സംഘാടകസമിതിയുടെ തലപ്പത്ത് തിരുകിക്കയറ്റി അഴിമതിക്കു കളമൊരുക്കുന്നതായ ആരോപണവും ഉയര്‍ന്നു. സംഘാടകസമിതിയിലെ പ്രമുഖന് താമസിക്കാന്‍ കൊച്ചി ബൊള്‍ഗാട്ടി പാലസില്‍ ഒരു മുറിക്കു പകരം അഞ്ചു മുറികള്‍ ബുക് ചെയ്തും കോഴിക്കോട്ടത്തെിയ ഗെയിംസ് ടെക്നിക്കല്‍ കണ്ടക്ട് കമ്മിറ്റി (ജി.ടി.സി.സി) അംഗങ്ങള്‍ക്ക് കടവ് റിസോര്‍ട്ടില്‍ താമസമൊരുക്കിയും ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചതിന്‍െറ വിവരങ്ങള്‍ പുറത്തുവന്നു. കൊച്ചിയില്‍ ഒരാള്‍ക്ക് താമസിക്കാന്‍ അഞ്ചു മുറികള്‍ ബുക് ചെയ്ത അതേ സംഘാടകന്‍ തിരുവനന്തപുരം മസ്കത്ത് ഹോട്ടലിലും ഇതേവിധം തനിക്കായി മൂന്നു മുറികള്‍ ബുക് ചെയ്തു.
ജി.ടി.സി.സി അംഗങ്ങള്‍ നേരത്തേ കോഴിക്കോട്ട് വന്നപ്പോള്‍ അളകാപുരി ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഇതേ മൂന്ന് അംഗങ്ങള്‍ നവംബര്‍ ആദ്യവാരം വീണ്ടും കോഴിക്കോട്ട് വന്നപ്പോള്‍ കടവ് റിസോര്‍ട്ടില്‍ മുറികള്‍ ബുക്ചെയ്തു.
നവംബര്‍ അഞ്ചു മുതല്‍ ആറുവരെ ‘കടവിലെ’ താമസത്തിനുമാത്രം ഒന്നരലക്ഷത്തോളം രൂപ ചെലവായി. പൊലീസില്‍ ഉന്നത തസ്തികയില്‍നിന്ന് വിരമിച്ചവരാണ് സംഘാടകസമിതിയുടെ തലപ്പത്തുള്ളത്. വന്‍ തുക പെന്‍ഷന്‍ വാങ്ങുന്നതിനു പുറമെ ദേശീയ ഗെയിംസ് അക്കൗണ്ടിലും ഇവര്‍ പണം കൊയ്യുകയാണ്. ഒരു വനിതാ കോണ്‍ഗ്രസ് നേതാവിന്‍െറ ഭര്‍ത്താവിനെ സംസ്ഥാന കോഓഡിനേറ്ററായി നിയമിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനും വന്‍തുക പ്രതിമാസ ശമ്പളമായി നല്‍കുന്നു.
കേരളത്തില്‍ നടക്കുന്ന 34 ഇനങ്ങള്‍ക്ക് ഓരോ വെന്യൂ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിട്ടുണ്ട്. മത്സരം നടക്കുന്ന വെന്യൂ നിരീക്ഷിക്കുന്ന ചുമതലക്ക് 25,000 രൂപയാണ് പ്രതിമാസം ശമ്പളം. ഈയിനത്തില്‍ മാത്രം നാലു മാസത്തേക്ക് ലക്ഷംരൂപ വീതം 34 ലക്ഷം രൂപയാണ് നിരീക്ഷക ശമ്പളമായി നല്‍കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കലാപരിപാടികള്‍ക്ക് മാത്രമായി 15 കോടി രൂപയാണ് നീക്കിവെച്ചത്. ഒരു സിനിമാ സംവിധായകന്‍ മുഖേനയാണ് ഉദ്ഘാടന കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്. മത്സരം നടക്കുന്ന ഏഴു ജില്ലകളിലും സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംഗീതപരിപാടി അവതരിപ്പിക്കുന്നുണ്ട്. പരിപാടി സൗജന്യമാണെന്ന് പറയുന്നുണ്ടെങ്കിലും ലക്ഷങ്ങളാണത്രെ ഇതിനായി വകയിരുത്തിയത്. നിര്‍മാണമടക്കം മൊത്തം ആയിരത്തോളം കോടി രൂപയാണ് ദേശീയ ഗെയിംസിന്‍െറ ചെലവിന് കണക്കാക്കുന്നതെന്ന് സംഘാടകസമിതി വക്താവ് പറഞ്ഞു.
മത്സരത്തിനുള്ള കളിയുപകരണങ്ങള്‍ വാങ്ങാന്‍ ഇതുവരെ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ളെന്ന് അറിയുന്നു. ഇന്ത്യയില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നുമാണ് കളിയുപകരണങ്ങള്‍ വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ‘കമീഷന്‍’ തീര്‍പ്പാക്കാന്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നതായും പറയുന്നു. ദേശീയ ഗെയിംസ് ആരംഭിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കെ കോഴിക്കോട് ജില്ലയിലടക്കം വേദികളുടെ നിര്‍മാണപ്രവര്‍ത്തികള്‍ എങ്ങുമത്തെിയിട്ടില്ല. ഫുട്ബാള്‍ മത്സരം നടക്കുന്ന മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ കളിക്കാരുടെ ഡ്രസിങ് റൂം, ഡോക്ടര്‍മാരുടെ മുറി, വി.ഐ.പി ലോഞ്ച്, മീഡിയ സെന്‍റര്‍, മെഡിക്കല്‍ പരിശോധന മുറി, തുടങ്ങിയവയും സ്റ്റേഡിയത്തിലേക്കുള്ള റോഡും എങ്ങുമത്തെിയില്ല. ഫുട്ബാള്‍ മത്സരം നടക്കുന്ന കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഡോക്ടര്‍മാരുടെ മുറി, യൂട്ടിലിറ്റി ഏരിയ, വൈദ്യപരിശോധന മുറിക്ക് വേണ്ട ടോയ്ലെറ്റ,് ബാത്റൂം സംവിധാനം, കളിക്കാരുടെ ഡ്രസിങ് റൂം തുടങ്ങിയ നിര്‍മാണങ്ങളൊന്നും ഇതേവരെ ആരംഭിച്ചിട്ടില്ല. സ്റ്റേഡിയത്തിന്‍െറ മുന്‍ ഭാഗത്തും പിന്‍ഭാഗത്തും ഗ്രൗണ്ട് ലെവലിങ് ജോലികള്‍ ആരംഭിച്ചിട്ടില്ല. കോര്‍പറേഷന്‍ സ്റ്റേഡിയത്തിന്‍െറ 30 ശതമാനം നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയാകാതെ കിടക്കുകയാണ്.
വേദികളുടെ നിര്‍മാണം എവിടെയത്തെിയെന്നറിയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിരീക്ഷകരെ ചുമതലപ്പെടുത്തിയിരുന്നു. നിരീക്ഷകര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകാത്തതും അഴിമതിയും നടപ്പു നിയമസഭയില്‍ അവതരിപ്പിക്കാന്‍ നീക്കമുണ്ട്.

ബഹ്റൈന്‍ വനിതാ ദിനം ആഘോഷിച്ചു

Posted: 01 Dec 2014 09:47 PM PST

Image: 

മനാമ: വിവിധ മന്ത്രാലയങ്ങളില്‍ ബഹ്റൈന്‍ വനിതാദിനത്തോടനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിച്ചു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ റോയല്‍ കോര്‍ട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വനിതാ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് പ്രിന്‍സ് സല്‍മാന് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
വിദേശകാര്യ മന്ത്രാലയത്തില്‍ നടത്തിയ പരിപാടി മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയുടെ രക്ഷാധികാരത്തിലായിരുന്നു. അവസര സമത്വം ഉറപ്പുവരുത്തുന്നതിനും സ്ത്രീകള്‍ക്ക് അര്‍ഹമായ തൊഴില്‍ നല്‍കുന്നതിനും മന്ത്രാലയം നടത്തിയ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ബഹ്റൈന്‍ വനിതകളുടെ ഉന്നമനത്തിനായി ഹമദ് രാജാവിന്‍െറ പത്നി പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ വനിതാ സുപ്രീം കൗണ്‍സില്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതിനും അവസരസമത്വം ഉറപ്പുവരുത്തുന്നതിനും ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയ മന്ത്രാലയമാണ് വിദേശകാര്യ മന്ത്രാലയമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന് കീഴില്‍ വനിതാ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ബഹ്റൈന്‍ വനിതകള്‍ വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടം വളരെയധികം പ്രശംസനീയമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ഇന്‍ഫര്‍മേഷന്‍ മന്ത്രിയും സര്‍ക്കാര്‍ ഒൗദ്യേഗിക വക്താവുമായ സമീറ ഇബ്രാഹിം റജബ് വ്യക്തമാക്കി.
ഹമദ് രാജാവിന്‍െറ പരിഷ്കരണ പദ്ധതികളുടെ ഗുണഫലമായാണ് വനിതകള്‍ക്കിടയില്‍ ഉണര്‍വും സജീവതയും സാധ്യമായത്. മന്ത്രാലയത്തിലെ വിവിധ തസ്തികളില്‍ ജോലി ചെയ്യുന്ന മികവ് തെളിയിച്ചവരെ മന്ത്രി പ്രത്യേകം ആദരിച്ചു. മനുഷ്യാവകാശ കാര്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവിടങ്ങളിലും വനിതാ ദിനാചരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

ഇനി തെരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക്

Posted: 01 Dec 2014 09:44 PM PST

Image: 
Subtitle: 
പാര്‍ട്ടികള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങിത്തുടങ്ങിയിരിക്കുന്നു. പാര്‍ട്ടികള്‍ക്കിടയിലെ വിഭാഗീയതകളും അവിശ്വാസവും കുതികാല്‍വെട്ടും അടവുനയവും നിറഞ്ഞാടുന്ന രാഷ്ട്രീയ കളരിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്

അടുത്ത സെപ്റ്റംബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്  ഒരുക്കം തുടങ്ങി. വീണ്ടും അധികാരത്തിലേറാനും കൈമോശംവന്ന അധികാരം തിരിച്ചുപിടിക്കാനും മുന്നണികള്‍ അരയുംതലയും മുറുക്കുകയാണ്. സംസ്ഥാന ഭരണത്തിന്‍െറ പ്രഭവകേന്ദ്രം കൂടിയായതിനാല്‍ തിരുവനന്തപുരത്ത് മത്സരം കടുത്തതാണ്. ഇവിടെ രാഷ്ട്രീയാതിപ്രസരവും വികസനമുരടിപ്പും  അഴിമതിയും ഭരണസംവിധാനങ്ങളെ ജനങ്ങളില്‍നിന്ന് അകറ്റിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷന്‍ വര്‍ഷങ്ങളായി എല്‍.ഡി.എഫിന്‍െറ കൈകളിലാണ്. ഇത്തവണ ഒരു സീറ്റിന്‍െറ ഭൂരിപക്ഷം മാത്രമാണ് ഭരണമുന്നണിക്കുള്ളത്. ആകെയുള്ള 100 സീറ്റില്‍ 51കൗണ്‍സിലര്‍മാരാണ് എല്‍.ഡി.എഫ് പക്ഷത്ത്. ആറംഗങ്ങളുള്ള ബി.ജെ.പി എല്‍.ഡി.എഫ് പക്ഷത്തോട് ഇണങ്ങി നില്‍ക്കുന്നതും  ഭരണസമിതിയുടെ പദ്ധതികള്‍ക്ക് പച്ചക്കൊടികാട്ടുന്നതും യു.ഡി.എഫിന് തിരിച്ചടിയായി. പലഘട്ടങ്ങളിലും ഭരണം അട്ടിമറിക്കപ്പെടുമെന്ന അവസ്ഥയും കോര്‍പറേഷനിലുണ്ടായിരുന്നു. ബി.ജെ.പി സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇരുമുന്നണികളും മുന്‍കൂട്ടി കാണുന്നുണ്ട്.
 
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമാകെ യു.ഡി.എഫിലേക്ക് ചാഞ്ഞപ്പോഴും ഇടതുചേര്‍ന്ന് സഞ്ചരിച്ച ജില്ലയാണ് കൊല്ലം. കൊല്ലം കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, പുനലൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം എല്‍.ഡി.എഫിനുണ്ടായിരുന്നു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍.എസ്.പി എല്‍.ഡി.എഫ് വിട്ടതായിരുന്നു ഇക്കാലയളവിലെ സുപ്രധാന സംഭവ വികാസം. ആര്‍.എസ്.പിയുടെ സ്വന്തം ജില്ലയായ കൊല്ലത്തെ അവരുടെ മുന്നണി മാറ്റം അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ എല്‍.ഡി.എഫിന് നഷ്ടപ്പെടാനിടയാക്കി.  ആര്‍.എസ്.പി ഒപ്പമില്ലാത്തതിനാല്‍  എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനിറങ്ങുന്നത് സി.പി.എമ്മും സി.പി.എമ്മും ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇടതുമുന്നണിയായിട്ടാണ്. കൊല്ലത്തെ ജയാപജയങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ് ചിലയിടത്തെങ്കിലും ആര്‍.എസ്.പി. അതിനാല്‍, കൂടുതല്‍ വെല്ലുവിളികളാകും ഇത്തവണ എല്‍.ഡി.എഫ് നേരിടേണ്ടി വരുക. ആര്‍.എസ്.പി യു.ഡി.എഫിന്‍െറ ശക്തി വര്‍ധിപ്പിക്കുമെങ്കിലും സീറ്റ് വിഭജനത്തിലടക്കം അത് പ്രതിസന്ധി സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്.

പത്തനംതിട്ടയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇടത് മേല്‍ക്കൈ തകര്‍ത്തതായിരുന്നു കഴിഞ്ഞ  തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തിലും മൂന്നു നഗരസഭകളിലും എട്ട് ബ്ളോക് പഞ്ചായത്തുകളില്‍ ആറിലും 54 ഗ്രാമപഞ്ചായത്തുകളില്‍ 41ലും യു.ഡി.എഫ് ഭരണമാണ്. സി.പി.എം ബൂത്തുതല കമ്മിറ്റികള്‍ രൂപവത്കരിച്ച് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കലും മറ്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലടക്കം നടക്കുന്ന അഴിമതിയും യു.ഡി.എഫിന്‍െറ വികസന വിരുദ്ധ നിലപാടുകളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചാവും ഇടതുമുന്നണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ സമീപിക്കുകയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്‍ പറഞ്ഞു. 1.35 കോടി ചെലവഴിച്ച് സ്ഥാപിച്ച ഇ-ടോയ്ലറ്റുകള്‍ ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ല. വാഴകൃഷി പ്രോത്സാഹിപ്പിക്കാനെന്നുപറഞ്ഞ് കൊണ്ടുവന്ന 1.45 കോടിയുടെ കദളീവനം പദ്ധതി എവിടെ നടപ്പാക്കിയെന്നറിയില്ല. ജില്ലയില്‍ പാര്‍ട്ടിയും ഭരണവും ഒത്തുപോകുന്നതിനുള്ള നടപടികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് പറയുന്നു. ഇതിന്‍െറ ഭാഗമായി കോണ്‍ഗ്രസ് ജില്ലാതലത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും പാര്‍ട്ടി നേതാക്കളുടെയും യോഗം ചേര്‍ന്നുകഴിഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് ആലപ്പുഴയില്‍ ഇടതുപക്ഷത്തിന് ക്ഷീണമായിരുന്നു. കഷ്ടിച്ച് ഒരു ജില്ലാ പഞ്ചായത്തും ആലപ്പുഴ നഗരസഭയുമാണ് എല്‍.ഡി.എഫിന്‍െറ മുഖം രക്ഷിച്ചത്. അതില്‍തന്നെ കോണ്‍ഗ്രസ് സ്വതന്ത്രയെ ചാക്കിട്ടുപിടിച്ച് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവി വെച്ചുനീട്ടിയാണ് ആലപ്പുഴയുടെ നഗരഭരണം കൈയടക്കിയത്. പരിമിതികള്‍ എല്‍.ഡി.എഫും പ്രത്യേകിച്ച് സി.പി.എമ്മും തിരിച്ചറിഞ്ഞ് കൃത്യമായി ഗൃഹപാഠം ചെയ്യുന്നു എന്നതിന്‍െറ തെളിവാണ് ഉറവിട മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ആലപ്പുഴ മോഡല്‍ കേരളത്തിലാകെ വ്യാപിപ്പിക്കാനുള്ള തീരുമാനം. വി.എസിനെയും പിണറായിയേയും ഒരേ വേദിയില്‍ പങ്കെടുപ്പിച്ച് മാലിന്യവിഷയത്തില്‍ സെമിനാര്‍ നടത്തി അവര്‍ മുന്നൊരുക്കം തുടങ്ങി.  അതിനെ ചെറുക്കാന്‍ യു.ഡി.എഫും  കളികള്‍ തുടങ്ങിയിട്ടുണ്ട്.തോമസ് ഐസക് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടക്കുന്ന എയ്റോ ബിക് കമ്പോസ്റ്റ് പരിപാടിക്ക് എതിരെ ഡി.സി.സി പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ എ.എ. ഷുക്കൂര്‍ സി.പി.എമ്മിനെതിരെ ഒരു മുഴം മുമ്പേ എറിഞ്ഞുകഴിഞ്ഞു. സി.പി.എമ്മിന്‍െറ കൈയിലുള്ള ജില്ലാപഞ്ചായത്ത്, ആലപ്പുഴ മുനിസിപ്പാലിറ്റിയിലും യു.ഡി.എഫ് കണ്ണുവെച്ചിട്ടുണ്ട്.

മറ്റു ജില്ലകളില്‍നിന്ന് വ്യത്യസ്തമാണ് കോട്ടയത്തിന്‍െറ രാഷ്ട്രീയ ഭൂമിക. തത്ത്വശാസ്ത്രവും അടിസ്ഥാന നയവും നിലപാടുകളും മാറ്റിവെച്ച് മുന്നണികള്‍ അടവുനയം പയറ്റുന്ന ജില്ല. മതവും ജാതിയും സഭയുമെല്ലാം അതില്‍ ചേരുവയാകുന്നു. ഇടതുപക്ഷത്തിന്‍െറ സ്വാധീനത്തെ മറികടന്ന് ജില്ലയില്‍ യു.ഡി.എഫിന് മേല്‍ക്കൈനേടാന്‍ സഹായിക്കുന്നതും ഈ ഘടകങ്ങളാണ്. റബറിന്‍െറ നാട്ടില്‍ വലിക്കാനും ചുരുക്കാനും കഴിയുന്ന അവസരവാദനയങ്ങള്‍. അതിന്‍െറ ഭാഗംതന്നെയാണ് മറ്റെങ്ങുമില്ലാത്ത തരത്തിലുള്ള ഒളിഞ്ഞുംതെളിഞ്ഞുമുള്ള  കേരള കോണ്‍ഗ്രസ്-ബി.ജെ.പി ബാന്ധവവും. അതിന്‍െറ പ്രതിഫലനം പലയിടത്തും കാണാം, പ്രത്യേകിച്ച് കേരള കോണ്‍ഗ്രസിന് വേരോട്ടമുള്ള കിഴക്കന്‍ മേഖലകളിലെ പഞ്ചായത്തുകളില്‍. ആ ഭാഗങ്ങളില്‍ ബി.ജെ.പി പ്രാതിനിധ്യം ഏറെയാണ്.

സംസ്ഥാന രാഷ്ട്രീയത്തിലെ ചില അടിയൊഴുക്കുകള്‍ ഏറ്റവുമധികം പ്രതിഫലിച്ച ജില്ലയാണ് ഇടുക്കി. ലോക്സഭാ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളലുകള്‍ ഇപ്പോഴും തുടരുന്നു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് സീറ്റ് നിഷേധിച്ച ഇടുക്കിയില്‍ കരുത്ത് തെളിയിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മാണി ഗ്രൂപ് നടത്തുന്നത്.  ജില്ലയില്‍ പഞ്ചായത്ത്, സഹകരണസംഘം ഭരണസമിതികളില്‍നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ സി.പി.എമ്മുമായി കൂട്ടുകൂടുക എന്നത് കേരള കോണ്‍ഗ്രസിന്‍െറ അപ്രഖ്യാപിത നയമായിരിക്കുന്നു. ഇത് മുതലാക്കാനുള്ള അടവുകളുമായി എല്‍.ഡി.എഫും രംഗത്തുണ്ട്. ത്രിതലപഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് ഇടതുപക്ഷവുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നത് പതിവാണ്. മുന്‍ധാരണകള്‍ ലംഘിച്ച് ഇടതുപക്ഷത്തിന്‍െറ പിന്തുണയോടെ സ്ഥാനം നിലനിര്‍ത്തുന്ന രീതിയാണ് കേരള കോണ്‍ഗ്രസിന്‍േറത്.  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന സഭാനേതൃത്വത്തിന്‍െറ പിന്തുണയും ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസിന് ലഭിക്കുന്നു. കോണ്‍ഗ്രസിന് എം.പിയോ എം.എല്‍.എയോ ഇല്ലാത്ത ഏകജില്ലയാണ് ഇടുക്കി. കോണ്‍ഗ്രസിന്‍െറ ശക്തി കൂടുതല്‍ ക്ഷയിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യുകയാണ് കേരള കോണ്‍ഗ്രസിന്‍െറ ലക്ഷ്യം.  തെരഞ്ഞെടുപ്പിന് മുന്നോടിയായ ഒരുക്കങ്ങള്‍ എല്ലാ പാര്‍ട്ടികളും താഴത്തെട്ടില്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതികളിലെ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ് അറിയിച്ചു. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലെ ഭിന്നതകള്‍ പൂര്‍ണമായി പരിഹരിച്ച് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ ജില്ലയിലെ യു.ഡി.എഫിനെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ വാര്‍ഡ്തലത്തില്‍ ഒരുക്കം ആരംഭിച്ചു. ജില്ലാ സമ്മേളനത്തിനുശേഷമേ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിലേക്ക് കടക്കൂ എന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി അറിയിച്ചു.

ഉരുക്കുകോട്ടകളില്‍പോലും ഉരുള്‍പൊട്ടിയ തെരഞ്ഞെടുപ്പിനാണ് കഴിഞ്ഞ തവണ എറണാകുളം  ജില്ല സാക്ഷ്യം വഹിച്ചത്.  സംസ്ഥാനത്താകെ വീശിയടിച്ച പൊതുതരംഗത്തിനൊപ്പംനിന്ന എറണാകുളത്ത് മൃഗീയഭൂരിപക്ഷമായിരുന്നു യു.ഡി.എഫിന്. കൊച്ചി നഗരസഭയില്‍ മൂന്നു പതിറ്റാണ്ടിനുശേഷം യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചത്തെി. 11 മുനിസിപ്പാലിറ്റികളില്‍ 10 എണ്ണവും സ്വന്തമാക്കിയായിരുന്നു ജില്ലയില്‍ യു.ഡി.എഫ് മുന്നേറ്റം. ത്രിതല പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്തിലും 14 ബ്ളോക് പഞ്ചായത്തുകളിലും യു.ഡി.എഫ് തൂത്തുവാരി. കൂടാതെ, പരമ്പരാഗത ഇടത് കേന്ദ്രങ്ങളില്‍നിന്നുപോലും ഗ്രാമപഞ്ചായത്തുകള്‍ അടര്‍ത്തിയെടുത്ത് യു.ഡി.എഫിന്‍െറ സര്‍വാധിപത്യം പൂര്‍ത്തിയാക്കി. ജില്ലയുടെ ചരിത്രത്തില്‍ വന്‍ പരാജയമേറ്റുവാങ്ങേണ്ടിവന്ന എല്‍.ഡി.എഫിന് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്‍െറ ആഘാതത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും കാലിടറുന്ന കാഴ്ചയായിരുന്നു പിന്നീട്. നിയമസഭയിലേക്ക് ജില്ലയില്‍നിന്ന്  14ല്‍ 11പേരെയും വിജയിപ്പിച്ചയച്ച യു.ഡി.എഫ് ഉറച്ച ജനപിന്തുണയോടെ പടുത്തുയര്‍ത്തിയ ‘ഭരണസൗധങ്ങള്‍’ ഭരണകക്ഷി തന്നെ പൊളിച്ചടുക്കുന്ന കാഴ്ചകളും എറണാകുളത്ത് അരങ്ങേറി.

തൃശൂരില്‍ ഫണ്ട് അനുവദിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളോട് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആക്ഷേപമില്ളെങ്കിലും ഭരിക്കുന്ന മുന്നണിയിലെ പ്രതിനിധികളുടെ വാര്‍ഡുകളോട് കൂടുതല്‍ പരിഗണന പുലര്‍ത്തുന്നുവെന്ന പ്രാദേശികമായ പരാതികള്‍ വ്യാപകമാണ്. പാര്‍ട്ടിയും ഇടതുമുന്നണിയും പ്രതിപക്ഷമായ പഞ്ചായത്തുകളില്‍ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്ന തിരക്കിലാണ് സി.പി.എം. ഭരിക്കുന്ന പഞ്ചായത്തുകളില്‍ ജനോപകാരപ്രദമായ പദ്ധതികള്‍ക്കും ഇടപെടലുകള്‍ക്കുമാണ് അവസാനത്തെ ഒരു വര്‍ഷം പാര്‍ട്ടി ശ്രദ്ധിക്കുന്നത്.

മലപ്പുറത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം യു.ഡി.എഫിന് ആവര്‍ത്തിക്കാനാകുമോ എന്നത് കണ്ടറിയണം. ജില്ലയില്‍ ഇടതുപക്ഷം ക്ഷീണിച്ച മട്ടാണ്. തല്‍ക്കാലം ലീഗ്-കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ നിര്‍ജീവമാണ്. ഏതു നിമിഷവും തലപൊക്കാവുന്ന അവസ്ഥയിലാണ് പ്രശ്നം നിലനില്‍ക്കുന്നത്. സാമുദായിക സംഘടനകള്‍ ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പംനിന്ന കാഴ്ചയാണ് 2010ല്‍ കണ്ടത്. ഈ അവസ്ഥ ഇപ്പോഴില്ല.  പ്രത്യേകിച്ച്, സുന്നി വിഭാഗങ്ങള്‍ തമ്മില്‍ അന്നത്തെ ഐക്യം നിലനില്‍ക്കുന്നില്ല. ഭരണസ്വാധീനം ഉപയോഗിച്ച് തങ്ങളുടെ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നതിനെതിരെ എ.പി വിഭാഗം എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയുമുണ്ടായി. ലീഗ് നേതൃത്വം ഇടപെട്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ളെങ്കില്‍ പ്രാദേശികമായി അത് യു.ഡി.എഫിന് ദോഷംചെയ്യും. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി കളുടെ തദ്ദേശ മേഖലയിലെ രംഗപ്രവേശം ഏതുമുന്നണിയെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.

യു.ഡി.എഫിന് അനുകൂലമാണ് വയനാട്ടില്‍ ജില്ലയുടെ രാഷ്ട്രീയ ഭൂമിക. ഓരോ വാര്‍ഡിലുമെന്നപോലെ സ്ഥാനാര്‍ഥിമോഹികള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി പാര്‍ട്ടികള്‍ സജീവമാവുകയാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഇപ്പോഴത്തെ മേല്‍ക്കോയ്മ അതേയളവില്‍ നിലനിര്‍ത്തുക ശ്രമകരമാകും. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ ഒരിക്കല്‍കൂടി തെരഞ്ഞെടുപ്പിന്‍െറ തീയില്‍ വേവും. എന്നാല്‍, സംസ്ഥാനത്തെയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ എല്‍.ഡി.എഫ് കോപ്പുകൂട്ടുകയാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മന്ത്രി ജയലക്ഷ്മിയുടെ വാര്‍ഡില്‍പോലും യു.ഡി.എഫ് പിന്നിലായത് നല്ല സൂചനയാണെന്ന് അവര്‍ കരുതുന്നു. അതേസമയം, സി.പി.എം ഒഴികെയുള്ള മുന്നണി ഘടകകക്ഷികള്‍ക്ക് ജില്ലയില്‍ ആള്‍ബലം തുലോം കുറവാണെന്നതാണ് എല്‍.ഡി.എഫിനെ കുഴക്കുന്ന പ്രധാന ഘടകം. പാരമ്പര്യമായി അവര്‍ക്ക് ശക്തിപകരുന്ന ഗോത്രവിഭാഗക്കാരുടെ വോട്ടുകള്‍ ഇക്കുറി ധ്രുവീകരിക്കപ്പെടുമെന്ന സൂചനകളും ഉയരുന്നുണ്ട്. എങ്കിലും സി.പി.എം ഒറ്റക്കുതന്നെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. മിക്ക പഞ്ചായത്തുകളിലും നഗരസഭയിലും അഴിമതിയും വികസനമുരടിപ്പും ആരോപിച്ച് മാര്‍ച്ചും ധര്‍ണയുമൊക്കെയായി സി.പി.എം രംഗത്തത്തെിയിരുന്നു.

കോഴിക്കോട് 2010ല്‍ ഉഴുതുമറിച്ചിട്ട ചെങ്കോട്ടകളില്‍ വന്‍ കൊയ്ത്ത് നടത്താനാണ് യു.ഡി.എഫ് പുറപ്പാട്. എങ്കിലും പിടിച്ചെടുത്ത സീറ്റുകളും ഭരണസമിതികളും നിലനിര്‍ത്താനാകുമോ എന്ന ആശങ്കയിലാണവര്‍. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷം നടക്കുന്ന ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുമ്പോള്‍ വൈകാരിക പ്രശ്നങ്ങള്‍ കെട്ടടങ്ങിയെന്ന സമാധാനത്തിലാണ് എല്‍.ഡി.എഫ്. ഇടതു കോട്ടകളില്‍ വികസനമുരടിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു 2010ലെ യു.ഡി.എഫ് മുന്നേറ്റം. മറ്റ് ജില്ലകളില്‍നിന്ന് വ്യത്യസ്തമായി അന്ന് കോഴിക്കോട്ട് കുറെയൊക്കെ പിടിച്ചുനില്‍ക്കാനായി എന്നത് എല്‍.ഡി.എഫിനും ആശ്വാസമായി. സി.പി.എമ്മിന് ആഴത്തില്‍ വേരോട്ടമുള്ള ജില്ലയില്‍ അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് കഴിഞ്ഞതവണ യു.ഡി.എഫ് നടത്തിയത്. പാര്‍ട്ടി കമ്മിറ്റികളില്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതിനുപകരം പോളിങ് ബൂത്തില്‍ പ്രവര്‍ത്തകര്‍ കണക്കുതീര്‍ക്കുന്ന രീതി വന്നതോടെ പ്രാദേശിക തലത്തിലുള്ള ചെറിയ പ്രശ്നങ്ങള്‍പോലും ഇനി സി.പി.എമ്മിന് തലവേദനയുണ്ടാക്കും. മറുപക്ഷത്താകട്ടെ, മുഖ്യ ഘടകകക്ഷികളായ മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലുള്ള ചെറിയ അസ്വാരസ്യംപോലും യു.ഡി.എഫിനെ കുഴക്കും.

 38 ഗ്രാമപഞ്ചായത്തുകളും ആറ് ബ്ളോക് പഞ്ചായത്തുകളും മൂന്ന് നഗരസഭകളുമുള്ള കാസര്‍കോട് ജില്ലയില്‍ 20 ഗ്രാമ പഞ്ചായത്തുകളും മൂന്ന് ബ്ളോക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഭരിക്കുന്നത് യു.ഡി.എഫാണ്. ജില്ലാ പഞ്ചായത്തും മൂന്ന് ബ്ളോക് പഞ്ചായത്തുകളും ഒരു നഗരസഭയും 18 ഗ്രാമപഞ്ചായത്തുകളുമാണ് എല്‍.ഡി.എഫിന്‍െറ നിയന്ത്രണത്തിലുള്ളത്. മൂന്ന് പഞ്ചായത്തുകള്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്. തൊഴുത്തില്‍ക്കുത്തും സ്ഥാനമോഹവും പെരുത്ത്, കൈയിലുള്ളത് കളയുന്ന പ്രവണതയാണ് കാസര്‍കോട് യു.ഡി.എഫ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
(അവസാനിച്ചു)
തയാറാക്കിയത്: എ. സക്കീര്‍ ഹുസൈന്‍, അജിത് ശ്രീനിവാസന്‍, ബിനു.ഡി, കളര്‍കോട് ഹരികുമാര്‍, പി.പി. കബീര്‍,  ടി. അഭിജിത്, വി.ആര്‍.രാജ മോഹന്‍, കെ. പരമേശ്വരന്‍, ടി.വി. ചന്ദ്രശേഖരന്‍, മൊയ്തു വാണിമേല്‍, കെ.പി.എം.റിയാസ്, എന്‍.എസ്. നിസാര്‍, ഒ. മുസ്തഫ,പി. ഷറഫുദ്ദീന്‍,  വി. മുഹമ്മദലി, വേണു കള്ളാര്‍
ഏകോപനം: ആര്‍.കെ.ബിജുരാജ്

ബാച്ലര്‍മാരെ ഒഴിപ്പിക്കാന്‍ അബ്ദുല്‍ ഫത്താഹ് അലി വരുന്നു

Posted: 01 Dec 2014 09:43 PM PST

Image: 

കുവൈത്ത് സിറ്റി: സ്വദേശികള്‍ക്കുവേണ്ടിയുള്ള സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്ന ബാച്ലര്‍മാര്‍ക്ക് മരണമണി മുഴങ്ങുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ വാടകക്കെടുത്ത കെട്ടിടങ്ങളില്‍ ബാച്ലര്‍മാരെ താമസിപ്പിക്കുന്നതിനെതിരെ മുനിസിപ്പല്‍ മന്ത്രാലയം ശക്തമായ താക്കീത് നല്‍കിയതിന് പിന്നാലെ ഇത്തരക്കാരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഒരുങ്ങുകയാണ്.
ആഭ്യന്തര മന്ത്രാലയത്തില്‍ പൊതുസുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിയായ മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍അലിയാണ് സ്വദേശി പാര്‍പ്പിട മേഖലയില്‍നിന്ന് ബാച്ലര്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുക. നേരത്തേ ഗതാഗത വകുപ്പിന്‍െറ ചുമതലയിലായിരിക്കെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പേടിസ്വപ്നമായിരുന്ന ഓഫിസറാണ് മുഖംനോക്കാതെ നിയമം നടപ്പാക്കുന്നയാളെന്ന വിശേഷണമുള്ള അബ്ദുല്‍ ഫത്താഹ് അല്‍അലി. സ്വദേശികള്‍ക്കുവേണ്ടിയുള്ള സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ അനധികൃത ബാച്ലര്‍ താമസമൊരുക്കുന്നത് കൂടാതെ റസ്റ്റാറന്‍റുകളും കഫറ്റീരിയകളും ബഖാലകളുമൊക്കെ സ്ഥാപിച്ച് വാണിജ്യകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇതോടെ മേഖലയില്‍ വിദേശി ബാച്ലര്‍മാരുടെ സാന്നിധ്യം വര്‍ധിക്കുന്നു. ഇതുപലപ്പോഴും പൊതുസുരക്ഷക്ക് വിഘാതമാവുകയും പല അനധികൃത, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വളംവെക്കുകയും ചെയ്യുന്നു. ഇതിനെതിരെ പൊതുസുരക്ഷാ വിഭാഗം മേധാവിയായി ചുമതലയേറ്റത് മുതല്‍ തുടങ്ങിയ ബോധവത്കരണത്തിന്‍െറ അടുത്ത പടിയായിട്ടാണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൗസിങ് വെല്‍ഫെയര്‍ പബ്ളിക് അതോറിറ്റി, മുനിസിപ്പാലിറ്റി, ജല-വൈദ്യുതി, വ്യാണിജ്യ-വ്യവസായ മന്ത്രാലയം, തൊഴില്‍-സാമൂഹിക മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരിക്കും പരിശോധനയും തുടര്‍നടപടികളും. പൊതുസുരക്ഷ എന്തുവില കൊടുത്തും സംരക്ഷിക്കുകയാണ് സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമെന്നും അതിനുവേണ്ട എല്ലാ നടപടികളും തന്‍െറ ഡിപാര്‍ട്മെന്‍റിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും അബ്ദുല്‍ ഫത്താഹ് അല്‍അലി കൂട്ടിച്ചേര്‍ത്തു.
സ്വദേശി കുടുംബങ്ങള്‍ക്ക് താമസിക്കാനായി അനുവദിക്കുന്ന മേഖലകളില്‍ വിദേശി ബാച്ലര്‍മാരുടെ സാന്നിധ്യം സാമൂഹിക പ്രശ്നങ്ങള്‍ക്കിടയാക്കുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഈ പ്രവണത കൂടിയതിനെ തുടര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മുനിസിപ്പാലിറ്റി മന്ത്രി ഈസ അല്‍കന്ദരി അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലും ഈ ആവശ്യം തന്നെയാണ് ഉയര്‍ന്നത്. സ്വദേശികള്‍ തന്നെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ ബാച്ലര്‍മാര്‍ കൂടാന്‍ കാരണമാവുന്നത്. സര്‍ക്കാര്‍ സൗജന്യമായി അനുവദിക്കുന്ന കെട്ടിടങ്ങള്‍ ബാച്ലര്‍മാര്‍ക്ക് വാടകക്ക് നല്‍കി പണമുണ്ടാക്കുകയാണ് ഉടമകള്‍ ചെയ്യുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിക്കുകപോലും ചെയ്യുന്നു ചില സ്വദേശികള്‍. ഇവിടങ്ങളില്‍ ബാച്ലര്‍മാര്‍ താമസിക്കുന്നതും വാടകക്ക് നല്‍കുന്നതും നിയമവിരുദ്ധമാണ്. അനധികൃത താമസത്തിനും കച്ചവടത്തിനും സൗകര്യം ഒരുക്കുന്ന സ്വദേശികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നിഷേധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
 

പരിസ്ഥിതി നിയമങ്ങള്‍ ബലിക്കല്ലില്‍

Posted: 01 Dec 2014 09:39 PM PST

Image: 

വികസനത്തിന്‍െറ പേരില്‍ വ്യാപകമായി പരിസ്ഥിതി നശീകരണം നടക്കുന്നു എന്നത് ഒരു വസ്തുതയാണ്. പരിസ്ഥിതിനാശത്തിനു പുറമെ, ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സമ്പ്രദായവും വര്‍ധിച്ചുവരുന്നു. ഇത് അനിയന്ത്രിതമായി നടക്കാതെ, പരിസ്ഥിതിയെയും പാവപ്പെട്ടവരെയും സംരക്ഷിച്ചുനിര്‍ത്തിയത് ഏതാനും നിയമങ്ങളാണ്. എന്നാല്‍, കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ മാറ്റിയെഴുതാനും നീക്കം തുടങ്ങി. ആഗസ്റ്റ് ഒടുവില്‍ ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചത് ഈ നീക്കത്തിന്‍െറ ഭാഗമാണ്. സമിതി ഈയിടെ അതിന്‍െറ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറു നിയമങ്ങള്‍ മാറ്റിയെഴുതാന്‍ ഉദ്ദേശിച്ചാണ് കമ്മിറ്റി രൂപവത്കരിച്ചത്. പരിസ്ഥിതി സംരക്ഷണ നിയമം (1986), വനം പരിരക്ഷാ നിയമം (1980), വന്യജീവി സംരക്ഷണ നിയമം (1972), ജലമലിനീകരണ നിയന്ത്രണ നിയമം (1974), വായുമലിനീകരണ നിയന്ത്രണ നിയമം (1981), ഇന്ത്യന്‍ വനനിയമം (1927) എന്നിവ പുന$പരിശോധിച്ച് മാറ്റിയെഴുതാനുള്ള ശിപാര്‍ശകള്‍ സമിതി നല്‍കിയിരിക്കുന്നു. കാലാനുസൃത പരിഷ്കാരങ്ങള്‍ മാറ്റങ്ങള്‍ പലപ്പോഴായി വരുത്താനായിരുന്നില്ല സമിതിയോട് നിര്‍ദേശിച്ചിരുന്നത്. അത്തരം മാറ്റങ്ങള്‍ പലപ്പോഴായി ഈ നിയമങ്ങളില്‍ വരുത്തിക്കൊണ്ടിരുന്നതാണ്. മറിച്ച്, ‘ഇപ്പോഴത്തെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുംവിധം’ അവയെ മാറ്റിയെഴുതാനാണ് നിര്‍ദേശം. എന്താണ് ആ ആവശ്യങ്ങള്‍? പരിസ്ഥിതി സംരക്ഷണത്തേക്കാള്‍ ഊന്നല്‍ നല്‍കപ്പെടുന്ന ‘ആവശ്യം’, പുതിയ പദ്ധതികള്‍ കാലതാമസം കൂടാതെ പാസാക്കുക എന്നതാണ്. സമിതിക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമല്ല, അതിന്‍െറ ഘടനയും പ്രവര്‍ത്തനരീതിയും ഇതിന് അനുസൃതമാണ്. മുന്‍കൂട്ടി നിശ്ചയിച്ച ഏതാനും സംഘടനകളോടും വ്യക്തികളോടും മാത്രമാണ് സമിതി കൂടിയാലോചിച്ചിട്ടുള്ളത്. പദ്ധതികളുടെ ഇരകളാകാന്‍ സാധ്യതയുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സംവിധാനമുണ്ടായിട്ടില്ല.
പരിസ്ഥിതി സംരക്ഷണമെന്ന ലക്ഷ്യം ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും സുബ്രഹ്മണ്യന്‍ സമിതിയും അതിനെ നിയോഗിച്ച സര്‍ക്കാറും ഊന്നുന്നത് ‘കാര്യക്ഷമ’വും കാലതാമസമില്ലാത്തതുമായ രീതിയില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിലാണ്. പരിസ്ഥിതി നിയമങ്ങളുടെ സാധുതപോലും അളക്കപ്പെടുക പദ്ധതിനിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാനെടുക്കുന്ന സമയംവെച്ചാണ്- അല്ലാതെ, പരിസ്ഥിതി എത്രത്തോളം സംരക്ഷിക്കപ്പെടും എന്നതു നോക്കിയല്ല. റോഡും റെയിലും വൈദ്യുതിയും ഖനനവും ‘ഗെയിലും’ ക്വാറിയുമെല്ലാം തടസ്സമില്ലാതെ, അതിവേഗം ഉണ്ടാക്കാന്‍ സൗകര്യപ്പെടുത്തലാകും പരിസ്ഥിതി നിയമങ്ങളുടെ പുതിയ ദൗത്യമെന്ന് വിദഗ്ധര്‍ ആശങ്കിക്കുന്നു. പദ്ധതിസമര്‍പ്പണവും അതിന്മേല്‍ തീരുമാനമെടുക്കലും സര്‍ക്കാര്‍പോലുള്ള ‘റെഗുലേറ്ററും’ മുതലിറക്കുന്ന കമ്പനി എന്ന ‘ഡെവലപ്പറും‘ തമ്മിലുള്ള ഇടപാടാകും- ഇരകള്‍ എന്ന മൂന്നാംകക്ഷി ചിത്രത്തിലുണ്ടാകില്ല. ഇത് സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് മറ്റൊരു ആശങ്ക. സുതാര്യത എന്ന ഒരു അടിസ്ഥാനം തീരുമാനങ്ങള്‍ക്ക് ഉണ്ടാകണമെന്ന് സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, സുതാര്യതക്കായി വിവരലഭ്യത കൂടുന്നതനുസരിച്ച് പദ്ധതികള്‍ക്ക് അനുമതി നിഷേധിക്കപ്പെടാനിടയായാല്‍ സുതാര്യത ബലികഴിക്കപ്പെടുമെന്നുറപ്പാണ്. പദ്ധതിനിര്‍ദേശത്തില്‍ തീരുമാനമെടുക്കല്‍ ഒരു പരമമായ ലക്ഷ്യമായി എടുക്കുമ്പോള്‍, നിയമവിരുദ്ധമായി തുടങ്ങിയ പദ്ധതികള്‍ നിര്‍ത്തിവെക്കാനുള്ള സാധ്യതയും കുറയും. ആറന്മുള വിമാനത്താവളംപോലുള്ളവയില്‍ ഇതിനകം നടന്ന നിയമലംഘനം തുടര്‍ന്നുള്ള നിര്‍മാണ ജോലിക്ക് ന്യായമായി വ്യാഖ്യാനിക്കാം.
നയത്തിലും നിയമത്തിലും കാതലായ മാറ്റം വരുത്താന്‍ സുബ്രഹ്മണ്യന്‍ സമിതിയുടെ ശിപാര്‍ശകള്‍ മുഖേന കഴിയും. അതുകൊണ്ട് ആ റിപ്പോര്‍ട്ട് പൂര്‍ണമായി പ്രസിദ്ധപ്പെടുത്തുകയും (സംഗ്രഹം മാത്രമേ ഇപ്പോള്‍ പുറമേക്ക് കിട്ടുന്നുള്ളൂ) അത് വ്യാപകമായ ചര്‍ച്ചക്ക് വെക്കുകയും വേണം. ഇതിനകം മോദി സര്‍ക്കാര്‍ ചര്‍ച്ച കൂടാതെ, വിജ്ഞാപനങ്ങള്‍വഴി കൊണ്ടുവന്ന പരിഷ്കാരങ്ങള്‍തന്നെ ഉത്കണ്ഠയുണ്ടാക്കുന്നവയാണ്. ഉദാഹരണത്തിന് വനാവകാശ നിയമം (2006) അനുസരിച്ച് വനമേഖലകളില്‍ ഖനനമോ വ്യവസായമോ അനുവദിക്കുന്നതിന് ഗോത്ര-ഗ്രാമസഭകളുടെ അനുമതി വേണം. എന്നാല്‍, നിയമഭേദഗതിക്ക് നില്‍ക്കാതെതന്നെ ഈ അവകാശം ഗ്രാമസഭകളില്‍നിന്ന് എടുത്തുമാറ്റാന്‍ നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ വനസംരക്ഷണ ബോര്‍ഡില്‍നിന്ന് സ്വതന്ത്ര നിലപാടുള്ള വിദഗ്ധരെ ഒഴിവാക്കാനും നീക്കമുണ്ട്- ഇതിനകം പുന$സംഘടിപ്പിച്ച സ്ഥിരം സമിതിയില്‍ സ്വതന്ത്ര വിദഗ്ധരെ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രശ്നം സുപ്രീം കോടതിയിലത്തെിയിരിക്കുന്നു. കല്‍ക്കരി ഖനനം അനുവദിക്കുന്നതിനുമുമ്പ് പൊതുജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്നത് നിര്‍ത്തലാക്കിയും സാരമായി മലിനീകരണം നടന്ന മേഖലകളില്‍ പുതിയ വ്യവസായങ്ങക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് എടുത്തുകളഞ്ഞും മോദി സര്‍ക്കാര്‍ തങ്ങളുടെ മുന്‍ഗണന എന്തെന്ന് സൂചന നല്‍കിക്കഴിഞ്ഞു. വനസംരക്ഷണ നിയമങ്ങള്‍ വ്യവസായങ്ങള്‍ക്കുവേണ്ടി വളക്കാനും ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ അധികാരം വെട്ടിച്ചുരുക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നു.
‘നല്ലനാളുകള്‍’ വരുന്നു എന്നുതന്നെ സൂചന; വികസന ഭ്രാന്തിന്‍െറയും ജനവിരുദ്ധ പദ്ധതികളുടെയും പരിസ്ഥിതിനാശത്തിന്‍െറയും നാളുകള്‍.

ഒമാന്‍ അസംസ്കൃത എണ്ണയുടെ വിലയില്‍ റെക്കോഡ് തകര്‍ച്ച

Posted: 01 Dec 2014 09:37 PM PST

Image: 

മസ്കത്ത്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറയുന്ന പ്രവണത തുടരുന്ന സാഹചര്യത്തില്‍ ഒമാനില്‍നിന്നുള്ള എണ്ണ വിലയിലും വന്‍ ഇടിവ്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഒമാന്‍ അസംസ്കൃത എണ്ണയുടെ വില കൂപ്പുകുത്തി. തിങ്കളാഴ്ച മാത്രം വീപ്പക്ക് 3.07 ഡോളറാണ് കുറഞ്ഞത്. നിലവില്‍ ഒരു വീപ്പ ഒമാന്‍ അസംസ്കൃത എണ്ണ 67.23 ഡോളറിനാണ് വില്‍ക്കുന്നതെന്ന് ദുബൈ മെര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ച് അറിയിച്ചു. 2010 ജുലൈക്ക് ശേഷം ആദ്യമായാണ് എണ്ണ വില 70 ഡോളറില്‍ താഴെ പോകുന്നത്.  2009 സെപ്റ്റംബറിന് ശേഷം ഏറ്റവും കുറഞ്ഞവിലയിലാണ് ഒമാന്‍ എണ്ണ ഇപ്പോള്‍ വില്‍ക്കുന്നത്. ദുബൈ മെര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ചില്‍ കഴിഞ്ഞ മൂന്നു തവണയും വ്യാപാരം നടന്നപ്പോഴും ഒമാന്‍ എണ്ണയുടെ വില തുടര്‍ച്ചയായി കുറയുകയായിരുന്നു. മൂന്നു ദിവസത്തിനിടെ 9.50 ഡോളറാണ് വിലകുറഞ്ഞത്.
നാല് മാസത്തിനിടെ ഒരു വീപ്പ എണ്ണയുടെ വിലയില്‍ 40 ഡോളറിലധികവും കുറവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്ന സാഹചര്യത്തിലും ഉല്‍പാദനം കുറക്കേണ്ടതില്ളെന്ന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്‍െറ തീരുമാനവും തകര്‍ച്ചക്ക് ആക്കം കൂട്ടിയതായി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ജൂണില്‍ എണ്ണ വില 111 ഡോളറിലത്തെിയ ശേഷമാണ് റെക്കോഡ് തകര്‍ച്ച നേരിട്ടത്. അഞ്ച് മാസത്തിനിടെ കൃത്യമായ ഇടവേളകളില്‍ വില കുറയുകയായിരുന്നു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

Posted: 01 Dec 2014 09:33 PM PST

Image: 

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. രൂക്ഷമായ വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് സി. ദിവാകരന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

നിയമസഭയില്‍ മന്ത്രിമാരെ രക്ഷിക്കുന്നതിനായി ഡപ്യൂട്ടി സ്പീക്കര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപണമുന്നയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രണ്ടുതവണ ചോദ്യമുന്നയിച്ചിട്ടും ധനമന്ത്രി കെ.എം. മാണി മറുപടി നല്‍കിയില്ളെന്ന് പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം  നടുത്തളത്തിലിറങ്ങി. മന്ത്രിയെക്കൊണ്ട് ഉത്തരം പറയിപ്പിക്കാന്‍ കഴിയാത്തതിനാലാണ് പ്രതിഷേധമെന്ന് വി.എസ് പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ ബില്‍ സര്‍ക്കാര്‍ അട്ടിമറിച്ചെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. 7 വര്‍ഷത്തിന് ശേഷമാണ് വില പുനനിര്‍ണയം നടത്തിയതെന്നും ഈ സര്‍ക്കാര്‍ 96 മാവേലിസ്റ്റോറുകള്‍ തുടങ്ങിയെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് മറുപടി നല്‍കി. ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കുമെന്ന് കേന്ദ്രത്തെ അറിയിച്ചെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

എന്നാല്‍, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ളെന്ന് ധനമന്ത്രി കെ.എം മാണി സഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മാണി ഇക്കാര്യം പറഞ്ഞത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ടെന്നും 2015 മാര്‍ച്ച് 31 വരെയാണ് നിയന്ത്രണമെന്നും മാണി കൂട്ടിച്ചേര്‍ത്തു.

റവന്യു വരുമാനത്തില്‍ ഉദ്ദേശിച്ച വര്‍ധനവില്ല. 42,663 കോടി രൂപ പൊതുവിപണിയില്‍ നിന്ന് കടമെടുത്തിട്ടുണ്ട്. വിഭവ സമാഹരമത്തിനും അധിക വിഭവ സമാഹരണത്തിനും നടപടികള്‍ സ്വീകരിക്കുമെന്നും മാണി പറഞ്ഞു. ധനമന്ത്രി ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുന്നില്ളെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വെക്കുകയുമുണ്ടായി.

 

കശ്മീരിലും ഝാര്‍ഖണ്ഡിലും രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Posted: 01 Dec 2014 09:32 PM PST

Image: 

ശ്രീനഗര്‍/റാഞ്ചി : ജമ്മുകശ്മീരിലെ 18 സീറ്റുകളിലേക്കും ഝാര്‍ഖണ്ഡിലെ 20 സീറ്റിലേക്കുമുള്ള രണ്ടാംഘട്ട വോട്ടിങ് പുരോഗമിക്കുന്നു.  ഇരു സംസംഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഏവ് സംസ്ഥാനമന്ത്രിമാരും ഇന്ന് ജനവിധി തേടുന്നുണ്ട്. രാവിലെ 8മുതല്‍ വൈകുന്നേരം 4വരെയാണ് വോട്ടെടുപ്പ്.

കശ്മീരിലെ അഞ്ച് ജില്ലകളിലെ 18 സീറ്റിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മുവില്‍ ആറും കശ്മീരില്‍ അഞ്ചും ലഡാക്കിലെ നാലു സീറ്റുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നവംബര്‍ 25ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 71 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടക്കുന്ന 18 മണ്ഡലങ്ങളില്‍ ഏഴെണ്ണം നാഷണല്‍ കോണ്‍ഫറന്‍സിന്‍്റേയും മൂന്നു വീതം കോണ്‍ഗ്രസിന്‍്റേയും പി.ഡി.പിയുടേയും സിറ്റിംഗ് സീറ്റുകളാണ്.

ഝാര്‍ഖണ്ഡില്‍ 223 പേരാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 35 സ്ത്രീകളാണ്. മുന്‍ മുഖ്യമന്ത്രിമാരായ അര്‍ജുന്‍ മുണ്ഡ, മധി ഘോഡ എന്നിവരും മൂന്നു മന്ത്രിമാരും ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും. മാവോയിസ്റ്റ് ഭീഷണിയുള്ള ആറ് ജില്ലകളിലാണ് പോളിങ്് പുരോഗമിക്കുന്നത്. 35,000 പോളിങ്് ഓഫീസര്‍മാരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

വായ്പാ നയം ഇന്ന്; പലിശ നിരക്ക് കുറച്ചേക്കില്ല

Posted: 01 Dec 2014 09:30 PM PST

Image: 

ന്യൂഡല്‍ഹി: പണപ്പെരുപ്പ നിരക്ക് കുറയുകയും രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വില കാര്യമായി ഇടിയുകയും ചെയ്തെങ്കിലും ചെവ്വാഴ്ച്ച അവതരിപ്പിക്കുന്ന വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കില്ല. പണപ്പെരുപ്പം കുറഞ്ഞെങ്കിലും പൂര്‍ണമായി ആശ്വസിക്കാവുന്ന നിലയിലല്ളെന്നാണ് കേന്ദ്ര ബാങ്ക് നല്‍കുന്ന സൂചന. അതുപോലെ എണ്ണ വില ഇന്ത്യയുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമല്ളെന്നും അവര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പം ഭീമമായി വര്‍ധിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോഴാണ് പണപ്പെരുപ്പത്തില്‍ കുറവ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ വിലക്കുറവ് വിപണിയില്‍ പ്രകടവുമല്ല. 2015 മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയേ പണപ്പെരുപ്പത്തിന്‍െറ യഥാര്‍ഥ ചിത്രം ലഭിക്കൂ എന്നാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.
അതേസമയം ഉയര്‍ന്ന പലിശ നിരക്ക് വ്യാവസായിക നിക്ഷേപത്തിനും സാമ്പത്തിക വളര്‍ച്ചക്കും തിരിച്ചടിയാകുമെന്നതിനാല്‍ പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‍െറ കടുത്ത സമ്മര്‍ദവുമുണ്ട്. എന്നാല്‍ ഇക്കുറിയും ആര്‍.ബി.ഐ അതിനു വഴങ്ങാന്‍ ഇടയില്ളെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ മുന്‍ വായ്പാ നയങ്ങളില്‍ എന്ന പോലെ തന്നെ ഇക്കുറിയും വിപണിയില്‍ പണലഭ്യത ഉയര്‍ത്താന്‍ കേന്ദ്ര ബാങ്ക് ശ്രമിച്ചേക്കും. പണലഭ്യത ഉയര്‍ത്തുക വഴി വാണിജ്യ ബാങ്കുകളെ പലിശ നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിക്കുക എന്ന തന്ത്രമാണ് കഴിഞ്ഞ ഏതാനും വയ്പാ നയങ്ങളില്‍ കേന്ദ്ര ബാങ്ക് സ്വീകരിക്കുന്നത്.

നിനവിലെത്താറില്ലേ ഇപ്പോഴുമാ കുഞ്ഞുടല്‍

Posted: 01 Dec 2014 09:25 PM PST

Image: 
Subtitle: 
ഭോപാല്‍ ദുരന്തത്തിന് മൂന്നു പതിറ്റാണ്ട്

ന്യൂഡല്‍ഹി: ആഗ്രയെന്നു കേട്ടാല്‍ താജ്മഹല്‍ ഓര്‍മയിലത്തെും പോലെ ഭോപാല്‍ എന്നു കേള്‍ക്കുമ്പോള്‍ ആരും മനസ്സിലോര്‍ക്കുക ആ മുഖമാണ്. മണ്ണിലേക്കമരുമ്പോഴും കുഞ്ഞിക്കണ്ണുകളടക്കാതെ ചതികള്‍ നിറഞ്ഞ നമ്മുടെ ലോകത്തോട് പകയില്ലാതെ,  കൊതിയോടെ നോക്കിക്കിടന്ന ഒരു ഇളംപൈതലിനെ. യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ലാഭക്കൊതിയും  അധികാരികളുടെ അനാസ്ഥയും മൂലം 1984 ഡിസംബര്‍ രണ്ടിന്‍െറ  രാത്രിയില്‍ മാത്രം ശ്വാസംമുട്ടി മരിച്ചത് പേരറിയാത്ത ആ കുഞ്ഞുള്‍പ്പെടെ ഏഴായിരത്തോളം മനുഷ്യരും അനേകായിരം മറ്റു ജീവജാലങ്ങളുമാണ്. ഗുരുതര പരിക്കേറ്റ കാല്‍ ലക്ഷത്തോളം പേര്‍ക്ക് തുടര്‍ വര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഈ വ്യാവസായിക വംശഹത്യമൂലം നിത്യരോഗികളായി മാറിയവര്‍ അതിന്‍െറ അനേകമിരട്ടി വരും. ശുദ്ധവായുവും ശുദ്ധജലവും പോലും അവര്‍ക്ക് അന്യമായി.
ഹരിത വിപ്ളവത്തിന്‍െറ മറവില്‍ ഇന്ത്യന്‍ മണ്ണില്‍ വ്യാപകമായി പ്രയോഗിക്കാനാരംഭിച്ച വിഷങ്ങള്‍ നിര്‍മിക്കാന്‍ 1969ല്‍ ഭോപാലില്‍ ആരംഭിച്ച യൂനിയന്‍ കാര്‍ബൈഡിന്‍െറ കൂറ്റന്‍ പ്ളാന്‍റില്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ സാധു മനുഷ്യരുടെ ജീവന് തെല്ലു വിലകല്‍പിക്കാത്ത കമ്പനി താല്‍പര്യമെടുത്തിരുന്നില്ല.  
സംഭവത്തിലെ മുഖ്യപ്രതി വാറന്‍ ആന്‍േറഴ്സനെ സുരക്ഷിതനായി രാജ്യം വിടാനും മരണം വരെ ഒരു വട്ടംപോലും കോടതി കയറാതെ ഒളിച്ചിരിക്കാനും സര്‍ക്കാറുകള്‍ അവസരമൊരുക്കി. അവസാന പ്രതീക്ഷയായ നീതിപീഠം പോലും അനീതി കാണിച്ചെങ്കിലും ഭോപാല്‍ ജനത ഇപ്പോഴും നിലക്കാത്ത വീര്യത്തോടെ പൊരുതുകയാണ്.

എസ്.ബി.ഐ ശരീഅ ഫണ്ട് മരവിപ്പിച്ചു

Posted: 01 Dec 2014 06:47 PM PST

Image: 
Subtitle: 
രാഷ്ട്രീയ ഇടപെടലില്‍ പെട്ടെന്നുള്ള പിന്മാറ്റം

ന്യൂഡല്‍ഹി: അപ്രതീക്ഷിത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശരീഅ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സമാഹരിക്കാനുള്ള തീരുമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മരവിപ്പിച്ചു.  ഇന്ത്യയിലും വിദേശത്തും പദ്ധതി തുടങ്ങാന്‍ എസ്.ബി.ഐ എല്ലാവിധ സംവിധാനങ്ങളുമൊരുക്കിയ ശേഷമാണ് തുടങ്ങാനിരുന്ന ദിവസത്തിന് തൊട്ടുമുമ്പ്  നടപ്പാക്കരുതെന്ന് നിര്‍ദേശം ലഭിച്ചത്.
രാജ്യത്ത് ആദ്യമായായിരുന്നു സര്‍ക്കാറിന് കീഴിലുള്ള ധനകാര്യ സ്ഥാപനം ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നം ഓഹരി വിപണിയിലിറക്കാന്‍ തീരുമാനിച്ചത്. ടാറ്റയുടെ സെലക്ട് ഇക്വിറ്റി ഫണ്ട്,  ‘ടോറസി’ന്‍െറ എത്തിക്കല്‍ ഫണ്ട് എന്നീ രണ്ട് സ്വകാര്യ മ്യൂച്വല്‍ ഫണ്ടുകള്‍ മാത്രം രാജ്യത്ത് പ്രവര്‍ത്തിക്കുമ്പോഴായിരുന്നു എസ്.ബി.ഐയുടെ രംഗപ്രവേശം. ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അംഗീകാരത്തോടെയായിരുന്നു ഇത്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് സ്വീകരിച്ച നടപടിക്രമങ്ങളുടെ തുടര്‍ച്ചയെന്ന നിലയില്‍ നേരത്തേ തുടങ്ങിയ നടപടികളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും എസ്.ബി.ഐ മുന്നോട്ടുപോകുകയായിരുന്നു.
ഇസ്ലാമിക ശരീഅത്തിന്‍െറ അടിസ്ഥാനത്തില്‍ നിക്ഷേപം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഡിസംബര്‍ ഒന്നിന് എസ്.ബി.ഐ ഒരു ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നം ഓഹരി വിപണിയിലിറക്കുകയാണെന്ന്  കഴിഞ്ഞയാഴ്ചയാണ് വെളിപ്പെടുത്തിയത്. ഡയറക്ട് പ്ളാന്‍, റെഗുലര്‍ പ്ളാന്‍ എന്നീ പേരുകളില്‍ രണ്ട് പദ്ധതികള്‍ ഫണ്ടിന് കീഴിലുണ്ടാകുമെന്നും ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ ഓഹരി വിപണിയിലിറക്കുന്ന ശരീഅ ഫണ്ട് ഡിസംബര്‍ 15ന് ക്ളോസ് ചെയ്യുമെന്നും എസ്.ബി.ഐ അറിയിച്ചിരുന്നു. തുടര്‍ന്ന്  ഡിസംബര്‍ 26 മുതല്‍ വീണ്ടും ശരീഅ ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപം സ്വീകരിച്ചു തുടങ്ങുമെന്നും അറിയിച്ചു.
ശരീഅ മ്യൂച്വല്‍ ഫണ്ട് സമാഹരണത്തിന് മാത്രമായി നവനീത് മുനൊട്ട് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസറും രുചിത് മത്തേയെ പോര്‍ട്ട് ഫോളിയോ മാനേജരുമാക്കി  പ്രത്യേക വിങ്ങിനെ ചുമതലയേല്‍പിച്ച എസ്.ബി.ഐ പ്രവാസി ഇന്ത്യക്കാര്‍ ധാരാളമുള്ള പശ്ചിമേഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിക്ഷേപ സമാഹരണത്തിനായി പ്രത്യേകം ആളുകളെ നിയോഗിക്കുകയും ചെയ്തു.  ഇവര്‍ പ്രചാരണം നടത്തുന്നതിനിടയിലാണ് പദ്ധതി മരിവിപ്പിച്ചുവെന്ന അറിയിപ്പ് നവംബര്‍ 30ന്  എസ്.ബി.ഐ  ബ്രാഞ്ചുകളെ അറിയിച്ചത്. രണ്ട് ദിവസം മുമ്പ് എസ്.ബി.ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സും തമ്മില്‍ മുംബൈയില്‍ നടന്ന വിശദചര്‍ച്ചയിലും പിന്തുണ വേണമെന്ന ആവശ്യം എസ്.ബി.ഐ ആവര്‍ത്തിച്ചിരുന്നതായും പെട്ടെന്നുണ്ടായ പിന്മാറ്റത്തെക്കുറിച്ചുള്ള ഒരു സൂചനയും ആ യോഗത്തിലുണ്ടായില്ളെന്നും ജനറല്‍ സെക്രട്ടറി അബ്ദുറഖീബ് ‘മാധ്യമ’ത്തോട് പറഞ്ഞു.

ബാര്‍ കോഴ: ആരോപണം ഉന്നയിച്ചവര്‍പോലും തെളിവ് നല്‍കിയില്ളെന്ന് വിജിലന്‍സ്

Posted: 01 Dec 2014 10:33 AM PST

Image: 
Subtitle: 
പ്രധാന സാക്ഷികളുടെ മൊഴി ലഭിക്കാത്തത് അന്വേഷണം വൈകിപ്പിക്കുന്നു

കൊച്ചി: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചവരും സംഘടനാ നേതാക്കളുമടക്കമുള്ളവര്‍ തെളിവ് നല്‍കാന്‍ തയാറായിട്ടില്ളെന്ന് വിജിലന്‍സ് അന്വേഷണ സംഘം ഹൈകോടതിയില്‍. ആരോപണമുന്നയിച്ച ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് അടക്കമുള്ള പ്രധാന സാക്ഷികള്‍ മൊഴി നല്‍കാന്‍ തയാറാകാത്തതുമൂലമാണ് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാനാവാത്തതെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി എസ്. സുരേഷ്കുമാര്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി സംബന്ധിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.
26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രാഥമികാന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് എസ്.പി മുഖേന വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും സീനിയര്‍ ഗവ. പ്ളീഡര്‍ സിറിയക് കുര്യന്‍ മുഖേന നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു. മൊഴി നല്‍കാന്‍ പലതവണ നോട്ടീസ് നല്‍കിയിട്ടും ബിജു രമേശ് അടക്കം അസോസിയേഷന്‍ ഭാരവാഹികളാരും മൊഴി നല്‍കിയില്ല. തെളിവ് നല്‍കാന്‍ അസോസിയേഷന്‍ നിയോഗിച്ച അഞ്ചംഗ സമിതിയും അന്വേഷണ സംഘത്തിന് മുമ്പാകെ എത്തിയില്ല. ആദ്യം നോട്ടീസ് അയച്ചപ്പോള്‍ നവംബര്‍ 28നുശേഷമേ ഹാജരാകാനാവൂയെന്ന് ഭാരവാഹികള്‍ ഇ-മെയില്‍ മുഖേനയും കത്തിലൂടെയും അറിയിച്ചിരുന്നു. എന്നാല്‍, ഒരു മാസംകൂടി വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. ബിജു രമേശിന്‍െറ തിരുവനന്തപുരത്തെയും അസോസിയേഷന്‍െറ കൊച്ചിയിലെയും ഓഫിസില്‍ പരിശോധന നടത്തിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം നടക്കുന്ന പ്രാഥമിക അന്വേഷണം നിയമപരമാണെന്ന് പത്രികയില്‍ പറയുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള പരാതി മാത്രമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് മുന്നിലുള്ളത്. പര്യാപ്തമായ വസ്തുതകള്‍ ഉണ്ടെങ്കിലേ അഴിമതി സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം നിയമപരമായി സാധ്യമാകൂ. പ്രാഥമികാന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് ഉറപ്പിച്ചാലേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാവൂ. അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുപ്രവര്‍ത്തകരെ തേജോവധം ചെയ്യുന്നത് ഒഴിവാക്കാനാണ് അഴിമതി ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണത്തിനുള്ള വ്യവസ്ഥയുള്ളത്. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്ത് പൂര്‍ണ അര്‍ഥത്തിലുള്ള വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടേണ്ടത് സര്‍ക്കാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണത്തെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ സമര്‍പ്പിച്ച ഹരജിയിലാണ് വിജിലന്‍സ് വിശദീകരണപത്രിക സമര്‍പ്പിച്ചത്.

ഇസ്രായേലില്‍ ഭരണ പ്രതിസന്ധി; സര്‍ക്കാരിനെ രക്ഷിക്കാന്‍ തിരക്കിട്ട നീക്കം

Posted: 01 Dec 2014 09:59 AM PST

Image: 

ടെല്‍അവീവ്: പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ മുന്നണിയില്‍ പടയൊരുക്കം ശക്തമായതോടെ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ അവസാന വട്ട ചര്‍ച്ചകള്‍ സജീവം. വലതുപക്ഷ കക്ഷിയായ ‘യിസ്രായേല്‍ ബെയ്തയ്നു’വിലെ അവിഗ്ദര്‍ ലീബര്‍മാനുമായി ഞായറാഴ്ച നെതന്യാഹു ചര്‍ച്ച നടത്തി. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് സര്‍ക്കാര്‍ പിരിച്ചുവിടാതിരിക്കാനുള്ള അടിയന്തര നടപടികളാണ് ചര്‍ച്ചയായതെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി വൈനെറ്റ് അറിയിച്ചു.

മന്ത്രിസഭയിലെ പ്രമുഖരും നെതന്യാഹുവിന്‍െറ പ്രധാന വിമര്‍ശകരുമായ ജ്യൂയിഷ് ഹോം പാര്‍ട്ടിയുടെ നഫ്താലി ബെനറ്റ് (ധനമന്ത്രി), ഹത്നൂവ പാര്‍ട്ടിയുടെ സിപി ലിവ്നി (നീതിന്യായ മന്ത്രി), യെഷ് അടിഡ് പാര്‍ട്ടിയിലെ യായര്‍ ലാപിഡ് എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.

22 അംഗ ഇസ്രായേല്‍ മന്ത്രിസഭയില്‍ നെതന്യാഹുവിന്‍െറ ലികുഡ് പാര്‍ട്ടിക്ക് 12 പ്രതിനിധികളാണുള്ളത്. ഹത്നുവക്ക് രണ്ടും യെഷ് അടിഡിന് അഞ്ചും യിസ്രായേല്‍ ബെയ്തയ്നുവിന് മൂന്നും മന്ത്രിമാരുമുണ്ട്. ഏറ്റവുമൊടുവില്‍ ജൂത രാഷ്ട്ര ബില്ലാണ് പ്രതിസന്ധി കൂടുതല്‍ ശക്തമാക്കിയത്. സിപി ലിവ്നിക്കു പുറമെ യായര്‍ ലാപിഡും ഇതിനെ ശക്തമായി എതിര്‍ത്ത് രംഗത്തുണ്ട്. പുതിയ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റിനെതിരെയും പ്രതിഷേധമുണ്ട്.

നിലവിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനായില്ളെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന സ്ഥിതിയാണുള്ളത്. അതേ സമയം, പാര്‍ട്ടികള്‍ വിട്ടുപോയാല്‍ തീവ്ര വലതുപക്ഷ കക്ഷികളായ ഷാസ് പാര്‍ട്ടി, യഹാദത് ഹതോറ എന്നിവയെ ഉള്‍പെടുത്തി പുതിയ മന്ത്രിസഭ രൂപവത്കരിക്കാനും ശ്രമമുണ്ട്.

ജയം; ഗോവ രണ്ടാമന്‍

Posted: 01 Dec 2014 09:58 AM PST

Image: 
Subtitle: 
നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ജയം 3-0ത്തിന്

മഡ്ഗാവ്: തോല്‍വിയുടെ ആദ്യ ദിനങ്ങളെ മറവിയിലേക്ക് തള്ളി ഗോവ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ മുന്‍നിരപ്പോരാളിയായി തുടര്‍ച്ചയായ മൂന്നാം ജയവുമായി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. സെമിഫൈനല്‍ സാധ്യത കൂടുതല്‍ സജീവമാക്കിക്കൊണ്ട് സ്വന്തം തട്ടകമായ ഫട്ടോഡ സ്റ്റേഡിയത്തില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെ 3^0ത്തിന് തകര്‍ത്തെറിഞ്ഞാണ് ഗോവന്‍ പോരാളികള്‍ വിജയശ്രീലാളിതരായത്.

ജയത്തോടെ 12 മത്സരങ്ങളില്‍നിന്ന് 18 പോയന്‍റുമായാണ് അത്ലറ്റികോ ഡി കൊല്‍ക്കത്തയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഗോവ രണ്ടാമതത്തെിയത്. റോമിയോ ഫെര്‍ണാണ്ടസ്, മിറോസ്ളാവ് സ്ളെപിസ്ക, ആന്ദ്രെ സാന്‍േറാസ് എന്നിവരാണ് യുനൈറ്റഡിന്‍െറ നെഞ്ചുപിളര്‍ന്ന് ഗോവക്കായി ഗോള്‍ രക്തം വീഴ്ത്തിയത്. തോല്‍വി യുനൈറ്റഡിന്‍െറ സെമി പ്രതീക്ഷകളെ ഏതാണ്ട് തല്ലിക്കെടുത്തിയിരിക്കുകയാണ്.

സ്ളെപിസ്കയുടെ സഹായത്തിന്‍െറ പിന്‍ബലത്തില്‍ 34ാം മിനിറ്റിലാണ് റോമിയോ ഗോവക്കായി ആദ്യം എതിര്‍വല കുലുക്കിയത്. ഐ.എസ്.എല്ലിലെ 100ാം ഗോളാണ് ഇന്ത്യന്‍ യുവതാരത്തിന്‍െറ ബൂട്ടിലൂടെ പിറന്നത്. യുനൈറ്റഡിന്‍െറ ഗോളിനായുള്ള ശ്രമങ്ങളെ അച്ചടക്കമാര്‍ന്ന പ്രതിരോധത്തിലൂടെ പൂട്ടിയ ഗോവ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലീഡ് 2-0 ആക്കി ഉയര്‍ത്തി. യുനൈറ്റഡിന്‍െറ ആക്രമണത്തിനുള്ള ഗോവയുടെ പ്രത്യാക്രമണമായിരുന്നു ഗോളിലേക്ക് നയിച്ചത്.

തന്‍െറ നേര്‍ക്കത്തെിയ കോര്‍ണര്‍ പിടിച്ചെടുത്ത്, ഗോള്‍ കീപ്പര്‍ യാന്‍ സെദ ഉയര്‍ത്തിയെറിഞ്ഞ് നല്‍കിയത് മധ്യവരയില്‍നിന്ന് പിടിച്ചെടുത്ത റോമിയോ പ്രതിരോധനിരയെ കബളിപ്പിച്ച് ഗോള്‍മുഖത്തത്തെിച്ചു. അവിടെനിന്ന് ബിക്രംജിത്തിന്‍െറ സഹായത്തോടെ സ്ളെപിസ്ക ഗോളിലേക്ക് വഴിതുറന്നു. 74ാം മിനിറ്റില്‍ യുനൈറ്റഡിന്‍െറ പ്രതീക്ഷകള്‍ക്ക് അവസാനം കുറിച്ച് സാന്‍േറാസ് ഗോവക്കായി മൂന്നാം ഗോള്‍ കണ്ടത്തെി.

നാരായണന്‍ ബോക്സിന്‍െറ ഇടതുവശത്തുനിന്ന് നീട്ടിനല്‍കിയ പാസ് മൂന്നു പ്രതിരോധ താരങ്ങള്‍ ചുറ്റും നില്‍ക്കെ, സാവധാനം നിയന്ത്രിച്ച് വലയുടെ മൂലയിലേക്ക് സാന്‍േറാസ് തൊടുത്തപ്പോള്‍ യുനൈറ്റഡ് ഗോളി ടി.പി. റെഹിനേഷ് വീണ്ടും നിസ്സഹായനായി.

സ്പാനിഷ് ലീഗ് ബാഴ്സക്ക് നാടകീയജയം

Posted: 01 Dec 2014 09:53 AM PST

Image: 
Subtitle: 
വിജയഗോള്‍ ഇഞ്ചുറി ടൈമില്‍

മഡ്രിഡ്: സ്പാനിഷ് ലീഗിലെ എവേ മത്സരത്തില്‍ വലന്‍സിയക്കെതിരെ ബാഴ്സലോണക്ക് ഏകഗോളിന്‍െറ നാടകീയ ജയം. ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമിന്‍െറ രണ്ടാം മിനിറ്റില്‍ സ്പെയിന്‍താരം സെര്‍ജിയോ ബുസ്ക്വെ്സാണ് എതിര്‍ വലകുലുക്കി ടീമിന്‍െറ മാനം കാത്തത്. ഇതോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മഡ്രിഡുമായുള്ള പോയന്‍റ് വ്യത്യാസം രണ്ടാക്കി കുറക്കാനും ബാഴ്സക്കായി. രണ്ടാം സ്ഥാനക്കാരായ ബാഴ്സക്ക് 13 കളികളില്‍നിന്ന് 31 പോയന്‍റാണുള്ളത്. റലയിന് 33 പോയന്‍റുണ്ട്.

സൂപ്പര്‍താരം ലയണല്‍ മെസി നല്‍കിയ ക്രോസില്‍ നെയ്മര്‍ തൊടുത്ത ഹെഡര്‍ വലന്‍സിയ ഗോളി തടഞ്ഞിട്ടു. റീബൗണ്ട് ചെയ്തുവന്ന് പന്ത് ക്ളോസ് റെയ്ഞ്ച്ഷോട്ടില്‍ വലയിലത്തെിച്ചാണ് ബുസ്ക്വെ് ബാഴ്സയുടെ രക്ഷകനായത്. അതേസമയം, നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിച്ച വലന്‍സിയ ജയത്തിനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിക്കുകയും ചെയ്തു. പലപ്പോഴും ഗോളി ക്ളോഡിയോ ബ്രാവോയുടെ തകര്‍പ്പന്‍ സേവുകളാണ് കറ്റാലിയന്‍ ക്ളബിന് തുണയായത്. മെസി, നെയ്മര്‍, സുവാറസ് ത്രയങ്ങള്‍ മുന്നേറ്റത്തിലുണ്ടായിട്ടും പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ബാഴ്സക്കായില്ല.

മറുവശത്താകട്ടെ റോഡ്രിഗോ, നെഗ്രെഡോ എന്നിവരുടെ മികവില്‍ തുടക്കം മുതല്‍ ആഞ്ഞടിച്ച വലന്‍സിയ മിന്നുന്ന ഫോം പുറത്തെടുത്തെങ്കിലും ലക്ഷ്യം കാണുന്നതില്‍ പിഴച്ചു. 13 കളികളില്‍നിന്ന് 24 പോയന്‍റുള്ള വലന്‍സിയ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മഡ്രിഡ് ഇരട്ടഗോളില്‍ ഡിപോര്‍ട്ടീവയെ പരാജയപ്പെടുത്തി. ഇരുപകുതികളിലായി സോളും (43), അര്‍ഡ ടുറാനുമാണ് (55) അത്ലറ്റികോക്കായി സ്കോര്‍ ചെയ്തത്. 13 കളികളില്‍നിന്ന് 29 പോയന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അത്ലറ്റികോ.
 

അരങ്ങേറ്റത്തില്‍ ഹാട്രിക്; തെയ്ജുലിന് റെക്കോഡ്

Posted: 01 Dec 2014 09:52 AM PST

Image: 

ധാക്ക: ഏകദിന ക്രിക്കറ്റില്‍, അരങ്ങേറ്റ മത്സരത്തില്‍ ഹാട്രിക് നേട്ടം കൈവരിക്കുന്ന ആദ്യ ബൗളര്‍ റെക്കോഡ് ബംഗ്ളാദേശിന്‍െറ തെയ്ജുല്‍ ഇസ്ലാമിന്‍െറ പേരില്‍. സിംബാബ്വെക്കെതിരെയുള്ള പരമ്പരയിലെ അവസാന മത്സരത്തിലാണ് സ്പിന്‍ ബൗളറായ തെയ്ജുല്‍ അപൂര്‍വ നേട്ടം കൈപ്പിടിയിലൊതുക്കിയത്.

മത്സരത്തില്‍ അഞ്ചുവിക്കറ്റിന് ജയം കുറിച്ച ബംഗ്ളാദേശ് പരമ്പര 5-0ന് തൂത്തുവാരുകയും ചെയ്തു. രണ്ട് ഓവറുകള്‍ക്കിടയിലെ പന്തിലാണ് തെയ്ജുല്‍ ഹാട്രിക് തികച്ചത്. 27ാം ഓവറിലെ അവസാന പന്തില്‍ സിംബാബ്വെ ബാറ്റ്സ്മാന്‍ തിനാഷെ പന്‍യന്‍ങ്ങരയെ (പൂജ്യം) പുറത്താക്കിയ തെയ്ജുല്‍ 29ാം ഓവറിലെ ആദ്യപന്തില്‍ നിയുംബുവിനെ (മൂന്ന്) മടക്കി. തൊട്ടടുത്ത പന്തില്‍ തെന്‍ഡായ് ചെതാരയെയും (പൂജ്യം) വീഴ്ത്തിയതോടെ റെക്കോഡിലത്തെുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 30 ഓവറില്‍ 128 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 24.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ബംഗ്ളാദേശ് ലക്ഷ്യം കണ്ടു.

ഹോങ്കോങ് പ്രക്ഷോഭം കനക്കുന്നു; സര്‍ക്കാര്‍ ആസ്ഥാനം അടച്ചിട്ടു

Posted: 01 Dec 2014 09:27 AM PST

Image: 
Subtitle: 
പ്രക്ഷോഭകര്‍ മടങ്ങിവരരുതെന്ന് അന്ത്യശാസനം, സംഘര്‍ഷത്തില്‍ 40 പേര്‍ക്ക് പരിക്ക്

വിക്ടോറിയ സിറ്റി: രണ്ടു മാസത്തോളമായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്രാപിക്കുന്നതിന്‍െറ സൂചന നല്‍കി ഹോങ്കോങ്ങിലെ സര്‍ക്കാര്‍ ആസ്ഥാനം പ്രതിഷേധക്കാര്‍ വളഞ്ഞു. പിരിഞ്ഞുപോകാനുള്ള നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പരിക്കേറ്റ 40 ഓളം പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. 40 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പൊലീസ് സ്ഥിരീകരിച്ചു. ആഴ്ചകള്‍ക്കിടെ ആദ്യമായാണ് പ്രക്ഷോഭം ആക്രമണാത്മകമാകുന്നത്.

പ്രതിഷേധം ശക്തമായതോടെ തിങ്കളാഴ്ച താല്‍ക്കാലികമായി സര്‍ക്കാര്‍ ആസ്ഥാനം അടച്ചിട്ടു. നൂറുകണക്കിന് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ഭരണകേന്ദ്രമായ അഡ്മിറാലിറ്റി സെന്‍റര്‍ വളഞ്ഞത്. അക്രമസാധ്യത കണക്കിലെടുത്ത് പരിസരത്തെ കടകളും അടച്ചിട്ടു. രണ്ടുമാസമായി കുത്തിയിരിപ്പ് സമരം തുടരുന്ന പ്രക്ഷോഭകരെ പൂര്‍ണമായി തുരത്തിയിട്ടുണ്ട്. ഇനിയും സ്ഥലത്തേക്ക് മടങ്ങരുതെന്ന് പൊലീസ് കര്‍ശന നിര്‍ദേശവും നല്‍കി.

ചൈനീസ് ആധിപത്യത്തില്‍ തുടരുന്ന ഹോങ്കോങ്ങിന് സമ്പൂര്‍ണ സ്വയംഭരണമാണ് പ്രക്ഷോഭകരുടെ ആവശ്യം. 2017ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചൈന നിര്‍ണയിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കുപകരം സ്വതന്ത്രമായി സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് സി.വൈ. ലിയൂങ്ങിന്‍െറ ഓഫിസുകള്‍ വളയാന്‍ പ്രക്ഷോഭകര്‍ ഞായറാഴ്ച ആഹ്വാനം ചെയ്തതോടെയാണ് പുതിയ സംഘര്‍ഷത്തിനു തുടക്കം. ഇവരെ തടയാന്‍ തമ്പടിച്ച പൊലീസുകാര്‍ക്കെതിരെ കുപ്പികളും ഹെല്‍മറ്റുകളും കുടകളും എറിഞ്ഞതോടെ തിരിച്ച് ആക്രമിക്കുകയായിരുന്നു. ജലപീരങ്കിയും പ്രയോഗിച്ചു.

സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ് നിരന്തര പ്രക്ഷോഭത്തിന്‍െറ ലക്ഷ്യമെന്ന് വിദ്യാര്‍ഥിസംഘം നേതാവ് അലെക്സ് ചോ പറഞ്ഞു. എന്നാല്‍, ഇന്നലെ രാവിലെ അടച്ചിട്ട ഓഫിസ് ഉച്ചയോടെ വീണ്ടും തുറന്നു. പഴയ ബ്രിട്ടീഷ് ബന്ധം അന്വേഷിക്കാന്‍ യു.കെ പാര്‍ലമെന്‍റ് സംഘം ഹോങ്കോങ് സന്ദര്‍ശിക്കാനുള്ള നീക്കം കഴിഞ്ഞ ആഴ്ച ചൈന വിലക്കിയിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP