സ്വാഗതം
WELCOME

News Update..

Sunday, December 28, 2014

ആദിവാസി പുനരധിവാസത്തിന് 1800 ഏക്കര്‍ ഭൂമി കണ്ടത്തെി Madhyamam News Feeds

ആദിവാസി പുനരധിവാസത്തിന് 1800 ഏക്കര്‍ ഭൂമി കണ്ടത്തെി Madhyamam News Feeds

Link to

ആദിവാസി പുനരധിവാസത്തിന് 1800 ഏക്കര്‍ ഭൂമി കണ്ടത്തെി

Posted: 28 Dec 2014 12:07 AM PST

പാലക്കാട്: അട്ടപ്പാടി പാക്കേജ് നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ് ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു.
ജനപ്രതിനികളെയും വകുപ്പ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നതായും തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും നോഡല്‍ ഓഫിസര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ക്ളിയറന്‍സ് ലഭിച്ച 10,000 ഏക്കര്‍ ഭൂമിയില്‍ നടപടിക്രമം പൂര്‍ത്തിയാക്കി വരികയാണ്. ഇതില്‍ 1800 ഏക്കര്‍ ഭൂമി ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ യോഗ്യമാണ്. വനാന്തര്‍ഭാഗത്ത് ഏറെ ഉള്ളിലായി കഴിയുന്ന ആദിവാസികളെ റോഡ് ഗതാഗതം സാധ്യമായ പ്രദേശങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതായും ആദിവാസികളിലേക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ എത്തിക്കാന്‍ സഹായകമായ മുക്കാലി-ചിണ്ടക്കി-തുരുത്തി റോഡ് നിര്‍മാണം നടന്നുവരുന്നതായും അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ പറഞ്ഞു.
ഭൂരഹിതരമായ ആദിവാസികള്‍ക്ക് കൃഷിക്കനുയോജ്യമായ ഭൂമി കണ്ടത്തെി വിതരണം ചെയ്യണമെന്ന് ജില്ലാവികസന സമിതി യോഗം ആവശ്യപ്പെട്ടു. ആദിവാസി ഭൂമി കൈയേറ്റം തടയാനും അളന്നുതിട്ടപ്പെടുത്താനും ആദിവാസി വനാവകാശ നിയമം കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കാനും നടപടി കൈക്കൊള്ളണമെന്ന് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തില്‍നിന്ന് വിള സംരക്ഷിക്കാന്‍ നിര്‍മിച്ച സൗരോര്‍ജ വേലി ഉള്‍പ്പടെ സംവിധാനം കുറ്റമറ്റതാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തവര്‍ക്കുള്ള കുടിശ്ശിക വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. മുതലമടയില്‍ കാന്‍സര്‍, ജനിതകവൈകല്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണം നിരോധിത കീടനാശിനികളുടെ ഉപയോഗമാണെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടത്തി അവ്യക്തത തീര്‍ക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് നടത്തിയ റെയ്ഡില്‍ നിരോധിത മരുന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടത്തൊനായിട്ടില്ളെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
എം.ബി. രാജേഷ് എം.പി, എം.എല്‍.എമാരായ എ.കെ. ബാലന്‍, എം. ഹംസ, വി. ചെന്താമരാക്ഷന്‍, എം. ചന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി പി.ഇ.എ. സലാം, ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കൃഷ്ണദാസ്, ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ്, എ.ഡി.എം യു. നാരായണന്‍കുട്ടി, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.പി. ജോണി എന്നിവരും ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ഇടുക്കി ജലാശയത്തില്‍ മണലൂറ്റ് സജീവം

Posted: 28 Dec 2014 12:03 AM PST

കട്ടപ്പന: ഇടുക്കി ജലാശയത്തിന്‍െറ ഭാഗമായ കിഴക്കേ മാട്ടുക്കട്ടയില്‍ മണലൂറ്റ് വീണ്ടും സജീവമായി.
കിഴക്കേ മാട്ടുക്കട്ട പടുകയില്‍ പത്തോളം ലോഡ് മണലാണ് വാരിക്കൂട്ടിയിട്ടിരിക്കുന്നത്. രാത്രിയുടെ മറവില്‍ പിക് അപ് ലോറികളിലും വലിയ ലോറികളിലുമാണ് മണല്‍ കടത്തുന്നത്.
ഇടുക്കി ജലാശയത്തിന്‍െറ സംഭരണ മേഖലയില്‍നിന്ന് മണലെടുപ്പ് നിരോധിച്ചിട്ടുള്ളതാണ്. ഈ മേഖലയില്‍നിന്ന് മണല്‍ കടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ മുമ്പ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു.
മണല്‍ കടത്തിയ ലോറി ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. തടയാന്‍ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ ആക്രമിക്കാനും മണല്‍ മാഫിയ അന്ന് ശ്രമിച്ചിരുന്നു.ജലനിരപ്പ് താഴുന്നതോടെ ഈ മേഖലയിലെ മണലൂറ്റ് വീണ്ടും സജീവമാകും. ഇപ്പോള്‍ വാരിക്കൂട്ടിയിരിക്കുന്ന മണല്‍ ചാക്കില്‍ നിറച്ച് ജീപ്പുകളിലും കടത്തുന്നുണ്ട്.
മണല്‍ വാരലുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ നിരവധിപേര്‍ തൊഴിലെടുത്തിരുന്നു. മണല്‍ വാരലിന് നിയന്ത്രണം ഉണ്ടായതോടെ പലരും മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നിയന്ത്രണവും നിരീക്ഷണവും ശക്തമല്ലാതായതോടെ പലരും തിരികെ മണല്‍ വാരലില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
ഒരാള്‍ ഒരു ദിവസം 1000 രൂപയുടെ മണല്‍ വാരും. ഇത് രഹസ്യമായി കടത്തി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനും ലോറി ഡ്രൈവര്‍മാര്‍ക്കും ഇതിന്‍െറ ഇരട്ടിയിലേറെ ലാഭമുണ്ടാകും.ജില്ലയില്‍ മണല്‍ വാരലിന് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ മണല്‍ വില ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്.
വീടിന്‍െറയും കെട്ടിടങ്ങളുടെയും വാര്‍ക്ക ആവശ്യത്തിന് ഗുണനിലവാരമുള്ള മണല്‍ ലഭിക്കാത്ത സാഹചര്യത്തില്‍
ഇടുക്കി ജലാശയത്തിന്‍െറ പരിധിയില്‍നിന്ന് വാരുന്ന മണലിന് കൂടുതല്‍ വില കിട്ടും. അതുകൊണ്ടുതന്നെ രഹസ്യമായി മണല്‍ കടത്തുന്ന സംഘങ്ങള്‍ ഈ മേഖലയില്‍ കൂടുതലുണ്ട്.
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മണല്‍ കടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്.
മണല്‍ ലോറി പോകുന്ന ദിവസവും സമയവും മുന്‍കൂട്ടിയറിയുന്ന ഇവര്‍ സ്ഥലത്തുനിന്ന് മാറുകയോ മൊബൈല്‍
ഓഫ് ചെയ്യുകയോ ചെയ്യുന്നതും അപൂര്‍വമല്ല.

നിലപാട് മയപ്പെടുത്തി സുധീരന്‍

Posted: 27 Dec 2014 11:32 PM PST

Image: 

തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാരിനോട് ഇടഞ്ഞു നിന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ നിലപാട് മയപ്പെടുത്തി. ഞായറാഴ്ച കാലത്ത് ഇന്ദിരാ ഭവനില്‍ കോണ്‍ഗ്രസിന്‍റെ 130ാം  ജന്മദിനാഘോഷ ചടങ്ങില്‍  പ്രസംഗിക്കവെ  കടുത്ത· നിലപാടുമായി ഇനി മുന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമായ സൂചന നല്‍കി. കീഴടങ്ങലിന്‍റെ സ്വരമായിരുന്നു സുധീരന്‍റെ ഉദ്ഘാടന പ്രസംഗത്തിലുടനീളം.

നയങ്ങളുടെയും നിലപാടുകളുടെയും കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത സ്വാഭാവികമാണെന്ന് സുധീരന്‍ പറഞ്ഞു. ചില അഭിപ്രായ വ്യത്യാസങ്ങള്‍ എളുപ്പം തീരും. ചിലതില്‍ സമവായത്തിന് സമയമെടുക്കും. ഇതു പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ ബാധിക്കില്ല.  താന്‍ നടത്തിയ ജനപക്ഷ യാത്ര ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. യാത്രയില്‍ പല ഘട്ടത്തിലും രമേശ് ചെന്നിത്തല പങ്കെടുത്തു. യാത്രക്കിടയില്‍ ജനങ്ങള്‍ ഉന്നയിച്ച ചില കാര്യങ്ങള്‍  ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്ത് മുന്നോട്ടു പോയാല്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.

സുധീരനും ഉമ്മന്‍ചാണ്ടിയും ഒന്നിച്ചു പോയാല്‍ പാര്‍ട്ടി ശക്തിപ്പെടുമെന്ന് തുടര്‍ന്ന് സംസാരിച്ച രമേശ് ചെന്നിത്തല പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്ത് മുന്നോട്ടു പോകണം. പാര്‍ട്ടിയുടെ നേട്ടം ഏതെങ്കിലും ഒരു വ്യക്തിയുടെ നേട്ടമല്ല. അങ്ങിനെ കാണേണ്ട. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോഴാണ് പാര്‍ട്ടി ചലിക്കുക ^രമേശ് പറഞ്ഞു.

മദ്യനയം തിരുത്തിയതിനു സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച സുധീരനെതിരെ കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളും യോജിച്ചതോടെ നിവൃത്തിയില്ലാതെ അദ്ദേഹം വഴങ്ങുകയായിരുന്നു. പാര്‍ട്ടിയിലെ ഒരു എം.എല്‍.എ ഒഴികെ മറ്റെല്ലാവരും ഉമ്മന്‍ചാണ്ടിക്കും രമേശിനും പിന്തുണ പ്രഖ്യാപിച്ചതോടെ സുധീരന്‍ പൂര്‍ണമായി ഒറ്റപ്പെട്ട പ്രതീതി കൈവന്നിരുന്നു. മുതിര്‍ന്ന നേതാക്കള്‍ സംഘടിതമായി അദ്ദേഹത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. സുധീരന് വേണ്ടി സംസാരിക്കാന്‍ ആരുമില്ലാത്ത അവസ്ഥ വന്നു. എം.എല്‍.എമാര്‍ സംഘടിതമായി പിന്തുണ അറിയിക്കാന്‍ എത്തിയ പോലെ കെ.പി.സി.സി ഭാരവാഹികളും  അടുത്ത ദിവസം ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും കാണാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള തീയതി ഞായറാഴ്ച തീരുമാനിക്കാനിരിക്കെയാണ് സുധീരന്‍ നിലപാട് മയപ്പെടുത്തിയത്.

സര്‍ക്കാരിന് എതിരെ ഇത്ര കടുത്ത· സമീപനം വേണ്ടെന്നു എ.കെ ആന്‍റണി  സുധീരനെ ഉപദേശിച്ചതായാണ് സൂചന. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവും നിലപാട് മാറ്റാന്‍ നിര്‍ദേശിച്ചു. സുധീരനോട് ഒട്ടും മയംകാണിക്കേണ്ടെന്ന് എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായത്തിലൂടെ ഇരു ഗ്രൂപ്പുകളും സ്ഥാനാര്‍ഥികളെ  തീരുമാനിച്ചാല്‍ സുധീരന് പ്രസിഡന്‍റ് പദവിയില്‍ തുടരാനാവാത്ത സ്ഥിതി വരും. ഇതൊഴിവാക്കാനാണ് അദ്ദേഹം പിന്നാക്കം പോയത്.

ഫാക്ട് നഷ്ടപരിഹാരം നല്‍കാന്‍ കലക്ടറുടെ നിര്‍ദേശം

Posted: 27 Dec 2014 11:23 PM PST

കൊച്ചി: ചിത്രപ്പുഴയില്‍ മത്സ്യം ചത്തുപൊങ്ങിയ സംഭവത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാന്‍ കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തുതന്നെ മത്സ്യക്കുരുതിക്ക് നഷ്ടപരിഹാരം നല്‍കുന്നത് ആദ്യസംഭവമാണ്. 2001 ല്‍ ഫാക്ടില്‍നിന്ന് രാസവിഷമാലിന്യം ഒഴുകി പോത്തുകള്‍ ചത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് അന്ന് നഷ്ടപരിഹാരം നല്‍കിയിരുന്നു.
ഇതിനുശേഷം ആദ്യമായാണ് മത്സ്യക്കുരുതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമുണ്ടാകുന്നത്.
ഫാക്ട് അമ്പലമേട് ഡിവിഷനിലെ ഫോസ്ഫോറിക് ആസിഡ് സൂക്ഷിച്ചിരുന്ന ടാങ്ക് ചോര്‍ന്നാണ് ഒന്നരമാസം മുമ്പ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. ചിത്രപ്പുഴയില്‍നിന്ന് ഒഴുകിയത്തെിയ വിഷമാലിന്യം ചമ്പക്കര കനാല്‍ വരെ പരന്നൊഴുകിയതിനെ തുടര്‍ന്ന് നൂറുകണക്കിന് മത്സ്യങ്ങള്‍ ചത്തൊടുങ്ങി.
മധ്യമങ്ങളിലെ വാര്‍ത്തയെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ഫാക്ട് വളപ്പിലെ ടാങ്കില്‍നിന്നാണ് ചോര്‍ച്ചയുണ്ടായതെന്ന് കണ്ടത്തെുകയും ചെയ്തു. കലക്ടറുടെ നിര്‍ദേശപ്രകാരം ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയില്‍ വിവിധ ഇനങ്ങളിലായി 26 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ട ശേഷം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫാക്ട് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
കാലപ്പഴക്കം മൂലം ദ്രവിച്ച ടാങ്കുളില്‍ സൂക്ഷിച്ചിരിക്കുന്ന രാസപദാര്‍ഥമാണ് പുഴയിലേക്കും മണ്ണിലേക്കും ചോര്‍ന്നൊഴുകുന്നത്. പ്ളാന്‍റ് പുനരുദ്ധാരത്തിനുപോലും നിര്‍വാഹമില്ലാത്ത ഫാക്ടില്‍നിന്ന് മലിനീകരണത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സാധ്യതയില്ളെന്നും ചൂണ്ടിക്കാട്ടുന്നു.

മലബാര്‍ സ്പെഷല്‍ പൊലീസിന്‍െറ അരീക്കോട് ആസ്ഥാനം ഭീകരവിരുദ്ധ സേനക്ക് കൈമാറുന്നു

Posted: 27 Dec 2014 10:57 PM PST

അരീക്കോട്: മലബാര്‍ സ്പെഷല്‍ പൊലീസിന്‍െറ അരീക്കോട്ടെ ആസ്ഥാനം ഭീകര വിരുദ്ധ സേനക്ക് താവളമാക്കാന്‍ തീരുമാനം.
സംസ്ഥാന വനാതിര്‍ത്തികളില്‍ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള മാവോവാദി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉന്നതാധികാരികളെ ഇതിന് പ്രേരിപ്പിച്ചതെന്നറിയുന്നു.
നിലവിലുള്ള പൊലീസ് സേനാംഗങ്ങളെ ജില്ലയിലെ മറ്റ് ആസ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടാണ് കേരള ആന്‍റി ടെററിസ്റ്റ് സ്ക്വാഡിനായി ഇവിടം താവളമാക്കുന്നത്.
ഇത് സംബന്ധിച്ചുള്ള പരിശോധനക്കും ചര്‍ച്ചക്കുമായി വെള്ളിയാഴ്ച വൈകീട്ട് അഡീഷനല്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ശങ്കര്‍ റെഡ്ഡി, നോഡല്‍ ഓഫിസറായ കണ്ണൂര്‍ ഡി.ഐ.ജി ദിനേന്ദ്ര കശ്യപ്, മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് ബെഹ്റ, വയനാട് ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യ എന്നിവര്‍ അരീക്കോട് എം.എസ്.പി ആസ്ഥാനത്തത്തെിയിരുന്നു. കേരള ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന് മിക്ക ജില്ലകളിലും ആസ്ഥാനങ്ങളുണ്ടെങ്കിലും ദൗത്യസേനക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള പ്രധാനയിടമായിട്ടാണ് അരീക്കോടിനെ തെരഞ്ഞെടുത്തിട്ടുള്ളത്.
അടൂരില്‍ സംസ്ഥാന തലത്തിലുള്ള ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സേനയുടെ പ്രധാന ആസ്ഥാനമായി അരീക്കോട് മാറ്റാനാണ് തീരുമാനം. ആസ്ഥാനമാറ്റം ദ്രുതഗതിയില്‍ നടത്താനാണ് തീരുമാനം.
നിലവില്‍ രണ്ട് കമ്പനികളിലായുള്ള 250ഓളം പൊലീസ് സേനാംഗങ്ങളും അനുബന്ധ സാമഗ്രികളും കോട്ടക്കല്‍ കോഴിച്ചെനയിലേക്കാണ് മാറ്റുന്നത്. 13 പൊലീസ് കുടുംബങ്ങള്‍ ക്യാമ്പിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നുണ്ട്.

കോള്‍മേഖലയിലെ ബണ്ടുകളുടെ തകര്‍ച്ച; കര്‍ഷകര്‍ ആശങ്കയില്‍

Posted: 27 Dec 2014 10:57 PM PST

ചങ്ങരംകുളം: കോള്‍മേഖലയില്‍ അടിക്കടിയുണ്ടാകുന്ന ബണ്ടുതകര്‍ച്ചയില്‍ കര്‍ഷകര്‍ ആശങ്കയില്‍. പുതിയതായി നിര്‍മിക്കുന്ന സ്ഥിരം ബണ്ടുകള്‍ക്ക് കര്‍ഷകര്‍ താല്‍ക്കാലികമായി നിര്‍മിക്കുന്ന ബണ്ടിന്‍െറ ബലം പോലുമില്ലാത്തതാണ് ആശങ്കക്ക് കാരണം.
പുതുതായി നിര്‍മിച്ച തെക്കേകെട്ട് ബണ്ട്, തിരുത്തുമ്മല്‍, പുതുക്കോള്‍ ബണ്ടുകളാണ് രണ്ടാഴ്ചകള്‍ക്കുള്ളില്‍ പൊട്ടിയത്. ഇതോടെ എണ്ണൂറ് ഏക്കറോളം വരുന്ന കൃഷിയിടങ്ങളിലേക്കുള്ള വിത്തുകളും കൃഷിക്കായുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും നഷ്ടത്തിലായി.
ബിയ്യം കെട്ടില്‍ സമയബന്ധിതമായി ഷട്ടര്‍ തുറക്കാത്തതിനാലാണ് തെക്കേകെട്ട് കോള്‍പടവിലെ ബണ്ട് തകര്‍ച്ചക്ക് കാരണമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, തിരുത്തുമ്മല്‍ കോള്‍പടവും പുതുക്കോളും തകര്‍ന്നതോടെ ബണ്ടിന്‍െറ ബലക്കുറവ് തന്നെയാണ് തകര്‍ച്ചക്ക് കാരണമെന്ന് വ്യക്തമായി. തകര്‍ച്ചക്ക് കാരണം ബണ്ടുകളുടെ നിര്‍മാണത്തിലുള്ള അപാകതകളാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഏകദേശം അഞ്ചുലോഡ് മണ്ണുകൊണ്ട് ഏഴുമീറ്റര്‍ ദൂരത്തില്‍ ബണ്ടിന്‍െറ പണി കരാറടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ ഇതിന്‍െറ ഗുണ നിലവാരം കണക്കിലെടുക്കാതെയുള്ള പ്രവൃത്തിയാണെന്ന് ആക്ഷേപമുയരുന്നു. ബണ്ടിന്‍െറ അടിത്തറ നിര്‍മാണം കാര്യക്ഷമമല്ളെന്നും ബണ്ട് ഉറപ്പിക്കാന്‍ മറ്റു സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ലോറി കടന്നുപോകുമ്പോള്‍ മേല്‍മണ്ണ് മാത്രമാണ് ഉറക്കുന്നത്. ശക്തമായ ഓളങ്ങളില്‍ മണ്ണ് അലിഞ്ഞ് ബണ്ടുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
ബണ്ടിന്‍െറ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ ബലക്ഷയം സംഭവിക്കുന്നുണ്ട്. മണ്ണിന്‍െറ ഗുണമില്ലായ്മയും തകര്‍ച്ചക്ക് ആക്കം കൂട്ടിയതായി നിരീക്ഷകര്‍ പറയുന്നു. എല്ലാ കോള്‍പടവുകളിലും ഒരേസമയം, പമ്പിങ് ആരംഭിച്ചതിനാല്‍ ജലസംഭരിച്ചു നിര്‍ത്തുന്ന നൂറടിത്തോടിന് അനുബന്ധമായി കെട്ടിയ പുതിയ ബണ്ടുകളുടെ സംഭരണ ശേഷിക്കുറവും ബണ്ടുപൊട്ടലിന് കാരണമായി. ബിയ്യംകെട്ട് ബണ്ട് തുറന്ന് മുഴുവന്‍ ജലവും കടലിലേക്കൊഴുകിയാല്‍ കൃഷിക്കാവശ്യമായ വെള്ളം നഷ്ടപ്പെടുകയും ജലക്ഷാമത്തിന് കാരണമാകുകയും ചെയ്യും.
കോള്‍മേഖലയില്‍ നിര്‍മിക്കുന്ന സ്ഥിരം ബണ്ടുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ഇതിനുള്ള സത്വര നടപടികള്‍ ബന്ധപ്പെട്ട അധികൃതരും ജനപ്രതിനിധികളും കൈക്കൊള്ളണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

സമഗ്ര ജലസംരക്ഷണ പദ്ധതി നടപ്പാക്കും –മന്ത്രി

Posted: 27 Dec 2014 10:34 PM PST

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ഗ്രാമ-ബ്ളോക് പഞ്ചായത്തുകളിലും സമഗ്ര ജല സംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്. സി.ഡബ്ള്യു.ആര്‍.ഡി.എമ്മില്‍ കാര്യക്ഷമമായ ജലവിനിയോഗവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ജലദൗര്‍ലഭ്യം ഇല്ലാതിരുന്നപ്പോഴാണ് മുല്ലപ്പെരിയാര്‍-പറമ്പിക്കുളം ആളിയാര്‍ പദ്ധതികളില്‍ നാം ഉദാരസമീപനം സ്വീകരിച്ചത്. ഇന്നിപ്പോള്‍ കേരളം കടുത്ത ജലക്ഷാമം അനുഭവിക്കുക മാത്രമല്ല ഉപയോഗം പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്തു. അതുകൊണ്ട് പഴയ ഉദാര സമീപനം സ്വീകരിക്കാനാവില്ല.
നമ്മുടെ ഭുഗര്‍ഭജലം ഓരോ വര്‍ഷവും താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഗ്രാമസഭകള്‍ മുഖേന ജലദുരുപയോഗത്തിനെതിരെ ബോധവത്കരണം നടത്തും. മണ്ണും ജലവും ഉള്‍പ്പെടെ അടിസ്ഥാന പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് സി.ഡബ്ള്യു.ആര്‍.ഡി.എമ്മില്‍ 22 പേര്‍ക്ക് നല്‍കിയ പരിശീലനത്തിന്‍െറ സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി നിര്‍വഹിച്ചു. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സി.ഡബ്ള്യു.ആര്‍.ഡി.എം എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍.ബി. നരസിംഹറാവു, ഡോ. ടി. രാജേന്ദ്രന്‍, ഡോ. കമലം ജോസഫ്, ബാബുമാത്യു, പ്രഫ. ഡി. ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

ഒന്നിച്ചുനിന്നാല്‍ പാര്‍ട്ടിയും സര്‍ക്കാറും ശക്തിപ്പെടും ^ചെന്നിത്തല

Posted: 27 Dec 2014 10:03 PM PST

Image: 

തിരുവനന്തപുരം: എല്ലാവരും ഒന്നിച്ചുനിന്നാല്‍ പാര്‍ട്ടിയും സര്‍ക്കാറും ശക്തിപ്പെടുമെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്‍െറ 130ാം ജന്‍മദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് സംസാരിക്കവെയാണ് സുധീരനെതിരെ ചെന്നിത്തലയുടെ പരോക്ഷ വിമര്‍ശം. പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണമാണ്. താന്‍ കെ.പി.സി.സി പ്രസിഡന്‍റായപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പറഞ്ഞ് തീര്‍ത്ത് മുന്നോട്ട് പോകണം. എല്ലാ നേതാക്കള്‍ക്കും അവരുടേതായ കഴിവും ജനസമ്മിതിയും ഉണ്ട്. പാര്‍ട്ടിയുടെ ഐക്യം ഉറപ്പിക്കുന്നതാകണം എല്ലാവരുടെയും കടമയെന്നും ചെന്നിത്തല പറഞ്ഞു.

തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ അനൈക്യമുണ്ട് എന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്നും സുധീരന്‍ പറഞ്ഞു.

മദ്യനയത്തില്‍ പ്രായോഗിക മാറ്റം എന്ന സര്‍ക്കാറിന്‍െറ നിലപാടിനെതിരെ സുധീരന്‍ ശക്തമായി രംഗത്തുവന്നിരുന്നു.

‘പഴയ കാലത്ത് നിന്ന്’ പ്രദര്‍ശനം തുടങ്ങി

Posted: 27 Dec 2014 09:38 PM PST

Image: 

ദോഹ: രാജ്യത്തിന്‍െറ ചരിത്രം പുതുതലമുറക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന ‘ഖത്തര്‍ മാല്‍ ലവാല്‍’ പ്രദര്‍ശനത്തിന്‍െറ രണ്ടാം ഭാഗം ദഫ്നയിലെ ദോഹ എക്സിബിഷന്‍ സെന്‍ററില്‍ തുടങ്ങി. 2015 ഫെബ്രുവരി 28 വരെ ചൊവ്വ ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രദര്‍ശനം കാണാം. വെള്ളിയാഴ്ചകളില്‍ വൈകീട്ട് മൂന്ന് മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശനം.  
‘പഴയ കാലത്ത് നിന്ന്’ എന്നര്‍ത്ഥം വരുന്ന മാല്‍ ലവാല്‍ എന്ന് പേരിട്ട എക്സിബിഷനില്‍ 100 ഖത്തരികളുടെയും മേഖലയില്‍ നിന്നുളള മറ്റു 42 പേരുടെയും സ്വകാര്യ ശേഖരത്തിലുളള വസ്തുക്കള്‍ പ്രദര്‍ശനത്തിനുണ്ട്. ഖത്തറിന്‍െറ ഭൂതവും വര്‍ത്തമാനവും ഭാവിയും വിളിച്ചോതുന്നവയാണിവ.
സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്ന നാല് മജ്ലിസുകള്‍ പാരമ്പര്യ ഖത്തരി വീടുകളില്‍ പ്രവേശിച്ച പ്രതീതിയാണ് സന്ദര്‍ശകര്‍ക്ക് നല്‍കുക.
പ്രത്യേകം തയാറാക്കിയ വീഡിയോ ലിങ്ക് സന്ദര്‍ശിക്കുന്നവര്‍ക്ക് എട്ട് ഹോം മ്യൂസിയങ്ങളില്‍ സന്ദര്‍ശിക്കുകയും അവിടുത്തെ സ്വകാര്യ ശേഖരങ്ങള്‍ ദര്‍ശിക്കുകയും ചെയ്തെന്ന  തോന്നലുണ്ടാക്കും. 100-ല്‍ പരം ചരിത്രഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രങ്ങള്‍ ആദരണീയരായ മഹാത്മാക്കളുടെ കഥകള്‍ പറയും.
പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ ശേഖരത്തിലുണ്ടായിരുന്ന ഖുര്‍ആന്‍, ശാസ്ത്രഗ്രന്ഥങ്ങള്‍, നോവലുകള്‍ തുടങ്ങിയവയുടെ കൈയെഴുത്തു പ്രതികളുടെ അപൂര്‍വ ശേഖരം, ചരിത്രസംഭവങ്ങളുടെ ചിത്രങ്ങള്‍, 20ാം നൂറ്റാണ്ടിലെ ഖത്തരി സമൂഹത്തിന്‍െറ ജീവിതം പ്രതിഫലിപ്പിക്കുന്നവയും ഖത്തരി സമൂഹത്തില്‍ ദിനേന ഉപയോഗിക്കപ്പെടുന്നവയുമായ പാരമ്പര്യ വസ്ത്രങ്ങള്‍, വിളക്കുകള്‍, കിടക്കകള്‍, കുട്ടികളുടെ ഫര്‍ണീച്ചറുകള്‍ തുടങ്ങിയവ പ്രദര്‍ശനത്തിന്‍െറ ഭാഗമായിരുന്നു. പിതാവ് അമീറിന്‍െറ ബാല്യകാല ചിത്രം ആരിലും കൗതുകമുണര്‍ത്തുന്നതാണ്. ഖത്തരി ഭക്ഷണങ്ങള്‍ വിളമ്പുന്ന കഫേകളും കുട്ടികള്‍ക്കു വിനോദത്തിനായുളള കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. എക്സിബിഷന്‍െറ ഫസ്റ്റ് എഡിഷന്‍ 2012ലാണ് നടന്നത്.
 

കോഹ്ലിക്കും രഹാനെക്കും സെഞ്ച്വറി; ഇന്ത്യ തിരിച്ചടിക്കുന്നു.

Posted: 27 Dec 2014 09:24 PM PST

Image: 

മെല്‍ബണ്‍: ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിരാട് കോഹ്ലിയുടെയും അജിന്‍ക്യാ രെഹാനയുടെയും  സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ തിരിച്ചടിക്കുന്നു.  ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എന്ന നിലയിലാണ്  മൂന്നാംദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. കോഹ്ലി -രഹാനെ കൂട്ടുകെട്ടില്‍ നേടിയ 250 റണ്‍സാണ് ഉന്ത്യക്ക് അടിത്തറ പാകിയത്. 147 റണ്‍സെടുത്ത രഹാനെ പുറത്തായപ്പോള്‍ 143 റണ്‍സുമായി കോഹ്ലി ബാറ്റിങ് തുടരുകയാണ്. നാല് വിക്കറ്റ് നഷ്ടത്തില്‍ 415 റണ്‍സാണ് ഇന്ത്യയുടെ സ്കോര്‍. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 530 ണ്‍സിന് 115 റണ്‍സ് അകലെയാണ് ഇന്ത്യ ഇപ്പോള്‍.
 

എണ്ണവിപണിയിലെ പ്രതിസന്ധി ഗുരുതരം -വലീദ് ബിന്‍ തലാല്‍

Posted: 27 Dec 2014 08:42 PM PST

Image: 

റിയാദ്: എണ്ണവിപണിയിലെ പ്രതിസന്ധി ഗുരുതരമെന്ന് സൗദി വ്യാപാര പ്രമുഖനും കിങ്ഡം ഹോള്‍ഡിങ് കമ്പനി ഉടമയുമായ അമീര്‍ വലീദ് ബിന്‍ തലാല്‍. സൗദി അറേബ്യയുടെ ബജറ്റിന്‍െറ 90 ശതമാനവും എണ്ണ വരുമാനത്തില്‍ അധിഷ്ഠിതമാണ്. എണ്ണവില കുത്തനെ ഇടിയുമ്പോള്‍ അതിന് മേലുള്ള ചെലവുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചില്ളെങ്കില്‍ ബജറ്റ് വിഹിതത്തെ ബാധിക്കും. ചെലവ് ഇതേ നിലയില്‍ തുടര്‍ന്നാല്‍ കരുതല്‍ നിധിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകും. ആത്യന്തികമായി കരുതല്‍നിധി ക്ഷയിക്കും. പിന്നീട് പ്രാദേശിക, അന്താരാഷ്ട്ര വായ്പകള്‍ക്ക് പിന്നാലെ കഴിഞ്ഞ ദശകത്തില്‍ സംഭവിച്ചതുപോലെ പോകേണ്ടിവരുമെന്നും ‘സൗദി ഗസറ്റ്’ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എട്ടു വര്‍ഷത്തിനു ശേഷമാണ് ലോകത്തെ ഏറ്റവും വലിയ നിക്ഷേപകരിലൊരാളും പശ്ചിമേഷ്യയിലെ പൗരപ്രമുഖനുമായ അമീര്‍ വലീദ് ഒരു സൗദി പത്രത്തിന് അഭിമുഖം നല്‍കുന്നത്.
മന്ത്രിമാര്‍ സൗദി പൗരന്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. രാഷ്ട്രസാരഥി അബ്ദുല്ല രാജാവിനെ അവര്‍ മാതൃകയാക്കണം. എത്രയോ സ്ഥാനപ്പേരുകള്‍ അദ്ദേഹം നിരസിച്ചു. ‘ഇരുഹറമുകളുടെ പാലകനും ജനസേവകനുമാണ് താനെന്നാണ് അദ്ദേഹം പറയുന്നത്. പൗരന്മാരെ സേവിക്കാനാണ് തങ്ങളെ നിയമിച്ചിരിക്കുന്നത് എന്ന ബോധ്യം മന്ത്രിമാര്‍ക്കുണ്ടാകണം. ചില മന്ത്രിമാര്‍ അഹങ്കാരികളും യജമാന മനോഭാവക്കാരുമാണെന്ന് കരുതുന്നുവോ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു വലീദിന്‍െറ മറുപടി. ചിലരെങ്കിലും അങ്ങനെ തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അടുത്തിടെ ടി.വിയില്‍ കണ്ട ഒരു രംഗമാണ് എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്. പത്രപ്രവര്‍ത്തകന്‍െറ ഒരു ചോദ്യത്തിന് മറുപടിയായി മൈക്രോഫോണിലൂടെ ഒരു മന്ത്രി പൊട്ടിത്തെറിക്കുന്നു. രാജ്യത്തിനും മന്ത്രിക്ക് സ്വയം തന്നെയും നല്ല പ്രതിഛായ അല്ല ഇതൊന്നും സൃഷ്ടിക്കുക. അതേസമയം വിനയാന്വിതരും സംശുദ്ധരുമായ മന്ത്രിമാരും ധാരാളമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൗദി വനിതകള്‍ ഭാവനാ സമ്പന്നരും കഴിവുറ്റവരുമാണ്. എല്ലാ രംഗത്തും അവര്‍ക്ക് അവസരം നല്‍കണം. ശരീഅത്തിന്‍െറ പിന്‍ബലമില്ലാത്ത സ്ത്രീവിരുദ്ധ നടപടികളില്‍ നിന്ന് സമൂഹം മാറി നില്‍ക്കണം. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കുന്ന വിഷയത്തെ രണ്ടുതരത്തില്‍ കാണാം. മതപരം, സാമ്പത്തികപരം. മതപരമായി നോക്കിയാല്‍ വിദേശികളായ ഡ്രൈവര്‍മാരുമായി ഇടപഴകുന്നതിനേക്കാള്‍ നല്ലത് വനിതകള്‍ സ്വയം ഡ്രൈവ് ചെയ്യുന്നതാണ്. സൗദി കുടുംബങ്ങളുടെ ധനസ്ഥിതിക്ക് ഗുണം ചെയ്യുമെന്നതാണ് സാമ്പത്തിക വശം.
സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയാല്‍ ഒരു ദശലക്ഷം ഡ്രൈവര്‍മാര്‍ക്ക് രാജ്യം വിടേണ്ടിവരുമെന്നാണ് പ്രമുഖ അന്താരാഷ്ട്ര കണ്‍സള്‍ട്ടിങ് കമ്പനിയായ മെക്കന്‍സി ആന്‍ഡ് കമ്പനിയുടെ പ്രസിഡന്‍റ് പറയുന്നത്. മൊത്തം 150 കോടി റിയാല്‍ സൗദി കുടുംബങ്ങള്‍ക്ക് മൊത്തത്തില്‍ ഒരു മാസം ലാഭിക്കാന്‍ കഴിയും. ഒരു ഡ്രൈവറുടെ മാസ ശമ്പളം 1,500 റിയാല്‍ എന്ന് കണക്കുകൂട്ടിയാല്‍ തന്നെ വര്‍ഷത്തില്‍ രാജ്യം ലാഭിക്കുന്നത് 1800 കോടി റിയാലാകും. വനിതകള്‍ക്കിടയിലെ തൊഴില്‍ രാഹിത്യവും ഡ്രൈവിങ് അനുവദനീയമാക്കുന്നത് വഴി പരിഹരിക്കാം -അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിദ്ദയില്‍ ഉയരുന്ന കിങ്ഡം ടവറിന്‍െറ യഥാര്‍ഥ ഉയരം വെളിപ്പെടുത്താത്തത് എന്തെന്ന ചോദ്യത്തിന്, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാകണം അതെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ റിയല്‍ എസ്റ്റേറ്റ് ഭൂപടത്തില്‍ സൗദിയുടെ സ്ഥാനം ഈ കെട്ടിടം രേഖപ്പെടുത്തും.
ഈജിപ്തില്‍ സീസിയുടെ തെരഞ്ഞെടുപ്പ് വിജയം അറബ് വസന്തത്തിന്‍െറ അന്ത്യം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിന്‍െറ രാഷ്ട്രീയവത്കരണത്തോട് യോജിപ്പില്ല. തന്‍െറ മതകാര്യ ചാനല്‍ ആയ അല്‍രിസാലയുടെ തലപ്പത്ത് നിന്ന് താരിഖ് അല്‍ സുവൈദാനെ നീക്കിയത് അദ്ദേഹം, മുസ്ലിം ബ്രദര്‍ഹുഡ് ബന്ധം അംഗീകരിച്ചതോടെയാണെന്നും തലാല്‍ വിശദീകരിച്ചു. ബ്രദര്‍ഹുഡ് അംഗമാണോ എന്ന് നിയമിക്കുന്നതിന് മുമ്പ് മൂന്നുവട്ടം സുവൈദാനോട്  ചോദിച്ചിരുന്നു. നിഷേധാര്‍ഥത്തിലാണ് മൂന്നുതവണയും അദ്ദേഹം പ്രതികരിച്ചത്.
ചാനല്‍ സംപ്രേഷണം തുടങ്ങിയ ശേഷവും അത്തരം ലക്ഷണമൊന്നും കണ്ടിരുന്നില്ല. ഒടുവില്‍ താന്‍ ബ്രദര്‍ഹുഡ് അനുഭാവിയാണെന്ന് അദ്ദേഹം വ്യക്തമാക്കി അഞ്ചുമിനിറ്റിനുള്ളില്‍ പിരിച്ചുവിടുകയായിരുന്നു - അമീര്‍ വലീദ് പറഞ്ഞു.

ഫിലിപ്പീന്‍ യുവതിയുടെ കൊലപാതകം: മൂന്നു മലയാളികളുടെ വിധി ഇന്ന്

Posted: 27 Dec 2014 08:30 PM PST

Image: 

കുവൈത്ത് സിറ്റി: ഫിലിപ്പീന്‍ യുവതിയെ കൊന്ന് ഫ്ളാറ്റിന് തീയിട്ട കേസില്‍ പിടിയിലായ മൂന്നു മലയാളികളുടെ വിധി ഞായറാഴ്ച. ക്രിമിനല്‍ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ ജസ്റ്റിസ് മിത്അബ് അല്‍ആര്‍ദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിക്കുക. കോഴിക്കോട് സ്വദേശികളായ മൂന്നു പേരാണ് പ്രതികള്‍. താമരശ്ശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരിയിലെ തുഫൈല്‍ എന്നിവര്‍. ഈവര്‍ഷം ഫെബ്രുവരി 11നാണ് ഫര്‍വാനിയ പാകിസ്താന്‍ സ്കൂളിന് സമീപം ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റില്‍ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീന്‍ യുവതിയായ ഇസ്ത്രീല കാബ കുജാന്‍ എന്ന ജമീല ഗോണ്‍സാലസിനെ മരിച്ച നിലയില്‍ കണ്ടത്തെുകയും ചെയ്തത്. തീപിടിത്തത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് തീപിടിത്തത്തിനുമുമ്പ് തന്നെ യുവതി കൊല്ലപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞത്.
സംഭവസ്ഥലത്തുനിന്ന് അജിത് അഗസ്റ്റിന്‍െറ സിവില്‍ ഐഡി കിട്ടിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പലിശക്ക് പണം കടം കൊടുക്കാറുണ്ടായിരുന്ന യുവതിയില്‍നിന്ന് വന്‍ സംഖ്യ വാങ്ങിയിരുന്ന അജിത് അത് തിരിച്ചടക്കാതിരിക്കാന്‍ യുവതിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്ളാറ്റിന് തീകൊളുത്തുകയായിരുന്നുവെന്നുമാണ് കേസ്.
പ്രമുഖ ബേക്കറി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അജിത് ഫിലിപ്പീന്‍കാരിയുടെ ഇടനിലക്കാരനായിനിന്ന് പലര്‍ക്കും പണം പലിശക്കെടുത്ത് നല്‍കിയിരുന്നതായും പറയപ്പെടുന്നു. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരാണ് ടിജോ തോമസും ബാലുശ്ശേരി സ്വദേശി തുഫൈലും.
കൊലപാതകത്തിനും തെളിവ് നശിപ്പിക്കാനും സഹായിച്ചതായി അജിത് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.

മത്സ്യത്തൊഴിലാളി ബോട്ടിന്‍െറ എന്‍ജിനുള്ളില്‍ കുടുങ്ങി മരിച്ചു

Posted: 27 Dec 2014 07:42 PM PST

Image: 

മനാമ: മത്സ്യബന്ധന ബോട്ടിന്‍െറ എന്‍ജിന്‍ ഷാഫ്റ്റിനുള്ളില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി യുവാവ് ദാരുണമായി മരിച്ചു. കന്യാകുമാരി ജില്ലയിലെ മുട്ടം സ്വദേശി സഹായ ഷെല്‍ട്ടണ്‍ (25) ആണ് വെള്ളിയാഴ്ച രാത്രി മരണപ്പെട്ടത്. സിത്രയില്‍ നിന്ന് വൈകീട്ട് നാല് മണിയോടെ കടലിലേക്ക് തിരിച്ച ബോട്ടില്‍ ഷെല്‍ട്ടണ്‍ ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് ബോട്ട് വൃത്തിയാക്കുന്നതിനിടെ രാത്രി 11.30 നുമ 12.00 നും ഇടയിലാണ് അപകടം നടന്നത്. കുനിഞ്ഞ സമയത്ത്  യുവാവിന്‍െറ കഴുത്തിലെ ഷാള്‍ ഷാഫ്റ്റില്‍ ചുറ്റുകയായിരുന്നു എന്നാണ് കരുതുന്നത്. ശബ്ദം കേട്ട് ഒപ്പമുണ്ടായിരുന്നവര്‍ നോക്കുമ്പോള്‍ ഷെല്‍ട്ടണ്‍ ഷാഫ്റ്റിനുള്ളില്‍ രക്തത്തില്‍ കുതിര്‍ന്നു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ബോട്ടിനുള്ളില്‍ വച്ചു തന്നെ യുവാവ് മരിച്ചിരുന്നു.
മറിയ ജെയിംസ് ആണ് ഷെല്‍ട്ടന്‍െറ പിതാവ്. മാതാവ് രാജേഷ് മേരി. മൂന്ന് സഹോദരങ്ങളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന ഷെല്‍ട്ടന്‍ ദരിദ്ര കുടുംബാംഗമാണ്. വീട്ടുകാരുടെ പ്രധാന ആശ്രമയമായിരുന്നു ഷെല്‍ട്ടണ്‍ എന്ന് ഒപ്പം ജോലി ചെയ്യുന്ന വില്‍സണ്‍ ഡേവിഡ് പറഞ്ഞു. വെള്ളിയാഴ്ച ഷെല്‍ട്ടനോടൊപ്പം ബോട്ടില്‍ പോകേണ്ടതായിരുന്നു വില്‍സണ്‍. എന്നാല്‍ അസുഖം മൂലം ജോലിക്ക് കയറിയില്ല.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍െറ ചേതനയറ്റ ശരീരമാണ് തിരിച്ചു കരയിലത്തെിയതെന്ന യാഥാര്‍ത്ഥ്യം അംഗീകരീക്കാനാവാത്ത അവസ്ഥയിലാണ് വില്‍സണ്‍. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് പൊഴിയൂര്‍ ഷാജി പറഞ്ഞു. മൃതദേഹത്തെ വില്‍സണ്‍ ഡേവിഡ് അനുഗമിക്കും. സാമൂഹിക പ്രവര്‍ത്തകരായ സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി എന്നിവരുടെ നേതൃത്വത്തില്‍ എംബസിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ബഹ്റൈന്‍ കന്യാകുമാരി ഇയ്യക്കം പ്രസിഡന്‍റ് തൂത്തൂര്‍ ശാലോം, സെക്രട്ടറി ഫ്രാന്‍സിസ് സേവിയര്‍, തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ താരാഹി ഗുല്‍ബെര്‍ട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം വീട്ടിലത്തെിക്കാനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
 

അന്യമത പ്രണയ കാമ്പയിനുമായി ബജ്റംഗ്ദള്‍ കേരളത്തിലേക്കും

Posted: 27 Dec 2014 06:37 PM PST

Image: 
Subtitle: 
'മുസ്ലിം-ക്രിസ്ത്യന്‍ മരുമകളെ കൊണ്ടുവരൂ, ഹിന്ദു മകളെ സംരക്ഷിക്കൂ'

ന്യൂഡല്‍ഹി: രാജ്യത്തെ സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ട തീവ്ര ഹിന്ദുത്വ സംഘടനകള്‍ ലവ് ജിഹാദ്, ഘര്‍ വാപസി കാമ്പയിനുകള്‍ക്ക് ശേഷം റിവേഴ്സ് ലവ് ജിഹാദുമായി രംഗത്ത്. ‘ലവ് ജിഹാദ്’ എന്ന പ്രയോഗത്തിലൂടെ അന്യമതസ്ഥരായ യുവാക്കള്‍ക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയ ആര്‍.എസ്.എസ് പോഷക സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്‍െറ യുവജനവിഭാഗം ബജ്റംഗ്ദള്‍ ഹിന്ദുമതത്തിലേക്ക് ആളെ കൂട്ടാന്‍ അന്യമത പ്രണയത്തിന്‍െറ കാമ്പയിന്‍ തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 17ന് തുടങ്ങുന്ന കാമ്പയിന്‍ തുടര്‍ന്ന് കേരളത്തിലേക്കും കര്‍ണാടകയിലേക്കും വ്യാപിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

‘ബഹു ലാവോ, ബേട്ടി ബചാവോ (മരുമകളെ കൊണ്ടുവരൂ, മകളെ സംരക്ഷിക്കൂ)’ എന്നു പേരിട്ട കാമ്പയിന്‍ വഴി ഹിന്ദുയുവാക്കളുടെ പ്രണയത്തിലൂടെ പരമാവധി മുസ്ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മരുമക്കളാക്കി കൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന ബജ്റംഗ്ദള്‍ തിരിച്ച് ഇതര മതസ്ഥരുടെ പ്രണയങ്ങളില്‍നിന്ന് ഹിന്ദു പെണ്‍കുട്ടികളെ സംരക്ഷിച്ചു നിര്‍ത്താനും ആഹ്വാനം ചെയ്തു. മുസ്ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം ചെയ്ത മുഴുവന്‍ ഹിന്ദു യുവാക്കള്‍ക്കും തങ്ങള്‍ സംരക്ഷണം നല്‍കുമെന്ന് ബജ്റംഗ്ദള്‍ വ്യക്തമാക്കി. അതേസമയം, ഹിന്ദു പെണ്‍കുട്ടികള്‍ അന്യമതസ്ഥരായ യുവാക്കളെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യാതിരിക്കാന്‍ എല്ലാ ഹിന്ദു കുടുംബങ്ങളെയും ബോധവത്കരിക്കുമെന്നും ബജ്റംഗ്ദള്‍ ഉത്തര്‍പ്രദേശ് കണ്‍വീനര്‍ അജ്ജു ചൗഹാന്‍ പറഞ്ഞു.

അന്യമതസ്ഥരായ പെണ്‍കുട്ടികളെ വഞ്ചിക്കരുതെന്നും അവരെ പാട്ടിലാക്കാന്‍ പണം നല്‍കരുതെന്നും ഹിന്ദുയുവാക്കളോട് ബജ്റംഗ്ദള്‍ ആവശ്യപ്പെടും. ഹിന്ദു യുവാക്കളെ പ്രേമിച്ച പെണ്‍കുട്ടികള്‍ക്ക് അവരെ വിവാഹം കഴിക്കുന്നതിനെ ഏതെങ്കിലും മുസ്ലിം, ക്രിസ്ത്യന്‍ കുടുംബങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ അവരുടെ വിവാഹം നടത്താന്‍ ബജ്റംഗ് ദള്‍ സംരക്ഷണം നല്‍കും. പ്രണയ കാമ്പയിന്‍െറ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും, തെരുവുനാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.  
 

കണക്കില്‍ കണ്ണ് മിഴിക്കുന്നവരെ മുമ്പന്മാരാക്കാന്‍ അധ്യാപക സുഹൃത്തുക്കളുടെ മാതൃക

Posted: 27 Dec 2014 06:01 PM PST

Image: 

മാവൂര്‍: കണക്കെന്നു കേള്‍ക്കുമ്പോഴെ  തുറിച്ച കണ്ണുമായി മിഴിച്ചിരിക്കുന്നവരെ കണക്കില്‍ മുമ്പന്മാരാക്കാന്‍ രണ്ട് അധ്യാപക സുഹൃത്തുക്കളുടെ മാതൃകാ പ്രവര്‍ത്തനം. എറണാകുളം ഡയറ്റിലെ സീനിയര്‍ ലെക്ചറര്‍ ചെറുകുളത്തൂര്‍ നാരായണന്‍ നമ്പൂതിരി, കോഴിക്കോട് ഡയറ്റിലെ ലെക്ചറര്‍ മലപ്പുറം വിളയില്‍ ഡോ. കെ.എസ്. വാസുദേവന്‍ എന്നിവരാണ് കണക്കില്‍ പിന്നോക്കക്കാരെ മുന്നിലേക്ക് നയിക്കുന്നത്. ചെറുപ്പം മുതല്‍ അടുത്ത സുഹൃത്തുക്കളായ ഇവര്‍ ഡയറ്റിലത്തെിയതോടെ നടത്തിയ പഠനത്തിലാണ് ഏറ്റവും എളുപ്പമാകേണ്ട കണക്കില്‍ കുട്ടികള്‍ പിന്നോക്കം നില്‍കുന്നതായി തെളിഞ്ഞത്. അതിന് പരിഹാരം കാണണമെന്ന ഇവരുടെ ആഗ്രഹമാണ് ഇപ്പോള്‍ പുതിയൊരാശയ രൂപവത്കരണത്തിലേക്കത്തെിച്ചത്.
നാടകാവതരണമാണ് ഇതിനായി തയാറാക്കിയത്. ഒരു നാടകം അതിന്‍െറ കൃതി മുതല്‍ അവതരണംവരെയുള്ള ഘട്ടങ്ങളെയും വേറിട്ട് പരിഷ്കരിച്ച് ഗണിതത്തിനാവശ്യമായ രീതിയിയില്‍ മാറ്റി തീര്‍ക്കുകയാണ് ചെയ്യുക. കളികളിലൂടെയും ശബ്ദഘോഷങ്ങളിലൂടെയും ചലനം, ധ്യാനം, മുദ്ര, നൃത്തം, താളം, പാട്ട് തുടങ്ങി രസകരമായ വിവിധ മേഖലകളിലൂടെയാണ് ഈ നാടകം കടന്നുപോകുക. പ്രൈമറിതലത്തിലെ പഠനത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്നവരെ തെരഞ്ഞെടുത്താണ് പരിശീലനം നല്‍കുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, ജില്ലകളിലെ നിരവധി സ്കൂളുകളില്‍ ഇതിനകംതന്നെ ഈ അധ്യാപക സൃഹൃത്തകള്‍ ഗണിത നാടക പരിശീലന കളരി നടത്തി കഴിഞ്ഞു.  ഓരോ സ്കൂളുകളിലും തെരഞ്ഞെടുക്കുന്ന 60ഓളം കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
പരിശീലനം പൂര്‍ത്തിയാകുന്നതോടെ സൂക്ഷ്മത, കൃത്യത, ആശയ രൂപവത്കരണം, പ്രതീകാത്മകത, ചിന്നനം എന്നീ മേഖലകളില്‍ കുട്ടികള്‍ മികച്ചവരായി മാറുന്നുണ്ട് എന്നതാണ് ഇവരുടെ അനുഭവം. അവധി ദിനങ്ങളില്‍ തികച്ചും സേവനമെന്ന നിലയിലാണ് പരിശീലന കളരി നടത്തുന്നത്. വളരെ ഉണര്‍വോടെ സ്വയം കണ്ടത്തെി പഠിക്കാനുള്ള അവസരം ഓരോ കുട്ടിക്കുമുണ്ടെന്നതിനാല്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയുമൊക്കെ പിന്തുണയും ഇവര്‍ക്കുണ്ട്.
 

ബദ്ധവൈരികളുടെ സഖ്യശ്രമം

Posted: 27 Dec 2014 05:57 PM PST

Image: 

പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും കശ്മീരിന്‍െറ ചരിത്രത്തിലുടനീളം എതിര്‍ത്തത് ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും ആണ്. എന്നിട്ടും ബി.ജെ.പിക്കെതിരെ ഒന്നിച്ചു നില്‍ക്കാന്‍ സ്വന്തം വോട്ടുബാങ്കും വിജയിച്ച അഞ്ച് സ്വതന്ത്രരും പിന്തുണ നല്‍കിയിട്ടും മുഫ്തി മുഹമ്മദ് സഈദിനും ഉമര്‍ അബ്ദുല്ലക്കും ഇപ്പോള്‍ കഴിയുന്നില്ല. ജനങ്ങള്‍ വോട്ടുചെയ്യാനാരംഭിച്ചു, രാഷ്ട്രീയ പാര്‍ട്ടികള്‍ ഏത് നഗരത്തിലും നിര്‍ഭയമായി റാലികള്‍ നടത്തി, 2008നും 2010നുമിടയില്‍ പലതവണ പാകിസ്താന്‍െറ പതാക പാറിയ ലാല്‍ചൗക്കില്‍ കലപ്പയും മഷിക്കുപ്പിയും താമരയും കൈപ്പത്തിയുമൊക്കെ തോരണങ്ങളായി നിറഞ്ഞു. ബി.ജെ.പിപോലും കശ്മീര്‍ താഴ്വരയില്‍ 34 സ്ഥാനാര്‍ഥികളെ രംഗത്തിറക്കി... ഇതെല്ലാം തീര്‍ച്ചയായും കശ്മീര്‍ ജനാധിപത്യത്തിന്‍െറ വളര്‍ച്ചതന്നെയാണ് സൂചിപ്പിച്ചത്. പക്ഷേ, അന്തിമമായി സംസ്ഥാനം ആരു ഭരിക്കണമെന്ന് ഇപ്പോഴും സുതാര്യമായ ഒരു പ്രക്രിയയിലൂടെയല്ല തീരുമാനിക്കപ്പെടുന്നത്.
ഡല്‍ഹിയുടെ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടു മാത്രമേ ഈ സംസ്ഥാനത്ത് എക്കാലത്തും രാഷ്ട്രീയ പ്രക്രിയ മുന്നോട്ടുപോയിട്ടുള്ളൂ. 2002ല്‍ മാധ്യമത്തിനു വേണ്ടി കശ്മീര്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തോക്കിന്‍ നിഴലിലെ ജനാധിപത്യമായിരുന്നു സംസ്ഥാനത്ത്. ശ്രീനഗറിലെ ബ്രോഡ്വേ ഹോട്ടലിന്‍െറ മുറികളിലൊന്നില്‍ കാലത്തു മുതല്‍ വൈകുന്നേരം വരെ യോഗം കൂടിക്കൊണ്ടേയിരുന്ന മുഖങ്ങളിലൊന്നുമായി സൗഹൃദം സ്ഥാപിച്ചതും അയാള്‍ ഏറെ പണിപ്പെട്ട് ഒരുനാള്‍ ആ യോഗത്തിന്‍െറ രഹസ്യം വെളിപ്പെടുത്തിയതും ഇന്നോര്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കാനാവില്ല. കീഴടങ്ങിയ തീവ്രവാദികളില്‍ ചിലരെ കശ്മീര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി കുപ്പായമിടീക്കാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്‍െറ ഉത്സാഹക്കമ്മിറ്റി യോഗമായിരുന്നു അന്നവിടെ നടന്നുകൊണ്ടിരുന്നത്. അങ്ങനെയെങ്ങാനും മത്സരിച്ചാല്‍ നിന്നെ ചുട്ടുകളയുമെന്ന് യഥാര്‍ഥ തീവ്രവാദികള്‍ ഈ ‘സ്ഥാനാര്‍ഥി’ക്ക് അയച്ച ഉര്‍ദു ഭാഷയിലുള്ള കത്തും അയാളെനിക്ക് കാണിച്ചു തന്നിരുന്നു. ഈ കത്ത് മാധ്യമം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എങ്ങനെയെങ്കിലും ആരെയെങ്കിലും മത്സരിപ്പിച്ച് ജമ്മു-കശ്മീരില്‍ ജനാധിപത്യമുണ്ടെന്ന് വരുത്തിത്തീര്‍ത്ത 2002ല്‍ ജനാധിപത്യത്തെക്കുറിച്ച് ഒരേയൊരു നല്ല വാര്‍ത്തയാണ് സംസ്ഥാനം കേട്ടത്. ശൈഖ് അബ്ദുല്ല കുടുംബത്തിന്‍െറ പരമ്പരാഗത തട്ടകമായ ഗാന്ധര്‍ബലില്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പരാജയപ്പെട്ടു. പി.ഡി.പി സംസ്ഥാനത്ത് അധികാരമേല്‍ക്കുകയും ചെയ്തു. അന്ന് എത്ര പേര്‍ വോട്ടു ചെയ്തു? എത്ര മണ്ഡലങ്ങളില്‍ ശരിയായി തെരഞ്ഞെടുപ്പ് നടന്നു മുതലായ ചോദ്യങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല.

ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ഭയം അസാധാരണമായിരുന്നു. ഇത്രയേറെ സ്ത്രീകള്‍ കശ്മീരിന്‍െറ ചരിത്രത്തില്‍ ഒരിക്കലും രാഷ്ട്രീയ പ്രചാരണ റാലികളില്‍ പങ്കെടുത്തിട്ടില്ല. ഓരോ ചെറിയ പാര്‍ട്ടിക്കു പിന്നില്‍പോലും എപ്പോഴും ആളും ആരവവുമുണ്ടായിരുന്നു. ഇതായിരുന്നില്ല 2002ലെ ചിത്രം. ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനമാക്കി നടത്തുന്ന ഈ തെരഞ്ഞെടുപ്പുകളില്‍ ഒരു അര്‍ഥവുമില്ളെന്നും ഇന്ത്യ കശ്മീരികള്‍ക്കിടയില്‍ ആദ്യം ഹിതപരിശോധന നടത്തട്ടെയെന്നുമാണ് ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവായ പ്രഫ അബ്ദുല്‍ ഗനി ഭട്ട് അന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. കശ്മീരിലെ 78 ശതമാനം വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളിലത്തെിയ ഒന്നാം ഘട്ടത്തിനുശേഷം ഇത്തവണ വീണ്ടുമൊരിക്കല്‍കൂടി ഭട്ടിനെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. തെരഞ്ഞെടുപ്പുകളുടെ ശതമാനക്കണക്കുകളും അതിലടങ്ങിയ പ്രക്രിയയുമല്ല കശ്മീരി എന്ന നിലയില്‍ തന്നെ അലോസരപ്പെടുത്തുന്നത്. അതിന്‍െറ പ്രത്യയശാസ്ത്ര പരിസരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. വോട്ടു ചെയ്യുന്നവര്‍ പ്രതികരിക്കുന്നത് അവരുടെ നിത്യജീവിത ഗന്ധിയായ പ്രശ്നങ്ങളോടും തൊഴില്‍ സാഹചര്യങ്ങളോടും റോഡും വൈദ്യുതിയും ആശുപത്രിയും നല്‍കാത്ത സര്‍ക്കാറുകളോടുമാണെന്നും അദ്ദേഹം പറഞ്ഞു. 370ാം വകുപ്പല്ല റോഡും വെളിച്ചവും തൊഴിലുമാണ് അടിസ്ഥാന വിഷയം എന്നായിരുന്നുവല്ളോ മോദിയുടെ പ്രചാരണവും. പക്ഷേ, ഈ സൗകര്യങ്ങള്‍ കശ്മീരിക്ക് ചെയ്തു കൊടുക്കേണ്ട ആ വ്യവസ്ഥ ഏതു ഭരണഘടനയുടെ അടിസ്ഥാനത്തിലെന്ന ചോദ്യം ഭട്ടും കൂട്ടരും കണ്ടില്ളെന്നു നടിച്ചു.

കടുംപിടിത്തക്കാരനായ സയ്യിദ് അലിഷാ ഗീലാനിയുടെ പക്ഷത്തുള്ള ആസിയാ ആന്ധ്രാബി വരെ പരോക്ഷമായി വോട്ടെടുപ്പിനെ ന്യായീകരിച്ചു. വോട്ടെടുപ്പിലെ കൂടിവരുന്ന ശതമാനം ബി.ജെ.പി-മോദി വിരുദ്ധ നിലപാടുകളുടെ പ്രതിഫലനമാണെന്ന അഭിപ്രായമായിരുന്നു ആസ്യയുടേത്. വോട്ടെടുപ്പിനെ തള്ളിപ്പറയുന്നതില്‍നിന്ന് തീവ്രവാദ നിലപാടുള്ളവരും മിതവാദികളും ഒരുപോലെ പിന്നാക്കം പോയി എന്നത് കശ്മീരിന്‍െറ ചരിത്രത്തില്‍ ഇതാദ്യമായിരുന്നു.

ഡല്‍ഹിയുമായി പരസ്യമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എന്തും ഈ തെരഞ്ഞെടുപ്പില്‍ താഴ്വരയില്‍ നിഷ്കരുണം തൂത്തെറിയപ്പെട്ടു. അതിന്‍െറ ഏറ്റവും മികച്ച ഉദാഹരണങ്ങള്‍ രണ്ടാണ്. മൊത്തം 34 സ്ഥാനാര്‍ഥികളെ കശ്മീരില്‍ മത്സരിപ്പിച്ച ബി.ജെ.പിക്കു കിട്ടിയത് താഴ്വരയില്‍ പോള്‍ ചെയ്യപ്പെട്ടതിന്‍െറ വെറും ഒരു ശതമാനം വോട്ട്. സൈന്യത്തിന്‍െറ പറ്റുപടിക്കാരില്‍ ഉള്‍പ്പെട്ടുവെന്ന ആരോപണം നേരിട്ട മന്ത്രിയും ഡി.പി.എന്‍ നേതാവുമായ ഗുലാം ഹസന്‍ മീര്‍ ഗുല്‍മറില്‍ ഇത്തവണ പരാജയപ്പെട്ടു. കശ്മീര്‍ ഭരണഘടനാ അസംബ്ളിക്ക് പ്രമേയം പാസാക്കാന്‍ കഴിഞ്ഞാല്‍ മാത്രം റദ്ദാക്കാനാവുന്ന 370ാം വകുപ്പിന്‍െറ കാര്യമായിരുന്നു ഈ വോട്ടെടുപ്പിന്‍െറ നാഡീസ്പന്ദനം. അഫ്സല്‍ ഗുരുവും അഫ്സ്പാ നിയമവും താഴ്വരയിലെ ഓരോ മണ്ഡലത്തിലും ചര്‍ച്ചയായി. മറുവശത്ത് ബി.ജെ.പിയും താഴ്വരയിലെ കക്ഷികളും ഒപ്പം വിഘടനവാദികളും വികസന മുദ്രാവാക്യങ്ങളുടെ പൊയ്ക്കുതിരകളിലേറിയും അന്യോന്യം ഒളിയങ്കം വെട്ടി. വിഘടനവാദി ഗ്രൂപ്പുകള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നാല്‍ ബി.ജെ.പി സംസ്ഥാനത്ത് ജയിച്ചുകയറുക എളുപ്പമായിരുന്നു. പക്ഷേ, ഇതാദ്യമായി അവര്‍ തന്ത്രം മാറ്റി. പാര്‍ലമെന്‍റില്‍ മൃഗീയ ഭൂരിപക്ഷമുള്ള നരേന്ദ്ര മോദി സര്‍ക്കാറിന് കശ്മീരില്‍ എന്തും ചെയ്യാനാവുമെന്ന തിരിച്ചറിവാണ് വിഘടനവാദി നേതാക്കളെ മറിച്ചുചിന്തിക്കാന്‍ വഴിയൊരുക്കിയത്. തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍നിന്ന് ബി.ജെ.പി ഈ വിഷയം ഒഴിവാക്കിയെങ്കിലും 370ാം വകുപ്പിന്‍െറ കാര്യത്തില്‍ പാര്‍ട്ടി മറ്റൊരവസരത്തിന് കാത്തുനില്‍ക്കില്ല എന്ന് ആര്‍.എസ്.എസിന്‍െറ സൂചനകളിലുണ്ടായിരുന്നു.

അഭ്യസ്തവിദ്യരായ മലയാളികള്‍ക്കിടയില്‍പോലും ഏറിയാല്‍ അര ഡസന്‍ ഇംഗ്ളീഷ് പത്രങ്ങളുള്ള കേരളത്തിനെ ഞെട്ടിച്ച് ജമ്മുവിലും ശ്രീനഗറിലുമായി ഓരോ പ്രഭാതത്തിലും പുറത്തിറങ്ങുന്ന ഇംഗ്ളീഷ് പത്രങ്ങളുടെ എണ്ണം ഏറ്റവും ചുരുങ്ങിയത് 50 ആയിരുന്നു! നരേന്ദ്ര മോദിയെ ‘ശരി’യായി മനസ്സിലാക്കാന്‍ അനന്തകോടി സാധ്യതകളാണ് കശ്മീരികള്‍ക്ക് ഉണ്ടായിരുന്നതെന്നര്‍ഥം. നഗരജീവികളില്‍ ഈ പത്രങ്ങള്‍ വായിച്ചവര്‍ക്ക് മറ്റെല്ലായിടത്തെയുംപോലെ നരേന്ദ്ര മോദി വീരനായകനും വികസന പുരുഷനുമായി മാറി. ജമ്മുവിലെ പരമ്പരാഗത വോട്ടുബാങ്കില്‍ മോദി ഹിന്ദു വിരാട് പുരുഷനായി. പത്രം വായിക്കാത്തവര്‍ കൂടുതലുള്ള അതിര്‍ത്തി മേഖലയിലുള്ളവര്‍ മോദി ഗുജറാത്തിലെ ഗുജ്ജാറും അമിത് ഷാ സയ്യിദുമാണെന്ന് വിശ്വസിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ച് ജമ്മു മേഖലയിലെ മഹാഭൂരിപക്ഷം പത്രവായനക്കാരും കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എന്നാല്‍, കശ്മീരിലെ പരമ്പരാഗത ഗ്രാമീണ മേഖലയില്‍ മോദിയെ കുറിച്ച ഭീതി ഓരോ വോട്ടറിലും നിറഞ്ഞു നിന്നിരുന്നു. നഗരങ്ങളില്‍ അതായിരുന്നില്ല ചിത്രം. അമിറക്കടലിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഹിനാഭട്ട് വെറും 500ല്‍ താഴെ വോട്ടിനു തോറ്റതും ഹബ്ബകടലില്‍ ഫയാസ് ഭട്ട് അപ്രതീക്ഷിതമായി വോട്ടു പിടിച്ചതുമൊക്കെ ഇംഗ്ളീഷ് പത്രം വായിക്കുന്ന നഗരവാസികളായ കശ്മീരിയുടെ മാറിവരുന്ന ചിന്താഗതിയുടെ പ്രതിഫലനമായിരുന്നു. വോട്ടു ചെയ്യരുതെന്ന് ഗീലാനിയും മീര്‍വാഇസും ഭട്ടും മലിക്കും ആഹ്വാനം ചെയ്യുമ്പോള്‍ അതിനോട് പ്രതികരിക്കുന്നവരുടെ ശതമാനക്കണക്ക് 30 മുതല്‍ 40 വരെയുണ്ടെന്ന യാഥാര്‍ഥ്യമായിരുന്നു ഇത്തവണ തെളിഞ്ഞത്. എക്കാലത്തും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചവര്‍ ഇത്തവണ തന്ത്രം മാറ്റി. നേതാക്കള്‍ വോട്ടെടുപ്പില്‍നിന്ന് പ്രത്യക്ഷമായി വിട്ടുനില്‍ക്കുകയും എന്നാല്‍, അണികള്‍ വോട്ടുചെയ്യുന്നത് കണ്ടില്ളെന്നു നടിക്കുകയാണ് അവര്‍ ചെയ്തത്. ഈ വോട്ടുകളായിരുന്നു പി.ഡി.പിയുടെ പെട്ടിയില്‍ വീണത്.

കോണ്‍ഗ്രസിന്‍െറ ഉപമുഖ്യമന്ത്രി താരാചന്ദും മന്ത്രിമാരായ മനോഹര്‍ ലാല്‍ ശര്‍മയെയും രമണ്‍ ബല്ലയെയും പോലുള്ള തലമുതിര്‍ന്ന നേതാക്കളും പരാജയമടഞ്ഞു. പി.ഡി.പി 28 സീറ്റില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും പാര്‍ട്ടിയുടെ മുഴുവന്‍ എം.എല്‍.എമാരും മുസ്ലിംകളായിരുന്നു. ജമ്മു മേഖലയില്‍നിന്ന് ഒറ്റ ഹിന്ദു എം.എല്‍.എയെ ജയിപ്പിക്കാന്‍ പി.ഡി.പിക്കു കഴിഞ്ഞില്ല. രണ്ടു പേരെ ജമ്മുവില്‍ ജയിപ്പിച്ച ഉമര്‍ അബ്ദുല്ലയുടെ പാര്‍ട്ടി മാത്രമായിരുന്നു ആ അര്‍ഥത്തില്‍ ജമ്മുവിലെയും കശ്മീരിലെയും പ്രാതിനിധ്യം ഉറപ്പുവരുത്തിയത്. ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍നിന്നു മാത്രമാണ് ബി.ജെ.പിയുടെ 24 സ്ഥാനാര്‍ഥികളും  ജയിച്ചത്. താഴ്വരയില്‍ 27 മുസ്ലിം സ്ഥാനാര്‍ഥികളെയും ജമ്മുവില്‍ ഏഴു പേരെയും മത്സരിപ്പിച്ച ബി.ജെ.പിക്ക്  ജമ്മുവിലെ രജൗരിയോടു ചേര്‍ന്ന കാലക്കോട്ട് സീറ്റില്‍ അബ്ദുല്‍ ഗനി കോലിയെ മാത്രമാണ് ജയിപ്പിക്കാനായത്. സംസ്ഥാനത്ത് മൂന്നു മേഖലകളിലുമായി പാര്‍ട്ടി 23.4 ശതമാനം വോട്ടു നേടിയെന്നു പറയുമ്പോള്‍ അതിന്‍െറ 99 ശതമാനവും ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷ സീറ്റുകളില്‍ നിന്നായിരുന്നു.  

താഴ്വരയുടെയും ജമ്മുവിന്‍െറയും ഈ നഗ്നയാഥാര്‍ഥ്യങ്ങളെ മറികടന്നാണ് പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും ബി.ജെ.പിയുമായി കൂട്ടുകൂടാന്‍ നിര്‍ബന്ധിതരാവുന്നത്. ബി.ജെ.പിയുമായി ചേരുന്നതിനേക്കാള്‍ അവര്‍ക്ക് കോണ്‍ഗ്രസുമായിട്ടായിരുന്നു ആശയതലത്തിലെങ്കിലും ബന്ധം. ഒരുവേള കോണ്‍ഗ്രസിനേക്കാള്‍ ഉമറിനും മുഫ്തിക്കും യോജിക്കാവുന്നത് അവര്‍ക്കിടയില്‍ തന്നെ ആയിരുന്നു. എന്നിട്ടും പെരുമ്പാമ്പിന്‍െറ വായില്‍ കയറുന്നതിന്‍െറ നാള്‍പ്പൊരുത്തം നോക്കുകയാണ് കശ്മീര്‍ പാര്‍ട്ടികള്‍.

സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളില്‍ 93 ശതമാനവും അനധികൃതം

Posted: 27 Dec 2014 05:38 PM PST

Image: 
Subtitle: 
അക്രഡിറ്റേഷന്‍ ഉള്ളത് 15 ലബോറട്ടറികള്‍ക്ക് മാത്രം

തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളില്‍ 93 ശതമാനവും പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് സര്‍ക്കാര്‍ പഠനം. ഈ ലബോറട്ടറികള്‍ക്ക് അക്രഡിറ്റേഷനോ ഏതെങ്കിലും ആധികാരിക ഏജന്‍സിയുടെ അംഗീകാരമോ ഇല്ളെന്ന് ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. സംസ്ഥാനത്തെ 4168 സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളില്‍ 3887 എണ്ണവും അനധികൃതമാണെന്ന് കഴിഞ്ഞമാസം പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗുരുതരമായ രോഗ നിര്‍ണയത്തിനും മറ്റുമായി ദിനേന ലക്ഷക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന സ്വകാര്യ ലാബുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്തെ ആരോഗ്യ നിയമങ്ങളും മറ്റ് സുരക്ഷാ നിര്‍ദേശങ്ങളും ലംഘിച്ച് നടത്തുന്ന ലബോറട്ടറികളില്‍ പരിശോധനയുടെ പേരില്‍ നടക്കുന്നത് വന്‍ ചൂഷണത്തിലേക്കും റിപ്പോര്‍ട് വെളിച്ചം വീശുന്നു.
 നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ (എന്‍.എ.ബി.എല്‍) എന്ന ദേശീയ ഏജന്‍സിയാണ് ലാബുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഈ ഏജന്‍സിയുടെ അംഗീകാരമുള്ള 15 ലബോറട്ടറികള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്.
കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒറ്റ ലാബിനും എന്‍.എ.ബി.എല്ലിന്‍െറ അംഗീകാരമില്ല. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഓരോന്നും കോഴിക്കോട്ട് മൂന്നും കോട്ടയത്ത് രണ്ടും എറണാകുളത്തെ ഏഴും ലാബുകള്‍ക്ക് മാത്രമാണ് എന്‍.എ.ബി.എല്ലിന്‍െറ അക്രഡിറ്റേഷന്‍ ഉള്ളത്. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുള്ള 108 ലാബുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. ഈ അംഗീകാരമുള്ള 16 ലാബുകള്‍ ഉള്ള മലപ്പുറം ജില്ലയാണിതില്‍ മുമ്പന്തിയില്‍. എന്‍.എ.ബി.എല്ലിന്‍െറയും ഐ.എസ്.ഒയുടെയും അംഗീകാരമുള്ള 11 ലാബുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. പത്ത് ജില്ലകളിലെ ഒറ്റ ലാബിനുപോലും ഈ അംഗീകാരമില്ല. 147 ഏണ്ണം മറ്റ് എജന്‍സികളുടെ അംഗീകാരത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ 1436 ലബോറട്ടറികള്‍ക്ക് ഒരുതരത്തിലുള്ള രജിസ്ട്രേഷനുമില്ല.

സംസ്ഥാനത്തെ 339 ലബോറട്ടറികള്‍ക്ക് മാത്രമാണ് മെഡിക്കല്‍ കൗണ്‍സലിന്‍െറ അംഗീകാരമുള്ളത്. മലപ്പുറം ജില്ലയിലെ 58 ശതമാനം ലബോറട്ടറികള്‍, അതായത് 477 ലാബുകളില്‍ 275 എണ്ണവും രാജ്യത്തെ ഒരു എജന്‍സിയുടെയും അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
 എറ്റവും മികച്ച പരിശോധന ഫലമെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്തെ ലാബുകളില്‍ 1012 എണ്ണം മാത്രമേ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കിയിട്ടുള്ളൂ. 1258 ലബോറട്ടറികള്‍ കമ്പ്യൂട്ടര്‍വത്കരണത്തെക്കുറിച്ച് ഇനിയും ആലോചിച്ചിട്ടില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

യുക്രെയ്ന്‍ സംഘര്‍ഷം അയയുന്നു: 368 തടവുകാരെ കൈമാറി

Posted: 27 Dec 2014 09:30 AM PST

Image: 

കിയവ്: കിഴക്കന്‍ മേഖലയിലെ റഷ്യന്‍ അനുകൂല വിമതരും സര്‍ക്കാറും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമായി നൂറുകണക്കിന് തടവുകാരെ ഇരു വിഭാഗവും കെമാറി.
കിഴക്കന്‍ മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കാനായി രൂപം നല്‍കിയ 12 ഇന പദ്ധതിയിലുള്‍പ്പെടുത്തിയാണ് 146 യുക്രെയ്ന്‍ സൈനികരെയും 222 വിമതരെയും പരസ്പരം കൈമാറിയതെന്ന് പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോയുടെ വക്താവ് സ്വിയാറ്റോസ്ളാവ് സെഗോള്‍ക്കോ അറിയിച്ചു. ബെലറൂസ് തലസ്ഥാനമായ മിന്‍സ്കില്‍ റഷ്യ, യൂറോപ്യന്‍ സുരക്ഷാ, സഹകരണ കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികള്‍ മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ച കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്.
ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഇരു വിഭാഗവും അറിയിച്ചു.
മോചിതരായ 146 യുക്രെയ്ന്‍ സൈനികരും പ്രസിഡന്‍റ് പൊറോഷെങ്കോയെ സന്ദര്‍ശിച്ചതായി വക്താവ് പറഞ്ഞു. നാലു തടവുകാരുടെ മോചനം കൂടി ഞായറാഴ്ച ഉണ്ടാകും. ഡോണെറ്റ്സ്കില്‍നിന്ന് ബസ് മാര്‍ഗം നാട്ടിലേക്ക് തിരിക്കുന്ന സൈനികരുടെ ദൃശ്യങ്ങള്‍ റഷ്യന്‍ ടെലിവിഷന്‍ കാണിച്ചിരുന്നു. 10 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് രേഖകള്‍ ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഇന്നലെ വിട്ടയച്ചത്. 600ഓളം യുക്രെയ്ന്‍ സൈനികര്‍ വിമതരുടെ തടവില്‍ കഴിയുന്നതായി നേരത്തേ സൈന്യം അവകാശപ്പെട്ടിരുന്നു. ഇവരില്‍ എത്ര പേര്‍ ഇനിയും മോചനം കാത്ത് കഴിയുന്നുണ്ടെന്ന് വ്യക്തമല്ല.
അതിനിടെ, റഷ്യയുടെ കീഴിലായി മാറിയ ക്രീമിയയുമായി നിലവിലുള്ള ബസ്, ട്രെയിന്‍ സര്‍വീസുകള്‍ യുക്രെയ്ന്‍ നിര്‍ത്തിവെച്ചു. ലോകത്തെ പ്രധാന ക്രെഡിറ്റ്, ഡെബിറ്റ് സേവന ദാതാക്കളായ വിസ, മാസ്റ്റര്‍ കാര്‍ഡ് കമ്പനികള്‍ ക്രീമിയയിലെ ബാങ്ക് കാര്‍ഡുകളെ പിന്തുണക്കില്ളെന്നും അറിയിച്ചു.
4,700 പേരുടെ മരണത്തിനിടയാക്കിയ യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ബെലറൂസ് തലസ്ഥാനമായ മിന്‍സ്കില്‍ ചര്‍ച്ച നടന്നതിനു പിറകെയാണ് പുതിയ നീക്കം. മിന്‍സ്കിലെ ചര്‍ച്ചകള്‍ വെള്ളിയാഴ്ച നിര്‍ത്തിവെച്ചിരുന്നു.

മസ്തിഷ്ക മരണം സംഭവിച്ച ഗര്‍ഭിണിക്ക് മരണം അനുവദിക്കാമെന്ന് കോടതി

Posted: 27 Dec 2014 09:10 AM PST

Image: 

ഡബ്ളിന്‍: മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീക്ക് ഗര്‍ഭിണിയായതിന്‍െറ പേരില്‍ സുഖമരണം നിഷേധിക്കരുതെന്ന് കോടതി. നാലര മാസം ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍രക്ഷാ സംവിധാനം എടുത്തുകളയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് ഡബ്ളിന്‍ ഹൈകോടതി അനുകൂല വിധി നല്‍കിയത്.
രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഡിസംബര്‍ മൂന്നിനാണ് മസ്തിഷ്ക മരണം സംഭവിച്ചത്. നാലര മാസം മാത്രം ഗര്‍ഭിണിയായതിനാല്‍ ഇവരുടെ ജീവന്‍രക്ഷാ സംവിധാനം എടുത്തുകളയുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കുഞ്ഞ് ജീവനോടെ പുറത്തുവരാനുള്ള സാധ്യത വിരളമാണെന്ന് കോടതി കണ്ടത്തെി.

സൈനിക ചെക് പോസ്റ്റ് ആക്രമണം: പാകിസ്താനില്‍ 60 തീവ്രവാദികളെ വധിച്ചു

Posted: 27 Dec 2014 08:46 AM PST

Image: 

പെഷാവര്‍: പെഷാവര്‍ സ്കൂള്‍ ആക്രമണത്തെ തുടര്‍ന്ന് തീവ്രവാദവേട്ട ശക്തമാക്കിയ പാക്സൈന്യം ശനിയാഴ്ച രാവിലെ സൈനിക ചെക്പോസ്റ്റ് ആക്രമിച്ച സംഭവത്തിന്‍െറ തുടര്‍ച്ചയായി 60 തീവ്രവാദികളെക്കൂടി വധിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയായ ഷിന്ദാരയിലെയും കസാന കണ്ടൗവിലെയും ചെക്പോസ്റ്റുകള്‍ ആക്രമിച്ച തീവ്രവാദികള്‍ക്കു നേരെ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 20പേരും ദത്താഖെല്‍ മേഖലയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 39 പേരുമാണ് മരിച്ചത്.
ചെക്പോസ്റ്റ് ആക്രമണത്തെ തുടര്‍ന്ന് നടത്തിയ വെടിവെപ്പില്‍ 20 തീവ്രവാദികള്‍ക്കും നാല് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പെഷാവറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ മേഖലയായ ദത്താഖേലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയതിന്‍െറ തുടര്‍ച്ചയായാണ് ഇന്നലെയും വ്യോമാക്രമണം നടന്നത്. രണ്ട് തീവ്രവാദി കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുമെന്ന് സൈനിക വക്താവ് അസീം ബജ്വ പറഞ്ഞു.
കഴിഞ്ഞദിവസം ഗോത്രമേഖലയായ തെക്കന്‍ വസീറിസ്താനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു നീക്കത്തില്‍ നൂറുകണക്കിന് തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന 10 മതപാഠശാലകള്‍ പൂട്ടി സീല്‍വെക്കുകയും ചെയ്തതായി പാകിസ്താന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തേ തെക്കന്‍ വസീറിസ്താനിലും ഖൈബറിലും പാക്സൈന്യം താലിബാനെതിരെ നടത്തിയ ആക്രമണങ്ങളാണ് 150 പേരുടെ മരണത്തിനിടയാക്കിയ പെഷാവറിലെ സൈനിക സ്കൂള്‍ ആക്രമണത്തിലേക്ക് നയിച്ചത്. ഇതിനുശേഷമാണ് പാക്സര്‍ക്കാര്‍ തീവ്രവാദവേട്ട ശക്തമാക്കിയത്.

 

ദാവൂദ് ഇബ്രാഹിമിനെ വിട്ട് തരണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു

Posted: 27 Dec 2014 07:23 AM PST

Image: 

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ത്യ വീണ്ടും ആവശ്യം ഉന്നയിച്ചത്. 1993 ലെ മുംബൈ സ്ഫോടന പരമ്പര ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ദാവൂദ് ഇബ്രാഹിം.

‘ദാവൂദ് പാകിസ്താനിലുണ്ടെന്നാണ് ദീര്‍ഘകാലമായി ഇന്ത്യയുടെ നിലപാട്. ദാവൂദ് കറാച്ചിയിലുണ്ടെന്നതിന് അനേകം തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. തീവ്രവാദത്തിനെതിരായ പാക് നിലപാട് സത്യസന്ധമാണെങ്കില്‍ ദാവൂദിനെ കൈമാറുന്ന കാര്യത്തില്‍ പാകിസ്താന്‍ സഹകരിക്കണമെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

ദാവൂദിനെ കൈമാറണമെന്ന് പാകിസ്താനോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലക്നോവില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കാത്തിരുന്ന് കാണാമെന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ദാവൂദ് പാകിസ്താനില്‍ നിന്നും ദുബൈയിലുള്ള വസ്തു ഇടപാടുകാരനുമായി നടത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്. ന്യൂസ് മൊബൈല്‍ ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റാണ് ദാവൂദിന്‍െറ സംഭാഷണം പുറത്ത്വിട്ടത്.

വധശിക്ഷ നിര്‍ത്തലാക്കണമെന്ന് പാകിസ്താനോട് യു.എന്‍

Posted: 27 Dec 2014 04:46 AM PST

Image: 

യു.എന്‍: വധശിക്ഷ നടപ്പിലാക്കുന്നത് നിര്‍ത്തണമെന്ന് പാകിസ്താനോട് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍. വധശിക്ഷ നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ മോറട്ടോറിയം പുന:സ്ഥാപിക്കണമെന്നും ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി ഡിസംബര്‍ 25 ന് നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് വധശിക്ഷ നടപ്പാക്കരുതെന്ന് ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടത്.

പെഷാവര്‍ സൈനിക സ്കൂള്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ വധശിക്ഷക്ക് ഏര്‍പ്പെടുത്തിയിരുന്ന  താല്‍ക്കാലിക വിലക്ക് പാകിസ്താന്‍ പിന്‍വലിച്ചിരുന്നു. ഭീകരാക്രമണ കേസുകളില്‍ ഉള്‍പ്പെട്ട  ആറ് പേരുടെ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ബാന്‍ കി മൂണ്‍ ആവശ്യം ഉന്നയിച്ചത്.

 പാകിസ്താനില്‍ നിലവിലുള്ള വിഷമകരമായ സാഹചര്യത്തെ മനസിലാക്കുന്നു. എന്നാല്‍ വധശിക്ഷക്ക് എര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് പുന:സ്ഥാപിക്കണം. വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ നടപ്പിലാക്കുന്നത് റദ്ദാക്കണമെന്നും മൂണ്‍ ആവശ്യപ്പെട്ടു.  പെഷാവര്‍ സൈനിക സ്കൂള്‍ ആക്രമണത്തിന് ഇരയായ ജനങ്ങളുടെയും സര്‍ക്കാറിന്‍െറയും ദു:ഖത്തില്‍ പങ്ക് ചേരുന്നെന്നും ബാന്‍ കി മൂണ്‍ അറിയിച്ചു.

ജനാധിപത്യം, നിയമവാഴ്ച, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്നിവ നിലനില്‍ക്കേണ്ടതിന്‍െറ ആവശ്യകതയെ പറ്റി  ഇരു നേതാക്കളും സംസാരിച്ചു. പാകിസ്താനിലെ ജനങ്ങളുടെ വികാരം മനസിലാക്കുന്നെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.  എല്ലാ നിയമ നടപടിക്രമങ്ങളും പാലിക്കപ്പെടുമെന്ന് നവാസ് ശരീഫ് ഉറപ്പുനല്‍കിയതായി യു.എന്‍ വക്താവ്് അറിയിച്ചു.

വധശിക്ഷ നടപ്പിലാക്കാനുള്ള  പാകിസ്താന്‍െറ തീരുമാനത്തിനെതിരെ നേരത്തെ യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ സയ്യിദ് റആദുല്‍ ഹുസൈനും രംഗത്ത് വന്നിരുന്നു. വധശിക്ഷ നടപ്പിലാക്കുന്നതില്‍ നിന്ന് അന്താരാഷ്ട്ര സമൂഹം പിന്‍മാറുന്ന സമയത്താണ് പാകിസ്താന്‍െറ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജമ്മുകശ്മീര്‍: 370ാം വകുപ്പില്‍ മാറ്റംവരുത്താന്‍ പറ്റില്ല ^പി.ഡി.പി

Posted: 27 Dec 2014 04:06 AM PST

Image: 

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരവെ ബി.ജെ.പിയുടെ മുന്നില്‍ നിബന്ധനകള്‍ വെച്ച് പി.ഡി.പി. 370ാം വകുപ്പ് സംരക്ഷിക്കുമെന്നും സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) റദ്ദാക്കുമെന്നും ബി.ജെ.പി ഉറപ്പ് നല്‍കണം എന്നാണ് പി.ഡി.പിയുടെ ആവശ്യം. പി.ഡി.പി വക്താവ് നഈം അക്തറാണ് ശ്രീനഗറില്‍ ഇക്കാര്യം അറിയിച്ചത്.  

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എല്ലാ വാതിലുകളും പി.ഡി.പി തുറന്നിട്ടിരിക്കുകയാണ്. ഒരു പാര്‍ട്ടിയുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. ചില കാര്യങ്ങളില്‍ പി.ഡി.പിക്ക് വ്യക്തമായ നിലപാടുണ്ട്. കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന 370ാം വകുപ്പില്‍ ഒരു തരത്തിലും മാറ്റം വരുത്താന്‍ അനുവദിക്കില്ല. അഫ്സ്പ നിയമം എടുത്തുകളയണം. തങ്ങളുടെ സഖ്യകക്ഷി ഇത് അംഗീകരിക്കുക എന്നത് അത്യാവശ്യമാണെന്നും നഈം അക്തര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നല്‍കിയ പിന്തുണ വാഗ്ദാനം പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്നും അക്തര്‍ അറിയിച്ചു.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി പി.ഡി.പിയെയും ബി.ജെ.പിയെയും ഗവര്‍ണര്‍ എന്‍.എന്‍ വോറ ക്ഷണിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് വെവ്വേറെ സമയങ്ങളില്‍ ചെന്ന് കാണാനാണ് ഇരു പാര്‍ട്ടികള്‍ക്കും നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

87 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പി.ഡി.പിക്ക് 28 സീറ്റും ബി.ജെ.പിക്ക് 25 സീറ്റുമാണ് ലഭിച്ചത്. 44 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.

സര്‍ക്കാര്‍ രൂപീകരണത്തിന് പി.ഡി.പിയെ പിന്തുണക്കുമെന്ന് അറിയിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് ഇന്നലെ കത്തയച്ചിരുന്നു. എന്നാല്‍ വാര്‍ത്ത വന്നയുടന്‍ പിന്തുണവാഗ്ദാനം പി.ഡി.പി തള്ളുകയായിരുന്നു.
 

കൃഷ്ണപിള്ള സ്മാരകം: പാര്‍ട്ടി നടപടി ശരിയായില്ല ^വി.എസ്

Posted: 26 Dec 2014 11:11 PM PST

Image: 

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സംഭവത്തില്‍ പൊലിസ് പ്രതികളാക്കിയവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തത് ശരിയായില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസിന്‍െറ കള്ളക്കഥ പാര്‍ട്ടി തള്ളണമായിരുന്നു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് കോണ്‍ഗ്രസുകാരാണ്. സ്മാരകം ആക്രമണ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ ചെന്നിത്തല കൂടി ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. തന്തയെയും തള്ളയെയും തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും വി.എസ് പറഞ്ഞു. സി.പി.എമ്മില്‍ വിഭാഗീയത ഇല്ളെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷം രാജ്യത്ത് ഘര്‍ വാപസി പോലുള്ള പ്രകടമായ രീതിയില്‍ വര്‍ഗീയത വരികയാണ്. അര്‍ഹിക്കുന്ന ഗൗരവത്തോടെ അതിനെ ചെറുത്ത് തോല്‍പിക്കണം. ഇതിന്‍െറ സത്യാവസ്ഥ അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ക്കും പൊലിസിനും ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ആലപ്പുഴയില്‍ നടക്കാനിരിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ സ്വാഗത സംഘം ജില്ലാ എന്‍.ജി.ഒ ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വി.എസ് നയം വ്യക്തമാക്കിയത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP