ലീഗ് വെള്ളമുണ്ട സിറ്റി ശാഖ പിരിച്ചുവിടണമെന്ന് പഞ്ചായത്ത് കമ്മിറ്റി Madhyamam News Feeds |
- ലീഗ് വെള്ളമുണ്ട സിറ്റി ശാഖ പിരിച്ചുവിടണമെന്ന് പഞ്ചായത്ത് കമ്മിറ്റി
- ക്രിസ്തുമസിന് ഒരു സ്കൂളും പ്രവര്‍ത്തിക്കില്ല ^സ്മൃതി ഇറാനി
- മരുന്നു പരീക്ഷണം: രാജ്യത്ത് രണ്ടു വര്‍ഷത്തിനിടെ മരിച്ചത് 370 പേര്
- വിമാനച്ചിറകിലേറി ശൈഖ് ഹംദാന്‍
- ഖത്തറിന്‍െറ നിലപാട് ലോക ശ്രദ്ധയാകര്‍ഷിച്ചു -അമേരിക്കയിലെ ഖത്തര്‍ അംബാസഡര്‍
- മാണിക്കെതിരായ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു ^വി.എസ്
- അലിഗഢിലെ മതപരിവര്‍ത്തന ചടങ്ങുകള്‍ക്ക് പൊലീസ് നിരോധം
- മക്ക ഹറം മുറ്റത്ത് കുട വിരിക്കാന്‍ അബ്ദുല്ല രാജാവിന്‍െറ അനുമതി
- മസ്കത്ത് വിമാനത്താവളം : നവീകരണം ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു
- മാണിയുടെ രാജി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു
- സിഡ്നിയില്‍ ബന്ദികളാക്കിയ അഞ്ച് പേര്‍ രക്ഷപ്പെട്ടു; ബന്ദിയാക്കപ്പെട്ടവരില്‍ ഇന്ത്യക്കാരനും
- സി.പി.ഐയെ വേട്ടയാടി സീറ്റ് കോഴ വിവാദം വീണ്ടും
- ഇസ്രായേലിന്‍െറ ക്രൂരത മറയ്ക്കാനുള്ള പ്രചാരണ ചിത്രവും
- ക്രിക്കറ്റിലേക്കുള്ള മടക്കത്തില്‍ ഫില്‍ ഹ്യൂസിന്‍െറ ചേട്ടന് 63 റണ്‍സ്
- രാജ്യഭരണം വിട്ട് സംഘ് അജണ്ടയിലേക്ക്
- സന്നദ്ധ സംഘടനകളുടെ കൊയ്ത്തുപാടം
- മത്സ്യബന്ധന കുത്തക ഇനി വിദേശ മൂലധന സംരംഭകര്‍ക്ക്; തൊഴിലാളികള്‍ക്ക് തിരിച്ചടി
- സി.പി.ഐ സെക്രട്ടറി പദത്തിലേക്ക് കാനം രാജേന്ദ്രന്‍െറ നീക്കം
- തിരക്കില്‍നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഹെലികോപ്ടര്‍ യാത്ര
- ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
- നൂറ്റാണ്ടു മുമ്പ് മുങ്ങിയ കപ്പലിന്‍െറ ത്രിമാന ചിത്രങ്ങള്‍ പുറത്തുവിട്ടു
- ജപ്പാന്‍ തെരഞ്ഞെടുപ്പ്: ആബെക്ക് വന്‍ വിജയമെന്ന് എക്സിറ്റ് ഫലം
- ഈജിപ്ത്: 432 പ്രക്ഷോഭകരെ സൈനിക കോടതിയിലേക്ക് മാറ്റി
- ഝാര്‍ഖണ്ഡിലും ജമ്മുകശ്മീരിലും നാലാംഘട്ട പോളിംഗ് അവസാനിച്ചു
- ന്യൂ തിയറ്ററില്‍ നിത്യഹരിത സ്മരണകള്‍ തുടങ്ങി
ലീഗ് വെള്ളമുണ്ട സിറ്റി ശാഖ പിരിച്ചുവിടണമെന്ന് പഞ്ചായത്ത് കമ്മിറ്റി Posted: 15 Dec 2014 12:23 AM PST വെള്ളമുണ്ട: മുസ്ലിംലീഗിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ വിമതരുടെ കൈയിലുള്ള സിറ്റി ശാഖ കമ്മിറ്റി പിരിച്ചുവിടാന്‍ പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചന. |
ക്രിസ്തുമസിന് ഒരു സ്കൂളും പ്രവര്‍ത്തിക്കില്ല ^സ്മൃതി ഇറാനി Posted: 14 Dec 2014 10:39 PM PST Image: ന്യൂഡല്‍ഹി: ക്രിസ്തുമസ് ദിനത്തില്‍ സി.ബി.എസ്.ഇ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചേക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി. ക്രിസ്തുമസ് ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി സി.ബി.എസ്.ഇ സ്കൂളുകളില്‍ പരിപാടികള്‍ നടത്തുമെന്നും അതിനാല്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ദേശീയ ദിനപത്രങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ വാജ്പേയിയുടെ 90ാം ജന്മദിനമായ ഡിസംബര്‍ 25 വിപുലമായി ആഘോഷിക്കാനാണ് പാര്‍ട്ടി തീരുമാനം. അതിനായി രൂപീകരിച്ച സമിതിയില്‍ മന്ത്രിമാരായ സ്മൃതി ഇറാനിയും ജെ.പി നഡ്ഡയും അംഗങ്ങളാണ്. |
മരുന്നു പരീക്ഷണം: രാജ്യത്ത് രണ്ടു വര്‍ഷത്തിനിടെ മരിച്ചത് 370 പേര്‍ Posted: 14 Dec 2014 10:00 PM PST Image: Subtitle: നഷ്ടപരിഹാരം ലഭിച്ചത് 21 കുടുംബങ്ങള്‍ക്ക് ന്യൂഡല്‍ഹി: രാജ്യത്ത് മരുന്നു പരീക്ഷണം മൂലം രണ്ടു വര്‍ഷത്തിനിടെ പൊലിഞ്ഞത് 370 ജീവന്‍. വിവിധ ഫാര്‍മസ്യൂട്ടിക്കലുകളുടെ പരീക്ഷണത്തില്‍ 2013 ഫെബ്രുവരി മുതല്‍ ഇതുവരെ 370 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.മരുന്നു പരീക്ഷണവുമായി ബന്ധപ്പെട്ട കേസുകള്‍ രാജ്യത്തെ കോടതികളുടെ പരിഗണനയിലുള്ളപ്പോഴാണ് ജീവനുകള്‍ പൊലിയുന്നത്. 370 ല്‍ 21 കേസുകളില്‍ മാത്രമാണ് നഷ്ടപരിഹാരം അനുവദിച്ചത്. നാലു ലക്ഷം മുതല്‍ 40 ലക്ഷം വരെ രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയിട്ടുള്ളത്. 370 കേസുകളില്‍ 220ഉം മരുന്നുപരീക്ഷണ നിയന്ത്രണ സമിതിയാണ് പരിശോധിച്ചത്. ഭൂരിഭാഗം ഇരകളുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കാതെ പോകുന്നതിന്‍റെ കാരണം മരുന്നു പരീക്ഷണ മരണങ്ങളുമായി ബന്ധപ്പെട്ട നിയമത്തിലുള്ള അവ്യക്തതയാണ്. ഇത്തരം മരണങ്ങളില്‍ മരുന്നു പരീക്ഷണവുമായി ബന്ധപ്പെട്ട വ്യക്തി(ഉദാ: ഡോക്ടര്‍) തന്നെയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത്. അതുകൊണ്ടു തന്നെ ഈ റിപ്പോര്‍ട്ട് കൃത്രിമവും സ്വാധീനിക്കപ്പെട്ടതുമാകാനുള്ള സാധ്യത കൂടുതലാണ്. പ്രാഥമിക റിപ്പോര്‍ട്ടാണ് നിയന്ത്രണസമിതി ആദ്യം പരിശോധിക്കുന്നത്. അതിനാല്‍ മരുന്നു കമ്പനികള്‍ക്ക് അനുകൂലമായ വിധിയാണ് പലപ്പോഴും ഉണ്ടാകാറുള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്നും നല്ളൊരു തുക പ്രതിഫലം വാങ്ങുന്ന പരിശോധകനാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. അതിനാല്‍ ഇരക്ക് പ്രതികൂലമായ വിധി മാത്രമാണ് സമിതിയില്‍ നിന്നും ഉണ്ടാകുന്നതെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകനായ ഡോക്ടര്‍ സി.എം ഗുലാത്തി പറയുന്നു. സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാറും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും മരുന്നുകളുടെ ഗുണനിലവാര പരിശോധനയും മരുന്നു പരീക്ഷണം നടത്തുന്നതും അതുമൂലമുള്ള മരണം റിപ്പോര്‍ട്ടു ചെയ്യുന്നതുമെല്ലാം നിരീക്ഷിണ്ടേതാണ്. എന്നാല്‍ ഇതില്‍ വീഴ്ച വരുന്നതാണ് മരുന്നുപരീക്ഷണ മരണങ്ങള്‍ ഉയരാന്‍ കാരണം. നിയമപ്രകാരം മരുന്നു പരീക്ഷണ നിയന്ത്രണ സമിതി ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ ഇതും അട്ടിമറിക്കപ്പെടുകയാണ്.
|
Posted: 14 Dec 2014 09:43 PM PST Image: ദുബൈ: വിമാനച്ചിറകിലേറി ദുബൈ ചുറ്റുന്ന കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. ലോക പ്രശസ്ത വിമാന അഭ്യാസികളായ ബ്രെയ്റ്റ്ലിങ് വിങ്വാക്കേഴ്സിന്‍െറ പ്രത്യേക വിമാനത്തിന്‍െറ ചിറകിന് മുകളിലിരുന്നാണ് ശൈഖ് ഹംദാന്‍ വായുവിലൂടെ പറന്നു നടന്നത്. അദ്ദേഹത്തിന്‍െറ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം ആയിരങ്ങളാണ് പങ്കുവെച്ചത്. |
ഖത്തറിന്‍െറ നിലപാട് ലോക ശ്രദ്ധയാകര്‍ഷിച്ചു -അമേരിക്കയിലെ ഖത്തര്‍ അംബാസഡര്‍ Posted: 14 Dec 2014 09:32 PM PST Image: ദോഹ: മുല്ലപ്പൂ വിപ്ളവത്തോട് സ്വീകരിച്ച നിലപാട് ഖത്തറിനെ ഒരിക്കല്‍ കൂടി ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നതായി അമേരിക്കയിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ജഹാം അല്‍കുവാരി അഭിപ്രായപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ട പൊതുജനത്തിന് പിന്തുണ നല്‍കുന്ന സമീപനമാണ് ഖത്തര്‍ സ്വീകരിച്ചത്. തുണീഷ്യ, ലിബിയ, ഈജിപ്ത്, യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ പൊതുജനത്തിന്‍െറ താല്‍പര്യത്തിനൊപ്പം നില്‍ക്കാന്‍ കാരണം മനുഷ്യത്വപരമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും സാമ്പത്തിക, വാണിജ്യ താല്‍പര്യങ്ങള്‍ ഇതിന് പിറകിലില്ളെന്നും അദ്ദേഹം വ്യക്തമാക്കി. |
മാണിക്കെതിരായ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു ^വി.എസ് Posted: 14 Dec 2014 09:27 PM PST Image: തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റികൊണ്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. കേസിലെ സാക്ഷികളില്‍ നിന്നു ലഭിച്ച തെളിവുകള്‍ മാണിയെയും സര്‍ക്കാറിനെയും കുടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ചെന്നിത്തല അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ട് കേസ് നടത്തുന്നതെന്നും വി.എസ് ആരോപിച്ചു. ഉരുട്ടി കൊലക്കേസില്‍ വിചാരണ നേരിടുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജിത് കുമാറിനെയാണ് കേസിന്‍റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് മാണിക്കെതിരായ കേസ് തേച്ചു മാച്ചു കളയാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ മതിയായ തെളിവുകള്‍ ലഭിച്ച കേസ് ഇല്ലാതാക്കാനുള്ള ഹീന നടപടിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്നതെന്നും വി.എസ് പ്രതികരിച്ചു. നിയമസഭക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
അലിഗഢിലെ മതപരിവര്‍ത്തന ചടങ്ങുകള്‍ക്ക് പൊലീസ് നിരോധം Posted: 14 Dec 2014 08:28 PM PST Image: ലഖ്നോ: യു.പിയിലെ അലിഗഢില്‍ ക്രിസ്മതുമസ് ദിനത്തില്‍ നടത്താനുദ്ദേശിച്ച മതപരിവര്‍ത്തന ചടങ്ങുകള്‍ക്ക് പൊലീസ് നിരോധം ഏര്‍പ്പെടുത്തി. ധരം ജാഗ്രന്‍ സമന്വയ് വിഭാഗ് എന്ന തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിലാണ് അലിഗഢില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത്. ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് ചടങ്ങില്‍ പങ്കെടുക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. ഡിസംബര്‍ 25 ന് അലിഗഢില്‍ മതപരിവര്‍ത്തന ചടങ്ങോ അനുബന്ധ പരിപാടികളോ നടത്താന്‍ അനുമതി നല്‍കില്ളെന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ അറിയിച്ചു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പാര്‍ട്ടി അംഗങ്ങളോ മറ്റു വ്യക്തികള്‍ക്കോ പങ്കുണ്ടെന്ന് തെളിയുകയാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പരിപാടി പൊലീസ് തടയുകയാണെങ്കില്‍ തെരുവില്‍ ശക്തമായ പ്രതിഷേധ റാലി നടത്തുമെന്ന് സംഘാടന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ബജ്റംഗ്ദള്‍ അംഗങ്ങള്‍ അറിയിച്ചു. ക്രമസമാധാന പരിപാലനം സംസ്ഥാനങ്ങളുടെ ചുമലയാണ്. അതിനായി സംസ്ഥാന സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കണമെന്ന കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് യു.പി പൊലീസ് മതപരിവര്‍ത്തന ചടങ്ങിന് നിരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ബി.ജെ.പി മതേതരത്വം സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു മതപരിവര്‍ത്തന വിഷയത്തില്‍ നഖ് വിയുടെ പ്രതികരണം. ഗര്‍ വാപസി (വീട്ടിലേക്കുള്ള തിരിച്ചുവരവ്) എന്ന ചടങ്ങ് പല കാരണങ്ങളാല്‍ ഹിന്ദുമതത്തില്‍നിന്നു വിട്ടുപോയ ആളുകളുടെ പിന്‍തലമുറക്കാരെ പഴയ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതിയാണെന്നാണ് ആര്‍.എസ്.എസ് അവകാശപ്പെടുന്നത്. നേരത്തെ ആഗ്രയില്‍ 57 മുസ്ലിം കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. |
മക്ക ഹറം മുറ്റത്ത് കുട വിരിക്കാന്‍ അബ്ദുല്ല രാജാവിന്‍െറ അനുമതി Posted: 14 Dec 2014 07:53 PM PST Image: ജിദ്ദ: മക്കയില്‍ മസ്ജിദുല്‍ ഹറാമിന്‍െറ ചുറ്റുമുറ്റങ്ങളില്‍ തണല്‍ക്കുടകള്‍ ഒരുക്കാന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ അനുമതി ലഭിച്ചതായി ഇരു ഹറം കാര്യാലയ മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്‍അസീസ് അസ്സുദൈസ് വ്യക്തമാക്കി. പുതിയ ഹറം വികസനത്തിന്‍െറ ഭാഗമായി 2,75,000 ചതുരശ്ര അടി കൂടുതല്‍ വിസ്തീര്‍ണം ഉള്‍പ്പെടുത്താന്‍ അബ്ദുല്ല രാജാവ് അനുമതി നല്‍കിയിരുന്നു. ഇതോടനുബന്ധിച്ചാണ് മുറ്റങ്ങളില്‍ കുട സ്ഥാപിക്കാനുള്ള അനുമതിയും കൂടി ലഭിച്ചതെന്നും എകദേശം 300 ലധികം കുടകളാണ് ഹറം മുറ്റങ്ങളില്‍ നിര്‍മിക്കുന്നതെന്നും അസ്സുദൈസ് പറഞ്ഞു. |
മസ്കത്ത് വിമാനത്താവളം : നവീകരണം ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു Posted: 14 Dec 2014 07:39 PM PST Image: മസ്കത്ത്: സുല്‍ത്താനേറ്റിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനം നടക്കുന്ന മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം നവീകരണത്തിന്‍െറ ആദ്യഘട്ടം ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. നിലവിലെ വിമാനത്താവളത്തില്‍നിന്ന് വിശിഷ്ടാതിഥികളുമായി എ 330 വിമാനം പുതിയ നാല് കീലോമീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള പുതിയ റണ്‍വേയില്‍ ഉച്ചക്ക് 12.40ന് പറന്നിറങ്ങിയതോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. നവീകരണത്തിന്‍െറ ഒന്നാംഘട്ടമായ റണ്‍വേയുടെയും ട്രാഫിക് കണ്‍ട്രോള്‍ ടവറിന്‍െറയും സിവില്‍ ഏവിയേഷന്‍െറയും ഉദ്ഘാടനം ഗതാഗതം, കമ്യൂണിക്കേഷന്‍സ് മന്ത്രി അഹ്മദ് അല്‍ ഫുത്തൈസി നിര്‍വഹിച്ചു. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സൗകര്യമുള്ളതാണ് പുതിയ റണ്‍വേ. ഈ റണ്‍വേയെ നിലവിലെ പാസഞ്ചര്‍ ടെര്‍മിനലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നവംബര്‍ 18, സുല്‍ത്താന്‍ ഖാബൂസ് റോഡുകളുമായി പുതിയ വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നുമുണ്ട്. പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍െറ കെട്ടിടവും മറ്റ് 12 കെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്നതാണ് എയര്‍ ട്രാഫിക് കോംപ്ളക്സ്. കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം, ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, ഇലക്ട്രിക് പ്രോബ് സൗകര്യം എന്നിവയും ഇവിടെയുണ്ട്. പുതിയ റണ്‍വേ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ആദ്യഘട്ടത്തില്‍ ദിവസം അഞ്ച് മണിക്കൂറാണ് റണ്‍വേ പ്രവര്‍ത്തിക്കുക. ഉച്ചക്ക് ഒന്ന് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും പ്രവര്‍ത്തനം. ജനുവരി ആദ്യ ആഴ്ച മുതല്‍ റണ്‍വേ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു തുടങ്ങും. |
മാണിയുടെ രാജി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു Posted: 14 Dec 2014 07:28 PM PST Image: തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ധനമന്ത്രി കെ.എം മാണിയുടെ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം നിയമസഭ സ്തംഭനത്തിലും ബഹളത്തിലും കലാശിച്ചു. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. മാണിയുടെ രാജി ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ മുദ്രാവാക്യം വിളികളും ബാനറുകളും പ്ളക്കാര്‍ഡുകളുമായാണ് സഭയിലത്തെിയത്. ബാര്‍ കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും എക്സൈസ് മന്ത്രി കെ.ബാബുവിന്‍റെയും പങ്ക് അന്വേഷിക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. ചോദ്യോത്തര വേളക്ക് മുമ്പ് അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനൊരു കീഴ്വഴക്കമില്ളെന്നും ശൂന്യവേളയില്‍ അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. സ്പീക്കറുടെ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി പ്രതിഷേധവുമായി എം.എല്‍.എ മാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും കുത്തിയിരിപ്പ് നടത്തുകയും ചെയ്തു. ബഹളും നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ സ്പീക്കല്‍ ചോദ്യോത്തര വേള റദ്ദാക്കി. സഭയില്‍ ഉപാക്ഷേപം, ശ്രദ്ധക്ഷണിക്കല്‍ എന്നിവയും റദ്ദാക്കി സഭാനടപടികള്‍ വെട്ടികുറച്ചു. ബില്ലുകള്‍ പാസാക്കികൊണ്ട് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. |
സിഡ്നിയില്‍ ബന്ദികളാക്കിയ അഞ്ച് പേര്‍ രക്ഷപ്പെട്ടു; ബന്ദിയാക്കപ്പെട്ടവരില്‍ ഇന്ത്യക്കാരനും Posted: 14 Dec 2014 07:26 PM PST Image: സിഡ്‌നി: സിഡ്‌നിയിലെ കോഫീഷോപ്പില്‍ അജ്ഞാതരായ ആയുധധാരികള്‍ ബന്ദികളാക്കിയ അഞ്ച് പേര്‍ രക്ഷപ്പെട്ടു. മൂന്ന് ഉപഭോക്താക്കളും കോഫീഷോപ്പിലെ രണ്ട് ജീവനക്കാരുമാണ് രക്ഷപ്പെട്ടത്. ഇവരെ വിട്ടയച്ചതാണോ എന്ന കാര്യവും വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും അപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. അതിനിടെ തടവിലാക്കപ്പെട്ട ഒരാള്‍ ഇന്ത്യക്കാരനാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. ആസ്‌ട്രേലിയയിലെ ഇന്‍ഫോസിസില്‍ ഐ.ടി പ്രൊഫഷനലായ ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല. യുവാവിന്റെ കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് കാന്‍ബറയില ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. ഇവരെ സുരക്ഷിതസ്ഥാനത്തക്ക് മാറ്റി. ആസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ള സുരക്ഷ വര്‍ധിപ്പിച്ചു. പര്യടനം റദ്ദാക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. സിഡ്നിയില്‍ മാര്‍ട്ടിന്‍ പ്ലേസിലെ ലിന്‍ഡ് ചോക്ലേറ്റ് കഫേയില്‍ ആയുധധാരി 50ഓളം പേരെ ബന്ദികളാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശികസമയം രാവിലെ 9.45നാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണി) സംഭവം നടന്നത്. കോഫീ ഷോപ്പിലെത്തിയവരെയും ജീവനക്കാരെയുമാണ് ബന്ദികളാക്കിയത്. കോഫീഷോപ്പിനുള്ളില്‍ ഐ.എസിന്‍െറതിന് സമാനമായ പതാക ടി.വി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ഇത് ഐ.എസിന്‍െറതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആയുധധാരി ഐ.എസ് തീവ്രവാദിയാണെന്ന് ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ തലയില്‍ അറബി ലിഖിതമുള്ള ബാന്‍ഡ് കെട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടരുകയാണ്.
മാര്‍ട്ടിന്‍ പ്ലേസിലാണ് റിസര്‍വ് ബാങ്ക് ഓഫ് ആസ്‌ട്രേലിയ അടക്കമുള്ള പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. കോഫി ഷോപ്പിനുള്ളില്‍ ജനങ്ങള്‍ കൈകളുയര്‍ത്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. സുരക്ഷാ മുന്‍കരുതലായി പ്രദേശത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള റോഡുകള്‍ അടച്ചു. സിഡ്നിക്കുമുകളിലൂടെ വ്യോമഗതാഗതവും നിരോധിച്ചു. ഇറാഖിലും സിറിയയിലും ആസ്‌ട്രേലിയക്കാരായ 70ഓളം പേര്‍ ഐ.എസില്‍ ചേര്‍ന്നതായി സര്‍ക്കാര്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ തിരികെയെത്തി കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാന്‍ ഇടയുള്ളതായും മുന്നറിയിപ്പ് നല്‍കിയിരുന്നു. |
സി.പി.ഐയെ വേട്ടയാടി സീറ്റ് കോഴ വിവാദം വീണ്ടും Posted: 14 Dec 2014 07:18 PM PST Image: തിരുവനന്തപുരം: സി.പി.ഐ നേതൃത്വത്തെ പൂര്‍ണ പ്രതിരോധത്തിലാഴ്ത്തിയ ലോക്സഭാ സ്ഥാനാര്‍ഥിത്വ കോഴ വിവാദത്തില്‍ നേതൃത്വം മറക്കാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നു. ശനിയാഴ്ചയാണ് സി.പി.ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന നിര്‍വാഹകസമിതിയംഗവുമായിരുന്ന പി. രാമചന്ദ്രന്‍ നായര്‍ ഗുരുതര ആരോപണം ഉന്നയിച്ച് സി.പി.ഐയില്‍നിന്ന് രാജിവെച്ചത്. |
ഇസ്രായേലിന്‍െറ ക്രൂരത മറയ്ക്കാനുള്ള പ്രചാരണ ചിത്രവും Posted: 14 Dec 2014 07:04 PM PST Image: Subtitle: ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രം 'കോര്‍ട്ട്' ശ്രദ്ധേയമായി തിരുവനന്തപുരം: മൂന്നാംലോക രാഷ്ട്രങ്ങളുടെ അതിജീവനപോരാട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന പ്രഖ്യാപിതനിലപാട് മറന്ന് മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ‘ബത്ലഹേം’ എന്ന ഇസ്രായേലി പ്രൊപഗാന്‍ഡ ചിത്രം ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇസ്രായേലികള്‍ സമാധാനപ്രിയരും ഫലസ്തീനികള്‍ ആക്രമണകാരികളുമാണെന്ന സയണിസ്റ്റ് അനുകൂല ലോകമാധ്യമങ്ങളുടെ പ്രചാരണംതന്നെയാണ് ‘ബത്ലഹേം’ നടത്തുന്നത്. ഇസ്രായേലിന്‍െറ ആറ് ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രത്തെ ന്യൂയോര്‍ക് ടൈംസ് വാനോളം പുകഴ്ത്തിയിരുന്നു. |
ക്രിക്കറ്റിലേക്കുള്ള മടക്കത്തില്‍ ഫില്‍ ഹ്യൂസിന്‍െറ ചേട്ടന് 63 റണ്‍സ് Posted: 14 Dec 2014 06:44 PM PST Image: സിഡ്നി: ആഭ്യന്തര മത്സരത്തിനിടയില്‍ എതിര്‍ ബൗളറുടെ ബൗണ്‍സര്‍ തലയിലിടിച്ചുണ്ടായ പരിക്കിനത്തെുടര്‍ന്ന് മരിച്ച ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂസിന്‍െറ ജ്യേഷ്ഠസഹോദരന്‍ ജേസന്‍ ഹ്യൂസിന്് ക്രിക്കറ്റിലേക്കുള്ള വൈകാരിക മടങ്ങിവരവിലെ ആദ്യ ഇന്നിങ്സില്‍ കളം കാത്തുവെച്ചത് ‘63 റണ്‍സ്.’ നവംബര്‍ 25ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഫില്‍ ഹ്യൂസ് പന്തുകൊണ്ട് വീഴുമ്പോള്‍ 63 റണ്‍സായിരുന്നു താരം നേടിയിരുന്നത്. ശേഷം 63 നോട്ടൗട്ട് എന്നത് ഫില്‍ ഹ്യൂസിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനുള്ള പ്രതീകമായി മാറി. സിഡ്നി ഗ്രേഡ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍െറ ഭാഗമായ ജേസന്‍ തന്‍െറ ടീമായ മോസ്മാന്‍ ഫസ്റ്റ്ഗ്രേഡിന് വേണ്ടി സിഡ്നിക്കെതിരെയാണ് കളിച്ചത്. ഡ്രമോയിന്‍ ഓവലിനെതിരായ മത്സരത്തില്‍ 63 റണ്‍സില്‍ നില്‍ക്കെ ജേസണ്‍ പുറത്താകുകയായിരുന്നു. പുറത്താകുമ്പോള്‍ എത്രയായിരുന്നു തന്‍െറ സ്കോര്‍ എന്ന് ജേസന് അറിയില്ലായിരുന്നു. നവംബര്‍ 27ന് ഫില്‍ മരിച്ചതിനു ശേഷം ആദ്യമായി കഴിഞ്ഞ ദിവസം കളിക്കാനിറങ്ങിയ ജേസന്‍ ബാറ്റിങ്ങിനിറങ്ങുമ്പോഴും 50 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴും വൈകാരികമായാണ് പ്രതികരിച്ചത്. സിഡ്നിയിലേക്ക് വരാനും ക്രിക്കറ്റില്‍ കരിയര്‍ കെട്ടിപ്പടുക്കാനും ഫില്‍ ആണ് ജേസനെ പ്രേരിപ്പിച്ചത്. |
രാജ്യഭരണം വിട്ട് സംഘ് അജണ്ടയിലേക്ക് Posted: 14 Dec 2014 06:38 PM PST Image: ‘അകത്തുനിന്നു പാത്രങ്ങളുടെ കലപില മാത്രമേ കേള്‍ക്കാനുള്ളൂ, അന്നം വിളമ്പുന്ന ലക്ഷണം കാണുന്നില്ല’ എന്ന കവിവാക്യത്തിനു സമാനമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ ഭരണമെന്ന് പറയുന്നത് പാര്‍ട്ടിയുടെ സഹയാത്രികനും വലതുപക്ഷ സൈദ്ധാന്തികനുമായ അരുണ്‍ ഷൂറിയാണ്. ആറുമാസത്തെ ഭരണത്തിന്‍െറ ബാലന്‍സ് ഷീറ്റെടുക്കുമ്പോള്‍ പ്രഘോഷണങ്ങളൊന്നും പ്രയോഗത്തിന്‍െറ നാലയലത്തത്തെിയിട്ടില്ളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒറ്റയാള്‍ പ്രതിച്ഛായ നിര്‍മാണമല്ലാതെ ഭരണതലത്തില്‍ കാര്യമായൊന്നും നടക്കുന്നില്ളെന്നുമാണ് പുറത്തുവരുന്ന വിവരം. ഓരോ മന്ത്രിയുടെയും വകുപ്പുകള്‍ വിശകലനം ചെയ്ത് ‘ഒൗട്ട്ലുക്’ ഇംഗ്ളീഷ് വാരിക കേന്ദ്രസര്‍ക്കാറിന്‍െറ പ്രകടനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്ന വസ്തുതകള്‍ ശരാശരി ഇന്ത്യക്കാരനില്‍ ആശ്ചര്യവും ആശങ്കയും ജനിപ്പിക്കാന്‍ പോന്നതാണ്. മന്ത്രിമാരുടെ പ്രകടനത്തിനു മാര്‍ക്കിട്ട വാരിക, അമ്പതു ശതമാനത്തിലും താഴെയാണ് പ്രഗല്ഭരായറിയപ്പെടുന്ന മന്ത്രിമാര്‍ക്കു പോലും നല്‍കിയത്. ഒരു പറ്റം മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുന്ന കെട്ടുകാഴ്ചക്കപ്പുറം പുരാണകഥയിലെ രാജവേഷങ്ങള്‍ക്കു സമാനമായി കോര്‍പറേറ്റ് വിദൂഷകരുടെ താളത്തിനു തുള്ളുന്ന കഥാപാത്രമായി മാറുകയാണ് സ്ഥിതിവിവരങ്ങളിലൂടെ ‘ഒൗട്ട്ലുക്’ അനാവരണം ചെയ്യുന്ന മോദി. കാബിനറ്റിലെ സഹപ്രവര്‍ത്തകരുടെ അധികാരത്തിനു കടിഞ്ഞാണിട്ട് സെക്രട്ടേറിയറ്റ് ഭരണത്തിനു തുടക്കം കുറിച്ച പ്രധാനമന്ത്രി അധികാരം സ്വന്തം കുത്തകയാക്കി മാറ്റുന്നതില്‍ വിജയിച്ചതല്ലാതെ നേട്ടങ്ങളൊന്നും കൈവരിക്കുകയുണ്ടായിട്ടില്ല. ഭരണം കുത്തഴിഞ്ഞുപോകുന്നതായി ബ്യൂറോക്രാറ്റുകള്‍തന്നെ പരിഭവപ്പെടുകയാണ്. മന്ത്രിമാരെ സെക്രട്ടറിമാരാക്കി തരം താഴ്ത്തിയ മോദി എല്ലാ വകുപ്പിന്‍െറയും അധികാരം കൈയിലെടുക്കുന്നതിന്‍െറ ഒന്നാന്തരം ഉദാഹരണമുണ്ട്. ഒരു പദ്ധതിയുടെ വിശദാംശം അവതരിപ്പിക്കാന്‍ വകുപ്പ് സെക്രട്ടറിയെ വിളിച്ചു. 15 മിനിറ്റ് അനുവദിച്ച പ്രസന്‍േറഷന്‍ രണ്ടര മണിക്കൂര്‍ നീണ്ടു. എല്ലാം കേട്ട പ്രധാനമന്ത്രി ഉടനെ പദ്ധതി അംഗീകരിച്ച് കോടികള്‍ അതിനു അനുവദിച്ചതായി പ്രഖ്യാപിക്കുന്നതു കണ്ട ഉദ്യോഗസ്ഥന്‍ തന്നെ അമ്പരന്നു. കാബിനറ്റ് സെക്രട്ടറിയോട് തുക അനുവദിച്ചു നോട്ടു കൊടുക്കാന്‍ പറയുമ്പോള്‍ ധനമന്ത്രിയോ വകുപ്പു മന്ത്രിയോ ഒന്നും അറിയുന്നില്ല. പ്രധാനമന്ത്രിയുടെ തീരുമാനം അവര്‍ക്കും വെറുമൊരു വാര്‍ത്ത മാത്രം. എം.പിമാര്‍ക്കുള്ള മാതൃക ഗ്രാമവികസന പദ്ധതിയടക്കം ഇങ്ങനെ കൂടിയാലോചനയില്ലാതെ പ്രഖ്യാപിച്ചതാണ്. കാര്യങ്ങള്‍ മുട്ടില്ലാതെ നടക്കുന്നതിനുള്ള മോദിയുടെ ബുദ്ധിപൂര്‍വകമായ നീക്കമായി ഈ അധികാര കേന്ദ്രീകരണത്തെ പ്രശംസിച്ചവരുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. സ്മാര്‍ട്ട് സിറ്റി, പാവപ്പെട്ടവര്‍ക്ക് വീട്, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ തുടര്‍ച്ച - എല്ലാം വാക്കിലുണ്ട്, പ്രവൃത്തിയിലില്ല എന്നിടത്താണുള്ളത്. വിവിധ വകുപ്പുകളുമായും സംസ്ഥാനങ്ങളുമായൊക്കെ കൂടിയാലോചിച്ചു ചെയ്യേണ്ട ഇവയൊന്നും പ്രധാനമന്ത്രിയുടെ വായ്ത്താരിക്കപ്പുറം പോയിട്ടില്ല എന്നു പറയുന്നത് മോദിയില്‍ വിശ്വാസമര്‍പ്പിച്ച കോര്‍പറേറ്റ് വികസന കാഴ്ചപ്പാടുകാര്‍ തന്നെ. |
സന്നദ്ധ സംഘടനകളുടെ കൊയ്ത്തുപാടം Posted: 14 Dec 2014 06:36 PM PST Image: ‘അട്ടപ്പാടിയിലെ സ്ത്രീകള്‍ക്ക് പാരമ്പര്യ കൃഷിയും അതുവഴി ജീവിതവും തിരിച്ചുപിടിക്കണമെന്ന സ്വപ്നമുണ്ട്. സ്ത്രീകള്‍ സംഘടിച്ച് സ്വയം പണം കൈകാര്യം ചെയ്യുന്ന ഒരവസ്ഥയുണ്ടായാല്‍ അട്ടപ്പാടിയില്‍ പുതിയൊരു ലോകമുണ്ടാക്കാം. ആന്ധ്രയില്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആത്മാര്‍ഥതയുള്ള സന്നദ്ധ സംഘടനകളെ (എന്‍.ജി.ഒ) കണ്ടു. അവര്‍ അട്ടപ്പാടിയിലെ എന്‍.ജി.ഒകളെപ്പോലെയല്ല. എന്നാല്‍, അട്ടപ്പാടിയിലെ എന്‍.ജി.ഒകള്‍ രാഷ്ട്രീയക്കാരെപ്പോലെ ആദിവാസികളെ ചൂഷണം ചെയ്യുന്നവരാണ്’ -ഇത് തായ്കുലത്തിന് നേതൃത്വം നല്‍കിയ പി.കെ. കാളിയുടെ വാക്കുകളാണ്. അട്ടപ്പാടിയിലെ ശിശുമരണത്തില്‍ ഏറെ സന്തോഷിക്കുന്നവര്‍ എന്‍.ജി.ഒകളാണ്. ആദിവാസികള്‍ക്ക് വിട്ടുനല്‍കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ച വട്ടലക്കി ഫാമിന്‍െറ 100 ഏക്കര്‍ പട്ടികജാതി കമീഷന്‍ മുന്‍ ചെയര്‍മാന്‍െറ സ്വന്തം എന്‍.ജി.ഒയുടെ കൈവശമാണിപ്പോള്‍. ആദിവാസി സമൂഹത്തിന്‍െറ പുരോഗതി ലക്ഷ്യംവെച്ച് മുന്‍ ചെയര്‍മാന്‍ ഐ.എസ്.എ (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ അഡ്വാന്‍സ്മെന്‍റ്) എന്ന സ്ഥാപനത്തിന് രൂപം നല്‍കി ഇതിന്‍െറ ഡയറക്ടറായി സ്വയം അവരോധിതനായി. സംഘടന ആദിവാസികള്‍ക്ക് മുന്നില്‍ അവതരിച്ചത് അവരുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്ന സ്ഥാപനം എന്നനിലയിലാണ്. അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന എന്‍.ജി.ഒകളിലൊന്നാണ് ആദി. ജസ്യൂട്ട് സഭയുടെ എന്‍.ജി.ഒയാണ് ഇത്. മരണവും ജനനവും ജീവിതത്തിന്‍െറ ഭാഗമാണ്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ അട്ടപ്പാടിയിലെ ആദിവാസികള്‍ വലിയ ദുരിതം നേരിടുന്നില്ളെന്നാണ് ആദിക്ക് നേതൃത്വം നല്‍കുന്ന ലെനിന്‍ ആന്‍റണി ‘മാധ്യമ’ത്തോട് പറഞ്ഞത്. ആലപ്പുഴ ജില്ലയുടെ വിസ്തീര്‍ണം അട്ടപ്പാടിക്കുണ്ട്. പിന്നെ ശിശുമരണങ്ങള്‍ പലതും തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതത്രെ. ആദിവാസികള്‍ ഗ്രാമങ്ങളില്‍ സന്തോഷത്തോടെ ജീവിക്കുകയാണ്. വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി മരണം പോലും ആദിവാസിക്കുട്ടി മരിച്ചെന്ന രീതിയിലാണ് മാധ്യമങ്ങളില്‍ വരുന്നതത്രേ. ആദിക്ക് പഠനകേന്ദ്രവും സാംസ്കാരിക കേന്ദവുമുണ്ട്. ഇവിടെ കൗണ്‍സലിങ്ങുമുണ്ട്. ആദിവാസികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആദിവാസികളുടെ ഭാഷയും സംസ്കാരവും ശ്രേഷ്ഠമാണ്. അഗളിയില്‍ ഇവര്‍ക്കായി ഇന്‍റര്‍നെറ്റ് കേന്ദ്രം നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ആദിവാസികള്‍ക്ക് പി.എസ്.സി അടക്കമുള്ള ജോലികള്‍ക്ക് അപേക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പഠിക്കുന്ന കുട്ടികള്‍ക്ക് സൗകര്യം നല്‍കുന്നു. ആദിവാസികള്‍ക്കായി ക്യാമ്പും പരിശീലനവും നടത്തുന്നു. കലാജാഥകളും തെരുവുനാടകങ്ങളും നടത്തുന്നു. ഇതാണ് അവകാശവാദം. എന്നാല്‍, ആദിവാസി ഊരുകളില്‍ ആദിയുടെ പ്രവര്‍ത്തനം വഴി എന്തെങ്കിലും പ്രയോജനം നല്‍കിയതായി മൂപ്പന്മാര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഊരുകളിലേക്ക് മെഡിക്കല്‍ ക്യാമ്പിനും മറ്റുമായി വിവിധ സംഘങ്ങളുടെ സന്ദര്‍ശനം നിരന്തരം നടക്കുന്നു. നല്ലശിങ്കിയില്‍ മലങ്കര സഭ കാറ്റാടിക്കമ്പനി കൈയേറിയ ഭൂമിക്ക് അടുത്താണ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 കോടിയുടെ റോഡ് വികസനം ഇതുവഴിയാണ്. മന്ത്രി ഈ സെന്‍ററിലത്തെിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അവിടെ ലഹരിയില്‍നിന്നുള്ള മോചനത്തിനായി അച്ചന്മാര്‍ 10 ദിവസത്തേക്ക് 3,000 രൂപക്ക് പള്ളിയില്‍ പ്രര്‍ഥന നടത്തുന്നു. ഈ സ്ഥാപനം നിര്‍മിച്ചത് വരടിമലയിലെ ആദിവാസികളുടെ ഊരുഭൂമി കൈയേറിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഇതുമായി മുന്നോട്ടുപോകാന്‍ ആദിവാസികള്‍ക്ക് കഴിഞ്ഞില്ല. എന്‍.ജി.ഒകളെല്ലാം പള്ളിയുടെ ഭാഗത്തായിരുന്നുവെന്ന് ആദിവാസികള്‍ പറയുന്നു. ആദിയുടേത് ബിസിനസ് സംരംഭമാണ്. അവര്‍ കലയുടെയും സംസ്കാരത്തിന്‍െറയും കച്ചവടം നടത്തുന്നു. തമ്പ് എന്ന സന്നദ്ധ സംഘടനക്ക് സംസ്ഥാനത്തിനു പുറത്തുനിന്ന് പണം വരുന്നതായി ആദിവാസികള്‍ പറയുന്നു. ആദിവാസികളില്‍നിന്ന് ചെറുപ്പക്കാരെ തെരഞ്ഞെടുത്ത് ശമ്പളം നല്‍കുന്നുണ്ട്. ഗോത്രഭൂമിയെന്ന മാസികയും തമ്പിന്‍േറതായി പുറത്തിറങ്ങുന്നുണ്ട്. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കുമുമ്പ് ശക്തമായ സംഘടനാ സംവിധാനമുണ്ടായിരുന്നു. എന്‍.ജി.ഒകളാണ് അതെല്ലാം തകര്‍ത്തത്. ആദിവാസി ഊരുകളിലത്തെുന്ന സംഘങ്ങള്‍ ഉപയോഗിച്ച അടിവസ്ത്രം വിതരണം ചെയ്യുന്നുണ്ട്. നെല്ലിപ്പതിയില്‍ എത്തിയ ക്രൈസ്തവ സംഘത്തെ തിരിച്ചയച്ച സംഭവവും ഉണ്ടായി. മെഡിക്കല്‍ ക്യാമ്പുകളും എവിടെ ആര് നടത്തുന്നുവെന്ന് ആര്‍ക്കുമറിയില്ല. ലോകത്തുള്ള മുഴുവന്‍ മാലിന്യവും അട്ടപ്പാടിയില്‍ എത്തുന്നു. എന്‍.ജി.ഒകള്‍ ആദിവാസികളെ മെരുക്കിയെടുത്ത് അനുസരണയുള്ള കുഞ്ഞാടുകളായി നിര്‍ത്തുന്നു. അങ്ങനെ വംശഹത്യകള്‍ പൂര്‍ണമാക്കുന്നു. |
മത്സ്യബന്ധന കുത്തക ഇനി വിദേശ മൂലധന സംരംഭകര്‍ക്ക്; തൊഴിലാളികള്‍ക്ക് തിരിച്ചടി Posted: 14 Dec 2014 11:12 AM PST Image: Subtitle: മീനാകുമാരി റിപ്പോര്‍ട്ട്: കേരളത്തിന്‍െറ അപേക്ഷ കേന്ദ്രം തള്ളി കൊച്ചി: വിവാദമായ മീനാകുമാരി കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വിദേശ മൂലധന പങ്കാളിത്തമുള്ള സംയുക്ത സംരംഭകര്‍ക്ക് ഇന്ത്യന്‍ തീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയാണ് കേന്ദ്രത്തിന്‍െറ നടപടി. 49 ശതമാനം വിദേശ മൂലധന നിക്ഷേപമുള്ള സംയുക്ത സംരംഭകര്‍ക്ക് കടലിലെ പ്രത്യേക സാമ്പത്തികമേഖലയില്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് നല്‍കണമെന്ന മീനാകുമാരി കമീഷന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്ര മൃഗസംരക്ഷണ-മത്സ്യബന്ധന വകുപ്പാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മീനാകുമാരി റിപ്പോര്‍ട്ടും വിവാദങ്ങളും കഴിഞ്ഞ ആഗസ്റ്റ് 20നാണ് മീനാകുമാരി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചത്. പരമ്പരാഗത ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ദുരിതത്തിലാക്കുകയും വിദേശമത്സ്യബന്ധന കപ്പലുകളെ സഹായിക്കുകയും ചെയ്യുന്നതാണ് മീനാകുമാരി റിപ്പോര്‍ട്ടെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ട്രോളിങ്ങ് നിരോധ സമയത്ത് അടക്കം വിദേശ ട്രോളറുകള്‍ക്ക് ഇന്ത്യന്‍ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുക, തീരക്കടലില്‍ 200 മുതല്‍ 500 വരെ മീറ്റര്‍ കരുതല്‍ മേഖലയായി പ്രഖ്യാപിക്കുക തുടങ്ങിയ മീനാകുമാരി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളാണ് മത്സ്യതൊഴിലാളികളെ പ്രതിസന്ധിയിലാക്കുക. 500 മീറ്റര്‍ വരെ ബഫര്‍ സോണ്‍ പ്രഖ്യാപിക്കുന്നതോടെ കയറ്റുമതി പ്രാധാന്യമുള്ള കരിക്കാടിയടക്കം ലഭ്യമാകുന്നത് ഇല്ലാതാകുമെന്നും കേരളത്തിലെ മത്സ്യബന്ധനമേഖലയെ പ്രതിസന്ധിയിലാക്കുമെന്നും തൊഴിലാളികള്‍ പറയുന്നു. |
സി.പി.ഐ സെക്രട്ടറി പദത്തിലേക്ക് കാനം രാജേന്ദ്രന്‍െറ നീക്കം Posted: 14 Dec 2014 10:58 AM PST Image: Subtitle: എ.ഐ.ടി.യു.സിയുടെ ജന.സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് ആസൂത്രിതം തൃശൂര്‍: പേമെന്‍റ് സീറ്റ് വിവാദത്തില്‍പെട്ട് പന്ന്യന്‍ രവീന്ദ്രന്‍ പുറത്താകുമെന്നുറപ്പായിരിക്കെ, സി.പി.ഐ സെക്രട്ടറി പദവിയിലേക്കുള്ള കാനം രാജേന്ദ്രന്‍െറ നീക്കം തുടങ്ങി. ഇതിന്‍െറ ആദ്യചുവടുവെപ്പാണ് എ.ഐ.ടി.യു.സിയുടെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നുള്ള പിന്മാറ്റമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സംഘടനയുടെ നിയന്ത്രണം കൈവിടാതിരിക്കാന്‍ പ്രസിഡന്‍റ് പദവി അദ്ദേഹം സ്വന്തമാക്കി. |
തിരക്കില്‍നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഹെലികോപ്ടര്‍ യാത്ര Posted: 14 Dec 2014 10:56 AM PST Image: കോട്ടയം: ഞായറാഴ്ച തിരക്കില്‍നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഹെലികോപ്ടര്‍ യാത്ര. തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി ഊട്ടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോട്ടയത്തുനിന്ന് സ്വകാര്യ ഹെലികോപ്ടര്‍ സൗകര്യമൊരുക്കിയത്. |
ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് Posted: 14 Dec 2014 10:32 AM PST Image: മാഞ്ചസ്റ്റര്‍: ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ തേരോട്ടം. വെയ്ന്‍ റൂണി (12ാം മിനിറ്റ്), യുവാന്‍ മാട്ട (40ാം മിനിറ്റ്), റോബിന്‍ വാന്‍പേഴ്സി (71ാം മിനിറ്റ്) എന്നിവരുടെ ഗോളിലൂടെ ലീഗില്‍ തുടര്‍ച്ചയായ ആറാം വിജയത്തിലേക്കാണ് ലൂയി വാന്‍ഗാലിന്‍െറ കുട്ടികള്‍ ചുവടുവെച്ചത്. ഇതോടെ 16 കളികളില്‍നിന്ന് 31 പോയന്‍റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ചെല്‍സിയും (39) മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് (36) യുനൈറ്റഡിന് മുന്നിലുള്ളത്. |
നൂറ്റാണ്ടു മുമ്പ് മുങ്ങിയ കപ്പലിന്‍െറ ത്രിമാന ചിത്രങ്ങള്‍ പുറത്തുവിട്ടു Posted: 14 Dec 2014 10:15 AM PST Image: Subtitle: എസ്.എസ് സിറ്റി ഓഫ് റിയോ ഡെ ജനീറോ എന്ന കപ്പലാണ് മുങ്ങിയത് ലോസ് ആഞ്ജലസ്: 100 വര്‍ഷം മുമ്പ് മുങ്ങിയ ആവിക്കപ്പലിന്‍െറ ആദ്യ ത്രിമാന ചിത്രങ്ങള്‍ പുറത്തുവിട്ടു. 1901 ഫെബ്രുവരി 22ന് സാന്‍ഫ്രാന്‍സിസ്കോയില്‍ മുങ്ങിയ എസ്.എസ് സിറ്റി ഓഫ് റിയോ ഡെ ജനീറോ എന്ന കപ്പലിന്‍െറ അവശിഷ്ടങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചൈനയില്‍നിന്നും ജപ്പാനില്‍നിന്നുമുള്ള കുടിയേറ്റക്കാരുമായി സാന്‍ഫ്രാന്‍സിസ്കോയിലേക്ക് വന്ന കപ്പല്‍ തകര്‍ന്ന് 128 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു. സാന്‍ഫ്രാന്‍സിസ്കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിന് സമീപം പാറയില്‍ ഇടിച്ചാണ് കപ്പല്‍ തകര്‍ന്നത്. യു.എസ് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷനാണ് (എന്‍.ഒ.എ.എ) ചിത്രങ്ങള്‍ പുറത്തുവിട്ടത്. കപ്പല്‍ തകര്‍ന്നപ്പോള്‍ അപകട സന്ദേശം കേട്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ 82 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഹോങ്കോങ്ങിലെ യു.എസ് കോണ്‍സല്‍ ജനറലായിരുന്ന റൂണ്‍സ്വെല്ലി വൈല്‍ഡ്മാനും കപ്പലിന്‍െറ ക്യാപ്റ്റന്‍ വില്യം വാര്‍ഡും അപകടത്തില്‍ മരിച്ചു. കപ്പലപകടങ്ങളെക്കുറിച്ച് നടത്തുന്ന പഠനത്തിനിടെയാണ് എന്‍.ഒ.എ.എ ഈ കപ്പലിന്‍െറ ചിത്രങ്ങള്‍ പകര്‍ത്തിയത്. 1878 മാര്‍ച്ച് ആറിന് ഉദ്ഘാടനംചെയ്ത ഈ കപ്പല്‍ അമേരിക്കന്‍ കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ബ്രസീലില്‍നിന്നുള്ള കുടിയേറ്റക്കാരുമായി അമേരിക്കയിലേക്കാണ് ആദ്യകാലത്ത് സര്‍വിസ് നടത്തിയിരുന്നത്. 1898ല്‍ സ്പാനിഷ് അമേരിക്കന്‍ യുദ്ധസമയത്ത് പട്ടാളക്കാരെ കൊണ്ടുപോകാന്‍ ഈ കപ്പല്‍ ഉപയോഗിച്ചിരുന്നു. ഏഷ്യ-പസഫിക് റൂട്ടിലാണ് ഈ കപ്പല്‍ ഏറെ സര്‍വിസ് നടത്തിയത്. സാന്‍ഫ്രാന്‍സിസ്കോയില്‍നിന്ന് ഹോണോലുലു, ഹവായ്, യോകോഹാമ, ജപ്പാന്‍, ഹോങ്കോങ് എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വിസുകള്‍. |
ജപ്പാന്‍ തെരഞ്ഞെടുപ്പ്: ആബെക്ക് വന്‍ വിജയമെന്ന് എക്സിറ്റ് ഫലം Posted: 14 Dec 2014 09:53 AM PST Image: Subtitle: 475 അംഗ അധോസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടും ടോക്യോ: ഞായറാഴ്ച നടന്ന ജപ്പാന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പാര്‍ട്ടി വന്‍ വിജയം നേടുമെന്ന് എക്സിറ്റ് ഫലങ്ങള്‍. ആബെയുടെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഹിതപരിശോധനയായി വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി- കൊമീറ്റോ സഖ്യം വന്‍ മുന്നേറ്റം നടത്തുമെന്നാണ് എക്സിറ്റ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ആബെയുടെ പാര്‍ട്ടിയായ എല്‍.ഡി.പിക്ക് വന്‍ ഭൂരിപക്ഷമെന്ന അവസ്ഥയുണ്ടാകില്ല. 2012ല്‍ അധികാരമേറ്റ ആബെ സര്‍ക്കാര്‍ കാലാവധി തികക്കാന്‍ രണ്ടുവര്‍ഷം ബാക്കിയിരിക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ‘ആബെണോമിക്സ്’ എന്നറിയപ്പെടുന്ന ആബെയുടെ സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് പൗരന്മാരില്‍നിന്ന് പിന്തുണ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആബെ സര്‍ക്കാറിന് അനുകൂലമായാണ് ജനം വിധിയെഴുതിയതെന്ന് ധനമന്ത്രി ടറോ ആസോ പറഞ്ഞു. ആബെയുടെ പരിഷ്കരണ നടപടികള്‍ പാതി വഴിയിലാണ്. അതിനെ മുന്നോട്ട് നയിക്കാന്‍ ശക്തമായ കര്‍ത്തവ്യബോധം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. |
ഈജിപ്ത്: 432 പ്രക്ഷോഭകരെ സൈനിക കോടതിയിലേക്ക് മാറ്റി Posted: 14 Dec 2014 09:36 AM PST Image: കൈറോ: സൈനിക അട്ടിമറിയിലൂടെ പുറത്തായ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്ന 432 പ്രക്ഷോഭകര്‍ക്കെതിരായ വിചാരണ സൈനിക കോടതികളിലേക്ക് മാറ്റി. മിന്‍യാ, ബഹീറ ഗവര്‍ണറേറ്റുകളില്‍നിന്നുള്ള പ്രക്ഷോഭകര്‍ക്കെതിരായ വിചാരണയാണ് മാറ്റിയത്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 139 പേര്‍ക്കെതിരെയാണ് മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയതിനും മിന്‍യായിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതിനും കേസെടുത്തത്. ബഹീറ പ്രവിശ്യ ആസ്ഥാനം ആക്രമിച്ചതിനാണ് മറ്റുള്ളവര്‍ക്കെതിരായ കേസ്. 2013 ആഗസ്റ്റ് 14നാണ് ഇരു സംഭവങ്ങളും. പ്രക്ഷോഭകരെ വിചാരണചെയ്യാന്‍ സൈനിക കോടതികള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം ഒക്ടോബറിലാണ് ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് സീസി പുറപ്പെടുവിച്ചത്. |
ഝാര്‍ഖണ്ഡിലും ജമ്മുകശ്മീരിലും നാലാംഘട്ട പോളിംഗ് അവസാനിച്ചു Posted: 14 Dec 2014 06:25 AM PST Image: റാഞ്ചി/ശ്രീനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഝാര്‍ഖണ്ഡിലും ജമ്മുകശ്മീരിലും നാലാം ഘട്ട പോളിംഗ് അവസാനിച്ചു. ഝാര്‍ഖണ്ഡില്‍ 15 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 61 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് വോട്ടുചെയ്യാനെത്തിയത്. 71.28 ശതമാനം രേഖപ്പെടുത്തിയ ചന്‍കയാരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശങ്ങളില്‍ 60 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 15 ല്‍ 13 മണ്ഡലങ്ങളിലെ പോളിംഗ് മൂന്ന് മണിക്ക് അവസാനിച്ചു. ബൊകാറോ, ധന്‍ബാദ് മണ്ഡലങ്ങളില്‍ അഞ്ച് മണി വരെ പോളിംഗ് തുടര്‍ന്നു. ജമ്മുകശ്മീരില്‍ 49 ശതമാനമാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്. നാല് ജില്ലകളിലെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. കടുത്ത തണുപ്പ് കാരണം മന്ദഗതിയിലാണ് കശ്മീരില്‍ പോളിംഗ് ആരംഭിച്ചത്. ഒറ്റപ്പെട്ട ചെറിയ ആക്രമണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പൊതുവെ സമാധാനപരമായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ്. മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും. അഞ്ച് ഘട്ടങ്ങളിലായാണ് ഇരുസംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണല്‍. |
ന്യൂ തിയറ്ററില്‍ നിത്യഹരിത സ്മരണകള്‍ തുടങ്ങി Posted: 14 Dec 2014 01:29 AM PST Image: തിരുവനന്തപുരം: മലയാളത്തിന്‍െറ നിത്യഹരിത നായകന്‍ പ്രേംനസീറിന്‍െറ സ്മരണയുണര്‍ത്തുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു. മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ കാലം നിറഞ്ഞാടിയ നസീറിന്‍െറ ജീവിതമുഹൂത്തങ്ങളും ചലച്ചിത്രദൃശ്യങ്ങളും ഇഴചേരുന്ന ചിത്രങ്ങളാണ് ന്യൂ തിയറ്ററില്‍ നടക്കുന്ന ‘പ്രേംനസീര്‍: നിത്യഹരിതസ്മരണകള്‍’ പ്രദര്‍ശനത്തിലുള്ളത്. ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ ആദ്യകാലം മുതല്‍ ബഹുവര്‍ണചിത്രങ്ങളുടെ കാലം വരെയുള്ള ഇരുന്നൂറിലേറെ ഫോട്ടോകള്‍ പ്രദര്‍ശനത്തിലുണ്ട്. ഷീല, അംബിക, ശ്രീവിദ്യ, ജയഭാരതി തുടങ്ങിയ നിരവധി നായികമാരോടൊപ്പവും സത്യന്‍, മുത്തയ്യ മധു, ജനാര്‍ദനന്‍ മുതല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ വരെയുള്ള നടന്മാര്‍ക്കൊപ്പവുമുള്ള ചിത്രങ്ങള്‍ മലയാളസിനിമയുടെ ചരിത്രരേഖകളാണ്. ബ്ളാക്ക് ആന്‍റ് വൈറ്റിലാണ് ചിത്രങ്ങള്‍. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഖബറിടത്തിന്‍െറ ചിത്രങ്ങള്‍ മാത്രമാണ് കളറിലുള്ളത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആര്‍. ബാലകൃഷ്ണന്‍െറ ശേഖരത്തിലുള്ളതാണ് ഈ അമൂല്യചിത്രങ്ങള്‍.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment