സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ ! Madhyamam News Feeds |
- സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ !
- മല്ലികാർജുൻ ഖാർഗെക്ക് അര ലക്ഷം കോടിയുടെ സ്വത്ത്! ലോകായുക്ത അന്വേഷണം
- രാഷ്ട്രീയ നേതാക്കളുടെ മക്കളെയും കൊല്ലുമെന്ന് താലിബാന്‍റെ ഭീഷണി
- നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബി.ജെ.പി എതിരെന്ന് അമിത് ഷാ
- റിച്ചാര്‍ഡ് വര്‍മ യു.എസ് അംബാസഡറായി സ്ഥാനമേറ്റു
- ബംഗളൂരുവിലെ രണ്ടു വയസ്സുകാരന്‍െറ ഹൃദയം ഇനി ചെന്നൈയില്‍ തുടിക്കും
- മന്ത്രി ഇബ്രാഹീംകുഞ്ഞിന് സി.പി.എം കരിങ്കൊടി
- തൃക്കാക്കര ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്: മുഹമ്മദാലിക്കെതിരെ പടയൊരുക്കം
- തൃപ്രയാര്‍ ടി.എസ്.ജി.എ റോഡ് വികസനം: ദേവസ്വം സ്ഥലം നല്‍കിയില്ളെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി
- എന്‍ഡോസള്‍ഫാന്‍ പുനരധിവാസം : 116 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു –മന്ത്രി
- ബ്രിസ്ബെയിനിലും ഇന്ത്യക്ക് തോല്‍വി
- മദ്യനയം: സുധീരന്‍െറ പ്രസ്താവന സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തും ^ഹസന്‍
- മദ്യനയം: സുധീരന്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു
- അതിര്‍ത്തി കൈയേറാന്‍ കര്‍ണാടകയുടെ ശ്രമം
- ലക്കിടിയില്‍ ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് 17,000 രൂപ കവര്‍ന്നു
- മാവേലി സ്റ്റോറുകളില്‍ ഭരണം തോന്നിയ പോലെ
- ജോയന്‍റ് ആര്‍.ടി.ഒമാര്‍ അവധിയില്‍; ഫയലുകള്‍ കുന്നുകൂടുന്നു
- സ്വര്‍ണവില കൂടി; പവന് 20,200 രൂപ
- ദേവയാനി കോബ്രഗഡെയെ ചുമതലയില്‍ നിന്നും മാറ്റി
- ‘വാതം’ അത്യാഹിത വിഭാഗത്തിന്
- അമീര്‍ തുര്‍ക്കിയിലെത്തി; ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തി
- ജമ്മു കശ്മീരിലും ഝാര്‍ഖണ്ഡിലും അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി
- കൃഷ്ണപിള്ള സ്മാരകം: പ്രതിയാക്കിയത് വി.എസ് പക്ഷക്കാരനായതു കൊണ്ടെന്ന് ലതീഷ്
- സിനിമയുടെ ലോകത്തേക്കൊരു സ്വപ്ന സഞ്ചാരം
- ഫൈനല്‍ ബ്ളാസ്റ്റ് ഇന്ന്
സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ ! Posted: 20 Dec 2014 12:55 AM PST Image: സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്ന പരുവത്തിലാണ് സംസ്ഥാനത്തെ ബാറുടമകൾ. കേരള സർക്കാരിന്റെ മദ്യവിരുദ്ധ പൊറാട്ട് നാടകത്തിന്റെ ക്ലൈമാക്സ് ഇവ്വിധം ആകുമെന്ന് അവർ സ്വപ്നേപി നിരീച്ചിരുന്നില്ല. ബാറുടമകൾ ഇശ്ചിച്ചതും സർക്കാർ കൽപിച്ചതും ഒരുപോലെ. തൽക്കാലം വളച്ചാൽ മതി, ഒടിക്കേണ്ട എന്നാണ് ബാറുടമാ നേതാവ് ഡോ. ബിജുരമേശ് അണികളോട് പറഞ്ഞത്. എന്നാൽ സർക്കാർ സാഷ്ടാംഗം നമസ്കരിച്ചാൽ പാവപ്പെട്ട ബാറുടമകൾ എന്തുചെയ്യാൻ? ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ മദ്യവിരുദ്ധതയുടെ അപ്പോസ്തലന്മാരെല്ലാം പ്രായോഗികതയുടെ വക്താക്കളായി. കഴിഞ്ഞ മൂന്നു മാസം കേരളം രാപ്പകൽ ചർച്ച ചെയ്തത് മദ്യത്തെ കുറിച്ചാണ്. പത്രങ്ങൾ കുറച്ചു ന്യൂസ് പ്രിന്റൊന്നുമല്ല ഇതിനു വേണ്ടി പാഴാക്കിയത്. ടി വി ചാനലുകളിൽ ചർച്ചയുടെ ചാകരയായിരുന്നു. മദ്യത്തിന്റെ ദൂഷ്യവശങ്ങൾ, സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ.. എന്നു വേണ്ട, പറയാൻ ഒന്നും ബാക്കി വെച്ചില്ല.. ഘട്ടം ഘട്ടമായി കേരളത്തിൽ സമ്പൂർണ മദ്യനിരോധം നടപ്പിൽ വരാൻ പോകുന്നതിനെ കുറിച്ച് കെ.പി.സി.സി യുടെ ഔദ്യോഗിക വക്താക്കൾ വാചാലരായി. കെ പി സി സി പ്രസിഡന്റ് വി.എം സുധീരനാകട്ടെ, ഇതേ സമയത്ത് മഞ്ഞും വെയിലും വക വെക്കാതെ ജനപക്ഷയാത്ര നടത്തുകയായിരുന്നു. തൻറെ പാർട്ടി നയിക്കുന്ന സർക്കാർ നടപ്പാക്കാൻ പോകുന്ന മദ്യനയവും കോണ്‍ഗ്രസിന്റെ മദ്യവിരുദ്ധ പ്രതിബദ്ധതയും ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹം കുറച്ചൊന്നുമല്ല പാടുപെട്ടത്. മഞ്ചേശ്വരം മുതൽ നെയ്യാറ്റിൻകര വരെ അവിശ്രമം യാത്ര ചെയ്ത സുധീരൻ കിട്ടിയ വേദികളിലെല്ലാം പറഞ്ഞത് 418 ബാറുകൾ തുറക്കാതിരുന്നതോടെ കേരളത്തിൽ കൈവന്ന സമാധാന ജീവിതത്തെ കുറിച്ചാണ്. അവശേഷിക്കുന്നവ കൂടി അടക്കുമ്പോൾ സ്വർഗസമാനമായ കേരളം കൈവരുമെന്ന് ഉറപ്പിച്ചു പറയാൻ സുധീരന് ഒട്ടും അധൈര്യം ഉണ്ടായില്ല. മുസ്‌ലിം ലീഗിൻറെ ആഹ്ലാദത്തിനും അതിരില്ലായിരുന്നു. കാരണം ലീഗിന്റെ പ്രഖ്യാപിത നയമാണ് മദ്യനിരോധം. മദ്യത്തിൽ ആർക്കും വെള്ളം ചേർക്കാമെങ്കിലും മദ്യനയത്തിൽ വെള്ളം ചേർക്കാൻ ലീഗ് അനുവദിക്കില്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മദ്യമന്ത്രി കെ. ബാബുവിനുമൊക്കെ കഴിഞ്ഞ ആഗസ്റ്റ് മുതൽ മദ്യവിരുദ്ധത ഒരുതരം ലഹരിയായിരുന്നു. വി.എം സുധീരന് പണി കൊടുക്കാനാണ് ഘട്ടംഘട്ടമായ മദ്യ നിരോധവുമായി ഉമ്മൻചാണ്ടി ഇറങ്ങിതിരിച്ചിരിക്കുന്നതെന്ന് ദോഷൈകദൃക്കുകൾ അന്നേ പറഞ്ഞതാണ്. കോണ്‍ഗ്രസിലെ എയുടെയും ഐയുടെയും പിന്തുണയില്ലാതെ ഡൽഹിയിൽ നിന്ന് രാഹുൽഗാന്ധി നൂലിൽകെട്ടി ഇറക്കിയ സുധീരൻ മദ്യത്തിന്റെ പേരിൽ ചാമ്പ്യൻ ആകേണ്ടെന്ന് ഉമ്മൻചാണ്ടി തീരുമാനിച്ചു കാണണം. അതിൻറെ ഫലം ആയിരുന്നു ഫൈവ്സ്റ്റാർ ഒഴികെ ഹോട്ടലുകളിൽ ബാർ വേണ്ടെന്ന സർക്കാർ തീരുമാനം. ഇതിൻറെ പേരിൽ സകലമാന സാമൂഹിക^ മതസംഘടനകളുടെയും പ്രശംസ മുഖ്യമന്ത്രി ഏറ്റുവാങ്ങി. സംസ്ഥാനത്ത് ഒരു രാഷ്ട്രീയപാർട്ടി പോലും മദ്യനിരോധ ആശയത്തെ എതിർത്തില്ല. എന്നിട്ടും താൻ കൊണ്ടുവന്ന നയം വെള്ളം കൂട്ടാതെ ഉമ്മൻചാണ്ടി വിഴുങ്ങി. ബാറുടമകൾ മാത്രമാണ് മദ്യനയത്തിനെതിരെ പരസ്യമായി നിലകൊണ്ടത്. സംഘടനാപരമായ സമ്മർദ്ദങ്ങൾക്കൊപ്പം നിയമത്തിന്റെ വഴിയും അവർ തേടി. കോടികൾ നിക്ഷേപിച്ചു തുടങ്ങിയ മദ്യവ്യവസായം മുടങ്ങാതെ നടത്താൻ അവസരം കിട്ടണമെന്നായിരുന്നു അവരുടെ ആവശ്യം. നയത്തിലെ പഴുതുകളിൽ പിടിച്ചു കയറിയ ബാറുടമകൾ കോടതി വഴി സർക്കാരിന് ആഘാതം ഏൽപിച്ചു. ഒപ്പം കെ.എം മാണിക്കെതിരെ ഉന്നയിച്ച അഴിമതിയാരോപണം സർക്കാരിന്റെ മുഖം വികൃതമാക്കി. മാണിയുടെ സംശുദ്ധ രാഷ്ട്രീയ പ്രതിശ്ചായ ഒറ്റദിവസം കൊണ്ട് അറബിക്കടലിലേക്ക് ഒലിച്ചുപോയി. കൂടുതൽ മന്ത്രിമാർക്കും നേതാക്കൾക്കും എതിരെ അഴിമതിയാരോപണം വരുംമുന്പേ സർക്കാരിന്റെ പുതിയ മദ്യനയം ഉമ്മൻചാണ്ടി തന്നെ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. രണ്ടു സർക്കാർ സെക്രട്ടറിമാർ രണ്ടു ദിവസം കൊണ്ട് തട്ടിക്കൂട്ടിയ റിപ്പോർട്ടിന്റെ ബലത്തിലാണ് മുന്നണിയും സർക്കാരും ഒരുപോലെ അംഗീകരിച്ച മദ്യനയം അട്ടിമറിച്ചത്. മുന്നണിയിലെ ഓരോ പാർട്ടിയെയും ഒറ്റ തിരിഞ്ഞു എടുത്താൽ ഒന്നോ രണ്ടോ ഈർക്കിൽ പാർട്ടികളൊഴികെ എല്ലാവരും മദ്യവിരുദ്ധരാണ്. ഒരുമിച്ച് ഇരുന്നപ്പോഴാകട്ടെ, അവരെല്ലാം ബാറുടമകളുടെ മച്ചൂനന്മാരും!. കോണ്‍ഗ്രസിൽ എയും ഐയും ഒറ്റക്കെട്ട്. കേരളാ കോണ്‍ഗ്രസിന് മിണ്ടാട്ടമില്ല. തങ്ങൾ സമ്മർദ്ദത്തിലാണെന്ന് അവരുടെ കുമ്പസാരം. മുസ്‌ലിം ലീഗിനാകട്ടെ മദ്യം വേണ്ട 'ണം ' എന്നായി. ലീഗ് എതിരായിരുന്നു എന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞാൽ മതി. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നപോലെ. സർക്കാർ പ്രഖ്യാപിച്ച പ്രായോഗികമാറ്റം മദ്യലോബിക്ക് ഇരട്ട ആനുകൂല്യമാണ് നൽകുന്നത്. ഇനിയൊരിക്കലും തുറക്കാൻ കഴിയില്ലെന്ന് ഉടമകൾ കരുതിയ 418 ബാറുകൾ വൈൻ^ബീർ പാർലറുകളായി മാറുന്നു. ബീവറേജസ് കോർപറേഷന്റെ ഔട്ട്‌ലറ്റുകൾ 10 ശതമാനം വീതം ഓരോ കൊല്ലവും പൂട്ടുമ്പോൾ അവിടത്തെ കച്ചവടം കൂടി ബാറുകളിലേക്ക് വരുന്നു. ആനന്ദലബ്ധിക്കിനി എന്തു വേണം ? |
മല്ലികാർജുൻ ഖാർഗെക്ക് അര ലക്ഷം കോടിയുടെ സ്വത്ത്! ലോകായുക്ത അന്വേഷണം Posted: 20 Dec 2014 12:23 AM PST Image: ബംഗളുരു: ലോക്സഭയിലെ കോണ്‍ഗ്രസ് പാർലിമെന്ററി പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെക്ക് അര ലക്ഷം കോടിയുടെ സ്വത്തുണ്ടെന്നു പരാതി. ബംഗളുരുവിലെ പൊതുപ്രവർത്തകനും സമാജ് പരിവർത്തൻ സമിതി സെക്രട്ടറിയുമായ ബി രത്നാകറിന്റെ പരാതിയിൽ ലോകായുക്ത അന്വേഷണം ആരംഭിച്ചു . നാഗ്പൂർ, പൂന, മുംബൈ, ഗോവ, ഡൽഹി, മൈസൂർ, ഗുൽബർഗ, ചെന്നൈ എന്നിവിടങ്ങളിലാണ് ഖാർഗെക്ക് ഭൂമിയും കെട്ടിടങ്ങളുമുള്ളത്. ഭാര്യ, മക്കൾ, ജാമാതാക്കൾ എന്നിവരുടെ പേരിലാണ് സ്വത്തുക്കൾ. ബംഗളുരുവിലെ ബന്നാർഘട്ടയിൽ 500 കോടിയുടെ കെട്ടിട സമുച്ചയം, ചിക്മംഗലുരുവിൽ 1000 കോടി വിലമതിക്കുന്ന 300 ഏക്ര കാപ്പിത്തോട്ടം, ബംഗളുരു എം എസ് രാമയ്യ കൊളെജിനടുത്ത് 25 കോടിയുടെ കെട്ടിടം, ആർ .ടി നഗറിൽ കോടികളുടെ വീട്, ബെല്ലാരി റോഡിൽ 17 ഏക്ര ഭൂമി, ഇന്ദിരനഗറിൽ മൂന്നു നില കെട്ടിടം , സദാശിവ നഗറിൽ 2 വീടുകൾ, 50 കോടിയുടെ മറ്റൊരു വീട്, 40 ഏക്ര ഫാം ഹൌസ് എന്നിങ്ങനെ പോകുന്നു പരാതിയിലെ സ്വത്തുവിവരണം. മുൻ കേന്ദ്രമന്ത്രിയായിരുന്ന ഖാർഗെ കർണ്ണാടകത്തിലെ സമുന്നത കോണ്‍ഗ്രസ് നേതാവാണ്. പത്തു തവണ തുടർച്ചയായി നിയമസഭാംഗമായി. ഏഴു തവണ സംസ്ഥാന മന്ത്രി. ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യൂ , സഹകരണം, ഗതാഗതം, ജലവിഭവം, എന്നിങ്ങനെ കൈകാര്യം ചെയ്യാത്ത വകുപ്പുകളില്ല. ഇടക്ക് പ്രതിപക്ഷ നേതാവും കർണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായി. 2009 ലും 2014 ലും ഗുൽബർഗയിൽ നിന്ന് ലോക്സഭയിലെത്തി. മൻമോഹൻസിംഗ് മന്ത്രിസഭയിൽ തൊഴിൽ, റെയിൽവേ വകുപ്പുകൾ കൈകാര്യം ചെയ്തു. കർണാടകത്തിലെ ബിദാർ ജില്ലയിൽ ദലിത് കുടുംബത്തിൽ ജനിച്ച മല്ലികാർജുൻ ഖാർഗെ നിയമ ബിരുദധാരിയാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കോടികൾ വാരിയെന്നാണ് പരാതി. പ്രഥമദൃഷ്ട്യാ കുറ്റം കണ്ടാൽ പൊതുപ്രവർത്തക അഴിമതി നിരോധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് ലോകായുക്തയുടെ റായ്ചൂർ ഡിവിഷൻ അറിയിച്ചു. |
രാഷ്ട്രീയ നേതാക്കളുടെ മക്കളെയും കൊല്ലുമെന്ന് താലിബാന്‍റെ ഭീഷണി Posted: 19 Dec 2014 11:36 PM PST Image: ഇസ്ളമാബാദ്:പെഷാവര്‍ സൈനിക സ്കൂളില്‍ കുരുന്നുകളെ കൂട്ടക്കൊല ചെയ്ത തങ്ങള്‍, രാഷ്ട്രീയക്കാരുടെ മക്കളെയും കൊല്ലുമെന്ന് താലിബാന്‍ ഭീഷണി. പ്രധാനമന്ത്രി നവാസ് ശരീഫിന് താക്കീത് നല്‍കി കൊണ്ട് തഹ് രികെ ഇ താലിബാന്‍ ഭീഷണി കത്ത് അയച്ചു. തടവില്‍ കഴിഞ്ഞിരുന്ന ഭീകരര്‍ക്ക് വധശിക്ഷ നടപ്പിലാക്കിയ സാഹചര്യത്തിലാണ് ഭീഷണി കത്ത്. ശരീഫിന്‍റെ കുടുംബം ഉള്‍പ്പെടെ, രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും മക്കളെ കൊലപ്പെടുത്തുമെന്നാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്. തഹ് രികെ ഇ താലിബാന്‍ നേതാവ് മുല്ല ഫസലുള്ളയുടെ വിശ്വസ്തനായ മുഹമ്മദ് ഖരാസാനിയാണ് കത്ത് എഴുതിയിരിക്കുന്നത്. കത്തിന്‍്റെ വിശ്വാസ്യത പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൈനിക സ്കൂളിലെ വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ കത്തില്‍ ന്യായീകരിക്കുന്നുണ്ട്. തടവില്‍ കഴിയുന്ന ഭീകരരെ വധിച്ചാല്‍ പ്രമുഖരുടെ കുട്ടികളെ കൊന്ന് പ്രതികാരം വീട്ടുമെന്നും കത്തില്‍ പറയുന്നു. പാകിസ്താന്‍ സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ തങ്ങളെയോ സംഘടനയെയോ ആക്രമിക്കുകയാണെങ്കില്‍ നിങ്ങളുടെ കുട്ടികളെ ലക്ഷ്യം വെക്കും. സൈനിക മേധാവിമാരുടെയും രാഷ്ട്രീയ നേതാക്കുടെയും വീടുകള്‍ ശവപറമ്പാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ 16ന് പെഷാവറിലെ സൈനിക സ്കൂളില്‍ താലിബാന്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 132 കുട്ടികള്‍ ഉള്‍പ്പെടെ 145 പേരാണ് കൊല്ലപ്പെട്ടത്. |
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബി.ജെ.പി എതിരെന്ന് അമിത് ഷാ Posted: 19 Dec 2014 11:18 PM PST Image: ആലുവ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബി.ജെ.പി എതിരാണെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഏക പാര്‍ട്ടിയാണ് ബി.ജെ.പി. മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമം പാസാക്കാന്‍ മതേതരമെന്ന് അവകാശപ്പെടുന്ന മറ്റുപാര്‍ട്ടികള്‍ സഹകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലത്തെിയ അമിത് ഷാ ആലുവ ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എന്‍.ഡി.എ ഭരണത്തില്‍ വികസനകാര്യങ്ങളില്‍ രാജ്യം സ്ഥിരതയുടെ പാതയിലാണ്. വിലക്കയറ്റം പൂജ്യം ശതമാനത്തിലെ ത്തി. പെട്രോള്‍,ഡീസല്‍ വിലകുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസമായി. തൊഴിലില്ലായ്മ തടയാനാണ് ‘മേക് ഇന്‍ ഇന്ത്യ പദ്ധതി’ കൊണ്ടുവന്നത്. ഇതിന്‍െറ ഭാഗമായി മൂവായിരത്തോളം കമ്പനികള്‍ രാജ്യത്ത് ഉല്‍പാദനം ആരംഭിക്കും. ‘മേക് ഇന്‍ ഇന്ത്യ പദ്ധതി’യുടെ പ്രയോജനം യുവാക്കള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് സ്കില്‍ ഡെവലപ്മെന്‍റ് വകുപ്പ് രൂപീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ജനങ്ങളില്‍ ശുചിത്വ ബോധം വളര്‍ത്താന്‍ കഴിഞ്ഞു. ജന്‍ധന്‍ യോജന പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനായെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സോളാര്‍, ടൈറ്റാനിയം അഴിമതിയില്‍ പങ്കുള്ള സര്‍ക്കാറാണ് കേരളത്തിലേതെന്നും അദ്ദേഹം ആരോപിച്ചു.
|
റിച്ചാര്‍ഡ് വര്‍മ യു.എസ് അംബാസഡറായി സ്ഥാനമേറ്റു Posted: 19 Dec 2014 11:12 PM PST Image: വാഷിങ്ടണ്‍: ഇന്ത്യയിലെ യു.എസ് അംബാസഡറായി റിച്ചാര്‍ഡ് രാഹുല്‍ വര്‍മ സത്യപ്രതിജ്ഞ ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുമ്പ് ജനുവരി ആദ്യം റിച്ചാര്‍ഡ് വര്‍മ ഇന്ത്യയിലെത്തും. അംബാസഡര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് 46കാരനായ റിച്ചാര്‍ഡ് വര്‍മ. യു.എസ് സെനറ്റ് കഴിഞ്ഞയാഴ്ച ശബ്ദവോട്ടിലൂടെയാണ് നാന്‍സി പവലിന്‍െറ പിന്‍ഗാമിയായി റിച്ചാര്‍ഡിനെ തെരഞ്ഞെടുത്തത്. 1960കളുടെ തുടക്കത്തിലാണ് റിച്ചാര്‍ഡിന്‍െറ കുടുംബം യു.എസിലെത്തിയത്. ജനുവരി 26ന് റിപ്പബ്ളിക്കന്‍ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ത്യയിലെത്തുന്നുണ്ട്. |
ബംഗളൂരുവിലെ രണ്ടു വയസ്സുകാരന്‍െറ ഹൃദയം ഇനി ചെന്നൈയില്‍ തുടിക്കും Posted: 19 Dec 2014 10:23 PM PST Image: Subtitle: ബംഗളൂരുവില്‍ മസ്തിഷ്ക മരണം സംഭവിച്ച ബാലന്‍െറ ഹൃദയവുമായി ചെന്നൈയിലേക്ക് സിനിമാ സ്റ്റൈല്‍ ഓട്ടം ബംഗളൂരു: മസ്തിഷ്ക മരണത്തിന് കീഴടങ്ങിയ ബംഗളൂരുവിലെ രണ്ടു വയസ്സുകാരന്‍െറ ഹൃദയം ഇനി ചെന്നൈയിലെ ഇളംപൈതലില്‍ തുടിക്കും. ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചലനം നിലച്ച ശരീരത്തില്‍നിന്ന് പറിച്ചെടുത്ത ഹൃദയം ആംബുലന്‍സിലും വിമാനത്തിലുമായി വെള്ളിയാഴ്ച ചെന്നൈയില്‍ എത്തിച്ചാണ് മറ്റൊരു ഇളംപൈതലിന് ജീവന്‍െറ മിടിപ്പ് തിരിച്ചുനല്‍കിയത്. മണിപ്പാല്‍ ആശുപത്രിയില്‍ രണ്ടു വയസ്സുകാരന്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണ് മസ്തിഷ്ക മരണത്തിന് കീഴടങ്ങിയത്. രക്ഷിതാക്കള്‍ അവയവ ദാനത്തിന് അനുമതി നല്‍കിയതോടെ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണമാണ് ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടുവയസ്സുകാരനിലത്തെിച്ചത്. ഡയലേറ്റഡ് കാര്‍ഡിയോമയോപതി രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു ആ പൈതല്‍. ഹൃദയമാറ്റമല്ലാതെ മറ്റുവഴികളില്ളെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി കാത്തിരിക്കുമ്പോഴാണ് ഭാഗ്യം ബംഗളൂരുവില്‍നിന്ന് വിളിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഹൃദയം പ്രത്യേക സംവിധാനത്തില്‍ സൂക്ഷിച്ച് ആംബുലന്‍സില്‍ റോഡ് മാര്‍ഗം ബംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തിലത്തെിച്ചു. ആംബുലന്‍സിന് കടന്നുപോകാന്‍ ബംഗളൂരു ട്രാഫിക് ‘ഗ്രീന്‍ കോറിഡോര്‍' സൗകര്യമൊരുക്കി. തുടര്‍ന്ന് വിമാനത്തില്‍ ചെന്നൈയിലേക്ക്. രണ്ടു മണിയോടെ ചൈന്നൈ വിമാനത്താവളത്തിലത്തെിച്ച ഹൃദയം പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കുതിച്ചു. വിമാനത്താവളത്തില്‍നിന്ന് ആശുപത്രിയിലേക്കുള്ള 12 കിലോമീറ്റര്‍ താണ്ടാന്‍ എടുത്തത് 11 മിനിറ്റ്. അഡയാറിലെ ആശുപത്രിയില്‍ എല്ലാം സജ്ജീകരിച്ചിരുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയ വൈകീട്ട് 7.30 ഓടെ വിജയകരമായി പൂര്‍ത്തിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറു ഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. കുട്ടിയുടെ കരളും ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ അനുമതി നല്‍കിയിട്ടുണ്ട്.
|
മന്ത്രി ഇബ്രാഹീംകുഞ്ഞിന് സി.പി.എം കരിങ്കൊടി Posted: 19 Dec 2014 10:15 PM PST കളമശ്ശേരി: ഏലൂര്‍ മത്തോനം പാലത്തിന്‍െറ അവസാന സ്പാനിന്‍െറ കോണ്‍ക്രീറ്റിങ് ജോലി ഉദ്ഘാടനം ചെയ്യാനത്തെിയ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ഏലൂര്‍ വടക്കുംഭാഗത്തുവെച്ച് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പാലത്തിന്‍െറ അവസാന സ്പാനിന്‍െറ കോണ്‍ക്രീറ്റ് വിരിക്കുന്നത് ഉദ്ഘാടനം ചെയ്ത മന്ത്രിയെ പാലത്തിന് സമീപം വെച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസിന്‍െറയും ഡി.വൈ.എഫ്.ഐ ബ്ളോക് സെക്രട്ടറി എ.ഡി. സുജിലിന്‍െറയും നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി തടഞ്ഞുനിര്‍ത്തുകയായിരുന്നു. സ്ഥലത്ത് ആവശ്യത്തിന് പൊലീസില്ലാതിരുന്നത് സമരക്കാര്‍ക്ക് ഗുണം ചെയ്തു. എന്നാല്‍, സ്ഥലത്തുണ്ടായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. |
തൃക്കാക്കര ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്: മുഹമ്മദാലിക്കെതിരെ പടയൊരുക്കം Posted: 19 Dec 2014 10:15 PM PST കാക്കനാട്: തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ നിയുക്ത ചെയര്‍മാന്‍ സ്ഥാനാര്‍ഥി പി.ഐ. മുഹമ്മദാലിക്കെതിരെ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ കടുത്ത അഭിപ്രായ ഭിന്നത. 25 അംഗ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഏഴു പേര്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ബഹിഷ്കരിച്ചു. |
Posted: 19 Dec 2014 10:12 PM PST തൃപ്രയാര്‍: ടി.എസ്.ജി.എ റോഡ് കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡുമായി ബന്ധിപ്പിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്ഥലം നല്‍കിയില്ളെങ്കില്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് റോഡിന് നല്‍കുമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. |
എന്‍ഡോസള്‍ഫാന്‍ പുനരധിവാസം : 116 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു –മന്ത്രി Posted: 19 Dec 2014 09:54 PM PST കാസര്‍കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിക്കായി ഏറ്റെടുത്ത 236 പ്രവൃത്തികളില്‍ 116 എണ്ണം പൂര്‍ത്തീകരിച്ചതായി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ ചെയര്‍മാന്‍ കൂടിയായ മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ സമിതി യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. നബാര്‍ഡിന്‍െറ ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ നടപ്പാക്കുന്നത്. പ്രവൃത്തി നടന്നു വരുന്ന 50 പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനാകും. 53 പുതിയ പദ്ധതികള്‍ ഉടന്‍ ഏറ്റെടുത്തു നടപ്പാക്കും. സാങ്കേതിക കാരണം മൂലം നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള 17 പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കും. 18 പദ്ധതികളുടെ ടെന്‍ഡറുകള്‍ക്ക് നടപടികള്‍ സ്വീകരിച്ചുവരുന്നു. ഒരാഴ്ചക്കകം പ്രവൃത്തിയുടെ എഗ്രിമെന്‍റ് നടക്കും. സ്രോതസ്സ് കുറവുള്ള കുടിവെള്ള പദ്ധതികള്‍ കൂടുതല്‍ ജലലഭ്യതയുള്ള പ്രദേശത്ത് മാറ്റി സ്ഥാപിക്കും. കാറഡുക്ക പഞ്ചായത്തില്‍ മൂന്നിടങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുടെ സ്രോതസ്സ് കുറവായതിനാല്‍ പുഴയോരത്ത് സ്രോതസ്സ് കണ്ടത്തെി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും. |
ബ്രിസ്ബെയിനിലും ഇന്ത്യക്ക് തോല്‍വി Posted: 19 Dec 2014 09:46 PM PST Image: ബ്രിസ്ബെയ്ന്‍: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലും ഓസീസിന് ജയം. നാലു വിക്കറ്റിനണ് കംഗാരുക്കള്‍ വിജയിച്ചത്.. ഇതോടെ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഓസീസ് (2^0)ത്തിന് മുന്നിലത്തെി. ക്രിസ് റോജേഴ്സ്(55), സ്റ്റീവന്‍ സ്മിത്ത് (28) ഷോണ്‍ മാര്‍ഷ്(17) എന്നിവരുടെ മികവിലാണ് ഓസീസ് വിജയക്കൊടി പാറിച്ചത്. 127 റണ്‍സെന്ന ചെറിയ സ്കോര്‍ ലക്ഷ്യം വെച്ച് ബാറ്റ് വീശിയ ഓസിസിന്‍െറ ആറു വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചു. തോല്‍വിയിലേക്ക് നീങ്ങുന്ന ഇന്ത്യക്ക് ചെറുപ്രതീക്ഷയേകി ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ളെങ്കില്‍ ബ്രിസ്ബെയിനിലും ഇന്ത്യ തോല്‍വി രുചിക്കുമെന്ന് നേരത്തേ ഉറപ്പായിരുന്നു. എട്ടാം വിക്കറ്റില്‍ ക്രീസിലത്തെിയ ആര്‍.അശ്വിന്‍(19) രണ്ടു ബൗണ്ടറികള്‍ നേടി ഇന്ത്യന്‍ സ്കോര്‍ 100 കടത്തി. പിന്നീടത്തെിയ ശിഖര്‍ ധവാന്‍ പൊരുതി നേടിയ 81 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ 200 കടത്തിയത്. അതിനിടെ പൂജാരയുടെയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ചായിരുന്നു ധവാന്‍െറ ബാറ്റിങ്. ഉമേഷ് യാദവ് (30) ധവാന് മികച്ച പിന്തുണ നല്‍കി. |
മദ്യനയം: സുധീരന്‍െറ പ്രസ്താവന സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തും ^ഹസന്‍ Posted: 19 Dec 2014 09:44 PM PST Image: തൃശൂര്‍: മദ്യനയത്തില്‍ മാറ്റം വരുത്തിയത് സംബന്ധിച്ച് വി.എം സുധീരന്‍ നടത്തിയ പ്രസ്താവന സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം ഹസന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താണ് സര്‍ക്കാറിനെ അധികാരത്തിലെത്തിച്ചത്. സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയിട്ടില്ല ^കെ.സി ജോസഫ്. സര്‍ക്കാര്‍ മദ്യ ലോബിക്കു കീഴടങ്ങിയിട്ടില്ളെന്ന് മന്ത്രി കെ.സി ജോസഫ്. മദ്യനയം അട്ടിമറിച്ചെന്ന സുധീരന്‍െറ പ്രസ്താവന വ്യക്തിപരമാണെന്നും മദ്യനയത്തില്‍ ഇനി മാറ്റമുണ്ടാവില്ളെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. |
മദ്യനയം: സുധീരന്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു Posted: 19 Dec 2014 09:43 PM PST Image: തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയിലുള്ള അതൃപ്തി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. വാക്കാലാണ് അതൃപ്തി അറിയിച്ചത്. മദ്യനയത്തില്‍ വരുത്തിയ പൊളിച്ചെഴുത്ത് ജനങ്ങളില്‍ സംശയത്തിന് വഴിവെക്കുമെന്നാണ് സുധീരന്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന സുധീരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് എ, ഐ അടക്കമുള്ള ഗ്രൂപ്പുകള്‍. സുധീരനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വരാനാണ് ഗ്രൂപ്പുകളുടെ നീക്കം. അതിനിടെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ എന്നിവര്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തങ്കച്ചന്‍െറ പെരുമ്പാവൂരിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മദ്യനയത്തില്‍ വരുത്തിയ മാറ്റത്തെക്കുറിച്ച് സുധീരന്‍ നടത്തിയ പരസ്യ പ്രസ്താവന അടക്കമുള്ള കാര്യങ്ങളിലുള്ള അമര്‍ഷം തങ്കച്ചനെ ഇവര്‍ അറിയിച്ചു. |
അതിര്‍ത്തി കൈയേറാന്‍ കര്‍ണാടകയുടെ ശ്രമം Posted: 19 Dec 2014 09:36 PM PST ഇരിട്ടി: ബാരാപോള്‍ പദ്ധതി ഉള്‍ക്കൊള്ളുന്ന അതിര്‍ത്തി പ്രദേശം കൈയേറി ജണ്ട കെട്ടാനുള്ള കര്‍ണാടക വനംവകുപ്പിന്‍െറ ശ്രമം റവന്യൂവകുപ്പ് അധികൃതര്‍ തടഞ്ഞു. |
ലക്കിടിയില്‍ ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് 17,000 രൂപ കവര്‍ന്നു Posted: 19 Dec 2014 09:30 PM PST ലക്കിടി: ലക്കിടിയില്‍ അടുത്തുള്ള രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. രണ്ട് ക്ഷേത്രങ്ങളില്‍നിന്നായി ഭണ്ഡാരം തകര്‍ത്ത് 17,000 രൂപ കവര്‍ന്നു. ലക്കിടി തെക്കുമംഗലം കൊരട്ടി ശ്രീകൃഷ്ണക്ഷേത്രം, കോരുതൊടി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നാണ് ശ്രീകോവിലിനകത്തെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നത്. കൊരട്ടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍നിന്ന് 15,000 രൂപയും കോരുതൊടി ഭഗവതി ക്ഷേത്രത്തില്‍നിന്ന് 2,000 രൂപയും മോഷ്ടിച്ചു. കോവിലിനകത്തെയും ഗണപതിയുടെ ഭണ്ഡാരവും തകര്‍ത്താണ് കൊരട്ടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മോഷണം നടത്തിയത്. ക്ഷേത്രത്തിനകത്തെ കൗണ്ടറിനകത്തെ അലമാരയും തകര്‍ത്തു. ഫയലുകള്‍ വാരിവലിച്ചിട്ട് നശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറിന് കൗണ്ടര്‍ ജീവനക്കാരന്‍ കുട്ടന്‍ നായര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്. ക്ഷേത്രം പ്രസിഡന്‍റ് പി. ശിവദാസ് പരാതി നല്‍കി. കോരുതൊടി ക്ഷേത്രം സെക്രട്ടറി പി. പ്രദീപ് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി. |
മാവേലി സ്റ്റോറുകളില്‍ ഭരണം തോന്നിയ പോലെ Posted: 19 Dec 2014 09:09 PM PST കൊണ്ടോട്ടി: ജില്ലയിലെ മിക്ക മാവേലി സ്റ്റോറുകളിലും ഉദ്യോഗസ്ഥരുടെ ഭരണം തോന്നിയ പോലെ. സ്റ്റോറുകളിലെ പ്രവര്‍ത്തനം മുതല്‍ സാധനങ്ങള്‍ വില്‍ക്കുന്നതുവരെ ഷോപ്പ് മാനേജര്‍മാരുടെ ഇഷ്ടംപോലെയാണ്. കൂടുതല്‍ മാവേലിസ്റ്റോറുകളും രണ്ടാം ശനിയാഴ്ചകളില്‍ തുറക്കുന്നില്ല. പരാതി പുസ്തകങ്ങള്‍ പൊതുവില്‍ പ്രദര്‍ശിപ്പിക്കാത്തതും ചോദിച്ചാല്‍ തന്നെ ഡിപ്പോയിലാണെന്ന മറുപടിയുമാണ് പല സ്ഥലങ്ങളില്‍നിന്നും ലഭിക്കുന്നത്. |
ജോയന്‍റ് ആര്‍.ടി.ഒമാര്‍ അവധിയില്‍; ഫയലുകള്‍ കുന്നുകൂടുന്നു Posted: 19 Dec 2014 09:02 PM PST കോഴിക്കോട്: സ്ഥലംമാറിവന്ന ജോയന്‍റ് ആര്‍.ടി.ഒക്ക് പിന്നാലെ ചുമതലയുള്ള എം.വി.ഐയും നീണ്ട അവധിയെടുത്തതോടെ കോഴിക്കോട് ആര്‍.ടി ഓഫിസിന്‍െറ പ്രവര്‍ത്തനം താളംതെറ്റി. രണ്ടാഴ്ചയോളമായി ജോയന്‍റ് ആര്‍.ടി.ഒയുടെ കസേര ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ഫയല്‍ നീക്കം മുടങ്ങി. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റല്‍, പെര്‍മിറ്റ് പുതുക്കല്‍, ആര്‍.സിയിലെ പേര് മാറ്റല്‍, ഹൈപ്പോത്തിക്കേഷന്‍ ചേര്‍ക്കല്‍, റദ്ദാക്കല്‍ തുടങ്ങി സുപ്രധാന ജോലികളൊന്നും നടക്കുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ജോയന്‍റ് ആര്‍.ടി.ഒ എവറാള്‍ഡ് മോറിസ് റിട്ടയര്‍ ചെയ്തതോടെയാണ് ഓഫിസിന്‍െറ 'ശനിദശ' ആരംഭിച്ചത്. ഇദ്ദേഹം റിട്ടയര്‍ ചെയ്തശേഷം സീനിയര്‍ എം.വി.ഐ ഭരതന് അധിക ചുമതല നല്‍കിയിരുന്നു. രണ്ടു മാസത്തിനുശേഷം എറണാകുളത്തുനിന്ന് ഷംസുദ്ദീന്‍ ഇവിടെ ജോയന്‍റ് ആര്‍.ടി.ഒയായി ചുമതലയേറ്റു. ഏതാനും ദിവസത്തിനകം അദ്ദേഹം നീണ്ട അവധിയെടുത്ത് നാട്ടിലേക്കു മടങ്ങി. |
സ്വര്‍ണവില കൂടി; പവന് 20,200 രൂപ Posted: 19 Dec 2014 08:57 PM PST Image: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 20,200 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 2,525 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 20,120 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.61 ഡോളര്‍ കുറഞ്ഞ് 1,195.29 ഡോളറിലെത്തി. |
ദേവയാനി കോബ്രഗഡെയെ ചുമതലയില്‍ നിന്നും മാറ്റി Posted: 19 Dec 2014 08:29 PM PST Image: ന്യൂഡല്‍ഹി: വിട്ടാചട്ട ലംഘന കുറ്റത്തിന് അമേരിക്കയില്‍ നിയമനടപടി നേരിട്ട ഇന്ത്യന്‍ നയതന്ത്രഞ്ജ ദേവയാനി കോബ്രഗഡെയെ വിദേശകാര്യമന്ത്രാലയം ചുമതലയില്‍ നിന്ന് ഒഴിവാക്കി. വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ ഡിവലപ്പ്മെന്‍്റ് പാര്‍ട്ട്നര്‍ഷിപ്പ് ഡിവിഷന്‍ ഡയറക്ടറാണ് ദേവയാനി. |
Posted: 19 Dec 2014 08:06 PM PST Image: കുറുന്തോട്ടിക്കുതന്നെ വാതം പിടിച്ചാലോ എന്നതുപോലെയാണ് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിന്‍െറ സ്ഥിതി. രോഗിയെ ഇരുത്താന്‍ ട്രോളിയോ, വീല്‍ചെയറോ കിട്ടിയാല്‍ ഭാഗ്യം. അപകടമോ മറ്റോ സംഭവിച്ചയാളെ ആദ്യമത്തെിക്കുന്നത് അത്യാഹിത വിഭാഗത്തിലേക്കാണ്. ഹൗസ് സര്‍ജന്‍മാരും ഡോക്ടര്‍ വിദ്യാര്‍ഥികളുമാണ് പരിശോധനക്കായി ഇവിടെയുണ്ടാവുക. ഇവരുടെ നിര്‍ദേശമനുസരിച്ച് ആദ്യം ഒ.പി ടിക്കറ്റെടുക്കാന്‍ പോകണം. ഇവിടെ തുടങ്ങുന്നു രോഗികളുടെയും ബന്ധുക്കളുടെയും കഷ്ടപ്പാട്. ഒ.പി ടിക്കറ്റ് എടുക്കാന്‍ പുറത്തിറങ്ങണം. പലര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ അറിയാത്തതിനാല്‍ വട്ടം തിരിയും. കൗണ്ടറിനു മുന്നില്‍ നീണ്ട വരി ഉണ്ടാകും. കൗണ്ടറിലിരിക്കുന്നവര്‍ക്ക് അറിയില്ല അതിഗുരുതരാവസ്ഥയില്‍ കഴിയുന്നതാരെന്ന്. അതിനാല്‍ ആദ്യം വന്നവര്‍ക്ക് ആദ്യം എന്നനിലയില്‍ മാത്രമേ ടിക്കറ്റ് നല്‍കൂ. ചില ഡോക്ടര്‍മാര്‍ മാത്രമാണ് അതിഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ‘എമര്‍ജന്‍സി’ എന്ന കുറിപ്പ് നല്‍കുന്നത്. ഒ.പി ടിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ രക്തപരിശോധന, സി.ടി സ്കാന്‍, എക്സ് റേ, ഇ.സി.ജി എന്നിവയെല്ലാം ഡോക്ടര്‍മാര്‍ കുറിക്കും. എല്ലാം അത്യാവശ്യമാണെങ്കിലും ബന്ധപ്പെട്ട വിഭാഗങ്ങളില്‍നിന്ന് തരപ്പെട്ടുകിട്ടാനാണ് പ്രയാസം. ഇ.സി.ജിയില്‍ രാത്രിസമയത്ത് ഒരു ടെക്നീഷ്യന്‍ മാത്രമാണുണ്ടാവുക. കാഷ്വാലിറ്റിയിലെ ഇ.സി.ജി ടെക്നീഷ്യനാണ് കാഷ്വാലിറ്റിക്ക് പുറമെ വാര്‍ഡുകള്‍, സൂപ്പര്‍സ്പെഷാലിറ്റി ആശുപത്രി എന്നിവിടങ്ങളിലെല്ലാം രാത്രി ഓടി നടക്കേണ്ടത്. വാര്‍ഡുകളിലുണ്ടാകുന്ന സാധാരണ മരണം സ്ഥീരീകരിക്കേണ്ട ആവശ്യത്തിനും ഇ.സി.ജിക്കായി ഈ ടെക്നീഷ്യനെയാണ് വിളിക്കുന്നത്. സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക് പോയാല്‍ അത്യാവശ്യമായി വിളിച്ചാല്‍പോലും പെട്ടെന്ന് എത്താന്‍ ടെക്നീഷ്യനാകില്ല. നെഞ്ചുവേദനയുമായി അത്യാഹിത വിഭാഗത്തിലത്തെിയ രോഗി ഇ.സി.ജിക്കായി വരുമ്പോള്‍ ടെക്നീഷ്യന്‍ അവിടെ ഉണ്ടാവില്ല. അപകടത്തില്‍ പരിക്കേറ്റുവരുന്ന രോഗികള്‍ക്കും നെഞ്ചുവേദനയായി വരുന്നവര്‍ക്കുമെല്ലാം ഇ.സി.ജി ആവശ്യമാണ്. ഇങ്ങനെ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയിലത്തെുന്ന രോഗികള്‍ വരെ ഇ.സി.ജി ടെക്നീഷ്യനെയും കാത്ത് മണിക്കൂറുകള്‍ ഇരിക്കേണ്ടി വരുന്നു. അത്യാഹിത വിഭാഗത്തിലെ രക്തപരിശോധനാ ലാബിന്‍െറ കാര്യവും ദയനീയമാണ്. പകല്‍ രണ്ടുപേരും രാത്രി ഒരാളുമാണ് ഇവിടെയുണ്ടാവുക. പുലര്‍ച്ചെ രണ്ടു മുതല്‍ അഞ്ചുവരെ ഇവര്‍ വിശ്രമത്തിലാകും. ഈ സമയത്ത് രക്തമെടുക്കാന്‍ ആളില്ലാത്തതു മൂലം പുലര്‍ച്ചെവരെ കാത്തിരിക്കുകയാണ് രോഗികള്‍. വരുന്ന രോഗികള്‍ക്കെല്ലാം ബ്ളഡ് ഗ്രൂപ് മുതല്‍ എച്ച്.ഐ.വി ടെസ്റ്റ് വരെ കുറിക്കുന്നതിനാല്‍ രക്തപരിശോധനക്ക് എപ്പോഴും വന്‍തിരക്കാണ്. പലപ്പോഴും വിശ്രമസമയം പോലും ജോലിചെയ്യേണ്ട അവസ്ഥയാണ് ജീവനക്കാര്‍ക്ക്. മണിക്കൂറുകളോളം ഇവിടെയും കാത്തിരിക്കണം. ഒ.പിയിലും അത്യാഹിത വിഭാഗത്തിലും എക്സ്റേ യൂനിറ്റുണ്ട്. എന്നാല്‍, ഒ.പി എക്സ്റേ യൂനിറ്റ് ഒ.പി സമയം കഴിഞ്ഞാല്‍ പൂട്ടും. പിന്നെ അത്യാഹിത വിഭാഗത്തിലെ എക്സ്റേ യൂനിറ്റാണ് ആശ്രയം. അത്യാഹിത വിഭാഗത്തില്‍ രണ്ട് എക്സ്റേ യൂനിറ്റുണ്ടെങ്കിലും ഒന്നു മാത്രമേ പ്രവര്‍ത്തിപ്പിക്കാറുള്ളൂ. ഈ യൂനിറ്റിനു മുന്നില്‍ സദാസമയവും വന്‍ തിരക്കാണ്്. 25ഉം 35ഉം പേരാണ് ഒരേസമയം എക്സ്റേക്കു വേണ്ടി അത്യാഹിത വിഭാഗത്തില്‍ കാത്തിരിക്കുക. ഉച്ചക്കുശേഷം എക്സ്റേ യൂനിറ്റില്‍ നാലു ജീവനക്കാരാണ് ഉണ്ടാവുക. ഒരു എക്സ്റേ ടെക്നീഷ്യനും മൂന്നു വിദ്യാര്‍ഥികളും. വിദ്യാര്‍ഥികള്‍ക്ക് പരിചയം കുറവായതിനാല്‍ രോഗികള്‍ ഏറെ കാത്തിരിക്കേണ്ടി വരും. അത്യാഹിത വിഭാഗത്തിലെ ഡിജിറ്റല്‍ എക്സ്റേ സംവിധാനം തകരാറിലായിട്ട് മാസത്തിലേറെയായി. എക്സ്റേ എടുത്താല്‍ ഡോക്ടര്‍മാരുടെ മുന്നിലെ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ തെളിയുന്ന സംവിധാനമാണിത്. രോഗികള്‍ ഫിലിം വാങ്ങേണ്ടതില്ല എന്നതാണ് ഡിജിറ്റല്‍ സംവിധാനം കൊണ്ടുള്ള സൗകര്യം. ഈ സംവിധാനം തകരാറിലായതോടെ 50രൂപ നല്‍കി ഫിലിം വാങ്ങേണ്ട സ്ഥിതിയിലാണ് രോഗികള്‍. എല്ലാവരും ഫിലിം വാങ്ങുന്നതിനാല്‍ പലപ്പോഴും ഫിലിമിനും ദൗര്‍ലഭ്യമുണ്ടാകുന്നു. അത് രോഗികളുടെ ബന്ധുക്കളുമായി വാക്കേറ്റത്തിനിടയാക്കുകയും ചെയ്യുന്നു. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ പരിശോധനാഫലമെല്ലാം കിട്ടി കാഷ്വാലിറ്റിയിലത്തെിയാല്‍ ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞു പോയിരിക്കും. അടുത്ത ഡോക്ടര്‍ക്ക് ആദ്യം മുതല്‍ കേസ് പഠിക്കേണ്ടി വരുന്നു. കേസ് മറ്റുള്ളവരുടെ തലയിലേക്കിടാന്‍ വേണ്ടി ഡോക്ടര്‍മാര്‍ നടത്തുന്ന കളികള്‍ ആരോടും പറഞ്ഞിട്ട് കാര്യമില്ല. ആവശ്യമില്ലാത്തവര്‍ക്ക് പോലും സി.ടി സ്കാനും എക്സ്റേയും എഴുതുന്ന ഡോക്ടര്‍മാരും കുറവല്ല. സ്വകാര്യ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് എത്തുന്ന രോഗികളുടെ കാര്യവും കഷ്ടമാണ്. പേരുകേട്ട ഡോക്ടര്‍മാര്‍ പരിശോധിച്ച് കൂടുതല്‍ ചികിത്സക്കു വേണ്ടി മെഡിക്കല്‍ കോളജിലേക്കയക്കുന്ന രോഗികളെ അത്യാഹിത വിഭാഗത്തില്‍ കൈകാര്യം ചെയ്യുന്നത് ഹൗസ് സര്‍ജന്‍മാരും പി.ജിക്കാരും. അഡ്മിഷന്‍ കഴിഞ്ഞ് പിറ്റേദിവസം ഡോക്ടര്‍ റൗണ്ട്സിനു വരുമ്പോഴാണ് രോഗിയെ കാണുന്നത്. പലവിഭാഗങ്ങളിലും ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാര്‍ വരാറില്ല. സര്‍ജറി, മെഡിസിന്‍ വിഭാഗങ്ങളില്‍ രണ്ടുവീതം പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരുമാണുള്ളത്. |
അമീര്‍ തുര്‍ക്കിയിലെത്തി; ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തി Posted: 19 Dec 2014 07:50 PM PST Image: ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സന്ദര്‍ശനത്തിനായി തുര്‍ക്കിയിലത്തെി. പ്രസിഡന്‍റ് റജീബ് തയ്യിബ് ഉര്‍ദുഗാനുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുകയും സഹകരണം കൂടുതല്‍ ഊര്‍ജിതമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അമീര്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാവിലെ ഖത്തറില്‍ നിന്ന് പുറപ്പെട്ട അമീറിന് തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ എസന്‍ബോഗ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. അങ്കാറ ഗവര്‍ണര്‍ അലാദിന്‍ യുക്സല്‍, തുര്‍ക്കിയിലെ ഖത്തര്‍ അംബാസിഡര്‍ സാലിം മുബാറക്ക് ഷാഫി അല്‍ ഷാഫി, ഖത്തര്‍ എംബസി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് അമീറിനെ സ്വീകരിച്ചു. |
ജമ്മു കശ്മീരിലും ഝാര്‍ഖണ്ഡിലും അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി Posted: 19 Dec 2014 07:42 PM PST Image: ന്യൂഡല്‍ഹി: കനത്ത സുരക്ഷക്കിടെ ജമ്മു കശ്മിര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ജമ്മുകശ്മീരില്‍ ജമ്മു മേഖലയിലെ 20 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നാല് ഘട്ടങ്ങളില്‍ ഉയര്‍ന്ന പോളിങ് ശതമാനമാണ് കശ്മീരില്‍ രേഖപ്പെടുത്തിയത്. നവംബര്‍ 27 ന് നടന്ന തീവ്രവാദി ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ ജെ.എം.എം സ്വാധീനമേഖലയായ 16 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 23ന് ഫലം പ്രഖ്യാപിക്കും. |
കൃഷ്ണപിള്ള സ്മാരകം: പ്രതിയാക്കിയത് വി.എസ് പക്ഷക്കാരനായതു കൊണ്ടെന്ന് ലതീഷ് Posted: 19 Dec 2014 07:37 PM PST Image: ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതി ചേര്‍ത്തത് വി.എസ് പക്ഷക്കാരനായതു കൊണ്ടാണെന്ന് ഒന്നാം പ്രതി ലതീഷ് ബി.ചന്ദ്രന്‍. തനിക്കെതിരെ കേസെടുത്തതില്‍ ദുരൂഹതയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകന്‍റെ വീട്ടിലേക്കുള്ള വഴി ചോദിക്കാനാണ് സംഭവ ദിവസം പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം ഫോണില്‍ വിളിച്ചത്. സ്മാരകം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ അന്വേഷണം നടത്തണമെന്നും ലതീഷ് ആവശ്യപ്പെട്ടു. കേസില്‍ മുതിര്‍ന്ന നേതാവ് ടി.കെ. പളനി തനിക്കെതിരെ മൊഴി നല്‍കിയെന്ന് കരുതുന്നില്ല. യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ സ്മാരകം ആക്രമിക്കില്ളെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍റെ നിലപാട് ആശ്വാസമേകി. കേസില്‍ പാര്‍ട്ടി പിന്തുണ പ്രതീക്ഷിക്കുന്നില്ളെന്നും ലതീഷ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പല കഥകളും മെനയുകയാണ്. അതിനെതിരെ നിയമപരമായി മുന്നോട്ടുപോവുമെന്നും ലതീഷ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകുമെന്നും ലതീഷ് അറിയിച്ചു. 22 നകം അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാന്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. |
സിനിമയുടെ ലോകത്തേക്കൊരു സ്വപ്ന സഞ്ചാരം Posted: 19 Dec 2014 07:16 PM PST Image: ദുബൈ: ഗ്ളോബല്‍ വില്ളേജിലെ ഇന്ത്യ പവലിയനില്‍ സജ്ജമാക്കിയ ബോളിവുഡ് എക്്സ്പ്രസ് ജനശ്രദ്ധയാകര്‍ഷിക്കുന്നു. |
Posted: 19 Dec 2014 07:03 PM PST Image: Subtitle: കിക്കോഫ് വൈകുന്നേരം 7.00ന് •സമാപന ചടങ്ങുകള്‍ ആറ് മുതല്‍ മുംബൈ: ‘ചെന്നൈയിനോട് തോറ്റ് പുറത്തായാലും കുഴപ്പമില്ലായിരുന്നു. പക്ഷേ, കൊല്‍ക്കത്തയോട് തോറ്റാല്‍ പണിപാളും. നാട്ടിലുള്ള ബംഗാളികളുടെ മുഖത്തെങ്ങനെ നോക്കും ഈശ്വരാ..’ -കേരള ബ്ളാസ്റ്റേഴ്സ് കലാശപ്പോരാട്ടത്തിനൊരുങ്ങുമ്പോള്‍ മലയാളിയുടെ വാട്സാപ്പിലും ഫേസ്ബുക്കിലും പാറിപ്പറന്ന കമന്‍റുകളിലൊന്ന് ഇങ്ങനെ. ആരാധക ലക്ഷങ്ങളുടെ പ്രാര്‍ഥനകള്‍ക്കു നടുവില്‍ പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ സചിന്‍ ടെണ്ടുല്‍കറിന്‍െറ കേരള ബ്ളാസ്റ്റേഴ്സ് സൗരവ് ഗാംഗുലിയുടെ അത്ലറ്റികൊ ഡി കൊല്‍ക്കത്തക്കെതിരെ ശനിയാഴ്ച നവിമുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബൂട്ടണിയുമ്പോള്‍ മനസ്സുകൊണ്ട് മലയാളിയും ബൂട്ട്കെട്ടുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment