സ്വാഗതം
WELCOME

News Update..

Saturday, December 13, 2014

തട്ടിപ്പുകാരന്‍ രക്ഷപ്പെട്ടത് കാസര്‍കോഡ് മാതൃകാ പൊലിസ് സ്റ്റേഷനില്‍ നിന്ന് Madhyamam News Feeds

തട്ടിപ്പുകാരന്‍ രക്ഷപ്പെട്ടത് കാസര്‍കോഡ് മാതൃകാ പൊലിസ് സ്റ്റേഷനില്‍ നിന്ന് Madhyamam News Feeds

Link to

തട്ടിപ്പുകാരന്‍ രക്ഷപ്പെട്ടത് കാസര്‍കോഡ് മാതൃകാ പൊലിസ് സ്റ്റേഷനില്‍ നിന്ന്

Posted: 12 Dec 2014 11:42 PM PST

Image: 

കാസര്‍കോഡ്: ഇസ്ലാമിക് ഫിനാന്‍സിന്‍്റെ മറവില്‍ 50 കോടിയില്‍ പരം രൂപയുടെ തട്ടിപ്പ് നടത്തിയ മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ സ്വദേശി മുഹമ്മദ് ജലാലുദ്ദീന്‍ കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നില്‍ ദുരൂഹത. സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ ഒത്താശയോടെയാണോ ഇയാള്‍ കടന്നു കളഞ്ഞതെന്ന സംശയം ഉയര്‍ന്നു. ശനിയാഴ്ച ഇയാളെ കൊണ്ടു പോകാന്‍ മലപ്പുറത്ത് നിന്ന് പൊലിസ് വരാനിരിക്കെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രക്ഷപ്പെട്ടത്.

കാസര്‍കോട്ടെ ഒരു ജുവലറി ഉടമയുടെ പരാതിയിലാണ് ജലാലുദ്ദീനെ ഡി.വൈ.എസ്.പി യുടെ സ്പെഷ്യല്‍ സ്ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്. മാതൃകാ പൊലിസ് സ്റ്റേഷനായ ടൗണ്‍ സ്റ്റേഷനില്‍ ചോദ്യം ചെയ്തപ്പോഴാണ് വലിയ തട്ടിപ്പുകേസില്‍ പ്രതിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് മലപ്പുറത്ത് വിവരം കൊടുത്തു. സ്റ്റേഷനില്‍ ജി.ഡി. ചാര്‍ജ് വഹിക്കുന്ന സിവില്‍ പൊലിസ് ഓഫീസറുടെ അടുത്ത് കസേരയിലാണ് ഇരുത്തിയത്. മൂന്നു പോലീസുകാര്‍ക്ക് മാറിമാറി നിരീക്ഷണ ചുമതലയും നല്‍കിയത്രെ. കോടികളുടെ തട്ടിപ്പുകേസില്‍ പെട്ട ആളാണെന്ന് അറിഞ്ഞിട്ടും ലോക്കപ്പ് ചെയ്തില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ പൊലിസുകാരനെ തള്ളിയിട്ടു ഇയാള്‍ ഓടി രക്ഷപ്പെട്ടെന്നാണ് പൊലിസ് ഭാഷ്യം. ഇതു വിശ്വസനീയമാണോ എന്നതില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്.

മലപ്പുറത്തും കോഴിക്കോട് ഫറോക്കിലും ഇസ്ലാമിക് ഫിനാന്‍സിന്‍്റെ മറവില്‍ കോടിക്കണക്കിനു രൂപയും സ്വര്‍ണവും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. പരാതി വന്നപ്പോള്‍ മലപ്പുറത്ത് നിന്ന് മുങ്ങിയ ഇയാള്‍ കാസര്‍കോട്ട് പൊങ്ങി. അവിടെ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം പുതിയ സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. സഹോദരന്‍ കമാലും ഇയാളുടെ തട്ടിപ്പില്‍ കൂട്ടുപ്രതിയാണ്. സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെട്ടതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്മെന്‍്റ് തലത്തില്‍ ഉടനെ അച്ചടക്ക നടപടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒടുവില്‍ വിജയം കംഗാരു സഞ്ചിയില്‍

Posted: 12 Dec 2014 11:33 PM PST

Image: 

അഡലെയ്ഡ്: ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 48 റണ്‍സിന്‍െറ അപ്രതീക്ഷിത തോല്‍വി. ഓസിസിന്‍െറ 363 റണ്‍സിനു മറുപടിയായി ബാറ്റ് വിശിയ ഇന്ത്യ 315 റണ്‍സെടുക്കുന്നതിനിടെ പുറത്താവുകയായിരുന്നു. വിജയ പ്രതീക്ഷയില്‍ ബാറ്റു വീശിയ ഇന്ത്യയുടെ വിക്കറ്റുകള്‍ ഓരോന്നായി പൊഴിയുന്നതിന് അഡലെയ്ഡ് സാക്ഷ്യം വഹിച്ചു. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസിസ് 1^ 0 ത്തിന് മുന്നിലത്തെി.  

നായകന്‍ വിരാട് കോഹ്ലി നേടിയ സെഞ്ച്വറിക്ക് (141)ഇന്ത്യയെ രക്ഷിക്കാനായില്ല. കോഹ്ലിയും  ഓപ്പണര്‍ മുരളി വിജയിയും ചേര്‍ന്ന് വിസ്ഫോടനം തീര്‍ത്ത മത്സരമാണ് ഒടുവില്‍ ഇല്ലാതായത്. ഇരുവരും കത്തിപ്പടര്‍ന്ന് വിജയം സമ്മാനിക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് മത്സരത്തിലെ വഴിത്തിരിവ് സംഭവിച്ചത്. വ്യക്തിഗത സകോര്‍ 99 നിലനില്‍കെ മുരളി വിജയ് പുറത്താവുകയായിരുന്നു. ഇതിനു ശേഷം വന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റുകള്‍ ഒന്നൊന്നായി കടപുഴകുകയായിരുന്നു.  പിന്നീട് വന്നവരെല്ലാം പവലിയന്‍ ഘോഷ യാത്ര നടത്തുകയായിരുന്നു.

രഹാനെ(0), രോഹിത് ശര്‍മ(6), വൃദ്ധിമാന്‍ സാഹ(13), കരണ്‍ ശര്‍മ(4), ഷാമി(5), വരുണ്‍ ആരോണ്‍(1) എന്നിവര്‍ വന്നതും പോയതുമെല്ലാം പെട്ടന്നായിരുന്നു. ആസ്‌ട്രേലിയന്‍ നിരയില്‍ നതാന്‍ ലിയോണ്‍ ഒന്നാം ഇന്നിങ്‌സില്‍ 5 വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ഏഴും വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ ജോണ്‍സണ്‍ ഇരു ഇന്നിങ്‌സിലുമായി നാലു വിക്കറ്റുകള്‍ വീഴത്തി.

വിരാട് കോഹ്ലിയും ഡോവിഡ് വാര്‍ണറും ഇരു ഇന്നിങ്‌സിലും സെഞ്ച്വറികള്‍ നേടിയിരുന്നു. ഓസീസിന് തക്ക മറുപടി നല്‍കിയ ഇന്ത്യക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. വ്യക്തിഗത സ്കോര്‍ ഒമ്പത് റണ്‍സില്‍ നില്‍കെ ഇന്ത്യക്ക് ശിഖര്‍ ധവാനെ നഷ്ടമായി. പിന്നാലെ ചേത്വശര്‍ പുജാരയും (21) വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നേരത്തേ രണ്ടാം ഇന്നിംഗ്സ് 290 ല്‍ അവസാനിപ്പിച്ചാണ് ഓസിസ് ഇന്ത്യയെ ബാറ്റിംഗിനയച്ചത്.
 

ജില്ലയില്‍ 10 ഭക്ഷ്യകേന്ദ്രങ്ങള്‍ പൂട്ടിച്ചു, 269 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Posted: 12 Dec 2014 11:15 PM PST

കൊല്ലം: സേഫ് കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ മോശമായ സാഹചര്യം കണ്ടത്തെിയ ജില്ലയിലെ ഒമ്പത് ഹോട്ടലുകളും ഒരു ബേക്കറിയുമടക്കം പത്ത് സ്ഥാപനങ്ങള്‍ താല്‍കാലികമായി പൂട്ടിച്ചു. 269 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി. വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് മൂന്ന് വരെയായിരുന്നു പരിശോധന. 83 ടീമുകള്‍ 1497 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 662 ഹോട്ടലുകളും 222 കൂള്‍ബാറുകളും 398 ബേക്കറികളും 30 കാറ്ററിങ് സെന്‍ററുകളും 34 സോഡാ നിര്‍മാണ ശാലകളും 13 ഐസ് ഫാക്ടറികളും 156 മറ്റ് ഭക്ഷ്യകേന്ദ്രങ്ങളും പരിശോധിച്ചു. കൊതുകിന്‍െറ ഉറവിടം കണ്ടത്തെിയ 16 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 14 സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ ്രപവര്‍ത്തിക്കുന്നതായി കണ്ടത്തെി. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരം പാകം ചെയ്തതിനാണ് 93 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയത്. മാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ലാത്ത 34 സ്ഥാപനങ്ങള്‍ക്കും പകര്‍ച്ചവ്യാധി പകരാനുള്ള സാഹചര്യം സൃഷ്ടിച്ച 15 ഹോട്ടലുകള്‍ക്കും ഓടകളില്‍ തടസ്സമുണ്ടാക്കിയതിന് മൂന്ന് ഭക്ഷ്യകേന്ദ്രങ്ങള്‍ക്കും നോട്ടീസ് നല്‍കി. ജലസ്രോതസ്സുകള്‍ മലിനമാക്കിയ ഒരു സ്ഥാപനത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡി.എം.ഒ ഡോ.കെ. ഷാജി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ബാബുചന്ദ്രന്‍, ഡോ. കൃഷ്ണകുമാര്‍, ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫിസര്‍ കെ.എം. വിനോദ്, ടെക്നിക്കല്‍ അസിസ്റ്റന്‍റ് കെ.സി. വിജയകുമാര്‍, ജില്ലാ മലേറിയ ഓഫിസര്‍ സുധ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. ഷാജി, എസ്. വികിരണ്‍ എന്നിവര്‍ക്ക് പുറമെ മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, പബ്ളിക്, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ചലച്ചിത്രമേള: പോരായ്മകള്‍ പരിഹരിക്കും –മന്ത്രി തിരുവഞ്ചൂര്‍

Posted: 12 Dec 2014 11:12 PM PST

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട പരാതികള്‍ക്കും പോരായ്മകള്‍ക്കും പരിഹാരം കാണുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വലിയ ഉത്സവമായാണ് മേള സംഘടിപ്പിക്കുത്. മേളയിലെ നല്ലവശങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടണം. പ്രായോഗികമായ ചില പോരായ്മകള്‍ കണ്ടേക്കും. ശ്രദ്ധയില്‍പെടുന്നവ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. കൈരളി തിയറ്ററില്‍ ആരംഭിച്ച ഐ.എഫ്.എഫ്.കെ മീഡിയ സെന്‍റര്‍ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പാകപ്പിഴകള്‍ മേളകഴിഞ്ഞ് പരിഹരിച്ചാല്‍ മതിയോ എന്നാണ് ഡെലിഗേറ്റുകള്‍ ചോദിക്കുന്നത്.
☺ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം സിനിമാപ്രേമികള്‍ക്ക് നിരവധി വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഓണ്‍ലൈന്‍ സംവിധാനം ഇല്ലാത്തവര്‍ക്ക് സിനിമ കാണാന്‍ സാധിക്കില്ല. ഇത് മേളയുടെ ജനകീയസ്വഭാവം നഷ്ടപ്പെടുത്തുന്നു. മേള തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണെന്നും ഇവര്‍ പറയുന്നു. സാംസ്കാരികമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, പി.ആര്‍.ഡി ഡയറക്ടര്‍ മിനി ആന്‍റണി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥ്, വൈസ് ചെയര്‍മാന്‍ ജോഷി മാത്യു, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍, പന്തളം സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യ വകുപ്പ് പരിശോധന: ഏഴ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു

Posted: 12 Dec 2014 11:09 PM PST

തൃശൂര്‍: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഏഴ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുകയും മാലിന്യ സംസ്കരണം കൃത്യമായി നടത്താത്തതുമായ സ്ഥാപനങ്ങളാണ് പൂട്ടിയത്. ഒരു ഹോട്ടലും നാല് സോഡാ നിര്‍മാണ യൂനിറ്റുകളും ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റു രണ്ട് സ്ഥാപനങ്ങളും പൂട്ടിയവയില്‍ ഉള്‍പ്പെടും. ആകെ 169 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 27,500 രൂപ പിഴ ഈടാക്കി.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് 60 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മാലിന്യ സംസ്കരണത്തിന് കൃത്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്ത 33 സ്ഥാപനങ്ങള്‍ക്കും മലിനമായ ജലസ്രോതസ്സുകള്‍ ഉപയോഗിക്കുന്ന 21 സ്ഥാപനങ്ങള്‍ക്കും പകര്‍ച്ചവ്യാധിക്കുള്ള സാഹചര്യം സൃഷ്ടിച്ചതിന് 16 സ്ഥാപനങ്ങള്‍ക്കും കൊതുക് വളരാന്‍ അന്തരീക്ഷം സൃഷ്ടിക്കുന്ന 13 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.
കാനകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയ അഞ്ച് സ്ഥാപനങ്ങള്‍ക്കും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പുകവലി നിരോധിത മേഖല എന്ന ബോര്‍ഡ് വെക്കാത്ത 73 സ്ഥാപനങ്ങളില്‍ നിന്ന് 2,200 രൂപ പിഴ ഈടാക്കി.
ജില്ലയിലെ 985 സ്ഥാപനങ്ങളില്‍ 67 സംഘങ്ങളായാണ് പരിശോധന നടന്നത്. കോര്‍പറേഷന്‍ മേഖലയില്‍ ജില്ലാ ആരോഗ്യ ഓഫിസര്‍ ഡോ. വീനസിന്‍െറ നേതൃത്വത്തിലും നഗരസഭകളില്‍ ഡെപ്യൂട്ടി ഡി.എം.ഒമാരുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. നിരവധി സ്ഥാപനങ്ങളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. തീയതി രേഖപ്പെടുത്താതെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന നെയ്ച്ചോറ്, ബിരിയാണി, ചിക്കന്‍-മീന്‍ കറി എന്നിവ പിടിച്ചെടുത്തു.
ഡെപ്യൂട്ടി ഡി.എം.ഒ ബിന്ദു തോമസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലസുബ്രഹ്മണ്യന്‍, മാസ് മീഡിയ ഓഫിസര്‍ എസ്. പുഷ്പരാജ്, ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരായ സുരേഷ്, രവീന്ദ്രന്‍ എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി.

പി.രാമചന്ദ്രന്‍ നായര്‍ സി.പി.ഐ വിട്ടു

Posted: 12 Dec 2014 11:07 PM PST

Image: 

തിരുവനന്തപുരം: സി.പി.ഐ നേതാവും തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയുമായ അഡ്വ. പി.രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ടു. പെയ്മെന്‍റ് സീറ്റ് വിവാദത്തില്‍ രാമചന്ദ്രന്‍ നായരെ അച്ചടക്കനടപടിയുടെ ഭാഗമായി ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമുള്‍പ്പെടെ എല്ലാ സ്ഥാനങ്ങളും ഒഴിയുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

പെയ്മെന്‍റ് സീറ്റ് വിവാദത്തില്‍ ലോകായുക്തയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിയേറ്റിനാണെന്നും അദ്ദേഹം ആരോപിച്ചു. പെയ്മെന്‍റ് സീറ്റ് വിവാദത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ സി.പി.ഐ സെക്രട്ടറിയേറ്റ് ശാസിച്ചിരുന്നു. ഈ വിവരം വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ സെക്രട്ടറിയേറ്റ് മറച്ചു വെച്ചു. ശാസിക്കപ്പെട്ടയാള്‍ ഭരണഘടനപരമായി പാര്‍ട്ടി സ്ഥാനത്തു നിന്ന് മാറി നില്‍ക്കേണ്ടതാണ്. സെന്‍ഷ്വല്‍ ചെയ്യപ്പെട്ട സെക്രട്ടറിയും സെക്രട്ടറിയേറ്റുമാണ് സി.പി.ഐ പാര്‍ട്ടിയെ നയിക്കുന്നത്. ഇസ്മയിലിന്‍െറ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് ഇപ്പോള്‍ പാര്‍ട്ടിയെ കയ്യടക്കി വെച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയ സംസ്ഥാന സെക്രട്ടേറിയറ്റ്, കൗണ്‍സില്‍ യോഗങ്ങളുടെ മിനിറ്റ്സ് ലോകായുക്തക്ക് മുന്നില്‍ ഹാജരാക്കണം. വിഷയത്തില്‍ സി.പി.ഐ സംസ്ഥാന സെക്രറ്റിയേറ്റ് അംഗങ്ങളെ മുഴുവന്‍ പ്രതിയാക്കണം. ഈ ആവശ്യം ഉന്നയിച്ച് ലോകായുക്തയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ നായര്‍ അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. പി.കെ. കൃഷ്ണന്‍, പി. തിലോത്തമന്‍, ടി. പ്രസാദ് എന്നിവരടങ്ങിയ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ദേശീയ നിര്‍വാഹകസമിതി- കൗണ്‍സിലംഗം സി. ദിവാകരന്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. രാമചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവരെ സി.പി.ഐ തരംതാഴ്ത്തിയത്. ഡോ. ബെന്നറ്റ് എബ്രഹാമിന്‍െറ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിച്ചതിനാണ് മൂവര്‍ക്കുമെതിരെ നടപടിയെടുത്തത്.

ആര്‍.ടി.ഒയും സംഘവും പാലക്കുഴി സന്ദര്‍ശിച്ചു

Posted: 12 Dec 2014 11:06 PM PST

വടക്കഞ്ചേരി: ഭൂമി പ്രശ്നം നിലനില്‍ക്കുന്ന പാലക്കുഴിയില്‍ ആര്‍.ഡി.ഒ ശെല്‍വരാജിന്‍െറ നേതൃത്വത്തിലുള്ള റവന്യൂ സംഘം പരിശോധന നടത്തി. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ച് കൂട്ടിയശേഷം സംയുക്ത സര്‍വേ (വനം-റവന്യൂ) നടത്താന്‍ ധാരണയായി. ഈമാസം തന്നെ യോഗം വിളിക്കുമെന്ന് ആര്‍.ഡി.ഒ അറിയിച്ചു. പി.സി.എ പാത്തിപ്പാറയിലാണ് -ആര്‍.ഡി.ഒ പരിശോധന നടത്തിയത്. ആലത്തൂര്‍ തഹസില്‍ദാര്‍ അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പുഷ്പരാജ്, ബാലകൃഷ്ണന്‍, വില്ളേജ് ഓഫിസര്‍മാരായ ജയചന്ദ്രന്‍, സുലൈമാന്‍, ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ശ്യാമളദാസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കൃഷ്ണന്‍കുട്ടി, സീതാറാം, അഡ്വ. കെ. കുശലകുമാര്‍, തോമസ് ജോണ്‍, പഞ്ചായത്ത് മെംബര്‍ എം.സി. സണ്ണി തുടങ്ങിയവര്‍ പരിശോധനക്ക് എത്തിയിരുന്നു. പാലക്കുഴി ഉള്‍പ്പെട്ടെ 455 ഏക്കര്‍ വരുന്ന ഭൂമി 119ാം നമ്പറില്‍ ആര്‍.ഡി.ഒ തടഞ്ഞിരിക്കുകയായിരുന്നു. 119ാം സര്‍വേ നമ്പര്‍ വില്ളേജ് രേഖകളിലെ ബി.ടി.ആറില്‍ വനഭൂമിയാണെന്ന് വനം-റവന്യൂ അധികൃതര്‍ പറഞ്ഞു.

കണക്കഞ്ചേരിയില്‍ വീട്ടമ്മമാര്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു

Posted: 12 Dec 2014 11:04 PM PST

പെരിന്തല്‍മണ്ണ: കുടിവെള്ളം മുട്ടിയതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ നഗരസഭയിലെ 11ാം വാര്‍ഡില്‍പ്പെട്ട കണക്കഞ്ചേരിയിലെ വീട്ടമ്മമാര്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. കാലങ്ങളായി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മാത്രം ആശ്രയിച്ചു കഴിയുന്ന ഇന്നാട്ടുകാര്‍ക്ക് മാസങ്ങളായി വെള്ളം ലഭിക്കുന്നില്ല. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്‍െറ മുന്‍വശത്തെ റോഡിലൂടെയാണ് ഇവിടേക്കുള്ള പൈപ്പ് കണക്ഷന്‍.
പൈപ്പ് ദ്രവിച്ചതിനാല്‍ കുടിവെള്ളത്തില്‍ അഴുക്കുജലം കയറുന്ന സ്ഥിതി വന്നതോടെ ഒരുവര്‍ഷം മുമ്പ് തകരാറിലായ ഭാഗം മുറിച്ചു. ഇതോടെ കണക്കഞ്ചേരി ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം നിന്നു. കുടിവെള്ള വിതരണത്തിന് ബദല്‍ മാര്‍ഗങ്ങളൊന്നും ഒരുക്കാതെയായിരുന്നു വാട്ടര്‍ അതോറിറ്റിയുടെ നടപടി. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് പഞ്ചമി സ്കൂള്‍ ഭാഗത്തുനിന്ന് ഈ പ്രദേശത്തേക്ക് പൈപ്പ് കണക്ഷന്‍ കൊടുത്തു. എന്നാല്‍, ഇതുവഴിയുള്ള കുടിവെള്ള വിതരണവും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. നിരന്തരം പരാതിപെട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍െറ നേതൃത്വത്തില്‍ വീട്ടമ്മമാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പെരിന്തല്‍മണ്ണ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ഓഫിസിന് മുന്നില്‍ നടത്തിയ ഉപരോധ സമരം മഹിളാ അസോസിയേഷന്‍ ഏരിയ പ്രസിഡന്‍റ് ഹഫ്സ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ ബ്ളോക്ക് ജോയന്‍റ് സെക്രട്ടറി എം. ഷാനവാസ് അധ്യക്ഷത വഹിച്ചു. വി. സുകുമാരന്‍, ടി. സത്യന്‍, കെ. മാലതി, വിനോദിനി, സരസ്വതി, സി.പി. രാമദാസ്, പ്രമോദ് എന്നിവര്‍ സംസാരിച്ചു. ടി. സരോജിനി സ്വാഗതം പറഞ്ഞു.

കണമല പാലം പൂര്‍ത്തിയാകുന്നു

Posted: 12 Dec 2014 11:01 PM PST

റാന്നി: ശരണപാതയില്‍ തീര്‍ഥാടകരുടെ യാത്ര സുഗമമാക്കി എരുമേലി-ശബരിമല പാതയിലെ കണമല പാലം ഗതാഗതത്തിന് സജ്ജമാകുന്നു. പാലത്തിലൂടെ ഗതാഗതം സാധ്യമാകുന്നതോടെ കണമല കോസ്വേക്ക് ഇരുകരയിലുമുള്ള തീര്‍ഥാടകരുടെ കാത്തുകിടപ്പിന് അറുതിയാകും. ഇതോടൊപ്പം ഒരു നാട് പ്രളയത്തിന്‍െറ ദുരിതത്തില്‍നിന്ന് കരകയറുകയും ചെയ്യും.
കോട്ടയം-പത്തനംതിട്ട ജില്ലകളെ കൂട്ടിയിണക്കിയിരുന്നത് പമ്പാനദിക്ക് കുറുകെയുള്ള കണമല കോസ്വേ ആയിരുന്നു. പ്ളാപ്പള്ളി, നാറാണംതോട്, കിസുമം, പമ്പാവാലി പ്രദേശങ്ങളിലുള്ളവര്‍ ആശ്രയിക്കുന്ന പാതയാണിത്.എരുമേലിയില്‍നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ പ്രധാന പാതയും ഇതുതന്നെ. ഇടുങ്ങിയ കോസ്വേ യാത്രികര്‍ക്ക് സമ്മാനിച്ചിരുന്നത് മണിക്കൂറുകള്‍ നീണ്ട കാത്തുകിടപ്പും ഗതാഗതക്കുരുക്കുമായിരുന്നു. മഴക്കാലത്ത് കോസ്വേയില്‍ വെള്ളം കയറിയാല്‍ ഗതാഗതം നിര്‍ത്തിവെക്കുമായിരുന്നു.
കണമല പാലത്തിന്‍െറ പൂര്‍ത്തീകരണത്തിലൂടെ ഈ പ്രതിസന്ധിക്കെല്ലാം ശാശ്വതപരിഹാരം ആവുകയാണ്. 96.48 മീറ്റര്‍ നീളത്തിലാണ് പാലം പൂര്‍ത്തിയായത്. 11.23 മീറ്റര്‍ വീതിയുള്ള പാലത്തില്‍ 7.5 മീറ്റര്‍ വാഹന ഗതാഗതത്തിനും ശേഷിക്കുന്ന സ്ഥലം നടപ്പാതക്കുമായി ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയായ പ്രീ സ്ട്രെസിങ് രീതിയിലാണ് പാലം നിര്‍മിച്ചത്. ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാവുന്ന രീതിയിലാണ് പാലത്തിന്‍െറ ഘടന. ഇത് ഗതാഗതക്കുരുക്ക് ഇല്ലാതാക്കുകയും സമയലാഭത്തിന് അവസരം ഒരുക്കുകയും ചെയ്യും. മുന്‍ സര്‍ക്കാറിന്‍െറ കാലത്താണ് കണമല പാലത്തിന് ഭരണാനുമതി ലഭിച്ചത്.
2009ല്‍ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ശബരിമല ഹെവി മെയിന്‍റനന്‍സില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മാണത്തിന് 4.76 കോടി അനുവദിച്ചു. പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ് പാലത്തിന് തറക്കല്ലിട്ടെങ്കിലും വനം വകുപ്പില്‍നിന്നുള്ള തടസ്സം കാരണം പണി തുടങ്ങാനായില്ല.
പമ്പാവാലി ഭാഗത്ത് പാലത്തിന് അപ്രോച്ച് റോഡ് നിര്‍മാണത്തിന് 17.52 സെന്‍റ് സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസം മൂലം മൂന്നുവര്‍ഷത്തോളം നിര്‍മാണം മുടങ്ങി. ഈ വര്‍ഷം ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുകയായിരുന്നു ലക്ഷ്യം. പ്രതികൂല കാലാവസ്ഥമൂലം പണി തടസ്സപ്പെട്ടു. തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നേരിട്ടത്തെി പരിശോധന നടത്തുകയും ഡിസംബറില്‍ തന്നെ പാലം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
ത്വരിതഗതിയില്‍ മുന്നേറുന്ന പണികള്‍ ഈ മാസം 15ന് പൂര്‍ത്തിയാകുമെന്നും 23ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലം നാടിന് സമര്‍പ്പിക്കുമെന്നും പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരി രാമകൃഷ്ണന്‍ പറഞ്ഞു.

ഒറ്റയടിക്ക് 17 ബസുകള്‍ കട്ടപ്പുറത്ത്

Posted: 12 Dec 2014 10:55 PM PST

കുമളി: സാമ്പത്തിക പ്രതിസന്ധിയില്‍ കെ.എസ്.ആര്‍.ടി.സി നട്ടംതിരിയുന്നതിനിടെ കുമളി ഡിപ്പോയില്‍ വെള്ളിയാഴ്ച കട്ടപ്പുറത്തായത് 17 ബസുകള്‍. സ്വകാര്യ ബസുകളെ ഒഴിവാക്കി ഏറ്റെടുത്ത റൂട്ടുകളില്‍ ഉള്‍പ്പെടെയാണ് വെള്ളിയാഴ്ച ബസുകള്‍ മുടങ്ങിയത്.
കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വര്‍ക്ക് ഷോപ് തൊഴിലാളികളുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ഇത്രയധികം സര്‍വീസുകള്‍ ഒറ്റയടിക്ക് മുടങ്ങാനിടയാക്കിയതെന്ന് ജീവനക്കാര്‍ പറയുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് മുഴുവന്‍ ബസുകളും തിങ്കളാഴ്ച ഓടിത്തുടങ്ങിയില്ളെങ്കില്‍ എ.ടി.ഒ ഓഫിസ് ഉപരോധം ഉള്‍പ്പെടെ സമരം ആരംഭിക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പ്രാദേശികമായി സാധനങ്ങള്‍ വാങ്ങി പരിഹരിക്കാവുന്നതുള്‍പ്പെടെ നിസ്സാര തകരാറുകളുടെ പേരിലാണ് പല സര്‍വീസുകളും മുടങ്ങിയത്. ദിവസവും പതിനയ്യായിരത്തോളം രൂപ വരുമാനമുള്ള രാവിലെ 6.25 ന്‍െറ കോട്ടയം-എറണാകുളം ബസ് മുടങ്ങിയത് 150 രൂപ വിലയുള്ള ഒരു ബോള്‍ട്ട് ഇല്ലാത്തതിന്‍െറ പേരിലാണെന്ന് ജീവനക്കാര്‍ പറയുന്നു.
സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിച്ച് കെ.എസ്.ആര്‍.ടി.സി ഓടിത്തുടങ്ങിയ ആറുമണിയുടെ ബാലന്‍പിള്ള സിറ്റി, 8.30ന്‍െറ കുഴിത്തൊളു-കോട്ടയം, 10.30ന്‍െറ കട്ടപ്പന വഴി എറണാകുളം സര്‍വീസുകളും തകരാറുകള്‍ പരിഹരിക്കാത്തതിനാല്‍ മുടങ്ങി. ഇതോടൊപ്പം തോട്ടം മേഖലയില്‍ ഏക ആശ്രയമായിരുന്ന ആറുമണിയുടെ ആനക്കുഴി, 7.20ന്‍െറ തേങ്ങാക്കല്‍ സര്‍വീസുകളും കട്ടപ്പുറത്ത് വിശ്രമിച്ചു. ഇരു ബസും ഏഴുപ്രാവശ്യം വീതമാണ് സര്‍വീസ് നടത്തിയിരുന്നത്. ഇവക്കെല്ലാം പുറമെ തീര്‍ഥാടകര്‍ക്കും യാത്രക്കാര്‍ക്കും ആശ്രയമായിരുന്ന എട്ടുമണിയുടെ ടൗണ്‍ ടു ടൗണ്‍ , 6.30, ഒമ്പത് മണി സമയങ്ങളിലെ കോട്ടയം ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍, ഏറ്റവുമധികം യാത്രക്കാരുള്ള 6.25 ചെന്നിയാക്കന്‍കുഴി, 6.50 കട്ടപ്പന-എറണാകുളം, ഏഴുമണി ഏലപ്പാറ, 10.15 കോട്ടയം, 7.25 ബസുകളും തകരാറുകള്‍ പരിഹരിക്കാത്തിനാല്‍ വിശ്രമത്തിലായിരുന്നു. രണ്ടാം ശനി ഉള്‍പ്പെടെ അവധി ദിനങ്ങളായതിനാല്‍ വെള്ളിയാഴ്ച മുതല്‍ ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും നല്‍കിയവ റദ്ദാക്കണമെന്നും കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തുനിന്ന് ഉത്തരവിറങ്ങിയിരുന്നു. ഇതനുസരിച്ച് ജീവനക്കാര്‍ മുഴുവനും ജോലിക്കായി എത്തിയപ്പോഴാണ് വാഹനങ്ങള്‍ മുഴുവന്‍ കട്ടപ്പുറത്താണെന്ന വിവരം അറിഞ്ഞത്.
കുമളി ഡിപ്പോയിലെ വര്‍ക് ഷോപ്പില്‍ 40ഓളം തൊഴിലാളികള്‍ ഉണ്ടെങ്കിലും രാത്രി ജോലിക്കാര്‍ 10 പേര്‍ മാത്രമാണ്. ബസുകള്‍ ഓട്ടം അവസാനിപ്പിക്കുന്ന രാത്രി കൂടുതല്‍ ജീവനക്കാരെ നിയമിച്ചാല്‍ മാത്രമെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂവെന്നാണ് വിവരം.

റഗുലര്‍ ഫണ്ടും ക്യാമ്പ് ഫണ്ടുമില്ല; എന്‍.എസ്.എസ് ക്യാമ്പുകള്‍ വഴിപാടാകും

Posted: 12 Dec 2014 10:51 PM PST

ചെറുവത്തൂര്‍: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, പോളിടെക്നിക്, ഐ.ടി.ഐ, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ ഈ വര്‍ഷത്തെ എന്‍.എസ്.എസ് ക്യാമ്പുകള്‍ വഴിപാടാകും. തനത് പ്രവര്‍ത്തനങ്ങള്‍ക്കുള്ള റഗുലര്‍ ഫണ്ടും ക്യാമ്പ് സംഘടിപ്പിക്കാനുള്ള ക്യാമ്പ് ഫണ്ടും ലഭിക്കാത്തതാണ് കാരണം.
ക്രിസ്മസ് അവധിക്കാലത്താണ് നാഷനല്‍ സര്‍വീസ് സ്കീമിന്‍െറ ക്യാമ്പുകള്‍ നടത്തേണ്ടത്. ഫണ്ടില്ലാത്തതുമൂലം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട പല പരിപാടികളും ഒഴിവാക്കി പേരിന് മാത്രം നടത്തിത്തീര്‍ക്കാനുള്ള തയാറെടുപ്പിലാണ് ഭൂരിഭാഗം വിദ്യാലയങ്ങളും.
എന്‍.എസ്.എസ് യൂനിറ്റുകള്‍ക്ക് തനത് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരുവര്‍ഷത്തേക്ക് 17,200 രൂപയാണ് അധികൃതര്‍ അനുവദിക്കുന്നത്. ഈ അധ്യയന വര്‍ഷം തീരാറായിട്ടും ഒരു രൂപപോലും സംസ്ഥാനത്തെ യൂനിറ്റുകള്‍ക്ക് നല്‍കിയില്ല. സ്വന്തം പോക്കറ്റുകളില്‍നിന്ന് ചെലവഴിച്ചാണ് പല പ്രോഗ്രാം ഓഫിസര്‍മാരും കുട്ടികള്‍ക്കായി പരിപാടികള്‍ സംഘടിപ്പിച്ചത്. ഈ തുക എന്ന് നല്‍കുമെന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് മിണ്ടാട്ടവുമില്ല.
ക്രിസ്മസ് അവധിക്കാലത്ത് ഏഴുദിവസത്തെ ക്യാമ്പുകളാണ് നടത്തേണ്ടത്. പരീക്ഷക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നതിനാല്‍ എന്‍.എസ്.എസ് വളന്‍റിയര്‍മാരായ വിദ്യാര്‍ഥികള്‍ വളരെ ഗൗരവത്തോടെയാണ് ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്.
ഏഴുദിവസത്തെ ക്യാമ്പുകള്‍ നടത്തുന്നതിന് 22,500 രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. 50 വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഗ്രൂപ്പിന് ഏഴുദിവസത്തെ ഭക്ഷണം, ക്ളാസുകള്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവക്ക് മാത്രമായി 50,000ത്തോളം രൂപ ചെലവ് വരും. സംഘാടക സമിതികളും മറ്റും രൂപവത്കരിച്ച് സ്പോണ്‍സര്‍ ചെയ്യിപ്പിച്ചും മറ്റുമാണ് ഭൂരിഭാഗം യൂനിറ്റുകളും അധികം വരുന്ന തുക കണ്ടത്തെുന്നത്. എന്നാല്‍, ക്യാമ്പ് നടത്തുന്നതിന് സര്‍ക്കാര്‍ അനുവദിച്ച തുക ക്യാമ്പ് തുടങ്ങുന്നതിന് മുമ്പ് അനുവദിക്കണമെന്നാണ് പ്രോഗ്രാം ഓഫിസര്‍മാരുടെ ആവശ്യം. ഇല്ളെങ്കില്‍ ക്യാമ്പ് നടത്തിപ്പുമൂലം കനത്ത ബാധ്യത വന്നേക്കും.
വ്യക്തിത്വ വികസനം, ബോധവത്കരണം, യോഗ, ഗെയിമുകള്‍, ചര്‍ച്ചകള്‍, സെമിനാര്‍, നിര്‍മാണ പ്രവര്‍ത്തനം, പരിസ്ഥിതി സംവാദം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്യാമ്പുകളെ ജീവസ്സുറ്റതാക്കുന്നത്. എന്നാല്‍, ഇവക്ക് നേതൃത്വം നല്‍കാനത്തെുന്ന റിസോഴ്സ് അധ്യാപകര്‍ക്കുള്ള ഓണറേറിയവും ക്യാമ്പ് സംഘാടകര്‍ക്ക് ബാധ്യതയാകും. ഇതിനിടെ, പ്രോഗ്രാം ഓഫിസര്‍മാര്‍ക്ക് പ്രതിമാസം പോക്കറ്റ് അലവന്‍സായി നല്‍കിവന്ന 400 രൂപ 200 രൂപയാക്കി കുറച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കൊടിമരങ്ങള്‍ നീക്കാനത്തെിയ പൊലീസിനെ തടഞ്ഞു

Posted: 12 Dec 2014 10:49 PM PST

ചെറുപുഴ: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവായ പാടിയോട്ടുചാല്‍ വങ്ങാട്ട്, പാര്‍ട്ടി കൊടിമരങ്ങളും സ്തൂപങ്ങളും നീക്കാനത്തെിയ പൊലീസ് സംഘത്തെ തടയാന്‍ പ്രവര്‍ത്തകരുടെ ശ്രമം. പൊലീസിന്‍െറയും റവന്യൂ അധികാരികളുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് സംഘര്‍ഷമൊഴിവായി.
വങ്ങാട്ട് ചാത്തന്‍പാറയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച പാര്‍ട്ടി കൊടിമരങ്ങളും സ്തൂപങ്ങളും കമ്പവലി മത്സരത്തിന് തയാറാക്കിയ സ്ഥലവും ഒഴിപ്പിക്കാനത്തെിയ പൊലീസ് സംഘത്തെയാണ് വെള്ളിയാഴ്ച മൂന്നരയോടെ ഏതാനും പേര്‍ സംഘടിച്ചത്തെി തടഞ്ഞത്. എന്നാല്‍, നടപടി കലക്ടറുടെ ഉത്തരവ് പ്രകാരമാണെന്നും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നും റവന്യൂ അധികൃതര്‍ അറിയിച്ചതോടെ പ്രതിഷേധക്കാര്‍ മടങ്ങി.
വങ്ങാട് കേന്ദ്രീകരിച്ച് കൊടിമരങ്ങളും സ്തൂപങ്ങളും തകര്‍ക്കുകയും രാഷ്ട്രീയ അക്രമങ്ങള്‍ പതിവാവുകയും ചെയ്തതോടെയായിരുന്നു സര്‍ക്കാര്‍ നടപടി. തളിപ്പറമ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.കെ. രാജന്‍, ജൂനിയര്‍ സൂപ്രണ്ട് കെ. രാജന്‍, വയക്കര വില്ളേജ് ഓഫിസര്‍ ടി.വി. രാജന്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍. പെരിങ്ങോം എസ്.ഐ പി.ബി. സജീവന്‍െറ നേതൃത്വത്തില്‍ ഒരു കമ്പനി സായുധസേനാംഗങ്ങള്‍ ഉള്‍പ്പെടെ സ്ഥലത്തത്തെിയാണ് സംഘര്‍ഷസാധ്യത ഒഴിവാക്കിയത്.

മെട്രോ: ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ വില ധാരണയായി

Posted: 12 Dec 2014 10:42 PM PST

കാക്കനാട്: മെട്രോ നിര്‍മാണം നടക്കുന്ന കലൂര്‍ മുതല്‍ ദേശാഭിമാനി വരെ പ്രധാന റോഡിന്‍െറ ഇരുവശവും വീതി കൂട്ടുന്നതിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ വില സംബന്ധിച്ച് ധാരണയായതായി കലക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. വെള്ളിയാഴ്ച രാത്രി കലക്ടറുടെ ക്യാമ്പില്‍ വിളിച്ചുകൂട്ടിയ ജില്ലാതല പര്‍ച്ചേസ് സമിതി ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് സ്ഥലവില സംബന്ധിച്ച് ധാരണയായത്.
ഏറ്റെടുക്കുന്ന സ്ഥലത്തിന് സെന്‍റിന് 27 ലക്ഷം രൂപ വീതം നല്‍കാമെന്ന് കലക്ടര്‍ യോഗത്തില്‍ ഉടമകളെ അറിയിച്ചു. അതില്‍ കൂടുതല്‍ തുക സ്ഥലം ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച കേന്ദ്രനിയമം പ്രാബല്യത്തിലാകുമ്പോള്‍ അതനുസരിച്ച് കൂടുതല്‍ തുക നല്‍കാമെന്ന് കലക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടമകള്‍ സ്ഥലം വിട്ടുനല്‍കാന്‍ സമ്മതിക്കുകയായിരുന്നെന്ന് മെട്രോ ഡെപ്യൂട്ടി കലക്ടര്‍ ശോഭന പ
റഞ്ഞു.
പാലാരിവട്ടം സെന്‍റ് മാര്‍ട്ടിന്‍പള്ളി മുതല്‍ കലൂര്‍ ജങ്ഷന്‍ വരെയാണ് റോഡിന് വീതി കൂട്ടുന്നത്. നിലവില്‍ റോഡിന് വീതി കൂട്ടിയാലേ മെട്രോയുടെ നിലവിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാനാകൂ എന്ന് കലക്ടര്‍ പറഞ്ഞു. റോഡില്‍ സ്ഥാപിച്ച പില്ലറില്‍നിന്ന് രണ്ടുവശത്തേക്കും ആറ് മീറ്റര്‍ വീതമാണ് റോഡിന് വീതി കൂട്ടുന്നത്. ഇതില്‍ കലൂര്‍ മുതല്‍ ദേശാഭിമാനി വരെയുള്ള റോഡിന്‍െറ വീതിയാണ് ആദ്യം വര്‍ധിപ്പിക്കുന്നത്. അതില്‍ സ്ഥലം നഷ്ടപ്പെടുന്ന സ്ഥലം ഉടമകളെയും കടക്കാരെയുമാണ് വെള്ളിയാഴ്ച ആദ്യഘട്ടത്തില്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നത്. കലൂര്‍ മുതല്‍ ദേശാഭിമാനി വരെ ഏറ്റെടുക്കുന്ന സ്ഥലത്ത് ആകെ 68 സ്ഥലം ഉടമകളാണുള്ളത്. സ്ഥലം നഷ്ടപ്പെടുന്നതില്‍ എല്ലാവരും കടയുടമകളാണ്.
സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കാണ് സെന്‍റിന് 27 ലക്ഷം വീതം നല്‍കുക. കട നഷ്ടപ്പെടുന്ന വാടകക്കാര്‍ക്ക് 6.30 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. ഭാഗികമായി കട നഷ്ടപ്പെടുന്നവര്‍ക്ക് കിറ്റ്കോ നിശ്ചയിച്ച സെക്ടര്‍ വാല്യു നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു.
കലൂര്‍ മുതല്‍ ദേശാഭിമാനി വരെ ആകെ 48 സെന്‍റ് സ്ഥലമാണ് മെട്രോ പദ്ധതിയുടെ ഭാഗമായി റോഡ് വീതി കൂട്ടാന്‍ ഏറ്റെടുക്കുന്നത്. സ്ഥലം ഉടമസ്ഥരും ജില്ലാഭരണകൂടവും തമ്മില്‍ വില സംബന്ധിച്ച ഏകദേശ ധാരണയായതിനാല്‍ സമ്മതപത്രം നല്‍കാന്‍ ഉടമകളോട് ആവശ്യപ്പെടുമെന്ന് ജില്ലാഭരണകൂടം അധികൃതര്‍ പറഞ്ഞു.
അതിനുശേഷം അവര്‍ നല്‍കുന്ന ആധാരം പരിശോധിച്ച ശേഷമാണ് തുക നല്‍കുക. യോഗത്തില്‍ കെ.എം.ആര്‍.എല്‍, ഡി.എം.ആര്‍.സി പ്രതിനിധികളും തഹസില്‍ദാറും യോഗത്തില്‍ പങ്കെടുത്തു.

കായംകുളം നഗരസഭാഭരണം അഴിമതിയില്‍ മുങ്ങി –സി.പി.എം

Posted: 12 Dec 2014 10:40 PM PST

കായംകുളം: യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കായംകുളം നഗരസഭാഭരണം അഴിമതിയില്‍ മുങ്ങിയതായി സി.പി.എം ഏരിയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അഴിമതി നടന്നതായി ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും പരസ്പരം ആരോപിക്കുന്നതിലൂടെ സത്യാവസ്ഥയാണ് പുറത്തുവന്നിരിക്കുന്നത്. ഭരണസമിതി രാജിവെച്ച് സമഗ്രാന്വേഷണത്തിന് തയാറാകണമെന്ന ആവശ്യം ഉന്നയിച്ച് 18ന് നഗരസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കോഴ വാങ്ങിയ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ചെയര്‍പേഴ്സണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകണം.
അഴിമതി നടത്തിയ മുഴുവന്‍ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. വിഷയം ഇത്രത്തോളം ഗൗരവമായിട്ടും രേഖ തിരുത്തിയതിന്‍െറ പേരില്‍ ചെയര്‍പേഴ്സണെതിരെ മാത്രം നടപടിയെടുത്ത് വിഷയം ലഘൂകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം അഴിമതിയിലാണ്ടിരിക്കുകയാണ്. നഗരത്തിലെ നിര്‍മാണപ്രവൃത്തികളിലും ബിനാമി കരാറുകളുടെ മറവിലും വന്‍ അഴിമതിയാണുള്ളത്. നഗരസഭയുടെ ടാര്‍ മോഷണം പോയതിലും സസ്യമാര്‍ക്കറ്റിലെ കെട്ടിടം പൊളിച്ചുമാറ്റിയ മണ്ണ് കടത്തിയ സംഭവത്തിലും ഭരണനേതൃത്വത്തിന്‍െറ ഇടപെടലുണ്ട്.
വന്‍ തുക കോഴ കൈപ്പറ്റിയാണ് അനധികൃത കെട്ടിടങ്ങള്‍ക്ക് വ്യാജ നമ്പര്‍ നല്‍കിയത്. സ്വകാര്യകമ്പനിയുടെ കേബ്ള്‍ സ്ഥാപിക്കുന്നതില്‍ 15 ലക്ഷത്തോളം രൂപയുടെ അഴിമതി നടന്നു. അഴിമതിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചവര്‍ നഗരത്തിലെ വികസനം അട്ടിമറിക്കുകയാണ്.
അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചെലവഴിക്കാനാവശ്യമായ തുക അഴിമതിയിലൂടെ ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ കണ്ടത്തെുകയാണ്. ഈ സാഹചര്യത്തില്‍ അഴിമതി ഭരണത്തിനെതിരെ തുടര്‍ സമരപരിപാടികള്‍ക്കാണ് സി.പി.എം രൂപം നല്‍കിയിട്ടുള്ളതെന്ന് ഏരിയ സെക്രട്ടറി അഡ്വ. കെ.എച്ച്. ബാബുജാന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. ഗാനകുമാര്‍, പി. അരവിന്ദാക്ഷന്‍ എന്നിവരും സംബന്ധിച്ചു.

ശ്രീചിത്തിര സെന്‍റര്‍ സ്ഥലമെടുപ്പിന് അനുമതി

Posted: 12 Dec 2014 10:32 PM PST

മാനന്തവാടി: നാലുവര്‍ഷത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ജില്ലയില്‍ ശ്രീചിത്തിര മെഡിക്കല്‍ സെന്‍ററിന്‍െറ സ്ഥലമെടുപ്പിന് സര്‍ക്കാര്‍ അനുമതി. ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അനുയോജ്യമാണെന്ന് കണ്ടത്തെിയ തലപ്പുഴ ബോയ്സ് ടൗണിലെ ഗ്ളന്‍ലെവന്‍ എസ്റ്റേറ്റിന്‍െറ ഉടമസ്ഥതയിലുള്ള 75 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനായി 1,92,245 കോടി രൂപ അനുവദിച്ചു. ഈ തുക ജില്ലാ കലക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറും. ഹൈകോടതിയില്‍ ഈ ഭൂമി സംബന്ധിച്ച് നിലനില്‍ക്കുന്ന രണ്ടു കേസുകള്‍ പിന്‍വലിക്കുന്ന മുറക്ക് സ്ഥലമേറ്റെടുക്കും. കേസുകള്‍ രണ്ടാഴ്ചക്കകം ഒഴിവാക്കുന്നതിനായി അഡ്വക്കറ്റ് ജനറലിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥര്‍ ഹൈകോടതിയില്‍ നല്‍കിയ റിട്ട് ഹരജിയും പിന്‍വലിക്കും.
2011ല്‍ ഇടത് സര്‍ക്കാറിന്‍െറ കാലത്താണ് എം.ഐ. ഷാനവാസ് എം.പി മുന്‍കൈയെടുത്ത് സെന്‍റര്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയത്. 200 ഏക്കര്‍ സ്ഥലമാണ് ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടത്. ഇത്രയും സ്ഥലം ഒന്നിച്ചു കണ്ടത്തൊന്‍ കഴിയാതിരുന്നതോടെയാണ് 75 ഏക്കര്‍ സ്ഥലം മതിയെന്ന തീരുമാനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ എത്തിച്ചേര്‍ന്നത്.
നാലു തവണ സ്ഥലം സന്ദര്‍ശിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ സ്ഥലം അനുയോജ്യമെന്ന് കണ്ടത്തെിയിരുന്നു. തുടര്‍ന്ന് റവന്യൂ, വനം വകുപ്പുകള്‍ സംയുക്ത സര്‍വേനടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഭൂമിയുടെ അവകാശം സംബന്ധിച്ച് തര്‍ക്കമുയരുകയും ഹൈകോടതിയില്‍ കേസ് എത്തുകയും ചെയ്തത്. നിയമപ്രശ്നങ്ങളുടെ കുരുക്ക് അഴിച്ചുനീക്കിയതോടെയാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാരംഭിച്ചത്. സ്ഥലം ലഭ്യമായാല്‍ ഉടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
രണ്ടു ഘട്ടങ്ങളിലായാണ് സെന്‍റര്‍ യാഥാര്‍ഥ്യമാക്കുക. ആദ്യഘട്ടത്തില്‍ ഗവേഷണപ്രവര്‍ത്തനങ്ങളും രണ്ടാം ഘട്ടത്തില്‍ ചികിത്സാ സൗകര്യങ്ങളുമാണ് ഏര്‍പ്പെടുത്തുക. സെന്‍റര്‍ യാഥാര്‍ഥ്യമായാല്‍ വയനാട്, കണ്ണൂര്‍, കോഴിക്കോട്, കുടക്, എച്ച്.ഡി കോട്ട മേഖലകളിലെ ജനങ്ങള്‍ക്ക് അനുഗ്രഹമാകും.

ഐ.എസ് ട്വിറ്റര്‍ അക്കൗണ്ട്; കൊല്‍ക്കത്ത സ്വദേശി ബംഗളൂരുവില്‍ അറസ്റ്റില്‍

Posted: 12 Dec 2014 10:16 PM PST

Image: 

ബംഗളൂരു: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ ഏറെ സ്വാധീനത്തിലുള്ള ട്വിറ്റര്‍ അക്കൗണ്ടിനു പിന്നിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന യുവാവിനെ ബംഗളൂരു ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ പ്രമുഖ പരസ്യ സ്ഥാപനത്തില്‍ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന കൊല്‍ക്കത്ത സ്വദേശി മെഹ്ദി മസൂദ് ബിസ്വാസാണ് പിടിയിലായത്. ബംഗളൂരു ജലഹള്ളിയിലെ അയ്യപ്പനഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയട്ടില്ല. ബ്രിട്ടന്‍െറ ചാനല്‍ ഫോര്‍ ന്യൂസിന്‍െറ വെളിപ്പെടുത്തലിനു പിന്നാലെയാണ് നടപടി.

രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റുമായി ബന്ധപ്പെട്ട് കമീഷണറുടെ ഓഫിസില്‍ ഉച്ചക്ക് ഒരു മണിക്ക് സിറ്റി പൊലീസ് കമീഷണര്‍ എം.എന്‍. റെഡ്ഢി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

'ഷാമി വിറ്റ്നസ്' എന്ന ഐ.എസ് ട്വിറ്റര്‍ അക്കൗണ്ട് ബംഗളൂരു സ്വദേശിയാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്നായിരുന്നു ചാനലിന്‍െറ വെളിപ്പെടുത്തല്‍. തുടര്‍ന്ന് വാര്‍ത്തയുടെ സത്യാവസ്ഥ തെളിയിക്കുന്നതിനുള്ള അന്വേഷണ ചുമതല സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ലാലീഗയില്‍ റയലിന് തുടര്‍ച്ചയായ ഇരുപതാം വിജയം

Posted: 12 Dec 2014 10:06 PM PST

Image: 

അല്‍മേരിയ: ലാലീഗയില്‍ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ ഇരുപതാം വിജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവിലാണ് അല്‍മേരിയക്കെതിരെ റയല്‍ സൂപ്പര്‍ ജയം സ്വന്തമാക്കിയത്.  ഒന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ഭീമന്മരുടെ ജയം. സെപ്റ്റംബര്‍ 13നു ശേഷം ലാലീഗയില്‍ റയല്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ഇസ്ക്കോ, ഗാരത് ബെയ്ല്‍ എന്നിവരുടേതായിരുന്നു മറ്റു ഗോളുകള്‍. ഗാര്‍സിയ റബാസ്ക്കോയാണ് അല്‍മേരിയയുടെ ആശ്വാസഗോള്‍ നേടിയത്.

ഒന്നാം പകുതിയുടെ 34ാം മിനിറ്റില്‍ ഇസ്കോയാണ് ഗോളടിക്ക് തുടക്കമിട്ടത്. എന്നാല്‍ അഞ്ചുമിനിറ്റിനകം റബാസ്ക്കോയിലൂടെ അല്‍മേരിയ തിരിച്ചടിച്ച് റയലിനെ ഞെട്ടിച്ചു. ഉണര്‍ന്നു കളിച്ച റയലിന് പിന്നീട് ഒന്നാം പകുതിയില്‍ സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടാം പകുതി പിന്നീട് റയല്‍ തേരോട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. തുടക്കത്തില്‍ തന്നെ ബെയ്ലിലൂടെ വലകുലുക്കി റയല്‍ ലീഡ് നേടി. മത്സരം അവസാനിക്കാനിരിക്കെ 81, 88 മിനിറ്റുകളിലായി  റൊണാള്‍ഡോ അവതരിച്ചു.

മതപരിവര്‍ത്തന ചടങ്ങില്‍ ബി.ജെ.പി എം.പി

Posted: 12 Dec 2014 09:53 PM PST

Image: 

ബസ്തര്‍: ആഗ്രയിലെ മതപരിവര്‍ത്തനത്തിന് സമാനമായി ഛത്തിസ്ഗഢിലെ ബസ്തറിലും മതപരിവര്‍ത്തനം നടന്നതായി റിപ്പോര്‍ട്ട്. ഒക്ടോബറിലാണ് ബസ്തറിലെ മധോട്ട ഗ്രാമത്തില്‍ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് മാറ്റുന്ന ചടങ്ങ് നടന്നത്.
വിശ്വഹിന്ദു പരിഷത്തിന്‍്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ ഛത്തിസ്ഗഢിലെ ബി.ജെ.പി എം.പിയും പങ്കെടുത്തിരുന്നു. ബസ്തറില്‍ നിന്നുള്ള എം.പി ദിനേശ് കശ്യപ് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്ന മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യം പുറത്തായിട്ടുണ്ട്. ചടങ്ങില്‍ കശ്യപായിരുന്നു മുഖ്യാതിഥി. ക്രിസ്തുമതത്തില്‍ നിന്ന് 33 കുടുംബങ്ങളെയാണ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.

അതേസമയം, ദിനേശ് കശ്യപ് ആരോപണം നിഷേധിച്ചു. ആഗ്രയില്‍ നടന്നതു പോലെയുള്ള ചടങ്ങല്ല ബസ്തറില്‍ നടന്നതെന്നും ക്രിസ്തുമത വിശ്വാസികളായിരുന്നവര്‍ സ്വമേധയാ ഹിന്ദുമതം സ്വീകരിക്കുന്ന ചടങ്ങായിരുന്നു അതെന്നും അദ്ദേഹം പ്രതികരിച്ചു. ക്രിസ്ത്യമതത്തിലേക്ക് പ്രലോഭിപ്പിച്ച് മതംമാറ്റപ്പെട്ടവര്‍ സ്വന്തം മതത്തിലേക്ക് തിരിച്ചു വരുന്ന ചടങ്ങാണ് ബസ്തറില്‍ നടന്നതെന്നും കശ്യപ് കൂട്ടിച്ചേര്‍ത്തു.

ബസ്തറില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല. ഇവിടെയുള്ള ഗ്രോത വിഭാഗക്കാരെ ക്രിസ്ത്യന്‍ മിഷനറിമാര്‍ വശീകരിച്ച് മതം മാറ്റുകയായിരുന്നു. പാര്‍ലമെന്‍്റില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ മതപരിവര്‍ത്തന നിരോധ നിയമത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. താന്‍ ആ നിയമത്തെ അനുകൂലിക്കുന്നുവെന്നും കശ്യപ് പറഞ്ഞു.
 

ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത ശമ്പള ഘടനക്ക് ആലോചന

Posted: 12 Dec 2014 09:44 PM PST

Image: 

ദമ്മാം: തൊഴിലില്ലായ്മ കുറക്കുന്നതിന്‍െറ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏകീകൃത ശമ്പള ഘടന നടപ്പാക്കാന്‍ ആലോചന. ദോഹ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ധന മന്ത്രിമാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായി ജി.സി.സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ ശമ്പള സ്കെയില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ അധികം വൈകാതെ നടക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ജി.സി.സി രാജ്യങ്ങളിലെ ശമ്പള നിരക്കില്‍ വലിയ വ്യത്യാസമാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് ഏകീകൃത ശമ്പളഘടന നടപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടു വന്നിരിക്കുന്നത്. പദ്ധതി നടപ്പില്‍ വന്നാല്‍ മെച്ചപ്പെട്ട ജോലി സാഹചര്യങ്ങള്‍ തേടി ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സാധിക്കുമെന്നാണ് റിക്രൂട്ടിങ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. നിലവില്‍ പൊതുമേഖലയില്‍ ജോലി ചെയ്യാനാണ് ജി.സി.സി രാജ്യങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ താത്പര്യപ്പെടുന്നത്. ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴുള്ള ആനുകൂല്യങ്ങളും പെന്‍ഷനുമാണ് പൊതുമേഖലയുടെ പ്രധാന ആകര്‍ഷണം. വിദേശികളാണ് സ്വകാര്യ മേഖലയില്‍ ഭൂരിപക്ഷവും ജോലി ചെയ്യുന്നത്. നിലവില്‍ ജി.സി.സി പൗരന്മാര്‍ക്ക് ജോലി നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് സൗദിയും ഒമാനുമാണ്. കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ കൂടുതലൂം വിദേശികളാണുള്ളത്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. വിദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ എന്ന സാഹചര്യം ഇല്ല. കാരണം അവര്‍ക്ക് ജോലി ഇല്ലാതായാല്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും. എന്നാല്‍, ജി.സി.സി പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ വ്യാപകമാണ്. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത ശമ്പളഘടന നടപ്പാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.

ഇന്തോനേഷ്യയില്‍ മണ്ണിടിച്ചില്‍: മൂന്നു മരണം; 107 പേരെ കാണാതായി

Posted: 12 Dec 2014 09:10 PM PST

Image: 

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ  ജാവയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം മൂന്നായി. 107 ഓളം പേരെ കാണാതായാതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ജാവ ദ്വീപില്‍ മഴ ശക്തമായത്.കുന്നുകളും അടിവാര പ്രദേശങ്ങളുമുള്ള ബന്‍ജാരനിഗാര ജില്ലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്തമഴയില്‍ കുന്നിടിഞ്ഞ് 105 ഓളം വീടുകള്‍ തകര്‍ന്നതായി ദേശീയ ദുരന്തനിവാരണ ഏജന്‍സി വക്താവ് സുതോപോ പുര്‍വോ നുഗ്രോഹോ അറിയിച്ചു. ദുരന്ത നിവാരണ സേനയും, പൊലീസും സംയുക്തമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. കനത്ത മഴയില്‍ റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്തോനേഷ്യയില്‍ മണ്ണിടിച്ചലിലും പ്രളയകെടുതിയും സാധാരണ സംഭവമാണ്. ജാവയില്‍ 17,000 ത്തോളം പേര്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചിട്ടുണ്ട്.
 

ഐ.എസ് ട്വിറ്റര്‍ അക്കൗണ്ട്: ഇന്ത്യക്കെതിരെ ശബ്ദിച്ചിട്ടില്ലെന്ന്‌ യുവാവ്

Posted: 12 Dec 2014 09:06 PM PST

Image: 

ബംഗളൂരു: രാജ്യത്തിനെതിരെ യുദ്ധം നടത്തിയിട്ടില്ളെന്ന് ഐ.എസിന്‍െറ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതായി പറയപ്പെടുന്ന യുവാവ്. താന്‍ ഏതുസമയവും അറസ്റ്റ് ചെയ്യപ്പെടുമെന്നും എന്നാല്‍ അറസ്റ്റിനെ പ്രതിരോധിക്കില്ളെന്നും ബ്രിട്ടീഷ് ന്യൂസ് ചാനലിനോട് ഇയാള്‍ പറഞ്ഞു.

'അറസ്റ്റ് ചെയ്യാന്‍ വരുന്ന പൊലീസ് എന്നെ കൊല്ലുമെന്ന് ഞാന്‍ ഭയക്കുന്നു. എന്നാല്‍ അറസ്റ്റിനെ ഞാന്‍ പ്രതിരോധിക്കില്ല. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ആരെയും ഉപദ്രവിച്ചിട്ടില്ല. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് പോയിട്ട് ഒരു ശബ്ദം പോലും ഉയര്‍ത്തിയിട്ടില്ല. ഐ.എസിനെക്കുറിച്ച് അതിന്‍െറ അനുകൂലികള്‍ ട്വീറ്റ് ചെയ്ത കാര്യങ്ങള്‍ മാത്രമേ അറിയൂ' ^മെഹ്ദി മെഹ്ബൂബ് എന്ന യുവാവ് വ്യക്തമാക്കി.

ബെംഗളൂരുവില്‍ ജോലി ചെയ്യുന്നയാളാണ് യുവാവെന്നും ബ്രിട്ടീഷ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാളെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു പൊലീസുമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

സ്വര്‍ണവില കുറഞ്ഞു; പവന് 20,120 രൂപ

Posted: 12 Dec 2014 08:55 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,515 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. പവന് 20,200 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.60 ഡോളര്‍ താഴ്ന്ന് 1,221.40 ഡോളറിലെത്തി.

ചങ്ങാതിക്കൂട്ടങ്ങളെത്തിയില്ല; നിശാഗന്ധി പൂത്തുലഞ്ഞില്ല

Posted: 12 Dec 2014 08:44 PM PST

Image: 
Subtitle: 
പൊലിമ കുറഞ്ഞ് ആദ്യദിനം

തിരുവനന്തപുരം: ഒമ്പതിനും പതിനൊന്നരക്കും രണ്ടരക്കുമുള്ള പ്രദര്‍ശനങ്ങള്‍ കഴിഞ്ഞ് നിശാഗന്ധിയിലേക്ക്. അവിടെയാണ് സന്ധ്യയോടെ ചലച്ചിത്ര മാമാങ്കത്തിന്‍െറ തിരശ്ശീല ഒൗദ്യോഗികമായി ഉയരുന്നത്. രാവിലെ മുതല്‍ സിനിമ കണ്ടും ഇടയ്ക്ക് മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെട്ടും അപ്പോഴേക്കും പലപല ചങ്ങാതിക്കൂട്ടങ്ങള്‍ രൂപപ്പെട്ടിരിക്കും. വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒത്തുചേരുന്ന സൗഹൃദക്കൂട്ടങ്ങള്‍.

കൈരളി തിയറ്ററാണ് സമാഗമങ്ങള്‍ക്ക് വേദിയാവുന്നത്. പിന്നീടുള്ള ഓരോ ഷോ കഴിയുമ്പോഴും കൂടുതല്‍ ആളുകള്‍ സംഘത്തിലേക്ക് വന്നുചേരും. അക്ഷരാര്‍ഥത്തില്‍ ഉത്സവലഹരി ആവാഹിച്ചെടുത്താണ് നിശാഗന്ധിയിലെ ഒൗദ്യോഗിക ഉദ്ഘാടനത്തിന് ‘ചലച്ചിത്ര തീര്‍ഥാടകര്‍’ എത്തുന്നത്. നല്ലതു പറയുന്നവരെയും മികച്ച ചലച്ചിത്രപ്രവര്‍ത്തകരെയും കൈയടിച്ചും ആര്‍ത്തുവിളിച്ചും സ്വീകരിക്കുന്ന പ്രേക്ഷകര്‍ പൊങ്ങച്ചക്കാരെയും വേദിയിലിരുന്ന് വിളമ്പുന്ന വിവരക്കേടുകളെയും വലുപ്പപ്പെറുപ്പം നോക്കാതെ കൂകിവിളിച്ച് പരിഹസിക്കുകയും ചെയ്യും.

ചടങ്ങുകള്‍ക്ക് ശേഷമാണ് ഉദ്ഘാടനച്ചിത്രം പ്രദര്‍ശിപ്പിക്കുക. ഉത്സവാന്തരീക്ഷത്തില്‍ തന്നെയാണ് മേളയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക. ഈ ചങ്ങാതിക്കൂട്ടങ്ങളുടെ വരവോടെയാണ് അനന്തപുരിയിലെ നിശാഗന്ധി ഓപണ്‍ ഓഡിറ്റോറിയം പൂത്തുലയുന്നത്. പിന്നീട് ഒരാഴ്ചക്കാലം ആ ഉത്സവലഹരലയില്‍ തന്നെയാവും അനന്തപുരി. ഇത് പഴയ കഥ. ഇക്കുറി ആദ്യദിവസം ഉദ്ഘാടനച്ചടങ്ങും ഒറ്റച്ചിത്രവും മാത്രമായതിനാല്‍ സാധാരണയുണ്ടാവുന്ന ഒഴുക്ക് ആദ്യദിവസമുണ്ടായില്ല. സാധാരണ ഉദ്ഘാടന ദിവസം സന്ധ്യയോടെ അനന്തപുരിയിലത്തെിച്ചേരുന്നതിന്‍െറ മൂന്നിലൊന്ന് പ്രതിനിധികളേ വെള്ളിയാഴ്ച വന്നുചേര്‍ന്നുള്ളൂ.

ഒറ്റച്ചിത്രമാക്കി പരിഷ്കരിച്ചതറിയാതെ ലീവുമെടുത്ത് വണ്ടിയും കയറി ‘ചിത്രപുരി’യിലത്തെിയവര്‍ പെരുവഴിയിലാവുകയും ചെയ്തു. പങ്കാളിത്തക്കുറവ് നിശാഗന്ധിയിലെ ചടങ്ങുകള്‍ക്ക് പൊലിമകുറച്ചു. ശബ്ദമയവും ഉല്‍സവാന്തരീക്ഷവും വാദ്യമേളത്തില്‍ മാത്രമൊതുങ്ങി. തെരുവുകളില്‍ ബോര്‍ഡുകളും പോസ്റ്ററുകളും കമാനങ്ങളും പ്രദര്‍ശിപ്പിക്കുന്ന പതിവു രീതിയും ഇക്കുറിയില്ല. തിയറ്ററുകള്‍ക്കു മുമ്പിലെ മിതമായ ‘അലങ്കാര’ങ്ങള്‍ മാത്രമാണ് ഇക്കുറിയുള്ളത്.

അന്യവത്കരണത്തിന്‍െറ വ്യഥകളുമായി ഡാന്‍സിങ് അറബ്സ്

Posted: 12 Dec 2014 08:37 PM PST

Image: 

തിരുവനന്തപുരം: അതിര്‍ത്തികള്‍ക്കപ്പുറത്തെ മാനവികതയിലേക്ക് കണ്ണയക്കുന്ന ‘ഡാന്‍സിങ് അറബ്സ്’ എന്ന രാഷ്ട്രീയ ചിത്രത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമായത്. വംശീയസ്വത്വവും ദേശീയതയും തമ്മിലുള്ള സംഘര്‍ഷം ഒരു വ്യക്തിയില്‍ സൃഷ്ടിക്കുന്ന വൈകാരിക പ്രതിസന്ധികളാണ് ഇറാന്‍ റിക്ലിസ് സംവിധാനം ചെയ്ത ചിത്രത്തിന്‍െറ പ്രമേയം.

അന്യവത്കരണത്തിന്‍െറയും അപരത്വത്തിന്‍െറയും സമാനതകളില്ലാത്ത വേദനകള്‍ ഇസ്രായേല്‍ ^ഫ്രാന്‍സ്^ജര്‍മനി സംയുക്ത സംരംഭമായ ഈ ചിത്രത്തിലെ ഓരോ ഫ്രെയിമിലും ശക്തമായ അടിയൊഴുക്കായി വര്‍ത്തിക്കുന്നു. ഇസ്രായേലില്‍ കഴിയുന്ന ഫലസ്തീനികളുടെ അസ്തിത്വപ്രതിസന്ധി പ്രതിപാദിക്കുന്ന ചിത്രത്തിന് ആധാരമായത് ഫലസ്തീന്‍ വംശജനായ പത്രപ്രവര്‍ത്തകന്‍ സഈദ് കാഷ്വായുടെ ആത്മകഥാപരമായ നോവലാണ്. ഈ രചനയെ ആസ്പദമാക്കി അദ്ദേഹം തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

രണ്ടുവള്ളത്തില്‍ കാലിടുക എന്ന മലയാള പഴഞ്ചൊല്ലിന് സമാനമായ ‘രണ്ടു വിവാഹചടങ്ങുകളില്‍ നൃത്തം ചെയ്യുക’ എന്ന ശൈലിയില്‍നിന്നാണ് ശീര്‍ഷകത്തിന്‍െറ പിറവി.എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി ബാല്യകൗമാരങ്ങള്‍ പിന്നിട്ട് യൗവനത്തിലേക്കു കടന്ന ഫലസ്തീനി ബാലന്‍ ഇയാദാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഫലസ്തീന്‍ പോരാളിയായിരുന്ന പിതാവിനെ ഭീകരനെന്ന് മുദ്രകുത്തി ഇസ്രായേല്‍ സേന ജയിലില്‍ അടച്ചിരുന്നു.ജറൂസലമിലെ അയാളുടെ പഠനം അതോടെ തടസ്സപ്പെടുകയും ചെയ്തു. ജറൂസലമിലെ ജൂത ബോര്‍ഡിങ് സ്കൂളായ ആര്‍ട്സ് ആന്‍ഡ് സയന്‍സ് അക്കാദമിയില്‍ ഇയാദിന് പ്രവേശം കിട്ടുന്നു. കടുത്ത സാംസ്കാരിക ആഘാതമാണ് അവിടെ അവന് നേരിടേണ്ടി വരുന്നത്.

അതിനിടെ നയോമി എന്ന ജൂതപെണ്‍കുട്ടിയുമായി അവന്‍ പ്രണയത്തിലാകുന്നു. അവളുടെ വംശീയസ്വത്വം പ്രണയത്തിനു തടസ്സമാകുന്നു. രോഗബാധിതനായ ജൂതയുവാവ് യൊനാതനുമായി അതിനിടെ അവന്‍ സൗഹൃദത്തിലാകുന്നു. അതിര്‍ത്തിയോ ദേശീയതയോ ബാധിക്കാത്ത മാനവികതക്കുവേണ്ടിയുള്ള  നിശ്ശബ്ദമായ പ്രാര്‍ഥനകളാണ് ഈ കഥാപാത്രത്തില്‍നിന്ന് നാം ഉയര്‍ന്നു കേള്‍ക്കുന്നത്.

വിജയ പ്രതീക്ഷയില്‍ ഇന്ത്യ

Posted: 12 Dec 2014 08:31 PM PST

Image: 

അഡലെയ്ഡ്: ഒന്നാം ടെസ്റ്റില്‍ വിജയ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ മുന്നേറുന്നു. ഓസിസിന്‍െറ 363 റണ്‍സിനു മറുപടിയായി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. എട്ടു വിക്കറ്റിന്‍െറ പിന്‍ബലത്തില്‍ അഞ്ചാം ദിനം ഇന്ത്യക്ക് ഇനി ജയിക്കാന്‍ 177 റണ്‍സ് വേണം. അര്‍ധ സെഞ്ച്വറികളുമായി നായകന്‍ വിരാട് കോഹ്ലിയും (76) ഓപ്പണര്‍ മുരളി വിജയിയുമാണ് (73) ഇപ്പോള്‍ ക്രീസിലുള്ളത്.

ഓസീസിന് തക്ക മറുപടി നല്‍കിയ ഇന്ത്യക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. വ്യക്തിഗത സ്കോര്‍ ഒമ്പത് റണ്‍സില്‍ നില്‍കെ ഇന്ത്യക്ക് ശിഖര്‍ ധവാനെ നഷ്ടമായി. പിന്നാലെ ചേത്വശര്‍ പുജാരയും (21) വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നേരത്തേ രണ്ടാം ഇന്നിംഗ്സ് 290 ല്‍ അവസാനിപ്പിച്ചാണ് ഓസിസ് ഇന്ത്യയെ ബാറ്റിംഗിനയച്ചത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP