ബംഗളൂരു സ്ഫോടനകേസ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റി Madhyamam News Feeds |
- ബംഗളൂരു സ്ഫോടനകേസ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റി
- അഡലെയ്ഡ് ടെസ്റ്റ്: കോഹ് ലിക്ക് സെഞ്ച്വറി; ഇന്ത്യ 5ന് 369
- പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തത് സര്‍ക്കാറിന്‍െറ തെറ്റായ നയം–തോമസ് ഐസക്
- ബാര്‍ കോഴ: മാണിക്കെതിരെ എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു
- മാണിയുടെ രാജി വൈകരുതെന്ന് പിണറായി
- അടിസ്ഥാനരഹിത ആരോപണം; രാജിവെക്കില്ല: മാണി
- ഡല്‍ഹിയില്‍ 200 രൂപക്ക് ടാക്സി ലൈസന്‍സ്; 350 രൂപക്ക് ഇന്‍ഷുറന്‍സ് പേപ്പറും
- അജ്ഞാത സന്ദേശങ്ങള്‍: വാട്സ് ആപ് ഉപേക്ഷിക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം
- അഫ്സലിനും വര്‍ഷക്കും ട്രിപ്പ്ള്‍, തെരേസക്ക് ഡബ്ള്‍
- സ്വര്‍ണവില ഉയര്‍ന്നു; പവന് 20,280 രൂപ
- ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ട് -ജി.സി.സി ഉച്ചകോടി
- പെരുവണ്ണാമൂഴി, കക്കയം വനമേഖലയിൽ നിരീക്ഷണം ശക്തം
- ബാര്‍ കോഴ: മാണിക്കെതിരെ കേസെടുത്തു
- വിദേശ തൊഴിലാളികളുടെ ശമ്പളം കാര്‍ഡുവഴിയാക്കാന്‍ എല്‍.എം.ആര്‍.എ നടപടി തുടങ്ങുന്നു
- സ്വദേശിവത്കരണത്തിന്‍െറ തോത് കണക്കാക്കാന്‍ പുതിയ രീതി
- ആരും കാണാതെ, അറിയാതെ അജയന്‍െറ ജീവിതം
- ലോങ് ജമ്പില്‍ ഒന്നാം സ്ഥാനം കായികാധ്യാപകനില്ലാത്ത സര്‍ക്കാര്‍ സ്കൂളിലേക്ക്
- പരിക്കിനെ തോല്‍പിച്ച് ഗോപിക
- ബാര്‍ കോഴ: മാണിക്കെതിരെ കേസെടുക്കാം
- കിരീടത്തിനരികെ എറണാകുളം
- തിരിഞ്ഞുകുത്തിയ കാട്ടുപോത്തുകള്‍...
- യുദ്ധക്കപ്പല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും
- കളിച്ചുകളിച്ച് അക്ഷതിന്‍െറ തല കലത്തില്‍
- വൈകല്യം തടസമായില്ല; കുഞ്ഞു ജീവന്‍ രക്ഷിച്ച് ഇഅ്ജാസ് നാടിന്‍െറ താരമായി
- ബറാക് ഒബാമയും ഇന്ത്യയും
ബംഗളൂരു സ്ഫോടനകേസ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റി Posted: 11 Dec 2014 01:11 AM PST Image: ബംഗളൂരു: പി.ഡി.പി അധ്യക്ഷന്‍ അബ്ദുന്നാസിര്‍ മഅദനി ഉള്‍പ്പെട്ട ബംഗളൂരു സ്ഫോടനകേസിലെ വിചാരണ എന്‍.ഐ.എ കോടതിയിലേക്ക് മാറ്റി. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസാണ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയത്. കേസ് യു.എ.പി.എ ആക്റ്റ് പ്രകാരമായതിനാല്‍ നടത്തിപ്പും വിചാരണയും പൂര്‍ത്തിയാക്കാന്‍ എന്‍.ഐ.എ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പബ്ളിക് പ്രോസിക്യൂട്ടര്‍ സീതാറാം ബുധനാഴ്ച വിചാരണ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി വിചാരണ കോടതി പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലേക്ക് കൈമാറുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ഉത്തരവ് പ്രകാരമാണ് കേസ് മാറ്റിയത്. കേസ് മാറ്റിയതു സംബന്ധിച്ചുള്ള അറിയിപ്പ് വിചാരണ നേരിടുന്നവര്‍ക്ക് അയച്ചിട്ടുണ്ട്. 2008 ജൂലൈ 25നാണ് ബംഗളൂരുവില്‍ ഒമ്പതിടങ്ങളിലായി സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒരു സ്ത്രീ മിരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മഅദ്നി ഉള്‍പ്പെടെ 32 പ്രതികളാണ് കേസിലുള്ളത്. |
അഡലെയ്ഡ് ടെസ്റ്റ്: കോഹ് ലിക്ക് സെഞ്ച്വറി; ഇന്ത്യ 5ന് 369 Posted: 11 Dec 2014 12:31 AM PST Image: അഡലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍െറ മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ സെഞ്ച്വറിയാണ് (115) ഇന്ന് ഇന്ത്യന്‍ ഇന്നിംഗ്സിന്‍െറ സവിശേഷത. ടെസ്റ്റ് ക്രിക്കറ്റിലെ തന്‍െറ ഏഴാം സെഞ്ച്വറിയാണ് കോഹ് ലി ഇന്ന് അഡലെയ്ഡില്‍ കുറിച്ചത്. ടെസ്റ്റില്‍ ക്യാപ്റ്റനായി അരങ്ങേറ്റത്തില്‍ത്തന്നെ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരവുമായി വിരാട്. ഭേദപ്പെട്ട നിലയിലാണെങ്കിലും ഓസീസിന്‍െറ പേസ് ബൗളിംഗിന് മുമ്പില്‍ പലതവണ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പതറി. മിച്ചല്‍ ജോണ്‍സന്‍െറ പന്ത് നേരിടാനാണ് ബാറ്റ്സ്മാന്‍മാര്‍ കൂടുതല്‍ ബുദ്ധിമുട്ടിയത്. വിരാട് കോഹ് ലി പുറത്തായതും ജോണ്‍സന്‍െറ പന്തിലാണ്. അതിനിടെ മിച്ചല്‍ ജോണ്‍സന്‍െറ ഒരു ബൗണ്‍സര്‍ വിരാട് കോഹ് ലിയുടെ ഹെല്‍മറ്റില്‍ വന്നിടിക്കുകയും ചെയ്തു. ഫില്‍ ഹ്യൂസിന്‍െറ വിയോഗത്തിന്‍െറ പശ്ചാത്തലത്തില്‍ ഇത് കളിക്കളത്തില്‍ കുറച്ചുനേരം പരിഭ്രാന്തി സൃഷ്ടിച്ചു. കോഹ് ലിക്ക് പരിക്കൊന്നും പറ്റിയിട്ടില്ല. 184 പന്തിലാണ് 12 ഫോറുകള്‍ സഹിതം കോഹ് ലി 115 റണ്‍സെടുത്തത്. 33 റണ്‍സെടുത്ത് രോഹിത് ശര്‍മയും ഒരു റണ്‍സെടുത്ത് വൃദ്ധിമാന്‍ സാഹയുമാണ് ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ ക്രീസിലുള്ളത്. നേരത്തെ മുരളി വിജയും (53) പൂജാരയും (73) അജിന്‍ക്യ രഹാനെയും (62) അര്‍ധസെഞ്ച്വറി നേടിയാണ് പുറത്തായത്. ശിഖര്‍ ധവാന്‍ 25 റണ്‍സെടുത്തു. ഓസ്ട്രേലിയക്ക് വേണ്ടി സ്പിന്നര്‍ നഥാന്‍ ലിയോണും മിച്ചല്‍ ജോണ്‍സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റ്യാന്‍ ഹാരിസ് ഒരു വിക്കറ്റ് നേടി. |
പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തത് സര്‍ക്കാറിന്‍െറ തെറ്റായ നയം–തോമസ് ഐസക് Posted: 11 Dec 2014 12:15 AM PST മണ്ണഞ്ചേരി: യു.ഡി.എഫ് സര്‍ക്കാറിന്‍െറ വികലമായ നയമാണ് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ച്ചയില്‍ എത്തിച്ചതെന്ന് ഡോ. തോമസ് ഐസക് എം.എല്‍.എ ആരോപിച്ചു. |
ബാര്‍ കോഴ: മാണിക്കെതിരെ എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു Posted: 11 Dec 2014 12:09 AM PST Image: തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.എം മാണിക്കെതിരായ എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. വിജിലന്‍സ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് കോടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അവസാനമായി പണം നല്‍കിയത് ഏപ്രില്‍ രണ്ടിന് മാണിയുടെ വസതിയില്‍ വെച്ചാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അഴിമതി നിരോധന നിയമത്തിലെ 7, 13(1)D പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ന് രാവിലെയാണ് ബാര്‍ കോഴ ആരോപണത്തില്‍ കെ.എം മാണിക്കെതിരെ കേസെടുത്തത്. ബാറുടമയായ ബിജു രമേശിന്‍െറ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. എന്നാല്‍ കേസിനടിസ്ഥാനമായ ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രിസ്ഥാനത്തുനിന്നും മാറിനില്‍ക്കില്ലെന്നും മാണി പ്രതികരിച്ചു. |
മാണിയുടെ രാജി വൈകരുതെന്ന് പിണറായി Posted: 10 Dec 2014 11:56 PM PST Image: തിരുവനന്തപുരം: മന്ത്രി കെ.എം മാണി അരനിമിഷം പോലും വൈകാതെ രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാണി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള വിജിലന്‍സ് കണ്ടെത്തിയിരിക്കുകയാണ്. പ്രാഥമിക പരിശോധനയ്ക്കുശേഷം തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടുകയാണ് ധാര്‍മികമായും രാഷ്ട്രീയമായും മാണി ചെയ്യേണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി. എന്നാല്‍, താന്‍ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന മാണിയുടെ ആദ്യ പ്രതികരണം രാഷ്ട്രീയ സദാചാരത്തിന്‍റെയും ധാര്‍മികതയുടെയും ലംഘനമാണ്. മാണിയെ മന്ത്രിയായി തുടരാന്‍ മുഖ്യമന്ത്രി അനുവദിക്കാനും പാടില്ല. കോഴ ആരോപണങ്ങളില്‍ 42 ദിവസത്തിനകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന സുപ്രീംകോടതി വിധിയുണ്ടെന്നിരിക്കെ ആ കാലപരിധി പൂര്‍ത്തിയാക്കുംവരെ കേസ് നീട്ടിക്കൊണ്ടു പോയത് ഉചിതമായില്ല. മാണിയുടെ രാജിക്കായി ശക്തമായ ബഹുജനപ്രതിഷേധം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ ഇടപാടില്‍ മദ്യമുതലാളിമാരുടെ സംഘടന സംഭരിച്ച 20 കോടിയില്‍ ഒരു കോടി മാണിക്ക് കൊടുത്തുവെന്നും ബാക്കി തുക ഭരണത്തിന്‍െറ തലപ്പത്തുള്ളവര്‍ക്ക് നല്‍കിയെന്നുമാണ് ബാര്‍ ഉടമകള്‍ നടത്തിയ വെളിപ്പെടുത്തല്‍. ഒരു കോടി രൂപ കൈപ്പറ്റിയ മാണിക്കെതിരെ കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാന്‍ പാടില്ല. മന്ത്രിസഭാ തലവനായ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഉള്‍പ്പെടെ പങ്കാളിത്തമുള്ള വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇവര്‍ക്കെല്ലാമെതിരായ സമഗ്ര അന്വേഷണവും കേസും വേണം. തനിക്കെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുന്നെ വിശ്വാസം മാണിക്കുണ്ടെങ്കില്‍ അതിന്‍റെ വസ്തുതകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറാകണമെന്നും പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. |
അടിസ്ഥാനരഹിത ആരോപണം; രാജിവെക്കില്ല: മാണി Posted: 10 Dec 2014 10:37 PM PST Image: ന്യൂഡല്‍ഹി: ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് ധനമന്ത്രി കെ.എം മാണി. മന്ത്രിസ്ഥാനം രാജിവെക്കില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണത്തിന്‍െറ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. ഒരു കേസ് രജിസ്റ്റര്‍ ചെയ്തതിന് രാജിവെക്കുകയാണെങ്കില്‍ പല നേതാക്കളും രാജിവെക്കേണ്ടിവരുമെന്നും മാണി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമം നിയമത്തിന്‍െറ വഴിക്ക് പോകട്ടെയെന്നും മാണി പറഞ്ഞു. ഡല്‍ഹിയില്‍ സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മാണി. വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ കെ.എം മാണി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. മാണിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പന്ന്യന്‍ പറഞ്ഞു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാകുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്‍റണി രാജു പറഞ്ഞു. മാണിക്കെതിരെയുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആന്‍റണി രാജു വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കെ.എം മാണി രാജിവെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ മാണിക്ക് അവകാശമില്ല. മന്ത്രിയായിരിക്കുമ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ആദ്യമായാണ്. ഇതിന് ഏറെ ഗൗരവമുണ്ട്. ബാര്‍ കോഴ വിഷയത്തില്‍ എല്‍.ഡി.എഫ് നടത്തിയ സമരത്തിന്‍െറ ആദ്യഘട്ടം വിജയിച്ചിരിക്കുകയാണ്. മാണി രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരും. എല്ലാ കേസിലെയും പോലെ മാണിക്കെതിരെയുള്ള കേസും ഒഴിവാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. |
ഡല്‍ഹിയില്‍ 200 രൂപക്ക് ടാക്സി ലൈസന്‍സ്; 350 രൂപക്ക് ഇന്‍ഷുറന്‍സ് പേപ്പറും Posted: 10 Dec 2014 10:22 PM PST Image: ന്യൂഡല്‍ഹി: യൂബര്‍ ടാക്സിയില്‍ യുവതിയെ പീഡിപ്പിച്ച ഡ്രൈവര്‍ ശിവ് കുമാര്‍ ജോലി ലഭിക്കുന്നതിനായി നല്‍കിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍. മാനഭംഗ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശിവ് കുമാര്‍ യൂബര്‍ ടാക്സി സര്‍വ്വീസ് സെന്‍ററില്‍ നല്‍കിയിരിക്കുന്നത് വ്യാജ സ്വഭാവ സര്‍ട്ടിഫിക്കറ്റാണ്. കേസിന്‍െറ വിശദാംശങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് ഇയാള്‍ പൊലീസില്‍ നിന്ന് സ്വഭാവസര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കുന്നത്. ജോലി നേടുന്നതിനായി സമര്‍പ്പിച്ച ലൈസന്‍സും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹിയിലെ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ 4500 മുതല്‍ 8000 രൂപ വരെ നല്‍കിയാല്‍ നിയമപ്രകാരമുള്ള ലൈസന്‍സ് കിട്ടും. കുറച്ചു രൂപ കൂടി അധികം നല്‍കിയാല്‍ 15 ദിവസത്തെ ട്രെയിനിങ്ങോ ടെസ്റ്റോ ഇല്ലാതെ ലൈസന്‍സ് ലഭിക്കും. 200 രൂപ മാത്രം കൊടുത്താല്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജ ടാക്സി ലൈസന്‍സ് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിക്കുമെന്ന് അലിഗഡിലെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും മറുപടി ലഭിച്ചതായി എന്‍.ഡി.ടി.വി നടത്തിയ അന്വേഷണത്തില്‍ പറയുന്നു. ഒറിജിനല്‍ പരമാവധി രണ്ടാഴ്ചക്കുള്ളില്‍ ലഭിക്കും. ഇതിന് 500 രൂപ നല്‍കിയാല്‍ മതി. ഒരു ഫോട്ടോയും മേല്‍വിലാസ വിവരങ്ങളും മാത്രം നല്‍കിയാല്‍ മതിയായ തെളിവുകളില്ളെങ്കിലും ലൈസന്‍സ് ലഭിക്കും. 350 രൂപ കൊടുത്താല്‍ കാര്‍ ഇന്‍ഷുറന്‍സും റെഡി. കുറച്ചു നേരം വില പേശിയാല്‍ 200 രൂപക്ക് ടാക്സി ലൈസന്‍സും 250 രൂപക്ക് കാര്‍ ഇന്‍ഷുറന്‍സും ലഭിക്കും. പ്രീമിയം 14,580 രൂപ രേഖപ്പെടുത്തിയ ഇന്‍ഷുറന്‍സ് കവറാണ് 250 രൂപക്ക് ലഭിച്ചതെന്ന് അന്വേഷണം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. വ്യാജ ടാക്സി ലൈസന്‍സ് 2012ലെയും മറ്റും പഴയ തിയതിയിലാണ് അനുവദിക്കുന്നത്. എന്തും തുച്ഛമായ വിലക്ക് വ്യാജനായി ലഭിക്കുമെന്നത് നിയമലംഘനങ്ങളുടെ തുറന്ന കാഴ്ചയാണ് നല്‍കുന്നത്. |
അജ്ഞാത സന്ദേശങ്ങള്‍: വാട്സ് ആപ് ഉപേക്ഷിക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം Posted: 10 Dec 2014 09:56 PM PST Image: ന്യൂഡല്‍ഹി: അജ്ഞാത സന്ദേശങ്ങള്‍ തുടര്‍ച്ചയായി വന്നതിനെ തുടര്‍ന്ന് വാട്സ് ആപ് ഉപേക്ഷിക്കാന്‍ സൈനിക ഓഫീസര്‍മാര്‍ക്കും ജവാന്‍മാര്‍ക്കും സൈന്യം നിര്‍ദേശം നല്‍കി. ജമ്മുകശ്മീരിലെ ഉറിയിലുണ്ടായ ഏറ്റുമുട്ടല്‍, പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം എന്നിവക്ക് ശേഷമാണ് സന്ദേശങ്ങള്‍ വന്നത്. 'മോദിക്ക് എല്ലാ കാര്യത്തിലും രാഷ്ട്രീയ അജണ്ടയാണുള്ളത്. മോദിക്ക് വേണ്ടത് പാര്‍ലമെന്‍റിലെ അംഗസംഖ്യയാണ്. ഇതിനായി സൈന്യത്തെ ഉപയോഗിക്കുകയാണ്' ^വാട്സ് ആപില്‍ പ്രചരിക്കുന്ന ഒരു സന്ദേശം ഇങ്ങനെയാണ്. ബുദ്ഗാമില്‍ സൈനികരുടെ വെടിയേറ്റ് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തിലുള്ള മോദിയുടെ പ്രസ്താവനക്കെതിരെയുള്ള അതൃപ്തിയാണ് സന്ദേശത്തിലൂടെ വ്യക്തമാകുന്നത്. സൈനികരുടെ വെടിവെപ്പ് മോദി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സന്ദേശങ്ങള്‍ സൈനികര്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇത് സൈനികരെ മാനസികമായി തളര്‍ത്താനുള്ള ശ്രമമാണെന്നാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കരുതുന്നത്. വാട്സ് ആപിന്‍െറ സെര്‍വര്‍ യു.എസിലായതിനാല്‍ സന്ദേശങ്ങളുടെ ഉറവിടങ്ങള്‍ അറിയാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. സൈനിക വൃത്തങ്ങള്‍ സോഷ്യല്‍ മീഡിയ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കരസേന കമാന്‍റര്‍ ജനറല്‍ ഡി.എസ് ഹൂഡയാണ് സോഷ്യല്‍ മീഡിയയിലെ വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്ന സന്ദേശം സൈനികര്‍ക്ക് നല്‍കിയത്. എല്ലാത്തരം മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തെയും സൈന്യത്തെയും വലയില്‍ വീഴ്ത്താന്‍ സാധിക്കും. അത്തരത്തിലുള്ള സന്ദേശത്തിന് ഇരയാകരുതെന്നും ഹൂഡ സൈനികരോട് ആവശ്യപ്പെട്ടു. |
അഫ്സലിനും വര്‍ഷക്കും ട്രിപ്പ്ള്‍, തെരേസക്ക് ഡബ്ള്‍ Posted: 10 Dec 2014 09:53 PM PST Image: Subtitle: സചിനും വിനിജക്കും സ്വര്‍ണം തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ അവസാന ദിനത്തില്‍ പറളിയുടെ മുഹമ്മദ് അഫ്സലിന് ട്രിപ്പ്ള്‍ സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററിലാണ് സ്വര്‍ണം നേടിയത്. നേരത്തെ 1500, 5000 വിഭാഗങ്ങളില്‍ അഫ്സല്‍ സ്വര്‍ണം നേടിയിരുന്നു. പാലക്കാട് പറളി സ്കൂളിലെ താരമായ അഫ്സല്‍ പങ്കെടുക്കുന്ന അവസാന സ്കൂള്‍ കായികമേളയാണ് ഇത്തവണത്തേത്. ക്രോസ്കണ്‍ട്രി ഇനത്തിലെ വിജയത്തോടെ പറളിയുടെ എം.ടി വര്‍ഷ ട്രിപ്പ്ള്‍ നേടി. നേരത്തെ 5000 മീറ്ററിലും 3000 മീറ്ററിലും വര്‍ഷ സ്വര്‍ണം നേടിയിരുന്നു. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി.യു ചിത്രയായിരുന്നു ഈ ഇനങ്ങളില്‍ ഹാട്രിക് സ്വര്‍ണം നേടിയിട്ടുള്ളത്. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ തെരേസ ജോസഫ് ഡബ്ള്‍ നേട്ടം കൈവരിച്ചു. കഴിഞ്ഞ ദിവസം 1500 മീറ്ററില്‍ തെരേസ സ്വര്‍ണം നേടിയിരുന്നു. പുല്ലൂരാംമ്പാറ സ്കൂളിലെ താരമാണ് തെരേസ ജോസഫ്. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ എറണാകുളത്തിന്‍െറ ചാക്കോ തോമസ് സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ റുബീന കെ.എ സ്വര്‍ണം കരസ്ഥമാക്കി. മലപ്പുറത്തു നിന്നുള്ള താരമാണ് റുബീന. സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോ (4 കിലോഗ്രാം) വിഭാഗത്തില്‍ നിസ്റ്റി മോള്‍ സി. കാനക്കല്‍ സ്വര്‍ണം നേടി. എറണാകുളത്ത് നിന്നുള്ള താരമാണ്. ട്രിപ്പ്ള്‍ ജംപില്‍ കോഴിക്കോടിന്‍െറ വിനിജ വിജയന് സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് മെഡല്‍ നേട്ടം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പ്ള്‍ ജംപില്‍ ഇടുക്കിയുടെ സചിന്‍ ബിനു സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ജസ്റ്റിന്‍ ജെയ്ന്‍ സ്വര്‍ണം നേടി. എറണാകുളം ജില്ലയില്‍ നിന്നുള്ള താരമാണ് ജസ്റ്റിന്‍. എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകള്‍ മെഡല്‍ പട്ടികയില്‍ മുന്നേറുന്നു. |
സ്വര്‍ണവില ഉയര്‍ന്നു; പവന് 20,280 രൂപ Posted: 10 Dec 2014 08:55 PM PST Image: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപ കൂടി 20,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,535 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വാരത്തില്‍ ഡിസംബര്‍ ആറിനാണ് പവന്‍വില 19,720 രൂപയിലേക്ക് താഴ്ന്നത്. ചൊവ്വാഴ്ച വില 19,800 രൂപയിലേക്ക് വീണ്ടും ഉയര്‍ന്നു. ഇന്നലെ 400 രൂപ വര്‍ധിച്ച് പവന്‍വില 20,200 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 2.39 ഡോളര്‍ താഴ്ന്ന് 1,226.36 ഡോളറിലെത്തി. |
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ട് -ജി.സി.സി ഉച്ചകോടി Posted: 10 Dec 2014 08:42 PM PST Image: ദോഹ: ഏത് രൂപത്തിലുള്ള ഭീകരവാദവും തീവ്രവാദവും എതിര്‍ക്കപ്പെടേണ്ടതാണെന്ന് ദോഹയില്‍ സമാപിച്ച ജി.സി.സി ഉച്ചകോടി. അറബ് മേഖലയിലടക്കം പിടിമുറുക്കിയ ഭീകരവാദത്തിനെതിരെ പോരാട്ടം ശക്തമാക്കുമെന്നു സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി പുറത്തിറക്കിയ ഉച്ചകോടി പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. സിറിയയിലെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം ആവശ്യപ്പെട്ട ഉച്ചകോടി ഫലസ്തീന്‍ ജനതക്ക് പിന്തുണ ആവര്‍ത്തിച്ചു. ബഹ്റൈനിലെ തീവ്രവാദ നീക്കങ്ങളെയും യു.എ.ഇയുടെ ദ്വീപുകള്‍ കൈയടക്കിയ ഇറാന്‍െറ നിലപാടിനെയും അപലപിച്ചു. രണ്ട് ദിവസത്തെ ഉച്ചകോടിയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ചൊവ്വാഴ്ച രാത്രി പത്തോടെ പ്രധാന അജണ്ടകള്‍ പൂര്‍ത്തിയാക്കി സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. 36ാമത് ഉച്ചകോടി റിയാദില്‍ നടക്കുമെന്ന് സമിതി അറിയിച്ചു. |
പെരുവണ്ണാമൂഴി, കക്കയം വനമേഖലയിൽ നിരീക്ഷണം ശക്തം Posted: 10 Dec 2014 08:40 PM PST എകരൂൽ: വയനാട്ടിൽ മാവോവാദി സാന്നിധ്യവും ഏറ്റുമുട്ടലും ഉണ്ടായ സാഹചര്യത്തിൽ പെരുവണ്ണാമൂഴി, കക്കയം വനമേഖലയിൽപെട്ട തലയാട്, 30ാം മൈൽ, ചുരത്തോട്, ഏലക്കാനം ഭാഗങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി. തലയാട് ചീടിക്കുഴി ഭാഗത്തുനിന്ന് വനത്തിലൂടെ മൂന്ന് കി.മീറ്റർ ദൂരമുള്ള പ്രദേശമാണ് ടൂറിസം മേഖലയായ കക്കയം. ഈ പ്രദേശങ്ങളിൽ നേരത്തേ നക്സൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കക്കയം ടൂറിസ്റ്റ് മേഖലയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്നതിനാൽ വനപ്രദേശത്തുകൂടെ വാഹനങ്ങൾ കടന്നുപോവാറുണ്ട്. തന്ത്രപ്രധാന മേഖലയായതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ജാഗ്രത പുലർത്തുന്നുണ്ട്. |
ബാര്‍ കോഴ: മാണിക്കെതിരെ കേസെടുത്തു Posted: 10 Dec 2014 08:22 PM PST Image: തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ പൂജപ്പുര സ്പെഷ്യല്‍ വിജിലന്‍സ് സെല്ലാണ് കേസെടുത്തത്. 50 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയില്‍ മാണിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം കോടതിയെ വിജിലന്‍സ് അറിയിക്കും. കേസിലെ അന്വേഷണ സംഘത്തെയും മാറ്റിയിട്ടുണ്ട്. എസ്.പി എസ്. സുകേശന്‍െറ നേതൃത്വത്തില്‍ വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് കേസ് അന്വേഷിക്കുന്നത്. മാണിക്കെതിരെ കേസെടുക്കാമെന്ന് ബുധനാഴ്ചയാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. ബാര്‍ കോഴ ആരോപണത്തില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. കേസിന്‍െറ സ്ഥിതി അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കാമെന്ന് ലളിതകുമാരി കേസില്‍ സുപ്രീംകോടതിയുടെ വിധിയുണ്ട്. ഇതുപ്രകാരം കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കാവുന്നതാണ്. സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങിയതായി ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ നേതാവ് ബിജു രമേശാണ് ആരോപിച്ചത്. ഒരു ചാനല്‍ ചര്‍ച്ചക്കിടെയാണ് ആദ്യമായി ബിജു രമേശ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യം 15 ലക്ഷവും പിന്നീട് 85 ലക്ഷവും കൊടുത്തു എന്നാണ് ബിജു രമേശ് ആരോപിച്ചത്. |
വിദേശ തൊഴിലാളികളുടെ ശമ്പളം കാര്‍ഡുവഴിയാക്കാന്‍ എല്‍.എം.ആര്‍.എ നടപടി തുടങ്ങുന്നു Posted: 10 Dec 2014 08:18 PM PST Image: മനാമ: വിദേശ തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്കായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) കര്‍ശന നയം രൂപവത്കരിക്കുന്നു. തൊഴില്‍ മേഖലയില്‍ ഏറ്റവും പ്രയാസമനുഭവിക്കുന്ന വീട്ടുജോലിക്കാര്‍ക്ക് നിശ്ചിത സമയത്ത് വാഗ്ധാനം ചെയ്യപ്പെട്ട ശമ്പളം ഉറപ്പുവരുത്തുന്നതിനായി എല്‍.എം.ആര്‍.എ പദ്ധതികള്‍ ആവിഷ്കരിക്കും. |
സ്വദേശിവത്കരണത്തിന്‍െറ തോത് കണക്കാക്കാന്‍ പുതിയ രീതി Posted: 10 Dec 2014 07:49 PM PST Image: റിയാദ്: സൗദി സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണത്തിന്‍െറ തോത് കണക്കാക്കാന്‍ തൊഴില്‍ മന്ത്രാലയം പുതിയ രീതി അവലംബിക്കുന്നു. ഒമ്പത് ജോലിക്കാര്‍ മാത്രമുള്ള ചെറുകിട സ്ഥാപനങ്ങളില്‍ വരെ സ്വദേശി നിയമനം നിഷ്കര്‍ഷിക്കുന്ന രീതിയുടെ കരട് സ്ഥാപന ഉടമകളുടെയും സ്വദേശികളുടെ അഭിപ്രായ രൂപവത്കരണത്തിനും നിര്‍ദേശങ്ങള്‍ക്കുമായി മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. |
ആരും കാണാതെ, അറിയാതെ അജയന്‍െറ ജീവിതം Posted: 10 Dec 2014 07:45 PM PST Image: മസ്കത്ത്: താടിയും മുടിയും വളര്‍ന്ന് പുറംലോകമറിയാതെ ഒരു ജീവിതം. ആരും ഇയാളെ കുറിച്ച് അന്വേഷിക്കുന്നില്ല. കാണാനും വരുന്നില്ല. ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യവുമായി ദൈന്യത നിറഞ്ഞ മുഖവുമായി കഴിയുകയാണ് കോഴിക്കോട് പുതിയാപ്പ സ്വദേശിയായ അജയന്‍ എന്ന ഈ യുവാവ്. പ്രവാസ ലോകത്തേക്ക് കാലെടുത്തുവെച്ചപ്പോഴുള്ള സ്വപ്നങ്ങളെല്ലാം കൈമോശം വന്നിരിക്കുന്നു. മസ്കത്തിലെ ഖൗല ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ് ഇയാള്‍. |
ലോങ് ജമ്പില്‍ ഒന്നാം സ്ഥാനം കായികാധ്യാപകനില്ലാത്ത സര്‍ക്കാര്‍ സ്കൂളിലേക്ക് Posted: 10 Dec 2014 06:46 PM PST Image: തിരുവനന്തപുരം: 'മുമ്പെത്ര ചാടീന്നോ എങ്ങനേണ് റെക്കോഡ് വര്വാന്നോ എന്നൊന്നും നോക്കീല. ഞാനൊരു ചാട്ടം വെച്ചു കൊടുത്തു. പിന്നേണറിയുന്നത് ഫസ്റ്റാണത്രെ'-ഒരു എട്ടാം ക്ളാസ് പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ ചിരിയില്‍ ഒളിഞ്ഞിരിപ്പുണ്ട് എല്ലാം. പിന്നാക്ക സാഹചര്യങ്ങളില്‍ വളരുന്ന, പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍ കായികാധ്യാപകനോ വേണ്ടത്ര സൗകര്യങ്ങളോ ഇല്ലാത്ത പി.എസ് പ്രഭാവതി സബ് ജൂനിയര്‍ ഗേള്‍സ് ലോങ് ജമ്പില്‍ ഒന്നാം സ്ഥാനം നേടിയത് കണ്ടവര്‍ ഉറപ്പിച്ചു പറയുന്നു ഈ കുഞ്ഞുനക്ഷത്രം ഒരുപാട് ഉയരങ്ങളിലത്തെുമെന്ന്. ജില്ലാ കായികമേളയില്‍ 4.72 മീറ്റര്‍ ചാടിയാണ് വെളിയങ്കോട് ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയായ പ്രഭാവതി ഒന്നാമതായതെങ്കില്‍ സംസ്ഥാന തലത്തില്‍ ഈ ദൂരത്ത് നിന്ന് ബഹുദൂരം മുന്നേറി സ്വര്‍ണം നേടിയത് 5.11 മീറ്ററോടെ. ജീവിതത്തില്‍ ഇതാദ്യമാണ് ഇത്രയും ദൂരം ചാടുന്നതെന്ന് പ്രഭാവതി പറയുമ്പോള്‍ അതൊരു മികച്ച താരത്തിലേക്കുള്ള ചുവടുവെപ്പായി കണക്കാക്കണം. സംസ്ഥാന കായികമേളയില്‍ പ്രഭാവതിക്കിത് ആദ്യമൂഴമാണ്. ജില്ലാ തലത്തില്‍ പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാമതത്തെി ട്രിപ്പ്ളടിച്ചാണ് വരവ്. സംസ്ഥാന മീറ്റിI 100 മീറ്റxoI കഴിഞ്ഞ ദിവസം ആറാം സ്ഥാനത്ത്. ഇന്ന് 200 മീറ്ററില്‍ ഇറങ്ങുന്നുണ്ട്. എല്‍.പി സ്കൂളില്‍ പഠിക്കുമ്പഴാണ് പ്രഭാവതിയിലെ അത്ലറ്റിനെ രക്ഷിതാക്കളും അധ്യാപകരും തിരിച്ചറിയുന്നത്. തുടര്‍ന്ന് പിതാവ് അയല്‍ക്കാരനും മറ്റൊരു സ്ഥാപനത്തിലെ കായികാധ്യാപകനുമായ പി.എന്‍ ഫാസിലിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതോടെ ഇദ്ദേഹത്തിന്‍െറ ഗ്ളോബല്‍ സ്പോര്‍ട്സ് അക്കാദമിയിലെ താരമായി. സഹയവും പ്രോല്‍സാഹനവും നല്‍കിയ ഫാസില്‍ സംസ്ഥാന ഇന്‍റര്‍ ക്ളബ് മീറ്റിലും പങ്കെടുപ്പിച്ചു. കഴിഞ്ഞ കുറേ കൊല്ലമായി സബ് ജൂനിയര്‍ ഗേള്‍സില്‍ ആരും അഞ്ച് മീറ്ററിനപ്പുറം ചാടിയിട്ടില്ലാത്തതിനാല്‍ ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന കോട്ടയം ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ അനന്യ ജെറ്റോക്ക് (5.05) വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ ആന്‍സി സോജനാണ് (4.92) വെങ്കലം. ചേക്കുമുക്ക് പന്തായില്‍ സുരേഷിന്‍െറയും ജയന്തിയുടെയും നാല് പെണ്‍മക്കളില്‍ ഇളയവളാണ് പ്രഭാവതി. പപ്പട നിര്‍മാണത്തൊഴിലാളിയായ സുരേഷ് തൊഴിലുറപ്പ് പണിക്ക് പോവുന്ന ജയന്തിയും കഷ്ടപ്പാടുകള്‍ക്കിടയിലാണെങ്കിലും മക്കളെ നല്ല നിലയിലത്തെിക്കണമെന്ന ആഗ്രഹക്കാരാണ്. |
Posted: 10 Dec 2014 06:40 PM PST Image: തിരുവനന്തപുരം: പരിക്കിന് തകര്‍ക്കാനായില്ല ഗോപിക നാരായണന്‍ തൊടുത്ത ജാവലിന്‍െറ ദൂരത്തെ. അങ്ങനെ പോള്‍വാള്‍ട്ടില്‍ പൊലിഞ്ഞ സുവര്‍ണനേട്ടം ജാവലിനിലൂടെ ഗോപിക മാറിലിട്ടു. മേളയുടെ രണ്ടാംദിനത്തില്‍ ഇടത് കണങ്കാലില്‍ സാരമായി പരിക്കേറ്റ് നടക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയത് കാരണം പോള്‍വാള്‍ട്ടില്‍ മത്സരിക്കാനായില്ല. എന്നാല്‍, ബുധനാഴ്ച നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ത്രോയില്‍ ഗോപികക്ക് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ മെഡിക്കല്‍ കോളജില്‍നിന്നത്തെി മത്സരത്തില്‍ പങ്കെടുത്തു. ബാന്‍ഡേജിട്ട കാലൂന്നി ഗോപിക തൊടുത്ത ജാവലിന്‍ സ്വര്‍ണനേട്ടത്തിലേക്കാണ് കുതിച്ചത്. കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂളിന്‍െറ പ്രതീക്ഷയാണ് ഗോപിക. സബ്ജൂനിയര്‍ തലം മുതല്‍ ഗോപിക സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുന്നു. |
ബാര്‍ കോഴ: മാണിക്കെതിരെ കേസെടുക്കാം Posted: 10 Dec 2014 06:31 PM PST Image: Subtitle: അന്തിമ തീരുമാനത്തിനായി അഡ്വക്കറ്റ് ജനറലിനെ സമീപിച്ചേക്കും, നിയമോപദേശം പരസ്പരവിരുദ്ധമെന്ന് മാണി തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സിന് നിയമോപദേശം. കോഴ ആരോപണമുന്നയിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നാണ് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ നല്‍കിയ ഉപദേശം. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹി രാജ്കുമാര്‍ ഉണ്ണി ഉള്‍പ്പെടെ 10 പേര്‍ക്ക് നിരവധി തവണ നോട്ടീസ് അയച്ചിട്ടും മൊഴി നല്‍കാനത്തൊത്തത് അന്വേഷണസംഘത്തിന്‍െറ വീഴ്ചയല്ളെന്നും പ്രഥമദൃഷ്ട്യാ അഴിമതി നടന്നെന്ന് ബോധ്യമായ സാഹചര്യത്തില്‍ മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ പറയുന്നു. കോഴ നല്‍കാന്‍ പോയ ബാര്‍ ഉടമകളെ താനാണ് മാണിയുടെ വീട്ടില്‍ കൊണ്ടുവിട്ടതെന്ന് അമ്പിളി മൊഴി നല്‍കി. മാണിയെ കാണാന്‍ പോയപ്പോള്‍ ബാര്‍ ഉടമകളുടെ കൈയിലുണ്ടായിരുന്ന ബാഗ് തിരികെവന്നപ്പോള്‍ ഇല്ലായിരുന്നെന്നും മൊഴിയില്‍ പറയുന്നു. മാണിക്ക് നല്‍കാന്‍ ബിജു രമേശിന്‍െറ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി അക്കൗണ്ടന്‍റ് അജേഷും മൊഴിനല്‍കി. ഇവ രണ്ടും കേസിന് ബലംനല്‍കുന്നതാണെന്നും അഴിമതിനിരോധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാമെന്നുമാണ് ലീഗല്‍ അഡൈ്വസറുടെ വാദം. പത്തനംതിട്ട എസ്.പി ആയിരുന്ന രാഹുല്‍ ആര്‍. നായര്‍ക്കെതിരെ കേസെടുത്ത സാഹചര്യവും ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, കോഴ നല്‍കാന്‍ മാണിയുടെ വസതിയിലേക്ക് പോയെന്ന് ബിജു രമേശ് പറഞ്ഞ ബാര്‍ ഉടമകളുടെ മൊഴി രേഖപ്പെടുത്താതെ കേസെടുത്താല്‍ നിലനില്‍ക്കില്ളെന്ന വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍െറ ഉപദേശവും വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏത് സ്വീകരിക്കണമെന്ന് 12നകം തീരുമാനിക്കും. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശം തേടാനും സാധ്യതയുണ്ട്. വിജിലന്‍സിന് ലഭിച്ച നിയമോപദേശം പരസ്പരവിരുദ്ധമാണെന്നും കാര്യങ്ങള്‍ വഴിയേ കാണാമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മാണിയുടെ പ്രതികരണം. മാണിയെ പ്രതിചേര്‍ത്താലും കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ളെന്ന് നിയമവിദഗ്ധര്‍ പറയുന്നു. മദ്യനയം സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ മലക്കംമറിഞ്ഞതും ശ്രദ്ധേയമാണ്. ബാര്‍ ഉടമകളുടെ സമ്മര്‍ദത്തിന് വഴങ്ങി മദ്യനയത്തില്‍ മാറ്റംവന്നാല്‍ ഇപ്പോള്‍ നല്‍കിയ മൊഴികള്‍ കോടതിയില്‍ മാറ്റിപ്പറയുന്ന സാഹചര്യം വന്നേക്കാം. |
Posted: 10 Dec 2014 06:15 PM PST Image: Subtitle: സ്കൂളുകളുടെ പോരാട്ടം ഇഞ്ചോടിഞ്ച്, അഞ്ച് റെക്കോഡ് കൂടി തിരുവനന്തപുരം: കാലം തെറ്റി പെയ്ത മഴ കുളിരുകോരിയിട്ട ട്രാക്കിലും ഫീല്‍ഡിലും പോരിന്‍െറ കനല്‍ കെടാതെ സൂക്ഷിച്ച കായിക കൗമാരം 58ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ മൂന്നാംദിനവും അരങ്ങുവാണു. |
തിരിഞ്ഞുകുത്തിയ കാട്ടുപോത്തുകള്‍... Posted: 10 Dec 2014 06:04 PM PST Image: ചോദ്യോത്തരവേളയില്‍ മലപ്പുറം, കോഴിക്കോട് മേഖലയിലെ ഹോട്ടലുകളിലെ കുഴിമന്തിയുടെ ഗുണനിലവാരത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന് സംശയമെങ്കില്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍െറ ഓഫിസിനെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷത്തിന്‍െറ കുഴിമാന്താനാണ് ഭരണപക്ഷം ബുധനാഴ്ച സഭയിലത്തെിയതെന്ന് വ്യക്തം. ഗണേഷ്കുമാര്‍ തുറന്നുവിട്ട കാട്ടുപോത്തുകളെ തെളിച്ച പ്രതിപക്ഷത്തെ അത് തിരിഞ്ഞുകുത്തി. മന്ത്രി ഇബ്രാഹിംകുഞ്ഞ് രേഖകള്‍ നിരത്തിയുള്ള മറുപടികളിലൂടെ പ്രതിപക്ഷത്തിനുമേല്‍ സൈലന്‍റ് കില്ലറായി. സി.പി.ഐക്കാര്‍ ലോക്സഭാ സീറ്റ് വിറ്റ കഥവരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിരത്തിയതോടെ പ്രതിപക്ഷത്തെ ആവേശം കെട്ടടങ്ങി. പാര്‍ട്ടിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം സഭാരേഖയില്‍നിന്ന് നീക്കണമെന്ന സി. ദിവാകരന്‍െറ വിലാപം സഭ കേട്ടതേയില്ല. ബജറ്റ് വിറ്റ് കാശാക്കുന്ന ധനമന്ത്രിയാണ് മാണിയെന്ന ആരോപണം സുനില്‍കുമാര്‍ ഉന്നയിച്ചപ്പോള്‍ സഭക്ക് പുറത്ത് ഉന്നയിക്കാന്‍ തയാറുണ്ടോ എന്നായി മാണി. സുനില്‍കുമാറിന്‍െറ ആരോപണം സോളാറിലേക്കും പ്ളസ് ടുവിലേക്കും ബാറിലേക്കും കാടുകയറിയപ്പോള്‍ സമയം അതിക്രമിച്ചതറിഞ്ഞില്ല. പലതവണ മൈക്ക് ഓഫ് ചെയ്തു. ആല^ഗോതുരുത്ത് പാലത്തിന് അപ്രോച്ച് റോഡില്ലാത്തതിന്‍െറ പേരില്‍ ബി.ജെ.പിക്കാര്‍ മണ്ഡലത്തിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ളെന്ന് സുനില്‍കുമാര്‍ കരഞ്ഞുപറഞ്ഞ കഥയിലൂടെയാണ് ഇബ്രാഹിംകുഞ്ഞ് മറുപടി തുടങ്ങിയത്. പൊന്നാനിയിലെ റോഡിന് ടെന്‍ഡര്‍ തുകയിലും അധികം അനുവദിച്ചത് ശ്രീരാമകൃഷ്ണനും കെ.ടി. ജലീലും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിട്ടാണ്. സാത്വികനായ പി.കെ. ഗുരുദാസന്‍ ഉന്നയിച്ച കൊല്ലം ഇരുമ്പുപാലത്തിന്‍െറ അപ്രോച്ച് റോഡിന്‍െറ കാര്യവും ഇതുപോലെയാണെന്ന് ഇബ്രാഹിംകുഞ്ഞ് അനുസ്മരിച്ചു. സുനില്‍കുമാര്‍ ഒരു വിരല്‍ നീട്ടുമ്പോള്‍ നാല് വിരലും നിങ്ങള്‍ക്കുനേരെയാണെന്ന് മറക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ധര്‍ണയും മുദ്രാവാക്യംവിളിയുമായി. ഇതിനിടെ മത്സ്യവിത്ത് ബില്‍ പാസാക്കുകയും സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയും ചെയ്തു. ബില്ലിന്‍െറ വകുപ്പ് തിരിച്ചുള്ള അംഗീകാരത്തെ വേറിട്ട മുദ്രാവാക്യത്തിലൂടെ പ്രതിപക്ഷം പരിഹസിച്ചു. അഴിമതി 20ാം വകുപ്പിന്‍െറ ഭാഗമായിരിക്കുന്നു... അനുകൂലിക്കുന്നവര്‍ പ്രതികൂലിക്കുന്നവര്‍... ഭേദഗതി സഭ തള്ളിയിരിക്കുന്നു... കൈക്കൂലി അഴിമതി ബില്ലിന്‍െറ ഭാഗമായിരിക്കുന്നു... എന്നിങ്ങനെയായിരുന്നു അത്. |
യുദ്ധക്കപ്പല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും Posted: 10 Dec 2014 06:01 PM PST Image: Subtitle: ആദ്യ കപ്പല്‍ 'ബരാക്കുദാ' തയാര്‍ ന്യൂഡല്‍ഹി: ഇന്ത്യ ഇനി യുദ്ധക്കപ്പല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലും. ഇതാദ്യമായി ഇന്ത്യയില്‍ രുപകല്‍പന ചെയ്ത് നിര്‍മിച്ച ആദ്യ യുദ്ധക്കപ്പല്‍ മറ്റൊരു രാജ്യത്തിന് വില്‍ക്കാന്‍ തയാറായി. യുദ്ധക്കപ്പലാണെങ്കിലും വലുപ്പത്തില്‍ ഇത് പക്ഷേ അത്ര വലുതല്ല. 75x15 അടി വലുപ്പമുള്ള 20 നാവികര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന തീര സംരക്ഷണ സേനാക്കപ്പലാണ് പൂര്‍ത്തിയായത്. മൗറീഷ്യസാണ് 350 കോടി രൂപക്ക് ഈ കപ്പല്‍ വാങ്ങിയത്. 10 ദിവസത്തിനകം ഇതു കൈമാറും. ബരാക്കുദാ എന്ന പേരില്‍ കൊല്‍ക്കത്ത കേന്ദ്രമായ ഗാര്‍ഡന്‍ റീച് ഷിപ് ബില്‍ഡേഴ്സാണ് കപ്പല്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ചത്. ശ്രീലങ്കക്കുവേണ്ടി രണ്ട് കപ്പലുകള്‍ കൂടി പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഗോവ കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിക്കുന്നുണ്ട്. തിരച്ചില്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണത്തിനുമാവും ബരാക്കുദാ മൗറീഷ്യസ് പ്രയോജനപ്പെടുത്തുക. കപ്പലുകളില്‍നിന്നും മറ്റുമുള്ള എണ്ണ തുളുമ്പല്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. നാവിക സേനക്കാവശ്യമായ കപ്പലുകളുടെ നിര്‍മാണത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യക്ക് ഈ രംഗത്തുണ്ടായ നിര്‍ണായക വഴിത്തിരിവാണിത്. നേരത്തേ മുങ്ങിക്കപ്പലുകള്‍ വിദേശത്തുനിന്ന് വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സര്‍ക്കാര്‍ വിദേശ പങ്കാളിത്തത്തോടെ തദ്ദേശീയമായി മുങ്ങിക്കപ്പല്‍ നിര്‍മിക്കാന്‍ കഴിയുന്ന കപ്പല്‍ നിര്‍മാണശാല ഏതാണെന്ന് നിര്‍ദേശിക്കാന്‍ നാവികസേനയോട് ആവശ്യപ്പെട്ടിരുന്നു. |
കളിച്ചുകളിച്ച് അക്ഷതിന്‍െറ തല കലത്തില്‍ Posted: 10 Dec 2014 05:59 PM PST Image: Subtitle: മണിക്കൂറുകള്‍ നീണ്ട ആശങ്ക; മിനിറ്റുകള്‍ കൊണ്ട് കലം അറുത്തെടുത്ത് അഗ്നിശമനസേനാ വിഭാഗം തൃശൂര്‍: അക്ഷതിന്‍െറ കളി കണ്ട് രസിക്കുന്നതിനിടെ ഷിനോജും ഭാര്യയും അറിഞ്ഞില്ല, കളിച്ചുകൊണ്ടിരിക്കുന്ന സ്റ്റീല്‍കലം ഊരാകുടുക്കായി തങ്ങളുടെ കരളുരുക്കുമെന്ന്. കളിക്കിടെ ഒന്നര വയസ്സുകാരന്‍ അക്ഷതിന്‍െറ തല സ്റ്റീല്‍ കലത്തില്‍ കുരുങ്ങിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അവര്‍ തീ തിന്നു. മണിക്കൂറുകള്‍ക്ക് ശേഷം അഗ്നിശമനസേന അതിസൂക്ഷ്മമായി അത് അറുത്തെടുത്തപ്പോഴാണ് അവര്‍ക്ക് ശ്വസം നേരെ വീണത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പിച്ചവെച്ച് തുടങ്ങുന്ന പ്രായമാണ് അക്ഷതിന്‍േറത്. മകന്‍ കളിക്കുന്നത് കണ്ടിരുന്ന ഷിനോജ് മറ്റൊരു സാധനം എടുക്കാന്‍ അകത്തേക്ക് മാറിയപ്പോഴാണ് മണിക്കൂറുകള്‍ വേദന സമ്മാനിച്ച സംഭവമുണ്ടായത്. കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ഓടിയത്തെിയപ്പോഴാണ് തലയില്‍ സ്റ്റീല്‍പാത്രം കുരുങ്ങിയത് കണ്ടത്. പാത്രം തലയില്‍നിന്ന് വിടുവിക്കാന്‍ ഏറെനേരം വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് വീട്ടുകാര്‍ ടാക്സി വിളിച്ച് തൃശൂരില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഹോമിലത്തെി. സ്റ്റേഷന്‍ ഓഫിസര്‍ ലാസറുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍ ഡ്രൈവര്‍ ജോണ്‍ബ്രിട്ടോയും സംഘവും മിനിറ്റുകള്‍ക്കകം പാത്രം കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്തു. തലയില്‍നിന്ന് പാത്രം നീങ്ങിക്കിട്ടിയതോടെ കാക്കി മാമന്മാരെയും ആള്‍ക്കൂട്ടവും കണ്ട് അവന്‍ ആദ്യം അമ്പരന്ന് കരഞ്ഞു. അമ്മയുടെ തോളില്‍ തല ചായ്ച്ച് പിന്നെ ചിരിയായി... ഒന്നും അറിയാത്തതു പോലെ... ആരോ നല്‍കിയ മിഠായിയും നുണഞ്ഞ് എല്ലാവരോടും ടാറ്റാ പറഞ്ഞ് അക്ഷത് മടങ്ങി. നാളുകള്‍ക്ക് മുമ്പ് തൃശൂരില്‍ തന്നെ വിരലില്‍ കിടന്ന മോതിരം അറുത്ത് മാറ്റിയ സംഭവമുണ്ടായിരുന്നു. 2013 ജൂലായ് ആറിനാണ് തിരുവനന്തപുരത്ത് കളിച്ചു കൊണ്ടിരിക്കെ, രണ്ട് വയസ്സുകാരിയുടെ തലയില്‍ കലം കുടുങ്ങിയത്. ആശുപത്രി പോലും കൈയൊഴിഞ്ഞ കേസില്‍ കുട്ടിയെ അഗ്നിശമന സേനയാണ് രക്ഷപ്പെടുത്തിയത്. |
വൈകല്യം തടസമായില്ല; കുഞ്ഞു ജീവന്‍ രക്ഷിച്ച് ഇഅ്ജാസ് നാടിന്‍െറ താരമായി Posted: 10 Dec 2014 05:56 PM PST Image: വടുതല (ആലപ്പുഴ): ബധിരതയും സംസാര വൈകല്യവും ഒരു കുഞ്ഞു ജീവന്‍ രക്ഷിക്കാന്‍ ഇഅ്ജാസിന് തടസമായില്ല. വടുതല അരൂക്കുറ്റി പഞ്ചായത്ത് 11ാം വാര്‍ഡിലാണ് അവിശ്വസനീയമായ ധീരപ്രവര്‍ത്തിയിലൂടെ രണ്ടാംക്ളാസുകാരന്‍ നാടിന്‍െറ താരമായത്. ഇഅ്ജാസിന്‍െറ കൃത്യമായ ഇടപെടലില്ലായിരുന്നെങ്കില്‍ ഒരു മൂന്നു വയസുകാരന്‍ കുളത്തില്‍ മുങ്ങിപ്പോകുമായിരുന്നു. വീടിനടുത്ത് കൂട്ടുകാര്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കവേയാണ് ഫയാസ് എന്ന കുട്ടി കുളത്തില്‍ വീണത്. ഇത് ഇഅ്ജാസ് മാത്രമാണ് കണ്ടത്. ഉടന്‍ തനിക്കറിയാവുന്ന ഭാഷയില്‍ മറ്റ് കുട്ടികളെ കാര്യം ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. കളിയുടെ ലഹരിയില്‍ മറ്റ് കുട്ടികള്‍ ഇഅ്ജാസിന് വേണ്ടത്ര ശ്രദ്ധ കൊടുത്തുമില്ല. കാര്യം പന്തിയല്ളെന്ന് ബോധ്യപ്പെട്ട അവന്‍ ആലോചിച്ചുനില്‍ക്കാതെ ഫയാസിന്‍െറ വീട്ടിലേക്ക് ഓടി. ആ നേരം അവിടെയുണ്ടായിരുന്ന ഫയാസിന്‍െറ പിതാവ് നിജാസിന്‍െറ കൈയില്‍ പിടിച്ചുവലിച്ച് കുളത്തിനരികിലേക്ക് കൊണ്ടുവന്നു. ആദ്യമൊന്ന് അമ്പരന്ന നിജാസാകട്ടെ മകന്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് കണ്ട് സ്തബ്ധനായി. ഉടന്‍ കുളത്തില്‍ ചാടി കുട്ടിയെ രക്ഷിച്ചു. കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും നിജാസിന് ഇപ്പോഴും അവിശ്വസനീയമാണ് സംഭവം. ഇഅ്ജാസ് ഇല്ലായിരുന്നെങ്കില്‍...! എന്നു മാത്രമേ നിജാസിന് പറയാന്‍ കഴിയുന്നുള്ളു. കാര്യമറിഞ്ഞ് എത്തുന്നവരെല്ലാം കുട്ടിയെ കെട്ടിപ്പിടിച്ചും മുത്തം നല്‍കിയും അഭിനന്ദിച്ചു. ഇപ്പോള്‍ നാടിന്‍െറ കണ്ണിലുണ്ണിയാണ് അവന്‍. മറ്റത്തില്‍ഭാഗം ഗവ. എല്‍.പി സ്കൂള്‍ രണ്ടാംക്ളാസ് വിദ്യാര്‍ഥിയായ കുട്ടി മുഹമ്മദ് റൗബീല്‍-സഫിയ ദമ്പതികളുടെ മകനുമാണ്. ഈ കൊച്ചുമിടുക്കന് കേഴ്വിശേഷി ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് മാതാപിതാക്കള്‍. ഇപ്പോള്‍ ശ്രവണസഹായി ഉപയോഗിക്കുന്നുണ്ട്. കൂട്ടുകാരന്‍െറ ജീവന്‍ രക്ഷിക്കാന്‍ കാണിച്ച ധീരവും ബുദ്ധിപരവുമായ പ്രവൃത്തിയെ അഭിനന്ദിക്കാന്‍ നിരവധിപേരാണ് ഇവരുടെ വീട്ടിലത്തെുന്നത്. സ്കൂള്‍ അസംബ്ളിയില്‍ ഇഅ്ജാസിനെ അനുമോദിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ഇടപെട്ട് ധീരതക്കുള്ള പുരസ്കാരം നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒപ്പം പൂര്‍ണ ശ്രവണശേഷി സാധ്യമാക്കുന്നതിന് ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും. |
Posted: 10 Dec 2014 05:43 PM PST Image: Subtitle: വരികള്‍ക്കിടയില്‍ റിപ്പബ്ളിക് ദിന പരേഡില്‍ മുഖ്യാതിഥിയായി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ എത്തുകയാണ്. ഏതുനിലക്ക് നോക്കിയാലും ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന കരുത്തിനുള്ള അംഗീകാരംതന്നെ ഒബാമയുടെ പര്യടനം. അതേസമയം, മേഖലയുമായി ബന്ധപ്പെട്ട യു.എസ് താല്‍പര്യങ്ങളുടെ സാക്ഷാത്കാരനീക്കവും ഒബാമയുടെ പര്യടനത്തിന്‍െറ കാരണമാണെന്ന സത്യം മറച്ചുപിടിക്കേണ്ടതല്ല. തന്ത്രപരമായ പങ്കാളിത്തമാണ് അമേരിക്കയുടെ അഭിലാഷം. ഇന്ത്യയുമായി വന്‍തോതിലുള്ള ആയുധ കച്ചവടങ്ങള്‍ നടത്തണം. ഇന്ത്യയാകട്ടെ, സൈനിക ടെക്നോളജിക്കായി ദാഹിച്ചുനടക്കുന്ന രാജ്യവുമാണ്. ജനാധിപത്യ ഇന്ത്യയോട് ഒബാമക്ക് കൂടുതല്‍ മമതയുണ്ട്. ഇന്ത്യ-പാക് അകല്‍ച്ചകള്‍ ദൂരീകരിക്കപ്പെടണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. അഫ്ഗാനില്‍ താലിബാന്‍ നടത്തിവരുന്ന സായുധനീക്കങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ കൂടുതല്‍ രാഷ്ട്രങ്ങളുടെ സഹകരണവും ഒബാമ ലക്ഷ്യമിടുന്നു. എന്നാല്‍, ഇന്ത്യന്‍ സൈന്യം താലിബാനെതിരെ പ്രത്യക്ഷ ഏറ്റുമുട്ടല്‍ നടത്തണമെന്ന് അമേരിക്ക ആഗ്രഹിക്കാനിടയില്ല. വിയറ്റ്നാമിലെ ദുരനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട രാജ്യമായതിനാല്‍ മേഖലയില്‍ ഇന്ത്യക്കെതിരായ തീവ്രവാദരോഷം മൂര്‍ച്ഛിപ്പിക്കാന്‍ അമേരിക്ക ഉദ്ദേശിക്കാനിടയില്ല. അതേസമയം, ഇന്ത്യയും പാകിസ്താനും ഉഭയകക്ഷിബന്ധങ്ങളില്‍ സാധാരണനില കൈവരിക്കുന്നതിന്‍െറ ലക്ഷണങ്ങള്‍ ദൃശ്യമല്ല. സാര്‍ക് ഉച്ചകോടിയില്‍പോലും ഇരു പ്രധാനമന്ത്രിമാരും പരസ്പരം ഒഴിവാക്കിയ ദൗര്‍ഭാഗ്യത്തിനാണ് നാം സാക്ഷികളായത്. ശത്രുതയുടെ പൂര്‍ണ ഉത്തരവാദിത്തം പാകിസ്താന്‍െറ ചുമലില്‍ കെട്ടിവെക്കുന്ന നിലപാട് നീതിപൂര്‍വകമല്ല. എന്‍െറ ശവത്തില്‍ ചവിട്ടിയാകും ഇന്ത്യ വിഭജിക്കപ്പെടുക എന്ന് മഹാത്മ ഗാന്ധി വേദനയോടെ പ്രഖ്യാപിച്ചിരുന്നെങ്കിലും വിഭജന ഫോര്‍മുലക്ക് കോണ്‍ഗ്രസ് അംഗീകാരം നല്‍കുകയായിരുന്നു. ഇന്ത്യ മതേതര ഭരണഘടനക്കാണ് രൂപം നല്‍കിയത്. എന്നാല്‍, സമീപകാലത്തായി ഹിന്ദുത്വ രാഷ്ട്രവാദം കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നു. മുന്‍ ആര്‍.എസ്.എസ് പ്രചാരക് ആയ മോദിയുടെ അധികാരലബ്ധിയുടെ ആപത്കരമായ പ്രത്യാഘാതമാണിത്. നിയമത്തിനുമുന്നില്‍ ഹിന്ദുവും മുസ്ലിമും തുല്യരാണ്. എന്നാല്‍, സിവില്‍ സര്‍വിസ് മേഖലയില്‍, പ്രത്യേകിച്ച് പൊലീസ് വിഭാഗത്തില്‍ വിഷലിപ്ത ചിന്താഗതികള്‍ കയറിക്കൂടിയിരിക്കുന്നു. ഹിന്ദുക്കളുടേതാണ് അവസാനവാക്കെന്ന് നിയമപാലകരില്‍ പലരും കരുതുന്നു. മോദി പ്രതിഭാസം ഹിന്ദുത്വാനുകൂല അന്തരീക്ഷത്തിന് വഴിയൊരുക്കിയെന്ന് ഞാന്‍ കരുതുന്നു. ഉപദേശത്തിനായി മോദി ഇപ്പോഴും ആര്‍.എസ്.എസുകാരെ ആശ്രയിക്കുന്നത് അശുഭപ്രവണതയായാണ് ലിബറലുകളുടെയും മുസ്ലിംകളുടെയും വിലയിരുത്തല്‍. ഇന്ത്യ വിട്ട് എല്ലാ മുസ്ലിംകളും പാകിസ്താനിലേക്ക് പോവുക എന്ന ആക്രോശം മുഴക്കിയ ആ പഴയ ദിനങ്ങളാണ് മോദി പ്രതിഭാസം വീണ്ടും നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. സമാന പ്രചാരണത്തില്‍ മുഴുകിയിരിക്കുകയാണ് ബി.ജെ.പി. ഇത് നമ്മുടെ സ്വാതന്ത്ര്യ സമര ലക്ഷ്യത്തിന്‍െറയും മതേതര സങ്കല്‍പത്തിന്‍െറയും ലംഘനമാണ്. മനുഷ്യത്വരഹിതമായ പഴയ സമ്പ്രദായങ്ങളും ആചാരങ്ങളും ഉപേക്ഷിച്ച് ഹിന്ദുമതത്തില്‍ നവീകരണം ആരംഭിക്കാന്‍ മോദി ആഹ്വാനം ചെയ്യേണ്ടിയിരിക്കുന്നു. ജാതീയത ഇക്കാലത്തും ഹിന്ദുമതത്തിന്‍െറ മുഖം വികൃതമാക്കിക്കൊണ്ടേയിരിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ ഒരക്ഷരവും ബി.ജെ.പി ഉച്ചരിച്ചതായി കേള്‍ക്കാന്‍ സാധിക്കുന്നില്ല. ജാതിമാറി വിവാഹം ചെയ്ത പെണ്‍കുട്ടിയെ സ്വന്തം മാതാപിതാക്കള്‍ ഞെരിച്ചുകൊന്ന സംഭവം ഈയിടെയാണ് അരങ്ങേറിയത്. ഇതിനെ അഭിമാനം കാക്കാനുള്ള കൊലയെന്ന് വിശേഷിപ്പിക്കുന്നത് പരിഹാസ്യമാകുന്നു. ക്രിമിനല്‍ കൊലപാതകം മാത്രമാണത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment