തീവ്രവാദികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു ^മോദി Madhyamam News Feeds |
- തീവ്രവാദികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു ^മോദി
- മുന്‍ സുരക്ഷാ മേധാവിയെ ചൈന അറസ്റ്റ് ചെയ്തു
- തീവ്രവാദികളുടെ ഭക്ഷണ സഞ്ചികളില്‍ പാക് മുദ്ര
- നരേന്ദ്രമോദിക്ക് ‘ഏഷ്യന്‍ ഓഫ് ദി ഇയര്‍’പുരസ്കാരം
- മദ്യനയം: നിലപാടിലുറച്ച് വി.എം സുധീരന്‍
- രഞ്ജി: കേരളം^ ഗോവ മത്സരം നാളെ മുതല്‍
- അതിശൈത്യം: യുപിയില്‍ ഒമ്പത് മരണം
- ദൈവദശകം രചനാ ശതാബ്ദി ആഘോഷം ഉജ്ജ്വലമായി
- ഇന്ത്യ ഫലസ്തീന് വലിയ പിന്തുണ നല്‍കിയ രാജ്യം -ഖാലിദ് മിശ്അല്‍
- ആലപ്പുഴയിലും കോഴിക്കോടും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കൂട്ട അവധിയില്‍
- സൗദിയില്‍ 70 വര്‍ഷത്തേക്കുള്ള പെട്രോള്‍ സൂക്ഷിപ്പ് - എന്‍ജി. ബര്‍ജസ്
- നീതിന്യായ മേഖലയില്‍ സ്ത്രീകളെ വിലക്കാന്‍ പാര്‍ലമെന്‍റില്‍ കരട് നിര്‍ദേശം
- പത്താമത് മനാമ ഡയലോഗിന് തുടക്കം
- റോബര്‍ട്ട് കൈകൊണ്ട് കാത്തത് നാടിനെ
- ജനതാ പരിവാര്‍
- ദുര്‍വാദങ്ങള്‍കൊണ്ട് ഗവേഷണത്തെ സ്തംഭിപ്പിക്കുന്ന വിധം
- മോദിയുടെ ഇന്ത്യയില്‍ ബാബരിയുടെ ഓര്‍മ
- സായാഹ്നസവാരി സംഘത്തിലെ ഒന്നാമന്‍ യാത്രയായി
- വനപാലകര്‍ വലിയങ്ങാടിയില്‍; കുരുവികള്‍ക്ക് കൂടായി
- നിറകണ്ണുകളോടെ അര്‍പ്പുതാമ്മാള്‍
- ഇന്ത്യ^ആസ്ട്രേലിയന്‍ ഇലവന്‍ സന്നാഹമത്സരം സമനിലയില്‍
- രാജി ആവശ്യത്തില്‍ നിന്ന് മാറി പ്രതിപക്ഷം പ്രമേയത്തിന്
- ബാര്‍ കോഴ: വിജിലന്‍സ് നിയമോപദേശം തേടുന്നു
- ജി.കെ.എസ്.എഫ് മൊബൈല്‍ ആപ്പിന് മികച്ച റേറ്റിങ്
തീവ്രവാദികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു ^മോദി Posted: 06 Dec 2014 12:06 AM PST Image: ന്യൂഡല്‍ഹി: കശ്മീര്‍ താഴ്വരയിലെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തീവ്രവാദത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് തീവ്രവാദികള്‍ നടത്തുന്നതെന്നും എന്നാല്‍, ധീരരായ സൈനികര്‍ രാജ്യസുരക്ഷക്കായി ജീവത്യാഗം ചെയ്യുകയാണെന്നും മോദി പറഞ്ഞു. ശ്രീനഗറില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികള്‍ക്കെതിരെ പൊരുതി ജീവന്‍ വെടിഞ്ഞ ജവാന്‍മാര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലികള്‍ അര്‍പിച്ചു. രാജ്യത്തെ ഭാവിതലമുറകള്‍കൂടി ഓര്‍ത്തുവെക്കുന്നതാണ് കൊല്ലപ്പെട്ട ലെഫ്റ്റനന്‍റ് കേണല്‍ സങ്കല്‍പ് കുമാറിന്‍റെ മരണമെന്നും മോദി പറഞ്ഞു. തീവ്രവാദികളുടെ നാല് ആക്രമണങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം കശ്മീര്‍ താഴ്വര സാക്ഷ്യം വഹിച്ചത്. |
മുന്‍ സുരക്ഷാ മേധാവിയെ ചൈന അറസ്റ്റ് ചെയ്തു Posted: 05 Dec 2014 11:45 PM PST Image: ബെയ്ജിംഗ്: അധികാര ദുര്‍വിനിയോഗം നടത്തിയതിന് മുന്‍ സുരക്ഷാ മേധാവി സൗവ് യോംഗിനെ ചൈന അറസ്റ്റ് ചെയ്തു. ചൈനയിലെ ഉയര്‍ന്ന വിചാരണ കോടതിയില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ വകുപ്പ് മേധാവിയായിരുന്നു ഇദ്ദേഹം 2012ലാണ് വിരമിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും രാജ്യത്തിന്‍െറയും അതീവ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കല്‍. നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തല്‍, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളെന്ന് ചൈനയുടെ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് പോളിറ്റ് ബ്യൂറോയുടെ ഒമ്പതംഗ സമിതിയില്‍ അംഗമായിരുന്ന യോംഗിനെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. യോംഗിന്‍്റെ ബന്ധുകള്‍ക്കെതിരെയും അഴിമതി കേസ് നിലവില്‍ ഉണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. ഷീ ജിന്‍പിംഗ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത ശേഷം അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് ചൈന സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കണ്ടത്തൊനായി പ്രത്യേക അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. |
തീവ്രവാദികളുടെ ഭക്ഷണ സഞ്ചികളില്‍ പാക് മുദ്ര Posted: 05 Dec 2014 10:40 PM PST Image: ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയ തീവ്രവാദികള്‍ ഉപയോഗിച്ച ഭക്ഷണ പാക്കറ്റുകള്‍ പാകിസ്താനില്‍ നിന്നുള്ളതെന്ന് കണ്ടെ ത്തി. ബാരാമുല്ല ജില്ലയിലെ ഉറി സെക്ടറില്‍ മൊഹുറയില്‍ സൈന്യത്തിന്‍െറ 32 ഫീല്‍ഡ് റജിമെന്‍റിന്‍െറ ക്യാമ്പിനു നേരെ ആക്രമണം നടത്തിയ ഭീകരര്‍ ഉപയോഗിച്ച ഭക്ഷണ പാക്കറ്റുകളിലാണ് പാക് കമ്പനിയുടെ മുദ്രയുള്ളത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് സൈന്യം നടത്തിയ തെരച്ചിലിലാണ് തീവ്രവാദികളുടെ ബാഗുകളും അതില്‍ പാക് മുദ്രയുള്ള ഭക്ഷണ പാക്കറ്റുകളും കണ്ടെ ത്തിയത്. സാധാരണയായി പാക് സൈന്യം ഉപയോഗിച്ചുവരുന്ന ഭക്ഷണപാക്കറ്റുകളാണ് അവയെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന തോക്കുകളും വെടികോപ്പുകളും കണ്ടെ ത്തിയിട്ടുണ്ട്. ഉറിയിലെ സൈനിക ക്യാമ്പിനുനേരെ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് വെടിവെപ്പും ഗ്രനേഡ് ആക്രമണവും ഉണ്ടായത്. ഇവിടെ ഒരു ഓഫിസറുള്‍പ്പെടെ എട്ട് സൈനികരും, ഒരു സബ് ഇന്‍സ്പെക്ടറുള്‍പ്പെടെ മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു. തുടര്‍ന്ന് സൈന്യം മേഖല വളഞ്ഞ് നടത്തിയ പ്രത്യാക്രമണത്തില്‍ ആറു തീവ്രവാദികളെയും വധിച്ചു. |
നരേന്ദ്രമോദിക്ക് ‘ഏഷ്യന്‍ ഓഫ് ദി ഇയര്‍’പുരസ്കാരം Posted: 05 Dec 2014 10:07 PM PST Image: ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിങ്കപ്പുര്‍ പ്രസ് ഗ്രൂപ്പിന്‍്റെ 'ഏഷ്യന്‍ ഓഫ് ദി ഇയര്‍' പുരസ്കാരം. സിങ്കപ്പൂര്‍ ആസ്ഥാനമായ ദ സ്ട്രെയിറ്റ് ടൈംസിന്‍റെ പ്രസാധകരായ സിങ്കപൂര്‍ പ്രസ്സ് ഹോള്‍ഡിംഗ്സ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിലെ അട്ടിമറി ജയം നേടി ശക്തമായ നേതൃത്വത്തിലൂടെ ഇന്ത്യയുടെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യകതി യെന്ന നിലയിലാണ് മോദിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഭരണപരിഷ്കാരങ്ങളും ലോക ശ്രദ്ധ നേടിയ സാമ്പത്തിക നയങ്ങളും അന്താരാഷ്ട്ര നയതന്ത്രബന്ധങ്ങളിലെ നേട്ടങ്ങളുമാണ് മോദിയെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് സ്ട്രെയിറ്റ് ടൈംസ് എഡിറ്റര്‍ വാറന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങ്ങും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുമായിരുന്നു ഈ അവാര്‍ഡ് പങ്കിട്ടത്. |
മദ്യനയം: നിലപാടിലുറച്ച് വി.എം സുധീരന്‍ Posted: 05 Dec 2014 09:36 PM PST Image: തിരുവനന്തപുരം: മദ്യനയത്തില്‍ ഉറച്ച നിലപാടുമായി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ രംഗത്ത്. മദ്യനയം പാര്‍ട്ടി ആലോചിച്ചെടുത്ത തീരുമാനമാണ്. അതില്‍ ഏകപക്ഷീയമായ ഒരു നടപടിയും താനെടുത്തിട്ടില്ല ^സുധീരന്‍ വ്യക്തമാക്കി. മദ്യനയം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ല. നയം പ്രായോഗികമാണ്. ജനങ്ങള്‍ക്ക് ഗുണം കിട്ടുന്ന കാര്യമാണ് യഥാര്‍ഥ പ്രായോഗികത. സ്വന്തം പ്രതിഛായ മോശമാവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ അതേപടി വിശ്വസിക്കാനാവില്ലന്നെുംസുധീരന്‍ പറഞ്ഞു. മദ്യനയത്തിലെ മാറ്റം സംബന്ധിച്ച തീരുമാനം ഡിസംബര്‍ 15 ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്തിയ ജനപക്ഷയാത്രയില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
|
രഞ്ജി: കേരളം^ ഗോവ മത്സരം നാളെ മുതല്‍ Posted: 05 Dec 2014 08:38 PM PST Image: കല്‍പറ്റ: പുതിയ ചരിത്രമെഴുതാന്‍ കാത്തിരിക്കുകയാണ് കൃഷ്ണഗിരിയുടെ കുന്നിന്‍പുറം. ഒരു പകലിരവിനപ്പുറം വയനാടിന്‍െറ കായികഭൂമികയില്‍ ആവേശത്തിന്‍െറ പുത്തനേടുകള്‍ പിറക്കാനിരിക്കുന്നു. ദേശീയ തലത്തില്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടവേദിയായ രഞ്ജി ട്രോഫിയുടെ മത്സരച്ചൂടിന് ഡിസംബറിലെ മഞ്ഞുവീഴ്ചയെ വകഞ്ഞുമാറ്റി വയനാട് വേദിയൊരുക്കുമ്പോള്‍ മലയാളം മുഴുവന്‍ ഈ പച്ചപ്പിലേക്ക് ഉറ്റുനോക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണികളെ ആകര്‍ഷിച്ച രഞ്ജി ട്രോഫി മത്സരമായി മാറിയേക്കാവുന്ന ചരിത്രനിമിഷങ്ങള്‍ക്ക് കൃഷ്ണഗിരിയിലെ നയനമനോഹരമായ വയനാട് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായേക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പൊതുജനങ്ങള്‍ക്ക് പ്രവേശം സൗജന്യമാണ്. ഞായറാഴ്ച രാവിലെ ഒമ്പതിന് ടോസിലേക്കുള്ള നാണയം കറങ്ങിവീഴുന്നതോടെ സീസണിലെ കേരളത്തിന്‍െറ ആദ്യ മത്സരത്തിന് ഒൗദ്യോഗിക തുടക്കമാവും. 9.05ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഗുണ്ടപ്പ വിശ്വനാഥ് കേരളവും ഗോവയും തമ്മിലുള്ള മത്സരത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. 9.30നാണ് ചതുര്‍ദിന മത്സരത്തിന്‍െറ ആവേശപ്പോരിലേക്ക് ആദ്യ പന്തെറിയുക. ലോകകപ്പ് സാധ്യതാ ടീമില്‍ ഇടംപിടിച്ച കേരളത്തിന്‍െറ അഭിമാനതാരം സഞ്ജു വി. സാംസണിന്‍െറ സാന്നിധ്യം ഒഴിവുദിനത്തില്‍ കാണികളുടെ ഒഴുക്കിന് ആക്കം കൂട്ടിയേക്കും. ഗോവന്‍ നിരയില്‍ ഐ.പി.എല്ലിലെ മിന്നും താരങ്ങളായ സ്വപ്നില്‍ അസ്നോദ്കര്‍, ശദാബ് ജകാതി എന്നിവരും പാഡുകെട്ടിയിറങ്ങുമ്പോള്‍ തുല്യശക്തികളുടെ പോരാട്ടമായി മത്സരം മാറും. മത്സരത്തിനു ദിവസങ്ങള്‍ ബാക്കിയിരിക്കേ കായികപ്രേമികള്‍ ഒരുക്കങ്ങളും മറ്റും വീക്ഷിക്കാനെന്നോണം സ്റ്റേഡിയത്തില്‍ സന്ദര്‍ശനത്തിനത്തെുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ കേരള ടീം പരിശീലന വേളയില്‍ കാണികളേറെയുണ്ടായിരുന്നു. മൂന്നു ദിവസം മുമ്പ് ജില്ലയിലത്തെിയ ഗോവന്‍ ടീം വെള്ളിയാഴ്ചയും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും മറ്റു സന്ദര്‍ശകരെയെന്ന പോലെ ഗോവന്‍ ടീമിനെയും വല്ലാതെ ആകര്‍ഷിച്ചു. ശ്രീലങ്കയുടെ രാജ്യാന്തര ഓള്‍റൗണ്ടറായിരുന്ന നുവാന്‍ സോയ്സയാണ് ഗോവന്‍ പരിശീലകന്‍ എന്നതു കൊണ്ടുതന്നെ അവരെ നിസ്സാരരായി കാണാന്‍ കഴിയില്ളെന്ന് കേരളത്തിന്‍െറ ബൗളിങ് കോച്ച് ടിനു യോഹന്നാന്‍ പറയുന്നു. അമ്പയര്‍മാര്‍ വെള്ളിയാഴ്ച ഗ്രൗണ്ട് പരിശോധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, ആന്‍റി കറപ്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, മാച്ച് റഫറി തുടങ്ങിയവര്‍ ശനിയാഴ്ച ചുരം കയറിയത്തെും. ബംഗളൂരുവില്‍നിന്ന് ഇലക്ട്രോണിക് സ്കോര്‍ ബോര്‍ഡ് സ്റ്റേഡിയത്തിലത്തെിയിട്ടുണ്ട്. ഹൈദരാബാദിനെതിരെ ഡിസംബര്‍ 21ന് തുടങ്ങുന്ന മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ സ്പോര്‍ട്സ് ടീമിന്‍െറ സൗകര്യാര്‍ഥം കാമറാ സ്റ്റാന്‍ഡ്, എയര്‍ കണ്ടീഷന്‍ഡ് ഡാര്‍ക് റൂം തുടങ്ങിയവയുടെ സജ്ജീകരണം അവസാന ഘട്ടത്തിലാണ്. സൈറ്റ് സ്ക്രീനിന്‍െറ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ഷീറ്റിന്‍െറ ഇരുപുറങ്ങളില്‍ കറുപ്പും വെളുപ്പുമായി സൗകര്യപ്രദമായി മാറ്റാന്‍ കഴിയുന്ന സൈറ്റ് സ്ക്രീന്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ ആദ്യത്തേതാണ്. സംഘാടകരുടെ ആശയമാണ് ഈ നവീന സൈറ്റ് സ്ക്രീനിന് പിന്നില്‍. മത്സരങ്ങള്‍ക്ക് താല്‍ക്കാലികമായി സജ്ജീകരിക്കുന്ന പവലിയന്‍െറ നിര്‍മാണം പൂര്‍ത്തിയായി. 500 പേരെ ഉള്‍ക്കൊള്ളാന്‍ ഇതിനു കഴിയും. വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജാഫര്‍ സേട്ടും സെക്രട്ടറി നാസര്‍ മച്ചാനും സ്റ്റേഡിയത്തില്‍ കേന്ദ്രീകരിച്ച് മത്സര ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. |
അതിശൈത്യം: യുപിയില്‍ ഒമ്പത് മരണം Posted: 05 Dec 2014 08:27 PM PST Image: ലക്നൗ: ഉത്തര്‍പ്രദേശിന്‍െറ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം മൂലം ഒമ്പത് പേര്‍ മരണപ്പെട്ടു. കനത്തമഞ്ഞ് വീഴ്ചയെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളില്‍ മാത്രം ഏഴുപേരാണ് മരണമടഞ്ഞത്. സിദ്ധാര്‍ഥ് നഗര്‍, ഹര്‍ദോലി, ലക്കിംപുര്‍ ഖേരി എന്നീ ജില്ലകളിലാണ് വാഹനപകടങ്ങള്‍ ഉണ്ടായത്. സിദ്ധാര്‍ഥ് നഗറില്‍ മൂന്ന് പേരും ഹര്‍ദോലിയിലും ലക്കിംപൂര്‍ ഖേരിയിലും രണ്ടു പേര്‍ വീതവുമാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ലക്കിംപൂര്‍ ഖേരിയില്‍ അധ്യാപികയും 16 വയസുള്ള വിദ്യാര്‍ഥിയുമാണ് മരണപ്പെട്ടത്. ലോഹാറാനിയിലും ബസ്തിയിലും രണ്ടു പേരാണ് അതിശൈത്യം മൂലം മരണപ്പെട്ടത്. മുസഫര്‍ നഗറിലാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 5.5 രേഖപ്പെടുത്തിയത്. ഡിസംബറായതോടെ വടക്കേ ഇന്ത്യ തണുപ്പിന്‍െറ പിടിയിലായി കൊണ്ടിരിക്കുകയാണ്. ന്യൂഡല്‍ഹിയിലും സമാന അവസ്ഥയാണുള്ളത്. കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
|
ദൈവദശകം രചനാ ശതാബ്ദി ആഘോഷം ഉജ്ജ്വലമായി Posted: 05 Dec 2014 07:57 PM PST Image: ദുബൈ: ശ്രീ നാരായണ ഗുരുവിന്‍െറ ദര്‍ശനങ്ങളും ജീവിതവും സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കേരളത്തിലെ ഉയര്‍ന്ന ക്ളാസുകളിലേക്കുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള സാംസ്കാരിക വകുപ്പിന് കീഴിലുള്ള ശ്രീനാരായണ ഗുരു പഠന കേന്ദ്രം ഇതിനുള്ള സാധ്യതകള്‍ പ്രത്യേകമായി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. |
ഇന്ത്യ ഫലസ്തീന് വലിയ പിന്തുണ നല്‍കിയ രാജ്യം -ഖാലിദ് മിശ്അല്‍ Posted: 05 Dec 2014 07:51 PM PST Image: ദോഹ: സ്വാതന്ത്ര്യം നേടുന്നതിനായുള്ള ഫലസ്തീന്‍െറ പോരാട്ടത്തിന് ഏറ്റവുമധികം പിന്തുണ നല്‍കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഖാലിദ് മിശ്അല്‍ അഭിപ്രായപ്പെട്ടു. ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഇന്ത്യ ഇസ്രായേലിന്‍െറ അതിക്രമത്തിനെതിരെ ശബ്ദിച്ച രാജ്യമാണ്. ഫലസ്തീന്‍ ജനത സ്വതന്ത്ര്യത്തിന് വേണ്ടി നടത്തുന്ന പോരാട്ടത്തെ എല്ലാ നിലക്കും പിന്തുണക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും അദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘ഗള്‍ഫ് മാധ്യമ’ത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. |
ആലപ്പുഴയിലും കോഴിക്കോടും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കൂട്ട അവധിയില്‍ Posted: 05 Dec 2014 07:41 PM PST Image: തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ആലപ്പുഴയിലും കോഴിക്കോട്ടും കെ.എസ.്ആര്‍.ടി.സി ജീവനക്കാര്‍ കൂട്ട അവധിയില്‍. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ ഡിപ്പോ ഒഴികെയുള്ള മറ്റ് ഡിപ്പോകളിലെ ജീവനക്കാര്‍ അവധിയിലാണ്. ശബരിമലയിലേക്ക് ചെയിന്‍ സര്‍വീസ് നടത്തുന്ന ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ജീവനക്കാര്‍ അവധിയെടുക്കാത്തതിനാല്‍ പമ്പയിലേക്കുള്ള സര്‍വീസുകളെ ഇത് ബാധിക്കില്ല. അതേസമയം കോഴിക്കോട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല റിലേ നിരാഹാര സമരത്തിലാണ്. എല്ലാ മാസത്തിന്‍െറയും അവസാന പ്രവൃത്തി ദിവസത്തില്‍ നല്‍കിയിരുന്ന ശമ്പളം ഒരാഴ്ച പിന്നിട്ടിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) യുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. കോഴിക്കോട് നടക്കാവിലെ റീജനല്‍ വര്‍ക് ഷോപ്പിന് മുന്നില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച റിലേ സമരത്തില്‍ നാലുപേര്‍ 24 മണിക്കൂര്‍ നിരാഹാരമനുഷ്ഠിക്കുകയാണ്. ഇവര്‍ ശനിയാഴ്ച രാവിലെ ഒമ്പതിന് നിരാഹാരം അവസാനിപ്പിക്കുന്നതോടെ മറ്റൊരു ടീം സമരം ഏറ്റെടുക്കും. അതത് ദിവസത്തെ കലക്ഷന്‍ അന്നുതന്നെ ട്രഷറിയില്‍ അടക്കുന്നതിനാല്‍ ശമ്പളം മുടങ്ങേണ്ട ഒരു സ്ഥിതിയും നിലവിലില്ളെന്ന് ജീവനക്കാര്‍ പറഞ്ഞു. ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങുമെന്നതിനാല്‍ പിഴയൊടുക്കേണ്ട ആവശ്യം ഉണ്ടായതായും ജീവനക്കാര്‍ കുറ്റപ്പെടുത്തി. കോ ഓപറേറ്റിവ് സൊസൈറ്റി ലോണ്‍, എല്‍.ഐ.സി, തുടങ്ങിയ ഇനങ്ങളില്‍ ഓരോ ജീവനക്കാരനില്‍നിന്ന് പ്രതിമാസം പിരിച്ചെടുക്കുന്ന തുക കഴിഞ്ഞ ഒമ്പത് മാസമായി കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയാണ്. ഈ ഇനത്തിലും ജീവനക്കാര്‍ക്ക് കനത്ത നഷ്ടം ഉണ്ടാക്കുന്നതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രശ്നം ഉടന്‍ പരിഹരിക്കാത്തപക്ഷം പണിമുടക്കടക്കം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം. തീവണ്ടി ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആലപ്പുഴയില്‍ കൂടുതല്‍ പേരും കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. |
സൗദിയില്‍ 70 വര്‍ഷത്തേക്കുള്ള പെട്രോള്‍ സൂക്ഷിപ്പ് - എന്‍ജി. ബര്‍ജസ് Posted: 05 Dec 2014 07:31 PM PST Image: റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞത് സൗദിയുടെ സാമ്പത്തിക മേഖലയെ പെട്ടെന്ന് ബാധിക്കില്ളെന്നും അടുത്ത 70 വര്‍ഷത്തേക്കുള്ള എണ്ണ സൂക്ഷിപ്പ് രാജ്യത്തുണ്ടെന്നും സാമ്പത്തിക വിദഗ്ധനും ‘അല്‍ജസീറ’ പത്രത്തിലെ കോളമിസ്റ്റുമായ എന്‍ജി. ബര്‍ജസ് ഹമൂദ് അല്‍ബര്‍ജസ്. എന്നാല്‍ എണ്ണ വില ബാരലിന് 45 ഡോളറില്‍ കുറഞ്ഞാല്‍ സൗദിയില്‍ നടന്നുവരുന്ന ഭീമന്‍ പദ്ധതികളുടെ നടത്തിപ്പിനെ അത് ബാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള അന്താരാഷ്ട്ര എണ്ണ സൂക്ഷിപ്പനുസരിച്ച് അടുത്ത 70 വര്‍ഷത്തേക്ക് ആവശ്യമായ എണ്ണ സൗദിയുടെ ശേഖരത്തിലുണ്ടെന്നാണ് കണക്ക്. പുതുതായി എണ്ണ പര്യവേഷണം നടക്കുമ്പോള്‍ പുതിയ സൂക്ഷിപ്പുകള്‍ കണ്ടത്തെുകയും നിലവിലുള്ള ചില രാജ്യങ്ങള്‍ രംഗത്തുനിന്ന് പിന്മാറുകയും ചെയ്തേക്കാം. ഈ സാഹചര്യത്തിലും 40 വര്‍ഷത്തേക്ക് ആവശ്യമായ എണ്ണ നിര്‍ബാധം ഉല്‍പാദിപ്പിക്കാന്‍ സൗദിക്ക് സാധിക്കും. 12 ദശലക്ഷം ഉല്‍പാദന ശേഷിയുള്ള സൗദി നിലവില്‍ ദിനേന 9.6 ദശലക്ഷം ബാരലാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ 7.5 ദശലക്ഷം കയറ്റുമതി ചെയ്യുകയും ബാക്കി 2.1 ദശലക്ഷം ബാരല്‍ രാജ്യത്തിനകത്ത് ഉപയോഗിക്കുകയും ചെയ്യുന്നു. |
നീതിന്യായ മേഖലയില്‍ സ്ത്രീകളെ വിലക്കാന്‍ പാര്‍ലമെന്‍റില്‍ കരട് നിര്‍ദേശം Posted: 05 Dec 2014 07:23 PM PST Image: കുവൈത്ത് സിറ്റി: നീതിന്യായ മേഖലകളില്‍ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ കരട് നിര്‍ദേശം. കോടതികളില്‍ ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും ഉള്‍പ്പെടെയുള്ള ജോലികളില്‍ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കിക്കൊണ്ട് പ്രത്യേക നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് എം.പിമാരായ ഹമൂദ് അല്‍ഹംദാന്‍, അബ്ദുറഹ്മാന്‍ അല്‍ ജീറാന്‍, അഹ്മദ് മുതീഅ്, ഫാരിസ് അല്‍ ഉതൈബി, മുഹമ്മദ് തന എന്നിവര്‍ ചേര്‍ന്നാണ് പാര്‍ലമെന്‍റില്‍ കരട് നിര്‍ദേശം സമര്‍പ്പിച്ചത്. |
പത്താമത് മനാമ ഡയലോഗിന് തുടക്കം Posted: 05 Dec 2014 06:59 PM PST Image: മനാമ: മിഡിലീസ്റ്റിലെ രാജ്യങ്ങള്‍ നേരിടുന്ന സുരക്ഷാപ്രശ്നങ്ങള്‍ വിലയിരുത്തുകയും ഭീകരതയെ നേരിടാനുള്ള വഴികള്‍ ആസൂത്രണം ചെയ്യുകയുമെന്ന ലക്ഷ്യത്തോടെ പത്താമത് മനാമ ഡയലോഗിന് ബഹ്റൈനില്‍ തുടക്കമായി. |
റോബര്‍ട്ട് കൈകൊണ്ട് കാത്തത് നാടിനെ Posted: 05 Dec 2014 06:30 PM PST Image: കാസര്‍കോട്: ജീവന്‍ അപായത്തിലാകാന്‍ ഇടയുണ്ടെന്ന് ഉറപ്പായിട്ടും നാട് കത്താതിരിക്കാന്‍ തീ വാതകം ചീറ്റുന്ന ടാങ്കറിന്‍െറ പഴുത് റോബര്‍ട്ട് കൈകൊണ്ട് അടച്ചുപിടിച്ചു. അസാമാന്യ മനക്കരുത്തോടെ, മരണത്തെ മുന്നില്‍ കണ്ടുകൊണ്ട്. ഇടതുകൈ പൊള്ളിവീര്‍ത്തിട്ടും അപകടത്തിന്‍െറ ആഘാതം ശരീരത്തെ ഉലച്ചിട്ടും വാതകം പുറത്തേക്ക് വ്യാപിക്കാതിരിക്കാന്‍ അയാള്‍ സകല ശക്തിയും പ്രയോഗിച്ച് വാല്‍വിന്‍െറ വായ മൂടി. കുമ്പളക്കടുത്ത് ഷിറിയയില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയുണ്ടായ ടാങ്കര്‍ അപകടം ദുരന്തത്തിലേക്ക് വഴിമാറാതെ നാടിനെ കാത്തത് ടാങ്കര്‍ഡ്രൈവര്‍ തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ റോബര്‍ട്ടിന്‍െറ മന$സാന്നിധ്യമാണ്. മറിഞ്ഞ ടാങ്കറിനകത്തുപെട്ട ഡ്രൈവറെയും ക്ളീനറെയും അപകടദൃശ്യം കണ്ട് ഓടിയത്തെിയ സമീപത്തെ പെട്രോള്‍ ബങ്ക് ജീവനക്കാരാണ് രക്ഷിച്ചത്. കുഴിയിലേക്ക് മറിയുന്നതിനിടെ മരക്കൊമ്പില്‍ തട്ടി ടാങ്കറിന്‍െറ എം സീല്‍ അടര്‍ന്നതുകാരണം വാതകം ശക്തിയോടെ പുറത്തേക്ക് വമിച്ചു തുടങ്ങിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെ ശരീരവേദന വകവെക്കാതെ സുരക്ഷക്ക് കൈയുറപോലുമില്ലാതെ ഏറെ നേരം റോബര്‍ട്ട് വാല്‍വ് അടച്ചു പിടിച്ചു. അല്‍പ സമയത്തിനകം ഫയര്‍ഫോഴ്സ് എത്തി വെള്ളം ചീറ്റിയാണ് വാതക പ്രവാഹത്തിന്‍െറ ശക്തികുറച്ചത്. അപ്പോഴേക്കും കൈപൊള്ളി റോബര്‍ട്ട് അവശനിലയിലായിരുന്നു. ഇയാളെ പിന്നീട് കുമ്പളയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടായ സ്ഥലത്തുനിന്ന് 10 മീറ്റര്‍ മാത്രം അകലത്താണ് പെട്രോള്‍ ബങ്ക്. ലോറി മറിഞ്ഞ് വാതകം ചോര്‍ന്നയുടന്‍ തീപിടിത്തം ഭയന്ന് ഡ്രൈവറും ക്ളീനറും സ്ഥലംവിട്ടിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. |
Posted: 05 Dec 2014 06:06 PM PST Image: 1988 ഒക്ടോബര്‍ 11ന്, സോഷ്യലിസ്റ്റ് നേതാവായിരുന്ന ജയപ്രകാശ് നാരായണന്‍െറ ജന്മദിനത്തില്‍, രൂപവത്കരിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു ജനതാദള്‍. പഴയ ജനതാ പാര്‍ട്ടിയില്‍നിന്ന് പിരിഞ്ഞുണ്ടായ ലോക്ദള്‍, വി.പി. സിങ്ങിന്‍െറ നേതൃത്വത്തിലുള്ള ജനമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ ലയിച്ചാണ് ജനതാദള്‍ രൂപവത്കരിക്കപ്പെടുന്നത്. 1989ലെ ദേശീയ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പട്ട ദേശീയ മുന്നണി സഖ്യം അധികാരത്തിലേറുകയും വി.പി. സിങ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. രാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ എന്നിവര്‍ പ്രതിനിധാനം ചെയ്ത ഇന്ത്യന്‍ സോഷ്യലിസ്റ്റ് ധാരയുടെ ഏറ്റവും മൂര്‍ത്തമായ രാഷ്ട്രീയ ആവിഷ്കാരമായിരുന്നു ജനതാദള്‍. വി.പി. സിങ്ങിന്‍െറ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണമാവട്ടെ, കഷ്ടിച്ച് ഒരു വര്‍ഷമേ നിലനിന്നുള്ളൂവെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കിയ ഭരണകൂടമായി വിലയിരുത്തപ്പെടും. മണ്ഡല്‍ കമീഷന്‍ നടപ്പാക്കാനുള്ള വി.പി. സിങ് സര്‍ക്കാറിന്‍െറ തീരുമാനം ഇന്ത്യന്‍ സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തില്‍ ഉണ്ടാക്കിയ ആഘാതം ഏതോ അളവില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. വി.പി. സിങ്ങിനുശേഷം കുറഞ്ഞകാലം ചന്ദ്രശേഖറിന്‍െറ നേതൃത്വത്തില്‍ ദേശീയ മുന്നണി സര്‍ക്കാര്‍ നിലനിന്നെങ്കിലും അതും അധികകാലം മുന്നോട്ട് പോയില്ല. 1991ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍, ദേശീയ മുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ തിരിച്ചത്തെുമെന്ന് ഏതാണ്ട് പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. എന്നാല്‍, 1991 മേയ് 21ന് ശ്രീപെരുംപതൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസ് നേതാവായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് രാഷ്ട്രീയ ചിത്രം ആകെ മാറ്റിമറിച്ചു. രാജ്യത്ത് മൊത്തമുണ്ടായ സഹതാപതരംഗത്തില്‍ കോണ്‍ഗ്രസ് ജയിച്ചുകയറുകയും നരസിംഹറാവു പ്രധാനമന്ത്രിയാവുകയും ചെയ്തു. വി.പി.സിങ്ങിന്‍െറ മണ്ഡല്‍ രാഷ്ട്രീയത്തിന് അതിന്‍െറ ഗതിവേഗം നഷ്ടപ്പെട്ടു. ജനതാദളിന്‍െറ നേതൃത്വത്തില്‍ വീണ്ടും രണ്ട് പ്രധാനമന്ത്രിമാര്‍-ദേവഗൗഡയും ഐ.കെ. ഗുജ്റാലും-രാജ്യം ഭരിച്ചെങ്കിലും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്‍െറ പഴയ പ്രതാപം വീണ്ടെടുക്കാന്‍ അതിന് സാധിച്ചില്ല. മണ്ഡല്‍ വിരുദ്ധരായ സവര്‍ണ രാഷ്ട്രീയത്തിന്‍െറ ഗൂഢനീക്കങ്ങള്‍ മാത്രമായിരുന്നില്ല അതിന് കാരണം. ജനതാദള്‍ പ്രസ്ഥാനത്തിന്‍െറ തന്നെ മുദ്രയായി മാറിക്കഴിഞ്ഞ മൂപ്പിളമ തര്‍ക്കങ്ങളും അധികാര വടംവലികളുമാണ് അതിനെ നാശോന്മുഖമാക്കിയത്. ബ്രാക്കറ്റുകളില്ലാത്ത ജനതാദള്‍ എന്നൊരു രാഷ്ട്രീയ പ്രസ്ഥാനം ഇല്ലാത്തവിധം പലവിധം ജനതാദളുകളും മറ്റു പാര്‍ട്ടികളുമായി അത് പിരിഞ്ഞു. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട പുരോഗമനോന്മുഖമായ ഒരു രാഷ്ട്രീയധാര ദുര്‍ബലമാവുന്നതിന്‍െറ ദു$ഖം പലരും പങ്കുവെച്ചെങ്കിലും അധികാര ദുര്‍മോഹവുമായി നടക്കുന്ന പല നേതാക്കള്‍ക്കും അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ദേശീയതലത്തിലുള്ള രാഷ്ട്രീയ സംഘടന എന്ന നിലയില്‍ ഏതാണ്ട് ഇല്ലാതായെങ്കിലും പഴയ ജനതാദള്‍ അവശിഷ്ടങ്ങള്‍ പല പാര്‍ട്ടികളായി രാജ്യത്തെങ്ങും സജീവമായുണ്ട്. ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍ എന്നീ പ്രധാന സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഭരിക്കുന്നത് പഴയ ജനതാകുടുംബത്തില്‍ പെട്ട സമാജ് വാദി പാര്‍ട്ടി, ബിജു ജനതാദള്‍, ജനതാദള്‍ യുനൈറ്റഡ് എന്നീ പാര്‍ട്ടികളാണ്. ആര്‍.ജെ.ഡി, ഐ.എന്‍.എല്‍.ഡി, ജെ.ഡി.എസ്, എസ്.ജെ.ഡി എന്നിങ്ങനെ ജനതാദളിന്‍െറ പല കഷണങ്ങളും ഇന്നും രാഷ്ട്രീയത്തില്‍ സജീവമായുണ്ട്. ഇവയില്‍പെട്ട ആറ് കക്ഷികള്‍ ലയിച്ച് ഒറ്റക്കക്ഷിയാവാനുള്ള തീരുമാനം വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന പ്രമുഖ നേതാക്കളുടെ യോഗത്തില്‍ എടുത്തത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിന്‍െറ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍, ലയനംതന്നെയാണ് ലക്ഷ്യം എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്‍െറ നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ മുലായമിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 22ന് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സംയുക്ത സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്‍ലമെന്‍റിന്‍െറ ഇരു സഭകളിലും ഒറ്റ ബ്ളോക്കായി ഇരിക്കാനുള്ള തീരുമാനം ഈ സംഘടനകള്‍ നേരത്തേ എടുത്തിരുന്നു. ഒഡിഷ ഭരിക്കുന്ന ബി.ജെ.ഡി യോഗത്തില്‍ പങ്കെടുത്തിട്ടില്ളെങ്കിലും അവരെക്കൂടി യോജിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. തീവ്ര വലതുപക്ഷം രഥയോട്ടം നടത്തുന്ന സമകാലിക പശ്ചാത്തലത്തില്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറയും സമൂഹത്തിന്‍െറയും ഭാവിയില്‍ താല്‍പര്യമുള്ള ആരെയും ആഹ്ളാദിപ്പിക്കുന്നതാണ് ജനതാ പരിവാറിന്‍െറ പുന$സംയോജനത്തിനുള്ള നീക്കങ്ങള്‍. കൊച്ചുകൊച്ച് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുകയും ആഭ്യന്തര ജനാധിപത്യം ശക്തിപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ ഈ രാഷ്ട്രീയത്തിന് തീര്‍ച്ചയായും ഭാവിയുണ്ട്. അത് നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ സമ്പന്നമാക്കുമെന്ന് പ്രതീക്ഷിക്കുക. |
ദുര്‍വാദങ്ങള്‍കൊണ്ട് ഗവേഷണത്തെ സ്തംഭിപ്പിക്കുന്ന വിധം Posted: 05 Dec 2014 06:02 PM PST Image: സര്‍വകലാശാല നല്‍കിയ ഡോക്ടറേറ്റ് കോപ്പിയടിച്ച തീസിസിനാണ് എന്ന വിവാദം കേരളത്തിലാകമാനം ചര്‍ച്ചക്ക് വിധേയമായിരിക്കുന്ന സാഹചര്യത്തില്‍ ഈ ബിരുദത്തിന്‍െറ ചരിത്ര പശ്ചാത്തലം മനസ്സിലാക്കുന്നത് ഉചിതമെന്ന് കരുതുന്നു. ഗുരുവെന്ന അര്‍ഥം വരുന്ന ലാറ്റിന്‍ വാക്കായ ‘ഡോക്ടറി’ല്‍നിന്ന് ഉരുത്തിരിഞ്ഞ ഡോക്ടറേറ്റ് ശ്രേഷ്ഠ ഗുരുവിന് നല്‍കുന്ന പദവിയായാണ് തുടങ്ങിയത്. സത്യവേദ പുസ്തകത്തിന്‍െറ (ബൈബ്ള്‍) അര്‍ഥവും വ്യാഖ്യാനവും പഠിതാവിനും ശ്രോതാവിനും പകര്‍ന്നുനല്‍കുന്ന വികാരിമാര്‍, അപ്പോസ്തലന്മാര്‍ എന്നിവര്‍ക്കാണ് ഡോക്ടറേറ്റ് നല്‍കിയിരുന്നത്. ഈ പദവി ലഭിക്കുന്നതിനായി നിശ്ചിത ഫീസ് ഒടുക്കി പരീക്ഷ പാസാകുകയും തങ്ങളുടെ കര്‍ത്തവ്യം നീതിപൂര്‍വം നിര്‍വഹിക്കുമെന്ന പ്രതിജ്ഞ എടുക്കുകയും വേണ്ടിയിരുന്നു. ഒപ്പം, ഇവരുടെ നൈപുണ്യം പണ്ഡിത സദസ്സ് വിലയിരുത്തിയിരിക്കണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. ആധുനിക യുഗത്തിലേക്ക് കടന്നപ്പോള്‍ ഏഴു വര്‍ഷക്കാല അപ്രന്‍റീസിന് തുല്യമായ പഠനത്തിനുശേഷം മാത്രം ഡോക്ടറേറ്റിന് അപേക്ഷിക്കാനാവൂ എന്ന നില വന്നു. ഇതിനെ അനുകരിച്ചാണ് സാമാന്യ വിദ്യാഭ്യാസത്തിനുശേഷം 2+3+2 എന്ന മാസ്റ്റേഴ്സ് ബിരുദം ഡോക്ടറേറ്റിന് രജിസ്റ്റര്‍ ചെയ്യാനുള്ള അടിസ്ഥാന യോഗ്യതയായി സര്‍വകലാശാലകള്‍ നിശ്ചയിച്ചത്. എന്നാല്‍, 1785ല്‍ വിദ്യാഭ്യാസം ലിംഗപരമായ വ്യത്യാസം കൂടാതെ നടപ്പിലാക്കണമെന്ന തീരുമാനം വരുംവരെ വനിതകള്‍ക്ക് ഡോക്ടറല്‍ ബിരുദത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നിഷേധിച്ചിരുന്നു. എന്നാല്‍, ഈ വിവേചനം 1920 വരെ ഓക്സ്ഫഡ് സര്‍വകലാശാലയും 1926 വരെ കേംബ്രിജ് സര്‍വകലാശാലയും തുടര്‍ന്നുവന്നു. ഇതിനിടയില്‍ ആധുനിക വൈദ്യശാസ്ത്രപഠനം നടത്തുന്നവര്‍ക്ക് ബിരുദപഠനം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ഡോക്ടര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കാം എന്ന നിലവന്നു. മാസ്റ്റര്‍ ബിരുദം നേടിയശേഷം മറ്റുള്ള വിഷയങ്ങളില്‍പെട്ടവര്‍ ഗവേഷണം നടത്തി അപഗ്രഥനത്തിലും വ്യാഖ്യാനത്തിലും നൈപുണ്യം തെളിയിച്ച് ഡോക്ടറേറ്റ് നേടുക ആയിരുന്നുവല്ളോ! ഇതേ നിലയില്‍ ഗവേഷണപരമായ ധിഷണയിലൂടെ തന്നെ വിജ്ഞാനം ഉരുത്തിരിക്കുന്നത് മെഡിസിന്‍ ബിരുദതല പഠനത്തിന്‍െറ ഭാഗമാകുന്നു എന്നതിനാലാണ് ഇക്കൂട്ടരും ഡോക്ടര്‍മാരായത്. ഇന്ത്യന്‍ സര്‍വകലാശാലകളില്‍, മാസ്റ്റര്‍ ബിരുദ പഠനത്തിനുശേഷം കുറഞ്ഞത് മൂന്നു വര്‍ഷക്കാലമെങ്കിലും ഒരു പ്രത്യേക വിഷയം തെരഞ്ഞെടുത്ത് സര്‍വകലാശാല അംഗീകരിച്ച മാര്‍ഗദര്‍ശിയുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ട് (തീസിസ്) സമര്‍പ്പിക്കണം. മാര്‍ഗദര്‍ശി സമര്‍പ്പിക്കുന്ന പാനലില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേര്‍ ഏകകണ്ഠമായി ഈ തീസിസ് ഡോക്ടറേറ്റിന് യോഗ്യമെന്ന് ശിപാര്‍ശചെയ്താല്‍ മാത്രമാണ് ബിരുദം നല്‍കുന്നത്. ഇതിനിടയില്‍ രജിസ്ട്രേഷന്‍ നല്‍കുന്നതിനുമുമ്പ് പണ്ഡിതരുടെ വിലയിരുത്തല്‍, പ്രാരംഭ തീസിസ് വിലയിരുത്തല്‍, എഴുത്തുപരീക്ഷ, ഫൈനല്‍ തീസിസ് ആന്തരികമായി വിലയിരുത്തല്‍ തുടങ്ങിയ പല കടമ്പകളും ഗവേഷണ വിദ്യാര്‍ഥി കടക്കേണ്ടിവന്നു. അവസാനഘട്ടത്തില്‍ മൂന്നു പരീക്ഷകരും ഏകകണ്ഠമായി ബിരുദം നല്‍കാന്‍ ശിപാര്‍ശചെയ്തതിനുശേഷം പണ്ഡിതസദസ്സിന്‍െറയും ഗവേഷകരുടെയും മുന്നില്‍ പുറമേനിന്നുള്ള ഒരു വിദഗ്ധന്‍െറ സാന്നിധ്യത്തില്‍ ഗവേഷകന്‍ തന്‍െറ തീസിസിലെ ഉള്ളടക്കത്തെക്കുറിച്ച് സംശയനിവൃത്തി വരുത്തുകയും വേണം. ഇനി ‘പ്ളേജറിസം’ എന്ന കോപ്പിയടിയെക്കുറിച്ചും ഒന്നു നോക്കാം. ഡോക്ടറല്‍ ബിരുദത്തിനുവേണ്ടിയുള്ള ഗവേഷണ പ്രബന്ധം തയാറാക്കുന്നത് പൊതുവേ മൂന്നു കോണുകളില്‍നിന്നുള്ള വീക്ഷണത്തിലൂടെയാണ്. നിലവിലുള്ള വിജ്ഞാനം കാലഹരണപ്പെട്ടുവെന്ന തോന്നലില്‍ ഗവേഷണം നടത്തി നൂതന വിജ്ഞാനം ഒരു പ്രത്യേക വിഷയത്തില്‍ കണ്ടത്തെുന്നതാകും ഒരെണ്ണം. മറ്റൊന്ന്, ഒരു വിഷയത്തില്‍ തികച്ചും നൂതന വിജ്ഞാനം ഉരുത്തിരിച്ച് എടുക്കുന്നതാകും. ഏതെങ്കിലും ഒരു വിശ്വാസപ്രമാണമോ, ചിന്താധാരയോ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തിരസ്കരിക്കുന്നതോ അംഗീകരിക്കുന്നതോ ആയ വിജ്ഞാനം ഉള്‍ക്കൊണ്ടതായും മൂന്നാമത് വിഭാഗത്തില്‍പെട്ട പ്രബന്ധത്തിന്‍െറ ഉള്ളടക്കം, ശാസ്ത്ര, മാനസിക, സാമൂഹികശാസ്ത്ര, ഭാഷാ സാഹിത്യ വിഷയങ്ങളിലെ ഗവേഷണങ്ങള്‍ എല്ലാംതന്നെ ഈ മൂന്നു വീക്ഷണ കോണുകളില്‍നിന്നുള്ള പഠനവും അന്വേഷണവും വിലയിരുത്തലും വ്യാഖ്യാനവും അടിസ്ഥാനപ്പെടുത്തിയുള്ളതാകും. മേല്‍ സൂചിപ്പിച്ച വസ്തുതകളെ അടിസ്ഥാനമാക്കി, കോഴിക്കോട് സര്‍വകലാശാലയില്‍ നടന്ന ഉദാത്തമായ ഒരു ഗവേഷണ പ്രബന്ധംതന്നെ പ്ളേജറിസം അഥവാ കോപ്പിയടിയുമായി ബന്ധപ്പെട്ട് നമുക്ക് വിലയിരുത്താം. തുഞ്ചത്ത് എഴുത്തച്ഛനാല്‍ രചിക്കപ്പെട്ട മഹാഭാരതം കിളിപ്പാട്ടിന്‍െറ താളിയോലപ്രതികള്‍ പല മനയിലും ഇല്ലങ്ങളിലും ലഭ്യമാണ്. ഇവ ഓരോന്നും പരിശോധിച്ചാല്‍ പല വാക്കുകളും വരികളും വ്യത്യസ്തമാക്കിയ നിലയില്‍ കാണാം. അതി സമര്‍ഥനായ ഒരു ഗവേഷകന്‍ അനവധി താളിയോല ഗ്രന്ഥങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പരിശോധിച്ച് ഒരു സംശോധിതപ്പതിപ്പ് തയാറാക്കി. അനവധി വര്‍ഷം നീണ്ടുനിന്ന ഗവേഷണത്തിനുശേഷം സമര്‍പ്പിക്കപ്പെട്ട ഈ പ്രബന്ധത്തിന് ഡോക്ടറേറ്റ് ബിരുദം ലഭിച്ചു. ഓരോ ഇടത്തും പ്രയോഗിക്കേണ്ട വാക്കുകള്‍ ആധുനിക ഗണന ശാസ്ത്ര- സ്ഥിതി വിവരക്കണക്ക് ശാസ്ത്ര ശാഖകളില്‍ ലഭ്യമായ സമവാക്യങ്ങള്‍ ഉപയോഗിച്ച് തയാറാക്കിയ ഈ പ്രബന്ധം അമൂല്യമായ ഒന്ന് എന്ന് എല്ലാ പരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്. മാത്രമല്ല, ഇത് തുഞ്ചത്ത് എഴുത്തച്ഛന്‍ ട്രസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മേല്‍ സൂചിപ്പിച്ച പ്രബന്ധത്തില്‍ കുറഞ്ഞത് 90 ശതമാനം ഭാഗവും ഉദ്ധരണികളാകും. ശേഷിക്കുന്ന പത്തു ശതമാനം അമൂല്യ രത്നങ്ങളാണ്. എന്നാല്‍, ഒരു സോഫ്റ്റ് വെയര്‍ പരിശോധനയില്‍ ഈ പ്രബന്ധം കോപ്പിയടി എന്ന് കണ്ടത്തെുകയും അതുവഴി അയാള്‍ പരിഹാസിതനുമാകുമ്പോള്‍ ഈ ഗവേഷകനുണ്ടാകുന്ന മനോവേദനകൂടി അറിയാനുള്ള സോഫ്റ്റ്വെയര്‍ കൂടി വികസിപ്പിച്ചെടുക്കണം. ഇതേ സോഫ്റ്റ്വെയര്‍ പരിശോധനയില്‍ 10 ശതമാനം ‘കോപ്പിയടിയും’ 90 ശതമാനം വാചകമടിയും നടത്തിയ പ്രബന്ധം ഉദാത്തമാകുമ്പോള്‍ സാമൂഹിക മനസ്സാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന ഒരു അപേക്ഷ ഉണ്ട്. വിഷയവിദഗ്ധരാണ് ഗവേഷണ പ്രബന്ധം ഡോക്ടറല്‍ തല ബിരുദത്തിന് അര്‍ഹമാണോ അല്ലയോ എന്ന് കണ്ടെത്തേണ്ടത്. ഇപ്പോള്‍ വിവാദമായിരിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല മന$ശാസ്ത്ര വിഭാഗത്തില്‍ തയാറാക്കപ്പെട്ട ഗവേഷണ പ്രബന്ധം, സോഫ്റ്റ് വെയര്‍ പരിശോധനക്കാണ് വിധേയമാക്കിയതെന്നാണ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ നടന്നിരിക്കുന്ന കാര്യങ്ങള്‍ തികച്ചും അപലപനീയമാണ്. കോപ്പിയടി സംബന്ധിച്ച് മന്ത്രിക്ക് ഒരാള്‍ പരാതി നല്‍കിയെന്നും അത് മന്ത്രി ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറിയെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വൈസ് ചാന്‍സലര്‍ക്ക് കൈമാറി എന്നും ആണ് റിപ്പോര്‍ട്ടുകള്‍. പരാതി ലഭിച്ച കാര്യം മന്ത്രി നിയമസഭയില്‍ നിഷേധിച്ചിരിക്കുകയാണ്. അപ്പോള്‍, പരാതി വൈസ് ചാന്‍സലര്‍ക്ക് പുന$പരിശോധനാ നിര്‍ദേശവുമായി അയച്ചത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആകണം. ഇങ്ങനെയൊക്കെ തീരുമാനം എടുക്കാന്‍ നിലവിലുള്ള സര്‍വകലാശാല നിയമമോ, ചട്ടമോ റഗുലേഷനോ ഇപ്പറഞ്ഞ ഓഫിസര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടില്ല. അഥവാ, പരിശോധനാവിധേയമാക്കിയെങ്കില്‍ അതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പകര്‍ത്തിയാകും മുമ്പ് അത് എങ്ങനെ പത്രറിപ്പോര്‍ട്ടായി! സോഫ്റ്റ് വെയര്‍ പരിശോധനയില്‍ 62 ശതമാനം കോപ്പിയടി നടന്നുവെന്നാണ് വൈസ് ചാന്‍സലര്‍ സ്വന്തം ഇഷ്ടത്തില്‍ നിയമിച്ച പരിശോധകന്‍ പറയുന്നത്. ബാക്കി 38 ശതമാനം ഭാഗം ആണ് ഗവേഷകന്‍െറ നിഗമനങ്ങളും കണ്ടത്തെലും എന്ന് അതില്‍നിന്ന് വ്യക്തമല്ളേ. ഇപ്പറഞ്ഞ ഭാഗം ന്യായീകരിക്കുന്നതിനും മുമ്പ് നടന്ന ഗവേഷണ ഫലങ്ങളും തന്‍െറ കണ്ടത്തെലുകളുമായുള്ള യോജിപ്പും വിയോജിപ്പും വ്യക്തമാക്കുന്നതിനും ഉദ്ധരണിയും അതേപടി നടത്തേണ്ടതില്ളേ! ചുരുക്കത്തില്‍, ഇവിടെ നടക്കുന്ന വിവാദം, ശാസ്ത്രീയവും യുക്തിഭദ്രവുമായ വിലയിരുത്തലുകളുടെ പിന്‍ബലമില്ലാത്ത വ്യക്തിഹത്യയാണ്. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കാന്‍ പോകുന്ന വന്‍ പ്രത്യാഘാതങ്ങള്‍ക്കും ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയവര്‍ മാത്രമാവും ഉത്തരവാദികള്‍. ഒരുപക്ഷേ, നിയമപരവും ധാര്‍മികവും ആയ പിന്‍ബലമില്ലാത്ത ദുഷ്പ്രചരണം ഇതിന്‍െറ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് വന്‍ തിരിച്ചടികള്‍ ഉണ്ടാക്കുകയും ചെയ്യും. ഈ ഗവേഷണ പ്രബന്ധം തയാറാക്കിയ വ്യക്തിയും ഇതിന് മാര്‍ഗനിര്‍ദേശം നല്‍കിയ ഗുരുവും പട്ടികജാതി വിഭാഗത്തില്‍പെട്ടവരാണ് എന്നത് പ്രത്യേകം ഓര്‍ക്കുകയും വേണം. |
മോദിയുടെ ഇന്ത്യയില്‍ ബാബരിയുടെ ഓര്‍മ Posted: 05 Dec 2014 05:58 PM PST Image: അയോധ്യയില്‍ നീതി നിസ്സഹായമായി മരവിച്ചു നില്‍ക്കുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിന്‍െറ വാര്‍ഷിക ഓര്‍മപ്പെടുത്തല്‍ മുമ്പ് 21 വട്ടം ആവര്‍ത്തിച്ചു കഴിഞ്ഞതാണ്. ന്യൂനപക്ഷങ്ങള്‍ക്കോ, മതനിരപേക്ഷ-ജനാധിപത്യ ഇന്ത്യക്കോ പ്രതീക്ഷ നല്‍കുന്നതൊന്നും പുതിയ ഡിസംബര്‍ ആറിലും ഉണ്ടാവുന്നില്ല. കോടതിയില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടവും അതിനു പുറത്ത് തട്ടിക്കൂട്ടു സമവായ ശ്രമങ്ങളും ഇടക്കിടെ നടക്കുന്നു. അതിനുമപ്പുറം, സഹവര്‍ത്തിത്വത്തിന്‍െറ മിനാരങ്ങള്‍ മിഥ്യ. ഈ നിരാശയാണ് മസ്ജിദ് ധ്വംസനത്തിന്‍െറ 22ാം വാര്‍ഷിക വേളയില്‍ മുഹമ്മദ് ഹാഷിം അന്‍സാരിയെന്ന വന്ദ്യവയോധികന്‍ പ്രകടിപ്പിച്ചുപോയത്. ബാബരി കേസിലെ ഏറ്റവും പ്രായം ചെന്ന വ്യവഹാരിയാണ് അദ്ദേഹം. മസ്ജിദ് പ്രശ്നത്തില്‍ 65 വര്‍ഷമായി ഹാഷിം അന്‍സാരി കോടതിയിലുണ്ട്. ഇനിയും ബാക്കിയുള്ള ജീവിത കാലത്ത്, നമ്മുടെ വ്യവസ്ഥിതിയില്‍നിന്ന് ആശ്വസിക്കാന്‍ തക്ക സാമാന്യനീതി കിട്ടുന്ന ലക്ഷണമൊന്നും അദ്ദേഹം കാണുന്നില്ല. രാഷ്ട്രീയക്കാര്‍ ഈ വിഷയം ദുരുപയോഗിക്കുന്നതുമാത്രം നിരന്തരം കാണേണ്ടി വരുന്നു. മടുത്തു; ഇങ്ങനെ കേസ് നടത്താന്‍ തന്നെക്കൊണ്ടാവില്ളെന്ന 93കാരന്‍െറ വാക്കുകള്‍ കടുത്ത നിരാശയുടെ നിലവിളിയാണ്. മാറിയ ദേശീയ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെ നീറ്റലും ഹാഷിം അന്‍സാരിയുടെ വാക്കുകളിലുണ്ട്. കേസ് നടത്തിയിട്ട് എന്തുകാര്യമെന്ന് അദ്ദേഹം ചോദിക്കുന്നതിനര്‍ഥം, പിന്മാറുന്നുവെന്നല്ല. എന്നാല്‍ അതൊരു ഒത്തുതീര്‍പ്പു ശ്രമത്തിന്‍െറ ശബ്ദമായാണ് പുറത്തുകേട്ടത്. അഥവാ, ഹാഷിം അന്‍സാരിയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു വികലമാക്കുന്ന കര്‍സേവയാണ് ഈ ദിവസങ്ങളില്‍ അരങ്ങേറുന്നത്. വ്രണിത വികാരങ്ങളെ കുത്തിനോവിക്കുന്നതിന്‍െറ ആസ്വാദ്യത അതിനുണ്ടാവാമെന്നു മാത്രം. ബാബരി മസ്ജിദ് തകര്‍ത്തതിന്‍െറ മറ്റൊരു വാര്‍ഷികം എത്തുന്നത് മോദിയുടെ ഇന്ത്യയിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി, മോദിയെ അമരത്തിരുത്തി, ഹിന്ദുരാഷ്ട്ര നിര്‍മിതിക്ക് സംഘ്പരിവാര്‍ കല്ലടുക്കി തുടങ്ങിയിരിക്കുന്നു. അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രം, സ്വപ്നതുല്യമായ സ്ഥിരക്ഷേത്രമാക്കി മാറ്റാനുള്ള സംഘ്പരിവാറിന്‍െറ താല്‍പര്യം മോദിയോ മറ്റു കേന്ദ്രഭരണാധികാരികളോ പ്രത്യേകമായി വിളിച്ചുപറയേണ്ട കാര്യമില്ല. രാമക്ഷേത്രം സംഘ്പരിവാര്‍ നേതൃത്വത്തിന്‍െറ വാഗ്ദാനമാണ്. മോദിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് രാജ്യം ഭരിക്കുമ്പോഴെങ്കിലും ആ വാഗ്ദാനം എത്രത്തോളം പാലിക്കപ്പെടുന്നുവെന്ന് ഹിന്ദുത്വ ശക്തികള്‍ ഉറ്റുനോക്കുന്നുണ്ട്. വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുന്നതിനേക്കാള്‍, പ്രായോഗിക സാധ്യതയുടെ വഴികള്‍ അവര്‍ തേടുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുമില്ല. അതിനുള്ള അതിവ്യഗ്രത ഹാഷിം അന്‍സാരിയുടെ വാക്കുകള്‍ മുതല്‍ക്കൂട്ടാക്കാനുള്ള ശ്രമത്തിലും തെളിഞ്ഞു കിടക്കുന്നു. 1989 നവംബര്‍ ഒമ്പതിന് ബാബരി മസ്ജിദിനു സമീപം ശിലാന്യാസം നടത്തുമ്പോള്‍ വി.എച്ച്.പി നേതാവ് അശോക്സിംഗാള്‍ പ്രസംഗിച്ചത് ‘ഇത് അമ്പലത്തിന്‍െറ ശിലാന്യാസം മാത്രമല്ല, ഹിന്ദുരാഷ്ട്രത്തിന്‍െറ ശിലാന്യാസം കൂടിയാണ്’ എന്നായിരുന്നു. എന്നാല്‍, ഹിന്ദുത്വത്തിന്‍െറ ഭൂമികയായി മാറിപ്പോയ ഇന്ത്യയില്‍ മതനിരപേക്ഷ ജനാധിപത്യത്തിന്‍െറ ഭാവി ലോകം തന്നെ ഉറ്റുനോക്കുന്ന സാഹചര്യമാണ് അധികാരത്തിലേറിയവര്‍ക്കു മുന്നില്‍. ഇന്ത്യക്കും ലോകത്തിനും സ്വീകാര്യനെന്ന പ്രതിച്ഛായക്കു വേണ്ടി പ്രധാനമന്ത്രിസ്ഥാനത്തിരുന്ന് നരേന്ദ്ര മോദി കഠിനാധ്വാനം ചെയ്യുന്ന ഘട്ടമാണിത്. അതുകൊണ്ട് ഈ ഘട്ടത്തില്‍ അതിരുവിട്ട പ്രതീക്ഷകള്‍ പേറി സംഘ്പരിവാറിന് ഇനിയും കാത്തിരുന്നേ മതിയാവൂ എന്നുമാത്രം. വായ്ത്താരികൊണ്ട് ഹിന്ദുത്വത്തെ അടക്കിനിര്‍ത്തുന്ന പതിവു രീതികളില്‍ ഒതുങ്ങിനില്‍ക്കാന്‍ തല്‍ക്കാലം അവര്‍ നിര്‍ബന്ധിതമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം കാവിദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത ഹിന്ദുത്വ സംഘടനാ നേതാക്കളെ ആഘോഷങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ബി.ജെ.പി നേതാക്കള്‍ രംഗത്തിറങ്ങിയെന്ന വാര്‍ത്ത ഇതിനോടു ചേര്‍ത്തു വായിക്കുക. എന്നാല്‍, കാലം ചെല്ലുമ്പോള്‍ കഥ മാറ്റിയെഴുതുമെന്നു വ്യക്തം. അതിന്‍െറ രീതികളാണ് കാത്തിരുന്നു കാണേണ്ടത്. അയോധ്യയുടെ മണ്ണില്‍നിന്ന് നീതി കണ്ടെടുക്കാന്‍ ശ്രമിക്കുമ്പോഴും ന്യൂനപക്ഷങ്ങള്‍ക്ക് ഭാവിയിലേക്ക് നടക്കാതെ വയ്യ. അതിന്‍െറ പേരില്‍, സമുദായത്തെ പ്രതിനിധാനംചെയ്യുന്നവരായി ചമയുന്നവരെ ഉപയോഗപ്പെടുത്തി സംഘ്പരിവാറും കേന്ദ്രസര്‍ക്കാറും നടത്തുന്ന ഒത്തുതീര്‍പ്പു ശ്രമങ്ങളെ പിന്തുണക്കില്ളെന്ന് മുസ്ലിംകള്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പരമോന്നത കോടതിയുടെ മുമ്പാകെ കേസ് നില്‍ക്കേ, അതിനു പുറത്തൊരു പരിഹാരത്തിനു വേണ്ടി മുമ്പെന്നപോലെ ഇപ്പോഴും, ശ്രമിക്കേണ്ടതില്ളെന്ന നിലപാടാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് എടുത്തിട്ടുള്ളത്. ഇനിയൊരുവേള, ഹാഷിം അന്‍സാരി അവശനായി പിന്മാറിയാല്‍ക്കൂടി, സുപ്രീംകോടതിയിലെ കേസ് അവര്‍ മുന്നോട്ടുകൊണ്ടുപോകും. ഹാഷിം അന്‍സാരി മുന്‍കാലങ്ങളില്‍ സൂചിപ്പിച്ചപോലെ തന്നെ, അയോധ്യയിലേത് പള്ളി-അമ്പല കേസല്ല. നിയമവാഴ്ചയും തെമ്മാടിക്കൂട്ടവും തമ്മിലുള്ള ഏറ്റമുട്ടലാണ്. കോടതിക്കു പുറത്തൊരു പ്രശ്നപരിഹാരം പ്രയാസമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ, പലവിധ സമവായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് പള്ളി-അമ്പല പ്രശ്നം ലൈവാക്കി നിര്‍ത്തുന്ന രാഷ്ട്രീയമാണ് സംഘ്പരിവാര്‍ സംഘടനകളെക്കൊണ്ട് ബി.ജെ.പി കാലാകാലങ്ങളില്‍ നടപ്പാക്കിവരുന്നത്. സൂത്രശാലിയെന്ന നിലയില്‍ പേരെടുത്ത സുബ്രഹ്മണ്യന്‍ സ്വാമി മുന്നോട്ടുവെച്ച പരിഹാര നിര്‍ദേശമാണ് ഏറ്റവും ഒടുവിലത്തേത്. താല്‍ക്കാലിക ക്ഷേത്രം സ്ഥിരപ്പെടുത്തുകയും സരയൂ നദിയുടെ മറുഭാഗത്ത് പുതിയ പള്ളി പണിയുകയും ചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറില്‍ അച്ചടിച്ചു വന്നതിലാണ് അതിന്‍െറ രാഷ്ട്രീയം കൂടുതല്‍ തെളിയുന്നത്്. പള്ളി എവിടെയെങ്കിലും പണിതാല്‍ മതിയെന്നാണെങ്കില്‍, അതിന് സുബ്രഹ്മണ്യം സ്വാമിയുടെ നിര്‍ദേശം വരുന്നതുവരെ കാത്തിരിക്കേണ്ട കാര്യം മുസ്ലിംകള്‍ക്കോ ഹിന്ദുക്കള്‍ക്കോ ഇല്ല. രണ്ടു ഡസന്‍ സഖ്യകക്ഷികളുമായി വാജ്പേയി ഭരിച്ച കാലത്തും തട്ടുപൊളിപ്പന്‍ പരിഹാര നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാടകക്കെടുത്ത ‘മുസ്ലിം സമുദായ പ്രതിനിധികളു’മായി കൂടിയാലോചനകള്‍ നടത്തി നോക്കിയിട്ടുമുണ്ട്. അതൊന്നും എവിടെയും എത്തിയില്ല. ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ സുബ്രഹ്മണ്യം സ്വാമി മുന്നോട്ടുവെക്കുന്ന നിര്‍ദേശവും ഹാഷിം അന്‍സാരിയുടെ വാക്കുകള്‍ക്ക് നല്‍കുന്ന ദുര്‍വ്യാഖ്യാനവുമൊക്കെ, യു.പിയില്‍ പള്ളി-അമ്പല രാഷ്ട്രീയം വീണ്ടും കെട്ടിപ്പൊക്കാനും സാമുദായിക ചേരിതിരിവ് സജീവമാക്കാനുമുള്ള പുത്തന്‍ ഇഷ്ടികകളാണ്. അമ്പലം പണിയാന്‍ കല്‍ത്തൂണുകള്‍ എന്നേ ചത്തെിയടുക്കി വെച്ചിട്ടുണ്ട്. അതിലേക്ക് വിരല്‍ചൂണ്ടി കര്‍സേവകരെ ഉണര്‍ത്താന്‍ നോക്കുകയേ വേണ്ടൂ. ഇതൊന്നുമില്ലാതെ വര്‍ഗീയത വളര്‍ത്താന്‍ കഴിയുമെന്ന് മുസഫര്‍നഗര്‍ അടക്കമുള്ള സംഘര്‍ഷങ്ങളിലൂടെ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും മോദി-അമിത്ഷാമാര്‍ നയിക്കുന്ന നവ ബി.ജെ.പി തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതിനകം രാഷ്ട്രീയവത്കരിക്കപ്പെട്ട മന്ദിര്‍-മസ്ജിദ് പ്രശ്നം വീണ്ടും ഉയിര്‍ത്തെണീറ്റാല്‍, നവ ബി.ജെ.പി നേതൃത്വത്തിന് മാത്രമായി പഴി കേള്‍ക്കേണ്ടിവരില്ളെന്ന മെച്ചമുണ്ട്. 2017ല്‍ നടക്കാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പില്‍ രാമന്‍െറ രാഷ്ട്രീയം പ്രധാന ഇനമാക്കാന്‍ ബി.ജെ.പി പദ്ധതി തയാറാക്കുന്നുവെന്ന വിവരമാണ് സംഘ്പരിവാറിന്‍െറ അകത്തളങ്ങളില്‍നിന്ന് പുറത്തുവരുന്നത്. 2017ലെ രാമന്‍െറ സാധ്യതകള്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറയും ഗതി നിര്‍ണയിക്കും. ഇത്തരത്തിലാണ് മോദിയുടെ ഇന്ത്യയില്‍ ബാബരിയുടെ ഓര്‍മ വളരുന്നത്. സന്യാസിനി മന്ത്രി നിരഞ്ജന്‍ ജ്യോതിയുടെ ‘രാമസന്തതി, ജാരസന്തതി’ പ്രയോഗത്തില്‍ അതിന്‍െറ സൂചനകളുണ്ട്. മസ്ജിദ് കേസില്‍നിന്ന് ഹാഷിം അന്‍സാരി പിന്മാറുന്നുവെന്ന വാര്‍ത്തകളില്‍ സന്തോഷം പ്രകടിപ്പിച്ച് മറ്റൊരു വിദ്വേഷ പ്രസംഗകന്‍ യോഗി ആദിത്യനാഥ് ഓടിയത്തെി പ്രതികരിച്ചതിലും രാമരാഷ്ട്രീയ ലാക്കുണ്ട്. പാര്‍ലമെന്‍റില്‍ നിരഞ്ജന്‍ ജ്യോതിക്കു വേണ്ടി പ്രധാനമന്ത്രി നടത്തിയ ഖേദപ്രകടനത്തില്‍ ആത്മാര്‍ഥത എത്രയുണ്ടെന്ന കാര്യം നില്‍ക്കട്ടെ. കല്യാണ്‍ സിങ്ങുമാരെ ഗവര്‍ണറും മറ്റുമാക്കി ആദരിച്ച മോദി-അമിത്ഷാമാര്‍ പുതിയൊരു കൂട്ടം ഹിന്ദുത്വ പരീക്ഷണങ്ങളുടെ ഇടമായി യു.പിയെ ‘വളര്‍ത്തുന്നു’വെന്ന സൂചനകളാണ് 22ാം വാര്‍ഷികവേളയില്‍ ഉയരുന്നത്. മതനിരപേക്ഷ, ജനാധിപത്യ ചേരി തീര്‍ത്തും ദുര്‍ബലമായി നില്‍ക്കുന്ന ഘട്ടമാണിത്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് പ്രതിരോധം തീര്‍ക്കേണ്ടവര്‍, വര്‍ഗീയതയെ തടുക്കാനെന്ന പേരില്‍ ഭൂരിപക്ഷ പ്രീണനത്തിന് വഴികള്‍ അന്വേഷിക്കുന്ന ഘട്ടം കൂടിയാണിതെന്ന് കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. |
സായാഹ്നസവാരി സംഘത്തിലെ ഒന്നാമന്‍ യാത്രയായി Posted: 05 Dec 2014 11:28 AM PST Image: Subtitle: വിങ്ങുന്ന ഓര്‍മകളുമായി സഹചാരികളായിരുന്ന പ്രഫ. എം.കെ സാനുവും ഡോ. സി.കെ. രാമചന്ദ്രനും കൊച്ചി: വര്‍ഷങ്ങളായി മുടങ്ങാതെ നടത്തിയിരുന്ന സായാഹ്ന യാത്രയെക്കാള്‍ ഒരുമണിക്കൂര്‍ വൈകിയാണ് വെള്ളിയാഴ്ച ആ ‘യാത്ര’ തുടങ്ങിയത്. യാത്ര കഴിഞ്ഞ് സ്ഥിരമായി ‘സദ്ഗമയ’യിലേക്ക് മടങ്ങിയത്തെിയിരുന്നത് മൂന്നുപേരാണ്. എന്നാല്‍, പതിവ് തെറ്റിച്ച്, വെള്ളിയാഴ്ച ആ മൂന്നുപേരിലെ ഒന്നാമന്‍ മടങ്ങിയില്ല. വര്‍ഷങ്ങള്‍ നീണ്ട സായാഹ്ന യാത്രകളുടെ വിങ്ങുന്ന ഓര്‍മയുമായി യാത്രക്കാരില്‍ രണ്ടുപേര്‍. വി.ആര്‍ കൃഷ്ണയ്യരെക്കുറിച്ചുള്ള വിങ്ങുന്ന ഓര്‍മകളുമായി സഹചാരികളായിരുന്ന പ്രഫ. എം.കെ സാനുവും ഡോ. സി.കെ. രാമചന്ദ്രനും ആ ഭൗതികശരീരത്തിന് വലംവെച്ചു. പിന്നെ തിരക്കില്‍നിന്ന് അല്‍പംമാറി ഓര്‍മകളില്‍ മുഴുകിനിന്നു. തങ്ങളുടെ കൈപിടിച്ച് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ക്കൂടി നടക്കുന്ന ‘സ്വാമി’ തങ്ങളുടെ നടുക്കിരുന്ന് പടിഞ്ഞാറന്‍ കായലിലേക്ക് നിര്‍ന്നിമേഷനായി നോക്കിയിരിക്കുന്ന സ്വാമി...മറൈന്‍ ഡ്രൈവ്, ഫോര്‍ഷോര്‍ റോഡ്, പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ക്കൂടിയുള്ള സായാഹ്നസവാരികള്‍. അതിനിടയിലെ വൈജ്ഞാനിക ചര്‍ച്ചകള്‍. ‘നിയമവും സാഹിത്യവും ആരോഗ്യവും’ കൂടി നടത്തുന്ന സവാരി വര്‍ഷങ്ങളായി എറണാകുളം നഗരവാസികള്‍ക്ക് പരിചിതമായ സായാഹ്നക്കാഴ്ചയായിരുന്നു. കൃഷ്ണയ്യരുടെ അസുഖത്തത്തെുടര്‍ന്ന് അല്‍പകാലം മുമ്പാണ് ഈ സായാഹ്ന യാത്രകളുടെ താളം തെറ്റിയത്. വൈകുന്നേരം നടക്കാനിറങ്ങുന്ന സ്വഭാവമാണ് തന്നെയും കൃഷ്ണയ്യരെയും അടുപ്പിച്ചതെന്ന് പ്രഫ. എം.കെ. സാനു ഓര്‍ക്കുന്നു. വൈകുന്നേരം അഞ്ചോടെ കൃഷ്ണയ്യരുടെ വീടായ ‘സദ്ഗമയ’യില്‍ സംഗമിച്ചാണ് മൂവര്‍സംഘം യാത്ര തുടങ്ങിയിരുന്നത്. ആദ്യമൊക്കെ നടന്ന് റോഡ് മുറിച്ചുകടന്നായിരുന്നു യാത്ര. പ്രായവും വാഹനത്തിരക്കും ഏറിയതോടെ സായാഹ്നയാത്രയുടെ തുടക്കം കാറിലായി. കൃഷ്ണയ്യരുടെ കാറില്‍ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലോ മറൈന്‍ഡ്രൈവിലോ പാര്‍ക്കിലോ ഒക്കെ ചെന്നിറങ്ങി നടക്കും. നടത്തത്തിനിടെ സാമൂഹിക പ്രശ്നങ്ങളാണ് സംസാരത്തില്‍ കടന്നുവരുക. അന്നന്നത്തെ പത്രവാര്‍ത്തകളില്‍നിന്നാകും തുടക്കം. പിന്നെയത് സമൂഹത്തിന്‍െറ നീറുന്ന പ്രശ്നങ്ങളിലേക്ക് നീളും. സാമ്രാജ്യത്വ കടന്നുകയറ്റം മുതല്‍ നാട്ടിലെ വിദ്യാഭ്യാസ കച്ചവടവും രാഷ്ട്രീയത്തിലെ മൂല്യച്യുതിയുമെല്ലാം സംസാരത്തില്‍ കടന്നുവരും; ചിലപ്പോഴെല്ലാം വ്യക്തിപരമായ കാര്യങ്ങളും. നടന്ന് തളരുമ്പോള്‍ പലപ്പോഴും സാനുമാഷിന്‍െറയും ഡോ. സി.കെ. രാമചന്ദ്രന്‍െറയും കൈയില്‍ പിടിച്ചാണ് ‘സ്വാമി’ കിതപ്പകറ്റിയിരുന്നത്. കൃഷ്ണയ്യര്‍ തീരെ ക്ഷീണിതനാകുന്നതുവരെ ഈ സായാഹ്നസവാരികള്‍ തുടര്‍ന്നു. കിടപ്പായപ്പോഴും സായാഹ്നങ്ങളില്‍ സാനുമാഷും സി.കെ. രാമചന്ദ്രനും ‘സദ്ഗമയ’യില്‍ മുടങ്ങാതെ എത്തുമായിരുന്നു. കുറേസമയം, കൃഷ്ണയ്യര്‍ക്കൊപ്പമിരുന്ന് ആശ്വസിപ്പിച്ച് മടങ്ങും. രോഗം മൂര്‍ച്ഛിച്ച് കൃഷ്ണയ്യരെ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു; പലപ്പോഴും എന്നപോലെ രോഗക്കിടക്കയില്‍നിന്ന് സ്വാമി ഊര്‍ജ്ജസ്വലനായി സായാഹ്ന യാത്രകളിലേക്ക് തിരിച്ചുവരുമെന്ന്. വ്യാഴാഴ്ചയോടെ ആ പ്രതീക്ഷ അസ്തമിച്ചു. അങ്ങനെ മൂവര്‍സംഘത്തിലെ ഒന്നാമന്‍ യാത്രയായി. |
വനപാലകര്‍ വലിയങ്ങാടിയില്‍; കുരുവികള്‍ക്ക് കൂടായി Posted: 05 Dec 2014 11:21 AM PST Image: കോഴിക്കോട്: വനപാലകര്‍ വലിയങ്ങാടിയിലിറങ്ങി കൂട് സ്ഥാപിക്കുന്നതിന്‍െറ ആരവവും പടക്കത്തിന്‍െറ ശബ്ദവുമൊന്നും അങ്ങാടിക്കുരുവികളെ അകറ്റിയില്ല. വംശനാശം സംഭവിക്കുന്ന കുരുവികളില്‍ അവശേഷിച്ച ചുരുക്കം കിളികളില്‍ ചിലര്‍ കൂട്ടിലത്തെി നിരീക്ഷണം നടത്തി. വനംവകുപ്പിന്‍െറ ‘കുരുവിക്കൊരു കൂട്’ പദ്ധതിയിലാണ് വലിയങ്ങാടിയില്‍ കൂട് സ്ഥാപിക്കല്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. നഗരത്തില്‍ കുരുവികളടക്കമുള്ളവക്ക് സ്വന്തം ചെലവില്‍ വര്‍ഷങ്ങളായി ഭക്ഷണം എത്തിച്ച് ശ്രദ്ധനേടിയ വ്യാപാരി ഹമീദ് വലിയങ്ങാടിയാണ് ചെറൂട്ടി റോഡില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വ്യാപാരികളുടെ സഹകരണത്തോടെ നറുക്കിട്ടെടുക്കുന്ന 10 കടകളിലാണ് ആദ്യഘട്ടമായി ഇന്നലെ പൈ്ളവുഡ് കൂടുകള്‍ സ്ഥാപിച്ചത്. വനം വകുപ്പിന്‍െറ സ്റ്റിക്കര്‍ പതിച്ചതാണ് കൂട്. സാമൂഹിക വനവത്കരണ വിഭാഗം ആഭിമുഖ്യത്തിലുള്ള പരിപാടി തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ വന്‍ വിജയമായതിനാല്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി മലിനീകരണവും മറ്റുംകാരണം അങ്ങാടിക്കുരുവികള്‍ അടിക്കടി കുറഞ്ഞുവരുന്നതായാണ് കണക്ക്. നഗരസഭാ കൗണ്‍സിലര്‍ പൊറ്റങ്ങാടി കിഷന്‍ചന്ദ് അധ്യക്ഷത വഹിച്ചു. സത്യന്‍ മേപ്പയൂര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.വി. സാജന്‍ ജോസഫ് വലപ്പാട്, ബിജു എന്നിവര്‍ സംസാരിച്ചു. അസി. കണ്‍സര്‍വേറ്റര്‍ കെ.പി. ഉദയകുമാര്‍ സ്വാഗതവും റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.ടി. ശ്രീരേഖ നന്ദിയും പറഞ്ഞു. |
നിറകണ്ണുകളോടെ അര്‍പ്പുതാമ്മാള്‍ Posted: 05 Dec 2014 10:39 AM PST Image: കൊച്ചി: നിറകണ്ണുകളും ഇടറിയ വാക്കുകളുമായി കൂപ്പുകൈകളോടെ അര്‍പ്പുതാമ്മാളത്തെി. കൃഷ്ണയ്യരുടെ ചേതനയറ്റ ശരീരം വെച്ച ചില്ലുകൂട് തൊട്ട് മുഷ്ടിചുരുട്ടി അവര്‍ വിളിച്ചു പറഞ്ഞു ‘വീരവണക്കം, വീരവണക്കം, കൃഷ്ണയ്യര്‍ക്ക് വീരവണക്കം’. മരണവാര്‍ത്തയറിഞ്ഞതിനു പിന്നാലെ വ്യാഴാഴ്ച രാത്രിയോടെ നാട്ടില്‍നിന്ന് യാത്രതിരിച്ച സംഘം ഉച്ചകഴിഞ്ഞ് എറണാകുളത്ത് ട്രെയിനിറങ്ങി 3.30ഓടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമത്തെി. കൃഷ്ണയ്യരുടെ ഇടപെടലുകളെ ഓര്‍മിച്ച അവര്‍, മകനുമായി ഫോണില്‍ സംസാരിച്ച കാര്യവും പറഞ്ഞു. ‘100ാം പിറന്നാള്‍ ആഘോഷത്തിനു പിന്നാലെ ഇക്കഴിഞ്ഞ നവംബര്‍ 14ന് വെല്ലൂരിലെ സെന്‍ട്രല്‍ ജയിലില്‍ വിളിച്ച് പേരറിവാളനുമായി സംസാരിച്ചിരുന്നു. ധൈര്യം കൈവിടാതെ കാത്തിരിക്കണം. ഉടന്‍ മോചിതനാവും എന്ന് ആശംസിച്ചായിരുന്നു അന്ന് ഫോണ്‍ വെച്ചത്. ജയില്‍ മോചിതനായാല്‍ കൃഷ്ണയ്യരെ നേരിട്ടുകാണാന്‍ കൊച്ചിയില്‍ വരണമെന്ന് പേരറിവാളനും പറഞ്ഞിരുന്നു. അവരുടെ കൂടിക്കാഴ്ച നടക്കാതെ പോയി’ ^ഇടറുന്ന ശബ്ദത്തില്‍ അര്‍പ്പുതാമ്മാള്‍ പറഞ്ഞു. നവംബര്‍ 22ന് ചെന്നൈയില്‍ കൃഷ്ണയ്യരുടെ മകന്‍ പരമേശിനും ഭാര്യക്കുമൊപ്പം അര്‍പ്പുതാമ്മാളും 100ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. നേരിട്ട് പിറന്നാള്‍ ആശംസ അറിയിക്കാന്‍ പുറപ്പെടാനിരിക്കെയാണ് ആശുപത്രിയിലാണെന്ന വാര്‍ത്തയറിഞ്ഞത്. മുമ്പും, ആശുപത്രിക്കിടക്കയില്‍നിന്ന് ആരോഗ്യത്തോടെ തിരിച്ചത്തെിയതിന്‍െറ ഓര്‍മയില്‍ കൃഷ്ണയ്യര്‍ വീണ്ടും വീട്ടിലത്തെുമെന്ന് വിശ്വസിച്ചു. പക്ഷേ, അതിങ്ങനെയായിപ്പോയി’ -അര്‍പ്പുതാമ്മാള്‍ പറഞ്ഞു. സാധാരണക്കാരനുവേണ്ടി പ്രവര്‍ത്തിച്ച കൃഷ്ണയ്യരെ പോലെ മറ്റൊരു മനുഷ്യന്‍ ലോകത്തിലില്ളെന്ന് ജീവിതംകൊണ്ട് തിരിച്ചറിഞ്ഞ കാര്യം പറഞ്ഞായിരുന്നു അവര്‍ മടങ്ങിയത്. |
ഇന്ത്യ^ആസ്ട്രേലിയന്‍ ഇലവന്‍ സന്നാഹമത്സരം സമനിലയില്‍ Posted: 05 Dec 2014 10:29 AM PST Image: അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി മികച്ച ബാറ്റിങ് പരിശീലനം നേടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ക്രിക്കറ്റ് ആസ്ട്രേലിയന്‍ ഇലവനുമായുള്ള സന്നാഹ മത്സരം സമനിലയിലാക്കി. ദ്വിദിന മത്സരത്തില്‍ ആസ്ട്രേലിയന്‍ ഇലവന്‍െറ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയായി 375 റണ്‍സാണ് ഇന്ത്യ നേടിയത്. കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ അഞ്ചിന് 83 എന്ന നിലയില്‍ ആസ്ട്രേലിയന്‍ ഇലവനെ ഇന്ത്യ ഒതുക്കിയിരുന്നു. ഓപണര്‍ മുരളി വിജയ് (60), താല്‍ക്കാലിക ക്യാപ്റ്റന്‍ വിരാട് കോഹ്ല ി(66), അജിന്‍ക്യ രഹാനെ (56), വൃദ്ധിമാന്‍ സാഹ (51) എന്നിവരുടെ അര്‍ധശതകമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. രണ്ടിന് 99 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി പുനരാരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന മുരളിയും വിരാടും ഇന്ത്യന്‍ സ്കോര്‍ മുന്നോട്ടു നയിച്ചു. രോഹിത് ശര്‍മ 48 റണ്‍സുമായി മധ്യനിരക്ക് കരുത്തായി. സുരേഷ് റെയ്ന (20), രവീന്ദ്ര ജദേജ (23) എനിവരും സ്കോര്‍ ബോര്‍ഡിന് കാര്യമായ സംഭാവന നല്‍കി. 90 ഓവറില്‍ 375 റണ്‍സ് എത്തിയപ്പോഴേക്കും മുഴുവന്‍ ഇന്ത്യന്‍ വിക്കറ്റുകളും കൊഴിഞ്ഞു. ആദ്യ ഇന്നിങ്സില്‍ ആസ്ട്രേലിയന്‍ ഇലവനുവേണ്ടി അര്‍ധശതകം നേടിയ ജോര്‍ദന്‍ സില്‍ക് രണ്ടാം ഇന്നിങ്സിലും (41*) മികച്ച ബാറ്റിങ്ങുമായി ടീമിന് ബലം നല്‍കി. എന്നാല്‍, മറുവശത്തുനിന്ന് വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ 21 ഓവറില്‍ 83 റണ്‍സ് മാത്രം എതിരാളികള്‍ക്ക് വിട്ടുനല്‍കിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. |
രാജി ആവശ്യത്തില്‍ നിന്ന് മാറി പ്രതിപക്ഷം പ്രമേയത്തിന് Posted: 05 Dec 2014 10:23 AM PST Image: Subtitle: സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് രാജ്യസഭ ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി നിരഞ്ജ ന്‍ ജ്യോതി രാജിവെക്കണമെന്ന ആവശ്യത്തില്‍നിന്ന് പ്രതിപക്ഷം പിന്മാറി. പകരം വിദ്വേഷപ്രസംഗത്തിനെതിരെ പ്രമേയം പാസാക്കി രാജ്യസഭാ സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിലപ്പുറം ഒന്നും ചെയ്യാനില്ളെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ചയും ആവര്‍ത്തിച്ചു. ഇതത്തേുടര്‍ന്ന് രാജ്യസഭാ സ്തംഭനം നീക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന ഉപാധ്യക്ഷന്‍െറ നിര്‍ദേശം പോരടിച്ചുനിന്ന ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ അംഗീകരിച്ചു. സ്തംഭനത്തിലൂടെ രാജ്യസഭക്ക് ഒരാഴ്ചയാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ സഭയുടെ മേശപ്പുറത്തു വെച്ച ശേഷം ശൂന്യവേളയിലേക്ക് കടക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ നടത്തിയ ശ്രമം പ്രതിപക്ഷം ചെറുത്തു. രാജ്യസഭ നടക്കാത്ത സാഹചര്യം സൃഷ്ടിച്ചതിന് ആനന്ദ് ശര്‍മ സര്‍ക്കാറിനെ കുറ്റപ്പെടുത്തി. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ളെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. കോണ്‍ഗ്രസിന് നിരാശയാണെന്നും പ്രസ്താവനക്കപ്പുറം സര്‍ക്കാറിന് ഒന്നും ചെയ്യാനില്ളെന്നും കേന്ദ്ര പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് കുര്യന്‍ സഭ നിര്‍ത്തിവെച്ചു. 15 മിനിറ്റ് കഴിഞ്ഞ് സഭ രണ്ടാമതും വിളിച്ചുചേര്‍ത്തെങ്കിലും പ്രതിഷേധം മൂലം നടപടികളിലേക്ക് കടക്കാനായില്ല. 12 മണിക്ക് ചോദ്യോത്തര വേളക്കായി ചെയര്‍മാന്‍ ഹാമിദ് അന്‍സാരി സഭ വിളിച്ചുചേര്‍ത്തപ്പോള്‍ സി.പി.എം നേതാവ് സീതാറാം യെച്ചൂരി ക്രമപ്രശ്നം ഉന്നയിച്ചു. ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് മൈത്രിയും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാന്‍ അഭ്യര്‍ഥിച്ച് രാജ്യസഭ മുമ്പ് പാസാക്കിയ പ്രമേയത്തിന്‍െറ മാതൃകയില്‍ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രമേയം പാസാക്കിയാല്‍ സഭാസ്തംഭനം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് യെച്ചൂരി പറഞ്ഞു. എന്നാല്‍, അധ്യക്ഷന് രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാകാന്‍ കഴിയില്ളെന്നും ഏത് അംഗത്തിനും പ്രമേയവുമായി വരാവുന്നതാണെന്നും ഹാമിദ് അന്‍സാരി മറുപടി നല്‍കി. സഭയുടെ പൊതുസമ്മതമില്ലാതെ എങ്ങനെ പ്രമേയം അവതരിപ്പിക്കാന്‍ കഴിയുമെന്നും അന്‍സാരി ചോദിച്ചു. പ്രമേയം തയാറാക്കിയിട്ടുണ്ടെന്നും അനുമതി തന്നാല്‍ മതിയെന്നും യെച്ചൂരി പറഞ്ഞെങ്കിലും ചോദ്യോത്തരവേളയില്‍ അനുവദിക്കാന്‍ കഴിയില്ളെന്ന് അന്‍സാരി പ്രതികരിച്ചു. പ്രമേയം അനുവദിക്കാനാവില്ളെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവി ശങ്കര്‍ പ്രസാദും വ്യക്തമാക്കി. യെച്ചൂരിക്ക് പിന്തുണയുമായി ഡി.എം.കെ നേതാവ് തിരുച്ചി ശിവയും തൃണമൂല്‍ നേതാവ് ഡെറിക് ഒബ്റേനും എഴുന്നേറ്റു. പ്രമേയം അവതരിപ്പിക്കട്ടെയെന്ന് യെച്ചൂരി ആവര്‍ത്തിച്ചെങ്കിലും അന്‍സാരി സമ്മതിച്ചില്ല. ഇതത്തേുടര്‍ന്ന് സഭ ഉച്ചക്ക് ശേഷവും രണ്ടു തവണ പിരിഞ്ഞു. ഉച്ചക്കുശേഷം ഉപാധ്യക്ഷന്‍ കുര്യന് മുമ്പാകെയും ഈ വാദം പ്രതിപക്ഷം നിരത്തിയെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നായിരുന്നു പ്രതികരണം. രാജ്യസഭയിലെ മുഴുവന്‍ പ്രതിപക്ഷ കക്ഷിനേതാക്കളും ഒപ്പിട്ട പ്രസ്താവനയില്‍ പ്രമേയ ആവശ്യം തള്ളിയ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുനൈറ്റഡ്, സി.പി.എം, സി.പി.ഐ, ഡി.എം.കെ, എന്‍.സി.പി തുടങ്ങിയ കക്ഷികളാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്. |
ബാര്‍ കോഴ: വിജിലന്‍സ് നിയമോപദേശം തേടുന്നു Posted: 05 Dec 2014 10:03 AM PST Image: Subtitle: 10ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി ഒരു കോടി കോഴവാങ്ങിയെന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന്‍െറ പരാതിയിന്‍ തുടര്‍നടപടികള്‍ക്ക് വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ നിയമോപദേശം തേടുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ ലഭിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുത്ത് അന്വേഷണംനടത്താന്‍ കഴിയുമോയെന്നാണ് വിജിലന്‍സ് ആരായുന്നത്. വിജിലന്‍സ് ലീഗല്‍ വിഭാഗത്തിന്‍െറ ഉപദേശം ലഭിച്ചശേഷം ആവശ്യമെങ്കില്‍ അഡ്വക്കറ്റ് ജനറലിന്‍െറ ഉപദേശവും തേടും. മാണിക്കെതിരെ കേസെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് ഡയറക്ടറാണെന്നും ഇക്കാര്യത്തില്‍ ഇടപെടില്ളെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ക്കായി വിജിലന്‍സ് നിയമോപദേശം തേടുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 12 വരെ സമയമുണ്ടെങ്കിലും അതിന് മുമ്പ് തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി എസ്.സുരേഷ്കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. മാണിക്ക് പണം നല്‍കിയെന്ന് ആരോപിക്കുന്ന നാല് ബാര്‍ ഉടമകള്‍ ഇനിയും മൊഴി നല്‍കിയിട്ടില്ല. ഇവര്‍ മൊഴി നല്‍കാനത്തെിയില്ളെങ്കിലും 10ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനമെന്നറിയുന്നു. ബിജു രമേശ് മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തിലാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സിന് പരാതിനല്‍കിയത്. തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ക്വിക് വെരിഫിക്കേഷന് ഉത്തരവിട്ടത്. കേസില്‍ 26 പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ബാര്‍ ഉടമകള്‍ കൂടാതെ പരാതിക്കാരാനായ വി.എസ്. അച്യുതാനന്ദന്‍, ചീഫ്വിപ്പ് പി.സി. ജോര്‍ജ്, ബിജു രമേശ് എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി. ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ഡി. ധനേഷ്, പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി എന്നിവരും സംഘടനയുടെ വൈസ് പ്രസിഡന്‍റ്, നിര്‍വാഹകസമിതി അംഗം എന്നിവരുമാണ് ഇനി മൊഴി നല്‍കാനുള്ളത്. ഈ സംഘമാണ് മന്ത്രിക്ക് കോഴ നല്‍കിയതെന്നാണ് ബിജു രമേശ് ആരോപിച്ചത്. മൊഴി നല്‍കാന്‍ ഇവര്‍ക്ക് പലതവണ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. |
ജി.കെ.എസ്.എഫ് മൊബൈല്‍ ആപ്പിന് മികച്ച റേറ്റിങ് Posted: 05 Dec 2014 09:02 AM PST Image: തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍െറ ഭാഗമായി ഐഡിയ സെല്ലുലാര്‍ കമ്പനിയുമായി ചേര്‍ന്ന് പുറത്തിറക്കിയ മൊബൈല്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറിന് മികച്ച റേറ്റിങ്. പോയവാരത്തില്‍ ഗൂഗ്ള്‍ പ്ളേസ്റ്റോര്‍ റേറ്റിങ്ങില്‍ 4.5 പോയന്‍റ് നേടി ഡൗണ്‍ലോഡില്‍ രണ്ടാം സ്ഥാനത്താണ് ഈ മൊബൈല്‍ ആപ്പ്. ബിസിനസ് കാറ്റഗറിയില്‍ വരുന്ന ഈ ആപ്പിന് ആദ്യത്തെ ആഴ്ചയില്‍തന്നെ 3218 ഡൗണ്‍ലോഡുകള്‍ ലഭിച്ചുകഴിഞ്ഞു. ആയിരത്തിലധികം ഡൗണ്‍ലോഡുകള്‍ ജി.സി.സിയില്‍നിന്ന് ലഭിച്ചത് വിദേശമലയാളികളുടെ പിന്തുണയാണ് വെളിവാക്കുന്നതെന്ന് ജി.കെ.എസ്.എഫ് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദ് അറിയിച്ചു. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ രണ്ടായിരത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. സമ്മാനാര്‍ഹരാകുന്നവര്‍ക്ക് കെ.ടി.ഡി.സിയുടെ പ്രീമിയം ഹോട്ടലുകളില്‍ രണ്ടു ദിവസത്തെ സൗജന്യ താമസമാണ് നല്‍കുന്നത്. കോഴിക്കോട് ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകള്‍ ലഭിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്യുന്ന ഐഡിയ കസ്റ്റമറിന് 200 എം.ബി ഡാറ്റ സൗജന്യമായി നല്‍കുന്നുണ്ട്. അന്തര്‍ദേശീയ തലത്തില്‍ വിവിധ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലും ജി.കെ.എസ്.എഫ് ആപ്പ് മുന്നിലാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment