ഇന്ത്യ-സൗദി സംയുക്ത സമിതി പ്രവര്‍ത്തനം തുടങ്ങി Madhyamam News Feeds | |
- ഇന്ത്യ-സൗദി സംയുക്ത സമിതി പ്രവര്‍ത്തനം തുടങ്ങി
- ദുബൈയില്‍ ഉടമ മുങ്ങിയ സംഭവം: 403 തൊഴിലാളികള്‍ നാട്ടിലേക്ക്
- സര്‍ക്കാര്‍ ചെയ്ത പല നല്ല കാര്യങ്ങളും ജനങ്ങളിലെത്തിക്കാനായില്ല്ള-മന്ത്രി മുനീര്‍
- റിസര്‍വ് ബാങ്ക് വായ്പാനിരക്ക് കുറച്ചു; സിആര്‍ആറില്‍ മാറ്റമില്ല
- സമാനതകളില്ലാത്ത കൊലപാതകം; പഴുതടച്ച അന്വേഷണം
- മസ്കത്ത് കേരളോത്സവത്തിന് കൊടിയേറി
- ടി.പി വധം: സി.പി.എം അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് ചെന്നിത്തല
- പാകിസ്താനില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു
- പി.എം.കെ നേതാവ് അന്‍പുമണി രാംദാസ് അറസ്റ്റില്‍
| ഇന്ത്യ-സൗദി സംയുക്ത സമിതി പ്രവര്‍ത്തനം തുടങ്ങി Posted: 02 May 2013 11:43 PM PDT Image: റിയാദ്: നിയമവിധേയ മാര്‍ഗങ്ങളിലൂടെ സൗദിയിലെത്തിയ ഇന്ത്യക്കാരുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തല്‍, പുതിയ തൊഴില്‍ കണ്ടെത്തല്‍, നാട്ടിലേക്ക് മടങ്ങല്‍ എന്നീ നടപടികള്‍ അബ്ദുല്ല രാജാവ് അനുവദിച്ച മൂന്നു മാസകാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം ഇന്ത്യന്‍ മിഷന് പൂര്‍ണ സഹകരണം ഉറപ്പുനല്‍കി. ഇക്കാര്യങ്ങള്‍ക്ക് നിലവിലുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നത് ഉള്‍പ്പടെ സഹായകമായ പുതിയ നടപടികള്‍ ഉടനുണ്ടാകുമെന്ന് ബുധനാഴ്ച റിയാദില്‍ നടന്ന ഇന്ത്യ-സൗദി സംയുക്തസമിതിയുടെ പ്രഥമ യോഗത്തില്‍ തൊഴില്‍കാര്യ സഹമന്ത്രി അഹ്മദ് എസ്. അല്‍ഹുമൈദാന്‍ ഇന്ത്യന്‍ പ്രതിനിധി എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) സിബി ജോര്‍ജിനെ അറിയിച്ചു. ഇത് സംബന്ധമായ വ്യക്തമായ വിവരങ്ങള്‍ അടുത്തദിവസം തന്നെ തൊഴില്‍ മന്ത്രാലയം പുറത്തുവിടുമെന്ന് സിബി ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. |
| ദുബൈയില്‍ ഉടമ മുങ്ങിയ സംഭവം: 403 തൊഴിലാളികള്‍ നാട്ടിലേക്ക് Posted: 02 May 2013 11:36 PM PDT Image: ദുബൈ: ഇന്ത്യക്കാരനായ കമ്പനി ഉടമ മുങ്ങിയതിനെ തുടര്‍ന്ന് കടുത്ത ദുരിതത്തിലായ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. ബംഗ്ളാദേശുകാരയ 135 പേരാണ് ആദ്യഘട്ടത്തില്‍ പോയത്. ഇവര്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി. |
| സര്‍ക്കാര്‍ ചെയ്ത പല നല്ല കാര്യങ്ങളും ജനങ്ങളിലെത്തിക്കാനായില്ല്ള-മന്ത്രി മുനീര്‍ Posted: 02 May 2013 11:25 PM PDT Image: ദോഹ: കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അവയൊന്നും ജനങ്ങളിലേക്ക് വേണ്ടത്ര എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണെന്നും പഞ്ചായത്ത്, സാമൂഹികക്ഷേമ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ എം.കെ മുനീര്‍. കൊച്ചുകൊച്ചു കാര്യങ്ങള്‍ വലിയ പ്രശ്നങ്ങളാക്കി ചര്‍ച്ച ചെയ്തതാണ് ഇതിന് കാരണമെന്നും ഇരു മുന്നണികളിലും പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ മുനീര്‍ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. |
| റിസര്‍വ് ബാങ്ക് വായ്പാനിരക്ക് കുറച്ചു; സിആര്‍ആറില്‍ മാറ്റമില്ല Posted: 02 May 2013 11:20 PM PDT Image: കൊച്ചി: മുഖ്യ വായ്പാ നിരക്കുകള്‍ കുറച്ച് റിസര്‍വ് ബാങ്ക് വാര്‍ഷിക വായ്പാ നയം പ്രഖ്യാപിച്ചു. റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ കാല്‍ ശതമാനം വീതമാണ് കുറച്ചത്. എന്നാല്‍ കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് പുതിയ തീരുമാനത്തോടെ 7.25 ശതമാനമാകും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപോ 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാകും. അതേസമയം, ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാത നിരക്കുകളില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതം(സിആര്‍ആര്‍) നാലു ശതമാനമായി തുടരും. ബാങ്കുകളുടെ പണലഭ്യത വര്‍ധിപ്പിക്കാന്‍ സിആര്‍ആര്‍ നിരക്ക് കുറക്കണമെന്ന് പൊതുവില്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും റിസര്‍വ് ബാങ്ക് ഇതിന് തയ്യാറായില്ല. സ്വര്‍ണവിലയും ക്രൂഡോയില്‍ വിലയും കാര്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മിയും ധനക്കമ്മിയും താഴ്ന്ന സാഹചര്യത്തിലാണ് മുഖ്യ വായ്പാനിരക്കുകളില്‍ കുറവ് വരുത്തിയത്. ഇതിന് പുറമെ റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള മുഖ്യകാരണമായ പണപ്പെരുപ്പവും നിലവില്‍ കുറഞ്ഞ സാഹചര്യം കണക്കിലെടുത്താണ് റിപ്പോ നിരക്കില്‍ ഇളവ് വരുത്തിയത്. കഴിഞ്ഞതവണ റിസര്‍വ് ബാങ്ക് മുഖ്യ വായ്പാനിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നെങ്കിലും ബാങ്കുകള്‍ റിട്ടെയില്‍ വായ്പകളുടെ പലിശനിരക്ക് കുറച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ബാങ്കുകള്‍ കുറഞ്ഞതോതിലെങ്കിലും നിരക്കു കുറ്ക്കാന്‍ തയ്യാറായേക്കുമെന്നാണ് കരുതുന്നത്.
|
| സമാനതകളില്ലാത്ത കൊലപാതകം; പഴുതടച്ച അന്വേഷണം Posted: 02 May 2013 11:16 PM PDT Image: കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ കൊലപാതകം, കേരള പൊലീസ് ചരിത്രത്തിലെ സമാനതകളില്ലാത്ത അന്വേഷണ മികവ്. ഇത് രണ്ടും ചേര്‍ന്നതാണ് ടി.പി. ചരന്ദശേഖരന്‍ വധക്കേസ്. പാര്‍ട്ടിക്ക് വിലങ്ങുതടിയാവുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തിനായി വാടകക്കൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കി ചന്ദ്രശേഖരനെ വകവരുത്തിയെന്നാണ് പൊലീസ് കേസ്. ഇരുളിന്‍െറ മറവില്‍ പറയത്തക്ക തെളിവൊന്നും അവശേഷിപ്പിക്കാതെ രക്ഷപ്പെട്ട ഏഴംഗ കൊലയാളികളെയും ഇവരെ നിയോഗിച്ചവരെന്ന് കരുതുന്നവരെയും ദിവസങ്ങള്‍ക്കകം വലയിലാക്കി പൊലീസ് കഴിവു തെളിയിച്ചു. കൊലയാളി സംഘത്തില്‍ കുപ്രസിദ്ധ ഗുണ്ട കൊടി സുനിയുണ്ടെന്ന് ക്രൈംബ്രാഞ്ച് വിഭാഗം മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥിരീകരിച്ചത് കാര്യങ്ങള്‍ വേഗത്തിലാക്കി. 2012 മേയ് നാലിന് രാത്രി 10.15 ഓടെ യാണ് വടകര-നാദാപുരം റോഡിലെ വള്ളിക്കാട് അങ്ങാടിയില്‍ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. അദ്ദേഹം സഞ്ചരിച്ച കെ.എല്‍ 18 എ 6395 പാഷന്‍ പ്ളസ് ബൈക്ക് കൊലയാളികളുടെ ഇന്നോവ കാര്‍ നേര്‍ക്കുനേരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണിടത്ത് നിലത്തിരുന്ന ചന്ദ്രശേഖരനെ തുരുതുരാ വെട്ടുന്നതിനിടെ വള്ളിക്കാട് ബ്രദേഴ്സ് ക്ളബിലുണ്ടായിരുന്നവര്‍ ഓടിയെത്തി. നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇവരെ അകറ്റിയശേഷം ‘മാശാ അല്ലാഹ്’ സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ കാറില്‍ അക്രമികള്‍ രക്ഷപ്പെട്ടു. ഈ ഇന്നോവ കാറിന്‍െറ മറപിടിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഏതാനും ലോക്കല്‍-ഏരിയാ കമ്മിറ്റിയംഗങ്ങള്‍ പൊലീസ് വലയിലായതോടെ പ്രതിരോധവുമായി സി.പി.എം രംഗത്തെത്തി. കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസര്‍മാരെയും വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെയും ഒതുക്കാന്‍ ഒരു മുതിര്‍ന്ന നേതാവിനെ തന്നെ രംഗത്തിറക്കി. അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ പൊലീസ് ഓഫിസറുടെ ഫോട്ടോയും ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകരുടെ പേരും ഫോണ്‍ നമ്പറുമടക്കം പുറത്തുവിട്ടു. എന്നാല്‍, പൊലീസ് ഓഫിസറെ വിളിച്ചവരില്‍ സി.പി.എം നേതാക്കളും പാര്‍ട്ടി പത്രത്തിലെ ലേഖകരും ഉണ്ടെന്ന വിവരം പുറത്തായതോടെ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന പ്രഖ്യാപനവുമുണ്ടായി.
|
| മസ്കത്ത് കേരളോത്സവത്തിന് കൊടിയേറി Posted: 02 May 2013 10:29 PM PDT Image: മസ്കത്ത്: മഴ മാറി നിന്ന ആകാശത്തിനു ചുവടെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്‍െറ കേരള വിംഗ് സംഘടിപ്പിക്കുന്ന മസ്കത്ത് കേരളോത്സവത്തിന് ഉജ്വല തുടക്കം. നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ രൂപവും ഒഴുകിയെത്തിയ പുരുഷാരവും ഖുറം മറ ലാന്‍റില്‍ ഉത്സവപ്പറമ്പിന്‍െറ അന്തരീക്ഷം സൃഷ്ടിച്ചു. സ്ത്രീ സമത്വം എവിടെ? |
| ടി.പി വധം: സി.പി.എം അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് ചെന്നിത്തല Posted: 02 May 2013 10:16 PM PDT Image: തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട സി.പി.എം അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തയാറാകണമെന്ന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കരാട്ടിനോട് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ള ബന്ധത്തെക്കുറിച്ച് ആരോപണമുയര്‍ന്നപ്പോഴാണ് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് കാരാട്ട് വ്യക്തമാക്കിയത്. അന്വേഷണത്തിന്റെ ഫലമെന്താണെന്ന് പൊതുജനങ്ങളെ അറിയിക്കാന്‍ പാര്‍ട്ടി തയാറാകണം. സംഭവത്തില്‍ പാര്‍ട്ടി നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നതുകൊണ്ടാണോ റിപ്പോര്‍ട്ട് മറച്ചുവെക്കുന്നതെന്നും കരാട്ട് വ്യക്തമാക്കണം. വെള്ളിയാഴ്ച രാവിലെ രാമനിലയത്തില്‍ കേരളയാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. വി.എസ് അച്യൂതാനന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള അവസാന ഘട്ട കളിയിലാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു.
|
| പാകിസ്താനില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു Posted: 02 May 2013 09:30 PM PDT Image: ഇസ്ലാമാബാദ്: പാകിസ്താനില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. ബേനസീര്‍ ഭൂട്ടോ വധക്കേസിലും മുംബൈ ഭീകരാക്രമണക്കേസിലും ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ ചൗധരി സുല്‍ഫീക്കര്‍ അലിയാണ് അഞ്ജാതരുടെ വെടിയേറ്റു മരിച്ചത്. ഇസ്ലാമാബാദിലെ ജി-9 പ്രദേശത്ത് വെച്ചാണ് സുല്‍ഫീക്കര്‍ അലിയുടെ കാറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ സുല്‍ഫീക്കര്‍ അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെഞ്ചിലും തോളിലുമായി അഞ്ച് വെടിയുണ്ടകള്‍ ഏറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, സുല്‍ഫീക്കര്‍ അലിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബേനസീര്‍ ഭൂട്ടോ കേസില്‍ ഇന്ന് തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജാരാകാന്‍ ഇരിക്കുകയായിരുന്നു സുല്‍ഫീക്കര്‍ അലി. |
| പി.എം.കെ നേതാവ് അന്‍പുമണി രാംദാസ് അറസ്റ്റില്‍ Posted: 02 May 2013 09:29 PM PDT Image: കാഞ്ചീപുരം: മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും പി.എം.കെ നേതാവുമായ ഡോ. അന്‍പുമണി രാംദാസിനെ കാഞ്ചീപുരം പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ വസതിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. |
| You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 20 West Kinzie, Chicago IL USA 60610 | |
