ലൈംഗിക പീഡനം: സണ്‍ ടി.വി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ Madhyamam News Feeds |
- ലൈംഗിക പീഡനം: സണ്‍ ടി.വി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
- പൊലീസുകാരന്‍ ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്തത് വിവാദമാകുന്നു
- എന്‍.എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
- രാജ്യത്ത് മോദി തരംഗമുണ്ടെന്ന് ശിവസേന
- ബോഡോ തീവ്രവാദികള്‍ക്കെതിരെ സംയുക്ത സൈനിക നടപടിക്ക് നീക്കം
- ആശാറാം ബാപ്പുവിനെതിരെ പരാതി നല്‍കിയ യുവതിയെ കാണാതായി
- സുനാമിയുടെ ദുരന്ത സ് മൃതികളില്‍
- ബി.ജെ.പിയുമായി സഖ്യം: വാര്‍ത്ത നിഷേധിച്ച് ഉമര്‍ അബ്ദുള്ള
- മതപരിവര്‍ത്തനം: മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമെന്ന് പിണറായി
- സര്‍ക്കാറിന്‍െറ ആത്മാര്‍ഥതയെ ആര് ചോദ്യം ചെയ്താലും ജനം വിശ്വസിക്കില്ല ^മുഖ്യമന്ത്രി
- റെയില്‍വെ സ്വകാര്യവത്കരിക്കില്ല: മോദി
- കൂട്ട മതംമാറ്റ ചടങ്ങുകള്‍ തങ്ങളുടെ അറിവോടെയല്ലെന്ന് വി.എച്ച്.പി
ലൈംഗിക പീഡനം: സണ്‍ ടി.വി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ Posted: 26 Dec 2014 01:04 AM PST Image: ചെന്നൈ: വനിതാ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ സണ്‍ ടി.വിയിലെ ഉന്നത ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. സണ്‍ ടി.വി ചീഫ് ഓപറേറ്റിങ് ഒഫീസര്‍ പ്രവീണിനെയാണ് അറസ്റ്റ് ചെയ്തത്. ചാനലില്‍ നിന്ന് രാജിവച്ച ജീവനക്കാരിയാണ് പ്രവീണിനെതിരെ പരാതി നല്‍കിയത്. അഞ്ച് മാസം മുമ്പാണ് യുവതി ചാനലില്‍ നിന്ന് രാജിവെച്ചത്. കേരളത്തിലേക്ക് സ്ഥലമാറ്റം നല്‍കിയതിനെ തുടര്‍ന്നായിരുന്നു രാജി. സണ്‍ ഗ്രൂപ്പിലെ ന്യൂസ് എഡിറ്ററെയും അടുത്ത കാലത്ത് ലൈംഗികപീഡന കേസില്‍ അറസ്റ്റു ചെയ്തിരുന്നു. അവതാരകയായി ജോലിനോക്കിയിരുന്ന ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍്റെ സഹോദരന്‍ കലാനിധി മാരന്‍്റെ ഉടമസ്ഥതയിലുളള ചാനലാണ് സണ്‍ ടി.വി. |
പൊലീസുകാരന്‍ ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്തത് വിവാദമാകുന്നു Posted: 26 Dec 2014 12:57 AM PST Image: അഹമദാബാദ്: ബാര്‍ നര്‍ത്തകിയുടെ കൂടെ ഒൗദ്യോഗിക വേഷത്തില്‍ നൃത്തം ചെയ്ത ഗുജറാത്ത് പൊലീസുകാരന്‍്റെ നടപടി വിവാദമാകുന്നു. സൂറത്തിലെ ഡിന്‍ഡോലി പ്രദേശത്ത് ഒരു ചടങ്ങിനിടെയുണ്ടായ നൃത്തത്തിന്‍െറ വീഡിയോ വൈറലാകുകയും പൊലിസുകരാനെതിരെ കടുത്ത വിമര്‍ശമുയരുകയും ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഡി.സി സോളങ്കിയെന്ന സബ് ഇന്‍സ്പെക്ടറാണ് ബാര്‍ നര്‍ത്തകിക്ക് പണം എറിഞ്ഞ് നല്‍കിയതിന് ശേഷം കൂടെ നൃത്തം ചെയ്തത്. ബാര്‍ ഡാന്‍സറുടെ നൃത്തത്തിനൊപ്പം കാലുകള്‍ ചലിപ്പിച്ച് പൊലീസുകാരനും ഡാന്‍സ് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം നടന്നത്. സെപ്തംബര്‍ 19 ന് നടന്ന വിശ്വകര്‍മ്മ പൂജാ ചടങ്ങിന്‍്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായിരുന്നു സോളങ്കി. കാഴ്ചക്കാരിലാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ വാട്സ്ആപ്പ് വഴി പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ജെ.എം ബലൂച് വ്യക്തമാക്കി. വിഡിയോ കടപ്പാട്: എന്‍.ഡി.ടിവി |
എന്‍.എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു Posted: 26 Dec 2014 12:34 AM PST Image: തിരുവനന്തപുരം: ചലച്ചിത്ര നടനും ഫോട്ടോഗ്രാഫറുമായിരുന്ന എന്‍.എല്‍ ബാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. പ്രമേഹരോഗം അധികരിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് ആശുപത്രിയിലായ അദ്ദേഹം പിന്നീട് അര്‍ബുദ രോഗ ബാധിതനാവുകയായിരുന്നു സ്റ്റില്‍ ഫോട്ടോഗ്രാഫറായി സിനിമയിലത്തെിയ എന്‍.എല്‍ ബാലകൃഷ്ണന്‍ പിന്നീട് ഹാസ്യവേഷങ്ങളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിച്ചു. അദ്ദേഹത്തിന്‍്റെ ആകാരപ്രകൃതം തന്നെയായിരുന്നു സിനിമയിലെ മുഖ്യാകര്‍ഷണം. 1986ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത അമ്മാനം കിളിയാണ് ആദ്യ സിനിമ. 162 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പട്ടണപ്രവേശം, ഡോക്ടര്‍ പശുപതി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, കൗതുകവാര്‍ത്തകള്‍ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ജോക്കര്‍, ഓര്‍ക്കാപ്പുറത്ത്, ഡാ തടിയാ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 300ഓളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു. അടൂര്‍, ജി.അരവന്ദന്‍, ജോണ്‍ ഏബ്രഹാം, പദ്മരാജന്‍, ഭരതന്‍, കെ.ജി ജോര്‍ജ് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പമായിരുന്നു അദ്ദേഹം സ്റ്റില്‍ ഫോട്ടാ ഗ്രാഫറായി പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണമാണ് ജന്മ സ്ഥലം. 1965 ല്‍ മഹാരാജാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ഡ്രോയിംഗ് ആന്‍ഡ് പെയിന്‍റിംഗ് ഡിപ്ളോമ കരസ്ഥമാക്കി. 1968 മുതല്‍ 1979 വരെ കേരള കൗമുദി തിരുവനന്തപുരം ഓഫീസില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായും ജോലി ചെയ്തു. കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാര്‍ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ : നളിനി മക്കള്‍ : ലക്ഷ്മി, ജയാബാലന്‍, ജയകൃഷ്ണന്‍, മരുമക്കള്‍: ബി. മധു, സാബുകുമാര്‍ |
രാജ്യത്ത് മോദി തരംഗമുണ്ടെന്ന് ശിവസേന Posted: 25 Dec 2014 11:00 PM PST Image: ന്യൂഡല്‍ഹി: രാജ്യത്ത് മോദി തരംഗം ഉണ്ടെന്ന് ശിവസേന. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഝാര്‍ഖണ്ഡില്‍ ഒറ്റകക്ഷി ഭരണം നേടാനായത്. ഇതിന്‍്റെ എല്ലാ ക്രെഡിറ്റും മോദിക്കും അമിത് ഷാക്കുമാണെന്ന് ശിവസേന മുഖപത്രമായ സാമ്നയില്‍ പറയുന്നു. സാമ്നയിലെ മോദി തരംഗം മാത്രം എന്ന മുഖപ്രസംഗത്തിലാണ് ഇക്കാര്യമുള്ളത്. മോദി തരംഗമാണ് മഹാരാഷ്ട്രയിലെ ലോക്സഭ - നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ശ്രദ്ധേയമായ വിജയം സമ്മാനിച്ചത്. ജമ്മു കശ്മീരിലും ഝാര്‍ഖണ്ഡിലും ബി.ജെ.പിക്ക് അഭിമാനകരമായ വിജയം ലഭിച്ചതും മോദി തരംഗത്തിന്‍്റെ ഫലമായാണെന്നും ലേഖനത്തിലുണ്ട്.
|
ബോഡോ തീവ്രവാദികള്‍ക്കെതിരെ സംയുക്ത സൈനിക നടപടിക്ക് നീക്കം Posted: 25 Dec 2014 09:45 PM PST Image: ഗുഹാവതി: അസമിലെ ബോഡോ തീവ്രവാദികള്‍ക്കെതിരെ സംയുക്ത സൈനിക നടപടിക്ക് നീക്കം. സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും അസം റൈഫിള്‍സും സംസ്ഥാന പൊലീസും ചേര്‍ന്ന് 'ഓപ്പറേഷന്‍ ഓള്‍ ഒൗട്ട് എന്ന പേരിലാണ് സൈനിക നടപടിക്കൊരുങ്ങുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗുമായി കൂടിക്കാഴ്ച നടത്തി. അസമിലെ സൈനിക വിന്യാസം ശക്തമാക്കുമെന്ന് ദല്‍ബീര്‍ സിങ് സുഹാഗ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 66 സൈനിക ട്രൂപ്പുകള്‍ അസമില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന കൊക്രജാറിലും അയല്‍ പ്രദേശങ്ങളിലും ഇപ്പോഴും കര്‍ഫ്യു തുടരുന്നുണ്ട്. എന്തു വിലകൊടുത്തും ബോഡോ തീവ്രവാദത്തെ അടിച്ചമര്‍ത്തുമെന്ന് സോനിത്പൂര്‍ ജില്ലയിലെ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചശേഷം ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീവ്രവാദത്തെ നേരിടുന്നതിനായി കൂടുതല്‍ കേന്ദ്ര സേനയെ അസമിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയാണ് സോനിത്പൂരിലും കൊക്രജാറുമുള്‍പ്പെടെ അഞ്ചിടങ്ങളില്‍ ആദിവാസി ഗോത്രങ്ങള്‍ക്കു നേരെ ബോഡോ തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 83 പേര്‍ കൊല്ലപ്പെട്ടു. |
ആശാറാം ബാപ്പുവിനെതിരെ പരാതി നല്‍കിയ യുവതിയെ കാണാതായി Posted: 25 Dec 2014 09:15 PM PST Image: അഹമ്മദാബാദ്: വിവാദ ആള്‍ദൈവം ആശാറാം ബാപ്പു ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നല്‍കിയ യുവതിയെയും കുടുംബത്തെയും കാണാതായി. ആശ്രമ അന്തേവാസിയായിരുന്ന 33കാരിയെയാണ് ഒരാഴ്ചയായി കാണാതായിരിക്കുന്നത്. വിവാഹിതയായ യുവതിക്കൊപ്പം ഭര്‍ത്താവിനെയും മകനെയും കാണാതായിട്ടുണ്ട്. 1997 മുതല്‍ 2006 വരെ ഇവര്‍ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. ഈ സമയത്താണ് ഇവര്‍ പീഡനത്തിനിരയായത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതിക്കു വധഭീഷണിയുണ്ടാവുകയും ഇവര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തിരുന്നു. നാലു പൊലിസ് കോണ്‍സ്റ്റബിള്‍മാര്‍ സുരക്ഷാ ചുമതല നിര്‍വഹിച്ചിരുന്നു. ഡിസംബര്‍ 14നാണ് യുവതിയെയും കുടുംബത്തെയും കാണാതായത്. അംറോലിയില്‍ ബന്ധുവിന്‍െറ വിവാഹത്തിനു പോകുമ്പോള്‍ സംരക്ഷണം ആവശ്യമില്ളെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു. കല്യാണത്തിനു പോയതിനു ശേഷം കുടുംബം തിരിച്ചുവന്നില്ല. അംറോലിയില്‍ കല്യാണം നടന്നിട്ടില്ലായിരുന്നു എന്ന് പൊലിസ് കണ്ടത്തെിയിട്ടുണ്ട്. യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ആക്കിയിട്ടുണ്ട്. സൂറതിലെ കാമരാജ് പൊലിസ് അന്വേഷണം വ്യാപിപ്പിച്ചു. |
സുനാമിയുടെ ദുരന്ത സ് മൃതികളില്‍ Posted: 25 Dec 2014 08:28 PM PST Image: ദുരന്തങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ദാരുണമെന്ന് പറയാവുന്ന സുനാമിയുടെ ദു$ഖ സ്മരണകള്‍ അയവിറക്കുകയാണ് ഇന്ന് ലോകം. 2,86,000 ആളുകളുടെ ജീവന്‍ അപഹരിക്കുകയും 14 രാജ്യങ്ങളില്‍ കൊടിയ നാശം വിതക്കുകയും ചെയ്ത സുനാമി സംഭവിച്ചത് 2004 ഡിസംബര്‍ 26ലാണ്. സമുദ്രാന്തര്‍ഭാഗത്ത് രൂപം കൊണ്ട 9.1 തീവ്രതയുള്ള ഭൂചലനമാണ് സുനാമി എന്ന പേരില്‍ ദുരന്തം വിതച്ചത്. ജീവന്‍ നഷ്ടപെട്ട മൂന്നുലക്ഷത്തോളം ജനങ്ങളില്‍ 2,21,000 ജനങ്ങളും ഇന്തോനേഷ്യയിലെ ആശി ദ്വീപില്‍ നിന്നുള്ളവരായിരുന്നു. സമുദ്രതീരത്തെ ഈ ദ്വീപിനെ നക്കിത്തുടച്ച സുനാമി ബാക്കിയാക്കിയത് ബൈത്തുറഹ്മാന്‍ ഗ്രാന്‍റ് മോസ്ക് എന്ന പള്ളിയെ മാത്രമാണ്. ദുരന്ത സ്മരണകള്‍ അയവിറക്കി നൂറുകണക്കിന് ആളുകള്‍ ഇന്ന് ബൈത്തുറഹ്മയില്‍ ഒത്തുകൂടി. തായ്ലന്‍ഡിലും ശ്രീലങ്കയിലും സമാനമായ അനുസ്മരണ ചടങ്ങുകള്‍ നടന്നു. നെല്ലിനൂരി തന്‍െറ അടുക്കളയില്‍ പാചകം ചെയ്യുമ്പോഴാണ് പുറത്ത് വലിയ ബഹളം കേട്ടത്. ആയിരക്കണക്കിന് ജനങ്ങള്‍ ചളിയിലൂടെ കുന്നിന്‍മുകളിലേക്ക് ഓടിപോകുന്നതാണ് അവര്‍ കണ്ടത്. അക്കൂട്ടത്തില്‍ അവരുടെ ഭര്‍ത്താവ് മുഹ്ലിസും ഉണ്ടായിരുന്നു. ഏറെ ഓടും മുമ്പുതന്നെ കറുത്ത തിരമാലകള്‍ അവരെ മൂടി. എന്നാല്‍ ഒരു മരത്തില്‍ ശക്തമായ ഒരു മരത്തില്‍ പിടിച്ചു നിന്നതിനാല്‍ നൂരിക്കും മുഹ്ലിസിനും ജീവന്‍ തിരിച്ചുകിട്ടി. എന്നാല്‍, അവരുടെ മാതാവ് അവരില്‍നിന്നും കൈവിട്ടുപോയിരുന്നു. സാധാരണ ജീവിതം നയിക്കുന്ന ഈ ദ്വീപുവാസികള്‍ പക്ഷെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ ഇന്നും മറന്നിട്ടില്ല. |
ബി.ജെ.പിയുമായി സഖ്യം: വാര്‍ത്ത നിഷേധിച്ച് ഉമര്‍ അബ്ദുള്ള Posted: 25 Dec 2014 09:07 AM PST Image: ശ്രീനഗര്‍: ജമ്മു കശ്മിരില്‍ പുതിയ സര്‍ക്കാറുണ്ടാക്കുന്നതിനായി ബി.ജെ.പിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുന്നു എന്ന വാര്‍ത്തകള്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള നിഷേധിച്ചു. ബി.ജെ.പിയുമായി യാതൊരു സഖ്യത്തിനില്ളെന്നും അവരുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍െറ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതു സംബന്ധിച്ച് മറുപടി നല്‍കിയത്. ജമ്മു കശ്മിരില്‍ പി.ഡി.പിയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നതെന്നും ഉമര്‍ അബ്ദുള്ള വ്യക്തമാക്കി. |
മതപരിവര്‍ത്തനം: മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമെന്ന് പിണറായി Posted: 25 Dec 2014 05:16 AM PST Image: തിരുവനന്തപുരം: സംസ്ഥാനത്ത് വി.എച്.പിയുടെയും ശിവസേനയുടെയും നേതൃത്വത്തില്‍ നടക്കുന്ന കൂട്ട മതപരിവര്‍ത്തന ചടങ്ങുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍.എസ.്എസുമായുള്ള മുന്‍ധാരണപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച് കേസെടുക്കാത്തത്. ഇക്കാര്യം വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണം. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് ആളുകള്‍ മതപരിവര്‍ത്തനത്തിന് തയാറാകുന്നതെന്നും ഇതില്‍ കേസെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. |
സര്‍ക്കാറിന്‍െറ ആത്മാര്‍ഥതയെ ആര് ചോദ്യം ചെയ്താലും ജനം വിശ്വസിക്കില്ല ^മുഖ്യമന്ത്രി Posted: 25 Dec 2014 05:03 AM PST Image: തിരുവനന്തപുരം: മദ്യനയത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെ വിമര്‍ശിച്ച് വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെ ത്തി. സര്‍ക്കാറിന്‍്റെ ആത്മാര്‍ഥതയെ ആര് ചോദ്യം ചെയ്താലും ജനം വിശ്വസിക്കില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ സര്‍ക്കാറിന്‍റെ ഇതുവരെയുള്ള ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കണം. എന്നാല്‍ പൂട്ടിയ 418 ബാറുകള്‍ വൈന്‍പാര്‍ലറുകളാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. |
റെയില്‍വെ സ്വകാര്യവത്കരിക്കില്ല: മോദി Posted: 25 Dec 2014 03:55 AM PST Image: വാരാണസി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്‍െറ ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ പുതിയ ഡീസല്‍ ട്രെയിനുകള്‍ക്കുള്ള ലോകോമോട്ടീവ് എഞ്ചിന്‍ ഫ്ളാഗ് ഓഫിനത്തെിയതായിരുന്നു പ്രധാനമന്ത്രി. ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകണമെങ്കില്‍ റെയില്‍വെയുടെ വികസനത്തിനായി കൂടുതല്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. നിലവില്‍ റോഡുകള്‍ക്കും പാവപ്പെട്ടവരുടെ ആശുപത്രികള്‍ക്കും വേണ്ട പണം റെയില്‍വെയെ നിലനിര്‍ത്താനായി വക മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ മാറണമെന്നും മോദി പറഞ്ഞു. ജീവിതത്തില്‍ റെയില്‍വെയുമായി തനിക്ക് ദൃഢബന്ധമാണുള്ളത്. പുരോഗതിക്ക് വേണ്ടി നമ്മള്‍ നമ്മുടെ കഴിവ് പൂര്‍ണമായി ഉപയോഗിക്കണം. യുവാക്കളോട് 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്നാണ് ആവശ്യപ്പെട്ടത്. ട്രെയിനിന്‍െറ എഞ്ചിന്‍െറ 96 ശതമാനം ഭാഗങ്ങളും നിര്‍മ്മിച്ചത് ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍ യുവാക്കളോട് ചോദിക്കാനുള്ളത് ബാക്കിയുള്ള 4ശതമാനവും നമുക്ക് തന്നെ ഉണ്ടാക്കിക്കൂടെ എന്നാണ് -മോദി പറഞ്ഞു. |
കൂട്ട മതംമാറ്റ ചടങ്ങുകള്‍ തങ്ങളുടെ അറിവോടെയല്ലെന്ന് വി.എച്ച്.പി Posted: 25 Dec 2014 03:30 AM PST Image: തിരുവനന്തപുരം: സംസ്ഥാനത്തു നടക്കുന്ന കൂട്ട മതംമാറ്റ ചടങ്ങുകള്‍ തങ്ങളുടെ അറിവോടെയല്ളെന്ന് വി.എച്ച്.പി സംസ്ഥാന നേതൃത്വം. വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന വി.എച്ച്.പി നേതൃത്വത്തിന്‍െറ അറിവോടെയല്ല കൂട്ട മതംമാറ്റ ചടങ്ങുകള്‍ നടക്കുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കണ്ടതല്ലാതെ ഇക്കാര്യത്തില്‍ ഒന്നുമറിയില്ല. മതപരിവര്‍ത്തന പരിപാടികള്‍ നടത്താന്‍ ജില്ലാ ഘടകങ്ങള്‍ക്കോ പ്രാദേശിക ഘടകങ്ങള്‍ക്കോ വി.എച്ച്.പി നിര്‍ദ്ദേശം നല്‍കിയിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ നടക്കുന്ന ഘര്‍ വാപസി പരിപാടിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് കേരളത്തിന്‍െറ വിവിധയിടങ്ങളില്‍ കൂട്ട മതംമാറ്റ ചടങ്ങുകള്‍ നടക്കുന്നത്. വിശ്വഹിന്ദു പരിഷത്ത് ലക്ഷ്യമാക്കുന്നത് ഹിന്ദുമതത്തിന്‍്റെ ഉന്നമനമാണ്. മതപരിവര്‍ത്തനത്തിന് സംഘടനക്ക് അധികാരമില്ല, ഇത് തല തിരിഞ്ഞ ഒരു തീരുമാനമാണ്, ചില വ്യക്തികള്‍ ചെയ്യുന്ന ഇത്തരം ചടങ്ങുകള്‍ വിപരീത ഫലം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ട മതംമാറ്റ വിഷയം സംസ്ഥാന സമിതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകളെ കൂട്ടമായി ഹിന്ദു മതത്തിലേക്ക് മടക്കുമ്പോള്‍ വ്യക്തിപരമായി അവര്‍ എത്രമാത്രം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടാകുമെന്നും രാമചന്ദ്രന്‍ നായര്‍ ചോദിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment