സ്വാഗതം
WELCOME

News Update..

Friday, July 3, 2015

എം.പി.മാരുടെ ശമ്പളവര്‍ധന ശുപാര്‍ശ തള്ളി Madhyamam News Feeds

എം.പി.മാരുടെ ശമ്പളവര്‍ധന ശുപാര്‍ശ തള്ളി Madhyamam News Feeds

Link to

എം.പി.മാരുടെ ശമ്പളവര്‍ധന ശുപാര്‍ശ തള്ളി

Posted: 03 Jul 2015 12:49 AM PDT

Image: 

ന്യൂഡല്‍ഹി: എം.പി.മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും പെന്‍ഷനും വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇതേ സംബന്ധിച്ച് പലകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെയാണ് നിര്‍ദേശം തള്ളിയത് എന്നറിയുന്നു. ബി.ജെ.പി. നേതാവ് യോഗി ആദിത്യനാഥ് അധ്യക്ഷനായ പാര്‍ലമെന്‍റ് സമിതിയാണ് ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

നിലവില്‍ 50,000 രൂപയാണ് എം.പി.മാര്‍ക്ക് ശമ്പളം കിട്ടുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടേതുപോലെ ഡി.എ.യുടെ അടിസ്ഥാനത്തില്‍ എം.പി.മാര്‍ക്കും ഡി.എ. ബന്ധിപ്പിച്ചുള്ള ശമ്പളം നല്‍കണമെന്നായിരുന്നു ശുപാര്‍ശ. സഭ ചേരുന്ന ദിവസങ്ങളില്‍ ലഭിക്കുന്ന അലവന്‍സ് ദിവസം 2000 രൂപയായി ഉയര്‍ത്തണം. മുന്‍ എം.പി.ക്ക് കിട്ടുന്ന ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ ഇപ്പോള്‍ 20,000 രൂപയാണ്. അത് 35,000 രൂപ ആക്കണം. അംഗങ്ങള്‍ക്കുള്ള മറ്റ് അലവന്‍സുകളും വര്‍ധിപ്പിക്കണം. മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും സൗജന്യ ചികിത്സാ ച്ചെലവ്(സി.ജി.എച്ച്.എസ്) നല്‍കണം. സൈനികരുടെ മാതൃകയില്‍ കാന്‍റീന്‍ സൗകര്യംഏര്‍പ്പെടുത്തണം. ഒന്നാം ക്ളാസ് എ.സി.യിലുള്ള സൗജന്യയാത്രയില്‍ ഇപ്പോള്‍ സഹായിയെ കൊണ്ടുപോകാന്‍ അനുവാദമില്ല. സഹായിക്കും അതേ ക്ളാസില്‍ സൗജന്യയാത്ര അനുവദിക്കണം എന്നിങ്ങനെയായിരുന്നു സമിതിയുടെ ശുപാര്‍ശകള്‍. സമിതി സമര്‍പ്പിച്ച 65 ശുപാര്‍ശകളിലെ 33 എണ്ണവും സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്.

പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പളവും വേതനവും കൂട്ടാനുള്ള തീരുമാനം അംഗങ്ങള്‍ തന്നെ കൈക്കൊള്ളുന്നതിനോട് യോജിപ്പില്ല എന്ന് പാര്‍ലമെന്‍റ് സമിതിയില്‍ സി.പി.എം. വ്യക്തമാക്കിയിരുന്നു. ഇക്കാര്യം തീരുമാനിക്കാന്‍ സ്വതന്ത്രമായ സംവിധാനം രൂപവത്കരിക്കണമെന്നാണ് സി.പി.എമ്മിന്‍െറ നിര്‍ദേശം.

ഇ.എസ് ബിജിമോള്‍ എ.ഡി.എമ്മിനെ തല്ലി

Posted: 02 Jul 2015 11:33 PM PDT

Image: 

പെരുവന്താനം: പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ എ.ഡി.എമ്മിനെ തല്ലി. ഇടുക്കി എ.ഡി.എം മോന്‍സി പി. അലക്‌സാണ്ടറിനാണ് എം.എല്‍.എയുടെ മര്‍ദനമേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മുണ്ടക്കയത്തിനു സമീപം പെരുവന്താനത്തെ ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി എസ്റ്റേറ്റിലെ ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മര്‍ദനത്തില്‍ കലാശിച്ചത്. എസ്റ്റേറ്റ് വഴി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത് സംബന്ധിച്ച് പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു.

എന്നാല്‍ ആരെയും തല്ലിയിട്ടില്ലെന്നും താനിടപെട്ടില്ലായിരുന്നുവെങ്കില്‍ എ.ഡി.എമ്മിനെ നാട്ടുകാര്‍ പഞ്ഞിക്കിടുമായിരുന്നുവെന്നും ഇ.എസ് ബിജിമോള്‍ പ്രതികരിച്ചു. സ്ഥലത്ത് ഉന്തും തള്ളുമുണ്ടായിട്ടുണ്ട്. ജനങ്ങളുടെ സമര പരിപാടികളെ പ്രകോപിക്കുന്ന നിലപാടാണ് എ.ഡി.എം സ്വീകരിച്ചതെന്നും ബിജിമോള്‍ പ്രതികരിച്ചു.

ബിജിമോള്‍ എം.എല്‍.എക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൈയേറ്റം ചെയ്തതിനും ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെതിരെയുമാണ് കേസ് ചാര്‍ജ്ചെയ്തിരിക്കുന്നത്.

 

റെയില്‍വേസ്റ്റേഷനില്‍ എ.സി ലോഞ്ചും നടപ്പാലവും തുറന്നു

Posted: 02 Jul 2015 10:58 PM PDT

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ അത്യാധുനിക സംവിധാനമുള്ള എയര്‍കണ്ടീഷന്‍ഡ് എക്സിക്യൂട്ടിവ് ലോഞ്ചും രണ്ട്-മൂന്ന്-നാല് പ്ളാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലവും എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി 13.10 ലക്ഷം ചെലവില്‍ രൂപകല്‍പന ചെയ്ത ശീതീകരിച്ച എക്സിക്യൂട്ടിവ് ലോഞ്ചില്‍ പുതിയ ഇരിപ്പിടങ്ങള്‍, വൈ-ഫൈ സംവിധാനം, ലഗേജ് സൂക്ഷിക്കാനുള്ള റാക്കുകള്‍, മൊബൈല്‍ ചാര്‍ജിങ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഒന്നാം പ്ളാറ്റ്ഫോമിലെ 860 ചതുരശ്രയടി വിസ്തീര്‍ണമുള്ള പഴയ ടിക്കറ്റ് കൗണ്ടറാണ് എക്സിക്യൂട്ടിവ് ലോഞ്ചാക്കി മാറ്റിയത്. കാര്‍പറ്റ് വിരിച്ച് മോടിപിടിപ്പിച്ച ലോഞ്ചില്‍ ഇനി മണിക്കൂറിന് 30 രൂപ തോതില്‍ ചാര്‍ജ് നല്‍കി സ്ളീപ്പര്‍ ടിക്കറ്റുകാര്‍ക്കും ഉയര്‍ന്ന ക്ളാസുകാര്‍ക്കും വിശ്രമിക്കാം. ആധുനിക ടോയ്ലറ്റ് സംവിധാനവും നീളന്‍ കണ്ണാടിയും ഒരുക്കിയിട്ടുണ്ട്.
രണ്ട്-മൂന്ന്-നാല് പ്ളാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാലം 1.60 കോടി രൂപ ചെലവിട്ടാണ് സ്ഥാപിച്ചത്. 50 മീറ്റര്‍ നീളത്തിലും അഞ്ചടി വീതിയിലും മേല്‍പാലം നിര്‍മിക്കാന്‍ ഒന്നരവര്‍ഷമെടുത്തു. റെയില്‍വേ സ്റ്റേഷന്‍െറ തെക്കുഭാഗത്തെ ഈ നടപ്പാലം ആറുമാസത്തിനകം ഒന്നാം പ്ളാറ്റ്ഫോമുമായി ബന്ധിപ്പിക്കും.
രണ്ട്-മൂന്ന്-നാല് പ്ളാറ്റ്ഫോമുകളില്‍നിന്ന് ഒന്നാം പ്ളാറ്റ്ഫോമിലേക്കും നിര്‍ദിഷ്ട ലൈറ്റ് മെട്രോ റെയിലിലേക്കും കടക്കാവുന്ന വിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ ആദ്യത്തെ എക്സിക്യൂട്ടിവ് ലോഞ്ചാണ് തുറന്നുകൊടുത്തതെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. ലോഞ്ചിന്‍െറ ഇന്‍റീരിയര്‍ ഡെക്കറേഷന്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കൂടുതല്‍ മോടിയാക്കും.സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍െറ ആഭിമുഖ്യത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച ഷീ ടോയ്ലറ്റുകളുടെ ഉദ്ഘാടനം അടുത്തദിവസം നടക്കും. അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ എ. മേനോന്‍, അസി. കമേഴ്സ്യല്‍ മാനേജര്‍ ആര്‍. രാജസുന്ദരം, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. അസീസ്, ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. വത്സല, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സന്‍ പി. കുല്‍സു, റെയില്‍വേ പി.ആര്‍.ഒ എം.കെ. ഗോപിനാഥ്, നഗരസഭാ കൗണ്‍സിലര്‍ കെ.പി. അബ്ദുല്ലകോയ, സി.ഇ. ചാക്കുണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗുജറാത്ത് കലാപം തങ്ങളുടെ വീഴ്ചയാണെന്ന് വാജ്പേയ് പറഞ്ഞതായി മുന്‍ റോ മേധാവി

Posted: 02 Jul 2015 10:49 PM PDT

Image: 

ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപം തങ്ങളുടെ വീഴ്ചയാണെന്ന് മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ് പറഞ്ഞതായി മുന്‍ റോ മേധാവി എ.എസ് ദുലത്തിന്‍െറ വെളിപ്പെടുത്തല്‍. കലാപത്തിന് ശേഷം നടന്ന കൂടിക്കാഴ്ചയിലാണ് വാജ്പേയ് ഇക്കാര്യം പറഞ്ഞത്. ഈ വീഴ്ചയാണ് 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം പരാജയപ്പെടാന്‍ മുഖ്യ കാരണമായത്. ഗുജറാത്ത് കലാപത്തില്‍ വാജ്പേയിക്ക് അതൃപ്തി ഉണ്ടായിരുന്നതായും മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ ദുലത്ത് വ്യക്തമാക്കി. ഗുജറാത്ത് കലാപകാലത്ത് ഗുജറാത്ത് ഭരിച്ചിരുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരായിരുന്നു.

1999ലെ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫറൂഖ് അബ്ദുല്ല തന്നോട് ആക്രോശിച്ച് സംസാരിച്ചതായും ദുലത്ത് പറഞ്ഞു. ബന്ദിയാക്കപ്പെട്ട 115 വിമാന യാത്രക്കാരെ മോചിപ്പിക്കുന്നതിനായി മൂന്ന് തീവ്രവാദികളെ വിട്ടുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന് എതിരെയായിരുന്നു ഫറൂഖ് അബ്ദുല്ലയുടെ രോഷപ്രകടനം. തീവ്രവാദികളെ വിട്ടുകൊടുക്കാനുള്ള കേന്ദ്ര തീരുമാനത്തോട് ഫറൂഖ് വിയോജിച്ചിരുന്നു.

ഗോധ്ര സംഭവത്തിന് ശേഷമുള്ള കലാപത്തില്‍ വാജ്പേയ് ഏറെ ദു:ഖിതനായിരുന്നുവെന്ന് ദുലത്ത് വ്യക്തമാക്കി. വാജ്പേയിയുടെ മുഖത്ത് അത് പ്രകടമായിരുന്നുവെന്നും ദുലത്ത് പറയുന്നു. "കശ്മീര്‍: ദ് വാജ്പേയി ഇയേഴ്സ്" എന്ന പേരില്‍ താന്‍ എഴുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങാന്‍ ഇരിക്കെയാണ് ദുലത്തിന്‍െറ വെളിപ്പെടുത്തല്‍.

 2000വരെ റോയുടെ വിദേശ ചാര വിഭാഗത്തിന്‍െറ തലവനായിരുന്ന ദുലത്തിനെ പിന്നീട് കശ്മീര്‍ വിഷയത്തില്‍ വാജ്പേയിയുടെ പ്രത്യേക ഉപദേശകനായി ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചിരുന്നു. എ.എസ് ദുലത്തിന്‍െറ വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചെക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാല്‍മിറയിലെ സിംഹപ്രതിമ ഐ.എസ് തകര്‍ത്തു

Posted: 02 Jul 2015 10:15 PM PDT

Image: 

ബെയ്റൂട്ട്: സിറിയയിലെ പാല്‍മിറ മ്യൂസിയത്തിലെ പ്രശസ്തമായ സിംഹപ്രതിമ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്തു. ലയണ്‍ ഓഫ് അല്‍-ലാത് എന്നറിയപ്പെടുന്ന പ്രതിമ കഴിഞ്ഞ ശനിയാഴ്ചയാണ് തകര്‍ക്കപ്പെട്ടത്. പത്തടി നീളവും 15 ടണ്‍ ഭാരവുമുള്ള സിംഹപ്രതിമ അമൂല്യമായ പുരാവസ്തുവായാണ് കണക്കാക്കപ്പെടുന്നത്. പാല്‍മിറയുടെ അപൂര്‍വ പൈതൃകങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെട്ടിരുന്നത്.

ബി.സി. ഒന്നാം സെഞ്ച്വറിയിലേതെന്ന് കരുതപ്പെടുന്ന ചുണ്ണാമ്പുകല്‍പ്രതിമ  പോളിഷ് ചരിത്ര ഗവേഷണ സംഘം 1977ലണ് കണ്ടെ ത്തിയത്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയ പാല്‍മിറ മെയ് 21നാണ് ഐ.എസ് പിടിച്ചെടുത്തത്. പാല്‍മിറ പിടിച്ചടക്കുന്നതിന് മുന്‍പ് തന്നെ മ്യൂസിയത്തിലെ അമൂല്യശേഖരങ്ങളും ജീവനക്കാര്‍ മാറ്റിയിരുന്നു. എങ്കിലും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും വസ്തുക്കളും ഐ.എസ് തീവ്രവാദികള്‍ നശിപ്പിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

പറവൂര്‍ പെണ്‍വാണിഭകേസ് അട്ടിമറിക്കാന്‍ ശ്രമം

Posted: 02 Jul 2015 09:36 PM PDT

Image: 

കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടത്തെി. ഇതേതുടര്‍ന്ന് അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടര്‍ അയൂബ് ഖാനെ കേസിന്‍െറ ചുമതലയില്‍ നിന്ന് ഒഴിവാക്കി.  പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും പ്രതി ചേര്‍ക്കാതിരിക്കാനും വേണ്ടി അയൂബ് ഖാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്. ഇക്കാര്യം ബോധ്യപ്പെട്ടതോടെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ മോഹന്‍ മേനോന്‍ ഇയാളെ പുറത്താക്കിയതായി കാണിച്ച് ക്രൈംബ്രാഞ്ചിന് കത്ത് നല്‍കുകയായിരുന്നു.
അയൂബ് ഖാന്‍ പ്രതികളില്‍ നിന്നും കൈക്കൂലി ആവശ്യപ്പെടുന്നതിന്‍െറയും ഇടനിലക്കാരുമായി സംസാരിക്കുന്നതിന്‍െറയും ഫോണ്‍സംഭാഷണങ്ങളും ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
ഒരു പ്രതിയില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ കൈക്കൂലി ആവശ്യപ്പെടുന്നതിന്‍െറ രേഖകളാണ് ക്രൈംബ്രാഞ്ചിന്‍െറ പക്കലുള്ളത്. ഇതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് കേസിലെ പ്രതികള്‍ തന്നെയായിരുന്നു.
അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടറുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ക്രൈംബ്രാഞ്ച് ഇയാളെ രഹസ്യമായി നീരീക്ഷിക്കുകയും ഫോണ്‍സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുകയുമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ കഴിയുമെന്നും വിചാരണ വേളയില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നും വാഗ്ദാനം ചെയ്താണ് അയൂബ് പണം ആവശ്യപ്പെട്ടത്.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു പറവൂര്‍ പെണ്‍വാണിഭകേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛന്‍ ഇടനിലക്കാരനായി നിന്നുകൊണ്ട് പലര്‍ക്കും കാഴ്ച വെച്ചുവെന്നായിരുന്നു കേസ്. 50ഓളം കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 150ഓളം പ്രതികളാണുള്ളത്. ഒന്നും രണ്ടും പ്രതികളായ മാതാപിതാക്കളെ കോടതി ശിക്ഷിച്ചിട്ടുണ്ട്.

ഇരുകൈയും കാലും മുറിച്ചുമാറ്റി; ദുരന്തചിത്രമായി നിധിന്‍ഷാ

Posted: 02 Jul 2015 09:32 PM PDT

Image: 
ദുബൈ: ജീവിതത്തെക്കുറിച്ച് നിറമുള്ള പ്രതീക്ഷകളുമായാണ് കൊല്ലം പാരിപ്പള്ളി സ്വദേശി നിധിന്‍ഷാ എന്ന 23കാരന്‍ ആറുമാസം മുമ്പ് ദുബൈയിലത്തെിയത്. നിര്‍ധന കുടുംബത്തിന് താങ്ങാവുകയെന്ന മോഹത്തോടെ വിമാനമിറങ്ങുമ്പോള്‍ ദുര്‍വിധി തന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഒരിക്കലും നിനച്ചിരുന്നില്ല ഈ യുവാവ്. രണ്ടുമാസം മുമ്പ് ജോലി സ്ഥലത്ത് വെച്ച് കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതുമുതലാണ് നിധിന്‍െറ ജീവിതം കീഴ്മേല്‍ മറിഞ്ഞത്. ഇരുകൈയും കാലും മുറിച്ചുമാറ്റി കൊച്ചി അമൃത ആശുപത്രി മുറിയില്‍ കിടക്കുമ്പോള്‍ ഭാവി വലിയൊരു ചോദ്യചിഹ്നമാണ് മികച്ചൊരു വോളിബാള്‍ താരം കൂടിയായ നിധിന്‍െറ മുന്നില്‍. ദുരന്തങ്ങള്‍ ഒന്നൊഴിയാതെ വേട്ടയാടുമ്പോള്‍ മകന്‍െറ ചികിത്സക്കായി വഴികാണാതെ ഉഴലുകയാണ് പിതാവ് ശശിധരനും മാതാവ് ലതികയും. 
ദുബൈയില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശശിധരന്‍. കഴിഞ്ഞവര്‍ഷമുണ്ടായ അപകടത്തില്‍ ശശിധരന് പരിക്കേറ്റ് ജോലി ചെയ്യാന്‍ വയ്യാതായി. കുടുംബത്തിന്‍െറ അവസ്ഥ മനസ്സിലാക്കി കമ്പനി രണ്ട് മക്കള്‍ക്ക് ലേബര്‍ വിസ നല്‍കി. അങ്ങനെയാണ് മൂത്ത സഹോദരന്‍ ജിതിന്‍ഷാക്കൊപ്പം നിധിന്‍ഷാ ദുബൈയിലത്തെുന്നത്. പ്ളംബിങ് ജോലിയാണ് ലഭിച്ചത്. അല്‍ ഖൂസിലെ ലേബര്‍ ക്യാമ്പില്‍ താമസം. ഏപ്രില്‍ 22ന് ജോലി സ്ഥലത്തുവെച്ച് കടുത്ത പനി ബാധിച്ചു. അവിടെയുണ്ടായിരുന്ന നഴ്സ് പാരസറ്റമോള്‍ നല്‍കി. 
അത് കഴിച്ച് വിശ്രമിച്ച നിധിന്‍ഷാ എട്ടുമണിക്കൂറോളം ഉറങ്ങിപ്പോയി. എന്നിട്ടും പനി കുറവില്ളെന്ന് കണ്ടപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലത്തെിച്ച് അടിയന്തര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിധിന്‍െറ ആരോഗ്യസ്ഥിതി അപകടകരമായ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ പിതാവിനെ അറിയിച്ചു. മാരകമായ വൈറസ് ബാധയേറ്റുവെന്നാണ് അവര്‍ വിശദീകരിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നിധിന്‍െറ രണ്ട് കൈകാലുകളും കറുത്തിരുണ്ട് വ്രണം ബാധിച്ച നിലയിലായത് പിതാവിന്‍െറ ശ്രദ്ധയില്‍ പെട്ടു. ഈ ഭാഗം മുറിച്ചുമാറ്റിയില്ളെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കായി രക്തസാമ്പിളുകളും മറ്റും ശേഖരിച്ചു. വിദേശത്തയച്ച് പരിശോധിച്ചെങ്കിലും അസുഖം എന്തെന്ന് കണ്ടത്തൊന്‍ കഴിഞ്ഞില്ല. 
ഇതിനിടെ ഇന്ത്യയില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ പിതാവ് താല്‍പര്യം പ്രകടിപ്പിച്ചു. ഇതിനായി രേഖകളില്‍ ഒപ്പിട്ടുനല്‍കി. നാട്ടിലേക്ക് കൊണ്ടുപോകാന്‍ വിമാനക്കൂലിയായി ഭീമമായ തുക വേണമായിരുന്നു. കൂടെ ജോലി ചെയ്യുന്നവരുടെയും മറ്റും സഹായത്താല്‍ പണം തരപ്പെടുത്തി സ്ട്രച്ചറില്‍ വിമാനത്തില്‍ കയറ്റി മേയ് 22ന് കൊച്ചി അമൃത ആശുപത്രിയിലത്തെിച്ചു. പഴുപ്പ് ശരീരത്തിന്‍െറ മറ്റുഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കൈകാലുകള്‍ മുറിച്ചുമാറ്റണമെന്ന് തന്നെയാണ് അമൃതയിലെ വിദഗ്ധ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടത്. മേയ് 26ന് ശസ്ത്രക്രിയ നടന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്നയാളായതിനാല്‍ ചികിത്സാ ചെലവില്‍ ഇളവ് ലഭിച്ചില്ല. തുടര്‍ ചികിത്സക്കുള്ള പണം എങ്ങനെ കണ്ടത്തെുമെന്ന വേവലാതിയിലാണ് ശശിധരന്‍. 
ദുബൈയിലത്തെുന്നതിന് മുമ്പ് നാട്ടില്‍ വോളിബാള്‍ ടൂര്‍ണമെന്‍റുകളുടെ സംഘാടകനും മികച്ച കളിക്കാരനുമായിരുന്നു നിധിന്‍ഷാ. ഒത്ത ശരീരമുള്ള നിധിന് മുമ്പ് പറയത്തക്ക അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ളെന്ന് പിതാവ് പറയുന്നു. പിന്നെ എങ്ങനെ പെട്ടെന്ന് രോഗബാധിതനായിയെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. ആന്‍റിബയോട്ടികിന്‍െറ അമിതമായ ഉപയോഗമാകാം കാരണമെന്ന് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായി ഇദ്ദേഹം പറയുന്നു. ചികിത്സയിലെ പാളിച്ചയാണോ ദുരന്തത്തിലേക്ക് നയിച്ചതെന്നറിയാന്‍ അഡ്വ. ടി.കെ. ഹാഷിക് മുഖേന ദുബൈ ഹെല്‍ത്ത് അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. 
നിധിന്‍െറ ചികിത്സ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ പ്രതിദിനം 40,000 രൂപയോളം ആവശ്യമാണ്. 10 വര്‍ഷം നീണ്ട പ്രവാസ ജീവിതം കൊണ്ട് സമ്പാദിച്ച വീടും പുരയിടവും പണയം വെച്ചാണ് ഇപ്പോള്‍ പണം കണ്ടത്തെുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന പ്രവാസി സമൂഹത്തിന്‍െറ പിന്തുണ തനിക്ക് ലഭിക്കുമെന്ന വിശ്വാസത്തിലാണ് ശശിധരന്‍. 0502921803 എന്ന നമ്പറില്‍ ഇദ്ദേഹത്തെ ബന്ധപ്പെടാം. 

ഗാല വ്യവസായമേഖലയില്‍ വന്‍ തീപിടിത്തം

Posted: 02 Jul 2015 09:12 PM PDT

Image: 
മസ്കത്ത്: ഗാല വ്യവസായ മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ ലേബര്‍ ക്യാമ്പ് കത്തിനശിച്ചു. നിര്‍മാണ കമ്പനിയായ ടീജാന്‍ ട്രേഡിങ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ  ലേബര്‍ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. വര്‍ക്കര്‍മാര്‍ താമസിക്കുന്ന മുപ്പതോളം പോര്‍ട്ടാകാബിനുകള്‍, സഹോദര സ്ഥാപനമായ ടീജാന്‍ ഫര്‍ണിഷിങ്ങിന്‍െറ വര്‍ക്ഷോപ്, സ്റ്റോര്‍ എന്നിവയും തീപിടിത്തത്തില്‍ നാമവശേഷമായി. സംഭവത്തില്‍ സ്ഥാപനത്തിന് ലക്ഷക്കണക്കിന് റിയാലിന്‍െറ നഷ്ടം ഉണ്ടായി. ജീവനക്കാരുടെ പണവും വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമടക്കമുള്ളവ കത്തിയതിന്‍െറ നഷ്ടം ഇതിനുപുറമെയാണ്. 
ഉറങ്ങുകയായിരുന്ന ജീവനക്കാരെ തീ പടര്‍ന്നുതുടങ്ങിയപ്പോഴേ ഒഴിപ്പിച്ചത് ആളപായവും പരിക്കും ഒഴിവാക്കി. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഫര്‍ണിച്ചര്‍ വര്‍ക്ഷോപ്പിന് സമീപത്താണ് ആദ്യം തീ പിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഥാപനത്തിലെ ഒമാനി ഡ്രൈവറാണ് തീ ആദ്യം കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.  ഇദ്ദേഹം ആളുകളെ കൂട്ടി കാബിനുകളില്‍ ഉറങ്ങുന്നവരെ ഒഴിപ്പിക്കുമ്പോഴേക്കും തീ പടര്‍ന്നുപിടിച്ചു. എല്ലാവരും ചേര്‍ന്ന് വെള്ളമൊഴിച്ചും മറ്റും തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചൂടിനൊപ്പം ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചതും സ്ഥിതി വഷളാക്കി. ഫയര്‍ യൂനിറ്റുകള്‍ എത്തിയപ്പോഴേക്കും തീ ശക്തമായിരുന്നു. അതിനിടെ, പ്രധാന ഓഫിസിലെ സുപ്രധാന രേഖകളും കമ്പ്യൂട്ടറുകളും  ജീവനക്കാരുടെ പാസ്പോര്‍ട്ട് അടക്കം രേഖകളും ജീവനക്കാര്‍ ചേര്‍ന്ന് പുറത്തത്തെിച്ചിരുന്നു. പുറത്ത് താമസിക്കുന്ന ജീവനക്കാരും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും ഈ സമയം സ്ഥലത്ത് എത്തുകയും ചെയ്തു. പതിനഞ്ചോളം ഫയര്‍യൂനിറ്റുകള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്. ആളിപ്പടര്‍ന്ന തീ രാവിലെ ഒമ്പതുമണിയോടെ അണക്കാന്‍ കഴിഞ്ഞെങ്കിലും പലയിടങ്ങളിലും പുകയുന്നുണ്ടായിരുന്നു. ഉച്ചയോടെയാണ് ഫയര്‍യൂനിറ്റുകള്‍ പൂര്‍ണമായും മടങ്ങിപ്പോയത്.  പ്രധാന ഓഫിസും മസ്ജിദും ഒഴിച്ച് ബാക്കിയെല്ലാം കത്തിനശിച്ച സാഹചര്യത്തില്‍ ജീവനക്കാരെ ഖുറത്തെ ലേബര്‍ ക്യാമ്പിലേക്ക് മാറ്റി. 
വേനല്‍ കടുത്തതോടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തീപിടിത്തങ്ങള്‍ പതിവാകുകയാണ്. സൊഹാറിലെ ഓഹി വ്യവസായ മേഖലയില്‍ കഴിഞ്ഞദിവസങ്ങളില്‍ രണ്ടു കമ്പനികള്‍ക്കാണ് തീപിടിച്ചത്. ഖാബൂറയില്‍ തൊഴിലാളികള്‍ താമസിക്കുന്ന മുറിക്ക് തീപിടിച്ചതും കഴിഞ്ഞ ദിവസമാണ്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് തീപിടിത്തങ്ങള്‍മൂലമുണ്ടായത്. വര്‍ധിച്ചുവരുന്ന ചൂടാണ് തീ പിടിത്തങ്ങള്‍ക്ക് പ്രധാന കാരണം. ഷോര്‍ട്ട് സര്‍ക്യൂട്ടും തീപിടിത്തത്തിന് കാരണമാവുന്നുണ്ട്. താമസക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അഗ്നിശമന വിഭാഗം പൊതു അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
 

ഹേമമാലിനിയുടെ കാറിടിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

Posted: 02 Jul 2015 09:04 PM PDT

Image: 

ജയ്പൂര്‍: നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനിയുടെ കാറിടിച്ച് നാലു വയസുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഹേമമാലിനിയുടെ കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ രജീന്ദര്‍ ത്യാഗി അറിയിച്ചു.

വ്യാഴാഴ്ച രാത്രിയാണ് ആഗ്രയില്‍ നിന്ന് ജയ്പൂരിലേക്കുള്ള യാത്രക്കിടെ രാജസ്ഥാനിലെ ദൗസയില്‍വെച്ചാണ് ഹേമമാലിനി സഞ്ചരിച്ച മെഴ്സിഡസ് കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. എതിരെ വന്ന കാറില്‍ സഞ്ചരിച്ച അഞ്ചംഗ സംഘത്തിലെ സോനം എന്ന കുട്ടിയാണ് അപകടത്തില്‍ മരിച്ചത്.

ഹേമമാലിനി അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. തലക്ക് പരിക്കേറ്റ ഹേമമാലിനിയെ ജയ്പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പരിക്ക് ഗുരുതരമല്ല. മരിച്ച കുട്ടിയുടെ സഹോദരനും അമ്മക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സവായ് മാന്‍സിങ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ദൗസ അപകടത്തില്‍ ദുഃഖമുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ട്വീറ്റ് ചെയ്തു. 66കാരിയായ ഹേമമാലിനി മഥുര ലോക്സഭ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

 

മലയാളികളടക്കം 48 ഇന്ത്യന്‍ തൊഴിലാളികള്‍ പെരുവഴിയില്‍

Posted: 02 Jul 2015 08:53 PM PDT

Image: 
റിയാദ്: കരാര്‍ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് വിടാതെ മറ്റൊരു കമ്പനിക്ക് കൈമാറിയ 13 മലയാളികളുള്‍പ്പെടെ 48 ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍. രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞവരും ഇഖാമ കാലാവധി അവസാനിച്ചവരും ഉള്‍പ്പെടെയുള്ള ഇവര്‍ ബലാല്‍ക്കാരത്തിലൂടെ കരാര്‍ ഒപ്പിടുവിക്കാനുള്ള അധികൃതരുടെ ശ്രമത്തില്‍നിന്ന് ഓടി രക്ഷപ്പെട്ട് ബത്ഹയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അല്‍ഖസീം പ്രവിശ്യയിലെ ഉനൈസ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കരാര്‍ കമ്പനിയുടെ കീഴില്‍ ദമ്മാമില്‍ രണ്ടും മൂന്നും വര്‍ഷം മുമ്പ് എത്തിയവരാണ് ഇവര്‍. പ്ളാസ്റ്റിക് കമ്പനിയിലേക്ക് എന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്‍സിയാണ് റിക്രൂട്ട് ചെയ്തയച്ചത്. എന്നാല്‍ ദമ്മാമിനും ജുബൈലിനും ഇടയില്‍ മരുഭൂമിയില്‍ ഇരുമ്പ് പൈപ്പുകള്‍ ഘടിപ്പിക്കുന്ന ജോലിക്കാണ് നിയോഗിച്ചത്. കഠിനമായ ജോലിയായതിനാല്‍ വിസമ്മതിച്ച തൊഴിലാളികളെ ക്രൂരമായ ശാരീരിക പീഡനമേല്‍പിച്ചാണത്രെ അന്ന് ജോലി ചെയ്യിപ്പിച്ചത്. ആ ജോലി കഴിഞ്ഞാല്‍ തിരിച്ചയക്കാം എന്ന് കമ്പനി നടത്തിപ്പുകാര്‍ പറഞ്ഞിരുന്നു. തൊഴിലാളികള്‍ക്ക് ഇഖാമയൊന്നും നല്‍കിയിരുന്നില്ല. ഒടുവില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടാണ് അത് ലഭ്യമാക്കിയത്. 
എന്നാല്‍ കരാര്‍ അവസാനിച്ചപ്പോള്‍ തൊഴിലാളികള്‍ അറിയാതെ തന്നെ അവരെ റിയാദിലെ മറ്റൊരു കമ്പനിക്ക് കൈമാറി. ബുധനാഴ്ച ഇവരെ റിയാദിലെ ദറഇയ്യയില്‍ എത്തിച്ചു. ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ളെന്നും സ്വദേശത്തേക്ക് തിരിച്ചയച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ട തൊഴിലാളികളെ പുതിയ കമ്പനി നടത്തിപ്പുകാര്‍ ശാരീരിക പീഡനത്തിലൂടെ പുതിയ കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഇത് മൂലം രാത്രി ഉറങ്ങാന്‍ പോലും കഴിയാതായ തൊഴിലാളികള്‍ പുലര്‍ച്ചെ തന്നെ അവിടെനിന്ന് രക്ഷപ്പെട്ട് പത്ത് കിലോമീറ്ററുകളോളം നടന്ന് വാഹനം പിടിച്ച് വ്യാഴാഴ്ച ഉച്ചയോടെ ബത്ഹയില്‍ എത്തുകയായിരുന്നു. ബത്ഹയിലെ റൊസൈസ് ബില്‍ഡിങ്ങിന്‍െറ ചുവട്ടില്‍ അഭയം തേടിയ ഇവര്‍ക്ക് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ ആഹാരവും മറ്റും നല്‍കി. മൂന്നു ദിവസമായി ഇവര്‍ ശരിയായി ആഹാരം കഴിച്ചിട്ടും ഉറങ്ങിയിട്ടും. അത്താഴമില്ലാതെ നോമ്പെടുത്തവര്‍ വെറും വെള്ളം കുടിച്ചാണത്രെ നോമ്പു തുറന്നത്. തിരുവനന്തപുരം സ്വദേശികളായ ചന്ദ്രന്‍, സുഭാഷ്, സുജിത്, വിപിന്‍ പ്രകാശന്‍, രാജീവ് മോന്‍, ദയാനന്ദന്‍, സജി മോഹനന്‍ തുടങ്ങിയവരാണ് മലയാളികള്‍. 
ഫൈസല്‍ ഖാന്‍, അജ്മീര്‍ ഖാന്‍ എന്നിവര്‍ തമിഴ്നാട്ടുകാരും. ബാക്കിയുള്ളവരെല്ലാം ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇഖാമയുടെ കാലാവധി കഴിയാത്തവരും കൂട്ടത്തിലുണ്ട്. എല്ലാവരുടെയും ഇഖാമ പുതിയ കമ്പനി അധികൃതരുടെ കൈവശമാണ്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇഖാമ എടുത്തുകൊടുക്കാന്‍ കമ്പനിയധികൃതര്‍ തയാറായിരുന്നില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. ഇഖാമ കൈവശമില്ലാത്തതിനാല്‍ സുജിത് ദമ്മാം പൊലീസിന്‍െറ കൈയിലകപ്പെട്ട് മൂന്നുമാസം തര്‍ഹീലില്‍ തടവില്‍ കഴിയേണ്ടിവന്നു. രാജീവ് മോന്‍െറ പാസ്പോര്‍ട്ടിന്‍െറ കാലാവധി കഴിഞ്ഞിട്ട് മൂന്നുമാസമായി. അലച്ചിലും മാനസിക വിഷമവും ഭക്ഷണമില്ലായ്മയും കാരണം തൊഴിലാളികളെല്ലാം അവശരാണ്. പലരും രോഗബാധിതരുമാണ്. ഇത്രയും പേര്‍ക്ക് എവിടെ അഭയം നല്‍കും എന്നറിയാതെ കുഴങ്ങുകയാണ് സാമൂഹികപ്രവര്‍ത്തകര്‍. ഭക്ഷണം നല്‍കാന്‍ അവര്‍ തയാറാണ്. വ്യാഴാഴ്ച രാവിലെ തൊഴിലാളികളെ സാമൂഹികപ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചിരുന്നു. തിരിച്ചറിയല്‍ രേഖ നല്‍കാം, അഭയം നല്‍കാന്‍ കഴിയില്ളെന്ന നിലപാടിലാണ് എംബസി അധികൃതര്‍.
 ഇ. കിശോര്‍, നിസാം, ഉദയഭാനു, ഖലീല്‍, വിക്രമലാല്‍ തുടങ്ങിയ മലയാളി സാമൂഹിക പ്രവര്‍ത്തകരാണ് സഹായവുമായി രംഗത്തത്തെിയത്. എംബസി കരുണകാട്ടുമെന്നും സാമൂഹിക സംഘടനകള്‍ സഹായിക്കാനത്തെുമെന്നുമുള്ള പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

പൊതുമാപ്പ് : ഇന്ത്യന്‍ എംബസി സുസജ്ജമെന്ന് അധികൃതര്‍

Posted: 02 Jul 2015 08:34 PM PDT

Image: 
മനാമ: ബഹ്റൈനിലെ അനധികൃത തൊഴിലാളികള്‍ക്കായി പൊതുമാപ്പ് കാലാവധി ജൂലൈ ഒന്നു മുതല്‍ നിലവില്‍ വന്നതോടെ, ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാവശ്യമായ സജ്ജീകരണങ്ങള്‍  ഇന്ത്യന്‍ എംബസി അധികൃതര്‍ ഒരുക്കി.  ആദ്യ രണ്ടു ദിനങ്ങളില്‍ എംബസിയിലേക്ക് വലിയ തോതിലുള്ള  ഒഴുക്ക് ഉണ്ടായിട്ടില്ളെന്ന് ഫസ്റ്റ് സെക്രട്ടറി രാംസിങ് പറഞ്ഞു. പൊതുമാപ്പ് ഉപയോഗപ്പെടുത്താനായി ഏതൊരു ഇന്ത്യക്കാരനും ആവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ എംബസി സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 
അനധികൃതമായി തങ്ങുന്നവര്‍ ഈ അവസരം ഉപയോഗപ്പെടുത്തി തങ്ങളുടെ രേഖകള്‍ നിയമവിധേയമാക്കണം. അല്ലാത്തപക്ഷം ബഹ്റൈന്‍ വിടാനുള്ള തയാറെടുപ്പുകള്‍ നടത്തണം. അനധികൃതമായി തങ്ങുന്നവര്‍ക്ക് യാതൊരു പിഴയുമില്ലാതെ ബഹ്റൈന്‍ വിടാന്‍ അനുവദിക്കുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. ഇത് നമ്മുടെ പൗരന്‍മാര്‍ തിരിച്ചറിയണമെന്ന് രാംസിങ് കൂട്ടിച്ചേര്‍ത്തു. 
ഈ വിഷയത്തില്‍ പ്രവാസികളായ ഇന്ത്യക്കാരെ ബോധവത്കരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംബസി വ്യക്തമാക്കിയിരുന്നു.ഇതിന് സാമൂഹിക സംഘടകകളുമായും സഹകരിക്കും. നേരത്തെ 2007 ആഗസ്റ്റ് 31ന് ബഹ്റൈനില്‍  പ്രഖ്യാപിച്ച പൊതുമാപ്പ് 2008 ജനുവരി 31 വരെ നീണ്ടുനിന്നിരുന്നു. അതിനു ശേഷം 2010ലും ‘ഈസി എക്സിറ്റ്’ എന്ന പേരില്‍, പിഴയടക്കാതെ രാജ്യം വിടുവാനുള്ള അവസരം നല്‍കിയിരുന്നു.
രാജ്യത്ത് തങ്ങുന്ന അനധികൃത തൊഴിലാളികള്‍ക്ക് അവരുടെ രേഖകള്‍ ശരിയാക്കുന്നതിനോ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുന്നതിനോ അവസരമൊരുക്കുന്ന പൊതുമാപ്പ് ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് വിവരം കഴിഞ്ഞ ദിവസമാണ് എല്‍.എം.ആര്‍.എ പ്രഖ്യാപിച്ചത്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്ന എല്ലാവരും മുന്നോട്ട് വരണമെന്ന് എല്‍.എം.ആര്‍.എ. അധികൃതര്‍ആവശ്യപ്പെടുകയുണ്ടായി. 
ഈ വര്‍ഷം അവസാനം വരെയാണ് പൊതുമാപ്പ് കാലാവധി. വീട്ടുജോലിക്കാര്‍ക്കും ഈ അവസരം ഉപയോഗിക്കാം. ഒട്ടുമിക്ക നിയമലംഘനങ്ങളും പിഴകളും ഇക്കാലയളവില്‍ ഒഴിവാക്കിക്കൊടുക്കാനാണ് തീരുമാനം. 
തൊഴിലുടമകളും തൊഴിലാളികളും അവസരം പരമാവധി ഉപയോഗപ്പെടുത്തുന്നതിനാണ് ദീര്‍ഘകാലാവധി അനുവദിച്ചിട്ടുള്ളത്.2016 ജനുവരി ഒന്നു മുതല്‍ നിയമവിധേയമായ രേഖകളോടെ മാത്രമേ രാജ്യത്തു തങ്ങാന്‍ അനുവദിക്കുകയുള്ളു.നിയമലംഘകര്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരും. യാതൊരു കാരണവശാലും ഫ്രീവിസയില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല. ഫ്രീവിസയിലുള്ളവരടക്കം 61,000 പേര്‍ അനധികൃതമായി രാജ്യത്തു തങ്ങുന്നുണ്ടെന്നാണ് എല്‍.എം.ആര്‍.എയുടെ കണക്ക്.
    കഴിഞ്ഞ ദിവസങ്ങളില്‍ ബംഗ്ളാദേശ് എംബസിയില്‍ അനധികൃത തൊഴിലാളികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ബഹ്റൈനിലെ അനധികൃത തൊഴിലാളികളില്‍ ഏറിയ പങ്കും ബംഗ്ളാദേശ് പൗരന്‍മാരാണെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ബംഗ്ളാദേശ് അധികൃതര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഇവിടെ താമസിക്കുന്ന 115,000 ബംഗ്ളാദേശികളില്‍ 36572 പേര്‍ മതിയായ രേഖകളില്ലാത്തവരാണ്. നിലവില്‍ ഏതെങ്കിലും തൊഴിലുടമകള്‍ തങ്ങള്‍ക്കു കീഴില്‍ ഇപ്പോള്‍ ജോലി ചെയ്യാതിരിക്കുന്ന ബംഗ്ളാദേശ് പൗരന്‍മാരുടെ പാസ്പോര്‍ട്ട് കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവ എംബസിയിലത്തെിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

നൈജീരിയയില്‍ 80 പേരെ ബോകോ ഹറാം വെടിവെച്ചുകൊന്നു

Posted: 02 Jul 2015 08:27 PM PDT

Image: 

അബുജ: നൈജീരിയയിലെ വടക്കുകിഴക്കന്‍ പട്ടണമായ കുകുവയില്‍ 80 ഓളം പേരെ ബോകോ ഹറാം തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ഏഴ് കാറുകളിലും  ഒന്‍പത് മോട്ടോര്‍ സൈക്കിളുകളിലുമായി എത്തിയ തീവ്രവാദികള്‍ പള്ളികളില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മരിച്ചവരിലധികവും പുരുഷന്‍മാരാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്.

ബുധനാഴ്ച നോമ്പുതുറക്കുന്ന സമയത്താണ് സംഭവം നടന്നത്. തീവ്രവാദികള്‍ ചില വീടുകള്‍ക്കുനേരെയും ആക്രമണം നടത്തിയെന്നും ഭക്ഷണം തയ്യാറാക്കി കൊണ്ടിരുന്ന സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയെന്നും അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കുകുവയില്‍ ആയിരത്തോളം പട്ടാളക്കാരെ വിന്യസിച്ചുണ്ടായിരുന്നുവെന്നും എന്നാല്‍ ഇവര്‍ ജനങ്ങളുടെ രക്ഷക്കത്തെിയില്ളെ ന്നും ആരോപണമുണ്ട്.
ബോകോ ഹറാമിന്‍െറ ശക്തികേന്ദ്രമായ മെയ്ദുഗുരിയില്‍ നിന്ന് 180 കിലോമീറ്ററുകള്‍ അകലെയാണ് സംഭവം നടന്ന കുകുവ. ഇസ്ളാമിക് സ്റ്റേറ്റിന്‍െറ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഘടകമായാണ് ബോകോ ഹറാം പ്രവര്‍ത്തിച്ചു വരുന്നത്. പുണ്യമാസമായ റമദാനില്‍ ഇസ്ളാമിക് സ്റ്റേറ്റിന്‍െറ ആക്രമണങ്ങള്‍ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് കരുതപ്പെടുന്നത്.

വന്‍ അട്ടിമറി: നദാല്‍ പുറത്ത്

Posted: 02 Jul 2015 08:27 PM PDT

Image: 

ലണ്ടന്‍: വിംബിള്‍ഡണിലെ പുല്‍കോര്‍ട്ടില്‍ വന്‍ അട്ടിമറി. രണ്ടുവട്ടം ജേതാവായ റാഫേല്‍ നദാലിനാണ് ഇത്തവണ കാലിടറിയത്. ജര്‍മനിയുടെ 102-ാം റാങ്കുകാരന്‍ ഡസ്റ്റിന്‍ ബ്രൗണാണ് വിംബിള്‍ഡണില്‍ നിന്നും നദാലിന് മടക്ക ടിക്കറ്റ് നല്‍കിയത്. സ്കോര്‍: 7^5, 3^6, 6^4, 6^4. നാലു റൗണ്ട് നീണ്ട പോരാട്ടത്തിലാണ് പത്താം സീഡായ നദാല്‍ തോല്‍വി വഴങ്ങിയത്.

ഫ്രഞ്ച് ഓപ്പണിലെ പരാജയത്തിന് ശേഷം വിംബിള്‍ഡണില്‍ നിന്ന് നേരത്തെയുള്ള ഈ പുറത്താകാല്‍ നദാലിന് കടുത്ത നിരാശ നല്‍കുന്നതാണ്. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിങില്‍ ഏറെ പിറകില്‍ പോയ നദാലിനെ അട്ടിമറിച്ചത് സീഡ് ചെയ്യപ്പെടാത്ത ഡസ്റ്റിന്‍ ബ്രൌണാണെന്നതാണ് ശ്രദ്ദേയം. ബ്രൗണ്‍ ഇത് രണ്ടാം തവണയാണ് നദാലിനെ തോല്‍പിക്കുന്നത്.
 

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 19,640 രൂപ

Posted: 02 Jul 2015 08:26 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാം ദിവസവും കുറഞ്ഞു. പവന് 80 കുറഞ്ഞ് 19,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,455 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

മാസാരംഭത്തില്‍ 19,800 രൂപയായിരുന്നു പവന്‍ വില. വ്യാഴാഴ്ച വില 80 രൂപ കുറഞ്ഞ് 19,720 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.86 ഡോളര്‍ കൂടി 1,166 ഡോളറിലെത്തി.
 

ഹോക്കി ലീഗില്‍ ഇന്ന് ഇന്ത്യ^ബെല്‍ജിയം സെമി പോരാട്ടം

Posted: 02 Jul 2015 07:41 PM PDT

Image: 

ആന്‍റ്വെര്‍പ്: ലോക ഹോക്കി ലീഗ് സെമിഫൈനല്‍സിന്‍െറ സെമി പോരാട്ടത്തില്‍ ബെല്‍ജിയത്തിന്‍െറ രൂപത്തില്‍ ഇന്ത്യക്ക് കരുത്തുറ്റ എതിരാളികള്‍. ഇന്ന് നടക്കുന്ന സെമിയില്‍ ബെല്‍ജിയത്തിന്‍െറ അപകടകാരികളായ സ്ട്രൈക്കര്‍മാരെ ഇന്ത്യന്‍ പ്രതിരോധം എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചാകും മത്സരഫലം. ലോക നാലാം നമ്പര്‍ വരെ ഉയര്‍ന്ന പോരാട്ടവീര്യവുമായാണ് ബെല്‍ജിയം സെമിക്കിറങ്ങുന്നത്. ലോക ലീഗ് സെമിഫൈനല്‍ ഗ്രൂപ്ഘട്ടത്തില്‍ ആസ്ട്രേലിയയോടൊഴികെ എല്ലാ മത്സരവും ജയിച്ച് തകര്‍പ്പന്‍ ഫോമിലുള്ള നീലപ്പടക്ക് കനത്ത വെല്ലുവിളിയുയര്‍ത്താനാകുമെന്നാണ് വിലയിരുത്തല്‍. ബെല്‍ജിയത്തിനെതിരെ കളിക്കുന്നത് ഇന്ത്യന്‍ കേളീശൈലിക്ക് അനുയോജ്യമാണെന്നും മത്സരത്തിനായി തയാറെടുത്തതായും കോച്ച് പോള്‍ വാന്‍ ആസ് പറഞ്ഞു. ഏഷ്യന്‍ എതിരാളികളാണ് ഇന്ത്യക്ക് കടുപ്പമേറിയതെന്ന് കോച്ച് പറഞ്ഞു. ബുധനാഴ്ച മലേഷ്യക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം കോച്ചിന്‍െറ നിരീക്ഷണത്തിന് തെളിവായി.
കളി അവസാനത്തിലേക്ക് കടക്കവെ യുവതാരം ജസ്ജിത് സിങ് നേടിയ രണ്ട് പെനാല്‍റ്റി കോര്‍ണര്‍ ഗോളുകളിലൂടെയാണ് ഇന്ത്യ 3^2ന് ജയം പിടിച്ചത്. സത്ബീര്‍ സിങ്ങിലൂടെ മൂന്നാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ട് മികച്ച രീതിയിലാണ് ഇന്ത്യ മലേഷ്യക്കെതിരെ തുടങ്ങിയത്. എന്നാല്‍, 15ാം മിനിറ്റില്‍ റാസി റഹീമും 23ാം മിനിറ്റില്‍ ഷഹ്റില്‍ സബായും ഗോള്‍ നേടിയതോടെ മലേഷ്യ 2^1ന് മുന്നിലത്തെി. പെനാല്‍റ്റി കോര്‍ണറുകള്‍ ലക്ഷ്യത്തിലത്തെിക്കുന്നതില്‍ ഇന്ത്യ പതറിയഘട്ടത്തില്‍ തോല്‍വി പടിവാതിക്കലത്തെിയെങ്കിലും മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്‍െ സേവുകളിലൂടെയും ജസ്ജിതിന്‍െറ 49ാം മിനിറ്റിലെയും 56ാം മിനിറ്റിലെയും ഗോളുകളിലൂടെ ഇന്ത്യ ജയവും സെമിബര്‍ത്തും സ്വന്തമാക്കുകയായിരുന്നു. ഫ്രാന്‍സിനെ 5-3ന് തോല്‍പിച്ചാണ് ബെല്‍ജിയം സെമിയിലേക്ക് മുന്നേറിയത്. മറ്റൊരു സെമിഫൈനല്‍ പോരാട്ടത്തില്‍ ലോക ചാമ്പ്യന്‍ ആസ്ട്രേലിയ ബ്രിട്ടനെ നേരിടും. വനിത വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്തിന്വേണ്ടി മത്സരിച്ച ഇന്ത്യ ഷൂട്ടൗട്ടില്‍ 5^4 ന് ഇറ്റലിയെ തകര്‍ത്ത് റിയോ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള സാധ്യത നിലനിര്‍ത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും 1^1 ന് സമനിലയിലായിരുന്നു.

മിഠായിത്തെരുവ് തീപിടിത്തം: സബ്കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ വ്യാപാരികള്‍

Posted: 02 Jul 2015 07:30 PM PDT

Image: 

കോഴിക്കോട്: മിഠായിതെരുവ് തീപിടുത്തത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന സബ് കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത്. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയാണെന്നും ശരിയായ അന്വേഷണം നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വ്യാപാരികള്‍ പറഞ്ഞു . തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. മിഠായിത്തെരുവില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ വ്യാപാരികള്‍ സബ് കലക്ടര്‍ ഹിമാന്‍ഷു കുമാര്‍ റായിയുടെ കോലം കത്തിച്ചു. സബ്കലക്ടറുടെ റിപ്പോര്‍ട്ട് തള്ളി കലക്ടര്‍ നേരിട്ട് അന്വേഷണം നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കത്തി നശിച്ച കടകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത സാഹചര്യത്തിലാണ് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് സബ് കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തീപിടുത്തമുണ്ടായ കടക്കാര്‍ക്ക് സര്‍ക്കാരിന് സ്വന്തം തീരുമാന പ്രകാരം നഷ്ടപരിഹാരം നല്‍കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയൊന്നുമില്ല. കത്തിനശിച്ച ബ്യൂട്ടി സ്റ്റോര്‍ എന്ന കടയില്‍ സ്ഥാപിച്ച ഇന്‍വെര്‍ട്ടറില്‍ നിന്നുണ്ടായ തീപ്പൊരിയാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍വെര്‍ട്ടറിലും ബാറ്ററിയിലും തുണികള്‍ കൂട്ടിയിട്ടതാണ് തീ പടരാന്‍ ഇടയാക്കിയത്. വൈദ്യുതി പോസ്റ്റില്‍ നിന്നും കടയിലേക്ക് തീപടരാന്‍ യാതൊരു സാഹചര്യവുമില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

റോബോട്ട് മനുഷ്യനെ കൊന്നു

Posted: 02 Jul 2015 07:03 PM PDT

Image: 

ബര്‍ലിന്‍: ഹോളിവുഡ് സിനിമയിലെന്നപോലെ ഭീകരമായിരുന്നു ആ ദൃശ്യം. യവനികയില്‍ മാത്രം കണ്ടുശീലിച്ച കൊലയാളി റോബോട്ട് ശരിക്കും മനുഷ്യനെ കൊലപ്പെടുത്തി. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഫോക്സ്വാഗണ്‍ കാര്‍ നിര്‍മാണ ഫാക്ടറിയില്‍ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. 22കാരനാണ് റേബോട്ടിന്‍െറ ഉരുക്കുമുഷ്ടിയില്‍ ഞെരിഞ്ഞമര്‍ന്നത്.  ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ ഇയാള്‍ക്കുനേരെ റോബോട്ട് പാഞ്ഞടുക്കുകയായിരുന്നു. പേടിച്ചരണ്ട ആ പാവം ഒഴിഞ്ഞുമാറിയെങ്കിലും ഉരുക്കുമുഷ്ടികൊണ്ട് വാരിയെടുത്ത് മെറ്റല്‍ പാളിയോടുചേര്‍ത്ത് ഞെരിച്ചു കൊലപ്പെടുത്തി. സഹപ്രവര്‍ത്തകന്‍െറ ജീവന്‍പോകുന്നത് നോക്കിനില്‍ക്കാനെ കൂടെ ജോലി ചെയ്തിരുന്നവര്‍ക്ക് സാധിച്ചുള്ളൂ. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞാണ് പുറംലോകം അറിയുന്നത്. റോബോട്ടിന്‍െറ നിര്‍മാണത്തിനിടെ വന്ന കൈപ്പിഴയാണ് അപകടത്തിന് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. കാറിന്‍െറ വിവിധഭാഗങ്ങള്‍ സംയോജിപ്പിക്കുന്നതിനായാണ് യൂനിറ്റില്‍ റോബോട്ടുകളെ ഉപയോഗിക്കുന്നത്. ഇത്തരമൊരു സംഭവം ഇതാദ്യമായാണ് സംഭവിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍, സംഭവത്തില്‍ ആര്‍ക്കെതിരെ കേസെടുക്കണമെന്ന സംശയത്തിലാണ് പൊലീസ്.

ഭീകരതയുടെ പിഴച്ച നിര്‍വചനം

Posted: 02 Jul 2015 06:40 PM PDT

Image: 

ഭീകരത സ്പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക പതിവുപോലെ യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് ഈ വര്‍ഷവും പുറത്തുവിടുകയുണ്ടായി. 389 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ സ്ഫോടനസംഭവങ്ങളുടെ എണ്ണം, ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരസംഭവങ്ങള്‍, ഭീകരതാവിരുദ്ധ നടപടികളുടെ അവലോകനം തുടങ്ങിയവ വിശദമായി പരാമര്‍ശിക്കപ്പെടുകയുണ്ടായി. ‘അന്താരാഷ്ട്ര ഭീകരത’ എന്ന സംജ്ഞയെ യു.എസ് വിദേശകാര്യ വകുപ്പ് എത്ര വികലവീക്ഷണത്തോടെയാണ് ഉപയോഗിക്കുന്നതെന്ന് ഗ്രഹിക്കാന്‍ ഈ റിപ്പോര്‍ട്ട് സഹായകമാകുമെന്നതിനാല്‍ മാത്രമാണ് ഞാന്‍ അതിന് പ്രാധാന്യം കല്‍പിക്കുന്നത്.
‘ഇറാന്‍ ഇപ്പോഴും ഭീകരതക്ക് ഒത്താശ നല്‍കുന്നു’ എന്നായിരുന്നു യു.എസ് വിദേശകാര്യ വകുപ്പിന്‍െറ അവലോകന റിപ്പോര്‍ട്ടിന് ന്യൂയോര്‍ക് ടൈംസ് നല്‍കിയ ശീര്‍ഷകം. ഇറാനെ ഭീകരരാജ്യമായി കാണാന്‍ സദാ കൊതിക്കുന്ന നവ യാഥാസ്ഥിതിക വിഭാഗം ചിന്താകേന്ദ്രമായ ‘വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നിയര്‍ ഈസ്റ്റ് പോളിസി’യിലെ ബുള്ളറ്റിനുകളും ഇതേ രീതിയിലുള്ള തലവാചകംവഴി സ്വന്തം പക്ഷപാതിത്വത്തിന്‍െറ സൂചന നല്‍കുകയുണ്ടായി. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ സിവിലിയന്‍ഹത്യയില്‍ ഊന്നിയായിരുന്നു ഇസ്രായേലിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ ഒബാമ നടപടികള്‍ സ്വീകരിച്ചേക്കുമെന്ന നിഗമനങ്ങള്‍വരെ ചിലര്‍ കാച്ചിവിടുകയുണ്ടായി.
യഥാര്‍ഥത്തില്‍ യു.എസ് വിദേശകാര്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് എന്നെ ചിന്താക്കുഴപ്പത്തിലാഴ്ത്തിയിരിക്കുന്നു. ഭീകരതയുടെ യഥാര്‍ഥ നിര്‍വചനം എന്തെന്ന് പിടികിട്ടാത്ത അവസ്ഥയിലാണ് ഞാന്‍. ഒരുപക്ഷേ, 21ാം നൂറ്റാണ്ടിനെ നമുക്ക് ഭീകരതയുടെ യുഗം എന്ന് വിശേഷിപ്പിക്കാം. ഓരോ ദിവസവും ഭീകരതയുമായി ബന്ധപ്പെട്ട വാര്‍ത്തകളോ വിശകലനങ്ങളോ നാം ശ്രവിക്കുന്നു. ഭീകരത അടവും തന്ത്രവുമാണെന്ന് പറയപ്പെടുന്നുണ്ട്. ഭീകരസംഭവങ്ങളുടെ യഥാര്‍ഥ ലക്ഷ്യം ഇരകള്‍ അല്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യഥാര്‍ഥത്തില്‍ ഇനിയും ഒരു ലളിതനിര്‍വചനം ഉരുത്തിരിയാത്തപക്ഷം ഭീകരതയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ക്ക് അറുതിവരാനിടയില്ല. ഒരാളുടെ ഭീകരന്‍ അപരന്‍െറ കണ്ണില്‍ സ്വാതന്ത്ര്യപ്പോരാളിയാകാം. ഒരു രാജ്യത്തെയോ സംഘടനയെയോ ഭീകരമുദ്ര ചാര്‍ത്തി ഒറ്റപ്പെടുത്തുന്ന അടവുകളും യഥേഷ്ടം.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഹിംസാത്മകമായി പ്രവര്‍ത്തിക്കുക എന്നതാണ് ഭീകരത നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, ഭരണകൂടങ്ങള്‍ രാഷ്ട്രീയാവശ്യത്തിനായി ഹിംസമാര്‍ഗം അവലംബിക്കുന്നതിനെ നിയമാനുസൃത പ്രവൃത്തിയായും മറ്റേതെങ്കിലും ഗ്രൂപ് നടത്തുന്ന സമാനപ്രവര്‍ത്തനങ്ങളെ ഭീകരതയായും ലേബല്‍ ചെയ്യുന്ന രീതി വിശദീകരണമില്ലാത്ത ദുരൂഹസമസ്യ  മാത്രമാണ്. ചില വന്‍കിട രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയുമാണ് ഭീകരതക്ക് നിര്‍വചനം ചമയ്ക്കാന്‍ ‘അവകാശപ്പെട്ടവര്‍.’ ഈ രാജ്യങ്ങള്‍ നിരുത്തരവാദപരമായി നടത്തുന്ന ഹിംസകള്‍ ഭീകരപ്രവര്‍ത്തന പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. അതുവഴി ഭീകരതയുടെ വിചാരണകള്‍ക്കെതിരായ നിയമപരിരക്ഷയും ഈ രാജ്യങ്ങള്‍ ആര്‍ജിച്ചെടുക്കുന്നു. ഇങ്ങനെ ഭീകരത അനുഷ്ഠിക്കാന്‍ ഏതെങ്കിലും രാജ്യത്തിന് സവിശേഷാധികാരം സിദ്ധിച്ചത് എന്തുകൊണ്ടായിരിക്കും?
ആഗോള ഭീകരതാഭീഷണിയെ പര്‍വതീകരിക്കാനാണ് വന്‍കിട രാഷ്ട്രങ്ങളുടെ ഒൗത്സുക്യം. സൈനികച്ചെലവ് വര്‍ധിപ്പിക്കല്‍, നികുതി വര്‍ധിപ്പിക്കല്‍ തുടങ്ങിയവയാണ് ഈ പ്രചാരവേലയുടെ ലക്ഷ്യങ്ങള്‍. അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭരണഘടനാവിരുദ്ധമായ അമിതസൗകര്യങ്ങള്‍ സ്വായത്തമാക്കാനും ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രയോജനകരമായി മാറുന്നു. അമേരിക്ക പെരുപ്പിച്ചുകാട്ടാറുള്ള ആഗോള ഭീകരത എന്ന ഭീഷണി യഥാര്‍ഥ ഭീഷണിയല്ളെന്ന സത്യം അമേരിക്കക്കാര്‍ വേണ്ടവിധം മനസ്സിലാക്കുന്നില്ല എന്ന് വ്യക്തം. 2014ല്‍ ഭീകരതാ സംഭവങ്ങളില്‍ 81 ശതമാനം വര്‍ധന ഉണ്ടായതായി യു.എസ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. എന്നാല്‍, 80 ശതമാനം ഭീകരാക്രമണങ്ങളും അരങ്ങേറിയത് അഞ്ച് യുദ്ധമേഖലാ രാഷ്ട്രങ്ങളിലായിരുന്നു -ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, സിറിയ, നൈജീരിയ എന്നിവിടങ്ങളില്‍. ഈ രാജ്യങ്ങളിലെ പല ഗ്രാമങ്ങളിലും കേന്ദ്ര ഭരണകൂടത്തിന് അധികാരമോ നിയന്ത്രണങ്ങളോ ഇല്ല എന്ന പരമാര്‍ഥവും വിശകലനമര്‍ഹിക്കുന്നു. അധികാരശൂന്യത നിലനില്‍ക്കുന്ന ഇടങ്ങളില്‍ മറ്റു പ്രബലശക്തികള്‍ ഇരച്ചുകയറുമെന്നതാണ് യാഥാര്‍ഥ്യം.
എന്നാല്‍, സര്‍വലോകത്തെയും ഭീകരര്‍ ഒന്നടങ്കം അമേരിക്കയെ ഉന്നമിടുന്നു എന്ന നുണപ്രചാരണങ്ങളാണ് അമേരിക്കയും അതിന്‍െറ പ്രചാരണമാധ്യമങ്ങളും അനുദിനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ ദൗത്യം. യു.എസ് നഗരങ്ങള്‍ സദാ ആക്രമണമുനയുടെ മുന്നിലാണെന്ന വ്യാജ ആശങ്കക്ക് ഒരു അടിത്തറയുമില്ളെന്ന് പോയവര്‍ഷത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. 2014ല്‍ 24 യു.എസ് പൗരന്മാര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. ഇതില്‍ 17 പേരും യുദ്ധഭൂമികളില്‍വെച്ചായിരുന്നു മരിച്ചത്. അഞ്ചുപേര്‍ ഇസ്രായേല്‍-യു.എസ് പൗരത്വമുള്ളവരായിരുന്നു. ഈജിപ്ത്, അബൂദബി എന്നിവിടങ്ങളില്‍ ഒരാള്‍ വീതം കൊല്ലപ്പെട്ടു.
സെപ്റ്റംബര്‍ 11 സംഭവശേഷം അമേരിക്കയില്‍ ചെറിയ ഏഴ് ഭീകരാക്രമണങ്ങള്‍ മാത്രമാണ് (മുസ്ലിം ഭീകര ഗ്രൂപ്പുകള്‍ക്ക് പങ്കുള്ളതായി കരുതപ്പെടുന്ന) അരങ്ങേറിയത്. ഇതേ കാലയളവില്‍ വെള്ള വംശീയവാദികള്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ 48 അമേരിക്കക്കാര്‍ കൊല്ലപ്പെടുകയുണ്ടായി. എന്നാല്‍, അവ ഭീകരസംഭവങ്ങളായി യു.എസ് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെടാറില്ല!
ഇറാന്‍ ഭീകരത സ്പോണ്‍സര്‍ ചെയ്യുന്നു എന്ന വായ്ത്താരി അസംബന്ധം മാത്രമാണ്. ഒറ്റനോട്ടത്തില്‍ ന്യായമെന്ന് തോന്നാവുന്ന കപടവാദത്തിലൂടെ വീണ്ടും ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കം. ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ശിയാ തീവ്രഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നു എന്നാണ് ഇറാനെതിരായ പ്രധാന ആരോപണം. ഇറാന്‍ സിറിയക്ക് നല്‍കുന്ന ഒത്താശകളും ഭീകരതയായി നിര്‍വചിക്കപ്പെടുന്നു. യഥാര്‍ഥത്തില്‍ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച ഐ.എസിനെതിരെ യുദ്ധം നയിക്കുകയാണ് സിറിയ, ഇറാന്‍, ഹിസ്ബുല്ല എന്നിവ. ഫലത്തില്‍, അമേരിക്ക നടത്തിവരുന്ന ഭീകരതാവിരുദ്ധ യുദ്ധം ഈ മൂന്നു വിഭാഗവും നടത്തുമ്പോള്‍ അത് ഭീകരതക്ക് നല്‍കുന്ന ഒത്താശയായി പരിണമിക്കുന്നു! അതേസമയം, ഇറാന്‍ അമേരിക്കക്ക് ഭീഷണിയുയര്‍ത്തുന്നതായി ആരോപണം ഉന്നയിക്കാന്‍ സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് റിപ്പോര്‍ട്ടില്‍ ഒരിടത്തും ശ്രമിക്കുന്നില്ല.
ഭീകരതാവിരുദ്ധ നടപടികള്‍വഴി നിരപരാധികളായ ജനലക്ഷങ്ങളുടെ ജീവന്‍ പൊലിഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഭീകരാക്രമണമരണങ്ങളും സ്റ്റേറ്റ് ഭീകരതയാല്‍ കൊല്ലപ്പെടുന്ന മരണങ്ങളും സമാനമായി ഭവിക്കുന്നു. നിര്‍വചനങ്ങളുടെ അഭാവത്തില്‍ സ്റ്റേറ്റ് ഭീകരതകള്‍ക്ക് മാത്രം മാന്യതയുടെ മുഖാവരണങ്ങള്‍ ലഭ്യമാകുന്നു. നിങ്ങള്‍ക്ക് ആര്‍ക്കുനേരെയും ഭീകരതാ ആരോപണത്തിന്‍െറ വിരല്‍ചൂണ്ടാം. ഒരുപക്ഷേ, അടിസ്ഥാനരഹിതമായ തെറ്റായ നിഗമനങ്ങളാകും അധിനിവേശ ചിന്തകള്‍ക്ക് പഥ്യമായിത്തീരുക.
കടപ്പാട്: അല്‍ജസീറ

ഐ.എസ്സ്.എല്ലിലേക്ക് റോബര്‍ട്ടോ കാര്‍ലോസത്തെുന്നു

Posted: 02 Jul 2015 06:38 PM PDT

Image: 

ന്യൂഡല്‍ഹി: ബ്രസീലിന്‍െറയും റയല്‍ മഡ്രിഡിന്‍െറയും നിരകളില്‍ കരുത്തിന്‍െറ പര്യായമായ റോബര്‍ട്ടോ കാര്‍ലോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്.  ഡല്‍ഹി ഡൈനാമോസിന്‍െറ മാര്‍ക്വി മാനേജറായാണ് ഫ്രീകിക്ക് മാന്ത്രികനത്തെുന്നത്. ടീമുമായുള്ള അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നിലനിര്‍ത്തുന്ന വിദേശതാരങ്ങളെയും മാര്‍ക്വി മാനേജര്‍മാരെയും തീരുമാനിക്കാനുള്ള അവസാനദിനമായിരുന്നു ജൂണ്‍ 30. കാര്‍ലോസുമായി ഡല്‍ഹി ടീം ചര്‍ച്ചയിലാണെന്ന വാര്‍ത്തകള്‍ നേരത്തേവന്നിരുന്നു.

ആദ്യ സീസണില്‍ ഡച് കോച്ച് ഹാം വാന്‍ വെല്‍ധോവന്‍െറ പരിശീലനത്തില്‍ കളിച്ച ഡൈനാമോസ് ലീഗില്‍ അഞ്ചാമതാണത്തെിയത്. ബ്രസീല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ്ബാക്കുകളില്‍ ഒരാളായ കാര്‍ലോസ്, ഖത്തര്‍ ക്ളബ്ബായ അല്‍അറബിയില്‍ പരിശീലകനായി ചേരുമെന്നാണ് അഭ്യൂഹമുണ്ടായിരുന്നത്. എന്നാല്‍, ജൂണ്‍ രണ്ടിന് ക്ളബ് വാര്‍ത്ത നിഷേധിച്ചു. തുര്‍ക്കി ക്ളബ് സിവാസ്പര്‍, അഖിസര്‍ ബെലെഡിയെസ്പര്‍ എന്നീ ക്ളബുകളുടെ പരിശീലകനായിരുന്നിട്ടുണ്ട്. തന്‍െറ ഫ്രീകിക്കുകളിലൂടെ ‘ബുള്ളറ്റ് മാന്‍’ എന്ന പേരിലറിയപ്പെടുന്ന കാര്‍ലോസ് 1992ലാണ് ബ്രസീലിനായി അരങ്ങേറിയത്. 1998 ലോകകപ്പില്‍ ബ്രസീല്‍ റണ്ണര്‍അപ് ആയപ്പോഴും 2002ല്‍ ജേതാക്കളായപ്പോഴും ഉള്‍പ്പെടെ മൂന്നു ലോകകപ്പുകളില്‍ കളിച്ചു. 1997ല്‍ ഫ്രാന്‍സിനെതിരെ കാര്‍ലോസ് നേടിയ ഫ്രീകിക്ക് ഗോള്‍ ‘ഭൗതികശാസ്ത്രത്തെ വെല്ലുവിളിക്കുന്നത്’ എന്നാണ് അറിയപ്പെടുന്നത്. 1996ല്‍ റയല്‍ മഡ്രിഡില്‍ ചേര്‍ന്ന കാര്‍ലോസ്, ലൂയി ഫിഗോ, സിനദിന്‍ സിദാന്‍, റൊണാള്‍ഡോ, ഡേവിഡ് ബെക്കാം, ഇകര്‍ കസിയസ്, റൗള്‍ തുടങ്ങിയവരുള്‍പ്പെട്ട ഗലാക്റ്റികോ തലമുറയിലാണ് കളിച്ചത്. 2007ല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണികിനെതിരെ സംഭവിച്ച പിഴവാണ് താരത്തിന് പുറത്തേക്കുള്ള വഴിയായത്. തുടര്‍ന്നും ഏതാനും ക്ളബുകളില്‍ കളിച്ച കാര്‍ലോസ് 2012ല്‍ 39ാം വയസ്സില്‍ വിരമിച്ചു.

ആദ്യ സീസണില്‍ എട്ടു ഗോളുകള്‍ നേടിയ മിഡ്ഫീല്‍ഡര്‍മാരായ ഹാന്‍സ് മുല്‍ദറിനെയും ഗുസ്താവോ ഡോസ് സാന്‍േറാസിനെയും ഡല്‍ഹി നിലനിര്‍ത്തി. വിദേശ മാര്‍ക്വി കളിക്കാരനെ കണ്ടത്താനുള്ള ചര്‍ച്ചകളിലാണ് ഡല്‍ഹി ടീം. നോര്‍വേ മുന്‍ താരം ജോണ്‍ അര്‍നെ റീസെ, ഫ്രഞ്ച് മുന്‍ താരം ഫ്ളൊറന്‍റ് മലൂദ എന്നിവരിലാണ് ടീമിന് കണ്ണ്.

ജൂലൈ 31 ആണ് മാര്‍ക്വി കളിക്കാരനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. മുന്‍ ഇന്ത്യന്‍ സ്ട്രൈക്കര്‍ രാമന്‍ വിജയനെ ഡല്‍ഹി അസിസ്റ്റന്‍റ് കോച്ചായും നിയമിച്ചു. ക്ളബ്ബിന്‍െറ ഗ്രാസ്റൂട്ട്സ് പ്രോഗ്രാമിന്‍െറ ടെക്നിക്കല്‍ ഡയറക്ടറായും  അദ്ദേഹം പ്രവര്‍ത്തിക്കും.

ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ഐ.എസ് പ്രഹേളിക

Posted: 02 Jul 2015 06:30 PM PDT

Image: 

വന്‍കരകളും ദേശാതിരുകളും ഭേദിച്ച് ആക്രമണപരമ്പരകളുമായി മുന്നോട്ടുകുതിക്കുന്ന ‘ഇസ്ലാമിക് സ്റ്റേറ്റ്’ (ഐ.എസ്) എന്ന തീവ്രവാദ സായുധ മിലിഷ്യയെ എങ്ങനെ പിടിച്ചുകെട്ടണമെന്നറിയാതെ വന്‍ ശക്തികള്‍പോലും പകച്ചുനില്‍ക്കുന്ന കാഴ്ച ഉത്തരംകിട്ടാത്ത ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 2014 ജൂണ്‍ 29ന് ‘സ്ഥാനാരോഹണം’ ചെയ്യപ്പെട്ട ഐ.എസ് ‘ഖലീഫ’ അബൂബക്കര്‍ ബഗ്ദാദിയുടെ വാഴ്ച രണ്ടാംവര്‍ഷത്തിലേക്ക് കടന്നതോടെ ആക്രമണങ്ങളും കടന്നുകയറ്റവും വര്‍ധിച്ചിരിക്കുകയാണ് എന്നതിന്‍െറ തെളിവാണ് ഫ്രാന്‍സിലും കുവൈത്തിലും തുനീഷ്യയിലും ഏറ്റവുമൊടുവിലായി ഈജിപ്തിലെ സീനായിയിലും വന്‍ ആളപായങ്ങള്‍ വരുത്തിവെച്ച് നടത്തിയ ആക്രമണങ്ങള്‍. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും ഒരുപോലെ തങ്ങള്‍ക്ക് പ്രഹരങ്ങള്‍ ഏല്‍പിക്കാന്‍ കഴിയുമെന്ന് തെളിയിക്കുക മാത്രമല്ല, പെട്ടെന്നൊരു വ്യാഖ്യാനം നല്‍കാന്‍ സാധിക്കാത്തവിധം ‘ടാര്‍ഗറ്റുകള്‍’ തെരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന വിരുത് ഈ രംഗത്തെ വിദഗ്ധരെ പോലും സ്തബ്ധരാക്കുന്നു.
‘അദ്ദൗലത്തുല്‍ ഇസ്ലാമിയ്യ ഫില്‍ഇറാഖി വശ്ശാം’ (ദാഇശ്) എന്ന അറബി ചുരുക്കപ്പേരില്‍ ഒരു വര്‍ഷം മുമ്പ് രംഗപ്രവേശം ചെയ്ത ‘ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലിവന്‍റ്’ (ഐ.എസ്.എസ്) ലോക ശ്രദ്ധയില്‍ വരുന്നത് ഇറാഖിലെ മൂസില്‍ പിടിച്ചടക്കിയതോടെയാണ്. ശിയാ നേതാവും ഏകാധിപതിയുമായ നൂരി മാലികി, സുന്നി വിഭാഗത്തോട് കാട്ടുന്ന വിവേചനത്തിനും അനീതിക്കുമെതിരെ രംഗത്തുവന്ന സുന്നി മിലിഷ്യ എന്ന നിലയില്‍ ഒരു താല്‍ക്കാലിക പ്രതിഭാസമായേ ലോകം ആദ്യം അതിനെ കണ്ടിരുന്നുള്ളൂ. സദ്ദാമാനന്തര ഇറാഖില്‍ ഭരണ-സൈനിക നേതൃത്വത്തില്‍നിന്ന് പൂര്‍ണമായും അകറ്റിനിര്‍ത്തപ്പെട്ട സുന്നികളുടെ സ്വാഭാവിക പ്രതികരണമായി വിലയിരുത്തിയ രാഷ്ട്രീയ നിരീക്ഷകര്‍, സൈനികമായോ രാഷ്ട്രീയമായോ നിഷ്പ്രയാസം നേരിടാനാവുന്ന ശക്തിയായാണ് ഈ വിഭാഗത്തെ കണ്ടത്. എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച്, ഗ്രൂപ്പിന്‍െറ നേതാവ് അബൂബക്കര്‍ അല്‍ബഗ്ദാദി ‘ഖലീഫ’യായി സ്വയം അവരോധിതമാവുക മാത്രമല്ല, പ്രവര്‍ത്തനമണ്ഡലം അതിദ്രുതം വ്യാപിപ്പിക്കുകയുമായിരുന്നു. ഇന്ന് ഇറാഖിലും സിറിയയിലും ലിബിയയിലും എന്തിന്, അഫ്ഗാനിസ്താനില്‍പോലും വലിയൊരു ഭൂപ്രദേശം ഇവരുടെ അധീനതയിലാണ്. മൂസിലിന് പുറമെ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയുടെ ആസ്ഥാനമായ റമാദിയിലും അധികാരമുറപ്പിച്ചിരിക്കുന്നു. സിറിയയിലെ പൗരാണികനഗരമായ പല്‍മീറ പിടിച്ചെടുത്തതോടെ രാജ്യത്തിന്‍െറ വടക്ക്, പടിഞ്ഞാറന്‍ മേഖലയിലെ ആധിപത്യം ആര്‍ക്കും ചോദ്യംചെയ്യപ്പെടാന്‍ കഴിയാത്തവിധം ഉറപ്പിച്ചിരിക്കയാണ്. പശ്ചിമേഷ്യയിലെ 40 പട്ടണങ്ങളും നഗരങ്ങളും ഇവരുടെ നിയന്ത്രണത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭാവിപോരാട്ടങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞാല്‍ ഏതാനും വര്‍ഷത്തിനുള്ളില്‍ മറ്റു രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുമാറ് ഇക്കൂട്ടര്‍ മേഖലയിലെ ഒരു ശക്തിയായി മാറിക്കൂടായ്കയില്ല എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഐ.എസിന് മുന്നില്‍ അല്‍ഖാഇദ ഒന്നുമല്ളെന്നും നേതൃപരമായും തന്ത്രപരമായും സാമ്പത്തികമായും ആയുധപരമായും സ്വയംപര്യാപ്തമായ ഈ സായുധസംഘത്തിന് പിന്നില്‍ ഏതൊക്കെയോ ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ഇവരെക്കുറിച്ച് ആഴത്തില്‍ പഠിച്ചവര്‍ നല്‍കുന്ന മുന്നറിയിപ്പ്. കബന്ധങ്ങള്‍ കുന്നുകൂട്ടുന്നതിലും ചോരച്ചാലുകള്‍ സൃഷ്ടിക്കുന്നതിലും ഇവര്‍ കാട്ടുന്ന ആവേശം വന്‍ ശക്തികളെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. യു.എസിലെ റാന്‍റ് കോര്‍പറേഷന്‍െറ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം എണ്ണക്കള്ളക്കടത്തിലൂടെ 100 ദശലക്ഷം ഡോളറും നിര്‍ബന്ധ പിരിവ് വഴി 600 ദശലക്ഷം ഡോളറും ബാങ്കുകള്‍ വഴി 600 ദശലക്ഷം ഡോളറും ഐ.എസിന്‍െറ ഖജനാവിലേക്ക് ഒഴുകിയിട്ടുണ്ടത്രെ.
രണ്ട് ലോകയുദ്ധ കാലങ്ങളില്‍ നിലനിന്നതിനേക്കാള്‍ സ്ഫോടനാത്മകമാണ് പശ്ചിമേഷ്യയും ഉത്തരാഫ്രിക്കയുമിന്ന്. ഇറാഖ്, സിറിയ, ലിബിയ എന്നീ രാഷ്ട്രങ്ങള്‍, സത്യസന്ധമായി പറഞ്ഞാല്‍ ഭൂപടത്തില്‍ മാത്രമാണ്  അവശേഷിക്കുന്നത്. മേഖലയിലെ സാമ്പത്തിക കരുത്തരായ ജി.സി.സി രാജ്യങ്ങള്‍ അസമാധാനത്തിന്‍െറ കരിനിഴലിലുമാണ്. സദ്ദാം ഹുസൈനെയും മുഅമ്മര്‍ ഖദ്ദാഫിയെയും അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെയും നിഷ്കാസനം ചെയ്യാന്‍ ഏകപക്ഷീയ സൈനിക അധിനിവേശം നടത്തിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള വന്‍ ശക്തികള്‍ എന്തുകൊണ്ട് ഐ.എസിനെ ഫലപ്രദമായി നേരിടാന്‍ തന്ത്രങ്ങളാവിഷ്കരിക്കുന്നില്ല എന്ന ചോദ്യത്തിന് പ്രസിഡന്‍റ് ഒബാമയില്‍നിന്നുപോലും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഐ.എസിനെ നേരിടുന്നതില്‍ അമേരിക്ക പരാജയപ്പെട്ടതായി റിപ്പബ്ളിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയിന്‍ ഈയിടെ കുറ്റസമ്മതം നടത്തുകയുണ്ടായി. നൂരി അല്‍മാലികിന് പകരം പ്രതിഷ്ഠിച്ച ഹൈദര്‍ അലി ആബിദിന് ഈ ദിശയില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ളെന്ന് എല്ലാവരും അംഗീകരിക്കുന്നു. ഭരണത്തിലും സൈന്യത്തിലുമുള്ള സുന്നികളുടെ ഭാഗഭാഗിത്തം ഉറപ്പിക്കുകയും ഗോത്രത്തലവന്മാര്‍ക്ക് യഥേഷ്ടം ആയുധങ്ങള്‍ നല്‍കി അവരെ തീവ്രവാദികളെ നേരിടുന്നതില്‍ സുസജ്ജമാക്കുകയും മാത്രമാണ് പോംവഴിയെന്ന് ബ്രിട്ടനും ഫ്രാന്‍സുമൊക്കെ ഉപദേശിക്കുകയാണ്. എന്നാല്‍, ഇത്തരമൊരു നീക്കം ഐ.എസിന് മാത്രമേ ഗുണം ചെയ്യുള്ളൂവെന്ന് നിഷ്പക്ഷമതികള്‍ താക്കീത് നല്‍കുന്നു.
ആരൊക്കെ നിഷേധിച്ചാലും ശരി, ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഉത്തരം കിട്ടാത്ത പ്രഹേളികയുടെ പിറവിയും വളര്‍ച്ചയും വ്യാപനവും അധിനിവേശ, സാമ്രാജ്യത്വ ശക്തികളുടെ പിഴച്ച നയനിലപാടുകളുടെ അനന്തരഫലമാണ്. ലോകത്തിലെ സമ്പന്നമായ ഒരു ഭൂവിഭാഗത്തെയും നാഗരികതയുടെ കളിത്തൊട്ടിലായ ജനപഥങ്ങളെയും സര്‍വനാശത്തിലേക്ക് വലിച്ചെറിഞ്ഞ് ലോക യജമാനന്മാര്‍ ഇന്ന് കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെങ്കില്‍ അഭിനവ താര്‍ത്താരികളുടെ സ്ഥാനമായിരിക്കും ചരിത്രം അവര്‍ക്ക് നീക്കിവെക്കുക.
 

ഈജിപ്തില്‍ വിപ്ളവത്തിന് ബ്രദര്‍ഹുഡ് ആഹ്വാനം

Posted: 02 Jul 2015 01:23 PM PDT

Image: 

കൈറോ: മുന്‍ പാര്‍ലമെന്‍റ് അംഗമുള്‍പ്പെടെ 13 പേരെ പൊലീസ് വധിച്ചതിനത്തെുടര്‍ന്ന് ഈജിപ്തില്‍ സര്‍ക്കാറിനെതിരെ സമരത്തിനിറങ്ങാന്‍ മുസ്ലിം ബ്രദര്‍ഹുഡ് ആഹ്വാനം. ബുധനാഴ്ച കൈറോ നഗരപ്രാന്തത്തിലുള്ള അപ്പാര്‍ട്മെന്‍റ് റെയ്ഡ് ചെയ്താണ് മുന്‍ പാര്‍ലമെന്‍റഗം നാസര്‍ അല്‍ഹാഫിയെയും സംഘത്തെയും കൊലപ്പെടുത്തിയത്.

തടവില്‍ കഴിയുന്ന പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നതിനിടെയാണ് പൊലീസ് ഇരച്ചുകയറിയതെന്ന് ബ്രദര്‍ഹുഡ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ഒളിവില്‍ കഴിയുന്ന നേതാക്കള്‍ അക്രമം നടത്താനായി ഗൂഢാലോചന നടത്തുന്നതിനിടെയാണ് കൊലപ്പെടുത്തിയതെന്നാണ് ഈജിപ്ത് ആഭ്യന്തര മന്ത്രാലയത്തിന്‍െറ വിശദീകരണം. 43,000 ഈജിപ്ഷ്യന്‍ പൗണ്ടും രേഖകളും അപ്പാര്‍ട്മെന്‍റില്‍നിന്ന് പിടിച്ചെടുത്തതായും അധികൃതര്‍ പറയുന്നു.

ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച ബ്രദര്‍ഹുഡ് അദ്ദേഹത്തിന്‍െറ സംഘമാണ് ഈ കൊലപാതകത്തിന് ഉത്തരവാദികളെന്നും ആരോപിച്ചു. ‘നിങ്ങളുടെ മാതൃരാജ്യത്തെയും ജീവനെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാനായുള്ള സമരത്തിന് മുന്നോട്ടുവരൂ. സ്വന്തം രാജ്യത്തിനെതിരെ അതിക്രൂരമായ കൂട്ടക്കൊലകള്‍ നടത്തുന്ന കൊലപാതകിയെ പുറത്താക്കി ഈജിപ്തിനെ വീണ്ടും മോചിപ്പിക്കാനായി തയാറാവുക’ ബ്രദര്‍ഹുഡ് പ്രസ്താവന പറയുന്നു.

ബുധനാഴ്ച വടക്കന്‍ സിനായില്‍ സൈനിക ചെക്പോസ്റ്റുകളില്‍ നടന്ന ആക്രമണത്തില്‍ 17 പട്ടാളക്കാരും 100ലധികം ‘സിനായ് പ്രൊവിന്‍സ്’ സംഘാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ ഇസ്ലാമിക് സ്റ്റേറ്റിന് കൂറുപ്രഖ്യാപിച്ച സംഘടനയാണ് മുമ്പ് അന്‍സാര്‍ ബൈത്തുല്‍ മുഖദ്ദിസ് എന്നറിയപ്പെട്ടിരുന്ന സിനായ് പ്രൊവിന്‍സ്. തിങ്കളാഴ്ച സിനായ് പ്രൊവിന്‍സ് പ്രവര്‍ത്തകര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഈജിപ്തിന്‍െറ പ്രോസിക്യൂട്ടര്‍ ജനറലിനെ കൊലപ്പെടുത്തിയിരുന്നു. ഇതിന് ശക്തമായ മറുപടി നല്‍കാന്‍ സീസി ഉത്തരവിറക്കിയിരുന്നു.
അതിനിടെ, അക്രമപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തെന്നാരോപിച്ച് 200ഓളം വിദ്യാര്‍ഥിനികളെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയുടെ വിവിധ ശാഖകളില്‍നിന്ന് പുറത്താക്കിയതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

കറുത്ത വംശജരെ ഗോറില്ലയാക്കി; ഗൂഗ്ള്‍ മാപ്പുപറഞ്ഞു

Posted: 02 Jul 2015 01:15 PM PDT

Image: 

വാഷിങ്ടണ്‍: പുതുതായി പരീക്ഷിച്ച ഫോട്ടോ ആപ്ളിക്കേഷനില്‍ ഗോറില്ലകളെ പരിചയപ്പെടുത്താന്‍ അമേരിക്കക്കാരായ രണ്ടു കറുത്ത വംശജരുടെ ചിത്രം നല്‍കിയ ഗൂഗ്ള്‍ വെട്ടിലായി. സംഭവം വിവാദമായതോടെ കമ്പനി മാപ്പുപറഞ്ഞ് തടിതപ്പി.

ചിത്രങ്ങള്‍ ടാഗ് ചെയ്യുന്നതോടെ വിവിധ വിഭാഗങ്ങളിലായി സ്വയം ക്രമീകരിക്കപ്പെടുന്ന ഗൂഗ്ള്‍ ഫോട്ടോസ് ആപ്പിലാണ് അബദ്ധം പിണഞ്ഞത്. ഗോറില്ലകള്‍ക്കു നല്‍കിയ സവിശേഷതകള്‍ കറുത്ത മനുഷ്യരുടേതില്‍നിന്ന് ഏറെയൊന്നും ഭിന്നമല്ലാത്തതിനാല്‍ ഇവരുടെ ഫോട്ടോകള്‍ ഗോറില്ലയുടെതായി ആപ് സ്വയം വിലയിരുത്തുകയായിരുന്നു.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ജാകി ആല്‍സിനും കാമുകിയുമാണ് വംശവെറി’ക്കിരയായത്. ചിത്രം കണ്ട ആല്‍സിന്‍ ഗൂഗ്ളിനോട് വിശദീകരണമാരാഞ്ഞ് ട്വീറ്റ് ചെയ്തതോടെ സംഭവം പുറംലോകവുമറിഞ്ഞു.

ഇതോടെ ഗൂഗ്ള്‍ മാപ്പുപറഞ്ഞെന്നു മാത്രമല്ല, ഗോറില്ലയെന്ന വിഭാഗം തന്നെ എടുത്തുകളയുകയും ചെയ്തു. മുമ്പ് കൊഡാക് കാമറകള്‍ക്കെതിരെയും സമാന പരാതി ഉയര്‍ന്നിരുന്നു. ഈ കാമറകള്‍ ഉപയോഗിച്ച് കറുത്ത വര്‍ഗക്കാരുടെ ചിത്രങ്ങള്‍ എടുക്കാന്‍ പ്രയാസം നേരിടുന്നുവെന്നായിരുന്നു പ്രശ്നം.
 

ജഗതിയെ കാണാന്‍ വീണ്ടും മമ്മൂട്ടിയത്തെി

Posted: 02 Jul 2015 11:32 AM PDT

Image: 

തിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ മമ്മൂട്ടി പേയാട്ടെ വീട്ടിലത്തെി. രണ്ടാമത്തെ പ്രാവശ്യമാണ് ആരോഗ്യവിവരം അന്വേഷിച്ച് മമ്മൂട്ടിയത്തെുന്നത്. അരമണിക്കൂര്‍ ജഗതിക്കൊപ്പം ചെലവിട്ടു. മണിയന്‍പിള്ള രാജുവും കൂടെയുണ്ടായിരുന്നു. സംസാരിക്കാനായില്ളെങ്കിലും ചിരിച്ചും ആംഗ്യങ്ങളിലൂടെയും ജഗതി ശ്രീകുമാര്‍ മമ്മൂട്ടിയുടെ കുശലാന്വേഷണങ്ങളോട് പ്രതികരിച്ചു. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവിന്‍െറ ലൊക്കേഷനില്‍നിന്നാണ് മമ്മൂട്ടി എത്തിയത്. ജഗതിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും നമുക്ക് എല്ലാവര്‍ക്കും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കാമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ജഗതിക്കൊപ്പമുള്ള സെല്‍ഫിയും മമ്മൂട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വാശ്രയ എം.ബി.ബി.എസ് ഫീസ് വര്‍ധന; സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തില്ല

Posted: 02 Jul 2015 10:50 AM PDT

Image: 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍കോളജുകളിലെ എം.ബി.ബി.എസ് ഫീസ് വര്‍ധിപ്പിക്കണമെന്ന് മാനേജ്മെന്‍റുകള്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അഞ്ച് മെഡിക്കല്‍ കോളജ് മാനേജ്മെന്‍റുകളുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
സ്വാശ്രയ കോളജുകളിലെ 50ശതമാനം മെറിറ്റ്സീറ്റുകളിലേക്ക് നിലവിലുള്ള ഫീസായ 1.75ലക്ഷം രൂപയില്‍ നേരിയ വര്‍ധനക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയേക്കുമെന്നാണ് സൂചന. 35ശതമാനം മാനേജ്മെന്‍റ് സീറ്റുകളിലെയും 15ശതമാനം എന്‍.ആര്‍.ഐ സീറ്റുകളിലെയും ഫീസിലും 50,000മുതല്‍ ഒരുലക്ഷം രൂപ വരെ വര്‍ധനയുണ്ടായേക്കും. പരിയാരം ഉള്‍പ്പെടെ അഞ്ച് സ്വാശ്രയ കോളജുകളുടെ പ്രതിനിധികള്‍ മാത്രമാണ് കഴിഞ്ഞദിവസം നടന്ന  യോഗത്തില്‍ പങ്കെടുത്തത്. പരിയാരം മെഡിക്കല്‍ കോളജിലെ മെറിറ്റ് ഫീസില്‍ വര്‍ധനയുണ്ടാവാന്‍ സാധ്യതയില്ല.
സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികളും കിഴിഞ്ഞദിവസത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പല കോളജുകളുടെയും മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ മാനേജ്മെന്‍റ്സീറ്റ്വിഭജനവും ഫീസ്ഘടനയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാന്‍ അസോസിയേഷന് കഴിയാത്ത അവസ്ഥയുമുണ്ട്.
മെഡിക്കല്‍ പ്രവേശത്തിനുള്ള ആദ്യഘട്ട അലോട്ട്മെന്‍റില്‍ ഒമ്പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെയും ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്‍റ് ഫെഡറേഷന് കീഴിലുള്ള  കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജിനെയും മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്.
മെഡിക്കല്‍ കൗണ്‍സിലിന്‍െറ അനുമതി വൈകുന്നതിനെതിരെ ഫെഡറേഷന് കീഴിലെ അമല, പുഷ്പഗിരി, ജൂബിലി മെഡിക്കല്‍ കോളജുകള്‍ ഹൈകോടതിയെ സമീപിക്കുകയും പ്രവേശനടപടികള്‍ ആരംഭിക്കാന്‍ കോടതി ഇവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.
ഇവക്കൊപ്പം സര്‍ക്കാറുമായി ഇപ്പോള്‍ ചര്‍ച്ചക്ക് തയാറായ അഞ്ച് സ്വാശ്രയകോളജുകളുംകൂടി അടുത്ത അലോട്ട്മെന്‍റില്‍ ഉള്‍പ്പെടും. മറ്റ് കോളജുകളുടെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
 

മൂന്നാമതെത്താന്‍ പെറുവും പരഗ്വേയും

Posted: 02 Jul 2015 10:43 AM PDT

Image: 
Subtitle: 
പരഗ്വേ പരിക്കിന്‍െറ പിടിയില്‍ • ഡെര്‍ലിസ് ഗോണ്‍സാലസും റൂകി സാന്താക്രൂസും കളിക്കില്ല

കോണ്‍സെപ്സിയോണ്‍: സെമിപോരാട്ടങ്ങളില്‍ കാലിടറിയ പെറുവും പരഗ്വേയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ന് നേര്‍ക്കുനേര്‍. ഫൈനലിലത്തൊനുള്ള മത്സരത്തില്‍ ചിലിയോട് 2^1ന് പരാജയപ്പെട്ട്  പെറു എത്തുമ്പോള്‍ 6^1ന്‍െറ കനത്ത പ്രഹരം അര്‍ജന്‍റീനയില്‍നിന്ന് ഏറ്റുവാങ്ങിയാണ് പരഗ്വേ ലൂസേഴ്സ് പോരിനിറങ്ങുന്നത്. തുടര്‍ച്ചയായ രണ്ടാം കോപയിലും ലൂസേഴ്സ് ഫൈനല്‍ ജയിക്കുക എന്ന നേട്ടമാണ് പെറുവിനെ കാത്തിരിക്കുന്നത്. 2011ല്‍ വെനിസ്വേലയെ 4^1ന് തോല്‍പിച്ചാണ് പെറു മൂന്നാം സ്ഥാനക്കാരായത്. 1997ല്‍ ലൂസേഴ്സ് ഫൈനല്‍ തോറ്റ ചരിത്രവും അവര്‍ക്കുണ്ട്. മറുവശത്ത് ഒരിക്കല്‍പോലും പരഗ്വേ ലൂസേഴ്സ് ഫൈനല്‍ കളിച്ചിട്ടില്ല. കഴിഞ്ഞ തവണത്തെ റണ്ണര്‍അപ്പുകള്‍ എന്ന നിലയില്‍ ഇത്തവണ പോരാട്ടത്തിനിറങ്ങിയ അവര്‍ മൂന്നാം സ്ഥാനവുമായെങ്കിലും തിരിച്ചുപോകുകയാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ തവണത്തെ ലൂസേഴ്സ് ഫൈനലില്‍ ഹാട്രിക് നേടി ടൂര്‍ണമെന്‍റ് ടോപ്സ്കോറര്‍ ആയ സ്ട്രൈക്കര്‍ പൗലോ ഗരേറോയിലാണ് ഇത്തവണയും പെറുവിന് പ്രതീക്ഷ. ഇത്തവണ ക്വാര്‍ട്ടറില്‍ ബൊളീവിയക്കെതിരെ ഹാട്രിക്കുമായി ടോപ്സ്കോറര്‍ മത്സരത്തില്‍ സജീവമായി ഗരോറോയുണ്ട്. പെറു നിരയില്‍ ജെഫേഴ്സണ്‍ ഫര്‍ഹാന്‍ ഇറങ്ങുന്നത് സംബന്ധിച്ച് മാത്രമാണ് സംശയമുള്ളത്. വലത് കണങ്കാലിന് ഉളുക്കേറ്റ താരം കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നില്ല.
പരഗ്വേ നിരയിലാണ് പരിക്ക് കാര്യമായ ‘പരിക്കേല്‍പിച്ചത്’. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ വിജയശില്‍പിയായ ഡെര്‍ലിസ് ഗോണ്‍സാലസും വെറ്ററന്‍ താരം റൂകി സാന്താക്രൂസും പെറുവിനെതിരെ കളത്തിലിറങ്ങില്ല. അര്‍ജന്‍റീനക്കെതിരായ സെമിയില്‍ കാലിന് പരിക്കേറ്റ് പുറത്തായതാണ് ഈ മത്സരത്തില്‍നിന്ന് ഇരു താരങ്ങളെയും അകറ്റിയത്. പേശിവലിവാണ് സാന്താക്രൂസിന് വിനയായത്. ഗോണ്‍സാലസാകട്ടെ മത്സരത്തിനിടെ വീണ് കാലിന് പരിക്കേറ്റ് കളംവിടുകയായിരുന്നു. അറ്റാക്കര്‍ നെല്‍സണ്‍ വാല്‍ദസും ഡിഫന്‍ഡര്‍ ബ്രൂണോ വാല്‍ദസും പരിക്കിന്‍െറ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്. നോക്കൗട്ട് മത്സരങ്ങളില്‍നിന്ന് പരിക്കുകാരണം വിട്ടുനിന്ന മിഡ്ഫീല്‍ഡര്‍ നെസ്റ്റര്‍ ഒര്‍ട്ടിഗോസ തിരികെ വരാന്‍ സാധ്യതതെളിഞ്ഞതാണ് കോച്ച് റാമോണ്‍ ഡയസിന്‍െറ ആശ്വാസം. കോപയില്‍ പരസ്പരമുള്ള ഏറ്റുമുട്ടലുകളില്‍ മുന്‍തൂക്കം പരഗ്വേക്കാണ്.
13 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് പെറു ജയിച്ചിട്ടുള്ളത്. അതും അനുവദനീയമായതിലതിലധികം പകരക്കാരെ പരഗ്വേ ഇറക്കിതുകൊണ്ട് 2^2 എന്ന നിലയിലായിരുന്ന മത്സരം പെറുവിന് അനുകൂലമായി വിധിക്കപ്പെടുകയായിരുന്നു. ബാക്കിയുള്ള ആറെണ്ണത്തില്‍ പരഗ്വേ ജയം പിടിച്ചപ്പോള്‍ ആറു മത്സരങ്ങള്‍ സമനിലയിലായി. ഈ മത്സരങ്ങളില്‍ പെറുവിന് ഒരു ക്ളീന്‍ ചീറ്റ് പോലും നേടാനായില്ല. പരഗ്വേക്ക് രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ക്ളീന്‍ചീറ്റ് സ്വന്തമാക്കാനായത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP