ഭരണസ്തംഭനം അനുവദിക്കില്ല; ഇടത് സമരം നേരിടും -ഉമ്മന്‍ ചാണ്ടി Madhyamam News Feeds |
- ഭരണസ്തംഭനം അനുവദിക്കില്ല; ഇടത് സമരം നേരിടും -ഉമ്മന്‍ ചാണ്ടി
- അലിന്‍ഡ്: തുറക്കല്‍ നാടകത്തിന് ബി.ഐ.എഫ്.അംഗീകാരമായില്ല
- അരക്കോടിയുടെ തട്ടിപ്പ് ; യുവതിയടക്കം മൂന്ന് പേര്‍ റിമാന്‍ഡില്‍
- പിതൃതര്‍പ്പണത്തിന് ബലിയിടാന്‍ ആയിരങ്ങള്‍
- പി.എസ്.എം.ഒ കോളജിലെ യൂനിയന്‍ സമരം പൊളിഞ്ഞു
- ചേര്‍പ്പ് മേഖലയില്‍ നാല് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു
- ആന്‍റണിയുടെ പ്രസ്താവനക്കെതിരെ അവകാശ ലംഘന നോട്ടീസ്
- സ്നോഡന്: റഷ്യന്‍ തീരുമാനത്തില്‍ ഒബാമക്ക് നിരാശ
- വണ്ടിപ്പെരിയാറിലെ ഗതാഗത തടസ്സം: വിനോദ സഞ്ചാര മേഖലക്ക് വന്‍ നഷ്ടം
- പിതൃക്കള്‍ക്ക് ശാന്തിയേകാന്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി
ഭരണസ്തംഭനം അനുവദിക്കില്ല; ഇടത് സമരം നേരിടും -ഉമ്മന്‍ ചാണ്ടി Posted: 07 Aug 2013 12:52 AM PDT Image: തിരുവനന്തപുരം: ഭരണ സ്തംഭിപ്പിക്കാന്‍ ലക്ഷ്യമിട്ട് സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കാനുള്ള എല്‍.ഡി.എഫിന്‍െറ സമരത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. വിമോചന സമരത്തെ കുറ്റം പറയുന്ന ഇടതുപക്ഷം ഇന്ന് നടത്തുന്നത് എന്ത് സമരമാണെന്നും മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സമരമെന്ന പേരില്‍ ഭരണ സ്തംഭനമാണ് ലക്ഷ്യമെങ്കില്‍ അതനുവധിക്കില്ല. ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ അത് അംഗീകരിക്കില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്ന് മുതല്‍ തന്റെരാജി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. പാമോലിന്‍ കേസില്‍ ഒരു മജിസ്ട്രേറ്റിന്റെവിധി വന്നപ്പോള്‍ രാജി ആവശ്യപ്പെട്ടു. എന്നാല്‍ കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പിന്നീട് ഹൈക്കോടതി പോലും വിധിച്ചു. അതിന് ശേഷം ഗണേശിന്റെപ്രശ്നം വന്നപ്പോഴും രാജി ആവശ്യപ്പെട്ടു. ആ പ്രശ്നം എവിടെപ്പോയി. ഇങ്ങനെ ഓരോ സമയവും രാജിവെക്കേണ്ടി വന്നാല്‍ എന്തായേനേ സ്ഥിതി? -മുഖ്യമന്ത്രി ചോദിച്ചു. സോളാറിലെ പ്രധാനപ്പെട്ട കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം നല്‍കുമെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചത്. അതിന് ശേഷം പരാതികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ കേള്‍ക്കാന്‍ തയാറാണെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. |
അലിന്‍ഡ്: തുറക്കല്‍ നാടകത്തിന് ബി.ഐ.എഫ്.അംഗീകാരമായില്ല Posted: 07 Aug 2013 12:10 AM PDT കുണ്ടറ: അലിന്‍ഡ് കുണ്ടറ യൂനിറ്റ് തുറന്നു പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നു എന്ന പ്രചാരണത്തിന് തിരിച്ചടി. ചൊവ്വാഴ്ച ദില്ലിയില്‍ ചേര്‍ന്ന ബി.ഐ.എഫ്.ആര്‍ മീറ്റിങ്ങില്‍ കമ്പനി തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ഉണ്ടായില്ല. |
അരക്കോടിയുടെ തട്ടിപ്പ് ; യുവതിയടക്കം മൂന്ന് പേര്‍ റിമാന്‍ഡില്‍ Posted: 07 Aug 2013 12:08 AM PDT കഴക്കൂട്ടം: നിരവധി പേരില്‍ നിന്നായി അരക്കോടിയോളം രൂപ തട്ടിപ്പുനടത്തിയ യുവതിയും സഹായികളും പിടിയില്‍. വെമ്പായം വട്ടവിള മാതാവീട് ലക്ഷംവീട് കോളനി സ്വദേശി പ്രിയ(25) ,പുളിമാത്ത് പൊരുമണ്‍ വള്ളംവെട്ടിക്കോണം സാന്ത്വനത്തില്‍ വിപിന്‍(20), വെമ്പായം തീപ്പുകല്‍ കണിയാംവിളാകം ഷജില്‍ നിവാസില്‍ ഷജില്‍(30) എന്നിവരാണ് പിടിയിലായത്. ലോട്ടറിയടിച്ചതായി തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കോളനി സ്വദേശിയും പ്രിയയുടെ അയല്‍വാസിയുമായ രമയാണ് പരാതിയുമായി രംഗത്തത്തെിയത്. ഏകദേശം 45 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയത്. 2013 മാര്‍ച്ച് മുതലാണ് തട്ടിപ്പ് തടന്നത്. പൊലീസ് ഭാഷ്യം: ലോട്ടറിയുടെ റിസല്‍ട്ട് പത്രത്തില്‍ നോക്കിക്കൊണ്ടിരിക്കവെ രമയില്‍ നിന്നും അയല്‍വാസിയായ പ്രിയ തന്ത്ര പൂര്‍വം ടിക്കറ്റ് കരസ്ഥമാക്കി. ഇന്‍റര്‍നെറ്റിലൂടെ റിസല്‍ട്ട് അറിയാമെന്ന് ധരിപ്പിച്ചായിരുന്നു ഇത്. ടിക്കറ്റുമായി വീട്ടിലേക്ക്മടങ്ങിയ പ്രിയ അല്‍പനേരത്തിന് ശേഷം മടങ്ങിയത്തെി രമക്ക് 75 ലക്ഷം സമ്മാനം ലഭിച്ചതായി അറിയിച്ചു. രമ നേരിട്ട് സമ്മാനത്തുക കൈപ്പറ്റിയാല്‍ നികുതിയിനത്തില്‍ ഭീമമായ തുക അടയ്ക്കണമെന്നും വിശ്വസിപ്പിച്ചു. അതിനാല്‍ തുക കരിഞ്ചന്തയിലൂടെ കൈപ്പറ്റാമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച രമയില്‍ നിന്ന് 1.75 ലക്ഷം രൂപ പ്രാരംഭചെലവുകള്‍ക്കെന്ന വ്യാജേന കരസ്ഥമാക്കി. നികുതിയുണ്ടാവാതിരിക്കാന്‍ 25 ലക്ഷം വീതം മൂന്ന് പ്രാവശ്യമായി 75 ലക്ഷം രൂപയും ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചതായി രമയെ ധരിപ്പിച്ചു. |
പിതൃതര്‍പ്പണത്തിന് ബലിയിടാന്‍ ആയിരങ്ങള്‍ Posted: 06 Aug 2013 11:50 PM PDT പട്ടാമ്പി: കര്‍ക്കിടക വാവ് ബലിയിടാന്‍ നിളയിലെ വിവിധ കടവുകളില്‍ ആയിരങ്ങളത്തെി. നിറഞ്ഞൊഴുകുന്ന പുഴയില്‍ വടംകെട്ടി തിരിച്ച് സുരക്ഷ ഒരുക്കിയിരുന്നു. തിരുമിറ്റക്കോട് ക്ഷേത്രക്കടവില്‍ മൂന്ന് കടവുകള്‍ ക്രിയ നടത്താന്‍ സജ്ജമാക്കിയിരുന്നു. അനില്‍, രാജീവ്, രാമകൃഷ്ണന്‍ എന്നിവര്‍ കര്‍മികളായി നേതൃത്വം നല്‍കി. പുലര്‍ച്ചെ നാലിന് തുടങ്ങിയ പിതൃ തര്‍പ്പണം ഉച്ചക്കാണ് അവസാനിച്ചത്. ഭക്തര്‍ക്ക് പ്രഭാത ഭക്ഷണവും നല്‍കിയിരുന്നു. പട്ടാമ്പി സി.ഐ ദേവസ്യയുടെ നേതൃത്വത്തില്‍ പൊലീസ് സേനയും ഫയര്‍ഫോഴ്സുമുണ്ടായിരുന്നു. പട്ടാമ്പി പാലത്തിന്‍െറ പടിഞ്ഞാറ് ഭാഗത്ത് വി.എച്ച്.പി ഒരുക്കിയ പന്തലില്‍ തര്‍പ്പണക്രിയകള്‍ നടന്നു. മങ്കര കിഷോര്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. |
പി.എസ്.എം.ഒ കോളജിലെ യൂനിയന്‍ സമരം പൊളിഞ്ഞു Posted: 06 Aug 2013 11:47 PM PDT തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജില്‍ എം.എസ്.എഫിന്‍െറ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി യൂനിയന്‍ ആരംഭിച്ച സമരം പൊളിഞ്ഞു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് നേതൃത്വം നല്‍കുന്ന മാനേജ്മെന്‍റും എം.എസ്.എഫിനെ കൈവിട്ടതോടെയാണ് സമരം പൊളിഞ്ഞത്. കോളജ് ദിനാഘോഷത്തില്‍ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രഖ്യാപിച്ച ‘ബൈത്തുറഹ്മ: ശിഹാബ് തങ്ങളുടെ ഓര്‍മയില്‍ സഹപാഠിക്കൊരു വീട്’ പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായി കാമ്പസിനകത്ത് നോട്ടീസ് വിതരണം ചെയ്യുന്നത് പ്രിന്‍സിപ്പല്‍ തടഞ്ഞതോടെയാണ് വിദ്യാര്‍ഥികള്‍ സമരരംഗത്തിറങ്ങിയത്. വിദ്യാര്‍ഥികളില്‍നിന്ന് ഫണ്ട് സ്വരൂപിക്കാനായിരുന്നു നോട്ടീസ് വിതരണം. കോളജില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് നോട്ടീസ് വിതരണം പാടില്ളെന്നിരിക്കെയാണത്രെ പ്രിന്‍സിപ്പല്‍ അനുമതി നിഷേധിച്ചത്. എന്നാല്‍, വിദ്യാര്‍ഥി യൂനിയന്‍െറ നോട്ടീസ് വിതരണം പ്രിന്‍സിപ്പല്‍ തടഞ്ഞത് യൂനിയന്‍ ഭാരവാഹികളെ ചൊടിപ്പിച്ചു. പ്രിന്‍സിപ്പലിനെ ഓഫിസ് മുറിയില്‍ മണിക്കൂറുകളോളം പൂട്ടിയിട്ട് ഉപരോധിച്ചാണ് സമരം തുടങ്ങിയത്. പ്രിന്‍സിപ്പലിന്‍െറ ധിക്കാരപരമായ നിലപാടില്‍ മുന്നോട്ടുപോകാനാകില്ളെന്നും അദ്ദേഹം രാജിവെക്കുംവരെ സമരം തുടരുമെന്നുമായിരുന്നു യൂനിയന്‍െറ പ്രഖ്യാപനം. വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി എം.എസ്.എഫ് മണ്ഡലം കമ്മിറ്റി കോളജിലേക്ക് മാര്‍ച്ചും നടത്തി. ലീഗ് വിരുദ്ധ ചേരികള്‍ക്ക് ശക്തിപകരുന്ന രീതിയില്‍ ചിലരുടെ കൈയിലെ പാവയായി പ്രിന്‍സിപ്പല്‍ മാറിയെന്നും എം.എസ്.എഫ് ആരോപിച്ചു. |
ചേര്‍പ്പ് മേഖലയില്‍ നാല് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു Posted: 06 Aug 2013 11:25 PM PDT ചേര്‍പ്പ്: കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചേര്‍പ്പ് മേഖലയില്‍ നാല് സ്ഥലങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. മുത്തുള്ളിയാല്‍ തോപ്പ് ഭാഗത്തെ 34 കുടുംബങ്ങളെ പടിഞ്ഞാട്ടുമുറി ജെ.ബി സ്കൂളിലേക്ക് മാറ്റി. പൊട്ടുചിറയില്‍ 18 കുടുംബങ്ങളെ പൊട്ടുച്ചിറ സ്കൂളിലേക്കും പനങ്കുളം പ്രദേശത്തെ ആറ് കുടുംബങ്ങളെ പനങ്കുളം സ്കൂളിലേക്കും മാറ്റി. |
ആന്‍റണിയുടെ പ്രസ്താവനക്കെതിരെ അവകാശ ലംഘന നോട്ടീസ് Posted: 06 Aug 2013 11:11 PM PDT Image: ന്യൂദല്‍ഹി: പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികര്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി എ.കെ ആന്‍റണി നടത്തിയ പ്രസ്താവനക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനക്കെതിരെ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയതായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു. പാക് സേനയുടെ ഭാഗത്തു നിന്ന് സംസാരിക്കുകയാണെന്ന് തോന്നിക്കുന്നതാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയെന്നും യശ്വന്ത് സിന്‍ഹ ആരോപിച്ചു. അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചു. എ.കെ. ആന്‍റണിയെ പിന്തുണച്ച് പാര്‍ലമെന്‍ററികാര്യ മന്ത്രി കമല്‍നാഥ് രംഗത്തത്തെി. ലഭ്യമായ വിവരങ്ങള്‍ വിലയിരുത്തിയാണ് പ്രതിരോധമന്ത്രി അഭിപ്രായം പറഞ്ഞതെന്ന് കമല്‍നാഥ് പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതായുള്ള ആരോപണത്തിന് പ്രസക്തിയില്ളെന്നും കമല്‍നാഥ് വ്യക്തമാക്കി. പാക് സൈനിക വേഷത്തിലുള്ളവരോടൊപ്പമത്തെിയ ഭീകരരാണ് നിയന്ത്രണരേഖക്കടുത്ത് ഇന്ത്യന്‍ ഭടന്മാരെ കൊലപ്പെടുത്തിയതെന്നാണ് പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രസ്താവിച്ചത്. എന്നാല്‍, പാകിസ്താന്‍ സര്‍ക്കാറിന് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയാണ് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയിലൂടെ ആന്‍റണി ചെയ്തതെന്ന് ബി.ജെ.പി ആരോപിച്ചു. പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ആന്‍റണിയുടെ ഒൗദ്യോഗിക വസതിയിലേക്ക് ചൊവ്വാഴ്ച രാത്രി മാര്‍ച്ച് നടത്തിയിരുന്നു. ചൊവ്വാഴ്ച അതിരാവിലെ പൂഞ്ചിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലായിരുന്നു സംഭവം. പട്രോളിങ് നടത്തുകയായിരുന്ന ഒരു നോണ്‍ കമീഷന്‍ഡ് ഓഫിസര്‍ക്കും വിവിധ റാങ്കുകളിലുള്ള അഞ്ച് സൈനികര്‍ക്കും നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. പ്രകോപനപരമായ ഈ നടപടിയിലുള്ള ശക്തമായ പ്രതിഷേധം പാകിസ്താനെ ഇന്ത്യ നയതന്ത്രതലത്തില്‍ അറിയിച്ചിട്ടുണ്ട്. |
സ്നോഡന്‍: റഷ്യന്‍ തീരുമാനത്തില്‍ ഒബാമക്ക് നിരാശ Posted: 06 Aug 2013 11:07 PM PDT Image: വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്‍്റെ രഹസ്യ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട മുന്‍ എഫ്.ബി.ഐ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന് താല്‍ക്കാലിക അഭയം നല്‍കാനുള്ള റഷ്യന്‍ തീരുമാനത്തില്‍ യു.എസ് പ്രസിഡന്‍്റ് ബറാക് ഒബാമക്ക് നിരാശ. കഴിഞ്ഞദിവസം എന്‍.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റഷ്യയുടെ നടപടിയില്‍ ഒബാമ അതൃപ്തി അറിയിച്ചത്. സംഭവത്തില്‍ കടുത്ത നിരാശയുണ്ടെന്ന് വ്യക്തമാക്കിയ ഒബാമ, റഷ്യ പലപ്പോഴും ശീതസമര കാലത്തെ മാനസികാവസ്ഥയിലേക്ക് തിരിച്ചുപോകുന്നതായും കുറ്റപ്പെടുത്തി. സ്നോഡനെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന അമേരിക്കയുടെ ആവശ്യം തള്ളിയാണ് കഴിഞ്ഞയാഴ്ച റഷ്യ അദ്ദേഹത്തിന് അഭയം നല്‍കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തേക്കാണ് റഷ്യ അദ്ദേഹത്തിന് അഭയം നല്‍കുക. |
വണ്ടിപ്പെരിയാറിലെ ഗതാഗത തടസ്സം: വിനോദ സഞ്ചാര മേഖലക്ക് വന്‍ നഷ്ടം Posted: 06 Aug 2013 11:07 PM PDT പീരുമേട്: ദേശീയപാത 183 ല്‍ വണ്ടിപ്പെരിയാറിലെ ഗതാഗത തടസ്സം വിനോദ സഞ്ചാര മേഖലക്ക് വന്‍ നഷ്ടം. തമിഴ്നാട്ടില്‍ നിന്നുള്ള ചരക്ക് ഗതാഗതം രണ്ട് ദിവസമായി നിലച്ചിരിക്കുകയാണ്. ബസ് ഇല്ലാത്തതിനാല്‍ കുമളി, വണ്ടിപ്പെരിയാര്‍, പാമ്പനാര്‍, പീരുമേട് മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം കുറഞ്ഞു. ടാക്സി, ഓട്ടോ സര്‍വീസുകളും നിലച്ചു. ചില ബസുകള്‍ വണ്ടിപ്പെരിയാര്‍ വരെ സര്‍വീസ് നടത്തി. യാത്രക്കാരില്ലാത്തതിനാല്‍ സര്‍വീസ് നഷ്ടത്തിലാണ്. കെ.എസ്.ആര്‍.ടി.സി കുമളി ഡിപ്പോയില്‍ 1.30 ലക്ഷം രൂപയുടെ കുറവ് പ്രതിദിനം ഉണ്ടായിട്ടുണ്ട്. തേക്കടിയിലേക്കുള്ള വിനോദ സഞ്ചാരികളും യാത്ര ഒഴിവാക്കി. കെ.എസ്.ആര്‍.ടി.സി, തമിഴ്നാട് കോര്‍പറേഷന്‍ എന്നിവരുടെ പത്തോളം അന്തര്‍ സംസ്ഥാന സര്‍വീസുകളും റദ്ദാക്കി. തമിഴ്നാട്ടില്‍ നിന്ന് ചങ്ങനാശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി മേഖലകളിലേക്കുള്ള ചരക്ക് നീക്കവും നിലച്ചു. പാല്‍, പച്ചക്കറി ഉല്‍പന്നങ്ങളുടെ നീക്കം നിലച്ചത് തമിഴ്നാട്ടിലെ വിപണിയെ ബാധിച്ചു. ദേശീയപാതയിലെ റോഡ് കൈയേറി വീടുകള്‍ നിര്‍മിച്ചതും സ്വകാര്യ തോട്ടം ഉടമ തോട്ടില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ച് വീതി കുറച്ചതുമാണ് റോഡില്‍ വെള്ളം കയറാന്‍ കാരണം. അധികൃതരുടെ കെടുകാര്യസ്ഥതയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്തുകളിയുമാണ് വണ്ടിപ്പെരിയാര്‍ മുതല്‍ നെല്ലിമല വരെയുള്ള തോട്ടിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ തടസ്സമാകുന്നത്. തോട് കൈയേറി കുടില്‍ നിര്‍മിച്ചവരെ ഒഴിപ്പിച്ച് പുനരധിവസിപ്പിക്കുന്നതിന് നടപടി തയാറാക്കിയിരുന്നു. 257 വീട്ടുകാരില്‍ 207 കുടുംബങ്ങള്‍ക്ക് പകരം സ്ഥലം നല്‍കിയിരുന്നു. സ്ഥലം ലഭിച്ചവര്‍ വിറ്റ് ഇവിടെ താമസം ആരംഭിക്കുകയും ചിലര്‍ പുഴയിലെ വീട് വാടകക്ക് നല്‍കി സമ്പാദിക്കുകയുമാണ്. വീടുകളില്‍ നിന്നും തോട്ടില്‍ നിര്‍മിച്ച വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെയുള്ള ടണ്‍ കണക്കിന് മാലിന്യങ്ങള്‍ പെരിയാറ്റിലാണ് എത്തുന്നത്. വണ്ടിപ്പെരിയാര്‍ മുതല്‍ ഉപ്പുതറ വരെയുള്ള മേഖലകളില്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും മലിനജലമാണ് ഉപയോഗിക്കുന്നത്. തോട് കൈയേറിയവരെ ഒഴിപ്പിക്കാനും കൈയേറ്റമുണ്ടാകാതെ സംരക്ഷിക്കണമെന്നുള്ള ആവശ്യം നടപ്പാക്കാന്‍ തയാറാകാത്തത് സാമ്പത്തിക മേഖലയെ ബാധിക്കുന്നു. ബസ് ഗതാഗതം നിലച്ചതിനാല്‍ യാത്രക്കാരും ക്ളേശിക്കുകയാണ്. ജനത്തിരക്ക് ഇല്ലാത്തതിനാല്‍ കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, കുട്ടിക്കാനം, പാമ്പനാര്‍ മേഖലകളിലും വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ഓട്ടോ-ടാക്സി വാഹനങ്ങളും സര്‍വീസ് നടത്തുന്നില്ല. |
പിതൃക്കള്‍ക്ക് ശാന്തിയേകാന്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി Posted: 06 Aug 2013 10:47 PM PDT അടൂര്‍: മണ്ണടി കാമ്പിത്താന്‍ കടവില്‍ നടന്ന കര്‍ക്കടക വാവുബലിക്ക് ആയിരങ്ങള്‍ പങ്കെടുത്തു. മണ്ണടി പഴയകാവ് ദേവീക്ഷേത്ര സംരക്ഷണ സമിതി ആഭിമുഖ്യത്തിലാണ് വാവുബലി നടന്നത്. പുലര്‍ച്ചെ മുതല്‍ ഏഴംകുളം കടമ്പനാട് മിനിഹൈവേയില്‍ നിന്ന് കാമ്പിത്താന്‍ കടവുവരെ ബലിതര്‍പ്പണത്തിനത്തെിയവരുടെ നീണ്ടനിര കാണാമായിരുന്നു. കല്ലടയാറ്റില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കര്‍മങ്ങള്‍ക്കായി നിശ്ചയിച്ചിരുന്ന ഭാഗത്ത് വെള്ളം കയറി. ഇതുമൂലം കൂടുതല്‍ തിക്കും തിരക്കും അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാന്‍ ഏനാത്ത് എസ്.ഐ.എസ്. ജയകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസും രംഗത്തുണ്ടായിരുന്നു. പഴയകാവ് ദേവീക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്‍റ് മോഹന ചന്ദ്രകുറുപ്പ്, സെക്രട്ടറി മാനപ്പള്ളി മോഹന്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇളമണ്ണൂര്‍ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി ആഭിമുഖ്യത്തില്‍ കര്‍ക്കടക വാവുബലി നടന്നു. എല്‍.പി സ്കൂള്‍ കവലക്ക് സമീപത്തെ കടവില്‍ നടന്ന ബലിതര്‍പ്പണത്തിന് നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment