സ്വാഗതം
WELCOME

News Update..

Tuesday, May 28, 2013

തമിഴിന്‍്റെ എല്ലാമായ ടി.എം.എസ് Madhyamam News Feeds

തമിഴിന്‍്റെ എല്ലാമായ ടി.എം.എസ് Madhyamam News Feeds

Link to

തമിഴിന്‍്റെ എല്ലാമായ ടി.എം.എസ്

Posted: 28 May 2013 12:16 AM PDT

Image: 
തമിഴന്‍്റെ ശബ്ദമാണ് ടി.എം.എസിന്. തമിഴന്‍്റെ ഉച്ചാരണമാണ് ടി.എം.എസിന്. സൗന്ദര്‍രാജന്‍്റെ പേച്ചാണ് പേച്ച്. തമിഴ്നാട്ടിലെ പ്രബലവിഭാഗങ്ങളില്‍പ്പെടുന്നയാളല്ല സൗരാഷ്ട്ര വിഭാഗത്തില്‍പ്പെടുന്ന ടി.എം.എസ്. നല്ല തമിഴ് എന്ന് തമിഴര്‍ അംഗീകരിക്കുന്ന മധുരയിലെ തമിഴുമായാണ് നാല്‍പ്പതുകളിലെ ഗായകനും നടനുമായ എം.കെ ത്യാഗരാജഭാഗവതരാകാന്‍ തമിഴ് സിനിമ സ്വപ്നം കണ്ട് സൗന്ദര്‍രാജന്‍ അമ്പലത്തിലെ ഭജനകളില്‍നിന്ന് കോയമ്പത്തൂരിലേക്കും സേലത്തേക്കും അവിടെ നിന്ന് സിനിമാലാകം മദ്രാസിലേക്ക് പറിച്ചുനട്ടപ്പോള്‍ അവിടേക്കും അവസരംതേടി ടി.എം.എസ് എത്തിയത്. ’ആദ്യകാലത്തെ ഏതാനും ഗാനങ്ങള്‍ ത്യാഗരാജഭാഗവതരുടേതുപോലെയുള്ളവായായിരുന്നു. ഒടുവില്‍ അദ്ദേഹംതന്നെ പറഞ്ഞത്രെ സ്വന്തം ശൈലിയില്‍ പാടാന്‍.
ശാസ്ത്രീയസംഗീതം പഠിച്ച ടി.എം.എസിന് ആദ്യം പാടാന്‍ കിട്ടിയത് ഒരുതമാശപ്പാട്ടായിരുന്നു. ശബ്ദവും ബഹളവുമുള്ള പാട്ട് അദ്ദേഹം തനിമയോടെ ചെയ്യുകയും ചെയ്തു. 
ടി.എം.എസിന്‍്റെ ശബ്ദമാണ് പാട്ടിന്‍്റെ മുഖ്യഘടകം എന്ന് സംഗീതസംവിധായകരും സിനിമാലോകവും തിരിച്ചറിയാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു. 
അമ്പതുകളില്‍ മലയാളത്തില്‍ അധികം സിനിമകള്‍ സൃഷ്ടിക്കപ്പെടാതിരുന്ന കാലത്ത് കേരളത്തിലെ സിനിമാ കൊട്ടകകളില്‍ നിറഞ്ഞോടിയ എം.ജി.ആര്‍-ശിവാജി ചിത്രങ്ങളിലെ ഗാനം ഇന്നും മുന്‍ തലമുറ മറന്നിട്ടില്ല. ‘നാന്‍ ആണയിട്ടാല്‍ യാരുക്കാഗ... ഇത് യാരുക്കാഗ...’, ‘പോനാല്‍ പോവട്ടും പോടാ’, ‘പാട്ടും നാനേ ഭാവവും നാനേ’ തുടങ്ങിയ ഗാനങ്ങള്‍ ഏറ്റുപാടാത്ത മലയാളികള്‍ അന്നുണ്ടായിരുന്നില്ല. 
പാട്ടുകാരനാകാനായി ആദ്യം എത്തിയത് കോവൈ റോയല്‍ ടാക്കീസിലായിരുന്നു. അന്നത്തെ നടന്‍ നരസിംഹ ഭാരതിയാണ് അതിന് വഴിയൊരുക്കിയത്. തുടര്‍ന്ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ സ്റ്റുഡിയോയിലത്തെി. സേലത്തും കോയമ്പത്തൂരുമായിരുന്നു പ്രമുഖ റെക്കോഡിങ് സ്റ്റുഡിയോകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കോയമ്പത്തൂരില്‍ ആറുമാസം പ്രവര്‍ത്തിച്ചിട്ടും സിനിമയില്‍ ചാന്‍സ് കിട്ടിയില്ല. പിന്നീട് നരസിംഹ ഭാരതിയുടെ കൃഷ്ണവിജയം എന്ന ചിത്രത്തില്‍ പാടാന്‍ 1950ല്‍ അവസരം ലഭിച്ചു. ‘രാധേ എന്നെ വിട്ട് ഓടാതെ...’ എന്ന അതിലെ ഗാനം കുറെയൊക്കെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നും അദ്ദഹത്തേിന്‍െറ ചിത്രത്തില്‍ പാടി. 1951ല്‍ ടി.എം.എസ് ഒരു ചിത്രത്തില്‍ പാടി അഭിനയിച്ചു.
പിന്നീട് ചെന്നയിലേക്ക് തിരിച്ചു. പ്രമുഖ സംഗീത സംവിധായകന്‍ കെ.വി. മഹാദേവന്‍ നിരവധി അവസരങ്ങള്‍ കൊടുത്തു. എന്നാല്‍, ഒന്നും ബ്രേക്കായില്ല. തുടര്‍ന്ന് 1954ല്‍ ജി. രാമനാഥന്‍ എന്ന സംഗീത സംവിധായകന്‍െറ അടുത്തത്തെിയതോടെയാണ് ടി.എം.എസിന്‍െറ കാലം മാറിമറിഞ്ഞത്. ആദ്യമായി ശിവാജി ഗണേശനുവേണ്ടി പാടാന്‍ അവസരം ലഭിച്ചത് അപ്പോഴാണ്. ശിവാജിയെ പരിചയപ്പെട്ടപ്പോള്‍തന്നെ അദ്ദഹത്തേിന്‍െറ ശബ്ദത്തിന്‍െറ പ്രത്യകേതകള്‍ മനസ്സിലാക്കി ടി.എം.എസ് പാടി. ഇത് അനുയോജ്യമാവുകയും ചെയ്തു. അതുവരെ സി.എസ്. ജയരാമനായിരുന്നു ശിവാജിക്ക് വേണ്ടി പാടിയിരുന്നത്.
ആദ്യഗാനം ഇഷ്ടപ്പെട്ടതോടെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സംവിധായകന്‍ ടി.എം.എസിന് നല്‍കി. അതോടെ തമിഴ് സിനിമാ ഗാന ചരിത്രത്തിലെ പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു. ശിവാജിക്കുവേണ്ടി കെ.വി. മഹാദേവന്‍െറ സംഗീതത്തില്‍ പാടിയ ‘കൊഞ്ചും കിളിയാന പെണൈ്ണ’ എന്ന പാട്ടു കേട്ടാണ് എം.ജി.ആര്‍ തനിക്കുവേണ്ടി പാടാന്‍ ടി.എം.എസിനെ ക്ഷണിക്കുന്നത്. തുടര്‍ന്നുള്ള തമിഴ് കാലഘട്ടം ഈ ഗായകന്‍െറതായിരുന്നു. തമിഴ് ഹൃദയം ഇളക്കിമറിച്ച ഗാനങ്ങളുമായി അദ്ദഹേം മൂന്ന് പതിറ്റാണ്ടോളം നിറഞ്ഞുനിന്നു.
പി. സുശീലയുമൊത്ത് ടി.എം.എസ് പാടിയത് ആയിരത്തോളം ഡ്യൂയറ്റുകളാണ്. ഇന്നോളം ഈ റെക്കോഡ് ഒരു ഗായകര്‍ക്കും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. 1989ല്‍ സത്യരാജിന് വേണ്ടിയാണ് ഈ മഹാനായ ഗായകന്‍ അവസാനമായി സിനിമക്ക് വേണ്ടി പാടുന്നത്. തുടര്‍ന്ന് സ്വദേശത്തും വിദേശത്തുമായി അടുത്തകാലം വരെ സ്റ്റേജ് പെര്‍ഫോമന്‍സുമായി അദ്ദഹേം സജീവമായിരുന്നു. 
മലയാളത്തിലും അദ്ദേഹം പാടിയിട്ടുണ്ട്. എന്നാല്‍ അന്യഭാഷകളില്‍ അധികം അദ്ദേഹം പാടിയിട്ടില്ല. ‘ശബരിമലയില്‍തങ്ക സൂര്യോദയം’ എന്ന മലയാളഗാനത്തിന്‍്റെ തമിഴ് പതിപ്പ് അദ്ദേഹമാണ് സിനിമയില്‍ അഭിനയിച്ച് പാടുന്നത്. ദേവരാജന്‍ മാഷിന്‍്റെ സംഗീതത്തില്‍ മറ്റൊരു മലയാള ഗാനവും അദ്ദേഹം പാടിയിട്ടുണ്ട്. 
 
 
features: 
Facebook

വാക്കുതര്‍ക്കം: കശ്മീരില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ജവാന്‍ മരിച്ചു

Posted: 28 May 2013 12:13 AM PDT

Image: 

ജമ്മു: കശ്മീരില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ജവാന്‍ മരിച്ചു. 33 രാഷ്ട്രീയ റൈഫിള്‍സിലെ മുകേഷ് കുമാര്‍ ആണ് മരിച്ചത്. കശ്മീരില്‍ നിന്ന് 150 കി.മീ അകലെ നിയന്ത്രണരേഖക്ക് സമീപം ഖലാല്‍ മേഖലയിലാണ് സംഭവം. 33 രാഷ്ട്രീയ റൈഫിള്‍സിലെ തന്നെ രതീന്ദര്‍ കുമാറുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ രതീന്ദര്‍ മുകേഷിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വന്തം തോക്കില്‍ നിന്നാണ് രതീന്ദര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
 

ടെല്ലര്‍ മെഷീന്‍ കൂട്ടത്തോടെ പണിമുടക്കി; കെ.എസ്.ആര്‍.ടി.സി കലക്ഷനില്‍ ഇടിവ്

Posted: 28 May 2013 12:10 AM PDT

മലപ്പുറം: കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയിലെ ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍ കൂട്ടത്തോടെ പണിമുടക്കിയപ്പോള്‍ കലക്ഷനില്‍ പ്രതിദിനം ലക്ഷത്തിലേറെ രൂപയുടെ ഇടിവ്. മാന്വല്‍ ടിക്കറ്റ് റാക്ക് ഉപയോഗിക്കേണ്ടി വരുന്ന കണ്ടക്ടര്‍മാര്‍ യാത്രക്കാര്‍ കയറുന്നത് നിരുത്സാഹപ്പെടുത്തുന്നതാണ് കലക്ഷന്‍ കുറയാന്‍ കാരണം.
ടിക്കറ്റ് റാക്കുപയോഗിക്കുന്നത് ഇരട്ടി സമയം അപഹരിക്കുന്നതാണ്.  70 ടെല്ലിംഗ് മെഷീനുകളാണ് മലപ്പുറം ഡിപ്പോയിലുള്ളത്. അതില്‍ അമ്പത് മെഷീനുകളും തകരാറിലാണ്. കേടുപാട് തീര്‍ക്കുന്നതില്‍ ഡിപ്പോ അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് ആരോപണം. സോഫ്റ്റ്ലാന്‍ഡ് എന്ന കമ്പനിയാണ് ടെല്ലര്‍ മെഷീന്‍ നല്‍കിയത്. ഈ കമ്പനിയുടെ സര്‍വീസ് സെന്‍റര്‍ മലപ്പുറത്തുണ്ടെങ്കിലും മെഷീനിന്‍െറ ഗാരണ്ടി കാലാവധി കഴിഞ്ഞതിനാല്‍ സൗജന്യമായി സര്‍വീസ് ചെയ്യാന്‍ അവര്‍ തയാറാകുന്നില്ല. തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട് ഭവനിലേക്കയച്ചാണ് കേടുപാടുകള്‍ തീര്‍ക്കുന്നത്. ഇത് യഥാസമയം നടക്കാത്തതിനാല്‍ ഭൂരിഭാഗം ബസുകളിലും പഴയപോലെ ടിക്കറ്റ് റാക്കുപയോഗിക്കേണ്ട സ്ഥിതിയാണ്. ഏഴുമുതല്‍ ഏഴേകാല്‍ ലക്ഷം രൂപയാണ് മലപ്പുറം ഡിപ്പോയിലെ ഒരു ദിവസത്തെ കലക്ഷന്‍. ഇത് ആറുലക്ഷമായി ചുരുങ്ങി. സ്കൂള്‍ തുറന്നാല്‍ തിരക്ക് കൂടുന്നതിനാല്‍ ട്രിപ്പ് തന്നെ ബഹിഷ്കരിക്കുമെന്ന ഭീഷണിയിലാണ് കണ്ടക്ടര്‍മാര്‍.
 

ജില്ലാ ആശുപത്രി ഇനി ജനറല്‍ ആശുപത്രി; പ്രഖ്യാപനം ഇന്ന്

Posted: 28 May 2013 12:04 AM PDT

തൃശൂര്‍: ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയാക്കിയതിന്‍െറ പ്രഖ്യാപനം ചൊവ്വാഴ്ച മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും.
ആശുപത്രി അങ്കണത്തി ല്‍ രാവിലെ ഒമ്പതിനാണ് പരിപാടി. ഇതോടെ ജില്ലാ പഞ്ചായത്തിന്‍െറ കീഴില്‍നിന്ന് ആശുപത്രി സര്‍ക്കാര്‍ നിയന്ത്രണത്തിലാവും.
അധികം താമസിയാതെ ഇത് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയാവും എന്നതാണ് പ്രത്യേകത. റഫറല്‍ ആശുപത്രി എന്ന നിലയില്‍ ജനറല്‍ ആശുപത്രിയാവുന്നതോടെ വികസനത്തിന് കൂടുതല്‍ ഫണ്ടാവും.
നിലവിലെ ഡോക്ടര്‍മാരെ കൂടാതെ പുതുതായി എട്ട് ഡോക്ടര്‍മാര്‍ കൂടി ഉടന്‍ എത്തും. 14 നഴ്സുമാരും വര്‍ധിക്കും. കിടക്കകളുടെ എണ്ണം 240ല്‍ നിന്ന് 500 ആയി ഉയരും. ആശുപത്രിയുടെ മുന്‍ വശത്തെ കെട്ടിടം പണി പൂര്‍ത്തിയാകുന്നതോടെയാണിത്.
കാര്‍ഡിയോളജിസ്റ്റിനെയും നെഫ്രോളജിസ്റ്റിനെയും ഉടന്‍ നിയമിക്കുന്നതോടെ പ്രധാന സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ജനങ്ങള്‍ക്ക് ലഭിക്കും. ആശുപത്രിയില്‍ സി.ടി സ്കാനറും ഉടന്‍ പ്രവര്‍ത്തിച്ച് തുടങ്ങും. യന്ത്രം വാങ്ങാന്‍ ഉത്തരവായിക്കഴിഞ്ഞു.
രക്തത്തിന്‍െറ ഘടകങ്ങള്‍ വേര്‍തിരിക്കുന്ന കമ്പോണന്‍റ് സെപറേഷന്‍ യൂനിറ്റും തുടങ്ങും. ഇതിനുള്ള നിര്‍ദേശം സര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടുണ്ട്. അധികം താമസിയാതെ സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡി.എം.ഒ ഡോ. വി.വി. വീനസും എന്‍. ആര്‍.എച്ച്.എം പ്രോജക്ട് ഓഫിസര്‍ ഡോ. എസ്.ആര്‍. ദിലീപ്കുമാറും പറഞ്ഞു.
അതേസമയം, വടക്കാഞ്ചേരി താലൂക്കാശുപത്രിക്ക് ജില്ലാ ആശുപത്രി പദവി ലഭിക്കും. അതോടെ ഈ ആശുപത്രി ജില്ലാ പഞ്ചായത്തിന്‍െറ കീഴിലാവും.
ഇതിന്‍െറ പ്രഖ്യാപനവും കൈമാറ്റവും ചെവ്വാഴ്ച മന്ത്രി വടക്കാഞ്ചേരിയില്‍ നടത്തും.
 

ജില്ല ഡെങ്കി ഭീതിയില്‍

Posted: 28 May 2013 12:02 AM PDT

കൊല്ലം: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. മേയില്‍ മാത്രം 41 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇതിനുപുറമേ ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഡെങ്കിപ്പനി സംശയവുമായി 360 പേര്‍ മേയില്‍ ചികിത്സതേടിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗത്തിനും രോഗംബാധിച്ചതായാണ് ആരോഗ്യവൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന.
മേയില്‍ പനിബാധിച്ച് മരിച്ച മൂന്ന് കേസുകളില്‍ ഡെങ്കി ബാധ സംശയിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജൂണിലാണ്  ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത്തവണ മേയില്‍ തന്നെ കണക്കുകള്‍ കുതിച്ചുയരുന്നത്  ആശങ്കക്കിടയാക്കിയിട്ടുണ്ട്. ജില്ലയില്‍ ചടയമംഗലം, ഇട്ടിവ, ഇളമാട്, പുനലൂര്‍, കരവാളൂര്‍, ശൂരനാട്, പോരുവഴി, പത്തനാപുരം, പിറവന്തൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളിലാണ് അധികമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി ജില്ലകളായ തിരുവനന്തപുരത്തും, പത്തനംതിട്ടയിലും ഡെങ്കി പടരുന്ന സാഹചര്യവും ജില്ലയെ ഭീതിയിലാഴ്ത്തുന്നു.
ജില്ലയില്‍ വൈറല്‍ പനി ബാധിക്കുന്നവരുടെ എണ്ണവും ദിനംപ്രതി ക്രമാതീതമായി ഉയരുകയാണ്. തിങ്കളാഴ്ചയിലെ കണക്കനുസരിച്ച്  981 പേര്‍ വൈറല്‍ പനി ബാധയുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 40 പേരെ കിടത്തിചികിത്സക്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ 36 പേര്‍ ഡെങ്കി ബാധ സംശയവുമായി ചികിത്സ തേടിയിട്ടുണ്ട്. 19 പേര്‍ക്ക് മഞ്ഞപ്പിത്തം എയും  രണ്ടുപേര്‍ക്ക് മഞ്ഞപ്പിത്തം ബി യും മൂന്ന് പേര്‍ക്ക് ചിക്കന്‍പോക്സും ഇന്നലെ സ്ഥീരികരിച്ചു.
ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി  പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. അര ടീസ്പൂണ്‍ വെള്ളം മതി ഇവക്ക് മുട്ടയിടാന്‍. ഏപ്രില്‍-മേയ് മാസങ്ങളില്‍ പെയ്ത ചാറ്റല്‍മഴയാണ്  ഇവയുടെ ക്രമാതീതമായ പെരുകലിന് ഇടയാക്കിയത്. ഇതോടൊപ്പം രൂക്ഷമായ വേനലില്‍ ജലദൗര്‍ലഭ്യം ശക്തമായതുമൂലം ലഭിക്കുന്ന വെള്ളമെല്ലാം ടാങ്കുകളിലും മറ്റ് പാത്രങ്ങളിലും ദിവസങ്ങളോളം വീടുകളില്‍ ശേഖരിച്ചുവെക്കുന്നതും ഈഡിസ് കൊതുകുകള്‍ക്ക് മുട്ടയിട്ട് പെരുകുന്നതിന് അനുകൂല സാഹര്യമൊരുക്കിയെന്നാണ് ആരോഗ്യവകുപ്പിന്‍െറ വിലയിരുത്തല്‍. പത്തനാപുരം പുനലൂര്‍ മേഖലയിലെ റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും  മേഖലയില്‍ കൊതുകുകള്‍ പെരുകാന്‍ ഇടയാക്കിയിട്ടുണ്ട്. ഉപയോഗിച്ച് കഴിഞ്ഞ് ഉപേക്ഷിച്ച ടയറുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും രോഗവാഹികളായ കൊതുകുകളുടെ വ്യാപനത്തിനിടയാക്കി.
ഡെങ്കിപ്പനി പെരുകുന്ന സാഹചര്യത്തില്‍ അടിയന്തരക്രമീകരണങ്ങളും  ബോധവത്കരണപ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതംനല്‍കുന്നത്. കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ്  ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ അടിയന്തരയോഗങ്ങളും  ചേരുന്നുണ്ട്. തിങ്കളാഴ്ച  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പത്തനാപുരത്ത് തോട്ടം ഉടമകളുടെ യോഗംചേര്‍ന്നു. ജൂണ്‍ മൂന്നിന് മേഖലയിലെ എല്ലാ തോട്ടങ്ങളിലും ശുചിത്വദിനം ആചരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
 മെയ് 31, ജൂണ്‍ ഒന്ന് ദിവസങ്ങിളില്‍ ആരോഗ്യവകുപ്പിന്‍െറ സഹകരണത്തോടെ എല്ലാ തൊഴിലാളികള്‍ക്കും  ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ടാപ്പ് ചെയ്യാത്ത റബ്ബര്‍ മരങ്ങളില്‍ നിന്ന് ചിരട്ട നീക്കംചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു.

തലസ്ഥാനത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

Posted: 28 May 2013 12:00 AM PDT

തിരുവനന്തപുരം: തലസ്ഥാനനഗരത്തില്‍ വീണ്ടും വ്യാജബോംബ് ഭീഷണി; ഫോണിലൂടെ സന്ദേശം നല്‍കിയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. മുഖ്യമന്ത്രിയുടെ ഓഫിസ്, മെഡിക്കല്‍ കോളജ് ബ്ളഡ്ബാങ്ക്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. പാറശ്ശാല പരശുവയ്ക്കല്‍ കുണ്ടുവിള വിജേഷ് ഭവനില്‍ വിജേഷ്(25)ആണ് അറസ്റ്റിലായത്. പിതാവിനോട് പകവീട്ടാനാണ് ഭീഷണി  സന്ദേശം നല്‍കിയതെന്ന് ഇയാള്‍ പറഞ്ഞതായി സൂചനയുണ്ട്. എന്നാല്‍, വിശദാംശങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല.
തിങ്കളാഴ്ച രാവിലെ 10.53നായിരുന്നു 9562246065 നമ്പറില്‍നിന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം വന്നത്. ഞായറാഴ്ച രാത്രി 8.10നും മുഖ്യമന്ത്രിയെ വധിക്കുമെന്ന സന്ദേശം വന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍വേ അലര്‍ട്ടിലേക്കും മെഡിക്കല്‍ കോളജിലേക്കും ബോംബ് ഭീഷണി വന്നിരുന്നു.
ഉച്ചക്ക് രണ്ടരയോടെ സ്ഫോടനം നടക്കുമെന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി.  ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പൊലീസ് സംഘങ്ങളും പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ബോംബ് വെക്കുമെന്ന സന്ദേശം രാവിലെ പത്തരയോടെ എയര്‍ ഇന്ത്യ ഓഫിസിലാണ് ലഭിച്ചത്. ഉടന്‍ എയര്‍പോര്‍ട്ട് മാനേജര്‍ സെക്യൂരിറ്റി ഓഫിസറെ വിവരമറിയിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടറുടെ നേതൃത്വത്തില്‍ ബോംബ് ത്രെട്ട് അസസ് കമ്മിറ്റി യോഗം ചേര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു.
 ലോക്കല്‍ പൊലീസിന്‍െറയും ഡോഗ് സ്ക്വാഡിന്‍െറയും സേവനവും തേടി. ഭീഷണി മുഴക്കിയയാള്‍ പിടിയിലായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പരിശോധന നിര്‍ത്തിയത്.
മെഡിക്കല്‍ കോളജിലെ ബ്ളഡ് ബാങ്കില്‍ ശംഖുംമുഖം എ.സി കെ.എസ്. വിമലിന്‍െറ നേതൃത്വത്തില്‍ പൊലീസ് പരിശോധിച്ചു. രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. സന്ദേശം വന്ന ശേഷം ബ്ളഡ്  ബാങ്കിലേക്ക് ആരെയും കടത്തിവിട്ടില്ല. ആശുപത്രിയിലേക്കുള്ള പ്രവേശവും നിയന്ത്രിച്ചു.
ഭീഷണിസന്ദേശം വന്ന മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിജേഷിനെ പിടികൂടി. ഇയാളെ തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്തു. കന്‍േറാണ്‍മെന്‍റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. അടുത്തിടെ നിരവധി വ്യാജ ബോംബ് ഭീഷണികളാണുണ്ടായത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന തരത്തിലെ സന്ദേശങ്ങളും എത്തി. എന്നാല്‍, മുമ്പ് സന്ദേശമയച്ച പലരെയും ഇപ്പോഴും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

യൂസഫലി: വിവാദത്തില്‍ നിന്ന് കരകയറാന്‍ സി.പി.എം നേതൃത്വം ഇടപെടും

Posted: 27 May 2013 11:42 PM PDT

Image: 

തിരുവനന്തപുരം: ലുലുമാള്‍- ബോള്‍ഗാട്ടി വിഷയത്തില്‍ സ്വയം സൃഷ്ടിച്ച ആശയകുഴപ്പം പരിഹരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെടും. യു.ഡി.എഫ് സര്‍ക്കാറും മുന്നണിയും പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ എന്നത്തെയും പോലെ ഉണ്ടായ വിവാദത്തില്‍ നേതൃത്വത്തിനും അതൃപ്തിയുണ്ട്.
വിവാദം കൂടുതല്‍ വളരാന്‍ അനുവദിക്കരുതെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.  ഇതിന്‍െറ ഭാഗമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ പ്രശ്നത്തില്‍ ഇടപെട്ടേക്കും. എറണാകുളം ജില്ലാ നേതൃത്വവുമായും വ്യത്യസ്ത അഭിപ്രായം പ്രകടിച്ചവരുമായും സംസാരിച്ച് വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. അടുത്ത ദിവസം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്.
ലുലുമാള്‍ വിഷയം ഉന്നയിച്ച സി.പി.എം ജില്ലാ കമ്മിറ്റി ബോള്‍ഗാട്ടി പ്രശ്നവും ഏറ്റെടുത്ത് മുന്നോട്ട് പോകുമ്പോഴാണ് ജില്ലാ, സംസ്ഥാന നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ശനിയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. എന്നാല്‍ ജില്ലാ നേതൃത്വം ആദ്യം പരസ്യമായി ഉന്നയിച്ചത് ലുലുമാള്‍ പ്രശ്നമായിരുന്നു. ലുലുമാളുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ പ്രദേശത്തേക്ക് പാലം നിര്‍മിക്കുകയും ഇടപ്പള്ളി തോടിന് ഇരുവശവും കൈയേറി മതില്‍കെട്ടിയെന്നുമായിരുന്നു ആക്ഷേപം. എന്നാല്‍ തുറമുഖ യൂനിയന്‍ നേതാവെന്ന നിലയില്‍ സംസ്ഥാന സമിതിയംഗമായ എം.എം. ലോറന്‍സാണ് ബോള്‍ഗാട്ടിയില്‍ പോര്‍ട്ട് ട്രസ്റ്റിന്‍െറ സ്ഥലം കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത്. ജില്ലാ കമ്മിറ്റിയുടെ ആക്ഷേപത്തിന് മറുപടിയായി ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് എം.എ. യൂസഫലി പ്രഖ്യാപിച്ചതോടെയാണ് സി.പി.എമ്മിലെ അഭിപ്രായ ഭിന്നത പുറത്തുവന്നത്. യു.ഡി.എഫും മാധ്യമങ്ങളും വിഷയം സംസ്ഥാനത്തെ നിക്ഷേപ സൗഹാര്‍ദ അന്തരീക്ഷവുമായി ചേര്‍ത്ത് ഉന്നയിച്ചതോടെ പ്രതിരോധത്തിലായ സി.പി.എം ജില്ലാ നേതൃത്വം ബോള്‍ഗാട്ടിയിലെ പോര്‍ട്ട് ട്രസ്റ്റിന്‍െറ ഭൂമി പാട്ടത്തിന് കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും ഇതോടെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കരാര്‍ റദ്ദാക്കണമെന്ന  ആവശ്യം ജില്ലാ സെക്രട്ടറി ദിനേശ് മണി തന്നെ  ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ തീരുമാനത്തിന് ഒപ്പം നിന്ന സംസ്ഥാന സമിതിയംഗം കെ. ചന്ദ്രന്‍പിള്ള യൂസഫലിലെ പിന്തുണച്ച് രംഗത്ത് വന്നതിന് പിന്നാലെ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പാലൊളി മുഹമ്മദ് കുട്ടിയും വി.എസ്. അച്യുതാനന്ദനും രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ ആശയക്കുഴപ്പം വെളിവായി.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിനെ കൂടി ബാധിക്കുന്ന വിഷയത്തില്‍ തീരുമാനം എടുക്കും മുമ്പ് അതുമായി ബന്ധപ്പെട്ടവരെ കൂടി വിഷയം ധരിപ്പിക്കാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്ന അഭിപ്രായമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. അതേസമയം എം.എ. യൂസഫലിക്ക് എതിരെയോ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിനെ പ്രതികൂട്ടിലാക്കുന്ന തരത്തിലോ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. കാര്യം മനസ്സിലാക്കാതെയാണ് പാലോളിയും വി.എസും പ്രതികരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലുലുമാളിന്‍െറ നിര്‍മാണത്തിന് അനുമതി കൊടുത്തതുമായി ബന്ധപ്പെട്ട് അനധികൃത നടപടി ഉണ്ടായെന്ന് തങ്ങള്‍ വാദിച്ചിട്ടില്ല.
ബോള്‍ഗാട്ടി വിഷയത്തിലാവട്ടെ പോര്‍ട്ട് ട്രസ്റ്റാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയത്. അവിടെയും യൂസഫലി കുറ്റം ചെയ്തുവെന്നല്ല പോര്‍ട്ട് ട്രസ്റ്റിന്‍െറ നടപടിയാണ് ചോദ്യം ചെയ്തത്. സി.ആര്‍.ഇസഡ് അനുമതി ലഭിക്കുന്നത് അല്ലാതെ ഒരു വിഷയവും സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ടതല്ലെന്നിരിക്കെ വിഷയത്തില്‍ അനാവശ്യ പ്രതികരണമാണുണ്ടായതെന്നും ജില്ലാ നേതൃത്വത്തിന് അഭിപ്രായമുണ്ട്. ഈ പ്രതികരണങ്ങളാണ് സി.പി.എം ജില്ലാ നേതൃത്വം വ്യവസായ സംരംഭങ്ങള്‍ക്കും യൂസഫലിക്കും എതിരാണെന്ന ധാരണ പരത്തിയതെന്നും അവര്‍ പറയുന്നു. നിലപാട് സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജില്ലാ സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത് അത് അംഗീകരിക്കുകയും പുറത്ത് ഭിന്നാഭിപ്രായം പറയുകയും ചെയ്ത ചന്ദ്രന്‍പിള്ളയോട്  നേതൃത്വം വിശദീകരണം ആവശ്യപ്പെടും. പ്രശ്നത്തില്‍ സി.പി.എമ്മിനുള്ളില്‍ തന്നെ രണ്ടഭിപ്രായമാണെന്ന ധാരണ പുറത്ത് വന്നതോടെ യു.ഡി.എഫ് പ്രതിസന്ധിയില്‍ കൈവരാവുന്ന മേല്‍കൈ ഒരിക്കല്‍ കൂടി നഷ്ടപ്പെടുന്നുവെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിലും ശക്തമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം തന്നെ നല്‍കും.

ചാലിഗദ്ദയില്‍ കാട്ടാനകളുടെ വിളയാട്ടം

Posted: 27 May 2013 11:34 PM PDT

മാനന്തവാടി: ഗ്രാമപഞ്ചായത്തിലെ പാല്‍വെളിച്ചം ചാലിഗദ്ദയില്‍ കാട്ടാനകളുടെ വിളയാട്ടം. നിരവധി കര്‍ഷകരുടെ ഏക്കര്‍ കണക്കിന് കൃഷികള്‍ നശിപ്പിച്ചു.
ഒരാഴ്ചയോളമായി കാട്ടാനകള്‍ കൂട്ടമായും ഒറ്റക്കും കൃഷിയിടങ്ങളില്‍ ഇറങ്ങുകയാണ്. പാപ്പിനിശ്ശേരിയില്‍ ജോണ്‍സണ്‍, ചെറിയാന്‍, ഒഴുകയില്‍ പങ്കജാക്ഷന്‍, സത്യഭാമ, നിര്‍മല, തൊട്ടിയില്‍ രവീന്ദ്രന്‍ എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. വാഴ, കാപ്പി, തെങ്ങ്, കമുക് എന്നിവ നശിപ്പിച്ചതിലുള്‍പ്പെടുന്നു. കുലച്ചതും മൂപ്പെത്തിയതുമായ തെങ്ങുകളാണ് നശിപ്പിച്ചത്. വൈദ്യുതി കമ്പിവേലി ഇല്ലാത്തതിനാലാണ് ആനകള്‍ തോട്ടത്തിലേക്ക് വേഗമിറങ്ങിയത്. കുറുവാദ്വീപ് വനത്തില്‍ നിന്നുള്ള ആനകളാണ് പുഴകടന്നെത്തി കൃഷിനശിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം വ്യാപകമായി കൃഷി നശിപ്പിച്ചതിനാല്‍ വനംവകുപ്പ് വാച്ചറെ നിയമിച്ചിരുന്നു. വാച്ചറുടെ സേവനം തുടര്‍ന്ന് ലഭിച്ചില്ല. വൈദ്യുതി കമ്പിവേലി സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കിയിട്ടും നടപടിയില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. ചക്ക സീസണ്‍ ആയതാണ് ആനകള്‍ ഇറങ്ങാനുള്ള പ്രധാനകാരണം. കഴിഞ്ഞതവണ കുറഞ്ഞ നഷ്ടപരിഹാരം മാത്രമാണ് ലഭിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനംകുപ്പ് ഓഫിസ് ഉപരോധമടക്കമുള്ള സമര പരിപാടികള്‍ക്ക് തയാറെടുക്കുകയാണ്.
 

ദേശീയ ഗെയിംസ്: ടെക്നിക്കല്‍ കമ്മിറ്റി സംഘം സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ചു

Posted: 27 May 2013 11:30 PM PDT

കോഴിക്കോട്: ദേശീയ ഗെയിംസിനു മുന്നോടിയായി സംസ്ഥാനത്തെ സ്റ്റേഡിയങ്ങളുടെ നവീകരണ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള ദേശീയ ഗെയിംസ് ടെക്നിക്കല്‍ കമ്മിറ്റി സംഘം കോഴിക്കോട്ടെത്തി. മെഡിക്കല്‍ കോളജ് സ്റ്റേഡിയം, കോര്‍പറേഷന്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് ദേശീയ ഗെയിംസ് ടെക്നിക്കല്‍ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. മുരുകന്‍, ഹാന്‍ഡ്ബാള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ എസ്.എം. ബാലി, ട്രയാത്തലന്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ രാഗേഷ് ഗുപ്ത എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധിച്ചത്.  
ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് തിരുവനന്തപുരത്തും സംഘം സ്റ്റേഡിയങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തും. മേയ് 29ന് വൈകീട്ട് മുഖ്യമന്ത്രിയുമായും കായികമന്ത്രിയുമായും ചര്‍ച്ച നടത്തും.  
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ മത്തായി, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പി. ദാസന്‍, ഒളിമ്പിക്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.എ. ഹംസ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ടെക്നിക്കല്‍ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഗെയിംസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി വേഗത്തില്‍ പ്രവൃത്തികള്‍ നടക്കും. മത്സരങ്ങളുടെ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു.
അതേസമയം, ജില്ലയിലെ സ്റ്റേഡിയങ്ങളുടെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതില്‍ സംഘത്തിന് നീരസമുണ്ട്. കോര്‍പറേഷന്‍ സ്റ്റേഡിയം ഗ്രാന്‍ഡ് സ്റ്റാന്‍റ് പവലിയന്‍ പുതുക്കിപ്പണിയുന്ന പ്രവൃത്തി എങ്ങുമെത്താത്തതും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍െറ നവീകരണം ലക്ഷ്യത്തിലെത്താത്തതുമാണ് അതൃപ്തിക്കു കാരണം. ഫെബ്രുവരിയില്‍ ദേശീയ ഗെയിംസ് നടത്താനാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്.
നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘത്തെ  കേരള ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി പി.എ.  ഹംസയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വി.എം. മോഹനന്‍, പി.കെ. കബീര്‍ സലാല, അനില്‍കുമാര്‍, പി.എ. ബഷീര്‍, റമീസ് അലി എന്നിവരും എത്തിയിരുന്നു.
 

2019ലെ ക്രിക്കറ്റ് ലോകക്കപ്പ് ഇംഗ്ലണ്ടില്‍

Posted: 27 May 2013 11:19 PM PDT

Image: 

ലണ്ടന്‍: 2019ലെ ക്രിക്കറ്റ് ലോകക്കപ്പിന് ഇംഗ്ളണ്ട് ആതിഥ്യമരുളും. കഴിഞ്ഞ ദിവസം ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐ.സി.സി) ഇംഗ്ളണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇ.സി.ബി) ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.

2019ലെ 12ാം ലോകകപ്പ് ഇംഗ്ളണ്ടിലായിരിക്കുമെന്ന് 2006ല്‍ തന്നെ ധാരണയിലെത്തിയിരുന്നെങ്കിലും ഔദ്യാഗിക തീരുമാനത്തിലെത്തിയത് ഇപ്പോഴാണ്. കളിക്കാര്‍ക്ക് നിലവാരമുള്ള വേദി നല്‍കാന്‍ ഇംഗ്ളണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് സാധിക്കുമെന്നും നല്ല ടൂര്‍ണമെന്‍്റിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഐ.സി.സി ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു.

2019 ജൂണില്‍ നടക്കുന്ന ടൂര്‍ണമെന്‍റ് പത്തു വേദികളിലായായിരിക്കും അരങ്ങേറുക.

1975-ലാണ് ഇംഗ്ളണ്ട് ആദ്യമായി ക്രിക്കറ്റ് ലോകക്കപ്പിന് വേദിയായത്. പിന്നീട് 1979, 1983, 1999 വര്‍ഷങ്ങളിലും ഇംഗ്ളണ്ട് ക്രിക്കറ്റ് ലോകക്കപ്പിന് വേദിയായി.

Monday, May 27, 2013

യൂസഫലിയെ അനുകൂലിച്ച് വി.എസ് Madhyamam News Feeds

യൂസഫലിയെ അനുകൂലിച്ച് വി.എസ് Madhyamam News Feeds

Link to

യൂസഫലിയെ അനുകൂലിച്ച് വി.എസ്

Posted: 27 May 2013 12:57 AM PDT

Image: 

തിരുവനന്തപുരം: ചട്ടങ്ങള്‍ക്കു വിധേയമായാണ് ലുലു മാളിന് അനുമതി നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുമായി അന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ടെന്‍ഡറില്‍ പങ്കെടുത്തത് എം.കെ ഗ്രൂപ്പ് മാത്രമായിരുന്നെന്നും വി.എസ് പറഞ്ഞു.

എല്ലാ നടപടികളും പൂര്‍ത്തീകരിച്ചാണ് സ്ഥലം യൂസഫലി വാങ്ങിയത്. പണി തുടങ്ങി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പരാതിയൊന്നും ഉയര്‍ന്നിരുന്നില്ല -അദ്ദേഹം വ്യക്തമാക്കി. സി.പി.എം ജില്ലാ സെക്രട്ടറി ദിനേശ് മണി കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
 

യുസഫലിയെ പിന്മാറാന്‍ അനുവദിക്കില്ല; പദ്ധതി നിയമാനുസൃതം -മുഖ്യമന്ത്രി

Posted: 27 May 2013 12:30 AM PDT

Image: 

തിരുവനന്തപുരം: ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും എം.കെ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ പിന്മാറാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യൂസഫലിയെ അപമാനിക്കരുതെന്നും അദ്ദേഹം കേരളത്തില്‍ നടത്തുന്ന പദ്ധതികള്‍ പൂര്‍ണമായും നിയമ വിധേയമായിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബോള്‍ഗാട്ടിയിലെ ഭൂമി പാട്ടത്തിന് നല്‍കിയത് നിയമാനുസൃതമാണെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയതാണ്. ഇടതു സര്‍ക്കാറിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റിക്കു വേണ്ടി മുന്‍കൈയെടുത്ത ആളാണ് യുസഫലിയെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ബോള്‍ഗാട്ടിയിലെ നിര്‍ദിഷ്ട ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ പദ്ധതിയില്‍നിന്ന് എം.കെ ഗ്രൂപ് പിന്മാറുന്നതായി മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 800 കോടി ചെലവില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ എന്നിവ ബോള്‍ഗാട്ടിയില്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. ലുലു ബോള്‍ഗാട്ടിയില്‍ 27 ഏക്കര്‍ സ്ഥലം 30 കൊല്ലത്തേക്ക് 72 കോടിക്കാണ് പാട്ടത്തിന് എടുത്തത്.

ജില്ലയിലേക്ക് ലഹരി ഉല്‍പന്നങ്ങള്‍ ഒഴുകുന്നു

Posted: 27 May 2013 12:03 AM PDT

കല്‍പകഞ്ചേരി: നിരോധിത ലഹരി പദാര്‍ഥങ്ങളും കഞ്ചാവും ജില്ലയിലേക്ക് ഒഴുകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ക്വിന്‍റല്‍ കണക്കിന്  കഞ്ചാവും  ലഹരി  പദാര്‍ഥങ്ങളുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടിയത്.  
കഴിഞ്ഞ ദിവസങ്ങളില്‍ 75000 രൂപയുടെ ഹാന്‍സടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ കല്‍പകഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. കടകളില്‍ വിതരണം നടത്തുന്നതിനിടെ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടികളത്താണിയിലെ ഗോഡൗണിനെകുറിച്ച് വിവരം ലഭിച്ചത്.  ഇവിടെനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി വസ്തുക്കള്‍ വിതരണം നടത്തുന്നുണ്ട്. അടുത്തിടെ, അഞ്ചുലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ റെയില്‍വേ പൊലീസ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയിരുന്നു. സാധനങ്ങള്‍ പിടിച്ചെടുക്കുകയല്ലാതെ ഇതിന്‍െറ പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിയാറില്ല. പാര്‍സല്‍ അയക്കാനുള്ള നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച്  പ്രതികള്‍ രക്ഷപ്പെടുകയും ലഹരി മാഫിയാ സംഘങ്ങള്‍ തങ്ങളുടെ കച്ചവടം തുടരുകയും ചെയ്യുന്നു. പിടികൂടുന്നത് പലപ്പോഴും വിതരണക്കാരെ മാത്രമാണ്.  ഇവരെ കോടതിയില്‍ ഹാജരാക്കുന്നതോടെ  അന്വേഷണം തീരുകയാണ് പതിവ്.  
തുടര്‍ അന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ 15 മുതല്‍ 20 ലക്ഷം രൂപവരെ വില മതിക്കുന്ന അരകിലോ ചരസാണ് കടക്കഞ്ചേരിയില്‍ വെള്ളിയാഴ്ച തേഞ്ഞിപ്പലം പൊലീസ് പിടികൂടിയത്.  കൂടാതെ, എടവണ്ണ ബസ്സ്റ്റാന്‍ഡില്‍  ഒരു ചാക്ക് ഹാന്‍സ്, പാന്‍പരാഗ് തുടങ്ങി 3000ത്തിലധികം നിരോധിത ലഹരി വസ്തുക്കള്‍ എടവണ്ണ പൊലീസ് പിടിച്ചെടുത്തിരുന്നു.
യഥാര്‍ഥ പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കുന്നതോടൊപ്പം ഇവരുടെ കേന്ദ്രങ്ങളും ഗോഡൗണുകളും കണ്ടെത്താന്‍ പൊലീസും എക്സൈസ് അധികൃതരും പരിശോധന ഊര്‍ജിതപ്പെടുത്തണം.
 

വിമാനത്താവള നിര്‍മാണം: ബോധവത്കരണത്തിന് കെ.എസ്.ഐ.ഡി.സി രംഗത്ത്

Posted: 26 May 2013 11:56 PM PDT

മാനന്തവാടി: ജില്ലയില്‍ ചെറുകിട വിമാനത്താവളം സ്ഥാപിക്കുന്നതിനെതിരെ നിലനില്‍ക്കുന്ന ശക്തമായ പ്രതിഷേധത്തിന്‍െറ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിന്‍െറ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കൈ.എസ്.ഐ.ഡി.സി) രംഗത്ത്. ‘എനിക്കും ഉയരണം വാനോളം, വയനാടിന് ഇനി പറന്നുയരാം പുരോഗതിയിലേക്ക്’ എന്ന പേരില്‍ വ്യാപകമായി വിതരണം ചെയ്യുന്ന ലഘുലേഖയിലൂടെയാണ് ബോധവത്കരണം.
സുരക്ഷിതവും വേഗമേറിയതുമായ യാത്രാസൗകര്യം ഇല്ലാത്തതാണ് ജില്ലയുടെ പ്രധാന പ്രശ്നം. വിനോദ സഞ്ചാരത്തിനും കാര്‍ഷികോല്‍പന്നങ്ങളുടെയും പൂക്കളുടെയും കയറ്റുമതിക്കും റോഡുകളെ ആശ്രയിക്കണം. ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍, തോരാമഴ എന്നീ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ റോഡുകള്‍ക്ക് സാധിക്കില്ല. റെയില്‍പാതയും അപ്രായോഗികമാണ്. ചെറിയ വിമാനങ്ങളിറങ്ങുന്ന വിമാനത്താവളമാണ് വയനാടിന്‍െറ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് ലഘുലേഖയില്‍ അവകാശപ്പെടുന്നു.
വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ വിനോദസഞ്ചാരം, തോട്ടകൃഷി, പൂകൃഷി എന്നിവക്ക് അനന്തസാധ്യതയാണ്. എളുപ്പം കേടുവരുന്ന ജൈവ ഉല്‍പന്നങ്ങള്‍ കൊച്ചി, കരിപ്പൂര്‍, കോയമ്പത്തൂര്‍ വിമാനത്താവളങ്ങള്‍ വഴി കയറ്റുമതി ചെയ്യാന്‍ ചെറുകിട വിമാനത്താവളം ഉപകരിക്കും.
ഹോര്‍ട്ടികള്‍ചര്‍, ഫ്ളോറി കള്‍ചര്‍, ഹൈടെക് ഫാമിങ് എന്നിവക്ക് വിപണന സാധ്യതയും വര്‍ധിക്കും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സ്പൈസസ് പാര്‍ക്ക് തുടങ്ങി വന്‍ പദ്ധതികളും ഇതിന് പിന്നാലെ ലക്ഷ്യമിടുന്നുണ്ട്. വിമാനത്താവളം കൃഷിക്ക് വിനാശകരമാകില്ലെന്നും ലഘുലേഖ പറയുന്നു.
വിമാനത്താവളം സ്ഥാപിക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട സ്ഥലത്ത് ഇപ്പോള്‍ കൃഷിനടക്കുന്നില്ല. 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വെറും 150 കുടുംബങ്ങളെ മാത്രമേ കുടിയൊഴിപ്പിക്കേണ്ടതുള്ളൂ. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. അടിയന്തര ചികിത്സാ സൗകര്യവും വിമാനത്താവളത്തിലൂടെ സാധ്യമാകും.
വിനോദസഞ്ചാരം, കൃഷി, തൊഴില്‍ ആരോഗ്യം, ദുരിതാശ്വാസം, വികസനം എന്നിവക്ക് വിമാനത്താവളം മുതല്‍ക്കൂട്ടാകുമെന്നും കെ.എസ്.ഐ.ഡി.സി അവകാശപ്പെടുന്നു. സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ഫോണ്‍ നമ്പറും ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെച്ചാണ് ലഘുലേഖ വിതരണം ചെയ്യുന്നത്.
പനമരം, കണിയാമ്പറ്റ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ചീക്കല്ലൂരിലാണ് വിമാനത്താവളം ഉദ്ദേശിക്കുന്നത്. അവിടെ കര്‍ഷകര്‍ കൃഷി സംരക്ഷണ സമിതി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിവരുകയാണ്. സാധ്യതാ പഠനത്തിനെത്തിയ വിദഗ്ധ സംഘത്തെ സ്ഥലത്ത് കാലുകുത്താന്‍ പോലും ജനം അനുവദിച്ചിരുന്നില്ല. ഇതോടെയാണ് ബോധവത്കരണത്തിലൂടെ എതിര്‍പ്പ് കുറക്കാമെന്ന കണക്കുകൂട്ടലില്‍ കെ.എസ്.ഐ.ഡി.സി പുതിയ അവകാശവാദങ്ങളുമായി രംഗത്തിറങ്ങിയത്.  
 

അടിസ്ഥാനസൗകര്യ മേഖലയില്‍ യു.എ.ഇ നിക്ഷേപം: ചിദംബരം ചര്‍ച്ച നടത്തി

Posted: 26 May 2013 11:18 PM PDT

Image: 

അബൂദബി: ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ യു.എ.ഇയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ധനമന്ത്രി പി. ചിദംബരം യു.എ.ഇ അധികൃതരുമായി ചര്‍ച്ച നടത്തി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുമായിട്ടാണ് ചിദംബരം ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്.
നിക്ഷേപ രംഗത്ത് പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചാണ് ഇരുകക്ഷികളും ചര്‍ച്ച നടത്തിയതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍, പ്രത്യേകിച്ച് ഇന്ത്യന്‍ ഇന്‍ഫ്രാ ബോണ്ടിലേക്ക് യു.എ.ഇയില്‍ നിന്നുള്ള കൂടുതല്‍ നിക്ഷേപം ധനമന്ത്രി തേടി. ഇന്ത്യയിലെ യു.എ.ഇയുടെ മുന്‍കാല നിക്ഷേപങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി’- എം.കെ. ലോകേഷ് പറഞ്ഞു.
ഇന്ത്യയില്‍ നിക്ഷേപത്തിന് വന്‍ സാധ്യതകള്‍ ഉണ്ടെന്ന് ചിദംബരം യു.എ.ഇ അധികൃതരെ ധരിപ്പിച്ചു. റോഡുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളറിന്‍െറ ‘അനന്ത’ നിക്ഷേപ സാധ്യതകളാണ് ഇന്ത്യ തുറന്നിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക രംഗം ശക്തമായ തിരിച്ചുവരവ് നടത്തും. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം സംബന്ധിച്ച സൂചന നല്‍കുന്ന കറന്‍റ് അക്കൗണ്ട് കമ്മി കുറക്കുന്നതിന് വിദേശ നിക്ഷേപത്തിന്‍െറ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബൈ, അബൂദബി എന്നിവിടങ്ങളിലായിരുന്നു ചര്‍ച്ചകള്‍. ഊര്‍ജം (300 ബില്യന്‍), ദേശീയപാത-റോഡ് (180 ബില്യന്‍), ടെലികോം (75 ബില്യന്‍), പാരമ്പര്യേതര ഊര്‍ജം (50 ബില്യന്‍), തുറമുഖങ്ങള്‍-വിമാനത്താവളങ്ങള്‍ (70 ബില്യന്‍) തുടങ്ങിയ പദ്ധതികള്‍ ഇന്ത്യ ഫെബ്രുവരിയില്‍ യു.എ.ഇക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നത്. ഫെബ്രുവരിയില്‍ നടന്ന ഇന്ത്യ-യു.എ.ഇ ഉന്നതതല നിക്ഷേപ ടാസ്ക് ഫോഴ്സിന്‍െറ പ്രഥമ യോഗത്തില്‍ യു.എ.ഇ നിക്ഷേപത്തിന് നിയമപരമായ സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന-സംരക്ഷണ കരാര്‍ (ബി.ഐ.പി.എ) ഒപ്പുവെക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ചും ഇരു രാജ്യങ്ങളിലെയും പൊതു-സ്വകാര്യ മേഖലകള്‍ സംയുക്തമായി മൂന്നാമതൊരു രാജ്യത്തില്‍ പദ്ധതികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടന്നു.
ഫെബ്രുവരിയില്‍ ഇന്ത്യന്‍ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മയുടെ സന്ദര്‍ശനവേളയില്‍ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വിവിധ പദ്ധതികളില്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ യു.എ.ഇ തീരുമാനിച്ചിരുന്നു.
ഇന്ത്യ കൈവരിച്ച മികച്ച നേട്ടങ്ങള്‍ വിദേശ നിക്ഷേപകരെ ധരിപ്പിക്കാനും കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ആഗോള പര്യടനത്തിന്‍െറ ഭാഗമായാണ് ചിദംബരം യു.എ.ഇയിലെത്തിയത്. സിങ്കപ്പൂര്‍, ഹോങ്കോങ്, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍, ഖത്തര്‍, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിക്ഷേപകരുമായി അദ്ദേഹം സമാനമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ശൈഖ് ഈസാ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ഡോ. ജമീല മഹ്മൂദ് ഏറ്റുവാങ്ങി

Posted: 26 May 2013 11:15 PM PDT

Image: 

മനാമ: ബഹ്റൈന്‍ മുന്‍ ഭരണാധികാരി ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഈസ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ‘മേഴ്സി മലേഷ്യ’ സ്ഥാപക ഡോ. ജമീല മുഹമ്മദ് ഏറ്റുവാങ്ങി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫയാണ് പുരസ്കാരം സമ്മാനിച്ചത്.
ശൈഖ് ഈസയുടെ പേരിലുള്ള പ്രഥമ പുരസ്കാരം നേടാന്‍  കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ഡോ. ജമീല പറഞ്ഞു. ഇസ്ലാമിന്‍െറ മൂല്യങ്ങളിലൂന്നി നിന്നുകൊണ്ട് മാനവ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വളരെയധികം സാധ്യതകളുണ്ട്. മനുഷ്യരുടെ സംരക്ഷണത്തിനും അവര്‍ക്ക് വേണ്ടിയുള്ള സേവനത്തിനും മത,ജാതി, ഭാഷാ ദേശാതിര്‍ത്തികളില്ലെന്ന് അവര്‍ പറഞ്ഞു.
ആധുനിക ബഹ്റൈന്‍െറ പിതാവെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ പേരില്‍ ഇത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്തിയത്് എന്തുകൊണ്ടും ഉചിതമാണെന്ന് പ്രിന്‍സസ് സബീക്ക വ്യക്തമാക്കി. ചടങ്ങില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ വുമണ്‍ അസി. ചെയര്‍പേഴ്സണ്‍ ഡോ. മര്‍യം ബിന്‍ത് ഹസന്‍ ആല്‍ഖലീഫ, ഖലീഫിയ്യ ചാരിറ്റി സെക്രട്ടറി ജനറല്‍ ശൈഖ സൈന്‍ ബിന്‍ത് ഖാലിദ് ആല്‍ഖലീഫ, സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമണ്‍ ജനറല്‍ സെക്രട്ടറി ഹാല അല്‍അന്‍സാരി, സാമൂഹ്യ ക്ഷേമകാര്യ മന്ത്രി ഡോ. ഫാതിമ ബിന്‍ത് മുഹമ്മദ് അല്‍ബലൂഷി, അവാര്‍ഡ് കമ്മിറ്റി സെക്രട്ടറി അലി അബ്ദുല്ല ഖലീഫ, ബഹ്റൈനിലെ മലേഷ്യന്‍ അംബാസഡര്‍ ഡാറ്റോ അഹ്മദ് ഷഹീസാന്‍ അബ്ദുസ്സമദ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഡോ. ജമീല മഹ്മൂദും മറ്റ് നാല് പേരും ചേര്‍ന്നാണ് ‘മലേഷ്യന്‍ കാരുണ്യം’ എന്ന പേരില്‍  മനുഷ്യ സേവനത്തിനായി പ്രത്യേക സൊസൈറ്റി രൂപവത്കരിച്ചത്. സ്വന്തം പണം മുടക്കിയാണ് ഇതിന്‍െറ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രയാസമനുഭവിക്കുന്ന ഏവര്‍ക്കും ആരോഗ്യ സേവനമടക്കമുള്ള സഹായങ്ങളെത്തിക്കുന്നതിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
 

റോഡപകടങ്ങളില്‍ പൊലിയുന്നത് ദിനംപ്രതി മൂന്നു ജീവന്‍

Posted: 26 May 2013 10:45 PM PDT

Image: 

മസ്കത്ത്: ട്രാഫിക് ബോധവത്കരണവും കര്‍ശന നിയമ നടപടികളും തുടരുമ്പോഴും ഒമാനില്‍ റോഡപകടങ്ങള്‍ വീണ്ടും ഭയാനകമായി വര്‍ധിക്കുന്നതായി നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഡാറ്റാ സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് റോഡപകടങ്ങളില്‍ ദിവസവും ശരാശരി മൂന്ന് മരണവും 31 പരിക്കുകളും സംഭവിക്കുന്നതായാണ് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റോഡപകടങ്ങളെ കുറിച്ച് പഠനം തുടങ്ങിയ വേളയില്‍ അപകട നിരക്ക് കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വന്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍ തെളിയിക്കുന്നു.
പുതിയ കണക്കനുസരിച്ച് മസ്കത്ത്, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. അടുത്തിടെ നടന്ന റോഡപകടങ്ങളില്‍ 55 ശതമാനവും ഈ രണ്ട് ഗവര്‍ണറേറ്റുകളിലാണ് നടന്നത്. മൊത്തം അപകടങ്ങളിലെ 31 ശതമാനം മരണവും 48 ശതമാനം പരിക്കുകളും ഈ ഗവര്‍ണറേറ്റുകളിലാണ്. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദോഫാര്‍, അല്‍ വുസ്താ ഗവര്‍ണറേറ്റുകളും അപകടത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെയും ട്രാഫിക് പൊലീസിന്റെ കര്‍ശനമായ ഇടപെടലിന്റെയും ഫലമായി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ ഈ വര്‍ഷം കുറവുണ്ടായി എങ്കിലും മരണ നിരക്ക് ഇപ്പോഴും അപകടകരമായ രീതിയില്‍ തുടരുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക കണക്കനുസരിച്ച് 145 പേരാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 170 അപകട മരണങ്ങളാണുണ്ടായത്. ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട കണക്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടം നടക്കുന്ന രാജ്യങ്ങളിലൊന്ന് ഒമാനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിറകെയാണ് നാഷണല്‍ സ്റ്റാറ്റിക്സ് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും അപകട നിരക്ക് ഭയാനകമായ രീതിയില്‍ തുടരുന്നതായി പറയുന്നത്.

ഏജന്‍സിയുടെ ചതി; നിരവധി തൊഴിലാളികള്‍ ദുരിതത്തില്‍

Posted: 26 May 2013 10:28 PM PDT

Image: 

ദമ്മാം: മാന്‍പവര്‍ ഏജന്‍സിയുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി സൗദിയില്‍ എത്തിയ തൊഴിലാളികള്‍ ചതിക്കപ്പെട്ടു. ഭക്ഷണവും ശമ്പളവുമില്ലാതെ കടുത്ത ദുരിതത്തിലാണിവര്‍.
നിതാഖാത് നിയമവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യയില്‍നിന്ന് 200 പേരെ കൊണ്ടുവരാന്‍ കമ്പനി വിസ തയാറാക്കുകയായിരുന്നു. ഇതില്‍ ആദ്യ സംഘത്തിലെത്തിയ 50 പേരാണ് ചതിക്കപ്പെട്ടത്. തമിഴ്നാട്, ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍. 150 പേര്‍ കൂടി ഈ കമ്പനിയിലേക്ക് വരാന്‍ വിസയും മറ്റും തയാറാക്കി കാത്തിരിക്കുന്നുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ എത്തിയ 50 വ്യക്തമായ തൊഴില്‍ കരാര്‍ ലഭിക്കാതെയാണ് വന്നത്. എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളില്‍നിന്നും എയര്‍പോര്‍ട്ടില്‍ വെച്ച് തിടുക്കത്തില്‍ കരാര്‍ ഒപ്പിട്ടു വാങ്ങിയ ശേഷം മറ്റൊരു കമ്പനിയിലേക്ക് ജോലിക്ക് വിടുകയായിരുന്നു. ശമ്പളമോ ഭക്ഷണ അലവന്‍സോ ലഭിക്കാത്ത ഇവരെ ദമ്മാമിലെ ഒരു ഇടുങ്ങിയ മുറിയിലാക്കി കമ്പനി അധികൃതര്‍ മുങ്ങി. ഇവരുടെ പാസ്പോര്‍ട്ട് വാങ്ങിയെങ്കിലും ഇതുവരെ ഇഖാമ ലഭിച്ചിട്ടില്ല. മുംബൈയിലെ ഒരു എജന്‍സി മുഖേന ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെ കൊടുത്താണ് വിസ സംഘടിപ്പിച്ചത്.
ഏതാനും ദിവസമായി ഭക്ഷണം പോലും കഴിക്കാന്‍ വകയില്ലാത്ത ഇവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരായ സാദിഖ് യൂസുഫ്, അബ്ദുല്‍സലാം, അശ്റഫ് എന്നിവര്‍ ചേര്‍ന്ന് ഭക്ഷണത്തിനും മറ്റും സൗകര്യം ജഒരുക്കി.
 ഇവരുടെ വിഷയത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകരെ കമ്പനിയുടെ പേരില്‍ പല മൊബൈല്‍ നമ്പറുകളില്‍നിന്നും വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇവരുടെ പ്രശ്നങ്ങള്‍ സൗദി ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി, ദമ്മാം ജുനൂബ് പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.

മാവോയിസ്റ്റ് ആക്രമണം: എന്‍.ഐ.എ അന്വേഷിക്കും

Posted: 26 May 2013 10:10 PM PDT

Image: 

ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കും. ന്യൂയോര്‍ക്കിലുള്ള ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് വാര്‍ത്താ ഏജന്‍സിയോട് ഫോണിലൂടെ ഇക്കാര്യം അറിയിച്ചത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ഷിന്‍ഡെ പറഞ്ഞു. എന്‍.ഐ.എ അന്വേഷണത്തിനായുള്ള നടപടികളെടുക്കാന്‍ ആഭ്യന്തരസെക്രട്ടറി ആര്‍.കെ സിങ്ങിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച വൈകിട്ടാണ് കോണ്‍ഗ്രസ് നേതാക്കളുടെ വ്യാഹനവ്യൂഹത്തിനുനേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവായ മഹേന്ദ്ര കര്‍മ, പി.സി.സി. പ്രസിഡന്റ് നന്ദ് കുമാര്‍ പട്ടേല്‍, മകന്‍ ദിനേശ്, മുന്‍ എം.എല്‍.എ ഉദയ് മുദലിയാര്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടും. മുന്‍ കേന്ദ്രമന്ത്രി വി.സി. ശുക്ല അടക്കം 32 പേര്‍ക്ക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
 

കാട്ടിലെ തടി; തേവരുടെ ആന

Posted: 26 May 2013 08:52 PM PDT

Image: 
Subtitle: 
പരിശോധിച്ച് 'പണി'തരുന്ന 'ലാഭോ'റട്ടറികള്‍ -5

തോന്നിയ രീതിയിലാണ് സംസ്ഥാനത്ത് ലാബുകളില്‍ പരിശോധനക്കുള്ള ചാര്‍ജ് ഈടാക്കുന്നത്. എച്ച്.ഐ.വിക്ക് 320 രൂപ ഹെപ്പറ്റൈറ്റിസ് ബിക്ക് 170 രൂപ. രണ്ട് പരിശോധനക്കും കൂടി 490 രൂപ. കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ലബോറട്ടറിയില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടിയായിരുന്നു ഇത്. ഇതേ പരിശോധനക്കായി കുന്ദമംഗലത്തെ ലബോറട്ടറിയെ സമീപിച്ചപ്പോള്‍ എച്ച്.ഐ.വിക്ക് 200 രൂപ, ഹെപ്പറ്റൈറ്റിസ് ബിക്ക് 100 രൂപ, രണ്ടിനുംകൂടി 300 രൂപ. ആദ്യ ലാബിനേക്കാള്‍ 190 രൂപ കുറവ്. വീണ്ടും ഇതേ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപമുള്ള ലാബിലത്തെിയപ്പോള്‍ രണ്ടു പരിശോധനകള്‍ക്കുംകൂടി 280 രൂപയായി നിരക്ക്. ചുരം കയറി വയനാട്ടിലെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ലാബില്‍ ഈ രണ്ട് പരിശോധനകളുടെ നിരക്ക് അന്വേഷിച്ചപ്പോള്‍ 230 രൂപയായി.
ഇതുപോലെ കൊളസ്ട്രോള്‍, പ്രമേഹം, യൂറിയ തുടങ്ങിയ എല്ലാ പരിശോധനകളിലും വ്യത്യസ്ത നിരക്കാണ് ലാബുകളിലുള്ളത്. സര്‍ക്കാര്‍ ലാബുകളിലേതിന്‍െറ അഞ്ചും ആറും ഇരട്ടി ഫീസ് വാങ്ങുന്ന സ്വകാര്യ ലാബുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു സംവിധാനവുമില്ല.
കോഴിക്കോട് ജില്ലയില്‍ എത്ര സ്വകാര്യ ലബോറട്ടറികളുണ്ടെന്ന് ചോദിച്ചാല്‍ ‘അറിയില്ളെന്നാണ്’ ജില്ലാ മെഡിക്കല്‍ ഓഫിസില്‍നിന്ന് ലഭിക്കുന്ന മറുപടി. ലാബുകളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കമ്മിറ്റി രൂപവത്കരിച്ചെന്നും ജില്ലകള്‍തോറും ഉടന്‍ പരിശോധന നടത്തുമെന്നും കോഴിക്കോട് അഡീ. ഡി.എം.ഒ ഡോ. എം.കെ. അപ്പുണ്ണി ‘മാധ്യമ’ത്തോട് പറഞ്ഞു. ഗുണനിലവാര പരിശോധനയും കൃത്യമായി നടക്കാറില്ല. അതേസമയം, അസോസിയേഷന്‍ അംഗങ്ങളായ ലാബുകളില്‍ കഴിയുന്നത്ര ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ ലാബ് അസോ. ജില്ലാ പ്രസിഡന്‍റ് എ. ഗിരീഷിന്‍െറ അവകാശവാദം.   
  ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് ചില ലാബുകളില്‍ ഉപയോഗിക്കുക.  നിരവധി കമ്പനികളുടെ റെപ്രസന്‍േററ്റീവുമാര്‍ ഓരോ ലബോറട്ടറിയിലും എത്താറുണ്ട്. നിരവധി ഓഫറുകള്‍ ഓരോ ലാബ് ഉപകരണങ്ങളുടെ  കാര്യത്തിലും ഇവര്‍  നിരത്തും. പല ലാബുകളിലും എച്ച്.ഡി.എല്‍ കൊളസ്ട്രോള്‍ പരിശോധിക്കാനുള്ള റീഏജന്‍റ് വാങ്ങാറില്ല. എന്നാല്‍, രോഗികള്‍ക്ക് പരിശോധന കൃത്യമായി നടത്താറുണ്ട്. ടെക്നീഷ്യന്‍െറ കണക്കുകൂട്ടലില്‍നിന്നാണത്രെ റിപ്പോര്‍ട്ട് തയാറാക്കുന്നത്. ലാബുകളില്‍ ഉപയോഗിച്ച സിറിഞ്ച്, സൂചി, രക്തം തുടക്കാന്‍ ഉപയോഗിച്ച പഞ്ഞി എന്നിവ നശിപ്പിക്കുന്നത് എവിടെയാണെന്നതും പലപ്പോഴും അജ്ഞാതമാണ്.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി തലസ്ഥാനത്ത് നടപ്പാക്കിവരുന്ന ‘സേവ് തിരുവനന്തപുരം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്വകാര്യ ലാബുകള്‍, സ്കാനിങ് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകള്‍ പരിശോധന നടത്തി. രക്തത്തിലൂടെ മഞ്ഞപ്പിത്തം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു പരിശോധന. ഞെട്ടിക്കുന്ന കാര്യങ്ങളാണ്  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കാണാനായത്.
കോര്‍പറേഷന്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ മൂന്ന് സ്കാനിങ് സെന്‍ററുകളും ഒരു ലാബും അടച്ചുപൂട്ടി. ലൈസന്‍സും അടിസ്ഥാന സൗകര്യങ്ങളും  ഇല്ലാതെ പ്രവര്‍ത്തിച്ചതിനാണ് സ്കാനിങ് സെന്‍ററുകള്‍ അടച്ചുപൂട്ടിയത്.  മഞ്ഞപ്പിത്തം തിരുവനന്തപുരം ജില്ലയില്‍ ക്രമാതീതമായി കൂടിയപ്പോള്‍, രോഗത്തിന്‍െറ ഉറവിടം കണ്ടത്തൊന്‍ ആരോഗ്യവകുപ്പ് പലവിധ പരിശോധനകളും നടത്തി. ഒടുവിലാണ് സുരക്ഷിതമല്ലാതെ പ്രവര്‍ത്തിക്കുന്ന ലാബുകളില്‍നിന്നാണ് മഞ്ഞപ്പിത്തം പടരുന്നതെന്ന നിരീക്ഷണത്തില്‍ ആരോഗ്യവകുപ്പ് എത്തിയത്.
എറണാകുളത്തും സ്ഥിതി ഇതുതന്നെയായിരുന്നു. ടി.ബി ബാധിച്ച രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സൗജന്യമായി നല്‍കുന്ന സിറിഞ്ചുകള്‍ ഒരു ലാബില്‍ ഉപയോഗിക്കുന്നതായി പരിശോധനയില്‍ കണ്ടത്തെി. പരിശോധന നടത്തിയ 105 ലാബുകളിലും ഏഴ് ഡെന്‍റല്‍ ക്ളിനിക്കുകളിലും ശരിയായ മാലിന്യനിര്‍മാര്‍ജന സംവിധാനമില്ല. 30 ലബോറട്ടറികളിലും അഞ്ച് ഡെന്‍റല്‍ ക്ളിനിക്കുകളിലും ഉപകരണങ്ങള്‍ അണുവിമുക്തമാക്കാതെയാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്നും കണ്ടത്തെി.
പരിശോധന നടത്തിയ 89 ലാബുകള്‍, 15 എക്സ്റേ യൂനിറ്റുകള്‍, ഏഴ് സ്കാനിങ് സെന്‍ററുകള്‍, 14 ഡെന്‍റല്‍ ക്ളിനിക്കുകള്‍ എന്നിവ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് പോലും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 13 എക്സ്റേ യൂനിറ്റുകള്‍ പരിശോധിച്ചതില്‍ ഒന്നിലും ഡിപാര്‍ട്മെന്‍റ് ഓഫ് റേഡിയേഷന്‍ സേഫ്റ്റിയുടെ അംഗീകാരം വാങ്ങിയിട്ടില്ലായിരുന്നു. ജില്ലയില്‍ ആദ്യഘട്ടം നടത്തിയ പരിശോധനയില്‍ 18 ലാബുകള്‍ മാത്രമാണ് ഗുണനിലവാരത്തോടെ പ്രവര്‍ത്തിക്കുന്നതായി ബോധ്യപ്പെട്ടത്. പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ കണ്ടത്തെിയ 18 ലാബുകള്‍ അടച്ചുപൂട്ടി. 117 എണ്ണത്തിന് നോട്ടീസും നല്‍കി.
ലാബുകളിലെ ഗുണനിലവാര പരിശോധന  നിയമപരമായി നിര്‍ബന്ധമാക്കിയിട്ടില്ല. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലാബ്സ് (എന്‍.ബി.എല്‍) എന്ന ദേശീയ ഗുണനിലവാര ഏജന്‍സിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ ലാബുകള്‍ കേരളത്തിലുണ്ട്. ഒരു ലാബിന് വേണ്ട എല്ലാ ഗുണനിലവാരവുമുള്ള സ്ഥാപനങ്ങള്‍ക്കാണ് അക്രഡിറ്റേഷന്‍ നല്‍കുക. നിലവില്‍ പത്തനംതിട്ട, എറണാകുളം, ചേര്‍ത്തല, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലായി ഏഴോളം ലാബുകള്‍ ഈ ഏജന്‍സിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷമാണ് രജിസ്ട്രേഷന്‍ കാലാവധി. രജിസ്റ്റര്‍ ചെയ്ത ലാബുകളില്‍ എപ്പോള്‍ വേണമെങ്കിലും ഏജന്‍സിക്ക് പരിശോധന നടത്താനും ഗുണനിലവാരമില്ളെന്ന് തോന്നിയാല്‍ ലാബിന്‍െറ രജിസ്ട്രേഷന്‍ കാന്‍സല്‍ ചെയ്യാനും അധികാരമുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ ലാബുകള്‍ രജിസ്ട്രേഷന്‍ പുതുക്കണം. എന്നാല്‍,ഇത് നിയമപരമായി നടപ്പാക്കിയിട്ടില്ല.
 ഈ അക്രഡിറ്റേഷന്‍ മുതലാക്കുകയാണ് ലാബുടമകള്‍ ചെയ്യുന്നത്. ഒരു ലാബ് ഉടമക്ക് വിവിധ സ്ഥലങ്ങളിലായി നാലോ അഞ്ചോ ലാബുകള്‍ ഉണ്ടായിരിക്കും. ഇതില്‍ ഏതെങ്കിലും ഒരു ലാബിന് അക്രഡിറ്റേഷന്‍ കിട്ടിയിരിക്കും. അക്രഡിറ്റേഷന്‍ കിട്ടിയ ലാബാണെന്ന് രോഗികള്‍ക്ക് കാണാന്‍ സാധിക്കുംവിധം എന്‍.ബി.എല്‍ അക്രഡിറ്റഡ് എന്ന് പ്രദര്‍ശിപ്പിച്ചിരിക്കും. ഈ ബോര്‍ഡ് നടത്തിപ്പുകാരന്‍െറ അക്രഡിറ്റേഷന്‍ കിട്ടാത്ത ലാബുകളിലും പ്രദര്‍ശിപ്പിക്കും. ഒരേ ഉടമയുടേത് ആയതുകൊണ്ട് രോഗികള്‍ വിശ്വസിക്കുകയും ചെയ്യും.  
കേരളത്തില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളെ നിയന്ത്രിക്കുന്നതിന് റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാറിന്‍െറ സജീവ പരിഗണനയിലാണെന്ന് 2004ല്‍ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികളൊന്നും പ്രാബല്യത്തില്‍ വന്നില്ല.
24.2.2000ത്തില്‍  അന്ന് എം.എല്‍.എ യായിരുന്ന ഇ.ടി. മുഹമ്മദ്് ബഷീര്‍ നിലവാരമില്ലാത്ത ലാബുകള്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കുന്നതായി കാണിച്ച് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചു. ഇതിന്  മറുപടി നല്‍കിയ അന്നത്തെ ആരോഗ്യമന്ത്രി, ഇക്കാര്യങ്ങളൊക്കെ  സര്‍ക്കാറിന് അറിയാമെന്നും നടപടിയെടുക്കുമെന്നുമാണ് വ്യക്തമാക്കിയത്. പക്ഷേ, ഒന്നും നടന്നിട്ടില്ല.
സ്വകാര്യ ലാബുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ 2007ല്‍ ജസ്റ്റിസുമാരായ ജെ.ബി. കോശി, വി. ഗിരി എന്നിവരടങ്ങിയ ബെഞ്ച് ആറു മാസത്തിനകം ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവും എവിടെയോ പൊടിപിടിച്ചുകിടപ്പുണ്ട്.
2010ലാണ് കേന്ദ്ര സര്‍ക്കാര്‍ ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ആക്ട് പാസാക്കിയത്. ലാബുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഈ ആക്ട് പാസാക്കിയത്. എന്നാല്‍, കേരളത്തിലിത് നടപ്പാക്കിയില്ല. നിയമം കൊണ്ടുവരുന്നതിനെതിരെ ഐ.എം.എ ഉള്‍പ്പെടെ സംഘടനകള്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നതിനാല്‍ സര്‍ക്കാറിന് മുട്ടുവിറക്കുന്നു. കേന്ദ്രനിയമം മിക്ക സംസ്ഥാനങ്ങളും നടപ്പാക്കിക്കഴിഞ്ഞു. നാമിപ്പോഴും ചര്‍ച്ചകളിലാണ്. ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ബില്ലിനെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നാണ് പ്രൈവറ്റ് പാരാമെഡിക്കല്‍ അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  
   (അവസാനിച്ചു)

 

Sunday, May 26, 2013

രമേശ് ചെന്നിത്തലയെ പിന്തുണച്ച് മുരളീധരന്‍ രംഗത്ത് Madhyamam News Feeds

രമേശ് ചെന്നിത്തലയെ പിന്തുണച്ച് മുരളീധരന്‍ രംഗത്ത് Madhyamam News Feeds

Link to

രമേശ് ചെന്നിത്തലയെ പിന്തുണച്ച് മുരളീധരന്‍ രംഗത്ത്

Posted: 26 May 2013 12:32 AM PDT

Image: 

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ പിന്തുണച്ച് കെ. മുരളീധരന്‍ രംഗത്ത്. രമേശിനോട് മുഖ്യമന്ത്രി ചെയ്തതു ശരിയായില്ലെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. മുമ്പ് തനിക്കുണ്ടായ അതേ അനുഭവമാണ് ഇപ്പോള്‍ രമേശിനുണ്ടായിരിക്കുന്നത്. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന് മുറിവേറ്റിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

 

മഴയെത്തും മുമ്പേ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം -ജില്ലാ വികസന സമിതി

Posted: 26 May 2013 12:13 AM PDT

കല്‍പറ്റ: കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ മഴക്കാലത്തിനു മുമ്പ് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരുടെതുള്‍പ്പെടെ ആരോഗ്യമേഖലയിലെ ഒഴിവുകള്‍ ഉടന്‍ നികത്തണം. അവധിയിലുളള ഉദ്യോഗസ്ഥരുണ്ടെണ്ടങ്കില്‍ അവധി റദ്ദാക്കി തിരിച്ചുകൊണ്ടുവരണം. ഇതു സംബന്ധിച്ച് മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അബ്ദുല്‍ അശ്റഫ് ഉന്നയിച്ച പ്രമേയം യോഗം അംഗീകരിച്ചു.  
പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് മഴവെള്ളത്തിലൂടെ കുടിവെള്ള സ്രോതസ്സുകളില്‍ കലരാന്‍ ഇടയാകുന്നു. കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പകരാന്‍ ഇതാണ് പ്രധാന കാരണം. കോളനികളിലും മറ്റും ആധുനിക രീതിയിലുളള ടോയ്ലെറ്റുകള്‍ സ്ഥാപിക്കണം.
ഇത് ഉപയോഗപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്തണം. ജില്ലയിലെ 25 കോളനികളില്‍ ആധുനിക ടോയ്ലെറ്റ് സൗകര്യം ഒരുക്കുന്നതിനായി ഇതിനകം സര്‍ക്കാര്‍ 2.65 കോടി രൂപ അനുവദിച്ചു.  75 കോളനികളില്‍ കൂടി ടോയ്ലെറ്റുകള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതി സര്‍ക്കാറിന്‍െറ പരിഗണനക്കായി സമര്‍പ്പിച്ചിട്ടുണ്ട്. 7.5 കോടി രൂപയോളം ചെലവുവരുന്ന പദ്ധതിക്ക് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇന്ദിര ആവാസ് യോജന പ്രകാരം അനുവദിക്കുന്ന വീടുകളുടെ നിര്‍മാണത്തിന് ജില്ലാ സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകള്‍ വായ്പ അനുവദിക്കാത്ത സാഹചര്യത്തില്‍ ഈ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പണമായി അനുവദിക്കണം.
കഴിഞ്ഞ വര്‍ഷത്തെ വാഴകൃഷി നാശത്തില്‍ നഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിക്കണം. അടിയന്തര വരള്‍ച്ചാ ദുരിതാശ്വാസത്തിന്‍െറ ഭാഗമായി കിണറുകള്‍ കുഴിക്കാന്‍ ഇതിനകം അനുമതി ലഭിച്ചവയില്‍ പണി പൂര്‍ത്തിയാക്കാനുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്നതടക്കമുള്ള പ്രമേയങ്ങളും യോഗം  അംഗീകരിച്ചു.
ജില്ലയില്‍ ഇ. ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കിയ സാഹചര്യത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയുളള സേവനങ്ങള്‍ക്ക് കാലതാമസം നേരിടുന്നുണ്ട്. കൂടുതല്‍ സേവനം ആവശ്യമുളള പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനുളള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും യോഗം തീരുമാനിച്ചു.
എ.ഡി.എം എന്‍.ടി. മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്‍റ് എ. ദേവകി, മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അബ്ദുള്‍ അശ്റഫ,്  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.എ. ജോസഫ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ജി. സജീവ് എന്നിവര്‍ പങ്കെടുത്തു.  

 

ശ്രീശാന്തും ജിജുവും ഒരുമിച്ചുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായി

Posted: 26 May 2013 12:08 AM PDT

Image: 

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്തും സുഹൃത്ത് ജിജു ജനാര്‍ദ്ദനനും ഹോട്ടലില്‍ ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തായി. വാതുവെപ്പ് നടന്ന മേയ് ഒമ്പതിലെ മത്സരത്തിന് ശേഷം പുലര്‍ച്ചെ ചണ്ഡീഗഡിലെ ഹോട്ടല്‍ വരാന്തയിലൂടെ ഇരുവരും നടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തായത്. ഇവരോടൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. ഇത് ആരാണെന്നും ഇവര്‍ക്ക് വാതുവെപ്പ് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

ശ്രീശാന്തിനൊപ്പം അറസ്റ്റിലായ അങ്കിത് ചവാനും ദൃശ്യങ്ങളിലുണ്ട്. വാതുവെപ്പ് നടന്ന രാജസ്ഥാന്‍ -കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ താമസിച്ചിരുന്നത് ഈ ഹോട്ടലിലാണ്.

അതിനിടെ, പൊലീസ് കസ്റ്റഡിയിലുള്ള ശ്രീശാന്തിനെ അമ്മ സാവിത്രി ദേവിയും സഹോദരി നിവേദിതയും സന്ദര്‍ശിച്ചു. ശനിയാഴ്ച വൈകിട്ടാണ് ലോധി കോളനിയില്‍ ദല്‍ഹി പൊലീസിലെ പ്രത്യേക സെല്ലിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ശ്രീശാന്തിനെ ഇരുവരും കണ്ടത്. വാതുവെപ്പുമായി ബന്ധപ്പെട്ട് മെയ് 16നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
 

നിയമസഹായം കാത്ത് 500ഓളം ഇന്ത്യന്‍ തടവുകാര്‍ പാക്ജയിലില്‍

Posted: 26 May 2013 12:00 AM PDT

Image: 

അമൃത് സര്‍: നിയമ സഹായം ലഭിക്കാത്തതിനാല്‍  500ഓളം ഇന്ത്യന്‍ തടവുകാര്‍ കഴിഞ്ഞ ഒമ്പത് മാസമായി രാജ്യത്തേക്ക് മടങ്ങാനാവാതെ പാകിസ്താന്‍ ജയിലില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. കറാച്ചിയിലെ മാലിര്‍ ജയിലിലാണ്  ഇത്രയും തടവുകാരുള്ളതെന്ന് ശനിയാഴ്ച ഇവിടെനിന്നും മോചിപ്പിക്കപ്പെട്ട 45 മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. പാക് സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ തടവിലായത്. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനാവശ്യമായ നിയമസഹായം ലഭ്യമാക്കണമെന്ന് ജയില്‍ മോചിതരായ മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

 

ലീഗിലെ ചേരിപ്പോര് സമാധാനാന്തരീക്ഷത്തിന് ഭീഷണിയാവുന്നു

Posted: 25 May 2013 11:49 PM PDT

പാറക്കടവ്: ഇച്ഛാശക്തിയില്ലാത്ത ലീഗ് നേതൃത്വത്തിന് കീഴില്‍ അണികള്‍ പോര്‍വിളികളുമായി തെരുവിലിറങ്ങുമ്പോള്‍ നാട്ടുകാര്‍ ആശങ്കയില്‍. മേയ് 17ന് ജുമുഅ നമസ്കാരത്തിനുശേഷം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വളയം പൊലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യത്തിലിറങ്ങി തിരിച്ചുപോകുന്നതിനിടെ  മൂന്ന് കാറുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഒരേ  കക്ഷിയില്‍പെട്ടവരായതുകൊണ്ടും ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദം കൊണ്ടും നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഇത് അക്രമികള്‍ക്ക് പ്രചോദനമായി.
കഴിഞ്ഞതവണ തെരുവില്‍ ഏറ്റുമുട്ടിയവര്‍ 24ന് ജുമുഅ നമസ്കാരത്തിനുശേഷം വീണ്ടും അക്രമത്തിന് വേദിയാക്കിയത് പള്ളിയും മുറ്റവുമായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. മഹല്ല് കേന്ദ്രീകരിച്ച് ലീഗ് നേതാക്കള്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ചൂടാറും മുമ്പാണ് അണികള്‍ പോരാടിയത്. ബ്രദേഴ്സ് ക്ളബ് എന്ന കടലാസ് സംഘടന സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്‍റ് രാത്രി 10 മണിക്ക് ശേഷം പൊലീസ് നിര്‍ത്തിവെച്ചതോടെയാണ് ഉമ്മത്തൂരില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ചേരിതിരിവ് വീണ്ടും പുറത്തുവന്നത്. ഒരു വിഭാഗം പൊലീസില്‍ സ്വാധീനം ചെലുത്തി കളി നിര്‍ത്തിവെപ്പിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നതോടെ സംഘര്‍ഷത്തിന് തുടക്കമായി. ഡിവൈ.എസ്.പി ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച ടൂര്‍ണമെന്‍റില്‍നിന്ന് അദ്ദേഹം പിന്മാറി. പിന്നീട് ക്ഷണിച്ച ഉദ്യോഗസ്ഥനും പിന്മാറിയതോടെ സംഘര്‍ഷ സാധ്യത പുറത്തറിഞ്ഞിരുന്നു.
2000ത്തില്‍ മേഖലയിലുണ്ടായ സംഘര്‍ഷ സമയത്ത് ലീഗ് നേതൃത്വത്തിന് കീഴില്‍ ഒരു കുടുംബത്തിന്‍െറ തണലില്‍ പിറവിയെടുത്ത സംഘാംഗങ്ങള്‍ വേര്‍പിരിഞ്ഞതോടെയാണ് ഉമ്മത്തൂരില്‍ അശാന്തി ഉടലെടുത്തത്. വേര്‍പിരിഞ്ഞവര്‍ തമ്മില്‍ നേതൃത്വത്തിന് തലവേദനയായി ചെറുതും വലുതുമായ നിരവധി സംഘട്ടനങ്ങളാണ് ഉണ്ടാക്കിയത്. ഇവരില്‍നിന്ന് വന്‍ ആയുധശേഖരവും പൊലീസ് പിടിച്ചെടുത്തിരുന്നു. രണ്ടുവര്‍ഷം മുമ്പ് നോമ്പുകാലത്ത് രണ്ട് തവണയാണ് ഇരു വിഭാഗവും ഉമ്മത്തൂര്‍ പള്ളിയില്‍നിന്ന് ഏറ്റുമുട്ടിയത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 15ാം വാര്‍ഡില്‍നിന്ന് ലീഗ് റെബല്‍ വിജയിച്ചിരുന്നു. റെബല്‍ സ്ഥാനാര്‍ഥിയുടെ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒരു വിഭാഗം വിട്ടുനില്‍ക്കാന്‍ പ്രമേയവും പാസാക്കി. പിന്നണി നിന്നവര്‍ തിരിച്ച് ലീഗിലേക്ക് മടങ്ങിയതോടെ സമാധാനാന്തരീക്ഷം നിലനിന്നെങ്കിലും വര്‍ഷങ്ങളായുള്ള കുടിപ്പക നീങ്ങിയില്ല. ഇരു ഗ്രൂപ്പുകള്‍ക്കും പൊലീസിലെ ഉന്നതരുമായുള്ള ബന്ധം കാരണം അക്രമങ്ങളെ നോക്കിനില്‍ക്കുന്ന പൊലീസിനെയാണ് കാണാന്‍ കഴിയുന്നത്. ലീഗിലെ പ്രമുഖര്‍ക്ക് ഇരു ഗ്രൂപ്പുകളോടുമുള്ള രഹസ്യ ബന്ധമാണ് അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയാതെ പോകാന്‍ കാരണമെന്നത് പരസ്യമായ രഹസ്യമാണ്.
 

വാതുവെപ്പ്: മെയ്യപ്പനെ ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തു

Posted: 25 May 2013 11:42 PM PDT

Image: 

മുംബൈ: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സി.ഇ.ഒയും ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനെ ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തു. ക്രിക്കറ്റുമായും ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്്‌സുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ബി.സി.സി.ഐ മെയ്യപ്പനെ വിലക്കിയിട്ടുണ്ട്. അതേസമയം, മെയ്യപ്പന്റെ ചെന്നൈയിലെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. മുംബൈ പൊലീസിലെ നാലംഗ സംഘമാണ് റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

കേസില്‍ നേരത്തെ അറസ്റ്റിലായ സിനിമ, സീരിയല്‍ നടന്‍ വിന്ദു ധാരാസിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാത്രി മെയ്യപ്പനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയെ മെയ്യപ്പന്‍ പൊലീസ് കസ്റ്റഡിയിലാണ്.

അതിനിടെ, വാതുവെപ്പില്‍ മെയ്യപ്പന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് എന്‍.ശ്രീനിവാസനു മേല്‍ രാജിക്കായി സമ്മര്‍ദ്ദം ഏറി. എന്നാല്‍ രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലാണ് ശ്രീനിവാസന്‍. ഐ.പി.എല്‍ ഫൈനല്‍ നടക്കുന്ന ഞായറാഴ്ച ബി.സി.സി.ഐയിലെ പ്രമുഖര്‍ കൊല്‍ക്കത്തയില്‍ ഒത്തുചേരുന്നുണ്ട്. ശ്രീനിവാസന്റെ രാജിക്കാര്യം അനൗദ്യോഗികമായി ചര്‍ച്ചക്ക് വരുമെന്നാണ് വിവരം. ശ്രീനിവാസന്‍ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
 

ഓട്ടോകള്‍ക്കൊരു ചരമഗീതം

Posted: 25 May 2013 11:19 PM PDT

Image: 

നമ്മുടെ നാട്ടില്‍ സകലമാന കലുങ്കുകളിലും വായില്‍ നോക്കിയിരുന്നവര്‍ക്ക്് ഏറ്റവും കൂടുതല്‍ പണി കൊടുത്തവരാണ് ബജാജ്. രാവിലെ വെറുംവയറ്റില്‍ കവലയിലത്തെിയിരുന്നവരുടെയൊക്കെ കൈയില്‍ അവര്‍ നിസ്സാരവിലക്ക് ഓരോ ഓട്ടോറിക്ഷകള്‍ വെച്ചുകൊടുത്തപ്പോള്‍ ഓരോ കുടുംബംവീതം രക്ഷപ്പെട്ടു. ഒപ്പം യാത്രാക്ളേശം നാടുനീങ്ങുകയും ചെയ്തു. ഇപ്പോള്‍ എവിടെ നോക്കിയാലും കാക്കകളെക്കാള്‍ കൂടുതല്‍ ഓട്ടോറിക്ഷകളുണ്ട്. പക്ഷേ, ഈ പണി ജനകീയമാക്കിയ ബജാജിന്‍െറ നില അത്ര ശോഭനമല്ല. പെട്രോളിന് വിലകൂടിയതോടെ ഓട്ടോത്തൊഴിലാളികള്‍ ഒന്നടങ്കം ഡീസല്‍ യൂനിയനുണ്ടാക്കി. അവിടെ പിയാഗ്യോയും മഹീന്ദ്രയുമൊക്കെയാണ് കേമന്മാര്‍. പോരാത്തതിന് അതുല്‍, കുമാര്‍ തുടങ്ങിയ പുതുമുഖങ്ങള്‍ തങ്ങളെക്കൊണ്ട് പറ്റുന്നത്ര പാര വെക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ത്രിചക്ര വാഹന നിര്‍മാതാക്കളാണെങ്കിലും പണ്ടത്തെ പ്രതാപം പോയെന്ന് പറയാതെ വയ്യ. ബജാജ് പല നമ്പറുകളുമിറക്കി നോക്കിയെങ്കിലും ഓട്ടോ മുതലാളിമാരുടെയടുത്ത് ചെലവായില്ല. പക്ഷേ, ഈ ഓട്ടോക്കാര്‍ക്ക് ബജാജിനെ ശരിക്കറിയില്ല. തങ്ങളെ ഒഴിവാക്കുന്നവര്‍ക്കിട്ട് ഒരുഗ്രന്‍ പാര വെച്ചിരിക്കുകയാണ് അവര്‍. ഇനി ജനങ്ങള്‍ ഓട്ടോയില്‍ കയറില്ല. ഏതാനും വര്‍ഷത്തിനകം മുച്ചക്ര ഓട്ടോകള്‍ മ്യൂസിയത്തില്‍ മാത്രമാകുമെന്നുപോലും ബജാജ് ആരാധകര്‍ വീമ്പിളക്കുന്നുണ്ട്.
നാട്ടുകാരെക്കൊണ്ട് പറയിക്കാന്‍ ബജാജ് ഇറക്കിയ വിദ്വാനാണ് ആര്‍.ഇ 60. ഇവന് ചക്രം നാലാണ്. തൊഴില്‍ ഓട്ടോയുടേതും. ഇന്ത്യന്‍ വാഹനവിപണിയില്‍ ക്വാഡ്രിസൈക്കിള്‍ എന്ന പുതിയ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവാദം കൊടുത്തതാണ് ബജാജിന് തുണയായത്. ഓട്ടോകള്‍ക്കും കാറിനുമിടയിലാണ് ഇതിന്‍െറ സ്ഥാനം. ടാറ്റയും മാരുതിയും ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നതാണ്. പക്ഷേ, പ്രയോജനമുണ്ടായില്ല. കണ്ടാല്‍ കാറുപോലെയിരിക്കും എന്നതാണ് ആര്‍.ഇ 60ന് ശത്രുക്കളെയുണ്ടാക്കുന്നത്. ടാറ്റയുടെ നാനോയും സുസുക്കിയുടെ ചെറുകാറുകളും ഇനി നാട്ടുകാര്‍ വാങ്ങുമോയെന്നതാണ് പ്രധാന ആശങ്ക. ഉറച്ച മേല്‍ക്കൂരയും വാതിലുകളുമുള്ളതിനാല്‍ ഓട്ടോയെക്കാള്‍ ജനം ഇഷ്ടപ്പെടുമെന്നുറപ്പാണ്. ഇപ്പോള്‍ ഡീസല്‍ ഓട്ടോകള്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലയുണ്ട്. പക്ഷേ, ബജാജിന്‍െറ പുതിയ കുഞ്ഞിന് ഒരു ലക്ഷത്തിനടുത്തായിരിക്കും വില. ഒരു ലക്ഷത്തിന്‍െറ കാറുണ്ടാക്കാന്‍ നടന്ന ടാറ്റക്കാണ് ഇതില്‍ ഏറ്റവും കൂടുതല്‍ നാണക്കേട്. മാത്രമല്ല, മാജിക് ഐറിസ് എന്ന വണ്ടിയില്‍ ഓട്ടോക്കൂലി മാത്രം ഈടാക്കി ആളുകളെക്കയറ്റുന്ന ടാറ്റയുടെ പരിപാടിയും ഇതോടെ നിലക്കും. ടാറ്റയും സുസുക്കിയും ഒരുപോലെ പാരവെച്ചതുകൊണ്ടാവാം ആര്‍.ഇ 60നെ പൊതുഗതാഗതത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അതായത് പ്രൈവറ്റ് രജിസ്ട്രേഷന്‍ കിട്ടില്ല. മാത്രമല്ല, കാര്‍ എന്ന് വിളിക്കാനും പാടില്ല. കാറുകളില്‍ നിന്ന് തിരിച്ചറിയാന്‍ ‘ക്യൂ’ എന്ന് എഴുതിവെച്ച് മാത്രമേ ഓടിക്കാനാവൂ. യൂറോപ്പില്‍ പണ്ടേയുള്ള സാധനമാണ് ക്വാഡ്രിവീലര്‍. 450 കിലോ വരെ ഭാരമുള്ള ചെറിയവണ്ടികള്‍ യാത്രക്കും 600 കിലോയുള്ള വലിയത് സാധനങ്ങള്‍ കടത്താനുമാണ് ഉപയോഗിക്കുക. എന്‍ജിന്‍െറ കരുത്ത് പരമാവധി 20 പി.എസ് വരെയേ ഉണ്ടാവൂ. സ്പീഡ് കുറവായതിനാല്‍ അപകടവും കുറവായിരിക്കും. ഏതാണ്ട് ഈ മാനദണ്ഡങ്ങളൊക്കെയാണ് നമ്മുടെ നാട്ടിലും നടപ്പാവുക. കമ്പനികള്‍ തമ്മിലെ മത്സരം കൂടുമ്പോള്‍ ഇത്തരം വണ്ടികള്‍ക്കും പ്രൈവറ്റ് രജിസ്ട്രേഷന്‍ കിട്ടുമെന്നാണ് വാഹനപ്രേമികളുടെ കണക്കുകൂട്ടല്‍. 200 സി.സി വാട്ടര്‍കൂള്‍ നാല് വാല്‍വ് ഡി.ടി.എസ്.ഐ എന്‍ജിനാണ് ബജാജിന്‍െറ ക്വാഡ്രിവീലറിനുള്ളത്. 20 എച്ച്.പി കരുത്ത് നല്‍കുന്ന ഇതിന് ഒരു ലിറ്റര്‍ പെട്രോളുകൊണ്ട് 35 കി.മീ. പോകാനാവും. മണിക്കൂറില്‍ 70 കി.മീ. ആണ് പരമാവധി വേഗം. 3.5 മീറ്റര്‍ സ്ഥലം കിട്ടിയാല്‍ വട്ടംതിരിച്ചെടുക്കാം. ആകെ ഭാരം 400 കി.ഗ്രാം. 2012 ജനുവരി മൂന്നിന് ദല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രത്യക്ഷപ്പെട്ട ഇവനെ ഏത് നിമിഷവും റോഡില്‍ കാണാം. 2010ല്‍ റെനോക്കും നിസ്സാനുമൊപ്പമാണ് ബജാജ് ഈ വാഹനം വികസിപ്പിക്കാന്‍ തുടങ്ങിയത് എന്നതിനാല്‍ ഗുണമേന്മയുടെ കാര്യത്തില്‍ പേടിക്കേണ്ട. കാര്‍ഡ്രൈവറും ഓട്ടോഡ്രൈവറുമല്ലാത്ത പുതിയ തൊഴിലാളി വിഭാഗത്തിന് യൂനിയനുണ്ടാക്കുന്ന കാര്യം മാത്രം ഇനി ആലോചിച്ചാല്‍ മതി. എന്തെന്നാല്‍ ബജാജ് തെളിച്ച വഴിയിലൂടെ ഇത്തരം നിരവധി വണ്ടികള്‍ വരുന്നുണ്ട്. ഓട്ടോയുടെ പിന്നിലിരിക്കുന്ന സ്റ്റെപ്പിനി മുന്നില്‍ ഘടിച്ചാല്‍ ക്വാഡ്രിവീലറാകും എന്നതാണ് കാരണം.

ഓഹരിക്ക് മികച്ച വില ലഭിക്കാന്‍ സ്മാര്‍ട്ട് ഓര്‍ഡര്‍ റൂട്ടിങ്

Posted: 25 May 2013 11:16 PM PDT

Image: 

ഓഹരി വിപണി എന്നത് വിശാല പ്രപഞ്ചമാണ്. സ്വന്തമായ ഭാഷയും നിയമങ്ങളും കളിക്കാരുമുള്ള വിശാല ലോകം. ലോകത്ത് മറ്റേത് പരമ്പരാഗത നിക്ഷേപങ്ങളേക്കാളും ദീര്‍ഘകാലത്തേക്ക് ലാഭകരവും ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള നേട്ടം ലഭ്യമാക്കുന്നതും ഓഹരി വിപണിയാണ്. ഈ ലോകം എങ്ങനെ നീങ്ങുമെന്ന് പലപ്പോഴും സാധാരണക്കാര്‍ക്കുപോലും പ്രവചിക്കാനാവും.  
ഓഹരി വിപണിയിലെ നിക്ഷേപയാത്ര തുടങ്ങാന്‍ ആദ്യം വേണ്ടത് കമ്പനികളുടെ പ്രവര്‍ത്തനരീതിയും അവയുടെ പ്രവര്‍ത്തനം എങ്ങനെ നിക്ഷേപകരുടെ നിക്ഷേപങ്ങളുടെ മൂല്യത്തെ ബാധിക്കുന്നുവെന്നും മനസ്സിലാക്കുകയാണ്. സാധാരണ ഗതിയില്‍ ഒരു നിക്ഷേപകന്‍ തെരഞ്ഞെടുക്കുക മികച്ച രീതിയില്‍ ലാഭമുണ്ടാക്കുകയും നല്ല ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യുന്ന കമ്പനികളുടെ ഓഹരികളായിരിക്കും. കമ്പനി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ളെങ്കില്‍ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാവില്ളെന്ന തീരുമാനത്തില്‍ അവര്‍ എത്തും. ഇതില്‍നിന്ന് ഒന്ന് വ്യക്തം- ഓരോ നിക്ഷേപകനും അവരുടെ അറിവിനനുസരിച്ച്  ഊഹാപോഹങ്ങള്‍ തുടങ്ങുന്നു. ഇതിനൊപ്പം നിക്ഷേപകരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് സ്റ്റോക് എക്സ്ചേഞ്ചുകളില്‍നിന്ന് ഏറ്റവും മികച്ച വില എങ്ങനെ ലഭിക്കുമെന്നത്.
ഈ പ്രശ്നത്തിന് പരിഹാരമായി ചെറുകിട നിക്ഷേപകര്‍ക്കും ഇനി സാങ്കേതികവിദ്യയുടെ വികാസത്തിന്‍െറ നേട്ടം ഉപയോഗപ്പെടുത്താം. ദേശീയ തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്റ്റോക് എക്സ്ചേഞ്ചുകളുടെ എണ്ണം കൂടിത്തുടങ്ങിയതോടെ ഓഹരികള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏത് എക്സ്ചേഞ്ചില്‍നിന്ന് വാങ്ങാം, ഏത് എക്സ്ചേഞ്ചില്‍ ഏറ്റവും ഉയര്‍ന്ന വിലക്ക് വില്‍ക്കാം എന്ന ചോദ്യങ്ങളും ഉയരുക സ്വാഭാവികം. ഒരു മുഴുനീള സസ്പെന്‍സ് സിനിമ കാണുന്നതു പോലെയാണ് ഓഹരി ഇടപാടുകള്‍. ഓരോ സെക്കന്‍ഡിലും ഒരു കൈ്ളമാക്സാണ്.
ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓഹരി വാങ്ങുകയും സാധ്യമായ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുകയും ചെയ്താലേ നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കൂ. പ്രധാന ഓഹരി വിപണികളെല്ലാം ഒരേ സമയം പരിശോധിച്ച് ഏറ്റവും ഉയര്‍ന്ന വില എവിടെയെന്ന് നോക്കി വില്‍ക്കാന്‍ പ്രയാസമാണ്. ഇതുവഴി ഏറ്റവും മികച്ച അവസരം നിക്ഷേപകര്‍ക്ക് കൈമോശം വരുകയും ചെയ്യും.
എന്നാല്‍, നിക്ഷേപകരുടെ ഈ ആവശ്യം മനസ്സിലാക്കി കാലത്തിനൊത്ത് നീങ്ങുന്ന ഒരു പുതിയ സാങ്കേതികവിദ്യ നിക്ഷേപകരുടെ രക്ഷക്ക് എത്തുന്നു. ‘സ്മാര്‍ട്ട് ഓഡര്‍ റൂട്ടിങ്’ (എസ്.ഒ.ആര്‍) എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയാണ് നിക്ഷേപകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നത്. ഏത് എക്സ്ചേഞ്ചിലാണോ (ഇപ്പോള്‍ ബോംബെ ഓഹരി വിപണി അല്ളെങ്കില്‍ ദേശീയ ഓഹരി വിപണി) നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വില, ആ നിലവാരത്തില്‍ ഇടപാട് നടത്താന്‍ സഹായകമാകുന്ന സംവിധാനമാണ് എസ്.ഒ.ആര്‍. വില്‍ക്കാന്‍ അല്ളെങ്കില്‍ വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കുമ്പോള്‍ എസ്.ഒ.ആര്‍ ഓപ്ഷന്‍ സെലക്ട് ചെയ്യുക മാത്രമാണ് നിക്ഷേപകര്‍ ചെയ്യേണ്ടത്. ഏത് എക്സ്ചേഞ്ചിലാണോ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വില, ആ വിലക്ക് ഇടപാട് തനിയെ നടക്കും. ആഗോളതലത്തില്‍ ഈ സംവിധാനം ഏറെ പ്രചാരം നേടിക്കഴിഞ്ഞു. ഇന്ത്യയിലും ഇതിന്‍െറ ആവശ്യകത ശക്തമായി തുടങ്ങിയതോടെ പ്രമുഖ ബ്രോക്കര്‍മാരെല്ലാം നിക്ഷേപകര്‍ക്ക് ഈ സൗകര്യം ലഭ്യമാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

(കൊട്ടാക്ക് സെക്യൂരിറ്റീസ് എക്സിക്യൂട്ടിവ്
വൈസ് പ്രസിഡന്‍റാണ് ലേഖകന്‍)

32ന്‍െറ നിറവില്‍ ജി.സി.സി

Posted: 25 May 2013 10:18 PM PDT

Image: 

കുവൈത്ത് സിറ്റി: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗള്‍ഫ് മേഖലയിലെ പ്രമുഖ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ അബൂദബിയില്‍ ഒരുമിച്ചുകൂടുമ്പോള്‍ അത് ഇത്ര വളര്‍ച്ച നേടിയ ഒരു സംഘത്തിന്‍െറ പിറവിയായിരിക്കുമെന്ന് ആരും കരുതിയിരിക്കില്ല. 1981 മെയ് 25നാണ് ഗള്‍ഫിലെ ആറു രാഷ്ട്രങ്ങള്‍ ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) എന്ന കൂട്ടായ്മക്ക് രൂപംനല്‍കിയത്. 32 വയസ്സ് പൂര്‍ത്തിയാവുന്ന ഈ വേളയില്‍ ജി.സി.സി കുതിപ്പുകള്‍ക്കും കിതപ്പുകള്‍ക്കുമിടയില്‍ ഏറെ വളര്‍ന്നിരിക്കുവെന്നതിന് ചരിത്രം സാക്ഷി.
ഇറാന്‍-ഇറാഖ് യുദ്ധത്തിന്‍െറ കാര്‍മേഘങ്ങള്‍ക്കിടയില്‍ മേഖല കുടുങ്ങിക്കിടക്കുന്നതിനിടെയാണ് ജി.സി.സിയുടെ പിറവി. ഈ രണ്ടു രാജ്യങ്ങളും കൂട്ടായ്മയിലില്ലെങ്കിലും ശക്തമായ സാന്നിധ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങളുടെ സംഘബോധം പിന്നീടുള്ള മൂന്ന് ദശാബ്ദങ്ങളില്‍ മേഖലക്ക് കരുത്തായി മാറുന്ന കാഴ്ചയാണ് കണ്ടത്. അന്നത്തെ കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്വബാഹ്, യു.എ.ഇ പ്രസിഡന്‍റ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്നിവരാണ് ജി.സി.സി രൂപവല്‍ക്കരണത്തിന് മുന്‍കൈയെടുത്തത്.
1990 ആഗസ്റ്റ് രണ്ടിന് സദ്ദാം ഹുസൈന്‍െറ ഇറാഖ് സൈന്യം കുവൈത്ത് കൈയേറിയപ്പോള്‍ ഫലപ്രദമായി ഇടപെടാന്‍ ജി.സി.സിക്കായി. മണിക്കുറുകള്‍ക്കകം അധിനിവേശത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ജി.സി.സി കുവൈത്തിന്‍െറ മണ്ണില്‍നിന്ന് ഉപാധികളില്ലാതെ പിന്‍വാങ്ങണമെന്ന് ഇറാഖിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സൈനികമായി കുവൈത്തിനെ സഹായിക്കാനുള്ള സംവിധാനമില്ലായിരുന്നുവെങ്കിലും ലോകതലത്തില്‍ കുവൈത്തിനുവേണ്ട പിന്തുണ ലഭ്യമാക്കാന്‍ ജി.സി.സി നേതൃത്വം പൂര്‍ണമായി രംഗത്തിറങ്ങിയിരുന്നു. പിന്നീട് സഖ്യസൈന്യം കുവൈത്തിനെ അധിനിവേശകരില്‍നിന്ന് മോചിപ്പിക്കുന്നതിന് എത്തിയപ്പോള്‍ ജി.സി.സി രാജ്യങ്ങളിലെ സൈനികര്‍ അതിന്‍െറ ഭാഗഭാക്കായി. കൂടാതെ കുവൈത്തില്‍നിന്ന് അഭയംതേടിയെത്തിയവര്‍ക്ക് തങ്ങളുടെ രാജ്യത്തിന്‍െറ വാതിലുകള്‍ മലര്‍ക്കെ തുറന്നിടാനും മറ്റു ജി.സി.സി രാഷ്ട്രങ്ങള്‍ തയാറായി.
അധിനിവേശത്തിന്‍െറ അടുത്ത ദിവസം തന്നെ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയില്‍ യോഗം ചേര്‍ന്ന ജി.സി.സി വിദേശ മന്ത്രിമാര്‍ കുവൈത്തിനെ സഹായിക്കാന്‍ വേണ്ട നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. പിന്തുണയുമായി മുന്നിട്ടിങ്ങാന്‍ അറബ് ലീഗിനെ പ്രേരിപ്പിക്കാനും ജി.സി.സിക്കായി. അതേവര്‍ഷം ഡിസംബര്‍ 22ന് ഖത്തറിലെ ദോഹയില്‍ ചേര്‍ന്ന 11ാമത് ജി.സി.സി ഉച്ചകോടി കുവൈത്തിനുള്ള പിന്തുണ ആവര്‍ത്തിക്കുകയും സാധ്യമായ രീതിയിലെല്ലാം പിന്തുണക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. നയതന്ത്ര തലത്തിലും ചടുലമായ നീക്കങ്ങള്‍ നടത്തിയ ജി.സി.സിയുടെ കൂടി സമ്മര്‍ദഫലമായാണ് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി 660, 678 നമ്പര്‍ പ്രമേയങ്ങള്‍ പാസാക്കിയത്.
ബാങ്കിങ്, കസ്റ്റംസ് തലങ്ങളിലുണ്ടാക്കാനായ സഹകരണമാണ് ജി.സി.സിയുടെ മറ്റു പ്രധാന നേട്ടങ്ങള്‍. അന്തര്‍ ഗള്‍ഫ് വ്യാപാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബാങ്കുകള്‍ക്ക് ജി.സി.സി രാജ്യങ്ങളില്‍ ശാഖകള്‍ തുറക്കാനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. ഇതിന്‍െറ ഫലമായി 2005ല്‍ 32 ബില്യന്‍ ഡോളര്‍ ആയിരുന്ന അന്തര്‍ ഗള്‍ഫ് വ്യാപാരം 2012 ആയപ്പോഴേക്കും 100 ബില്യന്‍ ഡോളര്‍ പിന്നിട്ടു. കസ്റ്റംസ് നിരക്കുകള്‍ ഒന്നിപ്പിച്ചുകൊണ്ട് 2003ല്‍ നിലവില്‍വന്ന ജി.സി.സി കസ്റ്റംസ് ഉടമ്പടി ഈ മേഖലയില്‍ വമ്പന്‍ നേട്ടങ്ങളാണ് മേഖലക്ക് സമ്മാനിച്ചത്.
ജി.സി.സി രാജ്യങ്ങളിലേക്കുള്ള ഇറക്കുമതി വന്‍തോതില്‍ വര്‍ധിക്കാന്‍ ഇത് വഴിവെച്ചു. ഇതുകൂടാതെ 2007ല്‍ പൊതു ഗള്‍ഫ് വിപണി കൂടി തുറക്കാന്‍ തീരുമാനിച്ചതോടെ മേഖലയുടെ സാമ്പത്തിക രംഗത്ത് വന്‍ ഉണര്‍വാണ് ദൃശ്യമായത്. 2009ല്‍ കുവൈത്തില്‍ നടന്ന ഉച്ചകോടിയില്‍ തീരുമാനമായ സംയുക്ത പവര്‍ ഗ്രിഡും നിലവില്‍ പുരോഗമിക്കുന്ന ജി.സി.സി കറന്‍സിയും സാക്ഷാല്‍ക്കരിക്കപ്പെട്ടാല്‍ അവ ജി.സി.സിയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാവും.

റോബന്റെ വിജയഗോള്‍; ബയറണിന് ചാമ്പ്യന്‍സ് ലീഗ് കിരീടം

Posted: 25 May 2013 10:11 PM PDT

Image: 

ലണ്ടന്‍: അട്ടിമറി വീരന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്ന ബയറണ്‍ മ്യൂണിക്കിന് ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ കിരീടം.  ചരിത്രമുറങ്ങുന്ന വെംബ്ളി സ്റ്റേഡിയത്തില്‍ നടന്ന ‘അഖില ജര്‍മന്‍ ഫൈനലില്‍’ രണ്ടാം പകുതിയില്‍ മരിയോ മാന്‍ഡ്സൂകിച്ചും   ആര്‍യെന്‍ റോബനുമാണ് ജേതാക്കള്‍ക്കായി വലകുലുക്കിയത്.
ബൊറൂസിയയുടെ ഗോള്‍ പെനാല്‍റ്റി കിക്കിലൂടെ ഗുന്‍ഡോഗന്‍െറ ബൂട്ടില്‍ നിന്നായിരുന്നു. ഒരു വ്യാഴവട്ടത്തിനു ശേഷംചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടുന്ന ബയറണിന് ഇത് അഞ്ചാം കിരീടമാണ്.
വമ്പന്‍ താരനിരയുമായത്തെിയ ബയറണിനെതിരെ കാലുവിറക്കാതെ പന്തു തട്ടി തുടങ്ങിയ ബൊറൂസിയ കളിയുടെ തുടക്കത്തില്‍ വെംബ്ളിയിലെ ആരാധകരെ കൈയിലെടുത്തു.
മധ്യനിരക്കാരന്‍ മരിയോ ഗ്വെ്സേയുടെ അഭാവത്തിലാണ്  ഡോര്‍ട്മുണ്ട് കളത്തിലിറങ്ങിയത്. മൂന്നാം മിനിറ്റില്‍ തന്നെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി  എതിരാളികളെ ഞെട്ടിച്ചു. കളി പത്തുമിനിറ്റ് പിന്നിട്ടപ്പോള്‍ ബയറണ്‍ ഗോളി മാനുവല്‍ ന്യൂയറുടെ മികച്ച സേവുകള്‍ ബൊറൂസിയക്ക് വിനയായി.
ലെവന്‍ഡോവ്സ്കിയുടെയും ജാക്കൂബ് ബ്ളാസികോവ്സ്കിയുടെയും മാര്‍കോ റെയ്സിന്‍െറയും മിന്നും ഷോട്ടുകള്‍ ന്യുയര്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.
ഏറെനേരം കാഴ്ചക്കാരായിനിന്ന ബയറണിന് 26ാം മിനിറ്റില്‍ സുവര്‍ണാവസരം കൈവന്നു. ഫ്രാങ്ക് റിബറിയുടെ ഉഗ്രന്‍ ക്രോസില്‍ മാന്‍ഡ്സൂകിച്ച് പന്തിന് തലവെച്ചെങ്കിലും ഗോളിയും നായകനുമായ റോമന്‍ വെയ്ഡന്‍ഫെലര്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തി. പിന്നീട് റോബന്‍െറ ഗോളെന്നുറച്ച നീക്കവും വെയ്ഡന്‍ഫെലര്‍ തടുത്തിട്ടു. 43ാം മിനിറ്റിലും ഗോളി റോബന് വിഘാതമായി.
രണ്ടാം പകുതിയില്‍ ബയറണ്‍ ആക്രമണത്തിന്‍െറ മൂര്‍ച്ച കൂട്ടി. റോബനുംതോമസ് മ്യൂളറും മാന്‍ഡ്സൂകിച്ചും ബൊറൂസിയയുടെഗോള്‍മുഖത്ത് വട്ടമിട്ടു.
കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബയറണ്‍ ലീഡ് നേടി. റിബറിയില്‍നിന്ന് സ്വീകരിച്ച പന്ത് കൃത്യമായി മറിച്ച്നല്‍കിയ റോബനാണ് മാന്‍ഡ്സൂകിച്ചിന്‍െറ ഗോളിന് സഹായമേകിയത്്. ഇടം കാല് കൊണ്ട് വലയിലേക്ക് തട്ടിയിട്ട് മാന്‍ഡ്സൂകിച്ച് ബയറണിനെ മുന്നിലത്തെിച്ചു.
എന്നാല്‍, റോയ്സിനെ പെനാല്‍റ്റി പ്രദേശത്ത്വെച്ച് ഡാന്‍െറ ഫൗള്‍ ചെയ്തതിന് 68ാം മിനിറ്റില്‍ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി.
  കിക്കെടുത്ത ഗുന്‍ഡോഗന്‍ ന്യൂയറെ കബളിപ്പിച്ച് ബൊറൂസിയയെ സമനിലയിലത്തെിച്ചു.
കളി അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 89ാം മിനിറ്റില്‍ റോബന്‍ കിരീടമുറപ്പിച്ച ഗോള്‍ സ്വന്തമാക്കിയത്.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP