പെലെയുടെ ന്യൂയോര്‍ക് കോസ്മോസ് മൂന്നു പതിറ്റാണ്ടിനുശേഷം കളത്തിലേക്ക് Posted: 03 Aug 2013 08:22 AM PDT ന്യൂയോര്‍ക്: അമേരിക്കന്‍ മണ്ണില്‍ കാല്‍പന്തുകളിക്ക് പേരും പെരുമയും നല്‍കിയശേഷം വിസ്മൃതിയിലാണ്ടുപോയ മൂന്നു പതിറ്റാണ്ടു കാലം. ഫുട്ബാളിലെ എക്കാലത്തെയും ഇതിഹാസങ്ങളായ സാക്ഷാല്‍ പെലെയും ഫ്രാന്‍സ് ബെക്കന്‍ബോവറും, ജൊഹാന്‍ നീസ്കെന്‍സുമെല്ലാം ബൂട്ടണിഞ്ഞ് അമേരിക്കന്‍ മണ്ണിനെ ഉഴുതുമറിച്ച ആ നല്ലനാളുകളുടെ ഓര്‍മയിലേക്ക് 30 ആണ്ടിന്‍െറ ശൂന്യതക്കുശേഷം വീണ്ടും പന്തുതട്ടി ഉണരുകയാണ് ‘ന്യൂയോര്‍ക് കോസ്മോസ്’ എന്ന ഫുട്ബാള്‍ ക്ളബ്. ബേസ്ബാളും ബാസ്കറ്റ്ബാളും മുഖ്യവിനോദമായ അമേരിക്കന്‍ മണ്ണില്‍ കാല്‍പന്തുകളിക്ക് പ്രചുരപ്രചാരം നല്‍കി മറഞ്ഞുപോയവര്‍ ചാരത്തില്‍നിന്നും ഫീനിക്സ്പക്ഷിയായി പുതുപ്പിറവിയിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ കൈപിടിച്ചു നടത്താന്‍ മുന്നിലുള്ളതും സാക്ഷാല്‍ പെലെ തന്നെ. ലോകഫുട്ബാളിലെ ഇതിഹാസമായി വാണരുളിയ കാലത്തിന്‍െറ അന്ത്യമായ 1974ലാണ് പെലെ ബ്രസീല്‍ ടീമായ സാന്‍േറാസിനോട് വിടപറഞ്ഞ് നോര്‍ത് അമേരിക്കന്‍ സോക്കര്‍ ലീഗ് (എന്‍.എ.എസ്.എല്‍) ടീമായ ന്യൂയോര്‍ക് കോസ്മോസിലത്തെുന്നത്. 14 ലക്ഷം അമേരിക്കന്‍ ഡോളര്‍ പ്രതിഫലത്തിന് ലോകചാമ്പ്യനെ വിലക്കെടുക്കുമ്പോള്‍ അക്കാലത്ത് ഒരു കായിക താരം സ്വന്തമാക്കുന്ന റെക്കോഡ് തുകയായിരുന്നു കോസ്മോസ് പെലെക്ക് നല്‍കിയത്. 1971ല്‍ ആരംഭിച്ച കോസ്മോസിനും അമേരിക്കന്‍ ഫുട്ബാളിനും തലവരമാറ്റിയെഴുതിയ കൂടുമാറ്റമായി അത്. മൂന്ന് സീസണില്‍ ന്യൂയോര്‍ക് കോസ്മോസിനുവേണ്ടി കളിച്ചപ്പോള്‍ അമേരിക്കന്‍ മണ്ണില്‍ ഫുട്ബാളിനും പ്രചാരം കൂടി. 5000വും 10,000വും കാണികള്‍ മാത്രമത്തെിയ ഗാലറികളില്‍ ഒരു ലക്ഷംവരെ ഒഴുകിയത്തെിയപ്പോള്‍ കാല്‍പന്തുകളിയുടെ നല്ലകാലം കൂടിയായിരുന്നു അത്. എന്‍.എ.എല്‍.എസിനെയും ന്യൂയോര്‍ക് കോസ്മോസിനെയും ഉന്നതങ്ങളിലേക്ക് വാഴിച്ച് പെലെ ‘77ല്‍ കാല്‍പന്തുകളിയോട് എന്നന്നേക്കുമായി വിടപറഞ്ഞ് പടിയിറങ്ങുമ്പോള്‍ ലീഗ് ജേതാക്കള്‍ കൂടിയായി ന്യൂയോര്‍ക് ടീം. അതേവര്‍ഷം ടീമിന്‍െറ പ്രതാപം കാക്കാന്‍ ജര്‍മനിയില്‍നിന്നും ‘കൈസര്‍’ ബെക്കന്‍ബോവര്‍ ടീമിലത്തെി. എന്നാല്‍, പെലെ പടിയിറങ്ങിയതോടെ നല്ലകാലം കൂടിയാണ് ക്ളബിന്‍െറ കൈവിട്ടത്. ഒടുവില്‍ എന്‍.എ.എസ്.എല്ലും കോസ്മോസും വിസ്മൃതിയിലാണ്ടു. ക്ഷയിച്ചുപോയ ടീം 1984 സീസണോടെ അകാല ചരമം പ്രാപിച്ച് ചരിത്രത്തോടൊപ്പം ചേര്‍ന്നു. *** *** *** കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഇതിഹാസ താരം പെലെയുടെ ജീവചരിത്രത്തോടൊപ്പംചേര്‍ന്ന ന്യൂയോര്‍ക് കോസ്മോസിനെ മരണം വരിക്കാന്‍ ചരിത്രവും അനുവദിച്ചില്ല. ഫുട്ബാള്‍ രാജാവിന്‍െറ കാലടികള്‍ പതിഞ്ഞ മണ്ണെന്ന വിസ്മയംപോലെ കോസ്മോസും തളിര്‍ത്തുതുടങ്ങി. ഈ ദൗത്യത്തിന് പെലെയും മുന്നില്‍നിന്നതോടെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിന് അവസരമൊരുങ്ങുകയായി. ക്ളബിന്‍െറ ഉടമസ്ഥര്‍ മാറിമറിഞ്ഞും, അമേരിക്കന്‍ ഫുട്ബാള്‍ ഇപ്പോള്‍ മേജര്‍ ലീഗ് സോക്കര്‍ (എം.എല്‍.എസ്) എന്ന താരപ്പകിട്ടില്‍ വസന്തകാലത്തേക്ക് കൂടുമാറുകയും ചെയ്തതോടെ പതിറ്റാണ്ടിന്‍െറ ഉറക്കം കളഞ്ഞ് ന്യൂയോര്‍ക് കോസ്മോസില്‍ പന്തുരുളുകയാണ്. യൂത്ത് ക്യാമ്പിലൂടെ പേര് നിലനിര്‍ത്തിയ കോസ്മോസ് ഇക്കുറി ‘ന്യൂയോര്‍ക് കോസ്മോസ് 2010’ എന്നപേരിലാണ് രണ്ടാം ജന്മം കുറിക്കുന്നത്. ഇംഗ്ളീഷ് സ്പോര്‍ട്സ് ഗ്രൂപ് ഉടമകളായ ടീമിന്‍െറ ഓണററി പ്രസിഡന്‍റ് സാക്ഷാല്‍ പെലെ തന്നെ. പലരും ശ്രമിച്ചെങ്കിലും എം.എല്‍.എസില്‍ ലയിക്കാന്‍ ഒരുങ്ങാതെ 2009ല്‍ വീണ്ടും അവതരിച്ച നോര്‍ത് അമേരിക്കന്‍ സോക്കര്‍ ലീഗിലൂടെയാണ് കോസ്മോസിന്‍െറ പുതുപ്പിറവി. രണ്ടാം ഡിവിഷനായ എന്‍.എ.എസ്.എല്ലിലൂടെ മേജര്‍ലീഗ് സോക്കറിലേക്ക് അരേങ്ങറ്റം ക ുറിക്കാനാണ് അമേരിക്കയില്‍ ഫുട്ബാള്‍ പാരമ്പര്യത്തിന്‍െറ തറവാടായ കോസ്മോസിന്‍െറ ഒരുക്കം. അമേരിക്കക്കുപുറമെ സ്പെയിന്‍, കാമറൂണ്‍, ജപ്പാന്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നും 30 താരങ്ങളും ജിയോവനി സവാരെസിനെ കോച്ചായും നിയമിച്ചാണ് ടീമിന്‍െറ അരങ്ങേറ്റം. |
തെലങ്കാന: ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ Posted: 03 Aug 2013 12:52 AM PDT ഹൈദരാബാദ്: തെലങ്കാന സംസ്ഥാന പ്രഖ്യാപനത്തോടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി വിദ്യാര്‍ഥികള്‍. പുതിയ സംസ്ഥാനം യഥാര്‍ഥ്യമായാല്‍ തങ്ങളുടെ വിദ്യാഭ്യാസവും ജോലിയും അവതാളത്തിലാകുമെന്ന ആശങ്കയാണ് വിദ്യാര്‍ഥികള്‍ പ്രകടിപ്പിക്കുന്നത്. ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമായി ഹൈദരാബാദ് മാറുമെങ്കിലും തെലങ്കാനക്ക് പുറത്ത് നിന്ന് വരുന്ന ആന്ധ്രക്കാരെ സ്വീകരിക്കാന്‍ നഗരം തയ്യാറാകാനിടയില്ല എന്ന വിലയിരുത്തലാണ് പുതിയ ആശങ്കള്‍ക്ക് കാരണമാകുന്നത്. ടി.ആര്‍.എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. തെലങ്കാനക്ക് പുറത്തുള്ള എല്ലാ തൊഴിലാളികളും ആന്ധ്രയിലേക്ക് പോകേണ്ടിവരുമെന്നും അവര്‍ ആന്ധ്ര സര്‍ക്കാറിന് കീഴിലായിരിക്കും തൊഴിലെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെലങ്കാനയിലെ തൊഴിലാളികള്‍ തങ്ങളുടെ സര്‍ക്കാറിന് കീഴിലും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ഭാവി തെലങ്കാന എന്തായിരിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. രാജ്യത്തെ തന്നെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഹൈദരാബാദ് നഗരത്തിലുള്ളത്. |
അവസാന വെള്ളിയില്‍ പള്ളികള്‍ നിറഞ്ഞുകവിഞ്ഞു Posted: 03 Aug 2013 12:51 AM PDT ഷാര്‍ജ: റമദാനിലെ അവസാന വെള്ളിയാഴ്ച്ച പള്ളിയങ്കണങ്ങള്‍ ജനസാഗരമായി. റോഡിലും തെരുവിലും ഇഫ്താര്‍ കൂടാരങ്ങളിലും കൊടുംചൂടിനെ തോല്‍പ്പിച്ച് വിശ്വാസികള്‍ പ്രാര്‍ഥനക്കായി നിരന്നു. പള്ളിയിലെ പ്രസംഗ പീഠത്തില്‍ നിന്ന് ലൈലത്തുല്‍ ഖദ്റിന്റെമഹത്വവും അതുമായി ബന്ധപെട്ട് അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങളും നബിയുടെ അധ്യാപനങ്ങളും ഇമാം വിവരിച്ചപോള്‍ അവരുടെ മനസ്സുംം കണ്ണും നിറഞ്ഞൊഴുകി. റമദാന്‍ വിട വാങ്ങുന്നതിന്‍െറ നൊമ്പരം പള്ളിയങ്കണങ്ങളില്‍ നിറഞ്ഞുനിന്നു. നോമ്പുകാരന്‍ നിര്‍ബന്ധമായി നല്‍കേണ്ട ഫിത്വര്‍ സക്കാത്തിനെ കുറിച്ചും ഇമാം വിവരിച്ചു. 20 ദിര്‍ഹമാണ് ഇത്തവണ ഫിത്വര്‍ സക്കാത്തായി നല്‍കേണ്ടത്. അത് പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് തന്നെ കൊടുത്ത് വീട്ടണമെന്നും നോമ്പിന്റെപരിപൂര്‍ണതക്ക് അത്യന്താപേക്ഷിതമാണെന്നും ഇമാം വിവരിച്ചു. ആയിരക്കണക്കിന് സ്ത്രികളാണ് വിവിധ പള്ളികളില്‍ നമസ്കാരത്തിനെത്തിയത്. നിരവധി പേര്‍ നമസ്കാരം കഴിഞ്ഞിട്ടും ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്റുകള്‍ ചൊല്ലിയും പള്ളിയില്‍ തന്നെ കഴിയുകയാണ്. പള്ളികളില്‍ രാപാര്‍ക്കാന്‍ നിയ്യത്ത് ചെയ്താണ് കുടുതല്‍ പേരും ഇരിക്കുന്നത്. ഇമ്പമാര്‍ന്ന ഖുര്‍ആന്‍ പാരായണത്തിന്റെസുഖത്തിലാണ് പള്ളിയങ്കണങ്ങള്‍. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദറിന്റെസായുജ്യം തന്ന് അനുഗ്രഹിക്കണമെന്ന് പടച്ച തമ്പുരാനോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചാണ് പള്ളികളും ഭവനകളും ആത്മീയ ചൈതന്യം നിറക്കുന്നത്. സക്കാത്ത്ശേഖരിച്ച് അര്‍ഹതപെട്ടവര്‍ക്ക് എത്തിച്ച് കൊടുക്കാന്‍ വിവിധ സംഘടനകള്‍ പദ്ധതികള്‍ തയ്യറാക്കിയിട്ടുണ്ട്. ഫിത്വര്‍ സക്കാത്ത് എങ്ങിനെ കൊടുത്ത് വീട്ടണമെന്നും ആര്‍ക്ക് കൊടുക്കണമെന്നും സംശയിക്കുന്നവര്‍ക്ക് ആശ്വാസമാണ് ഇത്തരം സംഘടനകള്‍. റെഡ് ക്രസന്‍്റ്, ദാര്‍ അല്‍ ബേര്‍ തുടങ്ങിയ യു.എ.ഇയിലെ ചാരിറ്റി സംഘടനകളും പള്ളികള്‍ കേന്ദ്രീകരിച്ച് സക്കാത്ത് ശേഖരിച്ചിരുന്നു. അതേസമയം പള്ളി പരിസരത്ത് ഭിക്ഷാടനത്തിനെത്തിയ നിരവധി പേര്‍ പിടിയിലായതായി സൂചനയുണ്ട്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ പള്ളികളിലെല്ലാം തന്നെ അവസാന വെള്ളിയാഴ്ച തിരക്കോട് തിരക്കായിരുന്നു. പള്ളികള്‍ക്കരികിലെ മിക്ക റോഡുകളിലും ഗതാഗതം തടസപെട്ടു. അബുദബിയിലെ ശൈഖ് സായിദ് പള്ളി, ശഹാമ, സംഹ, മുറൂര്‍, ഹംദാന്‍, മീന, മുസഫ്ഫ, ബനിയാസ്, പശ്ചിമ മേഖലയിലെ പള്ളികള്‍, ദുബൈയിലെ ഫാറുഖ് ഉമ്മര്‍ ബിന്‍ ഖത്താബ് പള്ളി, സത്വ, കറാമ, ഖിസൈസ്, സോനാപൂര്‍, മിര്‍ദിഫ്, വറക്ക, റാശിദിയ്യ മംസാര്‍, അല്‍ഖൂസ്, ബര്‍ഷ, ജുമേര തുടങ്ങിയ ഭാഗങ്ങളിലെ പള്ളികളെല്ലാം തന്നെ ജനസാഗരമായിരുന്നു. ഷാര്‍ജയിലെ കിങ് ഫൈസല്‍ പള്ളി, അല്‍ നഹ്ദയിലെ പള്ളികള്‍, വ്യവസായ മേഖല, ഷാര്‍ജ പട്ടണത്തിലെ പള്ളികള്‍, അല്‍ ഖസബ പരിസരത്തെ ഇംഗ്ളിഷ് പ്രസംഗം നടക്കുന്ന പള്ളി, ഖോര്‍ഫുക്കാന്‍, കല്‍ബ, ഹിസന്‍ ദിബ്ബ, നിസ്വ എന്നിവിടങ്ങളിലെ പള്ളികളിലും വന്‍ തിരക്കാണ് അനുഭവപെട്ടത്. ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, അജ്മാന്‍ തുടങ്ങിയ എമിറേറ്റുകളിലെല്ലാം തന്നെ പള്ളികളും പരിസരങ്ങളും വിശ്വാസികളെ കൊണ്ട് നിറഞ്ഞൊഴുകി. നോമ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വെള്ളിയാഴ്ച്ച ഇഫ്താറിന്റെതിരക്കായിരുന്നു എല്ലായിടത്തും. സംഘടനകള്‍, മഹല്ല് കൂട്ടായ്മകള്‍, ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ ഇഫ്താര്‍ തിരക്ക് അനുഭവപെട്ടു. സജയിലെയും, സോനാപൂരിലേയും ക്യാമ്പുകളില്‍ നോമ്പ് മുഴുവന്‍ സന്നദ്ധ സേവനത്തിനായി നീക്കി വെച്ചവര്‍ നിരവധിയാണ്. വിവിധ സംഘടനകളുടെ ബാനറിലാണ് ഇവിടെ ഇഫ്താര്‍ മീറ്റുകള്‍ നടക്കുന്നത്. വ്രതശുദ്ധിയുടെ നാളുകള്‍ വിട പറയുമ്പോളും അത് പകര്‍ന്ന് നല്‍കുന്ന സന്ദേശം കൈവിടരുതെന്നാണ് വിശ്വാസികള്‍ പരസ്പരം നല്‍കുന്ന സന്ദേശം. |
അധിനിവേശത്തിന്‍െറ മുറിവുണങ്ങാതെ ഫൈലക ദ്വീപ് Posted: 03 Aug 2013 12:36 AM PDT കുവൈത്ത് സിറ്റി: ഇറാഖിന്‍െറ കുവൈത്ത് അധിനിവേശത്തിന് 23 വയസ്സ് പൂര്‍ത്തിയായെങ്കിലും മുറിവുണങ്ങാതെ ഫൈലക ദ്വീപ്. ഏറെ സാംസ്കാരിക പൈതൃകമുറങ്ങുന്ന, കുവൈത്തിന്‍െറ അധീനതയിലുള്ള ഫൈലക ദ്വീപ് ആക്രമണത്തിനുള്ള സൈനിക താവളമായി ഉപയോഗിക്കുകയായിരുന്നു ഇറാഖ്. അധിനിവേശത്തിന്‍െറ ശേഷിപ്പുകളായി വെടിയുണ്ടയേറ്റ് തകര്‍ന്ന കെട്ടിടങ്ങള്‍ ഇവിടെ ഇപ്പോഴും ധാരാളമുണ്ട്. ഇപ്പോള്‍ കുവൈത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഫൈലക ദ്വീപ്. ഏറെ പുരാതന ചരിത്രമുറങ്ങുന്ന മണ്ണാണ് ഫൈലകയിലേത്. വെങ്കല യുഗ കാലത്തേക്കും ബി.സി 3000ലെ ദില്‍മുന്‍ രാജവംശത്തിലേക്കും വേരുകളുള്ള ഫൈലകയില്‍നിന്ന് ചിരപുരാതനമായ പ്രതിമകള്‍, ആയുധങ്ങള്‍, സീലുകള്‍, സ്റ്റാമ്പുകള്‍, ആഭരണങ്ങള്‍ എന്നിവ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അലക്സാണ്ടര്‍ രാജാവ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കോട്ടയും ഫൈലകയിലുണ്ട്. മെസപ്പോട്ടേമിയന്‍ സംസ്കാരത്തിന്‍െറ കൂടി ഭാഗമായ ഫൈലകയില്‍ 2000 ലധികം താമസക്കാരും സ്കൂളുകളും ആരാധനാലയങ്ങളും ജംഇയ്യയുമൊക്കെയുണ്ടായിരുന്നു. താമസക്കാരെയെല്ലാം ആട്ടിയോടിച്ച ഇറാഖ് സൈന്യം കുവൈത്ത് മെയിന്‍ ലാന്‍റിനെ ആക്രമിക്കാനുള്ള സൈനിക താവളമായി അവിടം ഉപയോഗിച്ചു. ബീച്ചുകളിലെല്ലാം കുഴിബോംബുകള്‍ സ്ഥാപിച്ചു. വെടിവെപ്പ് പരിശീലനത്തിനായി കെട്ടിടങ്ങള്‍ ഉപയോഗിച്ചു. മലിന ജല നിര്‍ഗമന സംവിധാനവും തകര്‍ത്തു. ഇതിന്‍െറ പുനര്‍നിര്‍മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. പല കെട്ടിടങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. 1991ല്‍ അമേരിക്കന്‍ സഖ്യസേന ഇറാഖി സേനയെ തുരത്തിയതോടെയാണ് ഫൈലക ദ്വീപും സ്വതന്ത്രമായത്. കുവൈത്ത് നഗരത്തില്‍ നിന്ന് ഒന്നരമണിക്കൂറോളം ഫെറിയില്‍ സഞ്ചരിച്ചുവേണം ഫൈലക ദ്വീപിലെത്താന്‍. പേര്‍ഷ്യന്‍ ഗള്‍ഫിന്‍െറ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപില്‍ കുവൈത്തിന്‍െറ മറ്റുഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആവാസ വ്യവസ്ഥയാണുള്ളത്. വസന്തകാലത്ത് സുഖകരമായ കാലാവസ്ഥയാണ് ഇവിടെ. എങ്ങും പൂക്കള്‍ വിടര്‍ന്ന് ദ്വീപ് ഹരിതാഭമാകും. ടൂറിസ്റ്റുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍ ഇവിടെയില്ല. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മീന്‍ പിടിത്തത്തിനും ബോട്ടിങിനും ജലകേളികള്‍ക്കും പറ്റിയ പ്രദേശമാണിത്. ദ്വീപില്‍ താമസിക്കുന്നവര്‍ക്കെല്ലാം സ്വന്തമായി ബോട്ടുണ്ട്. ഇവരില്‍ ചിലര്‍ ടൂറിസ്റ്റുകളുമായി കടലില്‍ സഞ്ചാരത്തിന് പോകും. കുവൈത്ത് നഗരത്തില്‍ നിന്ന് ദ്വീപിലേക്ക് പാലം നിര്‍മിച്ച് ടൂറിസം വികസനത്തിന് പദ്ധതിയുണ്ട്. ലോകത്തെ പ്രധാന പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്ന യുനെസ്കോ ലോക പൈതൃക പട്ടികയില്‍ (യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്) ഇടംതേടി ഫൈലക ദ്വീപും മത്സര രംഗത്തുണ്ട്. യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് 37ാം സമ്മേളനത്തിലാണ് ഫൈലക ദ്വീപിന് മത്സരിക്കാന്‍ അവസരം കിട്ടിയത്. പട്ടികയില്‍ ഇടം പിടിക്കുകയാണെങ്കില്‍ ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടമായിരിക്കും ദ്വീപിലുണ്ടാവുക. |
അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനരികെ ചാവേര്‍ സ്ഫോടനം; എട്ടു മരണം Posted: 03 Aug 2013 12:20 AM PDT കാബൂള്‍: അഫ്ഗാനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനടുത്ത് ചാവേര്‍ സ്ഫോടനം. എട്ടുപേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഇന്ത്യന്‍ വംശജര്‍ ഇല്ളെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിശക്തമായ സ്ഫോടനമാണ് നടന്നതെന്ന് ദൃക്സാഷികള്‍ പറഞ്ഞു. സ്ഫോടനത്തിനു തൊട്ടുടന്‍ വെടിയൊച്ച കേട്ടതായും പറയപ്പെടുന്നു. കോണ്‍സുലേറ്റില്‍നിന്നും 20 മീറ്റര്‍ മാത്രം അകലെയായിരുന്നു സ്ഫോടനം. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കോണ്‍സുലേറ്റ് കെട്ടിടത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. അടുത്തിടെയായി ജലാലാബാദ് നിരവധി സ്ഫോടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടുത്തെ വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനം നടന്നിരുന്നു. |
ബിഹാറില്‍ മാവോയിസ്റ്റുകള്‍ റെയില്‍ പാളം ബോംബ് വെച്ച് തകര്‍ത്തു Posted: 02 Aug 2013 11:19 PM PDT ഗയ: ബിഹാറില്‍ മാവോയിസ്റ്റുകള്‍ റെയില്‍ പാളം ബോംബ് വെച്ച് തകര്‍ത്തു. ഗയ-മുഗള്‍സരി റെയില്‍വേ റൂട്ടില്‍ വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഹൗറ ദല്‍ഹി രാജധാനി എക്സ്പ്രസിന്‍െറ പൈലറ്റ് എഞ്ചിന്‍ കടന്നുപോയി 20 മിനുറ്റിനുള്ളിലാണ് തരയ്യ-ഗുരാരു സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍ പാളം തകര്‍ത്തത്. പൈലറ്റ് എഞ്ചിന്‍ കടന്ന് പോയി ഒരു മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ട്രെയിന്‍ കടന്ന് പോവുക. സ്ഫോടനത്തെ തുടര്‍ന്ന് ഹൗറ ദല്‍ഹി രാജധാനി എക്സ്പ്രസ് തരയ്യ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. മിനുറ്റുകളുടെ വ്യത്യാസത്തിലാണ് ഈ ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സ്ഫോടനത്തെ തുടര്‍ന്ന് ഈ റൂട്ടിലോടുന്ന എല്ലാ ട്രെയിനുകളുടെയും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പാളത്തിലെ അറ്റകുറ്റപണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഡി.എസ്.പി അറിയിച്ചു. ഹൗറ-ദല്‍ഹി രാജസ്ഥാന്‍ എക്സ്പ്രസ്സിന് നേര്‍ക്ക് 2003 ല്‍ ഔംഗബാദിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനെ തുടര്‍ന്നാണ് ട്രെയിന്‍ കടന്ന് പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പൈലറ്റ് എഞ്ചിന്‍ കടത്തിവിടുന്ന സംവിധാനം കൊണ്ടുവന്നത്. |
പുനഃസംഘടനയില്ല; ഉമ്മന്‍ചാണ്ടി മടങ്ങുന്നു Posted: 02 Aug 2013 11:00 PM PDT ന്യൂദല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എ.കെ. ആന്‍റണിയുമായുള്ള കൂടിക്കാഴ്ചക്കുശേഷവും പുനഃസംഘടനാ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഹൈകമാന്‍്റിന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്നും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ തല്‍സ്ഥിതി തുടരുമെന്നും പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചക്കുശേഷം അറിയിച്ചു. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പി.ജെ കുര്യനും വെവ്വേറെ ചര്‍ച്ച നടത്തിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. സോണിയാഗാന്ധിയും ഉമ്മന്‍ചാണ്ടിയുമായുള്ള ചര്‍ച്ച നടക്കില്ലെന്നാണ് സൂചന. പുനസംഘടനാ ചര്‍ച്ചകള്‍ പാളിയതോടെ ഉമ്മന്‍ചാണ്ടി ഉച്ചക്ക് കേരളത്തിലേക്ക് തിരിക്കും. രമേശ് ചെന്നിത്തലയും ഇന്നു തന്നെ മടങ്ങിയേക്കും. മന്ത്രിസഭയിലേക്കില്ലെന്ന ചെന്നിത്തലയുടെ കടുത്ത നിലപാടോടെ പുനഃസംഘടനാ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. |
പി.സി ജോര്‍ജിനെതിരെ കെ.സി ജോസഫ് Posted: 02 Aug 2013 09:51 PM PDT തിരുവനന്തപുരം: കോണ്‍ഗ്രസ് ചര്‍ച്ച വഴിമുട്ടിയിട്ടി െല്ലന്ന് മന്ത്രി കെ.സി ജോസഫ്. ചെന്നിത്തലയെ അപമാനിക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ളെന്നു പറഞ്ഞ ജോസഫ് മറ്റെല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്നും പറഞ്ഞു. പി.സി ജോര്‍ജിനെ വിമര്‍ശിച്ച മന്ത്രി കോണ്‍ഗ്രസില്‍ ജോര്‍ജ് അഭിപ്രായം പറയേണ്ടെന്ന് പറഞ്ഞു. ജോര്‍ജ് അദ്ദേഹത്തിന്‍്റെ പാര്‍ട്ടിയുടെ കാര്യം മാത്രം നോക്കിയാല്‍ മതി. ജോര്‍ജിന്‍െറ പ്രസ്താവനകള്‍ യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം പി.സി ജോര്‍ജ് യു.ഡി.എഫിന്‍്റെ ചീഫ് വിപ്പാണെന്ന് തോന്നുന്നി െല്ലന്നും കൂട്ടിച്ചേര്‍ത്തു. |
മുറിവേറ്റ ഐ ഇടയും; ഭരണം പ്രതിസന്ധി കാലത്തേക്ക് Posted: 02 Aug 2013 09:32 PM PDT തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ദല്‍ഹിയില്‍ പാര്‍ട്ടി ഹൈകമാന്‍ഡിന്‍െറ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലും മുന്നണിയിലും വരുംനാളുകളില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കും. സര്‍ക്കാറിന്‍െറ സുഗമമായ പ്രവര്‍ത്തനത്തിനുപോലും തടസ്സമാകുന്നരീതിയില്‍ പാര്‍ട്ടിയും ഭരണവും ഇനി രണ്ടുവഴിക്കായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും മുന്നണിയിലെ അവിശ്വാസവും പതിന്മടങ്ങ് വര്‍ധിക്കുന്നതിനും പുതിയ സംഭവവികാസങ്ങള്‍ കാരണമാകും. മന്ത്രിസ്ഥാനത്തിന്‍െറ പേരിലുണ്ടായ അപമാനത്തിന് നേതൃമാറ്റത്തിലൂടെ തിരിച്ചടി നല്‍കുന്നതിനായിരിക്കും ഇനി ഐ ഗ്രൂപ്പിന്‍െറ നീക്കം. ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ മുസ്ലിംലീഗും ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പും തയാറാകാത്തതാണ് രമേശിന്‍െറ മന്ത്രിസഭാപ്രവേശത്തിന് വീണ്ടും തടസ്സമായത്. മാന്യമായ പരിഗണനയോടെ മന്ത്രിസ്ഥാനം നേടാന്‍ രഹസ്യമായ കരുനീക്കം നടത്തുമ്പോള്‍ത്തന്നെ മന്ത്രിസഭയിലേക്കില്ളെന്ന് രമേശും അദ്ദേഹം നയിക്കുന്ന ഐ ഗ്രൂപ്പും പരസ്യമായി പറഞ്ഞിരുന്നതിനാല്‍ പുറമേക്കെങ്കിലും മുഖംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ദല്‍ഹി ചര്‍ച്ചയോടെ രമേശ് ഒരിക്കല്‍കൂടി അപമാനിതനാകുകയായിരുന്നു. ഐ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഇത് സഹിക്കാവുന്നതിലേറെയാണ്. സോളാര്‍ വിഷയത്തിലുള്‍പ്പെടെ പൂര്‍ണ പിന്തുണ നല്‍കിയിട്ടും മുഖ്യമന്ത്രിയും കൂട്ടരും തങ്ങളെ വിശ്വാസത്തിലെടുക്കാത്തത് അവരെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാറുമായും എ ഗ്രൂപ്പുമായും ഇനി പഴയപടി സഹകരിച്ചുപോകുകയെന്നത് മുറിവേറ്റ ഐ വിഭാഗത്തിന് ചിന്തിക്കാനാവില്ല. ഇപ്പോഴുണ്ടായ അപമാനത്തിന് നേതൃമാറ്റത്തിലൂടെ തിരിച്ചടി നല്‍കുകയെന്ന തന്ത്രമായിരിക്കും അവര്‍ സ്വീകരിക്കുക. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പോടെ അതിനാവശ്യമായ കളമൊരുക്കാനായിരിക്കും ഇനി അവര്‍ നീങ്ങുക. പാര്‍ട്ടി നിയമസഭാകക്ഷിയില്‍ കേവലഭൂരിപക്ഷം നേടി നേതൃമാറ്റ ആവശ്യം ഹൈകമാന്‍ഡിന് മുന്നില്‍ കൊണ്ടുവരികയെന്ന തന്ത്രമായിരിക്കും സ്വീകരിക്കുക.ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ കൂടിയാലോചനകള്‍ക്കുശേഷവും മന്ത്രിസ്ഥാനത്തിന്‍െറ കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ചേരില്ളെന്ന് രമേശ് പരസ്യപ്രഖ്യാപനം നടത്തിയത്. തന്‍െറ നിലപാടുകള്‍ക്ക് ഹൈകമാന്‍ഡില്‍നിന്ന് അംഗീകാരംനേടാന്‍ രമേശിന് സാധിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ സഹായത്തോടെ രമേശിന്‍െറ മന്ത്രിസഭാപ്രവേശ വിഷയം പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ കണക്കുകൂട്ടലാണ് ഇപ്പോള്‍ പിഴച്ചത്. കോണ്‍ഗ്രസിന്‍െറ ആഭ്യന്തരകാര്യങ്ങളില്‍ ഘടകകക്ഷികളെ ഇടപെടുവിക്കുന്നതിലും ഉപമുഖ്യമന്ത്രിപദത്തിന് പകരമായി ഘടകകക്ഷികളുടെ അമിതമായ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നതിലും ഐ ഗ്രൂപ്പ് പ്രകടിപ്പിച്ച എതിര്‍പ്പും മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. ഇതോടെ, രമേശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കുകയെന്ന മാര്‍ഗം മാത്രമാണുണ്ടായിരുന്നതെങ്കിലും മുഖ്യമന്ത്രി നയിക്കുന്ന എ വിഭാഗം അതിന് തയാറായില്ല. ഈ ഘട്ടത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരവകുപ്പില്‍നിന്ന് മാറ്റുന്നത് അപകടമാകുമെന്ന തിരിച്ചറിവും ആഭ്യന്തരവകുപ്പിനെ ഉപയോഗിച്ച് പാര്‍ട്ടിയിലെ എതിര്‍ചേരി മുഖ്യമന്ത്രിക്കെതിരെ നീക്കം നടത്തിയേക്കുമെന്ന എ ഗ്രൂപ്പിന്‍െറ സംശയവുമാണ് ഇതിനവരെ പ്രേരിപ്പിച്ചത്. സോളാര്‍ വിവാദത്തിലുള്‍പ്പെടെ പാര്‍ട്ടിയില്‍നിന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരസ്യപിന്തുണ ഇനി വേണ്ടവിധം ലഭിക്കുന്ന കാര്യം സംശയമാണ്. പ്രതിപക്ഷമുയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഇതുമൂലം സര്‍ക്കാറിന് നന്നെ വിയര്‍ക്കേണ്ടിവരും. പാര്‍ട്ടിക്ക് ദോഷകരമായ സര്‍ക്കാര്‍ തീരുമാനങ്ങളൊന്നും ഇനി അംഗീകരിക്കപ്പെടില്ല. സര്‍ക്കാറിന്‍െറ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കായിരിക്കുമെന്ന നിലപാടും ഐ ഗ്രൂപ്പ് സ്വീകരിക്കും. തന്‍െറ നിലപാടുകള്‍ക്ക് ഹൈകമാന്‍ഡില്‍നിന്ന് അംഗീകാരംനേടിയ രമേശ് സര്‍ക്കാറിനെതിരെയുള്ള നിലപാട് ശക്തമാക്കും. ഇപ്പോഴത്തെ സംഭവപരമ്പരകള്‍ ഘടകകക്ഷികളിലും അതൃപ്തി വളര്‍ത്തി. തങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ചില പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയില്‍നിന്നുണ്ടായെന്നാണ് അവരുടെ പ്രധാനപരാതി. അവിശ്വാസം വര്‍ധിക്കുന്നുവെന്ന് വ്യക്തമാക്കിയുള്ള ചിലപ്രതികരണങ്ങള്‍ ഘടകകക്ഷിനേതാക്കളില്‍നിന്ന് പുറത്തുവന്നുകഴിഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപമുഖ്യമന്ത്രിപദം വീണ്ടും ചര്‍ച്ചയാക്കിയതില്‍ ലീഗിന് കടുത്ത അമര്‍ഷമുണ്ട്. ജോസ് കെ. മാണിയുടെ കേന്ദ്രമന്ത്രിമോഹം തടസ്സപ്പെട്ടതില്‍ കെ.എം. മാണിയും അതൃപ്തിയിലാണ്. |
സോളാര്‍: രാഷ്ട്രീയസമരത്തിനൊപ്പം സി.പി.എം നിയമ പോരാട്ടത്തിനും Posted: 02 Aug 2013 09:11 PM PDT Subtitle: പാര്‍ട്ടി പിന്തുണയോടെ വി.എസ് കോടതിയെ സമീപിക്കും തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുവിഷയത്തില്‍ സര്‍ക്കാറിനെതിരായ രാഷ്ട്രീയസമരത്തിനൊപ്പം സി.പി.എം നിയമസമരത്തിനും. കേസന്വേഷണത്തിലെ വീഴ്ചകളാരോപിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമനടപടിക്കൊരുങ്ങുന്നു. വി.എസിന്‍െറ വ്യവഹാരനീക്കങ്ങളെ എന്നും സംശയത്തോടെ കണ്ടിരുന്ന സംസ്ഥാന നേതൃത്വം സോളാര്‍ വിഷയത്തില്‍ അദ്ദേഹത്തിനൊപ്പം അണിനിരക്കുന്നെന്ന പ്രത്യേകതയുമുണ്ട്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും വിഭാഗീയതക്കും താല്‍കാലിക അവധി നല്‍കിയ സംസ്ഥാനനേതൃത്വവും വി.എസും ഒരുമിച്ചതോടെ സര്‍ക്കാറിനെതിരായ പ്രക്ഷോഭത്തില്‍ ഒരേസമയം വിവിധ സമരമുഖങ്ങള്‍തന്നെ തുറക്കുകയാണ് സി.പി.എം. വ്യാഴാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സോളാര്‍ തട്ടിപ്പുകേസില്‍ കോടതിയെ സമീപിക്കാനുള്ള തന്‍െറ നിലപാട് വി.എസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വി.എസിന്‍െറ നീക്കത്തിന് പിന്തുണനല്‍കാന്‍ നേതൃത്വം തിരുമാനിക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ നിന്നടക്കമുള്ള മുതിര്‍ന്ന അഭിഭാഷകരെ അണിനിരത്തിയാണ് കേസിന് പോവുകയെന്ന് വി.എസ് അറിയിച്ചു. കേസിന്‍െറ ചെലവ് സി.പി.എമ്മാവും വഹിക്കുക. വി.എസിന്‍െറ കോടതി വ്യവഹാരങ്ങളുടെ ഉറവിടത്തെ ചൊല്ലി യു.ഡി.എഫ് കേന്ദ്രങ്ങളില്‍നിന്ന് ആക്ഷേപമുണ്ടായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പിന്തുണയോടെ എല്ലാ പഴുതുമടച്ച് പോരാട്ടം നടത്താനാണ് വി.എസിന്‍െറ നിലപാട്. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതികളെ അടക്കം സര്‍ക്കാര്‍ ഒൗദ്യോഗിക സംവിധാനം ദുരുപയോഗംചെയ്ത് വിലയ്ക്കുവാങ്ങിയെന്ന ആരോപണമാണ് സി.പി.എമ്മിനുള്ളത്. ഇത് തുറന്നുകാട്ടാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുതെന്ന നിലപാടാണ് അവര്‍ക്കുമുള്ളത്. യു.ഡി.എഫിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ തലവെച്ച് കുടുങ്ങേണ്ടതില്ളെന്ന വിലയിരുത്തലിലുമാണ് സി.പി.എം. സമരത്തിന്‍െറ ആദ്യഘട്ടത്തില്‍ സര്‍ക്കാറിനെ മറിച്ചിടാന്‍ അനൗദ്യോഗിക നീക്കങ്ങള്‍ നടത്തി തിരിച്ചടി നേരിട്ട തരത്തിലുള്ള ഒരുനീക്കവും അഭിപ്രായപ്രകടനവും സി.പി.എം നേതൃത്വത്തില്‍നിന്നുണ്ടാവില്ല. യു.ഡി.എഫ് വിട്ട് ഘടകകക്ഷികള്‍ വരുമ്പോള്‍ മാത്രം അക്കാര്യം ആലോചിക്കാമെന്ന നിലപാടിലാണ് പാര്‍ട്ടി. ആഗസ്റ്റ് 12 മുതല്‍ ആസൂത്രണം ചെയ്ത അനിശ്ചിതകാല രാപകല്‍ സെക്രട്ടേറിയറ്റ് ഉപരോധം സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആരെയും സെക്രട്ടേറിയറ്റിലേക്ക് കടത്തിവിടില്ളെന്ന തീരുമാനം കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള 25,000 ബ്രാഞ്ചുകളില്‍നിന്ന് സമരത്തിനായി സന്നദ്ധഭടന്മാരെ റിക്രൂട്ട് ചെയ്യുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഓരോ ബ്രാഞ്ചില്‍നിന്ന് രണ്ടുപേരെ വീതമാണ് റിക്രൂട്ട് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്ന് അഞ്ച് മുതല്‍ പത്ത് വരെയുള്ള സന്നദ്ധ ഭടന്മാരെ അണിനരത്തും. സര്‍ക്കാര്‍ എത്ര ബലംപ്രയോഗിച്ചാലും വിട്ടുവീഴ്ചക്ക് മുതിരേണ്ടതില്ളെന്ന് തിരുമാനിച്ചിട്ടുണ്ട്. |
No comments:
Post a Comment