സ്വാഗതം
WELCOME

News Update..

Thursday, October 3, 2013

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും മോശമായി പെരുമാറിയെന്ന് Madhyamam News Feeds

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും മോശമായി പെരുമാറിയെന്ന് Madhyamam News Feeds

Link to

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും മോശമായി പെരുമാറിയെന്ന്

Posted: 03 Oct 2013 12:19 AM PDT

പേരൂര്‍ക്കട: ഗാന്ധിജയന്തി ദിനത്തില്‍ ജില്ലാ മാതൃകാ ആശുപത്രി സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും ജീവനക്കാരോട് മോശമായി പെരുമാറിയതായി ആരോപണം.
ബുധനാഴ്ച രാവിലെ പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെത്തിയ പ്രസിഡന്‍റ് അന്‍ സജിതാ റസലിനും ഒപ്പമുണ്ടായിരുന്ന ചില ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ക്കുമെതിരെയാണ് പരാതി.
ഡ്യൂട്ടിക്ക് ശേഷം ഗാന്ധി ജയന്തി സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജീവനക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച ആശുപത്രിയിലെത്തിയ പ്രസിഡന്‍റും സംഘവും ക്ളാസ് ഫോര്‍ ജീവനക്കാരോട് ആശുപത്രി വളപ്പിലെ കാടും പടര്‍പ്പും വെട്ടിമാറ്റിയില്ലെങ്കില്‍ കൂട്ടത്തോടെ സ്ഥലംമാറ്റുമെന്നും സസ്പെന്‍ഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി ജീവനക്കാര്‍ പറഞ്ഞു.
ആശുപത്രിയുടെ സുതാര്യ നടത്തിപ്പിനായുള്ള അടിയന്തരകാര്യങ്ങള്‍ പോലും പരിഹരിക്കാനാവാത്ത ജില്ലാ പഞ്ചായത്ത് അധ്യക്ഷ കേവലം പബ്ളിസിറ്റിക്കുവേണ്ടി യാണ് ജീവനക്കാര്‍ക്കുനേരെ കുതിരകയറിയതെന്ന് എന്‍.ജി.ഒ യൂനിയന്‍, ജോയന്‍റ് കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
നഗരസഭയുടെ കീഴിലായിരുന്ന ആശുപത്രി ജില്ലാ പഞ്ചായത്തള ഏറ്റെടുത്തതോടെ പ്രശ്നങ്ങള്‍ തുടങ്ങിയതായി ജീവനക്കാര്‍ ആരോപിക്കുന്നു.
ആശുപത്രി വികസനസമിതിക്ക് കീഴില്‍ ജോലി നോക്കിയിരുന്ന ഏഴ് ശുചീകരണ തൊഴിലാളികളടക്കം 28 പേരെ അകാരണമായി പിരിച്ചുവിട്ടതായി ജീവനക്കാര്‍ പറയുന്നു.
പകരം ജീവനക്കാരെ നിയമിക്കാനുള്ള നീക്കം യുവജനസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. നിലവില്‍ സാനിറ്റേഷന്‍ പോസ്റ്റിലുള്ള 21 ഒഴിവുകള്‍ നികത്താന്‍ പോലും ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗവും നേരത്തേ കൗണ്‍സിലറുമായിരുന്ന കോണ്‍ഗ്രസിലെ ഒരു പ്രാദേശിക നേതാവിന്‍െറ അനവസരത്തിലുള്ള ഇടപെടലുകളും പെരുമാറ്റവും ആശുപത്രി ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
എന്നാല്‍ ഗാന്ധിജയന്തി ദിവസം എസ്.എ.പി ക്യാമ്പിലെ പൊലീസുകാര്‍ ആശുപത്രി പരിസരം വൃത്തിയാക്കാന്‍ തയാറായെന്നും ഇവരെ കാണാനെത്തിയപ്പോള്‍  ആശുപത്രിയുടെ മുറ്റം നിറയെ കരിയിലയും ചവറും കിടക്കുന്നത് കണ്ട് പ്രതികരിച്ചതാണ് ജീവനക്കാര്‍ പ്രകോപിതരാവാന്‍ കാരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അല്‍സജിതാ റസല്‍ മാധ്യമത്തോട് പറഞ്ഞു.  
ബുധനാഴ്ച ആശുപത്രിയിലുണ്ടായ സംഭവവികാസങ്ങളുടെ പേരില്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക്  രൂപംനല്‍കാന്‍ തീരുമാനിച്ചതായി ജീവനക്കാരുടെ സംഘടന പ്രതിനിധികള്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെയും എച്ച്.എം.സി ജീവനക്കാരുടെയും വഴിവിട്ട പെരുമാറ്റത്തിലും നടപടികളിലും പ്രതിഷേധിച്ച് എന്‍.ജി.ഒ യൂനിയന്‍, ജോയന്‍റ് കൗണ്‍സില്‍ (കെ.ജി.എച്ച്.ഇ.എ) സംഘടനകള്‍ സമരം ആരംഭിക്കുമെന്നാണ് സൂചന.
 

ഇന്ത്യന്‍ ഹാര്‍ലി

Posted: 02 Oct 2013 11:54 PM PDT

Image: 

പട്ടാളക്കാരും എന്‍.സി.സി പിള്ളേരും പോലുള്ള വ്യത്യാസമുണ്ട് ഹാര്‍ലി ഡേവിഡ്സണും സാദാബൈക്കിനുമിടയില്‍. അരസികന്‍മാര്‍ നോക്കുമ്പോള്‍ രണ്ടായിരം രൂപക്ക് കിട്ടുന്ന സെക്കന്‍റ് ഹാന്‍റ് സ്കൂട്ടര്‍ കൊണ്ടുള്ളതില്‍ കൂടുതല്‍ ഉപകാരമൊന്നും ഹാര്‍ലി കൊണ്ടും കിട്ടില്ല. എങ്കിലും പത്തും പതിനഞ്ചും ലക്ഷം രൂപ വിലയിട്ട് ബൈക്ക് വില്‍ക്കാന്‍ ഒരുമടിയും കാട്ടാത്തവരാണിവര്‍. 110 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ അമേരിക്കന്‍ അച്ചായന് ചില കടുംപിടുത്തമൊക്കെയുണ്ട്. എത്ര കഷ്ടകാലം വന്നാലും തറവാടിന്‍െറ പേര് കളയില്ലെന്നതാണ് ഇതിലൊന്ന്. അതുകൊണ്ട് വില കുറച്ചും ഗുണം കുറച്ചുകൊണ്ടുമുള്ള കച്ചവടം ഇവര്‍ ശീലിച്ചിട്ടില്ല. ബൈക്കുകളുടെ ലോകത്തെ അര്‍ണോള്‍ഡാണ് ഹാര്‍ലി. പക്ഷേ ലോകത്ത് ഇങ്ങനെയുള്ള വണ്ടികളും ഉണ്ടെന്നറിയാതെയാണ് ഇന്ത്യയിലെ ബൈക്ക് ഭ്രാന്തന്‍മാര്‍ കഴിഞ്ഞിരുന്നത്. എന്‍ഫീല്‍ഡ് ബുള്ളറ്റിന് രണ്ട് സൈലന്‍സര്‍ ഘടിപ്പിച്ച് ആത്മനിര്‍വൃതി അടയുകയായിരുന്നു നമ്മുടെ ശീലം. 100 സിസിയും 110 സിസിയും തമ്മിലെ വിത്യാസത്തെക്കുറിച്ച് തര്‍ക്കിക്കുന്നവര്‍ക്കിടയിലേക്ക് 2009 ആഗസ്റ്റിലാണ് ഹാര്‍ലി കയറിവരുന്നത്. ഹാര്‍ലിക്ക്1200 സിസിയുടെ എഞ്ചിനൊക്കെ സാധാരണമാണെന്നറിഞ്ഞപ്പോള്‍ സര്‍ക്കാര്‍വരെ ഞെട്ടിപ്പോയി കാരണം 500 സിസിക്ക് മുകളിലുള്ള ബൈക്കിറങ്ങുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അത്തരം ബൈക്കുകള്‍ക്ക് വേണ്ട മലിനീകരണ നിയന്ത്രണ ചട്ടം എങ്ങനെയാവണമെന്ന് ആലോചിച്ചുമില്ല. ഇന്ത്യ തീരക്കടലില്‍ എണ്ണതിരയും പോലെ അന്താരാഷ്ട്രവിപണി പരിശോധിച്ചുവരികയായിരുന്നു ഹാര്‍ലി. അപ്പോഴാണ് സുസുക്കിയും ഹോണ്ടയും കാവസാക്കിയും ഹ്യോസുങുമൊക്കെ ലക്ഷങ്ങളുടെ വണ്ടിയുമായി ഇന്ത്യയില്‍ കിടന്ന് പുളക്കുന്നത് കണ്ടത്. കാശ് മിച്ചം വച്ച് വട്ടംകറങ്ങുന്നവരുടെ എണ്ണം ഈ പ്രദേശത്ത് കൂടിവരുന്നതും അവര്‍ മുന്‍കൂട്ടി കണ്ടു. അതോടെ നിയമമില്ലെങ്കിലും സാരമില്ല ഇന്ത്യയില്‍ വണ്ടിവില്‍ക്കാന്‍ സമ്മതമാണെന്നും പറഞ്ഞ് അവര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ഇന്ത്യയിലെ മാങ്ങ കാശിനുകൊള്ളാത്തതാണെന്ന് പറഞ്ഞ് വലിച്ചെറിയുന്ന അമേരിക്കന്‍ അഹങ്കാരം നിര്‍ത്താമെങ്കില്‍ ആയിക്കോ എന്ന് നമ്മളും പറഞ്ഞു. അങ്ങനെ പഴങ്ങളുടെ രാജാവിന് പകരം ബൈക്കുകളുടെ രാജാവ് ഇവിടെയെത്തി. അമേരിക്കക്ക് പുറമെ ബ്രസീലില്‍ മാത്രമെ ഹാര്‍ലിക്ക് ഫാക്ടറി ഉണ്ടായിരുന്നുള്ളു. അവിടെ നിന്ന് ബൈക്ക് മുഴുവനായി ഇറക്കുമതി ചെയ്താല്‍ നികുതിയടക്കം ഇരട്ടിവില കൊടുക്കേണ്ടിവരും. അപ്പോള്‍ പട്ടിക്ക് മുഴുവന്‍ മാങ്ങ കിട്ടിയപോലെയാകും കാര്യങ്ങള്‍. അതിനാല്‍ ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കൂട്ടി ഘടിപ്പിച്ച് വില്‍ക്കാനാണ് അവര്‍ തീരുമാനിച്ചത്. വില 10 ശതമാനം കൂടുമെന്നേയുള്ളൂ. ഈ തന്ത്രം ജയിച്ചു. കാസര്‍കോട്ടും കൊച്ചിയിലും പൊന്‍കുന്നത്തും വരെ ഏഴ് ലക്ഷത്തിന്‍െറ ഹാര്‍ലിയില്‍ കറങ്ങുന്നയാളുകളുണ്ടായി. ഇതിന്‍െറ ദോഷം മുഴുവന്‍ എന്‍ഫീല്‍ഡിനാണ് സംഭവിച്ചത്. പൗരുഷത്തിന്‍െറ പ്രതീകമെന്ന അവരുടെ പരസ്യം പോലും ഹാര്‍ലിയെ കാണുമ്പോള്‍ നാണിച്ചുതുടങ്ങി. പക്ഷേ പാവപ്പെട്ടവന്‍െറ ഹാര്‍ലിയെന്ന പ്രചാരണത്തോടെ ബുള്ളറ്റ് കത്തിക്കയറി. ഇതോടെ കളിമാറി. പാവങ്ങളെയും ഹാര്‍ലിയില്‍ കയറ്റിയാല്‍ എന്താണ് കുഴപ്പമെന്നായി അമേരിക്കന്‍ കമ്പനിയുടെ ചിന്ത. എന്തായാലും ഘടകങ്ങള്‍ കൂട്ടിപിടിപ്പിക്കാന്‍ ഒരു ഫാക്ടറി തുടങ്ങിയിട്ടുണ്ട്. അവിടെ ഉല്‍പാദനവും തുടങ്ങിയാലും കുഴപ്പമൊന്നുമുണ്ടാവില്ലെന്നവര്‍ കണ്ടുപിടിച്ചു. ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള തത്രപ്പാടിലാണ് അവരിപ്പോള്‍. ഇന്ത്യന്‍ ഘടകങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ വിലയില്‍ ഇന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെടുന്നവിധം വണ്ടിയുണ്ടാക്കാനാണ് അവരുടെ ഉദ്ദേശം. 500 സിസിക്കും 750 സിസിക്കും ഇടയിലായിരിക്കും ഇന്ത്യന്‍ ഹാര്‍ലിയുടെ ശേഷി. ഈ കപ്പാസിറ്റിയുള്ള ചില ഹാര്‍ലികള്‍ ഊരുംപേരും വെളിപ്പെടുത്താതെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഓടുന്നുണ്ട്. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടായിരിക്കും യഥാര്‍ത്ഥ ഇന്ത്യന്‍ ഹാര്‍ലിയുടെ അന്തിമ നിര്‍മാണം. ഇവനെ ഇന്ത്യയില്‍ ഒതുക്കിനിര്‍ത്തുകയല്ല ലോകം മുഴുവന്‍ വളര്‍ത്തിവിടണമെന്ന ആഗ്രഹവും ഹാര്‍ലിക്കുണ്ട്.  ഹാര്‍ലിയുടെ കരളായ വി-ട്വിന്‍ മോഡല്‍ എഞ്ചിനായിരിക്കും ഇന്ത്യന്‍ മോഡലിനെന്നാണ് കരുതപ്പെടുന്നത്. ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ഫോര്‍സ്ട്രോക് എഞ്ചിന് 40 ബിഎച്ച്പി ശക്തി പ്രതീക്ഷിക്കാം. കുറഞ്ഞവില മൂന്ന് ലക്ഷമാകുമെന്നാണ് മറ്റൊരു പ്രതീക്ഷ.  അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ ഓട്ടോ എക്സ്പോ കഴിയുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകും. സ്പോര്‍സ്റ്റര്‍, ഡൈന, വി.ആര്‍.എസ്.സി, സോഫ്റ്റെയില്‍, സിവിഒ എന്നിങ്ങനെ അഞ്ച് താവഴികളാണ് ഹാര്‍ലി കുടുംബത്തിനുള്ളത്. അതില്‍പെട്ട 12 മോഡലുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനക്ക് വച്ചിട്ടുണ്ട്. ഇവക്കൊരു നാണക്കേടുമുണ്ടാകാത്ത വിധമായിരിക്കും ഇന്ത്യന്‍ ഹാര്‍ലിയും വരിക. ഇന്ത്യന്‍ റോഡിനും നമ്മുടെ സ്വഭാവത്തിനും അനുയോജ്യമായ മാറ്റങ്ങള്‍ ഒരുപാടുണ്ടാകുമെങ്കിലും ഹാര്‍ലിയുടെ തനത് ശബ്ദത്തിന് മാറ്റമുണ്ടാകില്ലെന്ന് ഉറപ്പിക്കാം.

ആര്യങ്കാവ് ചെക്പോസ്റ്റ് വഴി കാലികളെ എത്തിക്കുന്നതിന് നിരോധം

Posted: 02 Oct 2013 11:50 PM PDT

Subtitle: 
കുളമ്പുരോഗ പ്രതിരോധം
കൊല്ലം: കുളമ്പുരോഗ പ്രതിരോധ നടപടികള്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് ശക്തമാക്കി. അന്യസംസ്ഥാനങ്ങളില്‍ നിന്നും കാലികളെ കൊണ്ടുവരുന്നത് നിയന്ത്രിക്കാനായി ആര്യങ്കാവ് ചെക്പോസ്റ്റ് വഴി കാലികളെ എത്തിക്കുന്നത് നിരോധിച്ചു. ഒരാഴ്ചത്തേക്കാണ് നിരോധം. 
കുളമ്പുരോഗം തടയുന്നതിനായി ജില്ലയില്‍ 85 ശതമാനത്തോളം കന്നുകാലികളെ പ്രതിരോധകുത്തിവെപ്പിന് വിധേയമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. പി. വിമല പറഞ്ഞു. ജില്ലയില്‍ കുളത്തൂപ്പുഴ ഏരൂര്‍ ഭാഗങ്ങളിലാണ് ആദ്യം കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ഇപ്പോള്‍ ആദിച്ചനല്ലൂര്‍, നെടുമ്പന, തൃക്കോവില്‍വട്ടം പഞ്ചായത്തുകളിലാണ് തീവ്രമായി കണ്ടുവരുന്നത്. 
ജില്ലയില്‍ 19 പശുക്കളും നാല് കിടാരികളും 38 കിടാവുകളും കുളമ്പുരോഗ സമാനമായ ലക്ഷണത്തോടെ ചത്തു. ഇതില്‍ ആറ് പശുക്കളും ഒരു കിടാരിയും മാത്രമാണ് വാക്സിനേഷന്‍ എടുത്തതിന്ശേഷം രോഗബാധിതരായത്. വാക്സിനേഷന്‍ എടുത്തതിന്ശേഷവും രോഗം ബാധിച്ച് ചത്ത കന്നുകാലികളുടെ ഉടമസ്ഥര്‍ക്ക് 16500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത്തലത്തില്‍ ഓരോ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് രോഗപ്രതിരോധ നടപടികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കര്‍ഷകരെ ബോധവത്കരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ മില്‍ക്ക് സൊസൈറ്റികളുടെ സഹായത്തോടെ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ പറഞ്ഞു. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി കന്നുകാലി പ്രദര്‍ശനവും കന്നുകാലിമേളകളും രണ്ടാഴ്ചത്തേക്ക് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 
 

ആനപ്പാന്തം കോളനിയില്‍ വൈദ്യുതിയത്തെി

Posted: 02 Oct 2013 11:41 PM PDT

വെള്ളിക്കുങ്ങര: കാത്തിരിപ്പിനൊടുവില്‍  ശാസ്താംപൂവത്തെ ആനപ്പാന്തം കോളനിയില്‍ വൈദ്യുതിയത്തെി. പ്രഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്തു. വെള്ളിക്കുളങ്ങരയില്‍നിന്ന് ശാസ്താംപൂവത്തെ കോളനിയിലേക്കുള്ള  റോഡിന്‍െറ ഉദ്ഘാടനവും നടന്നു. മറ്റത്തൂര്‍ പഞ്ചായത്ത്  പ്രസിഡന്‍റ് ബിന്ദു ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ എം.എസ്. ജയ, ചാലക്കുടി ഡി.എഫ്.ഒ ബി.എന്‍. അഞ്ജന്‍കുമാര്‍,  വാര്‍ഡംഗം ഷിനി സന്തോഷ്, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ ഇ. ശ്രീനിവാസന്‍, കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയര്‍ എ.ആര്‍. സണ്ണി, വി.കെ. സുരേഷ്കുമാര്‍, കോസ്റ്റ് ഫോര്‍ഡ് ഡയറക്ടര്‍ ടി.ആര്‍. ചന്ദ്രദത്ത് എന്നിവര്‍ സംസാരിച്ചു. രാജീവ്ഗാന്ധി വിദ്യുത് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോളനിയില്‍ വൈദ്യുതീകരണം നടത്തിയത്. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. കാരിക്കടവ് ആദിവാസി കോളനിയില്‍നിന്ന് ഹൈടെന്‍ഷന്‍ ലൈന്‍ 600 മീറ്റര്‍ കാട്ടിലൂടെ വലിച്ചാണ് ശാസ്താംപൂവത്തേക്ക് വൈദ്യുതി എത്തിച്ചത്. 35 എക്കറിലധികമുള്ള കോളനിയിലെ വീടുകളിലേക്ക് നിര്‍മിച്ച മണ്‍പാതയില്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് മുഴുവന്‍ വീടുകളുടെ പരിസരത്തേക്കും  കമ്പികള്‍ വലിച്ചിട്ടുണ്ട്. 100 കെ.വി.എയുടെ ഒരു ട്രാന്‍സ്ഫോര്‍മറാണ് ശാസ്താംപൂവത്ത് സ്ഥാപിച്ചിട്ടുള്ളത്. 25 കെ.വി.എയുടെ മൂന്ന് ട്രാന്‍സ്ഫോര്‍മറുകള്‍ കൂടി സ്ഥാപിക്കും. ഇതിന് രണ്ട് ലക്ഷം രൂപ അധികമായി ചെലവഴിക്കും. കാട്ടിലൂടെ വലിക്കുന്ന ഹൈടെന്‍ഷന്‍ ലൈന്‍ പൊട്ടി  വീണ് വന്യമൃഗങ്ങള്‍ക്ക് അപകടം പറ്റാതിരിക്കാന്‍ ഗാര്‍ഡിങ് നടത്തും. കാട്ടാനകള്‍  മറിച്ചിടാതിരിക്കാന്‍ വൈദ്യുതി കാലുകള്‍ക്ക് ചുറ്റും മുള്ളുവേലി കെട്ടും. കോളനിയിലെ വൈദ്യുതി കാലുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ 1,80,000 രൂപയുടെ എസ്റ്റിമേറ്റ് മറ്റത്തൂര്‍ പഞ്ചായത്തിന് കെ.എസ്.ഇ.ബി സമര്‍പ്പിച്ചിട്ടുണ്ട്. കോളനിയില്‍ നടപ്പാക്കുന്ന വിവിധ  വികസന ക്ഷേമപദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ സംസ്ഥാനത്ത് മികച്ച ഭൗതിക സാഹചര്യങ്ങളുള്ള ആദിവാസി കോളനിയായി ആനപ്പാന്തം മാറും. മുഴുവന്‍ കുടുംബങ്ങള്‍ക്കും വാസയോഗ്യമായ വീടുകള്‍, കാര്‍ഷിക വൃത്തിക്കുള്ള  പദ്ധതികള്‍, വന്യമൃഗ ശല്യം തടയാന്‍ സൗരോര്‍ജ വൈദ്യുതി വേലി എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. ഒരു കോടി ചെലവഴിച്ച്  കോളനിയില്‍ കുടിവെള്ളപദ്ധതി, 50 ലക്ഷം രൂപ ചെലവഴിച്ച് പൊതുശ്മശാനവും ചുറ്റുമതിലും, 40 ലക്ഷം ചെലവിട്ട് മണ്ണ് -ജല സംരക്ഷണപദ്ധതി, കമ്യൂണിറ്റി ഹാള്‍, അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം എന്നിവയും നടപ്പാക്കും. എട്ടുവര്‍ഷം മുമ്പ് ആനപ്പാന്തത്ത് ഉരുള്‍പൊട്ടലിനത്തെുടര്‍ന്ന്  വീടുകള്‍ നഷ്ടപ്പെട്ട കാടര്‍ വിഭാഗത്തില്‍പെട്ട കുടുംബങ്ങളെയാണ് പിന്നീട് ശാസ്താംപൂവത്ത് ഭൂമി നല്‍കി പുനരധിവസിപ്പിച്ചത്.
68 വീടുകളില്‍ വയറിങ്  നടത്തിയ ഏഴ് വീടുകളിലേക്കാണ് ബുധനാഴ്ച വൈദ്യുതി  നല്‍കിയത്. ഇവര്‍ നേരത്തെ താമസിച്ചിരുന്ന ആനപ്പാന്തം കോളനിയില്‍ സോളാര്‍ പ്ളാന്‍റ് സ്ഥാപിച്ച് മുഴുവന്‍ കുടുംബങ്ങള്‍ക്കും വെളിച്ചം നല്‍കിയിരുന്നെങ്കിലും 2005ലെ ഉരുള്‍പൊട്ടലില്‍  പ്ളാന്‍റ് ഒലിച്ചുപോയിരുന്നു.  
 

അടിയന്തിര സഹായമെത്തിക്കുന്നതിന് തടസ്സങ്ങള്‍ നീക്കണമെന്ന് സിറിയയോട് യു.എന്‍

Posted: 02 Oct 2013 11:39 PM PDT

Image: 

ഡമസ്കസ്: അതിര്‍ത്തി കടന്ന് സഹായം എത്തിക്കുന്നതിന് തടസ്സങ്ങള്‍ നീക്കണമെന്ന് സിറിയയോട് യു.എന്‍ ആവശ്യപ്പെട്ടു.  യു.എന്നിന്റെ15 അംഗ രക്ഷാസമിതിയാണ് ഈ പ്രസ്താവനക്ക് അംഗീകാരം നല്‍കിയത്.  സംഘര്‍ഷ ബാധിതര്‍ക്ക് ആവശ്യമുള്ള സഹായം എത്തിക്കുന്നതിന് സുരക്ഷിതമായ വഴിയൊരുക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു.

മുപ്പത് മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷങ്ങളില്‍ സിറിയയില്‍ 20 ലക്ഷത്തിലേറെ ജനങ്ങള്‍ ആണ് പ്രയാസമനുഭവിക്കുന്ത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആണ്. ഒന്നേ കാല്‍ ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ കണക്ക്.

അവശ്യ സഹായം അര്‍ഹിക്കുന്ന ലക്ഷക്കണക്കിന് പേര്‍ സിറിയയില്‍ ഉണ്ടെന്നും നിലവില്‍ തുടരുന്ന അക്രമങ്ങളും പ്രവേശമാര്‍ഗങ്ങള്‍ അടച്ചതും സഹായമെത്തിക്കുന്നതില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുവെന്നും യു.എന്‍ പറയുന്നു. രാജ്യത്ത് 12 അന്തര്‍ദേശീയ സംഘടകള്‍ക്കാണ് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സിറിയ അനുമതി നല്‍കിയിരിക്കുന്നത്.
 

അഞ്ചേരി ബേബി വധം: എം. എം മണിക്കും ജയചന്ദ്രനുമെതിരെ തെളിവ്

Posted: 02 Oct 2013 11:27 PM PDT

Image: 

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിക്കും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ. കെ ജയചന്ദ്രനുമെതിരെ വ്യക്തമായ തെളിവ് ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 1982ല്‍ ബേബിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കൂടാതെ ഏഴ് പേര്‍ക്ക് കൂടി പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെ. കെ ജയചന്ദ്രന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചെങ്കിലും പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ളെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കുള്ളില്‍ ആഭ്യന്തരമന്ത്രിക്ക് സമര്‍പിക്കും. 1982 നവംബര്‍ 12നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ളോക്ക് സെക്രട്ടറിയായിരുന്ന അഞ്ചേരി ബേബി വെടിയേറ്റ് കൊല്ലപ്പെട്ടത്.

പൊടിപ്പാറക്കുന്നിടിക്കല്‍; പരിസ്ഥിതി സംഘടനകള്‍ പ്രക്ഷോഭത്തിന്

Posted: 02 Oct 2013 11:20 PM PDT

പാലക്കാട്: പിരായിരി പഞ്ചായത്തിലെ കല്ളേക്കാട് ബ്ളോക്ക് ഓഫിസിന് സമീപത്തെ പൊടിപ്പാറക്കുന്ന് ഇടിച്ച് നിരത്തുന്നതിനെതിരെ പരിസ്ഥിതി സംഘടനകളും യൂത്ത് കോണ്‍ഗ്രസും സോളിഡാരിറ്റിയും പ്രക്ഷോഭത്തിലേക്ക്. മണ്ണ് നീക്കം ചെയ്യാനായി  മുന്‍ ജില്ലാ കലക്ടറില്‍നിന്ന് സ്ഥലമുടമകള്‍ക്ക് ലഭിച്ച എന്‍.ഒ.സിയുടെ മറവിലാണ്് പാരിസ്ഥിതിക പ്രാധാന്യമുള്ള പൊടിപ്പാറക്കുന്ന് ഇടിച്ച് നിരത്തുന്നത്. മണ്ണ് നീക്കം ചെയ്യാന്‍ ആഗസറ്റ് 19നാണ് കലക്ടര്‍ എന്‍.ഒ.സി നല്‍കിയത്. ഇതിന്‍െറ മറവില്‍ കുന്നിടിക്കുന്നത് റിയല്‍ എസ്റ്റേറ്റുകാരാണ്. 
റോഡ് നിര്‍മിച്ച് സ്ഥലം വില്‍പനക്ക് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. 2.24 ഹെക്ടര്‍ സ്ഥലത്തെ മണ്ണ് നീക്കാനാണ് അനുമതി നല്‍കിയത്. ഇപ്പോള്‍ കുന്നിന്‍െറ പകുതിയോളം ഇടിച്ച് നിരപ്പാക്കിക്കഴിഞ്ഞു. 
പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബാലചന്ദ്രന്‍ കുന്നിടിക്കലിനെതിരെ നോട്ടീസ് നല്‍കിയതായി പറയുന്നുണ്ടെങ്കിലും ഗാന്ധിജയന്തി ദിവസമായ ബുധനാഴ്ച ഉച്ചവരെ കുന്നിടിക്കല്‍ തുടര്‍ന്നു. യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. രണ്ട് മാസമായി കുന്നിടിക്കല്‍ തുടരുമ്പോഴും ഗ്രാമപഞ്ചായത്തോ റവന്യു ഉദ്യോഗസ്ഥരോ ഇത് കണ്ടില്ളെന്ന് നടിക്കുകയാണ്. 
കുന്നിടിക്കലിനെതിരെ നോട്ടീസ് നല്‍കാനായിട്ടില്ളെന്നാണ് ബുധനാഴ്ച പിരായിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജനജാഗ്രത സെക്രട്ടറി ഡോ. പി.എസ്. പണിക്കരെ അറിയിച്ചത്. വ്യാഴാഴ്ച നോട്ടീസ് നല്‍കാനാണ് തീരുമാനം. പാലക്കാട് നഗരസഭയിലെ മുന്‍ ബി.ജെ.പി കൗണ്‍സിലറുടെ മകനും മറ്റൊരു ബി.ജെ.പി നേതാവിന്‍െറ മകനും ചേര്‍ന്ന് ഉണ്ടാക്കിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് കുന്നിടിക്കല്‍ നടത്തുന്നതെന്ന് പറയപ്പെടുന്നു. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചും ഹരിത ട്രൈബ്യൂണലിന്‍െറ വിധിക്കെതിരായും നടത്തുന്ന കുന്നിടിക്കലിന് കലക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയുള്ളതായി ജനജാഗ്രതാ സമിതി ആരോപിച്ചു. സെപ്റ്റംബര്‍ 20ന് ആര്‍.ഡി.ഒ ജില്ലാ കലക്ടര്‍ക്ക് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണ് നീക്കം ചെയ്യാന്‍ നല്‍കിയ എന്‍.ഒ.സിയില്‍ പറഞ്ഞിട്ടുളള വ്യവസ്ഥകള്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ കലക്ടര്‍ക്ക് ബന്ധപ്പെട്ടവരുടെ പേരില്‍ നടപടിയെടുക്കാന്‍ കഴിയും. കുന്നിടിക്കലിനെതിരെ സോളിഡാരിറ്റി, പരിസ്ഥിതി ഏകോപന സമിതി, എര്‍ത്ത്വാച്ച് എന്നിവയുടെ നേതൃത്വത്തില്‍ സമരപരിപാടി സംഘടിപ്പിക്കുമെന്ന് ഡോ. പി.എസ്. പണിക്കര്‍ പറഞ്ഞു. 
ഇതിനിടെ ബുധനാഴ്ച മൂന്നരയോടെ ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, എ.ഡി.എം കെ. ഗണേശന്‍, പാലക്കാട് തഹസില്‍ദാര്‍ വിജയന്‍ എന്നിവര്‍ പൊടിപ്പാറക്കുന്ന് സന്ദര്‍ശിച്ചു. കലക്ടര്‍ സന്ദര്‍ശിക്കുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ റിയല്‍ എസ്റ്റേറ്റ് ലോബി ഉച്ചക്ക് ശേഷം യന്ത്രങ്ങള്‍ മാറ്റുകയും ചെയ്തു.

നവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി

Posted: 02 Oct 2013 11:14 PM PDT

പന്തളം: പാട്ടുപുരക്കാവ് നവരാത്രി മണ്ഡപത്തിലെ ആഘോഷ പരിപാടികള്‍ അഞ്ച് മുതല്‍ 14 വരെ നടക്കും. അഞ്ചിന് രാവിലെ 7.30 ന് ഭദ്രദീപഘോഷ യാത്ര, 8.30 ന് ആഘോഷ പരിപാടികള്‍ എന്‍.എസ്.എസ് കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥപിള്ള ഉദ്ഘാടനം ചെയ്യും. 
ആഘോഷ കമ്മിറ്റി പ്രസിഡന്‍റ് പന്തളം ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഭാഗവത പാരായണം, ദീപാരാധന, ദീപക്കാഴ്ച.  അഞ്ചിന് വൈകുന്നേരം 4.30 സോപാന സംഗീതം വൈകുന്നേരം ഏഴിന് ഗാനമേള, ആറിന് വൈകുന്നേരം അഞ്ചിന് ഭജന, ഏഴിന് പന്തളം ജി. പ്രദീപ് കുമാറിന്‍െറ സംഗീത സദസ്സ്. ഏഴിന് വൈകുന്നേരം 4.30 ന് ഓട്ടന്തുള്ളല്‍-മണ്ണാഞ്ചേരി ദാസന്‍, വൈകുന്നേരം ഏഴിന് കടമ്മനിട്ട അനു വി. സുദേവിന്‍െറ സംഗീത സദസ്സ്.
എട്ടിന് വൈകുന്നേരം നാലിന് ചാക്യാര്‍കൂത്ത്, ഏഴിന് നാടകം, ഒമ്പതിന്  വൈകുന്നേരം  4.30  ന് നാദമുരളി ഫ്ളൂട്ട് സോളോ- മനോജ് വാസുദേവ്, ഏഴിന് നൃത്തസന്ധ്യ-ആതിര നാട്യ അക്കാദമി.10 ന് വൈകുന്നേരം നാലിന് സംഗീത സദസ്സ് അരങ്ങേറ്റം-ദേശ് സംഗീത അക്കാദമി, ഏഴിന് നാടകം.11 ന് വൈകുന്നേരം നാലിന് സംഗീത സംഗമം-കുമാരി അക്ഷര, വൈകുന്നേരം 5.30 ന് പൂജവെപ്പ്, വൈകുന്നേരം ഏഴിന് സംഗീത സദസ്സ്- പന്തളം അജി ആന്‍ഡ് അനി ബ്രദേഴ്സ്.12 ന് വൈകുന്നേരം നാലിന് വയലിന്‍ സോളോ- സംഗീത സുരേഷ് ബാബു,  ഏഴിന് സംഗീത സദസ്സ്- കുമാരി ഐശ്വര്യ കെ. കെ.മോഹന്‍. 
13ന് രാവിലെ 10ന്  സംഗീത ആരാധന.വൈകുന്നേരം  സമാപന സമ്മേളനം കെ.മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.കെ.കുമാരന്‍, കലാകാരന്മാര്‍, വ്യവസായ സംരംഭകര്‍ എന്നിവരെ ആദരിക്കും. വൈകുന്നേരം ഏഴിന് കോമഡി ഷോ-ഹാപ്പി ജേര്‍ണി മെഗാഷോ.
 14ന് രാവിലെ നാലിന് മഹാഗണപതി ഹോമം ഏഴ് മുതല്‍ പൂജയെടുപ്പ്, വിദ്യാരംഭം.
അടൂര്‍: പറക്കോട് ശ്രീ ഇണ്ടിളയപ്പന്‍ നവരാത്രി ആഘോഷസമിതി നവരാത്രി ഉത്സവം ശനിയാഴ്ച മുതല്‍ 14 വരെ നടക്കും. 
ശനിയാഴ്ച വൈകുന്നേരം  ഏഴിന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. എന്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
 7.30ന് ചങ്ങനാശേരി സുഭാഷിന്‍െറ സംഗീതസദസ്സ്, ചൊവ്വാഴ്ച വൈകുന്നേരം  ഏഴിന് വയലാര്‍ കൃഷ്ണന്‍കുട്ടിയുടെ ഓട്ടന്തുള്ളല്‍.
ബുധനാഴ്ച വൈകുന്നേരം  ഏഴിന് ഐശ്വര്യ മോഹനും വെള്ളിയാഴ്ച നിവേദിതയും ശനിയാഴ്ച കലാപീഠം സുധീഷും ഞായറാഴ്ച പത്തനംതിട്ട മുരളിമോഹനും സംഗീതസദസ്സൊരുക്കും. വ്യാഴാഴ്ച വൈകുന്നേരം  ഏഴിന് മുതുകുളം സോമനാഥിന്‍െറ കഥാപ്രസംഗം.
ശനിയാഴ്ച വൈകുന്നേരം 6.30ന് പൂജവെപ്പ്, 14ന് രാവിലെ 7.30ന് പൂജയെടുപ്പ്, 7.45ന് വിദ്യാരംഭം, വൈകുന്നേരം മൂന്നിന് അക്ഷരശ്ളോകസദസ്സ്,   ഏഴിന് താഴമണ്‍ കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ പുഷ്പാഭിഷേകം എന്നിവയുണ്ടാകും.
അടൂര്‍: മണ്ണടി മുടിപ്പുര ദേവീ ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി മഹോത്സവവും വെള്ളിയാഴ്ച  മുതല്‍ 14 വരെ ആഘോഷിക്കും. 
കുളക്കട നമ്പിമഠത്തില്‍ രമേശ് ഭാനുഭാനു പാണ്ടാരത്തിലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷത്തില്‍ മണ്ണടി പഴയകാവ് ദേവീക്ഷേത്രമേല്‍ശാന്തി ശിവദാസന്‍ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠാകര്‍മം നിര്‍വഹിക്കും.  
കുറിച്ചി  ബി. രാമചന്ദ്രന്‍ യജ്ഞാചാര്യനും കറവൂര്‍ സുഗതന്‍, കുടവട്ടൂര്‍ ഉണ്ണികൃഷ്ണന്‍, നന്ദിയോട് ഉദയന്‍, തിരുവന്‍വണ്ടൂര്‍ മുരളി എന്നിവര്‍ യജ്ഞപൗരാണികരുമാണ്.
ദിവസവും രാവിലെ 6.30 ന് ലളിതസഹസ്രനാമജപം,  ഏഴ് മുതല്‍ 12 വരെയും രണ്ടുമുതല്‍ അഞ്ചുവരെയും ദേവീഭാഗവത പാരായണവും നടക്കും.  ഉച്ചക്ക് ഒന്നുമുതല്‍ രണ്ടുവരെ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്‍െറ ആത്മീയ പ്രഭാഷണം, അന്നദാനം എന്നിവയും നടക്കും.
അഞ്ചാംദിവസം വൈകുന്നേരം ആറുമുതല്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ആറാം ദിവസം വൈകുന്നേരം അഞ്ചുമുതല്‍ സര്‍വൈശ്വര്യപൂജയും നടക്കും.
 ദുര്‍ഗാഷ്ടമി ദിവസം  അഞ്ചുമുതല്‍ പൂജവെപ്പും രാത്രി എട്ടുമുതല്‍  പത്മാരാജാമണി സംഘത്തിന്‍െറ   വീണാനാദതരംഗം ഭക്തിഗാനമേളയും ഉണ്ടായിരിക്കും. 
മഹാനവമിക്ക് ഉച്ചക്ക് ഒന്നുമുതല്‍ മഹാപ്രസാദമൂട്ടും വൈകുന്നേരം 3.30 മുതല്‍ സ്നാനഘോഷയാത്രയും വൈകുന്നേരം  7.30 മുതല്‍  അനു വി. കടമ്മനിട്ടയുടെ സംഗീതസദസ്സും നടക്കും. 
വിജയദശമി ദിവസം രാവിലെ ഏഴുമുതല്‍  പൂജയെടുപ്പും വിദ്യാരംഭവും. തുടര്‍ന്ന് കുട്ടികളെ എഴുത്തിരുത്ത് ചടങ്ങ്.
 

ഡയാലിസിസ് കേന്ദ്രം: ജനകീയ കൂട്ടായ്മയില്‍നിന്ന് സംഘടനകള്‍ വിട്ടുനിന്നു

Posted: 02 Oct 2013 11:13 PM PDT

തിരൂര്‍: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന് പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ വിളിച്ചു ചേര്‍ത്ത ജനകീയ കൂട്ടായ്മ പങ്കാളിത്തം കൊണ്ട് നാമമാത്രമായി. ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരും ലീഗ് ജനപ്രതിനിധികളും മാത്രമാണ് യോഗത്തിനെത്തിയത്. കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് യു.ഡി.എഫ് കക്ഷികളും സാംസ്കാരിക സംഘടനാ പ്രതിനിധികളും പ്രതിപക്ഷ പാര്‍ട്ടികളും അനുകൂല സംഘടനകളും യോഗം ബഹിഷ്കരിച്ചു. അതേസമയം തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കോണ്‍ഗ്രസിലെ പി. രാമന്‍കുട്ടി യോഗത്തിനെത്തി.
നേരത്തെ തീരുമാനിച്ചിരുന്നത് കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിലായിരുന്നെങ്കിലും ചൊവ്വാഴ്ച യോഗം തിരൂര്‍ ജി.എം.യു.പി സ്കൂളിലേക്ക് മാറ്റി.
10.45ഓടെ യോഗം തുടങ്ങുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണുണ്ടായിരുന്നത്. സി. മമ്മുട്ടി ഒഴികെ മറ്റ് എം.എല്‍മാര്‍ ആരും എത്തിയില്ല. തിരൂര്‍ താലൂക്കിലെ തദ്ദേശ സ്ഥാപനങ്ങളിലെയും സഹകണ സംഘങ്ങളിലെയും ചുരുക്കം പ്രസിഡന്‍റുമാരും അംഗങ്ങളുമാണെത്തിയത്.  ജനപ്രതിനിധികളുടെ സാന്നിധ്യവുമുണ്ടായില്ല. നഗരത്തിലും പരിസരങ്ങളിലും ഒട്ടനവധി സാംസ്കാരിക സംഘടനകളുണ്ടെങ്കിലും ആരുമുണ്ടായിരുന്നില്ല. ഡി.വൈ.എഫ്.ഐ-യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ തല്ലിനെ തുടര്‍ന്ന് യോഗം അലങ്കോലമായതോടെ യോഗത്തിനെത്തിയ ചില സംഘടനാ പ്രതിനിധികള്‍ കൊഴിഞ്ഞുപോകുകയും ചെയ്തു.
യോഗം സംബന്ധിച്ച പ്രചാരണത്തിലെ അപാകതയാണ് പങ്കാളിത്തക്കുറവിന് കാരണമായത്. കഴിഞ്ഞ 24ന് കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തില്‍ നടന്ന ഡയാലിസിസ് കേന്ദ്രം ഉദ്ഘാടന സ്വാഗതസംഘം രൂപവത്കരണ യോഗത്തിലായിരുന്നു വിപുലമായ ജനകീയ കൂട്ടായ്മ രൂപവത്കരിക്കുന്നതിന് ഒക്ടോബര്‍ രണ്ടിന് യോഗം ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച വ്യാപകമായ പ്രചരണം ഉണ്ടായില്ല.
നേരത്തെ തിരൂര്‍ ആശുപത്രിക്ക് ബഹുനില സമുച്ചയം നിര്‍മിച്ചത് വന്‍ ജനപങ്കാളിത്തത്തോടെയായിരുന്നു. അത്തരത്തിലുള്ള ജനകീയ കൂട്ടായ്മയാണ്  ഡയാലിസിസ് കേന്ദ്രത്തിനും ആവിഷ്കരിച്ചിരുന്നത്.
ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പങ്കാളിത്തം കുറയാന്‍ കാരണമായിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്കകളുയര്‍ന്നത് വകവെക്കാതെ അധികൃതര്‍ യോഗവുമായി മുന്നോട്ടു പോയതാണ് തിരിച്ചടിയായത്.
 

ആശങ്കയൊഴിയാതെ തൊഴിലാളികള്‍

Posted: 02 Oct 2013 11:10 PM PDT

Subtitle: 
13 വര്‍ഷത്തിനുശേഷം പീരുമേട് ടീ കമ്പനി തുറക്കുന്നു
കട്ടപ്പന: 13 വര്‍ഷമായി അടഞ്ഞുകിടക്കുന്ന പീരുമേട് ടീ കമ്പനി തുറക്കാന്‍ മാനേജ്മെന്‍റും ട്രേഡ് യൂനിയന്‍ നേതാക്കളും തമ്മിലുണ്ടാക്കിയ കരാറിനെക്കുറിച്ച് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക. 
ഉടമ മറ്റൊരാള്‍ക്ക് തോട്ടം ലീസിന് നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കിയതിന്‍െറ അടിസ്ഥാനത്തിലാണ് തോട്ടം തുറക്കുന്നത്. 13 വര്‍ഷം അനുഭവിച്ച യാതനകള്‍ക്ക് തോട്ടം തുറക്കുന്നതോടെ പരിഹാരമാകുമെന്ന് തൊഴിലാളികള്‍ വിശ്വസിക്കുന്നില്ല. തോട്ടം തുറക്കാന്‍ ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകളില്‍ കാതലായ പല കാര്യങ്ങളും മന$പൂര്‍വം വിട്ടുകളയുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.
ഉടമ്പടി സമയത്ത് തൊഴിലാളി ലയങ്ങളുടെ കാര്യം ബോധപൂര്‍വം വിട്ടുകളഞ്ഞു. പെന്‍ഷന്‍ പ്രായം കഴിഞ്ഞവര്‍ക്കും അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കും ജോലിയില്‍ തുടരാമെന്നും ലയങ്ങളില്‍ താമസിക്കാമെന്നും ഉടമ്പടിയില്‍ ഉണ്ടെങ്കിലും ലയങ്ങളൊന്നും വാസയോഗ്യമല്ളെന്ന് വ്യക്തമാക്കിയിട്ടില്ല.  ലയങ്ങളില്‍നിന്ന് പുറത്തേക്കുള്ള റോഡുകളുടെ പ്രശ്നവും കുടിവെള്ളം, വൈദ്യുതി എന്നിവയെക്കുറിച്ച ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിട്ടില്ല. 13 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇത്രയും ദുര്‍ബലമായ വ്യവസ്ഥകളോടെ തോട്ടം തുറക്കാന്‍ തീരുമാനിച്ചത് ആശങ്കയോടെയാണ് തൊഴിലാളികള്‍ നോക്കിക്കാണുന്നത്. 
കരാറിലെ വ്യവസ്ഥയനുസരിച്ച് തൊഴിലാളികളുടെ കൈവശമുള്ള ഫര്‍ണിച്ചര്‍, യന്ത്രസാമഗ്രികള്‍, രേഖകള്‍ എന്നിവ മാനേജ്മെന്‍റിന് വിട്ടുനല്‍കണം. ഇക്കാര്യത്തില്‍ തൊഴിലാളികളും മാനേജ്മെന്‍റും തമ്മില്‍ തര്‍ക്കത്തിനും സാധ്യതയുണ്ട്. 
തോട്ടം തുറക്കുന്ന കാര്യത്തില്‍ തൊഴിലാളികളെല്ലാം ഒറ്റക്കെട്ടാണ്. എന്നാല്‍, ഉടമ്പടിയിലെ വ്യവസ്ഥകള്‍ തന്നെ ഇതിന് വിനയാകുമോ എന്ന് ശങ്കിക്കുന്നവരും കുറവല്ല. 
മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കി തോട്ടം തുറക്കുമ്പോള്‍ ഉണ്ടാകുന്ന തൊഴില്‍ പ്രശ്നങ്ങള്‍ ഉടമയെങ്ങനെ പരിഹരിക്കുമെന്നും തീരുമാനിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ തോട്ടം സാധാരണ നിലയിലത്തെണമെങ്കില്‍ ഒരു വര്‍ഷം വേണ്ടിവരും. അതുവരെയുണ്ടാകുന്ന പ്രശ്നങ്ങള്‍ ആര് പരിഹരിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. 
1336 സ്ഥിരം തൊഴിലാളികളും അത്രതന്നെ താല്‍ക്കാലിക തൊഴിലാളികളും 30ഓളം ഓഫിസ് ജീവനക്കാരുമുണ്ടായിരുന്നു പീരുമേട് ടീ കമ്പനിയില്‍. 
രണ്ട് ഫാക്ടറികള്‍, ആശുപത്രി, ഓഫിസ് മുറികള്‍, ക്വാര്‍ട്ടേഴ്സുകള്‍, അനുബന്ധ കെട്ടിടങ്ങള്‍ എല്ലാം പുതുക്കിപ്പണിയേണ്ടി വരും. 2000ത്തില്‍ ഉടമ ഉപേക്ഷിച്ചു പോയശേഷം തോട്ടം വക 2700 ഹെക്ടറിലെ തേയിലച്ചെടികള്‍ യൂനിയനുകള്‍ തൊഴിലാളികള്‍ക്ക് വീതം വെച്ച് നല്‍കിയിരുന്നു. ഇവിടെനിന്ന് കിട്ടുന്ന കൊളുന്ത് നുള്ളിയാണ് തൊഴിലാളികള്‍ കഴിയുന്നത്. ഇത് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടാകാനും ഇടയുണ്ട്.
ഇതിനെല്ലാം പരിഹാരമുണ്ടാക്കി പാട്ടത്തിനെടുക്കുന്ന വ്യക്തി തോട്ടം എത്രനാള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിലും തൊഴിലാളികള്‍ ആശങ്കപ്പെടുന്നു.
 
 

Wednesday, October 2, 2013

നഗരവികസനത്തിന് 3,750 കോടി Madhyamam News Feeds

നഗരവികസനത്തിന് 3,750 കോടി Madhyamam News Feeds

Link to

നഗരവികസനത്തിന് 3,750 കോടി

Posted: 02 Oct 2013 12:18 AM PDT

കൊല്ലം: ജവഹര്‍ലാല്‍ നെഹ്റു നാഷനല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജനറം/ ജെ.എന്‍.എന്‍.യു.ആര്‍.എം) പദ്ധതി പ്രകാരം നഗരവികസനത്തിന് 3,750 കോടിയുടെ പ്രോജക്ടുകള്‍ക്ക് കൗണ്‍സില്‍ അംഗീകാരം. നഗരത്തില്‍ വന്‍വികസനം സാധ്യമാക്കുന്ന വിവിധ വികസന പദ്ധതികളുടെ വിശദാംശങ്ങള്‍ നോഡല്‍ ഏജന്‍സിയായ കെ.എസ്.യു.ഡി.പി വഴി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും.
ജെ.എന്‍.എന്‍.യു.ആര്‍.എമ്മിന്‍െറ രണ്ടാംഘട്ട നടത്തിപ്പില്‍ പത്ത്ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളെയും ഉള്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിലാണ് കൊല്ലവും പദ്ധതിയില്‍പ്പെട്ടത്.
ഗതാഗതക്കുരുക്കിന് പരിഹാരമായി കപ്പലണ്ടിമുക്ക് മുതല്‍ ആനന്ദവല്ലീശ്വരം വരെ എലിവേറ്റഡ് കോറിഡോര്‍, പൊതുഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ലോഫ്ളോര്‍ ബസുകള്‍, കുടിവെള്ള വിതരണ പദ്ധതി തുടങ്ങിയവ കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. കപ്പലണ്ടിമുക്ക് മുതല്‍ ആനന്ദവല്ലീശ്വരം വരെയുള്ള നിര്‍ദിഷ്ട എലിവേറ്റഡ് കോറിഡോറിന് 1,390 കോടിയാണ് ചെലവ് കണക്കാക്കുന്നത്. പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ പണം നീക്കിവെക്കുന്നതും ഈ പദ്ധതിക്കായാണ്.
ജെ.എന്‍.എന്‍.യു.ആര്‍.എം പദ്ധതിപ്രകാരമുള്ള നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങളില്‍ എണ്‍പത്ശതമാനത്തോളം തുകയാണ് കേന്ദ്രത്തില്‍നിന്നും ലഭിക്കുക. ശാസ്താംകോട്ട തടാകത്തെ ആശ്രയിച്ചുള്ള നഗരത്തിലെ നിലവിലുള്ള കുടിവെള്ള വിതരണ സംവിധാനത്തിന് ബദലായി പുതിയ പദ്ധതിക്കും തുക വകയിരുത്തും. 350 കോടിയാണ് പദ്ധതിക്കായി ചെലവിടുക. കല്ലടയാറ്റില്‍ കുളക്കട പഞ്ചായത്ത് പ്രദേശത്തു നിന്നും കൊല്ലത്തേക്ക് വെള്ളമെത്തിക്കുന്ന പ്രോജക്ടാണ് പരിഗണനയിലുള്ളത്. നഗരത്തിലെ നിരത്തുകള്‍ സൗന്ദര്യവത്കരിക്കുന്ന പദ്ധതിക്ക് 220 കോടി ചെലവ് കണക്കാക്കുന്നു. നഗരപരിധിയിലെ പ്രധാന റോഡുകളെല്ലാം ഇതിന്‍െറ ഭാഗമായി നവീകരിക്കും. തീരദേശ റോഡിന്‍െറ പുനരുദ്ധാരണം, ആവശ്യമായ ഇടങ്ങളില്‍ ഫൈ്ളഓവറുകള്‍, പാലങ്ങള്‍ തുടങ്ങിയവക്കായി 400 കോടിയുടെ പ്രോജക്ടാണ് തയാറാക്കിയിട്ടുള്ളത്. മള്‍ട്ടിലവല്‍ കാര്‍ പാര്‍ക്കിങ് സംവിധാനമൊരുക്കാന്‍ 162.93 കോടി ചെലവ് വരുന്ന സംവിധാനമൊരുക്കും. മലിനീകരണ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് പരാതിയുള്ള കോര്‍പറേഷന് കീഴിലെ അറവുശാലയുടെ വികസനത്തിന് 15.50 കോടിയുടെ പദ്ധതി നിര്‍ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലിനജലസംസ്കരണത്തിന് 25 കോടി നീക്കിവെക്കും.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലേതുപോലെ ലോഫ്ളോര്‍ എസി, നോണ്‍ എ.സി ബസുകള്‍ ആരംഭിക്കുന്നതിന് 107 കോടിരൂപയാണ് ചെലവഴിക്കുക. എന്നാല്‍, ബസുകളുടെ ഉടമസ്ഥാവകാശവും നടത്തിപ്പും സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുമായികൂടി ആലോചിച്ചാവും അന്തിമതീരുമാനം. വിനോദസഞ്ചാര വികസനത്തിന് 200 കോടിയുടെ പദ്ധതികള്‍ ജെ.എന്‍.എന്‍.യു.ആര്‍.എമ്മില്‍ നിന്നും ലക്ഷ്യമിടുന്നു. അന്തരീക്ഷ മലിനീകരണം, ജലമലിനീകരണം എന്നിവ തടയുന്ന വിവിധ പദ്ധതികള്‍ക്കായി 200 കോടിയും ദുരന്തനിവാരണ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിന്ി 300 കോടിയുടെ പ്രോജക്ടും തയാറാക്കും.  നഗരത്തിലെ ചേരികളുടെ വികസനത്തിന് 50 കോടിയുടെ പദ്ധതിയും നടപ്പാക്കും. ശക്തികുളങ്ങര മേഖലയിലെ ഒമ്പത് തുരുത്തുകളെ ബന്ധിപ്പിച്ച് ചെറിയ പാലങ്ങള്‍ നിര്‍മിക്കുന്നതിന് 20 കോടി നീക്കിവെക്കാനും ജെ.എന്‍.എന്‍.യു.ആര്‍.എം പ്രോജക്ടില്‍ വിഭാവനം ചെയ്യുന്നു.
കൊല്ലം നഗരത്തിന്‍െറ സമഗ്രവികസനം സാധ്യമാക്കാന്‍ പദ്ധതി നിര്‍വഹണത്തിലൂടെ സാധിക്കുമെന്ന് മേയര്‍ പ്രസന്നാ ഏണസ്റ്റ് പറഞ്ഞു.
 

ചാല മാലിന്യ പ്ളാന്‍റ് നിര്‍മാണം കെ.എസ്.ഐ.ഡി.സിക്ക്

Posted: 02 Oct 2013 12:16 AM PDT

Subtitle: 
സ്വകാര്യ കമ്പനി പിന്‍വാങ്ങി

തിരുവനന്തപുരം: കരാറെടുത്ത സ്വകാര്യ കമ്പനി പിന്മാറിയതിനെ തുടര്‍ന്ന് ചാല മാലിന്യ പ്ളാന്‍റ് നിര്‍മാണത്തിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
 62 ബയോഗ്യാസ് പ്ളാന്‍റുകളും 30 പാറ്റൂര്‍ മോഡല്‍ സംസ്കരണ പ്ളാന്‍റുകളും സ്ഥാപിക്കാന്‍ നഗരസഭക്ക് 50 ശതമാനം തുക അനുവദിക്കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ഏഴ് കോടി രൂപയാണ് ബയോഗ്യാസ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന പ്ളാന്‍റുകളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. സാങ്കേതികസഹായം നല്‍കാന്‍ ശുചിത്വമിഷനെ ചുമതലപ്പെടുത്തി.
കരിമഠം കോളനിയിലെ ഫ്ളാറ്റുകളിലെ ഗുണഭോക്താക്കളുടെ പട്ടിക കുടുംബശ്രീയെകൊണ്ട് പരിശോധിപ്പിച്ച് ഉന്നതാധികാര സമിതിയുടെ അംഗീകാരം വാങ്ങാനും ധാരണയായി. അര്‍ഹരായ  ഗുണഭോക്താക്കളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. 72 കുടുംബങ്ങള്‍ താമസിക്കുന്ന ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം പുനനിര്‍മിക്കാന്‍ രാജീവ്ഗാന്ധി യോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നഗരസഭ സന്നദ്ധത അറിയിച്ചു. രാജീവ് നഗര്‍ കോളനിയിലെ 60 ഫ്ളാറ്റുകള്‍ പുനര്‍നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് പുനക്രമീകരിച്ച് സമര്‍പ്പിക്കാന്‍ മന്ത്രി മഞ്ഞളാംകുഴി അലി നഗരസഭയോട് ആവശ്യപ്പെട്ടു.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പുഷ്പലത, കൗണ്‍സിലര്‍മാരായ ആര്‍. ഹരികുമാര്‍, പി.എസ്. നായര്‍, പാളയം രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

വ്യോമസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വനിതകളടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Posted: 02 Oct 2013 12:12 AM PDT

കരുനാഗപ്പള്ളി: വ്യോമസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി ഒരു കോടിയോളം രൂപ തട്ടിയ സംഘത്തിലെ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.  തൊടിയൂര്‍ പുലിയൂര്‍ വഞ്ചിതെക്ക് പഞ്ഞികുന്നും വിളയില്‍ വാടകക്ക് താമസിക്കുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം കണ്ടോലില്‍ വീട്ടില്‍ സതീഷ് ചന്ദ്രന്‍ (43), ഭാര്യ രമ (36), തൊടിയൂര്‍ പുലിയൂര്‍ വഞ്ചിതെക്ക് പഞ്ഞികുന്ന് വിളയില്‍ വാടകക്ക് താമസിക്കുന്ന ശാസ്താംകോട്ട പനപ്പെട്ടി അനൂപ് ഭവനില്‍ ശോഭ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട പനപ്പെട്ടി സ്വദേശി സദാശിവന്‍പിള്ളയുടെ മകനടക്കം ഏഴുപേരില്‍നിന്ന് 12,40,000 രൂപ കബളിപ്പിച്ചെന്ന കേസിലാണ്് അറസ്റ്റ് . ഏനാത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍  27 ലക്ഷവും അടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് ലക്ഷവും കബളിപ്പിച്ചതിന് കേസ് നിലവിലുണ്ട്. മാന്നാര്‍ പൊലീസിന്‍െറ പരിധിയിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒരു കോടിയുടെ തട്ടിപ്പ് സംഘം നടത്തിയിട്ടുണ്ടെന്ന്  പൊലീസ് പറഞ്ഞു.
മിക്കവരില്‍ നിന്നും മൂന്ന് ലക്ഷത്തിലധികമാണ് വാങ്ങിയിട്ടുളളത്.ഇവരുടെ സംഘത്തിലുളള തൃശൂര്‍ സ്വദേശികളായ ഗീതാറാണി, രജിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘാംഗമായ  ജോയി മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.
ഇക്കൊല്ലം മേയിലാണ് തട്ടിപ്പ് നടത്തിയത്. ഉദ്യോഗാര്‍ഥികളായ യുവാക്കളെ ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ റിക്രൂട്ടിങ്ങിനും കൂടിക്കാഴ്ചക്കുമെന്ന പേരില്‍ പലതവണ കൊണ്ടുപോയി താമസിപ്പിച്ച് കബളിപ്പിച്ച സംഘം പിന്നീട് മുങ്ങുകയായിരുന്നു.
 കരുനാഗപ്പള്ളി എ.സി.പി ജയശങ്കറിന്‍െറ നിര്‍ദേശപ്രകാരം  കരുനാഗപ്പള്ളി എസ്.ഐ ജസ്റ്റിന്‍ ജോണ്‍, ഗ്രേഡ് എസ്.ഐ സോമന്‍, സീനിയര്‍ പൊലീസ് ഓഫിസര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.      കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

‘അപകടങ്ങളില്‍ പെടുന്നത് 47 ശതമാനവും കാല്‍നടക്കാര്‍’

Posted: 02 Oct 2013 12:08 AM PDT

തൃശൂര്‍: നടപ്പാതകള്‍ വഴിയോരക്കച്ചവ ടക്കാര്‍ കൈയടക്കുന്നതിനാല്‍ കാല്‍നട ക്കാര്‍ റോട്ടിലൂടെ നടക്കേണ്ട ഗതികേടാണെന്ന് ഗതാഗത കമീഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്ത്  അപകടങ്ങളില്‍ പെടുന്നവരില്‍ 47 ശതമാനവും കാല്‍നടക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
പാട്ടുരാക്കല്‍ ദേവമാത പബ്ളിക് സ്കൂളില്‍ ആക്ട്സിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ ‘റോഡ് നിയമങ്ങള്‍ എന്‍െറയും സുരക്ഷക്ക്’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് രണ്ടുശതമാനം റോഡുകളില്‍ പോ ലും സീബ്രാലൈനുകളില്ല. സീബ്രാലൈ നുകള്‍ ഉള്ളിടത്ത് ട്രാഫിക് ലൈനുകളുമില്ല. ട്രാഫിക് ലൈനുകളില്ലാതെ സീബ്രാലൈനുകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.  
2020ല്‍ ഒരാള്‍ക്ക് ഒരുവാഹനം എന്ന നിലയിലേക്കാണ് കേരളത്തിന്‍െറ പോക്ക്. ദിനേന രണ്ടായിരത്തോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതില്‍ പകുതിയോളം ഇരുചക്രവാഹനങ്ങളാണ്. വര്‍ഷന്തോറും 10 ലക്ഷം വാഹനങ്ങളുടെ വര്‍ധനയുണ്ടാകുന്നു. ഓരോ രണ്ട് മണിക്കൂറിനുള്ളില്‍ ഒരാള്‍ മരിക്കുന്നു. ദിനേന 130 അപകടങ്ങളില്‍ 112 പേര്‍ക്ക് പരിക്കേല്‍ക്കുന്നു. 2012ല്‍ 4,290 പേരാണ് അപകടത്തില്‍ മരിച്ചത്. വര്‍ഷന്തോറും 45,000 അപകടങ്ങളില്‍ 35,000 പേര്‍ക്ക് പരിക്കേല്‍ക്കുന്നുണ്ട്. വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 50 ശതമാനവും ബൈക്ക് യാത്രികരാണ്.
നിയമം പാലിക്കുന്നതോടൊപ്പം തെറ്റ് ചൂണ്ടിക്കാട്ടാനും വിദ്യാര്‍ഥികള്‍ തയാറാകണമെന്ന് ഋഷിരാജ് സിങ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ട്രാഫിക് ബോധവത്കരണം സംബന്ധിച്ച ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു.
സിനിമകളിലും ചാനല്‍ പരിപാടികളിലും  വാഹനങ്ങള്‍ ഓടിക്കുന്നത് സുരക്ഷ നടപടികള്‍ പാലിച്ചാവണമെന്ന് ആവശ്യപ്പെട്ട്  കമീഷണര്‍ക്ക് ആക്ട്സ് പ്രവര്‍ത്തകര്‍ നിവേദനം സമര്‍പ്പിച്ചു. സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടു.
സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാ ശ് അധ്യക്ഷത വഹിച്ചു. മേയര്‍ ഐ.പി. പോള്‍, ആക്ട് ജനറല്‍ സെക്രട്ടറി ഫാ. ഡേവിഡ് ചിറമേല്‍, ദേവമാതാ സി.എം.ഐ പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍  ഫാ. ഷാജു എടമന, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി.വി. വര്‍ഗീസ്, ലൈജു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കും -ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

Posted: 01 Oct 2013 11:59 PM PDT

പാലക്കാട്: കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഫണ്ടും പദ്ധതികളും ആവിഷ്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍.
പ്രഥമ ഏഷ്യന്‍ സ്കൂള്‍ മീറ്റില്‍ സുവര്‍ണ നേട്ടം കൈവരിച്ച കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ജില്ലാ പഞ്ചായത്ത് ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനകം ഒട്ടേറെ പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്. അതിന്‍െറ ഫലമാണ് അന്താരാഷ്ട്ര നേട്ടമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പരിശീലകരും കായികതാരങ്ങളും ഒത്തൊരുമിച്ച് ആത്മാര്‍ഥതയോടെ പരിശ്രമിച്ചാല്‍ ഒളിമ്പിക്സില്‍വരെ മെഡല്‍ നേടാന്‍ നമുക്ക് സാധിക്കും. മീറ്റില്‍ രണ്ടാം സ്ഥാനം നേടിയ ഇന്ത്യയുടെ മെഡല്‍ ശേഖരത്തില്‍ ഒമ്പതു സ്വര്‍ണം ജില്ലയിലെ കുട്ടികളുടെ വകയായിരുന്നു. മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.യു. ചിത്ര (മൂന്നു സ്വര്‍ണം-3000 മീറ്റര്‍, 1500 മീറ്റര്‍, (4 X400 മീറ്റര്‍ റിലേ); പറളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി. മുഹമ്മദ് അഫ്സല്‍ (രണ്ടു സ്വര്‍ണം -800 മീറ്റര്‍, 1500 മീറ്റര്‍); വി.വി. ജിഷ (രണ്ടു സ്വര്‍ണം-400 മീറ്റര്‍ ഹര്‍ഡില്‍സ്, 4X400 മീറ്റര്‍ റിലേ); കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അബ്ദുല്ല അബൂബക്കര്‍, സി. ബബിത (ഒന്ന് വീതം സ്വര്‍ണം -4X400 മീറ്റര്‍ റിലേ, 800 മീറ്റര്‍ വെങ്കലം) എന്നിവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും കാഷ് അവാര്‍ഡും നല്‍കി. സ്വര്‍ണം നേടിയ താരങ്ങള്‍ക്ക് 2000 രൂപ വീതവും വെങ്കലത്തിന് 1000 രൂപയുമാണ് നല്‍കിയത്.
പരിശീലകരായ പറളി സ്കൂളിലെ പി.ജി. മനോജ്, മുണ്ടൂര്‍ സ്കൂളിലെ എന്‍.എസ്. സിജിന്‍, കല്ലടി  സ്കൂളിലെ ജാഫര്‍ ബാബു എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ. ഹനീഫ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ് റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ.ജി. ജയന്തി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. അബ്ദുല്‍ഖാദര്‍, എസ്. അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍,  സെക്രട്ടറി ടി.എസ്. മജീദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. ഗീത, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.ആര്‍. അജയന്‍, ഡി.ഇ.ഒ എ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

പുതുതായി കാന്‍സര്‍ രോഗബാധിതരാവുന്നവരുടെ എണ്ണത്തില്‍ പാലക്കാട് ഏറെ മുന്നില്‍

Posted: 01 Oct 2013 11:59 PM PDT

പാലക്കാട്: സംസ്ഥാനത്ത് പുതുതായി കാന്‍സര്‍ രോഗബാധിതരാവുന്നവരുടെ എണ്ണം പാലക്കാട് ജില്ലയില്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്‍െറ അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനാ ക്യാമ്പുകളില്‍ മറ്റ് ജില്ലകളിലേതിനെ അപേക്ഷിച്ച് പലമടങ്ങ് പുതിയ കാന്‍സര്‍ രോഗികളെയാണ് പാലക്കാട് ജില്ലയില്‍ കണ്ടെത്താനായത്. സംസ്ഥാനത്ത് പ്രതിവര്‍ഷം 35,000ഓളം പുതിയ കാന്‍സര്‍ രോഗികളുണ്ടാവുന്നുവെന്ന് ആരോഗ്യവകുപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ പാലക്കാട് ജില്ലയില്‍നിന്നാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്.
2012 ഏപ്രില്‍ മുതല്‍ 2013 ജൂലൈ വരെ പാലക്കാട് ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തിയ 1719 രോഗനിര്‍ണയ ക്യാമ്പുകളിലായി 3,71,842 പേരെ പരിശോധിച്ചതില്‍ 718 പുതിയ കാന്‍സര്‍ ബാധിതരെയാണ് കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയില്‍ ഇതേ കാലയളവില്‍ 2,91,319 പേരെ പരിശോധിച്ചതില്‍ 113 പുതിയ കാന്‍സര്‍ ബാധിതരെയും കൊല്ലത്ത്് 3,40,836 പേരില്‍ 47 പുതിയ കാന്‍സര്‍ രോഗികളെയും കണ്ടെത്തി. കോട്ടയത്ത് 1,34,899 പേരെ പരിശോധിച്ചതില്‍ എട്ടു പേര്‍ക്കും പത്തനംതിട്ടയില്‍ 6,03,807 പേരില്‍ 143 പേര്‍ക്കും ഇടുക്കിയില്‍ 3,53,009 പേരില്‍ എട്ടുപേര്‍ക്കും ആലപ്പുഴയില്‍ 3,85,632 പേരില്‍ 211 പേര്‍ക്കും എറണാകുളത്ത് 2,91,969 പേരില്‍ 60 പേര്‍ക്കും തൃശൂരില്‍ 5,72,363 പേരില്‍ 361 പേര്‍ക്കും മലപ്പുറത്ത് 2,49,978 പേരില്‍ 96 പേര്‍ക്കും കോഴിക്കോട്ട് 5,47,594 പേരില്‍ 109 പേര്‍ക്കും കാസര്‍കോട്ട് 1,12,677 പേരില്‍ 30 പേര്‍ക്കും വയനാട്ടില്‍ 1,22,206 പേരില്‍ രണ്ടുപേര്‍ക്കും പുതുതായി കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ 3,40,313 പേരെ പരിശോധിച്ചിട്ടും ഒരാള്‍ക്കുപോലും പുതുതായി കാന്‍സര്‍ ബാധിച്ചിട്ടില്ലെന്ന് വ്യക്തമായി. പുകയില ഉല്‍പന്നങ്ങളുടെ അമിത ഉപയോഗമാണ് കാന്‍സര്‍ ബാധിതരുടെ വര്‍ധനക്ക് കാരണമെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നുണ്ടെങ്കിലും മറ്റ് ജില്ലകളിലും പുകയില ഉല്‍പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നിരിക്കെ, പാലക്കാട് ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ അഭൂതപൂര്‍വമായ വര്‍ധനക്ക് കാരണമെന്തെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.
കഞ്ചിക്കോട് വ്യവസായമേഖലയിലെ ചില വ്യവസായശാലകള്‍ കാന്‍സറിന്‍െറ ‘പ്രഭവകേന്ദ്ര’മാണെന്ന് ആരോഗ്യവകുപ്പിലെതന്നെ ചില ഡോക്ടര്‍മാര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധനക്കെത്തുന്ന കഞ്ചിക്കോട്ടെ ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്‍ററില്‍ നൂറുകണക്കിന് കാന്‍സര്‍ രോഗികളാണ് ചികിത്സക്കെത്തുന്നത്. ജില്ലയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നതു സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
 

വേഗപ്പൂട്ടില്‍ കൃത്രിമം; സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയില്ല

Posted: 01 Oct 2013 11:54 PM PDT

പീരുമേട്: വേഗപ്പൂട്ടില്‍ കൃത്രിമം കാട്ടി സ്വകാര്യബസുകള്‍ പായുന്നു. മിക്ക സ്വകാര്യ ബസുകളിലും വേഗപ്പൂട്ട് സ്ഥാപിച്ചെങ്കിലും കൃത്രിമം കാട്ടുന്നതിനാല്‍ വേഗം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. വേഗം മണിക്കൂറില്‍ 60 കിലോമീറ്ററായി നിജപ്പെടുത്തിയ വേഗപ്പൂട്ടാണ് ബസുകളില്‍ സ്ഥാപിക്കേണ്ടത്. എന്നാല്‍, വേഗം 90 കിലോമീറ്ററായി ഉയര്‍ത്തിയാണ് ബസുകളില്‍ ഘടിപ്പിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസുകള്‍ ഓടിച്ച് പരിശോധിച്ചാല്‍ തട്ടിപ്പ് കണ്ടെത്താം. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് പായുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളുമായി മത്സരിക്കാന്‍ ചില ബസ് ഉടമകള്‍ ഗിയര്‍ ബോക്സിലും മാറ്റം വരുത്തുന്നു. മുമ്പോട്ട് അഞ്ച് ഗിയര്‍ ഉള്‍പ്പെടെ ആറ് ഗിയര്‍ ഉള്ള ഗിയര്‍ ബോക്സുകളാണ് ബസുകളില്‍ ഉപയോഗിക്കുന്നത്. ടോറസ് ലോറികളില്‍ ഉപയോഗിക്കുന്ന മുന്നോട്ട് ആറ് ഗിയറുകള്‍ ഉള്ള ഗിയര്‍ ബോക്സുകള്‍ ചില ബസുകളില്‍ ഉപയോഗിക്കുന്നു. എന്‍ജിനില്‍നിന്ന് പുള്ളിങ് കൂടുതലായി അധിക വേഗം എടുക്കാന്‍ വേണ്ടിയാണ് മാറ്റം വരുത്തുന്നത്.സ്വകാര്യ ബസുകള്‍ക്ക് അനുവദിച്ച സമയത്ത് സര്‍വീസ് നടത്താതെ ഓടുകയും കുമളി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍നിന്ന് ബസുകള്‍ക്ക് അനുവദിച്ച സമയത്തുനിന്ന് 15 മിനിറ്റ് വൈകിയാണ് മിക്ക ബസുകളും പുറപ്പെടുന്നത്. നഷ്ടപ്പെടുത്തിയ സമയം ഓട്ടത്തില്‍ തിരിച്ച് പിടിക്കുന്നതുമാണ് അമിത വേഗത്തിന് കാരണമാകുന്നത്.
 കുമളിയില്‍നിന്ന് സ്വകാര്യ ബസുകള്‍ പുറപ്പെടുന്ന സമയം പരിശോധിച്ച് പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചാല്‍ മത്സരയോട്ടം കുറക്കാന്‍ സാധിക്കുമെന്നും യാത്രക്കാര്‍ പറഞ്ഞു. വേഗപ്പൂട്ട് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ സമയം ചൊവ്വാഴ്ച അവസാനിച്ചു. ഒക്ടോബര്‍ രണ്ടിനുമുമ്പ് വേഗപ്പൂട്ട് സ്ഥാപിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.
 

നിരോധിത കീടനാശിനികള്‍ അതിര്‍ത്തി കടന്നെത്തുന്നു

Posted: 01 Oct 2013 11:53 PM PDT

നെടുങ്കണ്ടം: കേരളത്തില്‍ നിരോധിച്ച കീടനാശിനികളും മരുന്നുകളും തമിഴ്നാട്ടില്‍നിന്ന് അതിര്‍ത്തി കടന്ന് എത്തുന്നു. കമ്പംമെട്ട്, കുമളി, ബോഡിമെട്ട് തുടങ്ങിയ അതിര്‍ത്തി ചെക്പോസ്റ്റ് വഴിയാണ് ഇവ കേരളത്തിലെത്തുന്നത്.
 കര്‍ഷകര്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്നതിന്‍െറ പേരില്‍ സംസ്ഥാനത്ത് വില്‍പനയും ഉപയോഗവും നിരോധിച്ചവയാണ് ഇവ.
എന്‍ഡോസള്‍ഫാന്‍, പ്രോഫിനാഫോസ്, ഫോറൈറ്റ് തുടങ്ങിയ മാരകവിഷങ്ങളാണ് സംസ്ഥാനത്തെ തോട്ടങ്ങളിലേക്ക് വ്യാപകമായെത്തുന്നത്.
തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് വരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ വക ബസുകളിലും തൊഴിലാളികളുമായെത്തുന്ന വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും മറ്റുമാണ് പ്രധാനമായും നിരോധിത മരുന്നുകള്‍ കേരളത്തിലെത്തുന്നത്.
എന്‍ഡോസള്‍ഫാനും മറ്റും വിവിധ പേരുകളിലും വിവിധ പാക്കറ്റുകളിലുമായാണ് കൊണ്ടുവരുന്നത്. ഇതിനുപുറമെ പരിശോധനകളില്‍ നിന്ന് രക്ഷനേടാന്‍ ലേബലുകളില്ലാത്ത ടിന്നുകളിലും ബാരലുകളിലുമാണ് എത്തുന്നത്. ജില്ലയിലെ മിക്ക കടകളിലും പേരും ലേബലും മാറി ഇവ വില്‍പന നടത്തുന്നുണ്ട്.
കാര്യമായ പരിശോധനകള്‍ നടക്കാത്ത മിക്ക വളം-കീടനാശിനി കടകളിലും നിരോധിത മരുന്നുകളുടെ വില്‍പന തകൃതിയാണ്. അതിര്‍ത്തി മേഖലകളിലെ ഇടവഴികളിലൂടെ തലച്ചുമടായും നിരോധിത കീടനാശിനികള്‍ വന്‍തോതില്‍ എത്തുന്നുണ്ട്.
 ഇവ പ്രധാനമായും ഏലം, വാഴ തുടങ്ങിയ കാര്‍ഷികവിളകള്‍ക്കാണ് ഉപയോഗിക്കുന്നത്. ആഗസ്റ്റ് 29ന് തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 350 കിലോ ഫോറൈറ്റ് കമ്പംമെട്ട് ചെക്പോസ്റ്റില്‍ എക്സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. തേനി-മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ ഉടമസ്ഥരില്ലാതെ കാണപ്പെട്ട ഫോറൈറ്റാണ് പിടികൂടിയത്.

കണ്‍സ്യൂമര്‍ഫെഡ് ഓമല്ലൂര്‍ ജില്ലാ ഗോഡൗണില്‍ വന്‍ ക്രമക്കേടുകള്‍

Posted: 01 Oct 2013 11:50 PM PDT

പത്തനംതിട്ട: കണ്‍സ്യൂമര്‍ഫെഡിന്‍െറ ഓമല്ലൂരിലെ ജില്ലാ ഗോഡൗണില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 10.30 ന് ആരംഭിച്ച പരിശോധന രാത്രി 10ഓടെ അവസാനിപ്പിച്ചപ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും കണ്ടെത്തിയതായാണ് വിജിലന്‍സ് വിഭാഗം നല്‍കുന്ന സൂചന.
ഓപറേഷന്‍ അന്നപൂര്‍ണ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിന്‍െറ ഭാഗമായിട്ടായിരുന്നു ഇത്. വ്യാപക ക്രമക്കേടുകള്‍ ഉണ്ടെന്ന പരാതികളെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്.2011 മുതലുള്ള ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കാണ് പരിശോധിച്ചത്.
അരി, പഞ്ചസാര, വെളിച്ചെണ്ണ, പയര്‍, മുളക്, മല്ലി, കടല തുടങ്ങി പല ഭക്ഷ്യധാന്യങ്ങളുടെയും കുറവുള്ളതായി പരിശോധനയില്‍ കണ്ടെത്തി. സബ്സിഡി നിരക്കില്‍ വിതരണം ചെയ്യേണ്ട സാധനങ്ങള്‍ മറിച്ചുവിറ്റതായും സംശയിക്കുന്നു. കണക്കുകളില്‍ നിരവധി കൃത്രിമം നടത്തുകയും ചെയ്തിട്ടുണ്ട്.
ഗോഡൗണ്‍ നിറയെ എലി, പാറ്റ, ചെള്ള് തുടങ്ങിയ ക്ഷുദ്രജീവികളെക്കൊണ്ട് നിറഞ്ഞിരുന്നു. എലികള്‍ ഗോഡൗണില്‍ കൂടി ഓടി നടക്കുന്നതും കാണാമായിരുന്നു. ഭക്ഷ്യ സാധനങ്ങളുടെ പൊട്ടിയ പാക്കറ്റുകള്‍  തറയിലാകെ ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു. ഉപയോഗശൂന്യമായ ഭക്ഷ്യധാന്യങ്ങള്‍ മുറിയില്‍ കൂട്ടിയിട്ടിരുന്നതും പരിശോധനയില്‍ കണ്ടെത്തി. ഇത് വന്‍ സാമ്പത്തികനഷ്ടത്തിനും ഇടയാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ഗുരുതരവീഴ്ചയാണ് ഇതിന് കാരണമെന്നും പരിശോധകര്‍ കണ്ടെത്തി. ജോലി ചെയ്യുന്നവരില്‍ കൂടുതലും താല്‍ക്കാലിക ജീവനക്കാരാണ്. ഇവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.  ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി പി.കെ. ജഗദീഷ് പറഞ്ഞു.
 

അഴിമതിയും ഒളിഞ്ഞു നോട്ടവും; നഗരസഭ ജീവനക്കാര്‍ക്കെതിരെ പരാതി

Posted: 01 Oct 2013 11:46 PM PDT

Subtitle: 
കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം

കോട്ടയം: അഴിമതിയില്‍മുങ്ങിയ നഗരസഭക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷവിമര്‍ശം. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ വഴിവിളക്ക് മുതല്‍ കൈക്കൂലിവരെയുള്ള കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയതോടെ  നഗരസഭ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാറിനും ഉത്തരംമുട്ടി. ഒടുവില്‍ പരാതികിട്ടിയാല്‍ എല്ലാവിഷയത്തിലും ഉചിതമായ നടപടി സ്വീകരിക്കുമെന്ന പതിവ് മറുപടി നല്‍കിയാണ് ക്ഷുഭിതരായ അംഗങ്ങളെ ശാന്തരാക്കിയത്. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലെ അജണ്ട ചര്‍ച്ചക്ക് എടുക്കുംമുമ്പേ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വിവിധവിഷയങ്ങള്‍ ഉന്നയിച്ച് ബഹളംവെച്ചു. നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ അംഗങ്ങള്‍ ഒരുമണിക്കൂറിലേറെ ശബ്ദമുയര്‍ത്തിയതോടെ ജീവനക്കാരുടെ ഒളിഞ്ഞുനോട്ടം മുതല്‍ അഴിമതിക്കഥകള്‍ വരെ പുറത്തായി. അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ കൗണ്‍സിലര്‍ മര്‍ദിച്ചതും ഇതിന് ചെയര്‍മാന്‍െറഒത്താശയുണ്ടായെന്നും ചൂണ്ടിക്കാട്ടി ഭരണകക്ഷി കൗണ്‍സിലര്‍ തന്നെ ആരോപണവുമായി എത്തിയിരുന്നു.ഗതാഗതത്തിന് തടസ്സമായി നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ്ബോര്‍ഡുകള്‍ നീക്കാനും വഴിയോര കച്ചവടം നിയന്ത്രിക്കാനും തീരുമാനമായി. കോടിമത പച്ചക്കറി മാര്‍ക്കറ്റിലെ ബയോഗ്യാസ്പ്ളാന്‍റ് നവീകരിക്കാന്‍ 3.5ലക്ഷംരൂപയുടെയും തകര്‍ന്ന റോഡുകളുടെ നവീകരണത്തിന് രണ്ടുകോടിയുടെയും പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഒരുമാസത്തോളം അടച്ചിട്ട് മാമ്മന്‍മാപ്പിള ഹാളിന്‍െറ നവീകരണംപൂര്‍ത്തിയാക്കാന്‍ സ്വകാര്യട്രസ്റ്റുമായി ധാരണയിലെത്തിയതായും ചെയര്‍മാന്‍ പറഞ്ഞു.

സ്ത്രീജീവനക്കാര്‍ക്ക് ഭയം;ഒളിഞ്ഞുനോട്ടം ഹോബി
കോട്ടയം: പുതുതായി നിയമിതരായ  താല്‍ക്കാലിക ജീവനക്കാരായ സ്ത്രീകള്‍ക്ക ്ജോലിചെയ്യാന്‍കഴിയാത്ത അവസ്ഥയാണ് നഗരസഭയില്‍ ഉള്ളതെന്ന് ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ഫ്രാന്‍സിസ് ജേക്കബ്. ജോലിക്കെത്തുന്ന സ്ത്രീജീവനക്കാര്‍ തങ്ങളുടെ ഇഷ്ടത്തിന് വഴങ്ങിയാല്‍ സ്ഥിരനിയമനം സാധ്യമാക്കാമെന്ന് വാഗ്ദാനം നല്‍കി കണ്ടിന്‍ജന്‍സി വിഭാഗത്തില്‍പ്പെട്ട ജീവനക്കാരും ഉദ്യോഗസ്ഥരും മാനസികമായി പീഡിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ കൗണ്‍സിലര്‍ പരാതിയുടെ കെട്ടഴിച്ചു.
ഇതോടെ, പ്രതിപക്ഷകൗണ്‍സിലര്‍ അഡ്വ.ഷീജഅനില്‍ ആരോഗ്യവിഭാഗത്തിലെ ഒരുജീവനക്കാരന്‍ കുളിമുറിയില്‍ഒളിഞ്ഞുനോക്കിയ സംഭവം വിവരിച്ചാണ് വിഷയം അവതരിപ്പിച്ചത്. സ്ഥിരമായി വൈകുന്നേരങ്ങളിലെ ജോലി ഏറ്റെടുക്കാന്‍ സന്നദ്ധതകാട്ടുന്ന ജീവനക്കാരന്‍ നഗരത്തിലെ ചിലപ്രദേശങ്ങളിലെ വീടുകളിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നത് പതിവാണത്രെ.  സ്ത്രീകളുടെ പരാതി വ്യാപകമായതോടെയാണ് പ്രശ്നം അവതരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ആരോഗ്യവിഭാഗത്തിലെ മറ്റൊരു ജീവനക്കാരനെതിരെ ചിത്രംസഹിതം പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്ന് ഭരണകക്ഷി അംഗം ചൂണ്ടിക്കാട്ടി. നഗരസഭക്ക് ദുഷ്പേര് ഉണ്ടാക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയതോടെയാണ് ബഹളംഅവസാനിച്ചത്.

റേഷന്‍കാര്‍ഡിന് 5000; വ്യാജസര്‍ട്ടിഫിക്കറ്റ് സുലഭം
കോട്ടയം:  തമിഴ്നാട് സ്വദേശിയുടെ റേഷന്‍കാര്‍ഡിന് 5000 രൂപ കൈക്കൂലിവാങ്ങിയ സംഭവം തനിക്ക് നേരിട്ട് അറിയാമെന്ന് മുന്‍ചെയര്‍മാന്‍ബി.ഗോപകുമാര്‍ വെളിപ്പെടുത്തി. കോട്ടയത്ത് സ്ഥിരതാമസക്കാരനാണെന്ന് വരുത്തിതീര്‍ക്കാനാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്. നഗരസഭയില്‍നിന്ന് അപ്രത്യക്ഷമായ  ഹെല്‍പ്ഡെസ്കിന്‍െറമറവില്‍ എത്തുന്ന ഇടനിലക്കാര്‍  അപേക്ഷാഫോറം മുതല്‍  വിവിധവകുപ്പുകളിലെ രേഖകള്‍ വരെ ശരിയാക്കി മടങ്ങുകയാണ്.  അപേക്ഷ പൂരിപ്പിച്ച് നല്‍കാന്‍ 100 രൂപ വാങ്ങിയെടുക്കുന്ന ഇക്കൂട്ടര്‍ രേഖകള്‍ ശരിയാക്കി വീട്ടിലെത്തിക്കാന്‍  500 രൂപയാണ് കൈപ്പറ്റുന്നത്. കെട്ടിടനിര്‍മാണവിഭാഗത്തിലെയും എന്‍ജിനീയറിങ് വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ ഫീസ് പറഞ്ഞുവാങ്ങുന്ന സ്ഥിതിയും നഗരസഭയിലുണ്ടെന്ന് കൗണ്‍സിലര്‍ ആരോപിച്ചു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണെന്ന് പ്രതിപക്ഷനേതാവ് എം.കെ.പ്രഭാകരന്‍ പറഞ്ഞു.

വഴിവിളക്ക്: രേഖകള്‍ ഒന്നുമില്ലെന്ന് മുനിസിപ്പല്‍ എന്‍ജിനീയര്‍
കോട്ടയം: വഴിവിളക്കുകള്‍ മാറിയിടുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് നഗരസഭയില്‍ കൃത്യമായ ഒരുരേഖയും  ഇല്ലെന്ന് നഗരസഭാഎന്‍ജിനീയര്‍ മുരളീകൃഷ്ണന്‍. വിവിധവാര്‍ഡുകളില്‍ വഴിവിളക്ക് തെളിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ വിമര്‍ശിച്ച കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക്നല്‍കിയവിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരാതി ലഭിച്ചാല്‍ മൂന്നുദിവസത്തിനകം തകരാര്‍ പരിഹരിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും അതൊന്നും നടക്കാറില്ല. തകരാറിലായ എല്ലാവഴിവിളക്കുകളും ഓണത്തിന് മുമ്പ് തെളിയിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ല. കരാര്‍ അനുസരിച്ച് പ്രതിമാസം 2,82,000  രൂപ വീതം നല്‍കാമെന്ന് പറഞ്ഞെങ്കിലും നഗരസഭ അഞ്ചുമാസത്തെ കുടിശ്ശിക നല്‍കാത്തതാണ് പ്രശ്നത്തിന് കാരണമെന്നും എന്‍ജിനീയര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ, ഇതുവരെ കരാറുകാരന്15ലക്ഷംരൂപ നല്‍കിയെന്നും ഇക്കാര്യത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
 

Tuesday, October 1, 2013

കശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസ്: നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍, അഞ്ചു പേരെ വിട്ടയച്ചു Madhyamam News Feeds

കശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസ്: നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍, അഞ്ചു പേരെ വിട്ടയച്ചു Madhyamam News Feeds

Link to

കശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസ്: നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍, അഞ്ചു പേരെ വിട്ടയച്ചു

Posted: 01 Oct 2013 12:12 AM PDT

Image: 

കൊച്ചി: കശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസില്‍ തടിയന്‍്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍ ആണെന്ന് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി. കേസില്‍ അഞ്ചുപേരെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷാവിധി വെള്ളിയാഴ്ച ഉണ്ടായേക്കും. കേസില്‍ മൂന്നാംപ്രതിയാണ് തടിയന്‍റവിട നസീര്‍.
രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഇവര്‍ വിചാരണ നേരിട്ടത്.  ജഡ്ജി എസ്. വിജയകുമാര്‍ ആണ് വിധി പറഞ്ഞത്. വിധിയുടെ പശ്ചാത്തലത്തില്‍ ഒരാഴ്ചയായി കലൂരിലെ പ്രത്യേക കോടതിയില്‍ കര്‍ശന സുരക്ഷാ  ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നസീറിനുപുറമെ കണ്ണൂര്‍ കാട്ടൂര്‍ കടമ്പൂര്‍ പുതിയപുരയില്‍ കെ.വി. അബ്ദുല്‍ ജലീല്‍, മലപ്പുറം കാവഞ്ചേരി മുറ്റനൂര്‍ തായാട്ടില്‍ വീട്ടില്‍ അനൂപ് എന്നും സത്താര്‍ എന്നും പേരുകളുള്ള അബ്ദുല്‍ ജബ്ബാര്‍, എറണാകുളം പള്ളിക്കര കണിയാട്ടുകുടിയില്‍ സര്‍ഫറാസ് നവാസ്, കൊണ്ടോട്ടി പെരുവല്ലൂര്‍ ഇടകനാതെടിക സത്താര്‍ ഭായ് എന്ന സൈനുദ്ദീന്‍, കണ്ണൂര്‍ ഉറുവച്ചാല്‍ ചാണ്ടിന്‍റവിട എം.എച്ച്. ഫൈസല്‍, ചോവഞ്ചേരി ചെമ്പിലോട് പി. മുജീബ്, കണ്ണൂര്‍ തയ്യില്‍ പൗണ്ട് വളപ്പില്‍ ഷഫാസ്, കളമശേരി അമ്പലം റോഡില്‍ കൂനംതൈ വെള്ളര്‍കോടത്ത് ഫിറോസ്, പെരുമ്പാവൂര്‍ പാറപ്പുറം മുണ്ടകടവ് സാബിര്‍ പി. ബുഖാരി, കണ്ണൂര്‍ റഹ്മാനിയ പൗണ്ടുവളവ് മുഹമ്മദ് നവാസ്, വയനാട് പടിഞ്ഞാറത്തെറ പാത്തുങ്കല്‍ വീട്ടില്‍ ഭായ് എന്ന ഇബ്രാഹിം മൗലവി, പരപ്പനങ്ങാടി ചെട്ടിപ്പടി രായിന്‍കാനകത്ത് ഉമറുല്‍ ഫാറൂഖ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടത്തെിയത്.
കണ്ണൂര്‍ സിറ്റി മൈതാനപ്പള്ളി മുഹമ്മദ് നൈനാര്‍, എറണാകുളം കറുകപ്പള്ളി ഉല്ലത്തില്‍ ബദറുദ്ദീന്‍, പെരുമ്പാവൂര്‍ വെങ്ങോല നെടുംതോട് പുത്തന്‍പുരയില്‍ പി.കെ. അനസ്, കണ്ണൂര്‍ ആനയിടുക്ക് സുഹര്‍ദല്‍ വീട്ടില്‍ ഷനീജ്, മട്ടാഞ്ചേരി പനയപ്പിള്ളി ചെറിയകത്ത് കുളങ്ങരയില്ലത്തില്‍ അബ്ദുല്‍ ഹമീദ് എന്നിവരെ കോടതി വിട്ടയച്ചു. പാക് സ്വദേശി അബൂറൈഹാന്‍ വാലി, സാബിര്‍ എന്ന അയ്യൂബ് എന്നിവര്‍ ഒളിവിലാണ്.

2008 ഒക്ടോബറില്‍ നാല് മലയാളി യുവാക്കള്‍ കശ്മീരില്‍ അതിര്‍ത്തി സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ തൈക്കണ്ടി ഫയാസ്, വാഴകത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, മലപ്പുറം ചെട്ടിപ്പടി ആലുങ്കല്‍ ബീച്ചില്‍ അബ്ദുറഹീം, എറണാകുളം തമ്മനം കൊടുവേലിപ്പറമ്പില്‍ വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസീന്‍ എന്നിവരാണത്രേ കൊല്ലപ്പെട്ടത്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും ഹാജരാക്കിയാണ് എന്‍.ഐ.എ ഇവര്‍ മരിച്ചതായി സ്ഥിരീകരിച്ചത്.

തീവ്രവാദ പ്രവര്‍ത്തനത്തിന് യുവാക്കളെ സജ്ജരാക്കുന്നതിന് 2006 മുതല്‍ നീര്‍ച്ചാല്‍, പൂതപ്പാറ, കാഞ്ഞങ്ങാട് പള്ളി, കറുത്ത മക്കത്ത്, ഹൈദരാബാദ്  ദര്‍ഗ എന്നിവിടങ്ങളില്‍ ത്വരീഖത്ത് ക്ളാസുകള്‍ നടത്തിയിരുന്നത്രേ. ക്ളാസുകളിലൂടെ തീവ്രവാദ പ്രവര്‍ത്തനത്തിന് സജ്ജരാക്കിയശേഷം കുറച്ചുപേരെ ലശ്കറെ ത്വയ്യിബയുടെ ക്യാമ്പിലേക്ക് പരിശീലനത്തിന് അയച്ചെന്നാണ് എന്‍.ഐ.എയുടെ ആരോപണം.
ഒന്നര വര്‍ഷത്തിലേറെ നീണ്ട വിചാരണയില്‍ 186 ഓളം സാക്ഷികളെ കോടതി വിസ്തരിച്ചു. വിചാരണ പാതിവഴിയില്‍ നില്‍ക്കെ ജഡ്ജി എസ്. വിജയകുമാറിന്റെ വിരമിക്കല്‍ പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഹൈകോടതി ആറുമാസം കാലാവധി നീട്ടി നല്‍കിയതിനത്തെുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കാനായത്. വിധി പറഞ്ഞശേഷം ഇദ്ദേഹം വിരമിക്കും.

ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ് അന്വേഷണം സി.ബി.ഐക്ക്

Posted: 30 Sep 2013 11:54 PM PDT

Image: 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതിയായ ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിയെ അറിയിക്കാന്‍ ഏത് മാര്‍ഗം സ്വീകരിക്കണമെന്ന് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി കോടതിയില്‍ വ്യക്തമാക്കിയത് സുപ്രീംകോടതിയുടെ വിമര്‍ശത്തിന് വഴിവച്ചിരുന്നു. വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിലപാട് വിവാദമായതോടെ സി.ബി.ഐ അന്വേഷണത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാറ്റാ സെന്‍റര്‍ റിലയന്‍സിന് കൈമാറിയതില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ വഴിവിട്ട് സഹായിച്ചെന്നാണ് ആരോപണം. കേസ് അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള 2012 മാര്‍ച്ച് ഏഴിലെ മന്ത്രിസഭാ തീരുമാനം കോടതിയെ അറിയിക്കാന്‍ 2013 സെപ്റ്റംബര്‍ 26നാണ് ഉത്തരവ് പുറത്തിറങ്ങിയത്. മന്ത്രിസഭ തീരുമാനമെടുത്ത് 20 മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
 
 

ലിസ്റ്റുകളുടെ കാലാവധി നീട്ടല്‍ സര്‍ക്കാറിന്റെ തന്ത്രം

Posted: 30 Sep 2013 11:22 PM PDT

Image: 

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പി.എസ്.സിയുമായി ഗുസ്തി പിടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നീട്ടിയ ലിസ്റ്റില്‍നിന്ന് നിയമനം നടത്താന്‍ ശ്രമം നടത്തുന്നില്ലെന്ന് ആക്ഷേപമുയരുന്നു. നീട്ടിയ ലിസ്റ്റുകളുടെ കാലാവധി വീണ്ടും അവസാനിക്കുമ്പോഴും കാര്യമായ നിയമനമൊന്നും അവയില്‍നിന്ന് നടക്കുന്നില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ലിസ്റ്റുകള്‍ നീട്ടുന്ന തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം അഞ്ച് പ്രാവശ്യമാണ് റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്. നീട്ടിയ ലിസ്റ്റുകളില്‍ കൂടുതല്‍ നിയമനം നടക്കുന്നതിന് ആവശ്യമായ ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കുന്നില്ല. വളരെ ചെറിയ തോതില്‍ മാത്രമാണ് നിയമനങ്ങള്‍ നടന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നീക്കം ചില വകുപ്പുകള്‍ തന്നെ ഇടപെട്ട് തടയുകയും ചെയ്യുന്നു. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ അഡൈ്വസ് നടത്തിയാലും യഥാസമയം നിയമന ഉത്തരവ് നല്‍കാനും വകുപ്പുകള്‍ തയാറാകുന്നില്ല. പുതിയ നിരവധി ഓഫിസുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. അവിടത്തെ ഒഴിവുകളും പി.എസ്.സിയില്‍ എത്തുന്നില്ല. വിദ്യാഭ്യാസ വകുപ്പില്‍ ഫിക്സേഷന്‍ ഇതുവരെ നടക്കാത്തത് ഒഴിവുകള്‍ അറിയിക്കുന്നതിനെ കാര്യമായി ബാധിച്ചു. സാധാരണ വിദ്യാഭ്യാസ വര്‍ഷത്തിന്‍െറ ആദ്യകാലത്ത് തന്നെ ഫിക്സേഷന്‍ നടക്കേണ്ടതായിരുന്നു.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി സ്ഥിരമായി നാലര വര്‍ഷമാക്കുകയെന്ന നയമാണ് സര്‍ക്കാര്‍ ഇക്കുറി പി.എസ്.സിയെ അറിയിച്ചത്. കഴിഞ്ഞ തവണ മൂന്ന് മാസത്തേക്കാണ് കമീഷന്‍ കാലാവധി നീട്ടിയതെങ്കിലും ഇക്കുറി ആറ് മാസത്തേക്ക് നീട്ടാനാണ് തീരുമാനിച്ചത്. മൂന്ന് മാസത്തേക്ക് നീട്ടിയാല്‍ വീണ്ടും നീട്ടാന്‍ ആവശ്യപ്പെടുന്ന സാഹചര്യം വന്നേക്കുമെന്ന് കമീഷനില്‍ ചില അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. ലിസ്റ്റുകള്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളും ഉയര്‍ന്നു.
റാങ്ക് ലിസ്റ്റുകള്‍ നിലവിലില്ലെങ്കില്‍ അനധികൃത നിയമനം നടക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത് ലിസ്റ്റ് നീട്ടാനുള്ള കൃത്യമായ കാരണമല്ല. അസാധാരണ സാഹചര്യത്തില്‍  ലിസ്റ്റുകളുടെ കാലാവധി നീട്ടാനാണ് ചട്ടം അനുവദിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയ വിശദീകരണം ലിസ്റ്റ് നീട്ടുന്നതിനുള്ള അസാധാരണ സാഹചര്യമല്ല. എന്നാലും അത് അംഗീകരിക്കാനാണ് കമീഷന്‍ തീരുമാനിച്ചത്. ലിസ്റ്റുകളുടെ നീട്ടേണ്ട കാലാവധി സംബന്ധിച്ച അവ്യക്തതയും സര്‍ക്കാറിന്‍െറ കത്തിലുണ്ടായിരുന്നു. സ്ഥിരമായി ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ റൂള്‍സില്‍ ഭേദഗതി വേണ്ടിവരും. ലിസ്റ്റുകള്‍ തുടര്‍ച്ചയായി നീട്ടുന്ന സാഹചര്യത്തില്‍ പി.എസ്.സിയുടെ പ്രതിനിധിസംഘം മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ലിസ്റ്റ് തീരുന്ന മുറയ്ക്ക് പുതിയ ലിസ്റ്റ് വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കണമെങ്കില്‍ പുതിയ തസ്തികകള്‍ അടക്കം ഭൗതികസാഹചര്യങ്ങള്‍ വേണ്ടിവരും. ഇതോടൊപ്പം പരീക്ഷാ സെന്‍ററുകള്‍ ലഭിക്കുന്നതില്‍ പ്രയാസം നേരിടുന്നു. ശനിയും ഞായറും മാത്രമാണ് പ്രധാന പരീക്ഷകള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിന് സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്നത് പോലെ പി.എസ്.സി പരീക്ഷകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കമീഷന്‍ ആവശ്യപ്പെടും.
ലിസ്റ്റ് നീട്ടുന്നുണ്ടെങ്കിലും നിയമനങ്ങള്‍ സര്‍ക്കാര്‍ ശുഷ്കാന്തിയോടെ നടത്തുന്നില്ലെന്ന പരാതിയും കമീഷന്‍ സര്‍ക്കാറിനെ അറിയിച്ചേക്കും. കുറച്ച്  ലിസ്റ്റുകള്‍ നിലവിലില്ലെന്നതിന്‍െറ പേരില്‍ ലിസ്റ്റുകള്‍ നീട്ടുന്നത് ശരിയല്ലെന്ന നിലപാട് കമീഷനുണ്ട്. എല്‍.ഡി ക്ളാര്‍ക്ക് പോലെ പ്രധാന ലിസ്റ്റുകളിലാണ് എപ്പോഴും ലിസ്റ്റുകള്‍ വേണ്ടത്.
എന്നാല്‍, മറ്റ് ചില തസ്തികകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അതില്‍ നിയമനം നടത്തി ക്കഴിഞ്ഞാല്‍ ഏറെ നാളുകള്‍ക്ക് ശേഷമാകും പുതിയ ഒഴിവ് വരുക. അവയില്‍ ലൈവ് ലിസ്റ്റ് ആവശ്യമില്ല. ഇത്തരം തസ്തികകളില്‍ ലൈവ് ലിസ്റ്റില്ലാത്തതിന്‍െറ പേരില്‍ എല്ലാ ലിസ്റ്റും നീട്ടേണ്ടതില്ല. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഗുണമേന്മയുടെ വിഷയവും കമീഷന്‍ ചൂണ്ടിക്കാട്ടിയേക്കും.

രൂപ നില മെച്ചപ്പെടുത്തി; സെന്‍സെക്സും നേട്ടത്തില്‍

Posted: 30 Sep 2013 11:06 PM PDT

Image: 

മുംബൈ: ഡോളറിനെതിരെ 11 പൈസ മുന്നേറി ചൊവ്വാഴ്ച രൂപ നില മെച്ചപ്പെടുത്തി. 62.49 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കയറ്റുമതിക്കാര്‍ അമേരിക്കന്‍ കറന്‍സി വ്യാപകമായി വിറ്റഴിച്ചതാണ് രൂപക്ക് തുണയായത്.
എന്നാല്‍,തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ രൂപ ഡോളറിനെതിരെ ഒമ്പതു പൈസ നഷ്ടത്തില്‍ ആയിരുന്നു. 62.60 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത്.

ആഭ്യന്തര ഓഹരി വിപണി രാവിലെ മുതല്‍ നേട്ടത്തിലാണ്. രണ്ട് ദിവസമായി തുടരുന്ന നഷ്ടത്തിനൊടുവില്‍ 59 പോയന്‍റ് നേട്ടത്തില്‍ 19,438.72 ലാണ് ചൊവ്വാഴ്ച സെന്‍സെക്സ് വ്യാപാരം തുടരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ 514 പോയന്‍റ് നഷ്ടത്തില്‍ ആയിരുന്നു സെന്‍സെക്സ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 26.50 പോയന്‍റ് നേട്ടത്തില്‍ 5,708.80 ത്തിലാണ് വ്യാപരം നടക്കുന്നത്.  

 

ഇന്ത്യ-പാക് പ്രധാനമന്ത്രിതല കൂടിക്കാഴ്ചയെ യു.എന്‍ സ്വാഗതം ചെയ്തു

Posted: 30 Sep 2013 10:49 PM PDT

Image: 

യുഎന്‍: വാഷിങ്ടണില്‍ നടന്ന ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ സ്വാഗതം ചെയ്തു. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്ക് പ്രമുഖ സ്ഥാനമാണുള്ളതെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബാണ്‍കി മൂണ്‍ വ്യക്തമാക്കി.

നേപ്പാള്‍, ബംഗ്ളാദേശ്, ശ്രീലങ്ക, മാലിദ്വീപ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികളും ഇരുവരും ചര്‍ച്ച ചെയ്തു. പ്രശ്നപരിഹാരത്തിന് അനുരഞ്ജന ശ്രമങ്ങളും സംഭാഷണങ്ങളും നടത്തുന്നതിന് ഇന്ത്യ മുന്‍തൂക്കം നല്‍ക്കണം. അഫ്ഗാന്‍ സുരക്ഷാ, സാമ്പത്തിക-മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ യു.എന്റെ നേതൃത്വത്തിലുളള സന്നദ്ധ-സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സംഭാവനകള്‍ക്ക് മൂണ്‍ നന്ദി പറഞ്ഞു.

2015 സാമ്പത്തിക പരിപാടികള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തല്‍, കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങളില്‍ അന്താരാഷ്ട്ര ധാരണ ഉണ്ടാക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കണമെന്നും ബാന്‍കി മൂണ്‍ ആവശ്യപ്പെട്ടു.

കണ്‍സ്യൂമര്‍ ഫെഡ് മെഗാമാര്‍ട്ടില്‍ വ്യാപക ക്രമക്കേട്

Posted: 30 Sep 2013 10:32 PM PDT

ആലപ്പുഴ: കണ്‍സ്യൂമര്‍ ഫെഡിന്‍െറ ആലപ്പുഴയിലെ മെഗാമാര്‍ട്ടില്‍ പൊലീസ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. സംസ്ഥാന വ്യാപകമായി കണ്‍സ്യൂമര്‍ ഫെഡിന്‍െറ സ്ഥാപനങ്ങളില്‍ ‘ഓപറേഷന്‍ അന്നപൂര്‍ണ’ പേരില്‍ നടത്തിയ പരിശോധനയുടെ ഭാഗമായിരുന്നു നഗരസഭ ഓഫിസിന് സമീപത്തെ മെഗാമാര്‍ട്ടിലെ പരിശോധനയും. 
സ്ഥാപനത്തില്‍ സാധനങ്ങളുടെ വരവ്, ട്രാന്‍സ്ഫര്‍, ഡാമേജ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്ന രജിസ്റ്റര്‍ ഉണ്ടായിരുന്നില്ല. അര്‍ധവാര്‍ഷിക പരിശോധനയില്‍ ഉണ്ടാകുന്ന കുറവ് പരിഹരിച്ച് ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുക ഓഫിസില്‍ അടച്ചതിന് രേഖ ഉണ്ടായിരുന്നില്ല. 2011-12 വര്‍ഷം 3,11,492 രൂപയുടെ അധിക സ്റ്റോക് വാല്യുവും 2012-13 വര്‍ഷം 5,36,780 രൂപയുടെ  അധിക സ്റ്റോക് വാല്യുവും കണ്ടെത്തി. സ്റ്റോക്കിലേക്ക് വരുന്ന സാധനങ്ങളുടെ വില പിന്നീട് വര്‍ധിക്കുമ്പോള്‍ വര്‍ധിച്ച വിലയില്‍ ഓള്‍ഡ് സ്റ്റോക് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന വിഹിതമാണ് ഇത്. ഇതില്‍ തിരിമറി നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. 
ഈ തുക കൃത്യമായിട്ടാണോ വില്‍പന നടത്തിയതെന്ന് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സംവിധാനങ്ങളില്ല. ഷോറൂമിലെ ചെലവുകളായ ലോഡിങ് ആന്‍ഡ് അണ്‍ലോഡിങ്, വേതനം, വൈദ്യുതി ചാര്‍ജ്, ക്ളീനിങ്, പാക്കേജ് തുടങ്ങിയ ചെലവുകളൊന്നും എഴുതി സൂക്ഷിക്കുന്നില്ല. ഉത്സവ വേളകളില്‍ പ്രത്യേക സബ്സിഡി നല്‍കി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാധനങ്ങളുടെ വില്‍പന മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തിയിട്ടുണ്ടോയെന്നും ഒരാള്‍ക്ക് തന്നെ കണക്കില്‍ കവിഞ്ഞ് സാധനങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കാനും സഹായകരമായ രീതിയിലല്ല രേഖകള്‍ സൂക്ഷിച്ചിട്ടുള്ളതെന്നും പരിശോധനയില്‍ വ്യക്തമായി. റേഷന്‍ കാര്‍ഡിന്‍െറ നമ്പര്‍ മാത്രമാണ് ബില്ലില്‍ എഴുതിയിരിക്കുന്നത്.
ഡിവൈ.എസ്.പി അശോക്കുമാറിന്‍െറ നേതൃത്വത്തില്‍ എസ്.ഐമാരായ പി.സി. ജോസുകുട്ടി, പി.കെ. മോഹനന്‍, എ.എസ്.ഐ ജി. ലാല്‍ജി, സി.പി.ഒമാരായ ടി.ജെ. സാലസ്, പി.എസ്. ഹരികുമാര്‍, ജി. ഗോപകുമാര്‍, ടി.വി. സിദ്ധാര്‍ഥന്‍ എന്നിവരും ജില്ലാ സപൈ്ള ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് ഷരീഫും പരിശോധനയില്‍ പങ്കെടുത്തു. രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകുന്നേരം 6.45 വരെ നീണ്ടു. 
ക്രമക്കേടുകള്‍ സംബന്ധിച്ച് അടുത്തദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിവൈ.എസ്.പി അശോക്കുമാര്‍ അറിയിച്ചു.

ഗാന്ധിജയന്തി വാരാഘോഷത്തിന് നാളെ തുടക്കം

Posted: 30 Sep 2013 10:16 PM PDT

പത്തനംതിട്ട: ഗാന്ധിജയന്തി വാരാഘോഷം ജില്ലയില്‍ ബുധനാഴ്ച തുടങ്ങും. ജില്ലാ ഭരണകൂടത്തിന്‍െറയും ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി. 
എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ജില്ലാ സ്റ്റേഡിയത്തില്‍നിന്ന് നഗരസഭ  ബസ് സ്റ്റാന്‍ഡിലേക്ക് രാവിലെ എട്ടിന് ലഹരിവിരുദ്ധ കൂട്ടഓട്ടവും ശാന്തിയാത്രയും നടത്തും. കലക്ടറേറ്റ് വഴി ഗാന്ധിസ്ക്വയറില്‍ എത്തിയ ശേഷം ജനപ്രതിനിധികളും പ്രമുഖ ഗാന്ധിയന്മാരും ഉദ്യോഗസ്ഥരും ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തും. 
വാരാഘോഷത്തിന്‍െറ ജില്ലാതല ഉദ്ഘാടനം നഗരസഭ ബസ്സ്റ്റാന്‍ഡില്‍ കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ രാവിലെ ഒമ്പതിന് നിര്‍വഹിക്കും. ജില്ലയിലെ ഏറ്റവും പ്രായം ചെന്ന ഗാന്ധിയന്‍ തുവയൂര്‍ ഇ.നാരായണപിള്ളയെ ആദരിക്കും. ഗാന്ധി ഫോട്ടോ പ്രദര്‍ശനവും ഉണ്ടാകും. 
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ മൂന്നിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ, വിദ്യാഭ്യാസ, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ബോധവത്കരണ സെമിനാറുകള്‍ നടത്തും. നാലിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്വയംപര്യാപ്ത ഗ്രാമം, മദ്യ വര്‍ജന സെമിനാറുകള്‍, ആറിന് ജില്ലയിലെ കോളനികളില്‍ പട്ടികജാതി-വര്‍ഗ, ആരോഗ്യ വകുപ്പുകള്‍, എന്‍.എസ്.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ഏഴിന് ഖാദി-ഗ്രാമവ്യവസായ, യുവജനക്ഷേമ ബോര്‍ഡുകള്‍, നെഹ്റു യുവകേന്ദ്ര എന്നിവയുടെ ബോധവത്കരണ സെമിനാറുകള്‍ നടത്തും. 
വാരാചരണ കാലയളവില്‍ ഖാദി-ഗ്രാമവ്യവസായ ബോര്‍ഡ് ആഭിമുഖ്യത്തില്‍  നാലു കേന്ദ്രങ്ങളില്‍ ഗാന്ധിജയന്തി വാരാചരണം, ഗാന്ധി അനുസ്മരണം, ഖാദി ഉല്‍പന്ന വിപണന മേളകള്‍ സംഘടിപ്പിക്കും. ജില്ലാ ഭരണ കൂടത്തിന്‍െറ നേതൃത്വത്തില്‍ ഓഫിസ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പ്ളാസ്റ്റിക് വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് നേതൃത്വത്തില്‍ സ്കൂളുകളില്‍ ശുചിത്വ പ്രതിജ്ഞ,  ശുചീകരണം, കോന്നി ബ്ളോക് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ആവണിപ്പാറ എസ്റ്റേറ്റ് കോളനി സന്ദര്‍ശനം, ബോധവത്ക്കരണം, ഇലന്തൂര്‍ ബ്ളോക് പഞ്ചായത്തില്‍ ഖാദി വിപണന മേള, പന്തളം എന്‍.എസ്.എസ് കോളജില്‍ ഗാന്ധിസൂക്ത പ്രദര്‍ശനം, സെമിനാര്‍  എന്നിവയും  സംഘടിപ്പിക്കുന്നുണ്ട്.
 

സ്വര്‍ണവില കുറഞ്ഞു

Posted: 30 Sep 2013 09:59 PM PDT

Image: 

കോഴിക്കോട്: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു.  22,000 രൂപയാണ് പവന്‍്റെ നിലവിലെ വില. ഗ്രാമിന് 2,750 രൂപയും.  
കഴിഞ്ഞ വാരത്തില്‍ വെള്ളിയാഴ്ച പവന് 22,080 രൂപയായിരുന്നു. എന്നാല്‍, ശനിയാഴ്ച 120 രൂപ വര്‍ധിച്ച് വില 22,200ല്‍ എത്തി. തിങ്കളാഴ്ച വിലയില്‍ മാറ്റമില്ലായിരുന്നു.

 

മുല്ലപ്പെരിയാറിലേക്ക് മദ്യവുമായെത്തിയവരെ പൊലീസ് തടഞ്ഞു; സംഘര്‍ഷം

Posted: 30 Sep 2013 09:58 PM PDT

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് മദ്യവുമായി പോകാനൊരുങ്ങിയ തമിഴ്നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കുമളി പൊലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് തേക്കടി ബോട്ട് ലാന്‍ഡിങ്ങില്‍ മണിക്കൂറുകള്‍ നീണ്ട വാക്കേറ്റം സംഘര്‍ഷത്തിനിടയാക്കി.
തിങ്കളാഴ്ച വൈകുന്നേരം 3.45 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. അണക്കെട്ടിലേക്ക് പോകാനെത്തിയ തമിഴ്നാട് പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരായ കുമാര്‍ (38), രമേഷ് (24) എന്നിവരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതോടെ ഇവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുമളി സ്വദേശിയായ തമിഴ്നാട് ജീവനക്കാരനും പാചകക്കാരനും പൊലീസിന് നേരെ വാക്കേറ്റവുമായി രംഗത്തെത്തി.
യൂനിഫോമിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതോടെ കുമളി എസ്.ഐ പയസ് കെ.തോമസ്, അഡീഷനല്‍ എസ്.ഐ പി.ടി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി.
 ഇതിനിടെ, വിലക്ക് ലംഘിച്ച് ബോട്ടുമായി അണക്കെട്ടിലേക്ക് പോകാനുള്ള നീക്കം പൊലീസ് തടഞ്ഞു.
പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നര ലിറ്ററോളം മദ്യം ഇവരുടെ ബാഗിനുള്ളില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു. 
അണക്കെട്ടിലെത്തി മദ്യപിച്ച ശേഷം രാത്രി വൈകി മടങ്ങുകയായിരുന്നു സംഘത്തിന്‍െറ ലക്ഷ്യം. ആനയും കടുവയും ഉള്‍പ്പെടെ ജീവികള്‍ തടാകം നീന്തിക്കടക്കുന്ന അവസരത്തില്‍ രാത്രി ബോട്ട് സവാരി ഏറെ അപകടകരമാകുമെന്ന് ഉറപ്പുള്ളപ്പോഴാണ് തമിഴ്നാട് ജീവനക്കാര്‍ക്ക് വൈകുന്നേരം ബോട്ട് സവാരിക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത്.
പൊലീസ് ഇടപെട്ട് ബോട്ട് സവാരി തടഞ്ഞതോടെ പ്രശ്നം വഷളാക്കാന്‍ തമിഴ്നാട്ടിലേക്ക് ജീവനക്കാരില്‍ ചിലര്‍ ഫോണിലൂടെ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 
വാഹനങ്ങള്‍ തടയാനും തെരുവിലിറങ്ങാനുമാണ് ജീവനക്കാരില്‍ ചിലര്‍ തമിഴ്നാട്ടിലേക്ക് വിളിച്ച് ആവശ്യപ്പെട്ടത്. അണക്കെട്ടിന്‍െറ ചുമതലയുള്ള തമിഴ്നാട് ഉദ്യോഗസ്ഥരെ പിന്നീട് താക്കീത് നല്‍കി പൊലീസ് വിട്ടയക്കുകയായിരുന്നു.
 

ജി.സി.സി മീഡിയ ഫോറത്തിന് തുടക്കമായി

Posted: 30 Sep 2013 09:40 PM PDT

Image: 

മനാമ: ‘ബഹുജന മാധ്യമങ്ങളും ടെലി കമ്യൂണിക്കേഷനും ദേശീയ സുരക്ഷയില്‍ അതിന്‍െറ സ്വധീനവും’ എന്ന പ്രമേയത്തില്‍ നടക്കുന്ന ആദ്യ ജി.സി.സി മീഡിയ ഫോറത്തിന് ബഹ്റൈനില്‍ തുടക്കമായി. ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ജി.സി.സി വാര്‍ത്താവിനിമയ മന്ത്രിമാര്‍, മാധ്യമ, ടെലികമ്യൂണിക്കേഷന്‍ രംഗത്തെ പ്രഗത്ഭര്‍ തുടങ്ങിയവരുള്‍പ്പെടെ 150 ഓളം വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. ബഹ്റൈന്‍ വാര്‍ത്താവിനിമയ സഹമന്ത്രി സമീറ ബിന്‍ റജബ് ഉദ്ഘാട സെഷനില്‍ സംസാരിച്ചു. വിവര സാങ്കേതിക വിദ്യ അനുദിനം വളര്‍ച്ച പ്രാപിക്കുന്ന ലോകത്ത് വാര്‍ത്താവിനിമയം വിരല്‍ത്തുമ്പിലാവുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ലോകം, പ്രത്യേകിച്ച് അറബ് മേഖല നിരവധി പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മീഡിയഫോറം പ്രവര്‍ത്തനം തുടങ്ങുന്നതെന്ന കാര്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ അതിജയിക്കുന്നതിന് ബഹുജന മാധ്യമങ്ങളുടെ പരസ്പര സഹകരണം അനിവാര്യമാണ്. അതിനുള്ള പ്രേരകമായി ഫോറം മാറുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അറബ് മീഡിയ ഫോറം എന്നത് രണ്ട് വര്‍ഷം മുമ്പ് അറബ്ലീഗ് മുന്നോട്ട് വെച്ച ആശയമാണെന്ന് ജി.സി.സി മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് അസി. സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍ഖസ്സാനി പറഞ്ഞു. ഇതിന്‍െറ പ്രവര്‍ത്തനത്തിന് ബഹ്റൈന്‍ ആതിഥ്യം വഹിച്ചതില്‍ സന്തോഷമുണ്ട്. അറബ് മീഡിയയുടെ വളര്‍ച്ചക്ക് ഭാവിയിലും ബഹ്റൈന്‍ നിസ്തുലമായ പങ്കുവഹിക്കുമെന്നാണ് പ്രത്യാശിക്കുന്നത്. ജമാര്‍ കഷോഗി (സൗദി), അന്‍വര്‍ ആദില്‍ റഹ്മാന്‍ (ബഹ്റൈന്‍), മുഹമ്മദ് അല്‍ഹമ്മാദി (യു.എ.ഇ), അഹ്മദ് അല്‍ഫഹദ് (കുവൈത്ത്) എന്നിവര്‍ ആദ്യ സെഷനില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡോ. അഹ്മദ് അബ്ദുല്‍ മാലിക് (ഖത്തര്‍) മോഡറേറ്ററായിരുന്നു. സമ്മേളനം ഇന്ന് സമാപിക്കും.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP