ഗുജറാത്തില്‍ 100 ക്രിസ്ത്യാനികളെ മതംമാറ്റി Posted: 20 Dec 2014 11:55 PM PST വല്‍സാദ്: മതപരിവര്‍ത്തന വിവാദം കത്തി നില്‍ക്കുമ്പോഴും ‘ഗര്‍വാപസി’ ചടങ്ങൂമായി വിശ്വഹിന്ദു പരിഷത്ത് മുന്നോട്ട്. ഗുജറാത്തിലെ വല്‍സാദില്‍ ശനിയാഴ്ച നടന്ന മതപരിവര്‍ത്തന ചടങ്ങില്‍ 100 ക്രിസ്ത്യന്‍ ഗ്രോതവര്‍ഗക്കാരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. വാല്‍സാദിലെ അര്‍നായി ഗ്രാമത്തിലാണ് ‘ഗര്‍വാപസി’ ചടങ്ങുകള്‍ നടന്നത്. നേരത്തെ ഹിന്ദുമത വിശ്വാസികളായിരുന്ന ഗോത്രവര്‍ഗക്കാരെ ക്രിസ്തുമതത്തിലേക്ക് മാറ്റിയതാണെന്നും അവര്‍ വീണ്ടും സ്വന്തം മതത്തിലേക്ക് തിരിച്ചു വരുന്ന ചടങ്ങാണ് നടന്നതെന്നും വി.എച്ച്.പി അറിയിച്ചു. നിര്‍ബന്ധിതമായാണ് കുടുംബങ്ങള്‍ മതം മാറിയതെന്ന വാര്‍ത്ത വി.എച്ച്.പി നിഷേധിക്കുകയും മത പരിവര്‍ത്തനത്തിന് അംഗങ്ങള്‍ സ്വമേധയാ മുന്നോട്ടു വരികയാണുണ്ടായതെന്ന് അറിയിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മിഷനറിമാര്‍ ഭക്ഷണവും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് ഗോത്രവിഭാഗങ്ങളെ ക്രിസ്തുമതത്തിലേക്ക് മാറ്റിയത്. തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരെ ഹിന്ദുമതത്തിലേക്ക് മാറ്റുന്ന ചടങ്ങുകള്‍ തുടരുമെന്നും വല്‍സാദിലെ വി.എച്ച്.പി പ്രസിഡന്‍്റ് അജിത് സോളാന്‍കി പറഞ്ഞു. അതേസമയം, സര്‍ക്കാരിന് നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ളെന്നും സ്വമേധയാ ഏതുമതത്തില്‍ വിശ്വസിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വക്താവ് നിതിന്‍ പട്ടേല്‍ പറഞ്ഞു. അലിഗഢില്‍ ക്രിസ്തുമസ് ദിനത്തില്‍ വി.എച്ച്.പി നടത്താനിരുന്ന ‘ഗര്‍വാപസി’ ചടങ്ങിന് പൊലീസ് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. |
നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടില്ല ^ഉമ്മന്‍ചാണ്ടി Posted: 20 Dec 2014 10:58 PM PST തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം ഒൗദ്യോഗികമായി വിളിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചില എം.എല്‍.എമാര്‍ തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ഉണ്ടെന്നാണ് അവരോട് താന്‍ പറഞ്ഞത്. അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. നിയമസഭാ കക്ഷിയോഗം വിളിക്കേണ്ട സാഹചര്യം ഇപ്പോഴില്ളെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ രാജിവെക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ളെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. |
ശാക്കിറ ബീഗത്തിന് ഹൈദരാബാദിലേക്ക് മടങ്ങണം; യമന്‍ പാസ്പോര്‍ട്ടുള്ള മക്കളെയും കൂട്ടി... Posted: 20 Dec 2014 09:53 PM PST ദമ്മാം: പ്രായം തികഞ്ഞ രണ്ടു പെണ്‍മക്കളും ബധിരനും മൂകനുമായ മകനുമായി ഹൈദരാബാദ് സ്വദേശി ശാക്കിറ ബീഗം കാത്തിരിക്കുന്നു നാട്ടിലേക്ക് മടങ്ങാന്‍; ശിഷ്ട ജീവിതം സമാധാനത്തോടെ ജീവിച്ചു തീര്‍ക്കാന്‍. തന്‍െറ മക്കള്‍ക്കെങ്കിലും നല്ളൊരു ജീവിതം കിട്ടുന്നതും കാത്ത് പ്രാര്‍ഥനയോടെ അവര്‍ ദമ്മാമിലെ വീട്ടില്‍ കഴിയുന്നു. മക്കളായ താരീഖ് സലീം (22), ജവാഹര്‍ (17), ആയിശ (14) എന്നിവരോടൊപ്പം ശാക്കിറ ഓരോ ദിവസവും ഇരുട്ടി വെളുപ്പിക്കുന്നത് ആശങ്കയോടെയാണ്. ആരുടെയും കൈകള്‍ നിരാലംബരായ പെണ്‍മക്കളുടെ നേരെ നീളാതിരിക്കാന്‍ ഈ ഉമ്മ കാവല്‍ കിടക്കുന്നു. എന്നെങ്കിലും മക്കളുമായി ബന്ധുക്കളുടെ അടുത്തേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയാണ് ഈ കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്. സൗദിയില്‍ ജോലി ചെയ്തിരുന്ന യമന്‍ സ്വദേശിയായ സാലിം ഉമര്‍ മുഹമ്മദിന്‍െറ ഭാര്യയായി ശാക്കിറ സൗദിയിലത്തെുന്നത് 19 വര്‍ഷം മുമ്പാണ്. 1991ലാണ് ഇവരുടെ വിവാഹം നടക്കുന്നത്. എട്ടു സഹോദരങ്ങളുള്ള കുടുംബത്തിലെ അംഗമായിരുന്ന ശാക്കിറ തന്നെക്കാള്‍ 40 വയസ് കൂടുതലുള്ള സാലിമിന്‍െറ ഭാര്യയാകുന്നത് കടുത്ത ദാരിദ്ര്യം കാരണമാണ്. ഹൈദരാബാദിലെ മലക്പേട്ടില്‍ തുന്നല്‍ക്കാരനായ മുഹമ്മദ് ഖാജയുടെ മകള്‍ക്കു മുന്നില്‍ മറ്റു വഴികളില്ലായിരുന്നു. വിവാഹ ശേഷം ആദ്യ മകന്‍ താരീഖിന്‍െറ വരവു തന്നെ കരി നിഴല്‍ വീഴ്ത്തിക്കൊണ്ടായിരുന്നു. ബധിരനും മൂകനുമായാണ് താരീഖ് ജനിച്ചു വീണത്. വരാനിരിക്കുന്ന ദുരിതങ്ങളുടെ വലിയ തുടക്കം മാത്രമായിരുന്നു അത്. അഞ്ചു വര്‍ഷം വരെ ഹൈദരാബാദില്‍ കഴിഞ്ഞ ഇവര്‍ നാലു വയസുകാരനായ മകനുമൊത്ത് സൗദിയിലേക്ക് വന്നു. ഭര്‍ത്താവിന് സൗദിയില്‍ രണ്ട് യമനി ഭാര്യമാരുണ്ടെന്ന് ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത്. ദമ്മാമിലെ പ്രമുഖ കമ്പനിയില്‍ സെയില്‍സ്മാനായിരുന്ന സാലിഹ് ഭാര്യമാര്‍ക്കൊപ്പം ശാക്കിറയെയും താമസിപ്പിച്ചു. രണ്ടു നിലകളുള്ള വീട്ടില്‍ ഒരു ഭാഗത്ത് ശാക്കിറയും മകനും കഴിഞ്ഞു കൂടി. ബാക്കി രണ്ടു ഭാഗങ്ങളില്‍ യമനിയുടെ ആദ്യ ഭാര്യമാരും ഒരു ഭാഗത്ത് വാടകക്കാരുമാണ്. ഇവരുടെ വാടക ആദ്യ ഭാര്യയാണ് വാങ്ങുന്നത്. ശാക്കിറയുടെ മകന്‍െറയും ഇടയിലേക്ക് അധികം വൈകാതെ ജവാഹറും ആയിശയും വന്നു. എന്നാല്‍ 77 കാരനായ സാലിഹിന്‍െറ മരണത്തോടെ എല്ലാം തലകീഴായി മറിഞ്ഞു. 2007ലാണ് സാലിം മരണപ്പെട്ടത്. ഇവിടെ ജനിച്ചു വളര്‍ന്ന പെണ്‍മക്കള്‍ക്ക് യമന്‍ പാസ്പോര്‍ട്ടാണുള്ളത്. ഈ പാസ്പോര്‍ട്ടില്‍ ഒരു തവണ മക്കളെയും കൂട്ടി ശാക്കിറ നാട്ടില്‍ പോയി മടങ്ങിയിരുന്നു. അതേസമയം, താരീഖിനും ശാക്കിറക്കും ഇന്ത്യന്‍ പാസ്പോര്‍ട്ടാണ്. സാലിമിന്‍െറ മരണ ശേഷം അദ്ദേഹത്തിന്‍െറ ആദ്യ ഭാര്യയുടെ മകന്‍െറ സ്പോണ്‍സര്‍ഷിപ്പിലാണ് ഇവര്‍ കഴിയുന്നത്. ഇഖാമ പുതുക്കി നല്‍കുന്നതും ഇയാളാണ്. സൗദിയിലെ ഒരു സന്നദ്ധ സംഘടന നല്‍കുന്ന 1000 റിയാല്‍ സഹായം കൊണ്ട് നാലംഗ കുടുംബം കഴിഞ്ഞു കൂടുന്നു. റമദാനില്‍ കിട്ടുന്ന സഹായങ്ങളും ഒരു പരിധിവരെ ആശ്വാസമാണ്. നാട്ടിലേക്ക് മടങ്ങാന്‍ സാലിമിന്‍െറ ഭാര്യമാരുടെ സമ്മര്‍ദമുണ്ട്. കാരണം, ഇവരൊഴിഞ്ഞ് പോയാല്‍ വീട് മുഴുവനായി അവര്‍ക്കും കുടുംബത്തിനും ലഭിക്കും. അതിന് പുറമെ സഹായവാഗ്ദാനവുമായി എത്തുന്ന ചിലരെങ്കിലും മക്കളെ നോട്ടമിടുന്നതും ശാക്കിറയെ അസ്വസ്ഥയാക്കുന്നു. എന്നാല്‍ യമന്‍ പാസ്പോര്‍ട്ടുള്ള മക്കളുമായി എങ്ങനെ മടങ്ങുമെന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇവര്‍ക്കറിയില്ല. സാമ്പത്തിക പ്രയാസമുള്ളതിനാല്‍ കുട്ടികളുടെ പഠനം പാതി വഴിയില്‍ നിലച്ചു. വീടിന് തൊട്ടടുത്തുള്ള മലയാളി ടീച്ചറുടെ സഹായത്തോടെ പെണ്‍മക്കള്‍ ഇംഗ്ളീഷ് ട്യൂഷന് പോകുന്നതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസം. നാട്ടിലുള്ള സഹോദരിയുടെ മകന്‍ ജവാഹറിനെ വിവാഹം കഴിക്കാന്‍ ഒരുക്കമാണ്. എന്നാല്‍, അതിനുള്ള വഴി എന്താണെന്ന് അറിയില്ല. പിതാവ് മുഹമ്മദ് ഖാജ ശാക്കിറയുടെ ഉമ്മയുടെ മരണശേഷം വേറെ വിവാഹം കഴിച്ച് അവരോടൊപ്പമാണ് താമസം. ഈ ബന്ധത്തിലും രണ്ടു മക്കളുണ്ട്. തുച്ചമായ വരുമാനമുള്ള പിതാവ് അവരെ നോക്കാന്‍ തന്നെ കഷ്ടപ്പെടുന്നു. അതുകൊണ്ടു തന്നെ നാട്ടിലത്തെിയാല്‍ എവിടെ താമസിക്കുമെന്നും എങ്ങനെ ജീവിക്കുമെന്നും ഇവര്‍ക്കറിയില്ല. ജീവിതം ഇനിയും ബാക്കിയാണ് ശാക്കിറയുടെയും മക്കളുടെയും മുന്നില്‍. അത് എങ്ങനെ മുന്നോട്ടുപോകുമെന്ന് മാത്രം അവര്‍ക്കറിയില്ല. |
ജബല്‍ ശംസ് തണുത്തുവിറക്കുന്നു; പൈപ്പുകളില്‍ ഐസ് കട്ട Posted: 20 Dec 2014 09:46 PM PST മസ്കത്ത്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ജബല്‍ ശംസില്‍ തണുത്ത കാറ്റ് വീശാന്‍ തുടങ്ങി. വെള്ളിയാഴ്ച മൈനസ് രണ്ട് സെല്‍ഷ്യസായിരുന്നു താപനില. ഇതോടെ അല്‍ ഹജര്‍ പര്‍വതനിരകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജബല്‍ ശംസ് തണുത്തു വിറക്കാന്‍ തുടങ്ങി. മരങ്ങളിലും മറ്റും കാണപ്പെടുന്ന വെള്ളത്തുള്ളികള്‍ ഐസുകളായി രൂപാന്തരപ്പെട്ടു. വെള്ളം കട്ടപിടിച്ചത് താമസക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. പൈപ്പുകളിലെ വെള്ളം ഉറച്ചുപോയതിനാല്‍ പൈപ്പ് ചൂടാക്കിയാണ് വെള്ളം പുറത്തെടുക്കുന്നതെന്ന് താമസക്കാര്‍ പറയുന്നു. ജബല്‍ അഖ്ദര്‍, ജബല്‍ മിഷ്ത്ത്, ജബല്‍ സൂറത്ത് എന്നിവിടങ്ങളിലും തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. സമാനമായ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജബല്‍ ശംസ്, ജബല്‍ അഖ്ദര്‍ എന്നിവിടങ്ങളില്‍ തണുത്ത കാലാവസ്ഥ അനുഭവപ്പെടാന്‍ തുടങ്ങിയതോടെ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി. ഐസും തണുത്ത കാലാവസ്ഥയും അനുഭവിക്കാന്‍ നിരവധി വിനോദസഞ്ചാരികള്‍ എത്താറുണ്ട്. ഈ വര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തും. കൂടുതല്‍ ഹോട്ടലുകള്‍ ആരംഭിച്ചത് വിനോദസഞ്ചാരികള്‍ക്ക് അനുഗ്രഹമാകും. എന്നാല്‍, തണുപ്പത്തെുമ്പോള്‍ ഇവിടങ്ങളിലെ ചില സ്ഥിരം താമസക്കാര്‍ മറ്റ് ഭാഗങ്ങളിലേക്ക് മാറി താമസിക്കാറുണ്ട്.ഒമാന്‍െറ മറ്റ് ഭാഗങ്ങളിലും അടുത്തദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. മസ്കത്ത് മേഖലയില്‍ കഴിഞ്ഞദിവസം താപനില 20 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞിരുന്നു. സാധാരണ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഒമാനില്‍ തണുപ്പ് അനുഭവപ്പെടുന്നത്. ചില വര്‍ഷങ്ങളില്‍ നവംബര്‍ മുതല്‍ തന്നെ കടുത്ത തണുപ്പ് അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഈ വര്‍ഷം ഡിസംബര്‍ അവസാനമായെങ്കിലും ഇതുവരെ കൊടും തണുപ്പ് അനുഭവപ്പെട്ടില്ല. ഇപ്പോള്‍ സുഖകരമായ തണുപ്പാണ് അനുഭവപ്പെടുന്നത്. തണുപ്പ് വേണ്ടത്രയില്ലാത്തതിനാല്‍ മസ്കത്തില്‍ ആരും തണപ്പ് വസ്ത്രങ്ങളും ധരിക്കുന്നില്ല. മുന്‍ കാലങ്ങളില്‍ ഡിസംബര്‍ മാസങ്ങളില്‍ പകല്‍ സമയങ്ങളില്‍പോലും തണുപ്പ് അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഈ വര്‍ഷം പകല്‍ സമയങ്ങളില്‍ മസ്കത്തില്‍ ചുടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പാകിസ്താന്‍ സ്വദേശികളാണ് തണുപ്പ് കാലവസ്ത്രങ്ങള്‍ ഏറ്റവും ധരിക്കാറുള്ളത്. മലയാളികള്‍ ഏറെ തണുത്തുവിറക്കുമ്പോള്‍ മാത്രമാണ് തണുപ്പ് കാലവസ്ത്രങ്ങള്‍ ധരിക്കുന്നത്. എന്നാല്‍, ഈവര്‍ഷം ഇതുവരെ ആരും തണുപ്പ് കാലവസ്ത്രങ്ങള്‍ ധരിച്ചിട്ടില്ല. തണുപ്പ് എത്താത്തത് വസ്ത്ര വില്‍പനക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇവിടെ ഉപയോഗിക്കാന്‍ ഈവര്‍ഷം ആരും കമ്പിളി വസ്ത്രങ്ങളോ ജാക്കറ്റുകളോ വാങ്ങിയിട്ടില്ളെന്ന് വ്യാപാരികള്‍ പറയുന്നു. ഉത്തരേന്ത്യയില്‍ തണുപ്പായതിനാല്‍ നാട്ടില്‍ പോകുന്നവര്‍ പലരും കമ്പിളി വസ്ത്രങ്ങള്‍ വാങ്ങുന്നതാണ് പല കച്ചവടക്കാര്‍ക്കും ആശ്വാസം പകരുന്നത്. തണുപ്പ് പ്രതീക്ഷിച്ച് പല കച്ചവടക്കാരും തണുപ്പ് കാലവസ്ത്രങ്ങളുടെ വന്‍ സ്റ്റോക്കുകള്‍ എത്തിച്ചിരുന്നു. ഈ സീസണില്‍ തണുപ്പ് കാലവസ്ത്രങ്ങള്‍ വിറ്റഴിച്ചില്ളെങ്കില്‍ അടുത്ത സീസണ്‍ വരെ അത് വിറ്റഴിയാതെ കിടക്കും. ഏതായാലും മസ്കത്തില്‍ തണുപ്പത്തെുമെന്ന വാര്‍ത്ത വ്യാപാരികള്‍ക്ക് സന്തോഷം പകരുന്നുണ്ട്. |
സുധീരന്‍െറ നിലപാട് കോണ്‍ഗ്രസിന് ഗുണകരമല്ല ^കെ. മുരളീധരന്‍ Posted: 20 Dec 2014 09:40 PM PST തിരുവനന്തപുരം: മദ്യനയം വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെ വിമര്‍ശിച്ച് കെ. മുരളീധരന്‍ എം.എല്‍.എ. സുധീരന്‍െറ നിലപാട് കോണ്‍ഗ്രസിന് ഗുണകരമല്ളെന്ന് മുരളീധരന്‍ പറഞ്ഞു. നേതാക്കളുടെ പ്രസ്താവന ഭരണത്തുടര്‍ച്ച ഇല്ലാതാക്കരുത്. യു.ഡി.എഫിന്‍െറ ഭരണത്തുടര്‍ച്ച ജനം തീരുമാനിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി^സര്‍ക്കാര്‍ ഏകോപനസമിതിയോഗം വിളിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുധീരന്‍ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. |
ഇനി പറക്കും ആംബുലന്‍സും Posted: 20 Dec 2014 09:38 PM PST കുവൈത്ത് സിറ്റി: രാജ്യത്തെ ചികിത്സാ രംഗത്ത് മാറ്റത്തിന്‍െറ കാറ്റുമായി പറക്കും ആംബുലന്‍സ് സര്‍വീസ് അടുത്ത ജനുവരിയോടെ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിലെ മെഡിക്കല്‍ സേവനകാര്യങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹറബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി മൂന്ന് ഹെലികോപ്ടറുകള്‍ മന്ത്രാലയം അമേരിക്കയില്‍നിന്ന് വാങ്ങിയിട്ടുണ്ട്. പ്രാഥമികഘട്ടം എന്നനിലക്ക് ആറുമാസത്തേക്ക് ഈ മൂന്ന് ഹെലികോപ്ടറുകളെയായിരിക്കും ആംബുലന്‍സ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കുക. തുടര്‍ന്ന് സാധ്യതകള്‍ വിലയിരുത്തിയ ശേഷം ഇതിനായി കൂടുതല്‍ ഹെലികോപ്ടറുകള്‍ വരുത്തിക്കുകയാണ് ചെയ്യുക. മൂന്ന് ഹെലികോപ്ടറുകളില്‍ രണ്ടെണ്ണം അബ്ദുല്ല അല്‍ മുബാറക് താവളത്തിലും മൂന്നാമത്തേത് സഅദ് അല്‍ അബ്ദുല്ല വിമാനത്താവളത്തിലുമാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ആംബുലന്‍സ് സേവനം ആരംഭിക്കുന്നതോടെ മൂന്ന് ഹെലികോപ്ടറുകളും ഫര്‍വാനിയ, അദാന്‍, ജഹ്റ എന്നിവിടങ്ങളിലെ പ്രത്യേക താവളങ്ങളിലേക്ക് മാറ്റും. വാഹനാപകടങ്ങളുണ്ടാകുമ്പോള്‍ റോഡില്‍നിന്നും ജനങ്ങളില്‍നിന്നും ചുരുങ്ങിയത് 30 മീറ്റര്‍ ദൂരെയായിരിക്കും സര്‍വസന്നാഹങ്ങളുമായി ഹെലികോപ്ടര്‍ ആംബുലന്‍സുകള്‍ പറന്നിറങ്ങുക. അല്‍ സഫ്വ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് സിസ്റ്റംസ് കമ്പനിയുമായി സഹകരിച്ചാണ് ഹെലികോപ്ടര്‍ ആംബുലന്‍സ് സര്‍വീസ് നടത്തുക. കമ്പനി അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് മേധാവി എന്‍ജിനീയര്‍ അലി അല്‍ ഫൗദരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സബാഹ് മെഡിക്കല്‍ ഏരിയയില്‍ പറക്കും ആംബുലന്‍സുകള്‍ക്കുവേണ്ടി ഹെലിപാഡ് സ്ഥാപിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. അതിന്‍െറ പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നതുവരെ കുവൈത്ത് വിമാനത്താവളത്തിലെ സഅദ് അല്‍ അബ്ദുല്ല ടെര്‍മിനലിനോട് ചേര്‍ന്നുള്ള ഹെലിപാഡാണ് പറക്കും ആംബുലന്‍സുകള്‍ക്കായി ഉപയോഗിക്കുക. റിട്ടയേഡ് പൈലറ്റുമാരും മറ്റുമായിരിക്കും ഇവ പറത്തുക. പുതിയ പൈലറ്റുമാര്‍ക്കും ഇതിനായി പരിശീലനം നല്‍കുന്നുണ്ട്. മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഹെലികോപ്ടറുകളില്‍ പരിക്കേറ്റ രണ്ടുപേര്‍ക്ക് പുറമെ ഒരാള്‍ക്ക് രണ്ട് സഹായികളെയും പ്രവേശിപ്പിക്കും. വിദൂരസ്ഥലങ്ങളില്‍ റോഡപകടങ്ങളിലും മറ്റും പെടുന്ന അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് പരമാവധി വേഗത്തില്‍ അത് ലഭ്യമാക്കുക എന്നതാണ് പറക്കും ആംബുലന്‍സുകള്‍ എത്രയും വേഗം തുടങ്ങുന്നതിന്‍െറ ലക്ഷ്യമെന്ന് അലി അല്‍ ഫൗദരി പറഞ്ഞു. ഇതുകൂടാതെ സാധാരണ ആംബുലന്‍സുകള്‍ 130 എണ്ണംകൂടി ഉടന്‍ നിരത്തിലിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതീവ സുരക്ഷാ സംവിധാനങ്ങളും ആധുനിക സൗകര്യങ്ങളുള്ളതാവും ഹെലികോപ്ടറുകളെന്നും അലി അല്‍ ഫൗദരി കൂട്ടിച്ചേര്‍ത്തു. |
കോട്ടയില്‍ ബി.ജെ.പിക്ക് വോട്ടില്ലെങ്കില്‍, പുറത്താക്കുമെന്ന് എം.പിയുടെ ഭീഷണി Posted: 20 Dec 2014 09:32 PM PST കോട്ട: ബി.ജെ.പിക്ക് വോട്ട് ചെയ്യിലെങ്കില്‍ സ്ഥലം വിടണമെന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന കോട്ട എം.പി ഭവാനി സിങ് രാജ് വത്തിന്‍്റെ വീഡിയോ ദൃശ്യം പുറത്ത്. രാജസ്ഥാനിലെ കോട്ടയില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും വോട്ട് ചെയ്യാത്തവരെ അനധികൃതമായി നിര്‍മ്മിച്ച വീടുകളില്‍ നിന്ന് പുറത്താക്കുമെന്നുമാണ് എം.പി ഭീഷണി മുഴക്കിയിരിക്കുന്നത്. നവംബറില്‍ കോട്ടയില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി പുറത്തിറക്കിയ വീഡിയോയിലാണ് എം.പി ഭീഷണിപ്പെടുത്തി വോട്ട് തേടിയിരിക്കുന്നത്. എന്നാല്‍, ഭീഷണ മുഴക്കി വോട്ട് തേടിയെന്ന ആരോപണം ഭവാനി സിങ് രാജ് വത് നിഷേധിച്ചു. താനെന്നും പാവങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്തത്. ആ പ്രദേശത്തെ ജനങ്ങള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയത് ബി.ജെ.പിയാണ്. അതുകൊണ്ടാണ് പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചത്. കോണ്‍ഗ്രസ് ഇവിടെ ഒന്നും ചെയ്തിട്ടില്ളെന്നും രാജ് വത് ആരോപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാര്‍ട്ടി എം.എല്‍.എക്ക് വേണ്ടി മെയില്‍ നഴ്സിനെ നിയോഗിക്കാത്തതില്‍ മെഡിക്കല്‍ ഓഫീസറോട് മോശമായി സംസാരിച്ചതിന് രാജസ്ഥാനിലെ മറ്റൊരു ബി.ജെ.പി എം.പിയായ പ്രഹ്ളാദ് ഗുജ്ജലും വിവാദത്തിലായിരുന്നു. |
‘എന്‍െറ നഗരം, എന്‍െറ പരിസ്ഥിതി’ കാമ്പയിന്‍ വീണ്ടും Posted: 20 Dec 2014 09:29 PM PST ദുബൈ: മാലിന്യ സംസ്കരണം സംബന്ധിച്ച ബോധവല്‍ക്കരണം കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ ദുബൈ നഗരസഭ തീരുമാനിച്ചു. ‘എന്‍െറ നഗരം, എന്‍െറ പരിസ്ഥിതി’ എന്ന പേരിട്ട കാമ്പയിന് ജനങ്ങളില്‍ നിന്ന് ലഭിച്ചു അനുകൂല പ്രതികരത്തെതുടര്‍ന്നാണ് ദുബൈയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്. പുതുക്കി ഉപയോഗിക്കാവുന്ന മാലിന്യം ഉറവിടത്തില്‍ നിന്ന് ശേഖരിക്കുകയും വേര്‍തിരിക്കുകയും ചെയ്യുകയെന്ന സന്ദേശമാണ് ഈ കാമ്പയിനിലുടെ ജനങ്ങളിലത്തെിക്കുന്നത്. മാലിന്യരഹിതവും പരിസ്ഥിതി സൗഹൃദവുമായ ഹരിത നഗരമാക്കി ദുബൈയെ മാറ്റുകയെന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണിതെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പത്രക്കുറിപ്പില്‍ അറിയിച്ചു. ദുബൈയുടെ ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച നഗരസഭയെ അതിന്‍െറ പരിസ്ഥിതി ബോധവല്‍ക്കരണശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദുബൈ നിവാസികള്‍ നേരിടുന്ന മാലിന്യ പുനചംക്രമണമെന്ന വെല്ലുവിളിക്ക് പ്രതികരണമായാണ് കാമ്പയിന്‍ വീണ്ടും തുടങ്ങുന്നത്. വീടുകളില്‍ നിന്ന് തന്നെ പുതുക്കി ഉപയോഗിക്കാവുന്ന മാലിന്യങ്ങള്‍ വേര്‍തിരിക്കണം. ഇക്കാര്യം വിശദീകരിച്ച് വന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മാളുകളില്‍ റോഡ് ഷോകള്‍ നടത്തും. സാമൂഹിക മാധ്യമങ്ങളും പ്രചാരണത്തിന് ഉപയോഗിക്കും. നാദല്‍ ഹമ്മാര്‍, ജൂമൈറ ഒന്ന്,രണ്ട്,മൂന്ന്, അല്‍ സഫ ഒന്ന്, രണ്ട്,ഉമ്മുസുഖൗം ഒന്ന്,രണ്ട്,മൂന്ന്, അല്‍ മനാറ, ഉമ്മുല്‍ ശീഫ്, അല്‍ ബര്‍ഷ ഒന്ന്,രണ്ട് തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും പ്രധാനമായും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു |
ബുദയ്യക്കടുത്ത് സ്ഫോടനം; മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക് Posted: 20 Dec 2014 09:20 PM PST മനാമ: ബുദയ്യക്ക് കിഴക്ക് ബനി ജംറ ഗ്രാമത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പട്രോളിംഗിനിടെയാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവം ഭീകരാക്രമണമാണെന്ന് മന്ത്രാലയം ‘ട്വിറ്റര്‍’ കുറിപ്പില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വന്നത്. അക്രമികള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായതെന്ന് ദൃഷ്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലം സീല്‍ ചെയ്തു. മനാമയില്‍ നിന്ന് ബനി ജംറയിലേക്ക് അധികം ദൂരമില്ല. മറ്റൊരു സംഭവത്തില്‍ സനാബിസ് ഗ്രാമത്തില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പ്രക്ഷോഭകന് പരിക്കേറ്റു. സുരക്ഷാസേനക്കെതിരായ അക്രമങ്ങള്‍ ഈ വര്‍ഷം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ സംഭവത്തില്‍ ഒരു ജോര്‍ദാനിയന്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തെ ഖത്തര്‍ വിദേശ മന്ത്രാലയം ശക്തിയായി അപലപിച്ചു. അക്രമവും കൊളളിവയ്പും എല്ലാ മാനുഷിക മൂല്യങ്ങള്‍ക്കും എതിരാണെന്ന് ഖത്തര്‍ വ്യക്തമാക്കി. അക്രമത്തിനെതിരായ പോരാട്ടത്തില്‍ തങ്ങള്‍ ബഹ്റൈനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ വാര്‍ത്താ ഏജന്‍സി (ക്യു.എന്‍.എ) എഴുതി. ബഹ്റൈനടങ്ങുന്ന ജി.സി.സി രാഷ്ട്രങ്ങളില്‍ സമാധാനവും സ്വസ്ഥതയും സാധ്യമാക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു അതിനിടെ, കഴിഞ്ഞ ദിവസം രാജ്യത്തിന്‍െറ പല ഭാഗങ്ങളിലായി അഞ്ച് സ്കൂളുകളും ആക്രമിക്കപ്പെട്ടു. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അല്‍ ഖാദിസിയ്യ എലിമെന്‍ററി ഗേള്‍സ് സ്കൂള്‍, സകീന ബിന്ദ് അല്‍ ഹുസൈന്‍ എലിമെന്‍ററി ഗേള്‍സ് സ്കൂള്‍, അല്‍ ദൈര്‍ എലിമെന്‍ററി ബോയ്സ് സ്കൂള്‍, അല്‍ സഫ എലിമെന്‍ററി ബോയ്സ് സ്കൂള്‍, അല്‍ മുതനബി എലിമെന്‍ററി ബോയ്സ് സ്കൂള്‍ എന്നിവക്ക് നേരെയായിരുന്നു ആക്രമണം. പെട്രോള്‍ ബോംബുകളും മറ്റും സ്കൂളിലേക്ക് എറിയുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. |
കൃഷ്ണപിള്ള സ്മാരക കേസ്: താന്‍ വിഭാഗീയതയുടെ ഇരയെന്ന് രണ്ടാം പ്രതി Posted: 20 Dec 2014 09:19 PM PST ആലപ്പുഴ: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ രണ്ടാം പ്രതി പി. സാബു രംഗത്ത്. സി.പി.എമ്മിലെ വിഭാഗീയതയുടെ പേരിലാണ് താന്‍ കേസില്‍ പ്രതിയായതെന്ന് സാബു പറഞ്ഞു. പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് തന്നെ കുടുക്കിയത്. സി.കെ പളനിയുടെ മൊഴിയിലും മൊഴിമാറ്റത്തിലും ദുരൂഹയുണ്ടെന്നും സാബു പറഞ്ഞു. തെറ്റായ മൊഴിയാണ് പളനി ക്രൈംബ്രാഞ്ചിന് നല്‍കിയത്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണിത്. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി മാത്രമെ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. കേസില്‍ താന്‍ നിരപരാധിയാണെന്നും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാബു വ്യക്തമാക്കി. |
തൊണ്ടര്‍നാടിലെ കോളനികളില്‍ അഞ്ച് കോടിയുടെ സമഗ്ര വികസന പദ്ധതി Posted: 20 Dec 2014 09:08 PM PST കല്‍പറ്റ: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനികളില്‍ സംയോജിത സുസ്ഥിര വികസന പദ്ധതി നടപ്പാക്കുമെന്ന് പട്ടികവര്‍ഗക്ഷേമ യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ഇതിന്‍െറ ഭാഗമായി അഞ്ചു കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കോമ്പാറ, ചുരുളി, മാറാടി, പെരിഞ്ചേരിമല, പന്നിപ്പാട്, ചാപ്പയില്‍-മുണ്ടയില്‍, കരിങ്കല്‍ ഇറ്റിലാടിയില്‍, കാട്ടിയേരി, കാട്ടിമൂല, കാര്‍ക്കൊട്ടില്‍, മട്ടിലയം, അരിമല എന്നീ കോളനികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതോ ബിശ്വാസിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല വര്‍ക്കിങ് ഗ്രൂപ് യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 2015 മാര്‍ച്ച് 31നകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. 200 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം നേരിട്ട് ലഭിക്കും. അഡീഷനല്‍ ട്രൈബല്‍ സബ് പ്ളാനില്‍ ഉള്‍പ്പെടുത്തിയാണ് ഇത് തയാറാക്കിയത്. 15 വാര്‍ഡുകളുള്ള തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്‍െറ 56 ശതമാനവും വനമേഖലയാണ്. 4374 പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്ന പഞ്ചായത്തില്‍ നിലവിലുള്ള എല്ലാ ആദിവാസി വികസന പദ്ധതികള്‍ക്കും പുറമെയാണ് പുതിയ പദ്ധതികൂടി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന്‍െറ ഭാഗമായി റോഡ്, കലുങ്ക്, നടപ്പാലം, നടപ്പാത എന്നിവ നിര്‍മിക്കും. വീട്-കക്കൂസ് നിര്‍മാണം, വൈദ്യുത കമ്പിവേലി- ട്രഞ്ച് എന്നിവയുടെ നിര്‍മാണം, വൈദ്യുതീകരണം, സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി ആട്-പശുവളര്‍ത്തല്‍, തയ്യല്‍ മെഷീനുകളുടെ വിതരണം, സാങ്കേതിക വൈദഗ്ധ്യ പരിശീലനം, കമ്യൂണിറ്റി ഹാള്‍ നിര്‍മാണം തുടങ്ങി വ്യത്യസ്ത മേഖലകള്‍ തിരിച്ചായിരിക്കും വികസനപദ്ധതി നടപ്പാക്കുക. പട്ടികവര്‍ഗ വികസന വകുപ്പിന്‍െറ ഹാംലറ്റ് ഡെവലപ്മെന്‍റ് പദ്ധതിപ്രകാരം ഒരു കോടി രൂപ ചെലവില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി ആലക്കല്‍ കോളനിയില്‍ 60 കുടുംബങ്ങള്‍ക്കായി സമഗ്ര വികസന പദ്ധതിയും ഈ വര്‍ഷം നടപ്പാക്കും. പട്ടികവര്‍ഗ വികസന വകുപ്പ് സംസ്ഥാനത്ത് നിര്‍മിക്കുന്ന അഞ്ച് മാതൃക കോളനികളില്‍ ഒന്ന് തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ആയിരിക്കുമെന്ന് മന്ത്രി അറിയിച്ചു. |
സമ്പൂര്‍ണ ശുചിത്വനഗരം: ഒന്നാംഘട്ട പ്രഖ്യാപനം 31ന് Posted: 20 Dec 2014 09:03 PM PST തിരുവനന്തപുരം: നഗരസഭയുടെ സമ്പൂര്‍ണ ശുചിത്വ നഗര പദ്ധതിയുടെ ഒന്നാംഘട്ടം ഈമാസം 31ന് തുടക്കമാകും. നഗരസഭ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന മൂന്നു വാര്‍ഡുകളെ സമ്പൂര്‍ണ ശുചിത്വ വാര്‍ഡായി അന്ന് പ്രഖ്യാപിക്കുമെന്ന് മേയര്‍ കെ. ചന്ദ്രിക വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ യു.എന്‍ പ്രതിനിധി ലിസ് ഗ്രാന്‍റാണ് ശുചിത്വ വാര്‍ഡുകളെ പ്രഖ്യാപിക്കുന്നത്. മൂന്ന് വാര്‍ഡുകളില്‍ 60 ശതമാനം വീടുകളിലെങ്കിലും ഗാര്‍ഹിക മാലിന്യ സംസ്കരണ ഉപാധികള്‍ ഉണ്ടായിരിക്കണം. കമ്യൂണിറ്റി ബയോഗ്യാസ് പ്ളാന്‍റുകളോ എയ്റോബിക് ബിന്നുകളോ പോലുള്ള പൊതു മാലിന്യസംസ്കരണ സംവിധാനം വേണം. മാലിന്യക്കൂമ്പാരങ്ങള്‍ വാര്‍ഡില്‍ ഇല്ലാതിരിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്ന വാര്‍ഡുകള്‍ക്കാണ് ശുചിത്വ അവാര്‍ഡ് നല്‍കുകയെന്ന് മേയര്‍ പറഞ്ഞു. ഒന്നാംഘട്ട പ്രഖ്യാപനത്തിന് നഗരാതിര്‍ത്തിയിലുള്ള 20 വാര്‍ഡുകളെയാണ് പരിഗണിച്ചിരിക്കുന്നത്. അതിനു ശേഷം ജനുവരി 31ന് രണ്ടാംഘട്ട പ്രഖ്യാപനത്തില്‍ 10 വാര്‍ഡുകള്‍ കൂടി ശുചിത്വമായി പ്രഖ്യാപിക്കാനാകും. ഘട്ടം ഘട്ടമായി ഏപ്രില്‍ ഏഴിന് മുമ്പായി മുഴുവന്‍ വാര്‍ഡുകളെയും ശുചിത്വമുള്ളതാക്കുമെന്നും മേയര്‍ പറഞ്ഞു. സെസിലെ ശാസ്ത്രജ്ഞന്‍ ഡോ. അജയവര്‍മ, ഡോ. വിജയകുമാര്‍, ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഉമ്മുസുല്‍മ, ഡോ. ശ്രീകുമാര്‍, ജി. സാജന്‍, ഷിബു കെ. നായര്‍, സി. ജോര്‍ജ് എന്നിവരടങ്ങിയ മേല്‍നോട്ട സമിതിയാണ് വാര്‍ഡുകളിലെ മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നത്. ഡെപ്യൂട്ടി മേയര്‍ ജി. ഹാപ്പികുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി.എസ്. പത്മകുമാര്‍, പാളയം രാജന്‍, എസ്. പുഷ്പലത തുടങ്ങിയവരും പങ്കെടുത്തു. |
ശൂരനാട് വടക്ക് പഞ്ചായത്തില്‍ കെട്ടിട നികുതി 30 മടങ്ങാക്കി Posted: 20 Dec 2014 08:57 PM PST ശാസ്താംകോട്ട: കെട്ടിട നികുതിയില്‍ 25 ശതമാനം വരെ വര്‍ധന വരുത്തി തനത് ഫണ്ട് സ്വരൂപിക്കാന്‍ പഞ്ചായത്തുകളെ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന്‍െറ മറപറ്റി ശൂരനാട് വടക്ക് പഞ്ചായത്തില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളെ കൊള്ളയടിക്കുന്നതായി പരാതി. നിലവിലുള്ളതിന്‍െറ 30 ഇരട്ടിവരെ വാണിജ്യ കെട്ടിടങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ച് വ്യാപകമായി നോട്ടീസ് നല്‍കിയിരിക്കുകയാണ്. ശൂരനാട് വടക്ക് പാറക്കടവ് ചന്തയിലെ മൂന്ന് കടമുറികള്‍ക്ക് 256 രൂപ വാര്‍ഷിക കരം അടച്ചിരുന്ന ശൂരനാട് വിശാഖത്തില്‍ പി. സോമരാജന്‍ നായര്‍ക്ക് 7358 രൂപ വാര്‍ഷിക കരം ഒടുക്കാനുള്ള ഡിമാന്‍ഡ് നോട്ടീസ് കഴിഞ്ഞ ദിവസം പഞ്ചായത്ത് കൈമാറി. കരം ഒടുക്കാന്‍ പഞ്ചായത്ത് ഓഫിസില്‍ ചെന്നപ്പോഴായിരുന്നു ഭീമമായ തുകക്കുള്ള നോട്ടീസ് കിട്ടിയത്. പഞ്ചായത്തിന്‍െറ വിവിധ മേഖലകളില്‍ താമസിക്കുന്ന നിരവധി പേര്‍ക്ക് ഇത്തരം നോട്ടീസ് ഇതിനകം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ഉദ്യോഗസ്ഥതലത്തിലുള്ള തീരുമാനങ്ങളാണെന്നും തങ്ങള്‍ക്കതില്‍ പങ്കില്ളെന്നുമാണ് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. മണിയമ്മയുടെ നിലപാട്. ഓഫിസില്‍ എത്തിയിട്ട് കുറച്ചുനാള്‍ മാത്രമേ ആയിട്ടുള്ളൂവെന്നും ഒന്നും പഠിക്കാനായിട്ടില്ളെന്നുമാണ് സെക്രട്ടറി പറയുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. താഴത്തേട്ടിലെ ഉദ്യോഗസ്ഥരാകട്ടെ മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരം കരം ഈടാക്കുന്നു എന്നാണത്രേ പറയുന്നത്. |
ന്യൂയോര്‍ക്കില്‍ രണ്ടു പൊലീസുകാരെ വെടിവെച്ചു കൊന്നു Posted: 20 Dec 2014 08:50 PM PST ന്യൂയോര്‍ക്ക്: പൊലീസിന്‍്റെ വര്‍ണവെറിക്കെതിരെ ന്യൂയോര്‍ക്കില്‍ അക്രമി രണ്ട് പൊലീസുകാരെ വെടിവെച്ചു കൊന്നു. ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലൈനില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. പൊലീസ് പട്രോള്‍ കാറിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. കാറിനുള്ളില്‍ ഇരിക്കുകയായിരുന്ന പൊലീസുകാര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവത്തിനു ശേഷം അക്രമി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ബാല്‍ട്ടിമൂറില്‍ കാമുകിയെ വെടിവെച്ച ശേഷമാണ് അക്രമി ബ്രൂക്ക്ലൈനിലത്തെി പൊലീസുകാരെ കൊലപ്പെടുത്തിയത്. വയറില്‍ വെടിയേറ്റ കാമുകി ഗുരുതരവസ്ഥയില്‍ ആശുപത്രിയിലാണ്. കറുത്തവര്‍ഗക്കാരെ കൊലചെയ്യുന്ന പൊലീസ് നടപടിക്കെതിരെപ്രതിഷേധിച്ചാണ് കൊല നടത്തിയതെന്ന് അക്രമി പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. അക്രമി വെടിവെക്കാനുപയോഗിച്ച തോക്ക് ആത്മഹത്യ ചെയ്ത സ്ഥലത്തുനിന്ന് കണ്ടത്തെി. |
ഉറങ്ങിക്കിടന്ന വീട്ടമ്മയുടെയും മകളുടെയും മാല കവര്‍ന്നു Posted: 20 Dec 2014 08:47 PM PST ഗുരുവായൂര്‍: മേഖലയില്‍ മോഷ്ടാക്കളുടെ വിളയാട്ടം. കണ്ടാണശേരിയില്‍ വീടിന്‍െറ മുന്‍വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെയും മകളുടെയും മാല കവര്‍ന്നു. പരിസരത്തെ മൂന്ന് വീടുകള്‍ കുത്തിത്തുറന്ന് മോഷണശ്രമം നടന്നു. മമ്മിയൂരില്‍ ഡോക്ടറുടെ പരിശോധനാ കേന്ദ്രവും കുത്തിത്തുറന്നു. കണ്ടാണശേരിയില്‍ ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിനടുത്ത് ഉപ്പുകുന്നത്ത് ദാമോദരന്‍െറ വീട്ടിലാണ് വാതില്‍ കുത്തിത്തുറന്ന് മോഷണം നടന്നത്. മുന്‍വാതിലിന്‍െറ ഓടാമ്പല്‍ ഇളക്കി അകത്തുകടന്ന മോഷ്ടാവ് ദാമോദരന്‍െറ ഭാര്യ തങ്കയുടെ രണ്ട് പവന്‍െറ മാലയും മകള്‍ ഗീതാഞ്ജലിയുടെ ഒരു പവന്‍െറ മാലയും കവര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. മാല മോഷ്ടിക്കുന്നതിനിടെ തങ്കയും ഗീതാഞ്ജലിയും ഉണര്‍ന്ന് ബഹളം വെച്ചു. അടുത്ത മുറിയില്‍ നിന്ന് ദാമോദരന്‍ എത്തുമ്പോഴേക്കും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. തൊട്ടടുത്ത് താമസിക്കുന്ന ഉപ്പുകുന്നത്ത് ബൈജുവിന്‍െറ വീട്ടിലെ പിറകിലെ ഗ്രില്ല് പൊളിക്കാനാണ് ശ്രമം നടന്നത്. ശബ്ദം കേട്ട് ബൈജു ഉണര്‍ന്ന് ലൈറ്റിട്ടതോടെ മോഷ്ടാക്കള്‍ ഓടിമറഞ്ഞു. സമീപവാസിയായ പണിക്കവീട്ടില്‍ സുധീറിന്‍െറ വീട്ടിലും ഓടാമ്പല്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകയറി. ശബ്ദം കേട്ട് സുധീറിന്‍്റെ മാതാവ് ഖദീജ ഉണര്‍ന്ന് ബഹളം വെച്ചതോടെ മോഷ്ടാക്കള്‍ ഓടിമറഞ്ഞു. ഉപ്പുകുന്നത്ത് ബാലകൃഷ്ണന്‍െറ വീട്ടിലും മോഷണശ്രമം നടന്നു. മമ്മിയൂര്‍ ക്ഷേത്രത്തിനടുത്തുള്ള അസ്ഥിരോഗ വിദഗ്ധന്‍ ഡോ. പി.ജി. ശശികുമാരന്‍ നായരുടെ പരിശോധന കേന്ദ്രത്തിലും മുന്‍ വാതിലിന്‍െറ പൂട്ട് തകര്‍ത്ത് മോഷണം നടന്നു. പണവും വിലപിടിപ്പുള്ള വസ്തുക്കളും ഇല്ലാത്തതിനാല്‍ കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പരിസരത്തുനിന്ന് കണ്ടെടുത്തു. മേശയിലുണ്ടായിരുന്ന നാണയങ്ങള്‍ മോഷ്ടാവ് കൊണ്ടുപോയി. കണ്ടാണശേരി മേഖലയില്‍ നടന്ന മോഷണങ്ങള്‍ ഗുരുവായൂര്‍ സ്റ്റേഷന്‍െറ പരിധിയിലും ഡോക്ടറുടെ പരിശോധന കേന്ദ്രം ടെമ്പിള്‍ സ്റ്റേഷന്‍െറ പരിധിയിലുമാണ്. സംഭവങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. |
ആനക്കരയില്‍ പഞ്ചായത്തിന്‍െറ അറിവോടെ കരമണല്‍ ഖനനം Posted: 20 Dec 2014 08:39 PM PST ആനക്കര: പഞ്ചായത്തിന്‍െറ അനുമതിയോടെ കരമണല്‍ ഖനനം നടക്കുന്നത് അന്വേഷിക്കാന്‍ ചെന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍െറ ബൈക്കിന്‍െറ ടയറുകള്‍ അജ്ഞാതര്‍ കുത്തിക്കീറി. 'മംഗളം' ലേഖകന്‍ ശശിയുടെ ബൈക്കാണ് നശിപ്പിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പഞ്ചായത്തിന്‍െറ പാസ് ഉപയോഗിച്ച് പുഴയില്‍നിന്ന് മണല്‍ കയറ്റിക്കൊടുക്കുന്നതിന് പകരം കാറ്റാടി മരങ്ങള്‍ക്ക് നടുവില്‍ വലിയ കുഴികള്‍ നിര്‍മിച്ച് അവിടെനിന്നുള്ള മണല്‍ കയറ്റിക്കൊടുക്കുകയാണ് യൂനിയന്‍ തൊഴിലാളികള്‍ ചെയ്യുന്നത്. ഒരു കിലോമീറ്റര്‍ അകലെ നിന്ന് വേണം മണല്‍ കൊണ്ടുവരാന്‍. ഉപഭോക്താക്കളെ കബളിപ്പിച്ച് തൊഴിലാളികള്‍ റോഡിന് സമീപം പുഴയില്‍ വലിയ കുഴികള്‍ തീര്‍ത്ത് മണ്ണുകലര്‍ന്ന മണല്‍ കയറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്. പാലക്കാട് ജില്ലയില്‍പ്പെട്ട സ്ഥലത്തുനിന്ന് കരമണല്‍ എടുക്കാതെ റവന്യു വകുപ്പിന്‍െറ രേഖകള്‍ പ്രകാരം മലപ്പുറം ജില്ലയിലുള്‍പ്പെട്ട സ്ഥലത്ത് നിന്നാണ് ആനക്കര പഞ്ചായത്തിന് വേണ്ടി തൊഴിലാളികള്‍ മണല്‍ വാരുന്നത്. ഈ സംഭവം നേരിട്ട് കണ്ട ആനക്കര പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, പഞ്ചായത്തംഗം, പട്ടാമ്പി ഡെപ്യൂട്ടി തഹസില്‍ദാര്‍, ആനക്കര വില്ളേജ് അധികൃതര്‍ എന്നിവര്‍ ഒരു നടപടിയും എടുക്കാന്‍ തയാറായിട്ടില്ല. തലച്ചുമടായും ഉന്തുവണ്ടിയിലും കരമണല്‍ കൊണ്ടുവരുന്നുണ്ട്. കരമണലായതിനാല്‍ പ്രദേശിക പാസിലുള്ളവരാരും ഇവിടെ നിന്ന് മണല്‍ കയറ്റുന്നില്ല. പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇവിടെ നിന്ന് മണല്‍ വാങ്ങാന്‍ പാസുമായി എത്തുന്നത്. ഇവര്‍ക്ക് മണ്ണ് കലര്‍ന്ന മണല്‍ കയറ്റിക്കൊടുക്കുന്നതിന് പുറമെ ഇവരില്‍ നിന്ന് 5000 രൂപയോളം കയറ്റുകൂലിയിനത്തില്‍ വാങ്ങുന്നുമുണ്ട്. പുഴയോരത്ത് ഇത്തരം വലിയ കുഴികള്‍ തീര്‍ത്താല്‍ മഴക്കാലത്ത് വന്‍ അപകടത്തിന് കാരണമാകും. |
സേവാകേന്ദ്രങ്ങള്‍ ജനുവരി 26 മുതല്‍ പ്രവര്‍ത്തനം തുടങ്ങും Posted: 20 Dec 2014 08:33 PM PST മലപ്പുറം: ഗ്രാമപഞ്ചായത്ത്, നഗരസഭ, വാര്‍ഡ് തലത്തിലുള്ള ആസ്ഥാനം-സേവാകേന്ദ്രം ജനുവരി 26 മുതല്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തനം ആരംഭിക്കും. വികസന, സേവന, ക്ഷേമപ്രവര്‍ത്തനങ്ങളുടെ വികേന്ദ്രീകൃത നിര്‍വഹണത്തോടൊപ്പം തര്‍ക്കപരിഹാരം, മദ്യ-ലഹരി വ്യാപനം തടയല്‍, സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് കേന്ദ്രത്തിന്‍െറ ലക്ഷ്യം. വൈകീട്ട് മൂന്ന് മുതല്‍ ഏഴ് വരെ പ്രവര്‍ത്തിക്കും. നിലവില്‍ ഗ്രാമസഭകളുടെ പ്രവര്‍ത്തനം വേണ്ടത്ര കാര്യക്ഷമമല്ലാതാകുകയും ജനകീയ പങ്കാളിത്തം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് സേവാകേന്ദ്രം എന്ന പേരില്‍ പഞ്ചായത്തുകളില്‍ ഗ്രാമകേന്ദ്രങ്ങളും നഗരസഭകളില്‍ വാര്‍ഡ് കേന്ദ്രങ്ങളും തുറക്കുക. ആഴ്ചയില്‍ അഞ്ച് ദിവസവും ഇത് പ്രവര്‍ത്തിക്കും. പഞ്ചായത്തിന്‍െറ വിവിധ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും ഇനി മുതല്‍ സേവാകേന്ദ്രത്തിലൂടെയാകും വിതരണം ചെയ്യുക. ഗ്രാമസഭ അംഗങ്ങളുടെ ഒത്തുചേരലിനും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണ ചര്‍ച്ചകള്‍ക്കും വേണ്ടിയാണ് സ്ഥാപിക്കുക. വാര്‍ഡില്‍ നടക്കുന്ന ഭരണ, വികസന, ക്ഷേമ, സേവന, സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ക്കും വാര്‍ഡ് വികസനസമിതിയെ സഹായിക്കാനുള്ള വികേന്ദ്രീകൃത ഭരണസേവന കേന്ദ്രമായും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. വാര്‍ഡ് തലത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വി.ഇ.ഒ, കൃഷി അസിസ്റ്റന്‍റ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍, സാക്ഷരതാ പ്രേരക്, എസ്.സി/എസ്.ടി പ്രമോട്ടര്‍ എന്നിവരുടെ വാര്‍ഡുതല പ്രവര്‍ത്തന കേന്ദ്രം കൂടിയാണിത്. വാര്‍ഡ് വികസന സമിതി, വാര്‍ഡിലെ വിവിധ കര്‍ഷക സമിതികള്‍, ജാഗ്രതാ സമിതി, പരിസ്ഥിതി സമിതി, സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റി, ഗുണഭോക്തൃ സമിതി, തൊഴിലുറപ്പു പദ്ധതി ഏകോപന സമിതി, സാന്ത്വന പരിപാലന സമിതി, മറ്റ് ജനകീയ സമിതികള്‍ എന്നിവയുടെ ആസ്ഥാനവും ഇതായിരിക്കും. സേവാ കേന്ദ്രത്തിന് കീഴില്‍ 50 മുതല്‍ 100 വരെ വീട്ടുകാരെ ഉള്‍പെടുത്തി അയല്‍ സഭകളുണ്ടാക്കും. 11 അംഗങ്ങളുള്ള അയല്‍സഭക്ക് ചെയര്‍മാനും കണ്‍വീനറും ഉണ്ടാകും. അംഗങ്ങളില്‍ ആറ് പേര്‍ വനിതകളാകണം. എസ്.സി, എസ്.ടി മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനും വ്യവസ്ഥയുണ്ട്. അതാത് പ്രദേശത്ത് നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍, അവയുടെ മുന്‍ഗണന എന്നിവ അയല്‍സഭക്ക് തീരുമാനിക്കാം. സേവാകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി മലപ്പുറത്ത് ശില്‍പശാല നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയര്‍പേഴ്സന്‍ വനജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജല്‍സീമിയ, സക്കീന പുല്‍പാടന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്ലത്തീഫ്, 'കില' യിലെ വിദഗ്ധര്‍, പി.വി. രാമകൃഷ്ണന്‍, എ. ബാലകൃഷ്ണന്‍, കെ.എം. റഷീദ്, കെ.എം. ഷാനവാസ് പ്രസ് ക്ളബ്ബ് പ്രസിഡന്‍റ് അബ്ദുല്‍ ലത്തീഫ് നഹ, സെക്രട്ടറി സിദ്ദീഖ് പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. |
കൂടുതല്‍ പേരെ കക്ഷിചേര്‍ക്കണമെന്ന ആവശ്യം ലാന്‍ഡ് ബോര്‍ഡ് തള്ളി Posted: 20 Dec 2014 08:25 PM PST പത്തനംതിട്ട: ആറന്മുള മിച്ചഭൂമി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന പൈത്യക കര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ മറ്റ് മൂന്നു അംഗങ്ങള്‍ എന്നിവരുടെ അപേക്ഷ കോഴഞ്ചേരി ലാന്‍ഡ് ബോര്‍ഡ് യോഗം തള്ളി. കുമ്മനം രാജശേഖരനെ കുടാതെ സി.പി.ഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്, ആറന്മുള സ്വദേശികളായ പ്രവീണ്‍ പിള്ള, പ്രദീപ് എന്നിവരാണ് അപേക്ഷ നല്‍കിയിരുന്നത്. ഇവരെ കേസില്‍ കക്ഷിചേര്‍ക്കണമെന്ന ആവശ്യം നിരാകരിച്ചുവെങ്കിലും ഇവര്‍ ഉയര്‍ത്തിയ വാദങ്ങളില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് മിച്ചഭൂമി കേസിന്‍െറ അന്തിമ വിധിയുണ്ടാകുമ്പോള്‍ ഇത് പരിഗണിക്കാനും തീരുമാനിച്ചു. വിമാനത്താവള പദ്ധതി പ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭുമി ഇല്ലാത്തവര്‍ക്ക് ഈ ഭൂമി നല്‍കണമെന്നായിരുന്നു കര്‍മസമിതിയുടെയും പി. പ്രസാദിന്‍െറയും പ്രധാന ആവശ്യം. കുമ്മനവും പി. പ്രസാദും തദ്ദേശവാസികള്‍ അല്ളെന്ന പരാമര്‍ശവും ശനിയാഴ്ച നടന്ന ലാന്‍ഡ് ബോര്‍ഡ് യോഗത്തില്‍ ഉയര്‍ന്നു. മുന്‍ ഉടമ എബ്രഹാം കലമണ്ണിലിന്‍െറ പക്കലുള്ള ഭൂമി സംബന്ധിച്ച് വ്യക്തമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് നിര്‍ദിഷ്ട ആറന്മുള പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന 232 ഏക്കര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചത്. വിമാനത്താവള കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പിനോ സ്ഥലത്തിന്‍െറ ആദ്യ ഉടമയായ എബ്രഹാം കലമണ്ണിലിനോ സംസ്ഥാന ഭൂപരിഷ്കരണ നിയമം അനുശാസിക്കുന്ന പരിധിയില്‍ കുടുതല്‍ സ്ഥലം കൈവശം വെക്കാന്‍ നിയമപരമായി സാധിക്കാത്തതിനാലാണ് മിച്ചഭൂമി നടപടിയില്‍ ഇത് അവസാനിച്ചത്. മിച്ചഭൂമി നടപടിയെ എതിര്‍ത്ത് കെ.ജി.എസ് ഹൈകോടതിയില്‍ പോയിരുന്നു. വിഷയത്തില്‍ ഹൈകോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ലാന്‍ഡ് ബോര്‍ഡ് യോഗം കൂടിയത്. മുമ്പ് രണ്ടുതവണ കുടിയ യോഗങ്ങളും തീരുമാനമാകാതെ പിരിയുകയായിരുന്നു. ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ കുടിയായ ഡെപ്യൂട്ടി കലക്ടര്‍ എം. ജെ ജയ്സിങ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. അംഗങ്ങളായ എലിസബത്ത് റോയി, എം.ബി. സത്യന്‍ ,കെ.എം. ശാമുവല്‍, ഏബല്‍ മാത്യു, തഹസീല്‍ദാര്‍ അജന്തകുമാരി എന്നിവര്‍ പങ്കെടുത്തു. സി.പി.എം പ്രതിനിധി ബാബു കോയിക്കലത്തേ് പങ്കെടുത്തില്ല. |
കമ്യൂണിസ്റ്റ് ഭരണത്തെ യു.എസ് ബഹുമാനിക്കണം ^ക്യൂബ Posted: 20 Dec 2014 08:24 PM PST ഹവാന: ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണത്തെ അമേരിക്ക ബഹുമാനിക്കണമെന്ന് പ്രസിഡന്‍റ് റൗള്‍ കാസ്ട്രോ. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ തയാറാണ്. എന്നാല്‍, കമ്യൂണിസ്റ്റ് പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ ഒരുക്കമല്ളെന്ന് റൗള്‍ വ്യക്തമാക്കി. ക്യൂബ കമ്യൂണിസ്റ്റ് പാതയില്‍ തന്നെ തുടരും. അമേരിക്കന്‍ ഉപരോധം മൂലം ക്യൂബ അനുഭവിച്ച ത്യാഗങ്ങളും ദുരിതങ്ങളും മറക്കാനാകില്ളെന്ന് റൗള്‍ പറഞ്ഞു. അമേരിക്ക^ക്യൂബ ബന്ധം മെച്ചപ്പെടുത്താന്‍ പ്രസിഡന്‍റ് ബറാക് ഒബാമ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിച്ചു. വെനിസ്വലക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തില്‍ പ്രതിഷേധിക്കുന്നതായും റൗള്‍ കാസ്ട്രോ പറഞ്ഞു. ക്യൂബന്‍ പാര്‍ലമെന്‍റ് സമ്മേളനത്തിന്‍െറ സമാപന ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
പാറമ്പുഴയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ ആരംഭിക്കും –മന്ത്രി തിരുവഞ്ചൂര്‍ Posted: 20 Dec 2014 08:20 PM PST കോട്ടയം: പാറമ്പുഴ തടി ഡിപ്പോയ്ക്ക് സമീപം 30 കോടി ചെലവഴിച്ച് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചവിട്ടുവരി-മോസ്കോ റോഡിന്‍െറ നിര്‍മാണോദ്ഘാടനം പാറമ്പുഴ ദേവീവിലാസം ഗവ. എല്‍.പി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാട്ടാശ്ശേരി-പാറമ്പുഴ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഇത് സഹായിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണവും കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണവും വേഗത്തിലാക്കും. പ്രാദേശികമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് പൂത്തേഴം ഗവ. സ്കൂളിന് 46 ലക്ഷം രൂപയും പെരുങ്ങല്ലൂര്‍ ഗവ. എല്‍.പി സ്കൂളിന് 45 ലക്ഷം രൂപയും എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. പാറമ്പുഴ പ്രഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച പുതിയ കെട്ടിടം താമസിയാതെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആലീസ് ജോസഫ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ തോമസ് ചാഴികാടന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ലി രവീന്ദ്രന്‍, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോയ് ജോണ്‍ ഇടയത്തറ, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജാന്‍സി ജേക്കബ്, എന്‍. എസ്. ഹരിശ്ചന്ദ്രന്‍, സിന്‍സി പാറയില്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍.ജെ. പ്രസാദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ മായക്കുട്ടി ജോണ്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. |
മാതൃകാ വില്ളേജ് ഓഫിസ് കടലാസില്‍ Posted: 20 Dec 2014 08:10 PM PST തൊടുപുഴ: ഇടുക്കിയിലെ മാതൃകാ വില്ളേജ് ഓഫിസിനായി സര്‍ക്കാര്‍ സ്ഥലവും പണവും അനുവദിച്ചിട്ടും പദ്ധതി ഇപ്പോഴും കടലാസില്‍. കാരിക്കോട് വില്ളേജ് ഓഫിസ് മാതൃകാ വില്ളേജ് ഓഫിസാക്കാനുള്ള സര്‍ക്കാര്‍ നടപടികളാണ് എങ്ങുമത്തൊതെ കിടക്കുന്നത്. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും പ്രയാസം സൃഷ്ടിച്ച് കാരിക്കോട് വില്ളേജ് ഓഫിസ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അത്യാധുനിക കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതി റവന്യൂ വകുപ്പിന്‍െറ ഉദാസീനത മൂലം കടലാസില്‍ ഒതുങ്ങിയത്. കാരിക്കോട്-ആനക്കയം റൂട്ടില്‍ കോട്ടപ്പാലത്തിന് സമീപമാണ് കാരിക്കോട് വില്ളേജിന്‍െറ മാതൃകാ ഓഫിസ് നിര്‍മിക്കാന്‍ റവന്യൂ വകുപ്പ് 15 സെന്‍റ് സ്ഥലം അനുവദിച്ചത്. എന്നാല്‍, സമീപവാസിയായ സ്വകാര്യവ്യക്തി സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചു. ഇതോടെ വില്ളേജ് ഓഫിസിനായി അത്യാധുനിക കെട്ടിടം നിര്‍മിക്കാനുള്ള പ്രാരംഭ നടപടി തടസ്സപ്പെട്ടു. എന്നാല്‍, ഈ സ്ഥലത്തില്‍ ഒന്നര സെന്‍റിന് മാത്രമേ സ്വകാര്യ വ്യക്തിക്ക് അവകാശമുള്ളൂ എന്ന് വിധിച്ച് കേസ് കോടതി തീര്‍പ്പാക്കി. മാതൃകാ വില്ളേജ് ഓഫിസിനായി നിശ്ചിത മാനദണ്ഡങ്ങളും സൗകര്യങ്ങളുമുള്ള കെട്ടിടം നിര്‍മിക്കാന്‍ രണ്ടുവര്‍ഷം മുമ്പാണ് സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍, നിയമക്കുരുക്കുകള്‍ മാറിയിട്ടും അനുവദിച്ചു കിട്ടിയ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഫണ്ട് നഷ്ടപ്പെടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇടവെട്ടി ചിറയില്‍നിന്ന് ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് നിലവില്‍ കാരിക്കോട് വില്ളേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് ബസ് സൗകര്യമില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. മഴക്കാലമായാല്‍ ഇവിടേക്കുള്ള റോഡിലൂടെയുള്ള യാത്ര അങ്ങേയറ്റം ദുര്‍ഘടമാണ്. ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഫോട്ടോസ്റ്റാറ്റും മറ്റും എടുക്കണമെങ്കില്‍ കുമ്പംകല്ലിലോ ഇടവെട്ടിയിലോ വരണം. കാരിക്കോടിന്‍െറ കേന്ദ്രഭാഗം എന്ന നിലയിലാണ് സമീപത്ത് എല്ലാ സൗകര്യങ്ങളുമുള്ള സ്ഥലം കോട്ടപ്പാലത്തിന് സമീപം കണ്ടത്തെിയത്. ഓഫിസ് നിര്‍മാണം തുടങ്ങുന്നതിന് മുന്നോടിയായി രണ്ടുവര്‍ഷം മുമ്പ് ഈ സ്ഥലത്തെ കാട്വെട്ടിത്തെളിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍, നിര്‍മാണ ജോലികള്‍ തുടങ്ങാത്തതിനാല്‍ സ്ഥലം വീണ്ടും കാടുകയറിയ നിലയിലാണ്. സമീപവാസികള്‍ ഇവിടെ ചെറിയ തോതില്‍ കൃഷിയും നടത്തുന്നുണ്ട്. ഭൂമിയിലുണ്ടായിരുന്ന മരങ്ങള്‍ മുറിച്ചുകടത്തിയതായും പറയപ്പെടുന്നു. ഫണ്ടും സ്വന്തമായി സ്ഥലവുമില്ലാത്തതിനാല്‍ ജില്ലയില്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഫണ്ടും സ്ഥലവുമുണ്ടായിട്ടും മാതൃകാ വില്ളേജ് ഓഫിസിന്‍െറ നിര്‍മാണം മുടങ്ങിക്കിടക്കുന്നത്. ചില റവന്യൂ അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. സ്ഥലവുമായി ബന്ധപ്പെട്ട നിയമനടപടി അവസാനിച്ച സാഹചര്യത്തില്‍ നിര്‍മാണം വൈകാതെ ഉണ്ടാകുമെന്നാണ് അധികൃതരുടെ വിശദീകരണം. |
മഹാകവി ‘പി’ സ്മാരകം കോടതി കയറുന്നു Posted: 20 Dec 2014 08:04 PM PST കാഞ്ഞങ്ങാട്: മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ സ്മരണക്കായി രൂപവത്കരിച്ച സ്മാരക സമിതിക്ക് ജില്ലയില്‍ രജിസ്ട്രേഷന്‍ പോലുമില്ല. മഹാകവിയുടെ പേരില്‍ സ്ഥാപിച്ച സ്മാരകത്തെ കച്ചവട സ്ഥാപനമാക്കി അനാഥമാക്കുകയാണെന്ന് കവിയുടെ മകന്‍ പി. രവീന്ദ്രന്‍ നായര്‍ പറഞ്ഞു. സമിതിയുടെ പേരില്‍ നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ് ഒമ്പത് മാസമായിട്ടും തെരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ മകന്‍ കോടതിയെ സമീപിച്ചു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള സമിതി പ്രവര്‍ത്തനങ്ങള്‍ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തു. നിയമാവലി അനുസരിച്ച് നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ ഏപ്രിലില്‍ അവസാനിച്ചു. കാലാവധി തീര്‍ന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്താതെ നിലവിലുള്ള കമ്മിറ്റി പ്രവര്‍ത്തനം തുടരുന്നതിനെതിരെയാണ് മകന്‍ കോടതിയിലത്തെിയത്. സമിതിയുടെ പ്രവര്‍ത്തനത്തിലെ ക്രമക്കേടുകള്‍ ഉള്‍പ്പെടെ സൂചിപ്പിച്ചാണ് ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തത്. കവിയുടെ പേരില്‍ നടക്കുന്ന സ്മാരക സമിതിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ കവിയുടെ മക്കളും പേരമക്കളും എതിരാണെന്ന തിരിച്ചറിവോടെ ഞായറാഴ്ച തെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് കോടതി സ്റ്റേ പുറപ്പെടുവിച്ചത്. മൂന്നു വര്‍ഷമായിട്ടും പി. സ്മാരക സമിതിക്ക് സ്വന്തം ജില്ലയില്‍ രജിസ്ട്രേഷനില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയിലാണ് സമിതി രജിസ്റ്റര്‍ ചെയ്തത്. പ്രവര്‍ത്തനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുകയും ശില്‍പി എം.വി. ദേവന്‍ രൂപകല്‍പന ചെയ്ത് സ്മാരകം പണിയുകയും ചെയ്തിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞു. എന്നിട്ടും കവിയുടെ ജന്മനാട്ടില്‍ രജിസ്ട്രേഷനില്ലാതെയാണ് സ്മാരകം പ്രവര്‍ത്തിക്കുന്നത്. നിയമാവലി അനുസരിച്ച് സമിതി നടത്തേണ്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും നടക്കുന്നില്ളെന്ന് പരാതിയില്‍ പറയുന്നു. 2011ല്‍ പി. സ്മാരക മ്യൂസിയത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം രൂപ നേടിയെടുക്കുന്നതിലും ഭരണസമിതി പരാജയപ്പെട്ടതായും രവീന്ദ്രന്‍ കുറ്റപ്പെടുത്തുന്നു. |
നഗരത്തില്‍ രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നു Posted: 20 Dec 2014 07:59 PM PST കണ്ണൂര്‍: നഗരത്തില്‍ രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരവും പ്രസ്ക്ളബ് പരിസരവും സന്ധ്യ മയങ്ങിയാല്‍ സാമൂഹിക വിരുദ്ധര്‍ താവളമാക്കുകയാണ്. ശനിയാഴ്ച രാത്രി കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ ഒരു കുടുംബത്തിനും വീരാജ്പേട്ട സ്വദേശിയായ യുവാവിനും നേരെ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടായി. ശല്യം കാരണം കുടുംബം ഓടിരക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പരിപാടിക്കുശേഷം വീരാജ്പേട്ടയിലേക്ക് പോകാന്‍ പഴയ ബസ്സ്റ്റാന്‍ഡിലത്തെിയ യുവാവിനെ മൂന്നംഗ സംഘമാണ് കൈയേറ്റം ചെയ്തത്. യുവാവിന്‍െറ പഴ്സും ഇവര്‍ തട്ടിയെടുത്തു. യുവാവ് കരഞ്ഞുകൊണ്ട് ഓടുന്നതുകണ്ട് സംഘത്തെ പിന്തുടര്‍ന്ന ചിലര്‍ ഒരാളെ പിടികൂടി. നാട്ടുകാര്‍ വിവരമറിയിച്ചതിനത്തെുടര്‍ന്ന് സ്ഥലത്തത്തെിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. രാത്രികാലങ്ങളില്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പൊലീസിന്‍െറ ശ്രദ്ധ പതിയാത്തതും ഇവിടങ്ങളില്‍ മതിയായ വെളിച്ചമില്ലാത്തതും സാമൂഹിക വിരുദ്ധര്‍ക്ക് അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. |
കൊച്ചി രാജ്യാന്തര വിമാനത്താവളം മയക്കുമരുന്ന് മാഫിയയുടെ താവളമാകുന്നു Posted: 20 Dec 2014 07:51 PM PST നെുടമ്പാശ്ശേരി: കൊച്ചി വിമാനത്താവളം വഴി മയക്കുമരുന്ന് കടത്ത് വര്‍ധിക്കുന്നു. കസ്റ്റംസിന് മയക്കുമരുന്ന് മണക്കുന്ന നായകളുണ്ടെങ്കിലും പല മയക്കുമരുന്നുകളും ഇവക്ക് മണത്തറിയാന്‍ കഴിയുന്നില്ല. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്കില്‍ ഏതാണ്ട് 250 ഇനത്തില്‍പെട്ട മാരകമായ മയക്കുമരുന്നുകളാണ് ഉള്ളത്. എന്നാല്‍, പല വിദേശരാജ്യങ്ങളിലും ഇതിലും മാരകമായ മയക്കുമരുന്നുകളുണ്ട്. കൊച്ചിയില്‍ അടുത്തിടെ കുവൈത്തിലേക്ക് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച രണ്ട് കേസുകളാണ് പിടികൂടിയത്. രണ്ട് കേസുകളിലും പിടിയിലായവര്‍ മയക്കുമരുന്നാണെന്നറിയാതെ പൊതി കൈപ്പറ്റുകയായിരുന്നുവെന്നാണ് ആദ്യം നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കിയത്. എന്നാല്‍, വിശദമായി തുടരന്വേഷണം നടത്തിയപ്പോള്‍ ഇരുവരും പലതവണ ഇത്തരത്തില്‍ ഹെറോയിന്‍കടത്തിയിട്ടുള്ളവരാണെന്ന് വെളിപ്പെടുകയായിരുന്നു. രഹസ്യമായ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഇരുകേസുകളും പിടികൂടാന്‍ കഴിഞ്ഞത്. ഇത്തരത്തില്‍ രഹസ്യവിവരം നല്‍കുന്നവര്‍ക്ക് പിടിച്ചെടുക്കുന്ന ലഹരി വസ്തുവിന്‍െറ രാജ്യാന്തര വില കണക്കാക്കി നിശ്ചിത പ്രതിഫലവും നല്‍കാറുണ്ട്. ഇത്തരം റാക്കറ്റുകളില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ചിലരും ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറാറുണ്ട്. കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലുള്ള ചിലരാണ് ഹെറോയിന്‍കടത്തിനുപിന്നില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ള ചിലരാണ് ഹെറോയിന്‍ കേരളത്തില്‍ എത്തിച്ചുനല്‍കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച സിംബാബ്വെ യുവതി കടത്താന്‍ ശ്രമിച്ചത് എഫിട്രിന്‍ എന്ന മയക്കുമരുന്നാണ്. പഞ്ചസാരയുടേതുപോലെ തോന്നിക്കുന്ന ഈ മയക്കുമരുന്ന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് രഹസ്യവിവരം ലഭിച്ചതുകൊണ്ടുമാത്രമാണ്. വിദേശത്ത് കിലോക്ക് ഒന്നരക്കോടിയിലേറെ വരെ ചില സമയങ്ങളില്‍ വില ലഭിക്കാറുണ്ട്. 20 കിലോയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഉത്തരേന്ത്യയില്‍നിന്ന് ഇത് അര ലക്ഷത്തില്‍ താഴെ രൂപക്കാണ് ലഭിച്ചതെന്നാണറിയുന്നത്. യുവതി മയക്കുമരുന്ന് കടത്തുന്ന റാക്കറ്റിലെ ഒരു കണ്ണിമാത്രമാണ്. ഇത് ഹരാരെയില്‍ എത്തിക്കുമ്പോള്‍ ഏതാണ്ട് ഒരു ലക്ഷത്തില്‍ താഴെ രൂപ മാത്രമാണ് ഇവര്‍ക്ക് പ്രതിഫലമായി നല്‍കുന്നത്. കുവൈത്തിലേക്കും ശ്രീലങ്കയിലേക്കുമാണ് മയക്കുമരുന്ന് ഏറെയും കടത്തുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ചിലരും രാജ്യാന്തര മയക്കുമരുന്ന് മാഫിയയുടെ കണ്ണികളാണ്. ചില വിദേശികളും ഇവിടത്തെി ഈ ഇടപാടിന് നേതൃത്വം നല്‍കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കൊച്ചി കേന്ദ്രീകരിച്ച് ഇന്‍റലിജന്‍സ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. |
പഴശ്ശി മ്യൂസിയം അടഞ്ഞുതന്നെ Posted: 20 Dec 2014 07:39 PM PST കോഴിക്കോട്: മെല്ളെപ്പോക്കില്‍ ഒച്ചിനെ പോലും തോല്‍പിക്കുന്ന വിധത്തില്‍ ഈസ്റ്റ് ഹില്‍ പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്‍െറ നവീകരണപ്രവൃത്തി 'പുരോഗമിക്കുന്നു'. നവീകരണത്തിനായി 10മാസങ്ങള്‍ക്കു മുമ്പ് അടച്ചിട്ട മ്യൂസിയം എന്നു തുറക്കുമെന്ന് അധികൃതര്‍ക്കു നിശ്ചയമില്ല. വിദ്യാര്‍ഥികളടക്കമുള്ള സന്ദര്‍ശകര്‍ അടച്ചിട്ടെന്ന അറിയിപ്പു കണ്ട് തിരിച്ചുപോകുന്നു. ഫെബ്രുവരി 28നാണ് മ്യൂസിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടത്. മൂന്നുകോടിയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. തുകയുടെ 80 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. 20ശതമാനം മാത്രമാണ് സംസ്ഥാന വിഹിതം. സംസ്ഥാന സര്‍ക്കാറിന്‍െറ കേരളം മ്യൂസിയം എന്ന നോഡല്‍ ഏജന്‍സിക്കാണ് പ്രവൃത്തിയുടെ ചുമതല. എന്നാല്‍, ഇടക്കിടെ പണി അവസാനിപ്പിച്ചും പുനരാരംഭിച്ചും ഇഴഞ്ഞുനീങ്ങുന്നു. ചില്‍ഡ്രന്‍സ് പാര്‍ക്ക്, ടോയ്ലെറ്റ്, ഇരിപ്പിടം എന്നിവ നിര്‍മിക്കല്‍, മ്യൂസിയത്തില്‍ ഡിസ്പ്ളേ ഒരുക്കല്‍, സി.സി.ടി.ടി കാമറ സ്ഥാപിക്കല്‍, കാലപ്പഴക്കമുള്ള വസ്തുക്കളുടെ നവീകരണം, പെയിന്‍റിങ് തുടങ്ങിയ ജോലികളാണ് നടത്തുന്നത്. നവീകരണത്തിന്‍െറ പേരില്‍ മ്യൂസിയം അടച്ചുവെന്നല്ലാതെ പ്രവൃത്തി സമയബന്ധിതമായി തീര്‍ക്കുന്നതില്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ളെന്നാണ് പരാതി. പൈതൃക സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിലാണ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചത്. കോടികള്‍ നീക്കിവെച്ചുവെന്നല്ലാതെ പ്രവൃത്തി വിലയിരുത്താന്‍ ആരുമില്ലാത്തത് കരാറുകാര്‍ക്ക് ഗുണകരമായി. ചരിത്ര ശേഷിപ്പുകള്‍ കാണാനും പഠിക്കാനും ജില്ലക്കകത്തും പുറത്തുനിന്നുമായി ഗവേഷകര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ദിനംപ്രതിയത്തെുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ ഒരുവര്‍ഷം കഴിഞ്ഞാലും പ്രവൃത്തി തീരില്ളെന്നാണ് ജീവനക്കാര്‍തന്നെ നല്‍കുന്ന സൂചന. അതേസമയം, മാര്‍ച്ച് 31ഓടെ പ്രവൃത്തികള്‍ തീരുമെന്ന് മ്യൂസിയം ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രവൃത്തി ഇടക്കിടെ നിലക്കുന്നുവെന്നത് ശരിയാണെന്നും വിവരം പുരാവസ്തു വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
No comments:
Post a Comment