സ്വാഗതം
WELCOME

News Update..

Tuesday, May 27, 2014

പിക്ക്ള്‍ - ലോകകപ്പ് ‘നേടിയ’ നായ Madhyamam News Feeds

പിക്ക്ള്‍ - ലോകകപ്പ് ‘നേടിയ’ നായ Madhyamam News Feeds

Link to

പിക്ക്ള്‍ - ലോകകപ്പ് ‘നേടിയ’ നായ

Posted: 27 May 2014 12:28 AM PDT

Image: 
Subtitle: 
മോഷണം പോയ യുള്‍റിമേ കപ്പ് കണ്ടെടുത്ത പിക്ക്ള്‍എന്ന നായയുടെ കഥ

1996 ലെ ആതിഥേയരായ ഇംഗ്ളണ്ടില്‍ മത്സരം ആരംഭിക്കുന്നതിന് മൂന്നുമാസം മുമ്പേ ലോകകപ്പ് പ്രദര്‍ശനത്തിന് എത്തിയിരുന്നു. 62ലെ വിജയികളായ ബ്രസീലുകാര്‍ അങ്ങേയറ്റത്തെ സുരക്ഷാ സംവിധാനങ്ങളോടെ കപ്പ് ലണ്ടനില്‍ എത്തിച്ചെങ്കിലും ഇംഗ്ളീഷുകാരുടെ ‘ടേക് ഇറ്റ് ഈസി’ നയം ഇവിടെയും അനുവര്‍ത്തിച്ചു. കപ്പ് ലണ്ടനിലത്തെിയ വിവരമറിഞ്ഞ ഒരു സ്റ്റാമ്പ് പ്രദര്‍ശന സംഘാടകര്‍ തങ്ങളുടെ പ്രദര്‍ശനത്തിന് ആളെ കൂട്ടാനായി യൂള്‍റിമേ കപ്പ് ആവശ്യപ്പെട്ടു. അന്ന് ലോകകപ്പിന്‍െറ പേര് യൂള്‍റിമേ കപ്പ് എന്നായിരുന്നു. ലോകകപ്പ് സംഘടിപ്പിക്കാനായി നെട്ടോട്ടം നടത്തിയിരുന്ന അന്നത്തെ ഫിഫ പ്രസിഡന്‍റ് യൂള്‍റിമേ സ്വന്തം കീശയില്‍നിന്ന് പണം ചെലവഴിച്ച് സമ്മാനിച്ചതുകൊണ്ടായിരുന്നു ആ പേര് വന്നത്.
ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ അധികൃതര്‍ ഒരു സുരക്ഷാസംവിധാനവും ഏര്‍പ്പെടുത്താതെ വിലമതിക്കാനാകാത്ത ലോകകപ്പ് സ്റ്റാമ്പ് പ്രദര്‍ശനക്കാര്‍ക്ക് കൈമാറി. വെസ്റ്റ് മിനിസ്റ്റര്‍ സില്‍വര്‍ ഹാളില്‍ സംഘടിപ്പിച്ച സ്റ്റാമ്പ് പ്രദര്‍ശനവേദിയില്‍ കപ്പ് പ്രദര്‍ശിപ്പിച്ചു. ഇംഗ്ളീഷുകാരുടെ സകലതും നിസ്സാരവത്കരിക്കുന്ന പൊതുസ്വഭാവത്തിന്‍െറ ഭാഗമായത് സാദാ പ്രദര്‍ശനവസ്തുവായി. അപൂര്‍വ സ്റ്റാമ്പുകള്‍ക്കൊപ്പം വലിയ പ്രദര്‍ശനശാലയില്‍ ഉണ്ടായിരുന്നത് ആകെ രണ്ട് കാവല്‍ക്കാരും. മാര്‍ച്ച് 20ന് കാവല്‍ക്കാരന്‍ പതിവുശൈലിയില്‍ പ്രദര്‍ശനശാലയിലൂടെ നടന്നുപോയപ്പോള്‍ അമൂല്യമായ യൂള്‍റിമേ ട്രോഫി ഇരുന്ന ചില്ലലമാരയുടെ പിന്‍ഭാഗം തുറന്നുകിടക്കുന്നു; കപ്പ് കാണാനില്ല. വലിയ കോളിളക്കമൊന്നുമില്ലാത്ത ചെറിയ ഒരന്വേഷണം.
എന്നാല്‍, രണ്ടാംദിവസം വാര്‍ത്ത ലോകമറിഞ്ഞതോടെ സംഗതി പുലിവാലായി. സ്കോട്ലന്‍ഡ്യാഡ് അന്വേഷണം തുടങ്ങിയപ്പോഴേക്ക് ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റിന് ഒരു ഫോണ്‍ സന്ദേശം.
15000 പൗണ്ട് ഒരു പാര്‍ക്കിലെ മാലിന്യക്കൊട്ടയില്‍ ഒന്ന്, അഞ്ച് പൗണ്ട് നോട്ടുകളായി ബാഗില്‍ നിറച്ച് നിക്ഷേപിച്ചാല്‍ മൂന്നുദിവസത്തിനകം താങ്കള്‍ക്ക് തപാലില്‍ ഒരു പാര്‍സല്‍ കിട്ടും. അതല്ല പൊലീസിനെ അറിയിക്കുകയാണെങ്കില്‍, കപ്പ് ഉരുക്കി മാറ്റിയിരിക്കും എന്നായിരുന്നു സന്ദേശം. പ്രസിഡന്‍റ് ജോമിയേര്‍സ് ജാക്സണ്‍   ടൗണ്‍ പൊലീസിനെ വിവരമറിയിച്ചു.
27ന് രാവിലെ പതിവുപോലെ ദക്ഷിണ പൂര്‍വ ലണ്ടനിലെ ബകുലഹില്‍സ് എന്ന ചെറുനഗരത്തിലെ വിശാലമായ പാര്‍ക്കില്‍ ഡേവിഡ് കോര്‍ബറ്റ് എന്ന പെന്‍ഷന്‍ പറ്റിപ്പിരിഞ്ഞ ഒരു സിവില്‍ സര്‍വന്‍റ് തന്‍െറ ‘പിക്ക്ള്‍സ്’ എന്ന നായയുമായി പ്രഭാതസവാരിക്കിറങ്ങി. കുറേ ദൂരം നടന്നപ്പോള്‍, പിക്ക്ള്‍സ് യജമാനന്‍െറ കണ്ണുവെട്ടിച്ച് കുറ്റിക്കാട്ടിലേക്കൊരു കുതിപ്പായിരുന്നു. ആവലാതിയോടെ കോര്‍ബറ്റ് പിന്നാലെയും.
ഒരു പൊതിക്കെട്ട് കണ്ട പിക്ക്ള്‍സ് നല്ല ഒന്നാന്തരം ‘സോസേജ്’ ആരോ തനിക്കായി പൊതിഞ്ഞിട്ടിരിക്കുന്നെന്ന് കരുതി കടിച്ചുപറിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, യജമാനന് മറ്റൊരു കാര്യത്തിലായിരുന്നു പേടി.
കേരളത്തില്‍ ഈ അടുത്തകാലത്തായി പാവം കാടകളെയും കോഴിക്കുഞ്ഞുങ്ങളെയും കൊന്നൊടുക്കാനായി ദുഷ്ടലാക്കോടെ ചിലര്‍ വിഷവും മറ്റും വെക്കുന്നപോലെ യൂറോപ്പില്‍ നായകളെ വെറുക്കുന്ന ചിലര്‍ പാര്‍ക്കുകളില്‍ സോസേജ് പൊതിയാക്കി ഉഗ്രവിഷവും ചെറിയ സ്ഫോടവസ്തുക്കളും നിക്ഷേപിക്കാറുണ്ട്. അതെങ്ങാനുമാണോ തന്‍െറ ഓമന പിക്ക്ള്‍ കടിച്ചുപറിക്കുന്നതെന്നു കരുതി പാവം പൊതി അഴിച്ചുനോക്കിയപ്പോള്‍ കൊച്ചു പ്രതിമ പോലൊരു സാധനം. അടിവശത്ത് വിന്നേഴ്സ് 1962 ബ്രസീല്‍ എന്നുകണ്ടപ്പോഴാണ് പിക്ക്ളിന്‍െറ യജമാനന് കാര്യം ബോധ്യമായത്. അതുമായി അദ്ദേഹം നേരെ ജിപ്സി ഹില്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു പാച്ചിലായിരുന്നു. ആഹ്ളാദത്തോടെ, താന്‍ കപ്പ് കണ്ടെടുത്ത  കാഴ്ച അറിയിച്ച പാവം പിടിച്ചത് പുലിവാലും.വിവരമറിഞ്ഞത്തെിയ അന്നത്തെ ചെല്‍സിയുടെ പ്രസിഡന്‍റുകൂടിയായിരുന്ന ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ജോമിയേഴ്സ് തറപ്പിച്ചുപറഞ്ഞു; ഇയാളാണ് തന്നെ ഫോണ്‍ ചെയ്ത് ബ്ളാക്മെയില്‍ ചെയ്തതെന്ന്.
ആരോപണം തെറ്റായിരുന്നെന്ന് തെളിയിക്കാന്‍ കോര്‍ബറ്റിന് കുറേ വിയര്‍പ്പൊഴുക്കേണ്ടിവന്നു.  ഈ ദിവസം അയാള്‍ ലണ്ടന്‍ നഗരത്തിന് പുറത്തായിരുന്നെന്ന് തെളിയിക്കാന്‍ കഴിഞ്ഞതുകൊണ്ട് പിക്ക്ള്‍സ് നിമിഷനേരംകൊണ്ട് സൂപ്പര്‍ഹീറോ ആയി. ലോകം മുഴുവനുള്ള വാര്‍ത്താമാധ്യമങ്ങളിലും ശാന്തസ്വഭാവക്കാരനായ പിക്ക്ള്‍സിന്‍െറ ചിത്രങ്ങള്‍ നിറഞ്ഞുനിന്നു.
‘പിക്ക്ള്‍ ദ ന്യൂ വേള്‍ഡ് ചാമ്പ്യ’നെന്നായിരുന്നു ഡെയ്ലി മിററര്‍ പത്രത്തില്‍ തലക്കെട്ട് നല്‍കിയത്. മേയ് 27നുതന്നെ പിക്ക്ള്‍സ് യൂള്‍സ്റിമേ കപ്പ് കണ്ടത്തെിയെങ്കിലും സ്കോട്ലന്‍ഡ്യാര്‍ഡ് ഏതാണ്ട് ഒരുമാസത്തോളം, വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല. ഒടുവില്‍, ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ ആറായിരം പൗണ്ട് ഡേവിഡ് കോര്‍ബറ്റിന് കപ്പ് കണ്ടത്തെിയതിനുള്ള പ്രതിഫലമായി നല്‍കി. ഒപ്പം പിക്ക്ള്‍സിന് സ്വര്‍ണം പൂശിയ ഒരു തുടലും. ഒരുപാട്, ഒന്നാന്തരം ഡോഗ് സോസേജുകളും എല്ലിന്‍ കഷണത്തിന്‍െറ രൂപത്തില്‍ നിര്‍മിച്ച ഡോഗ് ചോക്ലേറ്റും. തീര്‍ന്നില്ല, ബകുലാഹില്‍സ് പാര്‍ക്കില്‍, പിക്ക്ള്‍സിന്‍െറ അതേ രൂപത്തിലും വലുപ്പത്തിലുമുള്ള സുന്ദരമായ ഒരു പ്രതിമ സ്ഥാപിക്കാനും ഇംഗ്ളീഷ് ഫുട്ബാള്‍പ്രേമികള്‍ മറന്നില്ല.
ഫുട്ബാള്‍ ഇതിഹാസമായിത്തീര്‍ന്ന പിക്ക്ള്‍സ് 1967ല്‍ ചത്തുപോയി. എന്നാല്‍, 2006ല്‍ ലണ്ടനിലെ ഒരു ചാനല്‍ ‘ദ ഡോഗ് ദാറ്റ് വണ്‍ ദ വേള്‍ഡ് കപ്പ്’ എന്ന പേരില്‍ ഒരു സീരിയല്‍ തന്നെ സംപ്രേഷണം ചെയ്ത് പിക്ക്ള്‍സിനോടുള്ള ആദരവ് നിലനിര്‍ത്തി.
യൂള്‍റിമേ കപ്പിന്‍െറ ദുര്യോഗം ഇവിടംകൊണ്ട് അവസാനിക്കുന്നെന്ന് കരുതരുത്. 3.8 കിലോഗ്രാം ഭാരവും 35 സെന്‍റീമീറ്റര്‍ ഉയരവുമുള്ള ‘സുവര്‍ണദേവത’ എന്ന പേരുള്ള ഈ മനോഹര ഉപഹാരം, സ്റ്റെര്‍ലിങ് സില്‍വര്‍കൊണ്ട് നിര്‍മിച്ച, തനി തങ്കം പൂശിയതാണ്. എന്നാല്‍, 1970ല്‍ കപ്പ് സ്ഥിരമാക്കി സ്വന്തം ഷോക്കേസിലത്തെിച്ച ബ്രസീലിയന്‍ ഫുട്ബാള്‍ ഫെഡറേഷന്‍, അതിനോട് അനാദരവ് കാണിച്ചു. കാര്യമായ സുരക്ഷാസന്നാഹമൊന്നുമില്ലാതെ അവരുടെ ചില്ലലമാരയില്‍ സൂക്ഷിച്ച ഈ അപൂര്‍വ ‘സമ്മാനം’ ഒരു സാധാരണ തെരുവുകള്ളന്‍ 1983ല്‍ അടിച്ചുമാറ്റി. 2010ല്‍ അത് കിട്ടിയെന്ന് വാര്‍ത്ത വന്നെങ്കിലും അത് ഉരുക്കിമാറ്റിയെന്നതാണ് യാഥാര്‍ഥ്യമെന്നുപറയുന്നു.
 

സ്വകാര്യ ബസുകള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നു

Posted: 27 May 2014 12:16 AM PDT

പുലാമന്തോള്‍: ബസ്ചാര്‍ജ് വര്‍ധന നിലവില്‍ വന്നതോടെ സ്വകാര്യ ബസുകള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നു. ഫെയര്‍സ്റ്റേജ് അപാകതയുടെ മറവിലാണ് ചൂഷണം അരങ്ങേറുന്നത്.
പുലാമന്തോള്‍-കൊളത്തൂര്‍-വളപുരം റൂട്ടിലാണ് സാധാരണക്കാരായ യാത്രക്കാരെ ബസ് ജീവനക്കാര്‍ വലക്കുന്നത്. പുലാമന്തോള്‍, വളപുരം റൂട്ടിലോടുന്ന ബസുകള്‍ പുലാമന്തോളില്‍നിന്ന് നാലര കിലോമീറ്റര്‍ ദൂരം വരുന്ന ചെമ്മലശ്ശേരി കണ്ണപ്പന്‍പടിയിലേക്ക് ഒമ്പത് രൂപയാണ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. ഒരു ഫെയര്‍സ്റ്റേജില്‍നിന്ന് അടുത്ത സ്റ്റേജിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരമാണ്. എന്നാല്‍, പുലാമന്തോളില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരമുള്ള പാലൂരിലാണ് നിലവില്‍ ഇവര്‍ക്ക് ഒന്നാം ഫെയര്‍ സ്റ്റേജ്.
അത്രതന്നെ ദൂരം വരുന്ന ചെമ്മലശ്ശേരി രണ്ടാംമൈലിലാണ് രണ്ടാം ഫെയര്‍സ്റ്റേജ്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വളപുരം-വളാഞ്ചേരി ബസുകള്‍ പുലാമന്തോളില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള രണ്ടാംമൈല്‍ കഴിഞ്ഞാല്‍ ഒമ്പത് രൂപ ചാര്‍ജ് ഈടാക്കുന്നത്. രണ്ടാംമൈലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം പോലുമില്ലാത്ത വളപുരം അടുത്ത സ്റ്റേജുമാണ്. പുലാമന്തോള്‍ കൊളത്തൂര്‍ റൂട്ടിലും സമാന ഗതി തന്നെയാണ്. പുലാമന്തോളില്‍നിന്ന് കുരുവമ്പലം തങ്ങള്‍പടിയാണ് അഞ്ച് കിലോമീറ്റര്‍ പരിധി. എന്നാല്‍, കുണ്ടറക്കല്‍പടി വരെ മാത്രമാണ് മിനിമം ചാര്‍ജില്‍ യാത്ര അനുവദിക്കുക. കുണ്ടറക്കല്‍പടിയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന കുരുവമ്പലം താഴത്തേതില്‍പടിയിലേക്ക് ഒമ്പത് രൂപയാണ് ഈടാക്കുന്നത്. അതുപോലെ കുരുവമ്പലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരപരിധിക്കകത്തുള്ള പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍പടിയിലേക്ക് ഒമ്പത് രൂപയാണ്. സ്കൂള്‍ കുട്ടികള്‍ക്ക് സി.ടി അനുവദിക്കാതെയാണ് ഇവിടെ ബസ് സര്‍വീസ് നടത്തുന്നത്.
ഇടതുമുന്നണി ഭരണകാലത്ത് മിനിമം ബസ്ചാര്‍ജ് അഞ്ച് രൂപയാക്കി നിര്‍ണയിച്ച സമയത്താണ് മിനിമം ചാര്‍ജില്‍ അഞ്ച് കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം എന്ന തീരുമാനമുണ്ടായത്.
കഴിഞ്ഞതവണ യു.ഡി.എഫ് സര്‍ക്കാര്‍ മിനിമം ചാര്‍ജ് ആറാക്കി ഉയര്‍ത്തിയപ്പോഴും ഇതേ ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാല്‍, പുലാമന്തോള്‍-വളപുരം-കൊളത്തൂര്‍ റൂട്ടിലെ ബസ് ജീവനക്കാര്‍ ഈ ഉത്തരവ് ഇതുവരെയും അംഗീകരിച്ചിട്ടില്ല. ചോദ്യം ചെയ്യുന്നവര്‍ക്ക് മാത്രം ഈ ആനുകൂല്യം ലഭിക്കുന്നു.
ദിവസങ്ങള്‍ക്കുമുമ്പ് ആറ് രൂപ നല്‍കി യാത്ര ചെയ്തവര്‍ക്കാണ് ഇപ്പോള്‍ ഒമ്പത് രൂപ നല്‍കി യാത്ര ചെയ്യേണ്ടി വന്നത്. സ്ത്രീകളും സാധാരണ ജനങ്ങളും ബസ് ജീവനക്കാരുടെ പകല്‍ക്കൊള്ള ചോദ്യം ചെയ്താല്‍ ചീത്ത പറയുകയും പരിഹസിക്കുകയും ചെയ്യുന്നതായി യാത്രക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ നിശ്ശബ്ദം എല്ലാം സഹിച്ചാണ് സാധാരണക്കാര്‍ ഇതിലൂടെ യാത്ര നടത്തുന്നത്.

ആംവേ ഇന്ത്യയുടെ സി.ഇ.ഒ അറസ്റ്റില്‍

Posted: 27 May 2014 12:03 AM PDT

Image: 

ഹൈദരാബാദ്: നിയമപരമല്ലാത്ത രീതിയില്‍ പണമിടപാട് നടത്തിയെന്ന പരാതിയില്‍ ആംവെ ഇന്ത്യയുടെ സി.ഇ.ഒ വില്യം എസ്.പിങ്കിനിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗുഡ്ഗാവില്‍ അറസ്റ്റിലായ പിങ്കിനിയെ കുര്‍ണൂല്‍ പോലീസാണ് കസ്റ്റഡിയില്‍ വാങ്ങിച്ചത്.
പിങ്കിനിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് കുര്‍ണൂര്‍ പൊലീസ് സുപ്രണ്ട് രഘുരാമി റെഡ്ഡി പറഞ്ഞു. പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്ട് പ്രകാരമാണ് പിങ്കിനിയെ അറസ്റ്റ് ചെയ്തത്. ഇത് രണ്ടാം തവണയാണ് ആംവെ ഇന്ത്യ സി.ഇ.ഒ അറസ്റ്റിലാവുന്നത്. സാമ്പത്തിക തിരിമറി നടത്തിയ കുറ്റത്തിന്  ആംവെ ഇന്ത്യയുടെ രണ്ട് ഡയറക്ടര്‍മാരെയും സി.ഇ.ഒയെയും ഒരുവര്‍ഷം മുമ്പ് കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തൊടുപുഴയില്‍ സ്റ്റേഡിയം നിര്‍മാണം:സ്ഥലമെടുപ്പ് ആരംഭിച്ചെന്ന് മന്ത്രി

Posted: 27 May 2014 12:02 AM PDT

തൊടുപുഴ: നഗരത്തില്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന് സ്ഥലമെടുപ്പ് നടപടി തുടങ്ങിയതായി ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അറിയിച്ചു. സ്റ്റേഡിയം നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപക്കുള്ള ഭരണാനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. തൊടുപുഴ വില്ലേജില്‍ 275, 278, 308, 309, 310, 311 എന്നീ സര്‍വേകളില്‍പെട്ട 12 ഏക്കര്‍ സ്ഥലമാണ് സ്റ്റേഡിയത്തിനായി ഏറ്റെടുക്കുക. തൊടുപുഴ കോതായിക്കുന്ന് ബൈപാസിനു സമീപത്തെ വസ്തുവാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സ്റ്റേഡിയത്തിന് ചുറ്റും റോഡും ഇതിലേക്ക് ബന്ധിപ്പിക്കുന്ന നാല് അപ്രോച്ച് റോഡുകളും നിര്‍മിക്കും. കോതായിക്കുന്ന് ബൈപാസില്‍നിന്നും മൂലമറ്റം റോഡില്‍നിന്നും നിര്‍ദിഷ്ട മാരിയില്‍ കലുങ്ക്-കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡ് ബൈപാസില്‍നിന്നുമാണ് അപ്രോച്ച് റോഡുകള്‍.
ഇതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിര്‍ത്തികളില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. സ്ഥലം സര്‍വേ ചെയ്ത് സബ് ഡിവിഷന്‍ ചെയ്യുന്നതിന് ആദ്യത്തെ വിജ്ഞാപനം കേരള ഗസറ്റില്‍ 2014 മാര്‍ച്ച് 26ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് സര്‍വേ ജോലികള്‍ക്ക് രണ്ട് സര്‍വേയര്‍മാരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് സ്റ്റേഡിയ നിര്‍മാണത്തിന്‍െറ മേല്‍നോട്ടം. തൊടുപുഴ പൊന്നുംവില സ്പെഷല്‍ തഹസില്‍ദാരാണ് സ്ഥലമേറ്റെടുപ്പ് നടപടി നടത്തുന്നത്. സംസ്ഥാന ബജറ്റില്‍ സ്റ്റേഡിയ നിര്‍മാണത്തിന് പ്രത്യേകമായി തുക വകയിരുത്തിയിട്ടുള്ളതായും പി.ജെ. ജോസഫ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രത്യേക അവലോകന യോഗം ചേര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ ദ്രുതഗതിയിലാക്കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി പി.ജെ. ജോസഫ് വ്യക്തമാക്കി.

‘കേരള ബ്ളാസ്റ്റേഴ്സു’മായി മാസ്റ്റര്‍ ബ്ളാസ്റ്റര്‍

Posted: 26 May 2014 11:52 PM PDT

Image: 

തിരുവനന്തപുരം :  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ആസ്ഥാനമായ ഫുട്ബാള്‍ ടീമിനെ സ്വന്തമാക്കിയ സചിന്‍ ടീമിന്‍റെ പേര് പ്രഖ്യാപിച്ചു. മാസ്റ്റ്റര്‍ ബ്ളാസ്റ്റര്‍ എന്ന തന്‍െറ വിളിപ്പേരുമായി ചേര്‍ത്ത് ടീമിന് കേരള ബ്ളാസ്റ്റേഴ്സ് എന്ന പേരു നല്‍കിയതായി സചിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത വര്‍ഷം കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്‍െറ ഗുഡ് വില്‍ അംബാസിഡറാകാന്‍ സച്ചിന്‍ സമ്മതം മൂളി. സചിനുമായി നടത്തിയ ചര്‍ച്ചയില്‍  ഉമ്മന്‍ചാണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്. ഇന്ത്യന്‍ ഫുട്ബാളിന്‍െറ മുഖഛായ മാറ്റുന്ന ഫുട്ബാള്‍ ആഘോഷമാണ് വരാനിരിക്കുന്നതെന്ന് സചിന്‍ പറഞ്ഞു. കേരളത്തിലെ ഒന്നേ കാല്‍ ലക്ഷം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു ഇതിന്‍റെ ഭാഗമായി പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും സന്ദര്‍ശിച്ചു

കൊച്ചി ആസ്ഥാനമായി ടീമിനെ സ്വന്തമാക്കിയ സചിന്‍ ഫ്രാഞ്ചൈസി ഹോം ഗ്രൗണ്ട് സംബന്ധിച്ച അവസാന വട്ടചര്‍ച്ചകള്‍ക്കായാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണമാണ് സച്ചിന് ഒരുക്കിയത്. സച്ചിന്‍െറ വരവും പ്രതീക്ഷിച്ച് അതിരാവിലെ തന്നെ ആരാധകര്‍ വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നു. കൊച്ചി ഫ്രാഞ്ചൈസി സ്പോണ്‍സര്‍മാരായ പിവിപി വെഞ്ചേവ്സ് ഗ്രൂപ്പ് ചെയര്‍മാന് പ്രസാദ് പൊട്ലൂരിനൊപ്പമാണ് സച്ചിന്‍ തലസ്ഥാനത്ത എത്തിയത്.
മത്സരങ്ങള്‍ക്കു നികുതിയില്‍ ഇളവ് നല്‍കാന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെടും. തുടര്‍ന്ന് തലസ്ഥാനത്ത് നിന്നും മടങ്ങുന്ന അദ്ദേഹം കൊച്ചി മേയര്‍. ജിസി.ഡി.എ ഭാരവാഹികള്‍ എന്നിവരുമായും ചര്‍ച്ച നടത്തും. സച്ചിന്‍െറ പേരില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നിര്‍മിച്ച പവലിയനും ഇതാദ്യമായി സച്ചിന്‍ സന്ദര്‍ശിക്കുന്നുണ്ട്.

പാലാ മുനിസിപ്പാലിറ്റിയെ എ ഗ്രേഡാക്കി ഉയര്‍ത്തും –മന്ത്രി മഞ്ഞളാംകുഴി അലി

Posted: 26 May 2014 11:42 PM PDT

പാലാ: സംസ്ഥാനത്തെ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി മഞ്ഞളാംകുഴി അലി . മുനിസിപ്പാലിറ്റികള്‍ 60 ശതമാനവും കോര്‍പറേഷനുകള്‍ 65 ശതമാനം ഫണ്ടും മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് മാറണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവസാന മാസങ്ങളില്‍ പദ്ധതി തയാറാക്കുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷവും നൂറു ശതമാനം ഫണ്ട് വിനിയോഗിച്ച പാലാ മുനിസിപ്പാലിറ്റിയെ അഭിനന്ദിക്കാന്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പാലാ നഗരസഭയെ എ ഗ്രേഡ് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
ധനകാര്യമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റിയിലെ വഴിവിളക്കുകളുടെ നവീകരണത്തിന്‍െറ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്് നിര്‍മല ജിമ്മി നിര്‍വഹിച്ചു.
കുടുംബശ്രീ അംഗങ്ങളുടെ പേപര്‍ ക്യാരിബാഗിന്‍െറ ഉദ്ഘാടനം ജോയി എബ്രഹാം എം.പിയും പട്ടികജാതി കുട്ടികള്‍ക്ക് മുനിസിപ്പാലിറ്റി നല്‍കുന്ന അലമാരയുടെ താക്കോല്‍ദാനം ഫാ. മാത്യു ചന്ദ്രന്‍കുന്നേലും നിര്‍വഹിച്ചു.
മുനിസിപ്പല്‍ കോര്‍പറേഷന്‍സ് ചെയര്‍മാന്‍സ് ചേംബര്‍ ചെയര്‍മാനും കളമശേരി മുനിസിപ്പല്‍ ചെയര്‍മാനുമായ ജമാല്‍ മണക്കാടന്‍ മുഖ്യാതിഥിയായിരുന്നു.
മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, വൈസ് ചെയര്‍മാന്‍ ഡോ. ചന്ദ്രികാദേവി, വക്കച്ചന്‍ മറ്റത്തില്‍ , എം.എസ്. ശശിധരന്‍, ബാബു കെ. ജോര്‍ജ്, സിബി തോട്ടുപുറം, ജയേഷ് പി. ജോര്‍ജ്, ജോസ് കുറ്റിയാനിമറ്റം, എം.ജി. മധുസൂദനന്‍, ബിനു പുളിക്കക്കണ്ടം, സന്തോഷ് മരിയസദനം എന്നിവര്‍ സംസാരിച്ചു.

നെല്‍ വയലുകള്‍ തെങ്ങിനു വഴിമാറുന്നു

Posted: 26 May 2014 11:38 PM PDT

പയ്യന്നൂര്‍: പയ്യന്നൂരും പരിസരങ്ങളിലും നെല്‍വയലുകള്‍ തെങ്ങിന്‍ പറമ്പുകളാവുന്നു. കഴിഞ്ഞ വര്‍ഷം വരെ നെല്‍ കൃഷി ചെയ്ത വയലുകളാണ് അതിവേഗം തെങ്ങുകള്‍ക്ക് വഴിമാറുന്നത്. തേങ്ങക്കും വെളിച്ചെണ്ണക്കും വില കുതിച്ചുയരുന്നതാണ് തെങ്ങുകള്‍ക്കായി വയല്‍ നികത്താന്‍ പ്രേരണയാവുന്നതെന്നു ചൂണ്ടികാണിക്കപ്പെടുന്നു. മണ്ണിട്ടു നികത്താതെ എളുപ്പം പറമ്പാക്കി മാറ്റാമെന്നതും ഈ പ്രവര്‍ത്തനത്തിനു പിന്നിലുണ്ട്. വയലില്‍ മണല്‍ തിട്ടകളുണ്ടാക്കി ആദ്യം തെങ്ങു കൃഷി ചെയ്യുന്നു. തെങ്ങു വളരുന്നതിനനുസരിച്ച് മണ്ണിട്ടു നികത്തി വയല്‍ പൂര്‍ണമായും പറമ്പായി മാറ്റുകയാണ് രീതി. വയലില്‍ മണ്ണിടുമ്പോള്‍ മാത്രമാണ് റവന്യൂ വകുപ്പ് ഇടപെടുന്നതെന്ന് ആക്ഷേപമുണ്ട്. ഭൂമാഫിയയും ഇപ്പോള്‍ ഈ തന്ത്രം തന്നെയാണ് പ്രയോഗിക്കുന്നത്.
2008ലെ നെല്‍ വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിയാണ് ഈ നടപടി. നിയമ പ്രകാരം നെല്‍ വയലുകളിലും തണ്ണീര്‍ തടങ്ങളിലും ദീര്‍ഘകാല വിളയിറക്കാന്‍ പാടില്ല. മാത്രമല്ല നീരൊഴിക്കിനു തടസ്സം നില്‍ക്കുന്ന രീതിയില്‍ മണല്‍ തിട്ടകള്‍ നിര്‍മിക്കുന്നതും കുറ്റകരമാണ്. ഈ നിയമം നിലനില്‍ക്കെയാണ് വയലുകളില്‍ മണല്‍ തിട്ടയുണ്ടാക്കി അതിനു മുകളില്‍ തെങ്ങു നട്ട് പറമ്പാക്കി രജിസ്റ്റര്‍ ചെയ്യുന്നത്. ഇരുവിളയെടുക്കുന്ന വയലുകളാണ് ഈ രീതിയില്‍ പറമ്പുകളാക്കുന്നത്. കാങ്കോല്‍, കാളീശ്വരം, ആലപ്പടമ്പ്, ഉളിയത്തുകടവ്, വെള്ളൂര്‍, ചങ്കൂരിച്ചാല്‍, കണ്ടങ്കാളി, കുഞ്ഞിമംഗലം, പുതിയ പുഴക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിനു വയലുകളാണ് മണല്‍ തിട്ടകള്‍ക്കും തെങ്ങു കൃഷിക്കും വഴിമാറുന്നത്. പുഞ്ചക്കാട്, ചങ്കൂരിച്ചാല്‍ ഭാഗങ്ങളില്‍ വന്‍തോതില്‍ തെങ്ങുകള്‍ നട്ടുകഴിഞ്ഞു. പല പ്രദേശങ്ങളിലും ഞായറാഴ്ചകളിലും ഒഴിവു ദിവസങ്ങളിലുമാണ് മണല്‍ തിട്ടകള്‍ ഉയരുന്നത്. മണ്ണുമാന്ത്രി യന്ത്രം വയലിലിറക്കി നിമിഷങ്ങള്‍ക്കകം പറമ്പായി രൂപാന്തരപ്പെടുത്തുകയാണ് ചെയ്യുന്നത്.
വയല്‍ പറമ്പാവുന്നതോടെ പ്രദേശത്തെ ബാക്കിയുള്ള കൃഷിയിടങ്ങളില്‍ നെല്‍ കൃഷിയിറക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. നീരൊഴുക്ക് തടസ്സപ്പെടുന്നതും വെള്ളം കെട്ടി നില്‍ക്കുന്നതുമാണ് കാരണം. അതുകൊണ്ട് തന്നെ വയലിന്‍െറ സ്വഭാവം മാറ്റുന്നത് തടയണമെന്ന് മറ്റ് കൃഷിക്കാര്‍ ആവശ്യപ്പെടുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചു. മണല്‍ തിട്ട നീക്കി വയല്‍ പുന$സ്ഥാപിക്കണമെന്നും തരിശു വയലില്‍ കൃഷിയിറക്കണമെന്നുമാവശ്യപ്പെട്ട് കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായി പരിസ്ഥിതി സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ അറിയിച്ചു.

മെട്രോ ഫോര്‍ട്ടുകൊച്ചിയിലേക്ക് നീട്ടുന്നത് ആലോചിക്കും –മന്ത്രി ഇബ്രാഹീംകുഞ്ഞ്

Posted: 26 May 2014 11:31 PM PDT

മട്ടാഞ്ചേരി: കൊച്ചി മെട്രോ ഫോര്‍ട്ടുകൊച്ചി മേഖലയിലേക്ക് നീട്ടുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് പറഞ്ഞു. നവീകരിച്ച മട്ടാഞ്ചേരി ടൗണ്‍ഹാളിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ ഫോര്‍ട്ടുകൊച്ചിയിലേക്ക് കൂടി വ്യാപിച്ചില്ലെങ്കില്‍ അതിന്‍െറ വികസനം പൂര്‍ണമാകില്ല. പശ്ചിമകൊച്ചിയുടെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള എല്ലാവിധ സഹായങ്ങളും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഇബ്രാഹീംകുഞ്ഞ് പറഞ്ഞു.
മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. ഡൈനിങ് ഹാളിന്‍െറ ഉദ്ഘാടനം ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ മുഖ്യാതിഥിയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ജെ. വിനോദ്, ടി.കെ. അഷ്റഫ്, സൗമിനി ജെയിന്‍, ആര്‍. ത്യാഗരാജന്‍, കെ.ജെ. സോഹന്‍, രത്നമ്മ രാജു, വി.കെ. മിനിമോള്‍, കൗണ്‍സിലര്‍ ശ്യാമള എസ്. പ്രഭു, നഗരസഭാ സെക്രട്ടറി എ.എസ്. അനുജ എന്നിവര്‍ സംസാരിച്ചു.

ഇരുമ്പുരുക്ക് കമ്പനിക്കെതിരായ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു a

Posted: 26 May 2014 11:23 PM PDT

ആലുവ: നാലാം മൈലില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്ന സഹ്യാദ്രി ഇരുമ്പുരുക്ക് കമ്പനിക്കെതിരെ നടന്ന ജനകീയ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. കമ്പനിയിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്ന പണി അധികൃതര്‍ നിര്‍ത്തിവെക്കുകയും പണിക്കുള്ള സംരക്ഷണം പൊലീസ് പിന്‍വലിച്ചതിനാലുമാണ് സമരം നിര്‍ത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ നടത്തിവന്ന സഹനസമരമാണ് പിന്‍വലിച്ചത്.
വൈദ്യുതി കണക്ഷനുവേണ്ടി കേബ്ള്‍ വലിക്കുന്നതിനെതിരെ ഐ.എസ്.ആര്‍.ഒ പരിസരത്ത് കേബ്ള്‍ ട്രഞ്ചിനടുത്തായിരുന്നു സമരം. വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും സമരത്തില്‍നിന്ന് പിന്മാറാന്‍ ആരും തയാറായില്ല. ഇതിനകം നിരവധി നേതാക്കള്‍ സമരക്കാരെ അഭിവാദ്യം ചെയ്തു. പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് തിങ്കളാഴ്ച സമരക്കാരെ സന്ദര്‍ശിച്ച ഡി.സി.സി പ്രസിഡന്‍റ് വി.ജെ. പൗലോസ് ആവശ്യപ്പെട്ടു. ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലേ ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുവദിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. വി.പി. സജീന്ദ്രന്‍ എം.എല്‍.എ, ജ്യോതി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സണ്ണി, ലിസി സെബാസ്റ്റ്യന്‍, കൊടിയന്‍ സാജു, സി.പി.എം നേതാവ് സി.എന്‍. മോഹനന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ജിന്നാസ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് പി.ബി. സുനീര്‍, കെ.എം. കുഞ്ഞുമോന്‍, ആലുവ നഗരസഭ കൗണ്‍സിലര്‍ ജെ.ബി. മത്തേര്‍, മുഹമ്മദ് ഷഫീഖ്, കെ.എം. ബഷീര്‍, എസ്.എഫ്.ഐ ജില്ലാപ്രസിഡന്‍റ് സനല്‍ എന്നിവരും സമരത്തെ അഭിവാദ്യം ചെയ്തു. കേബ്ള്‍ വലിക്കാന്‍ ശ്രമിച്ചാല്‍ സമരം ശക്തമാക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ പി. മോഹനനും കണ്‍വീനര്‍ സി.യു. യൂസുഫും അറിയിച്ചു.

പരാതിരഹിത പൊതുവിതരണ സംവിധാനം സര്‍ക്കാര്‍ ലക്ഷ്യം –അനൂപ് ജേക്കബ്

Posted: 26 May 2014 11:19 PM PDT

കല്‍പറ്റ: പരാതിരഹിത പൊതുവിതരണ സംവിധാനമാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്ന് ഭക്ഷ്യ സിവില്‍ സപൈ്ളസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. വയനാട് പ്രസ് ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 14,000 റേഷന്‍ കടകളും എഫ്.സി.ഐ ഗോഡൗണുകളുമടക്കം കമ്പ്യൂട്ടറൈസേഷന്‍ വഴി ആധുനികവത്കരിക്കുന്നതോടെ പൊതുവിതരണ ശൃംഖല കാര്യക്ഷമമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ആറു കടകളില്‍ പരീക്ഷണാര്‍ഥം അഞ്ചുമാസം മുമ്പ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
250 കോടി രൂപയുടെ പദ്ധതി മന്തിസഭയുടെ പരിഗണനക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. അര്‍ഹരായവര്‍ക്ക് മുഴുവന്‍ ഭക്ഷ്യധാന്യമെത്തിക്കുകയെന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അനൂപ് ജേക്കബ് പറഞ്ഞു. മൂന്ന്-നാല് ഘട്ടങ്ങളിലായി പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും കരിഞ്ചന്ത വ്യാപാരം പൂര്‍ണമായും തുടച്ചുനീക്കാനായിട്ടില്ല. കമ്പ്യൂട്ടര്‍ വത്കരിക്കുന്നതോടെ ഇതിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
റേഷന്‍ കടയുടമകള്‍ക്ക് കമീഷന്‍ വര്‍ധിപ്പിക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കമീഷന്‍ കുടിശ്ശിക ി വിതരണം ചെയ്യും. സബ്സിഡി നിരക്കിലുള്ള സാധനങ്ങളുടെ കുറവാണ് കല്‍പറ്റയിലെ സപൈ്ളകോ മാര്‍ക്കറ്റില്‍നിന്നടക്കം കേള്‍ക്കുന്ന പരാതികളിലൊന്ന്.
ഇതിന് പരിഹാരം കാണുന്നതിനായി നടപടി സ്വീകരിക്കും. സഞ്ചരിക്കുന്ന മൂന്നു മാവേലി സ്റ്റോറുകള്‍ വയനാട്ടില്‍ പുതുതായി അനുവദിച്ചിട്ടുണ്ട്.
ഇവ ആദിവാസികളടക്കം പിന്നാക്ക വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്സവകാലത്തു മാത്രമല്ല, 365 ദിവസവും വിപണിയില്‍ ഇടപെടല്‍ വേണമെന്നാണ് അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി. ഓണം ഫെയറുകള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ആഗസ്റ്റ് ആദ്യവാരംതന്നെ പ്രവര്‍ത്തനം തുടങ്ങും.മാവേലി സ്റ്റോറുകള്‍ കേന്ദ്രീകരിച്ച് ഉപഭോക്തൃ കമ്മിറ്റികള്‍ രൂപവത്കരിക്കും.
താഴത്തേട്ടിലെ പരാതികള്‍ മന്ത്രിതലത്തിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണിത്. പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ അധ്യക്ഷന്മാരായിട്ടാകും ഇത്തരം സമിതികളുടെ പ്രവര്‍ത്തനം. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു. അടുത്തദിവസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു.
കുപ്പിവെള്ളം, കറി പൗഡറുകള്‍, പുട്ടുപൊടി തുടങ്ങി ശബരി ബ്രാന്‍ഡിലുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ട്. ഇതിന്‍െറ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഏഴിന് എറണാകുളത്ത് നടക്കും. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം റേഷന്‍ കടകള്‍ അനുവദിക്കാന്‍ സാധിക്കില്ലെങ്കിലും പിന്നാക്ക പ്രദേശങ്ങളില്‍ പുതിയ കടകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ് ക്ളബ് പ്രസിഡന്‍റ് പി.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

Monday, May 26, 2014

മുഖ്യമന്ത്രിയെ കല്ളെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു Madhyamam News Feeds

മുഖ്യമന്ത്രിയെ കല്ളെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു Madhyamam News Feeds

Link to

മുഖ്യമന്ത്രിയെ കല്ളെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Posted: 26 May 2014 02:26 AM PDT

Image: 

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കല്ളെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 114 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. എം.എല്‍.എമാരായ സി കൃഷ്ണന്‍ (പയ്യന്നൂര്‍), കെ.കെ നാരായണന്‍ (ധര്‍മടം) എന്നിവരെ കേസിലെ ഒന്നും രണ്ടും പ്രതകളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മൊത്തം 1004 പ്രതികള്‍ ആണ്  ഉള്ളത്. ഇതില്‍ 114 പേരെയാണ് ഇതിനകം തിരിച്ചറിഞ്ഞത്.

2013 ഒക്ടോബര്‍ 27നാണ് കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകരുടെ ഉപരോധത്തനിടെയുണ്ടായ കല്ളേറില്‍ പരിക്കേറ്റത്. കണ്ണൂരില്‍ നടന്ന പോലീസ് കായികമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യാനത്തെിയതായിരുന്നു മുഖ്യമന്ത്രി. കല്ല് കാറിന്‍െറ ചില്ല് തുളച്ച് മുഖ്യമന്ത്രിയുടെ നെറ്റിയില്‍ പതിക്കുകയായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം കാറില്‍ മന്ത്രി കെ.സി ജോസഫ്, കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധീഖ് എന്നിവരുണ്ടായിരുന്നു.
 

പാസഞ്ചര്‍ ട്രെയിനുകള്‍ സമയക്രമം പാലിക്കാത്തത് യാത്രക്കാരെ വലക്കുന്നു

Posted: 26 May 2014 01:40 AM PDT

ആലപ്പുഴ: യാത്രക്കാരെ വലക്കുന്ന റെയില്‍വേ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രാദുരിതം അസഹ്യമാണെന്ന് നിത്യേന യാത്രചെയ്യുന്നവര്‍ പറയുന്നു. ആലപ്പുഴയില്‍ നിന്ന് വൈകുന്നേരം 5.45ന് പുറപ്പെടുന്ന പാസഞ്ചര്‍ അഞ്ചുമിനിറ്റ് മുമ്പ് തെക്ക് ഭാഗത്തേക്ക് ഏറനാട് തീവണ്ടി കടന്നുപോകുന്നതിനായി മിക്ക ദിവസങ്ങളിലും അരമണിക്കൂര്‍വരെ വൈകിയാണ് പുറപ്പെടുക.
കൂടാതെ മാരാരിക്കുളം എത്തുമ്പോള്‍ ജനശതാബ്ദി കടന്നുപോകാനായി അരമണിക്കൂറോളം നേരം പിടിച്ചിടുന്നതും നിത്യസംഭവമാണ്.
കഴിഞ്ഞ ദിവസം ഏറനാടിനെ കടത്തിവിടാന്‍ കാത്തുകിടന്ന പാസഞ്ചറിന് മുന്നിലായി ടാങ്കര്‍ ഗുഡ്സ് തീവണ്ടി എറണാകുളം ഭാഗത്തേക്ക് കടത്തിവിട്ടിരുന്നു. സാധാരണക്കാരായ യാത്രക്കാരെ വട്ടംചുറ്റിക്കുന്ന പ്രവണതക്ക് പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം. വൈകീട്ട് 5.30ന് മുമ്പായി ആലപ്പുഴയില്‍നിന്ന് തീവണ്ടിയില്‍ കയറി കൂടുന്ന യാത്രക്കാര്‍ക്ക് രാത്രി 8.30ന് പോലും എറണാകുളത്ത് എത്താന്‍ കഴിയാത്ത ഗതികേടാണുള്ളത്.
ആലപ്പുഴയില്‍നിന്ന് എറണാകുളത്തെത്താന്‍ ഒരു മണിക്കൂര്‍ മാത്രം മതിയെന്നിരിക്കെയാണ് മൂന്നും നാലും മണിക്കൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്രക്കാര്‍ കുത്തിയിരിക്കുന്നത്. യാത്രക്കാരിലധികവും സീസണ്‍ ടിക്കറ്റുകാരാണെന്നതിനാല്‍ റെയില്‍വേ അധികൃതര്‍ ഗൗരവമായി കാണുന്നില്ലെന്നാണ് ആക്ഷേപം. രാവിലെ 7.30ന് എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെടുന്ന പാസഞ്ചറിന്‍െറ കാര്യവും തഥൈവ. മിക്ക ദിവസവും എട്ടിനും 8.30നുമാണ് പുറപ്പെടുന്നത്. ഇത്രയും വൈകുന്നത് ജോലിസ്ഥലങ്ങളില്‍ എത്താന്‍ സാമ്പത്തിക നഷ്ടം സഹിച്ച് ലോറികളിലും ബസുകളിലും യാത്ര ചെയ്യേണ്ട ഗതികേടിലാണ് പാസഞ്ചറിലെ യാത്രക്കാര്‍.
ഇതിനെതിരെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യാത്രക്കാര്‍.

ഇ-മണല്‍ ബുക്കിങ്ങിന് ഒച്ചിഴയും വേഗം

Posted: 26 May 2014 01:32 AM PDT

കാസര്‍കോട്: മുടങ്ങിയ ഇ- മണല്‍ ബുക്കിങ് പുനരാരംഭിച്ചിട്ടും ജനങ്ങളുടെ പ്രയാസത്തിന് പരിഹാരമായില്ല. നാലര മാസമായി നിര്‍ത്തിവെച്ച പുഴ മണല്‍ ബുക്കിങ് ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുനരാരംഭിച്ചത്. അക്ഷയ സെന്‍ററുകളിലും സ്വകാര്യ ബുക്കിങ് കേന്ദ്രങ്ങളിലും ദിവസേന നൂറുകണക്കിനാളുകളാണ് പുഴ മണല്‍ ബുക് ചെയ്യാനെത്തുന്നത്. എന്നാല്‍, മണിക്കൂറുകള്‍ കാത്തിരുന്നാലും ബുക്കിങ് നടത്താനാവാതെ മടങ്ങേണ്ട സ്ഥിതിയാണ്.
ജില്ലയുടെ ഇ-സര്‍വീസുകള്‍ക്കുള്ള സര്‍ക്കാര്‍ വെബ്സൈറ്റായ ജി-സ്പീക്കിലാണ് ഓണ്‍ ലൈനായി പുഴ മണല്‍ പാസിന് ബുക് ചെയ്യേണ്ടത്. കണ്‍സ്യൂമര്‍ നമ്പറും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷമാണ് ബുക്കിങ്. പ്രതിദിനം 13 ടണ്‍ മണല്‍ ഇങ്ങനെ ബുക് ചെയ്യാമെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍, വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ പോലും ഏറെ നേരം ശ്രമിക്കേണ്ടിവരുന്നു. ലോഗിന്‍ ചെയ്താല്‍ കടവ് തെരഞ്ഞെടുത്ത് മണല്‍ ലഭ്യമാകുന്ന ദിവസം കണ്ടെത്തി ബുക് ചെയ്യുന്നതിന് മുമ്പുതന്നെ വെബ്സൈറ്റുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു.
ഇതുകാരണം ദിവസങ്ങളോളം ശ്രമിച്ചിട്ടും ബുക്കിങ് നടത്താനാവാത്ത അവസ്ഥയിലാണ് പലരും. വെബ് സൈറ്റിന്‍െറ സര്‍വര്‍ തകരാറാണ് തടസ്സത്തിന് കാരണമെന്നും ഒരേ സമയം നിരവധിയാളുകള്‍ സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നതാണ് സര്‍വര്‍ തകരാറിലാകാന്‍ ഇടയാക്കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ആവശ്യകതക്കനുസരിച്ച് സര്‍വറിന്‍െറ ശേഷി വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. കാലവര്‍ഷം തുടങ്ങും മുമ്പ് വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നവരും അറ്റകുറ്റപ്പണി തുടങ്ങിയവരും മണല്‍ കിട്ടാതെ പരക്കം പായുകയാണ്. ഇ-മണല്‍ ബുക്കിങ് അപാകതകള്‍ പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 മരണം

Posted: 26 May 2014 01:31 AM PDT

Image: 

ലക്നോ: ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗൊരഖ്പൂരില്‍ നിന്ന് ഹരിയാനയിലെ ഹിസാറിലേക്ക് പോകുകയായിരുന്ന ഗൊരഖ്ധാം എക്സ്പ്രസാണ് അപകടത്തില്‍പെട്ടത്. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ ജില്ലയിലെ ചുരാബ് റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ ഗൊരഖ്ധാം എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഗൊരഖ്ധാം എക്സ്പ്രസിന്‍്റെ ആറു ബോഗികള്‍ പാളം തെറ്റി.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ പറഞ്ഞു. മരണസംഖ്യ കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

സാന്ദ്രഗച്ചി എക്സ്പ്രസിന്‍െറ സ്റ്റോപ് നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധം

Posted: 26 May 2014 01:30 AM PDT

തലശ്ശേരി: ട്രെയിനിന്‍െറ വേഗത കൂട്ടാനെന്ന പേരില്‍ സാന്ദ്രഗച്ചി എക്സ്പ്രസിന്‍െറ തലശ്ശേരിയിലെയും പയ്യന്നൂരിലെയും സ്റ്റോപ് എടുത്തുകളയാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ജൂലൈ ഒന്നുമുതല്‍ പാലക്കാട് ഡിവിഷനിലെ പ്രധാന എ-ക്ളാസ് സ്റ്റേഷനായ തലശ്ശേരിയില്‍ ട്രെയിനിന്‍െറ സ്റ്റോപ് നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.
ശനിയാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന സാന്ദ്രഗച്ചി എക്സ്പ്രസ് കൊല്‍ക്കത്തയിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് കൊല്‍ക്കത്തക്ക് പോകാന്‍ പറ്റുന്ന ഏക തീവണ്ടിയാണിത്. ഇതിന്‍െറ പയ്യന്നൂര്‍, തലശ്ശേരി സ്റ്റോപ്പുകളാണ് ഇപ്പോള്‍ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഹൗറയിലും കൊല്‍ക്കത്തയിലും ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്കും തലശ്ശേരി, പയ്യന്നൂര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികള്‍ക്കും സ്റ്റോപ് നിര്‍ത്തലാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. നിലവില്‍ 14 വണ്ടികള്‍ക്ക് തലശ്ശേരിയില്‍ സ്റ്റോപ്പില്ല. എന്നാല്‍, ഈ ട്രെയിനുകളില്‍ ചിലത് ബി-ക്ളാസ് സ്റ്റേഷനിലും മറ്റു ചില ട്രെയിനുകള്‍ സി-ക്ളാസ് സ്റ്റേഷനിലും നിര്‍ത്തുന്നുണ്ടെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പ് അജ്മീര്‍-എറണാകുളം, ഹാപ്പ-തിരുനെല്‍വേലി വണ്ടികള്‍ക്ക് തലശ്ശേരിയില്‍ സ്റ്റോപ് അനുവദിക്കുമെന്ന റെയില്‍വേ മന്ത്രിയുടെ ഉറപ്പും ഇതുവരെയായി പാലിക്കപ്പെട്ടിട്ടില്ല.
ഹാപ്പ-തിരുനെല്‍വേലി ട്രെയിനിന് തലശ്ശേരിയില്‍ സ്റ്റോപ് റെയില്‍വേ ടൈംടേബിളില്‍ പ്രസിദ്ധീകരിച്ചെങ്കിലും നടപ്പിലായിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെയും യാത്രക്കാരുടെയും നിരന്തര പരിശ്രമ ഫലമായാണ് സാന്ദ്രഗച്ചി എക്സ്പ്രസിന് തലശ്ശേരിയില്‍ സ്റ്റോപ് അനുവദിച്ചത്.
സ്റ്റോപ് നിര്‍ത്തലാക്കിയുള്ള തീരുമാനം പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ റെയില്‍വേ ജനറല്‍ മാനേജര്‍, ഡിവിഷനല്‍ റെയില്‍വേ മാനേജര്‍, അഡീ. ഡിവിഷനല്‍ മാനേജര്‍, സീനിയര്‍ ഡിവിഷനല്‍ ഓപറേഷന്‍ മാനേജര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി സെക്രട്ടറി ശശികുമാര്‍ കല്ലിടുംബില്‍ അറിയിച്ചു. തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് തലശ്ശേരി റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കേരള (ട്രാക്ക്) പറഞ്ഞു.
ട്രെയിനിന് സ്റ്റോപ് നിര്‍ത്താനുള്ള തീരുമാനത്തിലൂടെ റെയില്‍വേ അധികൃതര്‍ കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് ട്രാക്ക് ചെയര്‍മാന്‍ സി.പി. ആലുപ്പികേയി, ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ പള്ളൂര്‍, കണ്‍വീനര്‍ സജീവ് മാണിയത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഈജിപ്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തുടരുന്നു

Posted: 26 May 2014 12:51 AM PDT

Image: 

കൈറോ: ഈജിപ്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തുടങ്ങി. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2012ല്‍ അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ അട്ടിമറിയിലൂടെ പുറത്താക്കി സൈന്യം രാജ്യത്തിന്‍െറ അധികാരം പിടിച്ചെടുക്കുകയായിരുന്നു. സൈനിക മേധാവിയായ അബ്ദുല്‍ ഫത്തഹ് അല്‍സീസിയും ഇടതു സ്ഥാനാര്‍ത്ഥി ഹംദീന്‍ സബാഹിയുമാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ അല്‍സീസി എളുപ്പത്തില്‍ അധികാരത്തിലേറുമെന്ന് നിരീക്ഷകര്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനമായ മുസ് ലിം ബ്രദര്‍ഹുഡ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണ്.  ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ കഴിഞ്ഞ ജൂലൈയിലാണ് പട്ടാളം അട്ടിമറിച്ചത്. തുടര്‍ന്ന് ഭരണകൂടം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഇതിനുശേഷം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ഭീകരമായ അടിച്ചമര്‍ത്തലിന് ഇരയാവുകയായിരുന്നു.

ബ്രദര്‍ഹുഡിന്‍െറ മുതിര്‍ന്ന നേതാവായ മുഹമ്മദ് ബദീഅ് അടക്കം രണ്ട് ഘട്ടങ്ങളിലായി 1200ലേറെ പേരെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. പട്ടാള അട്ടിമറിക്കുശേഷം രാജ്യത്ത് ഇതുവരെ 1,400ലേറെ പേര്‍ കൊല്ലപ്പെടുകയും 16,000 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
 

ലിബിയയില്‍ പ്രധാനമന്ത്രി വിശ്വാസ വോട്ട് നേടി

Posted: 25 May 2014 11:53 PM PDT

Image: 

ട്രിപളി: ലിബിയയില്‍ പുതിയ പ്രധാനമന്ത്രി അഹ്മദ് മാതിജ് പാര്‍ലമെന്‍റെില്‍ വിശ്വാസ വോട്ട് നേടി. മൊത്തം ഹാജരായ 94 പേരില്‍ 84 പേരുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി വിശ്വാസ വോട്ട് നേടിയത്. സര്‍ക്കാറിന് വിശ്വാസ്യതയില്ല എന്ന ജനറല്‍ ഖലീഫ ഹഫ്താറിന്‍െറ ആരോപണത്തത്തെുടര്‍ന്നാണ് പ്രധാനമന്ത്രി വിശ്വാസവോട്ട് നേരിടേണ്ടിവന്നത്.

ഇന്നലെ തലസ്ഥാന നഗരിയുടെ കിഴക്കന്‍ ഭാഗത്ത് ഒരു കൊട്ടാരത്തിലാണ് ജനറല്‍ നാഷണല്‍ കോണ്‍ഗ്രസ് (ജ.എന്‍.എസ്) കനത്ത സുരക്ഷാ വലയത്തില്‍ നടന്നത്.

മെയ് ആദ്യത്തിലാണ് മാതിജ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലിബിയയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ്. നിലവില്‍ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിസ്ഥാനവും ആരോഗ്യമന്ത്രിസ്ഥാനവും ഉള്‍പ്പടെ നാല് കാബിനറ്റ് മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞുകടക്കുകയാണ്.

കോട്ടപ്പടി ഫുട്ബാള്‍ സ്റ്റേഡിയവും അക്കാദമിയും ഇന്ന് നാടിന്

Posted: 25 May 2014 11:48 PM PDT

മലപ്പുറം: കോട്ടപ്പടി ഫുട്ബാള്‍ സ്റ്റേഡിയത്തിന്‍െറയും ഫുട്ബാള്‍ അക്കാദമിയുടെയും ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.
വൈകുന്നേരം മൂന്നിന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൈതാനം നാടിന് സമര്‍പ്പിക്കും.
മന്ത്രിമാരായ മഞ്ഞളാംകുഴി അലി ഫുട്ബാള്‍ അക്കാദമിയും പി.കെ. കുഞ്ഞാലിക്കുട്ടി ഷോപ്പിങ് കോംപ്ളക്സും എ.പി. അനില്‍കുമാര്‍ പവലിയനും ഉദ്ഘാടനം ചെയ്യും.
മുനിസിപ്പല്‍ സ്റ്റേഡിയമായിരുന്ന ഗ്രൗണ്ട് സ്പോര്‍ട്സ് കൗണ്‍സില്‍ ഏറ്റെടുത്ത് സമ്പൂര്‍ണ ഫുട്ബാള്‍ മൈതാനമാക്കുകയായിരുന്നു.
2010 മേയ് അഞ്ചിന് അന്നത്തെ കായികമന്ത്രി എം. വിജയകുമാറാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പുതിയ സ്റ്റേഡിയത്തില്‍ ഗാലറിയിലും പവലിയനിലും ഉള്‍പ്പെടെ 8000 മുതല്‍ 10,000 പേര്‍ക്ക് വരെ ഇരിക്കാം.
ഡ്രസ്സിങ് റൂം, റെസ്റ്റ് റൂ, ഗെസ്റ്റ് റൂം, വി.ഐ.പി പവലിയന്‍, മെഡിക്കല്‍ സംവിധാനം, റഫറിമാര്‍ക്കും ഓഫിസ് സൗകര്യത്തിനുമുള്ള സംവിധാനം മുതലായവയുമുണ്ടാവും. ഉദ്ഘാടന തലേന്നാള്‍ പ്രവേശ കവാടത്തില്‍ ഇന്‍റര്‍ലോക്ക് വിരിക്കുന്നതുള്‍പ്പെടെ പ്രവൃത്തികള്‍ നടന്നു.
അവശേഷിക്കുന്ന ജോലികള്‍ വരുംനാളുകളില്‍ തീര്‍ക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എ. ശ്രീകുമാര്‍ അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഇ. അഹമ്മദ് എം.പി, എം.എല്‍.എമാരായ എം. ഉമ്മര്‍, കെ.എന്‍.എ. ഖാദര്‍, പി. ശ്രീരാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ബിജു, സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ്, ജനപ്രതിനിധികള്‍, കായിക സംഘടനാ ഭാരവാഹികള്‍, പഴയകാല താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കേരള പൊലീസ് വെറ്ററന്‍സും കൗമാര-യുവ താരങ്ങള്‍ അടങ്ങിയ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഇലവനും തമ്മിലുള്ള പ്രദര്‍ശന മത്സരം ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ആരംഭിക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഉബൈദുല്ല എം.എല്‍.എയും ഞായറാഴ്ച മൈതാനം കാണാനെത്തി. നഗരസഭാ കൗണ്‍സിലര്‍ റഹ്മത്തുല്ല ഇളമ്പിലക്കാട്ട്, മുജീബ് കാടേരി അനുഗമിച്ചു.

കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപോയില്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു

Posted: 25 May 2014 11:43 PM PDT

മാനന്തവാടി: കണ്ടക്ടര്‍മാരുടെ കുറവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപോയില്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നത് പതിവാകുന്നു. ഇതുമൂലം ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. രണ്ടുമാസം മുമ്പാണ് 74 കണ്ടക്ടര്‍മാരെ പി.എസ്.സി വഴി നിയമിച്ചത്. ഇതില്‍ 17 പേര്‍ വനിതകളാണ്.
14 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. 25 പേര്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം മെഡിക്കല്‍ അവധിയില്‍ പോയി. രണ്ടുപേര്‍ ജോലിയുപേക്ഷിക്കുകയും ചെയ്തു.
പി.എസ്.സി നിയമനം നടന്നതോടെ എംപ്ളോയ്മെന്‍റ് വഴി ജോലിചെയ്തവരെ പിരിച്ചുവിട്ടിരുന്നു. ഇത് കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയായി. മിക്ക ദിവസങ്ങളിലും കണ്ടക്ടര്‍മാരുടെ കുറവിനെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ദിവസവും അഞ്ച് ഷെഡ്യൂളുകളെങ്കിലും മുടങ്ങുന്നുണ്ട്.
ഞായറാഴ്ചകളില്‍ 12 ഷെഡ്യുളുകള്‍ വരെ വെട്ടിച്ചുരുക്കേണ്ടി വരുന്നു. ഗ്രാമീണ സര്‍വീസുകളും ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കപ്പെടുന്നവയില്‍ ഉള്‍പ്പെടും. പതിനായിരക്കണക്കിന് രൂപയാണ് കോര്‍പറേഷന് ദിനംപ്രതി നഷ്ടം. മലബാറില്‍ മാനന്തവാടിയിലും കോഴിക്കോടുമാണ് ഏറ്റവുമധികം സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ടിവരുന്നത്.
കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന ഗ്രാമീണ റൂട്ടുകളില്‍ ഇതോടെ യാത്രാക്ളേശം രൂക്ഷമാണ്. പി.എസ്.സി വഴി നിയമനം ലഭിച്ചവര്‍ ജോലിയില്‍ പ്രവേശിച്ച ശേഷം അവധിയില്‍ പ്രവേശിക്കുന്നത് പകരക്കാരെ നിയമിക്കുന്നതിന് തടസ്സമാകുന്നുണ്ട്.
ജോലിയുടെ കാഠിന്യവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവരും മറ്റ് പി.എസ്.സി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമാണ് അവധിയില്‍ പ്രവേശിക്കുന്നവരില്‍ അധികവും.
നിയമനം ലഭിച്ചവര്‍ കൃത്യമായി ജോലിക്ക് എത്തിയില്ലെങ്കില്‍ പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിച്ചാലേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രജനീകാന്ത് പങ്കെടുക്കില്ല

Posted: 25 May 2014 11:36 PM PDT

Image: 

ചെന്നൈ: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞക്ക് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് എത്തില്ല. തന്‍െറ സത്യപ്രതിജ്ഞക്ക് മോദി പ്രത്യേകം ക്ഷണിച്ചയാളാണ് രജനികാന്ത്. ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് രജനി സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ നടന്‍ രജനികാന്തിന്‍െറ ചെന്നൈയിലെ പോസ് ഗാര്‍ഡനിലെ വസതിക്കുമുന്നില്‍ തമിഴ് അനുകൂല സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു. തമിഴ് ഉന്മൂലനത്തിന് നേതൃത്വം നല്‍കിയ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സ പങ്കടെുക്കുന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കടെുക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ഞായറാഴ്ച രാത്രി എട്ടുമണിയോടെ പ്രതിഷേധം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍െറ സമയത്ത് മോദി രജനിയെ ചെന്നൈയിലെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.  രജനി ഇപ്പോള്‍ ഹൈദരാബാദില്‍ ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ്.

മോദിയുമായി അടുത്ത സൗഹൃദമുള്ള തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. ജയലളിത തമിഴ് സര്‍ക്കാറിന്‍െറ പ്രതിനിധിയെയും അയക്കില്ല എന്നാണ് റിപ്പോര്‍ട്ട്. രാജപക്സയെ ക്ഷണിച്ചതിലൂടെ തമിഴന്‍മാരുടെ വികാരത്തിന് മുറിവേറ്റു എന്ന് ജയലളിത നേരത്തെ വ്യക്തമാക്കിയിരുന്നു. രാജപക്സ ഡല്‍ഹിയിലത്തെുന്നതില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.

Sunday, May 25, 2014

കുട്ടികളെ കൊണ്ടുവന്ന സംഭവം: ബാലാവകാശ കമീഷന്‍ തെളിവെടുത്തു Madhyamam News Feeds

കുട്ടികളെ കൊണ്ടുവന്ന സംഭവം: ബാലാവകാശ കമീഷന്‍ തെളിവെടുത്തു Madhyamam News Feeds

Link to

കുട്ടികളെ കൊണ്ടുവന്ന സംഭവം: ബാലാവകാശ കമീഷന്‍ തെളിവെടുത്തു

Posted: 25 May 2014 01:16 AM PDT

Image: 

പാലക്കാട്: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാതെ കോഴിക്കോട്ടേക്ക് ട്രെയിന്‍ മാര്‍ഗം കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ബാലാവകാശ കമീഷന്‍ തെളിവെടുപ്പ് നടത്തി. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. വിശദ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ കെ. രാമചന്ദ്രന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് രേഖകളില്ലാതെ കോഴിക്കോട് മുക്കം മുസ്ലിം ഓര്‍ഫനേജിലേക്ക് ട്രെയിന്‍ മാര്‍ഗം 466 കുട്ടികളെയാണ് ഇന്നലെ കൊണ്ടുവന്നത്. സംഭവം വിവാദമായതോടെ കുട്ടികളെ പാലക്കാട് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്നതിന് ഹ്യൂമന്‍ ട്രാഫിക്കിങ് നിരോധ നിയമപ്രകാരവും ബാലാവകാശ നിയമപ്രകാരവും ഓര്‍ഫനേജ് അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കുട്ടികളെ പാലക്കാട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.

പഴകുളം മധുവിനെപ്പോലുളള കോണ്‍ഗ്രസ് നേതാക്കള്‍ ബുദ്ധിശൂന്യതയെ അലങ്കാരമാക്കിയവര്‍ –എ.ഐ.വൈ.എഫ്

Posted: 25 May 2014 12:22 AM PDT

പത്തനംതിട്ട: വിമാനത്താവള കമ്പനിയുടെ അച്ചാരം വാങ്ങി സമരത്തില്‍ ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വസ്തുതാവിരുദ്ധമായ കണക്കുകളുമായി പ്രസ്താവനയിറക്കുന്ന പഴകുളം മധുവിനെപ്പോലുളള കോണ്‍ഗ്രസ് നേതാക്കള്‍ ബുദ്ധി ശൂന്യതയെ അലങ്കാരമാക്കിയിരിക്കുന്നവരാണെന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറയും സെക്രട്ടറി അഡ്വ. കെ.ജി. രതീഷ്കുമാറും അഭിപ്രായപ്പെട്ടു.
വിമാനത്താവള വിരുദ്ധ സമരത്തിന്‍െറ നേട്ടം കൊയ്തത് ആരെന്ന് വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ മധുവിനെപ്പോലുളളവര്‍ മെനക്കെടണം. വോട്ടിന്‍െറ കണക്കുകള്‍ പോലും നോക്കാതെ പ്രസ്താവനയുമായി ഇറങ്ങുന്ന അല്‍പ്പത്തരം അവസാനിപ്പിക്കണം. വിമാനത്താവളപദ്ധതി പ്രദേശം ഉള്‍ക്കൊളളുന്ന ആറന്മുള മല്ലപ്പുഴശേരി പഞ്ചായത്തുകളില്‍ മുന്നിലെത്തിയത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പീലിപ്പോസ് തോമസാണെന്നു മനസ്സിലാക്കാന്‍ വലിയ പണ്ഡിത്യമൊന്നും വേണ്ട. പത്രം വായിച്ചാല്‍ മാത്രം മതിയായിരുന്നു. എല്ലായിടത്തും കോണ്‍ഗ്രസ് ലീഡ് ചെയ്തപ്പോള്‍ ഇവിടെ എന്തുകൊണ്ട് പിറകില്‍ വന്നു എന്ന് വിശദീകരിക്കേണ്ട ബാധ്യത പഴകുളം മധുവെന്ന നേതാവിനുണ്ട്.
അഡ്വ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ ബൂത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായ വിവരം മധുവിനെ ആരെങ്കിലും പറഞ്ഞു മനസ്സിലാക്കുന്നത് നന്നായിരിക്കും. ഈ ബൂത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയതും എല്‍.ഡി .ഫ് സ്ഥാനാര്‍ഥിയായിരുന്നു. പഴകുളം മധുവിന്‍െറ സ്വന്തം ബൂത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി ഇവിടെയും ഒന്നാം സ്ഥാനത്ത് എല്‍.ഡി.എഫും രണ്ടാം സ്ഥാനത്ത് ബി.ജെ.പിയുമായിരുന്നു. താമരക്ക് വോട്ട് ചെയ്തിട്ട് നടത്തുന്ന ഈ കാപട്യം ലജ്ജാകരമാണ്. സ്വന്തം കണ്ണിലെ കോലെടുത്തിട്ടു വേണം മറ്റുള്ളവരുടെ കണ്ണില്‍ കരടുണ്ടോ എന്ന് തിരക്കിപ്പോകാന്‍, ആറന്മുളയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്നുണ്ടാക്കിയ സമരസമിതി നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഈ സമിതിയുടെ പരിപാടികളില്‍ അരഡസനോളം കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ പങ്കെടുത്തതിനെ പറ്റി മധു അറിയാഞ്ഞതാണോ വി.എം. സുധീരനും വി.ഡി. സതീശനും അടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാ പിന്തുണയും സമരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സുധീരന്‍ ആറന്മുളയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം മാലത്തേ് സരളാദേവി മേയ് 22ന് ആറന്മുളയില്‍ നടന്ന നൂറാംദിന സമരത്തിന് നേതൃത്വം നല്‍കാനും ഉണ്ടായിരുന്നു. ഇടതുപക്ഷമോ കമ്യൂണിസ്റ്റുകാരോ വര്‍ഗീയ ശക്തികളെ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യമെന്നിരിക്കെ ഉത്സവപറമ്പിലെ മോഷ്ടാവിനെപ്പോലെ കള്ളന്‍ കള്ളന്‍ എന്നു വിളിച്ചുപറഞ്ഞ് രക്ഷപ്പെടാനുളള തന്ത്രമാണ് പഴകുളം മധുവിന്‍െറ നേതൃത്വത്തില്‍ നടക്കുന്നതെന്നും എ.ഐ.വൈ.എഫ് നേതാക്കള്‍ ആരോപിച്ചു.

ഇടുക്കി മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കൗണ്‍സില്‍ സംഘം സന്ദര്‍ശനം നടത്തും

Posted: 25 May 2014 12:19 AM PDT

തൊടുപുഴ: ഇടുക്കി ഗവ.മെഡിക്കല്‍ കോളജിന്‍െറ പ്രിന്‍സിപ്പലായി ഡോ.എം.എ. രവീന്ദ്രനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി എ.ആര്‍. സുരേശന്‍, സീനിയര്‍ സൂപ്രണ്ടായി പി.എം. ഇഖ്ബാല്‍ എന്നിവരും നിയമിതരായി. നാലു ക്ളര്‍ക്കുമാരെയും നിയമിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസ് കെട്ടിടത്തിലാണ് മെഡിക്കല്‍ കോളജിന്‍െറ ഭരണ നിര്‍വഹണ വിഭാഗം പ്രവര്‍ത്തിക്കുക. മെഡിക്കല്‍ ഓഫിസ് കലക്ടറേറ്റ് സമുച്ചയത്തിലേക്ക് മാറ്റും.
കോളജിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ അജിത് പാട്ടീലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്പെഷല്‍ ഓഫിസര്‍ ഡോ.പി.ജി.ആര്‍. പിള്ള ഇതുവരെയുള്ള പുരോഗതി വിവരിച്ചു.
രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ സംഘം ജില്ലാ ആശുപത്രിയും മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളും സന്ദര്‍ശിക്കും. കോളജിന്‍െറ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഹോസ്റ്റലുകള്‍, ലൈബ്രറി എന്നിവക്കായി വിവിധ വകുപ്പുകളുടെ കൈവശമിരിക്കുന്ന കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പുന$ക്രമീകരിക്കാന്‍ സര്‍ക്കാറിന്‍െറ അനുമതി തേടിയിട്ടുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വൈദ്യുതി ബോര്‍ഡ്, വനം വകുപ്പ് എന്നിവയുടെ കൈവശമുള്ള കെട്ടിടങ്ങളില്‍ മെഡിക്കല്‍ കോളജിന് കൈമാറാവുന്നവ ഏറ്റെടുത്ത് നവീകരിച്ച് സൗകര്യങ്ങളൊരുക്കാനാണ് ആലോചിക്കുന്നത്.
ഇടുക്കി അടക്കമുള്ള മെഡിക്കല്‍ കോളജുകളെ സംബന്ധിച്ച് ജൂണ്‍ ആറിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. ഇടുക്കിയിലെ കോളജുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ കൗണ്‍സില്‍ സംഘം സന്ദര്‍ശനത്തിനെത്തുന്നതിന് മുമ്പ് ജില്ലാ ആശുപത്രിയില്‍ 300 ബെഡുകള്‍ക്ക് സൗകര്യമൊരുക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും രാവും പകലും പണി നടക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. രണ്ടാം വര്‍ഷത്തേക്കുള്ള ക്ളാസുകള്‍ക്ക് സൗകര്യമൊരുക്കണമെങ്കില്‍ അതിനുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോയി വര്‍ഗീസ്, അഡീഷനല്‍ ഡി.എം.ഒ ഡോ.സുരേഷ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സ്ക്വാഡ്

Posted: 25 May 2014 12:07 AM PDT

കാസര്‍കോട്: കാസര്‍കോട് നഗരസഭ, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ്, ജനറല്‍ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തന പരിപാടിക്കും തുടക്കമിട്ടു.
നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ വികസനകാര്യ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ. അബ്ദുറഹ്മാന്‍കുഞ്ഞ് മാസ്റ്റര്‍ സ്വാഗതവും ക്ഷേമകാര്യ ചെയര്‍പേഴ്സന്‍ ആയിശത്ത് റുമൈസ റഫീഖ് നന്ദിയും പറഞ്ഞു.
വ്യാപാര, വ്യവസായ സ്ഥാപന പ്രതിനിധികള്‍, ഹോട്ടലുടമകള്‍, റസിഡന്‍റ് അസോസിയേഷന്‍ പ്രതിനിധികള്‍, വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റര്‍മാര്‍, റോട്ടറി പ്രസിഡന്‍റ്, നഗരസഭയിലെ മുഴുവന്‍ അങ്കണവാടി പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.വാര്‍ഡ് അടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ ശേഖരിക്കാനും ബോധവത്കരണത്തിലൂടെ പ്ളാസ്റ്റിക് അടങ്ങിയ മാലിന്യങ്ങളുടെ തോത് കുറക്കാനും തീരുമാനിച്ചു.
നഗരപ്രദേശത്തെ ഓട വൃത്തിയാക്കി മാലിന്യങ്ങള്‍ നീക്കം ചെയ്യും. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കും. 41 മൈക്രോണില്‍ കുറവുള്ള പ്ളാസ്റ്റിക് നഗരസഭയില്‍ നിരോധിക്കാനും തീരുമാനിച്ചു. ഏറ്റവും വൃത്തിയുള്ള വാര്‍ഡിന് പ്രത്യേക സമ്മാനം നല്‍കും. 'എന്‍െറ വീടും തൊട്ടടുത്തുള്ള രണ്ട് വീടിന്‍െറ പരിസരങ്ങളും ഞാന്‍ തന്നെ വൃത്തിയാക്കും' എന്ന വിഷയം സംബന്ധിച്ച് വിദ്യാലയങ്ങളില്‍ ശുചിത്വ ഉദ്ബോധന ക്ളാസുകള്‍ നടത്തും. കിണറുകള്‍ ക്ളോറിനേറ്റ് ചെയ്യും.
സ്വകാര്യ ആശുപത്രികളിലെ മാലിന്യം സുരക്ഷിതത്വത്തോടെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശിച്ചു. സാംക്രമിക രോഗങ്ങള്‍ യഥാസമയം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണം. അന്യസംസ്ഥാന തൊഴിലാളികളെ പരിശോധിച്ച് നിരീക്ഷണം നടത്തുകയും താമസ സൗകര്യം, പ്രാഥമിക സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിവരശേഖരണം നടത്തുകയും ചെയ്യും.
നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍. രാജന്‍, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അഷ്റഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദിനേശന്‍ എന്നിവര്‍ ക്ളാസെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ. നാരായണന്‍ നന്ദി പറഞ്ഞു.

യു.എന്‍ ദൗത്യത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക് മരണാനന്തര ബഹുമതി

Posted: 25 May 2014 12:06 AM PDT

Image: 

യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ സമാധാനദൗത്യസേനയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ കൊല്ലപ്പെട്ട എട്ട് ഇന്ത്യന്‍ സൈനികര്‍ക്ക് മരണാനന്തര ബഹുമതി. ലെഫ്റ്റനന്‍റ് കേണല്‍ മഹിപാല്‍ സിംഗ്, ലാന്‍സ് നായിക്ക് നന്ദ് കിഷോര്‍ ജോഷി, ഹവില്‍ദാര്‍ ഹീരാ ലാല്‍, നായിബ് സുബേദാര്‍ ശിവകുമാര്‍ പാല്‍, ഹവില്‍ദാര്‍ ഭാരത് സസമാല്‍ എന്നിവരാണ് മരണാനന്തര ബഹുമതിക്ക് അര്‍ഹരായവര്‍.

2013ല്‍ ദക്ഷിണ സുഡാനില്‍ സേവനത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ധൈര്യത്തെയും ത്യാഗത്തെയും മുന്‍നിര്‍ത്തിയാണ് ഉന്നതപുരസ്കാരം സമ്മാനിക്കുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ അറിയിച്ചു. യു.എന്‍ സൈന്യത്തോടൊപ്പം അകമ്പടി പോകുമ്പോള്‍ ജൊംഗളിയില്‍വെച്ച് 200 ഓളം വരുന്ന അക്രമികള്‍ പതിയിരുന്ന് സൈനികരെ ആക്രമിക്കുകയായിരുന്നു.

രണ്ടാമത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ഹമ്മാര്‍സ് ജോല്‍ഡിന്‍െറ പേരിലുള്ള അവാര്‍ഡ് അന്താരാഷ്ട്ര യു.എന്‍ സമാധാനസേനാ ദിനമായ മെയ് 29ന് സമ്മാനിക്കും.

പദ്ധതി നിര്‍വഹണം: വിമുഖത കാട്ടുന്നവര്‍ക്ക് എതിരെ നടപടി –ജില്ലാ പഞ്ചായത്ത്

Posted: 24 May 2014 11:59 PM PDT

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പദ്ധതികളോട് നിഷേധ നിലപാട് സ്വീകരിക്കുന്ന നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ചുമതല നിര്‍വഹിക്കാന്‍ തയാറായില്ലെങ്കില്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള പറഞ്ഞു.
പകര്‍ച്ചേതര വ്യാധികളുമായി ബന്ധപ്പെട്ട 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും നിര്‍വഹണ ഉദ്യോഗസ്ഥന്‍െറ ചുമതലയില്‍ നിന്ന് മാറ്റണമെന്നുമുള്ള ഡി.എം.ഒയുടെ കത്തിന്‍െറ പശ്ചാത്തലത്തില്‍ പി.കെ. ശബരീഷ് കുമാറാണ് പ്രശ്നം ഉന്നയിച്ചത്. ഡി.എം.ഒ ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കുകയോ ജില്ലാ പഞ്ചായത്തിന്‍െറ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.എം.ഒയുടെ നിലപാടില്‍ നടപടി സ്വീകരിക്കണമെന്ന് ഡോ. കെ.വി. ഫിലോമിനയും പറഞ്ഞു. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഡി.എം.ഒയുടേതെന്ന് പി.പി. ദിവ്യ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് അഡ്വ. കെ.ജെ. ജോസഫും ഡി.എം.ഒയുടെ നിലപാടിനെ വിമര്‍ശിച്ചു. ആരോഗ്യ രംഗത്തെ പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥനായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ നിയോഗിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍ അഭിപ്രായപ്പെട്ട. ഡി.എം.ഒയുടെ നിലപാട് ഗൗരവമായി കാണണമെന്ന് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി. റോസയും പറഞ്ഞു. മഴക്കാലത്തിന് മുമ്പ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പി.എച്ച്.സികളിലുമുള്ള ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെന്ന് എം.വി. രാജീവന്‍ ആവശ്യപ്പെട്ടു.
ഏറ്റെടുത്ത റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കരാറുകാരെ ഒഴിവാക്കാന്‍ നടപടി വേണമെന്ന് ഡെയ്സിമാണി ആവശ്യപ്പെട്ടു. പ്രവൃത്തി ഏറ്റെടുക്കാതിരിക്കുകയും ഭാഗികമായി പണി നടത്തി കാലതാമസം വരുത്തുകയും ചെയ്യുന്ന കരാറുകാരെ മാറ്റുന്നത് ആലോചിക്കുമെന്ന് പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാരായണന്‍ പറഞ്ഞു. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീധരന്‍ യോഗത്തില്‍ ഉന്നയിച്ചു. നഗരസഭയുടെ അധികാര പരിധിയിലുള്ള കാര്യമായതിനാല്‍ ജില്ലാ പഞ്ചായത്തിന് ഒന്നും ചെയ്യാനാവില്ലെന്ന് പ്രസിഡന്‍റ് മറുപടി നല്‍കി. ജില്ലാ ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിന്‍റ സുഗമമായ പ്രവര്‍ത്തനത്തിന് ജനറേറ്റര്‍ സ്ഥാപിക്കണമെന്ന് എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രകാശിനി ആവശ്യപ്പെട്ടു.
വിവിധ സ്റ്റാന്‍റിങ് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് ടി. കൃഷ്ണന്‍, ഒ. രതി, എ.പി. സുജാത, കെ. നാരായണന്‍, പി. റോസ എന്നിവര്‍ അവതരിപ്പിച്ചു. 2014-15 വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ യോഗം അംഗീകരിച്ചു. മേയ് 30നകം പുതിയ പദ്ധതികളുടെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കി അംഗീകാരം നേടിയിരിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. അംഗങ്ങളായ പി. മാധവന്‍ മാസ്റ്റര്‍, പി.പി. മഹമൂദ്, എം. കുഞ്ഞിരാമന്‍, കെ. രവീന്ദ്രന്‍ മാസ്റ്റര്‍, കെ. സത്യഭാമ, കെ.എം. സപ്ന, തളിപ്പറമ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മനു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പണ്ഡിറ്റ് കറുപ്പന്‍െറ പ്രതിമ തകര്‍ത്തു; മരടില്‍ നാളെ ധീവരസഭ ഹര്‍ത്താല്‍

Posted: 24 May 2014 11:49 PM PDT

മരട്: സാമൂഹിക പരിഷ്കര്‍ത്താവും കവിയുമായ പണ്ഡിറ്റ് കറുപ്പന്‍െറ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് മരട് നഗരസഭ പരിധിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ധീവരസഭ നേതാക്കള്‍ അറിയിച്ചു. കുണ്ടന്നൂര്‍ നോര്‍ത്തിലെ പണ്ഡിറ്റ് കറുപ്പന്‍െറ അര്‍ധകായ പ്രതിമ റവന്യൂ ഉദ്യോഗസ്ഥര്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് പിഴുതുമാറ്റിയതിനെതിരെയാണ് ഹര്‍ത്താല്‍.
കുണ്ടന്നൂര്‍ പണ്ഡിറ്റ് കറുപ്പന്‍ നഗറിലെ മത്സ്യോല്‍പാദന സഹകരണ സംഘത്തിന്‍െറ 11 സെന്‍റ് ഭൂമി സംബന്ധിച്ച് ധീവരസഭയും റവന്യൂ വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് ശനിയാഴ്ച രാവിലെ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. കറുപ്പന്‍െറ ജന്മദിനാഘോഷത്തിന്‍െറ ഭാഗമായി ശനിയാഴ്ച രാവിലെ പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എക്സ്കവേറ്റര്‍ ഉപയോഗിച്ച് പ്രതിമ പിഴുതുമാറ്റി. ഉടന്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടി. തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി.
1968ല്‍ കുണ്ടന്നൂര്‍ മത്സ്യോല്‍പാദക സഹകരണ സംഘം 11 സെന്‍റ് ഭൂമി വിലയ്ക്ക് വാങ്ങിയിരുന്നു. ഇവിടെ സംഘം ഓഫിസും പ്രവര്‍ത്തിച്ചിരുന്നു. സംഘത്തിന്‍െറ നേതൃത്വത്തില്‍ മത്സ്യഫെഡില്‍നിന്ന് വായ്പയെടുത്ത് ഫിഷിങ് ബോട്ടുവാങ്ങി. എന്നാല്‍, ബോട്ട് കേടായതിനെ തുടര്‍ന്ന് മത്സ്യബന്ധനം നടത്താന്‍ കഴിയാതെ വന്നതിനാല്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാതായി. തുടര്‍ന്ന് ബോട്ടും സംഘത്തിന്‍െറ ഓഫിസ് ഉപകരണങ്ങളും ജപ്തി ചെയ്തു. ബാക്കിവന്ന തുക കുടിശ്ശികയായി. കുടിശ്ശിക തുക അടക്കാതെ വന്നതിനാല്‍ ഭൂമി സര്‍ക്കാറിലേക്ക് കണ്ടുകെട്ടുകയായിരുന്നു. പി.ജെ. ജോസഫ് റവന്യൂ മന്ത്രിയായപ്പോള്‍ സംഘം മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കുടിശ്ശിക തുക 10 ഗഡുക്കളായി അടക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ട്രഷറിയില്‍ പണമടക്കാന്‍ ചെന്ന സംഘം ഭാരവാഹികള്‍ക്ക് ഇതുസംബന്ധിച്ച രേഖ ഹാജരാക്കാന്‍ കഴിയാതെവന്നതിനാല്‍ ട്രഷറിയില്‍ കുടിശ്ശിക തുകയുടെ ആദ്യ ഗഡു അടക്കാന്‍ കഴിഞ്ഞില്ല. ഏതാണ്ട് രണ്ടുകൊല്ലം മുമ്പ് ഈ ഭൂമി ഒളിമ്പ്യന്‍ മേഴ്സികുട്ടന് വീടുവെക്കുന്നതിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധീവരസഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. സ്ഥലം എം.എല്‍.എ ഫിഷറീസ് മന്ത്രി കെ. ബാബുവിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് കോടതിയില്‍ നല്‍കിയിരുന്ന കേസില്‍നിന്ന് സഭ പിന്മാറുകയും വീണ്ടും സര്‍ക്കാറിലേക്ക് അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍, കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ ഭൂമി റവന്യൂ വകുപ്പിന്‍െറതാണെന്നും ഇത് നല്‍കാന്‍ നിര്‍വാഹമില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതേതുടര്‍ന്ന് സഭ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍ ഉടലെടുത്തത്. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് റവന്യൂഭൂമി തിരിച്ചുപിടിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്.

ആരോഗ്യ ഇന്‍ഷുറന്‍സ്; ജില്ലയില്‍ ചേരാനുള്ളത് 27,000 കുടുംബങ്ങള്‍

Posted: 24 May 2014 11:40 PM PDT

ആലപ്പുഴ: 2014-'15 വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനുള്ള അവസരം 31ന് അവസാനിക്കാനിരിക്കെ ജില്ലയില്‍ ഇനിയും അംഗമാകാനുള്ളത് 27,000 കുടുംബം. 31നകം പദ്ധതിയില്‍ അംഗമായില്ലെങ്കില്‍ ഈ കുടുംബങ്ങള്‍ക്ക് 2015 മാര്‍ച്ച് 31 വരെയുള്ള സൗജന്യ ചികിത്സസൗകര്യം നഷ്ടമാകും.
ഇത് ഒഴിവാക്കുന്നതിനായി ജില്ലയിലെ 12 ബ്ളോക്കുതലങ്ങളില്‍ നിശ്ചയിച്ച ദിവസങ്ങളില്‍ അവസാന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്്.
31,803 കുടുംബങ്ങള്‍ കൂടി 2014-'15 വര്‍ഷത്തേക്ക് പുതുതായി സ്മാര്‍ട്ട് കാര്‍ഡ് എടുക്കുന്നതിന് അക്ഷയകേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ആകെ 3,48,720 കുടുംബങ്ങള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ അംഗമാകാന്‍ അര്‍ഹതയുള്ളത്. ഗ്രാമപഞ്ചായത്ത്-നഗരസഭാതലത്തില്‍ ഇതുവരെ 3,21,465 കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട്.
ഇതിനായി ഒരുക്കിയിട്ടുള്ള ബ്ളോക്കുതല കേന്ദ്രങ്ങളുടെ വിശദവിവരം ചുവടെ. 26,27,28 തീയതികളില്‍ പട്ടണക്കാട് ബ്ളോക് പരിധിയിലുള്ളവര്‍ക്ക് ബ്ളോക് പഞ്ചായത്ത് ഹാളിലും തൈക്കാട്ടുശേരി ബ്ളോക് പരിധിയിലുള്ളവര്‍ക്ക് ഓടമ്പള്ളി ഗവ.യു.പി സ്കൂളിലും കഞ്ഞിക്കുഴി ബ്ളോക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് കഞ്ഞിക്കുഴി ബ്ളോക് ഹാളിലും വെളിയനാട് ബ്ളോക് പരിധിയിലുള്ളവര്‍ക്ക് ബ്ളോക് ഹാളിലും ചമ്പക്കുളം ബ്ളോക് പരിധിയിലുള്ളവര്‍ക്ക് ബ്ളോക് ഹാളിലും ഇതിനുള്ള സൗകര്യമുണ്ടാകും. ആര്യാട് ബ്ളോക് പരിധിയിലുള്ളവര്‍ക്ക് 26,27, തീയതികളില്‍ ലൂഥറന്‍സ് സ്കൂളിലും 28ാം തീയതി മണ്ണഞ്ചേരി പഞ്ചായത്ത് ഹാളിലുമാണ് സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കാനുള്ള അവസരം.
29,30,31 തീയതികളില്‍ അമ്പലപ്പുഴ ബ്ളോക് പരിധിയിലുള്ളവര്‍ക്ക് അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപമുള്ള കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തിലും ഹരിപ്പാട് ബ്ളോക് പരിധിയിലുള്ളവര്‍ക്ക് ഹരിപ്പാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍വെച്ചും മാവേലിക്കര ബ്ളോക് പരിധിയിലുള്ളവര്‍ക്ക് ബ്ളോക് ഹാളില്‍വെച്ചും മുതുകുളം ബ്ളോക്കിലുള്ളവര്‍ക്ക് മുതുകുളം ബ്ളോക് ഓഫിസ് ഹാളില്‍വെച്ചും ചെങ്ങന്നൂര്‍ ബ്ളോക്കിലുള്ളവര്‍ക്ക് പുലിയൂര്‍ പഞ്ചായത്ത് ഹാളിലും ഭരണിക്കാവ് ബ്ളോക്കിലുള്ളവര്‍ക്ക് ഭരണിക്കാവ് ബ്ളോക് ഹാളിലും സൗകര്യമുണ്ട്. ആലപ്പുഴ നഗരസഭാ പരിധിയിലുള്ളവര്‍ക്ക് 26 മുതല്‍ 31 വരെ കലക്ടറേറ്റിനു സമീപമുള്ള മുഹമ്മദന്‍സ് ഗവ.എല്‍.പി സ്കൂളിലും പഴവീട് ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള കണിയാകുളം എസ്.എന്‍.ഡി.പി ഹാളിലും കാര്‍ഡ് പുതുക്കാനുള്ള സൗകര്യമുണ്ടാകും. ചേര്‍ത്തല, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലുള്ള അര്‍ഹരായവര്‍ നിശ്ചിത തീയതികളില്‍ അടുത്തുള്ള ബ്ളോക്കുതല കേന്ദ്രങ്ങളിലെത്തണം. ഫോണ്‍: 8136994446, 8136802428, 9349008234, 8136802433.
2013-'14 വര്‍ഷത്തില്‍ പദ്ധതിയില്‍ അംഗമാകുകയും കുടുംബനാഥന്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്ത ഒമ്പത് കേസാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് അനന്തരാവകാശികള്‍ക്ക് രണ്ടുലക്ഷം രൂപയാണ് സഹായമായി പദ്ധതി നടത്തിപ്പിന്‍െറ സംസ്ഥാന നോഡല്‍ ഏജന്‍സിയായ ചിയാക് നല്‍കുന്നത്. ഇതില്‍ ഒരുകുടുംബത്തിന് സഹായനിധി നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് തിങ്കളാഴ്ച ധനസഹായം കൈമാറും.

പെരിന്തല്‍മണ്ണയെ കോര്‍പറേഷന്‍െറ ഭാഗമാക്കരുത് –നഗരസഭാ കൗണ്‍സില്‍

Posted: 24 May 2014 09:53 PM PDT

പെരിന്തല്‍മണ്ണ: നഗരസഭയെ ഉള്‍പ്പെടുത്തി മലപ്പുറം ആസ്ഥാനമായി കോര്‍പറേഷന്‍ രൂപവത്കരിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പെരിന്തല്‍ണ്ണ നഗരസഭ കൗണ്‍സിലിന്‍െറ പ്രത്യേക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ളെന്നിരിക്കെ പ്രമേയം അനവസരത്തിലുള്ളതാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പെരിന്തല്‍മണ്ണയെ കോര്‍പറേഷന്‍െറ ഭാഗമാക്കരുതെന്ന ഒറ്റവരിയില്‍ ഒതുക്കിയാല്‍ പിന്താങ്ങാമെന്ന് പ്രതിപക്ഷം പറഞ്ഞതോടെ പ്രമേയം ഐകകണ്ഠ്യേന പാസായി.
വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരത്തെ മുരടിപ്പിക്കാനേ കോര്‍പറേഷന്‍ ഉപകരിക്കൂ എന്നും ഇത് സംബന്ധിച്ച് ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ നടത്തുന്ന ചര്‍ച്ചകളെ അപലപിക്കുകയാണെന്നും ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് അവതരിപ്പിച്ച പ്രമേയം പറയുന്നു.
മലപ്പുറവുമായി ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായി വ്യത്യസ്തമായ പ്രദേശമാണ് പെരിന്തല്‍മണ്ണ. നിര്‍ദേശം അധികാര വികേന്ദ്രീകരണത്തിന്‍െറ തത്വത്തിന് എതിരാണ്. കോര്‍പറേഷന്‍ രൂപവത്കരിക്കാന്‍ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. കോര്‍പറേഷന്‍ വന്നാല്‍ പെരിന്തല്‍മണ്ണ നിവാസികള്‍ക്ക് കൈയത്തെും ദൂരത്തുള്ള സേവനങ്ങള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരും.
ഒന്നിലേറെ തദ്ദേശ സ്ഥാപനങ്ങള്‍ ഒന്നാകുന്നതോടെ ഇവിടെ നിലവില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ എണ്ണം ഒറ്റ സ്ഥാപനമാക്കുന്നതിന് ആനുപാതികമായി കുറയും.
അടിസ്ഥാന സൗകര്യങ്ങളിലും വ്യക്തിഗത ആനുകൂല്യങ്ങളിലും ഇപ്പോള്‍ കിട്ടുന്ന സേവനം മൂന്നിലൊന്നായി കുറയും. നഗരസഭയെ കോര്‍പറേഷനില്‍ ഉള്‍പ്പെടുത്തിയുള്ള എത് നീക്കത്തെയും ചെറുക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
ജില്ലയില്‍ തങ്ങളുടെ ഏക നഗരസഭ ഭരണവും നഷ്ടപ്പെടുമെന്ന ഭീതിയാണ് സി.പി.എമ്മിനെന്ന് പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് ചൂണ്ടിക്കാട്ടി.
വൈസ് ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, വി. മോഹന്‍, താമരത്ത് ഉസ്മാന്‍, എം.കെ. ശ്രീധരന്‍, ഷീബാഗോപാല്‍, വി. ചിത്രാംഗദന്‍, പത്തത്ത് ജാഫര്‍, ചേരിയില്‍ മമ്മി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു.

പുഴകള്‍ സംരക്ഷിക്കാന്‍ സംരക്ഷണ സമിതികള്‍ ഒരുമിക്കുന്നു

Posted: 24 May 2014 09:48 PM PDT

കോഴിക്കോട്: മലിനീകരണവും കൈയേറ്റവും അനിയന്ത്രിതമായ മണല്‍ വാരലും കാരണം നശിക്കുന്ന, ജില്ലയിലെ പുഴകള്‍ സംരക്ഷിക്കാന്‍ പുഴ സംരക്ഷണസമിതികള്‍ ഒരുമിക്കുന്നു.
വിവിധസ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണ സമിതികള്‍ ഒരുമിച്ച് കര്‍മപദ്ധതി തയാറാക്കി മുന്നോട്ടു പോവാനാണ് തീരുമാനം. ആദ്യ യോഗം കോഴിക്കോട്ട് അളകാപുരിയില്‍ ചേര്‍ന്നു. കുറ്റ്യാടിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ, പൂനൂര്‍പുഴ, ചാലിയാര്‍ പുഴ, കല്ലായിപ്പുഴ, മാമ്പുഴ തുടങ്ങിയ പുഴകളിലെ സംരക്ഷണ സമിതികളിലെ പ്രതിനിധികളാണ് ഒത്തുചേര്‍ന്നത്. അധികാരികളുടെ ശ്രദ്ധയില്ലായ്മയും അനധികൃത പ്രവര്‍ത്തനങ്ങളുടെ ആധിക്യവും കാരണം പുഴകള്‍ ദിനംപ്രതി നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. ബ്രിട്ടീഷുകാര്‍ നടത്തിയ സര്‍വേയാണ് ഇപ്പോഴും പുഴകള്‍ക്ക് ഉള്ളത്. ജില്ലയില്‍ മാമ്പുഴയില്‍ മാത്രമാണ് റീസര്‍വേ നടത്തിയത്. 22 ഏക്കറോളം പുഴ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി സര്‍വേയില്‍ കണ്ടത്തെിയത്.
കല്ലായിപ്പുഴയുടെ തീരത്ത് 40 ഏക്കറോളം ഭൂമി കൈയേറിയതായി ജില്ലാ കലക്ടര്‍തന്നെ വ്യക്തമാക്കിയിട്ടും ഒഴിപ്പിക്കാന്‍ നടപടിയില്ല. കുറ്റ്യാടിപ്പുഴയിലെ കൈയേറ്റം സംബന്ധിച്ച് സംരക്ഷണ സമിതി ജില്ലാ കലക്ടറെ അടക്കം പരാതി അറിയിച്ചിട്ടും നടപടിയില്ല. ചാലിയാര്‍, ഇരുവഴിഞ്ഞി എന്നീ പുഴകളില്‍ അനിയന്ത്രിതമായ മണല്‍വാരലാണ് പ്രശ്നം. അനുവദിക്കപ്പെട്ടതിന്‍െറ നാലിരട്ടിയോളം അധികമാണ് അംഗീകൃത കടവുകളില്‍തന്നെ ഖനനം. അനധികൃത കടവുകളില്‍ ഇതിന്‍െറ പലയിരട്ടി അധികമാണ് മണലൂറ്റല്‍. മലിനീകരണം എല്ലാ പുഴകളിലെയും പ്രശ്നമാണ്. പൂനുര്‍ പുഴയിലാണ് ഇത് ഏറെ രൂക്ഷം. കോഴിക്കോട് നഗരത്തിലേക്കും മെഡിക്കല്‍ കോളജിലേക്കും അടക്കം നിരവധി കുടിവെള്ളപദ്ധതികള്‍ ഉള്ള പുഴയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യമടക്കം നിക്ഷേപിക്കുന്നത് നിരന്തര പ്രശ്നമാണ്. നദീ സംരക്ഷണ അതോറിറ്റിയില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യോഗം വിലയിരുത്തി. നിലവില്‍ റവന്യൂ, തദ്ദേശസ്ഥാപനങ്ങള്‍, ജലസേചനവകുപ്പ് തുടങ്ങിയവയാണ് പുഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഏകോപനമില്ലാത്തതിനാല്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്താനും പറ്റുന്നില്ല. അതിനാല്‍ പുഴസംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാലങ്ങളില്‍ മാലിന്യ നിക്ഷേപം തടയാന്‍ നെറ്റുകള്‍ സ്ഥാപിക്കണം. പുഴവെള്ളം നിരന്തരം പരിശോധിക്കുകയും സ്ഥാപനങ്ങളില്‍നിന്നും മറ്റുമുള്ള അഴുക്കുചാലുകള്‍ നിയന്ത്രിക്കാന്‍ നടപടിയുണ്ടാവുകയും വേണം.
പുഴകളിലെ ജൈവ സമ്പത്തുകള്‍ നിര്‍ണയിക്കാന്‍ പഠനം വേണമെന്നും ഇത് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലകളിലെ പുഴസംരക്ഷണ സമിതികളെ ഒരുമിപ്പിച്ചുകൊണ്ടുള്ള കൂട്ടായ്മയുടെ പ്രഖ്യാപനം ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ കോഴിക്കോട്ട് നടത്തും. ഓരോ പുഴയുടെയും തീരത്തെ സംരക്ഷണപ്രവര്‍ത്തകള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ മറ്റു തല്‍പരര്‍ എന്നിവര്‍ പങ്കെടുക്കും. സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ 9895394550 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ ഫൈസല്‍ പള്ളിക്കണ്ടി അറിയിച്ചു. യോഗത്തില്‍ എസ്.കെ. കുഞ്ഞിമോന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. ഹമീദ്, പി.എച്ച്. താഹ, ടി.പി. അബ്ദുല്‍ അസീസ്, സലാംനടുക്കണ്ടി, ടി.ജംഷീര്‍, മൊയ്തു കണ്ണങ്കോടന്‍, എസ്.വി. മുഹമ്മദ് അഷ്റഫ്, ടി.കെ.എ അസീസ്, പി.കോയ, സലീംബാബു, പി.കോയ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ പള്ളിക്കണ്ടി സ്വാഗതവും പി.പി. ഉമ്മര്‍കോയ നന്ദിയും പറഞ്ഞു.

Saturday, May 24, 2014

മാടപ്രാവുകള്‍ മാടി വിളിക്കുന്ന ഓര്‍മകള്‍ Madhyamam News Feeds

മാടപ്രാവുകള്‍ മാടി വിളിക്കുന്ന ഓര്‍മകള്‍ Madhyamam News Feeds

Link to

മാടപ്രാവുകള്‍ മാടി വിളിക്കുന്ന ഓര്‍മകള്‍

Posted: 24 May 2014 12:14 AM PDT

Image: 

‘പറുദീസയിലെ പക്ഷികള്‍ തട്ടിയെടുക്കാത്ത കൈകളിലെ വന്നിരിക്കൂ’ എന്ന് ജോണ്‍ ബെറി എഴുതിയിട്ടുണ്ട്.  അതുകൊണ്ടാണോ എന്നറിയില്ല ഒരു പ്രാവിനെ പിടിച്ചു വളര്‍ത്തണമെന്ന എന്‍െറ ബാല്യകാലാഭിലാഷം ഇന്നും സക്ഷാത്ക്കരിക്കാതെ കിടക്കുന്നത് . സ്കൂള്‍ വിദ്യാര്‍ഥി   ആയിരിക്കെ പ്രാവിനെ പിടിക്കാന്‍  പല തന്ത്രങ്ങളും കെണികളും  ഉപയോഗിച്ചെങ്കിലും  ഒരു പ്രാവും വഴങ്ങിയില്ല.  അങ്ങനെയിരിക്കെയാണ് ഒരവസരം  വീണു കിട്ടിയത്. അയല്‍വാസിയായ  അബ്ദുറഹിമുക്ക ഒരു ദിവസം എന്നെ  വേലിക്കടുത്തേക്ക് വിളിച്ചിട്ട് ‘എന്റെപ്രാവ് നിങ്ങളുടെ പറമ്പിലേക്ക്  കടന്നിട്ടുണ്ട്  അതിനെയെടുത്തു  താ’ എന്ന് പറഞ്ഞു. വേലിയുടെ മറുഭാഗത്താണ് അദ്ദേഹം  നിന്നിരുന്നത് .  ഞാന്‍ നോക്കിയപ്പോള്‍ നല്ല ഭംഗിയുള്ള പ്രാവ്  പക്ഷെ  പറന്നു പോകാതിരിക്കാന്‍ അതിന്‍െറ ചിറകുവെട്ടിയിരുന്നു. എന്‍െറ കാലിനു തൊട്ടടുത്തുള്ള  പ്രാവിനെ നോക്കി ഞാന്‍ പറഞ്ഞു: ‘ഇവിടെ ഒരു പ്രാവും കാണുന്നില്ല’. ശുദ്ധനുണ എന്നല്ലാതെ എന്ത് പറയാന്‍. പല  പ്രാവശ്യം അദ്ദേഹം ചോദ്യം ആവര്‍ത്തിച്ചുവെങ്കിലും  ഞാന്‍ നിലപാടില്‍ ഉറച്ചു നിന്നു. കാരണം എന്‍െറ ചിരകാലാഭിലാഷം സാക്ഷാത്ക്കരിക്കാന്‍ വീണു കിട്ടിയ ഒരവസരമായിരുന്നു അത്. മറ്റു പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഉള്ള തന്‍േറടം അന്നില്ലായിരുന്നു. അത്ഭുതത്തോടെ എന്‍െറ മുഖത്തേക്ക് നോക്കിയിട്ട്  വീട്ടിലേക്കു മടങ്ങുമ്പോള്‍ ഞാന്‍ പറയുന്നത് സത്യമല്ലെന്ന് അദ്ദേഹത്തിന്  അറിയാമായിരുന്നു .  പ്രാവിനെ എടുത്തു എന്‍െറ വീട്ടില്‍ ഒരിടത്ത് സൂക്ഷിച്ചു വെച്ച് പ്രാവിനെ കിട്ടിയിരിക്കുന്നു എന്ന  സന്തോഷ വാര്‍ത്ത  അറിയിക്കാന്‍ ഞാന്‍ കൂട്ടുകാരന്‍ അബുബക്കറിന്  അടുത്തേക്ക് ഓടി. വീട്ടു മുറ്റത്തെ       കശുമാവിന്‍ കൊമ്പില്‍ കയറി ഇരിക്കുകയായിരുന്നു അബൂബക്കര്‍ .  ‘അബൂബക്കറേ,  നമുക്കൊരു പ്രാവിനെ കിട്ടിയിരിക്കുന്നു’ എന്ന്  ഞാന്‍ പറഞ്ഞപ്പോള്‍  സന്തോഷാധിക്യത്താല്‍ പെട്ടെന്ന്  ആള്‍ താഴോട്ട് ചാടി. പിന്നെ ഒന്നും മിണ്ടുന്നില്ല. എന്‍െറ മുഖത്തേക്ക് തുറിച്ചുനോക്കി ഒരേയിരിപ്പ്. കുറെ വിളിച്ചു നോക്കി  അനക്കമില്ല.  അന്തം വിട്ടു പോയി ഞാന്‍. കുറച്ചു നേരം കഴിഞ്ഞു സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്‍െറ  ശ്വാസം നേരെ വീണത്. സന്തോഷവും ചാടലും കൂടി ഒന്നിച്ചായപ്പോള്‍ അബൂബക്കറിന് സംസാര ശേഷി  കുറച്ചു നേരത്തേക്ക് നഷ്ടപ്പെട്ടതായിരുന്നു.  എഴുന്നേറ്റ് എന്‍െറ കൂടെ പ്രാവിനെ കാണാന്‍ വന്നു. അപ്പോഴേക്കും അബ്ദുറഹിമുക്ക വീട്ടില് വന്ന് ഉപ്പാനെ കണ്ടു തൊണ്ടി മുതല്‍ കൊണ്ടുപോയിരുന്നു.  
സംസാര ശേഷി നഷ്ടപ്പട്ട സംഭവം പില്‍ക്കാലത്ത് നാട്ടില്‍  അബൂബക്കര്‍ ഹാജിയെ സന്ദര്‍ശിച്ചപ്പോള്‍  ഭാര്യയുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. വെളുത്തു വെള്ളക്കാരെപ്പോലെയിരുന്ന സുന്ദരനായ അബ്ദുറഹിമുക്ക വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂ.എ.ഇയില്‍ ജോലിസ്ഥലത്ത്  ഒരപകടത്തില്‍ പെട്ട് മരിച്ചു . ജീവിച്ചിരുന്നെങ്കില്‍ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കാമായിരുന്നു. എന്‍െറ ബന്ധു വിവാഹം കഴിച്ച  അദ്ദേഹത്തിന്‍െറ ഏക മകളെ കാണുമ്പോള്‍ ഇന്നും ഒരു ചെറിയ ചമ്മലോടെ സംഭവം ഓര്‍മ്മ വരും.
 ദോഹയില്‍ രാവിലെ ഓഫീസില്‍ പോകാന്‍ പുറത്തിറങ്ങുമ്പോള്‍ മിക്ക ദിവസങ്ങളിലും കണി കാണുന്നത് അരിപ്രാവുകളെയാണ്.  അവയുടെ പേരില്‍ എന്ന പോലെ രൂപത്തിലും ലാളിത്യം നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിനടുത്ത്  മാലിന്യങ്ങള്‍  നിക്ഷേപിക്കാന്‍ മുന്‍സിപാലിറ്റി  വെച്ചിട്ടുള്ള കണ്ടെയ്നറില്‍ നിന്ന് തെറിച്ചു വീഴുന്ന ഭക്ഷണ തരികള്‍  അവ  കൊത്തി   തിന്നുന്നത് കാണാം. ഇതും  ആര്‍ക്കും വേണ്ടാതെ മണ്ണില്‍ കിടക്കുന്ന ഉണങ്ങിയ ധാന്യ മണികളും മാത്രം മതി ഇവക്ക് വിശപ്പടക്കാന്‍. മനുഷ്യര്‍ വലിച്ചെറിയുന്ന  റൊട്ടിയും ചോറും ഇറച്ചിയും  അവര്‍ക്ക് വേണ്ട. അവ ഭക്ഷിക്കാന്‍ പൂച്ചകള്‍ കാത്തിരിപ്പുണ്ട് .ജീവന്‍ പണയം വെച്ചുള്ള  ഏര്‍പ്പാടാണ് ഈ പാവം പക്ഷികളുടെത്. തൊട്ടടുത്ത് പൂച്ചകള്‍ കുടുംബ സമേതം തക്കം നോക്കി നില്‍ക്കുകയാണ്. കണ്ണ് തെറ്റിയാല്‍ ജീവന്‍ പോകും. കുറച്ചു നേരമെങ്കിലും അവയെ നോക്കി നില്‍ക്കാന്‍ തോന്നും  പതിയിരിക്കുന്ന പൂച്ചകളുടെ ആക്രമണത്തില്‍ നിന്ന് അവയെ രക്ഷിക്കണമെന്ന  പ്രാര്‍ഥനയോടെ.
ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മനുഷ്യജീവികള്‍ വാഹനങ്ങളില്‍ നിന്നും ഹെലികോപ്ടറുകളില്‍ നിന്നും എറിഞ്ഞു കൊടുക്കുന്ന  ഭക്ഷണ പൊതികള്‍ക്കുവേണ്ടി പോരാടുന്ന  ദൃശ്യങ്ങള്‍  വാര്‍ത്താ ചാനലുകളിലൂടെ കാണുമ്പോള്‍, ’എന്തൊക്കെയായാലും പറവകളെ നിങ്ങളെത്ര ഭാഗ്യവാന്മാര്‍’ എന്ന് ഇവയെ നോക്കി പറയാന്‍ തോന്നും.
പ്രാവുകള്‍ പൊതുവെ സൗമ്യതയുടെ  പ്രതീകമാണെന്ന് തോന്നാറുണ്ട്. പണ്ട് പണ്ട് ഞണ്ട് മുണ്ടുടുക്കുന്ന കാലത്ത്  ഒരു ആണ്‍ പ്രാവ് പച്ച പയറ് മണികള്‍ കൊണ്ട് വന്ന് തന്‍െറ സഹധര്‍മിണിയെ വറുക്കാന്‍ ഏല്‍പ്പിച്ചുവത്രെ. പുറത്തു പോയി  തിരിച്ചു വന്നപ്പോള്‍  പയറ് കുറഞ്ഞതായി കണ്ടു അവള്‍ തിന്നു കളഞ്ഞതാണെന്ന് കരുതി അതിനെ കൊത്തി കൊല്ലുകയും ചെയ്തു. പിന്നീട് പയറ് കുറഞ്ഞതല്ല,  വറുത്തപ്പോള്‍ ചുരുങ്ങിയതാണ് എന്ന സത്യം  മനസിലാക്കിയപ്പോള്‍ മുതല്‍ പശ്ചാതാപത്താല്‍ കരയാന്‍ തുടങ്ങി. അതുകൊണ്ടാണ് ആണ്‍ പ്രാവുകള്‍  എപ്പോഴും കുറു കുറു ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് മുത്തശ്ശി കഥ .
 ചിലപ്പോള്‍ ഇവിടെ മറ്റിനം പ്രാവുകളും എത്താറുണ്ട്.  അപ്പോള്‍ ഒരു ബഹളമായിരിക്കും. സമാധാനത്തിന്‍െറ ചിഹ്നമായ വെള്ള പ്രാവുകളും, കഴുത്തിന് ചുറ്റും തിളങ്ങുന്ന മയില്‍പ്പീലി പോലുള്ള  തൂവലുള്ള പ്രാവുകളും അവയില്‍ പെടും.  ഇത്തരം പ്രാവുകളുടെ ചലനങ്ങള്‍  സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമ്രമുഖിയും ലജ്ജാവതിയുമായ പുതുമണവാട്ടി നടന്നു നീങ്ങുന്നത് പോലെ  തോന്നും. അവയുടെ കഴുത്തിലെ  വര്‍ണ ശബളമായ തൂവലുകള്‍ മണവാട്ടിയുടെ കഴുത്തില്‍ അണിഞ്ഞ രത്നം പതിച്ച കണ്ഠാഭരണം പോലെയും. കൂടാതെ കണ്‍മഷി എഴുതിയ മിഴികളുള്ള മൈനകളും എത്താറുണ്ട്. കുരുവികളും അവരോടൊപ്പം കൂടാറുണ്ട്. കുരുവികളെ  കാണുമ്പോള്‍ മുമ്പ്  മറ്റൊരിടത്ത് താമസിച്ചിരുന്നപ്പോള്‍  എയര്‍ കണ്ടീഷനറുകളില്‍ കൂട് കൂട്ടിയിരുന്ന  ഇവരുടെ മുന്‍ഗാമികളെ  ഓര്‍മ വരും. സൂര്യന്‍ ഉദിക്കും മുമ്പ് തന്നെ അവ ശബ്ദമുണ്ടാക്കാന്‍ തുടങ്ങുമായിരുന്നു.  പലപ്പോഴും അവയുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉണരാറ്. ശരിക്കും മനസിന് ആശ്വാസം നല്കുന്ന രാഗമായിരുന്നു അവയുടെ ശബ്ദം. സുപ്രഭാതവും ശുഭ ദിനവുമാണ് അവരെനിക്ക്  നേര്‍ന്നിരുന്നത്. അവരുടെ അഭാവം ഞാനിന്നനുഭവിക്കുന്നു.
കൂട്ടിലടച്ച കിളികളെ, പ്രത്യേകിച്ച് തത്തയെ കാണുമ്പോള്‍ അഞ്ചേകാല്‍ പതിറ്റാണ്ട് മുമ്പ് യു. പി സ്കൂളില്‍ പഠിച്ച ‘വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ ഞാനൊട്ടു വാനില്‍ പറന്നു നടക്കട്ടെ’ എന്ന ബാലാ മണി അമ്മയുടെ കവിതയിലെ  വരികള്‍  ഓര്‍മ്മ വരും. അതോടൊപ്പം  നിഷ്കളങ്കതയുടെ പ്രതീകമായ  അവരുടെ മുഖവും. ആറാം ക്ളാസ്  വിദ്യാര്‍ഥിയായിരുന്നെങ്കിലും മനസില്‍ തട്ടിയ വരികളായിരുന്നു അവ.  കൂട്ടിലടക്കപ്പെട്ട പക്ഷിയുടെ വേദന അന്നത്തെ ഈ ബാലനും പങ്കുവെച്ചിരുന്നു. അതോടൊപ്പം എല്ലാ വര്‍ഷവും പ്രസവാവധി എടുക്കാറുള്ള നിറ വയറോടെ ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്ന  മലയാളം അധ്യാപികയുടെ വിഷമവും.  മദ്യപാനിയായ പട്ടാളക്കാരന്‍  ഭര്‍ത്താവിന്‍െറ അടിയും തൊഴിയും ഏറ്റിരുന്ന അവരെ കാണുമ്പോള്‍ വല്ലാത്ത വിഷമമായിരുന്നു. നാട്ടില്‍ പോവുമ്പോള്‍  അവരുടെ മക്കളെ കാണുമ്പോള്‍ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നു ഞാന്‍ അഭിമാന പൂര്‍വം അവരോടു പറയാറുണ്ട്
ഇന്ന് കുറച്ചു കൂടി വിശാലമായി ചിന്തിച്ചാല്‍  ലോകത്തിന്‍െറ നാനാ ഭാഗങ്ങളില്‍ കാരാഗ്രഹങ്ങളില്‍  വെളിച്ചം കാണാതെ കഴിയുന്ന മനുഷ്യാത്മാക്കളുടെ വികാരമാണ് ബാലാമണിയമ്മ പ്രകടിപ്പിച്ചതെന്ന് പറയാം. നാലാപ്പാട്ട് തറവാടും നീര്‍മാതളവും എന്‍െറ ഗ്രാമത്തിനടുത്താണ്.  ആകാശത്തിലൂടെ കണ്ണെത്താത്ത ദൂരത്ത് പറന്നു പോവുന്ന പക്ഷക്കൂട്ടങ്ങളെ കണ്ടിട്ടില്ലേ. എത്ര രസകരമാണ് അവയെ നോക്കി നില്‍ക്കാന്‍. ഉയരത്തില്‍ പറന്നു പറന്നു  അവ അപ്രത്യക്ഷമാവുന്ന കാഴ്ച മനസ്സിന് എത്ര സുഖകരം. അത്ര സ്വാതന്ത്ര്യം ഭൂമിയില്‍ ആരും അനുഭവിക്കുന്നില്ല എന്ന് തോന്നി പോവും. ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്നാണല്ലോ  ബൈബിള്‍ വാക്യം.
എന്‍െറ ഉമ്മ കോഴികളെ പോലും കൂട്ടിലടച്ച് വളര്‍ത്താന്‍ ഞങ്ങളെ അനുവദിച്ചിരുന്നില്ല.  കൂട്ടിലടച്ച  കോഴികളെ കാണുമ്പോള്‍ ശ്വാസം മുട്ടുന്നത് പോലെയായിരുന്നു ഉമ്മാടെ പെരുമാറ്റം. വേഗം കൂട്  തുറന്നു വിടും. കീരിയും മറ്റും പിടിക്കാതിരിക്കാനാണ് എന്ന് പറഞ്ഞാലും അവര്‍ സമ്മതിക്കില്ല. കീരി പിടിച്ചാലും അത് കൂട്ടില്‍ അടയ്ക്കപ്പെടുന്നതിനേക്കാള്‍ ഉത്തമം ആണെന്ന് അവര്‍ പറയുമായിരുന്നു.   
ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍  ബന്ധു വീട്ടിന്‍െറ വരാന്തയുടെ മേല്‍ക്കൂരയില്‍ നിന്ന് ഒരു കിളിക്കൂട് തൂങ്ങിക്കിടക്കുന്നത് കണ്ടു. സൂചിമുഖിക്കുരുവിയുടെതാണ് അതെന്നു വീട്ടുകാര്‍ പറഞ്ഞു . ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോഴും  യാതൊരു  ഭയവുമില്ലതെ  പക്ഷി പറന്നു വന്നു അതിന്‍െറ കുട്ടികളെ തീറ്റുന്ന രംഗം രസമായിരുന്നു. കയ്യെത്തും ദൂരത്തായിരുന്നു സൂചിമുഖിയുടെ  കൂട്. പൂക്കളില്‍ നിന്ന് ശേഖരിക്കുന്ന തേനാണ് ഇവയുടെ  ഭക്ഷണമെന്നു മനസ്സിലായി ഈ പക്ഷി തേന്‍   കുടിക്കുന്ന രംഗം കണ്ടിരുന്നെങ്കില്‍ എന്ന് അപ്പോള്‍ ആഗ്രഹിച്ചു പോയി  വര്‍ഷങ്ങള്‍ക്കു മുമ്പ്  വീട്ടു  വളപ്പിലെ മലവണ്ണന്‍ എന്ന് ഞങ്ങളുടെ പ്രദേശത്തു അറിയപ്പെട്ടിരുന്ന  നെയ് വാഴകള്‍ കുലക്കുമ്പോള്‍ വവ്വാലുകള്‍  രാത്രി കാലങ്ങളില്‍ തേന്‍ കുടിക്കാന്‍ വന്നിരുന്നത് അപ്പോള്‍ ഓര്‍മ വന്നു. സ്കൂളിനടുത്തുള്ള ആല്‍മരത്തില്‍ തൂങ്ങി കിടന്നു  വവ്വാലുകള്‍ കശപിശ കൂടുന്നതും  ശബ്ദമുണ്ടാക്കുന്നതും  ഞങ്ങള്‍  വിദ്യാര്‍ഥികള്‍  കൗതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. ഇന്ന് ഒറ്റ നെയ്വാഴ  പോലും വീട്ടു വളപ്പിലില്ല. അതുപോലുള്ള പഴ വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തി പരിപാലിച്ചിരുന്ന  മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല അതൊക്കെ ശ്രദ്ധിക്കാന്‍ ഞങ്ങള്‍ മക്കള്‍ക്ക്  എവിടെ സമയം. ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടമല്ലേ .അതിനിടയില്‍ അമൂല്യങ്ങളായ പലതും നഷ്ടപ്പെട്ടിരിക്കുന്നു . വവ്വാലുകളുടെ അഭയ സങ്കേതമായ ആല്‍ മരം നിന്നിരുന്ന സ്ഥലത്ത് കോണ്‍്ക്രീറ്റ് സൗധങ്ങളാണ് ഇന്ന്  നില കൊള്ളുന്നത്. രാത്രി കാലങ്ങളില്‍ പറന്നു നടക്കാറുള്ള വവ്വാലുകളെ കാണാതായിരിക്കുന്നു.
ദോഹയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരിക്കല്‍  ലോക പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്ലോയുടെ  ബ്ളോഗ്  സന്ദര്‍ശിച്ചപ്പോള്‍ അലിഫ് എന്ന ഗ്രന്ഥത്തിന്‍െറ  പ്രകാശനവുമായി ബന്ധപ്പെട്ടു  നടത്തിയ സംഗീത  മത്സരത്തിന്‍െറ  ഒരു വീഡിയോ കാണാനിടയായി . അതിലൊരു സംഗീതത്തിന്‍െറ  പശ്ചാത്തലം പൊട്ടി വിടരുന്ന സൂര്യ കാന്തി പൂവും ആകാശത്ത് പറന്നുയരുന്ന പക്ഷിക്കൂട്ടങ്ങളും  മഞ്ഞു മൂടിയ മലകളും ആഴക്കടലിലെ അത്ഭുതങ്ങളും നൃത്തം ചെയ്യുന്ന കുരങ്ങുകളും വെള്ളത്തിനടിയില്‍ മൊസൈക്ക് പണിയുന്ന മത്സ്യങ്ങളും കപ്പല്‍ പോലെ  കടലിലൂടെ നീങ്ങുന്ന  തിമിംഗലവും   മഞ്ഞിന്‍ കട്ടകകള്‍ക്കിടയില്‍ നിന്ന്   വിരിഞ്ഞിറങ്ങുന്ന കടലാമ കുട്ടികളും ആകാശത്തോളം തല ഉയര്‍ത്തി നില്ക്കുന്ന ജിറാഫുകളുമായിരുന്നു. നല്ലൊരു കാഴ്ചയും  സംഗീത സദ്യയും  വിരുന്നുമായിരുന്നു അത്.  ഞാന്‍ നോക്കുമ്പോള്‍ അതില്‍ അതാ വായുവില്‍ ചിറകടിച്ചു നിന്ന് ചെമ്പരത്തി പൂവില്‍ നിന്ന് തന്‍െറ നീണ്ടു വളഞ്ഞ കമ്പി പോലുള്ള കൊക്ക് കൊണ്ട്  സൂചിമുഖി  തേന്‍ ഊറ്റി ഊറ്റി കുടിക്കുന്നു . വിവരണാതീതമായ ഒരു രംഗമായിരുന്നു അത്. ‘ദൈവം കാരുണ്യവാനാണ്  അവന്‍  നമുക്ക്  പ്രകൃതിയോട് ഇണങ്ങുന്ന  ആത്്മാവിനെ നല്‍കിയിരിക്കുന്നു’ എന്നാണ് ഒരാള്‍ വിഡിയോ കണ്ടശേഷം  അഭിപ്രായം എഴുതിയത്.  മനശ്ശാന്തി നല്കുന്ന സംഗീതമായിരുന്നു അത്. ആ സംഗീതം വീണ്ടും വീണ്ടും  കേള്‍ക്കാനും അതിന്‍െറ പശ്ച്ചാത്തലം ഇടയ്ക്കിടെ വീക്ഷിക്കാനും ആര്‍ക്കും തോന്നിപ്പോവും..
 

ലോകകപ്പിലെ കൗതുകക്കാഴ്ചകള്‍:

Posted: 23 May 2014 11:36 PM PDT

Image: 

ഗോളടിച്ചും വാങ്ങിയും ജര്‍മനി

ലോക കപ്പിലെ വമ്പന്മാരാണ് ജര്‍മനി. മൂന്നു കപ്പ് വിജയങ്ങള്‍, നാല് രണ്ടാം സ്ഥാനങ്ങള്‍, അത്രതന്നെ മൂന്നാം സ്ഥാനങ്ങള്‍, ഗോളടിയിലെ മികവ് -ഇതൊക്കെ ഒരു വശം മാത്രം; എന്നാല്‍, ലോക കപ്പ് ചരിത്രത്തില്‍ ഏറ്റവും അധികം ഗോളുകള്‍ സ്വന്തം വലയില്‍ എത്തിച്ചതിനുള്ള റെക്കോര്‍ഡ് കൈസറിന്‍െറ കുട്ടികള്‍ക്കാണ്. 92 മത്സരങ്ങളില്‍നിന്നായി അവരുടെ വിഖ്യാതരായ ഗോള്‍ കീപ്പര്‍മാര്‍ വഴങ്ങിയത് 112 ഗോളുകളാണ്. ദോഷം പറയരുതല്ളോ 190 എണ്ണം തിരിച്ചുകൊടുത്തിട്ടുണ്ട്.1954ല്‍ ലോക  ചാമ്പ്യന്മാരായപ്പോഴാണ് അവര്‍ ഏറ്റവുമധികം ഗോളുകള്‍ വഴങ്ങിയത് എന്നത് മറ്റൊരു യാഥാര്‍ഥ്യം. 14 ഗോളുകള്‍ അന്നവര്‍ ‘സ്വന്തമാക്കി’!


1930, 34, 38 ലോക കപ്പുകളില്‍നിന്ന്  മാറിനിന്ന ഇംഗ്ളണ്ട് ആദ്യമായി മത്സരിക്കാനത്തെിയത് 1950ല്‍ ആയിരുന്നു. ‘കപ്പ്’ ഫുട്ബാളിന്‍െറ മാതൃഭൂമിക്കു തന്നെയെന്നായിരുന്നു അന്ന് പ്രവചനങ്ങള്‍. അതനുസരിച്ച് ആദ്യമത്സരത്തില്‍ അവര്‍ ചിലിക്കെതിരെ അനായാസമായ രണ്ടു ഗോളുകളുടെ വിജയം നേടി. എന്നാല്‍, തികച്ചും അപ്രതീക്ഷിതമായി അമേരിക്കന്‍ ഐക്യനാടുകളോട് 0-1ന് തോല്‍ക്കുകയും ചെയ്തു. ഇന്നത്തേതുപോലെ തത്സമയ സംപ്രേഷണങ്ങള്‍ ഒന്നുമില്ലാതിരുന്ന അക്കാലത്ത്  ‘കമ്പിയില്ലാക്കമ്പിയായി’രുന്നു വാര്‍ത്താവിനിമയ മാധ്യമം. ‘റസല്‍ക്രോണ്‍’ എന്ന വാര്‍ത്താലേഖകന്‍, കളികഴിഞ്ഞ ഉടന്‍ കമ്പി ഓഫിസിലത്തെി ഡെയ്ലി ടെലിഗ്രാഫിന് ഒരു സന്ദേശമയച്ചു. 0-1ന് അമേരിക്കക്ക് വിജയം. വാര്‍ത്ത ലണ്ടനിലത്തെിയത് 10-1ന് ഇംഗ്ളണ്ടിന് വിജയമെന്ന്. അടുത്ത ദിവസത്തെ ഇംഗ്ളീഷ് പത്രങ്ങളിലൊക്കെ മുന്‍പേജില്‍ തലക്കെട്ട് ഇങ്ങനെ: ‘ഫുട്ബാളിന്‍െറ ഫാദര്‍ലാന്‍ഡ് (ഇംഗ്ളീഷുകാര്‍ക്ക് പിതൃഭൂമിയാണ്) അമേരിക്കയെ ഒന്നിനെതിരെ പത്തു ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചു. ലോക വാര്‍ത്താചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായി ആ വാര്‍ത്ത ഇന്നും നിലനില്‍ക്കുന്നു.

മത്സരത്തില്‍നിന്ന് നേരത്തേ യോഗ്യത നേടാനാകാതെ പുറത്തുപോയ ടീമിലെ അംഗം- ഒരു ലോകകപ്പ് ഫൈനല്‍ റൗണ്ടിലെ ‘ഗോളുകളുടെ രാജകുമാരനായ’ കഥയും കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ ഇടംനേടിയിട്ടുണ്ട്. 1994ലെ അമേരിക്കന്‍ ലോകകപ്പില്‍ ഗ്രൂപ് മത്സരത്തില്‍ ഇന്നത്തെ റഷ്യയുടെ, അരങ്ങേറ്റ മത്സരമായിരുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റശേഷം അവര്‍ കാമറൂണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. തുടര്‍ച്ചയായി അഞ്ചു ഗോളുകള്‍ അടിച്ചുതകര്‍ത്ത ഒലേഗ് സാലെന്‍ഗോ, ആദ്യമത്സരത്തില്‍ സ്വീഡനെതിരെയും ഗോളടിച്ചിരുന്നു. ഒടുവില്‍ ബള്‍ഗേറിയയുടെ  റിസ്റ്റോ സ്റ്റോയ്ച്കോവിനൊപ്പം, ആറു ഗോളുകളുമായി ടോപ്സ്കോററുമായി.
 

റഫറിയുടെ അബദ്ധം
റഫറിയുടെ അബദ്ധം അദ്ദേഹത്തിന്‍െറ പണികളഞ്ഞ സംഭവമാണ് 2006ലെ ജര്‍മന്‍ ലോകകപ്പിന് പറയാനുള്ളത്. ആസ്ട്രേലിയയുമായുള്ള മത്സരത്തിനിടെ ക്രൊയേഷ്യയുടെ യോസിച്ച് സിമോണിച്ചിന് തുടര്‍ച്ചയായ മൂന്നു മഞ്ഞക്കാര്‍ഡുകളാണ് ഇംഗ്ളീഷുകാരന്‍ റഫറി ഗ്രഫാം പോള്‍ കാണിച്ചത്. എന്നാല്‍, അതൊരു ഫലിതമായി കാണാന്‍ ഫിഫ എന്തായാലും തയാറായില്ല. മത്സരം കഴിഞ്ഞയുടനെ ഇംഗ്ളീഷുകാരന്‍ റഫറിക്ക് പെട്ടികെട്ടി സ്ഥലം ഒഴിവാക്കേണ്ടിവന്നു.

ക്രൊയേഷ്യന്‍ താരത്തിന്‍െറ അഭിനയം
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹന്‍ മറ്റൊരു ക്രൊയേഷ്യക്കാരനാണ്. 1998ലെ ഫ്രഞ്ച് ലോകകപ്പിലെ സെമിഫൈനല്‍ മത്സരമാണ് രംഗം. ആതിഥേയരായ ഫ്രാന്‍സും ക്രൊയേഷ്യയും മുഖാമുഖം. പന്തുമായി മുന്നേറിയ ക്രൊയേഷ്യയുടെ സ്ളാവാന്‍ ബിലിച്ച് ഫ്രഞ്ച് പ്രതിരോധ നായകന്‍ ലോറാന്‍ ബ്ളാങ്കുമായി കൂട്ടിയിടിച്ച് നിലംപതിച്ചു. ഒന്നും ആലോചിക്കാതെ റഫറി സ്പെയിന്‍കാരന്‍ ഹേസ്സെമറിയ ഗ്രാസിയാ അറാന്‍ഡാ, ലൊറാന്‍ ബ്ളാങ്കിന് ചുകപ്പുകാര്‍ഡും കാണിച്ചു. എന്നാല്‍, പിന്നീടുള്ള വിഡിയോ പരിശോധനയില്‍ ബ്ളാങ്ക് ബിലിച്ചിനെ മറിച്ചിട്ടത്, കാലില്‍ തട്ടിയിട്ടാണെന്ന് തെളിഞ്ഞിട്ടും തീരുമാനം പുന:പരിശോധിക്കാന്‍ ഫിഫ തയാറായതുമില്ല.

രണ്ടാമത്തെ സൂപ്പര്‍ ‘താര’മായത് ഇറ്റലിയുടെ മാര്‍ക്കോ മറ്റരാസിയായിരുന്നു. ‘സിനദിന്‍ സിദാനെ’ പ്രകോപിപ്പിച്ച കൈയാങ്കളിക്ക് വഴിയൊരുക്കിയ മറ്റരാസിയുടെ അഭിനയപാടവമായിരുന്നു 2006ല്‍ ഇറ്റലിക്ക് കപ്പ് നേടിക്കൊടുത്തത്.
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ‘കാര്‍ഡുകള്‍’ പുറത്തെടുത്ത റഫറിയെന്ന റെക്കോര്‍ഡ്  റഷ്യക്കാരനുള്ളതാണ്. 2006ലെ ജര്‍മന്‍ ലോകകപ്പില്‍, നെതര്‍ലന്‍ഡ്സിനെതിരെയുള്ള പോര്‍ചുഗലിന്‍െറ മത്സരം അറിയപ്പെടുന്നത് ‘ന്യൂറംബര്‍ഗ്  ബാറ്റില്‍’ എന്നാണ്. റഫറി വാലന്‍റീന്‍ ഇവാനോവ് 16  മഞ്ഞക്കാര്‍ഡുകളും നാല് ചുവപ്പ് കാര്‍ഡുകളുമാണ് അന്ന് പുറത്തെടുത്തത്.

സോഫ്റ്റ് കിക്കിനും കിട്ടി ഒരു ചുവപ്പ് കാര്‍ഡ്
1998ലെ ക്വാര്‍ട്ടറില്‍ ഇംഗ്ളണ്ടിനെ നേരിട്ടത് അര്‍ജന്‍റീനയായിരുന്നു. ഫോക്ലന്‍ഡ് ദ്വീപിനുവേണ്ടി ഈ രണ്ട് രാജ്യങ്ങളും അവകാശവാദം ഉന്നയിച്ചതും തുടര്‍ന്ന് യുദ്ധംവരെ അതു ചെന്നത്തെിയതും വലിയ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കിയിരുന്നു. അപ്പോഴാണ് ഫുട്ബാള്‍ യുദ്ധം- മത്സരം 2-2 സമനിലയിലായിരുന്ന നേരം, ഹാഫ്ടൈമിന് നിമിഷങ്ങള്‍ മാത്രം ബാക്കി, അര്‍ജന്‍റീനയുടെ ഡീഗോ സിമിയോണി, ഡേവിഡ് ബെക്കാമിനെ വീഴ്ത്തി. വീണപാടെ ബെക്കാം ചെറിയ ഒരു നെറികേട് കാണിച്ചു. ‘ആരും കാണാമട്ടില്‍ ചെറിയ ഒരു തട്ട്, കാലുകൊണ്ട് സിമിയോണിയുടെ വയറിനിട്ട്, കണ്ടുനിന്ന ഡാനിഷ് റഫറി കിം മില്‍ട്ടണ്‍ നീല്‍സണ്‍ ബക്കാമിനുനേരെ നീട്ടിയതും ചുവപ്പുകാര്‍ഡ്. കോലാഹലമായി, ചെറിയ ഒരു തട്ട് അതായത് ബി.ബി.സി ഭാഷയില്‍ ഒരു ‘സോഫ്റ്റ് കിക്ക്’. തീരുമാനം പുന$പരിശോധിക്കപ്പെട്ടില്ല.
വിജയഗോളും റെഡ്കാര്‍ഡും ഒരേ നിമിഷത്തില്‍
ഈ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഒന്നിച്ച് ആസ്വദിച്ചത് 2002ലെ ഇംഗ്ളണ്ട്, ബ്രസീല്‍ മത്സരത്തിനിടയിലായിരുന്നു. അന്നത്തെ സൂപ്പര്‍സ്റ്റാര്‍ റൊണാള്‍ഡീന്യോയുടെ ഒരു ഗോളിനാണ് ബ്രസീല്‍ ഇംഗ്ളണ്ടിനെ മറികടന്ന് (2:1) സെമിയിലത്തെിയത്. 50ാം മിനിറ്റില്‍, വിജയഗോള്‍ നേടിയ ഉടനെ റൊണാള്‍ഡീന്യോ ഡാനീമില്‍സിനെ മറിച്ചിട്ടു. മെക്സിക്കക്കാരന്‍ റഫറി ഫിലിപ്പേറ്റാസാറിയോ റീസ്പോ ചുവപ്പുകാര്‍ഡും പുറത്തെടുത്തു.
2010ല്‍ കക്കക്കും കിട്ടി ഒരു ചുവപ്പ്  കാര്‍ഡ്, വസ്തുതകള്‍ പരിശോധിച്ചപ്പോള്‍ അതിനുതക്ക കാരണമൊന്നും ഉണ്ടായിരുന്നില്ളെന്നും ഫിഫക്ക് ബോധ്യമായി. ഐവറികോസ്റ്റിനെതിരെയുള്ള മത്സരത്തില്‍ കക്കാ ഐവറികോസ്റ്റ് ഗോളിയെ കൈയേറ്റം ചെയ്തുവെന്നായിരുന്നു മത്സരം നിയന്ത്രിച്ചിരുന്ന റഫറി സ്റ്റെഫാന്‍ ലിനോയ്യുടെ നിഗമനം. ഒന്നും ആലോചിക്കാതെ അദ്ദേഹം ശിക്ഷ വിധിച്ചു.  എന്നാല്‍, സംഗതി വിശകലനം ചെയ്ത ഫിഫയും പുറത്തെടുത്തു ഒരു ചുവപ്പു കാര്‍ഡ് -റഫറിക്ക് സസ്പെന്‍ഷന്‍.
2010ല്‍ ആതിഥേയരുടെ ഗോള്‍കീപ്പര്‍ക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ട ദുര്യോഗമുണ്ടായി. ദക്ഷിണാഫ്രിക്കയുടെ രണ്ടാം മത്സരത്തിലായിരുന്നു സംഭവം. പ്രതിയോഗികള്‍ ഉറുഗ്വായ്. 76ാം മിനിറ്റില്‍ ആല്‍വേര പെരസിനുനേരെ ഒരു കുംഫു പ്രകടനം. ഫലം സ്വിസ് റഫറി മാസിമോ ബുസാക്കോയുടെ വക ഗോളി ഇറ്റു മെലോങ് ക്യൂനെക്ക് ചുവപ്പുകാര്‍ഡ്. എന്നാല്‍, ലോകകപ്പില്‍ പുറത്താക്കപ്പെടുന്ന ആദ്യ ഗോളി 1994ല്‍ ഇറ്റാലിയന്‍ വല കാത്ത ഗ്വിയാന്‍ ലൂക്കാ പാഗലൂക്കയായിരുന്നു; 1970 മുതലായിരുന്നു ലോകകപ്പില്‍ ചുവപ്പു കാര്‍ഡുകളുടെ രംഗപ്രവേശം.

സുവാരസിന്‍െറ  ‘കൈപ്പന്തുകളി’
2010ല്‍ ഉറുഗ്വായ് താരം ലൂയി സുവാരസിന്‍െറ മന$പൂര്‍വമായ ‘കൈപ്പന്തുകളി’യാണവരെ രക്ഷിച്ചത് എന്നതും ഫുട്ബാള്‍ ചരിത്രമായി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി, ഘാനയുടെ ഗിയാന്‍ ഗോള്‍കീപ്പറെയും വെട്ടിച്ച് പന്ത് വലക്കകത്തേക്കു പായിക്കുന്ന നിമിഷം. എവിടെനിന്നോ പാഞ്ഞത്തെിയ സുവാരസ് പന്ത് ഹാന്‍ഡ്ബാള്‍ കളിക്കാരനെപ്പോലെ പിടിച്ച് നിലത്തിട്ടു. ഗോളാകേണ്ട പന്ത് പെനാല്‍ട്ടി, ഗിയാന്‍ അത് ഉയര്‍ത്തിയടിച്ച്  നഷ്ടമാക്കി. മത്സരം സമനില. എക്സ്ട്രാ സമയം, പിന്നെ ഷൂട്ടൗട്ട്.  ഘാനക്ക് എന്നും ഓര്‍ത്തുകരയാനുള്ള നിമിഷമായതുമാറി -ഉറുഗ്വായ് സെമിയിലും.
2010ല്‍ ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ചിരുന്നത് ഇംഗ്ളീഷ് പൊലീസ് ഓഫിസറായിരുന്ന ഹോവാര്‍ഡ് വെബ് ആയിരുന്നു. ഒരു റഫറിയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം. ലോകകപ്പിലെ രണ്ടാമത്തെ റെക്കോഡ് ‘ഫൗള്‍ വിളി’. സ്പെയിനും ഹോളണ്ടുമായിട്ടുള്ള കലാശക്കളിയില്‍ വെബ് പുറത്തെടുത്തത് 14 മഞ്ഞക്കാര്‍ഡും ഒരു ‘ചുവപ്പന്‍’ കാര്‍ഡും. അധിക മഞ്ഞക്കാര്‍ഡും ഹോളണ്ടുകാര്‍ക്കായിരുന്നു. മാത്രമല്ല, കലാശക്കളിയില്‍ ചുവപ്പനായി പുറത്തായതും ഒരു ‘ഓറഞ്ചുനിറ’ക്കാരന്‍, ഹോളണ്ടിന്‍െറ ജോണ്‍ ഹെറ്റിങ്.  ഇതിനുമുമ്പ് മറ്റു നാലു പേര്‍ ലോകകപ്പ് കലാശക്കളിയില്‍ ‘ചുവപ്പുകാര്‍ഡ് കണ്ട്’ പുറത്തുപോയിരുന്നു.  കൂട്ടത്തില്‍ സിനദിന്‍ സിദാനും പെടും!
                                                                                                                                                  തുടരും.....

ഗതാഗത നിയമലംഘനം കണ്ടെത്താന്‍ ദുബൈ പൊലീസ് ഗൂഗ്ള്‍ ഗ്ളാസണിയുന്നു

Posted: 23 May 2014 11:36 PM PDT

Image: 

ദുബൈ: കാമറ ലെന്‍സുകള്‍ക്കും റഡാര്‍ രശ്മികള്‍ക്കുമപ്പുറം കണ്ണെത്താന്‍ ദുബൈ പൊലീസ് ഗൂഗ്ള്‍ ഗ്ളാസ് അണിഞ്ഞേക്കും. ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താനാണ് പൊലീസ് ഗൂഗ്ള്‍ ഗ്ളാസ് ഉപയോഗിക്കുക. ഗൂഗ്ള്‍ ഗ്ളാസും രണ്ട് ആപ്ളിക്കേഷനുകളും സംയോജിപ്പിച്ച് നിയമലംഘനം കണ്ടെത്തുന്ന സാങ്കേതികവിദ്യ ദുബൈ പൊലീസ് സമാര്‍ട്ട് സേവന വകുപ്പിന്‍െറ പരീക്ഷണത്തിലാണ്.
നിയമലംഘനം നടത്തുന്ന വാഹനത്തിന്‍െറ ഗൂഗ്ള്‍ ഗ്ളാസ് ഉപയോഗിച്ചെടുക്കുന്ന ഫോട്ടോ നിമിഷങ്ങള്‍ക്കകം പൊലീസ് വകുപ്പിന്‍െറ കമ്പ്യൂട്ടറിലേക്ക് അപ്ലോഡ് ചെയ്യുന്ന ആപ്ളിക്കേഷനാണ് ഇതിലൊന്ന്.
പിടികിട്ടാനുള്ള വാഹനങ്ങള്‍ കണ്ടെത്താനുള്ളതാണ് രണ്ടാമത്തെ ആപ്ളിക്കേഷന്‍. പരീക്ഷണം വിജയിച്ചാല്‍ ഗതാഗത നിയമലംഘകരെ പൊലീസിന് എളുപ്പത്തില്‍ പിടികൂടാനാവും.  ഗൂഗ്ള്‍ ഗ്ളാസിന്‍െറ വശങ്ങളില്‍ പൊലീസ് സ്പര്‍ശിക്കുന്നതോടെ ഫോട്ടോ എടുക്കപ്പെടുകയും ഫോട്ടോ എടുത്ത തിയതി, സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തുകയും ചെയ്യും.
പിടികിട്ടാനുള്ള വാഹനം കണ്ടെത്താന്‍ പൊലീസിന് ഗൂഗ്ള്‍ ഗ്ളാസ് ധരിച്ച് വാഹനത്തിന്‍െറ ലൈസന്‍സ് പ്ളേറ്റിലേക്ക് നോക്കിയാല്‍ മാത്രം മതിയാവും. അപ്പോഴേക്കും ഗതാഗത വകുപ്പിന്‍െറ രേഖകളില്‍നിന്ന് വാഹനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും.
 

സല്‍മാന്‍ ഖാന്റെ പിതാവിന് മോദിയുടെ ക്ഷണം

Posted: 23 May 2014 11:25 PM PDT

Image: 

ന്യൂഡല്‍ഹി: തിരക്കഥാകൃത്തും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍െറ പിതാവുമായ സലീംഖാന് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളുടെ കൂട്ടത്തിലാണ് സലീംഖാന്‍െറ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മോദിയുമായി അടുത്ത ബന്ധമാണ് സലീംഖാന്‍െറ കുടുംബത്തിനുള്ളത്. ബോളിവുഡില്‍ മോദിയെ പരസ്യമായി പിന്തുണച്ച അപൂര്‍വം പേരില്‍ ഒരാളാണ് സലീംഖാന്‍. സലീംഖാനാണ് മോദിയുടെ ഉര്‍ദുവിലുള്ള ഒൗദ്യോഗിക വെബ്സൈറ്റ് ബാന്ദ്രയിലെ വീട്ടില്‍വെച്ച് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് മോദിയോടൊപ്പം അഹ്മദാബാദില്‍ നടന്ന ചടങ്ങില്‍ പട്ടം പറത്തിക്കൊണ്ട് സല്‍മാന്‍ ഖാനും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആരോഗ്യമുണ്ടെങ്കില്‍ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സലീംഖാന്‍ പങ്കെടുക്കുമെന്ന് സല്‍മാന്‍ അറിയിച്ചു.  

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, രജനി കാന്ത്, ഗായിക ലതാ മങ്കേഷ്കര്‍ തുടങ്ങിയവരാണ് ചലച്ചിത്രലോകത്തു നിന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍. മുന്‍ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, എ.പി.ജെ അബ്ദുല്‍ കലാം, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മോദിയുടെ അമ്മ ഹിരാബെന്‍ എന്നിവരും തിങ്കളാഴ്ച രാഷ്ട്രപതി ഭവന്‍െറ മുറ്റത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാവും.

പ്രാപിടിയന്‍ പക്ഷിയുടെ ഡോക്യുമെന്‍ററിയുമായി മലയാളി ഡോക്ടര്‍

Posted: 23 May 2014 11:09 PM PDT

Image: 

റിയാദ്: പ്രാപിടിയന്‍ (ഫാല്‍ക്കണ്‍) പക്ഷികളെയും അവയെ ഉപയോഗിച്ച് ഇര പിടിക്കുന്നതിന്‍െറ രീതിയേയും കുറിച്ച് രണ്ടു ഭാഷകളിലായി മലയാളിയ ഡോക്ടറുടെ നേതൃത്വത്തില്‍ ഡോക്യുമെന്‍ററി ഒരുങ്ങുന്നു. ഫാല്‍ക്കണുകളെ കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച ഏക ഇന്ത്യക്കാരനും കാലിക്കറ്റ് വാഴ്സിറ്റി സുവോളജി വിഭാഗം അസി. പ്രഫസറും പരിസ്ഥിതി പഠന വിഭാഗം സ്പെഷല്‍ ഓഫിസറുമായ ഡോ. സുബൈര്‍ മേടമ്മലാണ് ഇതിന്‍െ പിറകില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം കഴിഞ്ഞ ദിവസം റിയാദിലത്തെി. സൗദിയുള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളില്‍ ചിത്രീകരിച്ച് അറബി, ഇംഗ്ളീഷ് ഭാഷകളില്‍ ഡോകുമെന്‍ററി പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സുബൈര്‍ പറഞ്ഞു. ഫാല്‍ക്കണ്‍ പക്ഷി ഇനങ്ങള്‍, അവയുടെ ജീവിത ചക്രം, ഇര പിടിക്കല്‍, മനുഷ്യനുമായുള്ള ചങ്ങാത്തം തുടങ്ങി സമഗ്ര സ്വഭാവത്തിലുള്ള ഡോകുമെന്‍ററിയാണ് ഒരുങ്ങുന്നത്. സൗദി സര്‍ക്കാറിന് കീഴിലുള്ള റിയാദിലെ ഫഹദ് ബിന്‍ സുല്‍ത്താന്‍ ഫാല്‍ക്കണ്‍ സെന്‍ററിനെ ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ദമ്മാം, അല്‍ഖോബാര്‍ എന്നിവിടങ്ങളിലുള്ള ഫാല്‍ക്കണ്‍ ക്ളിനിക്കുകള്‍, ജിദ്ദയിലെ ഫാല്‍ക്കണ്‍ സെന്‍റര്‍ എന്നിവയുമായും ബന്ധപ്പെട്ട് ഡോകുമെന്‍ററിക്കാവശ്യമായ കാര്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്.
ഫാല്‍ക്കണിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഡോകുമെന്‍ററി ചിത്രീകരിക്കും. ആറു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് പദ്ധതി. അക്ബര്‍ ട്രാവല്‍സാണ് പ്രാഥമിക പങ്കാളി. അറബ് സംസ്കാരത്തിലും ചരിത്രത്തിലും താല്‍പര്യമുള്ള വ്യവസായ സംരഭകരെ സ്പോണ്‍സര്‍മാരാക്കാന്‍ താല്‍പര്യമുണ്ടെന്ന് ഡോ. സുബൈര്‍ പറഞ്ഞു.
വര്‍ഷം തോറും യു.എ.ഇയില്‍ നടക്കുന്ന ലോക പ്രശസ്തമായ അറബ് ഹണ്ടിങ് ഷോയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവാണ് ഇദ്ദേഹം. അബൂദബി ആസ്ഥാനമായുള്ള എമിറേറ്റ്സ് ഫാല്‍ക്കണേഴ്സ് ക്ളബില്‍ അംഗത്വമുള്ള ഏക അനറബി. ലണ്ടന്‍ ആസ്ഥാനമായുള്ള ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണലിന്‍െറ ഒൗട്ട്സ്റ്റാന്‍റിങ് യങ് പേഴ്സണാലിറ്റിക്കുള്ള ദേശീയ അവാര്‍ഡുള്‍പ്പെടെയുള്ളവ ലഭിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഇദ്ദേഹം അടുത്തിടെ ചൈനയിലെ നാന്‍ജിങ് ഇന്‍റര്‍നാഷണല്‍ എക്സ്പോ സെന്‍ററില്‍ ‘ജൈവവൈവിധ്യവും പരിസ്ഥി സന്തുലനവും’ എന്ന വിഷയത്തിലുള്ള ലോക പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കേണ്ടി വന്നത് പന വെരുക് എന്‍ജിനില്‍ കുടുങ്ങിയതിനാലാണെന്ന് സ്ഥിരീകരിച്ചത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹം നടത്തിയ വിദഗ്ധ പരിശോധനയിലാണ് പക്ഷി ഇടിച്ചല്ല എന്‍ജിന്‍ തകരാറായതെന്ന് വ്യക്തമായത്. കാലിക്കറ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഡോ. സുബൈറിന്‍െറ നേതൃത്വത്തില്‍ ഒന്നര കോടി രൂപയുടെ പദ്ധതി നിര്‍ദേശം കാലിക്കറ്റ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിട്ടുണ്ട്. ഈ പദ്ധതി നിര്‍ദേശം മേഖലാ കേന്ദ്രമായ ചെന്നൈയില്‍ വിദഗ്ധ പരിശോധനയിലാണ്. അടുത്തിടെ നെടുമ്പാശ്ശേരി വിമാനത്താവള അധികൃതര്‍ വിമാനത്താവളത്തിലെ പക്ഷി ശല്യം കുറക്കാന്‍ ഫാല്‍ക്കണുകളെ ഉപയോഗിച്ചുള്ള നൂതന മാര്‍ഗം നടപ്പാക്കാന്‍ ഇദ്ദേഹത്തിന്‍െറ ഉപദേശം തേടിയിരുന്നു. തിരൂര്‍ വാണിയന്നൂര്‍ മേടമ്മല്‍ കുഞ്ഞൈദ്രുഹാജിയുടേയും കെ.വി. ഫാത്തിമയുടേയും മകനായ സുബൈറിന്‍െറ ഭാര്യ സജിത വളവന്നൂര്‍ ബാഫഖി യതീംഖാന ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ളസ്ടു അധ്യാപികയാണ്. മക്കള്‍: ആദില്‍ സുബൈര്‍, അമല്‍ സുബൈര്‍, അല്‍ഫ സുബൈര്‍. സൗദയിലുള്ള ഡോ. സുബൈറുമായി 0597350157 എന്ന നമ്പറില്‍ ബന്ധപ്പെടാം.
 

ലോകകപ്പ് ഖത്തറിന് നല്‍കിയതില്‍ തെറ്റില്ളെന്ന് മിഷല്‍ പ്ളാറ്റീനി

Posted: 23 May 2014 10:56 PM PDT

Image: 

ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റ് നടത്താന്‍ ഖത്തറിന് അവസരം നല്‍കിയതില്‍ ഒരു തെറ്റുമില്ളെന്ന് യുവേഫ പ്രസിഡന്‍റ് മിഷല്‍ പ്ളാറ്റീനി. ചൂട് കാലാവസ്ഥ പരിഗണിക്കാതെ ഖത്തറില്‍ ലോകകപ്പ് നടത്താന്‍ തീരുമാനിച്ചത് വിമര്‍ശിച്ച് സെപ് ബ്ളാറ്റര്‍ നടത്തിയ പ്രസ്താവന അദ്ദേഹം തള്ളിക്കളഞ്ഞു. 2022 ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റിനായുള്ള ലേലത്തില്‍ ഖത്തറിനെ നിരുപാധികം പിന്തുണച്ചയാളാണ് യുവേഫ പ്രസിഡന്‍റ്.
എന്നാല്‍ കപ്പ് ഖത്തറില്‍ നടത്താന്‍ തീരുമാനിച്ചതിനെ നിരന്തരം വിമര്‍ശമുയരുന്നുണ്ട്. ഖത്തറിലെ കാലാവസ്ഥയും തൊഴില്‍ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതിനെതിരെ വിമര്‍ശനമുയര്‍ത്തുന്നത്. ഈയിടെ സ്വിസ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് ഫിഫയുടെ തീരുമാനം തെറ്റായിപ്പോയെന്ന് സെപ് ബ്ളാറ്ററും അഭിപ്രായപ്പെട്ടത്. ‘വലിയൊരു തെറ്റായിപ്പോയി ആ തീരുമാനം. ഖത്തറില്‍ ടൂര്‍ണ്ണമെന്‍റ് നടക്കുന്ന സമയത്ത് കനത്ത ചൂടായിരിക്കുമെന്ന് ടെക്നിക്കല്‍ കമ്മിറ്റി പറഞ്ഞതാണ്. എന്നാല്‍ എക്സിക്യുട്ടീവിലെ ഭൂരിഭാഗം പേരും ഖത്തറിനെ അനുകൂലിക്കുകയായിരുന്നു’- അദ്ദേഹം പറഞ്ഞു. എന്നാല്‍, വാര്‍ത്ത വിവാദമായതോടെ ഫിഫ ഇത് തിരുത്തിയിരുന്നു.
ഇപ്പോള്‍ ബ്ളാറ്റററുടെ ഈ അഭിപ്രായത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് പ്ളാററീനി രംഗത്തത്തെിയത്. കപ്പ് നടത്താനുള്ള വോട്ടിങ് പ്രക്രിയയില്‍ ഖത്തറിനനുകൂലമായ തീരുമാനമെടുത്തത് തികച്ചും ശരിയായിരുന്നു. ഞാന്‍ ഖത്തറിനാണ് വോട്ട് ചെയ്തത്. ചെയ്തത് തെറ്റാണെന്ന വിശ്വാസം ഇപ്പോഴുമെനിക്കില്ല. ബി ഇന്‍ സ്പോര്‍ട്സിന് അനുവദിച്ച അഭിമുഖത്തില്‍ പ്ളാറ്റീനി പറഞ്ഞു.

മോദിയുടെ സത്യപ്രതിജ്ഞ: നവാസ് ശരീഫ് പങ്കെടുക്കും

Posted: 23 May 2014 10:56 PM PDT

Image: 

ന്യൂഡല്‍ഹി: തിങ്കളാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ മുസ് ലിം ലീഗ്-നവാസിന്‍െറ വക്താവ് താരിഖ് അസീമാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച പാക് വിദേശകാര്യ വകുപ്പിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന.

ഡല്‍ഹിയിലെത്തുന്ന നവാസ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, നരേന്ദ്ര മോദി എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. പാക് വിദേശകാര്യ മന്ത്രിയെ കൂടാതെ നവാസിന്‍െറ മകളും യുവജനക്ഷേമ പരിപാടികളുടെ അധ്യക്ഷയുമായ മറിയം ശരീഫ്, വിദേശകാര്യ-സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്, വിദേശകാര്യ സെക്രട്ടറി താരിഖ് ഫത്തേമി അടക്കം ആറംഗ സംഘം നവാസിനെ അനുഗമിക്കും.

സത്യപ്രതിജ്ഞാ ചടങ്ങില്‍ നവാസ് ശരീഫ് പങ്കെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമിട്ടത്. നവാസ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പാക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ചൈനാ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ വിദേശകാര്യ സെക്രട്ടറിയാണ് വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

അഫ്ഗാനിസ്താന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായി, ശ്രീലങ്ക പ്രസിഡന്‍റ് മഹിന്ദ രാജപക്സ, ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന വാജിദിന്‍െറ പ്രതിനിധി, മാലദ്വീപ് പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ ഖയ്യം, ഭൂട്ടാന്‍ പ്രസിഡന്‍റ് യിയേന്‍ചെന്‍ ടിസെറിങ്, നേപ്പാള്‍ പ്രധാനമന്ത്രി സുഷീല്‍ കൊയ് രാള എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്ന വിവരം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
 

അവധിക്കാലമത്തെുന്നു; വിമാനകമ്പനികള്‍ക്ക് കൊയ്ത്തുകാലം

Posted: 23 May 2014 10:45 PM PDT

Image: 

മസ്കത്ത്: ഒമാനില്‍ അവധിക്കാലമത്തെിയതോടെ വിമാനകമ്പനികളുടെ കൊയ്ത്തുകാലം ആരംഭിച്ചു.കേരള സെക്ടറിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. ഈ മാസം 27 മുതലാണ് തിരക്ക് വര്‍ധിക്കുന്നത്. പല വിമാനങ്ങളിലും ടിക്കറ്റുകള്‍ കിട്ടാനില്ലാത്തതും കിട്ടുന്ന ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടി വരുന്നതും അത്യാവശ്യത്തിന് നാട്ടില്‍ പോവുന്നവരെ കൂഴക്കും. നാട്ടില്‍ നിന്ന് അവധിയാഘോഷിക്കാന്‍ ഒമാനിലത്തെിയ കുടുംബങ്ങള്‍ തിരിച്ചു പോവാന്‍ തുടങ്ങിയതോടെയാണ് ഒമാനില്‍ നിന്നുള്ള വിമാനങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നത്. കോഴിക്കോട് സെക്ടറിലാണ് ടിക്കറ്റ് അടുത്ത മാസങ്ങളില്‍ കിട്ടാക്കനിയാവുക.
ഒമാനില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ കുറവാണ് കോഴിക്കോട്ടേക്ക് യാത്രക്കാരെ കുഴക്കുന്നത്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കോഴിക്കോട് സെക്ടറില്‍ ഒമാന്‍ എയറും, എയര്‍ ഇന്ത്യ എക്പ്രസും മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഒമാന്‍ എയര്‍ മാത്രമാണ് ദിവസവും സര്‍വീസ് നടത്തുന്നത്.
അടുത്ത മാസം ആദ്യവാരത്തോടെ ഒമനിലെ ഇന്ത്യന്‍ സ്കുളുകള്‍ വേനല്‍ അവധിക്ക് അടക്കാന്‍ തുടങ്ങുന്നത് ജൂണ്‍ മാസത്തില്‍ തിരക്കിന് കാരണമാക്കുന്നത്. ജൂലൈ മാസത്തില്‍ പെരുന്നാള്‍ അവധി തിരക്കും ആഗസ്തിലെ ഓണ തിരക്കും വിമാന കമ്പനികള്‍ക്ക് അനുഗ്രഹമാവും. റമദാന്‍ കഴിയുന്നതോടെ സ്വദേശികള്‍ വിനോദ സഞ്ചാരത്തിന് ഇന്ത്യയിലേക്ക് പോവുന്നതും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് അനുഗ്രഹമാവും. ഒമാനികളുടെ പ്രധാന ടുറിസ്റ്റ് കേന്ദ്രമായ തായ്ലന്‍റിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലക്ക് അനുഗ്രഹമാവുന്നത്. ഇനി ആഗ്സ്ത് ആദ്യ പകുതിയിലും സെപ്തബറിലും മാത്രമാണ് വിമാനക്കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത.
അടുത്ത മാസം മുതല്‍ കേരള സെക്ടറിലേക്ക് എയര്‍ ഇന്ത്യ എക്പ്രസ് ഒഴികെയുള്ള വിമാന കമ്പനികള്‍ വണ്‍വേക്ക് 150 റിയാലില്‍ കൂടുതലാണ് ഈടാക്കുന്നത്.
എയര്‍ ഇന്ത്യ എക്പ്രസിന്‍െറ റീഫണ്ട്, യാത്രമാറ്റല്‍ തുടങ്ങിയ ആനുകൂല്യങ്ങളില്ലാത്ത എക്പ്രസ് വല്യൂ ടിക്കറ്റുകള്‍ക്ക് പോലും വണ്‍വേക്ക് 117 റിയാല്‍ നല്‍കേണ്ടി വരും. ഇത് ചില ദിവസങ്ങളില്‍ 130 റിയാല്‍ വരെ എത്തുന്നുണ്ട്. ജൂണിലെ യാത്രാ തീയ്യതി മാറ്റുന്നതടക്കമുള്ള ആനകൂല്യമുള്ള ഫ്ളക്സി ടിക്കറ്റുകള്‍ക്ക് വണ്‍വേക്ക് 200 റിയാലില്‍ കൂടുതല്‍ നല്‍കേണ്ടി വരും. കേരള സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്ന ഒമാന്‍ എയര്‍, ജെറ്റ് എയര്‍ തുടങ്ങിയ വിമാനങ്ങള്‍ക്ക് വരും മാസങ്ങളില്‍ റിട്ടണ്‍ ടിക്കറ്റിന് 270 റിയാലിന് മുകളില്‍ നല്‍കേണ്ടി വരും.
ഒമാന്‍ എയറും എയര്‍ഇന്ത്യ എക്പ്രസും മാത്രം സര്‍വീസ് നടത്തുന്ന കോഴിക്കോട് സെക്ടറിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. അടുത്ത മാസത്തിലെ ചില ദിവസങ്ങളില്‍ ഒമാന്‍ എയര്‍ വണ്‍വേക്ക് 190 വരെ ഈടാക്കുന്നുണ്ട്. ഈ മാസം 30 മുതല്‍ പല ദിവസങ്ങളിലും വണ്‍വേക്ക് 130 റിയാലാണ് എയര്‍ ഇന്ത്യ എക്പ്രസ് ഈടാക്കുന്നത്.
ചില ദിവസങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്ത അവസ്ഥയും കോഴിക്കോട് സെക്ടറിലുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കോഴിക്കോട് സെക്ടറില്‍ മറ്റു വിമാനങ്ങള്‍ സര്‍വീസ് നടത്താത്തതാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരാന്‍ കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. നിരവധി വിമാനക്കമ്പനികള്‍ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താന്‍ തയ്യാറാണെങ്കിലും സര്‍വീസ് നടത്താന്‍ അനുവാദം ലഭിക്കാത്തതാണ് ഇതിന് തടസ്സമാവുന്നത്.
കോഴിക്കോട്ടേക്ക് മറ്റ് വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അവസരം നലകണമെന്ന ആവശ്യവും പ്രവാസികള്‍ ഉയര്‍ത്തുന്നുണ്ട്.ഫൈ്ള ദുബൈ കൊച്ചിയിലേക്ക് മസ്കത്തില്‍ നിന്ന് ഉടന്‍ സര്‍വീസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് അനുഗ്രഹമാവും.
 

ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടി വിട്ടേക്കും

Posted: 23 May 2014 10:40 PM PDT

Image: 

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗാസിയാബാദില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ഷാസിയ ഇല്‍മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നേതൃത്വത്തോടുള്ള അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗാസിയാബാദ് മണ്ഡലം നല്‍കിയതില്‍ ഷാസിയ അതൃപ്തയായിരുന്നു.

ഡല്‍ഹിയിലെ ഏഴ് മണ്ഡലത്തില്‍ ഏതെങ്കിലുമൊന്നില്‍ മത്സരിക്കാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലും ഷാസിയ പരാജയപ്പെട്ടിരുന്നു. മധ്യപ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ ഷാസിയ ഇല്‍മിയുടെ നേര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ളെറിഞ്ഞ സംഭവവും ഉണ്ടായി.

മാധ്യമപ്രവര്‍ത്തകയായിരുന്ന ഷാസിയ ഇല്‍മി അണ്ണാഹസാരെയുടെ അഴിമതിവിരുദ്ധ മുന്നേറ്റത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്.

മന്ത്രിസഭാ പുനഃസംഘടന: പരസ്യ പ്രതികരണത്തിനില്ളെന്ന് ഉമ്മന്‍ചാണ്ടി

Posted: 23 May 2014 10:00 PM PDT

Image: 

തൃശൂര്‍: മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് പ്രതികരിക്കാനില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി പരിഗണിക്കാനിരിക്കുന്ന കാര്യങ്ങളെകുറിച്ച് ഇനി പരസ്യമായി പ്രതികരിക്കില്ളെന്നും വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു.

തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP