സ്വാഗതം
WELCOME

News Update..

Friday, August 16, 2013

സോളാര്‍ കേസ്: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു Madhyamam News Feeds

സോളാര്‍ കേസ്: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു Madhyamam News Feeds

Link to

സോളാര്‍ കേസ്: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Posted: 15 Aug 2013 10:53 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുതരണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിക്കും . അന്വേഷണത്തിന്‍്റെ ടേംസ് ഓഫ് റഫറന്‍സ്( പരിഗണനാ വിഷയങ്ങള്‍) പ്രതിപക്ഷ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടേംസ് ഓഫ് റഫറന്‍സില്‍ പ്രതിപക്ഷം  ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞൂ. മന്ത്രി സഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞതായ വാര്‍ത്തകള്‍ അദ്ദേഹം തള്ളി. യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ളെന്ന് പ്രതിപക്ഷം തന്നെ പറയുന്നുണ്ടല്ളോയെന്നും അദ്ദേഹം പ്രതികരിച്ചു. സെക്രട്ടറിയേറ്റ് ഉപരോധം ഒത്തുതീര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടിയോ യൂസഫലിയോ മധ്യസ്ഥരായിട്ടില്ളെന്നും  മുഖ്യമന്ത്രി  പറഞ്ഞു.

മഴക്കെടുതിയില്‍ വന്‍ നാശമുണ്ടായ  ഇടുക്കി ജില്ലക്ക്  സഹായങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റവന്യൂ മന്ത്രിയുടെയും ജനപ്രതിനിധികളുടെയും ഇടുക്കി കളക്ടറുടെയും യോഗം  നാളെ തിരുവനന്തപുരത്ത് ചേരും. മറ്റു ജില്ലകളിലെ മഴക്കെടുതി പരിശോധിക്കാന്‍ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓണത്തിന് വിലക്കയറ്റം നിയന്ത്രിക്കാന്‍  സിവില്‍ സപൈ്ളസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നിവ വഴി അവശ്യ സാധനങ്ങളും പച്ചക്കറിയും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രോഷാകുല ദിനാചരണത്തിന് ബ്രദര്‍ഹുഡിന്‍്റെ ആഹ്വാനം

Posted: 15 Aug 2013 10:46 PM PDT

Image: 
Subtitle: 
ഈജിപ്തില്‍ മരണം 600

കൈറോ: ഈജിപ്തില്‍ മുര്‍സി അനുകൂലികള്‍ക്കുനേരെയുള്ള സൈന്യത്തിന്‍്റെ അതിക്രമം കടുത്ത സാഹചര്യത്തില്‍ രാജ്യ വ്യാപകമായി ലക്ഷങ്ങള്‍ അണിനിരക്കുന്ന ‘രോഷ റാലി’ക്ക് മുസ്ലിം ബ്രദര്‍ഹുഡിന്‍െറ ആഹ്വാനം.

കൈറോയിലെ എല്ലാ പള്ളികളിലില്‍നിന്നുമായിരിക്കും വെള്ളിയാഴ്ചത്തെ ജുമുഅ പ്രാര്‍ഥനക്കുശേഷം റാലികള്‍ പുറപ്പെടുക. റാലികള്‍ റംസിസ് ചത്വരത്തില്‍ സമ്മേളിക്കുമെന്ന് ബ്രദര്‍ഹുഡ് വക്താവ് ജിഹാദ് അല്‍ ഹദ്ദാദ് അറിയിച്ചു.

സൈനിക ഭരണകൂടത്തിന്‍്റെ അതിക്രമങ്ങള്‍ അത് അവസാനിപ്പിക്കാനുള്ള തങ്ങളുടെ  ദൃഡനിശ്ചയത്തെ ഏറ്റുകയാണ് ചെയ്തതെന്ന് ബ്രദര്‍ഹുഡ് അറിയിച്ചു.

സൈനികാതിക്രമത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 600 ആയതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. പരിക്കേറ്റവരുടെ എണ്ണമാവട്ടെ 3500 കവിഞ്ഞു.എന്നാല്‍, ആക്രമണത്തില്‍ തങ്ങളുടെ 2600 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബ്രദര്‍ ഹുഡ് അറിയിച്ചു.

മുര്‍സി അനുകൂലികളുടെ ക്യാമ്പുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പിഴുതു കളഞ്ഞും ഹെലികോപ്ടറില്‍നിന്ന് വെടിയുതിര്‍ത്തും നിഷ്ഠൂരമായ ആക്രമണമാണ്  സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ അഴിച്ചുവിട്ടത്.  
സൈനികാതിക്രമത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്‍്റെ പ്രതിഷേധം കനക്കുകയാണ്. ബുധനാഴ്ച നടന്ന അതിക്രമത്തെ ഹ്യൂമന്‍ റൈറ്റ് വാച്ച് കടുത്ത ഭാഷയില്‍ അപലപിച്ചു.

രൂപക്ക് റെക്കോഡ് ഇടിവ്

Posted: 15 Aug 2013 10:39 PM PDT

Image: 

ന്യൂദല്‍ഹി: രൂപയുടെ മൂല്യം ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന റെക്കോഡില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 62 ആയി. ബുധനാഴ്ച  വൈകിട്ട് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 61.43 ആയിരുന്നു ഡോളറിന്‍്റെ വില. എന്നാല്‍ വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയതിനുശേഷം  രൂപയുടെ മൂല്യം ഏക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് താഴുകയായിരുന്നു. ആഗസ്റ്റ് ആറിനാണ് രൂപയുടെ മൂല്യത്തില്‍ റെക്കോഡ് കൂപ്പുകുത്തലുണ്ടായത്. അന്ന് രൂപ 61.80 ത്തിലേക്കാണ് താഴ്ന്നത്.
രൂപയുടെ തുടര്‍ച്ചയായ ഇടിവിനെ  തടയിയാന്‍  റിസര്‍വ് ബാങ്ക് പുതിയ നയങ്ങള്‍ ആവിഷ്കരിച്ചെങ്കിലും ഇതുവരെ അത് ഫലം കണ്ടിട്ടില്ല.
രൂപയുടെ തകര്‍ച്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച സെന്‍സെക്സ് 500 പോയിന്‍്റ് ഇടിഞ്ഞു.

ഉപരോധ സമരം; തിരുവഞ്ചൂര്‍ പിണറായിയെ വിളിച്ചിരുന്നുവെന്ന് ഗോവിന്ദന്‍മാസ്റ്ററുടെ വെളിപ്പെടുത്തല്‍

Posted: 15 Aug 2013 10:02 PM PDT

Image: 

തിരുവനനന്തപുരം: മുഖ്യമന്ത്രിയുടെ ഒഫീസ് ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പെടുത്താമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സി.പി.എം സെക്രട്ടറി പിണറായിയെ വിളിച്ച് ഉറപ്പു നല്‍കിയെന്ന് സി.പി.എം സംസ്ഥാന സമിതിയിലെ  എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ വെളിപ്പെടുത്തല്‍.

അന്വേഷണത്തിന്‍്റെ ടേംസ് ഓഫ് റെഫറന്‍സില്‍ ഇക്കാര്യവും ഉള്‍പെടുത്താമെന്ന് കഴിഞ്ഞ ദിവസം പിണറായിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരുവഞ്ചൂര്‍ പറഞ്ഞതായും ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

യു.ഡി.എഫിനകത്ത് പുതിയ പൊട്ടിത്തെറി ഉണ്ടാക്കുന്ന വിധത്തിലുള്ളതാണ് ഈ വെളിപ്പെടുത്തല്‍. തന്‍്റെ ഒഫീസ് അന്വേഷണ പരിധിയില്‍ വരില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന പശ്ചാത്തലത്തിലാണ് സമരം ഒത്തു തീര്‍പ്പാക്കുന്നതിന് തിരുവഞ്ചൂര്‍ ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഉറപ്പു നല്‍കിയതായി പുറത്തു വന്നിരിക്കുന്നത്.

പിണറായിയെ വിളിച്ചിരുന്നു എന്ന് സമ്മതിച്ച ആഭ്യന്തരമന്ത്രി എന്നാല്‍, മധ്യസ്ഥ ശ്രമം ഒന്നും ഉണ്ടായില്ളെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സംസാരവും നടത്തിയില്ളെന്നും ബേക്കറി ജംഗ്ഷനിലെ ഉപരോധത്തെ കുറിച്ചുമാത്രമാണ് സംസാരിച്ചതെന്നും പ്രതികരിച്ചു.

അന്തര്‍വാഹിനി ദുരന്തം: മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു

Posted: 15 Aug 2013 09:51 PM PDT

Image: 
Subtitle: 
കാണാതായവരുടെ പേരുകള്‍ നാവികസേന പുറത്തുവിട്ടു

മുംബൈ: മുംബൈ തുറമുഖത്ത് സ്ഫോടനത്തില്‍ തീപിടിച്ച് മുങ്ങിയ അന്തര്‍വാഹിനിയില്‍  നിന്ന് മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. എന്നാല്‍, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിഡോധന നടത്തും.
അന്തര്‍വാഹിനി മുങ്ങിയ ഭാഗത്തെ കടുത്ത ചൂടും ചെളിയും കാരണം മുങ്ങല്‍ വിദഗ്ധര്‍ക്ക് കപ്പലിനകത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ വ്യാഴാഴ്ച തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.  വെള്ളിയാഴ്ച തുടര്‍ന്ന തെരച്ചലിലാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്.
മൂന്ന് ഓഫീസ്മാര്‍മാരും 15 നാവികരുമാണ് അപകടത്തില്‍ പെട്ടത്.  ആരും രക്ഷപ്പെടാന്‍ സാധ്യതയില്ളെന്ന് നാവികസേന സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ക്കായി തെച്ചില്‍ തുടരുകയാണ്.

കപ്പലിന്‍്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചതായും  ഉപകരണങ്ങള്‍ മിക്കവാറും ഉരുകിയ നിലയിലാണെന്നും നാവികസേന അറിയിച്ചു.  ചെളിയും വെള്ളവും നിറഞ്ഞ കപ്പയലുയര്‍ത്താന്‍ സിംഗപ്പൂരുള്ള കമ്പനിയുടെ സഹായം തേടിയിട്ടുണ്ട്.
  അപകടത്തില്‍പെട്ട നാവികരുടെ പേരു വിവരപട്ടിക  നാവിക സേന പുറത്തു വിട്ടിരുന്നു. ലെഫ്റ്റനന്‍്റ് കമാന്‍ഡര്‍മാര്‍മാരായ  നിഖിലേഷ് പാല്‍, അലോക് കുമാര്‍, ആര്‍. വെങ്കിട്ടരാജ് എന്നിവരും മറ്റ് 15 നാവികരുമാണ് മരിച്ചത്.  വെങ്കിട്ട രാജ് മലയാളിയാണ്.
തിരുവനന്തപുരം നെയ്യര്‍ വാഴിച്ചാല്‍ സ്വദേശി ലിജു ലോറന്‍സ്, തലശ്ശേരി സ്വദേശി വികാസ്, ആലപ്പുഴ ഹരിപ്പാട് സ്വദേശി വിഷ്ണു എന്നിവരാണ് അപകടത്തില്‍ പെട്ടതായി സംശയിക്കുന്ന മറ്റു മലയാളികള്‍.  ഇവരുടെ ബന്ധുക്കള്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ ഐ.എന്‍.എസ് സിന്ധുരക്ഷക് എന്ന അന്തര്‍വാഹിനി ശക്തമായ സ്ഫോടനത്തെ തുടര്‍ന്ന് കടലില്‍ മുങ്ങുകയായിരുന്നു.

 

അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം: ഇന്ത്യ തിരിച്ചടിക്കുന്നു

Posted: 15 Aug 2013 08:18 PM PDT

Image: 

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ പൂഞ്ചിലെ മെഹന്ദര്‍ സെക്ടറില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് സേനയുടെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായ പ്രത്യാക്രമണം നടത്തി.

വ്യാഴാഴ്ച  രാത്രി പാക് സേന ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ നിര്‍ത്താതെ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാക് സേനയുടെ പ്രകോപനത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സേന തിരിച്ചടിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍  ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ ഉണ്ടായ വെടിവെപ്പുകളില്‍ നാലു ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു.

മന്ദര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റിനു നേരെ വ്യാഴാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ ഒരു കരസേനാ പോര്‍ട്ടര്‍ക്കു പരിക്കേറ്റിരുന്നു. പൂഞ്ച് സെക്ടറിലെ മാന്‍കോട്ട് നിയന്ത്രണ രേഖയില്‍ ഉണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ക്കും പരുക്കേറ്റു. വെടിവെപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തിയിരുന്നു.

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍്റെ അഭ്യര്‍ഥനക്കു തൊട്ടുപിന്നാലെയുണ്ടായ പാക് ആക്രമണം വളരെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.

ഉപരോധം അവസാനിപ്പിക്കാന്‍ മധ്യസ്ഥര്‍ ഇടപെട്ടിട്ടില്ല -പിണറായി

Posted: 15 Aug 2013 04:30 AM PDT

Image: 

തിരുവനന്തപുരം: എല്‍.ഡി.എഫിന്‍്റെ ഉപരോധ സമരം അവസാനിപ്പിക്കാന്‍  മധ്യസ്ഥര്‍ ഇടപെട്ടിട്ടില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമരം അവസാനിപ്പിക്കാന്‍ വ്യവസായി എം.എ യൂസഫലി ഇടപെട്ടുവെന്ന ആരോപണം പിണറായി നിഷേധിച്ചു. ആരോപണമുന്നയിക്കുന്നവര്‍ യൂസഫലിയുടെ പി.ആര്‍.ഒ മാരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

നാക്ക് വാടകക്ക് കൊടുത്തവര്‍ക്ക് മറുപടി പറയാനില്ല. യൂസഫലിയെ മഹത്വവല്‍ക്കരിക്കലാണ് ഇവരുടെ ലക്ഷ്യം. ഇത്രയും മഹത്വമുള്ള ആളാണ് യൂസഫലിയെന്ന് തനിക്കറിയില്ളെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉപരോധം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പിലത്തെിയെന്ന പ്രചരണം യു.ഡി.എഫിനെ സഹായിക്കാനാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ മരിയന്‍ ബര്‍തോളി വിരമിച്ചു

Posted: 15 Aug 2013 04:13 AM PDT

Image: 

സിന്‍സിനാറ്റി: ലോകഏഴാം നമ്പര്‍ താരവും നിലവിലെ വിംബിള്‍ഡണ്‍ വനിതാ വിഭാഗം ചാമ്പ്യനുമായ മരിയന്‍ ബര്‍തോളി ടെന്നീസിനോടു വിടപറഞ്ഞു. ആറ് ആഴ്ചകള്‍ക്കു മുമ്പ് വിംബിള്‍ഡണ്‍ കിരീടം നേടി കരിയറിന്‍്റെ ഉന്നതിയില്‍ നില്‍ക്കവെയാണ് ബര്‍തോളിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. പരിക്കും വേദനയും സഹിച്ച് ഇനിയും തുടരാനാവില്ല. വിരമിക്കാനുള്ള സമയമായെന്ന് ഞാന്‍ തിരിച്ചറിയുന്നു -ബര്‍ത്തോളി പറഞ്ഞു.

സിസിനാറ്റി മാസ്റ്റേഴ്സ് ടൂര്‍ണമെന്‍്റിന്‍്റെ രണ്ടാം റൗണ്ടില്‍ റൊമാനിയയുടെ സിമോണ ഹാലെപ്പിനോടു തോറ്റു പുറത്തായതിനു പിന്നാലെയാണ് ഫ്രഞ്ച് താരം വിരമിക്കല്‍ പ്രഖാപിച്ചത്. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ 3-6, 6-4, 6-1 നാണ് ബര്‍തോളി തോല്‍വി വഴങ്ങിയത്. അമേരിക്കന്‍ ഓപ്പണിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബര്‍തോളിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

2013 ലെ വിംബിള്‍ഡണ്‍ ഒഴിച്ചാല്‍ കരിയറില്‍  മികച്ച നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ബര്‍ത്തോളി കോര്‍ട്ടില്‍ പവര്‍  ടെന്നിസിലൂടെയാണ് ആരാധകരുടെ മനസില്‍ ഇടം പിടിച്ചത്്. ജര്‍മനിയുടെ സിബിനെ ലിസിക്കിയെ തോല്‍പിച്ചാണ് സെന്‍്റര്‍ കോട്ടിലെ പുല്‍മൈതാനിയില്‍ വിംബിള്‍ഡണ്‍ ഉയര്‍ത്തിയത്. 2012 ല്‍ യു.എസ് ഓപ്പണിന്‍െറ സെമിഫൈനലിലും 2011 ഫ്രഞ്ച് ഓപ്പണിലും 2009 ആസ്ത്രേലിയന്‍ ഓപ്പണിലും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്.

വിംബിള്‍ഡണ് പുറമേ എട്ട് ഡബ്ള്യുടിഎ കിരീടങ്ങളും 28 വയസുകാരിയായ ബര്‍തോളി നേടിയിട്ടുണ്ട്.

 

പ്രധാനമന്ത്രി പരസ്യ സംവാദത്തിന് തയാറാകണമെന്ന് മോഡി

Posted: 14 Aug 2013 11:30 PM PDT

Image: 

ഭുജ് (ഗുജ്റാത്ത്): സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി രംഗത്തത്തെി. പാകിസ്താന് മുന്നറിയിപ്പ് നല്‍കാനോ അതിര്‍ത്തിയില്‍ രാജ്യത്തിനായി പോരാടുന്ന സൈന്യത്തിന് ഊര്‍ജം പകരാനോ പ്രധാനമന്ത്രിക്ക് സാധിച്ചില്ളെന്ന് മോഡി കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി  എങ്ങനെ മറികടക്കും എന്ന് വിശദീകരിക്കാനും മന്‍മോഹന് സാധിച്ചില്ല. ഗുജറാത്തിലെയും ദല്‍ഹിയിലെയും വികസനത്തെക്കുറിച്ച് പരസ്യ സംവാദത്തിന് പ്രധാനമന്ത്രി തയാറാണോയെന്നും മോഡി ചോദിച്ചു.

വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിനു ശേഷം ഗുജറാത്തിലെ ഭുജില്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഡി. നെഹ്റു-ഗാന്ധി കുടുംബങ്ങളെ മാത്രമാണ് പ്രസംഗത്തില്‍ മന്‍മോഹന്‍ സിങ് പരാമര്‍ശിച്ചത്. എന്തുകൊണ്ട് സര്‍ദാര്‍ പട്ടേലിനെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയെയും പോലെയുള്ളവരെ സ്മരിച്ചില്ല. നെഹ്റു 60 വര്‍ഷം മുമ്പു പറഞ്ഞ അതേ കാര്യങ്ങളാണ് മന്‍മോഹന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

മാധ്യമങ്ങള്‍ പറയുന്നു ഇത് ചെങ്കോട്ടയിലെ മന്‍മോഹന്‍ സിങിന്റെ അവസാന പ്രസംഗമാണെന്ന്. എന്നാല്‍ മന്‍മോഹന്‍ പറയുന്നു, തനിക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന്. ഏറെ ദൂരം പോകാന്‍ എന്ത് മിസൈലാണാവോ അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്?-മോഡി പരിഹസിച്ചു.

അതേസമയം, വിഷയത്തില്‍ മോഡിയെ പിന്തുണക്കാതെയായിരുന്നു മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ പ്രതികരണം. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തിലെങ്കിലും ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്നാണ് അദ്വാനി പറഞ്ഞത്. ഇന്നത്തെ ദിവസം പരസ്പരം കുറ്റപ്പെടുത്തരുത്. അന്തമായ സാധ്യതകളാണ് ഇന്ത്യക്കു മുന്നിലുള്ളതെന്ന് ജനങ്ങള്‍ തിരിച്ചറിയണം -അദ്വാനി വ്യക്തമാക്കി.

ഈജിപ്ത് കൂട്ടക്കൊലയെ ന്യായീകരിച്ച് ഇടക്കാല പ്രധാനമന്ത്രി

Posted: 14 Aug 2013 11:17 PM PDT

Image: 

കൈറോ: ഈജിപ്തില്‍ 300ലധികം മുര്‍സി അനുകൂലികളെ കൊലപ്പെടുത്തിയ സൈനിക നടപടിയെ ന്യായീകരിച്ച് ഇടക്കാല പ്രധാനമന്ത്രി ഹാസിം അല്‍ ബിബ് ലാവി രംഗത്ത്. സൈനിക നടപടിയല്ലാതെ സര്‍ക്കാറിന് മറ്റു പോംവഴികളില്ലായിരുന്നുവെന്ന് അദ്ദേഹം ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരചത്വരങ്ങളില്‍ നിന്ന് മുര്‍സി അനുകൂലികളെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്. അത് അത്ര എളുപ്പവുമായിരുന്നില്ല. ആശുപത്രികളിലും പൊലീസ് സ്റ്റേഷനുകളിലും ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയതായും അദ്ദേഹം ആരോപിച്ചു.

സൈന്യത്തെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഇടക്കാല ഭരണകൂടത്തിന്‍്റെ നടപടിയില്‍ പ്രതിഷേധിച്ച് വൈസ് പ്രസിഡന്‍്റും സമാധാന നൊബേല്‍ പുരസ്കാര ജേതാവുമായ മുഹമ്മദ് അല്‍ ബറാദി രാജിവെച്ചിരുന്നു. സൈനിക നടപടിയില്‍ 300ലധികം പേര്‍ മരിച്ചതായാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, 2000ല്‍ കൂടുതല്‍ സമരാനുകൂലികള്‍ കൊല്ലപ്പെട്ടുവെന്നാണ് ബ്രദര്‍ഹുഡ് വൃത്തങ്ങള്‍ പറയുന്നത്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP