സ്വാഗതം
WELCOME

News Update..

Friday, December 28, 2012

കരള്‍ ആരോഗ്യം Madhyamam News Feeds

കരള്‍ ആരോഗ്യം Madhyamam News Feeds

Link to

കരള്‍ ആരോഗ്യം

Posted: 28 Dec 2012 12:59 AM PST

Image: 

കരള്‍ രോഗങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. കരള്‍മാറ്റ ശസ്ത്രക്രിയകളെക്കുറിച്ച് ഇടക്കിടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. കരള്‍ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളും കൂടിവരുകയാണ്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. അതിന് ഏകദേശം ആയിരം മുതല്‍ ആയിരത്തി ഇരുനൂറ് വരെ ഗ്രാം ഭാരം കാണും. വയറിന്‍െറ വലത്ത് മുകള്‍ ഭാഗത്താണ് കരളിന്‍െറ സ്ഥാനം.
രാസവസ്തുക്കളുടെ ഒരു വ്യവസായശാല പോലെയാണ് കരളിലെ പ്രവര്‍ത്തനങ്ങള്‍. പലതരത്തിലുള്ള മാംസ്യം, ദഹനരസങ്ങള്‍, മറ്റുചില രാസഘടകങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കുന്നത് കരളിന്‍െറ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മിക്ക പോഷകാംശങ്ങളുടെയും ആഗിരണം നടക്കുന്നത് അങ്ങനെയാണ്. ഗൈ്ളക്കോജന്‍, ചില ജീവകങ്ങള്‍-പ്രത്യേകിച്ച് എ, ഡി, ഇരുമ്പ്, മറ്റുചില ധാതുക്കള്‍ എന്നിവയെ ശേഖരിച്ചുവെക്കാനും കരളിന് കഴിയും.
ശരീരത്തിലെത്തുന്ന ഹാനികരമായ പദാര്‍ഥങ്ങളെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനമാണ് കരളിന്‍െറ ധര്‍മങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. നാം കഴിക്കുന്ന മരുന്നുകളെ ഫലപ്രദമാക്കുന്നതും കരളാണ്. ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കരളിന് സ്വന്തമായി കഴിവുണ്ട്. കരളിന്‍െറ 80 ശതമാനംവരെ നശിച്ചുപോയാല്‍ പോലും അത് വീണ്ടും നിര്‍മിച്ചെടുക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും കരളിന് കഴിയും. അനുകൂല സാഹചര്യങ്ങള്‍ വേണമെന്ന് മാത്രമേയുള്ളൂ.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷിയുണ്ടെങ്കിലും കരളിനെ ബാധിക്കുന്ന പല രോഗങ്ങളുമുണ്ട്. അവയില്‍ ചിലത് പ്രശ്നങ്ങളുമാണ്. ആരോഗ്യം നല്ല നിലയില്‍ സൂക്ഷിക്കുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത്, കരള്‍ ആരോഗ്യത്തോടെയിരിക്കണം എന്നതാണ്.
കരളിനെ ബാധിക്കുന്നതും കൂടുതലായി സാധാരണ കാണുന്നതുമായ രോഗം വൈറസ് ബാധ മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തമാണ്. ഹെപ്പറ്റൈറ്റിസ് എ, ബി,  സി, ഡി, ഇ വൈറസുകളാണ് സാധാരണയായി മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന് കാരണമാകാറുള്ളത്. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ ശുദ്ധമല്ലാത്ത ആഹാരം, പാല്‍, പാനീയങ്ങള്‍, ജലം എന്നിവയിലൂടെയാണ് പകരാറുള്ളത്. ഈ വൈറസുകള്‍ മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തം ചികിത്സിച്ചാലും ഇല്ലെങ്കിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാറുന്നതാണ്. ചികിത്സയുടെ ഭാഗമായി ഈ മഞ്ഞപ്പിത്തത്തില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടത് ശുചിത്വവും പൂര്‍ണ വിശ്രമവുമായിരിക്കണം.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നീ വൈറസുകള്‍, രോഗാണു ബാധയുള്ളവരില്‍നിന്ന് രക്തം സ്വീകരിക്കല്‍, രോഗാണു ബാധയുള്ളവരുമായി ലൈംഗിക ബന്ധം, രോഗാണുബാധയുള്ള സിറിഞ്ച്, സൂചി എന്നിവയുടെ ഉപയോഗം എന്നിവ വഴിയാണ് പകരാറുള്ളത്. രോഗാണു ബാധയുള്ള സ്ത്രീകള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രോഗം കൈമാറാനുള്ള സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി, നീണ്ടകാലം നിലനില്‍ക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. മാത്രമല്ല, കരള്‍വീക്കം, മഹോദരം, കരളില്‍ കാന്‍സര്‍ എന്നിവ സംഭവിക്കാനും സാധ്യത കൂടുതലായിരിക്കും.
സ്വന്തം ആരോഗ്യം സൂക്ഷിക്കാനും നിലനിര്‍ത്താനും സ്വന്തമായിത്തന്നെ ഒരു പരിധിവരെ കരളിന് കഴിയുന്നതാണ്. ഒരുപാട് രോഗങ്ങള്‍ കരളിനെ ബാധിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഈ പ്രശ്നങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്യുമ്പോഴാണ് സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതും മരണം സംഭവിക്കുന്നതും. അതുകൊണ്ട് കരളിന്‍െറ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ എല്ലാവരും ഓര്‍ക്കണം.
- മദ്യം കുടിക്കാതിരിക്കണം. എപ്പോഴെങ്കിലും മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളവര്‍ മദ്യം കാണുക പോലും അരുത്.
- ശുചിത്വമില്ലാത്ത ആഹാരം, ജ്യൂസ്, പാല്‍, വെള്ളം എന്നിവ കഴിക്കരുത്.
- പഴം, പച്ചക്കറികള്‍ എന്നിവ നല്ല വെള്ളത്തില്‍ കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. വഴിയരികില്‍ തുറന്നുവെച്ച ആഹാര പദാര്‍ഥങ്ങള്‍ കഴിക്കാതിരിക്കുക.
- സമീകൃതാഹാരം ശീലമാക്കുക. ശരീരത്തിനാവശ്യമായ പോഷകാംശങ്ങള്‍ വേണ്ട അളവില്‍ ലഭിക്കാന്‍ അത് സഹായിക്കും.
- മരുന്നുകള്‍ കഴിക്കേണ്ടി വരുമ്പോള്‍, അത് യോഗ്യതയുള്ള ഡോക്ടറുടെ ഉപദേശമനുസരിച്ച് മാത്രം കഴിക്കുക. ഡോക്ടര്‍ പറയുന്ന അളവിലും സമയങ്ങളിലും കഴിക്കുകയും വേണം. അശാസ്ത്രീയമായി മരുന്നുകള്‍ കഴിക്കുന്നതിന്‍െറ ഫലമായി കരളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
- രോഗാണുവിമുക്തമാക്കാത്ത സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കാതിരിക്കുക.
- രക്തം സ്വീകരിക്കേണ്ട സന്ദര്‍ഭം ഉണ്ടാകുമ്പോള്‍, രക്തം തരുന്ന വ്യക്തിയുടെ രക്തം രോഗാണു സംക്രമണം ഇല്ലാത്തതാണെന്ന് ഉറപ്പുവരുത്തണം.
- അതിരുവിട്ട ലൈംഗിക ബന്ധം നല്ലതല്ല.
- പുകവലി, പുകയിലയുടെ മറ്റു തരത്തിലുള്ള ഉപയോഗം എന്നിവയും ഉപേക്ഷിക്കണം.
- അന്തരീക്ഷ മലിനീകരണമുള്ള സ്ഥലങ്ങളില്‍ കഴിയുന്നത് കഴിയുന്നത്ര കുറക്കുക.
ഇത്രയും കാര്യങ്ങള്‍, കരളിന്‍െറ സംരക്ഷണത്തിന് ധാരാളം മതിയാകുന്നതാണ്. മറ്റ് കുറെയേറെ ആരോഗ്യ പ്രശ്നങ്ങളില്‍നിന്ന് മോചനം നേടാന്‍ കൂടി ഇതൊക്കെ സഹായിക്കും. കരള്‍ ആരോഗ്യമുള്ളതാണെങ്കില്‍ അതിന്‍െറ ഉടമസ്ഥനും ആരോഗ്യമുണ്ടായിരിക്കും. ഒപ്പം നല്ല ഉന്മേഷവും ഊര്‍ജവും.
 

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു; കിളിമാനൂരില്‍ ആശുപത്രിയില്‍ സംഘര്‍ഷം

Posted: 28 Dec 2012 12:46 AM PST

കിളിമാനൂര്‍: പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് കിളിമാനൂരിലെ ആശുപത്രിയില്‍ സംഘര്‍ഷം. മാതാവിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി.
കിളിമാനൂരിലെ സുചിത്ര മെഡിക്കല്‍ സെന്‍ററില്‍ വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. കിളിമാനൂര്‍ പുല്ലയില്‍ കട്ടാരവിള വീട്ടില്‍ മോഹനന്‍ നായരുടെയും ബീനയുടെയും പെണ്‍കുഞ്ഞാണ് മരിച്ചത്. 15 വര്‍ഷം മുമ്പ് വിവാഹിതരായ ഇവരുടെ ആദ്യ കുഞ്ഞാണിത്. ഒമ്പതുമാസം മുമ്പ് മുതല്‍ ഇവര്‍ ഗര്‍ഭസംബന്ധമായ ചികിത്സ സുചിത്രയില്‍ തന്നെയാണ് തേടിയിരുന്നത്. ജനുവരി 10നാണ് പ്രസവ തീയതി പറഞ്ഞിരുന്നത്. നാല് ദിവസം മുമ്പ് ഇവര്‍ ആശുപത്രിയില്‍ അഡ്്മിറ്റാവുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ ബീനയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടി മരിച്ച നിലയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നുവെന്നും ബീനയുടെ ബന്ധുക്കള്‍ പറയുന്നു. ഉച്ചയോടെ കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി മറവുചെയ്തു.
വൈകുന്നേരത്തോടെ ബീനയുടെ രക്തസമ്മര്‍ദം തകരാറിലാവുകയും എസ്.എ.ടിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തു. ആംബുലന്‍സില്‍ എസ്.എ.ടിയിലേക്ക് ബീനയെ വിട്ടശേഷമാണ് ആശുപത്രിയില്‍ നാട്ടുകാര്‍ സംഘടിതമായെത്തി ബഹളംവെച്ചത്.
വെഞ്ഞാറമൂട്, പള്ളിക്കല്‍ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി പ്രതിഷേധക്കാരെ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്താക്കി.
തുടര്‍ന്ന് നാട്ടുകാര്‍ മുദ്രാവാക്യവുമായി റോഡില്‍ തടിച്ചുകൂടി. ബീനക്ക് രക്തത്തിലെ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് രക്തം നല്‍കുന്നതിനാണ് എസ്.എ.ടിയിലേക്ക് മാറ്റിയതെന്നാണ് സുചിത്ര മെഡിക്കല്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ബി.കെ. പ്രശാന്ത്, സി.ഐ അശോക്കുമാര്‍ എന്നിവരുമായി ജനപ്രതിനിധികളും മറ്റും ചര്‍ച്ച നടത്തി. ആശുപത്രി രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ സാധ്യതയുണ്ടെന്ന സംശയത്തെതുടര്‍ന്ന് രേഖകളുടെ പകര്‍പ്പ് പൊലീസിന് കൈമാറാനും ഡി.എം.ഒയെകൊണ്ട് വിശദ അന്വേഷണം നടത്താനും ധാരണയായി.

കശുവണ്ടി വികസന കോര്‍പറേഷന്‍ പ്രതിസന്ധിയില്‍; അക്കൗണ്ട് മരവിപ്പിച്ചു

Posted: 28 Dec 2012 12:39 AM PST

കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷന്‍ വന്‍ പ്രതിസന്ധിയില്‍. വില്‍പന നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍െറ ട്രഷറിയടക്കമുള്ള എട്ട് ധനകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ട് മരവിപ്പിച്ചു. 94-95 മുതല്‍ 50.70 കോടിയാണ് വില്‍പനനികുതി കുടിശ്ശിക. ഇത് ഈടാക്കാന്‍ കോര്‍പറേഷന്‍ ആസ്ഥാനമന്ദിരത്തിന്‍െറ സ്ഥലം ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ റവന്യൂ റിക്കവറി വിഭാഗം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
അതിന്‍െറ തുടര്‍ച്ചയായാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.  എല്ലാ ഇടപാടുകള്‍ക്കും വില്‍പനനികുതി പിരിച്ചെടുത്തിട്ടുണ്ടെങ്കിലും കോര്‍പറേഷന്‍ തുക അടച്ചിട്ടില്ല.
നേരത്തെ, 2012 മുതല്‍ തൊഴിലാളികളില്‍നിന്ന് പിരിച്ചെടുത്ത നാല് കോടിയോളം രൂപയുടെ വിഹിതം അടയ്ക്കാതിരുന്നതിനെതുടര്‍ന്ന് പി.എഫ് കമീഷണര്‍ നടപടി ആരംഭിച്ചിരുന്നു.
തൊഴിലാളികളില്‍നിന്ന് പിരിച്ച നാല് കോടിയും കോര്‍പറേഷന്‍ വിഹിതവും ചേര്‍ത്താണ് അടയ്ക്കേണ്ടിയിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ കോര്‍പറേഷന് 15 കോടി സഹായമായി അനുവദിച്ച സാഹചര്യത്തില്‍ ആ തുക പി.എഫ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന് കമീഷണര്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോര്‍പറേഷന്‍ ഫാക്ടറികള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയുമാണ്. ഇത് എന്ന് തുറക്കാനാവുമെന്നതിനെകുറിച്ച് മാനേജ്മെന്‍റിന് വ്യക്തമായ ധാരണയുമില്ല.
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ചെയര്‍മാനായ കോര്‍പറേഷന്‍െറ ബോര്‍ഡില്‍ ഭരണപ്രതിപക്ഷ ട്രേഡ് യൂനിയനുകളുടെ പ്രതിനിധികളാണ് അംഗങ്ങള്‍. അതിനാല്‍ തന്നെ തൊഴിലാളികളുടെ പി.എഫ് വിഹിതം പിടിച്ചിട്ടും അടയ്ക്കാതിരുന്ന സംഭവമടക്കമുള്ള കാര്യങ്ങളില്‍ ട്രേഡ് യൂനിയനുകള്‍ മൗനത്തിലുമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് എം.ഡിയായ കെ.എ. രതീഷ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തും തുടരുകയായിരുന്നു. ഇപ്പോഴും അദ്ദേഹം തന്നെയാണ് എം.ഡി.
 

കവിയൂര്‍, തുമ്പമണ്‍ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

Posted: 27 Dec 2012 10:52 PM PST

പത്തനംതിട്ട: ജില്ലയില്‍ 2012-13 സാമ്പത്തികവര്‍ഷം ആദ്യമായി വാര്‍ഷിക പദ്ധതി സമര്‍പ്പിച്ച് കവിയൂര്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി. ഇരുപഞ്ചായത്തുകളെയും ജില്ലാ ആസൂത്രണ സമിതി അഭിനന്ദിച്ചു.
ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ മേലുദ്യോഗസ്ഥര്‍ അംഗീകാരം നല്‍കിയാല്‍ നിയമതടസ്സം കൂടാതെ നടപ്പാക്കാമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ ബാബു ജോര്‍ജ് പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കുന്നതിന്  പണം അനുവദിച്ചുനല്‍കാന്‍ ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനം സംബന്ധിച്ച രേഖകള്‍ അംഗീകാരം നേടുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലാ ആസൂത്രണ സമിതിയില്‍ സമര്‍പ്പിക്കണം.
ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അധ്യക്ഷനായ നിരീക്ഷണ സമിതി തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം വിലയിരുത്തും. ഇക്കാര്യത്തില്‍ ജില്ലാ ആസൂത്രണ സമിതിയംഗങ്ങള്‍ക്ക് പ്രത്യേക ചുമതല നല്‍കും.
ആസൂത്രണ സമിതിയംഗങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പദ്ധതി പ്രവര്‍ത്തനം വിലയിരുത്തും. കഴിഞ്ഞ തവണ പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനതലത്തില്‍ ജില്ല രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഒന്നാം സ്ഥാനം നേടുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ പറഞ്ഞു.
ജില്ലയില്‍ പദ്ധതി നിര്‍വഹണത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലാത്ത കുളനട, പന്തളം ഗ്രാമപഞ്ചായത്തുകളും കോന്നി, റാന്നി, പന്തളം, പറക്കോട് ബ്ളോക് പഞ്ചായത്തുകളും തിരുവല്ല നഗരസഭയും അടിയന്തരമായി പദ്ധതി നിര്‍വഹണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ചു.  
ആസൂത്രണ സമിതി പദ്ധതി  നിര്‍വഹണ നിരീക്ഷണ സമിതിയുടെ ആദ്യയോഗം ജനുവരി ഒന്നിന് ഉച്ചക്ക് രണ്ടിന് നടക്കും. ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാ ആസൂത്രണ സമിതിയംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണം.
കലക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, ജില്ലാ ആസൂത്രണ സമിതിയംഗങ്ങളായ പി.വിജയമ്മ, സജി ചാക്കോ, റോബിന്‍ പീറ്റര്‍, പഴകുളം മധു, എം.ജി.കണ്ണന്‍, എസ്.ഹരിദാസ്, കെ.ജി.അനിത, സമദ് മേപ്രത്ത്, രാമചന്ദ്രന്‍ നായര്‍, മെഴ്സി ശമുവേല്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.കെ.ദേവാനന്ദന്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഭീഷണി ഉയര്‍ത്തി പകര്‍ച്ചവ്യാധി: മാലിന്യവാഹിനിയായി പെരിയാര്‍

Posted: 27 Dec 2012 10:48 PM PST

കട്ടപ്പന: ടൗണുകളിലെ മാലിന്യം നിക്ഷേപിക്കുന്നതുമൂലം പെരിയാര്‍ മാലിന്യവാഹിനിയായി മാറി. വണ്ടിപ്പെരിയാര്‍,മ്ളാമല, കീരിക്കര, ചപ്പാത്ത്, ഉപ്പുതറ എന്നിവിടങ്ങളിലെ മാലിന്യമാണ് പെരിയാറില്‍ നിക്ഷേപിക്കുന്നത്. വേനലായതോടെ നദിയിലെ ജലനിരപ്പ് കുറഞ്ഞത് മൂലം നദി മലിനമായിക്കൊണ്ടിരിക്കുകയാണ്. ചപ്പാത്ത് പാലത്തിനടിയില്‍ ലോഡ് കണക്കിന് മാലിന്യം ഒരോ ദിവസവും നിക്ഷേപിക്കുന്നു. ഏലപ്പാറ ടൗണിലെ മാലിന്യം നിക്ഷേപിക്കുന്നത് ഏലപ്പാറ തോട്ടിലാണ്. ഇത് ഒഴുകിയെത്തുന്നത് പെരിയാറിലാണ്. പെരിയാറിന്‍െറ ഇരു കരകളിലും ടൗണുകളിലും ഉള്ളവര്‍ ദൈനംദിന ആവശ്യത്തിന് പെരിയാറിനെയാണ് ആശ്രയിക്കുന്നത്. ജലം മലിനമായതോടെ ഇവര്‍ക്ക് രോഗ ഭീതി വളര്‍ന്നിട്ടുണ്ട്. പെരിയാറിനെ ആശ്രയിച്ച് 15 ലധികം കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജലം മലിനമായത് കുടിവെള്ള പദ്ധതിയെയും ബാധിക്കും.
ശബരിമല സീസണ്‍ ആരംഭിച്ചതോടെ തമിഴ്നാട്ടില്‍ നിന്നെത്തുന്ന അയ്യപ്പ ഭക്തര്‍ മലമൂത്ര വിസര്‍ജനത്തിനും പെരിയാറിനെ ആശ്രയിക്കുന്നത് മാലിന്യത്തിന്‍െറ തോത് വര്‍ധിക്കാനിടയാക്കുന്നുണ്ട്. ഉപ്പുതറ, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തുകളുടെ ശുദ്ധജല വിതരണ പദ്ധതിയുടെ കിണറുകളും പെരിയാറിനോട് ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. മാലിന്യ നിക്ഷേപം അവസാനിപ്പിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധി പടരാനും ഇടയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

വേനല്‍ കനത്തു; തീപിടിത്തം പതിവായി

Posted: 27 Dec 2012 10:43 PM PST

കോട്ടയം: വേനല്‍ കനത്തതോടെ ഫയര്‍ഫോഴ്സ് വണ്ടിക്ക് വിശ്രമമില്ലായാത്ര തുടങ്ങി. ഡിസംബര്‍ ആരംഭിച്ചശേഷം ഇതുവരെ 40 തീപിടിത്തമാണ് നഗരത്തിലും പരിസരത്തും ഉണ്ടായത്. നഗരത്തിന്‍റ സമീപ ത്ത് ക്രിസ്മസ് ദിനത്തില്‍ മാത്രം ആറ് തീപിടിത്തമാണ്  ഉണ്ടായത്. മാലിന്യത്തിനും തരിശുപാടത്തെ പുല്ലിനും പറമ്പുകളിലെ ഉണങ്ങിയ പുല്ലിനും തീപിടിച്ചതാണ് ഭൂരിപക്ഷവും. ഇതില്‍ പലതും വലിയ തീപിടിത്തമായിരുന്നു.
ഫയര്‍ഫോഴ്സിന് എത്താന്‍ ബുദ്ധിമുട്ടായതിനാലാണ് തരിശുപാടങ്ങളിലെയും കുന്നിന്‍മുകളിലുള്ള തോട്ടങ്ങളിലെയും തീപിടിത്തം രൂക്ഷമാകാന്‍ കാരണം.  തരിശുപാടത്ത് വിഷപ്പാമ്പുകളെ നശിപ്പിക്കാനും മറ്റും തീയിടുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. എക്കല്‍ നിറഞ്ഞതായതിനാല്‍ തീകെടുത്താന്‍ പാടശേഖരങ്ങളിലെ വെള്ളം ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്.  ഇതുമൂലം തീ കെടുത്താന്‍ വെള്ളം തേടി അലയേണ്ട അവസ്ഥ വരും. കഴിഞ്ഞ ദിവസം മുപ്പായിക്കാട് പാടശേഖരത്ത് ഉണ്ടായ തീപിടിത്തം ഇത്തരത്തിലുള്ളതാണ്.
ഉണങ്ങിയ പുല്ലിന് തീകൊടുക്കും മുമ്പ്  ചില മുന്‍കരുതല്‍ എടുത്താല്‍ അപകടം ഒഴിവാക്കാമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നു. തീയിടേണ്ട സ്ഥലത്തിന് ചുറ്റും 15 അടി വീതിയില്‍ പുല്ല് ചെത്തിമാറ്റി ഫയര്‍ബ്രേക് ഉണ്ടാക്കണം. ശേഷം കാറ്റിന്‍െറ ഗതിനോക്കിയാകണം തീ കൊടുക്കേണ്ടത്.  ചെറിയ തോതിലുള്ള തീപിടിത്തംപോലും കാറ്റിന്‍െറ ഇടപെടല്‍മൂലം സമീപങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയുണ്ട്. വാഹനസൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ വെള്ളത്തിന്‍െറ ലഭ്യത ഉറപ്പാക്കണം. വരുന്ന മാസങ്ങള്‍ മരങ്ങള്‍ ഇലപൊഴിക്കും കാലമായതിനാല്‍ തോട്ടങ്ങളില്‍ തീപിടിത്തങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങളില്‍ ഫയര്‍ബ്രേക്കറുകള്‍ ഉണ്ടാക്കിയാല്‍ തീപിടിത്തങ്ങളുടെ വ്യാപ്തിയും തീവ്രതയും കുറക്കാം. കാടുകള്‍ തീയിടാതെ വെട്ടിത്തെളിക്കുന്നതാണ് സുരക്ഷിതമെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നു.

ജപ്പാന്‍ പദ്ധതി അധികൃതരും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ പോര്

Posted: 27 Dec 2012 10:38 PM PST

അരൂര്‍: ജപ്പാന്‍ കുടിവെള്ള വിതരണ അധികൃതരും വാട്ടര്‍ അതോറിറ്റി വകുപ്പ് അധികൃതരും തമ്മില്‍ പോര് രൂക്ഷം. പൊട്ടിയ പൈപ്പടക്കാന്‍ ശ്രമിച്ച തമിഴ്നാട് തൊഴിലാളിയെ ജപ്പാന്‍ കുടിവെള്ള വിതരണ അധികൃതരുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അരൂര്‍ മുക്കം പ്രദേശത്ത് ജപ്പാന്‍ കുടിവെള്ള വിതരണത്തിന് ഹൗസ് കണക്ഷന്‍ കൊടുക്കാന്‍ തമിഴ്നാട് സ്വദേശികളായ തൊഴിലാളികളും കോണ്‍ട്രാക്ടറും എത്തിയപ്പോള്‍ ജലവിതരണ പൈപ്പ് പൊട്ടിയത് അടക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ജപ്പാന്‍ കുടിവെള്ള വിതരണ പൈപ്പ് അടച്ചിട്ടുമതി ബാക്കി ജോലികളെന്ന് പ്രതിഷേധക്കാര്‍ വാശിപിടിച്ചതോടെ കരാറുകാരന്‍ വഴങ്ങി. അരൂര്‍ ക്ഷേത്രം ജങ്ഷന് സമീപമുള്ള ജല സംഭരണിയിലെത്തി വെള്ളം പുറത്തേക്കുവിടുന്നത് തടഞ്ഞു. പൈപ്പടക്കല്‍ ജോലികള്‍ രാത്രിവരെ നീണ്ടു. ഇതിനിടെ അനധികൃതമായി ജപ്പാന്‍ പദ്ധതി ജലസംഭരണി കോമ്പൗണ്ടില്‍ കടന്നുകയറിയെന്നും പൈപ്പടച്ചുമെന്ന പരാതിയില്‍ തമിഴ്നാട് സ്വദേശി കരിക്കാടനെ (30) അരൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സമാന  സംഭവം എഴുപുന്നയിലും  ഉണ്ടായതായി പൊലീസ് പറഞ്ഞു. ജലവിതരണത്തിന്‍െറ അവകാശികള്‍ വാട്ടര്‍ അതോറിറ്റി അധികൃതരാണെങ്കിലും ഏതെല്ലാം മേഖലയില്‍ അധികാരമുണ്ടെന്ന കാര്യത്തി ല്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ നിര്‍ണയിച്ചിട്ടില്ല. പരസ്പരം ബന്ധപ്പെടാത്ത രണ്ടുവിഭാഗങ്ങളായി തന്നെയാണ് ഇരുകൂട്ടരും പ്രവര്‍ത്തിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൈപ്പ് പൊട്ടി മാസങ്ങളോളം കുടിവെള്ളം പാഴായാലും അതോറിറ്റി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. മറിച്ചും ഇതുതന്നെയാണ് സ്ഥിതി. ഉന്നതതല ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ ക്രമപ്പെടുത്താന്‍ അധികാരികള്‍ ശ്രമിക്കുന്നില്ല.
 

ലക്ഷദ്വീപുകാര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സൗകര്യം -കലക്ടര്‍

Posted: 27 Dec 2012 10:33 PM PST

കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള രോഗികള്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നതിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. സ്വകാര്യ ആശുപത്രികളും ഏജന്‍റുമാരും ദ്വീപുവാസികളെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി.
വിവിധ പരിശോധനകള്‍, സ്കാനിങ്, ഡയാലിസിസ്, ശസ്ത്രക്രിയകള്‍ തുടങ്ങിയവക്ക് വിപുല സൗകര്യമാണ് എന്‍.എ. ബി.എച്ച് അക്രഡിറ്റേഷനും ഫിക്കി അംഗീകാരവും നേടിയ ജനറല്‍ ആശുപത്രിയിലുള്ളതെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. ഈ സൗകര്യങ്ങള്‍ ദ്വീപ് നിവാസികള്‍ക്ക് പ്രയോജനപ്രദമാക്കുന്നത് സംബന്ധിച്ച് ലക്ഷദ്വീപ് സന്ദര്‍ശനവേളയില്‍ ദ്വീപ് ഭരണകൂടവുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് രോഗികള്‍ക്കായി പ്രത്യേക പദ്ധതിക്ക് ജനറല്‍ ആശുപത്രിയില്‍ രൂപം നല്‍കുന്നത്. കപ്പലില്‍ കൊച്ചി തുറമുഖത്തും വിമാനത്തില്‍ നെടുമ്പാശേരിയിലുമെത്തുന്ന രോഗികളെ ജനറല്‍ ആശുപത്രിയിലെത്തിക്കുന്നതിന് രണ്ടിടത്തും ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കും. ജനറല്‍ ആശുപത്രിയുടെ ആംബുലന്‍സില്‍ മിതമായ നിരക്കില്‍ രോഗികളെ എത്തിക്കാനും സൗകര്യമൊരുക്കും. തുടക്കമെന്ന നിലയില്‍ ആശുപത്രിയിലെ ഏതാനും കിടക്കകള്‍ ദ്വീപുവാസികള്‍ക്കായി മാറ്റിവെക്കും. സമീപഭാവിയില്‍ പ്രത്യേക ബ്ളോക് നിര്‍മിക്കുന്നതും പരിഗണനയിലുണ്ട്. ദ്വീപുവാസികള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് ഹംദുല്ല സഈദ് എം.പി, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍  എന്നിവരുമായി ചര്‍ച്ച നടത്തിയതായി കലക്ടര്‍ പറഞ്ഞു.
കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിശദമായ പദ്ധതി തയാറാക്കുന്നതിനുമായി ദ്വീപ് ഭരണകൂടത്തിന്‍െറ ആരോഗ്യ വിഭാഗത്തിലെ ഉന്നതര്‍ ജനുവരി ഏഴിന് കൊച്ചിയിലെത്തും. കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജുനൈദ് റഹ്മാന്‍, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. ദ്വീപ് ഭരണകൂടത്തിന്‍െറ പ്രതിനിധിയായി ലെയ്സണ്‍ ഓഫിസറെ ആശുപത്രിയില്‍ നിയമിക്കുന്നതും പരിഗണനയിലുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.

പരിചയം നടിച്ചെത്തി ആശുപത്രിയില്‍ നിന്ന് രോഗിയായ വൃദ്ധയുടെ മാലയുമായി മുങ്ങി

Posted: 27 Dec 2012 10:27 PM PST

കുന്നംകുളം:  ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഉമ്മയുടെ ചികിത്സക്ക് പണം വേണമെന്ന്    തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധയുടെ ആഭരണവുമായി യുവാവ് മുങ്ങി. വടക്കേക്കാട്  കല്ലൂര്‍ തറയില്‍ പരേതനായ മുഹമ്മദിന്‍െറ  ഭാര്യ സൈനബയുടെ (70) ഒന്നേമുക്കാല്‍ പവന്‍െറ മാലയാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച  രാവിലെ 11 ഓടെയായിരുന്നു  സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് സൈനബ പനിയും ജലദോഷവും പിടിപെട്ട്  കാണിപ്പയ്യൂര്‍ യൂനിറ്റി ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ മുറിയെടുത്ത് കഴിഞ്ഞ  ഇവരുടെ അടുത്ത് ബുധനാഴ്ച  എത്തിയ യുവാവ് ആശുപത്രിക്ക്  തൊട്ടടുത്ത  ഹോട്ടല്‍ ഉടമ കല്ലൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്‍െറ  സഹോദരീ മകനാണെന്ന് പറഞ്ഞായിരുന്നു സമീപിച്ചത്. ഇതേ ആശുപത്രി ഐ.സി.യുവില്‍ കിടക്കുന്ന ഉമ്മക്ക്  പ്രത്യേക ഇഞ്ചക്ഷനായി  10,000രൂപ ആവശ്യമുണ്ടെന്നും  വീട്ടില്‍ നിന്നും എ.ടി.എം കാര്‍ഡുമായി ആള്‍ പുറപ്പെട്ടിട്ടുണ്ടെന്നും  അതിനാല്‍ ഉടന്‍ വേണമെന്നും  ആവശ്യപ്പെട്ടു.  പണം നല്‍കാനില്ലെന്ന് പറഞ്ഞതോടെ ആഭരണം ലഭിച്ചാലും മതിയെന്നായി.  സംഭവസമയം ചികിത്സയില്‍ കഴിയുന്ന സൈനബയുടെ  മകള്‍ ഹാജിറയും മുറിയില്‍ ഉണ്ടായിരുന്നെങ്കിലും  മരുന്ന് വാങ്ങാനായി  അവര്‍ പുറത്തുപോയി. ഇതോടെ   സൈനബ കഴുത്തിലെ മാല ഊരി കൊടുക്കുകയായിരുന്നു. അല്‍പസമയം കഴിഞ്ഞ്  മരുന്നുമായി വന്ന മകള്‍ വിവരമറിഞ്ഞ് ഐ.സി.യുവിലും  പിന്നീട്   സമീപത്തെ ഹോട്ടല്‍ ഉടമയെയും സമീപിച്ചപ്പോഴാണ് തട്ടിപ്പ്  മനസ്സിലാകുന്നത്. കല്ലൂര്‍ സ്വദേശി ഹംസയുടെ മകനാണെന്നും സൗദി അറേബ്യയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വന്നതെന്നും  പാലക്കാടുള്ള സ്ഥലം വിറ്റ പണവുമായി ഉപ്പ വരുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നത്രേ.
മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഇയാള്‍ വെള്ളമുണ്ടും കള്ളിഷര്‍ട്ടുമാണ്  ധരിച്ചിരുന്നത്. കുറച്ച് കഷണ്ടിയും ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. സമാനരീതിയില്‍ ചില മാസങ്ങള്‍ക്ക് മുമ്പ്  കുന്നംകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും കവര്‍ച്ച നടന്നിരുന്നു.
 

സീതാര്‍കുണ്ട് മലയിടിച്ചില്‍; ആശങ്ക തുടരുന്നു

Posted: 27 Dec 2012 10:22 PM PST

കൊല്ലങ്കോട്: സീതാര്‍കുണ്ടില്‍ മലയിടിഞ്ഞ പ്രദേശം ജിയോളജി വകുപ്പിന്‍െറ ഉന്നത പഠനസംഘം സന്ദര്‍ശിക്കണമെന്ന ആവശ്യം ഉയരുന്നു. കഴിഞ്ഞദിവസം പാറക്കൂട്ടം ഒന്നാകെ അടര്‍ന്നുവീണത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ആറുമാസത്തിനിടയില്‍ വെള്ളാരന്‍ കടവുമുതല്‍ പോത്തുണ്ടി മലയടിവാരം വരെയുള്ള തെന്മലയുടെ അടിവാരപ്രദേശങ്ങളില്‍ ഏഴിലധികം സ്ഥലങ്ങളില്‍ പാറക്കൂട്ടങ്ങള്‍ അടര്‍ന്നുവീണിട്ടുണ്ട്.
വി. ചെന്താമരാക്ഷന്‍ എം.എല്‍.എ, തഹസില്‍ദാര്‍, ജിയോളജി, വനം, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  സ്ഥലം സന്ദര്‍ശിച്ചെങ്കിലും ഇതുസംബന്ധിച്ച് വ്യക്തമായ വിശദീകരണം ലഭിക്കാത്തതിനാല്‍, പ്രദേശത്തുകാരുടെ ആശങ്ക മാറിയിട്ടില്ല.
മലയോരഭാഗത്തെ അനധികൃത ക്വാറികളിലെ  സ്ഫോടനങ്ങള്‍ മൂലമുള്ള  ചലനമാകാം മലയിടിയാന്‍ കാരണമെന്ന് സംശയിക്കുന്നുണ്ട്.  മുതലമട, കൊല്ലങ്കോട്,എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളില്‍പെടുന്ന തെന്മലയോര പ്രദേശങ്ങളില്‍ 44 ക്വാറികളാണുള്ളത്.
ഇതില്‍ 34 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അംഗീകാരമുള്ള ക്വാറികള്‍ 14 എണ്ണമാണെന്നാണ് അധികൃതര്‍ പറയുന്നത്.  അംഗീകാരമുള്ള ക്വാറികളുടെ വിവരങ്ങള്‍ പഞ്ചായത്ത് - റവന്യു അധികൃതര്‍ പരസ്യപ്പെടുത്തിയാല്‍ അനധികൃതമായവ സംബന്ധിച്ച് നാട്ടുകാര്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാകുമെന്ന് ആദിവാസി സംരക്ഷണ സംഘം രക്ഷാധികാരി നീലിപ്പാറ മാരിയപ്പന്‍ പറഞ്ഞു.
 

Thursday, December 27, 2012

ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് പുലിമുട്ടുകള്‍ നിര്‍മിക്കും Madhyamam News Feeds

ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് പുലിമുട്ടുകള്‍ നിര്‍മിക്കും Madhyamam News Feeds

Link to

ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് പുലിമുട്ടുകള്‍ നിര്‍മിക്കും

Posted: 27 Dec 2012 12:18 AM PST

ആറാട്ടുപുഴ: തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് പുലിമുട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. ഇതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്‍െറയും റവന്യൂ വകുപ്പിന്‍െറയും നേതൃത്വത്തില്‍ പെരുമ്പള്ളി സൂനാമി ദുരന്ത സ്മാരകത്തിന് സമീപം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുടങ്ങിക്കിടന്ന സുനാമി പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കലക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്്. ആറാട്ടുപുഴ ആരോഗ്യകേന്ദ്ര വളപ്പിലെ  കുഴല്‍ക്കിണറിന്‍െറ പണി രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് കെ. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജോണ്‍ തോമസ്, മുതുകുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാമില  ബഷീര്‍, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിലോത്തമന്‍, ആറാട്ടുപുഴ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം. മുസ്തഫ, എം. അബ്ദുല്‍ സലാം, വൈസ് പ്രസിഡന്‍റ് മിനി വര്‍ഗീസ്, കാര്‍ത്തികപ്പള്ളി താലൂക്ക് തഹസില്‍ദാര്‍ വി.ഡി. ലതാമ്മ, വില്ലേജോഫിസര്‍ ഡി. ജയപ്രകാശ്, ജെ. സുജിത് എന്നിവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും സൂനാമി അനുസ്മരണം നടന്നു. രമേശ് ചെന്നിത്തല  എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എന്‍. മനോഹര്‍ അധ്യക്ഷത വഹിച്ചു. ജോണ്‍ തോമസ്, ഡി.സി.സി അംഗങ്ങളായ എം.കെ. വിജയന്‍, എം.എം. ബഷീര്‍, ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എസ്. വിനോദ്കുമാര്‍, പ്രഫ. ആര്‍. രവീന്ദ്രന്‍, കെ.വൈ. അബ്ദുല്‍ റഷീദ് എന്നിവര്‍  സംസാരിച്ചു.
ഡി.വൈ.എഫ്.ഐ ആറാട്ടുപുഴ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സൂനാമി അനുസ്മരണം സംസ്ഥാന ജോ. സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. രഞ്ജിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.സോജകുമാര്‍, പ്രസിഡന്‍റ് ബി. അനില്‍കുമാര്‍, ജെ. സുജിത്, സുരേഷ് എന്നിവര്‍ സംസാരിച്ചു.
പെരുമ്പള്ളി യുവശക്തിനഗറില്‍ കാര്‍ത്തികപ്പിള്ളി താലൂക്ക് ചീനവല തൊഴിലാളി യൂനിയന്‍ നേതൃത്വത്തില്‍ സൂനാമി അനുസ്മരണവും നിര്‍ധന രോഗികള്‍ക്ക് സഹായധന വിതരണവും നടന്നു.
വലിയഴീക്കല്‍ സമീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്‍െറ നേതൃത്വത്തിലും സൂനാമി അനുസ്മരണം നടന്നു. ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തറയില്‍കടവ് അരയ കരയോഗത്തിന്‍െറ നേതൃത്വത്തില്‍ കൂട്ട ഉപവാസം നടന്നു.
 

മൂലമ്പിള്ളി പുനരധിവാസം അന്തിമഘട്ടത്തില്‍; ചെലവിട്ടത് 8.31 കോടി

Posted: 27 Dec 2012 12:17 AM PST

കൊച്ചി: മൂലമ്പിള്ളിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജിന്‍െറ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം 8.31 കോടി രൂപയുടെ സാമ്പത്തികാനുകൂല്യം നല്‍കിയതായി  കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. ഭൂമി ഏറ്റെടുക്കാന്‍ നല്‍കിയ തുകക്ക് പുറമെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പുനരധിവാസത്തിന് അര്‍ഹതയുള്ള 326 കുടുംബങ്ങളില്‍ അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും ഇതിനകം പട്ടയം വിതരണം ചെയ്തു കഴിഞ്ഞു.
കോടതിയില്‍ കേസ് ഫയല്‍ ചെയ്ത പത്തുപേര്‍ ഒഴികെയുള്ളവര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് വരെയുള്ള വാടക കുടിശ്ശികയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ രൂപം നല്‍കിയ പാക്കേജ് പ്രകാരം വാടകയായി 4,93,65,700 രൂപയും പൈലിങ് നിരക്കായി 76 പേര്‍ക്ക് 57 ലക്ഷം രൂപയുമാണ് നല്‍കിയത്. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിച്ച നിരക്ക് പ്രകാരം 42,10,722 രൂപയും വിതരണം ചെയ്തു. ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരം ഏറ്റെടുത്ത ഭൂമിയുടെ ഉടമകളില്‍ 12 പേര്‍ക്ക് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിച്ച പ്രകാരമുള്ള തുകയും വാടകയും നല്‍കിയിരുന്നു. അധികതുക ലഭിക്കുന്നതിനായി അഞ്ചുപേര്‍ നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലാണ്.
പുനരധിവാസകേന്ദ്രങ്ങളില്‍ വീട് വെക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്. വടുതലയില്‍ 15 വീടുകളും മുളവുകാട്, കാക്കനാട് തുതിയൂര്‍ എന്നിവിടങ്ങളില്‍ ഓരോ വീടുകളും കോതാട് നാലു വീടുകളുമാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്. വടുതലയില്‍ മൂന്ന് വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. പൈലിങ്ങിനായി 75,000 രൂപ വീതം 76 പേര്‍ക്ക് വിതരണം ചെയ്തു. 25 പേരുടെ അപേക്ഷകള്‍ പരിഗണനയിലുണ്ട്. മറ്റുള്ളവരാരും തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് കെട്ടിട നിര്‍മാണത്തിന് അനുമതി വാങ്ങി പൈലിങ് തുകക്കായി ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ നിന്നും മൂലമ്പിള്ളി പുനരധിവാസകേന്ദ്രത്തിലേക്കുള്ള  റോഡിന്‍െറ ഉയരവ്യത്യാസം പരിഹരിക്കുന്നതിന് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീട് വെക്കുന്നതിന് പട്ടയങ്ങള്‍ ഈട് വെച്ച് വായ്പ എടുക്കുന്നതിനും അനുമതി നല്‍കി. മുളവുകാട് വില്ലേജില്‍ ഏഴ് കുടുംബങ്ങളുടെ ഭൂമി കാറ്റഗറി മാറിയതുമൂലമുണ്ടായ പരാതി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി സര്‍ക്കാരിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. വടുതല പുനരധിവാസ പ്ളോട്ടിലേക്കുള്ള വഴിത്തര്‍ക്കം സ്ഥലമുടമക്ക് പകരം സ്ഥലം നല്‍കി തീര്‍പ്പാക്കിയതായും കലക്ടര്‍ പറഞ്ഞു. പുനരധിവാസ പ്ളോട്ടില്‍ വീട് വെക്കുന്നവര്‍ക്ക് അഞ്ച് ലോഡ് മണല്‍ വീതം ലോഡൊന്നിന് ആയിരം രൂപ നിരക്കില്‍ അനുവദിക്കുന്നതിന് കടമക്കുടി പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
 

കടലോരം കണ്ണീര്‍ക്കടലായി

Posted: 26 Dec 2012 11:20 PM PST

കാഞ്ഞങ്ങാട്: തിങ്കളാഴ്ച പൂച്ചക്കാടുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ നാലുപേര്‍. കുടുംബത്തിന്‍െറ ദു$ഖത്തില്‍ തേങ്ങുകയാണ് അജാനൂര്‍ കടപ്പുറം നിവാസികള്‍.
ഭാസ്കരന്‍-വിശാലു ദമ്പതികളുടെ മകനാണ് മരിച്ച രതീഷ്. വിശാലുവിന്‍െറ സഹോദരി സിന്ധുവിന്‍െറ മകളാണ് മരിച്ച അഞ്ജിത. മഹിത്താകട്ടെ, വിശാലുവിന്‍െറ മറ്റൊരു സഹോദരി മല്ലികയുടെ മകള്‍ അനീഷയുടെ മകനും.
വിശാലുവിന്‍െറ മാതൃസഹോദരിയുടെ മകന്‍ വിനുവാണ് മരിച്ച അഭിഷേകിന്‍െറ പിതാവ്.
മഹിത്തിന്‍െറ അച്ഛന്‍ മഹേന്ദ്രനും ഗള്‍ഫിലാണ്.  മരണവാര്‍ത്തയറിഞ്ഞതോടെ അജാനൂര്‍ കടപ്പുറത്തെ ‘നന്ദന’ത്തില്‍ കൂട്ടക്കരച്ചിലുയര്‍ന്നു.
ബന്ധുക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ദു$ഖം കടിച്ചമര്‍ത്തിക്കഴിയുകയാണ് നാട്ടുകാര്‍.
മരിച്ചവരുടെ മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം വ്യാഴാഴ്ച വീട്ടിലെത്തിച്ച് സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.
രാജേഷ്, രജിത്, രജനീഷ് എന്നിവരാണ് രതീഷിന്‍െറ സഹോദരങ്ങള്‍. അഞ്ജിതയുടെ സഹോദരിയാണ് ചക്കര. കടപ്പുറത്തെ ജി.എഫ്.ടി.എച്ച്.എസ്.എസിലെ ഒമ്പതാംതരം വിദ്യാര്‍ഥിനിയാണ് അഞ്ജിത. മരിച്ച അഭിഷേകിന്‍െറ സഹോദരന്‍ മിഥുനാണ്.
 

ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ബഹളം

Posted: 26 Dec 2012 10:43 PM PST

കോഴിക്കോട്: പോര്‍വിളിയും വാക്കേറ്റവുംകൊണ്ട് ബഹളത്തില്‍ മുങ്ങിയ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതുള്‍പ്പെടെയുള്ള അജണ്ടകള്‍ പാസാക്കാനെടുത്തത് അഞ്ചു മിനിറ്റു മാത്രം. യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ പ്രസിഡന്‍റ് കാനത്തില്‍ ജമീല അജണ്ടകള്‍ ഓരോന്നായി വായിച്ച മുറക്ക് എല്‍.ഡി.എഫ് അംഗങ്ങള്‍ ഡസ്ക്കിലടിച്ച് അംഗീകാരം നല്‍കി. 11 മണിക്കാരംഭിച്ച യോഗം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 11.30ഓടെ പിരിഞ്ഞു.
കഴിഞ്ഞ നവംബര്‍ 29ന് നടന്ന ഭരണസമിതി യോഗത്തെ വിവാദത്തിലാക്കിയ വ്യവസായ എസ്റ്റേറ്റിലെ പ്ളോട്ട് വിതരണം തന്നെയായിരുന്നു ബുധനാഴ്ചത്തെ യോഗത്തിലെയും തര്‍ക്കവിഷയം. യോഗനടപടികളാരംഭിച്ച ഉടന്‍തന്നെ കഴിഞ്ഞ യോഗത്തിന്‍െറ മിനുട്സ് അംഗങ്ങള്‍ക്ക് ഇതുവരെയായിട്ടും ലഭ്യമാക്കിയില്ലെന്നുകാണിച്ച് യു.ഡി.എഫിലെ കെ. ശങ്കരന്‍ മാസ്റ്റര്‍ എഴുന്നേറ്റു. ഇതോടെ, നവംബര്‍ മാസത്തെ രണ്ടു യോഗങ്ങളുടെ മിനുട്സ് വിതരണംചെയ്തു. ജില്ലാ പഞ്ചായത്തിന്‍െറ അധീനതയില്‍ ചെറുവണ്ണൂരിലുള്ള വ്യവസായ പ്ളോട്ടില്‍ ഭൂമി അനുവദിച്ചതു സംബന്ധിച്ച തീരുമാനം മിനുട്സില്‍ തെറ്റായിട്ടാണ് രേഖപ്പെടുത്തിയതെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ രംഗത്തുവന്നു. വ്യവസായ പ്ളോട്ടില്‍ ഭൂമി അനുവദിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ജില്ലാ പഞ്ചായത്ത് നിയോഗിച്ച ഉപസമിതിയെക്കുറിച്ചോ അതിന്മേല്‍ യു.ഡി.എഫ് അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതിനെക്കുറിച്ചോ മിനുട്സില്‍ പരാമര്‍ശിക്കാത്തത് വി.ഡി. ജോസഫ് ക്രമപ്രശ്നമായി ഉന്നയിച്ചു. കഴിഞ്ഞ 29ന് ചേര്‍ന്ന അടിയന്തര യോഗം അജണ്ടവെച്ച് ചര്‍ച്ചചെയ്ത വിഷയം  ഇന്നലത്തെ യോഗത്തിന്‍െറ അജണ്ടയില്‍ വീണ്ടും ഉള്‍പ്പെടുത്തിയതിന്‍െറ സാംഗത്യവും യു.ഡി.എഫ് അംഗങ്ങള്‍ ചോദ്യംചെയ്തു.  
ഇതിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയ എല്‍.ഡി.എഫിലെ പി.കെ. മുകുന്ദന്‍, യു.ഡി.എഫിലെ മുഹമ്മദ് മോന്‍ ഹാജിക്കെതിരെ നടത്തിയ ‘അത്തും പിത്തും’പരാമര്‍ശങ്ങളാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. അന്തസ്സില്ലാത്ത പ്രയോഗം നടത്തിയ അംഗത്തെ പ്രസിഡന്‍റ് വിലക്കിയില്ലെന്നാരോപിച്ച് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കി. ഇതോടെ, ബഹളം കനത്തു. ഇരുപക്ഷത്തുനിന്നും പോര്‍വിളികളും ‘വാടാ, പോടാ’ വിളികളുമുയര്‍ന്നു. തന്നെ പി.കെ. മുകുന്ദന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ശങ്കരന്‍ മാസ്റ്റര്‍ സീറ്റു വിട്ട് നടുത്തളത്തിലിറങ്ങി. ബഹളം ഉച്ചസ്ഥായിയില്‍ നില്‍ക്കവേയാണ് പ്രസിഡന്‍റ് അജണ്ടയിലേക്ക് കടന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗ തീരുമാനങ്ങള്‍ അതത് കമ്മിറ്റി അധ്യക്ഷന്മാര്‍ വായിച്ച് ചര്‍ച്ചക്കു വെക്കുകയാണ് പതിവെങ്കിലും അതുണ്ടായില്ല.
ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വത്തിന്‍െറ ജനാധിപത്യവിരുദ്ധ സമീപനമാണ് യോഗത്തില്‍ ദൃശ്യമായതെന്നും ചട്ടങ്ങളും കീഴ്വഴക്കങ്ങളും കാറ്റില്‍പറത്തിയാണ് ഭരണം നടത്തുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു. എന്നാല്‍, വ്യവസായ പ്ളോട്ട് സംബന്ധിച്ച് തീരുമാനമെടുക്കാതിരിക്കാന്‍ യു.ഡി.എഫ് മുന്‍കൂട്ടി തീരുമാനിച്ചാണ് യോഗത്തില്‍ ബഹളമുണ്ടാക്കിയതെന്നാണ് എല്‍.ഡി.എഫ് ആരോപണം. 

ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷക്ക് സംയുക്ത സൈനിക കമാന്‍ഡ്

Posted: 26 Dec 2012 10:33 PM PST

Image: 

മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുടെ സുരക്ഷക്ക് സംയുക്ത സൈനിക കമാന്‍ഡ് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തോടെ 33ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചു. അംഗരാജ്യങ്ങള്‍ക്കു നേരെയുണ്ടാകുന്ന ഏതു ഭീഷണിയും ആക്രമണവും ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. കര, വ്യോമ, നാവിക മേഖലയില്‍ ഏകോപനമുണ്ടാക്കുകയും സൈന്യത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുകയും ചെയ്യും. നിലവില്‍ സൗദി അറേബ്യയിലുള്ള ജി.സി.സി ഡിഫന്‍സ് ഷീല്‍ഡും ബഹ്റൈനിലെ ജി.സി.സി നേവിയും തുടരും. അതോടൊപ്പം സൈന്യത്തെ ഒരു സെന്‍ട്രല്‍ കമാന്‍ഡിന് കീഴില്‍ കൊണ്ടുവരാനാണ് ശ്രമം. മേഖലയില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികൂടി മുന്‍നിര്‍ത്തിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഐക്യം ശക്തമാക്കാനുള്ള പ്രഖ്യാപനമെന്ന് ഉച്ചകോടിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയും ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്വീഫ് ബിന്‍ റാഷിദ് അല്‍സയാനിയും പറഞ്ഞു.
ഇറാന്‍െറ ആണവപദ്ധതികള്‍ അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് വിലയിരുത്തിയ ഉച്ചകോടി അംഗരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന ഇറാന്‍ നയത്തെ ശക്തമായി അപലപിച്ചു. ഇറാനുമായി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ചരിത്രപരമായ ബന്ധമാണുള്ളത്. ഈ നല്ല ബന്ധം തുടരാന്‍തന്നെയാണ് ജി.സി.സി ആഗ്രഹിക്കുന്നത്. ഇറാനുമായി ആശയവിനിമയം തുടരും.
സിറിയന്‍ പ്രശ്നത്തില്‍ മാനുഷികമായ എല്ലാ സഹായങ്ങളും അവിടത്തെ ജനതക്ക് ചെയ്തുകൊടുക്കാന്‍ ജി.സി.സി പ്രതിജ്ഞാബദ്ധമാണ്. ഇതിനായി യു.എന്‍ സെക്രട്ടറി ജനറലിന്‍െറ അഭ്യര്‍ഥനപ്രകാരം കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് അടുത്ത മാസാവസാനം കുവൈത്തില്‍ വിളിച്ച ഉന്നതതല യോഗത്തിന് എല്ലാ പിന്തുണയും നല്‍കും. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ചില മാധ്യമങ്ങളുടെ കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമുമ്പ് നിജസ്ഥിതി ഔദ്യാഗികമായി മനസ്സിലാക്കാന്‍ മാധ്യമങ്ങള്‍ തയാറാകണം.  
ജി.സി.സി രാജ്യങ്ങള്‍ തമ്മിലെ സാമ്പത്തിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും തീരുമാനമായി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പൊതുവിപണി രൂപപ്പെടുത്തുകയും കസ്റ്റംസ് യൂനിയന്‍ പ്രയോഗവത്കരിക്കുകയും ചെയ്യും. മനുഷ്യ വിഭവശേഷി പരസ്പരം കൈമാറുന്നത് പ്രോത്സാഹിപ്പിക്കും. ഇതിലൂടെ വര്‍ധിക്കുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. യുവജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ക്ഷേമ പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഓരോ രാജ്യത്തെയും ദേശീയ പരിശീലന കേന്ദ്രങ്ങളും സ്ഥാപനങ്ങളും യൂനിവേഴ്സിറ്റികളും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്കും പ്രവേശം നല്‍കും വിധം സുതാര്യമാക്കും.

ശൈഖ് മുഹമ്മദ് കോണ്‍കോഴ്സ്-3 സന്ദര്‍ശിച്ചു

Posted: 26 Dec 2012 10:32 PM PST

Image: 

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായ എമിറേറ്റ്സ് എയര്‍ബസ് എ380 കോണ്‍കോഴ്സ്-3ല്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സന്ദര്‍ശനം നടത്തി. ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കോണ്‍കോഴ്സ് 3യില്‍നിന്ന് എമിറേറ്റ്സിന്‍െറ സൂപ്പര്‍ ജംബോ വിമാനങ്ങണ് സര്‍വീസ് നടത്തുക.
ഒരു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി. 1200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഷോപ്പിങ് മാള്‍, അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് നിര്‍മിച്ച ഫസ്റ്റ് ക്ളാസ്, ബിസിനസ് ക്ളാസ് ലോഞ്ചുകള്‍ എന്നിവയും അദ്ദേഹം പരിശോധിച്ചു. 650 മീറ്റര്‍ നീളവും 90 മീറ്റര്‍ വീതിയുമുള്ള കോണ്‍കോഴ്സിന് 11 നിലകളാണുള്ളത്. നാലെണ്ണം ഭൂമിക്കടിയിലാണ്. യാത്രക്കാര്‍ക്ക് വിമാനത്തിലെത്താനും പുറത്തിറങ്ങാനും ഓട്ടോമാറ്റിക് സംവിധാനങ്ങളുണ്ട്.
ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും മാളും കോണ്‍കോഴ്സിനെ മികവുറ്റതാക്കുന്നു. ടെര്‍മിനല്‍ മൂന്നില്‍ നിന്ന് യാത്രക്കാരെ ഇവിടെയെത്തിക്കാന്‍ മെട്രോ സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. കോണ്‍കോഴ്സ് സന്ദര്‍ശനത്തിന് ശേഷം മെട്രോയില്‍ അദ്ദേഹം ദുബൈ മാളിലെത്തി.
 

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: ഇന്ത്യ-പാക് ഫൈനല്‍ ഇന്ന്

Posted: 26 Dec 2012 10:30 PM PST

Image: 

ദോഹ: രണ്ടാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്‍റില്‍ ഒന്നും രണ്ടും സ്ഥാനക്കാരെ നിശ്ചയിക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് പാരമ്പര്യ വൈരികളായ പാകിസ്ഥാനെ നേരിടും.
മലേഷ്യ, ചൈന, ജപ്പാന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ കൂടി മാറ്റുരച്ച  ടൂര്‍ണമെന്‍റിന്‍െറ റൗണ്ട് റോബിന്‍ ലീഗ് ഇന്നലെ അവസാനിച്ചപ്പോള്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാല് ജയവും ഒരു തോല്‍വിയുമായി ഇന്ത്യ മുന്നേറിയപ്പോള്‍ മൂന്ന് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി പാക്സിഥാന്‍ കലാശക്കളിക്ക് യോഗ്യത നേടുകയായിരുന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ നാല് കളികളിലെ തുടര്‍ച്ചയായ വിജയങ്ങളിലൂടെ കൂടുതല്‍ പോയിന്‍റ് നേടിയ ഇന്ത്യയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മലേഷ്യ  പരാജയപ്പെടുത്തി.
 അല്‍ റയ്യാന്‍ സ്റ്റേിഡയത്തില്‍ ഇന്നലത്തെ മൂന്നാമത്തെ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ പ്രതിരോധത്തെ നിഷ്പ്രഭമാക്കുന്ന ആക്രമണമാണ് മലേഷ്യ കാഴ്ചവെച്ചത്. മുന്‍ മത്സരങ്ങളിലെന്ന പോലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിന്‍െറ മികച്ച പ്രകടനമായിരുന്നു ഇന്നലെയും ഇന്ത്യയുടെ കരുത്ത്. ഇന്ത്യക്ക് വേണ്ടി വീരേന്ദ്ര ലക്്റ, രഘുനാഥ്, സുനില്‍ എന്നിവര്‍ ഗോളുകള്‍ നേടി.
ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് ഒരുകാലത്ത് ലോക ഹോക്കി അടക്കി വാണ വന്‍ ശക്തികളുടെ പോരാട്ടം. ആദ്യ റൗണ്ടിലെ തോല്‍വിക്ക് കണക്കു തീര്‍ക്കാനിറങ്ങുന്ന പാകിസ്ഥാനെ ആരാധകരെ നിരാശരാക്കാതെ  വീണ്ടും കീഴടക്കുക എന്ന ദൗത്യവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
ഏഴു ഗോളുകളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രഘുനാഥില്‍ ആണ് ഇന്ത്യയുടെ പ്രതീക്ഷ. ഒപ്പം ഊര്‍ജ്ജസ്വലരായ യുവരക്തങ്ങളെ മാറി മാറി പരീക്ഷിക്കുന്ന  ആസ്ത്രേലിയന്‍ കോച്ച് മൈക്കല്‍ നോബ്സിന്‍െറ തന്ത്രങ്ങളിലും. അഞ്ചും ആറും സ്ഥാനക്കാരെ നിശ്ചയിക്കാന്‍ ഇന്ന് മൂന്ന് മണിക്ക് ജപ്പാന്‍-ഒമാന്‍ മത്സരവും മൂന്നും നാലും സ്ഥാനക്കാരെ കണ്ടെത്താന്‍ അഞ്ച് മണിക്ക് മലേഷ്യ-ചൈന മത്സരവും നടക്കും.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ചൈന ഒമാനെ തോല്‍പ്പിച്ചു. ഇതോടെ ടൂര്‍ണമെന്‍റിലെ എല്ലാ കളിയും തോറ്റ ടീമായി ഒമാന്‍. രണ്ടാമത്തെ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പാകിസ്ഥാന്‍ ജപ്പാനെ പരാജയപ്പെടുത്തി.

ഒമാനില്‍ ഇന്ന് മുതല്‍ ശീതക്കാറ്റിനും മൂടല്‍മഞ്ഞിനും സാധ്യത

Posted: 26 Dec 2012 10:20 PM PST

Image: 

മസ്കത്ത: രാജ്യത്തിന്‍റ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും മൂടല്‍ മഞ്ഞിനും സാധ്യതയൂണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ തിരമാലകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബീച്ചുകളില്‍ പോകുന്നവര്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മസ്കത്ത് തീരം, വടക്കന്‍ ബാതിന, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ്യ എന്നിവടങ്ങളിലാണ് വടക്കന്‍ കാറ്റ് ആഞ്ഞുവീശാന്‍ സാധ്യതയുള്ളത്. മുസന്തം, തെക്കന്‍ ശര്‍ഖിയ്യ എന്നിവിടങ്ങളിലാണ് കടല്‍ കൂടുതല്‍ പ്രക്ഷുബദ്ധമാവുക. രാജ്യത്തിന്‍െറ തെക്കന്‍ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞുണ്ടാവാനും അങ്ങിങ്ങായി മഴയുണ്ടാവാനും സാധ്യതയുണ്ട്. രാജ്യത്ത് പരക്കെ തണുപ്പ് വര്‍ധിക്കാനും മൂടല്‍ മഞ്ഞുള്ളതിനാല്‍ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. റോഡുകളിലും മറ്റും മൂടല്‍ മഞ്ഞുണ്ടാവുന്നത് റോഡപകടത്തിന് സാധ്യതയുണ്ടക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
 

സ്ത്രീകളുടെ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കണം -പ്രധാനമന്ത്രി

Posted: 26 Dec 2012 10:18 PM PST

Image: 
Subtitle: 
ജയലളിത യോഗത്തില്‍ നിന്ന് ഇറങ്ങിപോയി

ന്യൂദല്‍ഹി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്താതെ യഥാര്‍ഥ വികസനം സാധ്യമല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ദല്‍ഹിയില്‍ നടക്കുന്ന ദേശീയ വികസന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മേഖലയില്‍ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സ്ത്രീകളുടെ സുരക്ഷക്ക് ഭീഷണി ഏറിയിരിക്കുകയാണ്. ഇത് ഇല്ലാതാക്കി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനായിരിക്കണം ഒരോ സംസ്ഥാന സര്‍ക്കാറുകളും ശ്രമിക്കേണ്ടത്. എങ്കില്‍ മാത്രമേ അര്‍ഥവത്തായ വികസനം സാധ്യമാകുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെവിവാദമായ ദല്‍ഹി കൂട്ടമാനഭംഗകേസിന്‍െറ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം. ദല്‍ഹി സംഭവത്തില്‍ ഉടന്‍ മതിയായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
12ാം പഞ്ചവത്സര പദ്ധതിയുടെ അവലോകനമാണ് ദേശിയ വികസന കൗണ്‍സില്‍ യോഗത്തിലെ പ്രധാന അജണ്ട. 12ാം പദ്ധതിയില്‍ എട്ട് ശതമാനം വളര്‍ച്ചാ നിരക്കാണ് രാജ്യം ലക്ഷ്യമിടുന്നത്. എന്നാല്‍, ഈ ലക്ഷ്യത്തിലെത്താന്‍ ഏറെപ്രയത്നിക്കേണ്ടതുണ്ടെന്ന് മന്‍മോഹന്‍ സിങ് കൂട്ടിചേര്‍ത്തു. 11ാം പഞ്ചവത്സര പദ്ധതിയില്‍ 7.9 ശതമാനം വാര്‍ഷിക വളര്‍ച്ചനേടാന്‍ കഴിഞ്ഞു. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, യോഗത്തില്‍ സംസാരിക്കാന്‍ മതിയായ സമയം അനുവദിച്ചില്ലെന്ന പരാതിയുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത യോഗത്തില്‍ നിന്ന് ഇറങ്ങിപോയി.

സ്ത്രീകളുടെ തൊഴില്‍: തീരുമാനം പിന്‍വലിക്കില്ല - തൊഴില്‍ മന്ത്രി

Posted: 26 Dec 2012 09:56 PM PST

Image: 

റിയാദ്: സ്ത്രീകളുടെ തൊഴില്‍ സംബന്ധമായി രാജ്യത്തിന്‍െറ പൊതുതാല്‍പര്യം പരിഗണിച്ച് മന്ത്രാലയം കൈക്കൊണ്ട തീരുമാനങ്ങള്‍ പുനപ്പരിശോധിക്കുകയോ പിന്‍വലിക്കുകയോ ഇല്ലെന്നും തെറ്റ് ശ്രദ്ധയില്‍പെട്ടാല്‍ തിരുത്താന്‍ തയാറാണെന്നും തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ്. സ്ത്രീകളുടെ തൊഴില്‍രംഗ പ്രവേശത്തില്‍ ഗവണ്‍മെന്‍റ് നയം പുനപ്പരിശോധിക്കണമെന്ന 200 ഓളം മതപണ്ഡിതരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്യപുരുഷന്മാരുമായി ഇടകലരാനും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്ന തീരുമാത്തെ ശക്തമായി വിമര്‍ശിച്ച പണ്ഡിതന്മാര്‍ മന്ത്രിയെ കണ്ട് അത്തരം തീരുമാനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. തൊഴില്‍മന്ത്രാലയ ആസ്ഥാനത്തെത്തിയാണ് അവര്‍ പ്രതിഷേധം അറിയിച്ചത്.
വ്യാപാരസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം നല്‍കിയ തീരുമാനം സൗദി ഭരണാധികാരിയുടെ അനുവാദമില്ലാത്തതും മതശാസനകള്‍ക്ക് വിരുദ്ധവുമാണെന്ന് അവര്‍ പറഞ്ഞു. വിമര്‍ശങ്ങളും ആക്ഷേപങ്ങളും സംയമനത്തോടെ നേരിട്ട മന്ത്രി തീരുമാനങ്ങളുടെ പശ്ചാത്തലം വിവരിച്ചു. പ്രവാചക കാലം മുതല്‍ തന്നെ സ്ത്രീകള്‍ കമ്പോളങ്ങളില്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നതായും അതിന് അവരെ പ്രവാചകന്‍ അനുവദിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യവിരുദ്ധമോ മതവിരുദ്ധമോ ആയ ഒരു തീരുമാനവും മന്ത്രാലയം കൈക്കൊണ്ടിട്ടില്ലെന്നും രാജ്യത്തിനും പൊതുസമൂഹത്തിനും ഗുണകരമെന്ന് ബോധ്യമുള്ളവ മാത്രമേ മന്ത്രാലയം നടപ്പാക്കിയിട്ടുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രാലയത്തിനെതിരില്‍ കോടതികളിലെത്തിയ കേസുകളില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ച മന്ത്രി, കോടതിവിധി മന്ത്രാലയ തീരുമാനത്തിനനുകൂലമാകുമെന്ന പ്രതീക്ഷ അവരുമായി പങ്കുവെച്ചു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകളെ വലിച്ചിഴക്കുക വഴി പാശ്ചാത്യവത്കരണത്തിന് ചരടുവലിക്കുകയാണെന്ന ആരോപണത്തെ അദ്ദേഹം ഖണ്ഡിച്ചു. ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാകില്ലെന്നും അത് തനിക്കും ദൈവത്തിനും മാത്രമറിയുന്ന കാര്യമാണെന്നും ആദില്‍ ഫഖീഹ് പറഞ്ഞു. തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പിലാക്കുന്നതും മനുഷ്യരാണെന്നതിനാല്‍ തെറ്റുകള്‍ വരാനുള്ള സാധ്യത ഏറെയാണ്. അവ ശ്രദ്ധയില്‍പെട്ടാല്‍ തിരുത്തുകയും പരിഹരിക്കുകയും ചെയ്യും.
സ്ത്രീകള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ പാലിക്കാതിരിക്കുകയോ വ്യവസ്ഥകള്‍ ലംഘിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി  നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയോടൊപ്പം തൊഴില്‍ മന്ത്രാലയം തൊഴില്‍ കാര്യ അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ഹുമൈദാന്‍, തൊഴില്‍മന്ത്രാലയ വികസന കാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ: ഫഹദ് അല്‍തുഖൈഫി എന്നിവര്‍ സന്നിഹിതരായിരുന്നു.
 

Wednesday, December 26, 2012

രവിശങ്കര്‍ എന്ന വിശ്വഗുരു Madhyamam News Feeds

രവിശങ്കര്‍ എന്ന വിശ്വഗുരു Madhyamam News Feeds

Link to

രവിശങ്കര്‍ എന്ന വിശ്വഗുരു

Posted: 26 Dec 2012 12:42 AM PST

Image: 

 

അതിവിശാലമായ ഈ ലോകത്ത് എവിടെയൊക്കെയാണ് പ്രതിഭ പെയ്യുക. ആര്‍ക്കും പ്രവചിക്കാനാവാത്ത അല്‍ഭുതാവഹമായ ഒരു  കാര്യം. ഇത്രയും അനിര്‍വചനീയമായ സൃഷ്ടിവൈഭവം ഒരു മനുഷ്യയുക്തിക്കും കണ്ടത്തൊനാവുന്നതല്ല. അവിടെയാണ് എല്ലാവരും സംഗീതം ദൈവമാണെന്ന് വിശ്വസിക്കുന്നത്; പ്രത്യേകിച്ചും ഇന്‍ഡ്യക്കാര്‍. സംഗീതത്തെ അടുത്തറിയുമ്പോള്‍ അങ്ങനെ വിശ്വസിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല എന്നതാണ് സത്യം. ലോകത്തിന്‍െറ ഏതെങ്കിലുമൊക്കെ കോണില്‍ കഴിയുന്ന ഏതാനും വ്യക്തികളില്‍ മാത്രം അറിയാതെ തേന്‍തുള്ളിയായ് വീഴുന്ന സംഗീതവരപ്രസാദം. അതുള്ളവര്‍ കുരുന്നിലേ അവരുടെ പ്രതിഭ തെളിയിക്കും. അതിനുള്ള എല്ലാ വഴികളും അവരുടെ മുന്നില്‍  തുറക്കപ്പെടും. എത്ര പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും അവര്‍ ഉയര്‍ന്നുവരും; അവര്‍ക്കുമാത്രം ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുമായി. 
ലോകത്തിന്‍െറ ഏതോ കോണുകളില്‍ പിറന്ന രണ്ടുപേര്‍ കണ്ടുമുട്ടുക, അവരുടെ സംഗീതം ഒന്നാവുക. പിന്നെയത് ലോകത്തെ പുതിയൊരു സംഗീതമാവുക. അങ്ങനെയൊരപൂര്‍വതയായിരുന്നു ഇന്‍ഡ്യയിലെ എക്കാലത്തെയും വലിയ സംഗീതജ്ഞരിലൊരാളായ പണ്ഡിറ്റ് രവിശങ്കറും ലേകസംഗീതത്തിലെ ഇതിഹാസമായ യെഹൂദി മെനൂഹിനും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത്. 
ജൂത-റഷ്യന്‍ ദമ്പതികള്‍ക്ക് അമേരിക്കയില്‍ പിറന്ന യെഹൂദി കുട്ടിക്കാലത്തേ അത്ഭുതങ്ങള്‍ പ്രകടിപ്പിച്ച വയലിനിലെ മഹാപ്രതിഭയാണ്. ചെറുപ്പത്തിലേ വയലിനുമായി ലോകമെങ്ങും സഞ്ചരിച്ചു അദ്ദേഹം. ഇന്‍ഡ്യയും അദ്ദേഹത്തിന് അന്യമായിരുന്നില്ല. ഇന്‍ഡ്യയുടെ സംഗീതവും ആത്മീയതയും ഭക്തിയുമൊക്കെ ഏതൊരു പാശ്ചാത്യനെയും പോലെ അദ്ദേഹത്തെയും ആകര്‍ഷിച്ചു.
യെഹൂദിയുടെ കണ്ടത്തെലായിരുന്നു യഥാര്‍ഥത്തില്‍ ലോകസംഗീതത്തില്‍ പണ്ഡിറ്റ് രവിശങ്കര്‍. രവിശങ്കറിന്‍്റെ നന്നേ ചെറുപ്പത്തില്‍ വിഖ്യാത നര്‍ത്തകനായിരുന്ന ജ്യേഷ്ടന്‍ ഉദയ്ശങ്കറിന്‍െറ നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഇരുവരും കണ്ടുമുട്ടിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം രവിശങ്കര്‍ സിത്താറിസ്റ്റായി അറിയപ്പെട്ട ശേഷമാണ് കൂടുതല്‍ അടുക്കുന്നത്. മഹത്തായ സംഗീതസപര്യയോടൊപ്പം വിഖ്യാതമായ ഹൃദയബന്ധവും അവര്‍ തമ്മിലുണ്ടായി. ഇന്‍ഡ്യന്‍ സംഗീതത്തിന്‍െറ മഹനീയത അങ്ങനെയാണ് മെനൂഹിന്‍ മനസിലാക്കിയത്. 
ചെറുപ്പത്തിലേ വിശ്വപൗരനായി വളര്‍ന്ന രവിശങ്കര്‍ പാശ്ചാത്യ സംഗീതത്തെക്കുറിച്ച് നേരത്തേ അറിഞ്ഞിരുന്നു. പിന്നീടാണ് അദ്ദേഹം ഇന്‍ഡ്യന്‍ സംഗീതം കാര്യമായി പഠിച്ചതെന്നും പറയാം.  
വാരാണസിയില്‍ ബംഗാളി ബാരിസ്റ്ററായ ശ്യാം ശങ്കര്‍ ചൗധരിയുടെയുംഹേമാംഗനിയുടെയും മകനായി പിറന്ന രവിശങ്കര്‍ കുട്ടികാലം മുതലേ അച്ഛനോടൊപ്പം ലണ്ടനിലായിരുന്നു താമസം. 
കുട്ടിക്കാലത്തേ സംഗീതത്തിലും നൃത്തത്തിലും പ്രതിഭ തെളിയിച്ച രവിശങ്കര്‍ യൂറോപ്പിലെങ്ങും നൃത്തസംഘത്തോടൊപ്പം യാത്ര ചെയ്തു. അങ്ങനെ പാശ്ചാത്യ നാടും സംഗീതസംസ്കാരവുമൊക്കെ അദ്ദേഹം മനസിലാക്കി. എന്നാല്‍ മനസുകൊണ്ടെന്നും അദ്ദേഹം ഇന്‍ഡ്യക്കാരനായിരുന്നു. എത്രയോ രാജ്യങ്ങളില്‍ താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്ത അദ്ദേഹം എന്നും സസ്യാഹാരിയായിരുന്നു. മദ്യപിച്ചിട്ടില്ല. ഒരു പാശ്ചാത്യ ജീവിത ശൈലിയും അദ്ദേഹത്തെ ബാധിച്ചിട്ടില്ല. എന്നാല്‍ പാശ്ചാത്യ സംഗീതത്തിലെ ക്ളാസിക്കല്‍ സങ്കേതം മാത്രം അദ്ദേഹം പുതിയ കണ്ടത്തെലുകള്‍ക്കായി വിനിയോഗിച്ചു.
‘വെസ്റ്റ്മീറ്സ് ഈസ്റ്’ എന്നതായിരുന്നു യെഹൂദി മെനൂഹിനുമായി ചേര്‍ന്ന് അദ്ദേഹം ആദ്യം ചെയ്യുന്ന ആല്‍ബം. പേരുപോലെ തന്നെ ഭാരതീയ സംഗീതത്തെ വിദേശികള്‍ക്ക് മനസിലാക്കിക്കൊടുക്കാനുളള വിലയ ഉപാധി കൂടിയായിരുന്നു ആ ആല്‍ബം. 
‘ബീറ്റില്‍സ്’ പോപ്പ് ഗ്രൂപ്പിലെ ലീഡ് ഗിറ്റാറിസ്റ്റും ഗായകനുമായിരുന്ന ജോര്‍ജ്ഹാരിസണുമണായുള്ള സംഗീത അടുപ്പവും രവിശങ്കറിനെ പാശ്ചാത്യ സംഗീതാരാധകരുടെയിടയില്‍ കൂടുതല്‍ പോപ്പുലറാക്കി. സിത്താര്‍ എന്ന മാന്ത്രിക സംഗീതോപകരണത്തില്‍ ആകൃഷ്ടനായി ഹാരിസണ്‍ അതു പഠിക്കാനായി ഇന്‍ഡ്യയിലത്തെി. അങ്ങനെ പണ്ഡിറ്റ്ജിയുടെ ശിഷ്യനായി. ആ സൗഹൃദവും സംഗീതസമ്മേളനങ്ങളും വര്‍ഷങ്ങള്‍ നീണ്ടു. ബീറ്റില്‍സിന്‍്റെ പൊതുപരിപാടികളില്‍ രവിശങ്കര്‍ സജീവ സാന്നിധ്യമായി. അമേരിക്കന്‍ ജാസ് സാക്സഫോണിസ്റ്റായ ജോണ്‍ കോള്‍ട്രേന്‍, ജാസ് ട്രംപെറ്റര്‍ ഡോണ്‍ എലിസ് എന്നിവരെയും രവിശങ്കര്‍ സിത്താര്‍ പഠിപ്പ ിച്ചിട്ടുണ്ട്. 
features: 
Facebook
Twitter

അഞ്ചു എന്‍.സി.സി കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങി മരിച്ചു

Posted: 26 Dec 2012 12:13 AM PST

Image: 

അങ്കമാലി: എന്‍.സി.സി ദേശീയ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ചു കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങി മരിച്ചു. അഞ്ചു പേരും ദല്‍ഹി സ്വദേശികളാണ്. ഹേമന്ത്, ജിഷാന്‍, ബില്‍സാദ്, സതീഷ്, ഗുല്‍ഗേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം മലയാറ്റൂര്‍ സെന്‍റ് തോമസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അങ്കമാലി സെന്‍്റ് തോമസ് സ്കൂളില്‍ നടക്കുന്ന ദേശിയ ക്യാമ്പിന്‍െറ ഭാഗമായി മലയാറ്റൂര്‍ ഇക്കോടൂറിസം മേഖലയായ മുളങ്കുഴി മഹാഗണി തോട്ടത്തിന് സമീപം പെരിയാറില്‍ സാഹസിക നീന്തല്‍ പരിശീലനത്തിനിടെയാണ് അപകടം നടന്നത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് അപകടം നടന്നത്.

16 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

 

ട്രെയിനില്‍ നിന്നും വീണ് ബാലിക മരിച്ചു

Posted: 25 Dec 2012 11:09 PM PST

Image: 

പാലക്കാട്: ട്രെയിനില്‍ നിന്ന് വീണ് ഏഴു വയസുകാരി മരിച്ചു. കോട്ടയം സ്വദേശി ജോര്‍ജ് ജോസഫിന്റെ മകള്‍ ജിയ ജോസഫാണ്  മരിച്ചത്. കേരള എക്സ്പ്രസില്‍ യാത്രചെയ്യവേ ട്രെയിനിന്റെ അഴികളില്ലാത്ത എമര്‍ജന്‍സി ജനലിലൂകെ കുട്ടി പുറത്തേക്കു വീഴുകയായിരുന്നു. പാലക്കാട് പറളി സ്റ്റേഷനടുത്ത് തേനൂരിലാണ് അപകടം നടന്നത്.
ദല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ കുടുംബം ക്രിസ്മസ് ആഘോഷിക്കാന്‍ കോട്ടയത്തേക്ക് വരികയായിരുന്നു. എമര്‍ജന്‍സി ജനലിലെ ഗ്രില്‍ ഉയര്‍ത്തിവെച്ച നിലയിലായിരുന്നു. സഹോദരനൊപ്പം കളിച്ചിരുന്ന കുട്ടി കാലുതെന്നി പുറത്തേക്ക് വീഴുകയായിരുന്നു. അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

മഅ്ദനിയുടെ ആരോഗ്യനില പരിശോധിക്കാന്‍ അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം

Posted: 25 Dec 2012 10:34 PM PST

Image: 

തിരുവനന്തപുരം: ബംഗളൂരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യ നില പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ അഞ്ചംഗ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യ നിലയെക്കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് സംഘം പരിശോധിക്കും. ഇത് പഠിച്ചശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മറ്റൊരു സംസ്ഥാനത്ത് തടവില്‍ കഴിയുന്ന മഅ്ദനിയുടെ മോചന കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കേരള സര്‍ക്കാറിന് പരിമിതിയുണ്ട്. എങ്കിലും പരിമിതിക്കകത്തുനിന്ന് കഴിയാവുന്നതെല്ലാം ചെയ്യും. വിഷയത്തില്‍ ഇടപെടാന്‍ ബംഗളൂരുവിലേക്ക് സര്‍വ്വകക്ഷി സംഘം പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രത്നവ്യാപാരി ഹരിവര്‍മ്മയുടെ കൊലപതകവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. സ്മാര്‍ട്ട് സിറ്റി പിദ്ധതി നടപ്പാക്കുന്നതില്‍ സമയ പരിധി പാലിക്കണമെന്ന്  ടീകോമിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്തു

Posted: 25 Dec 2012 10:28 PM PST

Image: 

അഹ്മദാബാദ്: നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദൈവനാമത്തിലാണ് മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

സത്യപ്രതിജ്ഞ മഹാരാഷ്ട്ര നവനിര്‍മാണ് സേന നേതാവ് രാജ്താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, സുഷ്മ സ്വരാജ്, വെങ്കയ്യ നായിഡു, തുടങ്ങിയവരും സന്നിഹിതരായിരുന്നു. കൂടാതെ വ്യാവസായിക രംഗത്തെ പ്രമുഖരും ചലച്ചിത്ര താരങ്ങളും ചടങ്ങിനെത്തി.

മോഡിയുടെ ശക്തിപ്രകടനം കൂടിയായി സത്യപ്രതിജ്ഞ ചടങ്ങ്. എന്‍.ഡി.എ സഖ്യകക്ഷി നേതാക്കളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തി. മോഡിയുടെ പ്രധാനമന്ത്രി പദത്തെ എതിര്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ചടങ്ങിനെത്തിയില്ല. സത്യപ്രതിജ്ഞ ചടങ്ങുകള്‍ വീക്ഷിക്കാനായി ലക്ഷം പേരാണ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ എത്തിയത്.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ മോഡി നാലാമത്തെ തവണയാണ് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. മണിനഗറില്‍നിന്ന് 86,373വോട്ടിന്‍െറ കനത്ത ഭൂരിപക്ഷത്തിലാണ് മോഡി, തന്‍െറ കടുത്ത വൈരിയായ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്‍െറ ഭാര്യ ശ്വേതാ ഭട്ടിനെ തോല്‍പിച്ചത്.

മോഡി പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കി രൂപകല്‍പന ചെയ്ത ഗാന്ധിനഗറിലുള്ള 150 കോടിയുടെ പഞ്ചാമൃത് എന്ന ബുള്ളറ്റ് പ്രൂഫ് ഓഫീസിലിരുന്നാണ് ഭരണം നടത്തുക. മുഖ്യമന്ത്രി മോഡിയെ കൂടാതെ മന്ത്രിമാരുടെ ഓഫിസും ഇവിടെയാണു പ്രവര്‍ത്തിക്കുന്നത്.

കസാഖിസ്താനില്‍ സൈനിക വിമാനം തകര്‍ന്ന് 27 പേര്‍ മരിച്ചു

Posted: 25 Dec 2012 07:31 PM PST

Image: 

മോസ്കോ: കസാഖിസ്താനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 27 പേര്‍ മരിച്ചു. രാജ്യത്തിന്റെ ഉന്നത സൈനിക മേധാവി ഉള്‍പ്പെടെയുള്ളവരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 7.55ന് തെക്കന്‍ കസാഖിസ്താനിലെ ഷൈംകെന്‍്റിലേക്ക് പോകുന്ന വഴിയാണ് വിമാനം അപകടത്തില്‍ പെട്ടത്.
റഷ്യന്‍ നിര്‍മ്മിത എ.എന്‍ 72 വിഭാഗത്തില്‍ പെട്ട വിമാനമാണ് തകര്‍ന്നത്. 20 സൈനികരും, ഏഴ് വിമാന ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു. എന്നാല്‍, അപകടത്തിന്‍െറ കാരണം വ്യക്തമായിട്ടില്ല.

ട്വന്‍്റി 20: ഇന്ത്യയ്ക്കെതിരെ പാകിസ്താന് അഞ്ചു വിക്കറ്റ് ജയം

Posted: 25 Dec 2012 05:30 PM PST

Image: 

ബംഗളൂരു: ട്വന്‍്റി 20 പരമ്പരയിലെ ആദ്യമല്‍സരത്തില്‍ പാകിസ്താന് അഞ്ചു വിക്കറ്റ് ജയം. രണ്ടു പന്ത് ബാക്കി നില്‍ക്കേയാണ് ഇന്ത്യ ഉയര്‍ത്തിയ 134 എന്ന വിജയലക്ഷ്യത്തെ പാകിസ്താന്‍ മറികടന്നത്. 61 റണ്‍സ് നേിയ മുഹമ്മദ് ഹഫീസും, ഷുഐബ് മാലിക്കുമാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്. മുഹമ്മദ് ഹാഫീസാണ് മാന്‍ ഓഫ് ദി മാച്ച്.

ഇന്ത്യന്‍ നിരയില്‍ ഗൗതം ഗംഭീര്‍ 43 ഉം അജിങ്ക്യ രഹാനെ 42ഉം റണ്‍സെടുത്തു. പാകിസ്താന് വേണ്ടി ഉമര്‍ ഗുല്‍ മൂന്നും സയിദ് അജ്മല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

അഞ്ചു വര്‍ഷത്തിന് ശേഷമാണ് പാക് ടീം ഇന്ത്യന്‍ പര്യടനത്തിനെത്തിയിരിക്കുന്നത്. ബംഗളൂരുചിന്ന സ്വാമി സ്റ്റേഡിയത്തിലായിരുന്നു ആദ്യ മല്‍സരം. രണ്ടാം മല്‍സരം അഹമ്മദാബാദില്‍ നടക്കും.

സേലത്ത് പടക്ക നിര്‍മ്മാണശാലയില്‍ തീപിടിത്തം: അഞ്ച് മരണം

Posted: 25 Dec 2012 04:45 AM PST

Image: 

സേലം: സേലത്തിനടുത്ത് പടക്കനിര്‍മ്മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. അഞ്ചു പര്‍ക്ക് പരിക്കേറ്റു.
സേലത്തിനടുത്ത് സെന്‍പുത്തൂരില്‍ വീടിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മ്മാണശാലയിലാണ് തീപിടിത്തമുണ്ടായത്.  
ഉച്ചക്ക് രണ്ടു മണിക്കായിരുന്നു അപകടം. പത്ത് തൊഴിലാളികളാണ് അപകടസമയത്ത് ജോലി ചെയ്തിരുന്നത്. പടക്കശാല പൂര്‍ണമായും കത്തി നശിച്ചു.
അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തു. മൂന്നു പേര്‍ സംഭവസ്ഥലത്തുവെച്ചും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.  പരിക്കേറ്റവരെ മേട്ടൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

Posted: 25 Dec 2012 03:30 AM PST

Image: 

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വീണ്ടും രേഖപ്പെടുത്തി. നേരത്തെ വസന്ത വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉഷ ചതുര്‍വേദി പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയിരുന്നു.
മൊഴി രേഖപ്പെടുത്തുന്നതില്‍  മൂന്നു സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടുവെന്നാരോപിച്ച് മജിസ്ട്രേറ്റ്  പരാതി നല്‍കിയിരുന്നു.
മജിസ്ട്രേറ്റിന്റെ പരാതിയിന്‍മേല്‍ അന്വേഷണമാവശ്യപ്പെട്ട്  ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്  ആഭ്യന്തരമന്ത്രാലയത്തിന് കത്തു കത്തു നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്ളേറ്റ്ലേറ്റിന്റെ അളവ് കൂടുന്നുണ്ടെങ്കിലും ആന്തരിക രക്തസ്രാവമുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
 

മനിലയില്‍ തീപിടിത്തം: ഏഴ് പേര്‍ മരിച്ചു; ആയിരങ്ങള്‍ ഭവന രഹിതരായി

Posted: 25 Dec 2012 01:30 AM PST

Image: 

മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ക്രിസ്മസ് ദിനത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. രണ്ടായിരം കുടുംബങ്ങള്‍ ഭവന രഹിതരായി.

ബലേര്‍ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അടുത്തടുത്തുള്ള അപാര്‍ട്ടുമെന്‍റുകളെ തീ വിഴുങ്ങുകയായിരുന്നു. ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി അലങ്കരിച്ച വൈദ്യുത ദീപങ്ങളില്‍ നിന്നുണ്ടായ സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, അഗ്നിശമനസേന സ്ഥലത്തെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് രോഷാകുലരായ പ്രദേശവാസികള്‍ നടത്തിയ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP