സ്വാഗതം
WELCOME

News Update..

Wednesday, August 21, 2013

ഖവാലിയെ മാറ്റിയെഴുതിയ ഇതിഹാസം Madhyamam News Feeds

ഖവാലിയെ മാറ്റിയെഴുതിയ ഇതിഹാസം Madhyamam News Feeds

Link to

ഖവാലിയെ മാറ്റിയെഴുതിയ ഇതിഹാസം

Posted: 21 Aug 2013 12:27 AM PDT

Image: 
വെറും നാല്‍പത്തെട്ടു വയസുവരെ മാത്രം ജീവിച്ച നുസ്രത്ത് ഫത്തേഹ് അലിഖാന്‍ എന്ന പാകിസ്ഥാനി ഗായകന്‍ തന്‍്റെ ഹൃസ്വജീവിതംകൊണ്ട് മാറ്റിമറിച്ചത്് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഖവാലി സംഗീതത്തിന്‍്റെ സ്വീകാര്യതയെയാണ്്. ലോകപ്രശസ്ത സംഗീതഞ്ജന്‍ ഫത്തേഹ് അലിഖാന്‍്റെ പുത്രനായ നുസ്രത്തിന്‍്റെ കുടുംബത്തിനുതന്നെ 600 വര്‍ഷം നീളുന്ന ഖവാലി പാരമ്പര്യമാണുള്ളത്. എന്നും വീട്ടില്‍ സംഗീതവിരുന്നാണ്. ഒരുപാട് അംഗങ്ങളുള്ള വീട്ടില്‍ എവരും പാട്ടുകാരും ഉപകരണസംഗീതജ്ഞരും മാത്രം. എന്നാല്‍ നുസ്രത്തിന്‍്റെ ഭാഗധേയം മാറ്റിമറിക്കപ്പെട്ടേനെ. തന്‍്റെ പ്രശസ്തിയെപ്പറ്റി അധികം ബോധവാനായിരുന്നില്ല ഫത്തേഹ് അലി ഖാന്‍. അദ്ദേഹം കരുതിയത് ഖവാലി സംഗീതജ്ഞര്‍ക്ക് വലിയ വിലയൊന്നും ഇല്ളെന്നാണ്. അതിനാല്‍ അഞ്ചാമത്തെ മകനായ നുസ്രത്തിനെ അദ്ദേഹം സംഗീതത്തിന്‍്റെ വഴിയേ വിട്ടില്ല. പകരം മകനെ ഡോക്ടറാക്കാനായിരുന്നുആഗ്രഹം. എന്നാല്‍ ആ ആഗ്രഹം സഫലമാകും മുമ്പേ 63ാം വയസില്‍ അദ്ദേഹം വിട പറഞ്ഞു. എന്നാല്‍ അതിനോടകം നുസ്രത്ത് തന്‍്റെ പതിനാറാം വയസില്‍ ഒരു സംഗീതഞ്ജനായിക്കഴിഞ്ഞിരുന്നു. പിതാവിന്‍്റെ നാല്‍പതാം മരണാനന്തര ദിവസം നുസ്രത്ത് പൊതുവേദിയില്‍ പാടി. തുടര്‍ന്ന് പിതാവിന്‍്റെ അനുജന്‍മാരായ മുബാറക് അലി ഖാനും സല്‍മത്ത് അലിഖാനും ചേര്‍ന്ന് കൂടുതല്‍ സംഗീതം പഠിപ്പിച്ചു. 
നൂറ്റാണ്ടുകള്‍ മുമ്പ പ്രാദേശികമായി രൂപപ്പെട്ട ഖവാലി സംഗീതത്തിന്‍്റെ എറ്റവും വലിയ പ്രചാരകര്‍ ഫത്തേഹ് കുടുംബമാണ്. എന്നാല്‍ കവാലി ലോകം കേട്ടത് നുസ്രത്തിലൂടെയാണ്. പാരമ്പര്യത്തില്‍ മാത്രം ഊന്നി നിന്ന സംഗീതരൂപത്തില്‍ നിന്ന് ആദ്യം ഫ്യൂഷന്‍ സംഗീതം ഉണ്ടാക്കുന്നതും അതിന് ആഗോളപരിവേഷം ചമയ്ക്കുന്നതും അദ്ദേഹമാണ്. 
ഒരുപാകിസ്ഥനിയായി ഇന്‍ഡ്യക്കാര്‍ക്ക് നുസ്രത്തിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇന്‍ഡ്യന്‍ സംഗീതുേവദികളില്‍ മാത്രമല്ല, സിനിമയിലും പരീക്ഷണസംഗീതങ്ങളിലും ആല്‍ബങ്ങളിലും അദ്ദേഹം നിറഞ്ഞുനിന്നു. എ.ആര്‍.റഹ്മാനുമായ ചേര്‍ന്ന് അദ്ദേഹമുണ്ടാക്കിയ ‘ഗുരൂസ്  ഓഫ് പീസ്’, ജാവേദ് അക്തറുമായി ചേര്‍ന്നുള്ള ‘സംഗം’ തുടങ്ങിയ ആല്‍ബങ്ങള്‍ സംഗീതത്തിന്‍്റെ പുതിയ അര്‍ത്ഥതലങ്ങള്‍ കാട്ടിത്തന്നു. പാകിസ്ഥാനി സിനിമയിലും ഹോളിവുഡ് സിനിമയിലും പശ്ചാത്തലമൊരുക്കിയ അദ്ദേഹത്തിന് ഇന്‍ഡ്യന്‍ സിനിമിലെ പല ഓഫറുകളും നിരസിക്കേണ്ടി വന്നു. എന്നാല്‍ ശേഖര്‍ കപൂറിന്‍്റെ ‘ബന്‍ഡിറ്റ് ക്വീന്‍’ അതിജീവനത്തിന്‍്റെ, സമരതീഷ്ണതയുടെ സംഗീതം കേള്‍പ്പിച്ചു തന്നു.
കടുത്ത പ്രമേഹരോഗിയും പിന്നീട് വൃക്കരോഗിയുമായിത്തീര്‍ന്ന അദ്ദേഹം വിദേശത്തുവച്ചാണ് മരിന്നത്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രിയക്കായി അമേരിക്കയിലേക്ക് പോകാവെ ഹൃദയാഘാതം വന്നായിരുന്നു ആ മഹാഗായകന്‍ വിടപറഞ്ഞത്്. ശബദത്തിന്‍്റെ റേഞ്ചില്‍ ലേകത്തെ ഞെട്ടിച്ച നുസ്രത്ത് അവസാന കാലത്ത് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടത് ഒന്നു മാത്രം;  ‘എന്‍്റെ ശരീരത്തെ എന്തുവേണമെകിലും ചെയ്തുകൊള്ളൂ; പക്ഷേ എന്‍്റെ ശബ്ദം നഷ്ടപ്പെടുത്തരുതേ’. 
രാജ്യത്തിന്‍്റെയും ഭൂഖണ്ഡങ്ങളുടെയും അതിരുകള്‍ ഭേദിച്ചതായിരുന്നു ആ ശബ്്ദം; മത- രാഷ്ട്രഭേദങ്ങളെ ഹൃദയസംഗീതംകൊണ്ട് ഒന്നാക്കിയതായിരുന്നു ആ തേനൂറുന്ന ശബ്ദം. ഒരു സംഗീതരൂപത്തിന്‍്റെ ദേശാന്തര അംഗീകാരത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ഒരു സംഗീതജ്ഞന്‍െറ ഹൃദയത്തില്‍ നിന്ന് ഉതിരുന്നതായിരുന്നു അത്. ആ ശബ്ദം അദ്ദേഹത്തിന്‍്റെ കണ്ഠനാളത്തില്‍ നിന്ന് വേറിട്ടുപോയിട്ട് ഈ മാസം പതിനാറു വര്‍ഷമാകുന്നു. 
ഹിന്ദുസ്ഥാനി പാരമ്പര്യത്തില്‍ കവാലിയും ഗസലുമൊക്കെ പാടുന്ന ആയിരക്കണക്കിന് സംഗീതജ്ഞരുടെയിടയില്‍ എറ്റവും സ്വീകാര്യനായയരുന്നു നുസ്രത്ത്. സി.എന്‍.എന്‍ ഒരിക്കല്‍ നടത്തിയ ലോകത്തെ കഴിഞ്ഞ അന്‍പതുവര്‍ഷത്തെ ഏറ്റവും വലിയ ഗായകരെ കണ്ടത്തൊനുള്ള സര്‍വേയില്‍ ലോകത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 പേരില്‍ ഒരാള്‍ നുസ്രത്ത് ആയിരുന്നു. മറ്റെരു വിദേശ ആരാധകന്‍ അദ്ദേഹത്തെ എല്‍വിസ് പ്രിസ്റ്റ്ലി എന്ന് വിശേഷിപ്പിച്ചു. ലോകസംഗീതത്തിന്‍്റെ നിറുകില്‍ നിന്ന് കാലം അദ്ദേഹത്തെ വിളച്ചത് വളരെ നേരത്തെയായിപ്പോയി എന്ന ദുഖം അദ്ദേഹത്തിന്‍്റെ ആരാധകരില്‍ ഇന്നും നോവു പടര്‍ത്തുന്നു.
features: 
Facebook
Twitter

ചികിത്സ തുടങ്ങി; ശാഇരി സന്തുഷ്ടന്‍

Posted: 20 Aug 2013 11:57 PM PDT

Image: 

റിയാദ്: അമിതവണ്ണം മൂലം ദേഹാസ്വാസ്ഥ്യം ബാധിച്ചതിനെ തുടര്‍ന്ന് സൗദി ഭരണാധികാരിയുടെ പ്രത്യേകനിര്‍ദേശ പ്രകാരം റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജീസാനിലെ ഖാലിദ് മുഹ്സിന്‍ ശാഇരി (22)യുടെ ചികിത്സ തുടങ്ങി. ആശുപത്രിയിലെത്തി ചികിത്സ തുടങ്ങാനായതില്‍ ശാഇരി സന്തുഷ്ടി പ്രകടിപ്പിച്ചു. വൈദ്യചരിത്രത്തിലെ അത്യപൂര്‍വ സംഭവങ്ങളിലൊന്നാണ് ശാഇരിയുടെ രോഗപ്രതിഭാസവും കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ചികിത്സയുമെന്ന് മെഡിക്കല്‍ സിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജനറല്‍ ഡോ. മഹ്മൂദ് ബിന്‍ അബ്ദുല്‍ജബ്ബാര്‍ യമാനി പറഞ്ഞു. ആശുപത്രിയിലെ പ്രത്യേകവാര്‍ഡില്‍ പ്രവേശിപ്പിച്ച യുവാവിന്‍െറ നില തൃപ്തികരമാണെന്നും വിദഗ്ധപരിശോധനക്ക് വരുംദിവസങ്ങളില്‍ അദ്ദേഹത്തെ വിധേയനാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമിതവണ്ണക്കാരുടെ രോഗനിര്‍ണയവും ചികിത്സയും സംബന്ധിച്ച ഗവേഷണത്തിന് മെഡിക്കല്‍ സിറ്റി ആസ്ഥാനമാക്കി ദേശീയ ഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗദി ആരോഗ്യമന്ത്രി ഡോ. അബ്ദുല്ല അര്‍റബീഅ യുവാവിനെ സന്ദര്‍ശിച്ചു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ആശംസയും പ്രാര്‍ഥനയും ശാഇരിയെ അറിയിച്ച മന്ത്രി വൈദ്യസംഘത്തെ കണ്ട് ചികിത്സയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
610 കിലോ ഭാരത്താല്‍ ദേഹം അനക്കാന്‍ വയ്യാതെ പ്രയാസത്തിലായിരുന്ന ശാഇരിയെ തിങ്കളാഴ്ചയാണ് ജിസാനില്‍ നിന്നു സൗദി എയര്‍ഫോഴ്സിന്‍െറ പ്രത്യേകവിമാനത്തില്‍ റിയാദിലെത്തിച്ച് കിങ് ഫഹദ് മെഡിക്കല്‍സിറ്റിയില്‍ പ്രവേശിപ്പിച്ചത്. ഡോ. അബ്ദുല്‍അസീസ് ഹുമൈദി, ഡോ. ആഇദ് റബീആന്‍ ഖഹ്താനി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ശാഇരിയെ ചികിത്സിക്കുന്നത്.
സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ നിര്‍ദേശം ശിരസാവഹിച്ച് അസാധാരണമായ ദൗത്യമാണ് മെഡിക്കല്‍സിറ്റി ഏറ്റെടുത്തതെന്ന് ഡോ. യമാനി പറഞ്ഞു. ശാഇരിക്ക് നേരത്തേ ജിസാനിലെ വീട്ടില്‍വെച്ചു തന്നെ ആശുപത്രിയില്‍ ലഭിക്കേണ്ട വൈദ്യസഹായങ്ങള്‍ നല്‍കി. വീടിന്‍െറ ചുമര്‍ പൊളിച്ചുനീക്കി, പ്രത്യേകമായ റാംപ് കെട്ടിയുയര്‍ത്തിയാണ് ഒന്നാം നിലയില്‍ നിന്നു രോഗിയെ താഴെ എത്തിച്ചത്. പിന്നീട് ആംബുലന്‍സിലേക്കു മാറ്റുന്നത് ശ്രമകരമായ ജോലിയായിരുന്നു. സൗദി എയര്‍ഫോഴ്സിന്‍െറ സി-30 പ്രത്യേകവിമാനത്തില്‍ കയറ്റാനും സുരക്ഷിതമായി റിയാദിലെത്തിച്ച് എയര്‍ക്രാഫ്റ്റില്‍ നിന്നിറക്കി ആശുപത്രിയിലെത്തിക്കാനും സിവില്‍ ഡിഫന്‍സിന്‍െറ കൂടി സഹകരണത്തോടെ വലിയ പ്രയത്നം തന്നെ വേണ്ടിവന്നുവെന്ന് ഒബെസിറ്റി ആന്‍ഡ് ലാപ്രോസ്കോപിക് സര്‍ജറി വിഭാഗം മേധാവി ഡോ. ആഇദ് റബീആന്‍ ഖഹ്താനി പറഞ്ഞു. സാധാരണഗതിയില്‍ ജനിച്ച ഖാലിദ് ശാഇരിക്ക് അഞ്ചു മാസം പ്രായമുള്ളപ്പോഴാണ് ശരീരവളര്‍ച്ചയില്‍ അസാധാരണത്വം കണ്ടു തുടങ്ങിയത്. രണ്ടു വയസ്സില്‍ ശരീരം ക്രമാതീതമായി അതിവേഗം വളരാന്‍ തുടങ്ങി. ദേഹത്തിനു ഉന്മേഷവും ചലനവേഗതയും ക്രമത്തില്‍ നഷ്ടപ്പെട്ടു. അമിതവണ്ണം കാരണം സ്കൂള്‍വിദ്യാഭ്യാസവും മുടങ്ങി. മൂന്നു വര്‍ഷമായി പ്രാഥമികകൃത്യങ്ങള്‍ക്കു പോലും കഴിയാത്തവിധം ശയ്യാവലംബിയായിരുന്നു. ശാഇരിയുടെ 10 സഹോദരങ്ങളില്‍ 23 കാരനായ മൂത്തയാള്‍ക്ക് 150 കിലോ തൂക്കമുണ്ട്. പതിനെട്ടുകാരിയായ സഹോദരിക്കുമുണ്ട് 100 കിലോ ഭാരം.  
 

ഫ്ളാറ്റ് ടി.വിക്ക് 36.05 ശതമാനം നികുതി; പ്രവാസിക്ക് വീണ്ടും തിരിച്ചടി

Posted: 20 Aug 2013 11:45 PM PDT

Image: 

ദുബൈ: എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അനുവദിച്ച ബാഗേജിന്‍െറ തൂക്കം 30 കിലോയില്‍ നിന്ന് 20 ആക്കികുറച്ചതിന് പിന്നാലെ പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വീണ്ടും ഇരുട്ടടി. വിദേശത്തുനിന്ന് ഫ്ളാറ്റ് സ്ക്രീന്‍ ടി.വി (പ്ളാസ്മ,എല്‍.ഇ.ഡി,എല്‍.സി.ഡി) കൊണ്ടുവരാന്‍ 36.05 ശതമാനം നികുതി ഏര്‍പ്പെടുത്തിയാണ് കഴിഞ്ഞദിവസം ഉത്തരവിറങ്ങിയത്.
നിലവില്‍ 35,000 രൂപ വരെ വിലയുള്ള ഇത്തരം ടി.വികള്‍ സ്വന്തം ഉപയോഗത്തിനായി ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാമായിരുന്നു. അനുവദനീയമായ ബാഗേജില്‍ ഇതും ഉള്‍പ്പെടുത്തുമായിരുന്നു. എന്നാല്‍ രൂപയുടെ വിലയിടിവ് തടയുന്നതിന്‍െറ ഭാഗമായി ആഗസ്റ്റ് 26 മുതല്‍ ഇവക്ക് 35 ശതമാനം ചുങ്കവും അതിന്‍െറ മൂന്നു ശതമാനം വിദ്യഭ്യാസ സെസും നല്‍കണം. അതായത് ടി.വി വിലയുടെ 36.05 ശതമാനം പ്രവാസി മൊത്തം നികുതി നല്‍കേണ്ടിവരും.  ഇതുസംബന്ധിച്ച കേന്ദ്ര റവന്യു മന്ത്രാലയത്തിന്‍െറ വിജ്ഞാപനം ഇന്നലെ പാര്‍ലമെന്‍റില്‍ വെച്ചു.
ഇവക്ക് നികുതി ചുമത്തണമെന്നത് ഇന്ത്യയിലെ ടെലിവിഷന്‍ ഡീലര്‍മാരുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു. വര്‍ഷത്തില്‍ പത്തു ലക്ഷത്തിലേറെ ഫ്ളാറ്റ് സ്ക്രീന്‍ ടി.വികള്‍ പ്രവാസികള്‍ വഴി നാട്ടിലെത്തുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്‍െറ കണക്ക്. കൂടുതലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു ഇതിന്‍െറ വരവ്. മലയാളികള്‍ ധാരാളമായി ഇത്തരം ടി.വികള്‍ നാട്ടില്‍കൊണ്ടുപോയിരുന്നു. പുതിയ നികുതി വരുന്നതോടെ ഇവയുടെ വില്‍പ്പനയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കാര്യമായ കുറവുണ്ടാകും.
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് പോകുന്ന വിമാന യാത്രക്കാരില്‍ മിക്കവരുടെയും പക്കല്‍ എല്‍.സി.ഡി ടെലിവിഷന്‍ ഉണ്ടാവാറുണ്ടെന്ന് ദുബൈ വിമാനത്താവളത്തിലെ ഒരു ജീവനക്കാരന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നിരവധി പേര്‍ നാട്ടില്‍ കൊണ്ടുപോകാനായി ഇത്തരം ടി.വികള്‍ വാങ്ങിവെച്ചിട്ടുമുണ്ട്. പ്രത്യേക ഇളവുകളും ഓഫറുകളും പ്രഖ്യാപിക്കുമ്പോള്‍ വാങ്ങിവെച്ചവരും സമ്മാനം കിട്ടിയവരുമെല്ലാമുണ്ട്.ഇവരെല്ലാം ഇത് നാട്ടിലെത്തിക്കാന്‍ വന്‍തുക നികുതിയടക്കേണ്ടിവരും.
ഇടക്കിടെ ടെലിവിഷനുമായി നാട്ടില്‍ പോയി  വില്‍പ്പന നടത്തുന്നവരുമുണ്ട്. ചിലരെല്ലാം ഇതിന്‍െറ ‘കരിയര്‍’മാരായി പ്രതിഫലം പറ്റുകയും ചെയ്തിരുന്നു. ദിവസം ആയിരത്തോളം ഫ്ളാറ്റ് സ്ക്രീന്‍ ടി.വികള്‍ വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതായാണ് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി ഇന്നലെ പുറത്തുവിട്ട കണക്ക്.
ധനകമ്മി കുറക്കുന്നതിന്‍െറ ഭാഗമായി സ്വര്‍ണം, വെള്ളി മുതലായവയുടെ  ഇറക്കുമതി ചുങ്കം 10ശതമാനമായി ഈയിടെ വര്‍ധിപ്പിച്ചിരുന്നു. ഫ്ളാറ്റ് സ്ക്രീന്‍ ടി.വിക്ക് നികുതി ചുമത്താനുള്ള തീരുമാനത്തിനെതിരെ പ്രവാസികള്‍ പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മക്കും പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കും  പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി.ഷംസുദ്ദീന്‍ നിവേദനം അയച്ചിട്ടുണ്ട്.
എന്നാല്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ രക്ഷപ്പെടുത്താന്‍ ഉചിതമായ നടപടിയാണിതെന്ന് മാധ്യമ പ്രവര്‍ത്തകയായ പ്രമീള ഗോവിന്ദ് പറഞ്ഞു. ഇത്തരം ടി വി ആഡംബര വസ്തുവാണെന്നും  അതിനു നികുതി ചുമത്തിയതില്‍ തെറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് തൂക്കം കുറച്ചതില്‍ ഗള്‍ഫിലെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് പുതിയ തീരുമാനം. പ്രതിഷേധത്തെ തുടര്‍ന്ന് 20 കിലോയില്‍ അധികം വരുന്ന ബാഗേജിന് 10 കിലോവിന് 30 ദിര്‍ഹം ഈടാക്കിയാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്.
 

ഒബാമ-മന്‍മോഹന്‍ കൂടിക്കാഴ്ച അടുത്ത മാസം

Posted: 20 Aug 2013 11:24 PM PDT

Image: 

വാഷിങ്ടണ്‍: പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമയുമായി അടുത്ത മാസം കൂടിക്കാഴ്ച നടത്തും. സെപ്തംബര്‍ 27ന് വൈറ്റ്ഹൗസില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണ കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദര്‍ശനത്തിന്‍്റെ മുന്നോടിയായി, ശിവശങ്കര്‍ മോനോന്‍, യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്, പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇതിന് മുമ്പ് 2009ലാണ് മന്‍മോഹന്‍ സിങ് അമേരിക്ക സന്ദര്‍ശിച്ചത്. തൊട്ടടുത്ത വര്‍ഷം ബറാക് ഒബാമ ഇന്ത്യയിലത്തെിയിരുന്നു.

 

ബഹ്റൈനും ഫിലിപ്പൈന്‍സും ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചു

Posted: 20 Aug 2013 11:18 PM PDT

Image: 

മനാമ: ബഹ്റൈനും ഫിലിപ്പൈന്‍സും ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്നങ്ങളില്‍ യോജിച്ച് മുന്നോട്ട് നീങ്ങുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് ഇടക്കിടെ യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചതായും ഇരു രാജ്യങ്ങളിലെയും വിദേശ കാര്യ മന്ത്രിമാരായ ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയും ദെല്‍ റൊസാരിയോയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത ഫെബ്രുവരിയില്‍ മനിലയില്‍ സംയുക്ത യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തില്‍ ഇപ്പോള്‍ പഠനത്തിലിരിക്കുന്ന നിരവധി കരാറുകളില്‍ ഒപ്പുവെക്കും.
ഫിലിപ്പിനി സമൂഹം ബഹ്റൈന്‍െറ പുരോഗതിക്കായി ചെയ്യുന്ന സേവനങ്ങളെ ശൈഖ് ഖാലിദ് പ്രകീര്‍ത്തിച്ചു. വിവിധ മേഖലകളില്‍ ബന്ധം മെച്ചപ്പെടുത്താനും സഹകരണത്തിന്‍െറ പാത വെട്ടിത്തെളിക്കാനുമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഫിലിപ്പൈന്‍സ് മന്ത്രിയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈജിപ്തില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് അവിടുത്തെ ഭരണകൂടത്തെ ലോക സമൂഹം പിന്തുണക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈജിപ്തിന്‍െറ സുസ്ഥിരത അറബ് രാജ്യങ്ങളുടെ മുഴുവന്‍ സുസ്ഥിരതയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ബഹ്റൈന്‍ എല്ലാ നിലക്കും ഈജിപ്ത് ഭരണകൂടത്തെ പിന്തുണക്കുന്നുണ്ട്. ബഹ്റൈന്‍ ഫിലിപ്പൈന്‍സിന്‍െറ ഏറ്റവും അടുത്ത സുഹൃത്താണെന്ന് ദെല്‍ റൊസാരിയോ പറഞ്ഞു. 60000ഓളം ഫിലിപ്പൈന്‍സുകാര്‍ യാതൊരു പ്രശ്നവും നേരിടാതെ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷക്ക് ബഹ്റൈന്‍ ഭരണകൂടം എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈജിപ്തിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച മന്ത്രി അവിടെ സമാധാനപരമായ രാഷ്ട്രീയ പരിഹാരമുണ്ടാകുമെന്ന് പ്രത്യാശിച്ചു.
 

പാകിസ്താന്‍ വെള്ളിയാഴ്ച 338 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും

Posted: 20 Aug 2013 11:16 PM PDT

Image: 

മുംബൈ: പാക് ജയിലില്‍ കഴിയുന്ന 338 ഇന്ത്യന്‍ തടവുകാരെ വെള്ളിയാഴ്ച മോചിപ്പിക്കും. മത്സ്യബന്ധനതൊഴിലാളികളും കുട്ടികളുമടങ്ങുന്ന 338 തടവുകാരെ മോചിപ്പിച്ച് വാഗാ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍്റെ ഭാഗമായാണ് നടപടി.
പൂഞ്ചിലെ അതിര്‍ത്തിയില്‍ പാക്സേന നടത്തിയ വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇന്ത്യയുടെ മുന്നറിയിപ്പ് തഴഞ്ഞുകൊണ്ട് അതിര്‍ത്തിയില്‍  പാക്സേന തുടര്‍ച്ചയായി  വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതും പാകിസ്താനുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിന് കാരണമായി. ഇതിനെ തുടര്‍ന്നാണ് 338 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ 330 പേര്‍ അതിര്‍ത്തി ലംഘിച്ച്  മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്ന് തടവിലായ തൊഴിലാളികളാണ്.  മാലിര്‍, കാറാച്ചി എന്നീ ജയിലുള്ളവരെയാണ് മോചിപ്പിക്കുന്നത്. എട്ടുപേര്‍ 18 വയസിനു താഴെയുള്ളവരാണ്. ഇവര്‍ കറാച്ചിയിലെ യൂത്ത്ഫുള്‍ ഒഫെന്‍ഡേഴ്സ് ഇന്‍ഡസ്ട്രിയില്‍ സ്കൂളിലാണ്. ഇവരെ വെള്ളിയാഴ്ച മോചിപ്പിക്കുന്ന വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചു.
 

കൗമാര മേളം; ആഘോഷത്തില്‍ മുങ്ങി ഖൈറാനിലെ രാവ്

Posted: 20 Aug 2013 11:00 PM PDT

Image: 

കുവൈത്ത് സിറ്റി: പാരമ്പര്യത്തിന്‍െറ തനിമ നിലനിര്‍ത്താന്‍ മുത്തുതേടിയിറങ്ങിയ കൗമാരക്കാരുടെ ആഘോഷമായിരുന്നു ഞായറാഴ്ച രാത്രി ഖൈറാന്‍ ദ്വീപില്‍. സാധാരണ ദിവസങ്ങളില്‍ നിശ്ശബ്ദത മുറ്റി നില്‍ക്കുന്ന ഖൈറാനില്‍ രാവന്തിയോളം ആട്ടവും പാട്ടും മേളവും മുഴങ്ങി. ബന്ധുക്കളും സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും സംഘാടകരുമെല്ലാം ആഘോഷത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ ഖൈറാനിന്‍െറ തീരത്ത് ഉത്സവത്തിന്‍െറ പ്രതീതിയായിരുന്നു.
25ാമത് മുത്തുവാരല്‍ ഉത്സവത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്ച സാല്‍മിയ തീരത്തുനിന്ന് 10 പായക്കപ്പലുകളിലായി പുറപ്പെട്ട 182 പേരടങ്ങുന്ന സംഘം തമ്പടിക്കുന്നത് ഖൈറാന്‍ ദ്വീപിലാണ്. പകല്‍ കടലിന്‍െറ അഗാധതയിലേക്ക് മുത്തുതേടി ഊളിയിടുന്ന സംഘാംഗങ്ങള്‍ സന്ധ്യയോടെ കരക്കുകയറി രാത്രിയാണ് ചിപ്പികള്‍ തുറക്കുന്നതും മുത്തുകള്‍ വേര്‍തിരിക്കുന്നതും. പിന്നീട് നാടന്‍പാട്ടുകളും നൃത്തചുവടുകളുമായി രാവേറെ ചെല്ലുവോളം ആടിത്തിമര്‍ക്കുകയാണ് സംഘാംഗങ്ങള്‍. ഇല്ലായ്മകളുടെ മരുഭൂമിയില്‍ പൂര്‍വികര്‍ അതിജീവനത്തിനായി തരണം ചെയ്ത വെല്ലുവിളികള്‍ ഏറ്റെടുത്ത് ആഘോഷമാക്കുകയാണ് പുതുതലമുറ. കടലിന്‍െറയും കാലാവസ്ഥയുടെ കാഠിന്യത്തെയും·തരണം ചെയ്യാന്‍ മാത്രമുള്ള മനക്കരുത്തും മെയ്ബലവും ഇവര്‍ക്ക് ലഭിക്കുന്നത് പാരമ്പര്യത്തെ തിരിച്ചറിയുന്നതിന്‍െറ സന്തോഷത്തില്‍ നിന്നാണ്. ബഹ്റൈനില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള യുവാക്കള്‍ ഇത്തവണ സംഘത്തിലുണ്ട്.സന്ധ്യയോടെ ഖൈറാന്‍ തീരത്ത് മുത്തുകളുമായി മുത്തമിട്ട പായ്ക്കപ്പലുകള്‍ ദ്വീപിന്‍െറ തീരത്തേക്ക് വടംകെട്ടി വലിച്ചുകയറ്റാന്‍ കൗമാരക്കാര്‍ തൊട്ട് പ്രായമേറിയവര്‍ വരെ ഒരേ ഉത്സാഹത്തോടെ ഒത്തുകൂടി. കരക്കുകയറിയവരെ പാട്ടുപാടി സ്വീകരിച്ചശേഷം എല്ലാവരും ചിപ്പികളുമായി വട്ടംകൂടിയിരുന്നു. ഓരോ ചിപ്പിയും തുറക്കുമ്പോള്‍ എല്ലാവരുടെ മുഖത്തും നിഴലിട്ടത് ആകാംക്ഷയായിരുന്നു. സംഘാംഗങ്ങള്‍ കരുതലോടെ ഓരോ ചിപ്പിയും തുറക്കുമ്പോള്‍ മുത്തിന്‍െറ വെട്ടം കൂടിനിന്നവരുടെ മുഖത്തേക്കും പടര്‍ന്നു. ചില ചിപ്പികള്‍ക്കുള്ളില്‍ ശൂന്യത കളിയാടിയപ്പോഴൂം അടുത്ത ചിപ്പികളിലെ മുത്തുത്തിളക്കം ആവേശം പകര്‍ന്നു. ആവേശം ആരവത്തിന് വഴിമാറി. പിന്നാലെ ബൈത്തുകളെത്തി. അവക്ക് ചുവടൊപ്പിച്ച് നൃത്തമേളങ്ങളും പാരമ്പര്യ വാദ്യോപകരണങ്ങളും. രാവേറെ ചെല്ലുവോളം തുടര്‍ന്ന ആഘോഷത്തിനുശേഷം എല്ലാവരും പിരിയുമ്പോഴേക്ക് മുത്തുവേട്ടക്കാര്‍ അടുത്ത ദിവസത്തെ യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു.
മുത്തുവാരല്‍ തുടങ്ങി ഏഴു ദിവസം പിന്നിട്ട് വരുന്ന വ്യാഴാഴ്ച സംഘം സാല്‍മിയ തീരമണയും. കുവൈത്ത് സീ സ്പോര്‍ട്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടക്കുന്ന ഉത്സവത്തിന് തിരശ്ശീല വീഴുന്ന അന്ന് മുത്തുമായെത്തുന്നവരെ സ്വീകരിക്കാന്‍ ആബാലവൃദ്ധം ജനങ്ങള്‍ ഒരുമിച്ചുകൂടും. മുങ്ങിയെടുക്കുന്ന· മുത്തുകള്‍ രാജ്യത്തിന്‍െറ ഭരണാധികാരി അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിനാണ് സമര്‍പ്പിക്കുക. അമീറിന്‍െറ പ്രതിനിധി മുത്തുശേഖരം ഏറ്റുവാങ്ങാന്‍ തീരത്തെത്തും.

‘ഹയര്‍’ കഴിഞ്ഞു; ഇനി ‘ഫയര്‍’?

Posted: 20 Aug 2013 10:31 PM PDT

Image: 

സ്ഥിര ജോലി ചെറുപ്പക്കാരുടെ സ്വപ്നമായിരുന്ന നാട്ടില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും നിയമനം കിട്ടാന്‍ സാധ്യതയുള്ള ‘ഹയര്‍ ആന്‍ഡ് ഫയര്‍’ വന്നപ്പോഴും നമുക്ക് സന്തോഷമായിരുന്നു. കരാര്‍ നിയമനമാണെങ്കിലും ഉയര്‍ന്ന ശമ്പളം കിട്ടിയാല്‍ മതിയല്ലോ. കമ്പനികള്‍ പലതും മാറി നടന്ന് ചെറുപ്പത്തിലേ മികച്ച തസ്തികകളിലെത്തിയ ചെറുപ്പക്കാര്‍ പക്ഷേ ഇപ്പോള്‍ ആശങ്കയിലാണ്. ഹയര്‍ (ജോലിക്കെടുക്കലുകള്‍) കുറയുകയും ഫയര്‍  (പുറത്താക്കല്‍) കൂടുകയും ചെയ്തതോടെയാണിത്.
രാജ്യത്തിന്‍െറ സാമ്പത്തികവളര്‍ച്ച കുറയുകയും ഉപഭോഗവും ഉല്‍പാദനവും കുറയുകയും ചെയ്തതോടെ ഉള്ള ജോലി നഷ്ടപ്പെടാതിരിക്കാനുള്ള കടുത്ത അധ്വാനത്തിലാണ് പല പുതുതലമുറ കമ്പനികളിലും ജീവനക്കാര്‍. വിലക്കയറ്റവും ഉയര്‍ന്ന വായ്പാനിരക്കുകളും ഓഹരി വിപണിയുടെയും രൂപയുടെയും തകര്‍ച്ചയും മറ്റും വാങ്ങലുകളില്‍നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചുതുടങ്ങിയതിന് പുറമേ ഉല്‍പാദനച്ചെലവുകള്‍ വര്‍ധിക്കുകകൂടി ചെയ്തതോടെ വാഹന നിര്‍മാതാക്കളുള്‍പ്പെടെ പലരും ഉല്‍പാദനം വെട്ടിക്കുറക്കുകയും ചെലവുചുരുക്കലിലേക്ക് കടക്കുകയും ചെയ്തുകഴിഞ്ഞു. ഇതാണ് രാജ്യത്തെ തൊഴില്‍ വിപണിക്കും തിരിച്ചടിയാകുന്നത്. പല കമ്പനികളും ജീവനക്കാരെ കുറച്ചുതുടങ്ങി. മറ്റ് ചില കമ്പനികള്‍ ആദ്യപടിയായി ജീവനക്കാരോട് കൂടുതല്‍ കാര്യക്ഷമത ആവശ്യപ്പെട്ടും തുടങ്ങി.
രാജ്യത്തെ പ്രമുഖ ദൃശ്യമാധ്യമ ശൃംഖലയായ നെറ്റ്വര്‍ക് 18 കഴിഞ്ഞദിവസം 350 പേരെയാണ് പിരിച്ചുവിട്ടത്. ഇനിയും ഇവിടെ പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്നാണ് സൂചന. മറ്റൊരു ടെലിവിഷന്‍ ചാനലായ എന്‍.ഡി.ടി.വി പ്രോഫിറ്റ് നേരത്തേ മുംബൈയില്‍ അമ്പതോളം ജീവനക്കാരെയാണ് ഒഴിവാക്കിയത്. സുരക്ഷിതമെന്ന് കരുതിയിരുന്ന പല മേഖലകളിലും സ്ഥിതി മറ്റൊന്നല്ല. വിദ്യാഭ്യാസ സേവനദാതാക്കളായ എജുകോമ്പ് സൊലൂഷന്‍സ് മൂന്നു മാസംകൊണ്ട് 3500 പേരെയാണ് ഒഴിവാക്കിയത്്. വില്‍പന മാന്ദ്യത്തെത്തുടര്‍ന്ന് ഉല്‍പാദനം വെട്ടിക്കുറച്ച പല വാഹന നിര്‍മാതാക്കളും തങ്ങളുടെ കരാര്‍ ജോലിക്കാരില്‍ ഒരു വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്. മഹീന്ദ്ര മഹീന്ദ്ര 500 കരാര്‍ ജോലിക്കാരെയാണ് ഒഴിവാക്കിയത്്. ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ പാന്ത്നഗര്‍ പ്ളാന്‍റിലെ ജീവനക്കാരുടെ എണ്ണം 21 ശതമാനം കുറച്ചിരുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1208 പേരെയാണ് പിരിച്ചുവിട്ടത്. മാരുതി സുസുകി നേരത്തേ 450 ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയില്‍ പോകാന്‍  ആവശ്യപ്പെട്ടിരുന്നു.  
അന്താരാഷ്ട്ര കമ്പനിയായ സീമെന്‍സ് ലോക വ്യാപകമായി 8000 ത്തോളം ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ഇതിന്‍െറ ഭാഗമായി ഇന്ത്യയില്‍ 200 പേരെ പുറത്താക്കിക്കഴിഞ്ഞു. 200 പേര്‍ക്കുകൂടി വൈകാതെ അവസരം നഷ്ടമാകുമെന്നാണ് സൂചന. പ്രമുഖ നെറ്റ്വര്‍ക് ഉല്‍പന്ന നിര്‍മാതാക്കളായ സിസ്കോ അഞ്ചു ശതമാനം തൊഴിലാളികളെയാണ് ഒഴിവാക്കാനൊരുങ്ങുന്നത്. ചെലവുചുരുക്കലിന്‍െറ ഭാഗമായി ഇവിടെ 4000 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുക. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ഡി.എല്‍.എഫ് 30 ശതമാനമാണ് ജീവനക്കാരുടെ എണ്ണം കുറക്കുന്നത്. 1100 പേര്‍ക്കാണ് അവിടെ പണി നഷ്ടമാകുന്നത്. മുമ്പേതന്നെ 20 ശതമാനം ജീവനക്കാരെ കുറച്ച പാനസോണിക് ആഗോളതലത്തില്‍ 5000 പേരെക്കൂടി മൂന്നുവര്‍ഷത്തിനകം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം പൊതുവേ അറിയപ്പെടുന്ന കമ്പനികളുടെ സ്ഥിതിയാണെങ്കില്‍ അത്ര അറിയപ്പെടാത്ത കമ്പനികളുടെ സ്ഥിതി ഇതിലും ദയനീയമാണ്.
ആദ്യഘട്ടത്തില്‍ ഉല്‍പാദന ചെലവ് കുറച്ചും ഉല്‍പാദനം കുറച്ചും പിടിച്ചുനില്‍ക്കാനാണ് മിക്ക കമ്പനികളുടെയും ശ്രമം. എന്നാല്‍, വില്‍പനയില്‍ ഇനിയും ഇടിവുണ്ടായാല്‍ അത് സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലയില്‍ വ്യാപക തൊഴില്‍നഷ്ടത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ലക്ഷക്കണക്കിനാളുകളാണ് ഈ മേഖലയില്‍ ഉപജീവനം തേടുന്നത്.
അതേസമയം, ഈ പുറത്താക്കലുകളൊന്നും കാര്യമായ പ്രതിഷേധത്തിന് വഴിയൊരുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. വേതന വര്‍ധന ആവശ്യപ്പെട്ട് ബജാജിന്‍െറ ഛകന്‍ പ്ളാന്‍റില്‍ 50 ദിവസത്തോളം സമരം ചെയ്ത ജീവനക്കാര്‍ അടുത്തിടെ ഉപാധികളില്ലാതെ സമരം അവസാനിപ്പിക്കാന്‍ തയാറാവേണ്ടി വന്നിരുന്നു. അവിടെ ഉല്‍പാദനം വേണ്ടെന്നുവെക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റ്.
അതേസമയം, പുതിയ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വലിയ കുറവുണ്ടാവാനിടയില്ലെന്ന് പ്രമുഖ തൊഴിലവസര ലിസ്റ്റിങ് പോര്‍ട്ടലായ നൗകരി ഡോട്ട് കോം ഉടമകളായ ഇന്‍ഫോ എഡ്ജിന്‍െറ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ അംബരീഷ് രഘുവംശി പറയുന്നു. അഞ്ച്-അഞ്ചര ശതമാനം വളര്‍ച്ച രാജ്യത്തിന് നേടാനായാലും തൊഴിലവസരങ്ങളില്‍ 10-15 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍, സാമ്പത്തിക വളര്‍ച്ചയും കച്ചവടവിശ്വാസവും തിരിച്ചടി നേരിടുന്ന നിലവിലെ സാഹചര്യത്തില്‍ തൊഴിലവസരങ്ങളിലും ചെറിയ മാന്ദ്യം പ്രകടമാവുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
രാജ്യത്തെ ഐ.ടി മേഖലയില്‍ പുതിയ തൊഴിലവസരങ്ങളില്‍ ഇക്കൊല്ലം 22 ശതമാനമെങ്കിലും കുറവുണ്ടായേക്കുമെന്ന് വ്യവസായ സംഘടനയായ നാസ്കോം നേരത്തേ പ്രവചിച്ചിരുന്നു.

ഇന്ത്യയുടെ ഐ.എന്‍.എസ് വിക്രാന്ത് ഭീഷണിയെന്ന് ചൈന

Posted: 20 Aug 2013 10:15 PM PDT

Image: 

ബെയ്ജിങ്: ആദ്യ ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് ഭീഷണിയാണെന്ന് ചൈന. ജപ്പാന്‍ നീറ്റിലിറക്കിയിരുന്ന ഏറ്റവും വലിയ വിമാനവാഹിനി കപ്പലിനുശേഷം ചൈനക്ക് ഭീഷണി ഉയര്‍ത്തുന്നതാണ് ഇന്ത്യ തദ്ദേശമായി വികസിപ്പിച്ച ഐ.എന്‍.എസ് വിക്രാന്തെന്ന്  ബുധനാഴ്ച ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജപ്പാന്‍്റെ  കോപ്ടര്‍ വാഹിനി കപ്പലും ഇന്ത്യ നീറ്റിലിറക്കിയ ഐ.എന്‍.എസ് വിക്രാന്തും ചൈനക്ക് വെല്ലുവിളിയുയര്‍ത്തുന്നതാണെന്ന് ചൈനയിലെ ഗവേഷകര്‍ വിലയിരുത്തിയതായി ഗ്ളോബല്‍ ടൈംസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ ഇതുവരെ വിമാനവാഹിനി കപ്പലുകളും സ്വന്തമായി വികസിപ്പിച്ചെടുത്തിരുന്നില്ല. എന്നാല്‍ ഐ.എന്‍.എസ് വിക്രാന്തിലൂടെ അതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കി. കൂടുതല്‍ നിലവാരമുള്ള ആയുധശേഖരം വികസിപ്പിക്കുന്നതിനായി ഇന്ത്യക്ക് മറ്റു രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നും അത് ലാഭത്തിനുവേണ്ടി മാത്രമല്ല ചൈനയുടെ ശക്തിയോട് ബാലന്‍സ് ചെയ്യുന്നതിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ പാശ്ചാത്യരാജ്യങ്ങളുടെ കടന്നുകയറ്റത്തിനെ കുറിച്ച് ബോധവാന്‍മാരാണ്. മാധ്യമങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും  ഇന്ത്യയിലെ സേനയെ കൂടുതല്‍ ശക്തപ്പെടുത്തുണമെന്ന്  നിരന്തരം ആവശ്യപ്പെടുന്നുണ്ട്.  തദ്ദേശീയമായ ആയുധങ്ങള്‍ വവികസിപ്പിക്കുന്നതിന്‍്റെ ഗവേഷണത്തിനും നിര്‍മ്മാണത്തിനുമായി സര്‍ക്കാര്‍ ദശലക്ഷ കണക്കിന് ഡോളറുകളാണ് ചെലവഴിക്കുന്നത്. വിക്രാന്ത് നീറ്റിലിറക്കിയതിലൂടെ ഇന്ത്യന്‍ സര്‍ക്കാര്‍  തദ്ദേശീയമായി  ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ സജ്ജമായി എന്നതാണ് തെളിയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

സര്‍ക്കാര്‍ ജോലിക്ക് മലയാളം അറിയണമെന്ന ഉത്തരവ് പിന്‍വലിച്ചു

Posted: 20 Aug 2013 09:43 PM PDT

Image: 

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി ലഭിക്കാന്‍  പത്താം ക്ളാസ് വരെയെങ്കിലും മലയാളം പഠിച്ചിരിക്കണമെന്ന ഉത്തരവ്  പിന്‍വലിച്ചു. ഭാഷാന്യൂനപക്ഷ വകുപ്പിന്‍്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചത്. ജൂലൈ 24ന് ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം. പത്താം ക്ളാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മലയാളത്തില്‍ യോഗ്യതാ പരീക്ഷ പാസായിരിക്കണമെന്നായിരുന്നു ചട്ടം.

മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ മലയാളം അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നത്. പൊതുവിദ്യാഭ്യാസ വകുപ്പും ഒൗദ്യോഗിക ഭാഷാവകുപ്പും  തീരുമാനത്തോട് യോജിക്കുകയും വിഷയത്തില്‍ പി.എസ്.സിയുടെ ശിപാര്‍ശ ആരായുകയും ചെയ്തിരുന്നു.

സ്കൂള്‍ തലത്തില്‍ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ എന്‍ട്രി കേഡറില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മലയാളം മിഷന്‍്റെ കീഴിലുള്ള സീനിയര്‍ ഹയര്‍ ഡിപ്ളോമ പാസാകണം. എന്നാല്‍ ക്ളാസ് ഫോര്‍ ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കും. നിലവില്‍ സേവനമനുഷ്ഠിക്കുന്നവരെയും ഒഴിവാക്കാം.  ഇതിനനുസരിച്ച് ചട്ടത്തില്‍ ഭേദഗതി വരുത്താമെന്നുമായിരുന്നു പി.എസ്.സിയുടെ ശുപാര്‍ശ.

ചട്ടം ഭേദഗതിക്കായി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പായി ഫയല്‍ മന്ത്രിസഭായോഗത്തിന്‍്റെ പരിഗണനയ്ക്കുവന്നപ്പോഴാണ് സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിഞ്ഞിരിക്കണമെന്ന നിര്‍ദേശം തന്നെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP