സ്വാഗതം
WELCOME

News Update..

Sunday, August 11, 2013

മടിച്ച് മടിച്ച് കമ്പനികള്‍; കാലക്കേട് മാറാതെ പ്രാഥമിക വിപണി Madhyamam News Feeds

മടിച്ച് മടിച്ച് കമ്പനികള്‍; കാലക്കേട് മാറാതെ പ്രാഥമിക വിപണി Madhyamam News Feeds

Link to

മടിച്ച് മടിച്ച് കമ്പനികള്‍; കാലക്കേട് മാറാതെ പ്രാഥമിക വിപണി

Posted: 11 Aug 2013 12:05 AM PDT

Image: 

ഇന്ത്യന്‍ പ്രാഥമിക വിപണിക്ക് കാലക്കേട് ഇനിയും മാറിയില്ല. മൂലധന സ്വരൂപണത്തിന് തയാറായി വന്ന കമ്പനികള്‍ പോലും പിന്നോട്ട് മാറിയ സ്ഥിതി വിശേഷത്തില്‍ നിന്ന് നേരിയ പുരോഗതി പ്രകടമാണെങ്കിലും അപകട സാധ്യത ഏറ്റെടുക്കാന്‍ കമ്പനികള്‍ ഇപ്പോഴും മടിക്കുന്നു.
2013 തുടങ്ങിയ ശേഷം ഇതുവരെ 19 കമ്പനികളാണ് ഐ.പി.ഒക്ക് (പ്രാഥമിക ഓഹരി വില്‍പനക്ക്) അനുമതി നേടിയശേഷം പദ്ധതി മാറ്റിവെച്ച് മടിച്ചുനില്‍ക്കുന്നത്. 5,200 കോടി രൂപയാണ് ഇതുവഴി മൂലധന വിപണിയിലെത്താതെ പോകുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ട് മാസങ്ങളിലായി ചില കമ്പനികള്‍ കൂടി ഐ.പി.ഒക്ക് അനുമതി തേടിയത് പ്രതീക്ഷ നല്‍കുന്നുണ്ട്. ഐ.പി.ഒ വഴിയും ഫോളോ ഓണ്‍ പബ്ളിക് ഓഫര്‍ വഴിയും മൂലധന സമാഹരണത്തിന് അനുമതി തേടി എട്ട്് കമ്പനികളാണ് രണ്ട് മാസത്തിനിടെ സെബിയുടെ അനുമതി തേടിയത്. 1700 കോടി രൂപയുടേതാണ് ഈ പദ്ധതികള്‍. ഇനോക്സ് വിന്‍ഡ്, ഷെമാരൂ എന്‍റര്‍ടെയ്ന്‍മെന്‍റ്, ട്രൈമാക്സ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍, എന്‍ജിനീയേഴ്സ് ഇന്ത്യ എന്നിവയാണ് ജൂലൈയില്‍ അനുമതി തേടിയത്. ഇന്‍റാസ് ഫാര്‍മസ്യൂട്ടിക്കല്‍, എ.സി.ബി ഇന്ത്യാ, എംക്യുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, സുന്ദരം-ക്ളേടണ്‍ എന്നിവയാണ് ഐ.പി.ഒക്ക് ജൂണില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതിനുപുറമേ മേയില്‍ വണ്ടര്‍ലാ ഹോളിഡേയ്സ് കൂടി മാത്രമാണ് നടപ്പുസാമ്പത്തിക വര്‍ഷം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. വിവിധ മേഖലകളില്‍നിന്നായി കുറഞ്ഞത് അഞ്ച് കമ്പനികളെങ്കിലും ഒരുമാസം വിഭവ സമാഹരണത്തിന് തയാറായില്ലെങ്കില്‍ പ്രാഥമിക വിപണി ഉണര്‍വിലെത്തിയെന്ന് പറയാനാവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതില്‍ എന്‍ജിനീയേഴ്സ് ഇന്ത്യയുടേതാണ് എഫ്.പി.ഒ. എന്നാല്‍ ഇവയില്‍ എത്രയെണ്ണം യാഥാര്‍ഥ്യമാകുമെന്നത് കണ്ടുതന്നെയറിയണമെന്ന് വിപണി വിദഗ്ദര്‍ പറയുന്നു.
2013 തുടങ്ങിയ ശേഷം ആദ്യ ആറുമാസത്തിനിടെ മൂന്ന് ഐ. പി.ഒകള്‍ മാത്രമാണ് നടന്നത്. ജസ്റ്റ് ഡയലിന്‍െറ 950 കോടിയുടേതായിരുന്നു ഇതില്‍ വലുത്. റെപ്കോ ഹോം ഫിനാന്‍സിന്‍െറ 270 കോടിയുടേയും ചില്ലറ വ്യാപാര ശൃംഖലയായ വി മാര്‍ട്ടിന്‍െറ 95 കോടിയുടേയുമായിരുന്നു മറ്റ് രണ്ടെണ്ണം. വിപണിയില്‍ നിന്നുള്ള തണുത്ത പ്രതികരണത്തെ തുടര്‍ന്ന് രണ്ട് കമ്പനികള്‍ക്ക് പിന്മാറേണ്ടിയും വന്നിരുന്നു. 228 കോടി സമാഹരിക്കാനെത്തിയ സായി സില്‍ക്സും സ്കോട്ട് ഗാര്‍മെന്‍റ്സുമാണ് നിക്ഷേപകര്‍ക്ക് മുന്നില്‍ വിയര്‍ത്ത് മടങ്ങിയത്.
രാജ്യത്തെ ദുര്‍ബല സാമ്പത്തിക സാഹചര്യങ്ങളും ഓഹരി വിപണിക്ക് വേണ്ടത്ര കരുത്തില്ലാത്തതും രൂപയുടെ ദുര്‍ബലാവസ്ഥയും ഉള്‍പ്പെടെ കാരണങ്ങള്‍ നിക്ഷേപകരെ പിറകോട്ട് വലിക്കുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ ഐ.പി.ഒക്ക് മടിക്കുന്നതെന്ന് മര്‍ച്ചന്‍റ് ബാങ്കുകള്‍ പറയുന്നു. പുതിയ ഐ.പി.ഒകള്‍ വിജയിപ്പിക്കുക ശ്രമകരമായിരിക്കുമെന്നും വില നിര്‍ണയം നിര്‍ണായക ഘടകമായിരിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഓഹരി വില ആറുമാസത്തിനുള്ളില്‍ ഇഷ്യൂ വിലയേക്കാള്‍ താഴെപോയാല്‍ ചില്ലറ നിക്ഷേപകരില്‍നിന്ന് പ്രമോട്ടര്‍മാര്‍ ഓഹരി തിരികെ വാങ്ങണമെന്ന നിബന്ധനയും പല കമ്പനികളെയും പിന്തിരിപ്പിക്കുന്നുണ്ട്. വലിയ കമ്പനികളുടെ പോലും ഓഹരിവിലയിലുണ്ടാകുന്ന തിരിച്ചടികളും പുനര്‍ വിചിന്തനത്തിന് കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്.
2010ല്‍ 245 രൂപക്ക് ഐ.പി.ഒ വഴി വാങ്ങിയ കോള്‍ ഇന്ത്യ ഓഹരിക്ക് കഴിഞ്ഞ തിങ്കളാഴ്ച 248 രൂപ മാത്രമായിരുന്നു വില.

സലാല ടൂറിസം ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം

Posted: 10 Aug 2013 11:56 PM PDT

Image: 

സലാല: സുഗന്ധ നഗരിയായ സലാലയില്‍ ടൂറിസം ഫെസ്റ്റിവലിന് ഗംഭീര തുടക്കം. ഈദുല്‍ ഫിത്വ്റിന്‍െറ ആഘോഷവും ഖരീഫ് സീസണിന്‍െറ ശീതളിമയും ഒന്നിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവലിലേക്ക് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി സഞ്ചാരികളാണ് എത്തിയത്. ഇനിയുള്ള 25 ദിവസം ഈ ടൂറിസം കേന്ദ്രം സഞ്ചാരികളെ വിരുന്നൂട്ടും.
ഫെസ്റ്റിവലിന്‍െറ ഉദ്ഘാടന ദിവസമായ ശനിയാഴ്ച രാത്രി നടന്ന കരിമരുന്ന് പ്രയോഗം സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നായി. ഫെസ്റ്റിവല്‍ നഗരിക്കു മുകളില്‍ വര്‍ണക്കുടകള്‍ തീര്‍ത്ത കരിമരുന്ന് പ്രയോഗം ഏറെ പേരെ ആകര്‍ഷിച്ചു.
ഫെസ്റ്റിവലിലേക്ക് 1.8 ദശലക്ഷം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പരിപാടികളും ചടങ്ങുകളും ഈ വര്‍ഷം സംഘടിപ്പിക്കുന്നുണ്ട്. മത-സാംസ്കാരിക-ശാസ്ത്ര പ്രഭാഷണങ്ങള്‍ ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
ഫെസ്റ്റിവലിന്‍െറ ഭാഗമായി തയാറാക്കുന്ന കള്‍ച്ചറല്‍ വില്ലേജില്‍ വിലായത്തുകള്‍ക്കായി മത്സരം നടത്തും. ഒമാനി വിമന്‍സ് അസോസിയേഷന്‍െറയും ദോഫാറിലെ അല്‍ വഫ സോഷ്യല്‍ സെന്‍ററിന്‍െറയും നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറുന്നുണ്ട്. ഒമാനിലെയും മറ്റു ജി.സി.സി രാഷ്ട്രങ്ങളിലെയും പരമ്പരാഗത കലാപ്രകടനങ്ങളും മുഖ്യ ആകര്‍ഷണമാണ്. കലാപ്രകടനങ്ങള്‍ക്ക് പുറമെ കായിക ഇനങ്ങളും സഞ്ചാരികളെ വിസ്മയിപ്പിക്കും.
ഫെസ്റ്റിവലില്‍ കരകൗശല വസ്തുക്കളുമായി 1100ഓളം പേരാണ് എത്തിയിരിക്കുന്നത്. കുട്ടികള്‍ക്കുള്ള വൈദ്യുതി നഗരി ഏറെ പേരെ ആകര്‍ഷിക്കുന്നുണ്ട്. സ്വകാര്യ-പൊതു സ്ഥാപനങ്ങളുടെ 30 സ്റ്റാളുകള്‍  ഫെസ്റ്റിവല്‍ നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലിനെത്തിയവര്‍ക്ക് സുരക്ഷാ ബോധവത്കരണം നല്‍കാന്‍ റോയല്‍ ഒമാന്‍ പൊലീസ് കൈപുസ്തകം വിതരണം ചെയ്തിട്ടുണ്ട്. ഉത്സവ സീസണില്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങളാണ് കൈപുസ്തകം ഉള്‍ക്കൊള്ളുന്നത്. സലാലയില്‍ മഴയുണ്ടാവുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍, ജീവന്‍ സുരക്ഷ ഉറപ്പ് വരുത്താനുള്ള മാര്‍ഗങ്ങള്‍, ആംബുലന്‍സ് അടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍, ഗതാഗത നിയമങ്ങള്‍, വേഗതാപരിധി, മൃഗങ്ങളും കന്നുകാലികളും കൂട്ടമായി റോഡിലിറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, രാത്രി കാലങ്ങളില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍, പ്രഥമ ശുശ്രൂഷ സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൈപുസ്തകത്തിലുണ്ട്. വിവിധ വിഭാഗങ്ങളുമായി സഹകരിച്ചാണ് സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയിരിക്കുന്നത്. സന്ദര്‍ശകരെ സഹായിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും റോയല്‍ ഒമാന്‍ പൊലീസിന്‍െറ  അശ്വസേനയും രംഗത്തുണ്ട്.
ഫെസ്റ്റിവലിനെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാന്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഏഴ് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍ തുറന്നിട്ടുണ്ട്. ആദം, ഹൈമ എന്നീ പ്രവിശ്യകളിലെ ഷെല്‍ പെട്രോള്‍ ഫില്ലിങ് സ്റ്റേഷന്‍, ട്രാവലേഴ്സ് ഒയാസിസ്, ഫെസ്റ്റിവല്‍ സ്ക്വയര്‍, സലാല വിമാനത്താവളം, സലാല ഗാര്‍ഡന്‍സ് മാള്‍, അല്‍ മുഖ്സൈല്‍ ബീച്ച് എന്നിവിടങ്ങളിലാണ് ടൂറിസം മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ തുറന്നത്. ബ്രോഷറുകള്‍, ദോഫാര്‍ ഗവര്‍ണറേറ്റിന്‍െറ ഭൂപടം തുടങ്ങിയവ സഞ്ചാരികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകളില്‍ ലഭിക്കും.
 

യു.ഡി.എഫില്‍ പടലപ്പിണക്കം; എന്തിനും തയാറായി എല്‍.ഡി.എഫ്

Posted: 10 Aug 2013 11:50 PM PDT

Image: 

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ മുള്‍മുനയിലാക്കി ഇടതുമുന്നണി തിങ്കളാഴ്ച ആരംഭിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധസമരം നേരിടാന്‍ സര്‍ക്കാര്‍ കച്ചമുറുക്കി ഇറങ്ങുമ്പോഴും യു.ഡി.എഫ് നേതൃത്വം അനൈക്യത്തില്‍പെട്ട് ഇരുട്ടില്‍തപ്പുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള ബഹുജനസമരം സെക്രട്ടേറിയറ്റ് പടിക്കലെത്തിയിട്ടും യു.ഡി.എഫ് യോഗം വിളിക്കാന്‍ പോലും തീരുമാനമായിട്ടില്ല. പകരം ഇന്ന് കെ.പി.സി.സി നേതൃയോഗം മാത്രമാണ് തലസ്ഥാനത്ത് ചേരുന്നത്.
അതേസമയം, ഒരു ലക്ഷം സന്നദ്ധ ഭടന്മാരെ അണിനിരത്തിയുള്ള സമരത്തിന്‍െറ അവസാന ഒരുക്കങ്ങള്‍ സമരക്രേന്ദമായ തലസ്ഥാന ജില്ലയില്‍ എല്‍.ഡി.എഫ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്നലെ എ.കെ.ജി സെന്‍ററില്‍ ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.  യു.ഡി.എഫിലെ പടലപ്പിണക്കം വ്യക്തമാക്കി പ്രതിപക്ഷസമരത്തിന് പരോക്ഷപിന്തുണ നല്‍കി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് രംഗത്ത് വന്നപ്പോള്‍ യു.ഡി.എഫിലെ അതൃപ്തരായ ചെറുകക്ഷികള്‍ കുറുമുന്നണി യോഗം ചേര്‍ന്നാണ് അനൈക്യം പരസ്യപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് ‘പിടിച്ചെടുക്കല്‍’ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് പരസ്യപ്രസ്താവന നടത്തിയ ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തിനോട് ഉന്നയിച്ച 13 ചോദ്യങ്ങള്‍ ഒഴികെ സമരരംഗത്ത് സര്‍ക്കാര്‍ ഏതാണ്ട് ഒറ്റക്കായി.
സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച യുദ്ധസമാനമായ മുന്‍കരുതല്‍ നടപടികള്‍ എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവെന്ന വിലയിരുത്തലിലാണ് ഇടത് നേതൃത്വം. ഇടത് മതേതര ദേശീയ നേതൃത്വത്തെ തന്നെ ഉദ്ഘാടനത്തിന് അണിനിരത്തുന്നതിലൂടെ സമരത്തിന് കൈവന്ന  ദേശീയശ്രദ്ധ സര്‍ക്കാറിന്‍െറ എടുത്തുചാട്ടത്തോടെ തങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായെന്നും എല്‍.ഡി.എഫ് കണക്ക്കൂട്ടുന്നു. സ്വാതന്ത്ര്യദിനത്തിന് സെക്രട്ടേറിയറ്റിന് സമീപത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ മുഖ്യമന്ത്രിയെ തടയേണ്ടന്നുമാണ് മുന്നണി തീരുമാനം.
യു.ഡി.ഫിലെ ചില പോഷക സംഘടനാ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുമെന്നറിയിച്ചതും ഇടതുമുന്നണിയെ ആവേശഭരിതരാക്കുന്നു. എല്‍.ഡി.എഫില്‍ നിന്ന് അകന്നുനിന്ന ഐ. എന്‍.എല്ലും സമരത്തില്‍ പങ്കെടുക്കും. ആഗസ്റ്റ് 12 മുതല്‍ 18 വരെയാണ് സമരത്തിന്‍െറ ആദ്യഘട്ടം. സി.പി.എമ്മിന്‍െറ 75,000 ത്തോളം പ്രവര്‍ത്തകരും സി.പി.ഐയുടെ 27,000 ത്തോളം പേരും ആര്‍.എസ്.പിയുടെ 5,000 സമരഭടന്മാരുമാണ് ഉപരോധത്തില്‍ അണിനിരക്കുന്നത്. തിരുവനന്തപുരത്തുനിന്ന് സി.പി.എമ്മിന്‍െറ 15,000 പേരും കൊല്ലത്തുനിന്ന് സി.പി.ഐയുടെ 10,000 പ്രവര്‍ത്തകരുമാണ് ചേരുന്നത്. ഇവര്‍ക്ക് ആഹാരത്തിന് 15 സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കിക്കഴിഞ്ഞു.
സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങിയതോടെ മലബാര്‍ മേഖലയില്‍ നിന്ന് സമരത്തില്‍ പങ്കെടുക്കാന്‍ കടുത്ത ആവേശമാണ് സി.പി.എമ്മിലുണ്ടാകുന്നത്. കണ്ണൂരിലടക്കം ആഗസ്റ്റ് 18 മുതല്‍ സമരത്തിനെത്താന്‍ രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തകര്‍ ആദ്യഘട്ടത്തിലേക്ക് മാറിയിട്ടുണ്ട്. സ്ത്രീകളുടെ പങ്കാളിത്തത്തില്‍ നിര്‍ബന്ധം പുലര്‍ത്തേണ്ടെന്നാണ് തീരുമാനമെങ്കിലും ഏറെ ദമ്പതികള്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. പുറമേ തലസ്ഥാന ജില്ലയില്‍ നിന്ന് 10,000 സ്ത്രീകള്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് പങ്കുചേരും.
സമരത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രവര്‍ത്തകരെ തിരുവനന്തപുരം നഗരാതിര്‍ത്തിയിലോ മറ്റുജില്ലകളിലോ വെച്ച് തടയുകയാണെങ്കില്‍ എത് നിലക്കും സമരകേന്ദ്രത്തിലെത്താന്‍ ശ്രമിക്കണമെന്നാണ് നിര്‍ദേശം. ഇത്തരത്തില്‍ പൊലീസ് തടഞ്ഞാല്‍ അതാതിടത്ത് എല്‍.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധമാവും ഉയര്‍ത്തുക. പൊലീസും ഇടത് മുന്നണി പ്രവര്‍ത്തകരുമായി ഇത്തരത്തിലുണ്ടാവുന്ന ക്രമസമാധാനപ്രശ്നം ഫലത്തില്‍ സമരത്തെ സംസ്ഥാനടിസ്ഥാനത്തില്‍ തന്നെ വ്യാപിപ്പിക്കാന്‍ സഹായകമാവുമെന്നും നേതൃത്വം കരുതുന്നു.
ഭക്ഷണ ക്യാമ്പുകള്‍ പൊലീസിനെ ഉപയോഗിച്ച് ബലമായി ഒഴിപ്പിക്കുന്നതിനെതിരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിരോധം പ്രകടിപ്പിച്ചുകഴിഞ്ഞു. നിയമം കൈയിലെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അതിന്‍െറ ഫലം അനുഭവിക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ് സി.പി.എമ്മും എല്‍.ഡി.എഫും സമരത്തെ എങ്ങനെ സമീപിക്കുന്നുവെന്നതിന്‍െറ തെളിവാണ്.
യു.ഡി.എഫിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ എന്നും പ്രശ്നപരിഹാരകരായി എത്തുന്ന മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസ് -മാണിഗ്രൂപ്പും പുലര്‍ത്തുന്ന നിസ്സംഗത ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാഠിന്യമേറ്റുന്നു. കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ വിവാദപ്രസംഗത്തിന്മേല്‍ തങ്ങള്‍ക്കുള്ള പരാതിയില്‍ ഹൈകമാന്‍ഡ് ഇടപെടാത്തതാണ് ലീഗിനെ ചൊടിപ്പിച്ചതെങ്കില്‍ മകനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാത്തതാണ് മാണിയെ അകറ്റിയത്. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന സമരവുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടും നേരിടാനുള്ള മറുതന്ത്രങ്ങള്‍ ആലോചിക്കാന്‍ പോലും ഭരണമുന്നണിക്ക് കഴിയുന്നില്ല. മുന്നണിക്കുള്ളിലെ പടലപ്പിണക്കമാണ് യു.ഡി.എഫ് യോഗം ചേരുന്നതിന് തടസ്സമായിരിക്കുന്നത്.  ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ പലവഴിക്ക് നീങ്ങുന്നതും പ്രതിപക്ഷത്തിന് രാഷ്ട്രീയമായി കരുത്തുപകരുന്നു. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഘടകകക്ഷികളെല്ലാം കോണ്‍ഗ്രസിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. മന്ത്രിസഭാ പുന$സംഘടനാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലും ഗ്രൂപ്പുതര്‍ക്കം പുകയുകയാണ്.
ഇതിനിടെ,സുരക്ഷക്ക് അമിത പ്രാധാന്യം നല്‍കിയ ആഭ്യന്തരവകുപ്പിന്‍െറ നടപടി ഭരണമുന്നണിയിലും എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ 13 ചോദ്യങ്ങള്‍ക്ക് വി.എസിന്‍്റെ മറുപടി

Posted: 10 Aug 2013 11:38 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ളെന്ന അദ്ദേഹത്തിന്‍്റെ വാദം തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിക്കെതിരെ നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. കോടതി പരാമര്‍ശവും ഉണ്ടായി. തെളിവില്ളെന്ന വാദം സരിത.എസ് നായര്‍ക്കും ഉന്നയിക്കാവുന്നതാണെന്ന് വി.എസ് പരിഹസിച്ചു. ഇന്നലെ മുഖ്യമന്ത്രി ഉന്നയിച്ച 13 ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വി.എസ്.

സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കെതിരെ ആക്ഷേപവുമായി രംഗത്ത് വന്നുകഴിഞ്ഞു. മുന്നണിയിലും മന്ത്രിസഭയിലും ഉമ്മന്‍ചാണ്ടി ഒറ്റപ്പെട്ടിരിക്കുകയാണ്. ഇനി സര്‍ക്കാറിന് അധികകാലം തുടരാനാകില്ല. സര്‍ക്കാറിനെ അട്ടിമറിക്കുകയല്ല, മറിച്ച് മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുക എന്നതായിരിക്കും സമരത്തിന്‍്റെ ലക്ഷ്യമെന്നും വി.എസ് ആവര്‍ത്തിച്ചു.

 

സ്വപ്ന സാക്ഷാത്കാരം

Posted: 10 Aug 2013 11:28 PM PDT

Image: 

മഡ്രിഡ്: വമ്പന്‍ താരങ്ങളുടെ കളിത്തൊട്ടിലായ റയല്‍ മഡ്രിഡിന്‍െറ അലെവിന്‍ എ ടീമില്‍ ഇടം നേടിയതിന്‍െറ ത്രില്ലിലാണ് മറുനാടന്‍ മലയാളി പയ്യനായ ജോഷ്വ പൈനാടത്ത്. ലോകോത്തര ക്ളബുകളായ ബാഴ്സലോണയില്‍ നിന്നും റയലില്‍ നിന്നും ജോഷ്വക്ക് വിളി വന്നിരുന്നു. ഒടുവില്‍ ഈ 11കാരന്‍ തെരഞ്ഞെടുത്തത് ഇഷ്ടതാരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന റയലിനെ. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ജോഷ്വാ റയലിന്‍െറ ഫുട്ബാള്‍ അക്കാദമിയില്‍ പന്തുതട്ടാനിറങ്ങുമ്പോള്‍ അന്നാട്ടുകാര്‍ ആഹ്ളാദത്തിലാണ്. റയല്‍ മഡ്രിഡ് എന്ന വമ്പന്‍ ക്ളബിന്‍െറ ഏഴയലത്തു പോലും ഒരു അമേരിക്കക്കാരന്‍ ഇതുവരെ എത്തിനോക്കിയിരുന്നില്ല. ഇന്ത്യന്‍ വംശജന്‍ റയലിന്‍െറ അക്കാദമിയില്‍ ചേരുന്നതും ആദ്യമായാണ്. മകന്‍െറ സ്വപ്നം സാക്ഷാത്കരിച്ചെന്നാണ് അമ്മ ജാക്കി പൈനാടത്ത് പറഞ്ഞത്. ഒരുവര്‍ഷം നീളുന്ന അക്കാദമിയിലെ പരിശീലനത്തില്‍ മകന് പിന്തുണയുമായി ജാക്കിയും കുടുംബവും ഈ മാസം അവസാനം കാലിഫോര്‍ണിയയില്‍ നിന്ന് മഡ്രിഡിലേക്ക് താമസം മാറും.
അക്കാദമിയിലേക്ക് തെരഞ്ഞെടുത്ത വിവരമറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്ന്  ജോഷ്വ പറഞ്ഞു. അമേരിക്കയില്‍ ഡി അന്‍സാ ഫോഴ്സ് ടീമില്‍ കളിക്കുമ്പോള്‍ ടീമധികൃതര്‍ റയല്‍ മഡ്രിഡിലേക്ക് അയച്ചുകൊടുത്ത വീഡിയോ ദൃശ്യമാണ് ജോഷ്വയുടെ കളിജീവിതം മാറ്റിമറിച്ചത്. റയലിനൊപ്പം ബാഴ്സയിലും ഈ കുഞ്ഞുപയ്യന്‍ ട്രയല്‍സിനെത്തിയിരുന്നു. 17 ദിവസം ബാഴ്സയുടെ അക്കാദമിയിലുണ്ടായിരുന്ന ജോഷ്വ ഒടുവില്‍ സ്വീകരിച്ചത് ബാഴ്സയുടെ എതിരാളികളുടെ ക്ഷണം. രണ്ടാമത്തെ ട്രയല്‍സിന് ശേഷമാണ് റയല്‍ ഈ താരത്തെ തെരഞ്ഞെടുത്തത്. റയലിന്‍െറ അക്കാദമിയില്‍ വീട്ടിലെപ്പോലുള്ള അന്തരീക്ഷമാണെന്ന് പയ്യന്‍ പറയുന്നു. രണ്ടാമത്തെ ട്രയല്‍സായിരുന്നു കടുപ്പം. ഒരു മത്സരത്തില്‍ റയലിന്‍െറ ജഴ്സിയണിഞ്ഞ് ഗോള്‍ നേടിയതും മറ്റാരുമല്ല.

ഇറാഖില്‍ സ്ഫോടന പരമ്പര; 50ലേറെ മരണം

Posted: 10 Aug 2013 11:21 PM PDT

Image: 

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടന പരമ്പരയില്‍ 52 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുസ് ഖൊര്‍മാട്ടോ, ജിസിര്‍ ദിയാല, ന്യൂ ബാഗ്ദാദ്, അമില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച സ്ഫോടനങ്ങളുണ്ടായത്. ഈദ് ദിനത്തില്‍ ജനത്തിരക്കുള്ള കഫേകളും മാര്‍ക്കറ്റുകളും ലക്ഷ്യം വെച്ചായിരുന്നു സ്ഫോടനങ്ങള്‍.

671 പേരാണ് ഇത്തവണ റമദാന്‍ മാസത്തില്‍ മാത്രം ഇറാഖില്‍ കൊല്ലപ്പെട്ടത്. 2007നു ശേഷം ചാവേര്‍ സ്ഫോടനങ്ങളിലും ബോംബാക്രമണങ്ങളിലും ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട റമദാന്‍ മാസമായിരുന്നു ഇത്തവണത്തേത്.

ബാഗ്ദാദ്, ഇറാഖ്, റമദാന്‍, സ്ഫോടന പരമ്പര

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; ജവാന് പരിക്ക്

Posted: 10 Aug 2013 11:19 PM PDT

Image: 

ജമ്മു: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വീണ്ടും പാക് സൈന്യത്തിന്‍െറ വെടിവെപ്പ്. കനാചക് മേഖലയില്‍ ഞായറാഴ്ച രാവിലെ 8.30 ഓടെ ഉണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് പരിക്കേറ്റു.

പാക് സേന ശനിയാഴ്ചയും വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയായിരുന്നു കഴിഞ്ഞ ദിവസം പാക്സേന വെടിവെപ്പ് നടത്തിയത്.

 

എം.ജി. ശ്രീകുമാര്‍ വിളിച്ചു; ബാദുഷ ഇനി വെറും പാട്ടുകാരനല്ല

Posted: 10 Aug 2013 08:11 PM PDT

Image: 

കോഴിക്കോട്: ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ ചാനല്‍ റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ പാടാനിറങ്ങുമ്പോള്‍ മുഹമ്മദ്ബാദുഷയുടെ പാട്ടിന്‍െറ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ഇഴ ചേര്‍ന്നിട്ടുണ്ടാവും. ഇതിനകം മാപ്പിളപ്പാട്ട് പ്രേമികളുടെ കണ്ണിലുണ്ണിയായ ഈ പതിമൂന്നുകാരന് മെലഡിയുടെ സുല്‍ത്താന്‍ എം.ജി. ശ്രീകുമാറിനൊപ്പം പാടാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.
ബാദുഷയുടെ പാട്ടുകള്‍ കേട്ട് എം.ജിയുടെ വിളി എത്തുകയായിരുന്നു. ബാദുഷ പാടിയതടക്കം പത്ത് ഗാനങ്ങളടങ്ങിയ അല്ലാഹു അക്ബര്‍ എന്ന ആല്‍ബമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ‘ഖല്‍ബില്‍ കുറിച്ചിട്ട നാമം അല്ലാഹു..............കഹനില്‍ കുറിച്ചിട്ട നാമം അല്ലാഹു.................. എന്ന് തുടങ്ങുന്നതാണ് പാട്ട്. മറ്റു പാട്ടുകള്‍ എം.ജി. ശ്രീകുമാറിന്‍േതാണ്. കാനേഷ് പൂനൂരാണ് രചന.
ചാനലിലെ ഒളിനിറഞ്ഞ പ്രതലത്തില്‍ പാടാന്‍ നില്‍ക്കുമ്പോഴും ഈ ഗായകന്‍െറ ജീവിതകഥയില്‍ അത്രയേറെ ആരും അറിയാത്ത ഒട്ടേറെ അടരുകളുണ്ട്. ഓട്ടോഡ്രൈവറായ മഞ്ചേരി മുള്ളമ്പാറവളപ്പില്‍ മുസ്തഫയുടെയും ഭാര്യ നസീറയുടെയും അഞ്ച് മക്കളില്‍ മൂന്നാമനാണ് ബാദുഷ. മാപ്പിളപ്പാട്ട് രചയിതാവ് ഹനീഫ മുടിക്കോടിന്‍െറ ഒരു ഓട്ടോ യാത്രയാണ് ബാദുഷയെ കണ്ടത്തൊന്‍ വഴിതെളിച്ചത്. കോഴിക്കോട്ടുനിന്ന് മഞ്ചേരിയിലത്തെി പന്തലൂരിലെ സ്വന്തം വീട്ടിലേക്ക് ഓട്ടോ വിളിച്ചപ്പോള്‍ മുസ്തഫയായിരുന്നു ഡ്രൈവര്‍ സീറ്റില്‍. മാപ്പിളപ്പാട്ട് രചയിതാവാണ് എന്നറിഞ്ഞപ്പോള്‍ മുസ്തഫ തന്‍െറയുള്ളില്‍ ഉറങ്ങിക്കിടന്ന സഹൃദയന്‍െറ മുഖങ്ങള്‍ പൊടിതട്ടിയെടുത്തു. ഭാര്യ നസീറ പാട്ടുകാരിയാണെന്നും എന്നാല്‍, സാമ്പത്തിക പരാധീനതയില്‍ ആ ജീവിതം നിര്‍ത്തേണ്ടി വന്നുവെന്നുമാണ് മുസ്തഫ പറഞ്ഞത്. കൂട്ടത്തില്‍ ഒന്നുകൂടെ അദ്ദേഹം പറഞ്ഞു. തന്‍െറ മകനും അതേ വഴിയിലാണ് പോകുന്നത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഹനീഫ ബാദുഷയുടെ കൊച്ചു വീട്ടില്‍ അതിഥിയായത്തെി. അന്ന് മുള്ളമ്പാറ എ.യു.പി സ്കൂളില്‍ രണ്ടാം തരം വിദ്യാര്‍ഥിയാണ് ബാദുഷ.
ഈ പാട്ടുകാരന്‍െറ ഭാവി അന്നേ മനസ്സില്‍ കുറിച്ചിട്ടിരുന്നെന്ന് ഹനീഫ പറയുന്നു. പിന്നീട് സ്കൂള്‍ കലോത്സവങ്ങളില്‍ നിരവധി തവണ സമ്മാനങ്ങള്‍ തേടിയത്തെി. ആറു വര്‍ഷം കഴിഞ്ഞാണ് പിന്നീട് ബാദുഷയെ  കണ്ടത്. ആ ബന്ധമാണ് ബാദുഷയെ ഇശല്‍ പെയ്ത്തിന്‍െറ മത്സരവേദിയില്‍ എത്തിച്ചത്. ഇശല്‍ മെഹ്ഫില്‍, ഇശല്‍ ഹാജത്ത്, മീലാദേ മുഹമ്മദ്, സര്‍ക്കാറെ ദോ ആലം തുടങ്ങിയ ആല്‍ബങ്ങളില്‍ നൂറോളം പാട്ടുകള്‍ ഇതിനകം ബാദുഷ പാടിയിരിക്കുന്നു, ഈ പതിമൂന്ന് വയസ്സിനിടയില്‍. ഭക്തിഗാനം, മെലഡി, പടപ്പാട്ട്, ഖവാലി, കത്ത് പാട്ട്, കല്യാണപ്പാട്ട് തുടങ്ങി മാപ്പിളപ്പാട്ടിന്‍െറ വിവിധ വകതിരിവുകളെല്ലാം വഴങ്ങുന്നുവെന്നതാണ് ബാദുഷയുടെ മികവെന്ന് മാപ്പിളപ്പാട്ട് നിരൂപകനും ജഡ്ജുമായ ഫൈസല്‍ എളേറ്റില്‍ പറയുന്നു.
പാട്ടില്‍ മികവ് തെളിയിക്കുമ്പോഴും പഠനത്തില്‍ ഒട്ടും പിറകിലല്ല ഈ വിദ്യാര്‍ഥിയെന്ന് അധ്യാപകരും പറയുന്നു. ഇപ്പോള്‍ മലപ്പുറം എം.എം.ഐ.ടി സ്കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിയാണ് ബാദുഷ. നിസാര്‍ തൊടുപുഴക്ക് കീഴില്‍ ക്ളാസിക്കല്‍ സംഗീതം പഠിക്കുന്നുണ്ട്. ഈയിടെ ഖത്തറില്‍ സ്റ്റേജ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. പാട്ടുകള്‍ പാടുമ്പോഴും നാടിന്‍െറ ഓമനയാകുമ്പോഴും ബാദുഷക്കും കുടുംബത്തിനും സ്വന്തമായി വീടില്ല. ഈ കൊച്ചു പ്രതിഭയുടെ മനസ്സില്‍ ആ വേദന മങ്ങാതെ നിലനില്‍ക്കുന്നുണ്ട്. ഓരോ മത്സരം കഴിഞ്ഞ് വരുമ്പോഴും കിട്ടുന്ന പണം വല്യുമ്മയെ ഏല്‍പിച്ച് അവന്‍ പറയാറുണ്ട്, നമുക്ക് വേണം ഒരു മൂന്ന് സെന്‍റ് സ്ഥലം. എന്നിട്ട് അവിടെ  സ്വന്തമായൊരു വീടുവെക്കണം.
ഹസീബ്, തുറക്കല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ബാസിത്, മുള്ളമ്പാറ എ.യു.പി.എസ് വിദ്യാര്‍ഥികളായ ബാസില, നുജൂം എന്നിവരാണ് ബാദുഷയുടെ സഹോദരങ്ങള്‍. മീഡിയ വണ്‍ ചാനലിന്‍െറ ‘പതിനാലാം രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റിഷോയുടെ ഗ്രാന്‍ഡ് ഫിനാലെയിലാണ് ബാദുഷ മത്സരാര്‍ഥിയായത്തെുന്നത്.

രാജ്യരക്ഷകന്‍

Posted: 10 Aug 2013 07:31 PM PDT

Image: 

മയത്തില്‍ ഒരു കാര്യംപറയാന്‍ അറയ്ക്കാപ്പറമ്പില്‍ കുര്യന്‍ ആന്‍റണിയെ കഴിഞ്ഞിട്ടേ ആളുള്ളൂ. നയകോവിദനാണ് പണ്ടു മുതലേ. മയത്തില്‍ പറഞ്ഞ് ആളെ മയക്കുന്ന പരിപാടി കേരളത്തിലും പയറ്റിയതാണ്. വിചാരിച്ച മയം പറഞ്ഞ കാര്യത്തിന് ഇല്ലാതെ പോയി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കസേര തന്നെ വേണ്ടെന്നു വെച്ചയാളാണ്. സൗമ്യനായും സാത്വികനായും പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ നയകോവിദന്‍ പല അടവും പ്രയോഗിക്കും. അത് വ്യക്തിപരമായ നയതന്ത്രജ്ഞതയുടെ കാര്യം. ദക്ഷിണേഷ്യയിലെ വലിയ ഒരു രാജ്യത്തിന്‍െറ രക്ഷകനായിരിക്കുന്ന അവസരത്തില്‍ പക്ഷേ, മയം ആവശ്യത്തിനില്ളെങ്കില്‍ കാര്യങ്ങള്‍ കുഴയും. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തേണ്ട പണി പ്രതിരോധമന്ത്രിക്കാണ്. വന്‍തോതില്‍ ആയുധവുമായി എത്തിയ ഇരുപത് ഭീകരരും പാകിസ്താന്‍ സേനയുടെ യൂനിഫോമിട്ടവരുമാണ് ആക്രമണം നടത്തിയത് എന്നാണ് ആന്‍റണി പറഞ്ഞത്. പാകിസ്താന്‍ സേനയുടെ യൂനിഫോമിട്ടു എന്നതുകൊണ്ടു മാത്രം അവര്‍ പാകിസ്താന്‍കാരാവണമെന്നില്ല എന്ന സൂചന കൂടിയുണ്ട് പ്രസ്താവനയില്‍. സംഭവം ഭീകരാക്രമണമാണ് എന്ന നിഗമനവും അതിലുണ്ട്. അതിന്‍െറ പേരില്‍ ബി.ജെ.പിയുടെ അവകാശലംഘന നോട്ടീസും കിട്ടി. മയത്തില്‍ സംസാരിച്ച് ആരെയും പാട്ടിലാക്കുന്ന ഒരാള്‍ ആദ്യമായി നേരിട്ട പ്രതിപക്ഷരോഷം. സ്വന്തം വാക്കുകള്‍ വിഴുങ്ങി എന്‍െറ പിഴ, എന്‍െറ പിഴ, എന്‍െറ വലിയ പിഴ എന്ന് തിരുത്തിയിട്ടുണ്ട് ഇപ്പോള്‍.
എഴുതിക്കിട്ടിയ പ്രസ്താവന അതേപടി വായിക്കുകയായിരുന്നു. ഇന്ത്യന്‍ ഡിപ്ളോമസി സെന്‍സര്‍ ചെയ്തുകൊടുത്ത പ്രസ്താവന. രാജ്യരക്ഷാമന്ത്രാലയവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും ചേര്‍ന്ന് തയാറാക്കിയതാണ് പ്രസ്താവന. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനപ്രക്രിയയെ തകിടം മറിക്കരുതെന്ന് കരുതിയാണത്രെ ഈ മയപ്പെടുത്തല്‍ നടന്നത്. അടുത്ത മാസം ആദ്യം ന്യൂയോര്‍ക്കില്‍ മന്‍മോഹന്‍ സിങ്ങും നവാസ് ശരീഫും കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.  അപ്പോള്‍ അത് മയപ്പെടുത്തല്‍ തല്‍പരനായ കുര്യന്‍ ആന്‍റണിയുടെ മാത്രം കരവിരുതല്ല. സമാധാനം നല്ലതു തന്നെ. അത് വേണ്ടതുമാണ്. അതിര്‍ത്തിയില്‍ ഇപ്പോള്‍ നടന്നത് ആക്രമണമാണ്. യുദ്ധം നടക്കുമ്പോള്‍ അതു കണ്ടില്ളെന്ന് നടിച്ച് സമാധാനം പുലരട്ടെ എന്ന് ആഗ്രഹിക്കുന്നതിന്‍െറ യുക്തി പലര്‍ക്കും ബോധ്യമാവാതെ പോയി.
‘മിസ്റ്റര്‍ ക്ളീന്‍’ ഇമേജ് തലക്കു പിടിച്ചതിന്‍െറ പ്രശ്നങ്ങള്‍ പലപ്പോഴും കാണിച്ചിട്ടുണ്ട്. പാര്‍ലമെന്‍റില്‍ ഒരിക്കല്‍പോലും പ്രതിപക്ഷരോഷം നേരിടാത്ത മന്ത്രി എന്ന പ്രതിച്ഛായ കാത്തുസൂക്ഷിക്കാനുള്ള ശ്രമവും കാണും ഇതിനു പിന്നില്‍. പ്രതിച്ഛായയുടെ തടവുകാരനായിരുന്നു എന്നും. സ്വന്തം പ്രതിബിംബത്തിന്‍െറ കെണിയില്‍ പെട്ടുപോയ ഒരാള്‍. ഇന്ത്യന്‍ പ്രതിരോധമന്ത്രിക്ക് കുറേക്കൂടി ഉറച്ച ശബ്ദവും ശക്തമായ നിലപാടും വേണമെന്ന അഭിപ്രായക്കാരാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ലോകത്തെ ഇന്ത്യന്‍ യുവത. ആന്‍റണിയുടെ ലാളിത്യത്തിലൂന്നിയ ശരീരഭാഷ ആക്രമണോത്സുകമായ രാജ്യസ്നേഹത്തിനും തീവ്രദേശീയതക്കും നിരക്കുന്നതല്ല. യുദ്ധകാഹളം മുഴക്കുന്ന, മറ്റു രാജ്യങ്ങളെ പേടിപ്പിച്ചുനിര്‍ത്തുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന പ്രതിരോധമന്ത്രിയെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പാക്വിരുദ്ധവികാരത്തെ ഇന്ത്യന്‍മനസ്സില്‍ ആളിക്കത്തിക്കുന്ന വിധത്തില്‍ പെരുമാറുകയും അതുവഴി പാകിസ്താനിലെ ഭൂരിപക്ഷമായ, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി നിര്‍ത്തുകയും ചെയ്യുന്ന ഒരാളെ. അതുകൊണ്ടുതന്നെ തീവ്രദേശീയതയുടെ വക്താക്കള്‍ക്ക് ആന്‍റണിയുടേതുപോലുള്ള സംയമനപൂര്‍ണമായ സമീപനങ്ങള്‍ ദഹിക്കില്ല. ആന്‍റണി മുണ്ടുടുക്കുന്നതുപോലും ഉള്‍ക്കൊള്ളാനാവാത്തവരുണ്ട് അക്കൂട്ടത്തില്‍.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും നാള്‍ ഈ കസേരയിലിരുന്ന വേറൊരാളില്ല. ഏഴുകൊല്ലമായി ഈ പദവിയില്‍. അതിനിടയില്‍ വിവാദങ്ങള്‍ കൊഴുത്തിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ കേട്ടാല്‍ പോലും പിണങ്ങി രാജിവെച്ചുപോവുന്ന ശീലമുണ്ടായിരുന്നു പണ്ട്. പിടിച്ച പുളിങ്കൊമ്പില്‍നിന്നു പിടിവിടില്ളെന്ന് ഉറച്ചിട്ടുണ്ട് ഇപ്പോള്‍. അതുകൊണ്ടാണ് ഹെലികോപ്ടര്‍ കുംഭകോണം പുറത്തുവന്നപ്പോള്‍ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച് ഒഴിയാതിരുന്നത്. പ്രതിരോധ ഇടപാടുകളില്‍ അഴിമതി പതിവാണ്. അത് താനായിട്ട് വിചാരിച്ചാല്‍ തടയാനാവുന്ന ഒന്നല്ളെന്ന് കരുതി തുടരുകയായിരുന്നു അധികാരത്തില്‍. സായുധസേനയും സിവിലിയന്‍ ബ്യൂറോക്രസിയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വിഷലിപ്തമായി തുടരുകയാണ്. ഇടക്കിടെയുള്ള ചളിവാരിയേറിലേക്ക് അത് ചെന്നത്തെും. വി.കെ. സിങ്ങിന്‍െറ പ്രായപ്രശ്നത്തില്‍ നാമത് കണ്ടതാണ്. അത്തരം സാഹചര്യങ്ങളില്‍ തന്‍െറ മന്ത്രാലയത്തില്‍ വരുന്ന വീഴ്ചകള്‍ കണ്ട് സംവിധാനങ്ങള്‍ പരിഷ്കരിക്കാനൊന്നും ആന്‍റണി മെനക്കെട്ടിട്ടില്ല. സന്ദേഹം, സങ്കോചം, തീരുമാനമില്ലായ്മ ഇത്യാദിയായ കാര്യങ്ങള്‍ എപ്പോഴും അലട്ടുന്നുണ്ട്. പ്രതിരോധരംഗത്തെ പരിഷ്കാരത്തിനായുള്ള നരേഷ് ചന്ദ്ര സമിതിയുടെ നിര്‍ദേശങ്ങള്‍ ബ്യൂറോക്രസിക്ക് ഒപ്പം നിന്ന് തടയുകയായിരുന്നു ആന്‍റണി.
സന്യാസിയോ മൗനിയായിരുന്ന് പാപം ചെയ്യുന്ന ആളോ എന്ന ചോദ്യം പലയിടങ്ങളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രിയെ മൗനി എന്നാണ് വിളിക്കാറ്. തന്‍െറ മന്ത്രിസഭയിലെ പലരും പാപം ചെയ്യുന്നതും രാജ്യത്തിന്‍െറ ഖജനാവു കട്ടുമുടിക്കുന്നതും കണ്ടിട്ടും മന്‍മോഹന്‍ മൗനം ഭഞ്ജിച്ചില്ല. പ്രധാനമന്ത്രിപദം കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള പദവിയാണ് പ്രതിരോധമന്ത്രിയുടേത്. പ്രതിച്ഛായയുടെ പേരില്‍ സല്‍കീര്‍ത്തിയുണ്ടെങ്കിലും  ആശയവിനിമയശേഷിയുടെ കാര്യത്തില്‍ പിന്നിലാണ്. രണ്ടുപേരും ഒരുപോലെ ഇന്ദിര കുടുംബത്തിന്‍െറ വിനീത വിധേയര്‍, വിശ്വസ്തസേവകര്‍. സോണിയയുടെ വിമര്‍ശകരില്‍നിന്ന് സുരക്ഷിതമായ അകലം സൂക്ഷിക്കുന്നയാളാണ് ആന്‍റണിയെന്ന് എം.ഡി നാലപ്പാട്ട് എഴുതിയിട്ടുണ്ട്. തന്‍െറ മാതാവ് കമല സുരയ്യ പുണെയിലെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ താന്‍ ഇളയസഹോദരനായി കണ്ടിരുന്ന ആന്‍റണിയെ കാണണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, സുരയ്യ സോണിയ ഗാന്ധിയുടെ വിമര്‍ശകയാണ് എന്ന് ആന്‍റണിക്ക് അറിയാമായിരുന്നു. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയാല്‍ സോണിയ തന്നോടു വിശദീകരണം ചോദിക്കുമോ എന്നുപേടിച്ച് ആന്‍റണി വന്നില്ളെന്ന് നാലപ്പാട്ട് എഴുതിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യരക്ഷാ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പണവും പെണ്ണും മദ്യവും ഒഴുക്കി ആയുധമിടപാടുകാര്‍ തഴച്ചുവളര്‍ന്നു. ഇന്ത്യന്‍ രൂപയുടെ വിലയിടിച്ചിലിനു വരെ ഇതിടയാക്കി. വിദേശബാങ്കുകളില്‍ രഹസ്യ അക്കൗണ്ടുള്ളവര്‍ക്ക് കുശാലായി. അനധികൃത ചാനലുകളിലൂടെ വിദേശത്തേക്ക് അയക്കുന്ന ഓരോ യൂറോക്കും ഡോളറിനും കൂടുതല്‍ ഇന്ത്യന്‍ രൂപ അവര്‍ക്കു കിട്ടി. പ്രതിരോധ മന്ത്രാലയത്തിലെ ഇടപാടുകളെക്കുറിച്ച് എന്തെങ്കിലും ഒരു അന്വേഷണം നടത്താന്‍ ആന്‍റണി തയാറായിരുന്നെങ്കില്‍ അത് രാജ്യത്തിന് നല്‍കുന്ന സേവനമാവുമായിരുന്നു.

രാപകല്‍ സെക്രട്ടേറിയറ്റ് ഉപരോധത്തിന് മണിക്കൂറുകള്‍ മാത്രം

Posted: 10 Aug 2013 12:30 PM PDT

Image: 
Subtitle: 
സമരക്കാരെ താമസിപ്പിക്കരുതെന്ന് വീട്ടുടമകള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: ഇടതുമുന്നണി തിങ്കളാഴ്ച ആരംഭിക്കുന്ന അനിശ്ചിതകാല രാപകല്‍ സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷക്കെ പ്രതിപക്ഷവും സര്‍ക്കാറും നേര്‍ക്കുനേര്‍. ഭരണസിരാകേന്ദ്രത്തെയും തലസ്ഥാന നഗരത്തെയും പൂര്‍ണമായും സ്തംഭിപ്പിച്ചേക്കാവുന്ന ഉപരോധത്തെ നേരിടാന്‍ യുദ്ധസമാന തയാറെടുപ്പാണ്് സര്‍ക്കാര്‍ നടത്തുന്നത്. എന്തിനും തയാറാണെന്ന നിലപാടിലാണ് എല്‍.ഡി.എഫ്.
സെക്രട്ടേറിയറ്റിന്‍െറ സുരക്ഷാചുമതല സി.ആര്‍.പി.എഫിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. സമരക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നിലത്തൊതിരിക്കാനുള്ള മുന്നൊരുക്കം പൊലീസ് തുടരുകയാണ്. സെക്രട്ടേറിയറ്റിന്‍െറ ഒരു ഗേറ്റ് എന്ത് വിധേനയും തുറന്ന് അതിലൂടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന ഉറച്ചനിലപാടിലാണ് സര്‍ക്കാര്‍. നാല് ഗേറ്റുകളും ഉപരോധിച്ച് സെക്രട്ടേറിയറ്റിന്‍െറ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന പ്രഖ്യാപനത്തില്‍ എല്‍.ഡി.എഫ്. ഉറച്ചുനില്‍ക്കുകയാണ്.
അഞ്ച് കമ്പനി കേന്ദ്രസേനയാണ് തലസ്ഥാനത്ത് എത്തിയത്. മൊത്തം 10 കമ്പനി കേന്ദ്രസേന ഞായറാഴ്ചയോടെ തലസ്ഥാനത്ത് എത്തുമെന്നാണ് വിവരം. മറ്റ് ജില്ലകളിലും കേന്ദ്രസേനയെ വിന്യസിപ്പിക്കും. കണ്ണൂര്‍, തൃശൂര്‍, കൊല്ലം,  ആലപ്പുഴ ജില്ലകളിലാണ് കേന്ദ്രസേനയെ വിന്യസിക്കുക. ആവശ്യമെങ്കില്‍ എല്ലാ ജില്ലകളിലും കേന്ദ്രസേനയെ വിന്യസിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ഉപരോധത്തിന്‍െറ സ്വഭാവം നോക്കിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
ഞായറാഴ്ച സ്ഥിതി പരിശോധിച്ചശേഷം കേന്ദ്രസേന റൂട്ട്മാര്‍ച്ച് നടത്തും. ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ ഫോഴ്സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ് എന്നിവയുടെ സേവനമാണ് ലഭ്യമാക്കുന്നത്. സെക്രട്ടേറിയറ്റിന്‍െറ സുരക്ഷാ ചുമതല ഏറ്റെടുക്കുന്ന സി.ആര്‍.പി.എഫിനാകും കന്‍േറാണ്‍മെന്‍റ് ഗേറ്റിന്‍െറ ഉത്തരവാദിത്തം. സിറ്റി പൊലീസ് കമീഷണര്‍ പി. വിജയനാണ് കേന്ദ്രസേനയെ നയിക്കുക. തെലങ്കാന പ്രക്ഷോഭത്തെ നേരിട്ടിരുന്ന സി.ആര്‍.പി.എഫ് കമ്പനിയെയാണ് ഇവിടേക്ക് കൊണ്ടുവരുന്നത്.  
പുറമെ ഒരു കമ്പനി വനിതാ സി.ആര്‍.പി.എഫുകാരും എത്തുന്നുണ്ട്. തലസ്ഥാനത്തെ വിവിധ കോളജുകളിലും സ്കൂളിലുമാണ് കേന്ദ്ര സേനക്ക് താമസസൗകര്യം ഒരുക്കിയത്.
തലസ്ഥാനനഗരിയില്‍ ആറായിരം പൊലീസുകാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ ഐ.ജി, കമീഷണര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പൊലീസുകാരെ വിന്യസിപ്പിക്കുക. ഒമ്പത് എസ്.പി.മാര്‍, 60 ഡി.വൈ.എസ്.പിമാര്‍, 90 സി.ഐമാര്‍, 200 എസ്.ഐമാര്‍, 300 വനിതാപൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നഗരത്തിലിറങ്ങും. 70 അംഗ തണ്ടര്‍ബോള്‍ട്ടിന്‍െറ സേവനവും ഉറപ്പാക്കി.
നഗരപരിധിയില്‍ വൈകുന്നേരം ആറു മുതല്‍ മദ്യനിരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭാ പരിധിയിലെ ബാറുകളും ബിവറേജസ് കോര്‍പറേഷന്‍ വിപണനശാലകളും തുറക്കരുതെന്നാണ് ഉത്തരവ്. ഉപരോധ സമരം തീരുംവരെയാണു മദ്യ നിരോധം. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം വിനോദ് കുമാറാണ്  ഉത്തരവിറക്കിയത്. നഗരത്തില്‍ നിരോധാജ്ഞ പുറപ്പെടുവിക്കണമെന്ന സിറ്റി പൊലീസിന്‍െറ നിര്‍ദേശവും എ.ഡി.എമ്മിന്‍െറ പരിഗണനയിലാണ്.
സമരക്കാരെ താമസിപ്പിക്കരുതെന്ന് കാട്ടി ഹോട്ടലുകള്‍ക്കും വീട്ടുടമകള്‍ക്കും പൊലീസ് നോട്ടീസ് നല്‍കി. സമരക്കാരെ വീടുകളില്‍ താമസിപ്പിക്കരുതെന്ന് കാണിച്ച്  സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കും  നോട്ടിസ് നല്‍കി. നഗരസഭാ പരിധിയിലെ ടെന്‍റുകള്‍ പൊളിച്ചു നീക്കാന്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടെങ്കിലും മേയര്‍ ആവശ്യം തള്ളി. വാഹനങ്ങള്‍ വിട്ടുകൊടുക്കരുതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്കും  പൊലീസ്  നോട്ടീസ് നല്‍കി.
ജീവനക്കാര്‍ക്ക് യാതൊരു വിധ അവധിയും അനുവദിക്കില്ളെന്ന് ചീഫ്സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ സൗകര്യാര്‍ഥം റെയില്‍വേസ്റ്റേഷന്‍ മേലാറന്നൂര്‍, വികാസ്ഭവന്‍, മ്യൂസിയം ജംഗ്ഷന്‍, ജവഹര്‍നഗര്‍ എന്നിവിടങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിപ്രത്യേക സര്‍വീസും ഏര്‍പ്പെടുത്തി.
 തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത ആര്‍ക്കും സെക്രട്ടേറിയറ്റിലേക്ക് പ്രവേശം അനുവദിക്കില്ല. സ്വാതന്ത്ര്യദിന പരേഡിന്‍െറ പരിശീലനത്തിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കും.
സര്‍ക്കാര്‍ സംവിധാനം ശക്തമാക്കിയതോടെ ഉപരോധവും ശക്തമാക്കാനുള്ള നീക്കത്തിലാണ് എല്‍.ഡി.എഫ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP