സ്വാഗതം
WELCOME

News Update..

Friday, August 9, 2013

എല്‍.ഡി.എഫ് ഉപരോധം; സെക്രട്ടേറിയറ്റിന്റെ സുരക്ഷ കേന്ദ്ര സേനക്ക് Madhyamam News Feeds

എല്‍.ഡി.എഫ് ഉപരോധം; സെക്രട്ടേറിയറ്റിന്റെ സുരക്ഷ കേന്ദ്ര സേനക്ക് Madhyamam News Feeds

Link to

എല്‍.ഡി.എഫ് ഉപരോധം; സെക്രട്ടേറിയറ്റിന്റെ സുരക്ഷ കേന്ദ്ര സേനക്ക്

Posted: 09 Aug 2013 12:23 AM PDT

Image: 

തിരുവനന്തപുരം: എല്‍.ഡി.എഫ് ആരംഭിക്കുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നു. പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പില്‍ നിന്നുള്ള 2000 കേന്ദ്രസേനാംഗങ്ങള്‍ സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കും. സമരം ആരംഭിക്കുന്നതിന്റെ മുമ്പ് തന്നെ നഗരത്തില്‍ സി.ആര്‍.പി.എഫിനെ വിന്യസിക്കും.

നഗരത്തില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കാനും നീക്കമുണ്ട്.

പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് തടയും. അന്യജില്ലകളില്‍ നിന്നും വരുന്ന പ്രവര്‍ത്തകരെ അതതു ജില്ലകളില്‍ തന്നെ പൊലീസ് തടയുമെന്നാണ് സൂചന.

മഴക്കെടുതി: ധനസഹായം ആവശ്യപ്പെട്ട് സോണിയക്ക് ചെന്നിത്തലയുടെ കത്ത്

Posted: 08 Aug 2013 11:41 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയുടെ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപടമെന്നും ആവശ്യമായ ധനസഹായം നല്‍കണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. സംസ്ഥാനത്ത് മുമ്പെങ്ങും ഇല്ലാത്തവിധത്തിലുള്ള മഴക്കെടുതിയാണ് ഉണ്ടായത്. അപകടത്തിന്‍െറ തീവ്രത കണക്കിലെടുത്ത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുമാണ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ കേന്ദ്രത്തെ സമീപിക്കാനിരിക്കെയാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ കത്ത്.
 

മൈക്രോമാക്സ് സ്ഥാപകന്‍ കൈകൂലിക്കേസില്‍ അറസ്റ്റില്‍

Posted: 08 Aug 2013 11:09 PM PDT

Image: 

ന്യൂദല്‍ഹി: മൈക്രോമാക്സ് മൊബൈല്‍ കമ്പനി സഹ സ്ഥാപകന്‍ രാജേഷ് അഗര്‍വാള്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. രാജേഷ് അഗര്‍വാളുള്‍പ്പെടെ ആറംഗ സംഘത്തെ സി.ബി.ഐയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിന് അനുമതി ലഭിക്കാന്‍ 30 ലക്ഷം രൂപ ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് കൈമാറുതിനിടെയായിരുന്നു അറസ്റ്റ്.

വസിര്‍പൂരില്‍ ടുളിയുടെ പേരിലുള്ള സ്ഥലത്താണ് അനധികൃതമായി കെട്ടിടം പണിതത്. കെട്ടിടത്തിന് അനുമതി ലഭിക്കാന്‍  50 ലക്ഷം രൂപയായിരുന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്നതെന്ന് സി.ബി.ഐ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ ബോധിപ്പിച്ചു.

അതേസമയം രാജേഷ് അഗര്‍വാളിനെ കമ്പനിയുടെ ചുമതലയില്‍ നിന്ന് മാറ്റിയതായി മൈക്രോമാക്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
 

സുരക്ഷാഭീഷണി: യു.എസ് നയതന്ത്ര പ്രതിനിധികളെ ലാഹോറില്‍ നിന്നും പിന്‍വലിച്ചു

Posted: 08 Aug 2013 10:31 PM PDT

Image: 

ഇസ്ലാമാബാദ്: സുരക്ഷാഭീഷണിയെ തുടര്‍ന്ന് പാകിസ്താനിലെ ലാഹോറിലുള്ള നയതന്ത്രകാര്യാലയത്തില്‍ നിന്നും അമേരിക്ക ജീവനക്കാരെ പിന്‍വലിച്ചു. അത്യാവശ്യം വേണ്ട ജീവനക്കാരൊഴികെ ബാക്കിയുള്ളവരെല്ലാം ഒഴിഞ്ഞ് പോകണമെന്നാണ് യു.എസ് നിര്‍ദ്ദേശം.

കോണ്‍സുലേറ്റിന് നേരെ ആക്രമണം ഉണ്ടാകാനിടയുണ്ടന്ന വിശ്വസനീയമായ വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് മുന്‍കരുതലെന്ന് യു.എസ് വിദേശ കാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പാകിസ്താനിലേക്ക് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യു.എസ് തീരുമാനം ശരിവെക്കുന്നതായിരുന്നു കഴിഞ്ഞ ദിവസവും പാകിസ്താനിലുണ്ടായ തീവ്രവാദി ആക്രമണം. ഈദ് ദിനത്തില്‍ ക്വറ്റയിലെ മസ്ജിദിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 15 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യു.എസിന് പിന്നാലെ ബ്രിട്ടനും പാകിസ്താനിലെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
 
 

കോള്‍ ഇന്ത്യയുടെ അഞ്ചു ശതമാനം ഓഹരി കൂടി വില്‍ക്കും

Posted: 08 Aug 2013 09:41 PM PDT

Image: 

ന്യൂദല്‍ഹി: നവരത്ന പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡിന്‍െറ അഞ്ചു ശതമാനം ഓഹരികള്‍ കൂടി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതു വഴി 8400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. ഓഹരി വില്‍പ്പനക്കായി മെര്‍ച്ചന്‍റ് ബാങ്കള്‍മാരെ നിയമിച്ചിട്ടുണ്ട്. അതിനിടെ ഓഹരി വില്‍പ്പനയില്‍ പ്രതിഷേധിച്ച് കോള്‍ ഇന്ത്യാ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു.

നിലവില്‍ കോള്‍ ഇന്ത്യയുടെ 90 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലാണ്. കമ്പനിയുടെ അഞ്ചു ശതമാനം ഓഹരി കൂടി വില്‍ക്കുന്നതോടെ 31.58 കോടി ഓഹരികള്‍ പൊതുജനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കൈയില്‍ എത്തും. ഓഹരി വില്‍പ്പനക്കായി ഏഴ് മെര്‍ച്ചന്‍റ് ബാങ്കര്‍മാരെയാണ് നിയമിക്കുക.

അടിസ്ഥാന വിലയുടെ അഞ്ചു ശതമാനം കുറച്ച് കോള്‍ ഇന്ത്യാ ജീവനക്കാര്‍ക്കും ഓഹരികള്‍ നല്‍കാനും തീരുമാനമുണ്ട്. 2010ല്‍ പൊതു ഓഹരി വില്‍പ്പന വഴി കോള്‍ ഇന്ത്യ ലിമിറ്റഡിന്‍െറ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഓഹരി വില്‍പ്പനയില്‍ പ്രതിഷേധിച്ച് മൂന്നു ദിവസത്തെ പണിമുടക്കിനാണ് തൊഴിലാളികള്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. അതേസമയം ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന പണം പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിക്കുമെന്ന് ധനമന്ത്രി പി.ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ ഓഹരി വില്‍പ്പന വഴി 40,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അഞ്ചാം മന്ത്രിയോടെ ശനിദശ; കെ.എന്‍.എ ഖാദറിന്റെ ലേഖനത്തിന് മറുപടിയുമായി വീക്ഷണം

Posted: 08 Aug 2013 09:00 PM PDT

Image: 

തിരുവനന്തപുരം: ‘ചന്ദിക’യില്‍ കെ.എന്‍.എ ഖാദര്‍ എഴുതിയ കോണ്‍ഗ്രസിന്റെ കേന്ദ്ര, സംസഥാന നേതൃത്വങ്ങളെ വിമര്‍ശിക്കുന്ന ലേഖനത്തിന് ‘വീക്ഷണം’ ദിനപത്രത്തില്‍ മറുപടി. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് ശനിദശ ആരംഭിച്ചത് ലീഗിന്റെ അഞ്ചാം മന്ത്രി വിവാദത്തോടെയാണെന്നും 2011ല്‍ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയത് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസായിരുന്നുവെന്നും ലേഖനം വിമര്‍ശിക്കുന്നു.

ലീഗിലെ ആഭ്യന്തര കലാപത്തിന്‍െറ ദുര്‍സന്തതിയായിരുന്നു അഞ്ചാം മന്ത്രിയെന്ന ആവശ്യം. ഇത് കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിന് കാരണമായി. കോണ്‍ഗ്രസിനെതിരായ ലേഖനത്തിലൂടെ കെ.എന്‍.എ ഖാദര്‍ സംഘപരിവാറിനെ സുഖിപ്പിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ വിജയം ഉറപ്പാക്കുകയാണ് ലീഗ് എം.എല്‍.എ. സത്യസന്ധമായ രാഷ്ട്രീയ നിരീക്ഷണമല്ല കെ.എന്‍.എ ഖാദര്‍ നടത്തിയത് -കോണ്‍ഗ്രസ് മുഖപത്രം കുറ്റപ്പെടുത്തുന്നു.

ബുധനാഴ്ചയാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ലേഖനം മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദിക’യില്‍ പ്രസിദ്ധീകരിച്ചത്. ‘കാലവര്‍ഷക്കെടുതിയില്‍ നിന്ന് യു.ഡി.എഫിനെ രക്ഷിക്കുക’ എന്ന പേരിലാണ് കെ.എന്‍.എ ഖാദര്‍ ലേഖനം എഴുതിയത്. പ്രതിപക്ഷമല്ല കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കോണ്‍ഗ്രസിന് ഇനി കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരാന്‍ സാധിക്കാത്ത വിധം പ്രശ്നങ്ങള്‍ സങ്കീര്‍ണമായിരിക്കുന്നുവെന്നും ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു.

ലേഖനത്തിലെ അഭിപ്രായം കോണ്‍ഗ്രസിന്റേതല്ല -ശൂരനാട് രാജശേഖരന്‍

തിരുവനന്തപുരം: കെ.എന്‍.എ. ഖാദറിന് മറുപടിയായി വീക്ഷണത്തില്‍ വന്ന ലേഖനത്തിലെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടേതല്ളെന്ന് കോണ്‍ഗ്രസ് നേതാവും വീക്ഷണം മാനേജിങ് എഡിറ്ററുമായ ശൂരനാട് രാജശേഖരന്‍. ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത് ലേഖകന്റെ മാത്രം അഭിപ്രായമാണ്. ലേഖനം പാര്‍ട്ടി അറിഞ്ഞുകൊണ്ടല്ളെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എന്‍.എ. ഖാദറിന്റെ ലേഖനം -വാര്‍ത്ത ഇവിടെ വായിക്കുക

പാകിസ്താനില്‍ സ്ഫോടനത്തില്‍ 24 മരണം

Posted: 08 Aug 2013 04:52 AM PDT

Image: 

ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വെയില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. വധിക്കപ്പെട്ട മൊഹിബുല്ല എന്ന പൊലീസ് ഓഫീസറുടെ സംസ്കാര ചടങ്ങിനിടെ പള്ളിക്ക് പുറത്തായിരുന്നു സ്ഫോടനം. ആരും സ്ഫോടനത്തിന്‍െറ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ സിവില്‍ ഹോസ്പിറ്റലിലും കംബൈന്‍ഡ് മിലിട്ടറി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

ആബിദിന്‍െറ കൈകള്‍ ഉയരുന്നില്ല; കാലുകള്‍ നിവരുന്നില്ല

Posted: 08 Aug 2013 04:25 AM PDT

Image: 

കാസര്‍കോട്: നാടാകെ പെരുന്നാള്‍ ആഘോഷത്തില്‍ മുഴുകുമ്പോള്‍ നിവരാത്ത കാലുകളും ഉയര്‍ത്താനാവാത്ത കൈകളുമായി വേദനതിന്ന് കഴിയുകയാണ് ആബിദ്. മറ്റ് കുട്ടികളെപ്പോലെ ഓടിക്കളിക്കാനും പള്ളിയിലേക്കും സ്കൂളിലേക്കും പോകാനും ആഗ്രഹമുണ്ടെങ്കിലും അതിന് കഴിയാതെ രോഗക്കിടക്കയില്‍ കഴിയുകയാണ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ചൗക്കി ബദര്‍ നഗറിലെ ഓട്ടോഡ്രൈവര്‍ അശ്റഫിന്‍െറ മൂന്നുമക്കളില്‍ ഇളയവനായ മുഹമ്മദ് ആബിദ്.
വയസ്സ് 12 കഴിഞ്ഞെങ്കിലും ഇഴഞ്ഞുനടക്കാന്‍ പോലും പരസഹായമില്ലാതെ കഴിയില്ല. മുട്ടിന് കീഴ്ഭാഗത്ത് നിവര്‍ത്താനാകാതെ വളഞ്ഞ് ബലംപിടിച്ച കാലുകള്‍ നിലത്ത് ഊന്നിനില്‍ക്കാന്‍ കഴിയില്ല. കൈകള്‍ ബലക്കുറവ് കാരണം ഉയര്‍ത്താനും പ്രയാസം.
ഭക്ഷണം ആരെങ്കിലും വാരിക്കൊടുക്കണം. ജനിക്കുമ്പോള്‍ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ആബിദിന് രണ്ടുവയസ്സ് കഴിഞ്ഞപ്പോഴാണ് കൈകാലുകള്‍ക്ക് ചലനശേഷി കുറഞ്ഞത്. കളിക്കുമ്പോള്‍ കാലിടറി വീണതോടെയാണ് തുടക്കം.  പിന്നീട് കാലുകള്‍ നിലത്തൂന്നാന്‍ കഴിഞ്ഞിട്ടില്ല.
തുടക്കത്തില്‍ സ്കൂളിലും മദ്റസയിലും പോയിരുന്നെങ്കിലും ഒരുമാസം മാത്രമേ അതിന് കഴിഞ്ഞുള്ളൂ. പിതാവ് അശ്റഫ് എടുത്തുകൊണ്ടുപോയി ക്ളാസിലിരുത്തി വൈകീട്ട് കൊണ്ടുവരുകയായിരുന്നു. കാലുകള്‍ നിവര്‍ത്തി ബെഞ്ചിലിരിക്കാന്‍ കഴിയാതായതോടെ സ്കൂളില്‍ പോക്ക് അവസാനിപ്പിച്ചു.
കഴിയാവുന്ന ചികിത്സകള്‍ നടത്തി. പല മെഡിക്കല്‍ ക്യാമ്പുകളിലും ആബിദിനെ പരിശോധനക്കായി കൊണ്ടുപോയി. പേശികളുടെ ശക്തി കുറഞ്ഞതാണ് കൈകാലുകളുടെ പ്രത്യേക അവസ്ഥക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മേജര്‍ ശസ്ത്രക്രിയയിലൂടെ ഇത് മാറ്റിയെടുക്കാനാകുമെന്നാണ് ഇവരുടെ അഭിപ്രായം. ഇതിന് ഒരു ലക്ഷത്തോളം രൂപ ചെലവ് വരും. ശസ്ത്രക്രിയയില്ലാതെ ചികിത്സയിലൂടെ കൈകാലുകളെ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുമോ എന്ന് കണ്ടത്തൊനുള്ള വിദഗ്ധ പരിശോധനയുണ്ടെങ്കിലും സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ അതിന് കഴിഞ്ഞിട്ടില്ല.
കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത്. അശ്റഫ് മറ്റൊരാളുടെ ഓട്ടോറിക്ഷ വാടകക്കെടുത്ത് ഓടിക്കുകയാണ്. ഉടമയുടെ വിഹിതം കൊടുത്താല്‍ ശേഷിക്കുന്ന ചെറിയ വരുമാനം മാത്രമാണ് അഞ്ചംഗ കുടുംബത്തിന്‍െറ ജീവിതമാര്‍ഗം. മകന്‍െറ ചികിത്സക്കുള്ള ഭാരിച്ച തുക കണ്ടത്തൊനുള്ള വഴികളൊന്നും ഇയാളുടെ മുന്നില്‍ തെളിയുന്നില്ല.

പൂഞ്ച് മേഖലയില്‍ പാക് സൈന്യത്തിന്‍െറ നുഴഞ്ഞുകയറ്റ ശ്രമം ബി.എസ്.എഫ് പരാജയപ്പെടുത്തി

Posted: 08 Aug 2013 04:02 AM PDT

Image: 

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്താന്‍ സൈന്യത്തിന്‍െറ മറ്റൊരുനുഴഞ്ഞുകയറ്റ ശ്രമം അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) പരാജയപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. ബല്ലാഡ് ബോര്‍ഡര്‍ പോസ്റ്റില്‍ കാവലുണ്ടായിരുന്ന ജവാന്‍മാരാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടത്തെിയത്. തുടര്‍ന്ന് ജവാന്‍മാര്‍ 25 മിനിറ്റോളം വെടിവെപ്പ് നടത്തി നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയായിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. അഞ്ച് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം വധിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.

സാംസ്കാരിക ഘോഷയാത്രയില്‍ കലകളുടെ സംഗമം

Posted: 08 Aug 2013 03:43 AM PDT

Image: 

ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന്‍െറ വിളംബരംകുറിച്ച് നഗരത്തില്‍ നടന്ന സാംസ്കാരിക ഘോഷയാത്ര കലകളുടെ ഒത്തുചേരലായി. മഴ മാറിനിന്ന അന്തരീക്ഷത്തില്‍ ദിവസങ്ങള്‍ക്കുശേഷം വന്ന വെയിലിന്‍െറ പ്രസന്നതയിലാണ് ബുധനാഴ്ച വൈകുന്നേരം വിദ്യാര്‍ഥികള്‍ അടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഘോഷയാത്ര നടന്നത്. പാരമ്പര്യ കലകളുടെ ദൃശ്യഭംഗികള്‍ കുറവായിരുന്നു. ടാബ്ളോകളും കുറവ്. എങ്കിലും ചില സ്കൂളുകളിലെ കുട്ടികള്‍ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
താളമേളത്തോടെ ചുവടുവെച്ച് അവര്‍ ഘോഷയാത്രക്ക് മാറ്റുകൂട്ടി. ചെണ്ടമേളത്തിന്‍െറയും ദ്രുതതാളത്തിന്‍െറയും പഞ്ചാരിമേളത്തിന്‍െറയും ശബ്ദാനുഭവമാണ് വേറിട്ടുനിന്നത്. ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര എസ്.ഡി.വി സ്റ്റേഡിയത്തില്‍ സമാപിച്ചു.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പങ്കാളിത്തംകൊണ്ട് മുന്നില്‍ നിന്നത്.
മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് കൂടുതല്‍ കുട്ടികള്‍ ഘോഷയാത്രയില്‍ പങ്കെടുക്കുമായിരുന്നു. അമ്പലപ്പുഴ വേലകളിയുടെയും തെയ്യം, തിറ പോലുള്ള കലാരൂപങ്ങളുടെയും ദൃശ്യപ്രകടനമുണ്ടായി.ആള്‍ക്കൂട്ടത്തിന്‍െറ നടുവിലൂടെ നീങ്ങിയ ഘോഷയാത്ര നെഹ്റുട്രോഫിയുടെ വരവറിയിച്ചു. കലക്ടര്‍ എന്‍. പത്മകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് ഘോഷയാത്ര തുടങ്ങിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ, വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, കൗണ്‍സിലര്‍മാരായ സതീദേവി, ആര്‍. ബേബി, വി.ജി. വിഷ്ണു, ബി. മെഹബൂബ്, കെ. ബാബു, ആര്‍. പ്രേം, ജമാല്‍ പള്ളാത്തുരുത്തി എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് സാംസ്കാരിക സമ്മേളനം നടന്നു. കലാസന്ധ്യയും നൃത്തോത്സവവും അരങ്ങില്‍ നിറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 5.30ന് കേരള കലാമണ്ഡലത്തിലെ അറുപതോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന കേരളോത്സവം, തുടര്‍ന്ന് മെഗാഷോ, ഗാനമേള, മിമിക്സ് പരേഡ്, ഫയര്‍ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, നാടന്‍പാട്ടുകളുടെ അവതരണം എന്നിവ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാട്ടുപാട്ടരങ്ങ്, തുടര്‍ന്ന് ഓള്‍ഡ് ഈസ് ഗോള്‍ഡ്, മെഗാഷോ എന്നിവയും നടക്കും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP