സ്വാഗതം
WELCOME

News Update..

Tuesday, September 3, 2013

നോക്കിയയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കുന്നു Madhyamam News Feeds

നോക്കിയയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കുന്നു Madhyamam News Feeds

Link to

നോക്കിയയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കുന്നു

Posted: 03 Sep 2013 12:31 AM PDT

Image: 

ലണ്ടന്‍: പ്രമുഖ മൊബൈല്‍ ദാതാക്കാളായ നോക്കിയ കോര്‍പ്പറേഷനെ ആഗോള ഇന്‍റര്‍നെറ്റ് ഭീമന്‍ മൈക്രോസോഫ്റ്റ് വാങ്ങുന്നു. നോക്കിയയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള അനുമതിയാണ് മൈക്രോസോഫ്റ്റ് നേടിയത്. 5.44 ബില്യണ്‍ യൂറോക്കാണ് നോക്കിയയുമായി കൈമാറ്റ കരാര്‍ ഉറപ്പിച്ചത്. ഉദ്ദേശിച്ചതിനേക്കാളും 3.2 യൂറോ അധികമായി നോക്കിയക്ക് ലഭിച്ചു. നോക്കിയ ഓഹരിയുടമകളുടെയും അധികൃതരുടെയും അനുമതി ലഭിച്ചുകഴിഞ്ഞാല്‍ അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ കൈമാറ്റം പൂര്‍ത്തിയാകും. കമ്പനിയുടെ ഒൗദ്യോഗിക കൈമാറ്റം നടക്കുന്നതോടെ നോക്കിയ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫന്‍ എലോപ് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍െറ ഭാഗമാകും. നോക്കിയ ബോര്‍ഡ് ചെയര്‍മാന്‍ റിസ്റ്റോ സിലാസ്മ സി.ഇ.ഒ സ്ഥാനമൊഴിയും. തല്‍സ്ഥാനത്തേക്ക് പുതിയ സി.ഇ.ഒയെ മൈക്രോസോഫ്റ്റ് നിയമിക്കും.
നോക്കിയ കൈമാറാനുള്ള തീരുമാനം കമ്പനിക്കും ഓഹരിയുടമകള്‍ക്കും ഗുണം ചെയ്യുമെന്നും ഓഹരിയുടമകളുടെ മൂല്യം ഉയര്‍ത്തുന്നത് സംബന്ധിച്ച കൂടിയാലോചനക്ക് ശേഷം തീരുമാനിക്കുമെന്നും റിസ്റ്റോ സിലാസ്മ അറിയിച്ചു.

രാസായുധആക്രമണം ഏകോപിപ്പിച്ചത് ബശ്ശാര്‍ -ഫ്രഞ്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

Posted: 03 Sep 2013 12:01 AM PDT

Image: 

പാരിസ്: സിവിലിയന്‍മാര്‍ക്ക് നേരെ സിറിയന്‍ സേന നടത്തിയ രാസായുധ ആക്രമണം ഏകോപിപ്പിച്ചത് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദാണെന്ന് ഫ്രഞ്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. രാസായുധം പ്രയോഗിച്ചതിന്‍െറ തെളിവുകള്‍ നശിപ്പിക്കാന്‍ സേന ഡമസ്കസില്‍ ഷെല്‍ ആക്രമണങ്ങള്‍ നടത്തി. രാസായുധ ആക്രമണത്തില്‍ 281 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, 1500 പേര്‍ വരെ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ബശ്ശാറിന്‍്റെ പങ്ക് തെളിയിക്കുന്ന അഞ്ച് കാരണങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ഒമ്പത് പേജുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്.
പ്രതിപക്ഷത്തിന് സ്വാധീനമുള്ള മേഖലയില്‍ രാസായുധം പ്രയോഗിച്ചത് ബശ്ശാര്‍സേനയാണെന്നും രാസായുധ ആക്രമണം നടത്താന്‍ പ്രതിപക്ഷസേനക്ക് ശേഷിയില്ളെന്നും റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഡമസ്കസില്‍ 400 കുട്ടികള്‍ ഉള്‍പ്പെടെ 1,429 പേര്‍ കൊല്ലപ്പെട്ടതായാണ് അമേരിക്ക കണക്കാക്കുന്നത്.
പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ബശ്ശാര്‍സേന രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ മാര്‍ക് അയ്റോള്‍ട്ട് പറഞ്ഞു. സത്യത്തെ മറച്ചുവെക്കാനാവില്ല. സിറിയക്കെതിരായ ആക്രമണമല്ല ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. വിഷയത്തില്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. ഏകപക്ഷീയ ആക്രമണം ഫ്രാന്‍സ് നടത്തില്ല. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്നതായും ജീന്‍ മാര്‍ക് വ്യക്തമാക്കി.
അതേസമയം, പശ്ചിമേഷ്യ പുകഞ്ഞ് നില്‍ക്കുന്ന വെടിമരുന്നാണെന്നും സിറിയക്കെതിരായ ഏത് തരത്തിലുമുള്ള കടന്നുകയറ്റവും വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ഫ്രഞ്ച് പത്രം ലീ ഫിഗറോക്ക് നല്‍കിയ അഭിമുഖത്തില്‍ സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ് മുന്നറിയിപ്പ് നല്‍കി.

 

ഓണക്കാലത്തെ സ്പിരിറ്റൊഴുക്ക് തടയാന്‍ എക്സൈസിന്‍െറ കര്‍ശന ക്രമീകരണം

Posted: 02 Sep 2013 11:50 PM PDT

കൊല്ലം: ഓണക്കാലത്ത് സ്പിരിറ്റൊഴുക്ക് തടയാന്‍ ജില്ലയെ രണ്ട് മേഖലകളായി തിരിച്ച് എക്സൈസ് വിഭാഗത്തിന്‍െറ കര്‍ശനക്രമീകരണം.  തെക്കന്‍മേഖല, വടക്കന്‍ മേഖല എന്നിങ്ങനെ തിരിച്ചാണ് പരിശോധനാ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുനലൂര്‍, കൊട്ടാരക്കര, കുളത്തൂപ്പുഴ, കടയ്ക്കല്‍, ചടയമംഗലം എന്നീ പ്രദേശങ്ങളുള്‍പ്പെട്ടതാണ്  തെക്കന്‍മേഖല.  കൊല്ലം സിറ്റിയും കരുനാഗപ്പള്ളി, ഓച്ചിറ, ശാസ്താംകോട്ട പ്രദേശങ്ങളുമാണ് വടക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്. ദൈനംദിന നിരീക്ഷണത്തിന് പുറമേ പ്രത്യേക സ്ക്വാഡുകളെയും ഇരുമേഖലയിലും നിയോഗിക്കും.    
 ആര്യങ്കാവ് ചെക്ക് പോസ്റ്റിന് മൂന്ന് കിലോമീറ്റര്‍ ദൂരപരിധിക്ക് പുറത്ത് ബോര്‍ഡര്‍ ചെക്കിങ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.  ചെക്ക് പോസ്റ്റിലെ  പരിശോധന കഴിഞ്ഞെത്തുന്ന വാഹനങ്ങളെ ബോര്‍ഡര്‍ ചെക്കിങ് ഫോഴ്സ് വീണ്ടും പരിശോധനക്ക് വിധേയമാക്കും. നിലവില്‍ ഒരു സി.ഐ, മൂന്ന് ഇന്‍സ്പെക്ടര്‍മാര്‍, 12 പ്രിവന്‍റീവ് ഓഫിസര്‍മാര്‍, 12 ഗാര്‍ഡുകള്‍ എന്നിവരടങ്ങുന്ന സംവിധാനമാണ് ചെക്പോസ്റ്റിലുള്ളത്.  ഇതിന് പുറമേ ഡെപ്യൂട്ടി കമീഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക എന്‍ഫോഴ്സമെന്‍റ് ടീമും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
ആഗസ്റ്റ് മാസത്തില്‍ മാത്രം 96 അബ്കാരി കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളെയടക്കം പിടികൂടാനായി. തഴവയില്‍ നിന്ന് ഏഴായിരത്തോളം ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവമാണ് ഇതില്‍ ഏറ്റവും  വലുത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടി.  ഇത്തരത്തില്‍ സ്പിരിറ്റ് കടത്തുന്നവര്‍ക്ക് പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്.  
 പാലക്കാട് നിന്നോ, അല്ലെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് കിഴക്കന്‍ മേഖല വഴിയോ ആണ് ജില്ലയില്‍ പ്രധാനമായും സ്പിരിറ്റെത്തുന്നത് . ഈ മാര്‍ഗങ്ങള്‍ പൂര്‍ണമായും അടച്ച് നിരീക്ഷണം ശക്തമാക്കാന്‍  എക്സൈസ് നടപടി സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ കര്‍ശന പരിശോധനയില്ലാത്തതും ഇവിടേക്ക്  സുലഭമായി സ്പിരിറ്റൊഴുകാന്‍ കാരണമാകുന്നുണ്ട്.  സ്പിരിറ്റ് കടത്തിനെതിരെ പൊലീസിന്‍െറ സഹകരണത്തോടെയുള്ള പരിശോധനകളും ജില്ലയില്‍ പുരോഗമിക്കുന്നുണ്ട്. തീരദേശംവഴി ബോട്ടുകളിലും മറ്റും സ്പിരിറ്റ് കടത്താനുള്ള സാധ്യത മുന്നില്‍ കണ്ട് ഇവിടങ്ങളിലും  പരിശോധനയും നിരീക്ഷണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. 
സ്പരിറ്റൊഴുകുന്നത് തടയാന്‍ ജില്ലാതലത്തില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തിലും പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. എക്സൈസിന് പുറമേ പൊലീസ്, റവന്യൂ വിഭാഗങ്ങളാണ് ഈ സ്ക്വാഡിലുള്ളത്. അപ്രതീക്ഷിത വാഹന പരിശോധനയും ജില്ലയില്‍ പുരോഗമിക്കുന്നു. പെര്‍മിറ്റോടെയെത്തുന്ന കള്ളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ജനങ്ങളുടെ ഭാഗത്തുനിന്ന് മുമ്പുള്ളതിനെക്കാള്‍ കൂടുതല്‍ സഹകരണം എക്സൈസ് വിഭാഗത്തിന് ലഭിക്കുന്നുണ്ട്. ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയാണ് ഈ ജനകീയ പിന്തുണക്ക് കാരണമായി വിലയിരുത്തുന്നത്.

സര്‍ക്കാര്‍ ജോലിക്ക് മലയാളം: ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്കയില്‍ ഉടന്‍ പരിഹാരം -മുഖ്യമന്ത്രി

Posted: 02 Sep 2013 11:34 PM PDT

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് മലയാളം പഠിക്കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉന്നയിച്ച ആശങ്കയില്‍ ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ഷികവും പുസ്തകോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മലയാളം നിര്‍ബന്ധമാക്കാനുള്ള വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്നെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മലയാളം നിര്‍ബന്ധമാക്കുന്നത് കാബിനറ്റിന്‍െറ പരിഗണനക്ക് വന്നിരുന്നു. മുമ്പ് പ്രശ്നം നിയമസഭയില്‍ വന്നപ്പോള്‍ ആശങ്ക ചര്‍ച്ചചെയ്യാമെന്ന് ഭാഷാ ന്യൂനപക്ഷ മേഖലയിലെ എം.എല്‍.എമാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇവരുമായുള്ള ചര്‍ച്ചക്കാണ് കാബിനറ്റില്‍ അത് മാറ്റിവെച്ചത്. കഴിഞ്ഞ 29ന് ചര്‍ച്ച നടന്നു. ഇക്കാര്യത്തില്‍ വേഗം തീരുമാനമുണ്ടാകും. മലയാള ഭാഷയുമായി ബന്ധപ്പെട്ട് ഏറെ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാം ഭാഷയാക്കിയതും മലയാളം സര്‍വകലാശാല തുടങ്ങിയതും ശ്രേഷ്ഠഭാഷാ പദവി നേടാനായതും നേട്ടങ്ങളാണ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 
മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എം. ചുമ്മാര്‍, അയ്യപ്പന്‍ തീയാട്ട് കലാകാരന്‍ മുളങ്കുന്നത്തുകാവ് തിയ്യാടി രാമന്‍ നമ്പ്യാര്‍ എന്നിവരെ അദ്ദേഹം ആദരിച്ചു. ഡോ. പുതുശേരി രാമചന്ദ്രന്‍, ഡോ.ടി.പി. ശങ്കരന്‍കുട്ടി, പ്രഫ. കാര്‍ത്തികേയന്‍നായര്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍. തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.  മുളങ്കുന്നത്തുകാവ് തിയ്യാടി രാമന്‍ നമ്പ്യാരുടെ അയ്യപ്പന്‍ തീയാട്ട് അരങ്ങേറി. പുസ്തകോത്സവം സെപ്റ്റംബര്‍ പത്തിന് സമാപിക്കും.  

കുന്നംകുളം ബധിര- മൂക വിദ്യാലയത്തിലെ ഹോസ്റ്റല്‍ പ്രവര്‍ത്തനം അവതാളത്തില്‍

Posted: 02 Sep 2013 11:23 PM PDT

കുന്നംകുളം: ഗവ. ബധിര- മൂക വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം അവതാളത്തില്‍. വി.എച്ച്.എസ്.സി വിഭാഗം മെസ് അടച്ചുപൂട്ടിയതോടെ മുപ്പതിലധികം വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരെയും രക്ഷിതാക്കള്‍ കൂട്ടിക്കൊണ്ടുപോയി. ചുമതലയേറ്റശേഷം പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിച്ചതോടെ വിദ്യാര്‍ഥികള്‍ ആശങ്കയിലുമായി. 
ആഗസ്റ്റ് 21 വരെ ബധിര- മൂക വിദ്യാലയത്തില്‍ ഹൈസ്കൂള്‍, വി.എച്ച്.എസ്.സി വിഭാഗങ്ങള്‍ ഒരു പ്രിന്‍സിപ്പലിന്‍െറ കീഴിലായിരുന്നു. ആഗസ്റ്റ് 21ന് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പ്രത്യേകം പ്രിന്‍സിപ്പലിനെ നിയമിച്ചു. എം. നീലിമയാണ് പുതിയ പ്രിന്‍സിപ്പലായി ചുമതലയേറ്റത്. ദിവസങ്ങള്‍ക്കുശേഷം ഇവര്‍ അവധിയില്‍ പ്രവേശിച്ചു. സീനിയര്‍ അധ്യാപിക ഗിരിജക്കായിരുന്നു പ്രിന്‍സിപ്പലിന്‍െറ ചുമതല. വൈകാതെ ഗിരിജ ടീച്ചര്‍ മറ്റൊരു അധ്യാപിക കെ.ജി. അനിതക്ക് ചുമതലയേല്‍പിച്ച് അവധിയില്‍പോയി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അനിതയും അവധിയില്‍ പോയി. ഇതോടെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ ചുമതല സ്കൂളിലെ സമീന ടീച്ചറിലായി. 
ദൈനംദിന അധ്യായന വിഷയങ്ങളുടെ ചുമതല മാത്രമായിരുന്നു അധ്യാപകര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഹോസ്റ്റല്‍, മെസ് എന്നിവയുടെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നിന്ന് ഹോസ്റ്റല്‍ ചെലവിലേക്ക് ഒരു വിദ്യാര്‍ഥിക്ക് മാസം 600 രൂപയാണ് നല്‍കിയിരുന്നത്. സാധനവില വര്‍ധിച്ചതോടെ ഒരു വിദ്യാര്‍ഥിക്ക് ഒരുദിവസം 35 രൂപയിലധികം വര്‍ധിച്ചു. അധിക ചെലവ് പ്രധാനാധ്യാപിക കൈയില്‍ നിന്നാണ് എടുത്തിരുന്നതെങ്കിലും അത് തുടരാന്‍ കഴിഞ്ഞില്ല. അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. പ്രിന്‍സിപ്പലിന്‍െറ ചുമതലയുള്ളവര്‍ പതിവായി അവധിയിലായതതോടെ ഭക്ഷണശാലയുടെ പ്രവര്‍ത്തനം തുടരാന്‍ കഴിയാതായി. ഇതത്തേുടര്‍ന്ന് കഴിഞ്ഞ ദിവസം പി.ടി.എ യോഗം ചേര്‍ന്നിരുന്നു. അവശേഷിച്ച ഭക്ഷണ സാധനങ്ങള്‍ ഉപയോഗിച്ച് രണ്ടുദിവസം കൂടി മെസ് പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് അടച്ചു പൂട്ടി. 
ഇതിനിടെ, ഞായറാഴ്ച ഉച്ചക്ക് ബധിര- മൂക വിദ്യാര്‍ഥികള്‍ ഭക്ഷണം കിട്ടുന്നില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പലര്‍ക്കും ഭക്ഷണം വാങ്ങി കൊടുത്തു. വിവരമറിഞ്ഞ് വി.എച്ച്.എസ്.ഇ അസി. ഡയറക്ടറുടെ നിര്‍ദേശപ്രകാരം സൂപ്രണ്ട് അനന്തകൃഷ്ണന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ടുദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കാണണമെന്നും അതുവരെ കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോകാനും അദ്ദേഹം നിര്‍ദേശിച്ചു. 
ബുധനാഴ്ച രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ആരംഭിക്കാനിരിക്കെയാണ് ഹോസ്റ്റല്‍ പ്രവര്‍ത്തനം നിലച്ചത്.
 

അട്ടപ്പാടിയിലെ ആദിവാസി പെണ്‍കുട്ടികളില്‍ 85 ശതമാനത്തിന് വിളര്‍ച്ചാ രോഗം

Posted: 02 Sep 2013 11:20 PM PDT

Subtitle: 
രക്തം പരിശോധിച്ച 709 പട്ടികവര്‍ഗക്കാരില്‍ 607 പേര്‍ക്ക് വിളര്‍ച്ച
പാലക്കാട്: അട്ടപ്പാടിയിലെ കൗമാരക്കാരായ ആദിവാസി പെണ്‍കുട്ടികളില്‍ 85 ശതമാനത്തിലേറെ പേര്‍ക്ക് വിളര്‍ച്ചാരോഗമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. കെ.ആര്‍. ഗോപാലകൃഷ്ണന്‍. ആദിവാസി ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ രക്തപരിശോധനാ ക്യാമ്പുകളിലാണ് ഇക്കാര്യം വ്യക്തമായത്. 
പട്ടികവര്‍ഗക്കാരില്‍ രക്തപരിശോധന നടത്തിയ 709 പേരില്‍ 607 പേര്‍ക്ക് വിളര്‍ച്ചാരോഗമുള്ളതായി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത് 85.61 ശതമാനം വരും. യഥാസമയം രോഗം കണ്ടെത്തി മരുന്നും പോഷകാഹാരവും കൃത്യമായി നല്‍കിയാല്‍ അപകടസാധ്യത ഇല്ലാതാക്കാനാവും. ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാവകുപ്പും അഗളി പഞ്ചായത്തില്‍ നടപ്പാക്കുന്ന സുകന്യ ചികിത്സാ പദ്ധതിയിലൂടെ അട്ടപ്പാടിയിലെ ആദിവാസി പെണ്‍കുട്ടികളുടെ വിളര്‍ച്ചാരോഗവും ശിശുമരണങ്ങളും ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 
സാമൂഹികനീതിവകുപ്പ്, അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത്, അഗളി പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
സാമൂഹികനീതിവകുപ്പാണ് പോഷകാഹാര കിറ്റുകള്‍ നല്‍കുന്നത്. 2013-14 സാമ്പത്തികവര്‍ഷം സുകന്യ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 18 ലക്ഷം രൂപയാണ് വകയിരുത്തിയത്. 11നും 19നും മധ്യേ പ്രായമുള്ളവരിലാണ് പദ്ധതി നടപ്പാക്കുന്നത്. 
പട്ടികവര്‍ഗം-709, പട്ടികജാതി-104, പൊതുവിഭാഗം-813 എന്നിങ്ങനെ ഇതുവരെ 1626 പേരില്‍ രക്തപരിശോധന നടത്തി. ഹീമോഗ്ളോബിന്‍െറ അളവ് 10-12നും മധ്യേയാണെങ്കില്‍ വിളര്‍ച്ച പ്രാരംഭ ദശയിലാണ്. 443 പേര്‍ ഈ അവസ്ഥയിലാണ്. 146 പേര്‍ ഏഴിനും പത്തിനും ഇടയില്‍ ഹീമോഗ്ളോബിന്‍ ഉള്ളവരാണ്. ഇത് കുറേക്കൂടി വിളര്‍ച്ചാരോഗം ബാധിച്ചവരാണ്. ഏഴില്‍ താഴെ ഹീമോഗ്ളോബിന്‍ ഉള്ള 18 പേര്‍ കടുത്ത വിളര്‍ച്ചാരോഗാവസ്ഥയിലാണ്. ഹീമോഗ്ളോബിന്‍ അളവ് ഏറ്റവും കുറവ്  കണ്ടെത്തിയത് 3.7 ആണ്. അതീവ ഗുരുതരാവസ്ഥയാണിത്. ഇത്തരക്കാര്‍ ഗര്‍ഭിണികളാകുമ്പോള്‍ ഒരു ശതമാനം വീണ്ടും ഹീമോഗ്ളോബിന്‍ കുറയാനിടയുണ്ട്. അതിനാല്‍ സുകന്യ പദ്ധതിയിലൂടെ ഇവര്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്നുണ്ട്. ഇവര്‍ക്കാവശ്യമുള്ള മരുന്നും സമയബന്ധിതമായി രക്തപരിശോധനയും നടത്തുന്നുണ്ട്. ആറു മാസത്തിലൊരിക്കല്‍ രക്തപരിശോധന നടത്തി രോഗാവസ്ഥ വിശകലനം ചെയ്ത് പോരായ്മകള്‍ തീര്‍ത്ത് അഞ്ചു വര്‍ഷം തുടരുന്ന പദ്ധതിയാണ് സുകന്യ.

ഇഫ്ളു കാമ്പസ്: ഡി.സി.സി സംഘം അടുത്തയാഴ്ച മന്ത്രി ശശി തരൂരിനെ കാണും

Posted: 02 Sep 2013 11:15 PM PDT

Subtitle: 
കൂടിക്കാഴ്ച തിരുവനന്തപുരത്ത്
മലപ്പുറം: ഇഫ്ളു മലപ്പുറം കാമ്പസ് സംബന്ധിച്ച അനിശ്ചിതത്വമൊഴിവാക്കാന്‍ ജില്ലാ കോണ്‍ഗ്രസ് പ്രതിനിധി സംഘം അടുത്തയാഴ്ച കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശി തരൂരിനെ കാണും. തിരുവനന്തപുരത്തായിരിക്കും കൂടിക്കാഴ്ചയെന്ന് ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി ‘മാധ്യമ’ത്തോട് പറഞ്ഞു. സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങളുണ്ടെങ്കില്‍ അത് മാറ്റിക്കിട്ടാന്‍ അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തും. 
അലീഗഢ് കേന്ദ്രത്തിന് ഫണ്ട് ലഭ്യമാവുന്നതിലുള്ള തടസ്സങ്ങള്‍ നീക്കി വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) അംഗീകരിച്ചത് മന്ത്രി ശശി തരൂരിന്‍െറ ശ്രമഫലമായാണ്. ഡി.സി.സിയുടെ അഭ്യര്‍ഥന പ്രകാരമാണ് ശശി തരൂര്‍ ചേലാമലയിലെ അലീഗഢ് കാമ്പസ് സന്ദര്‍ശിച്ചതും തുടര്‍നടപടികള്‍ക്ക് വേഗം കൂട്ടിയതും. 
ഇഫ്ളു വിഷയത്തിലും ശശി തരൂര്‍ ഇടപെട്ട് തടസ്സങ്ങള്‍ നീക്കുമെന്നാണ് പ്രതീക്ഷ. 
ആവശ്യമെങ്കില്‍ പ്രശ്നപരിഹാരത്തിന് ജില്ലയിലെ കോണ്‍ഗ്രസ് എം.പിയുടെയും മന്ത്രിമാരുടെയും സഹായം തേടും. ഭരണകക്ഷിയെന്ന നിലയില്‍ സമരം നടത്താന്‍ കോണ്‍ഗ്രസ് ഇല്ല.

പാചകവാതക സബ്സിഡി ബാങ്കിലൂടെ; പദ്ധതി ജില്ലയില്‍ നടപ്പായി

Posted: 02 Sep 2013 11:11 PM PDT

Subtitle: 
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില * ആധാറിനായി ജനം നെട്ടോട്ടത്തില്‍
പത്തനംതിട്ട: പാചക വാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മാത്രമേ നടപ്പാക്കൂവെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഗസ്റ്റ് 21ന് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതിന് പുല്ലുവില. ലക്ഷങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കാത്ത ജില്ലയില്‍ പാചകവാതക ഉപഭോക്താക്കള്‍ക്ക് സബ്സിഡി ബാങ്കിലൂടെ മാത്രം ലഭ്യമാക്കുന്ന പദ്ധതി പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കി. ആധാര്‍ നമ്പര്‍ ഗ്യാസ് ഏജന്‍സിയിലും ബാങ്ക് അക്കൗണ്ട് നമ്പറിലും ബന്ധിപ്പിക്കുന്നത് പൂര്‍ണമായെന്ന് ഔദ്യാഗിക കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നിരവധി  പേര്‍ ഇപ്പോഴും പദ്ധതിക്ക് പുറത്താണ്. ആധാര്‍ നമ്പര്‍ എല്ലാവര്‍ക്കും ലഭിച്ചിട്ടേ പദ്ധതി നടപ്പാക്കാവൂവെന്ന് എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ ജനങ്ങളുടെ ഇടയില്‍ പദ്ധതി സംബന്ധിച്ച് ആശങ്ക ഉണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍, സംസ്ഥാന മുഖ്യമന്ത്രി ആശങ്ക തുറന്നുപറഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് പരിഗണിക്കാതെയാണ് പദ്ധതി തിങ്കളാഴ്ച മുതല്‍ നടപ്പാക്കിയത്. തിങ്കളാഴ്ച  കലക്ടറുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലാതല അവലോകന യോഗത്തിലും പദ്ധതി നടപ്പാക്കുന്നതിന്‍െറ കാലാവധി നീട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, കേന്ദ്രത്തിന്‍െറ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ പദ്ധതി നടപ്പാക്കല്‍ കാലയളവ് നീട്ടാന്‍ സാധിക്കില്ലെന്ന് കലക്ടര്‍ അറിയിക്കുകയായിരുന്നു.രാജ്യത്തെ 27 ജില്ലകളില്‍  നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തില്‍ നിന്ന് പത്തനംതിട്ടയും വയനാടുമാണുള്ളത്. ആധാര്‍ ലിങ്ക് നടത്തിയവര്‍ക്ക് സബ്സിഡി പണം ലഭിക്കാത്തതും ബാങ്ക് അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ നല്‍കിയിട്ടും പാചക വാതക കമ്പനികള്‍ക്ക് ബാങ്കുകള്‍ ഇത്  കൈമാറാത്തതും യോഗത്തില്‍ പങ്കെടുത്ത വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടി. പണം ലഭിക്കാത്ത കേസില്‍ നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ ബന്ധപ്പെട്ട് പണം നല്‍കാന്‍ തീരുമാനിച്ചു. ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി.  പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാറില്‍ തന്നെ ഏകോപനമില്ലായ്മ പുറത്തുവന്നതോടെയാണ് രജിസ്ട്രേഷന്‍ നീട്ടാന്‍ ജില്ലാഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍,അവസാന നിമിഷം അട്ടിമറിക്കുകയായിരുന്നു. പലകോണില്‍ നിന്നുള്ള പ്രതിഷേധം വകവെക്കാതെയാണ് പദ്ധതി പൂര്‍ണാര്‍ഥത്തില്‍ തന്നെ പത്തനംതിട്ടയിലും നടപ്പാക്കിയത്. ജില്ലയില്‍ 11,97,412 ലക്ഷം ജനസംഖ്യയില്‍ പകുതി പേര്‍ പോലും പദ്ധതിയുടെ പരിധിയിലെത്തിയിട്ടില്ലെന്നാണ് വിവരം. പത്തനംതിട്ട ജില്ലയില്‍ 2.82 ലക്ഷം പാചകവാതക കണക്ഷനുണ്ട്. ആധാര്‍ രജിസ്ട്രേഷന്‍ ചെയ്ത ഉപഭോക്താക്കളില്‍ 60 ശതമാനം മാത്രമാണ് പാചകവാതക ഏജന്‍സികളില്‍ നമ്പര്‍ എത്തിച്ചിട്ടുള്ളൂ. പാചക വാതക ഏജന്‍സികളില്‍  ആധാര്‍ നമ്പര്‍ നല്‍കിയവരില്‍ 32 ശതമാനം മാത്രമാണ് ബാങ്കില്‍ നല്‍കിയത്.  14 സിലിണ്ടര്‍ വിതരണ ഏജന്‍സികളില്‍ 12ഉം ഐ.ഒ.സി നിയന്ത്രണത്തിലാണ്.  ഇനിയും നീട്ടിയാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ വീണ്ടും കാലതാമസം നേരിടുമെന്നും കേന്ദ്രത്തില്‍ നിന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇതിനിടെ പാചക വാതക ഏജന്‍സികളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക തിരിമറികള്‍ നടന്നതായും സൂചനയുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് വീട്ടുപടിക്കല്‍ മുഴുവന്‍ തുകയും കൊടുത്ത് സിലിണ്ടര്‍ ഉപഭോക്താവിന് കിട്ടുന്നത്. ജൂണ്‍ മുതല്‍ പദ്ധതി പരിധിയില്‍ ആധാര്‍-ബാങ്ക് അക്കൗണ്ട് നമ്പര്‍- പാചകവാതക ഏജന്‍സി ലിങ്കിങ് കൃത്യമായി നടത്തിയവര്‍ മാത്രമാണ് വന്നത്. എന്നാല്‍, ഏജന്‍സികള്‍ പദ്ധതിയില്‍ രജിസ്ട്രര്‍ ചെയ്യാത്തവരില്‍ നിന്ന്  മുഴുവന്‍ തുകയും ഈടാക്കി. ലിങ്കിങ് ശരിയാകുന്ന തീയതി മുതലേ ഒമ്പത് സിലിണ്ടറിന്  സബ്സിഡി തുക ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ ഏജന്‍സികള്‍ ഈടാക്കിയ തുക ആര് നല്‍കുമെന്ന് സംബന്ധിച്ചും പരാതി ഉയര്‍ന്നുകഴിഞ്ഞു.     സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആധാര്‍ ബന്ധിത സബ്സിഡി തുടങ്ങുന്ന മറ്റ് ജില്ലക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് ആധാര്‍, ബാങ്കുകളിലും ലിങ്ക് ചെയ്യുന്നതിന് സാവകാശം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ ഒന്നിന് പദ്ധതി തുടങ്ങിയതിനാല്‍  മൂന്ന് മാസ കാലാവധി ആഗസ്റ്റില്‍ പൂര്‍ത്തിയായിരുന്നു.രജിസ്ട്രേഷന്‍ തിങ്കളാഴ്ച പുന$സ്ഥാപിച്ചതോടെ പാചക വാതക ഏജന്‍സികളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. അക്ഷയ സെന്‍റുകളിലെയും തിരക്കായി. എന്നാല്‍,ജീവനക്കാരുടെ കുറവും കമ്പ്യൂട്ടര്‍ തകരാറും മറ്റ് സാങ്കേതിക പ്രശ്നങ്ങളും രണ്ടിടത്തും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. വികലാംഗര്‍ക്കും ശാരീരിക പ്രശ്നങ്ങളുള്ളവര്‍ക്കും മൊബൈല്‍ ആധാര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടും ഇതുവരെയും നടപ്പായിട്ടില്ല. 
 

രാമപുരത്ത് വീട് തകര്‍ന്നവര്‍ക്ക് രണ്ട് ലക്ഷം -മന്ത്രി കെ.എം. മാണി

Posted: 02 Sep 2013 11:07 PM PDT

പാലാ: രാമപുരത്തും പരിസരപ്രദേശങ്ങളിലും ഉണ്ടായ പ്രകൃതിക്ഷോഭം വിലയിരുത്താനും അടിയന്തര സഹായം എത്തിക്കാനുംമന്ത്രി കെ.എം.മാണിയുടെ നേതൃത്വത്തില്‍ യോഗംചേര്‍ന്നു.രാമപുരംപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന യോഗത്തില്‍ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റ്് ടോമി എബ്രഹാം  അധ്യക്ഷത വഹിച്ചു.
 ജോസ് കെ.മാണി എം.പി, റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ്, കെ.എസ്.ഇ.ബി, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, രാമപുരം, വെളിയന്നൂര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
 പൂര്‍ണ്ണമായും വീട് തകര്‍ന്നവര്‍ക്ക് 2 ലക്ഷം രൂപയും, ഭാഗീകമായി വീട് തകര്‍ന്നവര്‍ക്ക് 50,000 രൂപയും, ഓലമേഞ്ഞ വീട് തകര്‍ന്നവര്‍ക്ക് യോഗംചേര്‍ന്ന് അര്‍ഹമായ തുക നല്‍കാനും മന്ത്രി കെ.എം. മാണി നിര്‍ദേശിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കാനും ഇവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് പണം നല്‍കാനും ആര്‍.ഡി.ഒക്ക്  മന്ത്രി നിര്‍ദേശം നല്‍കി.കൃഷി നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി നാശനഷ്ടം വിലയിരുത്തി പണം നല്‍കും.
  വൈദ്യുതി ബന്ധം മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ണമായി പുന$സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം ബിജു പുന്നത്താനം, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. മാത്യു, വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.എന്‍.രാമകൃഷ്ണന്‍ നായര്‍,പഞ്ചായത്ത് അംഗങ്ങളായ മോളി പീറ്റര്‍, സണ്ണി പെരുന്നക്കോട്ട്, ബൈജു പുതിയിടത്തുചാലില്‍, ജോണി പള്ളിയാരടി, ബെന്നി തെരുവത്ത്, ബെന്നി കുളക്കാട്ടോലില്‍,  ആര്‍.ഡി.ഒ ഇ.വി.ബേബിച്ചന്‍,തഹസില്‍ദാര്‍ ടി.ബി.ഡേവിഡ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. ശ്രീജിത്, രാമപുരം വില്ലേജ് ഓഫിസര്‍ മധുസൂദനന്‍ നമ്പൂതിരി, വെള്ളിലാപ്പള്ളി വില്ലേജ് ഓഫിസര്‍ എം.ഷിജി, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുജാത ഗോപാലന്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീകല, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിനോദ്കുമാര്‍,  പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വി.കെ.രാജു, അസി. ഡയറക്ടര്‍ ജോര്‍ജ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

സോളാര്‍: സരിത കുറിപ്പ് തയ്യാറാക്കിയത് പൊലീസ് കസ്റ്റഡിയില്‍

Posted: 02 Sep 2013 11:06 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ കോടതിയില്‍ നല്‍കാനുള്ള മൊഴി തയ്യാറാക്കിയത് പൊലീസിന്‍്റെ കസ്റ്റഡിയില്‍ എന്ന് വെളിപ്പെടുത്തല്‍. ഇതു സംബന്ധിച്ച വിവരാവകാശ രേഖകള്‍ പുറത്തുവന്നു. വിവരാവകാശ നിയമപ്രകാരം പത്തനംതിട്ട ജയില്‍ സൂപ്രണ്ട് നല്‍കിയ മറുപടിയില്‍ ആണ് ഇക്കാര്യം ഉള്ളത്. ജയിലില്‍ സരിതക്ക് പേനയും പേപ്പറും നല്‍കിയിട്ടില്ളെന്നും ജയിലിലേക്ക് സരിത വന്നത് എഴുതി തയ്യാറാക്കിയ കുറിപ്പുമായിട്ടാണെന്നും സൂപ്രണ്ട് മറുപടിയില്‍ പറയുന്നു. ഇതോടെ, ഒരു ഇടവേളക്ക് ശേഷം സോളാര്‍ കേസ് വീണ്ടും  വാര്‍ത്തകളില്‍ നിറയുകയാണ്.
എറണാകുളം അഡീഷണല്‍ സി.ജെ.എമ്മിന്‍്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഹൈകോടതി വിജിലന്‍സിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Monday, September 2, 2013

പ്രതികളെ ഓര്‍മ്മയില്ലെന്ന് വിതുര പെണ്‍കുട്ടി Madhyamam News Feeds

പ്രതികളെ ഓര്‍മ്മയില്ലെന്ന് വിതുര പെണ്‍കുട്ടി Madhyamam News Feeds

Link to

പ്രതികളെ ഓര്‍മ്മയില്ലെന്ന് വിതുര പെണ്‍കുട്ടി

Posted: 02 Sep 2013 12:32 AM PDT

Image: 

കോട്ടയം: പീഡനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ ഓര്‍ക്കാനാകുന്നില്ലെന്ന് വിതുര പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പീഡനം നടന്നിട്ടുണ്ട്, എന്നാല്‍ പ്രതികളെയും പീഡിപ്പിച്ച സ്ഥലങ്ങളെക്കുറിച്ചും ഓര്‍മ്മയില്ലെന്നും പെണ്‍കുട്ടി അറിയിച്ചു. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിയാത്തിനെതുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചു.

1995ലെ കേസില്‍ 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിങ്കളാഴ്ച വിചാരണ നടന്നത്. നാലു കേസുകളിലാണ് വിചാരണ നടന്നത്. ഈ കേസുകളില്‍ സെപ്റ്റംബര്‍ 13ന് വാദം കേള്‍ക്കും.

ആശാറാം ലൈംഗിക പീഡനത്തിന് ശേഷിയുള്ളയാള്‍ -ജോധ്പൂര്‍ പൊലീസ്

Posted: 01 Sep 2013 11:44 PM PDT

Image: 

ജോധ്പൂര്‍: പതിനാറുകാരിയെ ആശ്രമത്തില്‍ പീഡനത്തിനിരയാക്കിയ രാജസ്ഥാനിലെ ആള്‍ദൈവം ആശാറാം ബാപു ലൈംഗിക കുറ്റകൃത്യം നടത്താന്‍ ശേഷിയുള്ളയാളാണെന്ന് ജോധ്പൂര്‍ പൊലീസ്. കഴിഞ്ഞ ദിവസം 72 കാരന്‍്റെ ലൈംഗിക ശേഷി പരിശോധന നടത്തി ഇത് സ്ഥീരീകരിച്ചിരുന്നു. ഈ കുറ്റകൃത്യത്തില്‍ ഏര്‍പെടാനുള്ള ശേഷി തനിക്കില്ളെന്നും താന്‍ നിരപരാധിയാണെന്നും ബാപു പൊലീസിനോട് പറഞ്ഞിരുന്നു. ഇതെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
പരിശോധനാഫലം പോസിറ്റീവ് ആയത് കേസില്‍ ശക്തമായ തെളിവായിരിക്കുകയാണെന്നും ആശാറാമിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പിക്കുമെന്നും പൊലീസ് അറിയിച്ചു. ആശാറാം  ഇപ്പോള്‍ കേസുമായി സഹകരിക്കുന്നുണ്ടെന്നും ജോധ്പൂര്‍ പൊലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ് ജോസഫ് അറിയിച്ചു. നാലു മണിക്കൂറോളം ചോദ്യം ചെയ്ത ആശാറാമിനെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും കമ്മീഷണര്‍ അറിയിച്ചു.
ആശാറാം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പറയുന്ന മനായ് ആശ്രമത്തില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. എന്നാല്‍,സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് മാധ്യമപ്രവര്‍ത്തകരെ അകറ്റി നിര്‍ത്തി. പ്രാഥമികാന്വേഷണം നടത്തിയതായും കൂടുതല്‍ വസ്തുതകള്‍ അറിയേണ്ടതുണ്ടെന്നും ഇതിനായി പൊലീസ് കസ്റ്റഡി തുടര്‍ന്നും ആവശ്യപ്പെടുമെന്നും കമ്മീഷണര്‍ അറിയിച്ചു.
ഞായറാഴ്ച 12 മണിയോടെ ദല്‍ഹിയില്‍നിന്നും വിമാനമാര്‍ഗം ജോധ്പൂരില്‍ എത്തിച്ച ആശാറാമിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ എത്തിയിരുന്നു.

പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിടാനുള്ള നീക്കം നടപ്പാകില്ല

Posted: 01 Sep 2013 11:28 PM PDT

Image: 

ന്യൂദല്‍ഹി: ഇന്ധന ഉപഭോഗം കുറക്കാന്‍ പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിടാനുള്ള നീക്കം നടപ്പാകില്ല. പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയതായാണ് റിപ്പോര്‍ട്ട്. വില കൂട്ടിയതിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പമ്പുകള്‍ രാത്രികാലങ്ങളില്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഇതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കൈമാറിയിരുന്നു. ഈ നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

സാമ്പത്തിക മേഖലയെ പ്രതിസന്ധി ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ചില കടുത്ത തീരുമാനങ്ങള്‍ അനിവാര്യമാണെന്നും വിദേശരാജ്യങ്ങളില്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വീരപ്പമൊയ്‌ലി പറഞ്ഞിരുന്നു.

ഇന്ധന ഉപഭോഗം കുറക്കാന്‍ ഒന്നര മാസം നീളുന്ന ബോധവത്കരണ കാമ്പയിന്‍ നടത്തണമെന്നും പെട്രോളിയം മന്ത്രി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. ബോധവത്കരണം വഴി വര്‍ഷം 16,000 കോടിയുടെ ഇന്ധന ലാഭമുണ്ടാക്കാനാകുമെന്നാണ് വീരപ്പമൊയ്‌ലി കത്തില്‍ അവകാശപ്പെട്ടത്.

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

Posted: 01 Sep 2013 10:45 PM PDT

മലപ്പുറം: ഡോക്ടര്‍മാരുടെ കുറവും സ്ഥലപരിമിതിയും കാരണം രോഗികള്‍ ദുരിതമനുഭവിക്കുന്ന മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്‍െറ മിന്നല്‍ സന്ദര്‍ശനം. രാവിലെ 11.30ഓടെയാണ് മന്ത്രി താലൂക്ക് ആശുപത്രിയിലത്തെിയത്. ഡോക്ടര്‍മാരുമായും ജനപ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി. ഡാക്ടര്‍മാരുടെയും സ്റ്റാഫ് നഴ്സിന്‍െറയും കുറവ് ആശുപത്രി സൂപ്രണ്ട് മന്ത്രിയെ ബോധ്യപ്പെടുത്തി. ഇതുകാരണം ഒ.പിയില്‍ എത്തുന്ന രോഗികള്‍ വിഷമിക്കുകയും രക്തം സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ശസ്ത്രക്രിയവേളയില്‍ പ്രയാസപ്പെടുന്നതായും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. കാരുണ്യ ഫാര്‍മസി സ്ഥാപിക്കാന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആരോഗ്യ ഡയറക്ടറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. രോഗികളെയും മന്ത്രി സന്ദര്‍ശിച്ചു. പി. ഉബൈദുല്ല എം.എല്‍.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 
 

സൗദി തൊഴില്‍ സഹമന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തി

Posted: 01 Sep 2013 10:16 PM PDT

Image: 
Subtitle: 
അവശേഷിക്കുന്ന പ്രശ്നങ്ങളിലും പരിഹാരം

റിയാദ്: അംബാസഡര്‍ ഹാമിദലി റാവുവിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസി സംഘം സൗദി തൊഴില്‍ സഹമന്ത്രി ഡോ. മുഫ്രിജ് സഅദ് അല്‍ഹഖ്ബാനിയുമായി കൂടിക്കാഴ്ച നടത്തി. ഇളവുകാലം നീട്ടിയ ശേഷം അംബാസഡറുടേയും മുഫ്രിജ് അല്‍ ഹഖ്ബാനിയുടേയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യന്‍ തൊഴിലാളികളുടെ പദവി ശരിയാക്കലും മറ്റുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഭാവി പരിപാടികളെ കുറിച്ചുള്ള ആശയവിനിമയവുമാണ് കൂടിക്കാഴ്ചയില്‍ നടന്നത്. ഞായറാഴ്ച രാവിലെ 10നാണ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജ്, സാമൂഹിക ക്ഷേമവിഭാഗം ഫസ്റ്റ് സെക്രട്ടറി അശോക് വാര്യര്‍ എന്നിവരോടൊപ്പം അംബാസഡര്‍ റിയാദ് മുര്‍സലാത്തിലെ തൊഴില്‍ മന്ത്രാലയ ആസ്ഥാനത്ത് എത്തിയത്.
രാജകാരുണ്യ പ്രഖ്യാപനത്തിന്‍െറ ഭാഗമായി നിയമലംഘകര്‍ക്ക് തൊഴില്‍പരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും പദവി പുനക്രമീകരണത്തിനും അനുവദിച്ച ഇളവുകളുടേയം ആനുകൂല്യങ്ങളുടേയും കാലാവധി കൂടുതല്‍ ആനുകൂല്യങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്ത് നീട്ടിക്കിട്ടിയത് വീണ്ടും അനേകായിരം പേര്‍ക്ക് നിയമാനുസൃതരായി മാറാന്‍ അവസരമൊരുക്കിയെന്നും ഉദാരമായ ഈ സമീപനങ്ങളില്‍ ഇന്ത്യ കൃതാര്‍ഥരാണെന്നും അംബാസഡര്‍ പറഞ്ഞു. കാലാവധി നീട്ടിയതിന്‍െറ പ്രയോജനം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ഇന്ത്യന്‍ മിഷന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച അദ്ദേഹം ബാക്കിയുള്ള രണ്ട് മാസത്തെ പ്രവര്‍ത്തന പദ്ധതികളെ കുറിച്ച് തൊഴില്‍മന്ത്രിക്ക് സൂചന നല്‍കുകയും ചെയ്തു. പദവി ക്രമീകരണ പ്രവര്‍ത്തനങ്ങളില്‍ ഇനിയും ബാക്കി നില്‍ക്കുന്ന ചില നിയമപ്രശ്നങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും എംബസി സംഘം സൗദി മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു.
സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ശ്രമിക്കുമ്പോള്‍ സ്പോണ്‍സര്‍മാര്‍ തൊഴിലാളികളോട് തുക ആവശ്യപ്പെടുന്നതും ആദ്യ ഇളവുകാലം പ്രഖ്യാപിച്ച ശേഷം ‘ഹുറൂബാ’യവരുടേയും ഇഖാമ കാലാവധി കഴിഞ്ഞവരുടേയും പ്രശ്നങ്ങളും ഉന്നയിക്കപ്പെട്ടതായാണ് സൂചന. അവശേഷിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് ആവശ്യമായ പരിഹാരം കാണാന്‍ മന്ത്രാലയത്തിന്‍െറ സഹകരണം ഉറപ്പുനല്‍കിയ മന്ത്രി മുഫ്രിജ് അല്‍ഹഖ്ബാനി എംബസി സംഘം അവതരിപ്പിച്ച ആവശ്യങ്ങളിന്മേല്‍ അനുഭാവപൂര്‍വമായ പരിഗണന ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുണ്ടാവുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തതായി ഡി.സി.എം സിബി ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
നിയമ-പ്രായോഗികതലങ്ങളില്‍ അവശേഷിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണെന്ന് സൂക്ഷ്മാര്‍ഥത്തില്‍ മനസ്സിലാക്കാന്‍ ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ യോഗം വിളിക്കുമെന്നും അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയവുമായി നിലവിലുള്ള ഔദ്യാഗിക സൗകര്യങ്ങളില്‍ കൂടി അപ്പപ്പോള്‍ അറിയിച്ച് പ്രശ്നപരിഹാരം കാണാനാണ് ഇന്ത്യന്‍ മിഷന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 13ന് ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ യോഗം വിളിക്കും. ഇക്കഴിഞ്ഞ ജൂലൈ തുടക്കത്തില്‍ റിയാദിലെത്തിയ ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയം സെക്രട്ടറി രാജിവ് മെഹ്റിഷിയോടൊപ്പം ഡി.സി.എം സിബി ജോര്‍ജ് മുഫ്രിജി അല്‍ഹഖ്ബാനിയെ കണ്ടിരുന്നു. ഇളവുകാലം നീട്ടിയ ഉടനെയായിരുന്നു ഇത്. എന്നാല്‍ അന്ന് അംബാസഡര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നില്ല.
 

പാസ്പോര്‍ട്ടിലെ വിസ സ്റ്റാമ്പിങ് നിര്‍ത്താന്‍ ആലോചന

Posted: 01 Sep 2013 10:12 PM PDT

Image: 

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ജനറല്‍ പാസ്പോര്‍ട്ട് ഡയറക്ര്‍മാരുടെ സമ്മേളനം റിട്ട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ആരംഭിച്ചു. പാസ്പോര്‍ട്ടിനുള്ളില്‍ വിസാ സ്റ്റാമ്പിങ് നടത്തുന്നത് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും ഐ.ഡി കാര്‍ഡ് കാര്യക്ഷമമാക്കാനുള്ള സാധ്യതകളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു.
ഖത്തറര്‍ ആതിഥ്യമരുളുന്ന മൂന്നു ദിവസത്തെ യോഗത്തില്‍ ജി.സി.സി രാഷ്ട്രങ്ങളിലെ വിസ നടപടികള്‍ എളുപ്പമാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും. പാസ്പോര്‍ട്ട് ഉദ്യോഗസ്ഥരെ തയ്യാറാക്കുന്നതിന് പാസ്പോര്‍ട്ട് മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേക ഡിപ്ളോമ നല്‍കണമെന്ന ഖത്തറിന്‍െറ നിര്‍ദേശം യോഗം വിശദമായി ചര്‍ച്ച ചെയ്തു. 28ാമത് ജി.സി.സി പാസ്പോര്‍ട്ട് ഡയറക്ടര്‍മാരുടെ യോഗത്തില്‍ എല്ലാ ഗള്‍ഫ് രഷ്ട്രങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ബോര്‍ഡേഴ്സ് പാസ്പോര്‍ട്ട്സ് ആന്‍റ് എക്സ്പാട്രിയേഴ്സ് അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല സാലിം അല്‍അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത്.
ബോര്‍ഡേഴ്സ് പാസ്പോര്‍ട്ട്സ് ആന്‍റ് എക്സ്പാട്രിയേഴ്സ് അഫയേഴ്സ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍അത്തീഖ്, സെര്‍ച്ച് ആന്‍റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസിര്‍ മുഹമ്മദ് അല്‍സയ്യിദ്, ബോര്‍ഡര്‍ പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ കേണല്‍ നാസിര്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനി, നാഷനാലിറ്റി ആന്‍റ്് ട്രാവല്‍ ഡോക്യുമെനറ്സ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്‍ വഹാബ് അല്‍മുത്തവ്വഹ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിപ്പാര്‍ട്ട്മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കേണല്‍ അബ്ദുറഹ്മാന്‍ അലി അല്‍മാലിക്കി തുടങ്ങിയവരാണ് ഖത്തര്‍ സംഘ്ധിലുള്ളത്.
ബഹ്റൈന്‍ ബോര്‍ഡേഴ്സ് സെര്‍ച്ച് ആന്‍റ് ഫോളോ അപ് ഡിപ്പാര്‍ട്ട്മെന്‍റ് അസിസ്റ്റന്‍റ് സെക്രട്ടറി ബ്രിഗേഡിയര്‍ യൂസുഫ് ബിന്‍ അഹമ്മദ് അല്‍ഖ്ധിമാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത്. മൂന്നു ദിവസത്തെ സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.

ഫാമിലി വിസ: ശമ്പളപരിധി ഉയര്‍ത്തി

Posted: 01 Sep 2013 10:07 PM PDT

Image: 

മസ്കത്ത്: ഒമാനിലേക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ശമ്പളപരിധി ഉയര്‍ത്തി. വിസ അനുവദിക്കുന്നതിന് ആവശ്യമായ കുറഞ്ഞ ശമ്പളം 350 റിയാലില്‍നിന്ന് 600 റിയാലായാണ് ഉയര്‍ത്തിയത്. തൊഴില്‍മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം നടപ്പാക്കിയ ഈ പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഞായറാഴ്ചയാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ടത്. അതേസമയം, വിസിറ്റ് വിസയില്‍ വന്നവര്‍ റസിഡന്‍റ് വിസയിലേക്ക് മാറുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. ഇനി മുതല്‍ ഇത്തരം മാറ്റത്തിന് രാജ്യത്തിന് പുറത്ത് പോകേണ്ടിവരും. നേരത്തെ, സ്പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും  ആവശ്യമായ ഫീ അടക്കുകയും ചെയ്താല്‍ ഇവിടെനിന്നുകൊണ്ട് തന്നെ വിസിറ്റ് വിസയില്‍നിന്ന് റസിഡന്‍റ് വിസയിലേക്ക് മാറാന്‍ സാധിക്കുമായിരുന്നു.
കുടുംബത്തെ കൊണ്ടുവരാനുള്ള വിസക്ക് അപേക്ഷിക്കുന്ന വിദേശികള്‍ക്ക്  600 റിയാല്‍ ശമ്പളം വേണമെന്ന വ്യവസ്ഥ നടപ്പാക്കിവരുന്നതായും അല്ലത്തവരുടെ അപേക്ഷക്ക് അനുമതി നല്‍കുന്നില്ലെന്നും താമസ-കുടിയേറ്റ വകുപ്പ് ഡയറക്ടറേറ്റിലെ റോയല്‍ ഒമാന്‍ പൊലീസ് വക്താവ് അറിയിച്ചു. ഉന്നത തസ്തികകളിലിരിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരം വിസ അനുവദിക്കുന്നുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഏതെല്ലാം തസ്തികകളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.  വിസിറ്റ് വിസയില്‍നിന്ന് റസിഡന്‍റ് വിസയിലേക്ക് മാറാന്‍ രാജ്യത്തിന് പുറത്തുപോയി വരേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ ഉത്തരവ് ഭൂരിപക്ഷം പ്രവാസികള്‍ക്കും തിരിച്ചടിയാണ്. 500 റിയാലിന് താഴെയാണ് ഒമാനിലെ ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും ശമ്പളം. ഉന്നത തസ്തികയില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഇനി മുതല്‍ ഫാമിലി വിസയില്‍ കുടുംബത്തെ കൊണ്ടുവരാന്‍ സാധിക്കൂ. ഉയര്‍ന്ന ശമ്പളം വാങ്ങുന്നുവെങ്കിലും തൊഴില്‍കരാറില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം രേഖപ്പെടുത്തപ്പെട്ടവരും വെട്ടിലാകും. പല കമ്പനികളും അലവന്‍സുകളായാണ് ജീവനക്കാര്‍ക്ക് അധിക തുക നല്‍കുന്നത്.
ഉത്തരവ് ഔദ്യാഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ, 600 റിയാലില്‍ താഴെ ശമ്പളം രേഖപ്പെടുത്തിയ തൊഴില്‍കരാര്‍ വെച്ച് നല്‍കിയ അപേക്ഷകള്‍ തിരസ്കരിച്ചിരുന്നു.
മറ്റു ജി.സി.സി രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഒമാനില്‍ ഫാമിലി വിസ നിയമങ്ങള്‍ ലളിതമായിരുന്നു. ഇപ്പോള്‍ ഫാമിലി വിസ സംബന്ധിച്ച നിയമങ്ങള്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ഫാമിലി വിസക്ക് അപേക്ഷിക്കുമ്പോള്‍ താമസിക്കുന്ന കെട്ടിടത്തിന്‍െറ വാടകക്കരാര്‍ സാക്ഷ്യപ്പെടുത്തി ഹാജരാക്കണമെന്ന നിയമം വന്നത് കഴിഞ്ഞ ജൂലൈയിലാണ്.  അപേക്ഷിക്കുന്നയാളുടെ ശമ്പളപരിധി മറ്റു ജി.സി.സി രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഒമാനില്‍ കുറവായിരുന്നു. കുവൈത്തിലും (250 കുവൈത്ത് ദിനാര്‍/ഏകദേശം 57,761 രൂപ) ബഹ്റൈനിലും (250 ബഹ്റൈനി ദിനാര്‍/ഏകദേശം 43,585 രൂപ) മാത്രമായിരുന്നു ഒമാനിലും കുറഞ്ഞ ശമ്പളപരിധിയുണ്ടായിരുന്നത്. 600 റിയാലാക്കി ഉയര്‍ത്തിയതോടെ ഖത്തറില്‍ (10,000 ഖത്തരി റിയാല്‍/ഏകദേശം 180,497 രൂപ) മാത്രമാണ് ഒമാനിലേതിനേക്കാള്‍ ശമ്പളപരിധി നിലനില്‍ക്കുന്നത്. യു.എ.ഇയില്‍ 4,000 ദിര്‍ഹം (ഏകദേശം 71,561 രൂപയാണ്) ശമ്പളപരിധി. സൗദിയില്‍ ശമ്പളത്തെ അടിസ്ഥാനപ്പെടുത്തിയല്ല ജോലിചെയ്യുന്ന തസ്തികകള്‍ അനുസരിച്ചാണ് ഫാമിലി വിസ അനുവദിക്കുന്നത്.
 

ദുബൈ പബ്ളിക് പ്രോസിക്യൂഷന്‍ കെട്ടിടത്തില്‍ ഉസ്ബക് വനിതയുടെ ബോംബ് ഭീഷണി

Posted: 01 Sep 2013 10:01 PM PDT

Image: 
Subtitle: 
കുടുംബ പ്രശ്നം പരിഹരിക്കാന്‍ ശൈഖ് മുഹമ്മദ് ഇടപെടണമെന്ന് ആവശ്യം

ദുബൈ: ദുബൈ പബ്ളിക് പ്രോസിക്യൂഷന്‍ കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഉസ്ബകിസ്ഥാന്‍ സ്വദേശിയായ യുവതിയുടെ ആവശ്യം മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു യുവതിയുടെ ബോംബ് ഭീഷണി. യുവതിയെ അനുനയിപ്പിക്കാന്‍  രാത്രി വൈകിയും ദുബൈ പൊലീസ് ശ്രമം തുടരുകയാണ്.
ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് 32കാരി പബ്ളിക് പ്രോസിക്യൂഷന്‍ കെട്ടിടത്തിലെത്തിയത്. കൂടെ ആറുവയസ് തോന്നിക്കുന്ന മകനുമുണ്ടായിരുന്നു. സ്യൂട്ട്കേസുമായി കെട്ടിടത്തിലെത്തിയ യുവതി അരയില്‍ ഘടിപ്പിച്ച ബെല്‍റ്റ് ബോംബ് പൊട്ടിക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ശൈഖ് മുഹമ്മദ് ഇടപെടണമെന്നായിരുന്നു ആവശ്യം. വിവരമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. സ്ഫോടകവസ്തു വിദഗ്ധരും സിവില്‍ ഡിഫന്‍സും ഉടന്‍ കെട്ടിടത്തിലെത്തി. കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം പൊലീസ് ഒഴിപ്പിച്ചു. കെട്ടിടം വളഞ്ഞ പൊലീസ് പരിസരത്ത് ആളുകളൊന്നുമില്ലെന്ന് ഉറപ്പാക്കി. തുടര്‍ന്ന് ദുബൈ പൊലീസ് ആക്ടിങ് ചീഫ് മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മതീനയുടെ നേതൃത്വത്തില്‍ യുവതിയുമായി ചര്‍ച്ച തുടങ്ങി. യുവതിയുടെ ഭര്‍ത്താവ് ജയിലിലാണെന്ന് പറയുന്നു. ഭര്‍ത്താവിനെ വിട്ടയക്കണമെന്നും കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം. യുവതിയുടെ അനുനയിപ്പിക്കാന്‍ രാത്രി വൈകിയും ശ്രമം തുടരുകയാണെന്ന് ദുബൈ മീഡിയ ഓഫിസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇതേ ആവശ്യമുന്നയിച്ച് യുവതി നേരത്തെ പലവട്ടം പബ്ളിക് പ്രോസിക്യൂഷന്‍ കെട്ടിടത്തില്‍ എത്തിയിരുന്നുവത്രെ. പ്രശ്നത്തിന് പരിഹാരമാകാതിരുന്നതിനെ തുടര്‍ന്നാണ് കടുംകൈക്ക് മുതിര്‍ന്നത്. എന്നാല്‍ ബോംബ് ഭീഷണി അധികൃതരുടെ ശ്രദ്ധയും സഹതാപവും പിടിച്ചുപറ്റാനുള്ള ശ്രമമായിരുന്നുവെന്നാണ് കരുതുന്നത്.
 

സോളാര്‍: സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്തയച്ചു

Posted: 01 Sep 2013 10:00 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണം നടത്തുന്നതിന് സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈകോടതിക്ക് കത്തയച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്നും തീരുമാനം പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിങ് ജഡ്ജിയെ വിട്ടു നല്‍കാനാവില്ളെന്ന് ഹൈകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ ധാരാളമുണ്ടെന്നും സിറ്റിങ് ജഡ്ജിയെ വിട്ടുകാടുത്താല്‍ അത് കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് നിരസിച്ചത്. അതിനിടെ, സോളാര്‍ കേസിലെ ടേംസ് ഓഫ് റഫറന്‍സ് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യു.ഡി.എഫ് നേതാക്കളെ കാണും. ഇന്നും നാളെയുമാണ് കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ച.

 

എല്ലാ ആശുപത്രികളിലും നടപ്പാക്കാന്‍ ആരോഗ്യ മന്ത്രിയുടെ അനുമതി

Posted: 01 Sep 2013 09:56 PM PDT

Image: 
Subtitle: 
സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലത്തെ പരിശോധന സ്വദേശികള്‍ക്ക് മാത്രം

കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും രാവിലത്തെ പരിശോധന സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രിയുടെ അനുമതി. പരീക്ഷണാര്‍ഥം ജൂണ്‍ ഒന്ന് മുതല്‍ ജഹ്റ ആശുപത്രിയില്‍ നടപ്പാക്കിയ പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്വബാഹ് എല്ലാ ആശുപത്രികളിലും പുതിയ രീതി നടപ്പാക്കാന്‍ പച്ചക്കൊടി കാണിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
തീരുമാനത്തിന് മന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞെന്നും സാങ്കേതിക പ്രഖ്യാപനം മാത്രമാണ് ശേഷിക്കുന്നതെന്നുമാണ് സൂചന. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കല്‍ സോണ്‍ കൗണ്‍സിലിന്‍െറ അടുത്ത യോഗത്തിനുപിന്നാലെ മന്ത്രിയുടെ പ്രഖ്യാപനമുണ്ടാവും.
ഇതുപ്രകാരം രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും രാവിലെ വിദേശികള്‍ക്കുമാത്രമേ പരിശോധനക്കുള്ള അവസരമുണ്ടാവൂ. വിദേശികള്‍ക്ക് പരിശോധന വൈകീട്ട് മാത്രമായി പരിമിതപ്പെടും. രാവിലെ വിദേശികളുടെ തിരക്ക് മൂലം സ്വദേശികള്‍ക്ക് ആശുപത്രികളിലും ക്ളിനിക്കുകളിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചില എം.പിമാരടക്കം പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രാലയം പരിഷ്കരണത്തിന് തുടക്കമിട്ടത്.
ഇതിനെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കല്‍ ഏരിയ കൗണ്‍സില്‍ അംഗീകരിച്ചിരുന്നെങ്കിലും രാജ്യത്തെ ഡോക്ടര്‍മാരുടെ സംഘടനയായ കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ എതിര്‍ത്തിരുന്നു. ഇത് വിദേശികളായ രോഗികളോട് കാണിക്കുന്ന വിവേചനമാണെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. മര്‍സൂഖ് അല്‍ അസ്മി വ്യക്തമാക്കിയിരുന്നു. രോഗികളുടെ കാര്യത്തില്‍ ഇത്തരം വിവേചനപരമായ രീതികള്‍ സ്വീകരിക്കുന്നത് മെഡിക്കല്‍ അസോസിയേഷന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, ഇത് മുഖവിലക്കെടുക്കാതെ ആരോഗ്യ മന്ത്രാലയം തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. ജഹ്റ ആശുപത്രിയില്‍ പുതിയ രീതി നടപ്പാക്കിയപ്പോള്‍ സ്വദേശികളില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനൊപ്പം വിദേശികളുടെ ഭാഗത്തുനിന്ന് കാര്യമായ എതിര്‍പ്പുയരാത്തതും പരിഷ്കരണം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചു.
 

Sunday, September 1, 2013

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥശിശു മരണത്തിന് കാരണം ശൈശവ വിവാഹമെന്ന് പഠനം Madhyamam News Feeds

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥശിശു മരണത്തിന് കാരണം ശൈശവ വിവാഹമെന്ന് പഠനം Madhyamam News Feeds

Link to

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥശിശു മരണത്തിന് കാരണം ശൈശവ വിവാഹമെന്ന് പഠനം

Posted: 31 Aug 2013 11:51 PM PDT

Image: 

പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരണം കൂടാന്‍ കാരണം ശൈശവ വിവാഹമെന്ന് ആരോഗ്യവകുപ്പിന്റെപഠന റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പിന്റെഅട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസിന്റെനേതൃത്വത്തിലാണ് പഠനം നടത്തിയത്.
പഠന വിധേയമാക്കിയ 15ല്‍ പതിനൊന്നു പേരും  പ്രായപൂര്‍ത്തികാതെയാണ് വിവാഹം കഴിച്ചത്. ഇതില്‍ രണ്ടുപേര്‍ 13ല്‍ താഴെ പ്രായമുള്ളവരാണ്. ഗര്‍ഭഛിദ്രം നടത്തിയ  മുഴുവന്‍ പേരും പഠനം പാതിവഴിയില്‍ നിര്‍ത്തിയവരാണെന്നും കണ്ടെത്തി.
വിവാഹിതരായവരില്‍  ഏറെയും പോഷാകാഹാര കുറവുള്ളവരാണെന്നും പഠനത്തില്‍ വ്യക്തമായി. വെറ്റിലമുറുക്ക് ശീലവും അയഡിന്‍െറയും കുറവും ഇവരില്‍ കണ്ടെത്തിയിട്ടുണ്ട്. പഠന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ബോധവല്‍കരണ പരിപാടി നടത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.

 

റോഡ് അറ്റകുറ്റപ്പണിക്ക് 10 കോടി ലഭിച്ചു; പ്രവൃത്തി ഓണത്തിനു മുമ്പ്

Posted: 31 Aug 2013 11:24 PM PDT

കോഴിക്കോട്: ജില്ലയിലെ റോഡ് അറ്റകുറ്റപ്പണിക്ക് ആദ്യ ഗഡുവായി 10 കോടി ലഭിച്ചു. ഓണത്തിനുമുമ്പ് പ്രവൃത്തി തുടങ്ങും. കലക്ടര്‍ സി.എ. ലതയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ്  തീരുമാനിച്ചത്.
40 കോടിയെങ്കിലും ജില്ലക്ക് ആവശ്യമാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സെപ്റ്റംബര്‍ 13ന്  പൊതുമരാമത്ത് മന്ത്രി ജില്ലയിലെത്തും. 2300 കിലോമീറ്റര്‍ മേജര്‍ ജില്ലാ റോഡുകളും 300 കിലോമീറ്റര്‍ സംസ്ഥാന പാതയുമാണ് ജില്ലയിലുള്ളത്. ഇതില്‍ 888 കിലോമീറ്റര്‍ റോഡുകളെ കാലവര്‍ഷം ദോഷകരമായി ബാധിച്ചിട്ടുണ്ട്.  780 കിലോമീറ്റര്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇതിനകം അനുമതിയായി.  527 കിലോമീറ്റര്‍ റോഡുകളില്‍ പണി വേഗത്തില്‍ നടന്നുവരുകയാണ്. ഓണത്തിന് മുമ്പായി പരമാവധി ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ യോഗത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
കര്‍ഷകര്‍ക്കുള്ള വിവിധ സഹായങ്ങള്‍ ചെക്കായി നേരിട്ട് നല്‍കാന്‍ അനുമതി തേടിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.  കൊയിലാണ്ടി-അരിക്കുളം-പേരാമ്പ്ര റോഡ്  പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തുടര്‍ഘട്ടമായി പെരുവണ്ണാമൂഴി-വയനാട് ചുരം ബദല്‍ റോഡ് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ. ദാസന്‍ എം.എല്‍.എയാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 47 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.  കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് നിയോഗിച്ച ഡോക്ടര്‍മാര്‍ ചുമതല ഏറ്റിട്ടില്ലെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ കെ. ശാന്ത പറഞ്ഞു.  വടകര താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും വേണ്ടത്ര ജീവനക്കാരെ നിയോഗിച്ചിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷന്‍ പി.പി. രഞ്ജിനി പറഞ്ഞു.
ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി സംഘങ്ങളില്‍നിന്ന് സ്കൂള്‍ മുഖേന തുണി വാങ്ങാനുള്ള അനുമതി നല്‍കണമെന്ന് എം.എല്‍.എമാരായ കെ.കെ. ലതിക, സി.കെ. നാണു എന്നിവര്‍ ആവശ്യപ്പെട്ടു. തിരുവമ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ വേഗത്തില്‍ സ്ഥാപിക്കണമെന്ന് സി. മോയിന്‍കുട്ടി എം.എല്‍.എ അഭ്യര്‍ഥിച്ചു. തെങ്ങിന്‍െറ കൂമ്പുചീയല്‍ രോഗപ്രതിരോധത്തിന് നടപടി വേണമെന്ന് ഇ.കെ. വിജയന്‍ എം.എല്‍.എ നിര്‍ദേശിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകള്‍ നികത്താനും പാഠപുസ്തക വിതരണത്തിലെ അപാകം പരിഹരിക്കാനും ജാഗ്രത കാട്ടണമെന്ന് കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍ദേശിച്ചു. 
കിനാലൂര്‍ വൈദ്യുതി സബ്സ്റ്റേഷന്‍ നിര്‍മാണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ഗ്രാമവികസന പദ്ധതികള്‍ നടപ്പാക്കുന്നതിലെ സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് പി.ടി.എ റഹീം എം.എല്‍.എ ആവശ്യപ്പെട്ടു.
 

പട്ടയത്തിന്‍െറ പേരില്‍ വസ്തു ഉടമകളില്‍ നിന്ന് പണം പിരിക്കുന്നതായി പരാതി

Posted: 31 Aug 2013 11:19 PM PDT

പുനലൂര്‍: തെന്മല പഞ്ചായത്തിലെ തേക്കുംകൂപ്പ് വാര്‍ഡില്‍ സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം നല്‍കിയതിന്‍െറ പേരില്‍ വസ്തു ഉടമകളില്‍ നിന്ന് വന്‍തുക പിരിച്ചെടുക്കുന്നതായി പരാതി. 50 വര്‍ഷം മുമ്പ് നൂറോളം ഏക്കര്‍ ഭൂമി ദലിത്-പിന്നാക്ക വിഭാഗത്തിനായി സര്‍ക്കാര്‍ പതിച്ചുനല്‍കിയിരുന്നു. ഇവരില്‍ പലരും പിന്നീട് ഈ വസ്തു പലര്‍ക്കായി കൈമാറ്റം ചെയ്തു. എന്നാല്‍ കൈമാറി വാങ്ങിയവര്‍ക്ക് വസ്തു പേരില്‍കൂട്ടി കരം ഒടുക്കാന്‍ അനുവാദമില്ലായിരുന്നു.  ഇതുകാരണം വസ്തു ഉടമകള്‍ക്ക് ഈ ഭൂമി പണയപ്പെടുത്താനോ വില്‍ക്കാനോ കഴിഞ്ഞിരുന്നില്ല.
കെ. രാജു എം.എല്‍.എ, തെന്മല പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ പട്ടയം ലഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം കൈമാറ്റം ചെയ്ത മുഴുവന്‍ വസ്തുക്കളും നിലവിലുള്ള ഉടമകളുടെ പേരില്‍ കൂട്ടി കരം ഒടുക്കാനുള്ള ഉത്തരവ് നല്‍കി. ഇതിന്‍െറ പേരിലാണ്  കേരള കോണ്‍ഗ്രസ് -ബി യുടെ ഇടമണിലെ ഒരു മുന്‍ നേതാവും ചില സി.പി.ഐക്കാരും വസ്തു ഉടമകളില്‍ നിന്ന് പണം പിരിക്കുന്നത്. ഭൂമി സര്‍വേ നടത്തുന്നതിനും വസ്തു പേരില്‍കൂട്ടി നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുമെന്നും പറഞ്ഞാണ് സെന്‍റിന് 50 രൂപ നിരക്കില്‍ പണം പിരിക്കുന്നത്. ഇത്തരത്തില്‍ അഞ്ച് ലക്ഷത്തോളം രൂപ പിരിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ടി.എ. അനീഷ് കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി.
 

നായശല്യം ഒഴിവാക്കാന്‍ നഗരസഭാ പദ്ധതി; വന്ധ്യംകരണത്തിന് സര്‍ക്കാര്‍ ആറ് ഡോക്ടര്‍മാരെ നല്‍കും

Posted: 31 Aug 2013 11:15 PM PDT

തിരുവനന്തപുരം: നായശല്യം ഒഴിവാക്കാന്‍ നഗരസഭയുടെ സമഗ്ര പദ്ധതി. ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിനിടെ യു.ഡി.എഫ് കൗണ്‍സിലര്‍ മഹേശ്വരന്‍ നായരെക്കുറിച്ചുള്ള ഡെപ്യൂട്ടി മേയര്‍ ജി. ഹാപ്പികുമാറിന്‍െറ പരാമര്‍ശം യോഗത്തില്‍ ബഹളത്തിനും വാക്കുതര്‍ക്കങ്ങള്‍ക്കും ഇടയാക്കി.
നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് നാല് വെറ്ററിനറി ഡോക്ടര്‍മാരെയും രണ്ട് വെറ്ററിനറി സര്‍ജന്മാരെയും അനുവദിക്കാനും വാഹനസൗകര്യമൊരുക്കാനും സര്‍ക്കാര്‍ അനുമതിനല്‍കിയതാണ് നായശല്യം കുറക്കാനുള്ള പദ്ധതിയുമായി ഇറങ്ങാന്‍ നഗരസഭയെ പ്രേരിപ്പിച്ചിരിക്കുന്നത്. നഗരത്തില്‍ ഒരു ലക്ഷത്തോളം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍െറ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ദിവസം 35 നായ്ക്കള്‍ എന്ന കണക്കിലായിരിക്കും വന്ധ്യംകരണം നടത്തുക.
അങ്ങനെ നടത്തിയാല്‍ തന്നെ ഇപ്പോഴുള്ള നായ്ക്കള്‍ക്ക് മാത്രം വന്ധ്യംകരണം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം വേണ്ടിവരും. നായ്ക്കളുടെ ശല്യം രൂക്ഷമായതിനാലും ഓണം അടുത്തുവരുന്നതിനാലും കേടായി കിടക്കുന്ന തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി ചെയ്യില്ലെന്ന കെ.എസ്.ഇ.ബിയുടെ തീരുമാനം തിരുത്തണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
2011 -12ലെ വരവുചെലവുകണക്കുകളെക്കാള്‍ 2012-13ലെ കണക്കുകള്‍ നേര്‍ പകുതിയായി മാറിയതിന്‍െറ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണെന്നുള്ള ധനകാര്യ കമ്മിറ്റിയുടെ വെളിപ്പെടുത്തല്‍ ബഹളത്തിനിടയാക്കി. കണക്കിലുണ്ടായ ക്രമക്കേടുകള്‍ ഉദ്യോഗസ്ഥന്‍മാരുടെ മേല്‍ കെട്ടിവെക്കാനാണ് ധനകാര്യകമ്മിറ്റി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
കണക്കിലെ വീഴ്ചകള്‍ കണ്ടുപിടിക്കേണ്ടത് കമ്മിറ്റിയാണെന്നും കണ്ടുപിടിക്കുന്ന ക്രമക്കേടുകള്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും മഹേശ്വരന്‍ നായര്‍ പറഞ്ഞു. ഉത്തരവാദിത്തമേറ്റെടുത്ത് ഹാപ്പികുമാര്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് വാക്കുതര്‍ക്കത്തിലേക്ക് നയിച്ച സംഭവങ്ങള്‍ നടന്നത്.മുതിര്‍ന്ന കൗണ്‍സിലറായ മഹേശ്വരന്‍ നായര്‍ പഠിച്ചുപഠിച്ചു പടവലം പോലെ താഴോട്ടാണെന്നും പല കാര്യങ്ങളും ഇപ്പോഴും അറിയില്ലെന്നും ഹാപ്പികുമാര്‍ നടത്തിയ പ്രതികരണം ബഹളത്തിന് കാരണമായി. പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എഴുന്നേറ്റ് ബഹളം വെക്കുകയും അത് വാക്കേറ്റത്തിലേക്ക് കടക്കുകയും ചെയ്തു.
 പരാമര്‍ശം പിന്‍വലിക്കാന്‍ ഡെപ്യൂട്ടി മേയര്‍ തയാറായതോടെ ബഹളം കെട്ടടങ്ങി. ഫണ്ടുകള്‍ വിനിയോഗിച്ചതിലുള്ള ചില പോരായ്മകളാണ് കണക്കുകളിലെ വീഴ്ചക്കുകാരണമെന്നും  കൗണ്‍സിലിന് മുന്നില്‍ അവതരിപ്പിക്കേണ്ടതുകൊണ്ട് അവ പരിഹരിക്കുന്നതിനു മുമ്പ് അവതരിപ്പിച്ചതെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.  
സര്‍ക്കാറിനെയും നഗരസഭയെയും വെല്ലുവിളിച്ച് നഗരത്തില്‍ ഉയരുന്ന അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. എന്നാല്‍, ടൗണ്‍ പ്ളാനിങ് വിഭാഗത്തിന്‍െറ പ്രവര്‍ത്തനത്തിലുള്ള മാന്ദ്യമാണ് അപവാദങ്ങള്‍ക്ക് കാരണമാകുന്നതെന്നും അതിനാല്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും മേയര്‍ പറഞ്ഞു.
എന്നാല്‍, അവശ്യ ഫയലുകള്‍പോലും കമ്മിറ്റിക്കു മുന്നില്‍ എത്തിക്കാതെ കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ ശ്രമമാണിതെന്ന് ടൗണ്‍പ്ളാനിങ് കമ്മിറ്റി അംഗങ്ങളായ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.  മുനിസിപ്പല്‍ ആക്ട് പ്രകാരം സെക്രട്ടറിക്ക് മുന്നില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഏത് ഫയലും പരിശോധിക്കാനുള്ള അധികാരമുണ്ടെന്നും മേയര്‍ വ്യക്തമാക്കി.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും കാര്‍ഡ് ലഭിക്കാത്ത അഞ്ച് ലക്ഷത്തോളം പേര്‍ പദ്ധതിയില്‍നിന്നും പുറത്താകുന്ന അവസ്ഥയില്‍ അതിന് ആവശ്യമായ നടപടി  സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.  ഓണ പ്പരീക്ഷയായിട്ടും സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂനിഫോമും ലഭ്യമാകാത്ത സാഹചര്യത്തില്‍ എത്രയും വേഗം ലഭ്യമാക്കാനുളള നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

കേരള എക്സ്പ്രസിലെ ഭക്ഷ്യവിഷബാധ: റെയില്‍വേ സന്നാഹം വെറുതെയായി

Posted: 31 Aug 2013 11:13 PM PDT

തൃശൂര്‍: ഭക്ഷ്യവിഷബാധിതരു­മായി ന്യൂദല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് എത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തൃശൂര്‍  റെയില്‍വേ അധികൃതര്‍ സ്റ്റേഷനില്‍ വന്‍ സന്നാഹങ്ങളുമായി കാത്തുനിന്നെങ്കിലും അസുഖബാധിതരായ ആരും തൃശൂരില്‍ ഇറങ്ങിയില്ല. ജബല്‍പൂരില്‍ വെച്ചാണ് യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതത്രേ. ഇവര്‍ക്ക് സേലം, പാലക്കാട് സ്റ്റേഷനുകളില്‍ ചികിത്സ ലഭ്യമാക്കിയിരുന്നു. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും തൃശൂരിലും ക്രമീകരിച്ചിരുന്നു.
ഭക്ഷ്യവിഷബാധ ഏറ്റവരുമായി കേരള എക്സ്പ്രസ് എത്തുന്ന വിവരം റെയില്‍വേ പൊലീസാണ് സ്റ്റേഷന്‍ അധികൃതരെ അറിയിച്ചത്. ട്രെയിന്‍ തൃശൂരിലെത്തുമ്പോള്‍ എല്ലാ സജ്ജീകരണങ്ങളും വേണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ആക്ട്സി ന്‍െറ മൂന്ന് യൂനിറ്റില്‍നിന്നടക്കം ഒമ്പത് ആംബുലന്‍സുകള്‍ സ്റ്റേഷനില്‍ സജ്ജമാക്കി. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വെസ്റ്റ് സി.ഐ എ. രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് പൊലീസുകാരും എത്തി. റെയില്‍വേ ഡോക്ടര്‍മാര്‍ക്ക് പുറമെ ജനറല്‍ ഡോക്ടര്‍മാരെയും നിയോഗിച്ചു. പൊലീസിന്‍െറ ക്വിക്ക് റിയാക്ഷന്‍ ടീമും നിലയുറപ്പിച്ചു. നഗരത്തിലെ ആശുപത്രികള്‍ക്കെല്ലാം വിവരം കൈമാറുകയും തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സ്റ്റേഷന് മുന്നില്‍ സര്‍വീസ് നടത്തുന്ന ടാക്സി- ഓട്ടോ ഡ്രൈവര്‍മാരും അടിയന്തര സാഹചര്യം മനസ്സിലാക്കി സന്നദ്ധരായി കാത്തുനിന്നു.
7.50ന് വിവരം കിട്ടി 8.20ന് ട്രെയിന്‍ എത്തുമ്പോഴേക്കും റെയില്‍വേ സ്റ്റേഷന്‍ സര്‍വം സജ്ജമായിരുന്നു. എന്നാല്‍, 8.40ന് ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതുവരെ അസ്വസ്ഥത ബാധിച്ച ആരും ഇറങ്ങിയില്ല.
 

അങ്കണവാടികളിലെ പോഷകാഹാരവിതരണം മാവേലിസ്റ്റോറുകള്‍ വഴി

Posted: 31 Aug 2013 11:12 PM PDT

പാലക്കാട്: ജില്ലയിലെ അങ്കണവാടികളിലേക്കുള്ള പോഷകാഹാരവിതരണം സെപ്റ്റംബര്‍ മുതല്‍ മാവേലിസ്റ്റോറുകള്‍ വഴിയായിരിക്കുമെന്ന് ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ആര്‍. മൃത്യുഞ്ജയന്‍ ജില്ലാവികസന സമിതിയോഗത്തില്‍ അറിയിച്ചു. ഇതിനായി സിവില്‍ സപൈ്ളസ് വകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം അറിയിച്ചു. സ്വകാര്യ ഏജന്‍സിയിലൂടെയായിരുന്നു ഇതുവരെ വിതരണം നടത്തിയിരുന്നത്. ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
അങ്കണവാടികള്‍ വഴി പോഷകാഹാരം വിതരണം ചെയ്യുന്നതില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്നും കുട്ടികളുടെ കണക്കില്‍ കൃത്രിമം കാണിക്കുന്നുവെന്നുമുള്ള കെ. അച്യുതന്‍ എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അങ്കണവാടികളില്‍ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തണം. ഭക്ഷ്യോല്‍പന്നങ്ങള്‍ മറിച്ചുവില്‍ക്കുന്നതിന് ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അധികൃതര്‍ക്കും പങ്കുണ്ടെന്ന സൂചന ലഭിച്ചതായി കെ. അച്യുതന്‍ പറഞ്ഞു.
അട്ടപ്പാടിയില്‍ പോഷകാഹാര-റേഷന്‍ വിതരണം കൃത്യമായി നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് അവലോകന സമിതികള്‍ പ്രവര്‍ത്തിക്കണമെന്നും വിജയദാസ് എം.എല്‍.എ നിര്‍ദേശിച്ചു.
ക്രമക്കേടുകള്‍ കണ്ടെത്തി അഴിമതിക്കാരായ ജീവനക്കാരെ സസ്പെന്‍റ് ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ പാല്‍, പഴം, മുട്ട വിതരണം കൃത്യമായി നടക്കുന്നുണ്ടെന്നും ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പി.വി. രാധാകൃഷ്ണന്‍  അറിയിച്ചു. കോട്ടത്തറ സൂപ്പര്‍സ്പെഷാലിറ്റി ആശുപത്രിയില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് പത്തിരിപ്പാല ഗവ. സ്കൂളിന് അനുവദിച്ച ബസിന് നിരത്തിലിറങ്ങുന്നതിനുള്ള സാങ്കേതികനടപടികള്‍ ചെയ്തുകൊടുത്തില്ലെന്നും ആര്‍.ടി ഓഫിസിലെ ഉദ്യോഗസ്ഥന്‍ സ്കൂള്‍ പ്രിന്‍സിപ്പലിനോട് അപമര്യാദയായി പെരുമാറിയെന്നും കെ.വി. വിജയദാസ് എം.എല്‍.എ ആരോപിച്ചു. പരാതി ഉടന്‍ പരിഹരിക്കാമെന്ന് ആര്‍.ടി.ഒ അറിയിച്ചു.  എം.എല്‍.എമാരായ  സി.പി. മുഹമ്മദ്, കെ. ചെന്താമരാക്ഷന്‍, അഡ്വ. വി.ടി. ബല്‍റാം, ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗൗരിടീച്ചര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി പി.എ. സലാം, എ.ഡി.എം കെ. ഗണേശന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.പി. ജോണി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
 

ജില്ലയില്‍ ഏഴുമാസത്തില്‍ 1573 അപകടം

Posted: 31 Aug 2013 11:08 PM PDT

Subtitle: 
179 മരണം; 1576 പേര്‍ക്ക് പരിക്ക്

മലപ്പുറം: 2013 ജനുവരി മുതല്‍ ജൂലൈ 31 വരെ ജില്ലയില്‍ 1573 അപകടങ്ങളിലായി മലപ്പുറത്ത് മാത്രം 179 പേരുടെ ജീവന്‍ പൊലിഞ്ഞു. 1576 പേര്‍ക്കാണ് ഇത്രയും അപകടങ്ങളില്‍ പരിക്കേറ്റതെന്ന് പൊലീസിന്‍െറ ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. ജനുവരിയില്‍ 247, ഫെബ്രുവരി 223, മാര്‍ച്ച് 234, ഏപ്രില്‍ 225, മേയ് 226, ജൂണ്‍ 211, ജൂലൈ 204 അപകടങ്ങളാണ് സംഭവിച്ചത്.
ബസ്, ലോറി എന്നിവമൂലം 395 അപകടങ്ങളില്‍ 31 പേര്‍ മരിക്കുകയും 492 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുചക്ര വാഹനങ്ങള്‍ 409 അപകടങ്ങളിലായി 49 പേര്‍ മരിച്ചപ്പോള്‍ 422 പേര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷകള്‍ 256 അപകടം വരുത്തിയപ്പോള്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 317 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് കണക്കുകള്‍ പറയുന്നു.
അമിത വേഗതയും അശ്രദ്ധയും പരുക്കന്‍ ഡ്രൈവിങ്ങുമാണ് പലപ്പോഴും അപകടകാരണമെന്ന് വിലയിരുത്തപ്പെടുന്നു. പരപ്പനങ്ങാടി മുക്കോലയില്‍ വെള്ളിയാഴ്ച വൈകീട്ട് സംഭവിച്ചതും ഇതുതന്നെയാണ്.
റോഡടയാളങ്ങളും ട്രാഫിക് ചിഹ്നങ്ങളും പാടേ അവഗണിച്ചുള്ള യാത്രയാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്. സ്വകാര്യ ബസുകള്‍ മുന്നില്‍ പോകുന്ന ബസിനെ മറികടക്കാനുള്ള ബദ്ധപ്പാടും ഒരളവുവരെ അപകടത്തിന് വഴിവെക്കുന്നുണ്ട്.
അമിതവേഗതയിലുള്ള ബസുകള്‍ ട്രാഫിക് പൊലീസ് പിടികൂടിയാല്‍ രാഷ്ട്രീയ സ്വാധീനംവെച്ച് വീണ്ടും സര്‍വീസിനിറക്കുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്.
രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് സമ്മര്‍ദങ്ങളുണ്ടാവുമ്പോള്‍ അതിന് വഴങ്ങാന്‍ ട്രാഫിക് അധികാരികളും നിര്‍ബന്ധിതരാവുകയാണ്. അപകടങ്ങള്‍ വരുത്തിയാലും രക്ഷിക്കാനാളുണ്ടെന്ന ഡ്രൈവര്‍മാരുടെയും വാഹന ജീവനക്കാരുടെയും തോന്നലാണ് പലപ്പോഴും അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
 

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി : ജില്ലയിലെ 2005 പേര്‍ക്ക് സ്വന്തം ഭൂമി

Posted: 31 Aug 2013 11:05 PM PDT

തൊടുപുഴ: സംസ്ഥാന സര്‍ക്കാറിന്‍െറ ഭൂരഹിതരില്ലാത്ത  കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്‍െറ ഭാഗമായി ജില്ലയില്‍  2005 പേര്‍ക്ക് സ്വന്തമായി പട്ടയഭൂമി അനുവദിച്ചു.
 മൂന്നുസെന്‍റ് ഭൂമിവീതമാണ് അനുവദിച്ചത്. ജില്ലയിലെ 8012 അപേക്ഷകരില്‍നിന്ന് മുന്‍ഗണന അടിസ്ഥാനത്തിലാണ് 2005 പ്ളോട്ടുകള്‍ അനുവദിച്ചത്.  ജില്ലാ ആസ്ഥാനത്ത് നടന്ന നറുക്കെടുപ്പിന് കലക്ടര്‍ അജിത് പാട്ടീല്‍ നേതൃത്വം നല്‍കി.
എസ്. രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, മറ്റു ജില്ലാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 2015 ഓടെ കേരളത്തില്‍ എല്ലാവരെയും ഭൂമിയുള്ളവരായി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി.  
ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് മൂന്നുസെന്‍റ് ഭൂമിവീതം നല്‍കുക.  ഭൂരഹിതരായവരെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാര്‍ തയാറാക്കിയ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്.
കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, തളര്‍വാതം തുടങ്ങിയ മാരകരോഗങ്ങള്‍കൊണ്ട് അവശതയനുഭവിക്കുന്ന ഗുണഭോക്താക്കള്‍, ജോലി ചെയ്ത് നിത്യവൃത്തിക്കുപോലും പണം കണ്ടെത്താന്‍ കഴിയാത്ത അഗതികള്‍, 50 ശതമാനത്തിലധികം അംഗവൈകല്യമുള്ളവര്‍, വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയ വനിതകള്‍, 25 ശതമാനത്തില്‍ കുറയാതെ പട്ടികജാതി പ്രാതിനിധ്യം എന്നീ മാനദണ്ഡങ്ങള്‍ അനുസരിച്ച് തയാറാക്കിയ പട്ടികയില്‍നിന്നാണ് നറുക്കെടുപ്പ് നടന്നത്.  
സി-ഡിറ്റുമായി ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചായിരുന്നു നറുക്കെടുപ്പ.് ഓരോ താലൂക്കിലും ലഭ്യമായ ഭൂമിയും അപേക്ഷകരുടെ എണ്ണവും അനുസരിച്ചാണ് സ്ഥലം വിതരണം ചെയ്യുന്നത്.
താലൂക്ക് അടിസ്ഥാനത്തില്‍ ഭൂമിയുടെ അളവ് അപേക്ഷകരെക്കാള്‍ കുറവാണെങ്കില്‍ അടുത്ത വില്ലേജുകളിലോ താലൂക്കിലോ ഭൂമി ലഭ്യമാകുന്നമുറക്ക് വിതരണം ചെയ്യും.  ആദ്യഘട്ടം എന്ന നിലയിലാണ് 2005 പ്ളോട്ടുകള്‍ വിതരണം ചെയ്യുന്നത്.  
തൊടുപുഴ താലൂക്കില്‍ 601, ദേവികുളം താലൂക്കില്‍ 240, പീരുമേട് താലൂക്കില്‍ 871, ഉടുമ്പന്‍ചോല താലൂക്കില്‍ 293 പ്ളോട്ടുകള്‍ വീതമാണ് വിതരണം ചെയ്യുന്നത്.
 

ചുഴലിക്കാറ്റ്: കൊടുമണ്ണിലും ചിറ്റാറിലും വ്യാപക നാശം

Posted: 31 Aug 2013 11:00 PM PDT

കൊടുമണ്‍: കൊടുമണ്‍ പ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് ചുഴലിക്കാറ്റുണ്ടായത്. കൊടുമണ്ണിലെ അങ്ങാടിക്കല്‍ വടക്ക് പ്രദേശത്താണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. പ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ പിഴുത് വീണും മരച്ചില്ലകള്‍ ഒടിഞ്ഞുവീണുമാണ് വീടുകള്‍ തകര്‍ന്നത്.
അങ്ങാടിക്കല്‍ ചന്ത ജങ്ഷന്‍, കോമാട്ട് മുക്ക്, വായനശാല ജങ്ഷന്‍, മണ്ണില്‍കിഴക്ക്, തലയിറ ഭാഗങ്ങളിലുള്ള നിരവധി വീടുകളാണ് കാറ്റില്‍ തകര്‍ന്നത്. ഭാഗികമായും പൂര്‍ണമായും തകര്‍ന്ന നിരവധി വീടുകളുണ്ട്. മിക്കവരുടെയും പുരയിടങ്ങളില്‍ നിന്ന വന്‍മരങ്ങള്‍ കടപുഴകി. തേക്ക്, ആഞ്ഞിലി, പ്ളാവ് തുടങ്ങിയ വന്‍മരങ്ങളാണ് പിഴുത് വീണത്. നിരവധി പേരുടെ റബര്‍ മരങ്ങളും കാറ്റത്ത് പിഴുത് വീഴുകയും ഒടിയുകയും ചെയ്തു. ഏത്തവാഴ കൃഷിയും നശിച്ചിട്ടുണ്ട്. ഓണത്തിന് വിളവെടുക്കാറായ ഏത്തവാഴകളാണ് അധികവും നശിച്ചത്. മറ്റ് കാര്‍ഷിക വിളകളും പൂര്‍ണമായും നശിച്ച നിലയിലാണ്. അങ്ങാടിക്കല്‍ വടക്ക് പ്രദേശത്തെ ഗതാഗതവും പൂര്‍ണമായും നിലച്ചു. വൈദ്യുതി ലൈനുകള്‍ റോഡിലേക്ക് പൊട്ടിവീണ് കിടക്കുകയാണ്. മരച്ചില്ലകള്‍ വീണു കിടക്കുന്നതും ഗതാഗത തടസ്സത്തില്‍ കാരണമായിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും ഫയര്‍ ഫോഴ്സ് സംഘം എത്തിയാണ് റോഡിലേക്ക് വീണ മരങ്ങള്‍ വെട്ടി മാറ്റിയത്. മറ്റിടങ്ങളിലും ഫയര്‍ ഫോഴ്സ് എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി.
അങ്ങാടിക്കല്‍ വടക്ക് ഗവ. എല്‍.പി സ്കൂളിന് മുന്നില്‍ റോഡില്‍ മരം വീണത് ഫയര്‍ ഫോഴ്സ് എത്തി വെട്ടിമാറ്റുകയായിരുന്നു.
ഇവിടെ സ്കൂളിന്‍െറ വാട്ടര്‍ ടാങ്ക് കാറ്റില്‍ ദൂരേക്ക് പറന്നുവീണ് തകര്‍ന്നു. പ്രദേശത്തെ നിരവധി വീടുകളുടെ മേല്‍ക്കൂരകളുടെ ഷീറ്റുകളും കാറ്റില്‍ ദൂരേക്ക് തെറിച്ചുവീഴുകയുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അങ്ങാടിക്കല്‍ തെക്ക്, ഇടത്തിട്ട, ചന്ദനപ്പള്ളി പ്രദേശങ്ങളിലും കാറ്റ് നാശം വിതക്കുകയുണ്ടായി. അങ്ങാടിക്കല്‍ വടക്ക് മുല്ലശേരിയില്‍ സോമന്‍, മൂഴിക്കല്‍ വിജയന്‍,ചന്ദനപ്പള്ളി അങ്ങേവീട്ടില്‍ ബാബുജി,അങ്ങാടിക്കല്‍ വടക്ക് മാധുരമ്പള്ളില്‍ സുഭദ്രാമ്മ,അങ്ങാടിക്കല്‍ വടക്ക് മുണ്ടയ്ക്കല്‍ കുട്ടപ്പന്‍, മുണ്ടയ്ക്കല്‍ തെക്കേതില്‍ സുധീഷ്, തട്ടേശേരിയില്‍ എല്‍സമ്മ,പാറയത്തേ് ദീനാമ്മ എന്നിവരുടെ വീടുകള്‍ തകര്‍ന്നു.മുണ്ടയ്ക്കല്‍ തെക്കേതില്‍ സുധീഷിന്‍െറ ഭാര്യ താര(35),മകള്‍ ആര്യ(6) എന്നിവര്‍ക്ക് മരം വീണ് പരിക്കേറ്റു.
ചിറ്റാര്‍:വീശിയടിച്ച ശക്തമായ കാറ്റില്‍   ചിറ്റാര്‍, ഈട്ടിച്ചുവട് നീലിപിലാവ്, തെക്കേക്കര  മേഖലകളില്‍ വന്‍ കൃഷിനാശം. ലക്ഷക്കണക്കിനു രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചു.   കാറ്റില്‍ വീടുകള്‍  ഭാഗികമായി തകര്‍ന്നു. കാര്‍ഷിക വിളകള്‍ ശക്തമായ കാറ്റില്‍ നിലംപൊത്തി ചിറ്റാര്‍-വയ്യാറ്റുപുഴ റോഡിലെ ഈട്ടിച്ചുവട്ടില്‍  മരം കടപുഴകി വീണതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.തെക്കേക്കര കൊന്നപ്പാറ സുരേഷ്, കൊന്നപ്പാറ മുരളി,  നിരവേല്‍ ജോണ്‍സണ്‍ എന്നിവരുടെ വീടിന്‍െറ മേല്‍ക്കൂര പൂര്‍ണമായും നിലംപതിച്ചു. ഈട്ടിച്ചുവട് കുളത്തുങ്കല്‍ വാവാച്ചന്‍െറ വീടിന്‍െറ മുകളില്‍ തേക്കുമരം കടപുഴകി ഒരുഭാഗം ഭാഗികമായി തകര്‍ന്നു. വി.കെ.എല്‍ ഗ്രൂപ്പിന്‍െറ 100ഓളം ടാപ്പുചെയ്യുന്ന റബര്‍മരങ്ങള്‍ കടപുഴകി.  നീലിപിലാവ് കൊച്ചുപുരയ്ക്കല്‍ മുരളിയുടെ വാലേല്‍പ്പടിയിലുളള കുലയ്ക്കാറായ 1000ത്തോളം വാഴ നിലംപതിച്ചു. തെക്കേക്കര ഒടികണ്ടത്തില്‍ കുഞ്ഞുമോന്‍െറ വീടിന്‍െറ സംരക്ഷണഭിത്തിയില്‍ മരം വീണ് സംരക്ഷണ ഭിത്തി പൂര്‍ണമായും തകര്‍ന്നു.  പുളിമൂട്ടില്‍ ഹസന്‍ബിവി, കന്യാമണ്ണില്‍ ഷാജിനൈനാന്‍    വലിയവീട്ടില്‍ റോസമ്മ , കിടങ്ങില്‍ സജി എന്നിവരുടെ റബര്‍ വാഴ തേക്ക്, പ്ളാവ്, തെങ്ങ്, കവുങ്ങ്, എന്നീ  കാര്‍ഷികവിളകള്‍ പൂര്‍ണമായും നശിച്ചു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് പ്രദേശത്ത് ശക്തമായ മഴക്കൊപ്പം കാറ്റുവീശിയത്. ഈപ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. ഈട്ടിച്ചുവട്, നീലിപിലാവ് എന്നിവിടങ്ങളിലെ റോഡില്‍ വീണ മരങ്ങള്‍ സീതത്തോട്ടില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് വൈകുന്നേരത്തോടെ മുറിച്ചുമാറ്റിയത്.ആയിരത്തോളം റബര്‍ മരങ്ങളും അമ്പതോളം തെങ്ങും 1500 ഓളം വാഴയും നശിച്ചു. പത്തുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.
 

പെട്രോളിയം വിതരണത്തിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു

Posted: 31 Aug 2013 11:00 PM PDT

Image: 

ന്യൂദല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിന് പുറമെ, വിതരണത്തിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. രാജ്യത്തെ ഇന്ധന ഇറക്കുമതിയും പെട്രോളിയം ഉപഭോഗവും കുറക്കുന്നതിന്‍്റെ ഭാഗാമായാണ് പെട്രോളിയം മന്ത്രാലയം കനത്ത നടപടിക്കൊരുങ്ങുന്നത്. ഇതു സംബന്ധിച്ച ഏതാനും നിര്‍ദേശങ്ങള്‍ പെട്രോളിയം മന്ത്രി വീരപ്പമൊയ് ലി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന് കൈമാറി. രാത്രി കാലങ്ങളില്‍ പമ്പുകള്‍ അടച്ചിടണമെന്നാണ് മന്ത്രാലയത്തിന്‍്റെ പ്രധാന ശിപാര്‍ശകളിലൊന്ന്. ഈ നിര്‍ദേശ പ്രകാരം രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയായിരിക്കും പമ്പുകള്‍ പ്രവര്‍ത്തിക്കുക.   ഇറാനില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതി  വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വിലവര്‍ധന അടിക്കടി നടപ്പിലാക്കുന്നതിന് പകരം ഒറ്റയടിക്ക് അഞ്ചോ ആറോ രൂല്‍ വര്‍ധിപ്പിക്കണമെന്നാണ് മന്ത്രാലയത്തിന്‍്റെ മറ്റൊരു നിര്‍ദേശം.

 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP