ഹാഫിസ് സഈദിനെ 'സാഹിബ്' എന്ന് വിശേഷിപ്പിച്ചത് ഐക്യരാഷ്ട്ര സഭ നീക്കം ചെയ്തു Madhyamam News Feeds |
- ഹാഫിസ് സഈദിനെ 'സാഹിബ്' എന്ന് വിശേഷിപ്പിച്ചത് ഐക്യരാഷ്ട്ര സഭ നീക്കം ചെയ്തു
- ഝാര്‍ഖണ്ഡില്‍ ബി.ജെ.പി ഭരണത്തിലേക്ക്; കശ്മീരില്‍ തൂക്കുസഭ
- പാറശ്ശാലയില്‍ ശുദ്ധജല വിതരണം നിലച്ചു; ജനം വലയുന്നു
- ദക്ഷിണ മേഖല സബ്ജൂനിയര്‍ ഫുട്ബാള്‍ : കര്‍ണാടകക്ക് മധുരപ്രതികാരം
- അധികാരം പോയാല്‍ എല്ലാവരും ഉണ്ടാകണമെന്നില്ല -സുധീരന്‍
- ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന് കഠിനതടവും പിഴയും
- കുടിയിറക്ക് ഭീഷണി: സര്‍വകക്ഷി സംഘം നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
- ഗോദ്സെക്ക് ക്ഷേത്രം നിര്‍മിക്കുമെന്ന് ഹിന്ദു മഹാസഭ
- കൃഷ്ണപിള്ള സ്മാരക കേസ്: മൂന്നു പ്രതികളുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു
- ആക്രമണത്തിനു പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നല്ല പറഞ്ഞത് ^ആഭ്യന്തര മന്ത്രി
- 200 വര്‍ഷം പഴക്കമുള്ള വീടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തെി
- ഗൂഗ്ളില്‍ താരം ജെയിംസ് റോഡ്രിഗസ്
- നിതാഖാത്ത്: 2015ല്‍ നാല് തൊഴിലുകളില്‍ കൂടി സ്വദേശിവത്കരണം വര്‍ധിപ്പിക്കും
- സ്വര്‍ണവില കുറഞ്ഞു: പവന് 20040 രൂപ
- ഇന്ത്യന്‍ വിസക്ക് ബാങ്ക് ഗാരന്‍റി ഏര്‍പ്പെടുത്താന്‍ നീക്കം
- വികസനം ഇനിയുമകലെ; ചെറുവിരലനക്കാതെ ജനപ്രതിനിധികള്‍
- 20 ഏക്കറില്‍ നെല്‍കൃഷി, 50 ലിറ്റര്‍ പാല്‍ വില്‍പന; സെയ്തലവി ബിസിയാണ്
- മലയാളിയുടെ ഡിസൈന്‍ ഇറാന്‍ യുദ്ധ സ്മാരകത്തില്‍; ഇസ്രയേലിന് കൗതുകം
- സുചിന്തിത തീരുമാനങ്ങളുമായി മുന്നോട്ട്
- വിഭാഗീയത, വര്‍ഗീയപ്രചാരണം, നേതൃത്വശൂന്യത
- മദ്യനയം ടൂറിസത്തിന് തിരിച്ചടിയായെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു
- പാര്‍ലമെന്‍റ് സമ്മേളനം ഇന്ന് തീരും; ബില്ലുകള്‍ പാസാക്കാനായില്ല
- റിലയന്‍സ് 622 കോടി അനധികൃത ടോള്‍ പിരിച്ചതായി സി.എ.ജി റിപ്പോര്‍ട്ട്
- ക്രിസ്മസ് ദിനത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവൃത്തി ദിനമാക്കാന്‍ നീക്കം
- മദ്യനയം: മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ
ഹാഫിസ് സഈദിനെ 'സാഹിബ്' എന്ന് വിശേഷിപ്പിച്ചത് ഐക്യരാഷ്ട്ര സഭ നീക്കം ചെയ്തു Posted: 22 Dec 2014 11:46 PM PST Image: ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഹാഫിസ് സഈദിന് 'സാഹിബ്' എന്ന വിശേഷണം നല്‍കിയത് ഐക്യരാഷ്ടസഭ പിന്‍വലിച്ചു. 'സാഹിബ്' എന്ന് വിശേഷിപ്പിച്ചതിനെതിരെ ഇന്ത്യ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. ഇക്കാര്യത്തില്‍ തെറ്റു പറ്റിയതായും ഖേദിക്കുന്നതായും യു.എന്‍ സമിതി വ്യക്തമാക്കി. ഭീകരവാദവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി ഡിസംബര്‍ 17ന് പുറത്തിറക്കിയ കത്തിലാണ് ഹാഫിസ് സഈദിനെ 'സാഹിബ്' എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ അതൃപ്തി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സാഹിബ് വിശേഷണം ഒഴിവാക്കിയ പുതിയ കത്ത് ഐക്യരാഷ്ട്രസഭ പുറത്തിറക്കി. ഹാഫിസ് സഈദിന്‍െറ സംഘടനയായ ജമാഅത്തു ദഅ് വയെ 2008ല്‍ തന്നെ യു.എന്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഹാഫിസിനെ ഭീകരവാദികളുടെ പട്ടികയിലും യു.എന്‍ ഉള്‍പെടുത്തിയിരുന്നു. പാകിസ്താനില്‍ പൊതുചടങ്ങുകളിലും റാലികളിലും ഹാഫിസ് സഈദ് പങ്കെടുക്കുക പതിവാണെങ്കിലും ഇയാള്‍ക്കെതിരെ പാകിസ്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കാറില്ല. ഹാഫിസ് സഈദ് പാക് പൗരനാണെന്നും അയാള്‍ക്ക് എവിടെയും ചുറ്റാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇന്ത്യയിലെ പാക് ഹൈ കമ്മീഷണര്‍ അബ്ദുല്‍ ബാസിത് സെപ്റ്റംബറില്‍ വ്യകത്മാക്കിയിരുന്നു. |
ഝാര്‍ഖണ്ഡില്‍ ബി.ജെ.പി ഭരണത്തിലേക്ക്; കശ്മീരില്‍ തൂക്കുസഭ Posted: 22 Dec 2014 11:18 PM PST Image: ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജമ്മു കശ്മീരില്‍ മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയും ബി.ജെ.പിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. പി.ഡി.പി 29 സീറ്റിലും ബി.ജെ.പി 25 സീറ്റിലും ലീഡ് ചെയ്യുന്നു. ഇവിടെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് 12 സീറ്റുമായി മൂന്നാം സ്ഥാനത്ത്. കോണ്‍ഗ്രസ് വന്‍തിരിച്ചടിയാണ് കശ്മീരില്‍ നേരിടുന്നത്. 15 സീറ്റില്‍ ലീഡ് ചെയ്യുന്നു. തൂക്കുമന്ത്രിസഭയിലേക്കാണ് കശ്മീര്‍ നീങ്ങുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല മത്സരിച്ച രണ്ടു സീറ്റുകളില്‍ ഒരെണ്ണത്തില്‍ വിജയിച്ചു. ബീര്‍വയില്‍ വിജയിച്ചപ്പോള്‍ സോമാവാറില്‍ ഉമര്‍ പരാജയം രുചിച്ചത്. ബീര്‍വയില്‍ കോണ്‍ഗ്രസിലെ നാസിര്‍ അഹമ്മദ് ഖാനെ 1000 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സോന്‍വാറില്‍ പി.ഡി.പിയുടെ മുഹമ്മദ് അഷ്റഫ് മിര്‍ 9494 വോട്ടിനാണ് വിജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥി പീര്‍ ബിലാല്‍ അഹമ്മദ് മൂന്നാം സ്ഥാനത്തെ ത്തി. അനന്തനാഗില്‍ പി.ഡി.പി മുന്‍ അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സെയ്ദ് വിജയിച്ചു. 11,531 വോട്ടാണ് ഭൂരിപക്ഷം. ബി.ജെ.പിയുടെ ഡോ. ഹീന ഭട്ട് പി.ഡി.പിയുടെ അല്‍താഫ് ബുഖാരിയോട് പരാജയപ്പെട്ടു. വാശിയേറിയ മത്സരത്തില്‍ 476 വോട്ടിനാണ് ഹീനയുടെ തോല്‍വി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഹീന ഭട്ട് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കശ്മീര്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി താരാ ചന്ദിനെ ബി.ജെ.പിയുടെ കൃഷന്‍ലാല്‍ പരാജയപ്പെടുത്തി. ഹിര നഗറില്‍ ബി.ജെ.പിയുടെ കുല്‍ദീപ് രാജ് കോണ്‍ഗ്രസിന്‍െറ ഗിര്‍ദാരി ലാല്‍ ചലോത്രയെ പരാജയപ്പെടുത്തി. 39,284 വോട്ടാണ് കുല്‍ദീപിന്‍െറ ഭൂരിപക്ഷം. ഹന്‍ഡ് വാരയില്‍ ജെ.കെ.പി.സിയുടെ സജദ് ഗാനി ലോണും ഖന്യയാറില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്‍െറ അലി മൊഹദ് സാഗറും ബാരാമുള്ളയില്‍ പി.ഡി.പിയുടെ ജാവിദ് ഹസന്‍ ബെയ്ഗും വിജയിച്ചു. ഝാര്‍ഖണ്ഡില്‍ തുടക്കത്തില്‍ മുന്നിട്ടു നിന്ന ബി.ജെ.പിയുടെ ഭൂരിപക്ഷം കുറയുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍ 50 സീറ്റില്‍ വരെ ബി.ജെ.പി ലീഡ് ചെയ്തു. അവസാന കണക്ക് പ്രകാരം ബി.ജെ.പി 42 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമാണ് ഒരു പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുന്നത്. പ്രാദേശിക പാര്‍ട്ടിയായ ജെ.എം.എം (20), ജെ.വി.എം (7) ആണ് രണ്ടും മൂന്നും സ്ഥാനത്ത്. ഏഴ് സീറ്റില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് വളരെ പിന്നിലാണ്. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മധു കോഡ പരാജയപ്പെട്ടു. മജുഗാനിലെ വാശിയേറിയ മത്സരത്തില്‍ ജെ.എം.എമ്മിന്‍െറ നിരല്‍ പുര്‍ത്തിയാണ് വിജയിച്ചത്. 15000 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് നിരല്‍ പുര്‍ത്തിയുടെ ജയം. 34090 വോട്ടാണ് മധു കോഡക്ക് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി ബാര്‍കുവാര്‍ ഗഗ്രിയാണ് മൂന്നാം സ്ഥാനത്ത്. മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ തോല്‍വി നേരിട്ടു. മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബാര്‍ഹേറ്റ് സീറ്റില്‍ വിജയിച്ചു. 2967 വോട്ടിനാണ് ജയം. രണ്ട് സീറ്റുകളില്‍ മത്സരിച്ച സോറന്‍ ധുംക മണ്ഡലത്തില്‍ പിന്നിലാണ്. ധന്‍ബാദില്‍ ബി.ജെ.പിയുടെ രാജ് സിന്ഹ 15,708 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജമ്മു കശ്മീരില്‍ 87 സീറ്റുകളിലേക്കും ഝാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കനത്ത സുരക്ഷയിലാണ് ഇരു സംസ്ഥാനത്തും വോട്ടെണ്ണല്‍ നടക്കുന്നത്. ജമ്മു കശ്മീരില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ളെന്നും ഝാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലേറുമെന്നുമായിരുന്നു അഭിപ്രായ സര്‍വേ. |
പാറശ്ശാലയില്‍ ശുദ്ധജല വിതരണം നിലച്ചു; ജനം വലയുന്നു Posted: 22 Dec 2014 11:16 PM PST പാറശ്ശാല: മേഖലയിലെ ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ചയായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആരോപണം. |
ദക്ഷിണ മേഖല സബ്ജൂനിയര്‍ ഫുട്ബാള്‍ : കര്‍ണാടകക്ക് മധുരപ്രതികാരം Posted: 22 Dec 2014 10:58 PM PST മഞ്ചേരി: തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ആതിഥേയര്‍ക്ക് അവസാന കടമ്പയില്‍ അടിതെറ്റി. റൗണ്ട് റോബിന്‍ ലീഗിലെ കേരളത്തിന്‍െറ കുട്ടികള്‍ പുറത്തെടുത്ത ഫുട്ബാള്‍ കൃത്യമായി തിരിച്ചറിഞ്ഞാണ് കര്‍ണാടക തിങ്കളാഴ്ച പയ്യനാട്ടെ മൈതാനത്തിറങ്ങിയത്. ആദ്യ പകുതി പിന്നിടുന്നതോട കടന്നാക്രമണത്തിന് കൂടുതല്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു ഓരോ മുന്നേറ്റവും. |
അധികാരം പോയാല്‍ എല്ലാവരും ഉണ്ടാകണമെന്നില്ല -സുധീരന്‍ Posted: 22 Dec 2014 10:54 PM PST Image: തിരുവനന്തപുരം : അധികാരം പോയാല്‍ ഇപ്പോള്‍ കൂടെയുള്ളവരെല്ലാം ഉണ്ടാകണമെന്നില്ളെന്നു കെ.പി.സി.സി പ്രസിഡന്‍റ് വി എം സുധീരന്‍. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചു തന്നെ ഒറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരോക്ഷ മറുപടി നല്‍കുകയായിരുന്നു സുധീരന്‍.
|
ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന് കഠിനതടവും പിഴയും Posted: 22 Dec 2014 10:29 PM PST മാനന്തവാടി: ആദിവാസി പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവാവിന് ആറുവര്‍ഷം കഠിനതടവ്. |
കുടിയിറക്ക് ഭീഷണി: സര്‍വകക്ഷി സംഘം നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും Posted: 22 Dec 2014 10:29 PM PST മാനന്തവാടി: മൈനര്‍ സ്വത്തിന്‍െറ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്ച സര്‍വകക്ഷി സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തും. |
ഗോദ്സെക്ക് ക്ഷേത്രം നിര്‍മിക്കുമെന്ന് ഹിന്ദു മഹാസഭ Posted: 22 Dec 2014 10:14 PM PST Image: ലഖ്നോ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോദ്സെക്ക് സ്മാരകമായി ക്ഷേത്രം നിര്‍മിക്കുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ക്ഷേത്ര നിര്‍മാണത്തിനായി ഉത്തര്‍പ്രദേശിലെ സീതാപ്പൂര്‍ ജില്ലയില്‍ സ്ഥലം വാങ്ങിയതായും ഹിന്ദു മഹാസഭ അറിയിച്ചു. ഗോദ്സെയുടെ കൈകളാല്‍ ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് തന്നെ ക്ഷേത്രനിര്‍മാണം ആരംഭിക്കാനാണ് തീരുമാനം. ഹിന്ദു മഹാസഭ വക്താവ് ശരദ് ഗുപ്തയാണ് വിവാദ തീരുമാനം അറിയിച്ചത്. സീതാപ്പൂര്‍ ജില്ലയിലെ സിദ്ധ്ഹൗലി പാര ഗ്രാമത്തിലാണ് ക്ഷേത്രം നിര്‍മിക്കുക. ഹിന്ദു മഹാസഭാ വര്‍ക്കിങ് പ്രസിഡന്‍റ് കമലേഷ് തിവാരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്ഷേത്രം വരുന്നത്. നേരത്തേ ഭാരത് മാതാ ക്ഷേത്രം പണിയുന്നതിനായി കണ്ടത്തെിയ അതേ സ്ഥലത്താണ് ഈ ക്ഷേത്രം വരുന്നത്. ഭാരത് മാതാ ക്ഷേത്രത്തിന്‍്റെ ശിലാസ്ഥാപനം നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ബി.ജെ.പി ഇക്കാര്യത്തില്‍ താല്‍പര്യം കാണിക്കാത്തതു കൊണ്ടാണ് നാഥുറാം ഗോദ്സെക്കു വേണ്ടി ക്ഷേത്രം നിര്‍മിക്കുന്നതെന്ന് ഹിന്ദു മഹാസഭ വ്യക്തമാക്കി. ഇതിനായി പുണെയിലുള്ള ഗോദ്സെയുടെ ചിതാഭസ്മം കലാശ് യാത്ര നടത്തി സീതാപ്പൂരില്‍ എത്തിക്കും. ഗോദ്സെയുടെ അനന്തരവളായ ഹിമാനി സവര്‍ക്കറുടെ കൈവശമാണ് ഇപ്പോള്‍ ചിതാഭസ്മം ഉള്ളത്. ഗോദ്സെക്കൊപ്പം ഹിന്ദുമഹാസഭയുടെ പ്രസിഡന്‍റായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറുടെ സ്മാരകം നിര്‍മിക്കുന്നതും ഹിന്ദുമഹാസഭ ആലോചിക്കുന്നുണ്ട്.
|
കൃഷ്ണപിള്ള സ്മാരക കേസ്: മൂന്നു പ്രതികളുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു Posted: 22 Dec 2014 09:11 PM PST Image: കൊച്ചി: ആലപ്പുഴ കണ്ണര്‍കാട്ട് പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ മൂന്നു പ്രതികളുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രദീപ് എന്നിവരുടെ അറസ്റ്റാണ് ഹൈകോടതി തടഞ്ഞത്. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് നടപടി. കേസിലെ രണ്ടാം പ്രതി പി. സാബുവും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതി ലതീഷ് ഉള്‍പ്പെടെ ആറു പേര്‍ക്ക് ഡിസംബര്‍ 22 നകം അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ലതീഷ് മാത്രമാണ് കഴിഞ്ഞ ദിവസം കീഴടങ്ങിയത്. |
ആക്രമണത്തിനു പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നല്ല പറഞ്ഞത് ^ആഭ്യന്തര മന്ത്രി Posted: 22 Dec 2014 08:37 PM PST Image: തൃശൂര്‍: പാലക്കാട്ടും വയനാട്ടിലും നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നല്ല താന്‍ പറഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതൊരു സാമൂഹിക വിരുദ്ധ നടപടിയാണെന്നാണ് പറഞ്ഞത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. മാവോവാദികളല്ല, അവരുടെ അനുഭാവികളാണ് ആക്രമണത്തിനു പിന്നില്‍. അവര്‍ക്ക് ജനപിന്തുണയില്ല. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനാണ് ഇത്തരം നടപടികള്‍. ഇത്തരക്കാര്‍ പൊലിസിന്‍െറ നിരീക്ഷണത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. മാവോവാദി ബന്ധം ആരോപിക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ പൊലിസ് പരിശോധനയുണ്ടാവും. അത് മാധ്യമ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന്, തൃശൂര്‍ കേരളീയം മാസിക ഓഫീസിലെ പരിശോധനയെക്കുറിച്ചുള്ള ചോദ്യത്തിന് ആഭ്യന്തര മന്ത്രി പ്രതികരിച്ചു. |
200 വര്‍ഷം പഴക്കമുള്ള വീടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തെി Posted: 22 Dec 2014 08:32 PM PST Image: ദോഹ: മുശൈരിബിലും ക്യുബിബ് മസ്ജിദിനടുത്തുമായി ഖനനം നടത്തിയ പുരാവസ്തു ഗവേഷകര്‍ 200 വര്‍ഷം പഴക്കമുള്ള വീടുകളുടെ അവിഷ്ടങ്ങള്‍ കണ്ടത്തെി. 19ാം നൂറ്റാണ്ടിന്‍െറ ആദ്യ ദശകങ്ങളില്‍ അഥവാ ഏകദേശം ഇരുനൂറു വര്‍ഷം മുമ്പാണ് ആധുനിക ദോഹ സ്ഥാപിതമായതെന്നതിന് തെളിവാണ് ഇവയെന്ന് പുരാവസ്തു വിദഗ്ദര്‍ പറയുന്നു. |
ഗൂഗ്ളില്‍ താരം ജെയിംസ് റോഡ്രിഗസ് Posted: 22 Dec 2014 08:15 PM PST Image: മാഡ്രിഡ്: 2014 വര്‍ഷത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തെരഞ്ഞ കായിക താരം കൊളംബിയയയുടെ സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസ്. ബ്രസീല്‍ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം നേടിയ റോഡ്രിഗസിനു പിന്നിലായാണ് അര്‍ജന്‍്റീനയുടെ ലയണല്‍ മെസി, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ വരുന്നത്. സ്കീയിങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍, റയല്‍ മാഡ്രിഡ് താരം വെയില്‍സിന്‍്റെ ഗാരത് ബെയില്‍ എന്നിവരാണ് ലോകം കൂടുതല്‍ ഗൂഗ്ളില്‍ തെരഞ്ഞ മറ്റു കായികതാരങ്ങള്‍. ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ റോഡിഗ്രസിനെ സ്പാനിഷ് വമ്പന്മാരായ റയല്‍ സ്വന്തമാക്കിയിരുന്നു. |
നിതാഖാത്ത്: 2015ല്‍ നാല് തൊഴിലുകളില്‍ കൂടി സ്വദേശിവത്കരണം വര്‍ധിപ്പിക്കും Posted: 22 Dec 2014 08:10 PM PST Image: റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്തിന്‍െറ ഭാഗമായി അടുത്ത വര്‍ഷം നാല് പുതിയ തൊഴിലുകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് (ഹദഫ്) എക്സിക്യൂട്ടീവ് ഉപമേധാവി ഡോ. അബ്ദുല്‍കരീം അന്നുജൈദി പറഞ്ഞു. നിര്‍മാണ-റിയല്‍ എസ്റ്റേറ്റ്, ആതുരസേവനം, ചില്ലറ വില്‍പന, കാറ്ററിങ് മേഖലകളാണ് 2015ല്‍ പുതുതായി സ്വദേശികള്‍ക്ക് നീക്കിവെക്കുന്നത്. ഈ മേഖലയില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും ഭൂരിപക്ഷം ജോലിക്കാരും വിദേശികളാണെന്നും ‘ഹദഫ്’ കണ്ടത്തെിയ സാഹചര്യത്തിലാണ് പുതിയ നീക്കം. |
സ്വര്‍ണവില കുറഞ്ഞു: പവന് 20040 രൂപ Posted: 22 Dec 2014 07:42 PM PST Image: കൊച്ചി:സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 20,040 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 2,505 രൂപയിലാണ് വ്യാപാരം നടക്കുന്നത്. |
ഇന്ത്യന്‍ വിസക്ക് ബാങ്ക് ഗാരന്‍റി ഏര്‍പ്പെടുത്താന്‍ നീക്കം Posted: 22 Dec 2014 07:06 PM PST Image: കുവൈത്ത് സിറ്റി: വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്പോണ്‍സര്‍ 720 ദീനാര്‍ ബാങ്ക് ഗാരന്‍റി കെട്ടിവെക്കണമെന്ന നിബന്ധനയില്‍ ഇന്ത്യ വിട്ടുവീഴ്ചക്ക് തയാറാവാത്ത സാഹചര്യത്തില്‍ കുവൈത്ത് സര്‍ക്കാറും മറുനിബന്ധനയുമായി പകരംവീട്ടാനൊരുങ്ങുന്നു. ഇന്ത്യയില്‍നിന്ന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തൊഴില്‍വിസയില്‍ കുവൈത്തിലേക്ക് വരുന്നവര്‍ നാട്ടിലെ കുവൈത്ത് എംബസിയില്‍നിന്ന് വിസ സ്റ്റാമ്പ് ചെയ്യിക്കുമ്പോള്‍ 750 ദീനാറിന് തുല്യമായ സംഖ്യ ബാങ്ക് ഗാരന്‍റിയായി നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് നീക്കം നടക്കുന്നതെന്ന് സര്‍ക്കാറുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. |
വികസനം ഇനിയുമകലെ; ചെറുവിരലനക്കാതെ ജനപ്രതിനിധികള്‍ Posted: 22 Dec 2014 07:03 PM PST Image: കേരളത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളജായി 1957ല്‍ തുടങ്ങിയതാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. 1285 കിടക്കകളുള്ള ആശുപത്രിയില്‍ 2000ത്തോളം രോഗികള്‍ അഡ്മിറ്റുണ്ട്. 4000ത്തോളം പേര്‍ ദിവസവും ഒ.പിയിലത്തെുന്നു. 1500 ഓളം ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാന്‍ മാത്രം ആശുപത്രി വികസിച്ചിട്ടില്ല. മെഡിക്കല്‍ കോളജ് ആശുപത്രി സ്ഥലമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ എട്ടു നിലകളുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ നാല് നിലകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങളായ യൂറോളജി, ന്യൂറോ സര്‍ജറി, തൊറാസിക് സര്‍ജറി തുടങ്ങിയ വിഭാഗങ്ങളെല്ലാം എന്‍.എം.സി.എച്ചിലാണ് പ്രവര്‍ത്തിക്കുന്നത്. വേണ്ടത്ര സ്ഥലമില്ലാത്തതിനാല്‍ വാര്‍ഡുകളിലെല്ലാം രോഗികള്‍ നിലത്തും വരാന്തയിലുമാണ് കഴിയുന്നത്. ഉദരരോഗ വിഭാഗത്തിന് എട്ട് കിടക്കകള്‍ മാത്രമാണുള്ളത്. സ്വന്തമായി വാര്‍ഡോ തിയറ്ററോ ഡോക്ടര്‍മാരോ ഇല്ല. ന്യൂറോ സര്‍ജറിക്ക് സ്വന്തമായി ഓപറേഷന്‍ തിയറ്ററും അനസ്തറ്റിസ്റ്റുമില്ലാത്തതിനാല്‍ പ്രധാന ഓപറേഷന്‍ തിയറ്റര്‍ ഒഴിഞ്ഞാല്‍ മാത്രമേ സര്‍ജറി സാധ്യമാകൂ. ആഴ്ചയില്‍ മൂന്നുദിവസം അഡ്മിഷനുള്ളതിനാല്‍ ആഴ്ചയില്‍ 60ഓളം പേര്‍ ശസ്ത്രക്രിയ കാത്ത് കിടക്കുന്നുണ്ട്. കൂടാതെ മറ്റു വാര്‍ഡുകളില്‍ അഡ്മിറ്റായ ശേഷം നാഡികള്‍ക്ക് പ്രശ്നമുണ്ടെന്ന് കണ്ടത്തെി ശസ്ത്രക്രിയക്കായി ദിവസവും കുറേപ്പേരത്തെുന്നുണ്ട്. എന്നാല്‍, ആഴ്ചയില്‍ രണ്ടാ മൂന്നോ ശസ്ത്രക്രിയ മാത്രമാണ് നടക്കുന്നത്. വിഭാഗത്തിന് നാല് കിടക്കകളുള്ള ഐ.സി.യു മാത്രമാണുള്ളത്. നാഡികളുടെ പ്രശ്നമായതിനാല്‍ പെട്ടെന്ന് സുഖപ്പെടില്ല. അതിനാല്‍ രോഗികള്‍ കുറെക്കാലം ആശുപത്രിയില്‍ കഴിയേണ്ടി വരും. അത്രയും സമയം ഐ.സി.യു നല്‍കാനാകാത്തതിനാല്‍ രോഗികളെ വാര്‍ഡിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അത്യാഹിത വിഭാഗം ഇ.സി.ജിയിലേക്ക് ഒരു ടെക്നീഷ്യനെ കൂടി രാത്രികാലങ്ങളില്‍ നല്‍കണമെന്നത് ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണെങ്കിലും നടപ്പായിട്ടില്ല. വാര്‍ഡുകള്‍ക്ക് പ്രത്യേകമായി ഇ.സി.ജി വിഭാഗം അനുവദിച്ചാലും കുറേയേറെ ജോലിഭാരം കുറയുമെന്ന് ജീവനക്കാര്‍ പറയുന്നു. രക്തപരിശോധനാ വിഭാഗത്തിലും ഒരാള്‍ വിശ്രമിക്കുമ്പോള്‍ രോഗികളെ കൈകാര്യം ചെയ്യാന്‍ ഒരാളെക്കൂടി നിയമിക്കണമെന്ന മര്യാദപോലും ഉണ്ടാകുന്നില്ല. കഴിഞ്ഞ കേന്ദ്രഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഫണ്ടില്‍നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രി വികസനത്തിനായി 150 കോടി രൂപയുടെ പദ്ധതി അനുവദിച്ചിരുന്നു. 150 കോടി രൂപക്ക് സൂപ്പര്‍ സ്പെഷാലിറ്റിക്ക് എതിര്‍വശത്ത് മൂന്നു നിലയിലാണ് കാഷ്വാലിറ്റി കോംപ്ളക്സ് ഉയരുന്നത്. കാഷ്വാലിറ്റി, ഓപറേഷന്‍ തിയറ്ററുകള്‍, ഒബ്സര്‍വേഷന്‍ യൂനിറ്റ് എന്നിവയെല്ലാം ഇവിടേക്ക് മാറ്റുമ്പോള്‍ സ്ഥലസൗകര്യ പ്രശ്നം കുറയുമെന്ന് അധികൃതര്‍ പറഞ്ഞു. കാഷ്വാലിറ്റി മാറ്റുമ്പാള്‍ ആ സ്ഥലം കൂടി ഉപയോഗപ്പെടുത്താനാകുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന്‍ പറഞ്ഞു. നവംബര്‍ 19ന് ഡല്‍ഹിയില്‍ യോഗമുണ്ടായിരുന്നെന്നും അതില്‍ പ്രോജക്ട് അവതരിപ്പിച്ചിട്ടുണ്ടെന്നും അത് അനുവദിച്ചാല്‍ കാഷ്വാലിറ്റി കോംപ്ളക്സ് യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗികളെ വട്ടം കറക്കുന്ന ജീവനക്കാരും ഡോക്ടര്‍മാരും ഉണ്ടെങ്കിലും മെഡിക്കല്‍ കോളജ് ആശുപത്രി നിലനിന്നു പോകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അവരുടെ ശ്രമഫലമാണ് ഈ നിലക്കെങ്കിലും നിലനില്‍ക്കുന്നത്. ആശുപത്രിയുടെ വികസനത്തിലൊന്നും വികസന സമിതിക്കും വലിയ താല്‍പര്യമില്ല. കുറെ പേരെ താല്‍ക്കാലികമായി നിയമിക്കുന്നതിലാണ് സമിതി തലപ്പത്തുള്ളവരുടെയും ഇഷ്ടം. പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ സ്റ്റാഫ് പാറ്റേണ്‍ മാറ്റുകയെന്നത് വലിയ ആനക്കാര്യമൊന്നുമല്ല. യോഗ്യതയുടെ കാര്യത്തില്‍ പോലും വെള്ളം ചേര്‍ക്കുന്ന കാലത്ത് സ്റ്റാഫ് പാറ്റേണ്‍ മാറ്റുകയെന്നത് വലിയ പണിയൊന്നുമല്ല. അതിന് രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമൊക്കെ അസൗകര്യം ഒഴിവാക്കി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. |
20 ഏക്കറില്‍ നെല്‍കൃഷി, 50 ലിറ്റര്‍ പാല്‍ വില്‍പന; സെയ്തലവി ബിസിയാണ് Posted: 22 Dec 2014 06:23 PM PST Image: Subtitle: ഇന്ന് ദേശീയ കര്‍ഷകദിനം മലപ്പുറം: മൂന്ന് പതിറ്റാണ്ടോളമായി തിരൂരങ്ങാടി ചെറുമുക്ക് വെസ്റ്റിലെ കല്ലാക്കല്‍ സെയ്തലവിയെക്കുറിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒരു പരാതിയുണ്ട്. ഇദ്ദേഹത്തെ കാണാനോ സംസാരിക്കാനോ കിട്ടുന്നില്ല. എവിടെപ്പോയാലും ഇരിക്കാന്‍ നേരമില്ലാതെ പാടത്തേക്കും കാലിത്തൊഴുത്തിലേക്കും ഓടുന്ന സെയ്തലവിയെ സംബന്ധിച്ചിടത്തോളം ജീവിതമെന്നാല്‍ കൃഷിയാണ്. എല്ലാം തനിച്ച് ചെയ്യുന്നതിനാല്‍ 58ാം വയസ്സിലും കര്‍മനിരതനാണ് ഇദ്ദേഹം. മാതൃകയാക്കേണ്ട കര്‍ഷകനാണ് സെയ്തലവിയെന്ന് നന്നമ്പ്ര കൃഷിഭവന്‍ അധികൃതരും സന്നദ്ധപ്രവര്‍ത്തകരും പറയുമ്പോള്‍ അത് വെറും സാക്ഷ്യപത്രമല്ല. പുലര്‍ച്ചെ മൂന്നിന് എഴുന്നേല്‍ക്കുന്ന സെയ്തലവി നേരെ പോവുക തൊഴുത്തിലേക്ക്. എട്ട് പശുക്കളുണ്ട്. അവയ്ക്ക് വെള്ളവും തീറ്റയും നല്‍കിയ ശേഷം പാല്‍ കറക്കാന്‍ തുടങ്ങും. ദിവസവും 50 ലിറ്റര്‍ പാല്‍ കറന്നെടുത്ത് സ്കൂട്ടറില്‍ തിരൂരങ്ങാടി, ചെമ്മാട്, കക്കാട്, കൊടിഞ്ഞി, ചെറുമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ കൊടുക്കും. തൈരും മോരും നെയ്യുമെല്ലാം വില്‍ക്കുന്നത് പുറമെ. വീട്ടിലെ ആറ് ആടുകളുടെ പരിപാലകനും സെയ്തലവി തന്നെ. ഇവയുടെ പാല്‍ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമുള്ളതാണ്. പിന്നെ നേരെ പാടത്തേക്ക്. ചാണകവും ആട്ടിന്‍ കാഷ്ഠവും കൃഷിയാവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. വെഞ്ചാലി വയലില്‍ 20 ഏക്കര്‍ പാട്ടത്തിനെടുത്താണ് പുഞ്ചകൃഷി ചെയ്യുന്നത്. ചെറുകിട കര്‍ഷകര്‍ നാലോ അഞ്ചോ ഏക്കര്‍ മാത്രമേ പാട്ടത്തിനെടുക്കാന്‍ ധൈര്യം കാണിക്കാറുള്ളൂ. കൃഷിഭവനില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന ജ്യോതി വിത്താണ് ഉപയോഗിക്കുന്നത്. കൃഷിഭവന്‍ വഴി നെല്ല് സര്‍ക്കാറിന് വില്‍ക്കും. രാസവളങ്ങള്‍ അടുപ്പിക്കാതെ, വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്യം ഉപയോഗപ്പെടുത്തുന്ന സമ്മിശ്രകൃഷിയില്‍ മുമ്പനാണ് സെയ്തലവി. നാട്ടുകാര്‍ സെയ്തലവിയെ മുമ്പ് ആദരിച്ചിട്ടുണ്ട്. ഖദീജയാണ് ഭാര്യ. മക്കള്‍: ഇബ്രാഹിം, അഷ്റഫ്, സുഫൈദ്, ആസ്യ, ഹസീന. |
മലയാളിയുടെ ഡിസൈന്‍ ഇറാന്‍ യുദ്ധ സ്മാരകത്തില്‍; ഇസ്രയേലിന് കൗതുകം Posted: 22 Dec 2014 06:21 PM PST Image: റിയാദ്: മലയാളിയുടെ ഡിസൈന്‍ അയാള്‍ അറിയാതെ ഇറാന്‍െറ യുദ്ധസ്മാരകത്തില്‍ പകര്‍ത്തിയത് ചര്‍ച്ചയാകുന്നു. കൊച്ചി സ്വദേശിയും സെമിറ്റിക് ഭാഷകളുടെ കാലിഗ്രഫിയില്‍ വിദഗ്ധനുമായ തൗഫീഖ് സക്കരിയ വരച്ച യഹൂദ പ്രതീകങ്ങളിലൊന്നായ ‘മെനോറ’യുടെ ഡിസൈന്‍ ആണ് കഴിഞ്ഞയാഴ്ച ഇറാന്‍ അനാച്ഛാദനംചെയ്ത യുദ്ധ സ്മാരകത്തില്‍ ഇടം നേടിയത്. 1980 മുതല്‍ 88 വരെ അരങ്ങേറിയ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ഇറാന്‍ സൈന്യത്തിലെ യഹൂദ സൈനികര്‍ക്ക് വേണ്ടിയുള്ള സ്മാരകമാണ് പ്രതിക്കൂട്ടില്‍. 2010ല്‍ തൗഫീഖ് തന്‍െറ കാലിഗ്രഫി ബ്ളോഗില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് ചെറിയ ഭേദഗതികളോടെ ഇറാന്‍ ഉപയോഗിച്ചത്. കാലിഗ്രഫി രംഗത്ത് വലിയ ചര്‍ച്ചയായ ഈ വിഷയം പ്രമുഖ ഇസ്രായേലി പത്രമായ ‘ഹാരെറ്റ്സ്’ കഴിഞ്ഞദിവസം വാര്‍ത്തയാക്കി. യഹൂദ ദേവാലയങ്ങളിലും ആരാധനകളിലും സജീവ സാന്നിധ്യമായ സപ്ത ശാഖാ വിളക്കാണ് മെനോറ. പൗരാണിക കാലം മുതല്‍ യഹൂദ വിശ്വാസത്തിന്‍െറ പ്രതീകമാണ് മെനോറ. ‘സമാധാനം’ എന്ന അര്‍ഥം വരുന്ന ഹീബ്രു വാക്കായ ‘ശാലോം’ ആണ് സക്കരിയ മെനോറയുടെ സപ്തശാഖകളായി ഡിസൈന്‍ ചെയ്തത്. സക്കരിയയുടെ ഡിസൈന്‍ സ്വീകരിച്ച് അതിന് താഴെ ‘ലാ, ഒലാം’ എന്ന വാക്ക് അധികമായി ചേര്‍ക്കുകയായിരുന്നു ഇറാന്‍. ‘എന്നെന്നും’ എന്നാണ് അതിനര്‍ഥം. തൗഫീഖിന്‍െറ മെനോറ ശാഖകളിലെ ‘ശാലോമും’ കൂട്ടിച്ചേര്‍ക്കപ്പെട്ട ‘ലാ, ഒലാമും’ ആകുമ്പോള്‍ ‘എന്നെന്നും സമാധാനം’ എന്ന അര്‍ഥം വരുന്നു. ഡിസൈന്‍െറ അടിസ്ഥാനമായ ‘മെനോറ’ തന്‍െറ സമ്മതമില്ലാതെ പകര്‍ത്തിയതിലാണ് തൗഫീഖിന്‍െറ ദുഃഖം. യഹൂദ സൈനികര്‍ക്കു വേണ്ടി ഇറാന്‍ സ്മാരകം നിര്‍മിച്ചത് ആഗോളതലത്തില്‍ ചര്‍ച്ചാവിഷയമാണ്. തങ്ങളുടെ മതസഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്‍െറയും പ്രതീകമായാണ് ഇതിനെ ഇറാന്‍ വാഴ്ത്തിയത്. 3000 വര്‍ഷങ്ങളായി യഹൂദ സാന്നിധ്യമുള്ള ഇറാന്‍, ഇസ്രായേലിന് പുറത്ത് ഏറ്റവുമധികം യഹൂദര്‍ വസിക്കുന്ന മധ്യപൂര്‍വ രാജ്യവുമാണ്. ഇറാന്‍ പാര്‍ലമെന്‍റ് വൈസ് സ്പീക്കര്‍ മുഹമ്മദ് ഹസന്‍ അബൂതുറാബി ഫര്‍ദ് ആണ് യുദ്ധസ്മാരകം അനാച്ഛാദനംചെയ്തത്. സ്മാരകത്തിന്‍െറ ചിത്രങ്ങള്‍ ഇറാന്‍ വാര്‍ത്താ ഏജന്‍സികളായ ഇര്‍നയും തസ്നീമും പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്മാരകത്തിന്‍െറ മുന്നില്‍ ആലേഖനംചെയ്ത ‘മെനോറ’ അതോടെയാണ് ലോകശ്രദ്ധയില്‍ പെടുന്നത്. ‘ഹാരെറ്റ്സി’ല്‍ വാര്‍ത്ത വന്നതോടെ ഇസ്രായേലില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുയാണ് തൗഫീഖ് എന്ന മലയാളി. കൊച്ചിക്കാരനായ തൗഫീഖ് ചെറുപ്രായം മുതല്‍തന്നെ അറബി, ഹീബ്രു, സമരിറ്റന്‍ എന്നീ സെമിറ്റിക് ഭാഷകളില്‍ ആകൃഷ്ടനാണ്. പ്രാഥമിക മതവിദ്യാഭ്യാസത്തിന്‍െറ ഭാഗമായി ആര്‍ജിച്ച അറബിഭാഷയുടെ അടിസ്ഥാനത്തിലാണ് അതേ ഭാഷാ ഗോത്രത്തില്‍ പെട്ട പൗരാണിക ഭാഷകളായ ഹീബ്രുവും സമരിറ്റനും അരമായയും സുറിയാനിയും സ്വയം പഠിച്ചെടുത്തത്. ഈ ഭാഷകളില്‍ എഴുതുകയും വായിക്കുകയും ചെയ്യുന്ന തൗഫീഖ് മനോഹരമായ കാലിഗ്രഫി രചനകള്‍ നടത്തുകയും ചെയ്യുന്നു. ചരിത്രാന്വേഷിയായ തൗഫീഖ് ഒട്ടനവധി ചരിത്ര, കാലിഗ്രഫി വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടി കൂടിയാണ്. ദുബൈയില്‍ ജോലി ചെയ്യുകയാണ് ഈ 25കാരന്‍. |
സുചിന്തിത തീരുമാനങ്ങളുമായി മുന്നോട്ട് Posted: 22 Dec 2014 06:14 PM PST Image: പ്രക്ഷോഭങ്ങള്‍ക്കും സമരപരമ്പരകള്‍ക്കും സംഘട്ടനങ്ങള്‍ക്കും വേദിയാകുന്ന സെക്രട്ടേറിയറ്റിനു മുന്നില്‍ കഴിഞ്ഞ വ്യാഴാഴ്ച അത്യപൂര്‍വമായ ഒരു കാഴ്ചയൊരുങ്ങി. കാണി ഗോത്രവിഭാഗത്തിന്‍െറ പരമ്പരാഗത അനുഷ്ഠാന ചടങ്ങുകളായിരുന്നു അത്. ഉദ്ദിഷ്ടകാര്യം സാധിച്ചതിന് വാഴത്തടയില്‍ പന്തംവെച്ച് തിരികൊളുത്തി നൈവേദ്യമര്‍പ്പിച്ച് മലദേവതയെ പ്രീണിപ്പിച്ചുകൊണ്ടുള്ള ചാറ്റ് (ഗോത്രപൂജ) അരങ്ങേറി. ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു ദീപം കൈമാറി. മന്ത്രിസഭായോഗ തീരുമാനം ഗോത്രമഹാസഭ കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ആദിവാസി സമൂഹം ആനന്ദനൃത്തമാടി. 162 ദിവസത്തെ ആദിവാസികളുടെ നില്‍പ്സമരത്തിന് അങ്ങനെ സമാപനം കുറിച്ചു. ഒരു കല്ലുപോലും എറിയാതെ, ഒരു ബസുപോലും തടയാതെ, ഒരു ഹര്‍ത്താല്‍പോലും നടത്താതെയുള്ള ഗാന്ധിയന്‍ മോഡല്‍ സമരം. പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകളുടെ ഒടുവിലാണ് മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കഴിഞ്ഞ ബുധനാഴ്ചരാത്രി വൈകി പരിഹാരമായത്. ജനകീയസമരത്തോട് ഒരു മതേതര സര്‍ക്കാര്‍ സ്വീകരിക്കേണ്ട മാതൃകാപരമായ സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നാണ് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ മേധാപട്കര്‍ വിശേഷിപ്പിച്ചത്. പട്ടികജാതി ക്ഷേമത്തിനും അവര്‍ അധിവസിക്കുന്ന മേഖലയുടെ സമഗ്ര വികസനത്തിനുമായി 16 സുപ്രധാന തീരുമാനങ്ങളാണ് മന്ത്രിസഭ കൈക്കൊണ്ടത്. സമരവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളോടും ഉദാരമായ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. 2001ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി തുടക്കമിട്ട ആദിവാസി പുനരധിവാസപദ്ധതി പുനരുജ്ജീവിപ്പിച്ച് 7693 ഹെക്ടര്‍ നിക്ഷിപ്തവനഭൂമി പതിച്ചുനല്‍കുക, ആദിവാസി ഊരുകളെ പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്തുന്ന പെസ നിയമം നടപ്പിലാക്കുക, മുത്തങ്ങയുടെ മുറിവുണക്കുക, അട്ടപ്പാടിയില്‍ സമഗ്രകാര്‍ഷിക പാക്കേജ് നടപ്പാക്കുക, ആറളത്തെ ജൈവമേഖലയാക്കുക തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങള്‍. റബറിന് മെച്ചപ്പെട്ട വില ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചത്, സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നത്, ലിബിയയില്‍ കുടുങ്ങിപ്പോയ കൂടുതല്‍ നഴ്സുമാര്‍ മടങ്ങിവന്നത്, പക്ഷിപ്പനി നിയന്ത്രണവിധേയമാക്കിയത്, മദ്യനയം ഫലപ്രദമായി നടപ്പാക്കുന്ന രീതിയില്‍ ബാര്‍ വിഷയത്തില്‍ പ്രായോഗിക തീരുമാനം ഉണ്ടായത്, കെ.എസ്.ആര്‍.ടി.സിക്ക് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കിയത് തുടങ്ങിയവയെല്ലാം ജീവല്‍പ്രശ്നങ്ങളായിരുന്നു. ആദിവാസികളോ കര്‍ഷകരോ മദ്യനിരോധമോ തങ്ങളുടെ പരിഗണനയില്‍പോലും ഇല്ലാത്ത ഇടതുപക്ഷം, യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത സക്രിയ തീരുമാനങ്ങളെ തമസ്കരിക്കാനുള്ള അന്ധമായ പ്രചാരണത്തിലാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പുകമറയിലാക്കി അലങ്കോലപ്പെടുത്താന്‍ പ്രതിപക്ഷം പരമാവധി ശ്രമിച്ചു. സഭ തുടങ്ങിയ അന്നുമുതല്‍ അവസാനിക്കുംവരെ 13 ദിവസവും ബാര്‍ വിവാദത്തിന്‍െറ പേരില്‍ സംഘര്‍ഷഭരിതമായിരുന്നു. എല്ലാ ദിവസവും ഒരു വിഷയംതന്നെ പല രീതിയില്‍ അടിയന്തരപ്രമേയമായി ഉന്നയിക്കാന്‍ ശ്രമിക്കുക, സഭാചട്ടങ്ങള്‍ കാറ്റില്‍പ്പറത്തുക, സഭാധ്യക്ഷനെ അവഹേളിക്കാന്‍ ശ്രമിക്കുക തുടങ്ങിയ നാടകങ്ങള്‍ക്കു സഭ വേദിയായി. മൊത്തം 14 വാക്കൗട്ടുകള്‍. അത്രയുംതവണ അവര്‍ സഭയുടെ നടുത്തളത്തിലിറങ്ങി. മൂന്നു വര്‍ഷമായി നിലനിന്നിരുന്ന കീഴ്വഴക്കം പിച്ചിച്ചീന്തി പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസില്‍ ഇരച്ചുകയറി. എന്നാല്‍, ഈ ബഹളത്തിനിടയിലും സര്‍ക്കാര്‍ നിശ്ചയിച്ചുറപ്പിച്ച എല്ലാ ബിസിനസുകളും നടത്തി. നിയമനിര്‍മാണത്തിന് ഏറെ പ്രാമുഖ്യമുള്ളതായിരുന്നു ഡിസംബറിലെ നിയമസഭാസമ്മേളനം. അഞ്ച് ധനവിനിയോഗ ബില്ലുകള്‍ ഉള്‍പ്പെടെ 16 ബില്ലുകള്‍ പാസാക്കി. കേരള മത്സ്യവിത്ത് ബില്‍, സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, കേരള മാരിടൈം ബോര്‍ഡ് ബില്‍, ലൈബ്രറി കൗണ്‍സില്‍ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാനുള്ള ബില്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പെന്‍ഷനും യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്താനുള്ള സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ സെസ് ബില്‍ തുടങ്ങിയ നിയമങ്ങളും പാസാക്കി. ഇനി മൂന്ന് ഓര്‍ഡിനന്‍സുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. റബര്‍ പ്രതിസന്ധിക്കു പരിഹാരം ടൂറിസം രംഗത്ത് കേരളം എങ്ങനെ വളര്‍ന്നോ, അങ്ങനെയൊരു വളര്‍ച്ചയിലേക്കാണ് ഐ.ടി മേഖല കടന്നുപോകുന്നത്. കേരളത്തിന്‍െറ ഐ.ടി കയറ്റുമതി 2010-11ല്‍ 2520 കോടിയായിരുന്നത് 2013-14ല്‍ 7000 കോടിയായി കുതിച്ചുയര്‍ന്നിട്ടുണ്ട്. കര്‍ണാടകത്തിന്‍െറ ലക്ഷം കോടിയും തമിഴ്നാടിന്‍െറ 75,000 കോടിയും ആന്ധ്രപ്രദേശിന്‍െറ 57,000 കോടിയും വലിയ സംഖ്യതന്നെ. ഐ.ടി രംഗത്ത് ഈ മുന്‍നിര സംസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കേരളത്തിനു കഴിയുമായിരുന്നു. രാജ്യത്തെ ആദ്യത്തെ ഐ.ടി പാര്‍ക്കായ ടെക്നോപാര്‍ക്കിന് തുടക്കംകുറിച്ച് കേരളം മാതൃക കാട്ടിയതുമാണ്. പിന്നീട്, കംപ്യൂട്ടര്‍ തല്ലിപ്പൊളിച്ചും സ്മാര്‍ട്ട് സിറ്റിപോലുള്ള പദ്ധതികളെ ശരശയ്യയില്‍ കിടത്തിയും നാം ബഹുദൂരം പിറകിലായിപ്പോയി. മദ്യനയവുമായി മുന്നോട്ട് പല കുടുംബങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. അവരുടെ നിലവിളിയും സര്‍ക്കാര്‍ കേള്‍ക്കേണ്ടേ? തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ടൂറിസം സെക്രട്ടറിയും സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 24,787 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഈ ടൂറിസം സീസണില്‍ 5354റൂം ബുക്കിങ് റദ്ദാക്കിയതോടെ 6.12 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. കേരളവുമായി മത്സരിക്കുന്ന ശ്രീലങ്കയിലേക്കു വിദേശ ടൂറിസ്റ്റുകള്‍ പോകുന്ന സാഹചര്യമാണുള്ളത്. 22,926 കോടി രൂപ സംഭാവന ചെയ്യുന്ന ടൂറിസം മേഖലക്ക് സംസ്ഥാനത്തിന്‍െറ റവന്യൂ വരുമാനത്തില്‍ രണ്ടാം സ്ഥാനമുണ്ട്. ബിയറും വൈനും ഇഷ്ടപ്പെടുന്നവരാണ് വിദേശ ടൂറിസ്റ്റുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് മദ്യനയത്തില്‍ മാറ്റംകൊണ്ടുവന്നത്. ബിയര്‍, വൈന്‍ എന്നിവക്ക് 113 ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ട്. ബിയറും വൈനും വിദേശമദ്യംപോലെ തന്നെയാണെന്നാണ് ചിലരുടെ വ്യാഖ്യാനം. കേരളം മദ്യത്തില്‍ മുങ്ങാന്‍ പോകുന്നുവെന്ന് ഇവര്‍ ഒച്ചവെക്കുന്നു. ഒരു മാസം ശരാശരി വിദേശനിര്‍മിത മദ്യത്തിന്‍െറ 18.61 ലക്ഷം കെയ്സുകളും (ഒരു കെയ്സ് ഒമ്പത് ലിറ്റര്‍) ബിയറിന്‍െറ 7.11 ലക്ഷം ബിയര്‍ കെയ്സുകളുമാണ് (ഒരു കെയ്സ് 12 കുപ്പി) വില്‍ക്കുന്നത്. വൈന്‍ 4,500 കെയ്സുകള്‍ (12 കുപ്പി) മാത്രം. കേരളത്തെ ലഹരിയില്‍ മുക്കുന്ന വിദേശനിര്‍മിത മദ്യമാണ് ഇല്ലാതാകാന്‍ പോകുന്നത്. ഒറ്റയടിക്ക് 730 ബാറുകളുടെ ലൈസന്‍സ് സ്ഥിരപ്പെടുത്തിക്കൊടുക്കുകയും ഒരു ബാറോ ഒൗട്ട്ലെറ്റോ പൂട്ടാന്‍ ധൈര്യം കാട്ടാതിരിക്കുകയും ചെയ്ത പ്രതിപക്ഷത്തിന് സര്‍ക്കാറിന്‍െറ മദ്യനയത്തിനെതിരെ രംഗത്തുവരാന്‍ എന്തവകാശമാണുള്ളത്? |
വിഭാഗീയത, വര്‍ഗീയപ്രചാരണം, നേതൃത്വശൂന്യത Posted: 22 Dec 2014 06:07 PM PST Image: പാര്‍ലമെന്‍റില്‍ ദിവസങ്ങളോളം സ്തംഭനമുണ്ടായിട്ടും അത്യാവശ്യ ജോലികള്‍വരെ തടസ്സപ്പെട്ടിട്ടും പ്രധാനമന്ത്രി ഇതുവരെ ഇടപെടാതിരുന്നത് ആശാസ്യമല്ലാത്ത സന്ദേശങ്ങളാണ് നല്‍കുന്നത്. പ്രധാനമന്ത്രിയായതിനുശേഷം നരേന്ദ്ര മോദി ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരുന്നു എന്നതാണ് നിരീക്ഷകര്‍ പറയുന്ന ഒരു സാധ്യത. മറ്റൊന്ന്, ഇതെല്ലാം സംഘ്പരിവാറിനകത്ത് തയാറാക്കപ്പെട്ട വലിയൊരു തിരക്കഥയുടെ ഭാഗമാണെന്നത്രെ. മുമ്പ് ‘മൗന്‍ മോഹന്‍ സിങ്ങി’നെ നിഷ്ക്രിയതയുടെയും നിശ്ശബ്ദതയുടെയും പേരില്‍ ഭര്‍ത്സിച്ചവര്‍ക്ക് ഇപ്പോള്‍ ‘നരേന്ദ്ര മൗനി’യുടെ നിലപാടിനെ വിമര്‍ശിക്കേണ്ടിവന്നിരിക്കുന്നു. ഒടുവിലത്തെ ബഹളം നിര്‍ബന്ധിത മതപരിവര്‍ത്തനത്തെപ്പറ്റിയാണെങ്കില്‍ ഇതിനു മുമ്പ് മന്ത്രിമാരടക്കമുള്ള സംഘ്പരിവാര്‍ നേതാക്കളുടെ വര്‍ഗീയ പ്രസംഗങ്ങളും പ്രസ്താവനകളുമാണ് അന്തരീക്ഷം കലക്കിയത്. ഈ സമയത്തെല്ലാം നരേന്ദ്ര മോദി കരുതിക്കൂട്ടിയുള്ള മൗനത്തിലായിരുന്നു. പ്രതിപക്ഷം ഒരുമിച്ച് അദ്ദേഹത്തില്‍നിന്ന് പ്രസ്താവന ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനാലാണ് പാര്‍ലമെന്‍റ് കുറെ ദിവസം മുടങ്ങിയത്. സര്‍ക്കാറിന്‍െറ തലവനെന്ന നിലക്ക് പ്രധാനമന്ത്രിക്ക് കുറെക്കൂടി ജനായത്തബോധവും രാജ്യതന്ത്രജ്ഞതയും പ്രകടിപ്പിക്കാന്‍ ബാധ്യതയുണ്ടായിരുന്നു. പാര്‍ലമെന്‍റിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുന്നതു മാത്രമല്ല പ്രശ്നം. രാജ്യത്തിന്‍െറ സാമൂഹികാന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ബി.ജെ.പി, വി.എച്ച്.പി, ബജ്റംഗ്ദള്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകളും വിഭാഗീയ നീക്കങ്ങളുമായി രംഗത്തുവരുമ്പോള്‍ അവരെ നിയന്ത്രിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാറോ മന്ത്രിമാരോ അനങ്ങുന്നില്ല. ക്രിസ്മസ് ദിനത്തില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം മന്ത്രി സ്മൃതി ഇറാനി പിന്നീട് മയപ്പെടുത്തിയെങ്കിലും ക്രിസ്മസ് ഒഴിവുദിവസമോ പ്രവൃത്തിദിവസമോ എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നു. കേന്ദ്രത്തില്‍ സഹമന്ത്രിയായ സാധ്വി നിരഞ്ജന്‍ ജ്യോതി നടത്തിയ ഒരു പ്രസംഗം ഏതുനിലക്കും അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാനും നിയമനടപടി എടുക്കാനും മതിയായതായിരുന്നു. രാമസന്തതികളുടെ സര്‍ക്കാര്‍ വേണോ അതോ ജാരസന്തതികളുടേതു വേണോ എന്ന ഡല്‍ഹി സമ്മതിദായകരോടുള്ള ചോദ്യം വര്‍ഗീയം മാത്രമല്ല, ഭരണഘടനാ വിരുദ്ധവുമായിരുന്നു. ഈ മന്ത്രി മാപ്പു പറയേണ്ടിവന്നെങ്കിലും അവരെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്‍െറ ആവശ്യം തിരസ്കരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. മുമ്പും വര്‍ഗീയവിഷം ധാരാളമായി പുറത്തുവിട്ടിട്ടുള്ള സാധ്വിയെ മന്ത്രിസഭയിലെടുത്തതില്‍നിന്നുതന്നെ, മോദി അത്തരക്കാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനം വ്യക്തമാണ്. യോഗി ആദിത്യനാഥും ഇങ്ങനെ സൗഹൃദാന്തരീക്ഷം തകര്‍ത്ത് നേട്ടം കൊയ്യാനിറങ്ങിയവരുടെ കൂട്ടത്തിലാണ്. പാര്‍ലമെന്‍റില്‍ അദ്ദേഹം ചെയ്ത വിവാദ പ്രസംഗത്തെച്ചൊല്ലിയും ബന്ധപ്പെട്ടവരില്‍നിന്ന് നടപടി ഒന്നുമുണ്ടായില്ളെന്നു മാത്രമല്ല, യു.പിയില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ മുന്‍നിര പ്രചാരകനാക്കുകകൂടി ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത്, മോദിയെ എതിര്‍ക്കുന്നവരോട് പാകിസ്താനില്‍ പോയിക്കൊള്ളാന്‍ കല്‍പിച്ചയാളാണ് ഗിരിരാജ് സിങ്. അദ്ദേഹത്തെയും പിന്നീട് മന്ത്രിയാക്കി. ഇതിലെല്ലാം പ്രധാനമന്ത്രിയുടെ നിലപാട് ദുരൂഹവും അപകടകരവുമാണ്. ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധമോ പ്രലോഭനമോ വഴി കൂട്ട മതപരിവര്‍ത്തനം സംഘടിപ്പിക്കുന്ന സംഭവങ്ങള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത് പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും ഒച്ചപ്പാട് സൃഷ്ടിക്കുന്നു. വി.എച്ച്.പി, ഹിന്ദു യുവവാഹിനി, ധര്‍മജാഗരണ്‍ സമിതി തുടങ്ങി കുറെ സംഘം പരിവാര്‍ സംഘടനകളുടെ ഇത്തരം നീക്കം നിയന്ത്രിക്കണമെന്ന് ആര്‍.എസ്.എസ് നേതൃത്വത്തോട് മോദി ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നതിന്‍െറ പിറകെ അത് നിഷേധിക്കപ്പെടുകയും ചെയ്തു. വി.എച്ച്.പി നേതൃത്വത്തോട് കൂട്ട മതപരിവര്‍ത്തനം കുറച്ചുകാലത്തേക്ക് നിര്‍ത്തണമെന്ന് മോദി ആവശ്യപ്പെട്ടെന്ന വാര്‍ത്തയും പിന്നീട് നിഷേധിക്കപ്പെട്ടു. ആശയക്കുഴപ്പമുണ്ടാക്കി മുതലെടുപ്പ് നടത്തുന്ന തന്ത്രമാണോ ഇതെല്ലാം എന്ന് സംശയമുയരുമ്പോള്‍ ഭരണനേതാവെന്ന നിലയില്‍ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി മുന്നോട്ടുവരേണ്ടതായിരുന്നു. എന്നാല്‍, വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പ്രചാരണപരമായ സാധ്യത പരമാവധി മുതലെടുക്കാന്‍ അദ്ദേഹവും നിശ്ചയിച്ചുകഴിഞ്ഞോ എന്ന് സംശയമുയര്‍ന്നിരിക്കുന്നു. കടുത്ത വര്‍ഗീയ പ്രകോപനം സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലാണ് പുറത്തുവരുന്നതെന്നത് യാദൃച്ഛികമല്ല. മതപരിവര്‍ത്തനത്തെപ്പറ്റി പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ഝാര്‍ഖണ്ഡ്, ജമ്മു-കശ്മീര്‍ തെരഞ്ഞെടുപ്പ് കണക്കിലെടുത്തായിരിക്കുമോ? അങ്ങനെയെങ്കില്‍, തന്‍െറ അനുയായികളെ പ്രകോപനമുണ്ടാക്കാന്‍ വിടുകയും സ്വയം പക്വത ഭാവിക്കുകയുമാണ് മോദി ചെയ്യുന്നതെന്ന് പറയേണ്ടിവരും ^ഇത് രാജ്യത്തിന് ആപത്കരമാണെന്നും. പ്രധാനമന്ത്രിയെന്ന നിലക്ക് ഉയര്‍ന്നുനിന്നുതന്നെയാണ് സ്വാതന്ത്ര്യദിനാഘോഷമടക്കമുള്ള പ്രസംഗങ്ങള്‍ മോദി ചെയ്തിട്ടുള്ളത്. 10 വര്‍ഷത്തേക്കെങ്കിലും വര്‍ഗീയത മാറ്റിവെക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനത്തെപ്പറ്റി സംസാരിച്ചു. പക്ഷേ, ഒപ്പമുള്ളവര്‍ ഇതിന് കടകവിരുദ്ധമായി പറയുകയും ചെയ്യുകയും ചെയ്യുമ്പോള്‍ ഇടപെടാനുള്ള നേതൃപാടവം എന്തുകൊണ്ട് അദ്ദേഹം കാണിക്കുന്നില്ല? മൗനം പ്രധാനമന്ത്രിക്ക് ഭൂഷണമല്ലാത്ത സന്ദര്‍ഭങ്ങളുണ്ടെന്ന് മോദിക്ക് അറിയാതിരിക്കില്ല. |
മദ്യനയം ടൂറിസത്തിന് തിരിച്ചടിയായെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു Posted: 22 Dec 2014 05:40 PM PST Image: Subtitle: 2014 ആദ്യ പകുതിയില്‍ 21.05 ശതമാനം വളര്‍ച്ച തിരുവനന്തപുരം: മദ്യനയത്തിന്‍െറ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയത് ടൂറിസം മേഖലക്ക് തിരിച്ചടിയായെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഗുണനിലവാരമില്ലാത്ത 418 ബാറുകള്‍ പൂട്ടിയത് 2014 ഏപ്രില്‍ ഒന്നിനാണ്. ഇതിനുശേഷം ഇവിടെയത്തെിയ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നും ടൂറിസം രംഗത്ത് വളര്‍ച്ച കൈവരിച്ചതായും സംസ്ഥാന ടൂറിസം വകുപ്പിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ജൂണ്‍ വരെ 33,898 വിദേശ ടൂറിസ്റ്റുകളാണ് ഇവിടെയത്തെിയത്. 2013ല്‍ ഇത് 29,758 ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.91 ശതമാനം വര്‍ധനയാണുണ്ടായത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2013 ജൂണ്‍ വരെ 7,44,703 ആഭ്യന്തര ടൂറിസ്റ്റുകളാണ് എത്തിയത്. എന്നാല്‍, 2014 ജൂണ്‍ ആയപ്പോള്‍ ഇത് 7,97,847 ആയി ഉയര്‍ന്നു. വര്‍ധന 7.14 ശതമാനം. കോണ്‍ഫറന്‍സ് ടൂറിസം, വിവാഹ ടൂറിസം, എജുക്കേഷന്‍ ടൂറിസം എന്നിവ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ആദ്യ ആറുമാസത്തെ കണക്കുകള്‍ മാത്രം പരിശോധിക്കുമ്പോള്‍ 21.05 ശതമാനം വര്‍ധനയാണുണ്ടായത്. 2014 ജൂണിനുശേഷമുള്ള കണക്ക് ശേഖരിച്ചുവരുന്നതേയുള്ളൂ. ബാറുകള്‍ പൂട്ടിയത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന സര്‍ക്കാര്‍ വാദവും ട്രാവല്‍ ഏജന്‍റുമാരുടെ വാദവും പൊള്ളയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാ വര്‍ഷവും ടൂറിസം പീക് സീസണ്‍ ആരംഭിക്കുന്നത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ്. അങ്ങനെ വരുമ്പോള്‍ കേരളത്തിന്‍െറ ഈ വര്‍ഷത്തെ ടൂറിസം വളര്‍ച്ച 50 ശതമാനത്തോളം വരുമെന്ന് ടൂറിസം രംഗത്തെ പ്രമുഖര്‍ പറയുന്നു. കൊച്ചി മെട്രോ, മോണോ റെയില്‍, സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം പദ്ധതികളുമായി ബന്ധപ്പെട്ട് കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലത്തെുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ടൂറിസംരംഗം ആകെ താറുമാറായെന്ന തരത്തില്‍ തല്‍പരകക്ഷികളെക്കൊണ്ട് പ്രചാരണം നടത്തിച്ചശേഷം ഇതേക്കുറിച്ച് പഠിക്കാന്‍ സെക്രട്ടറിതല കമ്മിറ്റിയെ നിയോഗിച്ചതിന് പിന്നിലെ ദുരൂഹതകളും മാറുന്നില്ല.ബാര്‍ ഉടമകളുടെയും ടൂറിസം വ്യവസായികളുടെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇവിടെ പ്രകടമായതെന്നാണ് ആക്ഷേപം. |
പാര്‍ലമെന്‍റ് സമ്മേളനം ഇന്ന് തീരും; ബില്ലുകള്‍ പാസാക്കാനായില്ല Posted: 22 Dec 2014 11:34 AM PST Image: ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ ശീതകാലസമ്മേളനം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, സുപ്രധാനമായ ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാറിനായില്ല. മതപരിവര്‍ത്തനത്തെ ചൊല്ലി പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ സര്‍ക്കാര്‍ അജണ്ടകള്‍ പാളി. ലോക്സഭയില്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ രാജ്യസഭയില്‍ സര്‍ക്കാറിന്‍െറനില പരുങ്ങലിലാണ്. കഴിഞ്ഞ ആറു ദിവസങ്ങളിലായി അതാണു കണ്ടത്. മതപരിവര്‍ത്തനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാതെ സഭ നടത്തിക്കില്ളെന്ന് പ്രതിപക്ഷം തീരുമാനിച്ചതോടെ സഭ പൂര്‍ണമായും സ്തംഭിച്ചു. ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി കൂട്ടുന്ന ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍, സുപ്രീംകോടതി റദ്ദാക്കിയ 241 കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്ത് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള കല്‍ക്കരിഖനി ദേശസാത്കരണ ഭേദഗതി ബില്‍ എന്നിവയാണ് മുടങ്ങിക്കിടക്കുന്ന ബില്ലുകളില്‍ പ്രധാനം. ഇന്‍ഷുറന്‍സ് ബില്‍ മോദി സര്‍ക്കാറിന്‍െറ പരിഷ്കരണ അജണ്ടകളില്‍ പ്രധാനപ്പെട്ടതാണ്. ഇക്കുറി റിപ്പബ്ളിക് ദിനാഘോഷത്തിന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയാണ് മുഖ്യാതിഥി. അമേരിക്കന്‍ കമ്പനികളടക്കം വിദേശനിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്‍ഷുറന്‍സ് ബില്‍ ഒബാമ വരുന്നതിനു മുമ്പ് നിയമമാക്കാനുള്ള മോദിസര്‍ക്കാറിന്‍െറ നീക്കമാണ് രാജ്യസഭയില്‍ പ്രതിപക്ഷം തടഞ്ഞത്. പുതിയ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് ബില്‍ ഓര്‍ഡിനന്‍സ് വഴി നടപ്പാക്കാനാണ് സാധ്യത. |
റിലയന്‍സ് 622 കോടി അനധികൃത ടോള്‍ പിരിച്ചതായി സി.എ.ജി റിപ്പോര്‍ട്ട് Posted: 22 Dec 2014 11:32 AM PST Image: ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (ആര്‍-ഇന്‍ഫ്ര) എതിരെ കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. ആറ് വരിപ്പാതകളുടെ രണ്ട് പദ്ധതികളില്‍നിന്നും ടോളായി 622 കോടി രൂപ പിരിച്ചെടുത്തതായും, പദ്ധതി പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പേ സ്വന്തം മ്യൂച്വല്‍ ഫണ്ടില്‍ അനധികൃതമായി 303 കോടി രൂപ നിക്ഷേപിച്ചതായുമാണ് സി.എ.ജി കണ്ടത്തെിയിരിക്കുന്നത്. ഡല്‍ഹി-ആഗ്ര ഹൈവേ പദ്ധതിയില്‍ 78 കോടി രൂപ നിക്ഷേപിച്ച് 120 കോടി രൂപ പിരിച്ചെടുത്തതിനെയും, പുണെ-സതര പദ്ധതിയില്‍ 225 കോടി രൂപ നിക്ഷേപിച്ച് 542 കോടി പിരിച്ചെടുത്തതിനെയുമാണ് സി.എ.ജി ചോദ്യംചെയ്തിരിക്കുന്നത്. പദ്ധതി പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പേ ടോളായി പിരിച്ചെടുത്ത പണം അനില്‍ ധീരുഭായ് അംബാനി ഗ്രൂപ് മ്യൂച്വല്‍ ഫണ്ട്, റിലയന്‍സ് ലിക്വിഡ് ഫണ്ട്, റിലയന്‍സ് മണി മാനേജര്‍ ഫണ്ട് എന്നീ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നെന്നും സി.എ.ജി വ്യക്തമാക്കുന്നു. |
ക്രിസ്മസ് ദിനത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവൃത്തി ദിനമാക്കാന്‍ നീക്കം Posted: 22 Dec 2014 11:27 AM PST Image: Subtitle: 'സദ്ഭരണനിര്‍വഹണ ദിനം' ആയി ആചരിക്കും ന്യൂഡല്‍ഹി: ക്രിസ്മസ് ദിനത്തില്‍ സ്കൂളുകള്‍ പ്രവൃത്തിദിനമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍െറ നീക്കം വിവാദമായതിന് പിന്നാലെ രാജ്യത്തെ ഭൂരിഭാഗം സര്‍ക്കാര്‍ ഓഫിസുകളിലും അന്ന് ‘സദ്ഭരണനിര്‍വഹണ ദിനം’ ആയി ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച കുറിപ്പ് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് മന്ത്രാലയങ്ങള്‍ക്ക് അയച്ചു. വിശദമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പിന്നാലെ അയക്കുന്നുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ജില്ലകളില്‍ നടക്കുന്ന പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ 90ാം ജന്മദിനം 25ന് ‘സദ്ഭരണ നിര്‍വഹണ ദിന’മായി ആചരിക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. മന്ത്രിമാരും എം.പിമാരും പ്രധാനജില്ലകള്‍ സന്ദര്‍ശിച്ച് നല്ല ഭരണനിര്‍വഹണം സംബന്ധിച്ചും ശുചീകരണത്തെക്കുറിച്ചും സെമിനാറുകളും ഡിജിറ്റല്‍ സാക്ഷരതയുടെ പ്രചാരണത്തിന് ക്യാമ്പുകളും സംഘടിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. ഒഴിവുദിനമായ 25ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തിദിനമാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ പരിപാടിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ നീക്കം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കുലര്‍ പിന്‍വലിക്കുകയും സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. |
മദ്യനയം: മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ Posted: 22 Dec 2014 10:59 AM PST Image: Subtitle: സുധീരനെതിരെ കടുത്ത വിമര്‍ശം തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റംവരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയുടെ അനൗപചാരിക യോഗത്തില്‍ പൂര്‍ണപിന്തുണ. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒൗദ്യോഗികവസതിയായ ക്ളിഫ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ആകെയുള്ള 40 എം.എല്‍.എമാരില്‍ 31 പേരും സംബന്ധിച്ചു. ഏകദേശം മൂന്നരമണിക്കൂര്‍ നീണ്ട യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ കടുത്ത വിമര്‍ശമുയര്‍ന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment