സ്വാഗതം
WELCOME

News Update..

Monday, August 12, 2013

കശ്മീര്‍ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു Madhyamam News Feeds

കശ്മീര്‍ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു Madhyamam News Feeds

Link to

കശ്മീര്‍ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Posted: 12 Aug 2013 12:14 AM PDT

Image: 

ശ്രീനഗര്‍: കശ്മീരില്‍ വ്യാപിക്കുന്ന വര്‍ഗീയ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍  ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജമ്മുവില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

കശ്മീരിലെ കിശ്ത്വര്‍ ജില്ലയില്‍ നാല് ദിവസമായി തുടരുന്ന വര്‍ഗീയ സംഘര്‍ഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ തിങ്കളാഴ്ച ഒരാള്‍ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ കൂടി കഴിഞ്ഞ ദിവസം നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. ജമ്മു, ദോദ, സാംബ, ഉദ്ധംപൂര്‍, രജോരി തുടങ്ങിയ ജില്ലകളിലാണ് കഴിഞ്ഞദിവസം രാത്രി സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. മേഖലയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ മൊബൈല്‍, ഇന്‍്റര്‍നെറ്റ് സര്‍വീസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവടെ നിന്നുമുള്ള അമര്‍നാഥ് തീര്‍ഥാടനവും രണ്ട് ദിവസമായി റദ്ദാക്കിയിരിക്കുകയാണ്.

കിശ്ത്വാര്‍ സന്ദര്‍ശിക്കാനത്തെിയ ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റിലിയെ ജമ്മു വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച ബി.ജെ.പി, ജമ്മു കശ്മീര്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശവുമായി രംഗത്തത്തെിയിരുന്നു. എന്നാല്‍, ബി.ജെ.പി ഉള്‍പ്പെടെയുള്ള  കക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ആരോപിച്ചു.
ച്ചു.

 

കുരുവിളക്കെതിരെ എപ്പോഴാണ് കേസെടുത്തതെന്ന് ഹൈകോടതി

Posted: 12 Aug 2013 12:09 AM PDT

Image: 

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ വ്യവസായി എം.കെ. കുരുവിളക്കെതിരെ എപ്പോഴാണ് കേസെടുത്തതെന്ന് ഹൈകോടതി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിന് ശേഷമാണോ കേസെടുത്തതെന്നും ഹൈകോടതി സര്‍ക്കാറിനോട് ചോദിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശീദകരണം നല്‍കണമെന്ന് ജസ്റ്റിസ് വി.കെ. മോഹനന്റെ നേതൃത്വത്തിലുള്ള ബഞ്ച് ആവശ്യപ്പെട്ടു.
 

ഐ.എന്‍.എസ് വിക്രാന്ത് നീരണിഞ്ഞു

Posted: 11 Aug 2013 11:33 PM PDT

Image: 

കൊച്ചി: ആദ്യ ഇന്ത്യന്‍ നിര്‍മിത വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് നീറ്റിലിറക്കി. പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയുടെ സാന്നിധ്യത്തില്‍ ഭാര്യ എലിസബത്ത് ആന്‍റണിയാണ് നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചത്. യാനങ്ങള്‍ സേന മേധാവികളുടെയോ ഓഫിസര്‍മാരുടെയോ ഭാര്യമാര്‍ നീറ്റിലിറക്കുന്നതാണ് പാരമ്പര്യം. പ്രതിരോധ രംഗത്തിന് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിതെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്‍റണി പറഞ്ഞു. കപ്പിലിന്‍െറ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.

നിര്‍മാണത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാക്കി ജലം തൊടുന്ന വിക്രാന്ത് അവശേഷിക്കുന്ന രണ്ടുഘട്ട നിര്‍മാണവും പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി 2018 സെപ്റ്റംബറില്‍ കമീഷനിങ് നടത്തി നാവികസേനയുടെ ഭാഗമാകും. പ്രതിരോധരംഗത്ത് പുതുചരിത്രമെഴുതി ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന പ്രഥമ വിമാനവാഹിനിയായ വിക്രാന്ത് കേരളത്തിന് അഭിമാനമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിലാണ് (സി.എസ്.എല്‍) പണി തീര്‍ത്തിരിക്കുന്നത്.

30 വിവിധ തരം യുദ്ധവിമാനങ്ങളെ കപ്പലിന് വഹിക്കാനാകും. 3,260 കോടി രൂപയാണ് പ്രോജക്ട് 71 എന്ന പേരിലുള്ള വിമാനവാഹിനിയുടെ നിര്‍മാണത്തിന് ചെലവ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, നിര്‍മാണച്ചെലവ് കൃത്യമായി വ്യക്തമാക്കാന്‍ ഷിപ്പ്യാര്‍ഡ് അധികൃതര്‍ തയാറായിട്ടില്ല. നാവികസേനയും ഷിപ്പ്യാര്‍ഡും സംയുക്തമായാണ് കപ്പല്‍ നിര്‍മിക്കുന്നത്.

40000 ടണ്‍ ഭാരമുള്ള ഇത്തരത്തിലൊരു  യുദ്ധകപ്പല്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാണ് ഇന്ത്യ. യു.എസ്, ഫ്രാന്‍സ്, റഷ്യ, ഇംഗ്ളണ്ട് എന്നീ  രാജ്യങ്ങളാണ് മുന്‍ഗാമികള്‍. അത്യാധുനിക ആയുധ-കപ്പലോട്ട  സാങ്കേതിക വിദ്യകളാണ് കപ്പലില്‍ ഉപയോഗിക്കുന്നത്. ദീര്‍ഘദൂര ഭൂതല വ്യോമ മിസൈല്‍ (എല്‍.ആര്‍.എസ്.എ.എം), ബഹുതല റഡാര്‍ സംവിധാനം, ക്ളോസ് ഇന്‍ വെപണ്‍ സിസ്റ്റം എന്നിവയാണ് കപ്പലിന്‍െറ പ്രത്യേകതകള്‍. മിഗ് 29 കെ യുദ്ധവിമാനങ്ങളും യുദ്ധത്തിനുപയോഗിക്കുന്ന ചെറുവിമാനങ്ങളും (എല്‍.സി.എ), ഹെലികോപ്ടറുകളും വിമാനവാഹിനിയിലുണ്ടാകും.

രണ്ടാം ഘട്ടത്തില്‍ അലൈന്‍മെന്‍റും  കപ്പലിന്‍െറ ഉള്‍ഭാഗത്തെ പണികളുമാണ് നടത്തുക.  മുന്നാം ഘട്ടത്തില്‍ അത്യാധുനിക ആയുധങ്ങളും യുദ്ധവിമാനങ്ങളും ഇതില്‍ ഘടിപ്പിക്കും. ഇതിനുശേഷം 2017ല്‍ പരീക്ഷണ ഓട്ടം നടത്തും.

അരിപ്പയില്‍ ഏറ്റെടുത്ത ഭൂമിയുടെ കണക്കുകളില്‍ ഏക്കറുകളുടെ വ്യത്യാസം; വ്യക്തതയില്ലാതെ റവന്യൂ വകുപ്പ്

Posted: 11 Aug 2013 11:21 PM PDT

കുളത്തൂപ്പുഴ: അരിപ്പയില്‍ സര്‍ക്കാര്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയുടെ അളവ് സംബന്ധിച്ച് റവന്യൂ വകുപ്പിന് കൃത്യതയില്ല. വകുപ്പിന്‍െറ കണക്കുകള്‍ പലതും പലവഴിക്ക്. അരിപ്പയിലെ റവന്യൂ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍  മുസലിയാര്‍ ഗ്രൂപ്പിന്‍െറ കൈയില്‍ നിന്ന് ഏറ്റെടുത്തിരുന്നു. ഈ ഭൂമി സംബന്ധിച്ച റവന്യൂ വകുപ്പിന്‍െറ പത്തനാപുരം താലൂക്ക് ഓഫിസില്‍ നിന്നും കൊല്ലം കലക്ടറേറ്റില്‍ നിന്നും ലഭിച്ച കണക്കുകള്‍ തമ്മില്‍ തന്നെ ഏക്കറുകളുടെ വ്യത്യാസമുണ്ട്. വിവരാവകാശ നിയമപ്രകാരം സോളിഡാരിറ്റി ജില്ലാ സെക്രട്ടറിക്ക് ലഭിച്ച കണക്കുകളിലാണ് ഭൂമി സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്ന് വകുപ്പ് സമ്മതിച്ചിരിക്കുന്നത്. 
വിവരാവകാശ നിയമ പ്രകാരം  കലക്ടറേറ്റില്‍നിന്ന് ലഭിച്ച കണക്കുപ്രകാരം ഭൂമിയുടെ വിസ്തൃതി 94 ഏക്കറും താലൂക്ക് ഓഫിസില്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രകാരം യഥാക്രമം 86.83 ഏക്കറുമാണ്. ഇതില്‍ തന്നെ എട്ട് ഏക്കറിന്‍െറ വ്യത്യാസം പ്രകടമാണ്. പട്ടികവര്‍ഗ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനായി 13.55 ഏക്കറും ചെങ്ങറ ഭൂസമരക്കാര്‍ക്കായി 21.54 ഏക്കറും ചേര്‍ത്ത് മൊത്തം 35.09 ഏക്കര്‍ സ്ഥലം വിതരണം ചെയ്തതായി താലൂക്ക് ഓഫിസില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. കലക്ടറേറ്റില്‍ നിന്ന് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയ കണക്ക് പ്രകാരം പട്ടികവര്‍ഗക്കാര്‍ക്കായി നാല്‍പത് ഏക്കര്‍ വിതരണം ചെയ്തതായാണ് വ്യക്തമാവുന്നത്. ഇതിലും അഞ്ച് ഏക്കര്‍ ഭൂമി കാണാനില്ല. ബാക്കി 54 ഏക്കര്‍ ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്കായി വിതരണം ചെയ്യാന്‍ ബാക്കിയുണ്ടെന്നും ഇതിലേക്കായി 61 ഗുണഭോക്താക്കളെ പട്ടികവര്‍ഗ വികസന വകുപ്പ് കണ്ടെത്തിയതായും ഇവര്‍ക്ക് 50 സെന്‍റ് വീതം നല്‍കാന്‍ തീരുമാനമായിട്ടുള്ളതായും വ്യക്തമാക്കുന്നുണ്ട്. 
അതേ സമയം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഏറ്റെടുത്ത ഭൂമിയുടെ കൃത്യമായ കണക്കുപോലും നല്‍കുന്നതിന് വകുപ്പിന് സാധിക്കാത്തതിനുപിന്നിലെന്ന ആക്ഷേപം ശക്തമാണ്. ചെങ്ങറ ഭൂസമരക്കാര്‍ക്ക് ഭൂമി വിതരണം ചെയ്തതിലും വകുപ്പിന്‍െറ കെടുകാര്യസ്ഥത വ്യക്തമാണ്.  വളരെയേറെ പരിശോധനകള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷമാണ് ചെങ്ങറ സമരക്കാര്‍ക്ക് അരിപ്പയില്‍ ഭൂമി വിതരണം ചെയ്തത്. എന്നാല്‍ ഇരുപത് പേര്‍ക്ക് ഭൂമി അനുവദിച്ചതില്‍ രണ്ടു പേര്‍ ഇനിയും പട്ടയം കൈപ്പറ്റിയിട്ടില്ല. കൂടാതെ രണ്ടുപേര്‍ പട്ടയം കൈപ്പറ്റിയെങ്കിലും നാളിതുവരെ അരിപ്പയിലെ ഭൂമിയിലെത്തി അവകാശം സ്ഥാപിച്ചിട്ടില്ല. ഒപ്പം അരിപ്പയില്‍ ഭൂമി ലഭിച്ചവരില്‍ ഒരാള്‍ മറ്റൊരു പേരില്‍ പാലക്കാട് ഭൂമി കൈവശപ്പെടുത്തിയതായും ആരോപണമുയരുന്നുണ്ട്. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് റവന്യൂ വകുപ്പിന്‍െറ കൈവശം ഏറ്റെടുത്ത ഭൂമി സംബന്ധിച്ച് വ്യക്തമായ യാതൊരു കണക്കും ഇല്ലെന്നുള്ളതാണ്. വിവരാവകാശ നിയമപ്രകാരം വിരുദ്ധ കണക്കുകള്‍ നല്‍കിയ വകുപ്പിന്‍െറ നടപടിക്കെതിരെ സോളിഡാരിറ്റി ജില്ലാസെക്രട്ടറി ഷഫീഖ് ചോഴിയക്കോട് അപ്പീല്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഒപ്പം ലാന്‍ഡ് റവന്യൂ ബോര്‍ഡിനും ഇതു സംബന്ധിച്ച് പരാതി നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

12 റോഡുകളും ഉപരോധിക്കും

Posted: 11 Aug 2013 11:05 PM PDT

Subtitle: 
ചുമതലകള്‍ കോടിയേരിയും ഐസക്കും ക്രോഡീകരിക്കും
തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ‘വാള്‍സ്ട്രീറ്റ് കൈയേറല്‍’ മാതൃകയിലെ അനിശ്ചിതകാല രാപകല്‍ ഉപരോധത്തിന്‍െറ ഭാഗമായി സെക്രട്ടേറിയറ്റിന്‍െറ നാല് കവാടങ്ങള്‍ക്ക് പുറമേ എല്‍.ഡി.എഫ് ഉപരോധിക്കുക ഭരണസിരാകേന്ദ്രത്തിലേക്കുള്ള 12 റോഡുകളും. അതേസമയം ഉപരോധ സമരത്തിന്‍െറ ഒരുക്കങ്ങള്‍ തലസ്ഥാന നഗരത്തില്‍ പൂര്‍ത്തിയായി. 
സെക്രട്ടേറിയറ്റ് ഉപരോധത്തിന്‍െറ ഭാഗമായി തലസ്ഥാന നഗരത്തിലെ എല്‍.ഡി.എഫിന്‍െറ മുഴുവന്‍ ചുമതലകളും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക് എം.എല്‍.എക്കുമാണ് നല്‍കിയിരിക്കുന്നത്.  ഇത് കൂടാതെ അടിയന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എം, സി.പി.ഐ നേതാക്കള്‍ അടങ്ങിയ ജില്ലാ സെന്‍ററും രൂപവത്കരിച്ചിട്ടുണ്ട്. 
കന്‍േറാണ്‍മെന്‍റ് ഗേറ്റടക്കം ഉപരോധിക്കാനാണ് എല്‍.ഡി.എഫിന്‍െറ തീരുമാനമെങ്കിലും അത് തടയാന്‍ പൊലീസ് എടുക്കുന്ന സുരക്ഷാ നടപടികളോട് വികാരപരമായി പ്രതികരിക്കേണ്ടെന്നാണ് നേതൃത്വത്തിന്‍െറ നിലപാട്. പൊലീസ് എവിടെയാണോ ബാരിക്കേഡ് വെച്ച് തടയുന്നത് അവിടെ ഇരിക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.     തു കൂടാതെ സെക്രട്ടേറിയറ്റിലേക്കുള്ള എല്ലാ വഴികളും ഉപരോധിച്ച് ഭരണസിരാകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം തന്നെ സ്തംഭിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പന്ത്രണ്ട് റോഡുകളിലാണ് ഉപരോധം സംഘടിപ്പിക്കുക. ഓരോ റോഡിന്‍െറയും ചുമതല 13 ജില്ലകള്‍ക്കാണ് നല്‍കിയിരിക്കുന്നത്. റോഡുകളും ഉപരോധിക്കുന്ന ജില്ലകള്‍ ബ്രാക്കറ്റിലും:  സ്റ്റാച്യു- പുളിമൂട് റോഡ് (കണ്ണൂര്‍, കൊല്ലം); വിമന്‍സ് കോളജ്-ബേക്കറി (കോഴിക്കോട്, എറണാകുളം); ബേക്കറി ജങ്ഷന്‍  (ഇടുക്കി); ശ്രീകുമാര്‍ തിയറ്റര്‍- ഹൗസിങ് ബോര്‍ഡ് (ആലപ്പുഴ); മ്യൂസിയം- നന്ദാവനം (തൃശൂര്‍); പനവിള- ഊറ്റുകുഴി (മലപ്പുറം); യൂനിവേഴ്സിറ്റി കോളജ്- സ്റ്റാച്യു (പാലക്കാട്); മാഞ്ഞാലിക്കുളം-സെക്രട്ടേറിയറ്റ് (പത്തനംതിട്ട); ടാഗോര്‍ തിയറ്റര്‍- വഴുതക്കാട് ലെനിന്‍ നഗര്‍ (കോട്ടയം); രക്തസാക്ഷി മണ്ഡപം- ബേക്കറി ജങ്ഷന്‍ (കാസര്‍കോട്, വയനാട്); രക്തസാക്ഷി മണ്ഡപം-യൂനിവേഴ്സിറ്റി കോളജ്, പുളിമൂട്-ആയൂര്‍വേദ കോളജ്, പുളിമൂട് - സ്റ്റാച്യു (കൊല്ലം). 
കൊല്ലം ജില്ലയില്‍ നിന്ന് മാത്രം സി.പി.എമ്മിന്‍െറ 12,600 പ്രവര്‍ത്തകരാണ് എത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 15,000 പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് കവാടങ്ങളിലാവും കേന്ദ്രീകരിക്കുക. ഇത് കൂടാതെ ജില്ലയിലെ വര്‍ഗ ബഹുജന സംഘടനകളില്‍ നിന്നുള്ള 10,000 പ്രവര്‍ത്തകര്‍ എല്ലാ ദിവസവും ഉപരോധത്തില്‍ പങ്കുചേരും. 
വിവിധ ജില്ലകളില്‍ നിന്ന്  എത്തിച്ചേരുന്ന വനിതാ പ്രവര്‍ത്തകരുടെ എണ്ണത്തിന്‍െറ കുറവ് പരിഹരിക്കാന്‍ ആഗസ്റ്റ് 15ന് പതിനായിരം സ്ത്രീകളെ ഉപരോധത്തില്‍ അണിനിരത്താനാണ് തീരുമാനം. 
എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ 15 പന്തലുകള്‍ സെക്രട്ടേറിയറ്റിന് ചുറ്റുമായി ഉയര്‍ത്തി. രാവിലെ ഉപ്പുമാവും ഉച്ചക്ക് ചോറും സാമ്പാറും ചമന്തിയും അച്ചാറും രാത്രി കഞ്ഞിയും പയറുമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുക. കൂപ്പണുള്ളവര്‍ക്ക് മാത്രമായി ഭക്ഷണം നിജപ്പെടുത്തും. വീടുകളില്‍ നിന്ന് ഉല്‍പന്നപിരിവ് എടുത്താണ് പരമാവധി പച്ചക്കറിയും പലവ്യഞ്ജനവും അടക്കമുള്ള സാധന സാമഗ്രികള്‍ ശേഖരിച്ചിരിക്കുന്നത്. 
 സെക്രട്ടേറിയറ്റിന് മുന്നില്‍ രാത്രി കഴിച്ച് കൂട്ടുന്ന പ്രവര്‍ത്തകരെ പ്രാഥമിക ആവശ്യം നിര്‍വഹിക്കാനായി നഗരത്തിലെ പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിക്കാന്‍ ഡി.വൈ.എഫ്.ഐയുടെ പ്രത്യേക വളണ്ടിയര്‍മാരെയും ഒരുക്കിക്കഴിഞ്ഞു. ഒരു വീട്ടില്‍ പത്ത് സമരക്കാരെ എത്തിക്കാനാണ് തീരുമാനം. സമരത്തില്‍ പങ്കെടുക്കുന്ന എല്ലാ പ്രവര്‍ത്തകര്‍ക്കും ജില്ല തിരിച്ച് വ്യത്യസ്ത ബാഡ്ജ് നല്‍കിയത് വഴി പുറത്ത് നിന്നുള്ളവര്‍ നുഴഞ്ഞ് കയറുന്നത് കര്‍ശനമായി തടയാനും തീരുമാനിച്ചിട്ടുണ്ട്. 
പൊലീസിന്‍െറ ഭാഗത്ത് നിന്ന്എത്ര പ്രകോപനം ഉണ്ടായാലും സംയമനം വെടിയരുതെന്നാണ് കര്‍ശന നിര്‍ദേശം. ഇത് ലംഘിക്കുന്നവരെ ഉടന്‍ തന്നെ സമരമുഖത്ത് നിന്ന് പിന്‍വലിക്കും. ഉപരോധിക്കുന്ന ഓരോ റോഡുകളുടെ ചുമതലയും നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രസ് ക്ളബില്‍ വാര്‍ത്താസമ്മേളനത്തിനും മറ്റും എത്തുന്നവരുടെയും റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെയും കൃത്യനിര്‍വഹണം സുഗമമാക്കുന്നതിന്‍െറ ചുമതല പി. ശ്രീരാമകൃഷ്ണനാണ്. 
ഓരോ ജില്ലയുടെയും ചുമതല സി.പി.എം-സി.പി.ഐയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കാണ്. ഓരോ സമരഗേറ്റിലും റോഡുകളിലും ഉപരോധം നടത്തുന്ന പ്രവര്‍ത്തകരോട് തങ്ങള്‍ക്ക് നിശ്ചയിച്ച് നല്‍കിയ സ്ഥലങ്ങള്‍ എന്ത് പ്രകോപനം ഉണ്ടായാലും വിട്ടുപോകരുതെന്നും നിര്‍ദേശിച്ചു കഴിഞ്ഞു. അതത് സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ അവിടങ്ങളിലെ നേതാക്കള്‍ തന്നെയാവും പരിഹരിക്കുക. കക്ഷികളുടെ ജില്ലാ സെക്രട്ടറിമാരടക്കം നിശ്ചയിച്ച സമര മുഖങ്ങളില്‍ മാത്രം നിലകൊള്ളണമെന്നാണ് നിര്‍ദേശം. പ്രശ്നം പരിഹരിക്കുന്നതിന്‍െറ ക്രോഡീകരണം കോടിയേരിക്കും ഐസക്കിനുമാണ് നല്‍കിയിരിക്കുന്നത്.

കടല്‍ക്ഷോഭത്തില്‍ വലകള്‍ നശിച്ചു

Posted: 11 Aug 2013 11:02 PM PDT

ചാവക്കാട്: ചെറുവഞ്ചിക്കാര്‍ കടലില്‍ ഇറക്കിയ ഞണ്ടുവലകള്‍ കടല്‍ക്ഷോഭത്തില്‍ നശിച്ചു. തൊട്ടാപ്പ് കടപ്പുറത്ത് ശനിയാഴ്ച ഉണ്ടായ കടല്‍ക്ഷോഭത്തിലാണ് വലകള്‍ നശിച്ചത്. 27ഓളം തൊഴിലാളികളുടെ 15,000 രൂപ മുതല്‍ 3,500 രൂപ വരെ ചെലവ് വരുന്ന നൂറിലധികം വലകളാണ് നശിച്ചത്. നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
ചാലക്കല്‍ ഗഫൂര്‍, ചേന്ദര രഘു, ചേന്ദര ചന്തു, ചേന്ദര അനില്‍കുമാര്‍, ഓവാട്ട്പുര പൊറ്റയില്‍ റാഫി, കടവില്‍ ഹംസ, പോനത്ത് ഷൗക്കത്ത്, പള്ളിവളപ്പില്‍ അബൂബക്കര്‍, ചേന്ദര ആനന്ദന്‍, ചേന്ദര സജീവന്‍, തെക്കേടത്ത് അബ്ദുഹ്മാന്‍, തേര്‍ശിവന്‍, പഴൂര്‍ ഹമീദ്, പുതുവീട്ടില്‍ മുഹമ്മദ് റാഫി, പുതുവീട്ടില്‍ അസീസ്, ചോപ്പന്‍ സമദ്, പുതുവീട്ടില്‍ മുഹമ്മദ് റാഫി, പുതുവീട്ടില്‍ അസീസ്, ചോപ്പന്‍ സമദ്, പുതുവീട്ടില്‍ മുഹമ്മദാലി, പോണത്ത് ഹുസൈന്‍, ചോപ്പന്‍അലി, പുതുവീട്ടില്‍ ഫൈസല്‍, പുതുവീട്ടില്‍ ഹമീദ്, വലിയകത്ത് യൂസഫ്, പള്ളത്ത് മുഹമ്മദ് എന്നിവരുടെ വലകളാണ് നശിച്ചത്. 
വൈകുന്നേരങ്ങളില്‍ ചെറുവഞ്ചികള്‍ കടലിലിറക്കി വലകള്‍ നീട്ടി രാവിലെ കരക്ക് കയറ്റിനോക്കിയപ്പോഴാണ് വല നഷ്ടപ്പെട്ടത് അറിയുന്നത്.
 

സ്വകാര്യ ബസ് സമരം തുടരുന്ന തൃശൂര്‍- പാലക്കാട് റൂട്ടില്‍ യാത്രാദുരിതം രൂക്ഷം

Posted: 11 Aug 2013 10:55 PM PDT

വടക്കഞ്ചേരി: ദേശീയപാത 47ന്‍െറ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ നടത്തിവരുന്ന പണിമുടക്ക് 11 ദിവസം പിന്നിട്ടെങ്കിലും യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങളൊരുക്കാന്‍ അധികൃതര്‍ തയാറാവാത്തത് കടുത്ത ദുരിതത്തിന് വഴിയൊരുക്കി. 
നിത്യേന ആയിരക്കണക്കിനാളുകള്‍ യാത്ര ചെയ്യുന്ന റൂട്ടില്‍ നാളുകളായി ബസ് സര്‍വീസ് നിലച്ചിട്ടും പുനരാരംഭിക്കാനുള്ള ശ്രമങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തത് ശക്തമായ ജനരോഷത്തിന് ഇടവരുത്തി. 
തൃശൂരില്‍നിന്ന് വാണിയമ്പാറ വഴി പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, ചിറ്റൂര്‍, വാണിയമ്പാറ കല്ലിങ്കല്‍പാടം വഴി ചേലക്കര, തിരുവില്വാമല, പഴയന്നൂര്‍ എന്നിവിടങ്ങളിലേക്കുള്ള 270 ഓളം സ്വകാര്യ ബസുകളാണ് പണിമുടക്ക് നടത്തുന്നത്. വാണിയമ്പാറ മുതല്‍ മണ്ണൂത്തി വരെ തകര്‍ന്ന് തരിപ്പണമായ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. 
ജൂലൈ 31ന് തൃശൂര്‍, പാലക്കാട് ജില്ലാ കലക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളും ബസ് ഉടമ-ട്രേഡ് യൂനിയന്‍ പ്രതിനിധികളും ചര്‍ച്ച നടത്തി റോഡ് അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നുവെങ്കിലും ഇവ കാര്യക്ഷമമായി നടപ്പാക്കാത്തതാണ് ബസ് സമരം തുടരാന്‍ കാരണം. ആഗസ്റ്റ് 15നകം റോഡ് പൂര്‍ണമായും അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് നടപ്പാവുകയാണെങ്കില്‍ തന്നെ ബസ് സമരം ആഗസ്റ്റ് 14 വരെ നീളുമെന്നാണ് സൂചന. 
 

സൂഫിയ മഅ്ദനി ആന്‍്റണിയെ സന്ദര്‍ശിച്ചു

Posted: 11 Aug 2013 10:50 PM PDT

Image: 

കൊച്ചി: ബംഗളൂരു സ്ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി പ്രതിരോധ മന്ത്രി എ.കെ ആന്‍്റണിയുമായി കൂടിക്കാഴ്ച നടത്തി. മഅ്ദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയിക്കുന്നതിനും ജാമ്യം ലഭിക്കുന്നതിന് കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്‍്റെ സഹായം ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നതിനും വേണ്ടിയാണ് അവര്‍ ആന്‍്റണിയെ കണ്ടത്.

തിങ്കളാഴ്ച രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മക്കളായ ഉമര്‍ മുഖ്താര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീബ് എന്നിവരും സൂഫിയക്കൊപ്പമുണ്ടായിരുന്നു.

എ.കെ ആന്‍്റണിയുടെ ഭാര്യ എലിസബത്ത് ആന്‍്റണിയുമായും സൂഫിയ കൂടിക്കാഴ്ച നടത്തി.

 

ജില്ലയിലെ റോഡുകള്‍ 15 ദിവസത്തിനകം നവീകരിക്കാന്‍ തീരുമാനം

Posted: 11 Aug 2013 10:47 PM PDT

കോട്ടക്കല്‍: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ജില്ലയിലെ റോഡുകള്‍ 15 ദിവസത്തിനകം നവീകരണപ്രവൃത്തികള്‍ നടത്താന്‍ പി.ഡബ്ള്യു.ഡി അവലോകന യോഗത്തില്‍ തീരുമാനം. 
32 കോടി രൂപയാണ് അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കുന്ന നിര്‍മാണപ്രവൃത്തികള്‍ക്ക് വകയിരുത്തിയിരിക്കുന്നത്. ചമ്രവട്ടം റോഡിനാണ് മുഖ്യ പരിഗണനയെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. 
മഴക്കെടുതിയില്‍ ജില്ലയിലെ 275 റോഡുകളാണ് തകര്‍ന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, 3500 കോടിയുടെ നഷ്ടമാണ് ജില്ലയിലെ റോഡുകള്‍ക്ക് ഉണ്ടായിരിക്കുന്നതെന്നും യോഗത്തില്‍ വിലയിരുത്തി. ദേശീയപാത ഇടിമൂഴിക്കല്‍ മുതല്‍ ചങ്കുവെട്ടിവരെയുള്ള ഭാഗങ്ങളിലെ തകര്‍ന്ന റോഡുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവൃത്തികളാണ് നവീകരിക്കുന്നത്. 
മഞ്ചേരി മെഡിക്കല്‍ കോളജിന്‍െറ അനുബന്ധ റോഡുകള്‍ മഞ്ചേരി ബൈപ്പാസ് റോഡ്, കോഴിക്കോട്-നിലമ്പൂര്‍, താനൂര്‍-വൈലത്തൂര്‍, അരീക്കോട്, വട്ടത്താണി-പുത്തനത്താണി തുടങ്ങിയ റോഡുകളുടെ പ്രവൃത്തികളും 15 ദിവസത്തിനകം പൂര്‍ത്തിയാക്കും. അതേസമയം, രണ്ടുമാസം മുമ്പ് റീടാറിങ് പൂര്‍ത്തിയായ റോഡുകള്‍ തകര്‍ന്നത് അന്വേഷണത്തിന് വിധേയമാക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ മഴക്കെടുതികള്‍ മൂലം തകര്‍ന്ന റോഡുകള്‍ നവീകരിക്കുകയാണ് ചെയ്യുന്നത്. മറ്റു ചര്‍ച്ചകള്‍ക്കായി എന്‍ജിനീയര്‍, എം.എല്‍.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം വിളിക്കാനും ധാരണയായി. മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.എല്‍.എമാരായ എം. ഉമ്മര്‍, പി. ഉബൈദുല്ല, കെ.എന്‍.എ. ഖാദര്‍, പി.കെ. ബഷീര്‍, കെ. മൊയ്തുണ്ണി ഹാജി, കലക്ടര്‍ കെ. ബിജു, പൊതുമരാമത്ത് സെക്രട്ടറി കെ. സോമരാജ് തുടങ്ങിയവരും പങ്കെടുത്തു.
 

മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് കാരാട്ട്; സമരത്തിന് ഔദ്യോഗിക തുടക്കം

Posted: 11 Aug 2013 10:30 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവെക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എല്‍.ഡി.എഫി ന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ തട്ടിപ്പ് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് നടന്നത്. പൊതുസമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജി വെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിനുമുന്നില്‍ ഉദ്ഘാടനച്ചടങ്ങ് പുരോഗമിക്കുകയാണ്. മുന്‍ പ്രധാനമന്ത്രിയും  
ജനതാ ദള്‍ എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ, സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.

തിങ്കളാഴ്ച അതിരാവിലെ തന്നെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മൂന്നു ഗേറ്റുകള്‍ക്ക് മുന്നിലും അണിനിരന്നിരുന്നു. എന്നാല്‍, കന്റോണ്‍മെന്റ് ഗേറ്റ് പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. കന്റോണ്‍മെന്റ് ഗേറ്റിലേക്ക് വരുന്ന നാല് പ്രധാന പാതകളില്‍ ഞായറാഴ്ച വൈകിട്ടുതന്നെ പൊലീസ് നിലയുറപ്പിച്ചിരുന്നു. നഗരഹൃദയത്തെ അഞ്ച് മേഖലകളായി തിരിച്ചാണ് പൊലീസ് നിയന്ത്രണം ഏറ്റടെുത്തിരിക്കുന്നത്.

രാവിലെ ഒമ്പതോടെ തന്നെ പിണറായി വിജയന്‍, വി.എസ് അച്യൂതാനന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ ബേബി, കോടിയേരി ബാലകൃഷ്ണന്‍, ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢന്‍ തുടങ്ങിയ നേതാക്കള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ എത്തിയിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP