സ്വാഗതം
WELCOME

News Update..

Friday, September 27, 2013

ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കം Madhyamam News Feeds

ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കം Madhyamam News Feeds

Link to

ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

Posted: 26 Sep 2013 11:55 PM PDT

വള്ളിക്കുന്ന്: ജില്ലാ അത്ലറ്റിക്ചാമ്പ്യന്‍ഷിപ്പ് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ തുടങ്ങി.  മിനി വിഭാഗത്തില്‍ ഐഡിയല്‍ കടകശ്ശേരി ജേതാക്കളായി. 162 പോയന്‍റ് നേടിയാണ് ഐഡിയല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 122 പോയന്‍റ് നേടിയ മാറഞ്ചേരി ഹില്‍ടോപ്പ് സ്കൂള്‍ രണ്ടാംസ്ഥാനത്തെത്തി. 99 പോയന്‍റുമായി ചെറുകര എം.ഐ.സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
10, 12, 14 വയസ്സില്‍ താഴെയുള്ള വിഭാഗങ്ങളുടെ മത്സരങ്ങളാണ് മിനി അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലുള്‍പ്പെടുന്നത്. 16, 18, 20 വയസ്സില്‍ താഴെയുള്ളവരുടെയും 20 വയസ്സിന് മുകളിലുള്ളവരുടെയും മത്സരങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടക്കും. 93 വീതം ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലാ കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
അത്ലറ്റിക്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം. വേലായുധന്‍കുട്ടി, കെ.എ. മജീദ്, മുഹമ്മദ് കാസിം, കെ. അബ്ദുല്‍ ഖാദര്‍, യു.പി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

അമീര്‍ ജോണ്‍ കെറിയുമായി കൂടിക്കാഴ്ച നടത്തി

Posted: 26 Sep 2013 11:15 PM PDT

Image: 

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമേരിക്കന്‍ വിദേശകാര്യ സക്രട്ടറി ജോണ്‍കെറിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തെ ഖത്തര്‍ സ്ഥിരം പ്രതിനിതിസംഘം ആസ്ഥാനത്തായിരുന്ന കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും അറബ് മേഖലയിലെ പ്രശ്നങ്ങളും ഇരുവരും ചര്‍ച്ച നടത്തി. ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും ചര്‍ച്ചയില്‍ വിഷയമായി.
സിറിയയിലേക്കുള്ള അന്താരാഷ്ട്ര ദൂതന്‍ അക്ദര്‍ അല്‍ ഇബ്രാഹീമിയെയും അമീര്‍ സ്വീകരിച്ചു. സിറിയയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. ചര്‍ച്ചകളില്‍ അമീറിനൊപ്പമുള്ള ഔദ്യാഗിക സംഘാംഗങ്ങളും പങ്കെടുത്തു.

ഇനി നിഷേധ വോട്ടുമാവാം

Posted: 26 Sep 2013 10:59 PM PDT

Image: 

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത എല്ലാ സ്ഥാനാര്‍ഥികളെയും നിരാകരിച്ച് വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്ക്  സുപ്രീംകോടതിയുടെ അനുമതി. രാജ്യത്തെ വോട്ടര്‍മാരുടെ ചരിത്രപരമായ അവകാശമായി വ്യാഖ്യാനിക്കപ്പെടുന്ന നിഷേധവോട്ടിന് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇത് അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാന്‍  സുപ്രീംകോടതി തെരഞ്ഞെടുപ്പിന് കമ്മീഷന് നിര്‍ദേശം നല്‍കി. കോടതിയുടെ തീരുമാനത്തില്‍ അനുകൂല നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. വിധി സ്വാഗതാര്‍ഹമെന്ന് കമ്മീഷന്‍ പ്രതികരിച്ചു.
നിഷേധവോട്ട് രേഖപ്പെടുത്തുന്നതിന് വോട്ടിംഗ് യന്ത്രത്തിന്‍്റെ അവസാനത്തില്‍ പ്രത്യേക ബട്ടണ്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശം നല്‍കി. ലോകത്ത് 13 രാജ്യങ്ങളില്‍ നിഷേധവോട്ടിന് അനുമതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പില്‍ കാര്യക്ഷമമായ മാറ്റത്തിന് നിഷേധവോട്ട് വഴിതെളിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സംശുദ്ധരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിന് നിര്‍ബന്ധിക്കപ്പെടുമെന്നും കോടതി പറഞ്ഞു. സ്ഥാനാര്‍ഥികളെ നിരസിക്കുന്നതിന് നിലവില്‍ വകുപ്പുകള്‍ ഇല്ല എന്നതിനാല്‍  വോട്ടര്‍മാരുടെ ഈ നിഷേധത്തിന് തെരഞ്ഞെടുപ്പിന്‍്റെ ഫലത്തില്‍ സ്വാധീനം ചെലുത്താനാവുന്നില്ല. ജനാധിപത്യത്തില്‍ സ്ഥാനാര്‍ഥികളെ അംഗീകരിക്കുന്നതോടൊപ്പം അംഗീകരിക്കാതിരിക്കാനും രാജ്യത്തെ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. പാര്‍ലമെന്‍്റില്‍ ബില്‍ പാസാക്കുമ്പോള്‍ അത് അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും വിട്ട് നില്‍ക്കാനും അംഗങ്ങള്‍ക്ക് അവസരമുണ്ട്. ഈ അവസരം തെരഞ്ഞെടുപ്പില്‍ പൗരന്‍മാര്‍ക്കും ഉണ്ടാവണമെന്ന് കോടതി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പീപ്പ്ള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന എന്‍.ജി.ഒ നല്‍കിയ കേസില്‍ അന്തിമവാദം കേട്ടതിനുശേഷമാണ് നിഷേധവോട്ടിന് കോടതി അനുമതി നല്‍കിയത്.

എന്നാല്‍, ഈ നീക്കത്തെ കേന്ദ്രം എതിര്‍ത്തു. തെരഞ്ഞെടുപ്പ് എന്നത് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാനാണെന്നും നിരാകരിക്കാനല്ളെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, നിഷേധ വോട്ടിനുള്ള ബട്ടണ്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ശരിയായ രീതിയില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രയാസം സൃഷ്ടിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.  
 

ചെന്നിത്തലയുടെ പരാമര്‍ശം സര്‍ക്കാറിനെതിരെയല്ല -മുഖ്യമന്ത്രി

Posted: 26 Sep 2013 10:43 PM PDT

Image: 

തിരുവനന്തപുരം: സുതാര്യതയില്ലാത്ത ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പില്ളെന്ന കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം സംസ്ഥാന സര്‍ക്കാരിനെതിരെയല്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വര്‍ണക്കടത്ത് പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന്
 സുതാര്യതയില്ലാത്ത സര്‍ക്കാരിന് നിലനില്‍പ്പില്ളെന്നും എന്തെങ്കിലും മറച്ചുവെച്ചാല്‍ അത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും ചെന്നിത്തല പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് സര്‍ക്കാരിനെതിരെയല്ല എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

 നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവസ്വഭാവമുള്ളതാണെന്നും മുഴുവന്‍ ആരോപണങ്ങളെപ്പറ്റിയും സമഗ്ര അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

തുടര്‍ച്ചയായി ആരോപണം ഉയരുന്ന സാഹചര്യത്തില്‍ സ്വന്തം ഓഫിസില്‍ പൊളിച്ചെഴുത്ത്  ആവശ്യമാണോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ സംഘാടക റോളില്‍ മലയാളിയും

Posted: 26 Sep 2013 10:31 PM PDT

Image: 

ദുബൈ: അടുത്തമാസം യു.എ.ഇയില്‍ ആരംഭിക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്ബാളില്‍ സംഘാടക റോളില്‍ മലയാളിയും. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സി.കെ.പി ഷാനവാസിനാണ് ഈ അപൂര്‍വ അവസരം ലഭിച്ചത്. കളിക്കളത്തിലേക്കാവശ്യമായ മുഴുവന്‍ ഉപകരണങ്ങളും യഥാസമയം എത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമുള്ള ലോജിസ്റ്റിക് വിഭാഗം മാനേജരായിട്ടാണ് ഈ 33കാരനെ ലോക ഫുട്ബാള്‍ ഫെഡറേഷന്‍  (ഫിഫ) നിയമിച്ചത്.
 ഫ്ളഡ്ലൈറ്റിന്റെ ഫിലമെന്റ് മുതല്‍ കളിക്കാര്‍ക്കുള്ള ഐസ് വരെ ഫിഫയുടെ മാനദണ്ഡമനുസരിച്ച് കൃത്യമായി എത്തിച്ചുകൊണ്ടിരിക്കണം. തങ്ങള്‍ ആതിഥ്യമരുളുന്ന ഏറ്റവും വലിയ ഫുട്ബാള്‍ ടൂര്‍ണമെന്റ് വന്‍ വിജയമാക്കാനായി യു.എ.ഇ കൊണ്ടുപിടിച്ചുശ്രമിക്കുകയാണ്.പിഴവില്ലാത്ത സംഘാടക സംവിധാനമാണ് ഇതിന് ഒരുക്കിയിരിക്കുന്നത്. അതിന്റെ ഭാഗമാവുകയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ പഴയ കളിക്കാരന്‍ കൂടിയായ ഷാനവാസ്. ടുര്‍ണമെന്റ് നടത്തിപ്പിന്റെ മൊത്തം മേല്‍നോട്ടം വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഷാനവാസുണ്ട്. ഈ കമ്മിറ്റിയിലെ ഏക മലയാളിയാണ് കേരളത്തിലെ പ്രമുഖ കായിക സംഘാടകനായ പ്രഫ.ടി.എം.അബ്ദുറഹിമാന്റെ മകനായ ഷാനവാസ്.
മത്സരം നടക്കുന്ന ആറു മുഖ്യവേദികളിലും പങ്കെടുക്കുന്ന 24 ടീമുകള്‍ക്കായി ഒരുക്കുന്ന 25 പരിശീലന ഗ്രൗണ്ടുകളിലും പോസ്റ്റ് സ്ഥാപിക്കുന്നത് മുതല്‍ ഡ്രസ്സിങ് റൂം ഒരുക്കുന്നത് വരെ ഷാനവാസിന്റെ ചുമതലയാണ്. എമിറേറ്റ്സ് എന്‍.ബി.ഡി ബാങ്കില്‍ പേറോള്‍ ഓഫീസറായ ഷാനവാസിന് യു.എ.ഇയുടെ അഭിമാന ടൂര്‍ണമെന്റ് വിജയിപ്പിക്കാനായി ബാങ്ക് 50 ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കായുള്ള പരിശീലന കേന്ദ്രമായ സെപ്റ്റിന്റെ ദുബൈ,ഷാര്‍ജ സെന്ററുകളുടെ കണ്‍വീനറായ ഷാനവാസിന് ഫുട്ബാള്‍ തന്നെയാണ് ജീവിതം. കളിക്കാരനായും പരിശീലകനായും സംഘാടകനായുമെല്ലാം ഷാനവാസ് ഗ്രൗണ്ടില്‍ തന്നെയുണ്ട്.
അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ സംഘങ്ങളും ദേശീയ ടീമുകളും യു.എ.ഇയില്‍ വന്നാല്‍ അവര്‍ക്കു വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നത് ഷാനവാസാണ്. അതുവഴി യു.എ.ഇ ഫുട്ബാള്‍ അസോസിയേഷനുമായും ബന്ധമുണ്ട്.ഷാനവാസിന്റെ ചുറുചുറുക്കും കാര്യക്ഷമതയും മനസ്സിലാക്കി അവര്‍ തന്നെയാണ് ഷാനവാസിന്റെ പേര് നിര്‍ദേശിച്ചത്. ഷാനവാസിനെപോലെ വിവിധ വിഭാഗങ്ങളുടെ മാനേജര്‍മാരായി അറബികളും യൂറോപ്യന്‍മാരുമാണ് കൂടുതലും. ഫിഫ ടൂര്‍ണമെന്റായതിനാല്‍ എല്ലാറ്റിനും കൃത്യമായ അളവുകളും നിബന്ധനകളുമുണ്ട്. അത് പാലിച്ചേപറ്റൂ. മൈതാനത്തെ പുല്ലിന്റെ ഉയരം വരെ ഇങ്ങിനെ കണിശമായി പാലിക്കണം.
ദുബൈ,അബൂദബി,റാസല്‍ഖൈമ,അല്‍ഐന്‍,ഫുജൈറ,ഷാര്‍ജ എന്നിവിടങ്ങളിലായി നടക്കുന്ന ടുര്‍ണമെന്റ് നവംബര്‍ എട്ടിന് സമാപിക്കുംവരെ ഇനി സംഘാടകര്‍ക്ക് വിശ്രമമുണ്ടാകില്ല, ഷാനവാസിനും. പക്ഷെ ഇത് വെല്ലുവിളിയായി ഏറ്റെടുത്തു ഫിഫയുടെ സംഘാടകപട്ടികയില്‍ കയറാന്‍ തന്നെയാണ് ഷാനവാസിന്റെ തീരുമാനം. ഭാര്യ റംഷിനയും മക്കളായ റഹ്മയും മെഹ്റിനും മാത്രമല്ല സെപ്റ്റിലെ കുരുന്നുകളിക്കാര്‍ വരെ പിന്തുണയുമായി കൂട്ടിനുണ്ട്. എട്ടുവര്‍ഷം മുമ്പ് ദുബൈയിലെത്തുമ്പോള്‍ ഇങ്ങിനെയൊരു നിയോഗം തനിക്ക് ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് ഷാനവാസ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
 

ഗുഡ്ഗാവില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

Posted: 26 Sep 2013 10:18 PM PDT

Image: 

ന്യൂദല്‍ഹി: ഗുഡ്ഗാവില്‍ 25 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയായി. ഗുഡ്ഗാവിലെ സുശാന്ത് ലോക് ഏരിയയില്‍ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.
വസ്ത്രനിര്‍മാണശാലയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്ന യുവതിയെ കാറില്‍ വന്ന ഒരു സംഘം ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തത്തെിച്ച അക്രമി സംഘം  യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കിയശേഷം പീഡിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ് അബോധാവസ്ഥയിലായ യുവതിയെ ആര്‍റ്റിമിസ് ആശുപത്രിക്ക് സമീപം തള്ളി. റോഡരികില്‍ അബോധാവസ്ഥയില്‍ നഗ്നനായി കിടക്കുന്ന യുവതിയെ കണ്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ യുവതി മാനഭംഗത്തിനിരയായതായി തെളിഞ്ഞു. യുവതിയുടെ പരാതിയില്‍ സുശാന്ത് ലോക് പൊലീസ് കേസെടുത്തു.
തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ നടപ്പാക്കികൊണ്ടിരിക്കെ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നത് രാജ്യത്തെ നടുക്കുകയാണ്.
 

പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരവാദം വെല്ലുവിളി -നവാസ് ശരീഫ്

Posted: 26 Sep 2013 09:31 PM PDT

Image: 

ന്യൂയോര്‍ക്ക്: പക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. അതിര്‍ത്തിയിലെ ഭീകരവാദം ഇരു രാജ്യങ്ങളിലെയും സമൂഹങ്ങള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ നവാസ് ശരീഫ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്റെ തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും നവാസ് ശരീഫ് സംസാരിക്കും.

വാഷിങ്ടണ്‍ യാത്രയില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പാക്-അമേരിക്ക ബന്ധവും അഫ്ഗാനിലെ സമാധാനപ്രവര്‍ത്തനങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമാകും.
 

ജനം വീണ്ടും ആശങ്കയില്‍ കോടതി ഉത്തരവ്: മാലിന്യനീക്കം നിലച്ചു

Posted: 26 Sep 2013 09:27 PM PDT

മാനന്തവാടി: നീണ്ട ഇടവേളക്കുശേഷം മാനന്തവാടി നഗരത്തിലെ മാലിന്യ പ്രശ്നം വീണ്ടും സങ്കീര്‍ണമാകുന്നു. ഹൈകോടതി ഉത്തരവിനെതുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ നഗരത്തിലെ മാലിന്യ നീക്കം നിലച്ചു.
ഭവന നിര്‍മാണ ബോര്‍ഡിന്‍െറ താഴെയങ്ങാടിയിലെ സ്ഥലത്തായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. ഇതിനെതിരെ ബോര്‍ഡ് ഹൈകോടതിയെ സമീപിക്കുകയും 2008ല്‍ മാലിന്യ നിക്ഷേപം തടഞ്ഞുകൊണ്ട് കോടതി വിധി പുറപ്പെടുവിക്കുകയുമായിരുന്നു. എന്നിട്ടും പഞ്ചായത്ത് ഇവിടെ തന്നെ മാലിന്യം നിക്ഷേപിച്ചിരുന്നു. കോടതി വിധി നടപ്പാക്കി കിട്ടാന്‍ ബോര്‍ഡ് വീണ്ടും ഹൈകോടതിയെ സമീപിച്ചതിനെ  സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ നടപടി എടുക്കുമെന്ന് ഉത്തരവിട്ടു.
 ഈ ഉത്തരവ് ബുധനാഴ്ച സെക്രട്ടറിക്ക് ലഭിച്ചതോടെയാണ് മാലിന്യ നീക്കം നിലച്ചത്. അതിനിടയില്‍ മാലിന്യം നിക്ഷേപിക്കുന്ന ഒന്നര ഏക്കര്‍ സ്ഥലം പഞ്ചായത്തിന് നല്‍കണമെന്ന ആവശ്യം ഭവന നിര്‍മാണ ബോര്‍ഡ് തള്ളിയിരുന്നു.
 ഇതോടെ ബോര്‍ഡിന്‍െറ കൈവശമുള്ള ഒമ്പതര ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വിലക്ക് എടുക്കാന്‍ തയാറാണെന്ന് കാണിച്ച് പഞ്ചായത്ത് മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനം കാത്തിരിക്കെയാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്.
2003ല്‍ ആണ് മാനന്തവാടിയില്‍ ആദ്യമായി മാലിന്യ പ്രശ്നം ഉണ്ടായത്. ചൂട്ടക്കടവില്‍ മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നതിനായി അന്നത്തെ ഭരണ സമിതി രണ്ടര ഏക്കര്‍ സ്ഥലം വിലക്കൊടുത്ത് വാങ്ങിയിരുന്നു. ഇതിനെതിരെ പ്രദേശ വാസികളുടെ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നു. ദിവസങ്ങളോളം നീണ്ടുനിന്ന സമരങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.
ഒടുവില്‍ ചൂട്ടക്കടവ് നിവാസികള്‍ക്ക് അനുകൂലമായി കോടതിവിധി വന്നതോടെയാണ് സമരം അവസാനിച്ചത്. പഞ്ചായത്തിന്‍െറ മറ്റ് സ്ഥലങ്ങളും പരിഗണിച്ചിരുന്നെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മാലിന്യ പ്രശ്നത്തെ തുടര്‍ന്ന് തുടര്‍ ച്ചയായി 30 വര്‍ഷത്തെ സി.പി.എമ്മിന്‍െറ ഭരണം നഷ്ട്പ്പെടുകയും വിഭാഗീയത ഉടലെടുക്കുകയും ചെയ്തിരുന്നു. മാലിന്യ നീക്കം നിലച്ചതോടെ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സില്‍വി തോമസ് പറഞ്ഞു.
 

വി.കെ. സിങ്ങിന്‍െറ വെളിപ്പെടുത്തല്‍: കശ്മീര്‍ നയതന്ത്രം കലങ്ങുന്നു

Posted: 26 Sep 2013 08:27 PM PDT

Image: 

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ കശ്മീര്‍ നയതന്ത്രം കുഴഞ്ഞുമറിയുന്നു. കരസേനാ മുന്‍ മേധാവി വി.കെ. സിങ് നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍, മന്‍മോഹന്‍നവാസ് ശരീഫ് കൂടിക്കാഴ്ച നടക്കാനിരിക്കേ ജമ്മുകശ്മീരില്‍ ഉണ്ടായ ഭീകരാക്രമണം എന്നിവ കശ്മീരിലും ഇന്ത്യപാക് നയതന്ത്രത്തിലും സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക്  തിരിച്ചടിയായി.
പ്രധാനമന്ത്രിമാരുടെ ചര്‍ച്ച കലക്കാനുള്ള ഭീകരചെയ്തിയാണിതെന്നും സര്‍ക്കാറിന്‍െറ നിശ്ചയദാര്‍ഢ്യത്തിന് ഇളക്കമില്ളെന്നും മന്‍മോഹന്‍സിങ് പറഞ്ഞിട്ടുണ്ട്. എന്നാല്‍,  ഭീകരാക്രമണത്തോടെ ചര്‍ച്ചയിലെ സൗഹാര്‍ദ സാധ്യതക്ക് മങ്ങലേറ്റുകഴിഞ്ഞു. ചര്‍ച്ച പാടില്ളെന്ന ആവശ്യമുയര്‍ത്തുകയാണ് പ്രധാന പ്രതിപക്ഷമായ ബി.ജെ.പി.
 ഇതിനേക്കാള്‍ മാരകം കരസേനാ മുന്‍ മേധാവിയുടെ വെളിപ്പെടുത്തലാണ്. കശ്മീര്‍ ജനതക്കിടയില്‍ ചാരപ്പണിക്കും അഭിപ്രായങ്ങളെ സ്വാധീനിക്കാനും സ്വീകാര്യത നേടാനുമൊക്കെ രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും പട്ടാളം പണം നല്‍കാറുണ്ടെന്നാണ് വി.കെ. സിങ് പറഞ്ഞുവെച്ചത്. ഇത് കശ്മീരിലെ നീക്കങ്ങളില്‍ ഇന്ത്യയുടെ വിശ്വാസ്യത കെടുത്തി. കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ പാകിസ്താന്‍ ഉയര്‍ത്തുമെന്ന കടുത്ത ആശങ്ക കേന്ദ്ര സര്‍ക്കാറിനുണ്ട്.
 സേനയുടെ ഇന്‍റലിജന്‍സ് വിഭാഗം ജമ്മുകശ്മീരിലെ അജണ്ടകള്‍ക്ക് മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഉപകരണമാക്കുന്നുവെന്ന ആരോപണം നേരത്തേ തന്നെയുണ്ട്. അതിനിടയിലാണ് വി.കെ. സിങ്ങിന്‍െറ വെളിപ്പെടുത്തല്‍. കരസേനാ മേധാവി സ്ഥാനം വഹിച്ചയാള്‍തന്നെ ഇന്ത്യയുടെ രഹസ്യതന്ത്രങ്ങള്‍ വിവരിക്കുന്നത് പാകിസ്താനും കശ്മീരിലെ വിഭാഗീയ ഗ്രൂപ്പുകളും പ്രയോജനപ്പെടുത്തുമെന്നാണ് ആശങ്ക. കശ്മീരിലെ ജനാധിപത്യമനുഷ്യാവകാശ വിഷയങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
 കശ്മീര്‍ സ്ഥിതിയെക്കുറിച്ച് പാകിസ്താന്‍ പറയുന്നതിന് സമാനമാണ് വി.കെ. സിങ്ങിന്‍െറ വെളിപ്പെടുത്തല്‍. ജനാഭിലാഷം മാനിക്കാതെ, ചുരുക്കം ചിലരെ കൂട്ടുപിടിച്ച്, സൈന്യത്തെ ഉപയോഗിച്ച് കശ്മീര്‍ അടക്കിവാഴുകയാണ് ഇന്ത്യ ചെയ്യുന്നതെന്നാണ് പാകിസ്താന്‍ കാലങ്ങളായി കുറ്റപ്പെടുത്തുന്നത്.
 വഴിവിട്ട് പണം നല്‍കിയതിന്‍െറ വിവരങ്ങള്‍ വി.കെ. സിങ് നല്‍കിയാല്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരിച്ചുവരുന്നത്. എന്നാല്‍, വി.കെ. സിങ്ങിന്‍െറ കാലത്ത് മിലിട്ടറി ഇന്‍റലിജന്‍സിനു കീഴില്‍ രൂപവത്കരിച്ച ടെക്നിക്കല്‍ സര്‍വീസ് ഡിവിഷന്‍ എന്ന പ്രത്യേക വിഭാഗത്തില്‍ ഉണ്ടായിരുന്ന സൈനികര്‍, ഈ ഡിവിഷനെക്കുറിച്ച് അന്വേഷിച്ച അധികൃതരോട് സേനയുടെ വഴിവിട്ട രീതികളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.  
കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ മുഖവിലക്ക് എടുക്കുന്നില്ളെന്ന മട്ടില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും, ഇത്തരമൊരു ന്യായവാദത്തിന് അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യത കുറയും. കാരണം, കരസേനാ മേധാവി സ്ഥാനത്തിരുന്ന ഒരാളുടെ വെളിപ്പെടുത്തലിന് ആധികാരികത ഏറും. ജനറലിന്‍െറ വെളിപ്പെടുത്തല്‍ കെട്ടുകഥയാണെന്ന് സ്ഥാപിക്കാന്‍തക്ക വ്യക്തമായ വിശദീകരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ജമ്മുകശ്മീര്‍ നയതന്ത്രം വിശ്വാസ്യത തിരിച്ചു പിടിക്കുക.
വി.കെ. സിങ്ങുമായുള്ള ഏറ്റുമുട്ടല്‍ തുടരുമ്പോള്‍, സര്‍ക്കാര്‍ കൂടുതല്‍ അപകടത്തില്‍ ചെന്നുചാടും. സേനയുടെ പക്കലുള്ള രഹസ്യ ഫണ്ട് എങ്ങനെ, ഏതാവശ്യത്തിനാണ്  വിനിയോഗിച്ചതെന്ന് വിശദീകരിക്കേണ്ടിവരുകയും ചെയ്യും.  
രാഷ്ട്രീയക്കാരെ പണംകൊടുത്ത് സ്വാധീനിക്കുന്നുവെന്ന വെളിപ്പെടുത്തല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പും അതിനു പിന്നാലെ പൊതുതെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന ഘട്ടത്തിലാണ്. വി.കെ. സിങ്ങിന്‍െറ വെളിപ്പെടുത്തല്‍ ബി.ജെ.പി  ആവേശത്തോടെ ഏറ്റുപിടിക്കുന്നില്ല എന്നത് സര്‍ക്കാറിന് ആശ്വാസകരമാണ്.
ദേശഭക്തിക്ക് വിരുദ്ധമാവുമെന്ന ബി.ജെ.പിയുടെ ആശങ്കയാണ് കാരണം. കോഴപ്പണമല്ല നല്‍കിയതെന്നും സദ്ഭാവന പ്രവര്‍ത്തനങ്ങളാണ് സേന നടത്തുന്നതെന്നും ജനറല്‍ സിങ് തിരുത്തിപ്പറയാന്‍ ശ്രമിച്ചിട്ടുമുണ്ട്.
രാഷ്ട്രീയക്കാരെ കോടികള്‍ കൊടുത്ത് സ്വാധീനിക്കാന്‍ സേനക്ക് എന്ത് അധികാരവും സ്വാതന്ത്ര്യവുമാണ് ഉള്ളതെന്ന ചോദ്യം ഇതിനിടയില്‍ ബാക്കി.

അന്താരാഷ്ട്ര സമഗ്ര വികസന പദ്ധതിക്ക് മുന്‍തൂക്കം നല്‍കണം -കുവൈത്ത്

Posted: 26 Sep 2013 08:08 PM PDT

Image: 

കുവൈത്ത് സിറ്റി: ലോകത്തിന്‍െറ പുരോഗതിക്കുവേണ്ടി അന്താരാഷ്ട്ര സമഗ്ര വികസന പദ്ധതിക്ക് മുന്‍തൂക്കം നല്‍കണമെന്ന് കുവൈത്തിന്‍െറ ആഹ്വാനം. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 68ാം സമ്മേളനത്തെ അഭിസംബോധന ചെയ്യവെ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിനെ പ്രതിനിധാനം ചെയ്ത് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എന്‍ മില്ളേനിയം ഡെവലപ്മെന്‍റ് ഗോള്‍സ് പദ്ധതി സമഗ്ര വികസന പദ്ധതിയാക്കി മാറ്റി നടപ്പാക്കണമെന്നാണ് കുവൈത്ത് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന അസ്ഥിരതയും പ്രശ്നങ്ങളും വികസനത്തിന് ഊന്നല്‍ നല്‍കാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം വരും തലമുറക്ക് ആവശ്യമായ രീതിയില്‍ ഈ പദ്ധതി നടപ്പാക്കണമെന്നാണ് കുവൈത്തിന്‍െറ ആഗ്രഹമെന്ന് കൂട്ടിച്ചേര്‍ത്തു. 1961ല്‍ സ്വതന്ത്രമായത് മുതല്‍ വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനവും സഹായങ്ങളും നല്‍കുന്ന രീതിയാണ് കുവൈത്ത് സ്വീകരിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇകണോമിക് ഡെവലപ്മെന്‍റ് ഇതിനുവേണ്ടി മാത്രമുണ്ടാക്കിയ സംവിധാനമാണെന്ന് വ്യക്തമാക്കി.
സിറിയ, ഫലസ്തീന്‍, ഇറാന്‍, ഈജിപ്ത് വിഷയങ്ങളും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഫലസ്തീന്‍ മണ്ണില്‍ കുടിയേറ്റം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്രയേലിന്‍െറ നടപടിയാണ് പ്രശ്നം കൂടുതല്‍ വഷളാക്കിക്കൊണ്ടിരിക്കുന്നതെന്നും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങള്‍ അംഗീകരിക്കാനും നടപ്പാക്കാനും ഇസ്രയേലിനെ പ്രേരിപ്പിക്കാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാസ ചീന്തിലെ നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ എടുത്തുമാറ്റണമെന്നും ഇസ്രയേലിലെ ജയിലുകളില്‍ കഴിയുന്ന നിരവധി ഫലസ്തീനികളെ വിട്ടയക്കണമെന്നും കുവൈത്ത് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സിറിയന്‍ പ്രശ്നം പരിഹരിക്കാന്‍ യു.എന്‍ ക്രിയാത്മകമായി ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. സിറിയയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമത്തെിക്കാനും ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ശ്രമിക്കേണ്ടതുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം കുവൈത്തിന്‍െറ ആഭിമുഖ്യത്തില്‍ സിറിയക്കുവേണ്ടി യു.എന്‍ സഹായ ഉച്ചകോടി സംഘടിപ്പിച്ച കാര്യം എടുത്തുപറഞ്ഞു. കെനിയയിലെ നെയ്റോബിയിലുണ്ടായ തീവ്രവാദി ആക്രമണത്തെ കുവൈത്ത് രൂക്ഷമായി അപലപിച്ചു.
ഇറാഖുമായ ബന്ധം അടുത്തിടെ ഏറെ മെച്ചപ്പെട്ടതായി വ്യക്തമാക്കിയ പ്രധാനമന്ത്രി അധിനിവേശകാലത്ത് കാണാതായ കുവൈത്തികളെയും കുവൈത്തില്‍നിന്ന് കടത്തിക്കൊണ്ടുപോയ സാധനങ്ങളെയും സംബന്ധിച്ച അന്വേഷണം ത്വരിതപ്പെടുത്താന്‍ യു.എന്‍ ഇറാഖിനെ പ്രേരിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇറാന്‍ ആണവ പ്രശ്നവും അദ്ദേഹം പരാമര്‍ശിച്ചു. വിഷയം രമ്യമായി പരിഹരിക്കുന്നതിന് യു.എന്നിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി ആണവോര്‍ജ ഏജണ്‍ന്‍സിയുമായി ഇറാന്‍ പൂര്‍ണമായും സഹകരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം നവംബറില്‍ മൂന്നാമത് അറബ്-ആഫ്രിക്കന്‍ ഉച്ചകോടി, ഡിസംബറില്‍ ജി.സി.സി ഹയര്‍ കൗണ്‍സില്‍, അടുത്ത വര്‍ഷം മാര്‍ച്ചില്‍ 25ാമത് അറബ് ഉച്ചകോടി എന്നിവക്ക് കുവൈത്ത് ആതിഥ്യം വഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ലോകരാജ്യങ്ങളുടെ പിന്തുണ കുവൈത്തിന്‍െറ എല്ലാ സംരംഭങ്ങള്‍ക്കുമുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
 

Thursday, September 26, 2013

ഭൂകമ്പം: വെള്ളവും ഭക്ഷണവുമില്ല; തലചായിക്കാന്‍ കൂരപോലുമില്ലാതെ നൂറുകണക്കിന് പാകിസ്താനികള്‍ Madhyamam News Feeds

ഭൂകമ്പം: വെള്ളവും ഭക്ഷണവുമില്ല; തലചായിക്കാന്‍ കൂരപോലുമില്ലാതെ നൂറുകണക്കിന് പാകിസ്താനികള്‍ Madhyamam News Feeds

Link to

ഭൂകമ്പം: വെള്ളവും ഭക്ഷണവുമില്ല; തലചായിക്കാന്‍ കൂരപോലുമില്ലാതെ നൂറുകണക്കിന് പാകിസ്താനികള്‍

Posted: 26 Sep 2013 01:03 AM PDT

Image: 

ഇസ്ലാമാബാദ്: നിരവധി പേരുടെ മരണത്തിനിടയാക്കി കഴിഞ്ഞ ദിവസം പാകിസ്താനെ വിറപ്പിച്ച ഭൂകമ്പത്തിന്‍െറ ദുരിതങ്ങള്‍ പേറുകയാണ് ആയിരക്കണക്കിന് പേര്‍ ഇപ്പോഴും. ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെയാണ് ഭുകമ്പം പാകിസ്താനില്‍ സൃഷ്ടിച്ചിരക്കുന്നത്. തൂണുകള്‍ക്ക് ബെഡ്ഷീറ്റിട്ട് മറച്ചാണ് ഭുകമ്പബാധിതര്‍ തലചായിക്കാന്‍ ഇപ്പോള്‍ ഇടം കണ്ടത്തെിയിരിക്കുന്നത്.
ഭുകമ്പത്തില്‍ 348 പേര്‍ മരിച്ചുവെന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാല്‍, മരണം 500 കവിഞ്ഞു എന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഒൗറാന്‍ ജില്ലയിലാണ് റിക്റ്റര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭുകമ്പം അനുഭവപ്പെട്ടത്.
ഭുകമ്പത്തിന് ശേഷം അറബികടലില്‍ ഒരു ദ്വീപ് ഉടലെടുത്തിട്ടുണ്ട്. ഒരു ടെന്നീസ് കോര്‍ട്ടിനേക്കാള്‍ വലുപ്പമുണ്ട് ഈ ദ്വീപിനെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ ഏറ്റവും ദരിദ്ര മേഖലയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് ഒൗറാന്‍. ഭൂകമ്പം സംഭവിച്ചതിന് ശേഷം ഈ പ്രദേശത്തെ കുഗ്രാമങ്ങളില്‍ വൈദ്യ സഹായം പോലും എത്തിയിട്ടില്ല. പ്രദേശത്തെ ദാല്‍ബാദി ഗ്രാമത്തിലെ 300ലേറ മണ്‍ കുടിലുകള്‍ ഭൂകമ്പത്തില്‍ നിലംപൊത്തി. മണ്ണും മണ്‍കട്ടകളും ഉപയോഗിച്ചുള്ള വീടുകളാണ് ഇവിടെ ഏറെയും.
ദേശീയ ദുരന്തനിവാരണ സമിതിയുടെ കണക്കുകള്‍ പ്രകാരം 373പേര്‍ക്ക് ഭുകമ്പത്തില്‍ പരിക്കേറ്റിട്ടുണ്ട്. ദുരന്തം സംഭവിച്ച ആദ്യ മണിക്കൂറുകളില്‍ പരിക്കേറ്റവരെ ഡോക്ടര്‍മാര്‍ ചികിത്സിച്ചിരുന്നു. എന്നാല്‍, മരുന്നിന്‍െറയും മറ്റ് മെഡിക്കല്‍ സാധനങ്ങളുടെയും അപര്യാപ്തത കാരണം ഇപ്പോള്‍ ചിക്ത്സ നിര്‍ത്തിവെച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഈ മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന വെല്ലുവിളിയാകുന്നുണ്ട്. ഈ മേഖലയില്‍ റോഡുകള്‍ വളരെ വിരളമാണ്. ഉള്ള റോഡുകള്‍ തന്നെ തകര്‍ന്നതിനാല്‍ ഒട്ടകത്തിന്‍െറ പുറത്തും മറ്റുമായാണ് പരിക്കേറ്റവരെ ദൂരെയുള്ള ആശുപത്രികളിലേക്ക് എത്തിക്കുന്നത്.
 ഭുകമ്പം സംഭവിച്ച ഉടനെ 1,000 സൈനീകരും ഹെലികോപ്ടറുകളും ദുരന്ത ഭൂമിയിലേക്ക് തിരിച്ചിരുന്നു. അവശ്യ സാധനങ്ങളുമായി കറാച്ചിയില്‍ നിന്ന് ബുധനാഴ്ച രാത്രി ട്രക്കുകള്‍ ദുരന്ത ഭൂമിയിലേക്ക് തിരിച്ചിട്ടുണ്ട്.

മോഡി എത്തി; ഇന്ന് വള്ളിക്കാവില്‍

Posted: 26 Sep 2013 12:24 AM PDT

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി  കേരളത്തിലെത്തി. ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ പ്രത്യേക വിമാനത്തില്‍ വിമാനത്താവളത്തിലെ എയര്‍ഫോഴ്സ് ഏരിയയിലെത്തിയ മോഡി അവിടെ നിന്ന് മാസ്കറ്റ് ഹോട്ടലിലേക്ക് പോയി. ഹോട്ടലിന്‍െറ പൂമുഖത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിത്രംപകര്‍ത്താന്‍ അവസരമൊരുക്കിയതല്ലാതെ ഒന്നും സംസാരിക്കാന്‍  അദ്ദേഹം തയാറായില്ല.
അഖിലേന്ത്യാ വൈസ്പ്രസിഡന്‍റ് ബന്ദാരു ദത്താത്രേയ, ജോയന്‍റ് ഓര്‍ഗനൈസിങ് സെക്രട്ടറി വി. സതീഷ് എന്നിവരും മോഡിക്കൊപ്പമുണ്ടായിരുന്നു. ഉത്തരഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച ജോമോന്‍ ജോര്‍ജിന്‍െറ കുടുംബത്തിനുള്ള ബി.ജെ.പി കേന്ദ്രകമ്മിറ്റിയുടെ ഉപഹാരമായ അഞ്ച് ലക്ഷം രൂപ മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മോഡി കൈമാറി. ജോമോന്‍െറ മാതാപിതാക്കളായ ജോളി ജോര്‍ജും ജോര്‍ജ് കോശിയും തുക ഏറ്റുവാങ്ങി.
പിന്നീട് തന്ത്രി സമാജം, കെ.പി.എം. എസ്, ആര്‍ട് ഓഫ് ലിവിങ്, ഹിന്ദു ഇക്കണോമിക് ഫോറം എന്നീ സംഘടനകളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ഭാരവാഹിയോഗത്തിലും സംബന്ധിച്ചു.  വ്യാഴാഴ്ച രാവിലെ 6.45ന് മോഡി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 8.15ന് കവടിയാര്‍ കൊട്ടാരത്തിലെത്തുന്ന അദ്ദേഹം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെയും രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിക്കും. 9.15ന് ഹെലികോപ്ടറില്‍ വള്ളിക്കാവിലേക്ക് പോകും. രാവിലെ 10ന് വള്ളിക്കാവ് അമൃതവിദ്യാപീഠത്തിലാണ് അദ്ദേഹം പങ്കെടുക്കുന്ന പരിപാടി. വള്ളിക്കാവിലെ പരിപാടിക്കും സന്ദര്‍ശനത്തിനും ശേഷം ഉച്ചക്ക് 1.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നരേന്ദ്രമോഡി 2.15 ഓടെ പ്രത്യേക വിമാനത്തില്‍ തൃശിനാപ്പള്ളിയിലേക്ക് തിരിക്കും.  മോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് അതീവസുരക്ഷയാണ് തിരുവനന്തപുരത്തും വള്ളിക്കാവിലും ഒരുക്കിയിട്ടുള്ളത്. എന്നാല്‍, മാസ്കറ്റ് ഹോട്ടലിന്‍െറ പൂമുഖത്ത് മോഡി വന്നിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ സ്ഥലത്തേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് സുരക്ഷാവീഴ്ചയായി. മതിയായ പൊലീസിനെ ഇവിടെ വിന്യസിച്ചിരുന്നില്ല.
കൊല്ലം:  കരുനാഗപ്പള്ളി വള്ളിക്കാവിലെ അമൃതാനന്ദമയിമഠത്തില്‍ എത്തുന്ന മോഡി രാവിലെ 10.30ന് അമൃത സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സെന്‍റര്‍ ഫോര്‍ സ്പിരിച്വല്‍ സ്റ്റഡീസിന്‍െറ ഉദ്ഘാടനവും സര്‍വകലാശാല വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ പ്രാഥമികരൂപങ്ങളുടെ അനാച്ഛാദനവും നിര്‍വഹിക്കും. മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ടായിരത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതുകൂടാതെ ഓരോ ജില്ലയില്‍നിന്നും രണ്ടുവീതം പൊലീസ് ഇന്‍റലിജന്‍സ് വിഭാഗത്തിലുള്ളവരെ മഠത്തിന്‍െറയും അനുബന്ധസ്ഥലങ്ങളിലെയും സുരക്ഷക്ക് നിയോഗിച്ചിട്ടുണ്ട്. ഹെലികോപ്ടറില്‍ രാവിലെ 9.30ന് കൊല്ലം ആശ്രാമം മൈതാനിയിലെത്തുന്ന മോഡി കാര്‍മാര്‍ഗമാണ് മഠത്തിലെത്തുന്നത്. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ദേബേഷ്കുമാര്‍ ബഹ്റ, കരുനാഗപ്പള്ളി എ.സി.പി ജയശങ്കര്‍, കൊല്ലം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജേക്കബ്, കൊല്ലം എ.സി.പി ബി. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കരിയന്നൂരിലെ കരിങ്കല്‍ ക്വാറികള്‍ ഗുരുതരഭീഷണി

Posted: 26 Sep 2013 12:20 AM PDT

Subtitle: 
നാട്ടുകാര്‍ പരാതിയുമായി മനുഷ്യാവകാശ കമീഷനില്‍
എരുമപ്പെട്ടി: കരിയന്നൂര്‍ പട്ടികജാതി കോളനിക്ക് ഭീഷണിയായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കെതിരായ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ വാദം കേട്ടു. തൃശൂരില്‍ നടന്ന സിറ്റിങ്ങില്‍ പരാതിക്കാരായ കരിയന്നൂര്‍ നിവാസികളുടെയും മൂന്ന് ക്വാറി ഉടമകളുടെയും വാദങ്ങള്‍ കേട്ട കമീഷന്‍ തുടര്‍ നടപടിക്കായി സിറ്റിങ് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. 
ക്വാറികളില്‍ ഉഗ്രസ്ഫോടനം നടത്തി കല്ല് പൊളിച്ചെടുക്കുമ്പോള്‍ സമീപത്തെ വീടുകളിലും പറമ്പുകളിലും കരിങ്കല്‍ പാളികള്‍ തെറിച്ചുവീണ് വീടുകള്‍ക്ക് നാശം സംഭവിക്കുന്നത് പതിവാണ്. 2012 സെപ്റ്റംബര്‍ 29ന് കേരങ്ങകത്ത് ബഷീറിന്‍െറ പുരയിട ത്തിലേക്ക് കല്ലുകള്‍ തെറിച്ച് വീണിരുന്നു. അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന കരിയന്നൂര്‍ പട്ടികജാതി കോളനിയിലെ മുക്കില്‍പുരക്കല്‍ ഷീല ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 
ക്വാറികളില്‍ സ്ഫോടനം നടത്തുമ്പോള്‍ ഉണ്ടാകുന്ന വെടിമരുന്നിന്‍െറ പുകയും ഗന്ധവും മൂലം പ്രദേശത്തെ കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പലപ്പോഴും കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയങ്ങളില്‍ കരിങ്കല്‍ ചീളുകള്‍ തെറിച്ച് വീണിട്ടുണ്ട്. ക്വാറിക്ക് 100 മീറ്റര്‍ മാത്രം അടുത്ത് താമസിക്കുന്ന  കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലുമാണ്. 
രാജീവ്ഗാന്ധി കുടിവെള്ളപദ്ധതിയുടെയും ജലനിധിയുടെയും കുടിവെള്ള ടാങ്കുകള്‍ സ്ഫോടനം മൂലമുണ്ടാകുന്ന പ്രകമ്പനം മൂലം അപകടത്തിലാണ്. സ്ഥലം എം.പിയും എം.എല്‍.എയും കരിയന്നൂര്‍ കുന്ന് സന്ദര്‍ശിച്ച് ക്വാറികളുടെ പ്രവര്‍ത്തനം ഗുരുതര രീതിയിലാണെന്ന് കണ്ടത്തെുകയും  ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തതിനത്തെുടര്‍ന്നാണ് നാട്ടുകാര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.

മല്ലപ്പള്ളിയില്‍ കുടിവെള്ള ശുദ്ധീകരണത്തിന് മൈക്രോ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ നടപടി

Posted: 26 Sep 2013 12:02 AM PDT

മല്ലപ്പള്ളി: മല്ലപ്പള്ളിയിലെ കുടിവെള്ള ശുദ്ധീകരണത്തിന് മൈക്രോ ഫില്‍റ്റര്‍ സംവിധാനം സ്ഥാപിക്കാന്‍ നടപടിയാകുന്നു. മണിമലയാറിനോട് ചേര്‍ന്ന് നിലവിലുള്ള പമ്പ്ഹൗസിന് സമീപത്തെ രണ്ട് സെന്‍റ് സ്ഥലത്താണ് ഒന്നരക്കോടി മുടക്കി മൈക്രോ ഫില്‍റ്റര്‍ സ്ഥാപിക്കുന്നത്. ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, റവന്യൂ അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച സ്ഥലപരിശോധന നടന്നു. 10 അടി നീളത്തിലും 10 അടി വീതിയിലും ടാങ്ക് സ്ഥാപിച്ച്  ജലം ശുദ്ധീകരിച്ച് നല്‍കാനാണ് തീരുമാനം. കോവളത്ത് സ്ഥാപിച്ചിരിക്കുന്ന മൈക്രോഫില്‍റ്ററിന്‍െറ മാതൃകയിലാകും മല്ലപ്പള്ളിയിലും സ്ഥാപിക്കുക. 
വലിയതോട് മാലിന്യവിമുക്തമാക്കി സംരക്ഷിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ 13ന് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ശുദ്ധീകരിക്കാത്ത ജലം വിതരണം ചെയ്യുന്നതായി പരാതി ഉയര്‍ന്നത്. മാത്യു ടി. തോമസ് എം.എല്‍.എ യുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മൈക്രോ ഫില്‍റ്റര്‍ സംവിധാനം സ്ഥാപിക്കുന്നതിന് തീരുമാനമായത്. പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ലി ജോര്‍ജ്, വൈസ് പ്രസിഡന്‍റ് കെ.ജി. സാബു, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സാബു ജോണ്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ മനോജ്, ഓവര്‍സിയര്‍ സതീശന്‍, താലൂക്ക് സര്‍വേയര്‍ മനു, വില്ളേജ് ഓഫിസര്‍ വര്‍ഗീസ് മാത്യു, മേരി തോമസ്, കുഞ്ഞുകോശി പോള്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. 
 

ഭീകരാക്രമണം: കൂടിക്കാഴ്ചയില്‍ നിന്ന് പ്രധാനമന്ത്രി പിന്മാറണമെന്ന് ബി.ജെ.പി

Posted: 26 Sep 2013 12:01 AM PDT

Image: 

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ബി.ജെ.പി. ഇന്ത്യക്കെതിരെ പാകിസ്താന്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുകയാണെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

പാര്‍ലമെന്‍റ് ആക്രമണത്തിനും രണ്ട് സൈനികരുടെ തലയറുത്ത സംഭവങ്ങളിലും നടപടി സ്വീകരിക്കാത്ത പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരെ ഭീകരരെ സംഘടിപ്പിക്കാനും ആക്രമണം ആസൂത്രണം ചെയ്യാനും സ്വന്തം ഭൂമി പാകിസ്താന്‍ ഉപയോഗിക്കുന്നു. വ്യാഴാഴ്ച കത്വയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

എന്നാല്‍, ബി.ജെ.പിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയും പാകിസ്താനും ഭീകരതയുടെ ഇരകളാണ്. പരസ്പരം കുറ്റപ്പെടുത്താതെ ഭീകരതക്കെതിരെ പോരാടുകയാണ് വേണ്ടതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ട്വിറ്ററിലൂടെ അറിയിച്ചു.

കുമളിയിലെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ സമയം നീട്ടി നല്‍കും

Posted: 25 Sep 2013 11:54 PM PDT

Subtitle: 
ദേശീയപാത വികസനം
കുമളി: ടൗണില്‍ ദേശീയപാത വികസനത്തിന്‍െറ ഭാഗമായി കെട്ടിടങ്ങളുടെ മുന്‍ഭാഗം പൊളിച്ചുനീക്കാന്‍ ഒക്ടോബര്‍ ആറുവരെ സമയം നീട്ടി നല്‍കാന്‍ ദേശീയപാത ഉദ്യോഗസ്ഥര്‍-പഞ്ചായത്ത് ഭരണസമിതി-റവന്യൂ-കെട്ടിട ഉടമകളുടെ യോഗത്തില്‍ തീരുമാനമായി.
നിലവിലെ റോഡില്‍നിന്ന് രണ്ടര മീറ്റര്‍ വീതം ഇരു ഭാഗത്തേക്കും കെട്ടിടങ്ങള്‍ പൊളിച്ചുനല്‍കി സ്ഥലം വിട്ടുനല്‍കുന്ന ഭൂമി ഉടമകള്‍ക്ക് രണ്ടര മീറ്റര്‍ സ്ഥലം ദേശീയപാത അധികൃതര്‍ ഏറ്റെടുത്തെന്ന് തെളിയിക്കുന്ന രേഖകള്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ കൈമാറാന്‍ യോഗത്തില്‍ തീരുമാനമായി. 
ഈമാസം 23ന് മുമ്പ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് മുമ്പ് ഉദ്യോഗസ്ഥര്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍, കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടും പൊളിച്ചുനീക്കി വിട്ടുനല്‍കുന്ന ഭൂമിക്ക് മതിയായ രേഖകള്‍ നല്‍കണമെന്ന ആവശ്യവുമായി കെട്ടിട ഉടമകളും വ്യാപാരികളും രംഗത്തത്തെിയിരുന്നു.
അന്ത്യശാസന സമയം അവസാനിച്ചതോടെ ചൊവ്വാഴ്ച വൈകുന്നേരം എക്സ്കവേറ്ററുമായി ഉദ്യോഗസ്ഥര്‍ ടൗണിലത്തെിയെങ്കിലും പ്രതിഷേധവുമായി കെട്ടിട ഉടമകളും രംഗത്തത്തെിയതോടെ പഞ്ചായത്ത് ഓഫിസില്‍ അടിയന്തര യോഗം ചേരുകയായിരുന്നു. ബഹുനില കെട്ടിടങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകാത്തവിധം ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്ത് ഏറ്റെടുക്കാന്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് കെട്ടിട ഉടമകള്‍  യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം കെട്ടിടങ്ങള്‍ വൈകാതെ ദേശീയപാത ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇരു ഭാഗത്തുമായി വിട്ടുനല്‍കുന്ന ഭൂമിയില്‍ ഓടയും നടപ്പാതകളും റോഡിന്‍െറ ടാറിങ് ജോലികളും നവംബര്‍ 15ന് മുമ്പായി പൂര്‍ത്തിയാക്കുമെന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.
കുമളി പഞ്ചായത്ത് പ്രസിഡന്‍റ് എസ്.പി. രാമര്‍ അധ്യക്ഷത വഹിച്ചു. പീരുമേട് തഹസില്‍ദാര്‍ കെ.എന്‍. ശശിധരന്‍, ദേശീയപാത എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഐസക് വര്‍ഗീസ്, അസി. എന്‍ജിനീയര്‍ ജോസ്, കുമളി പഞ്ചായത്ത് സെക്രട്ടറി എ.പി. ശശികുമാര്‍, പഞ്ചായത്തംഗങ്ങളായ ടി.എന്‍. ശശി, സിബി, സുരേഷ്കുമാര്‍, എ. അബ്ദുല്‍സലാം, കെട്ടിട ഉടമകളുടെ പ്രതിനിധികളായി എ. സലിം, ഉലഹന്നാന്‍, പി.ജെ. മത്തായി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

മന്‍മോഹന്‍സിങിന് അമേരിക്കന്‍ കോടതിയുടെ സമന്‍സ്

Posted: 25 Sep 2013 11:17 PM PDT

Image: 

വാഷിങ്ടണ്‍: പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് അമേരിക്കന്‍ കോടതിയുടെ സമന്‍സ്. 1990കളില്‍ പഞ്ചാബില്‍ നടന്ന സൈനിക നടപടിയിലെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ഹരജിയിലാണ് നടപടി.

സിഖ് ഫോര്‍ ജസ്റ്റിസ് എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹരജി നല്‍കിയത്. വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥരോട് മന്‍മോഹന്‍സിങിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് കൈമാറാനാണ് ഉത്തരവ്.

ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പെങ്കടുക്കാനായി മന്‍മോഹന്‍സിങ് ന്യൂയോര്‍ക്കിലെത്തിയിരിക്കെയാണ് സമന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രസിഡന്റ് ബറാക് ഒബാമയുമായി മന്‍മോഹന്‍ സിങ് കൂടിക്കാഴ്ച നടത്തും.
 

ബസ് ഡ്രൈവറുടെ കൊലപാതകം: അഞ്ചുയുവാക്കള്‍ അറസ്റ്റില്‍

Posted: 25 Sep 2013 11:15 PM PDT

വൈപ്പിന്‍:   ബസ് ഉടമയും ഡ്രൈവറുമായ എടവനക്കാട് കൂട്ടുങ്കച്ചിറ അല്ലപ്പറമ്പില്‍ അമല്‍രാജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുയുവാക്കളെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഞാറക്കല്‍ പെരുമ്പിള്ളി പണിക്കശേരി ലെനീഷ് (26), എടവനക്കാട് വാച്ചാക്കല്‍ സ്വദേശികളായ പഴമ്പിള്ളി സന്ദീപ് (20), ചുള്ളിപ്പറമ്പില്‍ അഫ്സല്‍ (19), നായരമ്പലം പുത്തന്‍ചക്കാലക്കല്‍ പ്രവീണ്‍ (19), ഞാറക്കല്‍ പരുത്തിയേഴത്ത് അഡ്വ.വിബിന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. പ്രധാനപ്രതി എടവനക്കാട് വാച്ചാക്കല്‍ താന്നിപ്പിള്ളി രഞ്ചു (32) ഒളിവിലാണ്. ഇയാള്‍ എളങ്കുന്നപ്പുഴ പുക്കാട് ദിലീപ് വധക്കേസിലെയും മുഖ്യപ്രതിയാണെന്ന് പൊലീസ് അറിയിച്ചു.  
രഞ്ചുവിന്‍െറ സുഹൃത്തായിരുന്നു  എടവനക്കാട് അണിയല്‍ സ്വദേശി സേവ്യര്‍. 2006ല്‍ സേവ്യറെ ഇരുമ്പുവടിക്ക് അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അമല്‍രാജെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ കൊന്ന അമല്‍രാജിനോടുള്ള രഞ്ചുവിന്‍െറ  പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 
ചൊവ്വാഴ്ച രാത്രി പത്തോടെ ട്രിപ് കഴിഞ്ഞ്  ബസുമായി വരുമ്പോള്‍ എളങ്കുന്നപ്പുഴ സ്റ്റോപ്പിന് വടക്കുഭാഗത്തെ പടിഞ്ഞാറെ പമ്പില്‍ വെച്ചായിരുന്നു ആക്രമണം. അമലിന്‍െറ ഇരു കൈയും വെട്ടുകത്തികൊണ്ട് വെട്ടിയത് രഞ്ചുവാണ്. മറ്റുള്ളവര്‍ ഇരുമ്പുവടികൊണ്ടാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. 
ഗുരുതരമായി വെട്ടേറ്റ അമലിനെ അതേ  ബസില്‍ തന്നെ  തൊട്ടടുത്തുള്ള ഞാറക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ നിന്ന് പൊലീസ് സഹായത്തോടെ പെരുമ്പിള്ളിയിലെ ആശുപത്രിയിലത്തെിച്ചു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരിച്ചു. യാത്രമധ്യേ അമല്‍രാജ് നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ആലുവ റൂറല്‍ ഡിവൈ.എസ്.പി വി. കെ. സനില്‍കുമാറിന്‍െറ നിര്‍ദേശപ്രകാരം സി.ഐ ടി. എം. വര്‍ഗീസ്, എസ്.ഐ സോജോ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ സ്വന്തം കാറില്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ്  അഡ്വ.വിബിനെ അറസ്്റ്റുചെയ്തത്.ഇയാളുടെ കാര്‍ രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് അവിടെ നിന്ന് നീക്കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വൈപ്പിന്‍ മേഖലയില്‍ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കി. സ്വകാര്യ ബസിനുനേരെ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തില്‍ തൊഴിലാളികളും ബസുടമാസംഘം നേതാക്കളും പ്രതിഷേധിച്ചു. മുഴുവന്‍ പ്രതികളെയും  അറസ്റ്റ്  ചെയ്യണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. 
പോസ്റ്റുമോര്‍ട്ടത്തിനുശേഷം  മൃതദേഹം എടവനക്കാടുള്ള വീട്ടില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.
 

ഒരാഴ്ചക്കുള്ളില്‍ പാചകവാതക വിതരണം സാധാരണ നിലയിലാകും-മന്ത്രി

Posted: 25 Sep 2013 10:57 PM PDT

ആലപ്പുഴ: പാചകവാതക വിതരണം ഒരാഴ്ചക്കുള്ളില്‍ സാധാരണനിലയിലാകുമെന്ന് കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാല്‍. ജില്ലയിലെ പാചകവാതക വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിളിച്ചുചേര്‍ത്ത എണ്ണക്കമ്പനി പ്രതിനിധികളുടെയും ഏജന്‍സികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പാചകവാതകക്ഷാമം പരിഹരിച്ച് ഒരാഴ്ചക്കകം വിതരണം സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ഒരാഴ്ചക്കകം വിതരണം സുഗമമാക്കാമെന്നും തിങ്കളാഴ്ച മുതല്‍ വീടുകളില്‍ വിതരണം ചെയ്യാമെന്നും എണ്ണക്കമ്പനി പ്രതിനിധികള്‍ ഉറപ്പുനല്‍കി.
ആധാര്‍ എണ്‍റോള്‍മെന്‍റും സബ്സിഡി ആനുകൂല്യം ബാങ്ക് അക്കൗണ്ടിലേക്ക്  നല്‍കുന്നതുമായും ബന്ധപ്പെട്ട് എണ്ണക്കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ഇടയിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനും പുരോഗതി വിലയിരുത്താനും കലക്ടറുടെ അധ്യക്ഷതയിലുള്ള മോണിറ്ററിങ് സമിതി രൂപീകരിക്കും. മാസംതോറും സമിതി യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തും. സബ്സിഡി സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് താലൂക്ക് തലത്തില്‍ സമിതി രൂപീകരിക്കും. താലൂക്ക് സപൈ്ള ഓഫിസര്‍, പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, തഹസില്‍ദാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. താലൂക്ക് തലത്തില്‍ പരിഹരിക്കപ്പെടാത്ത പരാതികള്‍ ജില്ലാ സമിതി പരിഗണിക്കും.
ചേര്‍ത്തല താലൂക്കിലെ പാചകവാതക വിതരണ പ്രശ്നം പരിഹരിക്കും. താലൂക്കില്‍ പഞ്ചായത്ത് തലത്തില്‍ പാചകവാതക വിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തും. പാചകവാതക വിതരണം താലൂക്ക് തലത്തില്‍ രൂപീകരിച്ച സമിതി വിലയിരുത്തും. വിതരണ തൊഴിലാളികളുടെ സമരം മൂലം താലൂക്കിലെ പാചകവാതകവിതരണം തടസ്സപ്പെടാന്‍ അനുവദിക്കില്ല. അവശ്യ സേവന പരിപാലന നിയമപ്രകാരം വിതരണത്തിന് അവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തൊഴില്‍ പ്രശ്നം പരിഹരിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ നടപടികള്‍ സ്വീകരിക്കും. പാചകവാതക വിതരണരംഗത്ത് കേരളം നേരിടുന്ന പ്രശ്നങ്ങള്‍ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്ലിയെ ബോധ്യപ്പെടുത്തി-മന്ത്രി പറഞ്ഞു.
പാചകവാതക ക്ഷാമം പരിഹരിക്കാനും സിലിണ്ടറുകള്‍ വേഗം എത്തിക്കാനും അലംഭാവം കാട്ടരുതെന്നു മന്ത്രി എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്രപേര്‍ക്ക് എത്ര ബാങ്കുകളില്‍ സബ്സിഡി ലഭിച്ചുവെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലീഡ് ബാങ്ക് മാനേജര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ആധാര്‍ എണ്‍റോള്‍മെന്‍റ്, ഉപയോക്താക്കള്‍ വിളിച്ചാല്‍ ഏജന്‍സികള്‍ ടെലിഫോണ്‍ എടുക്കാതിരിക്കല്‍, ബില്ല് നല്‍കാതിരിക്കല്‍, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചേര്‍ത്തലയില്‍ ഏജന്‍സി മാറ്റിയതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. പ്രശാന്ത് ഏജന്‍സിയിലെ ഉപയോക്താക്കള്‍ പഴയ കണക്ഷന്‍െറ ബുക് നല്‍കിയാല്‍ ലക്ഷ്മി ഏജന്‍സിയില്‍നിന്ന് പുതിയ ബുക് നല്‍കും.
 ഉപയോക്താവ് മരിച്ചാല്‍ അവകാശിയുടെ പേരിലേക്കു കണക്ഷന്‍ മാറ്റാനുള്ള നടപടി വേഗത്തിലാക്കും.
 ജില്ലയില്‍ 18 പുതിയ ഏജന്‍സികള്‍ ആരംഭിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാന്നാറിലെ വിതരണപ്രശ്നം ഒരാഴ്ചക്കകം പരിഹരിക്കും.
കലക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ സപൈ്ള ഓഫിസര്‍ എല്‍. സരസ്വതി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചീഫ് എല്‍.പി.ജി മാനേജര്‍ കൃഷ്ണേന്ദു മുഖര്‍ജി, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ടെറിറ്ററി മാനേജര്‍ മഹേഷ് കുമാര്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് സീനിയര്‍ റീജനല്‍ മാനേജര്‍ വിനോദ്കുമാര്‍, താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍, ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അല്‍ഖൂസില്‍ വീണ്ടും തീപിടിത്തം

Posted: 25 Sep 2013 10:52 PM PDT

Image: 

ദുബൈ: കഴിഞ്ഞദിവസം  വസ്ത്രശേഖരണ ശാലയില്‍ വന്‍ തീപ്പിടിത്തമുണ്ടായ അല്‍ഖൂസില്‍ വീണ്ടും തീയുടെ വിളയാട്ടം. ഇത്തവണ അല്‍ഖൂസ് വ്യവസായ ഏരിയ രണ്ടില്‍ പാച്ചിയുടെ ചോക്ളറ്റ് വെയര്‍ഹൗസിനാണ് തീപിടിച്ചത്.
ബുധനാഴ്ച വൈകിട്ടുണ്ടായ തീപ്പിടിത്തം രണ്ടു മണിക്കൂര്‍ കൊണ്ട് അണക്കാനായത് വലിയ ദുരന്തം ഒഴിവാക്കി. തീ തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പടരുന്നത് ആറു ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് തടഞ്ഞത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെയര്‍ഹൗസിന്‍െറ നാലുഭാഗത്തും കടകളായതിനാല്‍ ഏറെ പണിപ്പെട്ടാണ് ഫയര്‍ എന്‍ജിനുകള്‍ അപകട സ്ഥലത്തെത്തിയത്.
തീപിടിത്തത്തിന്‍െറ കാരണം അറിയവായിട്ടില്ല. പൊലീസ് അന്വേഷിക്കുന്നു. അതേസമയം ഞായറാഴ്ച സന ഫാഷന്‍സിന്‍െറ വെയര്‍ഹൗസിലുണ്ടായ തീപിടിത്തത്തില്‍ കാണാതായ ഒരു തൊഴിലാളിയെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചില്ല. ഒരാളുടെ ജഡം കഴിഞ്ഞദിവസം കിട്ടിയിരുന്നു.
 

Wednesday, September 25, 2013

പാമോലിന്‍ കേസ്: സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നിയമപ്രകാരം Madhyamam News Feeds

പാമോലിന്‍ കേസ്: സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നിയമപ്രകാരം Madhyamam News Feeds

Link to

പാമോലിന്‍ കേസ്: സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നിയമപ്രകാരം

Posted: 25 Sep 2013 12:57 AM PDT

Image: 

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നിയമപ്രകാരമെന്ന് മുഖമന്ത്രി ഉമ്മന്‍ചാണ്ടി. നിയപ്രകാരമാണ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചതെന്ന് മന്ത്രസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ നിയമം നിയമത്തിന്‍്റെ വഴിക്ക് പോകുമെന്നും അല്ലാത്ത പക്ഷം ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസുമായി ദുബൈയില്‍ വേദി പങ്കിട്ടെന്ന വാര്‍ത്ത തെറ്റാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സ്റ്റാഫംഗങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കും. ഊമകത്തുകളുടെയും കേട്ടുകേള്‍വികളുടെയും  അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതാഖാത്തിന്‍്റെ കാലാവധി തീര്‍ന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മന്ത്രിതല സംഘം സൗദിയിലേക്ക് പോകും. നിതാഖാത്തിന്‍്റെ ഇളവ് ലഭിക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കാന്‍ മരന്തിസഭാ യോഗം തീരുമാനിച്ചു.
ഏഷ്യന്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി മെഡലുകള്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. സ്വര്‍ണം നേടിയവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും വെള്ളി മെഡല്‍ നേടിയവര്‍ 50,000 വും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 30,000 രൂപയുമാണ് നല്‍കുക.

ഏഴാം ശമ്പള കമ്മിഷന്‍ പ്രഖ്യാപിച്ചു

Posted: 25 Sep 2013 12:34 AM PDT

Image: 

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലും മറ്റാനുകൂല്ല്യങ്ങളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരുന്നതിനായി ഏഴാം ശമ്പള കമ്മിഷനെ നിയോഗിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച പുറപ്പെടുവിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. 2016 ജനുവരി ഒന്നു മുതല്‍ കമ്മിഷന്‍െറ ശിപാര്‍ശകള്‍ നടപ്പാക്കാനാണ് പദ്ധതി. 50ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 30 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കുമാണ് കമ്മിഷന്‍െറ ശിപാര്‍ശകളുടെ ഗുണഫലം ലഭിക്കുക.
കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം ക്ഷാമബത്ത വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ കേന്ദസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്‍െറ 90 ശതമാനം ഡി.എ ലഭിക്കും. ഇത് 10,879 കോടി രൂപ കേന്ദ്ര സര്‍ക്കാറിന് വര്‍ഷത്തില്‍ അധിക ബാധ്യത ഉണ്ടാക്കും.

ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഇസ്രയേല്‍ കവരുന്നതിനെ ഖത്തര്‍ അപലപിച്ചു

Posted: 25 Sep 2013 12:15 AM PDT

Image: 

ദോഹ: ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഇസ്രയേല്‍ നിരന്തരം തുടരുന്ന അതിക്രമങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു. പാര്‍പ്പിട മേഖലകളില്‍ നടത്തി കൊണ്ടിരിക്കുന്ന ആക്രമങ്ങളില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഇരകളാവുന്നത്.
സിവിലയന്‍മാരെ ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ കണ്ണടച്ചുള്ള റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും ഖത്തര്‍ വിമര്‍ശിച്ചു. ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ സമിതിയുടെ 24ാമത് സമ്മേളനത്തില്‍ പങ്കടുത്ത് സംസാരിച്ച ഖത്തര്‍ പ്രതിനിധി അല്‍ മുഹന്നദ് അല്‍ ഹമ്മാദിയാണ് രാജ്യത്തിന്‍െറ നയം പ്രഖ്യാപിച്ചത്. ഈ മാസം ഒമ്പതിന് ആരംഭിച്ച സമ്മേളനം 27ന് സമാപിക്കും.
അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും ഇസ്രയേലിനുമേല്‍ സമ്മര്‍ദ്ധം ചെലുത്താന്‍ ലോക രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഗസക്കു മേല്‍ നിലനില്‍ക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ പോലും നിഷേധിക്കുന്ന നടപടിയെ ഖത്തര്‍ അപലപിക്കുന്നു. നിരപരാധികളായ സ്വിലയന്‍മാര്‍ക്ക് നേരെ നടക്കുന്ന റോക്കറ്റ് അക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ അന്താരാഷ്ട്രനിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഗസയിലെ ജനതയുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ഖത്തര്‍ ചെയ്യും.  ഗസ പുനര്‍നിര്‍മാണ പദ്ധതിക്കുള്ള ഖത്തര്‍ സഹായം ഇപ്പോഴും തുടര്‍ന്നുവരുന്നുണ്ട്. വെസ്റ്റ് ബാങ്ക്, ഗസ, ഖുദ്സ് എന്നിവടങ്ങളില്‍ ഇസ്രേയേല്‍ നടത്തുന്ന നിയമവിരുദ്ധ കുടിയേറ്റവും, ഫലസ്തീന്‍ ജനതയുടെ വീടുകള്‍ തകര്‍ക്കുന്നതും പ്രതിഷേധാര്‍ഹമാണ്. സമധാനശ്രമങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും വലിയ തടസമായി ഈ കുടിയേറ്റങ്ങള്‍ മാറുമെന്ന് ഇസ്രയേല്‍ മനസിലാക്കണം. ഫലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ തടവറകളില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നത് അന്താരാഷ്ട്ര സമൂഹം കണ്ടില്ലെന്നു നടിക്കരുത്. ഇതിനെതിരെ അന്താരാഷ്ട്ര കോടതി ഇടപെടണം. ഇസ്രേയേല്‍ ജോലാന്‍ കുന്നുകളില്‍ നിന്നടക്കം മുഴുവന്‍ അധിനിവേശ സ്ഥലങ്ങളില്‍ നിന്നും പിന്‍മാറണം.  ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള മുഴുവന്‍ ശ്രമങ്ങളിലും ഖത്തര്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

വിവരം ചോര്‍ത്തല്‍: അമേരിക്കക്കെതിരെ ബ്രസീലിന്റെ രുക്ഷ വിമര്‍ശം

Posted: 25 Sep 2013 12:10 AM PDT

Image: 

യുനൈറ്റഡ് നാഷന്‍സ്: ലക്ഷക്കണക്കിന് ബ്രസീലിയന്‍ ജനതയുടെ ടെലിഫോണ്‍ കോളുകളും ഇമെയില്‍ സന്ദേശങ്ങളും ചോര്‍ത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ബ്രസീലിയന്‍ പ്രസിഡന്‍റിന്റെ രൂക്ഷ വിമര്‍ശം. യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് തന്റേത് ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ അമേരിക്കക്കെതിരെ ബ്രസീലിയന്‍ പ്രസിഡന്‍റ് ദില്‍മ റൂസെഫ് വിമര്‍ശനശരം അഴിച്ചുവിട്ടത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ഇമെയിലും ടെലിഫോണ്‍ കോളുകളും ചോര്‍ത്തി ചാരപ്രവര്‍ത്തനം നടത്തുന്നതിലൂടെ പുതിയ രീതിയിലുള്ള യുദ്ധമേഖലയാണ് തുറക്കുന്നത്. ഇതിന് തടയിടാന്‍ ആഗോള തലത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും ദില്‍മ പറഞ്ഞു.
ബ്രസീലിന്റെ പരമാധികാരത്തെയാണ് അമേരിക്ക ചോദ്യം ചെയ്തിരിക്കുന്നത്. മനുഷ്യാവകാശത്തിനും പൗരസ്വാതന്ത്യത്തിനുമെതിരെയുള്ള കടന്നുകയറ്റമാണ്. ഓരോ രാജ്യത്തിനുമുള്ള പരമാധികാരത്തില്‍ അന്യ രാജ്യങ്ങള്‍ കൈകടത്തിയാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള  ബന്ധത്തിന് എന്ത് അര്‍ഥമാണുള്ളതെന്നും ദില്‍മ ചോദിച്ചു.
രഹസ്യ സന്ദേശങ്ങള്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച നടത്താനിരുന്ന അമേരിക്കന്‍ സന്ദേര്‍ശനം ദില്‍മ റൂസെഫ് റദ്ദാക്കിയിരുന്നു. ട്രാന്‍സ് അറ്റ്ലാന്‍റിക് ഫൈബര്‍ ഒപ്റ്റിക് കേബിളിന്റെ സുപ്രധാന കേന്ദ്രമാണ് ബ്രസീല്‍. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയാണ് ഇതിലൂടെ കടന്നുപോകുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയത്.
ബ്രസീലിന്റെ സാമ്പത്തിക, നയതന്ത്ര വിവരങ്ങളും സാധാരണക്കാരുടെ ഇമെയില്‍ സന്ദേശങ്ങളും എന്‍.എസ്.എ ചോര്‍ത്തിയെന്ന് ദില്‍മ പറഞ്ഞു. അമേരിക്കയിലുള്ള ബ്രസീലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരങ്ങളും ചോര്‍ത്തിയതില്‍ ഉള്‍പ്പെടുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍, സ്വയം സംരക്ഷിക്കാന്‍ ബ്രസീലിനറിയാമെന്ന് ദില്‍മ അമേരിക്കയോട് തിരിച്ചടിച്ചു.
ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന നടപടി അവസാനിപ്പിച്ച് അമേരിക്ക ബ്രസീലിനോട് മാപ്പ് പറയണമെന്നും ദില്‍മ ആവശ്യപ്പെട്ടു.  

 

മൃഗരാജനും പരിവാരങ്ങളും ജാസിം അലിക്ക് കളിത്തോഴര്‍

Posted: 24 Sep 2013 11:59 PM PDT

Image: 

റാസല്‍ഖൈമ: സിംഹം, കടുവ, കരിംപുലി, കഴുതപ്പുലി...  ഈ വന്യ മൃഗങ്ങളുമായുള്ള ജാസിം അലി സാലിമിന്‍െറ കളി തമാശകള്‍ കണ്ടുനില്‍ക്കുന്നവരില്‍ ഉള്‍ക്കിടിലമുണ്ടാക്കും. പക്ഷെ കണ്ടാല്‍ തന്നെ പേടിച്ചുവിറക്കുന്ന ഇവകളെല്ലാം ജാസിം അലി എന്ന 40 കാരന് സുഹൃത്തുക്കളാണ്, തിരിച്ചും.
ഇവരുടെ സഹവാസം അല്പനേരം കണ്ടുനിന്നാല്‍ മനസ്സിലാകും ആ ബന്ധത്തിന്‍െറ ‘വന്യ’മായ ആഴം. ചെറു പ്രായത്തില്‍ തുടങ്ങിയതാണ് ഈ അബുദാബിക്കാരന് മൃഗങ്ങളോടുള്ള കമ്പം. ഇത് സ്വന്തമായി വലിയൊരു മൃഗശാല സ്ഥാപിക്കണമെന്നിടത്തോളം ആഗ്രഹം വളര്‍ന്നു. ഇപ്പോള്‍ റാസല്‍ഖൈമ ഖറാനില്‍ വന്യ മൃഗങ്ങളെ സംരക്ഷിച്ച് വരുന്ന ഇദ്ദേഹം റാസല്‍ഖൈമ എയര്‍പോര്‍ട്ട് റോഡില്‍ വൈല്‍ഡ് ലൈഫ് പാര്‍ക്ക് തുടങ്ങാനുള്ള നീക്കത്തിലാണ്. അധികൃതരുടെ അനുമതിയോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഇത് യാഥാര്‍ഥ്യമാകുമെന്ന് ജാസിം അലി സാലിം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
മാതാവ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ലാളനയോടെ പാലും ഭക്ഷണവും സിംഹം, കടുവ തുടങ്ങിയ വന്യ മൃഗങ്ങള്‍ക്ക് ജാസിം നല്‍കുന്ന കാഴ്ച ഏവരെയും വിസ്മയിപ്പിക്കും. ലക്ഷങ്ങള്‍ ചെലവഴിച്ച് ഖറാനില്‍ ഒരുക്കിയിട്ടുള്ള മൃഗ സംരക്ഷണ കേന്ദ്രത്തില്‍ ഇടക്ക് മാത്രമാണ് ഇദ്ദേഹം എത്തുന്നതെങ്കിലും കാട്ടിലെ രാജാവും പ്രജകളുമെല്ലാം ഉടമ എത്തുന്ന ദിനം ഏറെ ആഹ്ളാദത്തിലാകും. പതിവ് ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായ തീറ്റ ലഭിക്കുന്നതും തങ്ങളുടെ മനമറിഞ്ഞുള്ള ഉല്ലാസങ്ങളില്‍ ഏര്‍പ്പെടുന്നതുമാണ് ഫെലിഡേ കുടുബാംഗങ്ങളായ ഈ സസ്തനികള്‍  ജാസിം അലിയെ ഇഷ്ടപ്പെടാന്‍ കാരണം.
ബിസിനസുകാരനായ ജാസിം അലി അഞ്ച് വര്‍ഷം മുമ്പ് ഒരു നായയുടെ സംരക്ഷണം ഏറ്റെടുത്തതാണ് മൃഗപരിപാലനത്തിന്‍െറ തുടക്കം. പിന്നീട് ദുബൈ മൃഗശാലയില്‍ നിന്ന് സിംഹത്തെ സ്വന്തമാക്കി. വിരളമായി കാണപ്പെടുന്ന വെള്ള സിംഹത്തെ ആഫ്രിക്കയില്‍ നിന്ന് സംഘടിപ്പിച്ചു. കരിം പുലി, കഴുതപ്പുലി, കഴുത, ഒട്ടകം, കുരങ്ങ്, കുതിര, മാന്‍ തുടങ്ങി 40ഓളം മൃഗങ്ങളും മയില്‍, ഫാല്‍ക്കണ്‍, ഒട്ടക പക്ഷി തുടങ്ങിയവയും ഇപ്പോള്‍ ജാസിമിന്‍െറ സംരക്ഷണയിലുണ്ട്. ഇദ്ദേഹത്തിന്‍െറ മൃഗ സ്നേഹം കേട്ടറിഞ്ഞ് പലരും സമ്മാനിച്ചവയും ഇവയിലുള്‍പ്പെടും.
കാട്ടിലെ രാജാവായ സിംഹത്തെയാണ്് തനിക്ക് ഏറ്റവും പ്രിയമെന്ന് ജാസിം അലി പറഞ്ഞു. സമൂഹ ജീവിയായ സിംഹം ഇണങ്ങിയാല്‍ ഇഷ്ടതോഴനായിരിക്കും. കളികളും മറ്റും പരിശീലിപ്പിക്കുന്നത് ഗ്രഹിച്ചെടുക്കുന്നതും പിന്നീട് ആവര്‍ത്തിക്കുന്നതും . വെള്ള സിംഹമായ ലിയോവും  ചെമ്പന്‍ സിംഹമായ തിമോറും പേര് വിളിച്ചാല്‍ ജാസിം അലിയുടെ ചാരത്തണയും. 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മനുഷ്യന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ അധിവസിച്ചിരുന്ന സിംഹത്തെക്കുറിച്ച് ജാസിം അലിയുടെ വിശദീകരണം ഇങ്ങനെ. 272 കിലോ ഗ്രാം വരെ ഭാരം വെക്കുന്ന സിംഹങ്ങള്‍ കടുവക്ക് ശേഷം മാര്‍ജാര വര്‍ഗത്തിലെ രണ്ടാമത്തെ വലിയ ജീവിയാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും ഏഷ്യയിലും ആണ് ഇപ്പോള്‍ ഇവ അധിവസിക്കുന്നത്. ഏഷ്യയില്‍ ഇന്ത്യയിലെ ഗീര്‍വനത്തിലുള്ള വളരെ കുറച്ച് സിംഹങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 10-14 വര്‍ഷം വരെ മാത്രം സിംഹങ്ങള്‍ വനത്തില്‍ ജീവിക്കുമ്പോള്‍  മൃഗശാലയിലും കൂട്ടിലിട്ട് വളര്‍ത്തുന്ന സാഹചര്യങ്ങളിലും 20 വര്‍ഷത്തോളം ഇവക്ക് ആയുസുണ്ടാകുമെന്നും ജാസിം പറയുന്നു. യു.എ.ഇയില്‍ വന്യ മൃഗങ്ങളെ സ്വന്തമായി സംരക്ഷിച്ച് വരുന്നത് താന്‍ മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പക്ഷി-മൃഗാദികള്‍ക്കുള്ള സംരക്ഷണ ചെലവുകളെല്ലാം ഇദ്ദേഹം സ്വന്തമായാണ് നിര്‍വഹിക്കുന്നത്. റാക് എയര്‍പോര്‍ട്ട് റോഡില്‍ ഒട്ടക പക്ഷി വളര്‍ത്തു കേന്ദ്രത്തിനും സഖര്‍ പാര്‍ക്കിനും അടുത്തുള്ള തന്‍െറ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ എത്തുന്നവരില്‍ നിന്ന് ഇദ്ദേഹം പണമൊന്നും സ്വീകരിക്കുന്നില്ല. തന്‍െറ ‘ഉറ്റമിത്ര’ങ്ങളുടെ കുറ്റമറ്റ സംരക്ഷണത്തിനും ജനങ്ങള്‍ക്ക് നയനാനന്ദകരമായ കാഴ്ചയുമൊരുക്കാന്‍   തന്‍െറ സ്വപ്ന പദ്ധതിയായ ‘വൈല്‍ഡ് ലൈഫ് പാര്‍ക്ക്’ വേഗത്തില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ജാസിം അലി സാലിം.
 

ഇനി ഇന്‍ഷുറന്‍സ് പോളിസികള്‍ ചിതല്‍ തിന്നുമെന്ന് പേടിക്കേണ്ട

Posted: 24 Sep 2013 11:52 PM PDT

Image: 

ഓഹരി വ്യാപാരത്തിലെ ഡീമാറ്റ് അക്കൗണ്ടുകള്‍ പോലെ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്കായും ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ (പേപ്പര്‍ രഹിത, ഇലക്ട്രോണിക് ഡീമാറ്റ് അക്കൗണ്ട്) ഒരുങ്ങുന്നു. ഇനി ഇന്‍ഷുറന്‍സ് പോളിസി പേപ്പറുകള്‍ നഷ്ടപ്പെട്ടുപോകുമെന്നോ, ചിതലോ പുഴുവോ തിന്ന് നശിപ്പിക്കുമെന്നോ  പേടിവേണ്ട.
ഓഹരികള്‍ പേപ്പര്‍രഹിത അക്കൗണ്ടാക്കിയപോലെ ഇന്‍ഷുറന്‍സ് പോളിസികളും പേപ്പര്‍ രഹിതമാക്കാനുള്ള പദ്ധതി ഇന്‍ഷുറസ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) 2011 ലാണ് മുന്നോട്ട് വെച്ചത്. ഓഹരികള്‍ കൈകാര്യം ചെയ്യുന്ന നാഷനല്‍ സെക്യൂരിറ്റി ഡെപോസിറ്ററിയുടെയും (എന്‍.എസ്.ഡി.എല്‍) സെന്‍ട്രല്‍ സെക്യൂരിറ്റി ഡെപോസിറ്ററിയുടേയും (സി.എസ്.ഡി.എല്‍) മാതൃകയില്‍ സ്ഥാപനങ്ങള്‍ രൂപവത്കരിക്കാന്‍ മാഗനിര്‍ദേശങ്ങളും ഇറക്കിയിരുന്നു. ഇതനുസരിച്ച് തയാറായി മുന്നോട്ട് വന്ന കമ്പനികളില്‍നിന്ന് അഞ്ചെണ്ണത്തിന് ഐ.ആര്‍.ഡി.എ അനുമതി നല്‍കുകയും കഴിഞ്ഞദിവസം ധനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തതോടെയാണ് ഇ-ഇന്‍ഷുറന്‍സ് പോളിസിക്ക് വഴി തെളിഞ്ഞത്.
സര്‍ക്കാര്‍ അംഗീകാരം നല്‍കിയ അഞ്ച് ഇന്‍ഷുറന്‍സ് റെപോസിറ്ററികളില്‍ ഏതെങ്കിലും ഒന്നില്‍ ഒരു അക്കൗണ്ട് തുടങ്ങുകയാണ് പോളിസികള്‍ ഇലക്ട്രോണിക് രൂപത്തിലാക്കാന്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താല്‍ നിലവിലെ പോളിസികളും പുതുതായി എടുക്കുന്ന പോളിസികളും പോളിസിയുടമക്ക് ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റാം. ഒറ്റ അക്കൗണ്ടില്‍ തന്നെ ഒന്നിലധികം കമ്പനികളുടെ പോളിസികള്‍ ഡീമാറ്റ് രൂപത്തില്‍ സൂക്ഷിക്കാമെന്നതാണ് പ്രധാന ഗുണം. ഇതിനായി, അക്കൗണ്ട് തുടങ്ങുമ്പോള്‍ ലഭിക്കുന്ന നമ്പര്‍ പോളിസി തുടങ്ങാന്‍ നല്‍കുന്ന അപേക്ഷയില്‍ ചേര്‍ത്താല്‍ മാത്രം മതിയാകും.
അക്കൗണ്ട് വിവരങ്ങള്‍ എപ്പോള്‍ എവിടെ വേണമെങ്കിലും വിരല്‍ത്തുമ്പില്‍ ലഭ്യമാവുമെന്നത് മറ്റൊരു ഗുണമാണ്. ഓരോ പുതിയ പോളിസി എടുക്കുമ്പോഴും വ്യക്തിഗത വിവരങ്ങള്‍ (കെ.വൈ.സി ഫോറം) നല്‍കുന്നതും ഇതുവഴി ഒഴിവാക്കാം.
ഉപഭോക്താക്കളുടെ പക്കല്‍നിന്ന് പണം ഈടാക്കാതെയാണ് അക്കൗണ്ട് അനുവദിക്കുന്നത്. ഓരോ പുതിയ പോളിസിക്കും കമ്പനികളുടെ പരിപാലന ചെലവ് 120 ല്‍നിന്ന് 20 രൂപയായി കുറക്കാന്‍ റെപോസിറ്ററി പദ്ധതി മുഖേന കഴിയുമെന്നതിനാലാണിത്. നിലവില്‍ ലൈഫ്, പെന്‍ഷന്‍ പ്ളാനുകളാണ് ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ടിലേക്ക് മാറ്റാന്‍ അനുമതി നല്‍കിയിരിക്കുന്നത്. വൈകാതെതന്നെ ഹെല്‍ത്ത്, ആന്വിറ്റി തുടങ്ങി എല്ലാത്തരം പോളിസികളും ഇത്തരത്തിലാക്കാന്‍ അനുമതി നല്‍കും.
അക്കൗണ്ട് നമ്പറിനൊപ്പം നല്‍കുന്ന ലോഗിന്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് തന്‍െറ അക്കൗണ്ടില്‍ പ്രവേശിക്കുന്ന ഉപഭോക്താവിന് പോളിസികളുടെ തല്‍സ്ഥിതിയറിയുന്നതിന് പുറമെ ഓണ്‍ലൈനായി പ്രീമിയം അടക്കാനും ക്ളെയിം സമര്‍പ്പിക്കാനും സാധിക്കും. അതേസമയം, അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിക്കാനും തുടര്‍സേവനങ്ങള്‍ നല്‍കാനുമല്ലാതെ മറ്റൊന്നിനും റെപോസിറ്ററികള്‍ക്ക് ഐ.ആര്‍.ഡി.എ അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ പോളിസികളില്‍ ഉപഭോക്താവ് അറിയാതെ തിരിമറി നടക്കുമെന്നും പേടിക്കാനില്ല.  
ഒരാള്‍ക്ക് ഒന്നിലധികം ഇ -ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ തുടങ്ങാനാവില്ല. അതേസമയം, ഒരു റെപോസിറ്ററിയില്‍ തുടങ്ങിയ അക്കൗണ്ട് മറ്റൊന്നിലേക്ക് മാറ്റാനാവും. നിലവില്‍ പോളിസി ഇല്ലാത്തവര്‍ക്കും അക്കൗണ്ട് തുടങ്ങാം. നേരത്തേയുള്ള പോളിസികള്‍ പേപ്പര്‍ രഹിതമാക്കാന്‍ റിപോസിറ്ററികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും അപേക്ഷ നല്‍കാനാവും. ഡീമാറ്റ് അക്കൗണ്ടില്‍ പുതിയ പോളിസി വിവരങ്ങള്‍ എത്തുമ്പോള്‍ ഇ-മെയില്‍, എസ്.എം.എസ് വഴി വിവരം ഉപഭോക്താവിന് ലഭ്യമാക്കും.  ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് തുടങ്ങാനാവശ്യമായ രേഖകള്‍ സഹിതം ഇന്‍ഷുറന്‍സ് റെപോസിറ്ററിക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ഓഫിസുകളിലും അംഗീകൃത ഏജന്‍റുമാര്‍ക്കും ഓണ്‍ലൈനായും സമര്‍പ്പിക്കാം. പുതിയ പോളിസികള്‍ എടുക്കുന്ന അവസരങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി വഴിതന്നെ ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷയും നല്‍കാം. പാന്‍കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമാണ്.  അപേക്ഷ നല്‍കി ഏഴ് ദിവസത്തിനകം അക്കൗണ്ട് അനുവദിക്കണം.
ഡീമാറ്റ് പദ്ധതി തുടങ്ങിയെങ്കിലും കുറെനാള്‍കൂടി പേപ്പര്‍ രൂപത്തില്‍ പോളിസി ലഭിക്കും. എന്നാല്‍, രണ്ട് രൂപത്തിലും കൂടി ഒരേസമയം ലഭിക്കില്ല. അതേസമയം, വിവിധ പോളിസികള്‍ ഉള്ളവര്‍ക്ക് ആവശ്യമുള്ളവ ഇ അക്കൗണ്ടിലും ചിലത് പേപ്പര്‍ രൂപത്തിലും സൂക്ഷിക്കാം. ഇതിന് ഓരോന്നിനും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. പക്ഷേ, അക്കൗണ്ടിലുള്ളവക്ക് മാത്രമേ ഓണ്‍ ലൈന്‍ സേവനങ്ങള്‍ റെപോസിറ്ററി വഴി സാധ്യമാവൂ. എന്‍.എസ്.ഡി.എല്‍ ഡേറ്റാബേസ് മാനേജ്മെന്‍റ് ലിമിറ്റഡ് ( www.nir.ndml.in), സെന്‍ട്രല്‍ ഇന്‍ഷുറന്‍സ് റെപോസിറ്ററി ലിമിറ്റഡ് (www.cirl.co.in), എസ്.എച്ച്.സി.ഐ.എല്‍ പ്രോജക്ട് ലിമിറ്റഡ്  (https://www.shcilir.com), കാര്‍വി ഇന്‍ഷുറന്‍സ് റെപോസിറ്ററി ലിമിറ്റഡ് (www.kinrep.com), സി.എ.എം.എസ് റെപോസിറ്ററി സര്‍വീസ് ലിമിറ്റഡ്  (www.camsrepository.com) എന്നിവയാണ് നിലവില്‍ അനുമതി ലഭിച്ച ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് ദാതാക്കള്‍. ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇവയില്‍ ചിലത് പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. പക്ഷേ, വൈകാതെ തന്നെ ഓണ്‍ ലൈന്‍ സേവനങ്ങള്‍ ലഭ്യമാവും.

നേട്ടത്തിന് ശേഷം ഓഹരി വിപണിയില്‍ ഇടിവ്

Posted: 24 Sep 2013 11:45 PM PDT

Image: 

മുംബൈ: നേട്ടത്തോടെ വ്യാപാരം ആരംഭിച്ച മുംബൈ ഓഹരി വിപണിയില്‍ 22 പോയന്‍റ് ഇടിവ്. 19,947.43 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 19,978.49 വരെ ഉയര്‍ന്നെങ്കിലും പത്തരയോടെ 19,898.31ലേക്ക് താഴ്ന്നു. 21.90 പോയന്‍റ് ഇടിവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ദേശീയ സൂചിക 6.60 പോയന്‍റ് താഴ്ന്ന് 5,885.85ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

എച്ച്.ഡി.എഫ്.സി ബാങ്ക്, എം. ആന്‍ഡ് എം., റിലയന്‍സ് ഇന്ത്യാ ലിമിറ്റഡ്, ഐ.ടി.സി, ടി.സി.എസ് എന്നീ കമ്പനികള്‍ക്ക് നഷ്ടം നേരിട്ടു. ടാറ്റാ മോട്ടോഴ്സ്, ഭെല്‍, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ പവര്‍, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടത്തിലാണ്.

അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 62.76 രൂപയാണ് ഡോളറിന്റെ ബുധനാഴ്ചത്തെ വിനിമയ നിരക്ക്. ചൊവ്വാഴ്ച 62.75 രൂപയായിരുന്നു ഇത്.

ഉക്കാള് മേളക്ക് തിരശ്ശീല

Posted: 24 Sep 2013 11:42 PM PDT

Image: 

ത്വാഇഫ്: നാടിന്‍െറ സാംസ്കാരിക പൈതൃക വീണ്ടെടുപ്പിനും അതില്‍ നിന്നു നാളേക്കുള്ള ഈടുവെപ്പിനും പ്രതിജ്ഞ പുതുക്കി ഏഴാമത് ഉക്കാള് മേളക്ക് തിങ്കളാഴ്ച രാത്രി തിരശ്ശീല വീണു. വര്‍ണശബളവും സൗദിയുടെ സാംസ്കാരികസമ്പന്നത വിളിച്ചോതുന്നതുമായ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും പരിപാടികളും രണ്ടാഴ്ച നീണ്ട മേളയുടെ സമാപനചടങ്ങ് അവിസ്മരണീയമാക്കി.
മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍അസീസ് സമാപനചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. മേളയിലെ പ്രദര്‍ശനത്തില്‍ ഒരുക്കിയ മത്സരത്തില്‍ വിജയികളായ  കരകൗശല, കൈത്തൊഴില്‍ വിദഗ്ധര്‍ക്ക് ഗവര്‍ണര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേളയിലെ കലാപ്രകടനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനമായ ഒരു ലക്ഷം റിയാലിന്‍െറ അവാര്‍ഡ് അര്‍ദിയ്യാത്ത് നഗരസഭ നേടി. 50000 റിയാലിന്‍െറ രണ്ടാം സമ്മാനം ഖുന്‍ഫുദയും 30000 റിയാലിന്‍െറ മൂന്നാം സമ്മാനം റാബഗ് നഗരസഭയും കരസ്ഥമാക്കി.
മേളയുടെ വിജയത്തിന് പ്രവര്‍ത്തിച്ച ത്വാഇഫ് മുനിസിപ്പാലിറ്റി, ടൂറിസം ആന്‍ഡ് ആന്‍റിക്വിറ്റീസ് കമീഷന്‍, വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, നാഷനല്‍ വാട്ടര്‍ കമ്പനി, ഇലക്ട്രിസിറ്റി കമ്പനി, സൗദി പ്രസ് ഏജന്‍സി, ത്വാഇഫ് യൂനിവേഴ്സിറ്റി, പൊലീസ്, വിപണിവകുപ്പ് എന്നിവര്‍ക്കുള്ള പാരിതോഷികങ്ങളും ഗവര്‍ണര്‍ വിതരണം ചെയ്തു.
അതിനു ശേഷം ഡോ. സാമി ജംആന്‍െറ തിരക്കഥയില്‍ ഫതീസ് ബഖ്ന നിര്‍മിച്ച ഉക്കാളിന്‍െറ ഭൂത-ഭാവി-വര്‍ത്തമാനങ്ങളിലൂടെയുള്ള ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.  സൂഖിലെത്തിയ മക്ക ഗവര്‍ണറെ സൗദി ടൂറിസം ആന്‍ഡ് ആന്‍റിക്വിറ്റീസ് കമീഷന്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ്, വാര്‍ത്താവിനിമയ സാംസ്കാരിക മന്ത്രി ഡോ. അബ്ദുല്‍അസീസ് മുഹ്യിദ്ദീന്‍ ഖോജ, ത്വാഇഫ് മേയര്‍ ഫഹദ് ബിന്‍ അബ്ദുല്‍അസീസ് ബിന്‍ മുഅമ്മര്‍, ത്വാഇഫ് യൂനിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. അബ്ദുല്‍ഇലാഹ് ബാനാജ, മക്ക പൊലീസ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അലി സഅ്ദി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിവിധ രാജ്യങ്ങളും അംബാസഡര്‍മാരും കോണ്‍സല്‍ ജനറല്‍മാരും സമാപനചടങ്ങിന് അതിഥികളായി എത്തിയിരുന്നു.  
 

സ്കൂള്‍ വാഹനങ്ങളുടെ കാര്യത്തില്‍ നിരുത്തരവാദ സമീപനം; രക്ഷിതാക്കള്‍ക്ക് ആശങ്ക

Posted: 24 Sep 2013 11:26 PM PDT

Image: 

മനാമ: കുട്ടികള്‍ സ്കൂളില്‍ പോയി തിരിച്ചെത്തുന്നതുവരെ രക്ഷിതാക്കള്‍ തീതിന്നുന്ന അവസ്ഥയാണിപ്പോള്‍. സ്കൂള്‍ വാഹനങ്ങളുടെ കാര്യം തന്നെയാണ് അവരെ ആശങ്കപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് നിരവധി രക്ഷിതാക്കള്‍ പലതവണ പരാതിപ്പെട്ടെങ്കിലും പല സ്കൂളുകളും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കുറച്ചുദിവസം മുമ്പ് സ്വദേശി നഴ്സറി വിദ്യാര്‍ഥി ബസില്‍ ശ്വാസം മുട്ടി മരിച്ചതോടെ രക്ഷിതാക്കളുടെ ഭീതി വര്‍ധിച്ചു.
രാജ്യത്തെ പ്രധാനപ്പെട്ട സ്കൂളുകളിലൊന്നില്‍ സ്വകാര്യ വാഹനങ്ങളാണ് കുട്ടികളെ കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനും ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങളിലെ ഡ്രൈവര്‍മാരെ സ്കൂള്‍ അധികൃതര്‍ക്കോ വണ്ടിയില്‍ പോകുന്ന ടീച്ചിങ് അസിസ്റ്റന്‍റുമാര്‍ക്കോ അറിയില്ല. കുട്ടിവണ്ടികളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുമ്പോള്‍ പലപ്പോഴും സഹായത്തിനായി വണ്ടിയില്‍ ആരുമുണ്ടാകാറില്ല. കുട്ടികളെ വണ്ടികളില്‍ കയറ്റിയിറക്കുമ്പോള്‍ കൈപിടിക്കാന്‍ ആളില്ലാത്ത ഇത്തരം പ്രവണതകള്‍ ചൂണ്ടിക്കാണിച്ചിട്ടും ഫലമുണ്ടായില്ലെന്ന് രക്ഷിതാക്കള്‍. ചില സ്കൂളുകള്‍ ബസുകള്‍ പല ലേബര്‍ ക്യാമ്പുകളില്‍നിന്നും തൊഴിലാളികളെ സൈറ്റില്‍ വിട്ട ശേഷമാണ് സ്കൂള്‍ വിദ്യാര്‍ഥികളെ എടുക്കാന്‍ വരുന്നതെന്നും പരാതിയുണ്ട്. ഇത് കുട്ടികളില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കുട്ടികളെ കൊണ്ടുപോകുന്ന ബസുകള്‍ ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണ് പല ബസുകളും പലവിധത്തില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ചില ബസുകളില്‍ എ.സി പ്രവര്‍ത്തിക്കാത്തത് നിത്യ സംഭവമാണ്.
സ്വന്തമായി വേണ്ടത്ര വാഹനങ്ങളില്ലാതെ സ്കൂളില്‍ കുട്ടികളെ പ്രവേശിപ്പിക്കുകയും വേണ്ടത്ര സൗകര്യങ്ങളില്ലാതെ പഠനം നടത്തുകയും ചെയ്യുന്നുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. ബസുകളില്‍ പോയിവരുന്ന കുട്ടികളുടെ പഠനസാമഗ്രികള്‍ നഷ്ടപ്പെടുകയും ഉറക്കം തൂങ്ങിവീഴുന്ന സംഭവങ്ങളും ആവര്‍ത്തിക്കപ്പെടുന്നു. കൊച്ചു കുട്ടികള്‍ക്ക് അവരുടെ കാര്യപ്രാപ്തിക്കനുസരിച്ച് പ്രവര്‍ത്തിക്കാനറിയാത്ത അവസ്ഥയില്‍ ഡ്രൈവര്‍മാര്‍ മാത്രം വണ്ടിയിലുണ്ടായാല്‍ കുട്ടികളുടെ കാര്യം നോക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. ഇടക്കിടക്കുണ്ടാകുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് ഡ്രൈവറോട് സംസാരിച്ചപ്പോള്‍ ‘വേണമെങ്കില്‍ വണ്ടിയില്‍ വിട്ടാല്‍ മതിയെന്നു’ള്ള മറുപടിയാണത്രെ മനാമയില്‍നിന്നുള്ള ഒരു വീട്ടമ്മക്ക് കിട്ടിയത്.
രാവിലെ ആറുമണിക്കാണ് പല സ്കൂളുകളിലേക്കും കുട്ടികള്‍ പോകുന്നത്. തിരിച്ചെത്തുന്നത് രണ്ട് മണിക്കും മൂന്നുമണിക്കുമാണ്. ചെറിയ കുട്ടികളെ സംബന്ധിച്ച് ഭക്ഷണം പോലും നേരാംവണ്ണം കഴിക്കാതെ പോകുന്നതുകൊണ്ട് വണ്ടികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് സ്വന്തം വാഹനങ്ങളില്‍ വിടേണ്ടിവരുന്നതെന്നാണ് ഗുദൈബിയയിലുള്ള രക്ഷിതാവ് പറയുന്നത്. കൂടാതെ ബസ് താമസിച്ചാലോ മറ്റെന്തെങ്കിലും കാര്യത്തിനൊ സ്കൂളലെ ഗതാഗതവകുപ്പ് കൈകാര്യം ചെയ്യുന്നവരെ വിളിച്ചാല്‍ മറുപടി കിട്ടാറില്ലെന്നും പരാതിയുണ്ട്. ചെറിയ വണ്ടികളില്‍ മാറിമാറിവരുന്ന ഡ്രൈവര്‍മാരുടെ നമ്പര്‍ രക്ഷിതാക്കളുടെ കൈവശമില്ലാത്തതും പ്രയാസമുണ്ടാക്കുന്നു. പലരും ജോലി ചെയ്യുന്നിടത്തുനിന്ന് ഉച്ചക്ക് നേരത്തെ ഇറങ്ങി ബസ്സ്റ്റോപ്പിലും സ്കൂളുകളിലും പോകുന്നുണ്ടെന്ന് മറ്റൊരു രക്ഷിതാവ് വ്യക്തമാക്കി.
 

അണ്ടര്‍ 16 എ.എഫ്.സി ഫുട്ബാള്‍: കുവൈത്തിന് ഉജ്ജ്വല ജയം

Posted: 24 Sep 2013 11:11 PM PDT

Image: 

കുവൈത്ത് സിറ്റി: അണ്ടര്‍ 16 എ.എഫ്.സി ഫുട്ബാള്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ ആതിഥേയരായ കുവൈത്തിന് തകര്‍പ്പന്‍ ജയം. കുവൈത്തില്‍ നടക്കുന്ന ഗ്രൂപ്പ് എ മത്സരങ്ങളില്‍ കുവൈത്ത് 5-1ന് ലബനാനെയാണ് തകര്‍ത്തത്. മറ്റൊരു കളിയില്‍ എതിരില്ലാത്ത ഒരു ഡസന്‍ ഗോളുകള്‍ക്ക് ദുര്‍ബലരായ ഭൂട്ടാനെ തുരത്തി.
ആദ്യ കളിയില്‍ ഭൂട്ടാനെ തോല്‍പിച്ചിരുന്ന ലബനാനെതിരെ ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ പോരാട്ടതതിനിറങ്ങിയ കുവൈത്ത് മികച്ച കളിയാണ് കെട്ടഴിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച ആതിഥേയര്‍ നാലാം മിനിറ്റില്‍ തന്നെ ഖാലിദ് അല്‍ ഇന്‍സിയിലൂടെ അക്കൗണ്ട് തുറന്നു. എന്നാല്‍ രണ്ടു മിനിറ്റിനകം ഹിക്മത് സെയ്നിലൂടെ ഒപ്പം പിടിച്ച ലബനാനെതിരെ അല്‍ ഇന്‍സി തന്നെ 16ാം മിനിറ്റില്‍ ലീഡ് തിരിച്ചുപിടിച്ചു. ആദ്യപകുതി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ സാലിം അല്‍ ബാരികി ലീഡുയര്‍ത്തിയ ശേഷം രണ്ടാം പകുതിയില്‍ പകരക്കാരായി എത്തിയ അബ്ദുല്‍ അസീസ് അല്‍ ഹദിയാത്തും അബ്ദുല്‍ അസീസ് അഹ്മദുമാണ് പട്ടിക തികച്ചത്. പകരക്കാരനായി കളത്തിലെത്തി ഹാട്രിക്കുമായി തിരിച്ചുകയറിയ സോബിര്‍ദാന്‍ ഗുലിക്കോവിന്റെ മികവിലാണ് താജികിസ്താന്‍ ഭൂട്ടാനെ മുക്കിയത്.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP