സ്വാഗതം
WELCOME

News Update..

Tuesday, August 20, 2013

ശാലു മേനോന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ Madhyamam News Feeds

ശാലു മേനോന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ Madhyamam News Feeds

Link to

ശാലു മേനോന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

Posted: 20 Aug 2013 12:47 AM PDT

Image: 

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയും നടിയുമായ ശാലു മേനോന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ വാദിച്ചു. കേസില്‍ ശാലുവിനെതിരായ സാമ്പത്തിക കുറ്റാരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും തട്ടിപ്പ് തുകയുടെ ഉറവിടം കണ്ടെത്തിയിട്ടില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഇതേകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് ടെന്നി ജോപ്പന് ജാമ്യം നല്‍കരുതെന്ന വാദം സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

ഇതേതുടര്‍ന്ന്, ശാലു മേനോന്റെയും ടെന്നി ജോപ്പന്റെയും ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റിവെച്ചു.

അതേസമയം, കേസന്വേഷണത്തില്‍ എ.ഡി.ജി.പി ഹേമചന്ദ്രന്റെ പങ്കിനെക്കുറിച്ച് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കി. കേസില്‍ എ.ഡി.ജി.പി ഹേമചന്ദ്രന്റെ ചുമതലയെന്താണെന്നും തിരശ്ശീലക്കു പിന്നില്‍ നിന്ന് നിയന്ത്രിക്കുകയാണോ എന്നും കോടതി നേരത്തെ വിമര്‍ശം ഉന്നയിച്ചിരുന്നു.

രൂപ: തകര്‍ച്ച എവിടെ വരെ?

Posted: 20 Aug 2013 12:09 AM PDT

Image: 

കടുത്ത വിലക്കയറ്റത്തിന്റെ ഭീഷണി ഉയര്‍ത്തി ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചക്ക് ആക്കം കൂടിയതോടെ ഇപ്പോള്‍ ഉയരുന്ന ഏറ്റവും സുപ്രധാനമായ ചോദ്യം ഈ തകര്‍ച്ച എവിടെ വരെ എന്നതാണ്. ചൊവ്വാഴ്ച്ച ഡോളറിന് 64 എന്ന നിലയിലേക്ക് രൂപ വീണതോടെ ഈ ചോദ്യം ആശങ്കയുടേതുമായി മാറുന്നു.

ചൊവ്വാഴ്ച്ച തുടക്കത്തില്‍ തന്നെ രൂപ കനത്ത തകര്‍ച്ച നേരിട്ടതോടെ റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടല്‍ 63.80 എന്ന നിലയിലേക്ക് രൂപയെ എത്തിച്ചെങ്കിലും ഈ തിരിച്ചുവരവ് താത്കാലികമാണെന്നാണ് സൂചന. അവധി വിപണിയിലെ അവസ്ഥ വൈകാതെ രൂപയുടെ മൂല്യത്തില്‍ കൂടുതല്‍ ഇടിവ് ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുകളാണ് നല്‍കുന്നത്.

ചൊവ്വാഴ്ച്ച റിസര്‍വ് ബാങ്കിന്‍െറ ഇടപെടലിനെ തുടര്‍ന്ന് രൂപ കരകയറിയെങ്കിലും അവധി വിപണിയില്‍ ഡോളറിന് 64.71 രൂപയെന്ന നിലയിലാണ് ഇടപാടുകള്‍ നടക്കുന്നത്. അതേസമയം തന്നെ പണവിപണിയില്‍ ഡോളര്‍ ഡിമാന്‍റ് ഉയര്‍ന്നു നില്‍ക്കുകതന്നെ ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഏറെ വൈകാതെ തന്നെ ഡോളസിന് 65-67 രൂപയെന്ന നിലയിലേക്ക് വിനിമയ നിരക്ക് താഴാം. ഇത് 70 വരെയത്തൊനുള്ള സാധ്യതയുമുണ്ട്.

രൂപയുടെ മുല്യം സ്ഥിരത ആര്‍ജിച്ച ശേഷമേ നില മെച്ചപ്പെടൂ. അതിനുള്ള ഒരു സാധ്യത വരും മാസങ്ങളിലെ കയറ്റുമതി ഇറക്കുമതി സംബന്ധിച്ച വിവരങ്ങളാണ്. കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണത്തിന് ഏര്‍പ്പെടുത്തിയ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഇറക്കുമതി ചെലവ് ഗണ്യമായി കുറയ്ക്കാന്‍ വഴിയൊരുക്കിയിരുന്നു. ഈ പ്രവണത തുടരുകയും വിദേശ വ്യാപാര കമ്മി കാര്യമായി കുറയുമേയെന്നുമാവും പണവിപണി ഉറ്റുനോക്കുക. കമ്മി കുറയുന്ന സാഹചര്യം ഉരിതിരിയുന്നതോടെയേ ഡോളറിനെതിരെ രൂപ സ്ഥിരത ആര്‍ജിക്കുകയുള്ളൂ.

ഒപ്പം രൂപയൂടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്ന ഇടിവ് ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വില വിദേശ വിപണികളില്‍ ആകര്‍ഷകമാകും. ഇത് കയറ്റുമതി വരുമാനം ഉയരുന്നതിനും വഴിയൊരുക്കും. ഒപ്പം തിരുത്തല്‍ തുടരുന്ന പക്ഷം ഇന്ത്യന്‍ ഓഹരി വിപണി വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വീണ്ടും ആകര്‍ഷകമാകുകയും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യും. ഇത് രൂപയെ കൂടുതല്‍ ശക്തമാക്കും.

എന്നാല്‍ ഒറ്റ രാത്രികൊണ്ട് ഇതെല്ലാം സാധ്യമാകുമെന്ന് കരുതാനാവില്ല. കഴിഞ്ഞ ഏതാവും മാസങ്ങള്‍ക്കിടെ രൂപയുടെ മൂല്യത്തില്‍ ഉണ്ടായ തകര്‍ച്ച പൂര്‍ണമായി വീണ്ടെടുക്കുന്നതിന് ചുരുങ്ങിയത് 18 മാസത്തോളം വേണ്ടി വന്നേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാര്‍ലമെന്‍്റ് പ്രക്ഷുബ്ധം; വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം

Posted: 19 Aug 2013 11:51 PM PDT

Image: 

ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്‍, വിലക്കയറ്റം, കല്‍ക്കരിപ്പാടം അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം. ഇരുസഭകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു.  ബഹളത്തില്‍ മുങ്ങിയതോടെ 12 മണിവരെ രാജ്യസഭ നിര്‍ത്തിവെച്ചു. കല്‍ക്കരിപ്പാടം അഴിമതിയുടെ ഫയല്‍ കാണാതെ പോയ സംഭവത്തലാണ് ബി.ജെ.പി ആദ്യം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്. ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയിലും പ്രതിപക്ഷം രംഗത്തിറങ്ങി. ഇടതുപക്ഷ എം.പിമാരും സഭയുടെ നടുത്തളത്തില്‍ ഇറങ്ങി.

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഭക്ഷ്യ സുരക്ഷാ ബില്ലിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഇരുസഭകളിലും തുടരുകയാണ്. ബില്ല് പാസാക്കാനുള്ള സര്‍ക്കാറിന്‍്റെ നീക്കം തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭ വീണ്ടും ചേര്‍ന്നപ്പോഴും എം.പിമാര്‍ പ്രതിഷേധമുയര്‍ത്തി.

ഖത്തര്‍ എയര്‍വേസ് ബോയിങ് 787 ഡ്രീംലൈനര്‍ വിമാന സര്‍വീസ് ഇന്ത്യയിലേക്കും

Posted: 19 Aug 2013 11:25 PM PDT

Image: 

ദോഹ: ഖത്തര്‍ എയര്‍വേസിന്‍െറ ബോയിങ് 787 ഡ്രീംലൈനര്‍ വിമാന സര്‍വീസുകള്‍ ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നു. തലസ്ഥാനമായ ദല്‍ഹിയിലേക്കും ഐ.ടി നഗരമായ ബംഗളൂരുവിലേക്കുമാണ് ഖത്തര്‍ എയര്‍വേസ് ഡ്രീംലൈനര്‍ വിമാന ശൃംഖല നീട്ടുന്നത്. സെപ്തംബര്‍ ഒന്നുമുതല്‍ ദോഹയില്‍ നിന്ന് രണ്ടു നഗരങ്ങളിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കും.
ഇന്ത്യയിലെ രണ്ടു പ്രധാന നഗരങ്ങളിലേക്ക് ഡ്രീംലൈനര്‍ സര്‍വീസുകള്‍ തുടങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്  ഖത്തര്‍ എയര്‍വേസ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ അക്ബര്‍ അല്‍ ബകര്‍ പറഞ്ഞു. യാത്രക്കാരോടുള്ള ഖത്തര്‍ എയര്‍വേസിന്‍െറ പ്രതിബദ്ധതയാണ് കൂടുതല്‍ റൂട്ടുകളിലേക്ക് കൂടുതല്‍ സൗകര്യങ്ങളും മുകച്ച യാത്രാഅനുഭവവും നല്‍കുന്ന ഡ്രീംലൈനര്‍ സര്‍വീസുകള്‍ തുടങ്ങാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണമി ക്ളാസുകളിലായി 254 സീറ്റുകളാണ് ഡ്രീംലൈനറിലുള്ളത്. ബിസിനസ് ക്ളാസില്‍ ഒന്ന്-രണ്ട്-ഒന്ന് ഫോര്‍മാറ്റിലായി 22 സീറ്റുകളും ഇക്കണമി ക്ളാസില്‍ മൂന്ന്-മൂന്ന്-മൂന്ന് ഫോര്‍മാറ്റില്‍ 232 സീറ്റുകളുമാണുള്ളത്. ബിസിനസ് ക്ളാസിലെ സീറ്റുകള്‍ യാത്രക്കാര്‍ക്ക് കിടക്കാന്‍ കൂടികഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്ളാസുകളിലും യാത്രക്കാര്‍ക്ക് വയര്‍ലെസ് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയും ലഭ്യമാണ്. കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവുമടക്കം ഇന്ത്യയിലെ 12 നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേസ് ആഴ്ചയില്‍ 95 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ദോഹ വഴി ലണ്ടന്‍, ന്യൂയോര്‍ക്ക്,  വാഷിങ്ടണ്‍, ദുബൈ, നൈറോബി, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ഓസ്ലോ തുടങ്ങി ലോകത്തിലെ വിവിധ നഗരങ്ങളിലേക്കും ഖത്തര്‍ എയര്‍വേസിന്‍െറ സര്‍വീസുകള്‍ നിലവിലുണ്ട്.

കശ്മീര്‍ പാകിസ്താന്റെ കണ്ഠനാഡി -നവാസ് ഷെരീഫ്

Posted: 19 Aug 2013 11:21 PM PDT

Image: 

ഇസ്ലാമാബാദ്: യുദ്ധത്തിനായി പണം നഷടപ്പെടുത്തുന്നതിനു പകരം പട്ടിണിയും രോഗങ്ങളും മാറ്റുന്നതിന് ഇന്ത്യയും പാകിസ്താനും കൈകോര്‍ക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്.
കശ്മീര്‍ പാകിസ്താന്‍്റെ കണ്ഠനാഡിയാണെന്നും കശ്മീര്‍പ്രശ്നം  ദേശീയപ്രശ്നമാണെന്നും  നവാസ് ഷെരിഫ് പറഞ്ഞു. അതിന്‍്റെ പരിഹാരം  ഏതൊരു പാകിസ്താനിയെയും പോലെ തനിക്കും പ്രിയപ്പെട്ടതാണെന്ന് നവാസ് വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്തുന്നതിനു ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്പദ് വ്യവസ്ഥ ശക്തമാക്കാതെ രാജ്യം ഒരു ലക്ഷ്യവും കൈവരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്നത്തോടൊപ്പം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നതിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങള്‍ പരിഹരിക്കണം. ഭരണ അസ്ഥിരതയും തീവ്രവാദവും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണം. ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇരു രാജ്യങ്ങളും യുദ്ധത്തിന് പണവും ഊര്‍ജവും നഷ്ടപ്പെടുത്തുന്നതിനുപകരം പട്ടിണിയും രോഗങ്ങളും മാറ്റുന്നതിനായി ചെലവഴിക്കണമെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്തിന്‍്റെ പുരോഗതി അയല്‍ രാജ്യങ്ങളുമായുള്ള നല്ല സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും നവാസ് പറഞ്ഞു. അതേസമയം, നിയന്ത്രണരേഖയില്‍ ഇപ്പോള്‍ നടക്കുന്ന  പ്രശ്നങ്ങളെ അദ്ദേഹം പരാമര്‍ശിച്ചില്ല. എന്നാല്‍ സായുധ ശക്തികളില്‍ നിന്ന് മാതൃരാജ്യത്തെ പ്രധിരോധിക്കാന്‍ രാജ്യം സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് വേട്ട ശക്തം

Posted: 19 Aug 2013 11:18 PM PDT

Image: 

റാസല്‍ഖൈമയില്‍ 25 കിലോ ഹഷീഷും 25,000 ട്രമഡോളും പിടികൂടി
ഷാര്‍ജ: റാസല്‍ഖൈമയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 25 കിലോ ഹഷീഷും 25,000 ട്രമഡോള്‍ ഗുളികകളും പിടിച്ചടെുത്തു. ഇവ അയല്‍ രാജ്യത്ത് നിന്ന് ഇവിടെ എത്തിച്ച് വിവിധ പ്രദേശങ്ങളില്‍ വില്‍പന നടത്തിയിരുന്ന എഷ്യക്കാരായ രണ്ട് പേരെ പിടികൂടി. ഇവരെ പബ്ളിക ്പ്രോസിക്യുഷന് കൈമാറി. ശൈഖ് മുഹമദ് ബിന്‍ സായിദ് റോഡില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.
സാധനം ഇവിടെ എത്തിച്ച് വില്‍പനക്കാര്‍ക്ക് കൈമാറലായിരുന്നു ഇവരുടെ രീതി. ഇതിനിടയിലാണ് പൊലീസ് വ്യുഹം ഇവരെ വളഞ്ഞത്. വാഹനത്തിലും ബാഗിലും സുക്ഷിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് ശേഖരം. വാഹനത്തില്‍ രഹസ്യ അറകളുണ്ടാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. അടുത്ത കാലത്തായി റസല്‍ഖൈമയില്‍ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണിത്. വിദ്യാര്‍ഥികളേയും യുവാക്കളേയും കേന്ദ്രീകരിച്ച് വന്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പോയകാല കണക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഇവരില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈ എടുക്കണമെന്ന് അധികൃതര്‍ ആവശ്യപെടുന്നുണ്ട്.

പ്രധാനകണ്ണി പിടിയില്‍
ദുബൈ: യു.എ.ഇയിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനകണ്ണികളിലൊരാളെ ദുബൈ പൊലീസ് പിടികൂടി. ഏറ്റവും അപകടകാരിയെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന 26-കാരനായ ഇയാളില്‍ നിന്ന് മയക്കുമരുന്നുകളുടെ വന്‍ ശേഖരവും കണ്ടെടുത്തിട്ടുണ്ട്. ദുബൈയിലെ നാദല്‍ ഹമ്മാര്‍ പ്രദേശത്തെ വീടു വളഞ്ഞ് ജൂലൈ അവസാനവാരമാണ് ഇയാളെ ദുബൈ പൊലീസിലെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ നിന്നുള്ള പ്രത്യേക സംഘം പിടികൂടിയത്.
അയല്‍വീട്ടിന്‍െറ മതിലിന് സമീപം പെട്ടി ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുലര്‍ച്ചെ പൊലീസ് സംഘമെത്തിയത്. പെട്ടി പരിശോധിച്ചപ്പോള്‍ നിരോധിത മയക്കുമരുന്ന് ഗുളികകളായിരുന്നു അതില്‍ മുഴുവന്‍.
ഇതിനുമുമ്പ് നിരവധി തവണ ജയില്‍ വാസം അനുഷ്ഠിച്ചിട്ടുള്ള ഇയാള്‍ തടവിലെ മറ്റു ക്രിമിനലുകളില്‍ നിന്നാണ് കുറ്റം ചെയ്യാനുള്ള പുതിയ അറിവുകള്‍ നേടുന്നതെന്ന് ആന്‍റി നാര്‍ക്കോട്ടിക്സ് വിഭാഗം തലവന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ ജലീല്‍ മഹ്ദി അല്‍ അസ്മാവി പറഞ്ഞു.
യു.എ.ഇയിലെ പ്രധാന മയക്കുമരുന്ന് വില്‍പ്പനക്കാരിലൊരാളാണ് ഇയാള്‍. 2006 മുതല്‍ ഇയാള്‍ക്കെതിരെ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാപകമായ വില്‍പ്പന നെറ്റ്വര്‍ക്കും അന്താരാഷ്ട്ര ബന്ധങ്ങളും ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറയുന്നു. വിദേശത്തുനിന്ന് വന്‍തോതില്‍ മയക്കുമരുന്ന് കൊണ്ടുവന്ന് സ്കൂളുകളും ജനവാസ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് വില്‍ക്കുകയാണ് ഇയാളുടെ രീതി.

ഷാര്‍ജയില്‍ അഞ്ചു പേര്‍
പിടിയില്‍

ഷാര്‍ജ: ഷാര്‍ജ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തി വന്ന അഞ്ചുപേര്‍ പിടിയിലായി. മൂന്ന് സ്വദേശികളും കോമോറോസുകാരനും തന്‍സാനിയക്കാരനുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 19 കിലോ ഹെറോയിന്‍, നാല് കിലോ ഹഷീഷ് എന്നിവ പിടിച്ചടെുത്തു.
മൂന്നു പേര്‍ ഷാര്‍ജയില്‍ നിന്നും രണ്ട് പേര്‍ അജ്മാനില്‍ നിന്നുമാണ് പിടിയിലായത്. ഷാര്‍ജ പൊലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തോടൊപ്പം ദുബൈ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിഭാഗങ്ങളും പങ്കെടുത്തു. ജനങ്ങള്‍ കൂടുതലായി കടന്നുവരാത്ത മരുഭൂപ്രദേശങ്ങളിലാണ് ഇവര്‍ മയക്കുമരുന്ന് സുക്ഷിച്ചിരുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.
രാജ്യത്തെ യുവാക്കളെ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാണിച്ച് നിരവധി പരാതികള്‍ ഷാര്‍ജയിലേയും അജ്മാനിലേയും പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് അഭ്യന്തര മന്ത്രാലയവും അതാത് എമിറേറ്റുകളിലെ മയക്ക് മരുന്ന് വിരുദ്ധ വിഭാഗവും രഹസ്യമായി അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് പ്രതികള്‍ തൊണ്ടി സഹിതം പിടിയിലായത്.

79 രാജ്യങ്ങള്‍ സൈക്കിളില്‍ താണ്ടി ഇന്ത്യന്‍ യുവാവ് പവിഴ ദ്വീപില്‍

Posted: 19 Aug 2013 11:14 PM PDT

Image: 

മനാമ: എയിഡ്സിനെതിരെ ബോധവത്കരണവും ഇന്ത്യന്‍ സംസ്കാരങ്ങളുടെ പ്രചാരണവുമായി സൈക്കിളില്‍ ലോക പര്യടനം നടത്തുന്ന ഇന്ത്യന്‍ യുവാവ് 79 രാജ്യങ്ങള്‍ താണ്ടി കഴിഞ്ഞ ദിവസം പവിഴ ദ്വീപില്‍ എത്തി. പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സ് ഗ്രാമത്തിലെ സോമന്‍ ദേബ്നാഥ് എന്ന 30കാരന്‍ ഒമ്പത് വര്‍ഷം മുമ്പ് ആരംഭിച്ച യാത്രയാണ് അക്ഷീണം തുടരുന്നത്. ഞായറാഴ്ച വൈകുന്നേരം ദോഹയില്‍നിന്നാണ് യുവാവ് ബഹ്റൈനില്‍ എത്തിയത്. ഇന്നലെ ഇന്ത്യന്‍ എംബസിയില്‍ എത്തിയ സോമന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി.
കൊല്‍ക്കത്ത യൂനിവേഴ്സിറ്റിയില്‍നിന്ന് സുവോളജയില്‍ ബിരുദം പൂര്‍ത്തിയാക്കി 2004 മേയ് 27ന് ആരംഭിച്ച യാത്രയിലാണ് യുവാവ് ഇതിനകം 97650 കിലോമീറ്റര്‍ താണ്ടിയത്. 2006 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയായിരുന്നു യാത്ര. 2012ഓടെ ആഫ്രിക്കയും മിഡിലീസ്റ്റും പൂര്‍ത്തിയാക്കി സൗത്ത് പോള്‍, അന്‍റാര്‍ട്ടിക, സൗത്ത് അമേരിക്കയിലൂടെ 2017ല്‍ കനഡയിലേക്കും പിന്നീട് റഷ്യ, സൈബീരിയ മംഗോളിയ, ചൈന വഴി 2019ല്‍ കൊറിയയില്‍ എത്തിച്ചേരും. തുടര്‍ന്ന് ജപ്പാന്‍, ഫിലിപ്പൈന്‍സ്, ന്യൂസിലാന്‍ഡ്, ആസ്ട്രേലിയ വഴി 2020ല്‍ സുമാത്രയിലും പിന്നീട് മലേഷ്യ, ഇന്തോനേഷ്യ, മ്യാന്‍മാര്‍, ബംഗ്ളാദേശ് വഴി ഇതേവര്‍ഷം മേയ് 27ന് ഇന്ത്യയിലും എത്താനാണ് പദ്ധതി. അപ്പോഴേക്കും 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും. 21ാം വയസ്സില്‍ യാത്ര പുറപ്പെട്ട സോമന് ഇനി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ 37 വയസ്സാകും. കുടുംബവുമായി എപ്പോഴും ബന്ധപ്പെടാറുണ്ടെങ്കിലും അഛനും അമ്മയും രണ്ട് സഹോദരങ്ങളും വലിയഛനും അമ്മാവന്മാരുമൊക്കെയായുള്ള കൂട്ടുകുടുംബത്തെ നേരില്‍ കാണാന്‍ ഇനിയും ഏഴ് വര്‍ഷം കാത്തിരിക്കണം!
സാഹസികത നിറഞ്ഞ തന്‍െറ യാത്രക്കിടയില്‍ നിരവധി മുഖങ്ങള്‍, നിരവധി അനുഭവങ്ങള്‍...പലയിടങ്ങളില്‍നിന്നായി മൂന്ന് സൈക്കിളുകള്‍ മോഷണം പോയി. ജര്‍മന്‍കാരന്‍ സംഭാവന നല്‍കിയ സൈക്കിളിലാണ് ഇപ്പോഴത്തെ യാത്ര. അത്യാവശ്യ സാധനങ്ങളടങ്ങിയ ബാഗുകള്‍ സൈക്കിളില്‍തന്നെ തൂക്കിയിടും. അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യുമ്പോള്‍ കാബൂളില്‍നിന്ന് ഹിറാതൂറിലേക്കുള്ള യാത്രയില്‍ താലിബാന്‍െറ പിടിയിലകപ്പെട്ടത് സോമന് ഇപ്പോഴും നടുക്കമുളവാക്കുന്ന ഓര്‍മയാണ്. തന്‍െറ യാത്രയുടെ ഉദ്ദേശ്യം വിശദമാക്കിയിട്ടും വിശ്വസിക്കാതെ 24 ദിവസത്തോളം ഒളിത്താവളത്തിലാക്കി. പലതവണ ഭീകരവാദികളുടെ മര്‍ദനത്തിനിരയായി. അവരില്‍ ചിലര്‍ തന്നെ വധിക്കണമെന്നുവരെ അഭിപ്രായപ്പെട്ടിരുന്നു. നാല് ദിവസം ഭൂമിക്കടിയിലെ രഹസ്യ താവളത്തില്‍ താമസിപ്പിച്ചു. അവരുടെ ഭക്ഷണം പിടിക്കാതായപ്പോള്‍ സ്വയം പാചകം ചെയ്യാന്‍ അനുമതി തേടി. അവര്‍ സമ്മതിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സ്വയം പാചകം ചെയ്ത് ഭക്ഷിച്ചു. ഒടുവില്‍ ഉപദ്രവകാരിയല്ലെന്ന് ബോധ്യമായപ്പോള്‍ ഭീകരര്‍ സോമനെ കണ്ണുകെട്ടി അജ്ഞാത സ്ഥലത്ത് ഇറക്കിവിട്ടു. കടുത്ത തണുപ്പും പൊള്ളുന്ന ചൂടും യാത്രക്കിടയില്‍ സഹിക്കേണ്ടി വന്നിട്ടും പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സോമന്‍െറ ശരീഭ ഭാഷ കണ്ടാലറിയാം. വന്യ മൃഗങ്ങളുള്ള കൊടും കാട്ടിലൂടെയുള്ള യാത്രയും അന്തമാന്‍, നിക്കോബാര്‍ ദ്വീപിലെ ഗോത്ര വര്‍ഗക്കാര്‍ക്കൊപ്പമുള്ള താമസവും അവിസ്മരണീയമായിരുന്നുവെന്ന് സോമന്‍ പറഞ്ഞു. ജോര്‍ജിയ സന്ദര്‍ശനവേളയില്‍ ഹോണററി പൗരത്വവും ലഭിച്ചു. യൂറോപ്പില്‍ വെച്ചാണ് മൂന്ന് സൈക്കിളുകള്‍ മോഷണം പോയത്. ഏഴ് കടലുകളും മൂന്ന് വന്‍ കടലുകളും ഹിമാലയന്‍ പര്‍വതനിരകളും മുറിച്ചുകടന്നു. കര മാര്‍ഗം യാത്ര ചെയ്യാനാകാത്ത സ്ഥലങ്ങളില്‍ കപ്പല്‍ യാത്രക്കാണ് മുന്‍ഗണന നല്‍കാറുള്ളത്. കപ്പല്‍ യാത്ര അസാധ്യമായ സാഹചര്യത്തില്‍ മാത്രം വിമാനം ആശ്രയിക്കും. കണ്ടുമുട്ടുന്ന ജനങ്ങളെല്ലാം വ്യത്യസ്തരാണെങ്കിലും പരസ്പരം ബഹുമാനിക്കുന്നവരാണെന്നതാണ് തന്‍െറ യാത്രയിലെ തിരിച്ചറിവെന്ന് സോമന്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് ജനങ്ങളാണ് തന്‍െറ ദൈവം. യാത്രക്കിടെ ഇന്ത്യയുടെ 75 അംബാസഡര്‍മാരുമായും 17 പ്രസിഡന്‍റുമാരുമായും 48 പ്രധാനമന്ത്രിമാരുമായും 160 വിവിധ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. 191 രാജ്യങ്ങള്‍ താണ്ടി തന്‍െറ ഉദ്യമം അവസാനിക്കുമ്പോള്‍ 200000 കിലോമീറ്റര്‍ പിന്നിടുമെന്നും 20 മില്യന്‍ ജനങ്ങളുമായി കൂടിക്കാഴ്ച നടത്താനാകുമെന്നുമാണ് സോമന്‍െറ പ്രതീക്ഷ. യാത്രയില്‍നിന്ന് സംഭാവനയായി പിരിഞ്ഞുകിട്ടുന്ന പണത്തിന്‍െറ 40 ശതമാനം തന്‍െറ യാത്രാ ചെലവിനായി നീക്കിവെക്കുമ്പോള്‍ അവശേഷിക്കുന്ന തുക തന്‍െറ ഗ്രാമത്തില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന ഗ്ളോബല്‍ വില്ലേജിന് വേണ്ടി നീക്കിവെക്കും.
ഗ്ളോബല്‍ വില്ലേജില്‍ അനാഥാലയം, വൃദ്ധസദനം, സ്വയം സഹായ സംഘങ്ങള്‍ എന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യം. തന്‍െറ 14ാമത്തെ വയസ്സില്‍ വായിച്ച ബിന്ദ് മുഖര്‍ജിയുടെ ‘എയിഡ്സ് കാന്‍സറിനേക്കാള്‍ മാരകം’ എന്ന ലേഖനമാണ്  ലോക യാത്രക്ക് പ്രചോദനമെന്ന് സോമന്‍ വ്യക്തമാക്കി.
മാരക രോഗം ബാധിച്ചതിന്‍െറ പേരില്‍ വീട്ടില്‍നിന്നും നാട്ടില്‍നിന്നും ആട്ടിയോടിക്കപ്പെട്ട് കൊല്‍ക്കത്ത മെഡിക്കല്‍ കോളജിന് മുന്നില്‍ മരണം കാത്തുകഴിയുന്ന മനുഷ്യരുടെ ദുരവസ്ഥായായിരുന്നു ലേഖനത്തില്‍ പ്രതിപാദിച്ചത്. മനസ്സിനെ സ്വാധീനിച്ച ലേഖനത്തില്‍നിന്നുയര്‍ന്ന സംശയങ്ങള്‍ സ്കൂളിലെ അധ്യാപകരോട് ചോദിച്ചപ്പോള്‍ അവര്‍ ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം വെസ്റ്റ് ബംഗാള്‍ സംസ്ഥാന എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റില്‍നിന്ന് പരിശീലനം തേടിയ ശേഷം സ്വന്തമായി ബോധവത്കരണത്തിന് ഇറങ്ങുകയായിരുന്നു. തന്‍െറ അധ്യാപകരെ തന്നെയാണ് ആദ്യം ബോധവത്കരിച്ചത്. അജ്ഞതയാണ് മാരകമായ ഈ രോഗത്തിന് അടിപ്പെടാന്‍ കാരണമെന്ന തിരിച്ചറിവില്‍ തന്‍െറ ഗ്രാമത്തിലും പിന്നെ രാജ്യത്തും ബോധവത്കരണം നടത്തിയ ശേഷമായിരുന്നു ലോക യാത്രക്ക് പുറപ്പെട്ടത്.
സന്ദര്‍ശിക്കുന്ന ഓരോ രാജ്യത്തെയും സാധാരണക്കാര്‍ക്കൊപ്പം താമസിച്ചാണ് ബോധവത്കരണം. സ്കൂളുകളും കോളജുകളും യൂനിവേഴ്സിറ്റിളകും സന്ദര്‍ശിക്കുന്നുണ്ട്.
 

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങി

Posted: 19 Aug 2013 11:13 PM PDT

Image: 

ലണ്ടന്‍ : ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ന്യൂകാസില്‍ യുനൈറ്റഡിനെ ഏകപക്ഷീയമായ  നാലു ഗോളിന് തോല്‍പിച്ചാണ് മാന്വല്‍ പെല്ലഗ്രെിനിയുടെ ടീം പുതിയ സീസണിലെ പോരാട്ടം ആരംഭിച്ചത്. മികച്ച മാര്‍ജിനില്‍ ജയിച്ച സിറ്റി ചിരവൈരികളായ യുണൈറ്റഡിനു മീതെ ഒന്നാം സ്ഥാനം നേടി. സ്വാന്‍ സിറ്റിയെ കഴിഞ്ഞ ദിവസം യുനൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു.

ആറാം മിനിറ്റില്‍  സ്പാനിഷ് താരം ഡേവിഡ് സില്‍വയാണ് സിറ്റിക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. 22ാം മിനിറ്റില്‍ അര്‍ജന്‍്റൈന്‍ താരം സെര്‍ജിയോ അഗ്യുറോ ലീഡുയര്‍ത്തി. വൈകാതെ അഗ്യുറോവിനെ വീഴ്ത്തിയതിന് സ്റ്റീവന്‍ ടെയ്ലര്‍ ചുവപ്പു കണ്ടു പുറത്തായതോടെ ന്യൂകാസിലിന്‍്റെ അംഗബലം പത്തായി കുറഞ്ഞു. ദുര്‍ബലമായ  ന്യൂകാസിലിനെതിരെ യായാ ടുറെ  ഫ്രീകിക്കില്‍ നിന്നു ലക്ഷ്യം നേടി. 75ാം മിനിറ്റില്‍ ഫ്രഞ്ച് താരം സമീര്‍ നസ്രിയാണ് സിറ്റിയുടെ പട്ടിക തികച്ചത്.
 

വിസ കച്ചവടക്കാരെ കണ്ടെത്താന്‍ തൊഴില്‍ മന്ത്രാലയം പരിശോധന തുടങ്ങുന്നു

Posted: 19 Aug 2013 11:10 PM PDT

Image: 

കുവൈത്ത് സിറ്റി: വിസ കച്ചവടം നടത്തി രാജ്യത്തേക്ക് അനധികൃതമായി തൊഴിലാളികളെ എത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി നടപടിയെടുക്കാന്‍ സാമൂഹിക- തൊഴില്‍ മന്ത്രാലയം ഒരുങ്ങുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നുള്ള പരിശോധന ദിവസങ്ങള്‍ക്കകം തുടങ്ങും. നിയമം ലംഘിക്കുന്നതായി കണ്ടെത്തുന്ന കമ്പനികളുടെയും തൊഴിലുടമകളുടെയും ഫയലുകള്‍ തൊഴില്‍ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ആഭ്യന്തര മന്ത്രാലയം ഇവര്‍ക്കെതിരെ കേസെടുത്ത് തുടര്‍നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യും.
നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ വേഗത്തിലുള്ള നടപടികളാണുണ്ടാവുക. ഇവര്‍ക്ക് പിന്നീട് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവില്ല. വ്യാജ കമ്പനികളുടെ പേരില്‍ വര്‍ക്ക് പെര്‍മിറ്റുണ്ടാക്കി മനുഷ്യക്കടത്തുകാര്‍ തൊഴിലാളികളെ രാജ്യത്തെത്തിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് മന്ത്രാലയം നടപടി കര്‍ശനമാക്കുന്നത്. തൊഴിലാളികളില്‍ നിന്ന് വിസക്കായി വന്‍ തുകയാണ് ഇത്തരക്കാര്‍ വാങ്ങുന്നത്. ഇവിടെയെത്തുമ്പോള്‍ ചതി മനസ്സിലാകുമെങ്കിലും ഗത്യന്തരമില്ലാതെ കിട്ടുന്ന ജോലി ചെയ്യാന്‍ തയാറാകും. വിസയില്ലാത്തതിനാല്‍ പരിശോധനയില്‍ പിടിക്കപ്പെടുകയും ചെയ്യും. ഇതിന് പുറമെ വിദേശ തൊഴിലാളികളുടെ എണ്ണം ഘട്ടംഘട്ടമായി കുറക്കാനുള്ള നടപടികളുമായി സാമൂഹിക- തൊഴില്‍ മന്ത്രാലയം മുന്നോട്ടുപോകുകയാണ്. വിദഗ്ധ തൊഴിലാളികള്‍ക്ക് മാത്രം വിസ അനുവദിച്ച് അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനും മന്ത്രിസഭയുടെ തീരുമാനങ്ങള്‍ നടപ്പാക്കാനും ഉടന്‍ പബ്ളിക് അതോറിറ്റി രൂപവത്കരിക്കും.
സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം എടുത്തുകളഞ്ഞ് നിയമനങ്ങള്‍ പബ്ളിക് അതോറിറ്റി വഴിയാക്കും. രാജ്യത്തേക്ക് മനുഷ്യക്കടത്ത് നടത്താന്‍ സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം മറയാക്കുന്നുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. രേഖകളില്ലാതെ ജോലി ചെയ്യുന്ന ഒരുലക്ഷം വിദേശികളെ പ്രതിവര്‍ഷം നാടുകടത്താനുള്ള തീരുമാനം സാമൂഹിക- തൊഴില്‍ മന്ത്രി ദിക്റ അല്‍ റശീദി കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു.
പത്തുവര്‍ഷം കൊണ്ട് രാജ്യത്തെ വിദേശികളുടെ എണ്ണം 10 ലക്ഷമാക്കാനാണ് ലക്ഷ്യമിടുന്നത്. 90,000 അനധികൃത താമസക്കാര്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യാഗിക കണക്ക്. രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന വന്‍കിട പദ്ധതികള്‍ക്കായി ധാരാളം വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ട്. പുതുതായി അനുവദിക്കുന്ന വിസകള്‍ ഇത്തരക്കാര്‍ക്കായി മാത്രം പരിമിതപ്പെടുത്തും. ഇവരെ റിക്രൂട്ട് ചെയ്യുന്നതും വിവിധ സ്ഥലങ്ങളിലേക്ക് നിയോഗിക്കുന്നതും പബ്ളിക് അതോറിറ്റിയായിരിക്കും.

ഒമാന്‍ എണ്ണ ഇറക്കുമതിയില്‍ ചൈന ഒന്നാമത്; മൂന്നാം സ്ഥാനത്ത് ഇന്ത്യ

Posted: 19 Aug 2013 10:33 PM PDT

Image: 

മസ്കത്ത്: ഒമാന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ചൈന ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ തൊട്ടു പിന്നിലും ഇന്ത്യ മൂന്നാം സ്ഥാനത്തുമുണ്ട്. തായ്വാനിലും ഒമാന്‍ എണ്ണയുടെ ഉപഭോഗം കൂടിക്കൊണ്ടിരിക്കുകയാണ്.
എണ്ണ-വാതക മന്ത്രാലയം പുറത്തുവിട്ട പ്രതിമാസ റിപ്പോര്‍ട്ട് പ്രകാരം ഒമാന്‍ 2013 ജൂലൈയില്‍ 28,864,528 ബാരല്‍ (പ്രതിദിനം ശരാശരി  931,114 ബാരല്‍) ക്രൂഡ് ഓയിലും ഉപോല്‍പന്നങ്ങളും ഉല്‍പാദിപ്പിച്ചു. ജൂണിലെ ഉല്‍പാദനത്തേക്കാള്‍ 1.8 ശതമാനം കുറവാണിത്. ജൂലൈയില്‍ 25,507,914 ബാരലാണ് (പ്രതിദിനം ശരാശരി 822,836 ബാരല്‍)  രാജ്യം കയറ്റിയയച്ചത്.
ജൂലൈയില്‍ ഒമാന്‍ ക്രൂഡ് ഓയിലിന്‍െറ വില ഗണ്യമായി വര്‍ധിച്ച് ബാരലിന് 99 യു.എസ് ഡോളറിന് മുകളിലെത്തി.  കഴിഞ്ഞ ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
അതേസമയം, ഇതേ കാലയളവില്‍ ദുബൈ മെര്‍കന്‍ൈറല്‍ എക്സ്ചേഞ്ച് ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് പ്രകാരം ഒമാന്‍ ക്രൂഡ് ഓയില്‍ വ്യാപാരം നടന്നത്  ബാരലിന് 99.05-105.61 യു.എസ് ഡോളറിനാണ്. സെപ്റ്റംബറില്‍ ബാരലിന് നിശ്ചയിച്ചിട്ടുള്ള ഔദ്യാഗിക വില 103.59 യു.എസ് ഡോളറാണ്. ആഗസ്റ്റിലേതിലേറെ 3.38 ഡോളര്‍ കൂടുതലാണിത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP