കസ്തൂരിരംഗന്‍െറ പേരില്‍ വോട്ട് നേടാമെന്നത് ഇടതിന്‍െറ ദിവാസ്വപ്നം –വി.ഡി. സതീശന്‍ Madhyamam News Feeds | |
- കസ്തൂരിരംഗന്‍െറ പേരില്‍ വോട്ട് നേടാമെന്നത് ഇടതിന്‍െറ ദിവാസ്വപ്നം –വി.ഡി. സതീശന്‍
- മഅ്ദനിക്ക് ജാമ്യമില്ല, നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം -സുപ്രീംകോടതി
- ശ്രീനിവാസനെ മാറ്റി; സുനില്‍ ഗവാസ്കറിന് ഐ.പി.എല്‍ മത്സരങ്ങളുടെ ചുമതല
- നാലു പേപ്പറില്‍ മൂന്നിന്‍െറയും ചോദ്യപേപ്പര്‍ ചോര്‍ത്തി
- സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്ന് ഹൈകോടതി
- സ്വദേശിവത്കരണം: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍
- പ്രവാസികളെ കാണാന്‍ ഗഫൂര്‍ക്കയും ക്യൂബാ മുകുന്ദനുമത്തെി
- ഒമാനില്‍ കനത്ത മഴ: നാല് മരണം
- ഈസാ ടൗണ്‍ സൂഖില്‍ വന്‍ തീപിടിത്തം
- കുവൈത്ത് മന്ത്രിക്കെതിരെ ഭീകരവാദ ആരോപണവുമായി അമേരിക്ക
| കസ്തൂരിരംഗന്‍െറ പേരില്‍ വോട്ട് നേടാമെന്നത് ഇടതിന്‍െറ ദിവാസ്വപ്നം –വി.ഡി. സതീശന്‍ Posted: 27 Mar 2014 11:59 PM PDT Subtitle: തെരഞ്ഞെടുപ്പിന്‍െറ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ബി.ജെ.പി അപ്രസക്തമാവും സുല്‍ത്താന്‍ ബത്തേരി: തെരഞ്ഞെടുപ്പ് പ്രചാരണം ഒന്നാംഘട്ടം കഴിഞ്ഞതോടെ ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ പിറകോട്ട് പോയിരിക്കുകയാണെന്ന് കെ.പി.സി.സി വൈ. പ്രസിഡന്‍റ് വി. ഡി. സതീശന്‍ എം.എല്‍.എ. ബത്തേരി രാജീവ് ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
| മഅ്ദനിക്ക് ജാമ്യമില്ല, നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം -സുപ്രീംകോടതി Posted: 27 Mar 2014 11:41 PM PDT Image: ന്യൂഡല്‍ഹി: ബംഗളൂരു ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെ നാളെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. മഅദനിയുടെ ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്നും കര്‍ണാടക സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം ജാമ്യം അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയാണ് മഅദനി അപേക്ഷ നല്‍കിയത്. ഈ അപേക്ഷയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്. അടിയന്തര ശസ്ത്രക്രിയ നടത്തിയില്ളെങ്കില്‍ മഅ്ദനിയുടെ ഇടതുകണ്ണിന്‍െറ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമെന്നും അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി അപ്രതീക്ഷിതമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഏപ്രില്‍ 19ന് വീണ്ടും പരിഗണിക്കുമെന്നും അതിനുമുമ്പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അതേസമയം സത്യവാങ് മൂലത്തില്‍ മഅദനി വസ്തുതാവിരുദ്ധ കാര്യങ്ങളാണ് നിരത്തിയതെന്ന് കര്‍ണാടകക്കുവേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അനിതാ ദേശായി ചൂണ്ടിക്കാട്ടി. കൂടാതെ മഅദനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ളെന്നും ജാമ്യം ലഭിക്കാന്‍ വേണ്ടി തെറ്റായ മെഡിക്കല്‍ രേഖകളാണ് കോടതിയില്‍ ഹാജരാക്കിയതെന്നും കര്‍ണാടക വാദിച്ചിരുന്നു. |
| ശ്രീനിവാസനെ മാറ്റി; സുനില്‍ ഗവാസ്കറിന് ഐ.പി.എല്‍ മത്സരങ്ങളുടെ ചുമതല Posted: 27 Mar 2014 11:29 PM PDT Image: ന്യൂഡല്‍ഹി: ഐ.പി.എല്‍ മത്സരങ്ങളുടെ നടത്തിപ്പിന്‍്റെ ചുമതലയുള്ള താല്‍ക്കാലിക പ്രസിഡന്‍്റായി സുനില്‍ ഗവാസ്കറെ സുപ്രീം കോടതി നിയമിച്ചു. ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് എന്‍ ശ്രീനിവാസനെ മാറ്റി. ഭരണപരമായ കാര്യങ്ങള്‍ക്ക് ബി.സി.സി.ഐ ഉപാധ്യക്ഷന്‍ ശിവലാല്‍ യാദവിനെയും സുപ്രീംകോടതി ചുമതലപ്പെടുത്തി. ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. |
| നാലു പേപ്പറില്‍ മൂന്നിന്‍െറയും ചോദ്യപേപ്പര്‍ ചോര്‍ത്തി Posted: 27 Mar 2014 11:17 PM PDT Subtitle: കാലിക്കറ്റ് ബി.കോം: സര്‍വകലാശാല അന്വേഷിക്കും കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ഫൈനല്‍ സെമസ്റ്റര്‍ ബി.കോം പരീക്ഷയുടെ നാലു പേപ്പറില്‍ മൂന്നെണ്ണത്തിന്‍െറയും ചോദ്യപേപ്പര്‍ ചോര്‍ത്തി വില്‍പന നടത്തി. നാലാമത്തെ പേപ്പര്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് വിത്ത് ടാലി ഒഴികെ മുഴുവന്‍ പേപ്പറിന്‍െറയും ചോദ്യങ്ങളാണ് പരീക്ഷാത്തലേന്ന് പ്രചരിച്ചത്. 5000 മുതല്‍ 7000 രൂപ വരെ വിലക്കാണ് ചോദ്യപേപ്പര്‍ ഉത്തരം സഹിതം വിറ്റത്. |
| സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്ന് ഹൈകോടതി Posted: 27 Mar 2014 10:16 PM PDT Image: കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണമെന്ന് ഹൈകോടതി ഉത്തരവ്. കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പുകേസുകളിലാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈകോടതി സിംഗിര്‍ ബഞ്ച് വിധിച്ചത്. കേസുമായി ബന്ധപ്പെട്ട റവന്യൂ, വിജിലന്‍സ് രേഖകള്‍ സി.ബി.ഐക്ക് കൈമാറണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. പത്തടിപ്പാലം സ്വദേശി ഷെറീഫ, നാസര്‍, കടകംപള്ളി സ്വദേശി പ്രേംചന്ദ് എന്നിവരുടെ ഹരജയില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്‍്റെ ബഞ്ചാണ് വിധി പറഞ്ഞത്. ഒമ്പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഓഫിസില്‍ നടക്കുന്നകാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിതന്നെയാണ് ഉത്തരവാദി. ഓഫീസില്‍ നടക്കുന്നകാര്യങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. വിശ്വാസ്യതയില്ലാത്ത പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്‍്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണെന്നും കോടതി വിമര്‍ശിച്ചു. |
| സ്വദേശിവത്കരണം: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ Posted: 27 Mar 2014 10:07 PM PDT Image: Subtitle: അധിക ബാധ്യതയുടെ പകുതിയോളം തിരികെ ലഭിക്കും ജിദ്ദ: സ്വദേശിവത്കരണത്തില്‍ മികച്ചുനില്‍ക്കുകയും സ്വദേശികളുടെ വേതനം ഉയര്‍ത്തുകയും ചെയ്ത സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ഏപ്രില്‍ മുതല്‍ ‘സ്വദേശിവത്കരണ ആനുകൂല്യങ്ങള്‍’ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് സൗദി മാനവ വിഭവശേഷി ഫണ്ട് (ഹദഫ്) വ്യക്തമാക്കി. സ്വദേശിവത്കരണ പദ്ധതിയുമായി ഏറെ മുന്നോട്ടുപോയ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചതായി ‘ഹദഫ്’ മേധാവി ഇബ്രാഹീം ആല്‍മുഐഖില്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ ഈയിനങ്ങളില്‍ ചിലവിട്ട തുകയുടെ തോതനുസരിച്ചായിരിക്കും സഹായങ്ങള്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. |
| പ്രവാസികളെ കാണാന്‍ ഗഫൂര്‍ക്കയും ക്യൂബാ മുകുന്ദനുമത്തെി Posted: 27 Mar 2014 09:59 PM PDT Image: ദുബൈ: മീഡിയവണ്‍ ടി.വിയുടെ വാര്‍ഷികാഘോഷമായ പ്രവാസോത്സവത്തില്‍ നടക്കുന്ന പ്രവാസത്തിന്‍െറ 50 വര്‍ഷത്തെ ചരിത്രം പറയുന്ന ദൃശ്യാവിഷ്കാരത്തില്‍ മുഖ്യ ശ്രദ്ധാകേന്ദ്രങ്ങള്‍ ഗഫൂര്‍ക്കയും ക്യൂബാ മുകുന്ദനും. നാടോടിക്കാറ്റ്, അറബിക്കഥ എന്നീ ചലച്ചിത്രങ്ങളിലൂടെ മാമുക്കോയയും ശ്രീനിവാസനും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍. ഇന്ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇരുവരും ദുബൈയിലത്തെിയിട്ടുണ്ട്. |
| Posted: 27 Mar 2014 09:51 PM PDT Image: Subtitle: ശനിയാഴ്ച വരെ മഴക്ക് സാധ്യത മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ നാല് പേര്‍ മരിച്ചു. അല്‍ ദാഖിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലാണ് രണ്ട് പേര്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വാദിയില്‍ പെട്ടാണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് തെന്നിമറിഞ്ഞ് ഒഴുക്കില്‍ പെട്ട വാഹനത്തിലെ രണ്ട് പേര്‍ മരിക്കുകയും മറ്റൊരാളെ നാട്ടുകാര്‍ രക്ഷിക്കുകയുമായിരുന്നു. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തിലാണ് മറ്റൊരാള്‍ മരിച്ചത്. മുസന്ന വിലായത്തിലെ ഖുറൈഹാത്തില്‍ നിര്‍മാണം നടക്കുന്ന വീട്ടിനടുത്ത കുഴിയില്‍ വീണ് ചെറിയ കുട്ടി മരിച്ചു. മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെയാണ് മൃതശരീരം കണ്ടെടുത്തത്. |
| ഈസാ ടൗണ്‍ സൂഖില്‍ വന്‍ തീപിടിത്തം Posted: 27 Mar 2014 09:38 PM PDT Image: മനാമ: ബഹ്റൈനില്‍ ഈസാ ടൗണ്‍ സൂഖില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. കാര്‍പറ്റുകളും ഫര്‍ണിച്ചറുകളും റെഡിമെയ്ഡ് വസ്ത്രങ്ങളും വില്‍പന നടത്തുന്ന പരമ്പരാഗത സൂഖാണ് കത്തിനശിച്ചത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കടകള്‍ കത്തിയവയില്‍ പെടും. തീയണക്കാനുള്ള ശ്രമം സിവില്‍ ഡിഫന്‍സിന്‍െറ നേതൃത്വത്തില്‍ രാത്രി വൈകിയും നടക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2012 ജൂലൈയില്‍ ഇതേ സൂഖിലുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചിരുന്നു. ഇതേ രീതിയിലുള്ള തീപിടിത്തമാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്. |
| കുവൈത്ത് മന്ത്രിക്കെതിരെ ഭീകരവാദ ആരോപണവുമായി അമേരിക്ക Posted: 27 Mar 2014 09:31 PM PDT Image: കുവൈത്ത് സിറ്റി: നീതി ന്യായ, ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രി നായിഫ് അല്‍ അജ്മിക്കുമേല്‍ ഭീകരവാദം ആരോപിച്ച് അമേരിക്കന്‍ അധികൃതര്‍. അമേരിക്കയിലെ ഭീകരവാദ, സാമ്പത്തിക രഹസ്യാന്വേഷണകാര്യങ്ങള്‍ക്കായുള്ള അണ്ടര്‍ സെക്രട്ടറി ഡേവിഡ് കോഹനാണ് കുവൈത്ത് മന്ത്രിക്കെതിരെ രൂക്ഷമായ തരത്തില്‍ ഭീകരവാദം ആരോപിച്ച് രംഗത്തത്തെിയത്. ലോകത്തെ വിവിധയിടങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും പ്രോത്സാഹനവും പിന്തുണയും ലഭിക്കുന്ന സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട് തയാറാക്കിയ യു.എസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. |
| You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 20 West Kinzie, Chicago IL USA 60610 | |