ദേശീയ ലോക് അദാലത്ത് : 3150 കേസുകള്‍ തീര്‍പ്പാക്കി Madhyamam News Feeds |
- ദേശീയ ലോക് അദാലത്ത് : 3150 കേസുകള്‍ തീര്‍പ്പാക്കി
- കുറ്റ്യാടി മണ്ഡലത്തില്‍ റോഡ് വികസനത്തിന് 12 കോടി
- പരിശോധന നിലച്ചു; പാന്‍മസാല വില്‍പന സജീവം
- ഇഫ്താര്‍ വിരുന്നിന് പണം സ്വീകരിച്ചതില്‍ അപാകത പറ്റിയെന്ന് അബ്ദുറബ്ബ്
- ജമ്മുവിലും ഝാര്‍ഖണ്ഡിലും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ
- ചെലവന്നൂര്‍ ഡി.എല്‍.എഫ് കെട്ടിടം പൊളിച്ചുനീക്കണം ^ഹൈകോടതി
- കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ശമ്പളത്തിന് പോലും തികയില്ല: തിരുവഞ്ചൂര്‍
- മാവോയിസ്റ്റുകളെ നേരിടാന്‍ പൊലീസ് സുസജ്ജം: ചെന്നിത്തല
- ഡല്‍ഹി പീഡനം: അറസ്റ്റിലായ ഡ്രൈവര്‍ മാനഭംഗകേസിലെ പ്രതി
- ഹാഗുപിറ്റ് ചുഴലിക്കൊടുങ്കാറ്റ്: ഫിലിപ്പീന്‍സില്‍ സ്കൂളുകളും ഓഫീസുകളും അടച്ചു
- ഖത്തര്‍ ദേശീയ ദിനത്തില്‍ പ്രവാസികള്‍ക്ക് ആഘോഷ പരിപാടികള്‍
- കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ച് പൊന്നാനി സ്വദേശി വെന്തുമരിച്ചു
- സലാലയില്‍ സഫേല വിളവെടുപ്പിന് തുടക്കം
- യമനുള്ള സാമ്പത്തിക സഹായം സൗദി നിര്‍ത്തിവെച്ചു
- പൊന്നുരുകും പൂക്കാലം
- കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: ദുരൂഹത നീക്കാനാകാതെ സി.പി.എം
- ഭീകരതക്കെതിരെ ജനാധിപത്യത്തെ ജയിപ്പിക്കാന്‍
- പുതിയ മെഡിക്കല്‍ കോളജുകളും ഡോക്ടര്‍മാരുടെ സമരവും
- ‘കേരളം സ്വര്‍ണഖനി’
- സ്കൂള്‍ കായികമേള; ആദ്യ രണ്ട് സ്വര്‍ണം പാലക്കാടിന്
- ചുംബന സമരം അക്രമാസക്തം
- മാലോം കൂട്ടക്കൊല: ഇരകള്‍ക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈകോടതി
- സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം
- മദ്യനയം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാവില്ല –ആന്‍റണി
- തെരുവുയുദ്ധം, നിരോധാജ്ഞ, ലാത്തിച്ചാര്‍ജ്; നഗരം മണിക്കൂറുകള്‍ മുള്‍മുനയില്‍
ദേശീയ ലോക് അദാലത്ത് : 3150 കേസുകള്‍ തീര്‍പ്പാക്കി Posted: 07 Dec 2014 11:23 PM PST മലപ്പുറം: നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശീയ ലോക് അദാലത്തില്‍ ജില്ലയില്‍ 3150 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ 2948 കേസുകള്‍ കോടതിയുടെ പരിഗണനയിലുള്ളതാണ്. 5323 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. ആറ് കേന്ദ്രങ്ങളിലായി 21 ബെഞ്ചുകളാണ് കേസുകള്‍ പരിഗണിച്ചത്. ആറ് ബെഞ്ചുകളാണ് ജില്ലാ കോടതിയില്‍ ഉണ്ടായിരുന്നത്. |
കുറ്റ്യാടി മണ്ഡലത്തില്‍ റോഡ് വികസനത്തിന് 12 കോടി Posted: 07 Dec 2014 11:14 PM PST വില്യാപ്പള്ളി: കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പി.ഡബ്ള്യു.ഡി റോഡുകളുടെയും പഞ്ചായത്ത് റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 12 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസില്‍നിന്നറിയിച്ചു. |
പരിശോധന നിലച്ചു; പാന്‍മസാല വില്‍പന സജീവം Posted: 07 Dec 2014 11:06 PM PST മാനന്തവാടി: പരിശോധന നിലച്ചതോടെ മാനന്തവാടി നഗരത്തില്‍ പാന്‍മസാലയുടെ വില്‍പന സജീവമായി. മാനന്തവാടി ബ്ളോക് പഞ്ചായത്ത് പുകയില രഹിത ബ്ളോക്കായി പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായി ബ്ളോക്, ഗ്രാമപഞ്ചായത്ത്, എക്സൈസ്, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവ റെയ്ഡ് കര്‍ശനമാക്കുകയും പാന്‍മസാലകള്‍ പിടികൂടുകയും വില്‍പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇവയുടെ വില്‍പന ചുരുങ്ങിയിരുന്നു. മറ്റെവിടെയെങ്കിലും സ്റ്റോക് ചെയ്യുന്ന സാധനം വിശ്വസ്തര്‍ക്ക് മാത്രം ആവശ്യപ്പെടുന്നതനുസരിച്ച് എത്തിച്ചുനല്‍കുകയായിരുന്നു. എന്നാല്‍, പരിശോധന ഏറക്കുറെ നിലച്ചതോടെ മിക്ക കടകളിലും പാന്‍മസാലകള്‍ വിതരണം തുടങ്ങിയിട്ടുണ്ട്. |
ഇഫ്താര്‍ വിരുന്നിന് പണം സ്വീകരിച്ചതില്‍ അപാകത പറ്റിയെന്ന് അബ്ദുറബ്ബ് Posted: 07 Dec 2014 11:03 PM PST Image: തിരുവനന്തപുരം: ഇഫ്താര്‍ വിരുന്നിന് ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്ന് പണം സ്വീകരിച്ചതില്‍ അപാകത പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഇഫ്താര്‍ വിരുന്നിന്‍െറ പണം സ്വന്തം ചെലവില്‍ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂലൈ10ന് ശാസ്ത്ര സാങ്കതേിക മ്യൂസിയത്തില്‍ മന്ത്രി നടത്തിയ ഇഫ്താര്‍വിരുന്നിന് വിദ്യാഭ്യാസവകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് പിരിച്ചെ ന്നായിരുന്നു ആക്ഷേപം. ഇഫ്താര്‍ വിരുന്ന് നടത്തിപ്പുമായി ബന്ധപ്പെട്ട് ശാസ്ത്ര സാങ്കതേിക മ്യൂസിയം ഡയറക്ടര്‍ അരുണ്‍ ജെറാള്‍ഡ്പ്രകാശ് പുറത്തിറക്കിയ കത്തുകളാണ് വിരുന്നിന് വകുപ്പില്‍ നിന്ന് പണം പിരിച്ചന്നെതിന് തെളിവായി ചൂണ്ടിക്കാട്ടിയിരുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പിരിച്ചടെുത്ത 2.3 ലക്ഷം രൂപ നല്‍കിയതാവട്ടെ മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള കൊല്ലത്തെ ഒരു ഹോട്ടല്‍ ആന്‍ഡ് കാറ്ററിങ് സ്ഥാപനത്തിനാണ്. ജൂലൈ 10ന് വൈകീട്ട് 6.30ന് വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നുവെന്നും ഇതിന്‍െറ ചെലവിലേക്ക് വിവിധ സ്ഥാപനങ്ങള്‍ 46,200 രൂപ വീതം നല്‍കണമെന്നുമായിരുന്നു കത്ത്. സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍, കേരള സ്റ്റേറ്റ് ഓപണ്‍ സ്കൂള്‍, എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, സി-ആപ്റ്റ്, സാക്ഷരതാ മിഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് കത്ത് നല്‍കിയത്. മന്ത്രിയുടെ ഇഫ്താര്‍ പാര്‍ട്ടി നടന്ന ദിവസം വകുപ്പ്തല യോഗങ്ങളൊന്നും നടന്നിട്ടില്ളെ ന്നും തീയതി തെറ്റിയതാകാമെന്നും കരുതി ശാസ്ത്ര സാങ്കതേിക മ്യൂസിയം ഡയറക്ടറെ വിവിധ സ്ഥാപന മേധാവികള്‍ ബന്ധപ്പെട്ടപ്പോഴാണ് വിരുന്നിന്‍െറ ചെലവിനാണ് തുക ശേഖരിക്കുന്നതെന്ന വിവരം ലഭിച്ചത്. എന്നാല്‍ ഇഫ്താറിന് പണം പിരിക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ളെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ആദ്യം അറിയിച്ചിരുന്നത്.
|
ജമ്മുവിലും ഝാര്‍ഖണ്ഡിലും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ Posted: 07 Dec 2014 10:01 PM PST Image: ശ്രീനഗര്‍: ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ. കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിട്ടുള്ളത്. ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം ഭീകരാക്രമണങ്ങളുണ്ടായ ഉറി, സോപോര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 143 സ്ഥാനാര്‍ഥികളാണ് കശ്മീരില്‍ മല്‍സരരംഗത്തുള്ളത്. ബീര്‍വാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്ന മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയടക്കം ഒട്ടേറെ പേര്‍ ജനവിധി തേടുന്നുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കശ്മീരിലെ ത്തും. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്. 450 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് 16 മണ്ഡലങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് നാലിന് അവസാനിക്കും. തലസ്ഥാനമായ റാഞ്ചിയടക്കം പതിനേഴ് മണ്ഡലങ്ങളിലാണ് ഝാര്‍ഖണ്ഡില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 289 സ്ഥാനാര്‍ഥികളാണു മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനുള്ള നക്സലൈറ്റ് ആഹ്വാനം തള്ളി രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ്ങാണ് ഝാര്‍ഖണ്ഡില്‍ രേഖപ്പെടുത്തിയത്. ജലവിഭവമന്ത്രി അന്നപൂര്‍ണ്ണ ദേവി, ധനമന്ത്രി രാജേന്ദ്രപ്രസാദ് സിങ് എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. റാഞ്ചി, ഹഠ്യ, കാംകെ എന്നി മണ്ഡലങ്ങളില്‍ ഏഴുമണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെയും മറ്റു മണ്ഡലങ്ങളില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി വൈകിട്ട് മൂന്നുമണിവരെയുമാണ് വോട്ടെടുപ്പ്. |
ചെലവന്നൂര്‍ ഡി.എല്‍.എഫ് കെട്ടിടം പൊളിച്ചുനീക്കണം ^ഹൈകോടതി Posted: 07 Dec 2014 09:57 PM PST Image: കൊച്ചി: തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് ചെലവന്നൂര്‍ കായല്‍ തീരത്ത് ഡി.എല്‍.എഫ് നിര്‍മിച്ച കെട്ടിടത്തിന്‍െറ ഭാഗങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ജസ്റ്റിസ് രാമകൃഷ്ണപിള്ളയുടെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ചിന്‍െതാണ് ഉത്തരവ്. നിലവിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം. കായല്‍ നികത്തി കെട്ടിടം നിര്‍മിക്കാന്‍ കമ്പനിക്ക് അനുമതി നല്‍കിയ കൊച്ചി നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം കെട്ടിടം പൊളിക്കാന്‍ കോടതി പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ല. കെട്ടിടത്തിന്‍െറ പ്രധാനഭാഗങ്ങള്‍ കായല്‍ നികത്തിയാണ് പണിതിരിക്കുന്നത്. ഉത്തരവ് നടപ്പായാല്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടം പൂര്‍ണമായിത്തന്നെ ഒഴിവാക്കേണ്ടിവരും. ഡി.എല്‍.എഫിന്‍െറ ഫ്ളാറ്റ് നിര്‍മാണം തീരദേശ സംരക്ഷണനിയമം ലംഘിച്ചാണെന്ന് ജൂലൈയില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. |
കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ശമ്പളത്തിന് പോലും തികയില്ല: തിരുവഞ്ചൂര്‍ Posted: 07 Dec 2014 09:29 PM PST Image: തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും തികയില്ളെ ന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദീര്‍ഘകാലമായി കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ജീവനക്കാരും പെന്‍ഷന്‍കാരും അടക്കം ഒരു ലക്ഷം പേരിലധികമാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ എം.എല്‍.എ എളമരം കരീമാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. അതേസമയം, പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ളെ ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. കോടതിയാണ് കേസില്‍ അവസാന തീര്‍പ്പ് കല്‍പ്പിച്ചത്. കേസില്‍ ചാര്‍ജ് ഷീറ്റ് വൈകിയതിനെ തുടര്‍ന്നാണ് കോടതി ഇടപെട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. |
മാവോയിസ്റ്റുകളെ നേരിടാന്‍ പൊലീസ് സുസജ്ജം: ചെന്നിത്തല Posted: 07 Dec 2014 08:59 PM PST Image: തിരുവനന്തപുരം: മാവോയിസ്റ്റുകളെ നേരിടാന്‍ കേരള പൊലീസ് സുസജ്ജമെന്ന് ആഭ്യന്തരമന്ത്രി രമേശ് െചന്നിത്തല. മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടി സുരക്ഷാകാരണങ്ങളാല്‍ വിശദീകരിക്കാന്‍ കഴിയില്ളെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. തമിഴ്നാട്, കര്‍ണാടക ആഭ്യന്തരമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വയനാട് വെള്ളമുണ്ട ചപ്പ കോളനിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടിയ സംഭവത്തില്‍ മാവോയിസ്റ്റുകള്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. |
ഡല്‍ഹി പീഡനം: അറസ്റ്റിലായ ഡ്രൈവര്‍ മാനഭംഗകേസിലെ പ്രതി Posted: 07 Dec 2014 08:29 PM PST Image: ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യാത്രക്കാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ മറ്റൊരു പീഡനകേസിലെ പ്രതി. 2011 ല്‍ നടന്ന മാനഭംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച പ്രതിയാണ് അറസ്റ്റിലായ ശിവ കുമാര്‍ യാദവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ ഇന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ധനകാര്യ സ്ഥാപനത്തില്‍ ഫിനാന്‍ഷ്യല്‍ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന മഥുര സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതി രാത്രി യൂബര്‍ വഴി ടാക്സി വിളിക്കുകയായിരുന്നു. ഉറങ്ങിപ്പോയ യുവതിയെ കാര്‍ വിജനമായ സ്ഥലത്തു നിര്‍ത്തി ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം ഇയാള്‍ നോര്‍ത്ത് ഡല്‍ഹിയില്‍ യുവതിയുടെ വീടിനടുത്ത് ഇറക്കി വിടുകയും സംഭവം പുറത്തു പറഞ്ഞാല്‍ ഡല്‍ഹി കൂട്ടമാനഭംഗത്തിലേതു പോലെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അക്രമിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വൈദ്യ പരിശോധയില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. സംഭവത്തിനുശേഷം ഡ്രൈവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. സംഭവം അറിഞ്ഞില്ളെന്നും ഡ്രൈവറുമായോ യുവതിയുമായോ ബന്ധപ്പെട്ടിട്ടില്ളെന്നുമാണ് യൂബര്‍ സര്‍വ്വീസ് അധികൃതര്‍ പൊലീസിനോട് പറഞ്ഞത്. ശിവ കുമാറിനെ പൊലീസ് വെരിഫിക്കേഷന്‍ കൂടതെയാണ് ജോലിക്ക് ചേര്‍ത്തതതെന്നും പീഡനക്കേസ് പ്രതിയാണെന്ന് അറിവില്ലായിരുന്നുവെന്നും യൂബര്‍ അധികൃതര്‍ പറഞ്ഞു. |
ഹാഗുപിറ്റ് ചുഴലിക്കൊടുങ്കാറ്റ്: ഫിലിപ്പീന്‍സില്‍ സ്കൂളുകളും ഓഫീസുകളും അടച്ചു Posted: 07 Dec 2014 08:04 PM PST Image: മനില: ഫിലിപ്പീന്‍സിലെ സമര്‍ ദ്വീപില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ചതിനെ തുടര്‍ന്ന് മൂന്ന് പ്രദേശങ്ങളില്‍ സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചു. ഈ സ്ഥാപനങ്ങള്‍ ആവശ്യം വന്നാല്‍ പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെ എത്തിയ ചുഴലികൊടുങ്കാറ്റായ ഹാഗുപിറ്റിനെ തുടര്‍ന്ന് 1,200 ഓളം സ്കൂളുകള്‍, ടൗണ്‍ ഹാളുകള്‍, ജിംനേഷ്യങ്ങള്‍, ചര്‍ച്ചുകള്‍, സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 12 ലക്ഷത്തിലേറെ പേരാണ് ഇതുവരെ അഭയാര്‍ത്ഥികളായത്തെിയത്. ഹാഗുപിറ്റ് ഞായറാഴ്ച രാവിലെയോടെ ശക്തികുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മനില ദ്വീപിലെ ഡൊളോറസ് പട്ടണത്തിലും തീരഗ്രാമങ്ങളിലും 80 ശതമാനം വീടുകളും നിലംപൊത്തിയതായി മേയര്‍ എമിലിയാന വില്ലാകാറില്ളോ പറഞ്ഞു. മൂന്നു പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. താമസക്കാരിലേറെയും നേരത്തേ നാടുവിട്ടതിനാല്‍ കൂടുതല്‍ ആളപായമുണ്ടായില്ളെ ന്നാണ് സൂചന. വീടുകള്‍ തകര്‍ന്നതോടെ അഭയാര്‍ഥികളുടെ ഒഴുക്ക് വീണ്ടും വര്‍ധിച്ചിട്ടുണ്ട്. 20-30 കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാനനിരത്തുകളില്‍ മരങ്ങള്‍വീണ് ഗതാഗതം മുടങ്ങി. |
ഖത്തര്‍ ദേശീയ ദിനത്തില്‍ പ്രവാസികള്‍ക്ക് ആഘോഷ പരിപാടികള്‍ Posted: 07 Dec 2014 08:00 PM PST Image: ദോഹ: ഖത്തര്‍ ദേശീയ ദിനത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്കായി വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പി.ആര്‍. ഡയര്‍ക്ടര്‍ കേണല്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ച് പൊന്നാനി സ്വദേശി വെന്തുമരിച്ചു Posted: 07 Dec 2014 07:50 PM PST Image: മനാമ: നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ച് പൊന്നാനി സ്വദേശി വെന്തുമരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പൊന്നാനി മുക്കാടി വാഴത്തോപ്പില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (39) ആണ് മരിച്ചത്. |
സലാലയില്‍ സഫേല വിളവെടുപ്പിന് തുടക്കം Posted: 07 Dec 2014 07:42 PM PST Image: മസ്കത്ത്: സലാലയിലെ പ്രധാന കടല്‍ സമ്പത്തായ സഫേലയുടെ വിളവെടുപ്പ് ഞായറാഴ്ച ആരംഭിച്ചു. ജി.സി.സി രാജ്യങ്ങളില്‍ സലാല തീരത്ത് മാത്രം കാണപ്പെടുന്ന സഫേലക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ചൈന, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, കാനഡ, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ സഫേലയുണ്ടെങ്കിലും സലാലയിലെ സഫേലക്ക് അന്താരാഷ്ട്ര വിപണിയില്‍ ഏറെ ഡിമാന്‍ഡുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കിലോക്ക് 40 മുതല്‍ 70 റിയാല്‍ വരെയാണ് വില. ഈ മാസം 18നാണ് വിളവെടുപ്പ് അവസാനിക്കുന്നത്. |
യമനുള്ള സാമ്പത്തിക സഹായം സൗദി നിര്‍ത്തിവെച്ചു Posted: 07 Dec 2014 07:31 PM PST Image: റിയാദ്: ആഭ്യന്തര കലഹം രൂക്ഷമായ യമനിലേക്കുള്ള എല്ലാവിധ സാമ്പത്തിക സഹായവും സൗദി അറേബ്യ നിര്‍ത്തിവെച്ചു. ഹൂതി വിമതര്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്ന് പിന്‍മാറാത്തതിനെ തുടര്‍ന്നാണ് സൗദിയുടെ നടപടി. ആഭ്യന്തര പ്രശ്നങ്ങളും അഴിമതിയും ദുര്‍ഭരണവും കാരണം വലയുന്ന യമന്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും സൗദിയുടെ സാമ്പത്തിക സഹായത്തെയാണ് ആശ്രയിക്കുന്നത്. |
Posted: 07 Dec 2014 07:27 PM PST Image: മേലടി സബ്ജില്ലാ കായികമേളയില്‍ ഏവരുടെയും ശ്രദ്ധനേടിയ മെലിഞ്ഞ് നീണ്ട ഉഷ എന്ന പെണ്‍കുട്ടി, കോട്ടയം ആര്‍പ്പൂക്കര മെഡിക്കല്‍ കോളജ് ഹൈസ്കൂളില്‍നിന്നത്തെി സംസ്ഥാന മേളയില്‍ താരമായ ഷൈനി അബ്രഹാം, കോരുത്തോട് സി. കേശവന്‍ സ്മാരക സ്കൂളിലെ അഞ്ജു മാര്‍ക്കോസ്, ജോസഫ് ജി. അബ്രഹാം, രാജാക്കാട് സ്കൂളിലെ പ്രീജ ശ്രീധരന്‍, സ്കൂള്‍ ഗെയിംസിലെ ഫുട്ബാളില്‍ തൃശൂരിനെ ജേതാക്കളാക്കിയ കറുത്തു മെലിഞ്ഞ എട്ടാം ക്ളാസുകാരന്‍ കോലോത്തുംപാടത്തെ വിജയന്‍ -സംസ്ഥാന സ്കൂള്‍ കായികമേളക്ക് വീണ്ടും അരങ്ങൊരുങ്ങുമ്പോള്‍ ഓര്‍മയുടെ ട്രാക്കില്‍ സ്പൈക്കണിയുന്നവരില്‍ ചിലര്‍ ഈ മിടുക്കികളും മിടുക്കന്മാരുമാണ്. ഇല്ലായ്മയും വല്ലായ്മയും മറികടന്ന് ഈ പ്രതിഭകള്‍ രാജ്യത്തിന്‍െറ കീര്‍ത്തിമുദ്രകളായി. അന്താരാഷ്ട്ര വേദികളില്‍ ഇവര്‍ മിന്നുംതാരങ്ങളായപ്പോള്‍ സംസ്ഥാന സ്കൂള്‍ കായികമേളക്ക് അര്‍ഹിക്കുന്ന ഫലം കൈവന്നു. പണം വാരിയെറിയുന്ന ചില സ്കൂളുകളുടെ അനാവശ്യ കിടമത്സരത്തിന്‍െറ വര്‍ത്തമാനകാലത്തും നന്മയുടെ ചെറുവെട്ടം മിന്നിച്ച് പൊന്നുരുക്കുന്ന പൂക്കാലത്തിനായി അനന്തപുരി കാത്തിരിക്കുന്നു. അനന്തപുരി മുതല്‍ അനന്തപുരി വരെ 1957ല്‍ പ്രഫ. പി.ഐ. അലക്സാണ്ടറിന്‍െറ കാര്‍മികത്വത്തില്‍ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ അരങ്ങേറിയ സംസ്ഥാന സ്കൂള്‍ കായികമേള കറങ്ങിത്തിരിഞ്ഞ് തലസ്ഥാനത്തുതന്നെ എത്തിയിരിക്കുകയാണ്. കേരളപ്പിറവിക്കുശേഷം സംസ്ഥാനം മൊത്തമായി കായികമേള നടത്തണമെന്ന് അഭിപ്രായമുയര്‍ന്നപ്പോള്‍ മേളക്ക് രൂപവും ഭാവവും നല്‍കിയത് അലക്സായിരുന്നു. തിരുവനന്തപുരം ഫിസിക്കല്‍ എജുക്കേഷന്‍ കോളജിന്‍െറ ആദ്യ പ്രിന്‍സിപ്പലായിരുന്ന ഇദ്ദേഹം സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കപ്പയും മീനും കഴിച്ച് മലയോരത്തെയും തീരപ്രദേശങ്ങളിലെയും കുഞ്ഞുതാരങ്ങള്‍ സ്കൂള്‍ മേളകളില്‍ മെഡലുകള്‍ വാരിക്കൂട്ടി. മുള കുത്തിച്ചാടി അവര്‍ പോള്‍വാള്‍ട്ടില്‍ സ്വര്‍ണം നേടി. സാങ്കേതികത്തികവില്ലാതെ ചുമ്മാ ചാടി ലോങ്ജംപിലും ഹൈജംപിലും ഒന്നാമതായി. മണ്ണിനെ സ്പര്‍ശിക്കുന്ന പാദവുമായി ഫിനിഷിങ് ലൈനില്‍ ഓടിയത്തെി. ഇതിനിടെ, തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിന് പിറവിയായി. കേണല്‍ ഗോദവര്‍മ രാജയുടെ പേരിലുള്ള സ്കൂള്‍ മഹാനായ കായിക സംഘാടകന്‍െറ സല്‍പ്പേര് നശിപ്പിച്ചില്ല. ആ കായിക വിദ്യാലയത്തില്‍ ഒന്ന് കയറിപ്പറ്റാന്‍ താരങ്ങള്‍ ക്യൂ നിന്നു. പിന്നാലെ, കണ്ണൂരും കോട്ടയത്തും കുന്നംകുളത്തുമെല്ലാം സ്പോര്‍ട്സ് ഡിവിഷനുകള്‍ക്ക് മികച്ച സ്റ്റാര്‍ട്ടിങ് കിട്ടി. പി.ടി. ഉഷ മുതല്‍ സ്റ്റെനി മൈക്കിള്‍ വരെയുള്ളവര്‍ക്ക് ജന്മമേകിയ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ ഇപ്പോള്‍ മരണശയ്യയിലാണെന്നത് വിധിവൈപരീത്യം. ഷൈനി അബ്രഹാം 10ാം ക്ളാസ് മുതല്‍ പഠിച്ച ജി.വി. രാജ സ്കൂളിനും പഴയ പ്രതാപം നഷ്ടമായി. 1976നുശേഷം വിദ്യാഭ്യാസ വകുപ്പാണ് കായികമേളയെന്ന മഹാപൂരത്തിന്‍െറ സംഘാടകര്‍. പിന്നീട് സ്കൂള്‍ കലോത്സവംപോലെ ഗ്ളാമറിന്‍െറ മേലങ്കിയണിഞ്ഞ് കായികമേളയും വളര്‍ന്നു വലുതാവുകയായിരുന്നു. അന്നൊരുനാള്‍ കോരുത്തോട് കോരുത്തോട് സി. കേശവന്‍ മെമ്മോറിയല്‍ സ്കൂളിന്‍െറ ചിറകിലേറി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കായികമേളയില്‍ കുതിച്ച ഒരു കാലമുണ്ടായിരുന്നു. കെ.പി. തോമസ് എന്ന മുന്‍ സൈനികന്‍െറ ശിക്ഷണത്തിലായിരുന്നു 16 വര്‍ഷത്തോളം കോരുത്തോടുകാര്‍ സ്വര്‍ണത്തിലേക്ക് ഓടിയത്തെിയത്. അഞ്ജു മാര്‍ക്കോസും ജിന്‍സി ഫിലിപ്പുമടക്കമുള്ള താരങ്ങള്‍ ഈ മലയോര വിദ്യാലയത്തില്‍നിന്ന് പൊന്നുഷസ്സായി തിളങ്ങി. ഗുരുമുഖത്തുനിന്ന് പാഠങ്ങള്‍ നുകര്‍ന്ന് ഗുരുസന്നിധിയില്‍ താമസിച്ച് തോമസ് മാഷിന്‍െറ ശിഷ്യന്മാരും ശിഷ്യകളും കൗമാര കായിക കേരളത്തിന്‍െറ പൂവും പ്രസാദവുമായി. കായികമേളകളില്‍ താരങ്ങള്‍ക്കൊപ്പം കുടുംബസമേതമത്തെിയ തോമസ് മാഷ് കുഞ്ഞുകാര്യങ്ങളിലടക്കം അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നു. മറ്റ് സ്കൂളുകള്‍ക്കും കായിക പരിശീലകര്‍ക്കും മാതൃകയാകാന്‍ ഈ ദ്രോണാചാര്യര്‍ക്ക് കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടം. സ്പോര്‍ട്സ് ഡിവിഷനുകള്‍ക്ക് പ്രത്യേകം മത്സരങ്ങള്‍ നടത്തുന്ന അക്കാലത്ത് കണ്ണൂരും തിരുവനന്തപുരം ജി.വി. രാജയും ട്രാക്കില്‍ നിരവധി താരങ്ങള്‍ക്ക് ജന്മമേകി. ബീന അഗസ്റ്റിനും ടി. താലിബും സി.ടി. രാജിയുമടക്കമുള്ളവര്‍ സ്പോര്‍ട്സ് ഡിവിഷന്‍െറ സന്തതികളാണ്. പിന്നീട് സ്പോര്‍ട്സ് ഡിവിഷനും ജനറല്‍ സ്കൂളുകളും ഒന്നായി മത്സരിച്ചതോടെ പേരാട്ടം കനത്തു. തോമസ് മാഷ് ജോലിയില്‍നിന്ന് വിരമിച്ചതോടെ കോരുത്തോടിന്‍െറ മഹിമ മങ്ങി. അപ്പോഴേക്കും മത്സരങ്ങള്‍ ജില്ലാ അടിസ്ഥാനത്തിലേക്ക് മാറിയിരുന്നു. 2003ല്‍ കണ്ണൂരില്‍ നടന്ന മീറ്റിലാണ് തോമസ് മാഷും കുട്ടികളും അവസാനമായി ചാമ്പ്യന്‍ സ്കൂളായത്. കോരുത്തോട് ക്ഷീണിച്ച ഒഴിവില്‍ കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂളും മാര്‍ ബേസിലും ട്രാക്കില്‍ മിന്നല്‍പ്പിണറായി. ഏന്തയാര്‍ ജെ.ജെ. മര്‍ഫി, വണ്ണപ്പുറം എസ്.എന്‍.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ തോമസ് മാഷ് പിന്നീട് താരങ്ങള്‍ക്ക് വിജയമന്ത്രമേകി. കോതമംഗലത്തിന്‍െറ വരവ് സ്കൂള്‍ കായികമേളകളെ അനാവശ്യ മത്സരത്തിന്‍െറ വേദിയാക്കിയെന്ന ആരോപണം നേരിടുന്നവരാണ് കോതമംഗലം സെന്‍റ് ജോര്‍ജും മാര്‍ ബേസിലും. മികച്ച സ്കൂളുകളുടെ കിരീടം ചൂടാനുള്ള ശ്രമത്തിനിടെ കഠിനഭാരം ചുമന്ന കുഞ്ഞുതാരങ്ങള്‍ ഒന്നുമാവാതെ ട്രാക്ക് വിട്ടതും വര്‍ത്തമാനകാല കാഴ്ചകളാണ്. 2001ല്‍ കോട്ടയത്ത് നടന്ന മേളയിലാണ് കോരുത്തോടിന് ഭീഷണിയായി കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ ശ്രദ്ധനേടിയത്. ആ വര്‍ഷവും 2002ലും മാര്‍ ബേസില്‍ കോരുത്തോടിന് പിന്നില്‍ രണ്ടാമതായിരുന്നു. 1999ല്‍ സി.എം. മനോജ് എന്ന താരവുമായത്തെി മാര്‍ ബേസില്‍ സാന്നിധ്യമറിയിച്ചിരുന്നു. 2003ല്‍ കോരുത്തോടിന് പിന്നിലായിരുന്ന കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂള്‍ 2004 മുതല്‍ 2008 വരെ മികച്ച സ്്കൂളിനുള്ള പദവി സ്വന്തമാക്കി. മാര്‍ ബേസിലും സെന്‍റ് ജോര്‍ജും വാശിയോടെ അങ്കത്തിനിറങ്ങിയത് എറണാകുളം ജില്ലക്കാണ് രക്ഷയായത്. എന്നാല്‍, കോതമംഗലം സ്കൂളുകളുടെ തമ്മില്‍ തല്ലിനൊടുവില്‍ 2012ല്‍ എറണാകുളത്തെ മറികടന്ന് പാലക്കാട് കിരീടം ചൂടി. ട്രാക്കില്‍ മെഡലുകള്‍ വാരിയെടുത്തിരുന്ന ഇ.എം. ഇന്ദുലേഖ, പി.ബി. ഗിരീഷ് കുമാര്‍, ജിജിമോള്‍ ജേക്കബ് തുടങ്ങിയ താരങ്ങള്‍ ഒന്നുമാവാതെ കളംവിടേണ്ടിവന്നതും അമിതഭാരം എടുത്തേല്‍പിച്ച സ്കൂളുകള്‍ കാരണമാണ്. |
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: ദുരൂഹത നീക്കാനാകാതെ സി.പി.എം Posted: 07 Dec 2014 07:15 PM PST Image: Subtitle: ടി.പി വധത്തില്‍ അന്വേഷണത്തെ തള്ളിയ സി.പി.എം മലക്കംമറിഞ്ഞു കൊച്ചി: ടി.പി വധക്കേസില്‍ അന്വേഷണ ഏജന്‍സികളെയെല്ലാം തള്ളിയ സി.പി.എമ്മിന് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ മലക്കംമറച്ചില്‍. സ്മാരകം തകര്‍ത്തവരെന്ന് പൊലീസ് കണ്ടത്തെിയ രണ്ടുപേരെ പുറത്താക്കിയ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതോടെ ഇക്കാര്യത്തില്‍ പുകമറ നിലനിര്‍ത്തി നടപടികള്‍ അവസാനിപ്പിക്കാനുള്ള നീക്കമാണ് സി.പി.എമ്മില്‍. പൊലീസ് നടത്തിയ അന്വേഷണം സുതാര്യമല്ളെന്ന വി.എസ്. അച്യുതാനന്ദന്‍െറ നിലപാടും പാര്‍ട്ടിതലത്തില്‍ അന്വേഷിക്കണമെന്ന, പ്രതിയാക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസിന്‍െറ മുന്‍ പേഴ്സണല്‍ സ്റ്റാഫ് ലതീഷ് ബി. ചന്ദ്രന്‍െറ ആവശ്യവും തള്ളിയ സി.പി.എം ടി.പി വധക്കേസിലും ഗൂഢാലോചന സംബന്ധിച്ച പുകമറ നീക്കാന്‍ ഇതുവരെ തയാറായിട്ടില്ല. സ്മാരകം തകര്‍ത്ത കേസില്‍ പൊലീസ് നടപടിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ തന്നെയാണ് ആദ്യം രംഗത്തുവന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ച സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയെ വി.എസ് നേരില്‍ വിളിച്ച് കാര്യങ്ങള്‍ ആരായുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ വൈകാരിക പ്രശ്നമായി ചൂണ്ടിക്കാട്ടിയാണ് ടി.പി കേസില്‍ കൈക്കൊണ്ട നിലപാടിന് വിരുദ്ധമായി സംസ്ഥാന സെക്രട്ടേറിയറ്റ് നടപടി ശരിവെച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍നിന്ന് നേരത്തേ പുറത്താക്കപ്പെട്ട ലതീഷ് ബി. ചന്ദ്രന് പുറമെ കേസില്‍ പ്രതികളായ മുന്‍ ലോക്കല്‍ സെക്രട്ടറി പി. സാബു, പാര്‍ട്ടിയംഗം പ്രമോദ് എന്നിവരെയാണ് സി.പി.എം പുറത്താക്കിയത്. |
ഭീകരതക്കെതിരെ ജനാധിപത്യത്തെ ജയിപ്പിക്കാന്‍ Posted: 07 Dec 2014 06:56 PM PST Image: തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലത്തെിനില്‍ക്കെ ജമ്മു-കശ്മീരില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 21 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണങ്ങളുടെ സന്ദേശം വ്യക്തമാണ്. അതിര്‍ത്തികടന്നത്തെുന്ന തീവ്രവാദത്തിന്‍െറയും വിഘടനവാദി ഗ്രൂപ്പുകളുടെയും അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകൂടത്തിന്‍െറയും ഇടയില്‍ ഞെരുങ്ങിക്കഴിയുന്ന കശ്മീരി ജനത ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ മുന്നോട്ടുവരുന്നത് ദഹിക്കാത്തവര്‍ അകത്തും പുറത്തുമുണ്ട്. തെരഞ്ഞെടുപ്പിന്‍െറ ആദ്യ രണ്ടു ഘട്ടങ്ങളില്‍ കനത്ത പോളിങ്ങാണ് കശ്മീര്‍ താഴ്വരയിലടക്കം രേഖപ്പെടുത്തിയത്. മാറിവരുന്ന സര്‍ക്കാറുകളുടെ ഭരണക്കെടുതി അനുഭവിക്കുന്ന ഗ്രാമപ്രദേശങ്ങള്‍ പ്രതികൂല കാലാവസ്ഥയെയും തീവ്രവാദികളുടെ ബഹിഷ്കരണഭീഷണിയെയും മറികടന്ന് കൂട്ടംകൂട്ടമായി പോളിങ് ബൂത്തിലത്തെുകയായിരുന്നു. ഇത്രയും കാലം കശ്മീര്‍ താഴ്വരയില്‍ സൗഹൃദമത്സരം കാഴ്ചവെച്ചിരുന്ന ബി.ജെ.പി മോദികാലത്തിന്‍െറ പുതിയ തന്ത്രങ്ങളുമായി സജീവമാകുകയും സജ്ജാദ് ലോണിന്‍െറ പോലുള്ള ചെറുകിട പാര്‍ട്ടികളെ ചാക്കിട്ടു ജയമുറപ്പിച്ചുള്ള മത്സരത്തിനൊരുങ്ങുകയും ചെയ്തതും തെരഞ്ഞെടുപ്പ് ആവേശത്തിനു നിമിത്തമായി. എന്നാല്‍, ജനാധിപത്യക്രമത്തിന് അങ്ങനെയങ്ങ് വഴങ്ങേണ്ടെന്നാണ് വിഘടനവാദി സംഘടനകളുടെയും തീവ്രവാദി ഗ്രൂപ്പുകളുടെയും അവര്‍ക്കു പിറകില്‍ ചരടുവലിക്കുന്ന ബാഹ്യശക്തികളുടെയുമൊക്കെ വീറും വാശിയും. അതിന്‍െറ പ്രത്യാഘാതമാണ് ഉറിയിലെ സൈനികക്യാമ്പിനു നേരെയും ശ്രീനഗര്‍, ട്രാല്‍, ഷോപിയാന്‍ എന്നിവിടങ്ങളിലും വെള്ളിയാഴ്ച നടന്ന ആക്രമണങ്ങള്‍. |
പുതിയ മെഡിക്കല്‍ കോളജുകളും ഡോക്ടര്‍മാരുടെ സമരവും Posted: 07 Dec 2014 06:48 PM PST Image: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ തസ്തികകള്‍ ഇടുക്കി, മഞ്ചേരി എന്നിവിടങ്ങളിലെ പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ ഇപ്പോള്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഈയവസരത്തിലെങ്കിലും ‘എല്ലാ ജില്ലയിലും ഓരോ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്’ എന്ന സര്‍ക്കാര്‍ നയം പൊതു സമൂഹം ചര്‍ച്ചചെയ്യേണ്ടതും രാഷ്ട്രീയ വീണ്ടുവിചാരം നടത്തേണ്ടതുമാണ്. മെഡിക്കല്‍ കോളജുകളും നിലവാരം തകരുന്നു ‘കേരള മോഡല്‍ ആരോഗ്യം’ തകരുന്നു ഇപ്പോള്‍ വേണ്ടത് (മഞ്ചേരി ജനറല്‍ ആശുപത്രി |
Posted: 07 Dec 2014 06:25 PM PST Image: Subtitle: വയനാട്ടിലെ അനാഥാലയത്തില്‍ പഠിക്കുന്ന ഈ മണിപ്പൂരികുട്ടികള്‍ കായികമേളകളില്‍ മെഡല്‍ വാരുകയാണ് തിരുവനന്തപുരം: അന്നവും അക്ഷരവും തേടി മണിപ്പൂരില്‍നിന്ന്് കേരളത്തിലത്തെിയ നാല് കൗമാരക്കാര്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മെഡല്‍ വാരാന്‍ അനന്തപുരിയില്‍. സുല്‍ത്താന്‍ ബത്തേരി മുസ്ലിം കള്‍ചറല്‍ ഫൗണ്ടേഷന്‍ ഓര്‍ഫനേജിലെ അന്തേവാസികളായ മുഹമ്മദ് ജാഹിദ്, അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് ഇല്‍യാസ്, മുഹമ്മദ് ഇബ്രാഹിം എന്നിവര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകടനം മെച്ചപ്പെടുത്തി ജില്ലാതലത്തില്‍ വിവിധ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ചുരമിറങ്ങിയിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികളാണിവര്‍. ഒമ്പതു വര്‍ഷമായി കേരളത്തിലുള്ള നാലുപേരും ശുദ്ധമലയാളത്തില്‍ത്തന്നെ തങ്ങളുടെ കഥ പറഞ്ഞു. |
സ്കൂള്‍ കായികമേള; ആദ്യ രണ്ട് സ്വര്‍ണം പാലക്കാടിന് Posted: 07 Dec 2014 06:16 PM PST Image: തിരുവനന്തപുരം: 58ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് കാര്യവട്ടം എല്‍.എന്‍.സി.പി ഗ്രൗണ്ടില്‍ തുടക്കം. മേളയിലെ ആദ്യ രണ്ട് സ്വര്‍ണങ്ങളും പാലക്കാട് സ്വന്തമാക്കി. രണ്ട് മീറ്റ് റെക്കോര്‍ഡുകളും ആദ്യദിനം പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്കൂളിന്‍െറ മുഹമ്മദ് അഫ്സലും പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്കൂളിലെത്തന്നെ എം.വി ഹര്‍ഷയുമാണ് പാലക്കാടിന്‍െറ സ്വര്‍ണക്കൊയ്ത്തിന് തുടക്കമിട്ടത്. സ്വര്‍ണം നേടിയെങ്കിലും മുഹമ്മദ് അഫ്സലിന്‍െറ റെക്കോര്‍ഡ് തകരുന്നതിനും ഇന്ന് കായിക മേള സാക്ഷിയായി. കോതമംഗലം മാര്‍ ബേസിലിലെ ബിപിന്‍ ജോര്‍ജാണ് 2012ല്‍ 3,000 മീറ്ററില്‍ അഫ്സല്‍ നേടിയ റെക്കോര്‍ഡ് തകര്‍ത്തത്. അഫ്സലിന്‍െറ 8:53.04 എന്ന സമയമാണ് ബിപിന്‍ 8:46.66 ആയി തിരുത്തിയത്. ഈയിനത്തില്‍ പറളി സ്കൂളിന്‍െറ അജിത്തിനാണ് വെള്ളി. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ മാതിരപ്പള്ളി വി.എച്ച്.എസ്.എസിലെ സിജോ മാത്യൂവും റെക്കോര്‍ഡ് നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്‍റ് ജോസഫ്സിലെ കെ.ആര്‍ ആതിര സ്വര്‍ണം നേടി. മാര്‍ ബേസിലിലെ അനുമോള്‍ തമ്പിക്കാണ് വെള്ളി. |
Posted: 07 Dec 2014 11:53 AM PST Image: കോഴിക്കോട്: കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ കോഴിക്കോട്ട് നടത്തിയ ചുംബന സമരം അക്രമാസക്തമായി. ചുംബന സമരക്കാര്‍ക്കും തടയാനത്തെിയവര്‍ക്കും നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസ് വിലക്ക് മറികടന്ന് സമരം നടത്തിയ നൂറോളം പേരെ അറസ്റ്റ് ചെയ്തു. സമരവേദിയായ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചാണ് പൊലീസ് നേരിട്ടത്. എന്നാല്‍, നിരോധാജ്ഞ ലംഘിച്ച് സമരക്കാര്‍ ബസ്സ്റ്റാന്‍ഡിലത്തെി. അറസ്റ്റിലായവര്‍ പൊലീസ് സ്റ്റേഷനിലും സമരവും പ്രതിഷേധവും തുടര്‍ന്നു. വനിതാ പൊലീസിനെ മുഖത്തടിച്ച സമരക്കാരിയെ ഒൗദ്യോഗികകൃത്യം തടസ്സപ്പെടുത്തിയതിനും പൊലീസിനെ കൈയേറ്റം ചെയ്തതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു. സമരാനുകൂലികളും എതിര്‍ക്കുന്നവരും പൊലീസും തമ്മില്‍ പലതവണ ഏറ്റുമുട്ടി. കിസ് ഓഫ് ലവ് 2.0 മലബാര്‍ എന്ന പേരില്‍ ഫേസ് ബുക് പ്രചാരണത്തിലൂടെ സംഘടിച്ചത്തെിയ ഇരുനൂറോളം പേരാണ് നഗരഹൃദയത്തില്‍ സമരത്തിന് എത്തിയത്. സമരക്കാര്‍ ഒരുഭാഗത്തും ഹനുമാന്‍ സേന, ശിവസേന തുടങ്ങിയ എതിരാളികള്‍ മറുവശത്തും കാണാന്‍ എത്തിയവരും കൂടിയായതോടെ നഗരം മൂന്ന് മണിക്കൂറോളം സംഘര്‍ഷ ഭൂമിയായി. പല തവണ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സമരം നടക്കുന്നതുപോലും അറിയാതെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് വീണ് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് മൂന്നരക്ക് തുടങ്ങുമെന്ന് നിശ്ചയിച്ച സമരം നിരോധാജ്ഞ പ്രഖ്യാപിച്ചതോടെ രണ്ടരക്ക് തുടങ്ങി. വൈകിട്ട് നാലര വരെ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തുടര്‍ന്ന സമരം പിന്നീട് മിഠായിത്തെരുവിലേക്കും വ്യാപിച്ചു. ചുംബന സമര അനുകൂലികളായ 54 പുരുഷന്മാരും 19 സ്ത്രീകളും ഉള്‍പ്പെടെ 73 അനുകൂലികളെയും സമരവിരുദ്ധരായ ഒരു സ്ത്രീ അടക്കം 24 ശിവസേന, ഹനുമാന്‍സേന പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തത്. ഉച്ചക്ക് രണ്ടരയോടെ ജാഫര്‍ഖാന്‍ കോളനി പരിസരത്തുനിന്ന് അമ്പതോളം കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചുംബിക്കും... ചുംബിക്കും എന്ന മുദ്രാവാക്യമുയര്‍ത്തി എത്തിയ സംഘം പുതിയ ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് കിസ് ഓഫ് ലവ് പ്രവര്‍ത്തകരായ എച്ച്. ഷഫീക്ക്, ദിവ്യ, ഷാന്‍ഡി, രാഹുല്‍ പശുപാലന്‍, രശ്മി നായര്‍ തുടങ്ങിയവരടങ്ങുന്നവര്‍ ചുംബിക്കവെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ, രാജാജി റോഡ് വഴി ഭക്തവത്സലന്‍, വാസുദേവന്‍, സന്തോഷ്, രാധ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തിയ പത്തോളം വരുന്ന ഹനുമാന്‍ സേന, ശിവസേന പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. തൊട്ടുടനെ പുതിയ ബസ്സ്റ്റാന്‍ഡില്‍ പ്രകടനവുമായത്തെിയ 15ഓളം ചുംബനക്കാരെയും അറസ്റ്റ് ചെയ്തു. സംവിധായകന്‍ ജയന്‍ ചെറിയാന്‍, തെഹല്‍ക ലേഖകന്‍ ബൈജുജോണ്‍ എന്നിവരും അറസ്റ്റിലായവരില്‍ പെടും. ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച തിരക്കഥാ കൃത്ത് ദീദി ദാമോദരനും ഭര്‍ത്താവ് പ്രേംചന്ദിനും ശിവസേനക്കാരുടെ മര്‍ദനമേറ്റു. അറസ്റ്റ് ചെയ്ത സമരക്കാരെ രാത്രി 7 മണിയോടെയാണ് പൊലീസ് വിട്ടയച്ചത്. ക്രിമിനലുകളോട് പെരുമാറുന്ന രീതിയിലാണ് പൊലീസ് പെരുമാറിയതെന്ന് സമരക്കാര്‍ ആരോപിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
അറസ്റ്റ് ചെയ്ത സമരക്കാരെ രാത്രി 7 മണിയോടെയാണ് പൊലീസ് വിട്ടയച്ചത്. ക്രിമിനലുകളോട് പെരുമാറുന്ന രീതിയിലാണ് പൊലീസ് പെരുമാറിയതെന്ന് സമരക്കാര്‍ ആരോപിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. - See more at: http://origin-www.madhyamam.com/news/328427/141207#sthash.mIza1QSE.dpuf |
മാലോം കൂട്ടക്കൊല: ഇരകള്‍ക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈകോടതി Posted: 07 Dec 2014 11:34 AM PST Image: Subtitle: ഇറോം ശര്‍മിളയുടെ നിരാഹാര സമരത്തിന് കാരണമായ സംഭവമാണ് മാലോം കൂട്ടക്കൊല ഇംഫാല്‍: 2000 നവംബര്‍ രണ്ടിന് മാലോം പട്ടണത്തില്‍ അസം റൈഫിള്‍സ് വധിച്ച 10 പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മണിപ്പൂര്‍ ഹൈകോടതി ഉത്തരവിട്ടു. മാലോം കൂട്ടക്കൊല എന്ന പേരില്‍ അറിയപ്പെട്ട, വ്യാജ ഏറ്റുമുട്ടല്‍ എന്ന് ആരോപണമുയര്‍ന്ന സംഭവത്തിനെ തുടര്‍ന്നാണ് സായുധ സേന പ്രത്യേക അധികാര നിയമ(അഫ്സ്പ)ത്തിനെതിരെ ഇറോം ശര്‍മിള ഇന്നും തുടരുന്ന നിരാഹാര സമരം ആരംഭിച്ചത്. പ്രശ്നബാധിത പ്രദേശങ്ങളില്‍ സായുധ നടപടി സ്വീകരിക്കുന്ന സൈനികര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമമാണ് അഫ്സ്പ. |
സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം Posted: 07 Dec 2014 11:02 AM PST Image: ഡമസ്കസ്: ഇസ്രയേലിന്‍െറ പോര്‍വിമാനങ്ങള്‍ സിറിയയില്‍ വ്യോമാക്രമണം നടത്തി. സിറിയന്‍ സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള അല്‍ ഇഖ്ബാരിയ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനമായ ഡമസ്കസിന് വടക്കാണ് ഇസ്രായേല്‍ ലക്ഷ്യം വെച്ചത്. ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അല്‍ദിമാസ് പട്ടണത്തിന്‍െറ സമീപമാണ് ആക്രമണം നടന്നത്. എന്നാല്‍ സംഭവത്തില്‍ ആള്‍നാശമുണ്ടായിട്ടില്ല. എന്നാല്‍ വാര്‍ത്തയോട് ഇസ്രായേല്‍ ഒൗദ്യോഗികമായി പ്രതികരിച്ചില്ല. ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളം സര്‍ക്കാര്‍ ആയുധപ്പുരയാക്കി മാറ്റിയിരിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 2011ലെ സായുധ കലാപത്തിന് ശേഷം നിരവധി തവണ സിറിയയെ ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. 1967ല്‍ ഇസ്രായേല്‍ ജൂലാന്‍ കുന്നുകളിലെ പ്രദേശങ്ങള്‍ പിടിച്ചടക്കിയ ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമല്ല നിലനില്‍ക്കുന്നത്. |
മദ്യനയം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാവില്ല –ആന്‍റണി Posted: 07 Dec 2014 10:33 AM PST Image: Subtitle: ഹൈകമാന്‍ഡിന്‍െറ സഹായമില്ലാതെതന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാം തിരുവനന്തപുരം: മദ്യനയം കോണ്‍ഗ്രസിലും യു.ഡി.എഫിലും പൊട്ടിത്തെറി ഉണ്ടാക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ.ആന്‍റണി. വഴുതക്കാട്ടെ വസതിയില്‍ കോണ്‍ഗ്രസ് മെംബര്‍ഷിപ് സ്വീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റിയ നേതാക്കള്‍ കേരളത്തിലുണ്ട്. ഹൈകമാന്‍ഡിന്‍െറ സഹായമില്ലാതെതന്നെ ഇവിടത്തെ സഹപ്രവര്‍ത്തകര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. |
തെരുവുയുദ്ധം, നിരോധാജ്ഞ, ലാത്തിച്ചാര്‍ജ്; നഗരം മണിക്കൂറുകള്‍ മുള്‍മുനയില്‍ Posted: 07 Dec 2014 10:20 AM PST Image: കോഴിക്കോട്: സദാചാര പൊലീസിനെതിരെ ചുംബന സമരവുമായി നൂറോളം യുവതീയുവാക്കള്‍. നേരിടാന്‍ നിമിഷങ്ങള്‍ക്കുമുമ്പ് നിരോധാജ്ഞ പ്രഖ്യാപനം. സമരക്കാരും തടയാനത്തെിയവരും തമ്മില്‍ തെരുവ് യുദ്ധം... കേട്ടറിവുമാത്രമുള്ള സമരകോലാഹലം കോഴിക്കോട് നഗരത്തില്‍ സൃഷ്ടിച്ചത് ആശങ്കയുടെ മൂന്നു മണിക്കൂര്‍. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment