സ്വാഗതം
WELCOME

News Update..

Monday, August 26, 2013

കൊപ്പം ആമയൂരില്‍ കിടപ്പാടമില്ലാതെ 60 കുടുംബം Madhyamam News Feeds

കൊപ്പം ആമയൂരില്‍ കിടപ്പാടമില്ലാതെ 60 കുടുംബം Madhyamam News Feeds

Link to

കൊപ്പം ആമയൂരില്‍ കിടപ്പാടമില്ലാതെ 60 കുടുംബം

Posted: 25 Aug 2013 11:36 PM PDT

കൊപ്പം: സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്ന സാക്ഷാത്കാരവുമായി അറുപത് കുടുംബങ്ങളുടെ കാത്തിരിപ്പ്. കൊപ്പം പഞ്ചായത്തിലെ ആമയൂര്‍ കമ്പനിപ്പടിയിലാണ് മൂന്നര ദശകത്തിലേറെയായി പട്ടികജാതി വിഭാഗമുള്‍പ്പെടെയുള്ള കുടുംബങ്ങള്‍ പട്ടയത്തിനായി കാത്തിരിക്കുന്നത്.
പുറമ്പോക്ക് ഭൂമിയില്‍ കുടില്‍കെട്ടി കഴിയുന്ന ഇവര്‍ക്ക് നാളിതുവരെയായി ഭൂമി സംബന്ധിച്ച രേഖ ലഭ്യമായിട്ടില്ല. അതിനാല്‍, ഏതു നിമിഷവും കുടിയിറക്കപ്പെടുമെന്ന ഭീതിയിലാണ്. 
ദരിദ്രരും രോഗികളുമായ കുടുംബാംഗങ്ങള്‍ രേഖകളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ പരിധിക്കു പുറത്താണിക്കൂട്ടര്‍. 70 വര്‍ഷം മുമ്പ് ഏതാനും വ്യക്തികള്‍ ചേര്‍ന്ന് മൃഗങ്ങളുടെ തോല്‍ ഊറക്കിടുന്ന കമ്പനി ഇവിടെ നടത്തിയിരുന്നു. 
പിന്നീട് പരിസരവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാപനം തമിഴ്നാട്ടിലേക്ക് പറിച്ചുനട്ടു. വ്യവസായ വകുപ്പിന്‍െറ അധീനതയിലാണിപ്പോള്‍ ഭൂമി. വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിയവര്‍ കുടില്‍കെട്ടി വാസമാരംഭിച്ചതോടെ കമ്പനിപ്പറമ്പ് കോളനിയായി അറിയപ്പെട്ടുതുടങ്ങി. ഭൂമിക്ക് കൈവശരേഖക്കായി റവന്യു വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. തങ്ങളുടെ ദൈന്യാവസ്ഥ മുഖ്യമന്ത്രിയെ ധരിപ്പിച്ച് ശാശ്വത നിലനില്‍പ്പിനായുള്ള ശ്രമത്തിലാണ് കോളനിവാസികള്‍.
 

പാചകവാതക വില പത്തു രൂപ വര്‍ധിപ്പിക്കാന്‍ നീക്കം

Posted: 25 Aug 2013 11:33 PM PDT

Image: 

ന്യൂദല്‍ഹി: പാചകവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പ്രതിമാസം സിലിണ്ടര്‍ ഒന്നിന് പത്തു രൂപ വര്‍ധിപ്പിച്ചേക്കും. അല്ളെങ്കില്‍ മൂന്നു മാസത്തില്‍ 25 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ഡീസലിന്‍്റെ വില എല്ലാ മാസവും പുനര്‍നിര്‍ണയിക്കുന്നതിനു സമാനമായി പാചക വാതക വിലയും വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
രൂപയുടെ മൂല്യത്തകര്‍ച്ചയും ആഗോള വിപണിയില്‍ എണ്ണവില വര്‍ധിപ്പിക്കുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത മന്ത്രിസഭായോഗത്തില്‍ വില വര്‍ധനക്ക് അംഗീകരം നല്‍കുമെന്നാണ് സൂചന.  പാചക വാതക സബ്സിഡി വെട്ടിക്കുറക്കുന്നതിന് രണ്ടാം ഘട്ടമെന്ന നിലയില്‍  ആണ് വില വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നത്.
നേരത്തെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പത് ആയി വെട്ടിക്കുറച്ചിരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ സബ്സിഡി വെട്ടിക്കുറക്കണമെന്ന് രത്തന്‍ കേല്‍ക്കര്‍ അധ്യക്ഷനായ സമിതി കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തിരുന്നു. സബ്സിഡിയോടെ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണത്തില്‍ ഒരോ വര്‍ഷവും കുറവു വരുത്തിയും വില വര്‍ധിപ്പിച്ചുമായിരിക്കും  ശുപാര്‍ശ നടപ്പിലാക്കുക.  
ഡീസലിന്‍്റെ വിലയും വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. പാര്‍ലമെന്‍റിന്‍്റെ വര്‍ഷകാല സമ്മേളനത്തിനുശേഷമായിരിക്കും ഇതില്‍ അന്തിമ തീരുമാനം.

എം.എസ്.പിയില്‍ അരങ്ങേറിയത് വന്‍ ക്രമക്കേടുകളെന്ന് വിജിലന്‍സ്

Posted: 25 Aug 2013 11:21 PM PDT

മലപ്പുറം: എം.എസ്.പിയില്‍ വിവിധ പ്രവൃത്തികളില്‍ അരങ്ങേറിയത് വന്‍ ക്രമക്കേടുകളും വെട്ടിപ്പുമെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായി. അനധികൃതമെന്ന് വിജിലന്‍സ് കണ്ടെത്തിയ കാന്‍റീന്‍  നിര്‍മാണത്തിന് മണല്‍ വാരിയത് ചാലിയാര്‍ പുഴയുടെ അരീക്കോട് കടവില്‍നിന്നാണെന്ന് വെളിപ്പെട്ടു. റിക്രൂട്ട്സുകളെകൊണ്ടാണ് മണല്‍ വാരിച്ചത്. രാത്രി എം.എസ്.പിയുടെ ലോറിയിലും ബസിലും ചാക്കില്‍നിറച്ചാണ് മണല്‍ കടത്തിയത്. മണലെടുക്കാന്‍ പഞ്ചായത്തിനോട് അനുവാദം തേടിയിട്ടില്ല. ലോക്കല്‍ പൊലീസ് പിടിച്ചെടുത്ത് അരീക്കോട് എം.എസ്.പി ക്യാമ്പില്‍ സൂക്ഷിച്ച മണലും അനുവാദമില്ലാതെ മലപ്പുറത്തേക്ക് കടത്തിയതായി വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചു. 5000 സ്ക്വയര്‍ഫീറ്റില്‍ ഇരുനിലയിലായി നിര്‍മിച്ച കാന്‍റീന്‍െറ പ്രവൃത്തിയിലേറെയും റിക്രൂട്ട്സുകളെകൊണ്ടാണ് ചെയ്യിച്ചത്.  ഇരുവശവും കെട്ടിയുയര്‍ത്തി എല്‍.പി. സ്കൂള്‍ ഗ്രൗണ്ട് നിരപ്പാക്കാനും റിക്രൂട്ട്സുകളെ നിയമവിരുദ്ധമായി പണിയെടുപ്പിച്ചു. അരീക്കോട് ക്യാമ്പില്‍നിന്ന് കടത്തിയ മണല്‍ ഗ്രൗണ്ടിന്‍െറ പാര്‍ശ്വം കെട്ടിയുയര്‍ത്താനാണ് ഉപയോഗിച്ചത്. എം.എസ്.പി സ്ഥാപനങ്ങളിലേക്ക് വിവിധ സാധനങ്ങള്‍ സപൈ്ള ചെയ്യുന്ന സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍നിന്നാണ് സിമന്‍റ്, കമ്പി എന്നിവ സ്പോണ്‍സര്‍ഷിപ്പിലൂടെ സ്വീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു. കെട്ടിടത്തിന് ശരിയായ പ്ളാനോ എസ്റ്റിമേറ്റോ ഇല്ല. നഗരസഭ അറിയാതെയാണ് നിര്‍മാണം. എസ്റ്റിമേറ്റ് തുകയായ 27 ലക്ഷം പൂര്‍ണമായും ചെലവഴിക്കപ്പെട്ടതായി രേഖയുണ്ടെങ്കിലും ഇരുനില കെട്ടിടത്തിന്‍െറ മുകള്‍ നിലയുടെ നിര്‍മാണം പാതി വഴിയിലാണ്. 
റിക്രൂട്ട്സുകളെ  പണി ചെയ്യിപ്പിച്ചതിനും ലേബര്‍ ചാര്‍ജ് എഴുതിയെടുത്തതായി സൂചനയുണ്ട്. സായുധ പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് എം.എസ്.പിക്ക് ജനമൈത്രി ഫണ്ട് നല്‍കുന്നത്. എന്നാല്‍, മൂന്ന് വര്‍ഷമായി കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. ഫണ്ട് സ്കൂള്‍ ടോയ്ലെറ്റിന് വകമാറ്റിയത് ഗുരുതരമായ ക്രമക്കേടായാണ് വിജിലന്‍സ് കണ്ടെത്തല്‍. അനധികൃത റോഡ് നിര്‍മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ഉണ്ടാവുമെന്ന സൂചനയെതുടര്‍ന്ന് ജൂലൈയില്‍ പ്രവൃത്തി നിര്‍ത്തിയിരുന്നു. എം.എസ്.പിയുടെ ഫ്ളാറ്റിന് സമീപം 300 മീറ്റര്‍ നീളത്തിലും പത്തടി വീതിയിലും നിര്‍മിക്കുന്ന റോഡ് കലക്ടറുടെ ബംഗ്ളാവിന് സമീപം ആലുംകുണ്ട് റോഡ്വരെ മുട്ടിച്ചിട്ടുണ്ട്. പ്രൊകൈ്ളനും എസ്ക്കവേറ്ററും ഉപയോഗിച്ചായിരുന്നു നിര്‍മാണം. റോഡ് നിര്‍മിച്ചത് സ്വകാര്യവ്യക്തിയുടെ ഒരേക്കര്‍ സ്ഥലത്തേക്ക് വഴിയൊരുക്കാനാണെന്ന് വിജിലന്‍സ് സംശയിക്കുന്നു. കടലുണ്ടിപ്പുഴയോരത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍നിന്ന് ടാങ്കറില്‍ എം.എസ്.പി ആവശ്യത്തിന് വെള്ളമെടുക്കാനെന്ന പേരിലാണ് സേനയുടെ ഫണ്ടില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മാണം നടന്നത്. എം.എസ്.പി ക്യാമ്പിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കാനാണ് സ്വകാര്യവ്യക്തിയുമായുള്ള ധാരണയില്‍ റോഡ് നിര്‍മിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

മഅ്ദനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രോസിക്യൂഷന്‍

Posted: 25 Aug 2013 11:20 PM PDT

Image: 

ബംഗളൂരു: ബംഗളൂരു: അബ്ദുന്നാസിര്‍ മഅദ്നിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന്  പബ്ളിക് പ്രോസിക്യൂട്ടര്‍ ഹൈകോടതിയെ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ നല്‍കാനാവില്ളെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
മഅദ്നിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നുണ്ട്.  എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജയിലില്‍ നല്‍കുന്ന  ചികിത്സയോട്  അദ്ദേഹം  സഹകരിക്കുന്നില്ളെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
 ജാമ്യാപേക്ഷയില്‍ കര്‍ണാടക സര്‍ക്കാര്‍ തടസ്സവാദമുന്നയിച്ച സാഹചര്യത്തില്‍, ഹൈകോടതി ആവശ്യപ്പെട്ട പ്രകാരം മഅ്ദനിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് കോടതിയില്‍  ഹാജരാക്കി. റിപ്പോട്ടില്‍ വാദം കേള്‍ക്കല്‍ ഉച്ചക്ക്  രണ്ടു മണിക്ക് നടക്കും. റിപ്പോര്‍ട്ട് പഠിച്ചതിനുശേഷം വാദം ഉന്നയിക്കാന്‍ സമയമനുവദിക്കണമെന്ന്  മഅദ്നിയുടെ അഭിഭാഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും വാദം ഉച്ചത്തേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കുന്നതോടൊപ്പം കോടതി അദ്ദേഹം ജാമ്യാപേക്ഷയും പരിഗണിക്കും.
19ന് കേസ് പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ച കൂടി അനുവദിക്കണമെന്ന ആവശ്യപ്രകാരമാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
 

 

പ്രഖ്യാപനങ്ങള്‍ വെറുതെ; അണക്കെട്ട് സുരക്ഷാ സംവിധാനമൊന്നും നടപ്പായില്ല

Posted: 25 Aug 2013 11:11 PM PDT

Subtitle: 
കുണ്ടള ദുരന്തത്തിന് മൂന്ന് വയസ്സ്
മൂന്നാര്‍: ഓണാവധി ആഘോഷിക്കാനെത്തിയ അഞ്ച് യുവാക്കള്‍ കുണ്ടള ജലാശയത്തില്‍ മുങ്ങിമരിച്ചിട്ട് ഇന്ന് മൂന്നുവര്‍ഷം തികയുമ്പോഴും അധികൃതര്‍ പ്രഖ്യാപിച്ച സുരക്ഷാ നടപടികള്‍ ഫയലിലൊതുങ്ങുന്നു. ജില്ലയിലെ പ്രധാന അണക്കെട്ടുകള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കായി ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് പ്രഖ്യാപിച്ച സുരക്ഷാ സംവിധാനം നടപ്പാക്കാത്തതാണ് ആശങ്ക വളര്‍ത്തുന്നത്. 2010 ആഗസ്റ്റ് 26ന് തിരുവനന്തപുരത്ത് നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ എട്ടംഗ സംഘത്തിലെ അഞ്ചുപേരാണ് കുണ്ടള ജലാശയത്തില്‍ മുങ്ങിമരിച്ചത്. 
അരശുംമൂട് കൂട്ടതെങ്ങില്‍ ശ്രീജിത് (20), കൊന്നവിളാകത്ത് വീട്ടില്‍ രതീഷ് (24), ഗീത ഭവനില്‍ രാജേഷ് (21), അമ്പിളി ഭവനില്‍ മനുമോഹന്‍ (20), പാറുകാട് ബി.വി നിവാസില്‍ ഭരത് (24) എന്നിവരാണ് മരിച്ചത്. 25ന് രാത്രി മൂന്നാറിലെത്തിയ സംഘം ഉച്ചയോടെ കുണ്ടള ജലാശയം കാണാന്‍ എത്തുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടുപേരൊഴികെ മറ്റുള്ളവര്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇതില്‍ ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും മറ്റുള്ളവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 
2009ല്‍ ഇതിന് സമീപം തമിഴ്നാട് സ്വദേശിയായ അനന്തരാമന്‍ എന്ന നവവരനെ ഭാര്യയുടെ കാമുകന്‍ കൊലപ്പെടുത്തിയ ശേഷം പ്രവേശം നിരോധിച്ചിടത്തായിരുന്നു ഈ അപകടം. അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചതോടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വിമര്‍ശം വ്യാപകമായി.  
 വിനോദ സഞ്ചാരികള്‍ ധാരാളമായെത്തുന്ന മൂന്നാറിലൊരിടത്തും മുന്നറിയിപ്പ് ബോര്‍ഡുകളോ സുരക്ഷാ സംവിധാനമോ ഇല്ലാത്തതായിരുന്നു ആക്ഷേപത്തിന് കാരണം. ദിനേനെ വിനോദ സഞ്ചാരികളെത്തുന്ന കുണ്ടള മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍ മുന്നറിയിപ്പ് സ്ഥാപിക്കുക, അണക്കെട്ടുകളില്‍ സ്പീഡ് ബോട്ട് സംവിധാനങ്ങളോടെ ‘റിസ്ക്യൂ സ്ക്വാഡി’നെ നിയമിക്കുക, പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തുക, അണക്കെട്ടുകളില്‍ സഞ്ചാരികള്‍ കയറാതിരിക്കാന്‍ കമ്പിവലകള്‍ സ്ഥാപിക്കുക, വൈകുന്നേരങ്ങളില്‍ പ്രവേശം നിരോധിക്കുക, മുങ്ങല്‍ പരിശീലനം നേടിയവരെ അണക്കെട്ടുകളില്‍ ജോലിക്കാരായി വെക്കുക, വിനോദ സഞ്ചാരകേന്ദ്രത്തിന് ചുറ്റുപാടും മദ്യപാനം നിരോധിക്കുക തുടങ്ങിയ നടപടികളാണ് ജില്ലാ ഭരണകൂടം മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചത്. 
കഴിഞ്ഞവര്‍ഷം മാട്ടുപ്പെട്ടി അണക്കെട്ടിന് ഇരുവശവും കമ്പിവല സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റൊരു നിര്‍ദേശവും അധികൃതര്‍ നടപ്പാക്കിയില്ല. വിശാലമായ കുണ്ടള ജലാശയത്തിന്‍െറ നാലുവശത്തുനിന്ന് സന്ദര്‍ശകര്‍ക്ക് വെള്ളത്തിലേക്ക് ഇറങ്ങാവുന്ന അവസ്ഥയാണുള്ളത്. നീന്തലും മേഖലയും പരിചയമില്ലാത്തവര്‍ സംഘം ചേര്‍ന്ന് വെള്ളത്തിലിറങ്ങുന്നതാണ് അപകടമുണ്ടാകുന്നത്. ഇതിന് തടയിടാനോ നിയന്ത്രിക്കാനോ ഇവിടെ ആരുമില്ല. അപകടകരമായ മലകളും വെള്ളച്ചാട്ടങ്ങളും കാണാന്‍ എത്തുന്നവര്‍ മദ്യപിച്ച് എത്തുന്നതും ദുരന്തങ്ങള്‍ക്ക് വഴിവെക്കുകയാണ്. ജലാശയങ്ങളില്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എന്‍ജിന്‍ ഘടിപ്പിച്ച സ്പീഡ് ബോട്ട് ഒന്നുപോലും ജലാശയങ്ങളിലില്ല. കുണ്ടള, ഹെഡ്വര്‍ക്സ് ഡാം, കല്ലാര്‍കുട്ടി, പൊന്‍മുടി, ചെങ്കുളം തുടങ്ങിയ അണക്കെട്ടുകളിലെല്ലാം സഞ്ചാരികള്‍ പതിവായി എത്തുന്നുണ്ട്. എന്നാല്‍, ഇവിടെയൊന്നും ഒരുസുരക്ഷാ സംവിധാനവുമില്ല. ഓരോ കാവല്‍ക്കാര്‍ മാത്രമാണ് ജില്ലയിലെ അണക്കെട്ടുകളില്‍ നിയമിച്ചിട്ടുള്ളത്. അണക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും മാത്രമല്ല മൂന്നാറില്‍ അപകടം വിതക്കുന്നത്. സംരക്ഷണ ഭിത്തിയും മുന്നറിയിപ്പ് അടയാളങ്ങളുമില്ലാത്ത ദുഷ്കരമായ റോഡുകളും സഞ്ചാരികള്‍ക്ക് വെല്ലുവിളിയാണ്. വഴിവിളക്കിന്‍െറ അഭാവം മൂലം, മഞ്ഞിറങ്ങുന്ന വഴികളും അപരിചിതരായ അന്യസംസ്ഥാനക്കാര്‍ക്ക് അപകടമുണ്ടാക്കുന്നുണ്ട്.
വര്‍ഷന്തോറും കോടിക്കണക്കിന് രൂപ വിനോദ സഞ്ചാരവകുപ്പിന് നേടിക്കൊടുക്കുന്നുണ്ടെങ്കിലും മൂന്നാറിന്‍െറ വികസനത്തിനായി അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ഓണക്കാലം അടുത്തതോടെ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി സന്ദര്‍ശകര്‍ ഇവിടേക്ക് എത്താന്‍ തയാറെടുക്കുകയാണ്. മൂന്നാറിന്‍െറ ദൃശ്യഭംഗിയും വശ്യമായ കാലാവസ്ഥയും ആസ്വദിക്കാനെത്തുന്നവരെ സുരക്ഷിതരായി മടക്കി അയക്കാന്‍ സുരക്ഷാ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ആവശ്യം. 
 

നിര്‍ഭയ ജാഗ്രത സമിതി ക്രൈം മാപ്പിങ് പൂര്‍ത്തിയായി

Posted: 25 Aug 2013 11:07 PM PDT

പത്തനംതിട്ട: നിര്‍ഭയ ജാഗ്രത സമിതി നേതൃത്വത്തില്‍ കലഞ്ഞൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും സ്ത്രീകളുടെ പങ്കാളിത്തത്തോടെ ക്രൈം മാപ്പിങ് പൂര്‍ത്തീകരിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുകയാണ് ലക്ഷ്യം. പറക്കോട് ബ്ളോക് പഞ്ചായത്തില്‍ നിര്‍ഭയ പഞ്ചായത്തായി പ്രഖ്യാപിച്ച കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്രൈം മാപ്പിങ്ങിന്‍െറ ആദ്യഘട്ടമാണ് നടപ്പാക്കുന്നത്. 
പഞ്ചായത്തിലെ 20 വാര്‍ഡിലും ക്രൈം മാപ്പിങ് പൂര്‍ത്തിയായി. ക്രൈം മാപ്പിങ് പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാര്‍, വാര്‍ഡ് അംഗങ്ങള്‍,സി.ഡി.എസ് ചെയര്‍പേഴ്സണ്‍,കുടുംബശ്രീയിലെ പ്രമുഖര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരാണ് ഇതിലുള്‍പ്പെടുന്നത്. ജില്ലാ കുടുംബശ്രീ മിഷന്‍ നേതൃത്വത്തില്‍ എക്സാത്ത് കുടുംബശ്രീ പരിശീലന കേന്ദ്രത്തിലെ അംഗങ്ങളാണ് പരിശീലനം നല്‍കിയത്.
വാര്‍ഡുതലത്തില്‍ കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കുവേണ്ടി കുടുംബശ്രീ മിഷനില്‍ നിന്ന്  പരിശീലനം ലഭിച്ചവര്‍ ബോധവത്കരണ ക്ളാസുകള്‍ നടത്തുന്നു. പിന്നീട് മിഷനില്‍ നിന്ന് ലഭ്യമായ നിര്‍ദിഷ്ട ക്രൈം മാപ്പിങ് മാതൃക ഇവര്‍ക്ക് വിതരണം ചെയ്യുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുന്നു. 
ഫോറം വിതരണം ചെയ്തതിന് ആറ് മാസത്തിനുള്ളിലെ സ്വന്തം അനുഭവങ്ങളാണ് രേഖപ്പെടുത്തുന്നത്. പ്രായം, അതിക്രമം നടന്ന സ്ഥലം, സ്ഥലത്തിന്‍െറ പ്രത്യേകത,സമയം,പഞ്ചായത്തിന്‍െറ പരിധിക്കുള്ളില്‍ അല്ലെങ്കില്‍ പരിധിക്കുപുറത്ത്, അതിക്രമത്തിന്‍െറ വിവരണം, അതിക്രമിയുടെ അവസ്ഥ, അതിക്രമി ഒറ്റക്കോ അല്ലെങ്കില്‍ കൂട്ടം ചേര്‍ന്നോ മദ്യപിച്ചോ അല്ലാതെയോ  അതിക്രമത്തിന്‍െറ സ്വഭാവം, വാഹനത്തിലാണോ അല്ലയോ  അതിക്രമം നടന്നപ്പോള്‍ വ്യക്തി ഒറ്റക്കായിരുന്നോ പ്രതികരിക്കാന്‍ ശ്രമിച്ചോ  ഏതുതരത്തിലുള്ള പ്രതിരോധത്തിനാണ് ശ്രമിച്ചത്, അതിക്രമം ഉണ്ടാകുമെന്ന് കരുതി സ്ത്രീകള്‍ പകല്‍ ഒറ്റക്ക് പോകാന്‍ ഭയപ്പെടുന്ന പ്രദേശം അല്ലെങ്കില്‍ സ്ഥാപനം തുടങ്ങിയ ചോദ്യങ്ങളാണ് ഫോറത്തിലുള്ളത്. കൂടാതെ നേരിട്ടറിയാവുന്ന അതിക്രമങ്ങള്‍, ഇടപെട്ട കേസുകള്‍ എന്നിവ വ്യക്തമാക്കാനും കുട്ടികള്‍ പങ്കുവെച്ച അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 
പരാതികള്‍ ശേഖരിക്കാനുള്ള രഹസ്യപെട്ടികള്‍ ഓരോ വാര്‍ഡുകളുടെയും പല ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. നേരിടേണ്ടിവന്നിട്ടുള്ള പീഡനങ്ങളും മറ്റും നിര്‍ദിഷ്ട ഫോറത്തില്‍ പെട്ടിയില്‍ നിക്ഷേപിക്കുന്നു. ഓരോ പെട്ടിക്കും പ്രത്യേക നമ്പറുകള്‍ ഉണ്ടാകും. പരാതികള്‍ നിക്ഷേപിക്കുന്നതിന് സമയപരിധിയുണ്ട്. ലഭിച്ച പരാതികളടങ്ങുന്ന പെട്ടികള്‍ അതത് വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ പഞ്ചായത്ത് കുടുംബശ്രീയില്‍ എത്തിക്കുന്നു. 
പിന്നീട് പെട്ടികള്‍ മുദ്രവെച്ച് ജില്ലാ കുടുംബശ്രീ മിഷനിലെത്തിക്കും. പരാതികള്‍ ഉന്നതാധികാരികളുടെ സന്നിധ്യത്തില്‍ റിസോഴ്സ്  പേഴ്സണ്‍മാര്‍ തരം തിരിച്ച് ഓരോ പരാതികളുടെയും സ്വഭാവത്തിനനുസരിച്ച് നിര്‍ദിഷ്ട വിഭാഗത്തിലേക്ക് എത്തിച്ച് തുടര്‍ നടപടികള്‍ക്ക് വിധേയമാക്കും. പരാതിയില്‍ വ്യക്തിയുടെ പേര് സൂചിപ്പിക്കേണ്ടതില്ലാത്തതിനാല്‍ സംഭവങ്ങള്‍ വ്യക്തതയോടെ ഉള്‍പ്പെടുത്താന്‍ കഴിയുന്നു. 
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും മറ്റും പരിശീലനം നല്‍കി ഫോറങ്ങള്‍ വിതരണം ചെയ്തു. ഇവര്‍ക്ക് പരാതികള്‍ ശേഖരിക്കാന്‍ ഒരു മാസത്തെ സമയം നല്‍കി. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ 145 പേര്‍ക്ക് പരിശീലനം ലഭിച്ചു. 
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്ക് ഏത് പ്രദേശത്ത് ആരുടെ ഭാഗത്തുനിന്നാണ് കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനും കുറ്റകൃത്യങ്ങള്‍ തുടരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍ ഉന്നതാധികാരികള്‍ക്കും ക്രൈം മാപ്പിങ്ങിലൂടെ കഴിയുന്നു. 
സ്കൂള്‍, മാര്‍ക്കറ്റ് മുതലായവ കേന്ദ്രീകരിച്ചോ മറ്റോ ആണെങ്കില്‍ പരാതിയിലെ സമയത്തിന്‍െറ അടിസ്ഥാനത്തില്‍ അവിടെ പൊലീസിനെ   വിന്യസിപ്പിച്ച് കുറ്റക്കാരെ കണ്ടെത്താന്‍ കഴിയും. 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുന്നുവെന്നതാണ് ഇതിന്‍െറ നേട്ടം.
 

ദുരിതം വിതച്ച് നഗരപാതകള്‍

Posted: 25 Aug 2013 11:03 PM PDT

കോട്ടയം: നഗരത്തിലെ റോഡുകള്‍ തകര്‍ന്നിട്ട് നാളുകള്‍ ഏറെയായി. യാത്രക്കാരുടെ നടുവൊടിക്കുന്ന തകര്‍ച്ചക്ക് പിന്നില്‍ മഴയാണ് പ്രധാന വില്ലനെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍.മാനംതെളിഞ്ഞിട്ടും വാഹനങ്ങള്‍ കുഴിയില്‍നിന്ന് കുഴിയിലേക്ക് ചാടി പോകുന്ന സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ല. കോട്ടയം നഗരത്തിലെ പ്രധാനപാതകള്‍ പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പിന് അനക്കമില്ല. 
നഗരസഭ കാര്യാലയത്തിന് മുന്നിലെ ശീമാട്ടി റൗണ്ടാന മുതല്‍ ബേക്കര്‍ ജങ്ഷന്‍ വരെ ഗട്ടറില്‍ തട്ടിയും മുട്ടിയും മുന്നോട്ടുപോകുന്ന ഇരുചക്രവാഹനങ്ങളടക്കമുള്ളവയുടെ കുരുക്ക് ഇവിടെ പതിവാണ്. ഇതിനിടെ,പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ കാല്‍നട പോലും അസാധ്യമാണ്. മെഡിക്കല്‍ കോളജ് ലക്ഷ്യമിട്ട് പായുന്ന നിരവധി ആംബുലന്‍സുകളും വാഹനങ്ങളും ഗതാഗതക്കുരുക്കിലും കുഴികളിലുംപെട്ട് താളംതെറ്റാറുണ്ട്. ചാലുകുന്ന്-മെഡിക്കല്‍ കോളജ് റോഡില്‍ ശനിയാഴ്ച അര്‍ധരാത്രി രോഗിയുമായി പോയ കാര്‍ ഗട്ടറില്‍വീണ് ടയര്‍ പഞ്ചറായി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രോഗിയെ സ്വകാര്യആശുപത്രിയില്‍നിന്ന് വിദഗ്ധചികിത്സക്ക്  മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് കുഴിയില്‍ വീണത്.തൊട്ടുപിന്നില്‍ വന്ന ഓട്ടോയില്‍ കയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ച് രോഗിയെ രക്ഷിച്ചത്. 
സ്ഥിതി ഏറെ വഷളായിട്ടും അതിവേഗം നടപടി സ്വീകരിക്കാത്തതില്‍ ആക്ഷേപം വ്യാപകമാണ്.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ധനമന്ത്രി കെ.എം.മാണിയും ചീഫ് വിപ്പ് പി.സി.ജോര്‍ജും മന്ത്രി കെ.സി.ജോസഫും ഉള്‍പെടെയുള്ള മന്ത്രിസഭയിലെ  പ്രമുഖര്‍ നിത്യവും ചീറിപ്പായുന്ന വഴി കൂടിയാണിത്. എം.സി റോഡ് കടന്നുപോകുന്ന  അപ്രധാനസ്ഥലങ്ങളില്‍  കുഴിയടക്കലും ടാറിങ്ങും തകൃതിയായി നടക്കുന്നുമ്പോഴാണ് നഗരത്തിലെ പ്രധാനപാതകള്‍ അവഗണിക്കപ്പെടുന്നത്. 
ബേക്കര്‍ ജങ്ഷനാണ് പ്രധാനപ്രശ്നം. കുഴിക്ക് പിന്നാലെ രൂക്ഷമായ പൊടിശല്യവും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. പൊടിശല്യമാണ് ഏറ്റവും പ്രധാനപ്രശ്നമായി മാറുന്നത് വ്യാപാരികള്‍ക്കാണ്. തുടര്‍ച്ചയായി പൊടിയടിച്ച് ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഉപഭോക്താക്കളും തിരിഞ്ഞുനോക്കാറില്ല. ഗട്ടറില്‍നിന്ന് രക്ഷതേടാന്‍ പതുക്കെ സഞ്ചരിക്കുന്ന വാഹനങ്ങളുംബേക്കര്‍ ജങ്ഷനില്‍നിന്ന് കുമരകം ഭാഗത്തേക്ക് തിരിയുന്ന ബസുകള്‍ ട്രാഫിക് സിഗ്നലിന്‍െറ പേരില്‍ ഏറെനേരം നിര്‍ത്തിയിടുന്നതും ഗതാഗതതടസ്സമുണ്ടാക്കുന്നു.
ഗതാഗത പരിഷ്കാരത്തിന്‍െറ ഭാഗമായി നഗരത്തിലെ വിവിധ ബസ് സ്റ്റോപ്പുകള്‍ പുന$ക്രമീകരിച്ചിട്ടും ബേക്കര്‍ ജങ്ഷനിലെ  സ്വകാര്യബസുകളുടെ സ്റ്റോപ്പിന്‍െറ കാര്യത്തില്‍ ഇനിയും അധികൃതര്‍ തീരുമാനമെടുത്തിട്ടില്ല.  കോട്ടയം ലോഗോസ് ജങ്ഷനിലും കോടിമത മണിപ്പുഴയിലും നാട്ടകത്തും കുഴികളില്‍നിന്ന് രക്ഷതേടാന്‍ ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. നാഗമ്പടം റെയില്‍വേ ഓവര്‍ബ്രിഡ്ജിന്‍െറ സ്ഥിതിയും സമാനമാണ്. മാസങ്ങളായി കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ കാല്‍നട പോലും അസാധ്യമാണ്. നാട്ടകം-ചിങ്ങവനം റൂട്ടിലെ കുഴിയടക്കാനും സംവിധാനം ഒരുക്കിയിട്ടില്ല. 
 

ടോള്‍ നിരക്ക് ഉയര്‍ത്തുന്നു ; സെപ്തംബര്‍ മുതല്‍ പുതിയ നിരക്ക്

Posted: 25 Aug 2013 10:59 PM PDT

Image: 

തൃശൂര്‍: തൃശൂര്‍-ഇടപ്പള്ളി പാതയില്‍ പാലിയേക്കര ടോള്‍ പ്ളാസയിലെ ടോള്‍ നിരക്കുകള്‍ ഉയര്‍ത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. അടുത്ത മാസം ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍വരും. പത്തു മുതല്‍ 20 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കാറുകള്‍ക്ക് ഇരുവശത്തേക്കുമായി 95 രൂപയും ലഘു ചരക്കുവാഹനങ്ങള്‍ക്ക് 165 രൂപയും ട്രക്കുകള്‍ക്ക് 330 രൂപയും മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് 536 രൂപയുമാണ് പുതിയ നിരക്കുകള്‍.
 

കൊച്ചി തുറമുഖത്തിന് താങ്ങാനാകാത്ത ഭാരമായി എല്‍.എന്‍.ജി പദ്ധതി ഡ്രഡ്ജിങ്

Posted: 25 Aug 2013 10:53 PM PDT

മട്ടാഞ്ചേരി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കൊച്ചി തുറമുഖത്തിന് എല്‍.എന്‍.ജി പദ്ധതിയുടെ ഡ്രഡ്ജിങ് ചെലവുകള്‍ കടുത്ത ആഘാതമാകുന്നു. കൊച്ചി തുറമുഖത്തിന് കടുത്ത ബാധ്യതയായി തീര്‍ന്നിരിക്കുന്ന വല്ലാര്‍പാടം ടെര്‍മിനലിന്‍െറ ആഴം നിലനിര്‍ത്തലിന് പിറകെ പുതുവൈപ്പിനിലെ എല്‍.എന്‍.ജി ടെര്‍മിനലിനായി ഡ്രഡ്ജിങ് നടത്തേണ്ടിവരുന്നതാണ് തുറമുഖ ട്രസ്റ്റിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. 
എല്‍.എന്‍.ജി അധികൃതരും തുറമുഖ ട്രസ്റ്റും തമ്മിലെ ധാരണ പ്രകാരം ടെര്‍മിനല്‍ നിര്‍മാണ വേളയിലെ ക്യാപിറ്റല്‍ ഡ്രഡ്ജിങ് ജോലികള്‍ എല്‍.എന്‍.ജിയും തുടര്‍ന്നുള്ള മെയിന്‍റനന്‍സ് ഡ്രഡ്ജിങ് ജോലികള്‍ തുറമുഖ ട്രസ്റ്റുമാണ് നടത്തേണ്ടത്. ധാരണപ്രകാരം ആദ്യഘട്ടത്തിലെ ക്യാപിറ്റല്‍ ഡ്രഡ്ജിങ് നടത്തി 14 മീറ്റര്‍ ബെര്‍ത്തിനും കപ്പല്‍ ചാലിനും ആഴം വരുത്തിയെന്നാണ് എല്‍.എന്‍.ജി അധികൃതര്‍ അവകാശപ്പെടുന്നത്. 
എന്നാല്‍, ഖത്തറില്‍ നിന്ന് 56,484 മെട്രിക് ടണ്‍ ദ്രവീകൃത പ്രകൃതി വാതകവുമായി ടെര്‍മിനലിലേക്ക് ആദ്യമായി വില്‍ എനര്‍ജി എന്ന കപ്പല്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ ആഴം എട്ട് മീറ്റര്‍ മാത്രമാണെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഒരാഴ്ചയിലേറെ പുറംകടലില്‍ കിടന്നാണ് 11 മീറ്റര്‍ ആഴം വരുത്തി കപ്പല്‍ ടെര്‍മിനല്‍ ബെര്‍ത്തില്‍ അടുപ്പിച്ചത്. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന്  ചളിയും എക്കലും അടിഞ്ഞുകൂടിയാണ് ആഴം കുറഞ്ഞതെന്നാണ് എല്‍.എന്‍.ജി അധികൃതരുടെ വാദം. 
എന്നാല്‍, ടെര്‍മിനല്‍ നിര്‍മാണ വേളയില്‍ പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച് സ്റ്റേഷന്‍ നല്‍കിയ നിര്‍ദേശം അവഗണിച്ചതാണ്  ചളി അടിഞ്ഞ് കൂടാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടെര്‍മിനലിനോട് ചേര്‍ന്ന് രണ്ട് ബണ്ട് തീര്‍ക്കണമെന്ന നിര്‍ദേശം അവഗണിച്ച്, ഒരുബണ്ട് മാത്രം പണിതതാണ്  ചളി അടിയാന്‍ കാരണമായത്. 
അത്യാവശ്യ ആഴം കൂട്ടി ‘വില്‍ എനര്‍ജി’ കപ്പല്‍ ബെര്‍ത്തില്‍ അടുപ്പിച്ചെങ്കിലും  ചളി അടിഞ്ഞ് ആഴം വീണ്ടും കുറയുന്നതായാണ് സൂചന. കപ്പലിലെ ചരക്ക് ഇറക്കി തീരുന്നതിനാല്‍ പ്രത്യക്ഷത്തില്‍ കപ്പലിന്‍െറ മടക്കയാത്രക്ക് ആഴക്കുറവ് പ്രശ്നമാകില്ല. എന്നാല്‍, തുടര്‍ന്ന് ഡ്രഡ്ജിങ് നടത്തി ആഴം നിലനിര്‍ത്തേണ്ട ചുമതല കൊച്ചിതുറമുഖ ട്രസ്റ്റിനാണ്. വല്ലാര്‍പാടത്തെ അപേക്ഷിച്ച് എല്‍.എന്‍.ജി ടെര്‍മിനല്‍ പദ്ധതി തുറമുഖ ട്രസ്റ്റിന്‍െറ വന്‍ പ്രതീക്ഷയാണെങ്കിലും ടെര്‍മിനലിന്‍െറ ശേഷിക്ക് ആനുപാതികമായി വാതക വിതരണം നടത്താന്‍ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്കും മംഗലാപുരത്തേക്കുമുള്ള പൈപ്പ്ലൈന്‍ പൂര്‍ത്തീകരിക്കാനാകാത്തത് പ്രതീക്ഷക്ക് മങ്ങലേല്‍പിക്കുന്നുണ്ട്. 
രാജ്യത്തിന്‍െറ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് ടെര്‍മിനലിന്‍െറ ഡ്രഡ്ജിങ് ജോലികള്‍ക്ക് തുറമുഖം പ്രതിവര്‍ഷം 130 കോടി ചെലവിടുമ്പോള്‍ കബോട്ടാഷ് ഭേദഗതി പ്രാബല്യത്തിലായിട്ടും കഴിഞ്ഞവര്‍ഷം തുറമുഖ ട്രസ്റ്റിന് ലഭിച്ചവരുമാനം 62 കോടിയാണ്. പോര്‍ട്ടിന്‍െറ ഉടമസ്ഥതയിലുള്ള ഓയില്‍ ടെര്‍മിനല്‍ ഡ്രഡ്ജിങ്ങിന് പ്രതിവര്‍ഷം 55 കോടി ചെലവിടുമ്പോള്‍ കിട്ടുന്ന ലാഭം കൊച്ചിന്‍ റിഫൈനറിയില്‍ നിന്നുള്ള 22 കോടി മാത്രമാണ്. 
1996ല്‍ കൊടുത്തിരുന്ന അതേ തുകയാണ് ഇപ്പോഴും നല്‍കുന്നത്. സ്വന്തമായി ഡ്രഡ്ജര്‍ ഇല്ലാത്തതും ഡ്രഡ്ജിങ് ചെലവുകള്‍ ഉയരുന്നതിന് കാരണമാകുന്നു. കപ്പല്‍ശാലയുടെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര ഷിപ്പിങ് മന്ത്രി വാസനെ തുറമുഖത്തെ ട്രേഡ് യൂനിയന്‍ നേതാക്കള്‍ തുറമുഖത്തെ സാമ്പത്തിക പ്രതിസന്ധി ബോധ്യപ്പെടുത്തിയിരുന്നു. 
പലിശയും പിഴപ്പലിശയുമടക്കം തുറമുഖ ട്രസ്റ്റിന്‍െറ ബാധ്യതയായ 1700 കോടി  എഴുതിത്തള്ളണമെന്നും തുറമുഖത്തിന് സ്വന്തമായി ഡ്രഡ്ജര്‍ വാങ്ങണമെന്നുമുള്ള തൊഴിലാളി നേതാക്കളുടെ അഭ്യര്‍ഥന അനുഭാവപൂര്‍വം പണിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയത്. 
തുറമുഖത്തോട് ചേര്‍ന്നുള്ള നാവിക സേന തുറമുഖം, ഷിപ്പ്യാര്‍ഡ് എന്നിവിടങ്ങളിലേക്ക് കപ്പലുകള്‍ വരുന്നതിനും പോകുന്നതിനും കൊച്ചി തുറമുഖ ട്രസ്റ്റിന്‍െറ ഡ്രഡ്ജിങ് ജോലികള്‍ ഉപകാരപ്പെടുന്നുണ്ടെങ്കിലും ഡ്രഡ്ജിങ് ചെലവുകള്‍ ഒന്നും ഇവര്‍ നല്‍കാറില്ല. ചെലവില്‍ ഒരുപങ്ക് വഹിക്കാന്‍ ഇവര്‍ തയാറായാല്‍ കൊച്ചി തുറമുഖത്തിന് പിടിച്ച് നില്‍ക്കാനാകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

കായംകുളം ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡ് ഉടന്‍ തുറക്കും

Posted: 25 Aug 2013 10:48 PM PDT

കായംകുളം: നഗരവാസികളുടെ ചിരകാലസ്വപ്നമായ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡിന്‍െറ ഉദ്ഘാടനം സെപ്റ്റംബര്‍ അഞ്ചിനുമുമ്പ് നടത്താന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനം. ഒന്നര പതിറ്റാണ്ട് മുമ്പ് ഏറ്റെടുത്ത ഒരേക്കറോളം വരുന്ന സ്ഥലത്താണ് ടെര്‍മിനല്‍ സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായിരിക്കുന്നത്. 
1997ല്‍ 13 ലക്ഷം രൂപ ചെലവഴിച്ച് സ്ഥലം ഏറ്റെടുത്തെങ്കിലും വഴി ഇല്ലാത്തതിനാല്‍ സ്റ്റാന്‍ഡ് നിര്‍മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. പിന്നീട് നഗരസഭയുടെ നിരന്തര ഇടപെടലുകളുടെ ഫലമായി റെയില്‍വേയില്‍നിന്ന് വഴിക്കുള്ള സ്ഥലം 30 വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ ലഭിച്ചതാണ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചത്. ഇതിന് 23 ലക്ഷം രൂപയാണ് റെയില്‍വേക്ക് നഗരസഭ നല്‍കിയത്. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സ്റ്റാന്‍ഡ് പൂര്‍ത്തിയാക്കിയത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP