മദ്യനയത്തിലെ മാറ്റം: മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ Madhyamam News Feeds |
- മദ്യനയത്തിലെ മാറ്റം: മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ
- കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: ലതീഷ് ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങി
- വാര്‍ഡുകളില്‍ ആരോഗ്യക്ഷേമ പ്രവര്‍ത്തനം താളംതെറ്റുന്നു
- നാടും നഗരവും ക്രിസ്മസ് ആഘോഷത്തിലേക്ക്
- ‘ഹില്ലി അക്വാ’ജനങ്ങളിലേക്ക്
- ദക്ഷിണ മേഖലാ ദേശീയ സബ്ജൂനിയര്‍ ഫുട്ബാള്‍: ബ്ളാസ്റ്റിങ് കൗമാരത്തിന് ഇന്ന് ഫൈനല്‍
- ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം 29ന്
- മതപരിവര്‍ത്തനം: ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് സുധീരന്‍
- കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും ^തിരുവഞ്ചൂര്‍
- ഓട്ടോ പ്രീപെയ്ഡ് നിരക്കില്‍ വ്യാപക പ്രതിഷേധം
- കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ : നവീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്; നാലാം പ്ളാറ്റ്ഫോം ഇനിയും അകലെ
- കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കണം –മന്ത്രി രമേശ് ചെന്നിത്തല
- കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി
- ഫലസ്തീന്‍ രാഷ്ട്രത്തെ യു.എന്നില്‍ ഇന്ത്യ പിന്തുണക്കില്ല
- മദ്യനയത്തിലെ മാറ്റം പ്രതിച്ഛായയെ ബാധിച്ചിട്ടില്ല ^കെ.എം മാണി
- തടമ്പാട്ടുതാഴം ഗാന്ധി പാര്‍ക്കില്‍ 50 ലക്ഷത്തിന്‍െറ നവീകരണം
- ഇന്ത്യ-ഖത്തര്‍ പ്രതിരോധ സഹകരണം: സംയുക്ത യോഗം അടുത്ത മാസം ഡല്‍ഹിയില്‍
- എണ്ണ വിലയിടിവ് : വികസന പ്രവര്‍ത്തനം തുടരും; ജനങ്ങളെ ബാധിക്കില്ല –സയ്യിദ് ഫഹദ്
- മദ്യനയം ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസ് അണികള്‍ രണ്ടുതട്ടില്‍
- ജീവനക്കാരെ കുറിച്ച് ഒരക്ഷരം മിണ്ടരുത്
- എണ്ണ വിപണിയിലെ പ്രതിസന്ധി താല്‍ക്കാലികം - പെട്രോളിയം മന്ത്രി
- ഒമാനുമായി ബന്ധം മെച്ചപ്പെടുത്തും –മന്ത്രി
- നിസ്സംഗതകൊണ്ട് അധികാരികളും പൊള്ളിച്ചു; ആസിഡ് ആക്രമണ ഇരകള്‍ സമരപ്പന്തലൊഴിയുന്നു
- ഉള്ളില്‍ ഒതുക്കിയ വേദനകളുമായി സത്നാമിന്‍െറ അമ്മ കേരളത്തില്‍
- വീട്ടിലേക്ക് മടങ്ങുന്ന മതംമാറ്റങ്ങള്‍
മദ്യനയത്തിലെ മാറ്റം: മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ Posted: 22 Dec 2014 12:44 AM PST Image: തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ. ക്ളിഫ് ഹൗസില്‍ ചേര്‍ന്ന അനൗദ്യോഗിക യോഗത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എം.എല്‍.എമാര്‍ പിന്തുണ പ്രഖ്യാപിച്ചത്. മദ്യനയത്തില്‍ വരുത്തിയ പ്രായോഗിക മാറ്റങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ടു പോകേണ്ടതില്ളെന്ന് യോഗം അഭിപ്രായപ്പെട്ടു. പാര്‍ട്ടിയും സര്‍ക്കാരും ഐക്യത്തോടെ പ്രവര്‍ത്തിക്കണം. ദോഷകരമാകുന്ന പ്രസ്താവനകള്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ഒഴിവാക്കണം. പാര്‍ട്ടിയുടെ പിന്തുണ സര്‍ക്കാരിന് ലഭിക്കുന്നില്ല. അണികളുടെ വികാരങ്ങള്‍ മനസിലാക്കാതെ സുധീരന്‍ തീരുമാനം കൈക്കൊള്ളുന്നതായും എം.എല്‍.എമാര്‍ വിമര്‍ശിച്ചു. നിലവിലെ സാഹചര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ 30 എം.എല്‍.എമാര്‍ പങ്കെടുത്തു. |
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: ലതീഷ് ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങി Posted: 22 Dec 2014 12:16 AM PST Image: തൃശൂര്‍: ആലപ്പുഴയില്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ വി.എസ്. അച്യുതാനന്ദന്‍െറ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ലതീഷ് ബി. ചന്ദ്രന്‍ ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി ആര്‍.കെ. ജയരാജ് മുമ്പാകെ ഉച്ചക്ക് 12.30ഓടെയാണ് ലതീഷ് ഹാജരായത്. കീഴടങ്ങുന്നതിനു മുമ്പ് മാധ്യമ പ്രവര്‍ത്തകരെ കണ്ട ലതീഷ്, താന്‍ സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയാണെന്നും അരിയാഹാരം കഴിക്കുന്നവരാരും താന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കില്ളെന്നും പറഞ്ഞു. ജീവിതകാലം മുഴുവന്‍ തന്നെ ജയിലില്‍ കിടത്താനാണ് ചിലരുടെ ശ്രമമെന്നു പറഞ്ഞ് ലതീഷ് വിതുമ്പി. ലതീഷിനെ എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ചെയ്തിട്ടില്ല. സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം പി. സാബു, ഡി.വൈ.എഫ്.ഐ നേതാക്കളായ ദീപു, പ്രദീപ് എന്നിവരുള്‍പ്പെടെ ആറു പേര്‍ക്കാണ് ഇന്ന് ഹാജരാവാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. എന്നാല്‍ ലതീഷ് മാത്രമാണ് ഹാജരായത്. മുമ്പ് കേസന്വേഷിച്ച ഡിവൈ.എസ്.പി കെ.ജി. ലാലിന്‍േറയും സി.ഐ സുഭാഷിന്‍േറയും മൊഴി കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തിയിരുന്നു. |
വാര്‍ഡുകളില്‍ ആരോഗ്യക്ഷേമ പ്രവര്‍ത്തനം താളംതെറ്റുന്നു Posted: 21 Dec 2014 10:43 PM PST മണ്ണാര്‍ക്കാട്: ജില്ലയിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് വേതനമില്ല. കഴിഞ്ഞ ഒരു വര്‍ഷമായാണ് ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകര്‍ വേതനമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ സേവനമനുഷ്ടിക്കുന്നത്. |
നാടും നഗരവും ക്രിസ്മസ് ആഘോഷത്തിലേക്ക് Posted: 21 Dec 2014 10:40 PM PST കോട്ടയം: നാടും നഗരവും ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങി. ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, നഗരത്തിലെങ്ങും സാന്താക്ളോസും കരോള്‍ സംഘങ്ങളും സജീവം. വിവിധ വ്യാപാരസ്ഥാപനങ്ങളുടെ മുന്നില്‍ പുല്‍ക്കൂടുകളും ക്രിസ്മസ് പാപ്പകളും നിരന്നുകഴിഞ്ഞു. ഞായറാഴ്ച മുതല്‍ കരോള്‍ സംഘങ്ങള്‍ വീടുകളിലത്തെിത്തുടങ്ങി. വിവിധ ദേവാലയങ്ങളുടെയും ക്ളബുകളുടെയും നേതൃത്വത്തിലാണ് കരോള്‍. കോട്ടയം നഗരത്തിലടക്കം ക്രിസ്മസ് തിരക്കും അനുഭവപ്പെട്ടുതുടങ്ങി. |
Posted: 21 Dec 2014 10:28 PM PST തൊടുപുഴ: തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന സര്‍ക്കാറിന്‍െറ ആദ്യ കുപ്പിവെള്ളഫാക്ടറിക്ക് ഐ.എസ്.ഐയുടെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍െറയും അംഗീകാരം. ഇതോടെ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കാനുള്ള പ്രധാന കടമ്പകള്‍ പൂര്‍ത്തിയായി. ജനുവരി അവസാനവാരം ഉദ്ഘാടനം നടത്താനുള്ള നടപടി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. |
ദക്ഷിണ മേഖലാ ദേശീയ സബ്ജൂനിയര്‍ ഫുട്ബാള്‍: ബ്ളാസ്റ്റിങ് കൗമാരത്തിന് ഇന്ന് ഫൈനല്‍ Posted: 21 Dec 2014 10:25 PM PST മഞ്ചേരി: കേരളത്തിലെ കാല്‍പന്ത് കളിയാരാധകരുടെ നിരാശമാറ്റാന്‍ ഇന്ന് കൗമാരക്കാരിറങ്ങുന്നു. ദക്ഷിണ മേഖലാ ദേശീയ സബ് ജൂനിയര്‍ ഫുട്ബാള്‍ ഫൈനലില്‍ ഇന്ന് കര്‍ണാടകയുമായി ഏറ്റുമുട്ടുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും കേരളത്തെ തൃപ്തിപ്പെടുത്തില്ല. |
ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം 29ന് Posted: 21 Dec 2014 10:04 PM PST കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിനുവേണ്ടി പുതുതായി നിര്‍മിച്ച മിനി സിവില്‍ സ്റ്റേഷന്‍െറ ഉദ്ഘാടനവും പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിന്‍െറ ശതവാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും 29ന് 10 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ.സി. ജോസഫ്, പി. കരുണാകരന്‍ എം.പി എന്നിവര്‍ പങ്കെടുക്കും. നഗരത്തില്‍ സാംസ്കാരിക ഘോഷയാത്രയും നടത്തും. |
മതപരിവര്‍ത്തനം: ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് സുധീരന്‍ Posted: 21 Dec 2014 09:43 PM PST Image: തിരുവനന്തപുരം: ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തുന്ന മതപരിവര്‍ത്തനം ഗൗരവതരമായ വിഷയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. മതപരിവര്‍ത്തനം ജനാധിപത്യ മതേതര വിശ്വാസത്തിന് എതിരെയുള്ള വെല്ലുവിളിയാണ്. കേരളത്തിന്‍റെ മണ്ണില്‍ ഭരണഘടനയുടെ അന്തസത്തക്ക് മങ്ങലേല്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ അണിനിരക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. |
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും ^തിരുവഞ്ചൂര്‍ Posted: 21 Dec 2014 09:27 PM PST Image: തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള, പെന്‍ഷന്‍ കുടിശ്ശികകള്‍ നല്‍കാന്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഗതാഗതമന്ത്രിയും കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പങ്കടെുത്ത യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍. കെ.എസ്.ആര്‍.ടി.സി ജീവന്‍ക്കാര്‍ക്ക് 15000 രൂപ വരെയുള്ള പെന്‍ഷന്‍ കൃത്യമായി നല്‍കും. 15000 രൂപയില്‍ കൂടുതല്‍ പെന്‍ഷനുള്ള ജീവനക്കാര്‍ക്ക് ബാക്കി തുക ഗഡുക്കളായി ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ നല്‍കുകയും ചെയ്യും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പെന്‍ഷന്‍ കുടിശ്ശിക ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കി ദിവസേന 60 ലക്ഷം രൂപ അധിക വരുമാനമുണ്ടാക്കാനും ലാഭകരമല്ലാത്ത 25 ശതമാനം സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനും യോഗത്തില്‍ ധാരണയായി. |
ഓട്ടോ പ്രീപെയ്ഡ് നിരക്കില്‍ വ്യാപക പ്രതിഷേധം Posted: 21 Dec 2014 09:27 PM PST കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ നിരക്കു വര്‍ധനയിലെ അശാസ്ത്രീയത പരിഹരിക്കാന്‍ നടപടിയുണ്ടാകാത്തതില്‍ വ്യാപക പ്രതിഷേധം. |
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ : നവീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്; നാലാം പ്ളാറ്റ്ഫോം ഇനിയും അകലെ Posted: 21 Dec 2014 09:27 PM PST കണ്ണൂര്‍: റെയില്‍വേ സ്റ്റേഷില്‍ നാലാം പ്ളാറ്റ്ഫോം സ്വപന്ം ഇനിയും അകലെ. നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടുപോകുന്നുണ്ടെങ്കിലൂം നാലം പ്ളാറ്റ്ഫോം ഇല്ലാതെ സ്റ്റേഷന്‍ വികസനം യാഥാര്‍ഥ്യമാകില്ളെന്നാണ് വാസ്തവം. എ.പി. അബ്ദുല്ലകുട്ടി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പണം ഉപയോഗിച്ച് പ്ളാറ്റ്ഫോമിന്‍െറ കിഴക്കുഭാഗം വിപുലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. വാഹനങ്ങള്‍ കടന്നുവരുന്നതിനും പോകുന്നതിനും പ്രത്യേകം ട്രാഫിക് സംവിധാനമാണ് കിഴക്ക് ഭാഗത്ത് ഒരുക്കുന്നത്. ഡിവൈഡറും ലാന്‍റ്സ്കേപ്പും പൂന്തോട്ടവും എല്ലാം ഒരുങ്ങുന്നുണ്ട്. എന്നാല്‍, ഇവിടെ റിസര്‍വഷേന്‍ കൗണ്ടര്‍ മാത്രമേയുള്ളു. ട്രെയിനില്‍ കയറണമെങ്കില്‍ വീണ്ടും പടിഞ്ഞാറോട്ട് മേല്‍പാലം കയറണം. |
കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കണം –മന്ത്രി രമേശ് ചെന്നിത്തല Posted: 21 Dec 2014 09:12 PM PST ആലപ്പുഴ: കാര്‍ഷിക രംഗത്തെ തിരിച്ചടികളെ മറികടക്കാന്‍ കാലി വളര്‍ത്തല്‍ അടക്കമുള്ള പഴയ കാര്‍ഷിക സംസ്കാരത്തിലേക്ക് കുടുംബങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആയാപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരസംഗമവും വികസന സെമിനാറും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വീടുകളില്‍ ആടുമാടുകളെ വളര്‍ത്തുന്ന പഴയ സംസ്കാരത്തിലേക്ക് തിരികെ പോകണം. |
കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി Posted: 21 Dec 2014 09:07 PM PST മട്ടാഞ്ചേരി: 31ാമത് കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് കൊടി ഉയര്‍ന്നു. ഫോര്‍ട്ടുകൊച്ചി ആര്‍.സി.ഒ ഓഫിസിന് മുന്നില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ ഡൊമിനിക് പ്രസന്‍േറഷന്‍ പതാക ഉയര്‍ത്തി. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ആന്‍റണി കുരീത്തറ, ബെന്നി ഫെര്‍ണാണ്ടസ്, ഷൈല തദേവൂസ്, വിക്ടോറിയ ലോറന്‍സ്, കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികളായ കെ.ബി. സുബൈര്‍, എം.എം. സലീം, പി.ജെ. സോളി തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ണിവല്‍ ആഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചി ന്യൂ ഇയര്‍ സെലിബ്രേഷന്‍ കമ്മിറ്റി വെളി മുതല്‍ ബസിലിക്ക ജങ്ഷന്‍ വരെ തോരണങ്ങളും 1000 നക്ഷത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. നക്ഷത്ര വിളക്കുകളുടെ സ്വിച്ച് ഓണ്‍ യോഗം മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ കാര്‍ണിവല്‍: ആഘോഷം അതിരുകടന്നാല്‍ കര്‍ശന നടപടി |
ഫലസ്തീന്‍ രാഷ്ട്രത്തെ യു.എന്നില്‍ ഇന്ത്യ പിന്തുണക്കില്ല Posted: 21 Dec 2014 09:04 PM PST Image: ന്യൂഡല്‍ഹി: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ യു.എന്നില്‍ ഇന്ത്യ പിന്തുണക്കില്ല. ഫലസ്തീന്‍ രാഷ്ട്രം സംബന്ധിച്ച വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇസ്രായേലുമായി പ്രതിരോധ^നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്‍െറ ഭാഗമായാണിതെന്ന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശ നയത്തിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള പിന്തുണ ഇന്ത്യയുടെ അടിസ്ഥാനപരമായ വിദേശ നയമാണ്. പ്രതിരോധ രംഗത്ത് ഇസ്രായേലുമായി ശക്തമായ സഹകരണം കഴിഞ്ഞ യു.പി.എ സര്‍ക്കാറും ഉണ്ടാക്കിയിരുന്നെങ്കിലും ഫലസ്തീനുമായുള്ള നയതന്ത്ര ബന്ധത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ല. 2003ല്‍ വാജ്പേയ് സര്‍ക്കാറിന്‍െറ കാലത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അപ്പോഴും ഇന്ത്യയുടെ ഫലസ്തീനോടുള്ള നയത്തില്‍ മാറ്റമുണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള ഒരു നയത്തിലാണ്് മോദി സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ ആദ്യമായി പിന്തുണച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ) ഫലസ്തീന്‍ രാഷ്ട്രത്തിന്‍െറ പ്രതിനിധികളായി അംഗീകരിച്ച അറബ് ഇതര രാജ്യവും ഇന്ത്യയാണ്. |
മദ്യനയത്തിലെ മാറ്റം പ്രതിച്ഛായയെ ബാധിച്ചിട്ടില്ല ^കെ.എം മാണി Posted: 21 Dec 2014 08:53 PM PST Image: കോട്ടയം: മദ്യനയത്തിലെ മാറ്റം സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ളെന്ന് ധനമന്ത്രി കെ.എം മാണി. മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. |
തടമ്പാട്ടുതാഴം ഗാന്ധി പാര്‍ക്കില്‍ 50 ലക്ഷത്തിന്‍െറ നവീകരണം Posted: 21 Dec 2014 08:42 PM PST കോഴിക്കോട്: വര്‍ഷങ്ങളായി നഗരത്തിന് നാണക്കേടായി തുടരുന്ന തടമ്പാട്ടുതാഴം ഗാന്ധി പാര്‍ക്കില്‍ പ്രതീക്ഷയുയര്‍ത്തി നവീകരണപദ്ധതി ഒരുങ്ങി. രാഷ്ട്രപിതാവിന്‍െറ ജന്മശതാബ്ദി ഭാഗമായി 1969ല്‍ സ്ഥാപിച്ച നഗരത്തിലെ ഏറ്റവും പഴക്കമേറിയ ഉദ്യാനങ്ങളിലൊന്നായ തടമ്പാട്ടുതാഴം പാര്‍ക്ക് 50 ലക്ഷത്തോളം രൂപ ചെലവില്‍ ടൗണിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാക്കുകയാണ് ഉദ്ദേശ്യം. |
ഇന്ത്യ-ഖത്തര്‍ പ്രതിരോധ സഹകരണം: സംയുക്ത യോഗം അടുത്ത മാസം ഡല്‍ഹിയില്‍ Posted: 21 Dec 2014 08:13 PM PST Image: ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന് രൂപവല്‍കരിച്ച സംയുക്ത സമിതിയുടെ നാലാമത് യോഗം അടുത്തമാസം ന്യൂഡല്‍ഹിയില്‍ നടക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ സ്ഞ്ജീവ് അറോറ പറഞ്ഞു. ഖത്തര്‍ ദേശീയദിനാഘോഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്തെിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍െറ കപ്പല്‍ ഐ.സി.ജി.എസ് വിജിത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2008-ല്‍ നിലവില്‍ വന്ന ഇന്ത്യ-ഖത്തര്‍ പ്രതിരോധ സഹകരണ കരാറിന്‍െറ ഭാഗമായാണ് സംയുക്ത സമിതി (ജെ.സി.ഡി.സി) രൂപവല്‍കരിച്ചത്. സമിതിയുടെ മൂന്നാമത് യോഗം കഴിഞ്ഞ സെപ്റ്റംബറില്‍ ദോഹയില്‍ ചേര്‍ന്നിരുന്നു. ഇന്ത്യയില്‍ അധികാരമാറ്റമുണ്ടായ ശേഷം നടക്കുന്ന ആദ്യ ജെ.സി.ഡി.സി യോഗമാണിതെന്ന സവിശേഷതയുണ്ട്. പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. മന്‍മോഹന്‍ സിങ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കെ 2008-ല്‍ ഖത്തര്‍ സന്ദര്‍ശിച്ചപ്പോഴാണ് പ്രതിരോധ രംഗത്ത് സഹകരിക്കുന്നതിനായി സംയുക്ത സമിതി രൂപവല്‍കരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കരാര്‍ പുതുക്കണമെന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ. 2008 സെപ്്തംബര്‍ ഒമ്പതിനാണ് ആദ്യകരാര്‍ നിലവില്‍ വന്നത്. കഴിഞ്ഞ സെപ്തംബറില്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയിരുന്നു. അതിന് ശേഷമുള്ള ആദ്യ യോഗമാണ് അടുത്ത മാസം ന്യൂഡല്‍ഹിയില്‍ ചേരുന്നത്. |
എണ്ണ വിലയിടിവ് : വികസന പ്രവര്‍ത്തനം തുടരും; ജനങ്ങളെ ബാധിക്കില്ല –സയ്യിദ് ഫഹദ് Posted: 21 Dec 2014 07:09 PM PST Image: മസ്കത്ത്: അസംസ്കൃത എണ്ണ വിലയിടിവിനെ തുടര്‍ന്ന് അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയില്‍ അനുഭവപ്പെടുന്ന അനിശ്ചിതത്വം രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കില്ളെന്ന് ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍സയ്ദ് പറഞ്ഞു. ജനങ്ങളുടെ പദവിയെ എണ്ണ വിലയിടിവ് ബാധിക്കാത്ത രീതിയില്‍ കൈകാര്യംചെയ്യും. |
മദ്യനയം ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസ് അണികള്‍ രണ്ടുതട്ടില്‍ Posted: 21 Dec 2014 07:01 PM PST Image: Subtitle: മദ്യനയത്തിലെ മലക്കംമറിച്ചിലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്ന തരത്തിലാണ് അണികള്‍ തിരിഞ്ഞിരിക്കുന്നത് കൊച്ചി: സംസ്ഥാനത്ത് കോണ്‍ഗ്രസിലെ നാല് ഗ്രൂപ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് അണികള്‍ രണ്ടുതട്ടില്‍. എ, ഐ, തിരുത്തല്‍, നാലാം ഗ്രൂപ് തുടങ്ങിയ വിഭാഗീയതകള്‍ തല്‍ക്കാലം മാറ്റിവെച്ചാണ് പുതിയ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. വലിയൊരു വിഭാഗം പ്രാദേശിക നേതാക്കളും അണികളും കമ്മിറ്റി യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. മദ്യനയത്തില്‍ വെള്ളംചേര്‍ത്ത സ്ഥിതിക്ക് പൊതുജനങ്ങളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രാദേശിക നേതാക്കള്‍ ജില്ലാ നേതാക്കളെയും മറ്റും അറിയിച്ചുകഴിഞ്ഞു. രണ്ടുദിവസമായി സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നത്. ചര്‍ച്ച പലപ്പോഴും വാക്കേറ്റത്തിലേക്കുവരെ എത്തുന്നുമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ഇക്കാര്യത്തില്‍ ഇരുവിഭാഗവും ആയുധമാക്കുന്നതെന്നതാണ് കൗതുകകരം. മദ്യനയത്തില്‍ വെള്ളംചേര്‍ത്തതോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇവര്‍ നേതാക്കളെ അറിയിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന പ്രതീതിയാണ് സാധാരണ അണികളില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, മദ്യനയത്തില്‍ സര്‍ക്കാര്‍ നിലപാടുമാറ്റത്തെ ന്യായീകരിക്കുന്നവരും ആയുധമാക്കുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെതന്നെയാണ്. പ്രചാരണത്തിനും മറ്റും ഫണ്ടിന് എവിടെപോകുമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം. ബാര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന വി.എം. സുധീരന്‍ നടത്തിയ ജനപക്ഷ യാത്രയുടെ പ്രചാരണത്തിനായിപോലും ബാറുടമകളില്‍നിന്ന് പിരിവ് നടത്തിയ കാര്യവും അവര്‍ എടുത്തുപറയുന്നുണ്ട്. ഭരണമുന്നണിയിലെ പ്രമുഖ ഘടകകക്ഷികളുടെ അണികളും ആശയക്കുഴപ്പത്തിലാണ്. മദ്യനയത്തിലെ മാറ്റത്തെ നേതൃത്വം തള്ളിപ്പറഞ്ഞത് ലീഗ് അണികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഒപ്പംതന്നെ, സര്‍ക്കാര്‍ തുടരണോ എന്ന് തീരുമാനിക്കാന്‍ മാത്രം നിയമസഭാ അംഗത്വബലമുള്ള പാര്‍ട്ടിയെന്ന നിലക്ക് നേതൃത്വം ഉറച്ച നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ മദ്യനയത്തില്‍ വെള്ളംചേര്‍ക്കാന്‍ മുഖ്യമന്ത്രി ധൈര്യപ്പെടില്ലായിരുന്നു എന്ന ചര്‍ച്ച ലീഗ് അണികളില്‍ വ്യാപകമാണ്. കേരള കോണ്‍ഗ്രസ് അണികള്‍ക്കാകട്ടെ രണ്ടുപക്ഷത്തും ചേരാന്‍ വയ്യാത്ത അവസ്ഥയാണ്. ബാര്‍ വിഷയത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍തന്നെ ആരോപണ വിധേയനായതാണ് അവരെ വെട്ടിലാക്കിയിരിക്കുന്നത്. |
ജീവനക്കാരെ കുറിച്ച് ഒരക്ഷരം മിണ്ടരുത് Posted: 21 Dec 2014 06:48 PM PST Image: Subtitle: 715 പേരെങ്കിലും വേണ്ടിടത്ത് നിലവില്‍ 375 അധ്യാപക തസ്തികയാണുള്ളത്. അതില്‍തന്നെ പലരും അവധിയിലാണ് സ്ഥാപനം വലുതാവുമ്പോള്‍ ആനുപാതികമായി ജീവനക്കാരും വേണമെന്ന പൊതുബോധം മെഡിക്കല്‍ കോളജിന്‍െറ കാര്യത്തില്‍ പാലിക്കുന്നില്ല. പതിറ്റാണ്ടുകള്‍ മുമ്പത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ജീവനക്കാര്‍, ശുചീകരണതൊഴിലാളികള്‍ എന്നിവരുടെയെല്ലാം ഒഴിവുകള്‍ നികത്താതെ കിടക്കുന്നു. നിലവിലെ തസ്തികയേക്കാള്‍ കൂടുതല്‍ ജീവനക്കാര്‍ വേണ്ടിടത്താണ് പഴയ തസ്തിക പ്രകാരമുള്ള ഒഴിവുകള്‍പോലും നികത്താതെ കിടക്കുന്നത്. 715 പേരെങ്കിലും വേണ്ടിടത്ത് നിലവില്‍ 375 അധ്യാപക തസ്തികയാണുള്ളത്. അതില്‍തന്നെ പലരും അവധിയിലാണ്. കുറേ പേര്‍ക്ക് സ്ഥലംമാറ്റം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ പഠിപ്പിക്കുക, രോഗികളെ പരിശോധിക്കുക, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ളാസെടുക്കുക എന്നിവക്കെല്ലാം ഈ അധ്യാപകര്‍ തികയില്ല. ഈ ജോലികള്‍ കൂടാതെ മെഡിക്കല്‍ കോള്‍ ഡ്യൂട്ടി, വി.ഐ.പി ഡ്യൂട്ടി തുടങ്ങിയ മറ്റു ജോലികളും ചെയ്യേണ്ടിവരുന്നു. നഴ്സുമാരുടെ സ്ഥിതിയും ദയനീയമാണ്. 1500ഓളം നഴ്സുമാര്‍ വേണ്ടിടത്ത് 506 പേരാണ് ഉള്ളത്. പി.എസ്.സി വഴി വന്ന 366 പേരും എച്ച്.ഡി.എസ് എടുത്ത 140 പേരും. 45 വാര്‍ഡുകളാണ് ആശുപത്രിയിലുള്ളത്. വാര്‍ഡില്‍ നാലു രോഗികള്‍ക്ക് ഒരു നഴ്സ് എന്നാണ് കണക്ക്. എന്നാല്‍, 30 പേര്‍ക്ക് ഒന്നോ രണ്ടോ പേര്‍ എന്നതാണ് നിലവിലെ സ്ഥിതി. ഐ.സി.യുകളില്‍ ഒരു രോഗിക്ക് ഒരു നഴ്സ് എന്നാണ് കണക്ക്. 20 ഐ.സി.യുകളാണ് മെഡിക്കല്‍ കോളജിലുള്ളത്. ആരെങ്കിലും അവധിയായാല്‍ മറ്റുള്ളവര്‍ക്കത് ഇരട്ടി ഭാരമാവുകയാണ്. നഴ്സുമാരെ വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ തസ്തിക ഒഴിവുണ്ടോ എന്നാണ് ചോദ്യം വരുന്നതെന്ന് അധികൃതര്‍ പറയുന്നു. നഴ്സുമാരുടെ കുറവുമൂലം രോഗികള്‍ക്ക് നല്‍കുന്ന പരിചരണത്തിലും പിഴവു വരുന്നുണ്ട്. ഒന്നും രണ്ടും വാര്‍ഡുകള്‍ക്ക് ഒരു നഴ്സാണ് പലപ്പോഴുമുണ്ടാകാറ്. ഗ്യാസ്ട്രോ സര്‍ജറി, ഫാമിലി മെഡിസിന്‍, ന്യൂറോ സര്‍ജറി, പ്ളാസ്റ്റിക് സര്‍ജറി, അനസ്തേഷ്യാ വിഭാഗങ്ങളിലെല്ലാം ജീവനക്കാരുടെ ക്ഷാമമുണ്ട്. ശസ്ത്രക്രിയകള്‍ക്ക് കാലതാമസം നേരിടുന്നതിന്‍െറ പ്രധാനകാരണം അനസ്തറ്റിസ്റ്റുകളുടെ കുറവാണ്. സൂപ്പര്‍ സ്പെഷാലിറ്റി ഡോക്ടര്‍മാരാണെങ്കില്‍ രാത്രിസമയങ്ങളിലോ ഞായറാഴ്ചകളിലോ ജോലിയെടുക്കാന്‍ മടിക്കുകയാണ്. ഞായറാഴ്ചയോ രാത്രിയോ ഒരാള്‍ക്ക് നെഞ്ചുവേദന വന്നാല്‍ രോഗിയെ ജീവനോടെ വേണമെങ്കില്‍ മെഡിക്കല്‍ കോളജിലേക്കല്ലാതെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകണം എന്നാണവസ്ഥ. സ്ട്രോക്ക് വന്നവര്‍ക്ക് പെട്ടെന്നുതന്നെ ചെയ്യുന്ന പ്രൈമറി ആന്‍ജിയോപ്ളാസ്റ്റിപോലും ചെയ്യാന്‍ രാത്രി സമയങ്ങളിലും ഞായറാഴ്ചകളിലും ആളില്ല. മുതിര്‍ന്ന ഡോക്ടര്‍മാര്‍ മടിപിടിച്ച് വീട്ടിലിരിക്കുന്നതിനാല്‍ നഷ്ടപ്പെടുന്നത് രോഗിയുടെ ജീവനാണ്. പി.ജി ഡോക്ടര്‍മാര്‍ ഇവ ചെയ്യാന്‍ തയാറാണെങ്കിലും മുതിര്‍ന്ന ഡോക്ടര്‍മാര്‍ തയാറാകാത്തതിനാലാണ് ഇവ മുടങ്ങുന്നത്. ആന്‍ജിയോപ്ളാസ്റ്റി ചെയ്യണമെങ്കില്‍ അസോസിയേറ്റ് പ്രഫസറുടെയെങ്കിലും നേതൃത്വം നിര്‍ബന്ധമാണ്. 24 മണിക്കൂര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ളെന്നാണ് രാത്രി അവധിക്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഞായറാഴ്ചകളില്‍ സ്കാനിങ്, എക്സ്റേ, ലാബ് പരിശോധനകള്‍ എന്നിവക്കെല്ലാം മുടക്കാണ്. 1960കളില്‍ ആശുപത്രിയില്‍ വരുന്നതിന്‍െറ ഇരട്ടിയിലേറെ രോഗികള്‍ നിലവില്‍ വരുന്നുണ്ട്. എന്നാല്‍, സ്ഥലസൗകര്യത്തിന്‍െറ കാര്യത്തില്‍ ആശുപത്രി വളരെ പിന്നിലാണ്. ആശുപത്രി നിര്‍മിച്ച കാലത്തുള്ള സൗകര്യങ്ങളില്‍നിന്ന് ഒരിഞ്ചുപോലും സൗകര്യം വര്‍ധിച്ചിട്ടില്ല. അത്യാഹിത വിഭാഗം, മെഡിസിന്‍ വിഭാഗം, ഗ്യാസ്ട്രോ സര്‍ജറി, പ്ളാസ്റ്റിക് സര്‍ജറി, അര്‍ബുദ വാര്‍ഡുകള്‍, മനോരോഗ വാര്‍ഡ്, ന്യൂറോ സര്‍ജറി, തൊറാസിക് സര്‍ജറി തുടങ്ങി ഒട്ടുമിക്ക വിഭാഗങ്ങളും സ്ഥലസൗകര്യ പ്രശ്നം അനുഭവിക്കുന്നു. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ധാരാളം സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും അതു വേണ്ട വിധം ഉപയോഗപ്പെടുത്തുന്നില്ല. |
എണ്ണ വിപണിയിലെ പ്രതിസന്ധി താല്‍ക്കാലികം - പെട്രോളിയം മന്ത്രി Posted: 21 Dec 2014 06:43 PM PST Image: റിയാദ്: അന്താരാഷ്ട്ര എണ്ണ വിപണി നേരിടുന്ന വിലയിടിവ് അറബ് വിപണിയെയും അതിന്‍െറ ഭാഗമായ സൗദി സാമ്പത്തിക മേഖലയെയും ബാധിക്കില്ളെന്ന് സൗദി പെട്രോളിയം, ഖനന മന്ത്രി ഡോ. അലി അന്നുഐമി പറഞ്ഞു. അബൂദബിയില്‍ നടക്കുന്ന പത്താമത് അറബ് ഊര്‍ജ സമ്മേളനത്തില്‍ സൗദി സംഘത്തെ നയിച്ചത്തെിയ മന്ത്രി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. |
ഒമാനുമായി ബന്ധം മെച്ചപ്പെടുത്തും –മന്ത്രി Posted: 21 Dec 2014 06:38 PM PST Image: മനാമ: ഒമാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനും ബഹ്റൈന്‍ ഒരുക്കമാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി. ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ആരംഭിക്കുന്ന ഒമാന്‍-ബഹ്റൈന്‍ സംയുക്ത സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇവിടെ എത്തിയത്. ബഹ്റൈനുമായി ബന്ധം ദൃഢമാക്കുന്നതിനും സഹകരണം വ്യാപിപ്പിക്കുന്നതിനും ഏറെ സന്തോഷമുള്ളതായി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല പറഞ്ഞു. |
നിസ്സംഗതകൊണ്ട് അധികാരികളും പൊള്ളിച്ചു; ആസിഡ് ആക്രമണ ഇരകള്‍ സമരപ്പന്തലൊഴിയുന്നു Posted: 21 Dec 2014 06:36 PM PST Image: ന്യൂഡല്‍ഹി: അസ്ഥികള്‍ ഉറച്ചുപോകുന്ന കൊടും തണുപ്പില്‍ ഡല്‍ഹി ജന്തര്‍മന്തറിലെ സമരപ്പന്തലില്‍ 10 ദിവസമായി നിരാഹാര സത്യഗ്രഹമനുഷ്ഠിക്കുകയായിരുന്നു ഇവര്‍. എന്നാല്‍, പ്രണയാര്‍ഥന നിരസിച്ചതിന്‍െറയും കുടുംബ വഴക്കിന്‍െറയും പേരില്‍ ആസിഡ് ഒഴിച്ച് മുഖം നശിപ്പിച്ച അക്രമികള്‍ കാണിച്ചതിനേക്കാള്‍ ക്രൂരമായ നിസ്സംഗതയോടെ അധികൃതരും പൊതുസമൂഹവും നേരിട്ടതോടെ സഹികെട്ട് സമരപ്പന്തല്‍ വിട്ടിറങ്ങുകയാണ് ഈ പെണ്‍പോരാളികള്‍. ആസിഡ് ആക്രമണ ഇരകളായ രൂപ, സോനിയ (ഗാസിയാബാദ്), റിതു (റോത്തക്ക്), ഗീത (മീറത്ത്), നീതു (ആഗ്ര), പ്രീതി (ഫതഹ്പൂര്‍), സുനിത (ഉന്നാനോ) എന്നിവരും ബറേലിയില്‍ ഈയിടെ ആക്രമണത്തിനിരയായ മുസ്കാനിന്‍െറ ബന്ധുക്കളുമാണ് സത്യഗ്രഹം നടത്തിവന്നത്. ആസിഡ് ആക്രമണ കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍ വേണമെന്നും ആസിഡ് വില്‍പനക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഇരകള്‍ക്ക് പുനരധിവാസത്തിന് നടപടി സ്വീകരിക്കണമെന്നുമുള്ള ന്യായമായ ആവശ്യങ്ങള്‍ മാത്രമാണ് അവര്‍ ഉയര്‍ത്തിയത്. എന്നാല്‍, ഇക്കാര്യങ്ങളടങ്ങുന്ന നിവേദനം നല്‍കാന്‍ അഭ്യന്തരമന്ത്രിയെ കാണാനുള്ള ശ്രമം പോലും ബലപ്രയോഗത്താല്‍ പൊലീസ് തടഞ്ഞു. അതിക്രമത്തിനു മുതിര്‍ന്ന പൊലീസുകാര്‍ക്ക് ഇവര്‍ പകരമായി നല്‍കിയത് പൂക്കളും പൂക്കള്‍ തോല്‍ക്കുന്ന പുഞ്ചിരിയും. ആഭ്യന്തര മന്ത്രാലയത്തില്‍നിന്നോ വനിതാ ക്ഷേമ മന്ത്രാലയത്തില്‍നിന്നോ ഉത്തരവാദപ്പെട്ട ഒരു അധികാരി പോലും ഇവരോടു വന്നു കാര്യം തിരക്കിയില്ല. എന്നാല്‍, സി.പി.എം നേതാവ് വൃന്ദ കാരാട്ട്, സി.പി.ഐ-എം.എല്‍ ലിബറേഷന്‍ നേതാവ് കവിത കൃഷ്ണന്‍, കോണ്‍ഗ്രസ് എം.പി രഞ്ജിത് രഞ്ജന്‍ എന്നിവരും ഒരുകൂട്ടം വിദ്യാര്‍ഥികളും കലാ പ്രവര്‍ത്തകരും പന്തലിലത്തെി പകര്‍ന്ന പിന്തുണ തങ്ങളുടെ ധൈര്യവും ആവേശവും ആകാശത്തോളമുയര്‍ത്തിയെന്ന് സമരത്തിന് നേതൃത്വം നല്‍കിയ സ്റ്റോപ് ആസിഡ് അറ്റാക് കാമ്പയിന്‍ നായിക ലക്ഷ്മി പറഞ്ഞു. ഓണ്‍ലൈന്‍ വഴി ഒട്ടേറെപ്പേര്‍ പിന്തുണയറിയിക്കുകയും വീടുകളിലും ജോലിസ്ഥലങ്ങളിലും അനുഭാവ സത്യഗ്രഹം നടത്തുകയും ചെയ്തു. പാര്‍ലമെന്‍റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിഷയത്തില്‍ കൂടുതല്‍ ബോധവത്കരണം നല്‍കുമെന്നും അടുത്ത പാര്‍ലമെന്‍റ് സമ്മേളന കാലത്ത് സമരവുമായി വീണ്ടും തലസ്ഥാനത്തത്തെുമെന്നും പ്രഖ്യാപിച്ചാണ് ഇവര്‍ മടങ്ങുന്നത്. |
ഉള്ളില്‍ ഒതുക്കിയ വേദനകളുമായി സത്നാമിന്‍െറ അമ്മ കേരളത്തില്‍ Posted: 21 Dec 2014 06:34 PM PST Image: Subtitle: സത്നാം കേസിനെക്കുറിച്ച് അഭിഭാഷകനുമായി ചര്‍ച്ചക്കാണ് അമ്മയത്തെിയത് തൃശൂര്‍: കേരളത്തില്‍ ഒരിക്കല്‍ കൂടി കാലുകുത്തിയപ്പോള്‍ ഉള്ളില്‍ ഒതുക്കിയ വേദനകള്‍ സുമന്‍ സിങ്ങിന്‍െറ നെഞ്ചില്‍ നിന്ന് വിതുമ്പലായി പുറത്തുവന്നു. രണ്ട് വര്‍ഷത്തിലേറെയായി കേരളം എന്ന് കേള്‍ക്കുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകും. ആ കണ്ണുകള്‍ ഇപ്പോഴും തന്‍െറ പ്രിയപ്പെട്ട മകന്‍ സത്നാംസിങ്ങിനെ തേടുകയാണ്. 2012 ആഗസ്റ്റ് ഒന്നിന് വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്ത സത്നാംസിങ്ങിന്‍െറ അമ്മക്ക് ദീര്‍ഘകാലത്തിന ്ശേഷം കേരളത്തിലത്തെിയപ്പോള്‍ സങ്കടം അടക്കാനായില്ല. തന്‍െറ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞ മണ്ണാണിത് എന്നവര്‍ മന്ത്രിച്ചുകൊണ്ടേയിരുന്നു. വിവാഹം കഴിഞ്ഞ കാലത്ത് ഭര്‍ത്താവ് ഹരീന്ദര്‍ സിങ്ങുമായി കേരളത്തില്‍ എത്തിയത് അവര്‍ ഓര്‍ത്തു. കന്യാകുമാരിയിലും തിരുവനന്തപുരത്തുമൊക്കെയായിരുന്നു അവരുടെ മധുവിധു.വര്‍ഷങ്ങള്‍ക്ക് ശേഷം അതേ മണ്ണില്‍വെച്ച് തങ്ങളുടെ മകന്‍ നഷ്ടപ്പെട്ടതിന്‍െറ ആഘാതത്തില്‍ നിന്ന് ആ അമ്മ ഇനിയും മുക്തയായിട്ടില്ല. സര്‍ക്കാറും പൊലീസും അന്വേഷിച്ചിട്ടും എങ്ങുമത്തൊതെ നിലക്കുന്ന സത്നാമിന്‍െറ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് അഭിഭാഷകനുമായി സംസാരിക്കാനാണ് സുമന്‍സിങ് ഭര്‍ത്താവ് ഹരീന്ദര്‍ സിങ്ങിനും സഹോദരന്‍ കരണ്‍ ദീപ് സിങ്ങിനുമൊപ്പം ഞായറാഴ്ച ധന്‍ബാദ്^ആലപ്പുഴ എക്സ്പ്രസില്‍ തൃശൂരിലത്തെിയത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ആദ്യം തങ്ങളെ സ്വീകരിക്കാന്‍ എത്തിയവരോട് ചിരിക്കാനുള്ള അവരുടെ ശ്രമം വിഫലമായി. ആ വൃഥാശ്രമം പതിയെ വിതുമ്പലായി മാറുകയായിരുന്നു.ചിരിമാഞ്ഞുപോയ ആ മുഖത്ത് കേരളമെന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ അവര്‍ കരഞ്ഞുപോവുകയാണ്. മകന്‍െറ മരണത്തിന് ശേഷം അവര്‍ അവന്‍െറ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. മൂന്നുമാസം മുമ്പ് മാത്രമാണ് പുറത്തിറങ്ങിയത്. അതിനുശേഷം ആ അമ്മ നടത്തിയ ഏറ്റവും വലിയ യാത്ര മകന്‍െറ ജീവന്‍ കവര്‍ന്ന മണ്ണിലേക്കാണ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയാറാണോ അല്ലയോ എന്ന് ഇതുവരെ അറിയിച്ചിട്ടില്ല. എന്നാലും മകന് നീതി ലഭിക്കാനും യഥാര്‍ഥ കൊലയാളികളെ കണ്ടത്തൊനും വേണ്ടി ഏതറ്റം വരെ പോകാനും തയാറാണെന്നും സത്നാമിന്‍െ പിതാവ് ഹരീന്ദ്രകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.ഇതിനായി എത്ര തവണ വേണമെങ്കിലും കേരളത്തില്‍ വരാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. 2012 ആഗസ്റ്റ് ഒന്നിന് അമൃതാനന്ദമയിയെ അക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സത്നാമിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ആഗസ്റ്റ് മൂന്നിന് അര്‍ധരാത്രി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് വൈകീട്ട് നാലിന് മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികളുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. സത്നാമിന്‍െറ ശരീരത്തിലുണ്ടായിരുന്ന 77 മുറിവുകള്‍ എവിടെവെച്ചുണ്ടായതാണെന്ന് കുറ്റപത്രത്തില്‍ ഇല്ല. ചാര്‍ജ് ഷീറ്റില്‍ വൈരുധ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വള്ളിക്കാവ് അമൃതാനന്ദമയീ ആശ്രമത്തില്‍ വെച്ച് സത്നാമിന് മര്‍ദനമേറ്റിട്ടുണ്ടെന്ന് ഹരീന്ദര്‍ സിങ് ആവര്‍ത്തിച്ചു. |
വീട്ടിലേക്ക് മടങ്ങുന്ന മതംമാറ്റങ്ങള്‍ Posted: 21 Dec 2014 06:13 PM PST Image: മതംമാറ്റം ഒരിക്കല്‍ക്കൂടി രാജ്യത്ത് ചര്‍ച്ചാ വിഷയമാവുകയാണ്. ഇത് രാജ്യത്ത് മുമ്പു പലതവണ പലവിധത്തില്‍ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായ വിഷയമാണ്. രണ്ടാം എന്‍.ഡി.എ ഗവണ്‍മെന്‍റിന്‍െറ കാലത്ത് പ്രധാനമന്ത്രി എ.ബി. വാജ്പേയി മതംമാറ്റത്തെക്കുറിച്ച് ദേശീയസംവാദം ഉണ്ടാവണമെന്നാവശ്യപ്പെട്ടിരുന്നു. ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാന ഗവണ്‍മെന്‍റുകള്‍ മതംമാറ്റ നിരോധത്തോടടുത്തു നില്‍ക്കുന്ന കര്‍ശന നിയന്ത്രണം കൊണ്ടുവന്നതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ ഇടപെട്ടായിരുന്നു വാജ്പേയി അന്ന് ആ പ്രസ്താവന നടത്തിയത്. ഭരണഘടനാ നിര്‍മാണസഭയില്‍തന്നെ മതംമാറ്റത്തെക്കുറിച്ച വലിയ സംവാദങ്ങള്‍ നടന്നിരുന്നു. മതപ്രചാരണ സ്വാതന്ത്ര്യം മതം മാറ്റാനുള്ള സ്വാതന്ത്ര്യമാണെന്നും അതുകൊണ്ട് ഭരണഘടനയില്‍ അത് ഉള്‍പ്പെടുത്തരുതെന്നും ടി. കൃഷ്ണാചാരിയെയും കെ.എം. മുന്‍ഷിയെയും പോലുള്ള ദേശീയനേതാക്കള്‍ ഭരണഘടന സഭയില്‍ വാദിച്ചിരുന്നു. എന്നാല്‍, അംബേദ്കര്‍ ഈ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി നിലകൊണ്ടു. ഈ സംവാദം ഭരണഘടന നിര്‍മാണ ചര്‍ച്ച സമാഹരണം 61ാം വാള്യത്തിലുണ്ട്. ഹിന്ദു മുസ്ലിമാവുന്നതും മുസ്ലിം ഹിന്ദുവാകുന്നതും ഇവരാരെങ്കിലും ക്രിസ്ത്യാനിയാകുന്നതും ക്രിസ്ത്യാനി മറ്റേതെങ്കിലും മതം സ്വീകരിക്കുന്നതും മതവിശ്വാസി മതരഹിതനാകുന്നതും മതരഹിതന്‍ മതവിശ്വാസിയാവുന്നതുമൊക്കെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറാന്‍ കഴിയുന്ന ചലനാത്മകമായ അന്തരീക്ഷമാണ് ജനാധിപത്യത്തിന്‍െറ ജീവവായു. മതംമാറ്റങ്ങള്‍ നമ്മുടെ നവോത്ഥാനത്തെയും സാമൂഹിക പരിഷ്കരണത്തെയും മതനവീകരണത്തെയുമെല്ലാം ഒരുപാട് ത്വരിപ്പിച്ച സാമൂഹിക ശക്തിയാണ്. 1930കളില്‍ ക്ഷേത്രപ്രവേശ വിളംബരത്തിന്‍െറ പെട്ടെന്നുള്ള കാരണം തിരുവിതാംകൂറിലെ ഈഴവര്‍ മറ്റുമതങ്ങളിലേക്കു മാറാന്‍ നടത്തിയ ആലോചനകളായിരുന്നു. ലഹളേ നീതന്നെ പരിഷ്കര്‍ത്താവ് എന്ന് കുമാരനാശാന്‍ പറഞ്ഞതുപോലെ മതംമാറ്റം സ്വയം ഒരു സാമൂഹിക പരിഷ്കരണ ശക്തിയാണ്. മതം മാറാതെ പാരമ്പര്യ മതത്തില്‍തന്നെ നിലയുറപ്പിച്ച അധ$സ്ഥിത പിന്നാക്ക ജാതിക്കാര്‍ക്ക് സ്വമതത്തിനകത്തുതന്നെ മതപരിവര്‍ത്തന സാധ്യത ഒരു വലിയ വിലപേശല്‍ശേഷി നല്‍കിയിരുന്നു. ആധുനിക തിരുവിതാംകൂറിന്‍െറ സാമൂഹികമാറ്റത്തിന്‍െറ ചരിത്രമെഴുതിയ റോബിന്‍ ജെഫ്രി രേഖപ്പെടുത്തുന്നു. ‘ക്രിസ്തുമതത്തിലേക്ക് അത്രക്കൊന്നും ഈഴവര്‍ മാര്‍ഗം കൂടിയില്ല. എന്നാല്‍, ഏതാണ്ട് 40 വര്‍ഷത്തേക്ക്, 1936ലെ ക്ഷേത്രപ്രവേശ വിളംബരംവരെ ഉയര്‍ന്നജാതി ഹിന്ദുക്കളില്‍നിന്ന് ഉയര്‍ന്ന പദവിയുടെ അംഗീകാരം പിടിച്ചു പറ്റുന്നതിനുള്ള ഒരു ഭീഷണിയായി മതപരിവര്‍ത്തനത്തെ അവര്‍ ഉപയോഗിച്ചിരുന്നു’ (നായര്‍ മേധാവിത്വത്തിന്‍െറ പതനം). ഹിന്ദുമതത്തെ നവീകരിക്കുന്നതില്‍ മതപരിവര്‍ത്തനം ഒരു രാസ ത്വരകമായി ഏറെ വര്‍ത്തിച്ചിട്ടുണ്ട്. അംബേദ്കര്‍ ഇന്ത്യാചരിത്രത്തില്‍ മതംമാറ്റത്തെ സാമൂഹിക പരിവര്‍ത്തനത്തിനായി ഉപയോഗിച്ച പരിഷ്കര്‍ത്താവായിരുന്നു. മതമെന്നാല്‍ വംശമാണെന്നും വംശമെന്നാല്‍ മാറാന്‍ പാടില്ലാത്തതാണെന്നുമുള്ള ജനാധിപത്യവിരുദ്ധ വാദത്തിനു നേരെയുള്ള പ്രഹരങ്ങളാണ് ഓരോ മതംമാറ്റവും. മതം മാറിയാലും ജാതിമാറുന്നില്ല എന്ന അപഹാസ്യത സംഭവിക്കുന്നത് മതങ്ങളുടെ വിമോചനശേഷി പ്രകടമാക്കുന്നതിലെ സാഹചര്യപരമായ പരാധീനത കാരണമാണ്. ഇപ്പോള്‍ ആഗ്രയില്‍ നടന്നതും അലീഗഢില്‍ നടത്താന്‍ നിശ്ചയിച്ചതുമായ സംഘ്പരിവാറിന്‍െറ ഘര്‍ വാപസി (വീട്ടിലേക്ക് മടങ്ങല്‍) പരിപാടിയുടെ സവിശേഷത വംശങ്ങളെ ജനാധിപത്യവത്കരിക്കുന്ന പ്രക്രിയയല്ല എന്നതാണ്. വീട്ടിലേക്കുള്ള മടക്കമെന്നാല്‍ വംശത്തിലേക്കുള്ള മടക്കമാണ്. സംഘ്പരിവാര്‍ ഇവിടെ പറയുന്ന വീട് വംശത്തിന്‍െറ രൂപകമാണ്. ഇല്ലത്തുനിന്ന് പോയിരുന്നവന്‍ ഇല്ലത്തേക്കും ചാളയില്‍നിന്ന് പോയവന്‍ ചാളയിലേക്കും ചെറ്റയുണ്ടായിരുന്നവന് ചെറ്റയിലേക്കുമുള്ള മടക്കം. മതത്തെയും വിശ്വാസത്തെയും കുറിച്ച വ്യവഹാരത്തില്‍ വീട് സംഘ്പരിവാറിന്‍െറ മോഹിപ്പിക്കുന്ന പ്രതീകമാവുന്നത് വെറുതെയല്ല. ജാതി വ്യവസ്ഥയുടെ തുറമുഖങ്ങളാണ് വീടുകള്‍. ജാതി ഒരു വംശ വൃക്ഷമാണ്. ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത കോട്ട. അതില്‍നിന്ന് ചില ഘട്ടങ്ങളില്‍ രക്ഷപ്പെട്ടവരെ തിരികെ ആ കോട്ടയില്‍തന്നെ അകപ്പെടുത്തുക എന്നതാണ് ഘര്‍ വാപസിയുടെ ലക്ഷ്യം. അലീഗഢിലെ മുസ്ലിംകള്‍ താക്കൂര്‍മാരും രജപുത്രന്മാരുമായിരുന്നു. അവരെ ആ ജാതിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് സംഘ്പരിവാര്‍ നേതാക്കള്‍ പറയുന്നത്. മതപരിവര്‍ത്തനത്തിനെതിരായ വംശീയമായ ഈ തിരിച്ചുപോക്കിന് മതപരാവര്‍ത്തനം എന്ന പദാവലി സംഘ്പരിവാര്‍ ഉപയോഗിക്കുന്നുണ്ട്. ‘മതേതരത്വം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവര്‍ മതപരിവര്‍ത്തനത്തെ നഖശിഖാന്തം എതിര്‍ക്കുകയും മതപരാവര്‍ത്തനത്തെ കലവറയില്ലാതെ സ്വാഗതം ചെയ്യുകയും വേണം’ എന്നാണ് അവരുടെ വാദം. ഒരു വിമോചന മൂല്യവുമില്ലാത്ത അടഞ്ഞ സാമൂഹിക ക്രമത്തെ വീണ്ടും അടച്ചുറപ്പിക്കുന്ന തലതിരിഞ്ഞ മതപരിവര്‍ത്തനമാണ് ഘര്‍ വാപസി എന്ന മതപരാവര്‍ത്തനം. ഹിന്ദുമതത്തിലേക്കുള്ള മതപരിവര്‍ത്തനമായതുകൊണ്ടല്ല അത് പ്രതിലോമകരമാവുന്നത്. ഘര്‍ വാപസി വംശത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണെന്നതുകൊണ്ടാണ്. മാറ്റം എവിടെ നിന്ന് എവിടേക്കാണെങ്കിലും ജനാധിപത്യപരവും സാമൂഹികവുമായ ചലനാത്മകതയെ സഹായിക്കുന്നതാണ്. ജനാധിപത്യപരമായല്ല വംശീയമായാണ് സംഘ്പരിവാര്‍ രാഷ്ട്രത്തെപോലും നോക്കിക്കാണുന്നത്. വംശത്തിന്‍െറ ഭൂരൂപമാണ് സംഘ്പരിവാറിന് രാജ്യം. അവരെ സംബന്ധിച്ചിടത്തോളം പൗരത്വമല്ല ജാതി പോലെതന്നെ ജന്മമാണ് ഒരാളെ രാജ്യവുമായി ബന്ധിപ്പിക്കുന്ന ഘടകം. അതുകൊണ്ടാണ് 2005ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒന്നാം യു.പി.എ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നപ്പോള്‍ മുന്നണി നേതാവായി സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിട്ടും അവരുടെ പ്രധാനമന്ത്രി സ്ഥാനാരോഹണത്തിനെതിരെ ബി.ജെ.പി അതിശക്തമായ സമരം നടത്തിയത്. ഒടുവില്‍, ആ സമര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ സോണിയക്ക് ഈ പദവി ഉപേക്ഷിക്കേണ്ടി വന്നു. സോണിയ ഗാന്ധിക്ക് മറ്റേതൊരു ഇന്ത്യന്‍ പൗരനെയും പോലെ തുല്യമായ പൗരത്വമുണ്ടായിരുന്നു. ഇല്ലാതിരുന്ന ഏകകാര്യം ഇന്ത്യക്കാരിയായി ജനിച്ചില്ല എന്നതുമാത്രമായിരുന്നു. രാജ്യമെന്നതുതന്നെ ഒരു വലിയ ജാതിയായി മാറുന്നതാണ് നമ്മള്‍ അന്നു കണ്ടത്. ജാതി മാത്രമല്ല ശരിയായ പൗരത്വവും ജന്മം കൊണ്ടാണ് നിര്‍ണയിക്കപ്പെടുന്നത് എന്നാണ് അന്ന് സംഘ്പരിവാര്‍ സ്ഥാപിച്ചെടുത്തത്. മാതൃരാജ്യം സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യയശാസ്ത്രമാണ്. അല്ലാതെ പിറന്ന നാടിന്‍െറ പേരല്ല. ഇന്ത്യന്‍ എന്ന വ്യാജേന സവര്‍ണ സംസ്കാരത്തെ പൊതുസംസ്കാരമായി സ്ഥാപിച്ചെടുക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. ഇന്ത്യന്‍ മണ്ണില്‍ ഉയിര്‍കൊണ്ടു എന്നതാണ് ഈ സംസ്കാരം മഹത്തരമാകുന്നതിന്‍െറ ഏകകാരണം. ഇത് പറയുന്നവര്‍ ജനിച്ചത് അമേരിക്കയിലോ അറേബ്യയിലോ ചൈനയിലോ ആയിരുന്നെങ്കില്‍ ഈ വംശീയ യുക്തിയനുസരിച്ച് അതത് നാടുകളില്‍ പിറന്ന സംസ്കാരങ്ങളെ ഉദാത്തീകരിക്കുമായിരുന്നു. അതുകൊണ്ടാണ് എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പറയുന്നത്. ഹിന്ദുക്കളല്ലാത്തവരാരും ഇന്ത്യക്കാരല്ല എന്നതാണ് അതിന്‍െറ അര്‍ഥം. രാജ്യത്തെ, സംഘ്പരിവാര്‍ ഭാവന അമ്മയായാണ് അവതരിപ്പിക്കാറുള്ളത്. ഭാരതാംബയാണ് അവര്‍ക്ക് രാജ്യം. വംശത്തിന്‍െറ ഉറവിടമായ ഗര്‍ഭപാത്രത്തിന്‍െറ വലിയ രൂപം. എല്ലാ ദേശീയ കാല്‍പനികതകളിലും ഇതു കാണാന്‍ കഴിയും. ദേശീയ ഭ്രാന്തില്‍ ഇതിന്‍െറ സാന്ദ്രത ഏറെ അപകടകരമായ അളവിലായിരിക്കുമെന്നുമാത്രം. യഥാര്‍ഥത്തില്‍ ശരീരത്തെയും വംശത്തെയുമൊക്കെ അതിവര്‍ത്തിക്കാനാണ് മനുഷ്യന് ആദര്‍ശം. ശരീരം സ്വാര്‍ഥതക്ക് പ്രേരിപ്പിക്കുമ്പോള്‍ അതിനെ മറികടക്കാന്‍ ബലംനല്‍കുന്നത് ആദര്‍ശ വിചാരങ്ങളാണ്. വംശീയ വാദത്തില്‍ ശരീരവും വംശവുമൊക്കെതന്നെ ആദര്‍ശമാവുകയാണ്. ശരീരം, മാതാപിതാക്കള്‍, വീട്, കുടുംബം, വംശം, ജന്മനാട് ഇവയെ മറികടക്കുന്ന ഒരാത്മീയ പ്രക്രിയ എല്ലാ ഋഷിമാരിലും പ്രവാചകന്മാരിലും കാണാന്‍ കഴിയും. അങ്ങനെയാണ് ബുദ്ധന്‍ കൊട്ടാരമുപേക്ഷിച്ച് ഇറങ്ങിപ്പോവുന്നത്. രാമന്‍ കാട്ടിലേക്കു പോവുന്നത്. കൃഷ്ണന്‍ ബന്ധുക്കള്‍ക്കെതിരെ ധര്‍മയുദ്ധത്തിന് അര്‍ജുനനെ പ്രേരിപ്പിക്കുന്നത്. എബ്രഹാം പ്രവാചകന്‍ വീട്ടില്‍നിന്നും നാട്ടില്‍നിന്നും പുറത്താക്കപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ്, മക്കേ, നിന്നേക്കാള്‍ പ്രിയപ്പെട്ട ഒരു നാടുമെനിക്കില്ല എന്നു വികാരാധീനനായിക്കൊണ്ട് നാടുപേക്ഷിച്ചത്. ജന്മത്തിന്‍െറയും ശരീരത്തിന്‍െറയും അതിന്‍െറ വിപുല രൂപങ്ങളായ കുടുംബം, വംശം, ജാതി, ദേശം എന്നിവയില്‍ നിന്നെല്ലാമുള്ള അപ്പുറം പോകലാണ് ആത്മീയതയും മതവും. അതു മാറരുതെന്ന് പറയുന്നവരെയും മാറിയവര്‍ പൂര്‍വവംശത്തിലേക്ക് തിരിച്ചുവരണമെന്നു പറയുന്നവരെയും സംബന്ധിച്ചിടത്തോളം മതം ഒരു വംശീയത മാത്രമാണ്. സംഘ്പരിവാറിന്‍െറ യഥാര്‍ഥ ആവശ്യം മതംമാറ്റം നിരോധിക്കുകയാണ്. അതുകൊണ്ടാണ് ആഗ്ര മതംമാറ്റ വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍ററി കാര്യമന്ത്രി എം. വെങ്കയ്യ നായിഡു, മതപരിവര്‍ത്തനം തടയുന്നതിന് നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പാര്‍ലമെന്‍റില്‍ അറിയിച്ചത്. മതംമാറ്റമെന്ന ചലനാത്മകതയെ പിടിച്ചുകെട്ടാനുള്ള പൊതുസമ്മതം നേടിയെടുക്കാനാണ് സംഘ്പരിവാര്‍ ഇപ്പോള്‍ ഈ പ്രകോപനം സൃഷ്ടിക്കുന്നത്. ഒരു ജാതിയധിഷ്ഠിത സാമൂഹികക്രമത്തിന് മതംമാറ്റത്തോളം പോന്ന മറ്റൊരു ഭീഷണിയുമില്ല. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment