സ്വാഗതം
WELCOME

News Update..

Tuesday, June 3, 2014

സിറിയയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു Madhyamam News Feeds

സിറിയയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു Madhyamam News Feeds

Link to

സിറിയയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

Posted: 03 Jun 2014 12:45 AM PDT

Image: 
ഡമസ്കസ്: 50 വര്‍ഷത്തിനു ശേഷം ആദ്യമായി സിറിയയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. സര്‍ക്കാറിന്‍െറ അധീനതയിലുള്ള പ്രദേശങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിമതര്‍ പിടിച്ചടക്കിയ പ്രവിശ്യകളിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. നിലവിലെ പ്രസിഡന്‍റ് ബശര്‍ അല്‍ അസദ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. 
 
തങ്ങള്‍ ഈ തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ളെന്ന് പ്രതിപക്ഷം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലാകാലങ്ങളിലായി ബശര്‍ അല്‍ അസദും പിതാവും ഹിതഃപരിശോധന നടത്തി തങ്ങളുടെ അധികാരം ഉറപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. 
 
അത്ര അറിയപ്പെടാത്ത സ്ഥാനാര്‍ത്ഥികളായ മഹര്‍ അല്‍ ഹജ്ജാജും ഹസന്‍ അല്‍ നൂരിയുമാണ് അസദിനെതിരെ മത്സരിക്കുന്നത്. ഒന്നരക്കോടിയിലേറെ വോട്ടര്‍മാര്‍ 11,000 ബാലറ്റ് ബോക്സുകളില്‍ ഇന്ന് വോട്ടുരേഖപ്പെടുത്തും. ഉത്തരകൊറിയ, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിരീക്ഷകര്‍ തെരഞ്ഞെടുപ്പിന് എത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നടന്ന ആഭ്യന്തര കലാപത്തില്‍ 162,000 പേരാണ് കൊല്ലപ്പെട്ടത്.
 

കുട്ടികളെ കൊണ്ടുവന്ന സംഭവം: സമഗ്ര അന്വേഷണം വേണം -വി.എസ്

Posted: 03 Jun 2014 12:43 AM PDT

Image: 

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നിന്ന് അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന  സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി. എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

അനാഥാലയ നടത്തിപ്പ് പുനഃസംവിധാനം ചെയ്യണം. കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അടിമുടി ദുരൂഹതകളും സംശയങ്ങളും നിലനില്‍ക്കുകയാണ്. നിയമം ലംഘിച്ച്് കുട്ടികളെ കൊണ്ടുവന്നിരിക്കുന്നതിന് ഓരോ ദിവസവും പുതിയ തെളിവുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു

ഉത്തരേന്ത്യയില്‍ നിന്ന് കൊണ്ടുവന്ന കുട്ടികളുടെ വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടിരിക്കുന്നത് ഒരാള്‍ തന്നെയാണെന്ന വിവരമാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിട്ടുള്ളത്. ജനനസര്‍ട്ടിഫിക്കറ്റിലും വില്ലജേ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിലും അനാഥത്വംം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിലും ഒരാള്‍ തന്നെയാണ് ഒപ്പിട്ടിരിക്കത്ത്. അവയെല്ലാം ഒരാള്‍തന്നെ നല്‍കിയിരിക്കുന്നു എന്നത് സംശയം വര്‍ധിപ്പിക്കുന്നുണ്ട് അനാഥാലയങ്ങള്‍ കുട്ടികളെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമം കാലോചിതമായി പരിഷ്കരിക്കേണ്ടതും അനിവാര്യമായിരിക്കുകയാണ്. 1960 ലെ നിയമമാണ് ഇപ്പോഴും ഇതിന് ആധാരമായിട്ടുള്ളത്. മാറിയ സാഹചര്യത്തില്‍ അടിയന്തിരമായി ഈ നിയമം പരിഷ്കരിക്കണം -വി.എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അറിവിന്‍ ലോകത്തേക്ക് ആഘോഷത്തോടെ

Posted: 03 Jun 2014 12:26 AM PDT

മലപ്പുറം: മേല്‍മുറി സൗത് ജി.എല്‍.പി സ്കൂളില്‍ പ്രവേശനോത്സവം കൗണ്‍സിലര്‍ കെ.പി. ഹൈദരലി ഉദ്ഘാടനം ചെയ്തു. റോസ്കോ ക്ളബ് മച്ചിങ്ങല്‍ നവാഗതര്‍ക്ക് സ്കൂള്‍ ബാഗും മുഴുവന്‍ കുട്ടികള്‍ക്കും നോട്ടുബുക്കും വിതരണം ചെയ്തു. സൗജന്യ പാഠപുസ്തക വിതരണോദ്ഘാടനം കൗണ്‍സിലര്‍ അപ്പുക്കുട്ടനും പഠനോപകരണ വിതരണം പി.ടി.എ പ്രസിഡന്‍റ് ബഷീര്‍ മച്ചിങ്ങലും നിര്‍വഹിച്ചു. എസ്.എസ്.എ കൈപ്പുസ്തകം മാനു മച്ചിങ്ങല്‍ പ്രകാശനം ചെയ്തു.
മലപ്പുറം നഗരസഭാതല ഉദ്ഘാടനം മേല്‍മുറി ജി.എം യു.പി സ്കൂളില്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ. അബ്ദുല്‍മജീദ് ഉദ്ഘാടനം ചെയ്തു. നാണത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. നാണത്ത് അബ്ദുല്‍ മജീദ്, റാംമോഹന്‍, എ.ഇ.ഒ ജയപ്രകാശ്, ഷൈലജ, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
കൂട്ടിലങ്ങാടി പഞ്ചായത്തുതല സ്കൂള്‍ പ്രവേശനോത്സവം ജി.യു.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി. അബ്ദുല്‍ റഊഫ് അധ്യക്ഷത വഹിച്ചു. ഉമ്മത്തൂര്‍ എ.എം യു.പി സ്കൂളില്‍ പഞ്ചായത്ത് അംഗം തറയില്‍ യൂസഫ് ഉദ്ഘാടനം ചെയ്തു.
വലിയാട് യു.എ.എച്ച്.എം എല്‍.പി സ്കൂളില്‍ കോഡൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.ടി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബിയ്യക്കുട്ടി അല്ലക്കോട് പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. ചെമ്മങ്കടവ് ഈസ്റ്റ് എ.എം.എല്‍.പി സ്കൂളില്‍ പഞ്ചായത്ത് അംഗം ശിഹാബുദ്ദീന്‍ ആമ്യന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ സി.എച്ച്. ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
മൈലപ്പുറം എ.എം എല്‍.പി.എസില്‍ കൗണ്‍സിലര്‍ റഹ്മത്തുല്ല ഇളമ്പിലാക്കാട്ട് ഉദ്ഘാടനം ചെയ്തു. മരിച്ച ഫാത്തിമ സഫ വിദ്യാര്‍ഥിനിയുടെ ഓര്‍മയില്‍ ആദരാഞ്ജലിയര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്‍റ് അന്‍വര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
കുറുവ പഞ്ചായത്തുതല പ്രവേശനോത്സവം ജി.എല്‍.പി.എസില്‍ പ്രസിഡന്‍റ് സുലൈഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു.
മലപ്പുറം പുതിയമാളിയക്കല്‍ എ.എം.എല്‍.പി.എസില്‍ കൗണ്‍സിലര്‍ അഡ്വ. ഷമീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അന്‍വര്‍ അധ്യക്ഷത വഹിച്ചു.
കുന്നുമ്മല്‍ എ.എം.എല്‍.പി സ്കൂളില്‍ പ്രവേശനോത്സവം കൗണ്‍സിലര്‍ ബേബി ഷിംജ കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ് കിളിയമണ്ണില്‍ അജ്മല്‍ പാഠപുസ്തക വിതരണം നടത്തി. എന്‍.കെ. സദറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. അബ്ദുല്ലത്തീഫ് സ്വാഗതവും എ.പി. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
വടക്കേമണ്ണ ജി.എല്‍.പി.എസില്‍ പഞ്ചായത്ത് അംഗം മുംതാസ് ഉദ്ഘാടനം ചെയ്തു. നവാഗതര്‍ക്ക് കിറ്റ് വിതരണം പി.ടി.എ പ്രസിഡന്‍റ് റഫീഖ് നടത്തി. എം.ടി.എ പ്രസിഡന്‍റ് സഹ്ല മധുരം നല്‍കി. പ്രധാനാധ്യാപിക ആനി ജോസഫ് സ്വാഗതവും അംബികാദേവി നന്ദിയും പറഞ്ഞു.
മലപ്പുറം: മങ്കട ബ്ളോക്ക് പഞ്ചായത്തുതല പ്രവേശനോത്സവത്തിന്‍െറ ഉദ്ഘാടനം പടപ്പറമ്പ് പി.കെ.എച്ച്.എം.എ എല്‍.പി സ്കൂളില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ നിര്‍വഹിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുബൈദ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ബി.പി.ഒ മാത്യു പി. തോമസ് വായിച്ചു. പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ഉമര്‍ അറക്കല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ പരിപാലന സമിതി കൈപുസ്തകം പി.ടി.എ പ്രസിഡന്‍റ് എം. മുഹമ്മദലിക്ക് ജില്ലാ പഞ്ചയാത്ത് അംഗം ഫാത്തിമക്കുട്ടി നല്‍കി. ഉന്നതവിജയികളെ ആദരിച്ചു. അല്ലൂര്‍ അസൈനാര്‍, സി.എച്ച്. മുഹമ്മദലി, ഉമൈബാനു, വി. ആയിശ, എം. മുഹമ്മദലി, പി. അബ്ദുറസാഖ്, പി. ഹംസുപ്പ, കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുക്ക എന്നിവര്‍ സംസാരിച്ചു. എ.ഇ.ഒ കെ.എസ്. ഷാജന്‍ സ്വാഗതവും പ്രധാനാധ്യാപിക വി. അംബിക നന്ദിയും പറഞ്ഞു.
വടക്കാങ്ങര: തടത്തില്‍കുണ്ട് എം.എം.എ.എല്‍.പി സ്കൂള്‍ പ്രവേശനോത്സവം പി.ടി.എ പ്രസിഡന്‍റ് ഷമീര്‍ രാമപുരം ഉദ്ഘാടനം ചെയ്തു. എച്ച്.എം ഇന്‍ചാര്‍ജ് എം. ശശി അധ്യക്ഷത വഹിച്ചു. കെ. ഇബ്രാഹിം, കെ. സൈനബ എന്നിവര്‍ സംസാരിച്ചു. മക്കരപറമ്പ് പഞ്ചായത്ത് തല പ്രവേശനോത്സവം ജി.എം.എല്‍.പി സ്കൂളില്‍ പ്രസിഡന്‍റ് പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ പി.കെ. അബു തങ്ങള്‍ അധ്യക്ഷത വഹിച്ചു.
രാമപുരം: എ.എച്ച്.എല്‍.പി സ്കൂളില്‍ റിട്ട. എച്ച്.എം കെ.പി. കമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ആര്‍.പി.എം. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. രാമപുരം ജുമാമസ്ജിദ് ഖാദി പാതിരാമണ്ണ സ്വാലിഹ് ഫൈസി, നാലമ്പലക്ഷേത്രം മുഖ്യതന്ത്രി കുട്ടല്ലൂര്‍ നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. മക്കരപറമ്പ് പഞ്ചായത്ത് യു.പി സ്കൂളില്‍ പ്രസിഡന്‍റ് പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ. അബു തങ്ങള്‍ പങ്കെടുത്തു. മക്കരപറമ്പ് ടൗണ്‍ എം.എ.എ.എല്‍.പി സ്കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ളാസ റസിഡന്‍സി മാനേജ്മെന്‍റ് സഹകരണത്തോടെ പായസവും മധുര പലഹാരവും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മക്കരപറമ്പ്: കാച്ചിനിക്കാട് മനാര്‍ ഐഡിയല്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ പ്രിന്‍സിപ്പല്‍ വി.വി.എ. ശുക്കൂര്‍, മാനേജര്‍ ചോലക്കല്‍ അബ്ദുറഹ്മാന്‍ ഹാജി, അനീസ് ചോലക്കല്‍ എന്നിവര്‍ സംസാരിച്ചു. മധുര വിതരണവും കലാപരിപാടികളും നടന്നു.
പാണ്ടിക്കാട്: തച്ചിങ്ങനാടം കൃഷ്ണ യു.പി സ്കൂളില്‍ പ്രവേശനോത്സവം കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എ.എം. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം പ്രധാനാധ്യാപിക എ. പാര്‍വതി നിര്‍വഹിച്ചു. എല്‍.പി തല സംസ്കൃത പഠന ഉദ്ഘാടനം ചന്ദ്രന്‍ സ്മാരക ഗ്രന്ഥശാല പ്രസിഡന്‍റ് കെ. നാരായണന്‍ നിര്‍വഹിച്ചു. സി.പി. ഉമര്‍, ഉണ്ണികൃഷ്ണന്‍, സെയ്തലവി, കോമളവല്ലി എന്നിവര്‍ സംസാരിച്ചു. പി. റഷീദ് നന്ദി പറഞ്ഞു.

വിടവാങ്ങിയത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിറസാന്നിധ്യം

Posted: 03 Jun 2014 12:26 AM PDT

Image: 

ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തിനും ബി.ജെ.പിക്കും കനത്ത നഷ്ടമാണ് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ ആകസ്മിക മരണം. മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെയാണ് ബി.ജെ.പിക്ക് നഷ്ടമായത്. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് പാര്‍ട്ടിയെ നയിച്ചത് ഗോപിനാഥ് മുണ്ടെയായിരുന്നു.

പിന്നാക്ക വിഭാഗത്തില്‍പെട്ട അദ്ദേഹം മഹാരാഷ്ട്രയിലെ പറളിയിലെ സാധാരണ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. കൊമേഴ്സില്‍ ബിരുദം നേടിയ മുണ്ടെ എ.ബി.വി.പിയിലൂടെ സജീവ രാഷ്ട്രീയത്തിലത്തെി. അടിയന്തരാവസ്ഥക്കെതിരായ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഗ്രാമീണര്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിച്ചതിലുള്ള അദ്ദേഹത്തിന്‍െറ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ലോക്സഭയില്‍ പ്രതിപക്ഷ ഉപനേതാവും കൂടിയായിരുന്നു മുണ്ടെ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിളക്കമേറിയ വിജയം നേടിക്കൊടുത്തത്  അദ്ദേഹത്തിന്‍െറ പ്രവര്‍ത്തന മികവുകൊണ്ടാണ്. ബീഡില്‍നിന്ന് രണ്ടുലക്ഷത്തില്‍പ്പരം വോട്ടിന്‍്റെ ഭൂരിപക്ഷത്തോടെയാണ്  അദ്ദേഹം വിജയിച്ചത്. അഞ്ചുതവണ മഹാരാഷ്ര്ടാ നിയമസഭയില്‍ അംഗമായിരുന്നു. 1992 മുതല്‍ 95 വരെ മഹാരാഷ്ട്രാ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. 95 മുതല്‍ 99 വരെ സംസ്ഥാന ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്തരിച്ച ബി.ജെ.പി.നേതാവ് പ്രമോദ് മഹാജന്‍്റെ സഹോദരി പ്രദ്ന്യയാണ് ഭാര്യ. മക്കള്‍ : പങ്കജ, പ്രീതം, യശശ്രീ. മഹാരാഷ്ട്രാ നിയമസഭാംഗമാണ് പങ്കജ.

 

അക്ഷര ജാലകം തുറന്ന് അറിവിന്‍െറ മുറ്റത്തേക്കിറങ്ങി കുരുന്നുകള്‍..

Posted: 03 Jun 2014 12:23 AM PDT

കാസര്‍കോട്: വീടിന്‍െറ സ്നേഹാന്തരീക്ഷത്തില്‍ നിന്ന് വിദ്യാലയത്തിന്‍െറ അക്ഷരമുറ്റത്തേക്ക് നൂറുകണക്കിന് കുരുന്നുകളത്തെി. അപരിചിതത്വം തീര്‍ത്ത ആശങ്കകള്‍ക്കും അമ്പരപ്പിനും ഇടയില്‍ അമ്മമാരുടെ ചേലത്തുമ്പിലും വിരല്‍തുമ്പിലും പിടിച്ചുവലിച്ചാണ് അവര്‍ അക്ഷരമുറ്റത്തെ പടവുകള്‍ കയറിയത്തെിയത്. വിങ്ങിപ്പൊട്ടിയും തേങ്ങിക്കരഞ്ഞും കുരുന്നുകള്‍ ക്ളാസ് മുറികളില്‍ പുതുദിനത്തില്‍ പുതിയ കാഴ്ചകള്‍ സൃഷ്ടിച്ചു.
പുത്തന്‍ വസ്ത്രം ധരിച്ച് പുസ്തകങ്ങളുമായി അറിവിന്‍െറ ലോകത്തേക്ക് കടന്നത്തെിയ പുതുതലമുറയെ കൈപിടിച്ച് നടത്തിക്കുന്നതിന്‍െറ ഭാഗമായി വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്‍െറ നേതൃത്വത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു. നവാഗതരെ വരവേല്‍ക്കാന്‍ ഇതിന്‍െറ ഭാഗമായി വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളാണ് വിദ്യാലയങ്ങളില്‍ നടന്നത്. മധുരപലഹാര വിതരണവും പായസ വിതരണവും നടന്നു. നവാഗതര്‍ക്ക് ഉപഹാര വിതരണത്തിനും പി.ടി.എകള്‍ ഏറെ ശ്രദ്ധപുലര്‍ത്തി. പ്രവേശനോത്സവ റാലികളും ഉണ്ടായി.
രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുമായാണ് മിക്ക വിദ്യാലയങ്ങളും കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയത്. ഇതിന്‍െറ ഭാഗമായി സ്കൂള്‍ ചുവരുകളില്‍ വര്‍ണ ചിത്രങ്ങള്‍ വരച്ചിട്ടു.
കഥകളിലും പാട്ടുകളിലും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ കഥാപാത്രങ്ങളാണ് ചുവര്‍ ചിത്രങ്ങളില്‍ ഇടംപിടിച്ചത്. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും ക്ളാസ്മുറികളില്‍ വരച്ചിട്ടിരുന്നു.
ചിത്രശലഭം, പൂക്കള്‍, ആന, കുരങ്ങന്‍, പട്ടിക്കുട്ടികള്‍, പൂച്ച, അണ്ണാന്‍, കുതിര, മത്സ്യം തുടങ്ങിയവയുടെ ചിത്രങ്ങളാണ് വിദ്യാലയ ചുവരുകളിലും ക്ളാസ്മുറികളിലും ഇടംപിടിച്ചത്.
കാസര്‍കോട്: മധൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം ഷിറിബാഗിലു ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളില്‍ നടന്നു. മധൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. മാധവ മാസ്റ്റര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുജ്നാനി എസ്. ഷാന്‍ബോഗ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. രവീന്ദ്ര റൈ അധ്യക്ഷത വഹിച്ചു. പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്കൂള്‍ ബാഗ് വിതരണം ഐ.എ.ഡി ഡയറക്ടര്‍ കെ. ശശിധര ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ലീലാമണി സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ പി.ടി. ബെന്നി നന്ദിയും പറഞ്ഞു. വാര്‍ഡ് മെംബര്‍മാരായ ശാഫി പുളിക്കൂര്‍, രാജീവി, പി.ടി.എ പ്രസിഡന്‍റ് കുഞ്ഞിക്കോയ തങ്ങള്‍, രാധാകൃഷ്ണ ഉളിയത്തടുക്ക, സ്മിനി എന്നിവര്‍ സംസാരിച്ചു.
നെല്ലിക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ പ്രവേശനോത്സവം പി.ടി.എ പ്രസിഡന്‍റ് ഖാദര്‍ ബങ്കര ഉദ്ഘാടനം ചെയ്യ്തു. ഹെഡ്മാസ്റ്റര്‍ ഇ. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ അശ്വിനി നായക്, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി.വി. പ്രസീദ, വൊക്കേഷനല്‍ വിഭാഗം പ്രിന്‍സിപ്പല്‍ പി.എസ്. ബിന്‍സി, പി.ടി.എ വൈസ് പ്രസിഡന്‍റ് കെ. പുരുഷോത്തമഭട്ട്, രാജന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. എം. സുരേഷ്കുമാര്‍ സ്വാഗതവും കെ. നാരായണ ഷെട്ടി നന്ദിയും പറഞ്ഞു.
അജാനൂര്‍: ഗവ. ഫിഷറീസ് യു.പി സ്കൂളില്‍ പ്രവേശനോത്സവം എ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സജീവന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐയുടെ വക പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യു.എ.ഇ അജാനൂര്‍ കടപ്പുറം മുസ്ലിം ജമാഅത്ത് റഹ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബാഗ് വിതരണം ചെയ്തു. ഘോഷയാത്ര, മധുര പലഹാര വിതരണം എന്നിവ നടന്നു.
പി.പി. കുഞ്ഞബ്ദുല്ല, രജനി രാജന്‍, രവി എന്നിവര്‍ സംസാരിച്ചു. പത്മാവതി സ്വാഗതവും നികേഷ് മാടായി നന്ദിയും പറഞ്ഞു.
അജാനൂര്‍: അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.
ആഘോഷ പരിപാടികള്‍ വാര്‍ഡ് മെംബര്‍ മുഹമ്മദ് കുഞ്ഞിമായിന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് വി.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു. വി. കൃഷ്ണന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ഉഷാകുമാരി, കെ. രവീന്ദ്രന്‍, സി.എച്ച്. സുലൈമാന്‍, നാജിന, ആദര്‍ശ്, ശശി, ശിവപ്രിയാവര്‍മ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കുഞ്ഞാമിന ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. ഉണ്ണിച്ചേക്കു നന്ദിയും പറഞ്ഞു. സംഗീത ആന്‍ഡ് പാര്‍ട്ടി സ്വാഗത ഗാനം ആലപിച്ചു. ഇഖ്ബാല്‍ നഗര്‍ മുതല്‍ ആരംഭിച്ച ഘോഷയാത്ര ഇഖ്ബാല്‍ ജങ്ഷനില്‍ സമാപിച്ചു. വി.എം. ഫൈസല്‍, ബാലചന്ദ്രന്‍, ശിവദാസന്‍, കെ. അബ്ദുല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി. മധുര പലഹാരങ്ങളും വിതരണം ചെയ്തു.
കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ പ്രവേശനോത്സവം ഹോസ്ദുര്‍ഗ് യു.ബി.എ ചര്‍ച്ച് എ.എല്‍.പി സ്കൂളില്‍ നടന്നു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ജാനകിക്കുട്ടി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ടി.വി. ലൈലജ (കൗണ്‍സിലര്‍), എന്‍. അജയ്കുമാര്‍ (ബി.പി.ഒ), ഫാ. സജിത്ത് ദാസ് കോറോത്ത്, ആല്‍ഫ്രഡ് ജോസി, ഫാ. വിന്‍സന്‍റ് അമ്മണ, പി.ടി.എ പ്രസിഡന്‍റ് സുകുമാരന്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. എ.ഇ.ഒ ടി.എം. സദാനന്ദന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി.വി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. നവീകരിച്ച ക്ളാസ്മുറി സി.എസ്.ഐ ചര്‍ച്ച് പ്രതിനിധി ഫാ. വിന്‍സന്‍റ് അമ്മണ ഉദ്ഘാടനം ചെയ്തു. അഡ്മിഷന്‍ തേടിയത്തെിയ വിദ്യാര്‍ഥികളെ പൂര്‍വ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.
നീലേശ്വരം: നീലേശ്വരം നഗരസഭാ സ്കൂള്‍ പ്രവേശനോത്സവം കോട്ടുപ്പുറം സി.എച്ച്. മുഹമ്മദ് കോയ സ്മാരക വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. കോട്ടപ്പുറം പുഴയോരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര നഗരസഭാ ചെയര്‍പേഴ്സന്‍ വി. ഗൗരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സന്‍ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം കൈവരിച്ച സ്കൂളിന് വി. ഗൗരി ട്രോഫി നല്‍കി അനുമോദിച്ചു.
എസ്.എന്‍.എ.യു.പി സ്കൂള്‍ പടന്നക്കാട്, ജി.എല്‍.പി സ്കൂള്‍ പടന്നക്കാട്, ജി.എല്‍.പി സ്കൂള്‍ നീലേശ്വരം, പരുത്തിക്കാമുറി ജി.എല്‍.പി സ്കൂള്‍ കൊയാമ്പുറം, പേരോല്‍ ജി.എല്‍.പി സ്കൂള്‍, രാജാസ് എല്‍.പി സ്കൂള്‍ അച്ചാംതുരുത്തി, ജി.പി.യു.പി ഹൈസ്കൂള്‍ മരക്കാപ്പ് കടപ്പുറം എന്നിവിടങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു.
കിനാനൂര്‍ കരിന്തളം പഞ്ചായത്തിന്‍െറ പ്രവേശനോത്സവം കമ്പളപള്ളി എസ്.കെ.ജി.എം. യു.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയും നടന്നു.

തേജ്പാലിന്‍െറ ഇടക്കാല ജാമ്യം ജൂണ്‍ 27 വരെ നീട്ടി

Posted: 02 Jun 2014 11:44 PM PDT

Image: 

ന്യൂഡല്‍ഹി: തെഹല്‍ക്ക മുന്‍പത്രാധിപന്‍ തരുണ്‍ തേജ്പാലിന്‍െറ ഇടക്കാല ജാമ്യം സൂപ്രീംകോടതി ജൂണ്‍ 27 വരെ നീട്ടി. അമ്മയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ മെയ് 19ന് കോടതി തേജ്പാലിന് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍ ജാമ്യത്തിനായുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകുന്നത് വൈകിയത് കാരണം കൃത്യസമയത്ത് തേജ്പാലിന് സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നില്ല.  ജാമ്യം നല്‍കുന്നതില്‍ ഗോവ പൊലീസിന്‍െറ ഭാഗത്തുണ്ടായ വീഴ്ചയെ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് തേജ്പാലിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.  ലൈംഗികാരോപണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് 2013 നവംബര്‍ 30നാണ് തേജ്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അക്ഷര ജാലകം തുറന്ന് അറിവിന്‍െറ മുറ്റത്തേക്കിറങ്ങി കുരുന്നുകള്‍...

Posted: 02 Jun 2014 11:20 PM PDT

കണ്ണൂര്‍: വീടിന്‍െറ സ്നേഹാന്തരീക്ഷത്തില്‍ നിന്ന് വിദ്യാലയത്തിന്‍െറ അക്ഷരമുറ്റത്തേക്ക് നൂറുകണക്കിന് കുരുന്നുകളത്തെി. അപരിചിതത്വം തീര്‍ത്ത ആശങ്കകള്‍ക്കും അമ്പരപ്പിനും ഇടയില്‍ അമ്മമാരുടെ ചേലത്തുമ്പിലും വിരല്‍തുമ്പിലും പിടിച്ചുവലിച്ചാണ് അവര്‍ അക്ഷരമുറ്റത്തെ പടവുകള്‍ കയറിയത്തെിയത്. വിങ്ങിപ്പൊട്ടിയും തേങ്ങിക്കരഞ്ഞും കുരുന്നുകള്‍ ക്ളാസ് മുറികളില്‍ പുതുദിനത്തില്‍ പുതിയ കാഴ്ചകള്‍ സൃഷ്ടിച്ചു. പുത്തന്‍ വസ്ത്രം ധരിച്ച് പുസ്തകങ്ങളുമായി അറിവിന്‍െറ ലോകത്തേക്ക് കടന്നത്തെിയ പുതുതലമുറയെ കൈപിടിച്ച് നടത്തിക്കുന്നതിന്‍െറ ഭാഗമായി വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്‍െറ നേതൃത്വത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു. നവാഗതരെ വരവേല്‍ക്കാന്‍ ഇതിന്‍െറ ഭാഗമായി വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളാണ് വിദ്യാലയങ്ങളില്‍ നടന്നത്. മധുരപലഹാര വിതരണവും പായസ വിതരണവും നടന്നു. നവാഗതര്‍ക്ക് ഉപഹാര വിതരണത്തിനും പി.ടി.എകള്‍ ഏറെ ശ്രദ്ധപുലര്‍ത്തി. പ്രവേശനോത്സവ റാലികളും ഉണ്ടായി.
രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുമായാണ് മിക്ക വിദ്യാലയങ്ങളും കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയത്. ഇതിന്‍െറ ഭാഗമായി സ്കൂള്‍ ചുവരുകളില്‍ വര്‍ണ ചിത്രങ്ങള്‍ വരച്ചിട്ടു. കഥകളിലും പാട്ടുകളിലും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ കഥാപാത്രങ്ങളാണ് ചുവര്‍ ചിത്രങ്ങളില്‍ ഇടംപിടിച്ചത്. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും ക്ളാസ്മുറികളില്‍ വരച്ചിട്ടിരുന്നു. ചിത്രശലഭം, പൂക്കള്‍, ആന, കുരങ്ങന്‍, പട്ടിക്കുട്ടികള്‍, പൂച്ച, അണ്ണാന്‍, കുതിര, മത്സ്യം തുടങ്ങിയവയുടെ ചിത്രങ്ങളാണ് വിദ്യാലയ ചുവരുകളിലും ക്ളാസ്മുറികളിലും ഇടംപിടിച്ചത്.
730ഓളം എല്‍.പി സ്കൂളുകളിലായി കാല്‍ലക്ഷം കുട്ടികള്‍ ഇന്നലെ വിദ്യാലയങ്ങളില്‍ അക്ഷര മധുരം നുണയാന്‍ എത്തിയെന്നാണ് അധികൃതരുടെ പ്രാഥമിക കണക്ക്. കഴിഞ്ഞ വര്‍ഷം 22,796 കുട്ടികളാണ് ഒന്നാം ക്ളാസില്‍ ചേര്‍ന്നത്. പ്രവേശനോത്സവത്തിന്‍െറ ജില്ലാതല ഉദ്ഘാടനം ആലക്കോടിനടുത്ത തടിക്കടവ് ഗവ. ഹൈസ്കൂളില്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാതല പ്രവേശനോത്സവം സിറ്റി ദീനുല്‍ ഇസ്ലാം സഭ സ്കൂളിലും തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം കൊടുവള്ളി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നടന്നു.
പഴയങ്ങാടി: ഏഴോം പഞ്ചായത്ത്തല പ്രവേശനോത്സവം നരിക്കോട് ഗവ. ന്യൂ യു.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.പി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. ഗിരിജാദേവി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെംബര്‍ പി.വി.കുഞ്ഞിരാമന്‍, ബി.ആര്‍.സി ട്രെയിനര്‍ പി.വി.ബീന എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ.വി.സന്തോഷ് കുമാര്‍ നന്ദി പറഞ്ഞു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പ്രവേശനോത്സവം തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്കൂളില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്സന്‍ റംല പക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി.പി. ഉഷ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി. ഉമ്മര്‍ പഠനകിറ്റ് വിതരണം നടത്തി. നഗരസഭ സെക്രട്ടറി ടി.ടി. മാധവന്‍ പാഠപുസ്തക വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് മലിക്കന്‍ മുസ്തഫ, കൗണ്‍സിലര്‍ കെ. അഫ്സത്ത്, ബി.ആര്‍.സികോഓഡിനേറ്റര്‍ ഗീത, സി.ആര്‍.സി കോഓഡിനേറ്റര്‍ മീര, വി.വി.വിജയന്‍, പി.എസ്.രാജു എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് മോളി എം.സെബാസ്റ്റ്യന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു. പഴയങ്ങാടി ഗവ.മാപ്പിള യു.പി സ്കുളില്‍ പ്രവേശനോത്സവം മാടായി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ഹനീഫ് ഉദ്ഘാടനം ചെയതു. പി.ടി.എ വൈസ് പ്രസിഡന്‍റ് സി.കെ.റാഹിയത്ത് അധ്യക്ഷത വഹിച്ചു. വി.വിജയന്‍ മാസ്റ്റര്‍, കെ.വി. ശ്രീകല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ. ഭവാനി സ്വാഗതവും ടി.പി.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പഴയങ്ങാടി ടൗണില്‍ വിദ്യാര്‍ഥികളുടെ ഘോഷ യാത്ര നടന്നു.
പഴയങ്ങാടി: മാടായിപ്പള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള അഫ്ദലുല്‍ ഉലമ അറബിക് കോളജില്‍ എസ്.എസ്.എല്‍.സി, പ്ളസ് ടു യോഗ്യതയുള്ളവര്‍ക്ക് യഥാക്രമം അഫ്ദലുല്‍ ഉലമ പ്രിലിമിനറി ദ്വിവത്സര കോഴ്സ്, അഫ്ദലുല്‍ ഉലമ ബി.എ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ കിഴിലുള്ളതാണ് കോഴ്സുകള്‍. വിവിരങ്ങള്‍ക്ക്: 04972871240, 9747741535.
ചെറുപുഴ: പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം പെരിങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. തമ്പാന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ. സുരേന്ദ്രന്‍, പി.ടി.എ പ്രസിഡന്‍റ് കെ.പി. മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം കാക്കേഞ്ചാല്‍ സെന്‍റ് മേരീസ് ഹൈസ്കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റോഷി ജോസ് ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം:വയക്കര ഗവ. യു.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍. ബിജുമോന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സുനിത ജോജോ അധ്യക്ഷത വഹിച്ചു. കെ.വി. രമാവതി ടീച്ചര്‍, പി. അയൂബ്, കെ. രത്നാകരന്‍, കെ.കെ. കൃഷ്ണന്‍, പി.ടി.എ പ്രസിഡന്‍റ് സി. മനോഹരന്‍, മദര്‍ പി.ടി.എ പ്രസിഡന്‍റ് കെ. സരസ്വതി, ഇ.പി. ജയപ്രകാശ്, എം.വി. നാരായണന്‍, ഹെഡ്മാസ്റ്റര്‍ പി.വി. വിജയന്‍, കെ. വത്സല എന്നിവര്‍ സംസാരിച്ചു. പഠനോപകരണ കിറ്റ് വിതരണം, പുസ്തക പ്രകാശനം, മധുരപലഹാര വിതരണം, ഘോഷയാത്ര എന്നിവയും നടന്നു. ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏരുവേശ്ശി പഞ്ചായത്ത്തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്‍റ് മാര്‍ഗരറ്റ് മാത്യു ഉദ്ഘാടനം ചെയ്തു.
ഡോ. ജോസ് കരിനാട്ട് അക്ഷരദീപം തെളിച്ചു. മാത്യുക്കുട്ടി അലക്സ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ജെ. മത്തായി, വിപിന്‍ വെമ്മേനിക്കട്ടയില്‍, പി.കെ. സുമാദേവി, അഗസ്റ്റിന്‍ മുക്കുഴി, സി.ആര്‍.സി കോ ഓഡിനേറ്റര്‍ കെ.പി. രഞ്ജിനി, ഇഗ്നേഷ്യസ്, റെജി, എ.എല്‍. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
കോട്ടൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ചാത്തനാട്ട്, ഫാ. പോള്‍ മുണ്ടുമൂഴിക്കര, പി. കുഞ്ഞിക്കണ്ണന്‍, എം.ഒ. മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ശ്രീകണ്ഠപുരം ചിന്മയ വിദ്യാലയത്തിലും പ്രവേശനോത്സവം നടന്നു.
തളിപ്പറമ്പ് പനക്കാട് ഗവ. എല്‍.പി സ്കൂളില്‍ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. വനജ ഉദ്ഘാടനം ചെയ്തു. പഠനോപകരണ കിറ്റ് വി.സി. അരവിന്ദാക്ഷന്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.വി. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. എം. അബ്ദുല്‍സലാം സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം. ബാലകൃഷ്ണന്‍ സ്വാഗതവും വി. ഓമന നന്ദിയും പറഞ്ഞു.

പുതുതായി നിര്‍മിച്ച മാലിപ്പുറം ഉപരിതല ജലസംഭരണിക്ക് ചോര്‍ച്ച

Posted: 02 Jun 2014 11:17 PM PDT

വൈപ്പിന്‍: ദ്വീപിലെ കുടിവെള്ള ശൃംഖല വിപുലീകരണ പദ്ധതിയുടെ ഭാഗമായി ജിഡയുടെ സഹായത്തോടെ മാലിപ്പുറം ആശുപത്രിക്കു പുറകില്‍ പുതുതായി നിര്‍മിച്ച കൂറ്റന്‍ ഉപരിതല ജലസംഭരണിക്ക് ചോര്‍ച്ച കണ്ടത്തെി. ജിഡ കുടിവെള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച 13.8 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് കമീഷന്‍ ചെയ്യുന്നതിനു മുമ്പായി പരീക്ഷണാര്‍ഥം വെള്ളം പമ്പ് ചെയ്ത് നിറച്ചപ്പോള്‍ ടാങ്കിന്‍െറ മുകള്‍ ഭാഗത്താണ് ചോര്‍ച്ച കണ്ടത്തെിയത്. വെള്ളം നാലുപാടും ചോരുന്നുണ്ട്. ഇതോടെ നിര്‍മാണത്തിലെ അപാകതയും അഴിമതി നടന്നതായും ആരോപണമുയര്‍ന്നു.
ടാങ്ക് നിര്‍മിക്കുമ്പോള്‍ ഒറ്റയടിക്ക് കോണ്‍ക്രീറ്റ് ചെയ്യാന്‍പറ്റാത്ത സാഹചര്യമായതിനാല്‍ പല ഘട്ടങ്ങളായി യോജിപ്പിച്ചാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഇതിനു ജോയന്‍റുകളില്‍ വാട്ടര്‍ പ്രൂഫിങ്ങിനായി റബര്‍ ബീഡിങ് ഉപയോഗിക്കാറുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
എന്നാല്‍, ഇതൊന്നും ചെയ്യാതെ ടാങ്ക് കോണ്‍ക്രീറ്റിങ് നടത്തിയതായിരിക്കാം ചോര്‍ച്ചക്ക് ഇടവരുത്തിയതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ജോയന്‍റുകളില്‍ ചിലതിലാണ് ഇപ്പോള്‍ ചോര്‍ച്ച കണ്ടത്തെിയത്. സംഭവം വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥന്മാര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
ചോര്‍ച്ച പരിഹരിക്കാനുളള ചെപ്പടിവിദ്യകള്‍ തേടുകയാണിപ്പോഴെന്നാണ് അറിവ്. പദ്ധതിയുടെ ഭാഗമായി മുരുക്കുംപാടത്തും ഞാറക്കലും എടവനക്കാടും ഇതേ പോലെ ഉപരിതല സംഭരണി നിര്‍മിച്ചു വരുന്നുണ്ട്. എടവനക്കാട് ഒഴികെ എല്ലാ ടാങ്കുകളുടേയും നിര്‍മാണ ചുമതല ഒരേ കരാറുകാരനു തന്നെയാണ്.
കുടിനീര്‍ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ തല്‍ക്കാലം വെള്ളമത്തെിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ടാങ്കിനു ചോര്‍ച്ച കണ്ടത്തെിയിരിക്കുന്നത്.

സ്കൂളുകള്‍ നവീകരിക്കാന്‍ പദ്ധതി -മന്ത്രി

Posted: 02 Jun 2014 11:05 PM PDT

ഹരിപ്പാട്: സ്കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന് ആവുന്നത് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഹരിപ്പാട് ഉപജില്ലാ സ്കൂള്‍ പ്രവേശനോത്സവത്തിന്‍െറ ഉദ്ഘാടനം നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.എസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ കെട്ടിടങ്ങളുടെ ശോച്യാവസ്ഥകള്‍ പരിഹരിക്കും. എസ്.എസ്.എയുടെ സഹായത്തോടെ നവീകരിച്ച സ്കൂള്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് മിനി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുവര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്ത ആര്‍ട്ടിസ്റ്റ് ശിവനെ കയര്‍ഫെഡ് ചെയര്‍മാന്‍ കെ.എം. രാജു ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, ശ്രീദേവി രാജന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാമ്മ, ഹെഡ്മിസ്ട്രസ് കെ.എം. രഞ്ജന, എ.ഇ.ഒ ചന്ദ്രമതി എന്നിവര്‍ സംസാരിച്ചു.
ഹരിപ്പാട് ഗവ.മലയാളം യു.പി സ്കൂള്‍ പ്രവേശനോത്സവവും സ്കൂള്‍ വാനിന്‍െറ ഉദ്ഘാടനവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് വിജയമ്മ, പി.ടി.എ പ്രസിഡന്‍റ് ഫാ. ഐസന്‍ ജോഷ്വാ, ഇന്ദിരാമ്മ എം. സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
ഹരിപ്പാട് ജി.ബി.എച്ച്.എസ്.എസ് പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി രാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ബി. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സതീഷ് അറ്റുപുറം, ഹെഡ്മിസ്ട്രസ് ഉഷ എ. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
ഹരിപ്പാട് ഗവ.ഗേള്‍സ് എച്ച്.എസ്.എസിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി രാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സതീഷ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ബി. കൃഷ്ണ കുമാര്‍ കുട്ടികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷന്‍ പിള്ള, എം.കെ. രവി പ്രസാദ്, കെ. പൊന്നമ്മ, ജയ വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുമാരപുരം: ഹുദാ ട്രസ്റ്റ് പബ്ളിക് സ്കൂള്‍ പ്രവേശനോത്സവം കുമാരപുരം പഞ്ചായത്ത് അംഗം രങ്കമ്മാള്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എം. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ജലാലുദ്ദീന്‍, പ്രിന്‍സിപ്പല്‍ ജയരാമന്‍, എസ്.എ. ജവാദ്, ഫാത്തിമ, ശ്രീകല, ഫര്‍ഹാന എന്നിവര്‍ സംസാരിച്ചു.
ചാരുംമൂട്: താമരക്കുളം ചത്തിയറ ഗവ.എല്‍.പി.എസില്‍ ഘോഷയാത്ര പ്രവേശനോത്സവത്തിന് മാറ്റു കൂട്ടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ജമാല്‍ അധ്യക്ഷത വഹിച്ചു. ഒന്നാംക്ളാസില്‍ പ്രവേശം നേടിയ 30 കുട്ടികളെയും വേദിയിലേക്ക് ആനയിച്ചു. ഇവര്‍ക്കുള്ള പഠനകിറ്റുകള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലത പ്രസന്നന്‍, ജി. വേണു, എസ്. അമ്പിളി എന്നിവര്‍ നല്‍കി. സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍ എന്‍. ഗോപിനാഥന്‍പിള്ള, ഹെഡ്മിസ്ട്രസ് സി.എം. വിമല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജു, എസ്.എസ്.എ ട്രെയ്നര്‍ സുധീര്‍ഖാന്‍, മാനേജ്മെന്‍റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ അജികുമാര്‍, മാതൃസംഗമം ചെയര്‍പേഴ്സണ്‍ ശാന്തി സുഭാഷ്, സ്റ്റാഫ് സെക്രട്ടറി നിഷാദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സദ്യയും നല്‍കി.
ചത്തിയറ വി.എച്ച്.എസ്.എസിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്‍റ് കെ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്‍റ് എസ്.വൈ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ.എ. രുഗ്മിണിയമ്മ, കെ.എന്‍. ഗോപാലകൃഷ്ണന്‍, ജി. വേണു, സി. അനില്‍കുമാര്‍, കെ.എന്‍. അശോക്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചുനക്കര വടക്ക് എസ്.എസ്. യു.പി.എസിലെ പ്രവേശനോത്സവം സ്കൂള്‍ മാനേജര്‍ പി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അലക്സാണ്ടര്‍ മാത്യു അധ്യക്ഷത വഹിച്ചു. ചുനക്കര വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം ചുനക്കര പഞ്ചായത്ത് പ്രസിഡന്‍റ് ബി. ബിനു നിര്‍വഹിച്ചു.
നവീകരിച്ച കെട്ടിടം ആര്‍. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തമ്പിമേട്ടുതറ അധ്യക്ഷത വഹിച്ചു.
നൂറനാട് സി.ബി.എം എച്ച്.എസ്.എസിലെ പ്രവേശനോത്സവത്തില്‍ പി.ടി.എ പ്രസിഡന്‍റ് എസ്. സജി അധ്യക്ഷത വഹിച്ചു.

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

Posted: 02 Jun 2014 11:01 PM PDT

Image: 

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു. റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ മാറ്റമില്ല. അതേസമയം സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) അര ശതമാനം കുറച്ച് 22.5 ശതമാനമാക്കി. ഇത്  ബാങ്കുകള്‍ക്ക് കൂടുതല്‍ വായ്പ നല്‍കാനും സമ്പദ്ഘടനയില്‍ പണലഭ്യത കുട്ടാനും സഹായിക്കും.  സര്‍ക്കാര്‍ കടപ്പത്രങ്ങളിലും മറ്റും ബാങ്കുകള്‍ നടത്തേണ്ട നിക്ഷേപ അനുപാതമാണ് എസ്.എല്‍.ആര്‍.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന  റിപോ നിരക്ക്  എട്ടു ശതമാനവും, വാണിജ്യ ബാങ്കുകളില്‍ നിന്ന് ആര്‍.ബി.ഐ വായ്പ വാങ്ങുമ്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്സ് റിപോ ഏഴു ശതമാനവും, കരുതല്‍ ധനാനുപാതം നാലു ശതമാനമാക്കിയും നിലനിര്‍ത്തി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലത്തെിയതിനു ശേഷമുള്ള ആദ്യ നയ അവലോകനമാണ് ഇന്ന് നടന്നത്. സാമ്പത്തികവളര്‍ച്ച  ദുര്‍ബലമായ സാഹചര്യത്തില്‍ പണപ്പെരുപ്പം കുറക്കുന്നതിനാണ് റിസര്‍വ് ബാങ്ക് മുന്‍ഗണന നല്‍കിയത്.

Monday, June 2, 2014

തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍: പുതിയ കെട്ടിട നിര്‍മാണം ഇഴയുന്നു Madhyamam News Feeds

തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍: പുതിയ കെട്ടിട നിര്‍മാണം ഇഴയുന്നു Madhyamam News Feeds

Link to

തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍: പുതിയ കെട്ടിട നിര്‍മാണം ഇഴയുന്നു

Posted: 02 Jun 2014 12:21 AM PDT

കാഞ്ഞങ്ങാട്: തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന സ്കൂള്‍ കെട്ടിടത്തില്‍ ഈ അധ്യയനവര്‍ഷവും ക്ളാസുകള്‍ നടത്താനുള്ള തീരുമാനം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പഴയ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ഈ വര്‍ഷവും ക്ളാസുകള്‍ നടത്താനാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം.
അഞ്ചുവര്‍ഷം മുമ്പ് പൊതുമരാമത്തുവകുപ്പ് എന്‍ജിനീയറിങ് വിഭാഗം ഫിറ്റ്നസ് റദ്ദാക്കിയ കെട്ടിടമാണിത്. 1979ല്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്‍െറ നിര്‍മാണത്തിലുള്ള അപാകം കാരണമാണ് ഉപയോഗശൂന്യമായത്. കോണ്‍ക്രീറ്റ് മേല്‍ക്കൂര അപകടാവസ്ഥയിലാണ്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് കമ്പികള്‍ തുരുമ്പിച്ചു.
മഴക്കാലത്ത് ചോര്‍ച്ചകാരണം ചുവരുകള്‍പോലും കുതിര്‍ന്നുനില്‍ക്കുന്ന സ്ഥിതിയാണ്. കെട്ടിടത്തിലെ താഴത്തെ 10 മുറികളും കഴിഞ്ഞവര്‍ഷം ക്ളാസ് മുറികളായും ഓഫിസായും കമ്പ്യൂട്ടര്‍ ലാബായും പ്രവര്‍ത്തിച്ചിരുന്നു.
കമ്പ്യൂട്ടര്‍ ലാബില്‍ മഴക്കാലത്ത് ചുവരുകള്‍ നനഞ്ഞ് ഷോക്കടിക്കുന്നത് പതിവായിരുന്നു.കെട്ടിട സൗകര്യമില്ലാത്ത ഇവിടെ ഹയര്‍ സെക്കന്‍ഡറി തുടങ്ങിയതോടെയാണ് പ്രശ്നം ഗുരുതരമായത്. എല്‍.പി, യു.പി ക്ളാസുകളിലെ ഒന്നിലേറെ ഡിവിഷനുകള്‍ കെട്ടിടമില്ലാത്തതിനാല്‍ ഒരുമിച്ചിരുത്തിയാണ് ക്ളാസുകള്‍ നടത്തുന്നത്.
കെട്ടിടക്ഷാമത്തിന് പരിഹാരമായി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരുകോടി രൂപ കഴിഞ്ഞവര്‍ഷം അനുവദിച്ചിട്ടുണ്ട്.എന്നാല്‍, ആറുമാസം മുമ്പ് തുടങ്ങിയ കരാര്‍ ജോലിയില്‍ തറപോലും പൂര്‍ത്തിയാക്കിയിട്ടില്ല. വെള്ളം കിട്ടാത്തതാണ് പണി നിര്‍ത്താനുള്ള കാരണമായി പറയുന്നത്.
ജില്ലാ പഞ്ചായത്ത് അനുവദിച്ച രണ്ടുമുറി കെട്ടിടത്തിന്‍െറ നിര്‍മാണം ഫണ്ട് തീര്‍ന്നുവെന്ന കാരണം പറഞ്ഞ് മുടങ്ങിക്കിടക്കുകയാണ്.
എന്നാല്‍, പണിതീരാത്ത ഈ കെട്ടിടത്തിലും കഴിഞ്ഞവര്‍ഷം ക്ളാസ് നടത്തി. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ളാസുകള്‍ തിങ്ങിഞെരുങ്ങിയാണ്നടക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയം കൂടിയാണിത്.

കണ്ണൂര്‍ ജില്ലയില്‍ 25,000 കുട്ടികള്‍ പുതുതായി സ്കൂളിലേക്ക്

Posted: 02 Jun 2014 12:19 AM PDT

കണ്ണൂര്‍: ആനയും മാനും മുയലുമെല്ലാം ചേര്‍ന്ന് ആലീസിന്‍െറ അദ്ഭുത ലോകം പോലെ ക്ളാസ് മുറികള്‍. പാട്ടു പാടാനും കൂടെ കളിക്കാനും അധ്യാപകരും കൂട്ടുകാരും. സന്തോഷത്തിന് മധുരം പകര്‍ന്ന് ലഡുവും മിഠായിയും.
മധ്യവേനല്‍ അവധി കഴിഞ്ഞ് ഇന്ന് സ്കൂള്‍ തുറക്കുമ്പോള്‍ ആദ്യമായി അക്ഷരമുറ്റത്തെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളാണ്. കുട്ടികളെ സന്തോഷത്തോടെ സ്വീകരിക്കാന്‍ എല്ലാ സ്കൂളുകളും തയാറായി. ചുവരുകളിലും ക്ളാസ് മുറികളിലും കാര്‍ട്ടൂണ്‍ ചിത്രങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും കുട്ടികളുടെ പ്രിയപ്പെട്ട കോമിക് കഥാപാത്രങ്ങളും നിറഞ്ഞിരിക്കുന്നു. പല സ്കൂളുകളും ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവന്നാണ് ചിത്രങ്ങള്‍ വരപ്പിച്ചത്. കുട്ടികളെ ഇന്ന് മിഠായി നല്‍കി സ്വീകരിക്കും. വീടുപോലെ സ്കൂളും സന്തോഷത്തിന്‍െറ ഇടമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കണ്ണൂര്‍ ഡി.ഡി.ഇ ദിനേശന്‍ മഠത്തില്‍ പറഞ്ഞു. കാല്‍ലക്ഷത്തോളം പുതിയ വിദ്യാര്‍ഥികളാണ് കണ്ണൂരില്‍ ഇത്തവണ പുതുതായി ഒന്നാം തരത്തില്‍ പ്രവേശം നേടുന്നത്. സ്കൂള്‍ പ്രവൃത്തി ആരംഭിച്ചാലും പ്രവേശം തുടരും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഈ വര്‍ഷമെത്തും. കഴിഞ്ഞ അധ്യയന വര്‍ഷം 23,000ത്തോളം കുട്ടികളാണ് ചേര്‍ന്നത്. തടിക്കടവ് യു.പി സ്കൂളിലാണ് ജില്ലാതല പ്രവേശനോത്സവം നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം നിര്‍വഹിക്കും. രാഷ്ട്രീയ മാധ്യമ ശിക്ഷക് അഭിയാനില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത തടിക്കടവ് സ്കൂള്‍ അഭിമാനത്തോടെയാണ് ചടങ്ങിന് തയാറെടുക്കുന്നത്. പി.ടിഎയും നാട്ടുകാരും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങള്‍ നടത്തി. പ്രവേശനോത്സവത്തിന്‍െറ ഭാഗമായി എല്ലാ സ്കൂളിലും വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കും. ഇന്നു മുതല്‍ ഉച്ച ഭക്ഷണവും നല്‍കും. ഒന്നാം ക്ളാസില്‍ പരിഷ്കരിച്ച പാഠപുസ്തകമാണ്. ഇവയുടെ അച്ചടി പൂര്‍ത്തിയാകാത്തതിനാല്‍ പാഠപുസ്തകം ആദ്യ ദിനത്തില്‍ കുട്ടികളുടെ കൈയിലെത്തില്ല. ഒന്നാം ക്ളാസിന് പുറമെ മൂന്ന്, അഞ്ച്, ഏഴ് ക്ളാസുകളിലെ പാഠപുസ്തകങ്ങളും പരിഷ്കരിച്ചു. ഇവയുടെ അച്ചടി പൂര്‍ത്തിയായാലുടന്‍ വിതരണം ചെയ്യും. തപാല്‍ വകുപ്പിനാണ് വിതരണ ചുമതല.

കുട്ടികളെ കൊണ്ടുവന്നത് ചൂഷണത്തിനല്ല -ഝാര്‍ഖണ്ഡ് സംഘം

Posted: 01 Jun 2014 11:53 PM PDT

Image: 

പാലക്കാട്: ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ളെന്ന് ഝാര്‍ഖണ്ഡ് സംഘാംഗം മനീഷ് കുമാര്‍ സിന്‍ഹ. കുട്ടികളെ കൊണ്ടുവന്നത് ചൂഷണത്തിനാണെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. കൃത്യമായ തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്നും മനീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. ഇതുസംബന്ധിച്ച് ‘മീഡിയാവണ്‍’ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാഠം ഒന്ന്; സ്കൂളിലേക്ക്

Posted: 01 Jun 2014 11:42 PM PDT

കൊച്ചി: കളിയും കുസൃതിയും നിറഞ്ഞ രണ്ടു മാസത്തെ അവധിക്കാലത്തിനു വിട. ഇനി പഠനത്തിരക്കിന്‍െറ സ്കൂള്‍ ലോകം. ക്ളാസ് കയറ്റം കിട്ടിയ കൂട്ടുകാര്‍ പുതിയ പുസ്തകവും ഉടുപ്പും കുടയുമായി സ്കൂളിലേക്ക് പോകുമ്പോള്‍ അക്ഷരലോകത്തേക്ക് ആദ്യ ചുവടുവെപ്പുമായി കുരുന്നുകള്‍ ഇന്ന് സ്കൂള്‍ പടികടന്നെത്തും.
പുതിയ കൂട്ടുകാരെ വരവേല്‍ക്കാന്‍ ജില്ലയിലെ സ്കൂളുകളെല്ലാം നേരത്തെതന്നെ അണിഞ്ഞൊരുങ്ങി. അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിലാണ് കുട്ടികളെ വരവേല്‍ക്കാന്‍ ചമയങ്ങളും വര്‍ണങ്ങളുമായി സ്കൂളുകള്‍ പ്രവേശനോത്സവം ഗംഭീരമാക്കാന്‍ ഒരുങ്ങുന്നത്. വളയന്‍ചിറങ്ങര എല്‍.പി സ്കൂളിലാണ് ജില്ലയുടെ പ്രവേശനോത്സവം. മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. സാജു പോള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബ്ളോക് അടിസ്ഥാനത്തിലും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവേശനോത്സവം നടക്കും. ഇതോടനുബന്ധിച്ച് സ്കൂളുകളില്‍ വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം വായിക്കും. മധുര പലഹാരങ്ങളും പായസവും വര്‍ണബലൂണുകളുമൊരുക്കിയാണ് പല സ്കൂളുകളും പുതിയ കൂട്ടുകാരെ വരവേല്‍ക്കുന്നത്.
തെരഞ്ഞെടുത്ത സ്കൂളുകളില്‍ ഒന്നാം ക്ളാസുകാരെ കാത്ത് സമ്മാനമായി പ്രവേശനോത്സവ കിറ്റുണ്ട്. നോട്ട് ബുക്, പുസ്തകം, പെന്‍സില്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കിറ്റ്. ഇതോടനുബന്ധിച്ച് പല സ്കൂളുകളിലും ഔധ്യസസ്യ തൈകളും കുട്ടികള്‍ക്ക് വിതരണം ചെയ്യും. അവധി ദിവസമായിരുന്നിട്ടും ഞായറാഴ്ചയും അധ്യാപകരും രക്ഷിതാക്കളുമടക്കമുള്ളവര്‍ സ്കൂളുകളിലെത്തി പുതു അധ്യയനവര്‍ഷത്തിന്‍െറ തുടക്കം ഐശ്വര്യമാക്കാന്‍ ഒരുക്കങ്ങളില്‍ സജീവമായി.
സ്കൂള്‍ അവധിക്കാലത്ത് നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്കൂളുകള്‍ ക്ളാസുകള്‍ ആരംഭിക്കും മുമ്പേ ഒരുങ്ങികഴിഞ്ഞു. ജില്ലയില്‍ 16,000 കുട്ടികളാണ് സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലായി ഇന്ന് ഒന്നാം ക്ളാസില്‍ പ്രവേശം നേടുന്നത്. ഒന്നാം ക്ളാസുമുതല്‍ ആവശ്യമുള്ളവര്‍ക്ക് ഈ വര്‍ഷം സംസ്കൃത പഠനവും തെരഞ്ഞെടുക്കാം. നിലവില്‍ അഞ്ചാം ക്ളാസ് മുതലായിരുന്നു സംസ്കൃത പഠനത്തിന് അവസരമെങ്കില്‍ ഇതാദ്യമായാണ് ഒന്നാം ക്ളാസില്‍ സൗകര്യമൊരുക്കുന്നത്. സംസ്കൃതാധ്യാപകരുള്ള എല്‍.പി സ്കൂളുകളിലാവും ആദ്യഘട്ടം പുതിയ സംവിധാനം ഏര്‍പ്പെടുത്തുക.
കുട്ടികളുടെ പഠന കലണ്ടറില്‍ ഈ വര്‍ഷം മുതല്‍ കലാകായിക-ആരോഗ്യ വിദ്യഭ്യാസവും നിര്‍ബന്ധമാവും. ക്ളാസ് പിരീയഡ് സമയം പരിഷ്കരിച്ചാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ളാസുകളില്‍ പുസ്തകങ്ങളില്‍ ഇക്കുറി മാറ്റമുണ്ട്.
സൗജന്യ വിതരണത്തിനുള്ള പുസ്തകങ്ങളെല്ലാം നേരത്തെ സ്കൂളിലെത്തികഴിഞ്ഞു. ചില സ്കൂളുകളില്‍ വേനലവധിക്കിടെ തന്നെ വിതരണവും കഴിഞ്ഞു.

സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനാണെന്ന് ഹൈക്കോടതി

Posted: 01 Jun 2014 11:42 PM PDT

Image: 

കൊച്ചി: കേരളത്തില്‍ ഇത്രയികം ബാറുകള്‍ എന്തിനാണെന്ന് സര്‍ക്കാറിനോട് ഹൈക്കാടതി. സംസ്ഥാനത്തിന്‍റെ മദ്യനയം സംബന്ധിച്ച കേസില്‍ വാദം തുടരുന്നതിനിടെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. മദ്യ ഉപഭോഗം കുറക്കലാണ് സര്‍ക്കാറിന്‍റെ നിലപാടെന്ന് പറയുമ്പോഴും പിന്നെ എന്തിനാണ് ബാറുകള്‍ക്ക് അനുമതി നല്‍കുന്നത്. ഇപ്പോള്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ പോലും ബാര്‍ അനുവദിക്കുന്നുണ്ടെന്നും സര്‍ക്കാറിന് വിനോദ സഞ്ചാര മേഖലകളില്‍ മാത്രം ബാറുകള്‍ അനുവദിച്ചാല്‍ പോരെയെന്നും ഹൈക്കോടതി ചോദിച്ചു. സര്‍ക്കാറിന്‍റെ മദ്യനയം ഉടന്‍ രൂപീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അവധിക്കാലത്തിന് വിട; ഇനി പുതിയ വിദ്യാലയവര്‍ഷത്തിന്‍െറ തിരക്കുകള്‍

Posted: 01 Jun 2014 11:38 PM PDT

ആലപ്പുഴ: അവധിക്കാലത്തിന്‍െറ ഉല്ലാസഭരിതമായ നാളുകള്‍ക്ക് വിട. ഇനി പുതിയ വിദ്യാലയ വര്‍ഷത്തിന്‍െറ തിരക്കുകളിലേക്ക്. ഉയര്‍ന്ന ക്ളാസുകളില്‍ പാഠപുസ്തകങ്ങളുമായി എത്തുന്ന ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കുമൊപ്പം തിങ്കളാഴ്ച ചിരിയും കരച്ചിലും ചിണുങ്ങലുമൊക്കെയായി കുരുന്നുകളും എത്തും.
മാതാപിതാക്കളുടെ കൈകളില്‍ തൂങ്ങിയെത്തുന്ന അക്ഷരലോകത്തെ പുതിയ അതിഥികളെ വരവേല്‍ക്കാന്‍ വിദ്യാലയ അങ്കണങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. സ്കൂള്‍ മാനേജ്മെന്‍റ് സമിതിയുടെയും പി.ടി.എയുടെയും അധ്യാപക-അനധ്യാപകരുടെയും നാട്ടുകാരുടെയുമെല്ലാം കൂട്ടായ്മയില്‍ ഇത്തവണ സര്‍ക്കാര്‍ സ്കൂളുകള്‍ കൂടുതല്‍ മോടിയാക്കിയിട്ടുണ്ട്. പല സ്കൂളുകളിലും പൂര്‍വവിദ്യാര്‍ഥികളുടെ സഹായവും ഉണ്ടായി. എയ്ഡഡ് സ്കൂളുകളിലും മെച്ചപ്പെട്ട പഠനാന്തരീക്ഷത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും നടന്നു. ഉത്സവഛായയിലാണ് തിങ്കളാഴ്ച എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കുക. വിവിധ നിറങ്ങളിലെ കടലാസ് പൂക്കളും തോരണങ്ങളുംകൊണ്ട് അലങ്കരിച്ച് വിദ്യാലയ മുറ്റങ്ങള്‍ മനോഹരമാക്കി. നവാതിഥികള്‍ക്ക് മിഠായികളും മധുര പലഹാരങ്ങളും മാത്രമല്ല ബലൂണുകള്‍ വരെ കമ്മിറ്റിക്കാര്‍ വാങ്ങിവെച്ചിട്ടുണ്ട്.
പ്രവേശനോത്സവത്തിന്‍െറ ജില്ലാതല ഉദ്ഘാടനം അരൂര്‍ ഗവ.ഹൈസ്കൂളിലാണ്. അരൂര്‍ പഞ്ചായത്ത് ഓഫിസ് അങ്കണത്തില്‍നിന്ന് വിളംബര ജാഥ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.യു. പ്രതിഭാഹരിയുടെ അധ്യക്ഷതയില്‍ അഡ്വ.എ.എം. ആരിഫ് എം.എല്‍.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സ്കൂള്‍ അങ്കണം തോരണങ്ങളും കുരുത്തോലകളുംകൊണ്ട് അലങ്കരിച്ചു.
നവാഗതരുടെ ക്ളാസ് മുറികളിലും ബലൂണുകളും വര്‍ണചിത്രങ്ങളുമായി. അരൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍ ഉള്‍പ്പെടെ 65 വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായി.
ഞായറാഴ്ച അവധിയായിരുന്നെങ്കിലും ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു അധികൃതര്‍. സ്കൂള്‍ തുറക്കുന്ന ദിവസംതന്നെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. അതിനാല്‍ പ്രധാന അധ്യാപകര്‍ ഞായറാഴ്ചതന്നെ അരിയും മറ്റു സാധനങ്ങളും വാങ്ങി സ്കൂളുകളില്‍ എത്തിച്ചു.
നിരവധി സംഘടനകള്‍ നവാഗതര്‍ക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യും. ഗ്രാമപഞ്ചായത്തുകള്‍ കുടകള്‍ നല്‍കും. ആലപ്പുഴ നഗരത്തില്‍ ലജ്നത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പൊലീസ് ചീഫ് കെ.കെ. ബാലചന്ദ്രനാണ് ഉദ്ഘാടകന്‍.
കണ്ടിയൂര്‍ ഗവ.യു.പി. സ്കൂളില്‍ തിങ്കളാഴ്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. കണ്ടിയൂര്‍ കോറസ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണിത്. ഹെഡ്മിസ്ട്രസ് സുമംഗലയുടെ അധ്യക്ഷതയില്‍ നഗരസഭാ കൗണ്‍സിലര്‍ അഡ്വ.പി.വി. സന്തോഷ് കുമാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted: 01 Jun 2014 11:31 PM PDT

Image: 

ന്യൂഡല്‍ഹി: കേരളത്തിന്‍െറ ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച സംസ്ഥാനത്തിന്‍െറ ആശങ്ക ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ അറിയിച്ചു. ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണെന്നും കേരളത്തിന്‍െറ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.

രാവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി, വയലാര്‍ രവി എന്നിവരെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. കെ.പി.സി.സി, മന്ത്രിസഭാ പുനഃസംഘടനകളെകുറിച്ച് ഇരുവരുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി ഉമ്മന്‍ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തും.

 

അവധിക്കാലത്തിന് വിട; വീണ്ടും പള്ളിക്കൂടത്തിലേക്ക്

Posted: 01 Jun 2014 11:17 PM PDT

കല്‍പറ്റ: മധ്യവേനല്‍ അവധി കഴിഞ്ഞ് സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാനുള്ള തിരക്കിലായിരുന്നു ഞായറാഴ്ച വൈകീട്ട് രക്ഷിതാക്കള്‍.
ഒന്നാം ക്ളാസിലെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ അണിഞ്ഞൊരുങ്ങി. കുട്ടികളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാകാന്‍ തലയെണ്ണല്‍ വരെ കാത്തിരിക്കണം. മധുരം വിതരണം ചെയ്തും ബലൂണുകള്‍ നല്‍കിയും മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നവാഗതരെ സ്വാഗതം ചെയ്യും.
ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം തിങ്കളാഴ്ച രാവിലെ 10ന് നീര്‍വാരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്. ജില്ലയിലെ 241 എല്‍.പി സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.
കഴിഞ്ഞ വര്‍ഷം 9000ത്തിലേറെ കുട്ടികളാണ് ഒന്നാം തരത്തില്‍ ചേര്‍ന്നത്. ബ്ളോക്തല പ്രവേശനോത്സവം ഗവ. എല്‍.പി സ്കൂള്‍ കൈപഞ്ചേരി, ജി.എം.യു.പി സ്കൂള്‍ അഞ്ചുകുന്ന്, ഗവ. യു.പി സ്കൂള്‍ കോട്ടനാട് എന്നിവിടങ്ങളിലാണ് നടക്കുക.
ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കാണ് ജില്ലയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ളാസില്‍ പ്രവേശം നേടിയ കുട്ടികളില്‍ 120 പേര്‍ കൊഴിഞ്ഞുപോയിരുന്നു. ഇതില്‍ 72 പേരും പട്ടികവര്‍ഗ വിദ്യാര്‍ഥികളായിരുന്നു.
വിദ്യാഭ്യാസ വകുപ്പും പട്ടികവര്‍ഗ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇടപെടുന്നുണ്ടെങ്കിലും കൊഴിഞ്ഞുപോക്ക് തുടരുന്നത് ആശങ്കയുളവാക്കുന്നു.
സുല്‍ത്താന്‍ ബത്തേരി: ബത്തേരി ഉപജില്ലയില്‍ പ്രൈമറിതലം മുതല്‍ ആരംഭിക്കുന്ന 89 സ്കൂളുകളില്‍ തിങ്കളാഴ്ച രാവിലെ 10 ന് വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടക്കും. ബ്ളോക്തല ഉദ്ഘാടനം കൈപ്പഞ്ചേരി ഗവ. എല്‍.പി സ്കൂളില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും.
ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. വിജയ അധ്യക്ഷത വഹിക്കും. പഠനകിറ്റ്, കൈപ്പുസ്തകം, യൂനിഫോം, പാഠപുസ്തകം, കുട, ബാഗ് എന്നിവയുടെ വിതരണവും നടക്കും. എസ്.എസ്.എ ബ്ളോക് റിസോഴ്സ് സെന്‍ററിന്‍െറ നേതൃത്വത്തിലാണ് പരിപാടി.

ഭരണമാറ്റത്തിന് ശേഷം ആദ്യ വായ്പാ നയം ചൊവ്വാഴ്ച്ച

Posted: 01 Jun 2014 11:11 PM PDT

Image: 

മുംബൈ: കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ വായ്പാ നയം റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. രാഷ്ട്രീയ മാറ്റം ഉണ്ടായെങ്കിലും ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പലിശ നിരക്കുകളുടെ കാര്യത്തില്‍ കര്‍ശന നിലപാട് തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ പലിശ നിരക്ക് നിലവിലെ നിലയില്‍ തുടരാന്‍ തന്നെയാവും ആര്‍.ബി.ഐ തീരുമാനിക്കുക.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന്‍െറ ഫലം കണ്ടു തുടങ്ങാന്‍ ഏറെ നാളെടുക്കും. നിലവില്‍ ആര്‍.ബി.ഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ എട്ട് ശതമാനമാണ്. പുതിയ വായ്പാ നയത്തിലും ഇത് തുടര്‍ന്നേക്കും.
റിവേഴ്സ് റിപ്പോ, സി.ആര്‍.ആര്‍ തുടങ്ങിയ അടിസ്ഥാന ബാങ്ക് നിരക്കുകളിലും മാറ്റം ഉണ്ടായേക്കില്ല. എന്നാല്‍ എസ്.എല്‍.ആര്‍ തുടങ്ങി വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയുടെ അനുപാതം കുറച്ച് വായ്പ നല്‍കാന്‍ കൂടുതല്‍ തുക ലഭ്യമാക്കാന്‍ ആര്‍.ബി.ഐ നടപടി സ്വീകരിച്ചേക്കും. അതേസമയം പലിശ നിരക്കില്‍ 0.25 ശതമാനം കുറവ് ആര്‍.ബി.ഐ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാണിജ്യ സംഘടനയായ ‘അസോചെം’

ഇന്ത്യന്‍ ഹോട്ടല്‍സിന്റെ നഷ്ടം പെരുകി

Posted: 01 Jun 2014 11:10 PM PDT

Image: 

മുംബൈ: ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സിന്‍െറ നഷ്ടം ഉയര്‍ന്നു. മര്‍ച്ച് 31ന് അവസാനിച്ച മുന്നു മാസക്കാലത്ത് കമ്പനിയുടെ നഷ്ടം 365 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ നഷ്ടം 339 കോടി രൂപയായിരുന്നു.
നഷ്ടം പ്രതീക്ഷിച്ചിതലും ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹോട്ടല്‍സിന്‍െറ ഓഹരി വില കുത്തനെ ഇടിഞ്ഞു.

Sunday, June 1, 2014

താലിബാന്‍ തടവിലായിരുന്ന യു.എസ് സൈനികനെ വിട്ടയച്ചു Madhyamam News Feeds

താലിബാന്‍ തടവിലായിരുന്ന യു.എസ് സൈനികനെ വിട്ടയച്ചു Madhyamam News Feeds

Link to

താലിബാന്‍ തടവിലായിരുന്ന യു.എസ് സൈനികനെ വിട്ടയച്ചു

Posted: 01 Jun 2014 12:35 AM PDT

Image: 
Subtitle: 
അഞ്ച് അഫ്ഗാന്‍ പൗരന്മാരെ അമേരിക്കയും വിട്ടയച്ചു

വാഷിങ്ടണ്‍: അഞ്ച് വര്‍ഷമായി  അഫ്ഗാനില്‍ തടവിലായിരുന്ന യു.എസ് സൈനികനെ താലിബാന്‍ വിട്ടയച്ചു. ഖത്തറിന്‍െറ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ബോ ബെര്‍ഗ്ദാഹി എന്ന സൈനികനെ താലിബാന്‍ വിട്ടയച്ചത്. യു.എസ്. സൈനികനെ വിട്ടതിനു പകരമായി ഗ്വാണ്ടനാമോയില്‍ തടവിലായിരുന്ന അഞ്ച് അഫ്ഗാന്‍ പൗരന്മാരെ അമേരിക്കയും വിട്ടയച്ചു.  

2009 ജൂണ്‍ 30നാണ് ബോ ബെര്‍ഗ്ദാഹി താലിബാന്‍ തടവിലാക്കിയത്. അ്ഗാനിസ്ഥാനിലുള്ള യു.എസ് സൈന്യത്തിന് കൈമാറിയ സൈനികന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.താലിബാന്‍ തടവിലായിരുന്ന  ഏക അമേരിക്കന്‍  സൈനികനാണ്  28 കാരനായ ബോ ബെര്‍ഗ്ദാഹി.

അതേസമയം ഗ്വാണ്ടനാമോ തടവറയില്‍ നിന്നും മോചിപ്പിക്കപ്പെട്ട  അഫ്ഗാന്‍ പൗരന്മാരെ ഖത്തറിലത്തെിച്ചു. മുഹമ്മദ് ഫസ്ല്‍, മുല്ല നൂറുല്ല നൂരി, മുഹമ്മദ് നബി, ഖൈറുല്ല ഖൈര്‍ഖ്വ, അബ്ദുല്‍ ഹഖ് വാസിഖ് എന്നിവരാണ് മോചിതരായത്.
അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകാലത്ത്  സര്‍ക്കാറില്‍ ഉയര്‍ന്ന തസ്തികകള്‍ കൈകാര്യം ചെയ്തിരുന്നവരാണ് ഇവര്‍. ഫസ്ല്‍ ഉപപ്രതിരോധ മന്ത്രിയും നൂരി ബാള്‍ക്ക പ്രവിശ്യയിലെ ഗവര്‍ണറുമായിരുന്നു. 2001ലാണ് ഇവരെ യു.എസ് തടവിലാക്കിയത്. മോചിപ്പിക്കപ്പെട്ടെങ്കിലും കരാര്‍ പ്രകാരം ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ഇവര്‍ക്ക് ഖത്തറില്‍ കഴിയേണ്ടിവരും.

യു.എസിനും താലിബാനും ഇടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചതിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം അല്‍താനിക്ക് ബറാക് ഒബാമ നന്ദി പറഞ്ഞു.

ഖത്തറിന് ലോകകപ്പ് അനുവദിച്ചതില്‍ അഴിമതി ആരോപണം

Posted: 31 May 2014 11:21 PM PDT

Image: 

ലണ്ടന്‍: 2022 ലെ ഫുട്ബാള്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണം വീണ്ടും പുകയുന്നു. വേദി അനുവദിച്ചതിന് ഫിഫ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന്‍റെ രഹസ്യ രേഖകള്‍ സണ്‍ഡേ ടൈംസ് പത്രം പുറത്തുവിട്ടതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.  
ഖത്തറിനു വേണ്ടി മുഹമ്മദ് ബിന്‍ ഹമ്മാം ഫിഫയിലെ ആഫ്രിക്കന്‍ ഫുട്ബാള്‍ പ്രതിനിധികള്‍ക്ക് കൈക്കൂലി നല്‍കിയതിന് തെളിവായി കത്തുകള്‍, ഇമെയിലുകള്‍, ബാങ്ക് ഇടപാട് രേഖകള്‍ എന്നിവയാണ് പുറത്തുവിട്ടിരിക്കുന്നത്. ഖത്തറിന് വേദി അനുവദിക്കാന്‍  മുഹമ്മദ് ബിന്‍ ഹമ്മാം അഞ്ച് ദശലക്ഷം ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.
അതേസമയം കൈക്കൂലി സംബന്ധിച്ച വാര്‍ത്തകള്‍ ഖത്തര്‍ നിഷേധിച്ചു. ലോകകപ്പ് വേദിക്കായുള്ള ശ്രമങ്ങളില്‍ മുഹമ്മദ് ബിന്‍ ഹമ്മാമിന് ഒൗദ്യോഗിക ചുമതലകളുണ്ടായിരുന്നില്ളെന്നും  ഖത്തര്‍ വ്യക്തമാക്കി.

പവര്‍കട്ടും വൃത്തിയില്ലായ്മയും; ഉത്തര്‍പ്രദേശില്‍ സ്ത്രീ ജീവിതം നരകതുല്യം

Posted: 31 May 2014 11:18 PM PDT

Image: 

ബദൗന്‍ (ഉത്തര്‍പ്രദേശ്): സ്ഥിരമായ പവര്‍കട്ടും ശുചിത്വമില്ലായ്മയും ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ സ്ത്രീകളുടെ ജീവിതം അതീവ ദുഷ്കരമാവുന്നതായി റിപ്പോര്‍ട്ട്.

ഒരാഴ്ച മുമ്പ് രണ്ട് സഹോദരിമാരും കൂട്ടബലാത്സംഗത്തിനിരയാക്കി കൊല ചെയ്ത സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സംഭവത്തത്തെുടര്‍ന്ന് അഖിലേഷ് യാദവ് സര്‍ക്കാറിനെതിരെ സംസ്ഥാനത്ത് രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്.

ഉത്തര്‍പ്രദേശില്‍ നിയമത്തെ നോക്കുകുത്തിയാക്കി കുറ്റകൃത്യങ്ങള്‍ വ്യാപകമാവുകയാണ്. വികസനം എത്തിനോക്കാത്ത ഗ്രാമങ്ങളില്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലുമില്ല. ദിവസങ്ങളോളമാണ് പവര്‍കട്ട്. ഇതുമൂലം വലിയ തോതിലുള്ള അരക്ഷിതാവസ്ഥയാണ് ഗ്രാമവാസികള്‍, പ്രത്യേകിച്ച് കുട്ടികളും സ്ത്രീകളും നരിടുന്നത്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  

പ്രതികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്നാണ് ഇരകളുടെ കുടുംബം ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുപിന്നാലെ ബി.എസ്.പി അധ്യക്ഷ മായാവതിയും മുന്‍ ലോക്സഭാ സ്പീകര്‍ മീരാ കുമാറും  ഇരകളുടെ വീട് സന്ദര്‍ശിക്കും. സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് യു.പി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
 

‘നമ്മുടെ കണ്ടലുകള്‍ സംരക്ഷിക്കാന്‍’

Posted: 31 May 2014 10:21 PM PDT

Image: 

ദോഹ: മരുഭൂമിയിലെ അനുഗ്രഹത്തുരുത്തുകളായി നിലനില്‍ക്കുന്ന കണ്ടല്‍ കാടുകളുടെ രക്ഷിക്കാനായി എരിയുന്ന വെയിലിനെ കൂസാതെ നൂറുക്കണക്കിന് വളണ്ടിയര്‍മാര്‍ മണ്ണിലേക്കിറങ്ങി. ഐ ലവ് ഖത്തറിന്‍െറ ആഭിമുഖ്യത്തില്‍ നാനൂറോളം വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങിയപ്പോള്‍ രാജ്യത്തെ പ്രകൃതി സംരക്ഷണ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു. വെള്ളിയാഴ്ച അല്‍ ഖോറിലെയും ദഖീറയിലേയും കണ്ടല്‍ കാടുകള്‍ വൃത്തിയാക്കാനിറങ്ങിയത്. ‘നമ്മുടെ കണ്ടലുകള്‍ സംരക്ഷിക്കുക’ എന്ന പേരില്‍ നടത്തുന്ന കാമ്പയിന്‍െറ ഭാഗമായാണ് ശുചീകരണം നടത്തിയത്.
രാജ്യത്ത് എട്ടോളം കണ്ടല്‍ വനങ്ങള്‍ 2006ലെ അമീരി ഉത്തരവ് പ്രകാരം സംരക്ഷിത പ്രദേശങ്ങളാണ്. എന്നാല്‍ കഴിഞ്ഞ കുറേകാലങ്ങളായി ഇവ അവഗണനയിലാണ്. സന്ദര്‍ശകര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളും മറ്റും കണ്ടല്‍ വനങ്ങളുടെ സ്വാഭാവികതയെയും നിലനില്‍പ്പിനെയും തന്നെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഇവയുടെ സംരക്ഷണത്തിനായി സന്നദ്ധസേവകര്‍ രംഗത്തിറിങ്ങിയത്.
ഖത്തറിലെ ഏറ്റവും പഴക്കം ചെന്ന കണ്ടല്‍ക്കാടുകളായ അല്‍ ഖോറിലും ദഖീറയിലുമാണ് കഴിഞ്ഞ ദിവസം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ദോഹയില്‍ നിന്ന് ഏകദേശം 50 കിലോമീറ്ററോളം അകലെയാണ് കണ്ടല്‍ക്കാടുകള്‍. ദോഹയിലെ പ്രമുഖ കമ്യൂണിറ്റി ഫോറമായ ഐ ലൗ ഖത്തറാണ് ശുദ്ധീകരണത്തിന് മുന്‍കൈയെടുത്തത്. വെള്ളിയാഴ്ച രാവിലെ നടന്ന ശുചീകരണത്തില്‍ പകല്‍ സമയത്തെ കടുത്ത ചൂടിനെ അവഗണിച്ച് കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരത്തെി. പഴയ ഖത്തര്‍ യൂനിവേഴ്സിറ്റിക്കടുത്ത പെട്രോള്‍ സ്റ്റേഷനടുത്ത് ഒരുമിച്ച് അവിടെനിന്നാണ് ശുചീകരണത്തിനായി വളണ്ടിയര്‍മാര്‍ നീങ്ങിയത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിപാടി 10 മണിക്ക് മുമ്പേ അവസാനിച്ചു. വാഹനങ്ങളുടെ ടയറുകള്‍ അടക്കം ടണ്‍ കണക്കിന് മാലിന്യമാണ് കണ്ടലുകള്‍ക്കിടയില്‍ നിന്ന് നീക്കിയത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഗ്ളൗസുകളും ടീ ഷര്‍ട്ടും ലഘുഭക്ഷണവും മാലിന്യം ശേഖരിക്കാനുള്ള വലിയ കവറും സംഘാടകര്‍  നല്‍കി.
ശുചീകണ പ്രവൃത്തികളില്‍ സ്വദേശികള്‍ക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും പങ്കാളികളായി. ശ്രീലങ്ക, അമേരിക്ക, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട്, കാമറൂണ്‍, ഇന്ത്യ, ഫിലിപൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണത്തെിയതെന്ന് സംഘാടകനായ ഖലീഫ ഹാറൂണ്‍ സാലിഹ് അല്‍ ഹാറുണ്‍ പറഞ്ഞു. 200 വളണ്ടിയര്‍മാരായിരുന്നു കണക്കാക്കിയതെങ്കിലും അഞ്ഞൂറിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.
നേരത്തെ കണ്ടല്‍ കാടുകള്‍ സന്ദര്‍ശിച്ച വ്യക്തി തയാറാക്കിയ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തതാണ് ശുചീകരണത്തിന് വഴിതെളിച്ചത്. പീറ്റര്‍ എന്നയാളാണ്നേരിട്ടുകണ്ട കാഴ്ചകള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍നെറ്റ് വര്‍കുകളില്‍ പോസ്റ്റ് ചെയ്തത്. തീര്‍ത്തും വൃത്തിഹീനമായ അവസ്ഥയിലാണ് കണ്ടല്‍ക്കാടുകള്‍ സ്ഥിതിചെയ്യുന്നതെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമായിരുന്നു. ഇതത്തേുടര്‍ന്നാണ് ഖത്തറിന്‍െറ പ്രകൃതിസമ്പത്ത് നശിക്കാതെ കാത്തുസൂക്ഷിക്കണമെന്ന അഭിപ്രായം വിവിധ കോണുകളില്‍നിന്നുയര്‍ന്നത്.  
ഖത്തറിലെ കാലാവസ്ഥ വ്യതിയാനം ഗണ്യമായി കുറക്കുന്നതില്‍ കണ്ടല്‍ക്കാടുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഉഷ്ണമേഖല കാടുകള്‍ ആഗിരണം ചെയ്യുന്ന കാര്‍ബണിനേക്കാള്‍ അമ്പതിരട്ടി കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള ശേഷി ഇത്തരം കണ്ടല്‍ക്കാടുകള്‍ക്കുണ്ട്. വ്യത്യസ്തയിനം മത്സ്യസങ്ങളടക്കമുള്ള ജലജീവികള്‍ക്ക് സുരക്ഷിതതമായി പ്രജനനം നടത്താനും ഈ പ്രദേശങ്ങളാണ് അഭയം.

‘സഹ്യശ്രീ’ സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം നാളെ

Posted: 31 May 2014 10:06 PM PDT

കല്‍പറ്റ: മലയോര വികസന ഏജന്‍സി (ഹാഡ)യുടെ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് നഗരസഭാ ടൗണ്‍ ഹാളില്‍ മന്ത്രി കെ.സി. ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് ഏജന്‍സി വൈ. ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ കെ.പി. വേണുഗോപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ എം.ഐ. ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. 'സഹ്യശ്രീ' എന്ന പേരിലാണ് ഏജന്‍സി സ്വയം തൊഴില്‍ പദ്ധതി നടത്തുന്നത്.
മലയോര പ്രദേശങ്ങളിലെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ സ്ഥാപനമാണ് മലയോര വികസന ഏജന്‍സി. 25 ശതമാനമെങ്കിലും 600 മീ. പ്രദേശമുള്‍ക്കൊള്ളുന്ന പഞ്ചായത്തുകളും നഗരസഭകളും മലയോര വികസന ഏജന്‍സിയുടെ ഭാഗമാണ്്. കല്‍പറ്റ നഗരസഭയും ഇതില്‍ ഉള്‍പ്പെടും.
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയും അനുബന്ധ മേഖലകളും ഭക്ഷ്യസംസ്കരണം, മൂല്യവര്‍ധിത ഉല്‍പന്നനിര്‍മാണം, ആയുര്‍വേദമരുന്ന് നിര്‍മാണം എന്നിവയുമാണ് 'സഹ്യശ്രീ' പദ്ധതിക്ക് കീഴില്‍ വരുന്നത്. അഞ്ചുകോടി രൂപയാണ് 2013-14 വര്‍ഷം പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
ഗ്രാമപ്രദേശങ്ങളില്‍ നിലവിലുളള സ്വയം സഹായ സംഘങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനാണ് വായ്പ നല്‍കുക. ബാങ്ക് വായ്പക്ക് ആനുപാതിക സബ്സിഡിയായാണ് ധസസഹായം ലഭിക്കുക. ഒരു സംരംഭക ഗ്രൂപ്പിന് പരമാവധി രണ്ടു ലക്ഷം രൂപ ലഭിക്കും.ഗ്രൂപ്പിലെ വ്യക്തികളുടെ എണ്ണത്തിന് ആനുപാതികമായാണ് തുക അനുവദിക്കുക. ഒരു വ്യക്തിക്ക് പരമാവധി 10,000 രൂപ ലഭിക്കും. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് സബ്സിഡിക്ക് അര്‍ഹതയുണ്ടാകുക. സ്ത്രീകളും പുരുഷന്മാരും അംഗങ്ങളായ സംരംഭക ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. ബാങ്കുകള്‍ വായ്പ അനുവദിച്ച 14 ഗ്രൂപ്പുകള്‍ക്കുളള ധനസഹായമാണ് ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്യുക.

കാട്ടുവയല്‍ പദ്ധതി അട്ടിമറിച്ചു

Posted: 31 May 2014 10:00 PM PDT

കോഴിക്കോട്: നടക്കാവ് അശോകപുരം കൊട്ടാരം റോഡിലെ കാട്ടുവയല്‍ അംബേദ്കര്‍ കോളനിയുടെ വികസനത്തിനുള്ള ഒരു കോടി പദ്ധതി അട്ടിമറിച്ചു. കോളനിക്ക് തൊട്ടടുത്ത ഒരേക്കര്‍ കളിസ്ഥലം കോര്‍പറേഷന്‍ വില്‍ക്കുകയും ചെയ്തു.
സ്വയം പര്യാപ്ത പട്ടികജാതി കോളനികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച പദ്ധതി പലയിടത്തും പൂര്‍ത്തിയാക്കിയപ്പോള്‍ കാട്ടുവയലില്‍ തുടങ്ങിയിട്ടില്ല. ഇനി തുടങ്ങുമെന്ന ഉറപ്പുമില്ല. പട്ടികജാതി കോളനി വികസന പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രധാന ചുമതല സര്‍ക്കാര്‍ സ്ഥലം എം.എല്‍.എമാര്‍ക്കാണ് നല്‍കിയത്. സ്ഥലം എം.എല്‍.എയായ എ. പ്രദീപ്കുമാര്‍ ഒരുതവണ കോളനിയിലെത്തി സര്‍ക്കാര്‍ തുക അനുവദിച്ച വിവരം അറിയിച്ചെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് കോളനിവാസികളുടെ ആരോപണം.
'കില' നടത്തിയ പട്ടികജാതി സര്‍വേയില്‍നിന്ന് 50ലധികം പട്ടികജാതി കുടുംബങ്ങളുള്ള കോളനികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇതനുസരിച്ച് ഒന്നാംഘട്ട പട്ടികയില്‍ കോഴിക്കോട് കോര്‍പറേഷനില്‍ കല്ലുത്താന്‍ കടവ്, കാട്ടുവയല്‍ അംബേദ്കര്‍ കോളനി, ശാന്തിനഗര്‍ കോളനി തുടങ്ങിയവയാണ് തെരഞ്ഞെടുത്തത്.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി കോളനികളില്‍ ഒരുകോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. എന്നാല്‍, കാട്ടുവയലില്‍ ഇപ്പോഴും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
ഉന്നതരുടെ ഫ്ളാറ്റുകള്‍ക്ക് നടുവിലുള്ള മാലിന്യകേന്ദ്രമായ ഈ കോളനി മാറ്റിസ്ഥാപിക്കണമെന്ന് ചിലര്‍ക്ക് ആഗ്രഹമുണ്ട്. ഇവരാണ് പദ്ധതി നടപ്പാക്കാന്‍ തടസ്സം നില്‍ക്കുന്നത്. ഇവിടെനിന്ന് കാട്ടുവയല്‍ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നവരാണ് പദ്ധതി അട്ടിമറിച്ചതെന്ന് ഗ്രൗണ്ട് സംരക്ഷണ സമിതി സെക്രട്ടറി കെ.വി. അരവിന്ദാക്ഷന്‍ ആരോപിക്കുന്നു. പദ്ധതി തടഞ്ഞതിനൊപ്പം കോളനിക്ക് പുറത്തുണ്ടായിരുന്ന കുട്ടികളുടെ കളിസ്ഥലമായ ഒരു ഏക്കര്‍ ഭൂമി മേയര്‍ പ്രഫ. എ.കെ പ്രേമജത്തിന്‍െറ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് ക്വാര്‍ട്ടേഴ്സിന് കൈമാറി. സ്ഥലം കോര്‍പറേഷന് കൈമാറിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞാണ് കോളനിവാസികള്‍ അറിയുന്നത്.
കോളനിക്ക് മുന്നിലുണ്ടായിരുന്ന കളിസ്ഥലം നിവാസികള്‍ക്ക് സ്വതന്ത്രമായി ഒത്തുചേരാനുള്ള ഏകയിടമാണ്. ഇതാണ് കോര്‍പറേഷന്‍ വിറ്റത്.
പണ്ട് ഇവിടം വയലായിരുന്നു. അന്ന് ആര്‍ക്കും വേണ്ടാത്ത പുറമ്പോക്ക് ഭൂമി. വാസയോഗ്യമല്ലാത്ത ഈ സ്ഥലത്ത് അന്ന് കോര്‍പറേഷനിലെ മാലിന്യം എടുക്കുന്ന പട്ടികജാതിക്കാരായ തൊഴിലാളികളെ പാര്‍പ്പിക്കുകയായിരുന്നു. 1960കളില്‍ ഇവരില്‍ 56 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്‍റ് ഭൂമിയുടെ പട്ടയവും നല്‍കി. അടുത്തകാലത്താണ് നഗരത്തിലെ പ്രധാന ഫ്ളാറ്റുകളെല്ലാം ഇതിനു ചുറ്റും ഉയര്‍ന്നത്.

അബൂദബിയില്‍ വാഹനങ്ങളുടെ പിഴ രണ്ടുഘട്ടമായി അടക്കാന്‍ അവസരം

Posted: 31 May 2014 09:36 PM PDT

Image: 

അബൂദബി: തലസ്ഥാന എമിറേറ്റില്‍ ഗതാഗത നിയമ ലംഘനത്തിനും പാര്‍ക്കിങ് ലംഘനത്തിനും ലഭിച്ച പിഴകള്‍ രണ്ട് ഘട്ടമായി അടക്കുന്നതിന് അബൂദബി ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റും ഗതാഗത വകുപ്പും ചേര്‍ന്ന് സൗകര്യമൊരുക്കുന്നു. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെയാണ് അബൂദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളില്‍ ഗതാഗത നിയമ ലംഘന പിഴകള്‍ അടക്കാന്‍ അവസരം ലഭിക്കുക. പിഴയുടെ പകുതി ഈ കാലയളവിനുള്ളില്‍ ബാക്കി ഒരു വര്‍ഷത്തിനകവും അടക്കണം. ഒന്നില്‍ കൂടുതല്‍ ഗതാഗത നിയമ ലംഘന പിഴകള്‍ ലഭിച്ചവര്‍ക്കും ആയിരം ദിര്‍ഹത്തില്‍ കൂടുതല്‍ പിഴ ഒടുക്കാനുള്ളവര്‍ക്കുമാണ് ഈ അവസരം ഉപയോഗിക്കാന്‍ സാധിക്കുക. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അബൂദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളിലെ ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റിന്‍െറയും വെഹിക്കിള്‍സ് ആന്‍റ് ഡ്രൈവേഴ്സ് ലൈസന്‍സ് വിഭാഗത്തിന്‍െറയും പേയ്മെന്‍റ് ശാഖകളില്‍ പിഴ രണ്ട് ഘട്ടമായി ഒടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.  ഗതാഗത നിയമ ലംഘനത്തിന്‍െറയും മവാക്കിഫിന്‍െറയും പിഴകള്‍ വ്യത്യസ്തമായി ഒടുക്കാനാണ് അവസരമുള്ളത്. അബൂദബി പൊലീസും ഗതാഗത വകുപ്പും പിഴകള്‍ നല്‍കുന്നത് സന്തോഷത്തോടെയല്ളെന്നും സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായാണ് നടപടികള്‍ എടുക്കുന്നതെന്നും ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.   
പിഴകള്‍ ഒടുക്കുന്നതിന് അവസരം ഒരുക്കുന്നതിനൊപ്പം വാഹന ലൈസന്‍സ് പുതുക്കാനും ജനങ്ങള്‍ സൗകര്യമൊരുക്കുകയാണെന്ന് ഗതാഗത വിഭാഗത്തിലെ മവാക്കിഫ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി പറഞ്ഞു.  നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് ജനങ്ങളുടെ പരാതികളും അന്വേഷണങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കാന്‍ മവാക്കിഫിന്‍െറ ഓഫിസുകളില്‍ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  വിവിധ എമിറേറ്റുകളിലെയും ദുബൈ റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോിറ്റിയുടെയും യു.എ.ഇയിലെയും ജി.സി.സി രാജ്യങ്ങളിലെയും മുനിസിപ്പാലിറ്റികളുടെയും പിഴകള്‍ വാഹന ഉടമകള്‍ ഒടുക്കണം.  പിഴ നിലനില്‍ക്കുന്ന വാഹനങ്ങള്‍ വില്‍ക്കാനോ കയറ്റുമതി ചെയ്യാനോ യു.എ.ഇയിലെ എമിറേറ്റുകളില്‍ മാറ്റാനോ അനുവദിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

വനിത തൊഴിലാളികള്‍ക്ക് നിഖാബ് നിര്‍ബന്ധമെന്ന് പറഞ്ഞിട്ടില്ല -തൊഴില്‍ മന്ത്രാലയം

Posted: 31 May 2014 09:24 PM PDT

Image: 

ജിദ്ദ: സ്ത്രീകളുടെ സ്വകാര്യ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിത തൊഴിലാളികള്‍ക്ക് മുഖം മറക്കുന്ന വസ്ത്രം (നിഖാബ്) നിര്‍ബന്ധമാണെന്ന് നിഷ്കര്‍ഷിച്ചിട്ടില്ളെന്ന് തൊഴില്‍ മന്ത്രാലയം. സുതാര്യമല്ലാത്തതും ശരീരം മറയുന്നതും മാന്യവുമായ വസ്ത്രം ധരിക്കണമെന്നാണ് മന്ത്രലായം നല്‍കിയ നിര്‍ദേശമെന്ന് തൊഴില്‍ വകുപ്പ് മീഡിയ സെന്‍റര്‍ ഡയറക്ടര്‍ തൈസീര്‍ അല്‍മുഫരിജ് പറഞ്ഞു. ഇസ്ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്ന വസ്ത്രധാരണ രീതി പിന്തുടരണമെന്നാണ് നിര്‍ദേശം. എന്നാല്‍ പൂര്‍ണമായി മുഖം മറക്കുന്ന നിഖാബ് ധരിക്കണമെന്ന നിര്‍ബന്ധമായ നിര്‍ദേശം മന്ത്രാലയം നല്‍കിയിട്ടില്ല. ശരീര വടിവ് വെളിപ്പെടുത്തന്ന തരത്തിലുള്ള ലോലമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് നിര്‍ദേശമുണ്ട്.
തൊഴില്‍ മേഖലയില്‍ മാന്യമായ വസ്ത്രവും മാന്യമായ പെരുമാറ്റവുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിഖാബ് ധരിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശം തൊഴില്‍ മന്ത്രാലയത്തിന് നല്‍കിയിട്ടില്ളെന്ന് ‘ഹൈഅ’ മേധാവി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. സമൂഹത്തിന്‍െറ ധാര്‍മിക നിലവാരം ഉറപ്പാക്കുകയും ശരീഅത്തനുസരിച്ച് ഉദ്ബോധനം നടത്തുകയുമാണ് ഹൈഅയുടെ ചുമതല. എന്നാല്‍ ശരീഅത്ത് നിര്‍ദേശിക്കുന്ന ‘ഹിജാബി’ല്‍ മുഖം മറക്കുന്നതും ഉള്‍പ്പെടുമെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
നിഖാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കടയുടമ വനിതാ തൊഴിലാളിയോട് എന്തെങ്കിലും നിര്‍ബന്ധിക്കുന്ന പക്ഷം അക്കാര്യം തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

ബ്രസീല്‍ ലോകകപ്പിലെ യുവതുര്‍ക്കികള്‍

Posted: 31 May 2014 09:21 PM PDT

Image: 

ഡീഗോ റേയസ്
റിയോ ഡെ ജനീറോ: ബ്രസീലിനെ ഞെട്ടിച്ച് 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ മെക്സികോക്ക് സ്വര്‍ണം നേടിക്കൊടുത്ത ടീമില്‍ അംഗമായ ഡീഗോ അന്‍േറാണിയോ റേയസ് റൊസാലെസ് എന്ന 22കാരന്‍ ബ്രസീല്‍ ലോകകപ്പിലൂടെ ലോകം കീഴടക്കാനുള്ള പുറപ്പാടിലാണ്. സബ് ജൂനിയര്‍ തലം മുതല്‍ ദേശീയകുപ്പായമണിഞ്ഞ ഡീഗോ 22 മത്സരങ്ങളിലേ ഇതിനകം സീനിയര്‍ ടീമില്‍ കളിച്ചിട്ടുള്ളൂവെങ്കിലും ബൂട്ടുകെട്ടിയ കളികളിലൊക്കെയും സ്വന്തം മുദ്ര പതിച്ചിട്ടുണ്ടെന്നത് വേറെകാര്യം.  2011ലെ കോപാ അമേരിക്കയില്‍ ഗോള്‍ നേടിയ ഡീഗോ റേയസ് കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ജപ്പാനെതിരെ മെക്സികോയുടെ വിജയഗോള്‍ കുറിച്ച് അദ്ഭുതമായിരുന്നു. ആരെയും കൊതിപ്പിക്കുന്ന ആ ഗോളാണ് ഡീഗോക്ക് മെക്സിക്കന്‍ ആരാധകരുടെ മനസ്സില്‍ ഇടംനല്‍കിയത്. മെക്സികോക്കാരനെങ്കിലും ഡീഗോ കളിപഠിച്ചത് പോര്‍ചുഗലില്‍നിന്നാണ്. എഫ്.സി പോര്‍ട്ടോയില്‍നിന്ന് കഴിഞ്ഞ വര്‍ഷമാണ് ഈ മധ്യ അമേരിക്കന്‍ പ്രതിഭ ‘ക്ളബ് അമേരിക്ക’യിലത്തെിയതും മെക്സികോയുടെ യോഗ്യതാ മത്സരങ്ങളില്‍ പകരക്കാരനായത്തെി ടീമിലെ നിറസാന്നിധ്യമായതും. ഇത്തവണയും പകരക്കാരനായായിരിക്കും ഡീഗോക്ക് അവസരം ലഭിക്കുക.
 

വില്യം കാര്‍വായോ
1992ല്‍ അംഗോളയില്‍ ജനിച്ച വില്യം കാര്‍വായോ എന്ന കരുത്തന്‍ പയ്യന്‍സാണ് യുസേബിയോയുടെ പിന്‍ഗാമിയായി പ്രവചിക്കപ്പെട്ടിരിക്കുന്നത്. പോര്‍ചുഗീസ് ടീമിന്‍െറ മധ്യനിരയില്‍ മിറാലസിന്‍െറ പകരക്കാരനായായിരുന്നു അരങ്ങേറ്റം, അതും രണ്ടാം പകുതിയില്‍. പിന്നീടങ്ങോട്ട് പോര്‍ചുഗലിന്‍െറ കളിതന്നെ മാറിയെന്ന് അവരുടെ അവസാന മൂന്നു യോഗ്യതാ മത്സരങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കരുത്താണ് കര്‍വായോയുടെ കൈമുതല്‍.
വയസ്സ് ഇരുപത്തിരണ്ടേ ആയുള്ളൂവെങ്കിലും കളിക്കളത്തില്‍ അചഞ്ചലനാണ്. കൃത്യമായി നല്‍കുന്ന പാസുകള്‍, പ്രതിയോഗിക്ക് പരിക്കേല്‍ക്കാതെ തന്ത്രപൂര്‍വം പന്ത് കൈക്കലാക്കുന്ന ശൈലി, പെപ്പേയുടെയും കൊണ്‍സേന്‍േറാറോയുടെയും നാട്ടുകാരനായ പയ്യന്‍സിനെ വേര്‍തിരിച്ചുനിര്‍ത്തുന്നു. സ്പോര്‍ട്ടിങ് ലിസ്ബണിന്‍െറ ഈ സെന്‍റര്‍ മിഡ്ഫീല്‍ഡര്‍ക്കുവേണ്ടി ചെല്‍സിയും ചാമ്പ്യന്‍സ് ലീഗ് രണ്ടാംസ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡും വിലപറഞ്ഞുകഴിഞ്ഞു.പകരക്കാരനായി വന്ന് രംഗം കൈയടക്കിയേക്കാവുന്ന രണ്ടാമനായാണ് കമ്പ്യൂട്ടര്‍ കര്‍വായോക്ക് സ്ഥാനം നല്‍കിയിരിക്കുന്നത്.

റഹീം സ്റ്റെര്‍ലിങ്
ജമൈക്കയില്‍ ജനിച്ച് ഇംഗ്ളണ്ടില്‍ വളര്‍ന്ന് വെസ്റ്റ്ഹാം യുനൈറ്റഡിലൂടെ ഇംഗ്ളീഷ് ടീമിലത്തെിയ പവര്‍ ഫുട്ബാളിന്‍െറ പ്രതിനിധിയാണ് പുതുമുഖം റഹീം ഷക്കീല്‍ സ്റ്റെര്‍ലിങ്. നിലവില്‍ ലിവര്‍പൂളില്‍ കളിക്കുന്ന സ്റ്റെര്‍ലിങ് 2012 സെപ്റ്റംബര്‍ പത്തിനാണ് ആദ്യമായി ത്രീ ലയണ്‍സിന്‍െറ വെള്ളക്കുപ്പായമണിഞ്ഞത്. അതേവര്‍ഷം തന്നെ സ്വീഡനെതിരെയുള്ള മത്സരത്തിലും പങ്കാളിയായി. അതിവേഗമാണ് ഈ മുന്‍ ജമൈക്കക്കാരന്‍െറ കൈമുതല്‍. എന്നാല്‍, കളിക്കളത്തിലെ മറ്റൊരു ബാലോറ്റെല്ലിയായതുകൊണ്ട് അണ്ടര്‍ 16 ടീമില്‍ അംഗമായിരുന്ന നാളുകളിലേ സ്റ്റെര്‍ലിങ് ഇംഗ്ളീഷ് അധികൃതര്‍ക്ക് തലവേദനയാണ്.
17ാം വയസ്സില്‍തന്നെ ഒരു പെണ്‍കുഞ്ഞിന്‍െറ പിതാവായിത്തീര്‍ന്നുവെന്ന് മാത്രമല്ല, തന്‍െറ കുഞ്ഞിന്‍െറ മാതാവിനെയും മറ്റൊരു യുവതിയെയും മാരകമായി പരിക്കേല്‍പിച്ചതിന് നിയമനടപടി നേരിടുകയുമാണ്.
കളത്തിന് പുറത്ത് അനുകരണീയമല്ലാത്ത മാതൃകയാണെങ്കിലും കളത്തിലെ മികവ് പ്രത്യേകിച്ച് പന്തിനോടുള്ള ചങ്ങാത്തം പരിഗണിച്ചാല്‍ ഇംഗ്ളീഷ് ഫുട്ബാളിന്‍െറ വാഗ്ദാനമാണ് റഹീം ഷക്കീല്‍.

ഇടതുപക്ഷ രാഷ്ട്രീയവും മുസ്ലിംകളും

Posted: 31 May 2014 09:07 PM PDT

Image: 

എല്‍.ഡി.എഫിന് കേരളത്തില്‍ ഏഴുമുതല്‍ 12 വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്ന നിരീക്ഷണമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം എഴുതിയ ലേഖനങ്ങളില്‍ നടത്തിയിരുന്നത്. എല്‍.ഡി.എഫ് ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ ചാലക്കുടിയെയും കണ്ണൂരിനെയും ഉള്‍പ്പെടുത്തിയിരുന്നു. എക്സിറ്റ്പോള്‍ ഫലങ്ങളും പ്രീ എക്സിറ്റ്പോള്‍ ഫലങ്ങളും മേല്‍പറഞ്ഞ നിരീക്ഷണത്തിന് കടകവിരുദ്ധമായി പുറത്തുവന്നുകൊണ്ടേയിരുന്നപ്പോഴും നിരീക്ഷണത്തില്‍ പുന$പരിശോധന നടത്തേണ്ടതുണ്ടെന്ന് തോന്നിയില്ല. അതേസമയം, തെരഞ്ഞെടുപ്പ് തീയതി അടുത്തുവരുംതോറും എല്‍.ഡി.എഫിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനിടയുണ്ടെന്ന പ്രതീക്ഷ വര്‍ധിച്ചുവന്നു. കൊല്ലം, മാവേലിക്കര, ആലപ്പുഴ, കോഴിക്കോട്, വടകര സീറ്റുകളാണ് പ്രതീക്ഷ ഉളവാക്കിയത്. ആര്‍.എസ്.പി ഇടതുപാളയം വിട്ട് അപ്രതീക്ഷിതമായി യു.ഡി.എഫില്‍ ചേക്കേറിയെങ്കിലും സി.എം.പിയുടെ ഒരു വിഭാഗവും ജെ.എസ്.എസ് ഗൗരിയമ്മ വിഭാഗവും എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തയാറായത് ആര്‍.എസ്.പിയുടെ വിട്ടുപോക്കിനെ മറികടക്കാന്‍ എല്‍.ഡി.എഫിനെ സഹായിക്കുമെന്നും കരുതി. എന്നാല്‍, ഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫ് എട്ട് സീറ്റ് നേടിയെങ്കിലും ജയപ്രതീക്ഷ ഉണര്‍ത്തിയ അഞ്ച് സീറ്റുകളില്‍ പരാജയപ്പെട്ടു. കോഴിക്കോട് സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എ. വിജയരാഘവനും കൊല്ലത്ത് പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും കനത്ത തോല്‍വി ഏറ്റുവാങ്ങി. ഈ തോല്‍വിയെ സി.പി.എമ്മിലെ കരിയറിസ്റ്റുകളുടെ പതനമെന്നു വിലയിരുത്തുന്നവരും പാര്‍ട്ടിക്കുള്ളില്‍തന്നെയുണ്ടെന്നാണ് പറയപ്പെടുന്നതെന്നും സൂചിപ്പിക്കട്ടെ. മാവേലിക്കര, ആലപ്പുഴ, വടകര, വയനാട് മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വളരെ വലിയ അളവില്‍ കുറഞ്ഞു. എങ്കിലും ജയസാധ്യത ഉണര്‍ത്തിയ കൊല്ലം, ആലപ്പുഴ, മാവേലിക്കര, കോഴിക്കോട്, വടകര സീറ്റുകളില്‍ എന്തുകൊണ്ട് എല്‍.ഡി.എഫ് പരാജയപ്പെടാനിടയായി എന്നത് പരിശോധന അര്‍ഹിക്കുന്നു.
മേല്‍പറഞ്ഞ സീറ്റുകളില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടതിനും  കാസര്‍കോട് എല്‍.ഡി.എഫ് ഭൂരിപക്ഷം നിരാശജനകമാംവിധം കുറഞ്ഞതിനും ബി.ജെ.പിക്ക് വോട്ട് ആശങ്കജനകമാംവിധം വര്‍ധിച്ചതിനും നിരവധി കാരണങ്ങളുണ്ട്. ഹിന്ദു യുവവോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും സൈബര്‍ മീഡിയകളിലെ നരേന്ദ്ര മോദി അനുകൂല പ്രചാരണങ്ങളില്‍ മതിമയക്കപ്പെട്ടത് എല്‍.ഡി.എഫിന്‍െറ വോട്ടുബാങ്കില്‍ ഗണ്യമായ ഇടിവ് വരുത്തിയിട്ടുണ്ട്. ഇതൊരു കാരണമാണ്. കൈരളി-പീപ്പ്ള്‍ ചാനലില്‍ ജോണ്‍ ബ്രിട്ടാസ് ഗെയ്ല്‍ ട്രെഡ്വെലുമായി നടത്തിയ അഭിമുഖം ധീവര സമുദായത്തിന്‍െറ വോട്ട് ഇടതുപക്ഷത്തിന് എതിരാവുന്നതിനു കാരണമായെന്ന് സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും കരുതുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ, ഗെയ്ല്‍ ട്രെഡ്വെലുമായി കൈരളി ചാനല്‍ നടത്തിയ അമൃതാനന്ദമയി വിരുദ്ധ അഭിമുഖം ഇടതുപക്ഷത്തെ തോല്‍പിക്കാവുന്ന വിധം വോട്ടിങ്ങില്‍ പ്രതിഫലിച്ചു എന്നു തറപ്പിച്ചു വിലയിരുത്തിക്കൂടാ. കാരണം, സന്തോഷ്മാധവന്‍െറ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇടതുഭരണ കാലത്തുണ്ടായ ആള്‍ദൈവങ്ങള്‍ക്കെതിരായ നിയമ നടപടികളെക്കൊണ്ട് കേരളത്തില്‍ ഇടതുവിരുദ്ധ രാഷ്ട്രീയ തരംഗമൊന്നും ഉണ്ടായിട്ടില്ലല്ളോ. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും കുറഞ്ഞ ഭൂരിപക്ഷത്തിലാകുമായിരുന്നില്ല ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറേണ്ടിയിരുന്നത്.
ഇങ്ങനെ പരാമര്‍ശവും പരിചിന്തനയും അര്‍ഹിക്കുന്ന നിരവധി ഘടകങ്ങള്‍ എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമായിരുന്നിട്ടും ഇടതുപക്ഷം പ്രതീക്ഷക്കൊത്ത വിജയം നേടാതെപോയതിനു കാരണമായി പറയാനുണ്ട്. എങ്കിലും എല്‍.ഡി.എഫിനുണ്ടായ പരാജയത്തിന് മുഖ്യകാരണം എല്‍.ഡി.എഫ് അവലംബിച്ചുവരുന്ന മുസ്ലിംവിരുദ്ധ സമീപനങ്ങളാണ്. കോഴിക്കോട്, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് പരാജയവും പരീക്ഷണാവസ്ഥയും ഉണ്ടാക്കിയത് മുസ്ലിംകളില്‍ അവിശ്വാസം വളര്‍ത്തുന്ന തരത്തില്‍ എല്‍.ഡി.എഫില്‍നിന്നുണ്ടായ നടപടികളാണ്. ഇക്കാര്യം ആത്മവിമര്‍ശപരമായി പൊതുവെ എല്‍.ഡി.എഫും പ്രത്യേകിച്ച് സി.പി.എമ്മും ചര്‍ച്ചചെയ്തേ പറ്റൂ.
കാവി പ്രസ്ഥാനങ്ങളുടെ അക്രമാസക്തമായ മുസ്ലിംവിരുദ്ധ നടപടികള്‍ക്കെതിരെ, അധികാരക്കസേരയില്‍ അഭിരമിച്ചുകഴിയുന്ന ആഢ്യനേതൃത്വങ്ങളുള്ള മുസ്ലിംലീഗ് ചെറുവിരല്‍ അനക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള നിലപാടുകളില്‍ പ്രതിഷേധിച്ചാണ് മുസ്ലിംലീഗിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപവത്കരിക്കുന്നത്. അക്കാലത്ത് സി.പി.എമ്മിന്‍െറ ദേശീയ നേതാക്കളില്‍ പ്രധാനിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്‍െറ അറിവും അഭിവാദനങ്ങളും സുലൈമാന്‍ സേട്ടിന്‍െറ നടപടിക്കു പിന്നിലുണ്ടായിരുന്നു. എന്നാല്‍, ഐ.എന്‍.എല്ലിന്‍െറ രൂപവത്കരണത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനുള്ള തുടര്‍നടപടികളൊന്നും ഇടതുമുന്നണി നേതൃത്വം യഥാസമയം കൈക്കൊണ്ടില്ല. ഐ.എന്‍.എല്ലിന്‍െറ ഇടതുമുന്നണി പ്രവേശം ഇന്ത്യന്‍ മിത്തോളജിയുടെ സങ്കേതം ഉപയോഗിച്ച് പറഞ്ഞാല്‍ ഗണപതി കല്യാണം പോലെ ‘നാളെ നാളെ’ എന്നിങ്ങനെ നീണ്ടുപോവുകയാണുണ്ടായത്. ഈ അലംഭാവത്തിലുള്ള പ്രതിഷേധം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഐ.എന്‍.എല്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. എന്തായാലും ‘ഐ.എന്‍.എല്ളോ, അവര്‍ പോകുന്നെങ്കില്‍ പോകട്ടെ -പോയാലും ഇടതുമുന്നണിക്കൊരു ചുക്കും ഇല്ല’ എന്നിങ്ങനെ പ്രതികരിക്കാനുള്ള മാടമ്പിത്തം കാട്ടാതെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഐ.എന്‍.എല്ലിന്‍െറ ഇടതുമുന്നണി പ്രവേശത്തില്‍ സത്വര നടപടികള്‍ ഉണ്ടാക്കാമെന്നു പറഞ്ഞ് ഐ.എന്‍.എല്ലിനെ അനുനയിപ്പിക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചത് അനുമോദനീയമാണ്.
ഐ.എന്‍.എല്ലിനുശേഷം മുസ്ലിംലീഗിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയത് അബ്ദുന്നാസിര്‍ മഅ്ദനിയും പി.ഡി.പിയും ആയിരുന്നു. തെളിയിക്കാനാവാത്ത കുറ്റങ്ങളെ പ്രതി ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ അന്യായത്തടങ്കല്‍ അനുഭവിക്കേണ്ടിവന്ന മഅ്ദനി കോടതി നിരുപാധികം വിട്ടയച്ചതിനെ തുടര്‍ന്ന് കേരളത്തിലത്തെിയപ്പോള്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഉജ്ജ്വലമായ വരവേല്‍പാണ് മഅ്ദനിക്ക് നല്‍കിയത്. തുടര്‍ന്ന്, 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മഅ്ദനിയുമായി അത്യാവേശത്തോടെ വേദി പങ്കിടുകയും ചെയ്തു. എന്നാല്‍, മഅ്ദനി ബാന്ധവത്തിനെതിരെ സി.പി.ഐ നേതൃത്വവും വി.എസും ഉയര്‍ത്തിയ വിവാദങ്ങളും തെരഞ്ഞെടുപ്പില്‍ ഏല്‍ക്കേണ്ടിവന്ന കനത്ത പരാജയവും മഅ്ദനിയെ ഇടതുമുന്നണിയുമായി തുടര്‍ന്ന് സഹകരിപ്പിക്കുന്നതില്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ പിണറായി വിജയനുപോലും സാധിക്കാത്ത സ്ഥിതിയാണ് ഉണ്ടാക്കിയത്. ബാംഗ്ളൂര്‍ ബോംബ് സ്ഫോടനകേസില്‍ മഅ്ദനിയെ പ്രതിയാക്കി കെട്ടിച്ചമച്ച മറ്റൊരു കുറ്റപത്രവുമായി ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയിലെ പൊലീസ് കേരളത്തില്‍വന്ന് മഅ്ദനിയെ അറസ്റ്റ്ചെയ്തപ്പോള്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് ഇടപെടാനും കഴിഞ്ഞില്ല. ഇതൊക്കെ മഅ്ദനിയോട് ആശയവും ആവേശവും വെച്ചുപുലര്‍ത്തുന്ന സാധാരണക്കാരായ പതിനായിരക്കണക്കിന് മുസ്ലിംകളില്‍ ഉണ്ടാക്കിയ നിരാശ വലുതായിരുന്നു. ഇങ്ങനെ ഐ.എന്‍.എല്‍, പി.ഡി.പി തുടങ്ങിയ കക്ഷികളുമായുള്ള രാഷ്ട്രീയ ബന്ധത്തില്‍ ഇടതുമുന്നണി അവലംബിച്ച അടിയുറപ്പില്ലാത്തതും ആടി ഉലയുന്നതുമായ സമീപനങ്ങള്‍ മുസ്ലിംലീഗിന് ബദലായൊരു രാഷ്ട്രീയ മുന്നേറ്റം ആഗ്രഹിക്കുന്ന മുസ്ലിംകള്‍ക്കിടയില്‍ ഇടതിനെ വിശ്വസിക്കുന്നതെങ്ങനെ എന്ന സന്ദേഹമാണ് പരക്കെ വളര്‍ത്തിയത്.
ഇത്തരം അവിശ്വാസം  മുസ്ലിംകളില്‍ നിലനില്‍ക്കേതന്നെയാണ് ഇടതുപക്ഷത്തിന് രാഷ്ട്രീയ പിന്തുണ നല്‍കാറുള്ള ജമാഅത്തെ ഇസ്ലാമിയെ ആര്‍.എസ്.എസുപോലെ അപകടകാരിയായ വര്‍ഗീയപ്രസ്ഥാനം എന്നു വിശേഷിപ്പിച്ച് ഹമീദ് ചേന്ദമംഗലൂരിന്‍െറ ശൈലിയില്‍ പിണറായി വിജയന്‍ കടന്നാക്രമിച്ചത്. അത്തരമൊരു വിലയിരുത്തല്‍ പിണറായി വിജയന്‍ നടത്തിയത് കാന്തപുരത്തെ പോലുള്ള മുഖ്യധാരാ മുസ്ലിംകളെ ഇടതിനോട് ചേര്‍ത്തുനിര്‍ത്താനാണെന്നു വാദിച്ചവരുണ്ട്. പക്ഷേ, കാന്തപുരം പക്ഷവും ഇടതിനെ തുണച്ചില്ളെന്നുവേണം കരുതാന്‍.
2014ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍  അത് തെളിയിക്കുന്നു. കാന്തപുരം വിഭാഗത്തിന്‍െറ രാഷ്ട്രീയ പിന്തുണ ഇടതുപക്ഷത്തിനുണ്ടായിരുന്നെങ്കില്‍ കാസര്‍കോടും വടകരയിലും കോഴിക്കോട്ടും താരതമ്യേന നല്ല ഭൂരിപക്ഷത്തില്‍തന്നെ ഇടതുപക്ഷം ജയിക്കുമായിരുന്നു -പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ തോല്‍ക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അതൊന്നും സംഭവിച്ചില്ല എന്നതിനാല്‍ കാന്തപുരം വിഭാഗത്തെ  ആകര്‍ഷിക്കാന്‍വേണ്ടി ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞതാണെന്ന വാദത്തില്‍ യാഥാര്‍ഥ്യമുണ്ടെങ്കില്‍ അതിന്‍െറ ഫലം കനത്ത നഷ്ടക്കച്ചവടമാണെന്നുതന്നെ പറയേണ്ടിവരുന്നു. എന്നാല്‍, ജമാഅത്തെ ഇസ്ലാമിക്ക് താരതമ്യേന എണ്ണത്തില്‍ കുറവെങ്കിലും വിശ്വാസയോഗ്യമായ വോട്ടുകള്‍ ഉണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ടുകള്‍ തെളിയിക്കുന്നു.
ഇപ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്,  മുസ്ലിം ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനു സഹായകമായ രാഷ്ട്രീയബാന്ധവങ്ങള്‍ ഇടതുമുന്നണി വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. ഇത് കേരളത്തിലും ബംഗാളിലും ചെയ്യാതെ, അഥവാ ചുകന്ന ആര്‍.എസ്.എസ് എന്നു തെറ്റിദ്ധരിച്ച് അകന്നു നില്‍ക്കുന്ന മതന്യൂനപക്ഷങ്ങളുടെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ വേണ്ട പ്രായോഗിക നടപടികള്‍ അവലംബിക്കാതെ, ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ സാധിക്കുമെന്ന് കരുതിക്കൂടാ.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP