കര്‍ണാടകയില്‍ പൊലീസ് രാജെന്ന് മഅദനി Posted: 25 Aug 2013 12:29 AM PDT ബംഗളൂരു: കര്‍ണാടകയില്‍ പൊലീസ് രാജാണെന്ന് ബംഗളൂരു സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പ്രതി അബ്ദുള്‍ന്നാസര്‍ മഅദനി. ബി.ജെ.പി ഭരണത്തേക്കാള്‍ ദുസ്സഹമായ പൊലീസ് രാജാണ് കര്‍ണാടകയില്‍ ഉള്ളത്. ഇതിന്‍്റെ തെളിവാണ് തനിക്കെതിരെ പൊലീസ് ഫയല്‍ ചെയ്ത പുതിയ കേസെന്നും മഅദനി പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് മഅനിക്കെതിരെ കര്‍ണാകടപൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. |
യെമനില്‍ ബോംബ് സഫോടനം; ആറു മരണം Posted: 24 Aug 2013 11:58 PM PDT സനാ: യെമനില്‍ സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ബോംബ് ആക്രമണത്തില്‍ ആറുപേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 26 സൈനികര്‍ക്ക് പരിക്കേറ്റു. യെമന്‍ വ്യോമസനോംഗങ്ങളുമായി സനായിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പോവുകയായിരുന്ന ബസിനെ ലക്ഷ്യമിട്ടാണ് ബോംബാക്രമണം നടത്തിയത്. അല്‍ഖാഇദയാണ് സ്ഫോടനത്തിന്‍്റെ പിന്നിലെന്നൂ കരുതുന്നു. രാജ്യത്തുടനീളം അല്‍ഖാഇദ ബന്ധമുള്ളവര്‍ പ്രവര്‍ത്തിക്കുന്നതായി യെമന്‍ സര്‍ക്കാര്‍ ആരോപിച്ചു. രാജ്യത്തെ നിരവധി സുരക്ഷാമേഖലയില്‍ നടന്ന സ്ഫോടനങ്ങള്‍ക്കു പിന്നില്‍ അല്‍ഖാഇദയാണെന്ന് കരുതുന്നു. ഭീഷണിയെ തുടര്‍ന്ന് അമേരിക്ക യമനിലെ തങ്ങളുടെ എംബസി അടച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് വീണ്ടും തുറന്നത്. യു.എസിനു പുറമെ ബ്രിട്ടണും ഫ്രാന്‍സും എംബസികള്‍ അടച്ചിരുന്നു. |
സെക്സ് വീഡിയോകളിലൂടെ പണം തട്ടാന്‍ അന്തര്‍ദേശീയ സംഘം; ജാഗ്രത പാലിക്കണമെന്ന് പൊലീസ് Posted: 24 Aug 2013 11:08 PM PDT അബൂദബി: ഓണ്‍ലൈന്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട് വീഡിയോ സൃഷ്ടിച്ച് പണം തട്ടുന്ന അന്താരാഷ്ട്ര സംഘം പ്രവര്‍ത്തിക്കുന്നതായി അബൂദബി പൊലീസ്. ഇത്തരക്കാരെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്ത് മോശമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും സ്ത്രീകളുടെ അടക്കം ശബ്ദം ഡബ്ബ് ചെയ്ത് ചേര്‍ക്കുകയും ചെയ്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. യു.എ.ഇക്ക് പുറത്തുള്ള സംഘമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. മോശമായ രീതിയില്‍ ചാറ്റ് ചെയ്ത് ഉണ്ടാക്കുന്ന വീഡിയോകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. തങ്ങള്‍ പറയുന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കണമെന്നും ആവശൃപ്പെടും. യു.എ.ഇക്ക് പുറത്തുള്ള അക്കൗണ്ടുകളാണ് നല്‍കാറ്. ഇത്തരം സൈബര്‍ കുറ്റവാളികളുടെ വലയില്‍ അകപ്പെടാതെ സൂക്ഷിക്കണമെന്ന് അബൂദബി പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ കേണല്‍ ഡോ. റാഷിദ് മുഹമ്മദ് ബുര്‍ഷീദ് മുന്നിറിയിപ്പ് നല്‍കി. ഓണ്‍ലൈനിലൂടെ അപരിചിതരുമായി ചങ്ങാത്തം കൂടുതരുതെന്നും സംശയാസ്പദ ഇ മെയിലുകള്‍ക്ക് മറുപടി അയക്കരുതെന്നും കേണല്‍ ബുര്‍ഷീദ് ആവശ്യപ്പെട്ടു. സ്കൈപ്പ്, ചില സോഷ്യല്‍ വെബ്സൈറ്റുകള്‍ തുടങ്ങിവയിലൂടെ നടത്തുന്ന ചാറ്റിങ് വഴിയാണ് തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തുന്നത്. വെബ് കാമറ അടക്കം പ്രവര്‍ത്തിപ്പിച്ച് ചാറ്റ് ചെയ്യുന്നതിനിടെ റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് നാണക്കേടുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ചാറ്റിങിനിടെ വസ്ത്രം മാറാന്‍ അടക്കം പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായ ചിലരില്‍ നിന്ന് അബൂദബി പൊലീസിന് പരാതിയും ലഭിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ചെറുപ്പക്കാരെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയവരും അപരിചിതര്‍ക്ക് അടക്കം കാണാവുന്ന രീതിയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തവരും സംഘത്തിന്റെ ഇരകളായി മാറാന്‍ സാധ്യത ഏറെയാണ്. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കുറ്റവാളികള്‍ രാജ്യത്തിന് പുറത്തുള്ളവരാണ് എന്നത് അന്വേഷണ സംഘത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. |
കുവൈത്ത് മെട്രോ പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കുന്നു Posted: 24 Aug 2013 10:58 PM PDT കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗതക്കുരുക്കിന് കാര്യമായ ശമനമുണ്ടാക്കുമെന്ന് കരുതുന്ന മെട്രോ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ സജീവമായി. മെട്രോ, റെയില്‍വെ റൂട്ടുകളെക്കുറിച്ച് പഠിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഅ്ജിബ് അദ്ദുവസ്രിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചതോടെയാണിത്. മെട്രോ പദ്ധതിക്ക് കഴിഞ്ഞവര്‍ഷം മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. കമ്മിറ്റി അംഗങ്ങളായി ഗതാഗത മന്ത്രാലയ കൂടിയാലോചന സമിതി അംഗം നജീബ് അസ്സഈദ്, ടെക്നിക്കല്‍ മേധാവി അബ്ദുരിദാ ആബിദീന്‍, കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ സഅദ് അല്‍ മുഹൈലബി, കര ഗതാഗത വകുപ്പ് മേധാവി അബ്ദുല്‍ ഹാദി, റെയില്‍വെ മോണിറ്റര്‍ ജമാല്‍ അല്‍ കന്ദരി എന്നിവരെ നിയമിച്ചിട്ടുണ്ട്. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് റൂട്ടുകളെക്കുറിച്ചുള്ള പഠനം കമ്മിറ്റി നടത്തും. 160 കി.മീ ദൂരമുള്ള പദ്ധതിയില്‍ 69 സ്റ്റേഷനുകളുണ്ടാവും. ഇതില്‍ 16 ശതമാനം അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനുകളാവും. ആദ്യ ഘട്ടത്തില്‍ 28 സ്റ്റേഷനുകളുമായി 50 കി.മീ ദൂരമാണ് പൂര്‍ത്തിയാവുക. ആദ്യ ഘട്ടത്തിന്റെ വിജയത്തിനനുസരിച്ചായിരിക്കും ബാക്കി നാലു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുക. വികസനം, ധനസഹായം, നിര്‍മാണം, പ്രവര്‍ത്തനം, അറ്റകുറ്റപ്പണികള്‍ എന്നീ അഞ്ചു ഘട്ടങ്ങളാണ് പദ്ധതിക്കുണ്ടാവുക. ദുബൈ മെട്രോയുടെ വിജയക്കുതിപ്പിന്റെ പശ്ചാത്തലത്തിലാണ് കുവൈത്തും മെട്രോ റെയില്‍പാത യഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്. രാജ്യത്ത് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലക്കാണ് മെട്രോ റെയില്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജനവാസകേന്ദ്രങ്ങളിലെ യാത്രാ സൗകര്യം മുന്‍നിര്‍ത്തിയാണ് പദ്ധതിയുടെ ആസൂത്രണം. ഇതോടൊപ്പം ചരക്കുനീക്കവും ദീര്‍ഘദൂര യാത്രയും ലക്ഷ്യമിട്ട് അയല്‍രാജ്യങ്ങളിലേക്ക് നീളുന്ന മൊറ്റൊരു റെയില്‍പാത നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തികളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചുള്ള ദീര്‍ഘദൂര റെയില്‍പാത പിന്നീട് അതിര്‍ത്തിക്കപ്പുറത്തേക്ക് നീട്ടി ജി.സി.സി റെയില്‍ പദ്ധതിയുടെ ഭാഗമാക്കും. അവിടുന്നങ്ങോട്ട് യൂറോപ്പിലേക്കും ഏഷ്യയിലേക്കും റെയില്‍ ബന്ധം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. |
അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ് Posted: 24 Aug 2013 09:46 PM PDT ജമ്മു: ജമ്മുകശ്മീരിലെ ഇന്ത്യപാക് അതിര്‍ത്തിയില്‍െ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശനിയാഴ്ച രാത്രി രജൗരി മേഖലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം ചെറു ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തിയത്. രജൗരിയിലെ ത്രികുന്‍ഡി ഗലിയിലെ പോസ്റ്റുകള്‍ക്കു നേരെ രാത്രി 8.30 ഓടെ പാക് സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.ഇതിന് ഇന്ത്യ തിരിച്ചടി നല്‍കിയതിനത്തെുടര്‍ന്ന് തുടങ്ങിയ വെടിവെപ്പ് രാത്രി വൈകിയും തുടര്‍ന്നു. പുലര്‍ച്ചെ മൂന്നരയോടെ പൂഞ്ചിലെ മെന്‍ന്തര്‍ സെക്്ടറില്‍ ആക്രമണം നടത്തിയ പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടിച്ചു. വെടിവെപ്പില്‍ ആളപായം ഉണ്ടായിട്ടില്ല. ആഗസ്ത് ആറുമുതല്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി ഒന്നുമുതല്‍ ഇതുവരെ പാക്സേന 80 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്. |
മുംബൈ കൂട്ടബലാത്സംഗം: അഞ്ചു പ്രതികളും പിടിയില്‍ Posted: 24 Aug 2013 09:34 PM PDT മുംബൈ: മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന അഞ്ചാമനും അറസ്റ്റില്‍. പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന സലിം എന്ന പ്രതിയാണ് ഞായറാഴ്ച ഉച്ചയോടെ പൊലീസിന്‍്റെ പിടിയിലായത്. ദല്‍ഹിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പൊലീസ് വലയിലായി. ഖാസിം ബംഗാളി എന്ന പ്രതിയെ ഞായറാഴ്ച പുലര്‍ച്ചെ പിടിയിലായിരുന്നു. ശനിയാഴ്ച രാത്രി സിറാജ് റഹ്മാന്‍ എന്ന പ്രതി പൊലീസിന്‍്റെ പിടിയിലായിരുന്നു. ഇവരെ രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മുംബൈ പൊലീസ് നേരത്തെ അറസ്റ്റ്ചെയ്ത രണ്ടുപേരെ ആഗസ്റ്റ് 30 വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.വെള്ളിയാഴ്ച അറസ്റ്റിലായ ചാന്ദ് ബാബു സത്താത്ത് ശൈഖ് എന്ന മുഹമ്മദ് അബ്ദുല്‍, ശനിയാഴ്ച പുലര്‍ച്ചെ പിടിയിലായ വിജയ് യാദവ് എന്നിവരെയാണ് മുംബൈ ദാദറിലെ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മറ്റൊരു പ്രതിയായ സലീമിനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരുടെ രേഖാചിത്രം വെള്ളിയാഴ്ച തന്നെ പൊലീസ് പുറത്തുവിട്ടിരുന്നു. മദന്‍പുരയില്‍ ഒളിവില്‍ കഴിയവെയാണ് വിജയ്യദവിനെ പിടികൂടിയത്. അതിനിടെ, പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പട്ട മുഹമ്മദ് അബ്ദുലിന് പ്രായപൂര്‍ത്തിയായിട്ടില്ളെന്ന വാദവുമായി ബന്ധുക്കള്‍ രംഗത്തത്തെി. മുഹമ്മദ് അബ്ദുല്‍ കൃത്യത്തില്‍ പങ്കാളി ആയിട്ടിലല്ളെന്നും അവിടെന്ന് ഓടിപ്പോവുകയാണുണ്ടായതെന്നും ബന്ധുക്കള്‍ സി.എന്‍.എന്‍-ഐ.ബി.എന്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞു. അതേസമയം, മുഹമ്മദ് അബ്ദുലിന് പ്രായപൂര്‍ത്തിയായിട്ടുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ളെന്നും എല്ലാവരും അറസ്റ്റിലായശേഷം ഇക്കാര്യം വെളിപ്പെടുത്താമെന്നും പൊലീസ് കമീഷണര്‍ അറിയിച്ചു. എന്നാല്‍, കോടതിയില്‍ പ്രതിക്കൂട്ടില്‍നിന്ന മുഹമ്മദ് അബ്ദുലിന്‍െറ മുഖത്ത് ഒരു വിധ പശ്ചാത്താപവും കാണാനുണ്ടായിരുന്നില്ളെന്ന വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ളീഷ് മാഗസിനില്‍ ഫോട്ടോഗ്രാഫറായി ജോലിചെയ്യന്ന 23 കാരിയെ വ്യാഴാഴ്ച വൈകീട്ട് മുംബൈ പരേലിലെ ശക്തി മില്‍ വളപ്പില്‍ വെച്ചാണ് അഞ്ചംഗ സംഘം ബലാത്സംഗം ചെയ്തത്. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനെ കെട്ടിയിട്ടായിരുന്നു ഹീന കൃത്യം. യുവതി മുംബൈ ജസ്ലോക് ആശുപത്രിയില്‍ ചികിത്സയിലാണ്. |
തറവില കുത്തനെ കൂട്ടി: ഇറച്ചിക്കോഴിക്ക് തീവിലയാകും Posted: 24 Aug 2013 08:38 PM PDT പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ജീവനുള്ള ഇറച്ചിക്കോഴിയുടെ തറവില സംസ്ഥാന സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. കിലോക്ക് 70ല്‍നിന്ന് 95 രൂപയായാണ് കൂട്ടിയത്. ആഗസ്റ്റ് 29 മുതലാണ് തറവിലവര്‍ധന പ്രാബല്യത്തില്‍ വരികയെന്ന് സംസ്ഥാന വാണിജ്യനികുതി കമീഷണറുടെ ഉത്തരവില്‍ പറയുന്നു. പാലക്കാട് വാണിജ്യനികുതി ഡെപ്യൂട്ടി കമീഷണര്‍ ചെയര്‍മാനായ വിലനിര്‍ണയ സമിതി നല്‍കിയ ശിപാര്‍ശയനുസരിച്ചാണ് തറവില നിശ്ചയിച്ചത്. ചെക്പോസ്റ്റുകളില്‍ പരിശോധനക്ക് ശേഷം നികുതി ഈടാക്കുന്നതിന് മാനദണ്ഡം എന്ന നിലയിലാണ് തറവില ഏര്‍പ്പെടുത്തുന്നത്. ഇത് വര്‍ധിപ്പിച്ചത് മൂലം നികുതിയിലും വര്‍ധന വരും. നിലവിലെ ഇറച്ചിക്കോഴിവില കിലോക്ക് 90നും 120നുമിടയില്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ തറവില 95 രൂപയായി ഉയര്‍ത്തി നിജപ്പെടുത്തുകയാണെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനുമുമ്പ് 2011 ജൂലൈയിലാണ് തറവില 65ല്‍നിന്ന് 70 രൂപയായി വര്‍ധിപ്പിച്ചത്. തറവില 95 രൂപയും 14.5 ശതമാനം മൂല്യവര്‍ധിത നികുതിയും ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉള്‍പ്പെടെ ഇതര ചെലവുകളും ചേര്‍ത്താല്‍ ഇറച്ചിക്കോഴിക്ക് തീവിലയാകുമെന്ന് വ്യാപാരികള്‍ പറയുന്നു. കേരളത്തിലെ തറവില ഉയര്‍ത്തിയതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ വില കുറഞ്ഞാലും മലയാളികള്‍ ഉയര്‍ന്ന വില നല്‍കി കോഴിയിറച്ചി വാങ്ങേണ്ടിവരും. ഒരു ദിവസം പ്രായമായ ഇറച്ചിക്കോഴി കുഞ്ഞിന് 35 രൂപയും ഗിരിരാജ ഇനം കോഴിക്കുഞ്ഞിന് 45 രൂപയുമാണ് പുതിയ തറവില. കൊണ്ടുവരുന്നതിന് ആവശ്യമായ ചെലവുകൂടി ഇതില്‍ ചേര്‍ത്താണ് നികുതി കണക്കാക്കുക. നേരത്തെ ഇവ യഥാക്രമം 25ഉം 35ഉം രൂപയായിരുന്നു. തമിഴ്നാട്ടിലെ നാമക്കല്‍, ഈറോഡ് ജില്ലകളില്‍നിന്നാണ് കേരളത്തിനാവശ്യമായ ഇറച്ചിക്കോഴിയില്‍ ഭൂരിഭാഗവും എത്തുന്നത്. |
വി.എച്ച്.പി യാത്ര; പ്രവീണ്‍ തൊഗാഡിയ അറസ്റ്റില്‍ Posted: 24 Aug 2013 08:33 PM PDT ന്യൂദല്‍ഹി: വി.എച്ച്.പിയുടെ അയോധ്യാ യാത്രക്കത്തെിയ പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്തു. സരയൂ നദീ തീരത്ത് പൂജ നടത്തുന്നതിനിടെയാണ് തൊഗാഡിയ അറസ്റ്റിലായത്. വി.എച്ച്.പിയുടെ പ്രമുഖ നേതാവ് അശോക് സിംഗാളിനെയും പൊലീസ് അറസ്റ്റു ചെയ്തു. ലഖ്നോ വിമാനത്താവളത്തില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ജനപിന്തുണ തേടിയുള്ള യാത്രയുമായി മുന്നോട്ടുപോകുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചതോടെ അയോധ്യയില്‍ സൈന്യം കടുത്ത ജാഗ്രത പുലര്‍ത്തുകയാണ്. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്ന വി.എച്ച്.പി യാത്ര ഒരു നിലക്കും അനുവദിക്കില്ളെന്ന് യു.പിയിലെ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബി.ജെ.പി നടത്തുന്ന നീക്കം വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് വി.എച്ച്.പി, ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കുള്ള നിരോധം നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി അലഹാബാദ് ഹൈകോടതി തള്ളിയത് സംഘ്പരിവാറിന് തിരിച്ചടിയായി. നിരോധം മറികടന്നും ഞായറാഴ്ച ‘ചൗരാസി കോസി പരിക്രമ യാത്ര’യുമായി മുന്നോട്ടുപോകുമെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കരുതല്‍ നടപടിയെന്ന നിലയില്‍ 350 ഓളം വി.എച്ച്.പി, ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രയ്ക്ക് നേതൃത്വം കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ബി.ജെ.പി മുന്‍ എം.പി റാംവിലാസ് വേദാന്തി, എം.എല്‍.എയായ റാം ചന്ദ്ര വിധായക് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. വി.എച്ച്.പി.യുടെ വാരാണസി ഓഫീസിന്‍്റെ ചുമതല വഹിക്കുന്ന സാധുബാബയെന്ന മഹന്ത് സന്തോഷ് ദാസ്, മറ്റൊരു പ്രമുഖ നേതാവ് മഹന്ത് രാംശരണ്‍ ദാസ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. വിലക്ക് ലംഘിച്ച് യാത്ര നടത്താനൊരുങ്ങിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് എ.ഡി.ജി.പി അരുണ്‍ കുമാര്‍ അറിയിച്ചു. അയോധ്യക്കടുത്ത ഫൈസാബാദില്‍ നിന്നാണ് 50 പേരെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് 50 വി.എച്ച്.പി പ്രവര്‍ത്തകരുമായി വന്ന ബസും പൊലീസ് പിടികൂടി. മുഗള്‍ സാരായി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ വി.എച്ച്.പി സന്യാസിമാരെയും അറസ്റ്റ് ചെയ്തു. സംഘടനയുടെ മുതിര്‍ന്ന 70 ഓളം നേതാക്കള്‍ക്കെതിരെ വെള്ളിയാഴ്ച അറസ്റ്റ് വാറന്‍്റ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച രാവിലെ അയോധ്യക്കടുത്ത കര്‍സേവപുരത്തെ വി.എച്ച്.പി കേന്ദ്രത്തിലും രാമ ജന്മഭൂമി ട്രസ്റ്റ് ഓഫിസിലും റെയ്ഡ് നടത്തിയ പൊലീസ് നിരവധിപേരെ കസ്റ്റഡിയിലെടുത്തു. വി.എച്ച്.പി നേതാവും രാമജന്മഭൂമി ട്രസ്റ്റ് പ്രസിഡന്‍റുമായ മഹന്ത് നിത്യ ഗോപാല്‍ ദാസിനെ വീട്ടുതടങ്കലിലാക്കി. ക്രമസമാധാനം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം തടയാനാണ് അറസ്റ്റുകളെന്ന് ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് വിപിന്‍ ദ്വിവേദി പറഞ്ഞു. ക്രമസമാധാന ഭീഷണിയുള്ള സാഹചര്യത്തില്‍ ബി.ജെ.പി, വി.എച്ച്.പി പ്രവര്‍ത്തകരെ വരാന്‍ അനുവദിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അയല്‍സംസ്ഥാനങ്ങളോട് കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണ് വി.എച്ച്.പി യാത്ര പ്രഖ്യാപിച്ചതെന്നും മുമ്പ് സന്യാസിമാര്‍ ഇത്തരം യാത്ര നടത്തിയിട്ടില്ളെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് പൊതുതാല്‍പര്യഹരജി തള്ളിയത്. |
വീട് പുഴുക്കള്‍ കൈയടക്കി; പ്രഭാകരനും കുടുംബവും ദുരിതത്തില്‍ Posted: 24 Aug 2013 08:30 PM PDT വള്ളിക്കുന്ന്: വീട് കൈയടക്കിയ പുഴുക്കളെ ഭയന്ന് കുടുംബം ആശങ്കയില്‍ കഴിയുന്നു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ തിരുത്തി എ.യു.പി സ്കൂളിന് സമീപത്തെ ചെമ്പകശ്ശേരി പ്രഭാകരന്‍െറ വീട്ടുകാരാണ് പുഴുശല്യം കാരണം ദുരിതത്തിലായത്. ജ്യേഷ്ഠന്‍ പ്രേമന്‍െറ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഒരാഴ്ചയായി വീട്ടില്‍ പുഴുക്കളെ കൊണ്ട് നിറഞ്ഞിരിക്കയാണ്. ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടിലുള്ളത്. ഓരോ മണിക്കൂര്‍ ഇടവിട്ട് തീയിട്ടും മണ്ണെണ്ണ ഒഴിച്ചും പുഴുക്കളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നുണ്ട്. ഒരു വയസ്സുള്ള മകനെ നിലത്തിരുത്താന്‍ പോലും ഇവര്‍ ഭയപ്പെടുകയാണ്. കറുപ്പില്‍ മഞ്ഞ വരകളോട് കൂടിയ തൊപ്പപ്പുഴുക്കളാണ് ശല്യക്കാര്‍. ഓടിന് മുകളിലും ചുമരിലും കട്ടിലുകളിലും മറ്റും കൂട്ടത്തോടെ അരിച്ചുനീങ്ങുന്ന പുഴുക്കളെ തുരത്താന്‍ എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണിവര്‍. പുഴുക്കള്‍ വീണതിനാല്‍ കിണര്‍ വെള്ളം മലിനമായി. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്തംഗം വി.കെ. സജിതകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു. |
കലങ്ങുന്ന യു.പി Posted: 24 Aug 2013 08:10 PM PDT അമിത്ഷായെ യു.പിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ചുമതലക്കാരനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി അയച്ചതിന്‍െറ പൊരുള്‍ പിടികിട്ടാന്‍ ബാക്കിയുണ്ടായിരുന്നവര്‍ക്ക് സംശയം തീര്‍ന്നുകിട്ടി. സൊഹ്റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നതുകാരണം ഗുജറാത്തില്‍ത്തന്നെ തുടരാന്‍ കഴിയാതെ യു.പിയിലേക്ക് കടന്ന് മാസങ്ങള്‍ക്കകം തന്നെ, വര്‍ഗീയത കുത്തിപ്പൊക്കി വോട്ടാക്കാനുള്ള അമിത്ഷായുടെ നീക്കങ്ങള്‍ വെളിയില്‍ചാടി. കാലപുരിയില്‍ പ്രവേശിക്കാന്‍ വിസ നിഷേധിക്കപ്പെട്ടതിനാല്‍ മരണാനന്തര കര്‍മങ്ങള്‍ നടത്താനാവാതെ കുഴിയിലേക്ക് കാലുനീട്ടിയ പരുവത്തില്‍ തുടര്‍ന്ന വിശ്വഹിന്ദു പരിഷത്ത് ഇതാ സടകുടഞ്ഞെണീറ്റിരിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള അങ്കം അവസാനിച്ചിട്ടില്ലത്രേ. ക്ഷേത്രനിര്‍മാണ പ്രക്ഷോഭം പുനരാരംഭിക്കുന്ന യാത്ര ഞായറാഴ്ച തുടങ്ങുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അക്കളി വീണ്ടും നടത്താന്‍, പള്ളിപൊളിച്ച സമയത്തെ കല്യാണ്‍സിങ്ങല്ല ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്ന് ഓര്‍മിപ്പിച്ച് അഖിലേഷ് യാദവ് വി.എച്ച്.പി യാത്ര നിരോധിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പിയും സംഘ്പരിവാറും പടപ്പുറപ്പാട് തുടങ്ങിയെന്നും, അതേ നാണയത്തില്‍ തിരിച്ചടിച്ച് സമാജ്വാദി പാര്‍ട്ടി സ്വന്തം വോട്ടുബാങ്ക് ഉറപ്പിക്കുന്നുവെന്നുമാണ് വായിച്ചെടുക്കേണ്ടത്. പ്രായാധിക്യം വകവെക്കാതെ മാളത്തില്‍നിന്ന് അശോക് സിംഗാളിനെയും ഗിരിരാജ് കിഷോറിനെയും, ഒപ്പം പ്രവീണ്‍ തൊഗാഡിയയെയുമൊക്കെ കളത്തിലിറക്കിയത് മോഡിക്കുവേണ്ടി സജീവ നീക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍.എസ്.എസിന്‍െറ താല്‍പര്യപ്രകാരമാണ്. ഇവരുടെ നീക്കംവഴി ദേശീയ രാഷ്ട്രീയത്തില്‍ അയോധ്യ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. ആറുവര്‍ഷം അധികാരത്തിലിരുന്നിട്ട് ക്ഷേത്രം പണിയാന്‍ കഴിയാത്ത ബി.ജെ.പിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവന്നാല്‍ അമ്പലം പണി നടക്കുമെന്നാണ് വി.എച്ച്.പിയും മറ്റും പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് കുംഭമേള നടന്നപ്പോള്‍ പ്രഖ്യാപിച്ച യാത്രയാണിത്. അന്ന് ആരും ഗൗനിച്ചില്ല. നിരോധിക്കപ്പെടുകയും, അതു വകവെക്കാതെ മുന്നോട്ടു പോകുമെന്ന് വി.എച്ച്.പി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് വിഷയം ജനശ്രദ്ധയിലേക്കു വന്നത്. വി.എച്ച്.പി നേതാക്കള്‍ക്കെതിരെ ഫൈസാബാദ് ജില്ലാ ഭരണകൂടം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നു. യാത്ര തടയാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് അശോക് സിംഗാളിന്‍െറ മുന്നറിയിപ്പ്. 20 ദിവസം കൊണ്ട് ആറു ജില്ലകളിലൂടെ കടന്ന് അടുത്ത മാസം 13ന് അയോധ്യയിലത്തെി പൂജ നടത്തും. യാത്രയെ അതിന്‍െറ വഴിക്കുവിട്ടിരുന്നെങ്കില്‍ ആരും ഗൗനിക്കാതെ ഒരുപക്ഷേ, അത് അവസാനിച്ചുപോകാനായിരുന്നു കൂടുതല്‍ സാധ്യത. പക്ഷേ, അങ്ങനെ അവഗണിക്കാന്‍ ഒരു സര്‍ക്കാറിന് കഴിയില്ല. യാത്ര നടത്തുന്നത് വി.എച്ച്.പിയാണെങ്കില്‍, സാമുദായിക അന്തരീക്ഷം അവര്‍ കലക്കിയേക്കുമെന്ന് ചിന്തിക്കുന്നതാണ് ബുദ്ധി. പള്ളി പൊളിച്ച് താല്‍ക്കാലിക ക്ഷേത്രമുണ്ടാക്കിയ സ്ഥലത്ത് തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന അലഹബാദ് ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് യാത്ര സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചത്. യാത്ര തടയാന്‍ സംസ്ഥാനം ഭരിക്കുന്ന സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്കൊപ്പം രാഷ്ട്രീയവുമുണ്ട്. 1992ല്‍ എല്‍.കെ. അദ്വാനി നടത്തിയ രഥയാത്ര തടയാന്‍ നടപടി സ്വീകരിച്ചതാണ് അന്നത്തെ മുഖ്യമന്ത്രിയെ ‘മൗലാന മുലായ’മാക്കി മാറ്റിയത്. സ്വന്തം വോട്ടുബാങ്കില്‍ നിര്‍ണായക ശക്തിയായ മുസ്ലിംകളുടെ സംരക്ഷകനായി അവതരിക്കാനുള്ള അവസരം മുലായമും അഖിലേഷ് യാദവും നഷ്ടപ്പെടുത്തുന്നില്ല. പക്ഷേ, കുറ്റം പറയേണ്ടത്, കുളം കലക്കാന്‍ ഇറങ്ങിയവരത്തെന്നെ. അടുത്ത തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായില്ളെങ്കിലും, മോഡിയെ കാട്ടി ഹിന്ദുത്വ വോട്ട് സമാഹരിച്ച് ഭരണം പിടിക്കാനുള്ള രാഷ്ട്രീയനീക്കമാണ് സംഘ്പരിവാര്‍ നടത്തുന്നത്. മോഡിയത്തെന്നെ പ്രധാനമന്ത്രിയായി കാണണമെന്നാണ് കോര്‍പറേറ്റുകളുടെ താല്‍പര്യമെങ്കിലും, അവരുടെ മോഹങ്ങള്‍ക്ക് ബി.ജെ.പിയുടെ കൂട്ടായ പിന്തുണ പോലുമില്ല. മോഡിയുടെ കാര്യത്തില്‍ രൂക്ഷമായ അഭിപ്രായഭിന്നത പാര്‍ട്ടിയിലുള്ളത് ഒരു രഹസ്യമല്ല; നാണംകെടുത്തിയ പരസ്യവിവരമാണ്. എങ്കിലും, തെരഞ്ഞെടുപ്പുവരെ മോഡിയെ മുന്നില്‍നിര്‍ത്തിയും അതിനുശേഷം സാഹചര്യങ്ങള്‍ക്കൊത്ത വിധം തീരുമാനിക്കാമെന്ന് ഉറപ്പിച്ചും മുന്നോട്ടുനീങ്ങുകയാണ് സംഘ്പരിവാര്‍. വി.എച്ച്.പിയുടെ 84-കോസി പരിക്രമ യാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ഹിന്ദുത്വശക്തികള്‍ക്ക് ജീവവായു നല്‍കിയിരിക്കുന്നു. സാമുദായികതയുടെ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഗുണകരമെന്ന് മുലായംസിങ് കണക്കുകൂട്ടുകയും ചെയ്യുന്നു. ഇന്നത്തെനിലക്ക് വോട്ടുകള്‍ ധ്രുവീകരിക്കപ്പെട്ടാല്‍ കോണ്‍ഗ്രസിനും ചെറിയൊരളവില്‍ ബി.എസ്.പിക്കുമാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അനുഭവിക്കേണ്ടിവരുക. മോഡിയെയും കൂട്ടാളികളെയും പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാമെന്ന് സംഘ്പരിവാര്‍ കണക്കുകൂട്ടുന്ന രണ്ടു പ്രമുഖ സംസ്ഥാനങ്ങളാണ് യു.പിയും കര്‍ണാടകവും. കര്‍ണാടകത്തില്‍ പാര്‍ട്ടി വിട്ടുപോയ യെദിയൂരപ്പയുടെ തോളത്ത് വീണ്ടും കൈയിടാന്‍ മോഡിയെ ബി.ജെ.പിക്ക് പ്രയോജനപ്പെടുത്താമെന്നൊരു കണക്കുണ്ട്. യു.പിയില്‍ കഴിഞ്ഞതവണ 80ല്‍ 23 സീറ്റ് നേടാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന്‍െറ സാധ്യതകള്‍ തകര്‍ക്കുന്നതാവും മോഡി ഇഫക്ട്. 10 സീറ്റിലേക്ക്, അഥവാ നാലാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടിവന്ന യു.പിയില്‍ രണ്ട് ഡസന്‍ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബി.ജെ.പി നീങ്ങുന്നത്. അമിത്ഷായും വി.എച്ച്.പിയുമൊക്കെ ചേര്‍ന്ന് കുളംകലക്കി ഇത് സമ്പാദിക്കണം. ഒടുങ്ങിയെന്നു കരുതിയ അയോധ്യാ പ്രക്ഷോഭ രാഷ്ട്രീയത്തിന്‍െറ പുതിയ സാധ്യതകള്‍ അന്വേഷിച്ചുകൊണ്ട്, ഗോദയിലേക്ക് എടുത്തുചാടുകയാണ് അവര്‍. തുറന്നുകാട്ടുകയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. യു.പിയില്‍ വി.എച്ച്.പി വീണ്ടും സജീവമാക്കുന്ന രാമക്ഷേത്ര പ്രക്ഷോഭത്തിന്‍െറ പരിക്കുകള്‍ സമൂഹത്തിലും പാര്‍ട്ടിപരമായും കുറക്കാന്‍ ശ്രമിക്കുന്ന സമാജ്വാദി പാര്‍ട്ടി സര്‍ക്കാറിന് ഇനിയും പുതിയ തലവേദനകള്‍ പൊതുതെരഞ്ഞെടുപ്പുവരെ ഉണ്ടായിക്കൊണ്ടിരിക്കും. വര്‍ഗീയതയുടെ വിത്തുകള്‍ യു.പിയില്‍ മാത്രമല്ല, മറ്റു പലേടത്തും നട്ടുനനക്കാനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി. വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴുതുന്ന യു.പിയില്‍ പല സ്ഥലങ്ങളിലായി കലാപസംഭവങ്ങള്‍ കഴിഞ്ഞ കുറെ കാലമായി ഉണ്ടായിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിനെയും വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പിനെയും അഭിമുഖീകരിക്കേണ്ട രാജസ്ഥാനില്‍ നിരവധി സ്ഥലങ്ങളില്‍ കലാപം ആളിക്കത്തിക്കാന്‍ ശ്രമങ്ങള്‍ നടന്നു. ശ്രീനഗറിലെ കിശ്തറില്‍ അടുത്തയിടെ നടന്ന കലാപത്തിന്‍െറ ഉത്തരവാദികള്‍ ബജ്റംഗ്ദളാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ജനതാദള്‍-യുവുമായി ബി.ജെ.പി തെറ്റിപ്പിരിഞ്ഞശേഷം ബിഹാറില്‍ കലാപത്തിന് ശ്രമിക്കുന്നതിന്‍െറ നിരവധി സംഭവങ്ങള്‍ ഉണ്ടായി. ഒന്നുകില്‍ സ്വന്തമായി നേട്ടമുണ്ടാക്കുക, അതല്ളെങ്കില്‍ ഓരോ പ്രദേശത്തെയും രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് കനത്ത ആഘാതമേല്‍പിക്കുക എന്ന തന്ത്രമാണ് മോഡിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നത്. സംഘര്‍ഷാന്തരീക്ഷത്തിലാണ് സംഘ്പരിവാര്‍ ജീവവായു കണ്ടത്തെുന്നത്. കോണ്‍ഗ്രസിന്‍െറ ഇന്നത്തെ മോശം സ്ഥിതിയും, മേധാവിത്വത്തിന് വേണ്ടിയുള്ള പ്രാദേശിക പാര്‍ട്ടികളുടെ പരസ്പര മത്സരവും കോര്‍പറേറ്റ്-മാധ്യമ സഹകരണവുമൊക്കെ കോര്‍ത്തെടുത്തു മുതലാക്കാന്‍ പക്ഷേ, ബി.ജെ.പിക്കോ മോഡിക്കോ കഴിയുന്ന സ്ഥിതി തല്‍ക്കാലമില്ല. പ്രധാനമായും സ്വന്തം പാര്‍ട്ടിയിലെയും സഖ്യത്തിലെയും ഉള്‍പ്പോരുകള്‍ മോഹങ്ങളുടെ പട്ടടയില്‍ എണ്ണ പകരുന്നുവെന്നതാണ് നേര്. |
No comments:
Post a Comment