സ്വാഗതം
WELCOME

News Update..

Tuesday, December 30, 2014

എയര്‍ ഏഷ്യ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് Madhyamam News Feeds

എയര്‍ ഏഷ്യ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് Madhyamam News Feeds

Link to

എയര്‍ ഏഷ്യ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Posted: 29 Dec 2014 11:24 PM PST

Image: 

ജകാര്‍ത്ത: കാണാതായ എയര്‍ ഏഷ്യന്‍ വിമാനത്തിന്‍്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ജാവ കടലിടുക്കില്‍ കണ്ടെത്തി. വിമാനത്തിന്‍െറ വാതില്‍, അടിയന്തര ഘട്ടങ്ങളില്‍ വിമാനത്തില്‍ നിന്ന്  ഇറങ്ങുന്നതിന് ഉപയോഗിക്കുന്ന എമര്‍ജന്‍സി സൈ്ളഡര്‍ എന്നിവയാണ് കണ്ടെത്തിയത്. വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന സംഘമാണ് ഇക്കാര്യം അറിയിച്ചത്. വിമാനം കാണാതായി മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ കണ്ടത്.

162 പേരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുന്നതിനിടെ ഞായറാഴ്ചയാണ് QZ8501 എയര്‍ ഏഷ്യ വിമാനം കാണാതായത്. 138 മുതിര്‍ന്നവരും 16 കുട്ടികളും ഒരു കൈക്കുഞ്ഞുമടക്കം 155 യാത്രക്കാരും, പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഞായറാഴ്ച പുലര്‍ച്ച െമലേഷ്യന്‍ സമയം 5.20ന് (ഇന്ത്യന്‍ സമയം പുലര്‍ച്ച െ3.50) സുരാബായ വിമാനത്താവളത്തില്‍ നിന്നാണ് എയര്‍ബസ് A320-200 വിമാനം പുറപ്പെട്ടത്. മോശം കാലാവസ്ഥ കാരണം നിശ്ചിത പാതയില്‍നിന്ന് മാറി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ച് 6.13നാണ് വിമാനത്തില്‍നിന്ന് അവസാന സന്ദശേമത്തെിയിരുന്നു. 6.17ന് വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലെ ബന്ധം നഷ്ടമായി. രാവിലെ 8.30ന് സിംഗപ്പൂരിലെത്തേണ്ടിയിരുന്ന വിമാനം പുറപ്പെട്ട് 42 മിനിറ്റായപ്പോഴാണ് അപകടത്തില്‍പെട്ടത്.

എന്‍.എസ്.എസ് ശതാബ്ദി ആഘോഷസമാപനം വ്യാഴാഴ്ച മുതല്‍

Posted: 29 Dec 2014 11:09 PM PST

ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍െറ 138ാമത് ജയന്തി ആഘോഷവും ഒരുവര്‍ഷം നീണ്ട എന്‍.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ജനുവരി ഒന്നും രണ്ടും തീയതികളില്‍ പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് നടക്കും.
എന്‍.എസ്.എസിന്‍െറ പ്രവര്‍ത്തനം രണ്ടാം നൂറ്റാണ്ടിലേക്ക് കടക്കുന്ന വേളയില്‍ എന്‍.എസ്.എസ് സ്ഥാപനങ്ങളുടെ നവീകരണം, മന്നത്ത് പത്മനാഭന്‍െറ കാലഘട്ടത്തിലെപ്പോലെ സമുദായം ശക്തിപ്പെടുത്തുക, സമസ്ത മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
ജനുവരി ഒന്നിന് രാവിലെ ആറിന് പ്രഭാതഭേരി, എട്ടുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന,10.15ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം. എന്‍.എസ്.എസ് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായരുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും വിശദീകരണവും നടത്തും.
കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ള നന്ദി പറയും. 2.15ന് ചെന്നൈ ഒ.എസ്. ത്യാഗരാജന്‍െറ സംഗീതസദസ്സ്, വൈകുന്നേരം അഞ്ചിന് ഡോ. രാജശ്രീ വാര്യരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം. 7.30ന് പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേള. രാത്രി 10.30ന് മേജര്‍ സെറ്റ് കഥകളി-നളചരിതം രണ്ടാം ദിവസം.
മന്നം ജയന്തി ദിനമായ ജനുവരി രണ്ടിന് രാവിലെ 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, എട്ടിന് നാഗസ്വരക്കച്ചേരി,10.45ന് വിഷിഷ്ടാതിഥികള്‍ക്ക് സ്വീകരണം.11ന് ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
എന്‍.എസ്.എസ് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. ശതാബ്ദി ആഘോഷ സമാപനസമ്മേളനം ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
നായര്‍ സര്‍വീസ് സൊസൈറ്റി ശതാബ്ദി ഗ്രന്ഥമായ എന്‍.എസ്.എസ് ശതകം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി പ്രകാശനം ചെയ്യും.
നടന്‍ മോഹന്‍ ലാല്‍, ബി.ജെ.പി നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള എന്നിവര്‍ അനുസ്മരണവും ആശംസയും നടത്തും. 2.30ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന തൃത്തായമ്പക.

അഞ്ച് സെന്‍റില്‍ വീടുപണിയാന്‍ കൗണ്‍സിലര്‍ കോഴ വാങ്ങിയെന്ന് വിജിലന്‍സില്‍ പരാതി

Posted: 29 Dec 2014 11:03 PM PST

തൃശൂര്‍: അഞ്ച് സെന്‍റ് സ്ഥലത്ത് മണ്ണിട്ട് വീട് പണിയാനുള്ള അനുമതിക്കായി കോഴ നല്‍കിയ ഒന്നേകാല്‍ ലക്ഷം രൂപ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കൗണ്‍സിലര്‍ക്കും ഇടനിലക്കാരനുമെതിരെ വിജിലന്‍സിന് വീട്ടമ്മയുടെ പരാതി. കടമുറി വിവാദത്തിനും, കിഴക്കേകോട്ടയില്‍ വീട്നിര്‍മാണാനുമതിക്ക് കൗണ്‍സിലര്‍ കോഴ ആവശ്യപ്പെട്ടതിനും പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കൈക്കൂലിയാരോപണം. കൃഷ്ണപുരത്ത് താമസിക്കുന്ന മണ്ടുമ്പാല്‍ വീട്ടില്‍ സുതവില്‍സനാണ് അഡ്വ എം.കെ.മുകുന്ദനും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കൊച്ചുണ്ണി എന്നയാള്‍ക്കുമെതിരെ പരാതി നല്‍കിയത്.
ചേറ്റുപുഴയില്‍ വാങ്ങിയ അഞ്ചു സെന്‍റ് സ്ഥലത്ത് വീട് നിര്‍മിക്കാന്‍ അനുമതിക്കായി അയ്യന്തോള്‍ സോണല്‍ ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അനുമതി ലഭിക്കണമെങ്കില്‍ കൗണ്‍സിലര്‍ അഡ്വ.എം.കെ.മുകുന്ദനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായി ഒന്നര ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടി വരുമെന്ന് കൊച്ചുണ്ണി അറിയിച്ചു. തനിക്ക് അത്രയും തുക നല്‍കാനാവില്ളെന്ന് അറിയിച്ചതോടെ തുക ഒന്നേകാല്‍ ലക്ഷമാക്കി. ഭര്‍ത്താവിന് ബ്രെയിന്‍ട്യൂമര്‍ ബാധിച്ച് ചികിത്സക്ക് ഭീമമായ തുക ചെലവായിരിക്കെ വായ്പയെടുത്താണ് കോഴപ്പണം നല്‍കിയത്. പണം നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യം നടക്കാതായപ്പോള്‍ വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് 77,000 രൂപ പൊലീസിന്‍െറ സാനിധ്യത്തില്‍ തിരികെ കൊടുത്തു. എന്നാല്‍ പൊലീസില്‍ പരാതിപ്പെട്ടതിന്‍െറ പേരില്‍ കൗണ്‍സിലര്‍ കോര്‍പറേഷന്‍െറ അയ്യന്തോള്‍ സോണല്‍ ഓഫിസിലേക്ക് വിളിച്ചു വരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിജിലന്‍സ് ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
വീട് നിര്‍മാണത്തിന് അനുമതി നല്‍കാന്‍ കോഴ ആവശ്യപ്പെട്ടുവെന്ന ആക്ഷേപത്തില്‍ കിഴക്കേകോട്ട കൗണ്‍സിലര്‍ ബൈജുവര്‍ഗീസിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് മറ്റൊരു കൗണ്‍സിലര്‍ക്കെതിരെ ആരോപണമുയരുന്നത്.

രാജപക്സെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സല്‍മാന്‍ ഖാന്‍

Posted: 29 Dec 2014 11:03 PM PST

Image: 

ചെന്നൈ: ബോളിവൂഡ് താരം സല്‍മാന്‍ ഖാന്‍ മഹീന്ദ രാജപക്സെക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു. അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനത്തൊന്‍ താരം സമ്മതിച്ചത് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ശ്രീലങ്കന്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്‍െറ കൂടെയാണ് സല്‍മാന്‍ ഖാന്‍ കൊളംബോയിലേക്ക് പോകുന്നത്.

താരത്തിന്‍െറ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രമുഖ തമിഴ് പാര്‍ട്ടി നേതാക്കള്‍ രംഗത്തത്തെി. സല്‍മാന്‍ ഖാന്‍ വഞ്ചകനെന്ന് എം.ഡി.എം.കെ നേതാവ് വൈകോ പ്രതികരിച്ചു. താരത്തിന്‍െറ തീരുമാനം തെറ്റായിപ്പോയെന്ന് ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവനും പ്രതികരിച്ചു. ആദ്യമായാണ് ഒരിന്ത്യന്‍ താരം ശ്രീലങ്കയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നത്.
 

ലഖ് വിയുടെ തടങ്കല്‍ വീണ്ടും നീട്ടി

Posted: 29 Dec 2014 10:51 PM PST

Image: 

ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിന്‍െറ സൂത്രധാരനും  ലഷ്കറെ ത്വയ്യിബ കമാന്‍ഡറുമായ സകിയ്യുറഹ്മാന്‍ ലഖ് വിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് പാകിസ്താന്‍െറ നടപടി. മറ്റൊരു കേസിലാണ് ലഖ് വിയെ  വീണ്ടും തടങ്കലില്‍ ആക്കിയത്. ലഖ് വിയുടെ കരുതല്‍ തടങ്കല്‍ തിങ്കളാഴ്ച ഇസ്ലാമാബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു. ജാമ്യം അനുവദിച്ചതിന് ശേഷവും തടങ്കലില്‍ വെക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു  കോടതിയുടെ നടപടി.

2008 ലെ മുംബൈ ഭീകരാക്രമണ കേസില്‍ ലഖ് വിയടക്കം ഏഴ് പേരെ 2009 നാണ് പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. ആക്രമണത്തിനായി 10 പേര്‍ക്ക് പരിശീലനം നല്‍കി എന്നതാണ് ലഖ് വിക്കെതിരെയുള്ള കുറ്റം. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 18 ന് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി ലഖ് വിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇന്ത്യയുടെ  എതിര്‍പ്പിനെ തുടര്‍ന്ന് പാകിസ്താന്‍ ലഖ് വിയെ കരുതല്‍ തടങ്കലില്‍ വെക്കുകയായിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണ് ലഖ് വിയെ മോചിപ്പിക്കാന്‍ ഇസ്ലാമാബാദ് ഹൈകോടതി ഉത്തരവിട്ടത്.  ലഖ് വി  ഇന്ന് മോചിതനാകാനിരിക്കെയാണ് മറ്റൊരു കേസില്‍ വീണ്ടും കരുതല്‍ തടങ്കലിലാക്കിയത്.
 

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഒറ്റുകാര്‍ ^വി.എസ്

Posted: 29 Dec 2014 10:50 PM PST

Image: 

തിരുവനന്തപുരം: പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഒറ്റുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ 1996ല്‍ മാരാരിക്കുളത്ത് തന്നെ തോല്‍പ്പിക്കാന്‍ ഒറ്റികൊടുത്ത ടി.കെ.പളനി അടക്കമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 സംഭവത്തില്‍ പാര്‍ട്ടി നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. പ്രശ്നം സംസ്ഥാനകമ്മിറ്റിയില്‍ ശക്തമായി ഉന്നയിക്കും. സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തുന്നത് വ്യാജ പ്രചരണമാണെന്നും വി.എസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് ഇക്കാര്യം തുറന്നടിച്ചത്.

അതേസമയം, സ്മാരകം തകര്‍ത്തതില്‍ വി.എസിന് പങ്കുണ്ടെന്ന് ടി.കെ.പളനി ആരോപിച്ചു. വി.എസിന്‍്റെ  ഗ്രൂപ്പ് നീക്കം തടഞ്ഞതിലുള്ള വിരോധം കൊണ്ടാണ് അദ്ദേഹം തനിക്കു നേരെ ആരോപണം ഉന്നയിക്കുന്നതെന്നും പളനി പറഞ്ഞു.
 

പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന് ആര്‍.ബി.ഐ വിലയിരുത്തല്‍

Posted: 29 Dec 2014 10:23 PM PST

Image: 

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2015ല്‍ ആറ് ശതമാനത്തിനടുത്ത് തുടരുമെന്ന് റിസര്‍വ് ബാങ്ക്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇപ്പോഴത്തെ നിലയില്‍ ഏറെക്കുറെ സ്ഥിരപ്പെടാനാണ് സാധ്യതയെന്നും ഡിസംബര്‍ 29ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു. മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കാത്തതാണ് പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിനടുത്ത് തുടരുമെന്ന വിലയിരുത്തലിന് കാരണം.
2014 നവംബറിലെ അന്തിമ കണക്ക് പ്രകാരം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 4.38 ശതമാനമാണ്. 2014 ആദ്യം 11.2 ശതമാനം വരെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഇപ്പോള്‍  2012 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്. എന്നാല്‍ ഈ ആശ്വാസം അധികനാള്‍ നീളില്ളെന്ന സൂചനയാണ് കേന്ദ്ര ബാങ്കിന്‍െറ റിപ്പോര്‍ക്ക് നല്‍കുന്നത്. ഇതോടെ വരും മാസങ്ങളില്‍ പലിശനിരക്ക് കുറക്കാനുള്ള സാധ്യതകളും അടയുകയാണ്.

മൂന്നാറില്‍ നടപ്പാത കൈയേറി അനധികൃത വ്യാപാരം

Posted: 29 Dec 2014 10:21 PM PST

മൂന്നാര്‍: കാല്‍നടക്കാര്‍ക്ക് അവകാശപ്പെട്ട നടപ്പാതകള്‍ കൈയേറുന്നതിനെച്ചൊല്ലി മൂന്നാറില്‍ പൊതുജനങ്ങളും കടയുടമകളും തമ്മില്‍ വാക്കേറ്റം പതിവാകുന്നു. മൂന്നാര്‍ പഞ്ചാത്ത് മാര്‍ക്കറ്റില്‍ മുമ്പ് വലിയ വാഹനങ്ങളടക്കം കടന്നുപോകുന്നതിന് സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചിലര്‍ നടപ്പാത കൈയേറി വ്യാപാരം തുടങ്ങിയതോടെ കാല്‍നടയും ദുസ്സഹമായി. മൂന്നാര്‍ മാര്‍ക്കറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പല പെട്ടിക്കടകളും ബഹുനിലമന്ദിരങ്ങളായി മാറിക്കഴിഞ്ഞു.
സാധനങ്ങള്‍ വാങ്ങി മാര്‍ക്കറ്റിന് പുറത്തിറങ്ങണമെങ്കില്‍ നാല് കടയുടമകളുടെയെങ്കിലും ചീത്തവിളി കേള്‍ക്കേണ്ട ഗതികേടിലാണെന്ന് നാട്ടുകാര്‍ പറയുന്നു. വഴിയിലേക്ക് ഇറക്കിവെച്ചിരിക്കുന്ന കടയുടമകളുടെ സാധനങ്ങളില്‍ അറിയാതെയൊന്നു തട്ടിയാല്‍ പിന്നെ ഉന്തും തള്ളുമാണ്. ആദ്യകാലങ്ങളില്‍ നൂറില്‍ താഴയായിരുന്നു കടകളുടെ എണ്ണമെങ്കില്‍ ഇപ്പോള്‍ മുന്നൂറിലധികമായിട്ടുണ്ട്. നടപ്പാതകള്‍ കൈയേറിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.പി. വിജയകുമാര്‍ പൊലീസിനും മൂന്നാര്‍ പഞ്ചായത്തിനും കത്ത് നല്‍കിയിട്ടും നടപടിയില്ല.
ആഹാരപദാര്‍ഥങ്ങള്‍ വില്‍പനക്ക് വെച്ചിരിക്കുന്ന സ്ഥലം പോലും വൃത്തിഹീനമാണ്. ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തും നോക്കുകുത്തിയാകുന്നതാണ് മൂന്നാറിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നീളുന്നതെന്ന ആക്ഷേപം ശക്തമാണ്.

മണല്‍ വാരല്‍ നിരോധം നീക്കി

Posted: 29 Dec 2014 10:01 PM PST

കാക്കനാട്: ജില്ലയിലെ മണല്‍ വാരല്‍ നിരോധം ജനുവരി ഒന്നുമുതല്‍ നീക്കാന്‍ തീരുമാനം. കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.
ജില്ലയിലെ 21 തദ്ദേശസ്ഥാപന പരിധികളിലായി 54 കടവുകളിലാണ് മണല്‍ വാരല്‍ പുനരാരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മണല്‍ വാരാന്‍ പ്രത്യേക ഉത്തരവിലൂടെ അനുമതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ജില്ലാതല വിദഗ്ധസമിതി വിളിച്ചത്.
നദികളില്‍നിന്ന് മണലെടുക്കാന്‍ മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം നേരത്തേ അപേക്ഷ നല്‍കിയ ജില്ലകള്‍ക്കും മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിട്ടില്ലാത്ത ജില്ലകളില്‍ ആറുമാസത്തിനുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കുമെന്ന ജില്ലാ അധികാരികളുടെ ഉറപ്പിന്മേല്‍ മൂന്നുമാസം വരെയും മണലെടുക്കുന്നതിന് അനുമതി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കാമെന്നാണ് പ്രത്യേക ഉത്തരവ്. ഇതുപ്രകാരം മൂന്നുമാസത്തേക്കാണ് മണല്‍ വാരാന്‍ താല്‍ക്കാലിക അനുമതി നല്‍കിയത്.
മണല്‍ ആവശ്യക്കാര്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രങ്ങള്‍ വഴി പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് മണല്‍ വിതരണം. മണല്‍ ആവശ്യമുള്ളവര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ അക്ഷയകേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കണം. ഇവിടെനിന്ന് പ്രത്യേകഫോറം ലഭിക്കും. തുടര്‍ന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് അതത് താലൂക്ക് ഓഫിസുകള്‍ വഴി മണല്‍ എടുക്കാനുള്ള പാസ് അനുവദിക്കും. അപേക്ഷകള്‍, കെട്ടിടത്തിന്‍െറ പ്ളാന്‍, എസ്റ്റിമേറ്റ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അതത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ മുമ്പാകെ സമര്‍പ്പിക്കണം.
നിശ്ചിതമണല്‍ നല്‍കാമെന്ന സെക്രട്ടറിമാരുടെ ശിപാര്‍ശസഹിതം അപേക്ഷകര്‍ അക്ഷയകേന്ദ്രങ്ങളില്‍ ഹാജരാകണം. അക്ഷയകേന്ദ്രങ്ങളില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്ന ടോക്കണ്‍ ലഭ്യമാക്കും. കൂടാതെ, ഫോണ്‍ മുഖേന അറിയിപ്പ് നല്‍കും. അപേക്ഷകന്‍ ടോക്കണില്‍ രേഖപ്പെടുത്തിയ കൗണ്ടറില്‍ ചെന്ന് മണലെടുക്കാന്‍ പണമടച്ച് മണല്‍ പാസ് കൈപ്പറ്റണം. പാസില്‍ രേഖപ്പെടുത്തിയ ദിവസംതന്നെ നിശ്ചിത കടവുകളില്‍നിന്ന് അപേക്ഷകന് ന്യായവിലയ്ക്ക് മണല്‍ ലഭിക്കും. കലക്ടറേറ്റ്, ഏഴ് താലൂക്ക്ഓഫിസുകള്‍, പിറവം, ഞാറക്കല്‍ വില്ളേജ് ഓഫിസുകള്‍ ഉള്‍പ്പെടെ 12 കൗണ്ടറുകളാണിപ്പോള്‍ ഉണ്ടാവുക.

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു: യു.പിയില്‍ 16 മരണം

Posted: 29 Dec 2014 09:51 PM PST

Image: 

ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ തുടരുന്ന അതിശൈത്യം ജനജീവിതത്തെ ദുസ്സഹമാക്കി. കനത്ത മൂടല്‍ മഞ്ഞു മൂലം ദൃശ്യപരിധി കറുഞ്ഞതിനാല്‍ 60 വിമാനസര്‍വീസുകളും 100 ട്രെയിന്‍ സര്‍വീസുകളുമാണ് വൈകിയത്. ദൃശ്യ പരിധി 100 മീറ്റിലും താഴെയാണ്. ഇന്ദിരാ ഗാന്ധി രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും 19 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള 30 ട്രെയിന്‍ സര്‍വീസുകള്‍ പുന:ക്രമീകരിച്ചു.

ഡല്‍ഹിയിലെ ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളിലായി 16 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമൃതസറില്‍ താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസിലും താഴെയാണ്.
പഞ്ചാബിലും ഹരിയാനയിലും അതിശൈത്യം തുടരുകയാണ്. തിങ്കളാഴ്ച രാവിലെ കാര്‍ഗിലില്‍ മൈനസ് 15.6 ഡിഗ്രി സെപഷ്യസ് തണുപ്പാണ് രേഖപ്പെടുത്തിയത്.

കൊടുവള്ളി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

Posted: 29 Dec 2014 09:47 PM PST

കൊടുവള്ളി: കൊടുവള്ളി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ നടന്ന രണ്ട് ഭരണസമിതി യോഗത്തിലും ഒരേ അജണ്ട ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് ആദ്യ ഭരണസമിതി യോഗം ചേര്‍ന്നത്.
2015-16 വര്‍ഷത്തെ പദ്ധതി ഉള്‍പ്പെടെ എട്ട് അജണ്ടകളാണുണ്ടായിരുന്നത്. വാര്‍ഷിക പദ്ധതി സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ പ്രത്യേക ഭരണസമിതി വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 19ന് എട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ ഒപ്പിട്ട് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ഉച്ചക്ക് 2.30ന് തന്നെ പ്രത്യേക ഭരണസമിതി യോഗവും വിളിച്ചുചേര്‍ത്തിരുന്നു.
രണ്ടാമത്തെ ഭരണസമിതിയുടെ അജണ്ട രാവിലെ നടന്ന യോഗത്തിലെ ആദ്യ അജണ്ടയായി എഴുതിച്ചേര്‍ത്തത് പ്രത്യേക ഭരണസമിതി യോഗത്തെ വിലകുറച്ച് കാണിക്കാനും എല്‍.ഡി.എഫ് അംഗങ്ങളെ അവഹേളിക്കാനുമാണെന്നും ഇത് ആദ്യ യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ പാടില്ളെന്നും അറിയിച്ചാണ് വായോളി മുഹമ്മദ് മാസ്റ്റര്‍, കെ. ബാബു, ഫൈസല്‍ കാരാട്ട്, സി.പി. നാസര്‍ കോയ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.
2015-16 വര്‍ഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ഈ മാസം 15ന് വര്‍ക്കിങ് ഗ്രൂപ് ജനറല്‍ ബോഡിയോഗം വിളിച്ചുചേര്‍ത്തിരുന്നു. വര്‍ക്കിങ് ഗ്രൂപ്പില്‍നിന്ന് വന്ന നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാന്‍ അടിയന്തര ഭരണസമിതി വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു എല്‍.ഡി.എഫ് അംഗങ്ങള്‍ കത്ത് നല്‍കിയത്.
എന്നാല്‍, ഇത്തരമൊരു ചര്‍ച്ച പോലും നടക്കാതെയാണ് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചതെന്നും ഇടതുപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു. സമരം നടത്തിയവര്‍ വിയോജനക്കുറിപ്പ് നല്‍കുകയും ചെയ്തു.
ആദ്യ ഭരണസമിതി യോഗത്തില്‍ അജണ്ടയിലുള്‍പ്പെട്ട ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ടും യോഗത്തില്‍ വാക്തര്‍ക്കമുണ്ടായി. 200 കുടുംബത്തിന് ഗുണം ലഭിക്കുന്ന ഈ പദ്ധതിക്ക് കാരശ്ശേരി സഹകരണ ബാങ്കില്‍നിന്ന് പഞ്ചായത്ത് വായ്പയെടുക്കുന്ന പണം തിരിച്ചടക്കുന്നതിലെ ബാങ്കിന്‍െറ നിബന്ധനകള്‍ വ്യക്തമാക്കണമെന്ന ആവശ്യം എല്‍.ഡി.എഫ് അംഗങ്ങള്‍ ഉന്നയിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വാക്തര്‍ക്കം ഉണ്ടായത്. ഇക്കാര്യം പഠിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ സെക്രട്ടറിയെ പിന്നീട് യോഗം ചുമതലപ്പെടുത്തി.

ലാഹോറിലെ ഷോപ്പിങ് മാളില്‍ തീപിടുത്തം: 13 മരണം

Posted: 29 Dec 2014 09:46 PM PST

Image: 

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ സ്ത്രീയും കുഞ്ഞുമുള്‍പ്പെടെ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.

ലാഹോറിലെ അനാര്‍ക്കലി ബസാറിലാണ് തീപിടുത്തമുണ്ടായത്. ഷോപ്പിങ് മാളിന്‍റെ പ്രധാന കവാടത്തിന് സമീപഭാഗങ്ങളിലായി തീപടരുകയായിരുന്നു. വാച്ചുകളും തുണികളും വില്‍ക്കുന്ന കടയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ മായോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ദുഖം രേഖപ്പെടുത്തി.
 

മതപരിവര്‍ത്തനം:മഹാരാഷ്ട്രയില്‍ 6000 പേര്‍ ബുദ്ധമതം സ്വീകരിക്കുന്നു

Posted: 29 Dec 2014 09:30 PM PST

Image: 

മുംബൈ:  വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ രാജ്യത്ത് ‘ഘര്‍ വാപസി’ പ്രചരണം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ നിന്ന് 6000 ഒ.ബി.സി വിഭാഗക്കര്‍ ബുദ്ധമതം സ്വീകരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള 1600 കുടുംബങ്ങളാണ് ബുദ്ധമതത്തിലേക്ക് തിരിച്ചുപോകുന്നത്. ഹിന്ദുത്വ അജണ്ടയില്‍ ഊന്നി വി.എച്ച്.പിയും മറ്റ് തീവ്ര ഹിന്ദു സംഘടനകളും മുസ്ലിംകളെയും ക്രിസ്തുമത വിശ്വാസികളെയും പുനര്‍പരിവര്‍ത്തനം നടത്തുമ്പോള്‍ ഒ.ബി.സി വിഭാഗക്കാര്‍ക്കിടെ ബുദ്ധമത പ്രചരണമാണ് നടക്കുന്നതെന്ന് 'ദ ഹിന്ദു' പത്രം റിപ്പോര്‍ട്ട് ചെയ്തു.

നാഗവംശത്തിലെ പിന്മുറക്കാരാണ് തങ്ങളെന്നും ബുദ്ധമതമാണ് തങ്ങളുടെ ‘ യഥാര്‍ഥ മത’മെന്നും പരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചതായും ഒ.ബി.സി വിഭാഗങ്ങളുടെ സംഘടനയിലുള്ളവര്‍  അവകാശപ്പെടുന്നു. ജാട്ട്, ബണ്ട്, രജപുത്ര വിഭാഗങ്ങളില്‍ പെടുന്നവരാണ് കൂടുതലായും ബുദ്ധമതത്തിലേക്ക് മാറാന്‍ തീരുമാനിച്ചിരിക്കുന്നത്.  ഒ.ബി.സി പരിഷത്ത് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ബുദ്ധമത പ്രചരണം നടക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2016 നുള്ളില്‍ അഞ്ചു ലക്ഷം പേരെ ബുദ്ധമതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ഒ.ബി.സി സംഘടനകള്‍ പറയുന്നു.

ഒ.ബി.സി വിഭാഗക്കാരെ പുനര്‍ പരിവര്‍ത്തനം ചെയ്യന്ന ‘ഒറിജിനല്‍ ബുദ്ധിസ്റ്റ് കേഡര്‍’എന്ന പദ്ധതിക്ക് 2011 ലാണ് രൂപം നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഘടനകള്‍ വീടുകളില്‍ കയറി ബോധവല്‍ക്കരണം നടത്തിയും ചെറിയ റാലികളും പ്രത്യകേ കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചുമാണ് കുടുംബങ്ങളെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നത്.
19ാം നൂറ്റാണ്ടില്‍ ബുദ്ധമതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പട്ട വിഭാഗങ്ങളെ ഹിന്ദുമതത്തില്‍ ശ്രൂദ്രന്‍മാരായാണ് കണക്കായിരുന്നത്. ഈ വ്യവസ്ഥയെ മറികടന്ന് തങ്ങളുടെ ‘യഥാത്ഥ മത’ത്തിലേക്ക് തിരിച്ചു പോവാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് ഒ.ബി.സി സംഘടനകളുടെ വിശദീകരണം.

അബൂദബിയില്‍ കനത്ത മൂടല്‍ മഞ്ഞ്; ഗതാഗതക്കുരുക്ക്

Posted: 29 Dec 2014 09:11 PM PST

Image: 

അബൂദബി: തിങ്കളാഴ്ച രാവിലെ അബൂദബിയില്‍ അപ്രതീക്ഷിതമായി അനുഭവപ്പെട്ട കനത്ത മൂടല്‍ മഞ്ഞും ചെറിയ മഴയും വ്യോമ- കര ഗതാഗതത്തെ ദോഷകരമായി ബാധിച്ചു. കനത്ത മൂടല്‍മഞ്ഞില്‍ റോഡില്‍ ഗതാഗതം കുരുങ്ങിയപ്പോള്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍  ഒരു മണിക്കൂറിലധികം തടസ്സപ്പെട്ടു. ഇത്തിഹാദ് എയര്‍വേസിന്‍െറ 15 വിമാനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിമാന കമ്പനികളുടെ നിരവധി സര്‍വീസുകള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
നിരവധി സര്‍വീസുകളും മണിക്കൂറുകള്‍ വൈകി. അബൂദബിയിലേക്കുള്ള സര്‍വീസുകളും മൂടല്‍മഞ്ഞുമൂലം വൈകിയാണ് എത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ കാര്യമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടില്ളെങ്കിലും രാവിലെ ഏഴ് മണി കഴിഞ്ഞതോടെ ശക്തമാകുകയായിരുന്നു.
7.30ഓടെ മൂടല്‍ മഞ്ഞ് മൂലം സമീപത്തുള്ള കാഴ്ചകള്‍ കൂടി അവ്യക്തമായി. അബൂദബിയിലും സമീപ പ്രദേശങ്ങളിലും ദൂരക്കാഴ്ച 50 മീറ്ററില്‍ താഴെയായി കുറഞ്ഞു. വിമാനങ്ങള്‍ ഇറങ്ങുന്നതിനും ഉയരുന്നതിനും ആവശ്യമായ ദൂരക്കാഴ്ചയില്ളെന്ന് ബോധ്യമായതോടെ രാവിലെ 7.30നാണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടത്. ശക്തമായ മൂടല്‍ മഞ്ഞില്‍ സമീപത്തെ കെട്ടിടങ്ങള്‍ പോലും മങ്ങിയ രീതിയിലാണ് കണ്ടിരുന്നത്. മൂടല്‍ മഞ്ഞ് നീങ്ങി സുരക്ഷിതത്വം ഉറപ്പായതിന് ശേഷം 8.50ഓടെയാണ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചതെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് അബൂദബി വിമാനത്താവള കമ്പനിയും ഇത്തിഹാദ് എയര്‍വേസും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതോടെ സമീപ താവളങ്ങളിലേക്ക് തിരിച്ചുവിട്ട വിമാനങ്ങള്‍ അബൂദബിയില്‍ മടങ്ങിയത്തെി.
അബൂദബി എമിറേറ്റിന്‍െറ വിവിധ റോഡുകളിലും കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനാല്‍ വാഹനങ്ങള്‍ സാവധാനമാണ് നീങ്ങിയത്. അബൂദബി- ദുബൈ, അബൂദബി- അല്‍ഐന്‍ തുടങ്ങിയ പാതകളിലെല്ലാം മൂടല്‍മഞ്ഞ് മൂലം പ്രയാസമുണ്ടായി. ഏഴ് മണിക്ക് ശേഷം അപ്രതീക്ഷിതമായി രൂപപ്പെട്ട മൂടല്‍മഞ്ഞ് മൂലം പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങള്‍ വേഗത കുറച്ചാണ് സഞ്ചരിച്ചത്. ഒന്നിലധികം അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മൂടല്‍ മഞ്ഞ് രൂപപ്പെട്ടയുടന്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ യാത്രികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.  വരുംദിവസങ്ങളിലും മൂടല്‍ മഞ്ഞിനും ചെറിയ തോതില്‍ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

സംവരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ളെങ്കില്‍ ക്രിസ്ത്യാനികളാവുമെന്ന് ധന്‍ഗാര്‍ സമുദായം

Posted: 29 Dec 2014 09:06 PM PST

Image: 

ആഗ്ര: ഒരു മാസത്തിനുള്ളില്‍ പട്ടിക ജാതി (എസ്.സി) സംവരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ളെങ്കില്‍ മതം മാറുമെന്ന് ധന്‍ഗാര്‍ സമുദായം. ഉത്തര്‍പ്രദേശിലെ ഇടയ വിഭാഗമാണ് ധന്‍ഗാറുകള്‍. ധന്‍ഗാര്‍ സമുദായത്തെ കേന്ദ്ര സര്‍ക്കാര്‍ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ല. സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ളെങ്കില്‍ ഒന്നരലക്ഷം വരുന്ന സമുദായ അംഗങ്ങള്‍ കൂട്ടത്തോടെ ക്രിസ്തു മതത്തിലേക്ക് മാറുമെന്ന് നേതാക്കള്‍ അറിയിച്ചു.
 ആഗ്രയിലെ ഹരിയാലി വാടികയില്‍ ഞായറാഴ്ചയാണ്  ധന്‍ഗാര്‍ സമുദായത്തിന്‍െറ മഹാ പഞ്ചായത്ത് ചേര്‍ന്നത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം  സമുദായ പ്രതിനിധികള്‍  മഹാ പഞ്ചായത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ളെന്ന് നേതാക്കള്‍ ആരോപിച്ചു. വിദ്യാഭ്യാസത്തിനും ജോലിക്കും സര്‍ക്കാര്‍ സഹായം ചെയ്യുന്നില്ല. സമുദായ അംഗങ്ങളില്‍ വീടുകള്‍ ഇല്ലാത്തവര്‍ പോലുമുണ്ട്. സംവരണ വിഭാഗമാണെന്ന് തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഒരുമാസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ ഒന്നര ലക്ഷത്തോളം ധന്‍ഗാറുകള്‍ കൂട്ടത്തോടെ ക്രിസ്തു മതത്തിലേക്ക് പോകുമെന്നും നേതാക്കള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ  ബ്രജ് മേഖലയില്‍  ശക്തമായ സ്വാധീനമുള്ള വിഭാഗമാണ് ധന്‍ഗാറുകള്‍.

സുലൈമാന്‍ കാത്തിരിക്കുന്നു, ഉമ്മയെ ഒരുനോക്കു കാണാന്‍

Posted: 29 Dec 2014 07:50 PM PST

Image: 

മസ്കത്ത്: ഓര്‍മയുടെ അടരുകളില്‍ ഉമ്മയെക്കുറിച്ച നേര്‍ത്ത ഒരോര്‍മ പോലും സുലൈമാന്‍ ബിന്‍ സാലം അല്‍ നുഅ്മാനിക്ക് ഇല്ല. പാതിയില്‍ ഈണം നഷ്ടമായ താരാട്ട് പോലെ രണ്ടാം വയസ്സിലാണ് സുലൈമാന് ഹൈദരാബാദ് സ്വദേശിയായ ഉമ്മയുടെ സാമീപ്യം നഷ്ടമാകുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഉമ്മ ഖമര്‍ജഹാന്‍െറ പഴയ ഒരു ചിത്രവും മുതിര്‍ന്നവരില്‍ നിന്ന് കേട്ടറിഞ്ഞ ഒരുപിടി നല്ല ഓര്‍മച്ചിത്രങ്ങളും നെഞ്ചിലേറ്റിയാണ് ഇന്നുവരെ സുലൈമാന്‍ ജീവിച്ചത്. ഈ 19കാരന് ഇപ്പോള്‍ ഒരു ആഗ്രഹമേയുള്ളൂ, തന്നെ നൊന്തുപെറ്റ, ഒരുപാടൊരുപാട് സ്നേഹിച്ച ഉമ്മയെ ഒരു നോക്ക് കാണണം. വിധി അകറ്റിയ മാതൃസാമീപ്യം തിരികെ കിട്ടാന്‍ വാട്ട്സ് ആപ് അടക്കം സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് സുലൈമാന്‍.  
മസ്കത്തില്‍ നിന്ന് 200 കി.മീറ്ററോളം അകലെ മുദൈബിയിലാണ് സുലൈമാനും പിതാവ് സാലം അല്‍ നുഅ്മാനിയും താമസിക്കുന്നത്. 95ലായിരുന്നു പിതാവും ഹൈദരാബാദ് സ്വദേശിയായ ഖമര്‍ജഹാനുമായുള്ള വിവാഹം. ഒൗഖാഫ് മന്ത്രാലയം ജീവനക്കാരനായിരുന്നു പിതാവ്. വിവാഹശേഷം ഒരു വര്‍ഷം മാത്രമാണ് ഉമ്മ ഒമാനിലുണ്ടായിരുന്നത്.
തന്‍െറ ജനനശേഷം ഹൈദരാബാദിലേക്ക് പോയി. പിന്നീടുള്ള ഒരു വര്‍ഷം താന്‍ അവിടെയാണ് ജീവിച്ചതെന്ന് പറഞ്ഞറിവുള്ളതായി സുലൈമാന്‍ പറയുന്നു. പിന്നീട് ഒമാനിലേക്ക് തിരിച്ചത്തെിയെങ്കിലും അധികം വൈകാതെ മാതാപിതാക്കള്‍ ബന്ധം പിരിഞ്ഞു. അസ്വാരസ്യങ്ങള്‍ മൂര്‍ച്ഛിച്ചതാണ് വിവാഹമോചനത്തില്‍ എത്തിച്ചത്. പിതാവിന്‍െറ കൈവശം ശരിയായ വിലാസം ഇല്ലാത്തതാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അന്വേഷണത്തിന് ഇവരെ നിര്‍ബന്ധിതരാക്കിയത്.
ഹൈദരാബാദില്‍ ചാര്‍മിനാര്‍ പരിസരത്തായിരുന്നു ഉമ്മയുടെ വീട്. ഉമ്മയടക്കം ഏഴു പെണ്‍മക്കളായിരുന്നു ഉണ്ടായിരുന്നത്. വല്ല്യുമ്മയുടെ പേര് ഷമീം ബീഗം എന്നായിരുന്നെന്നും ഫര്‍ഹാന, ഷബാന എന്നീ സഹോദരിമാര്‍ ഉമ്മക്ക് ഉണ്ടായിരുന്നതായും സുലൈമാന്‍ പറഞ്ഞു.  പിതാവിന്‍െറ ജ്യേഷ്ഠപുത്രന്‍ ഇബ്രാഹീമിന്‍െറ എല്ലാവിധ പിന്തുണയോടെയുമാണ് വിദ്യാര്‍ഥിയായ സുലൈമാന്‍െറ അന്വേഷണം.
വാട്ട്സ് ആപില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഇംഗ്ളീഷിലും ഹിന്ദിയിലും തയാറാക്കിയ സന്ദേശത്തില്‍ സുലൈമാന്‍െറ ടെലിഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.  ഉമ്മക്ക് തിരിച്ചറിയാന്‍ ചെറുപ്പത്തിലെ തന്‍െറ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതിന്‍െറ ലിങ്കുകളും നല്‍കിയിട്ടുണ്ട്. തന്‍െറ ശ്രമം വിജയകരമാകുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്ന് സുലൈമാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വാട്ട്സ്ആപ് സന്ദേശം കണ്ട് ഹൈദരാബാദില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരടക്കം ബന്ധപ്പെട്ടിരുന്നു. ശ്രമം വിജയിക്കുന്നപക്ഷം ഇബ്രാഹീമുമൊത്ത് ഇന്ത്യയിലേക്ക് തിരിക്കാനാണ് പദ്ധതി. ഉമ്മക്ക് താല്‍പര്യമെങ്കില്‍ തനിക്ക് ജോലി ലഭിച്ച ശേഷം ഒമാനിലേക്ക് കൊണ്ടുവരും. അല്ളെങ്കില്‍ നാട്ടില്‍ ചെലവിന് പണം അയച്ചുകൊടുക്കണം, അഞ്ചു നേരവും ദൈവത്തോട് പ്രാര്‍ഥിക്കുന്നത് ഈ ഒരു കാര്യം മാത്രമാണെന്നും സുലൈമാന്‍ പറയുന്നു.

പാസ്പോര്‍ട്ട് പുതുക്കാന്‍ ഇന്ത്യക്കാര്‍ ജാഗ്രത കാണിക്കണമെന്ന് എംബസി

Posted: 29 Dec 2014 07:39 PM PST

Image: 

കുവൈത്ത് സിറ്റി: പാസ്പോര്‍ട്ട് പുതുക്കുന്ന കാര്യത്തില്‍ കുവൈത്തിലെ ഇന്ത്യക്കാര്‍ ജാഗ്രത കാണിക്കണമെന്ന് എംബസി അറിയിച്ചു. കൈകൊണ്ട് എഴുതിയ പാസ്പോര്‍ട്ട് ഉപയോഗിക്കുന്നതിനുള്ള കാലാവധി അന്താരാഷ്ട്രതലത്തില്‍തന്നെ 2015 നവംബര്‍ 24ഓടെ അവസാനിക്കുന്നതിനാല്‍ അത്തരം പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ എത്രയുംപെട്ടെന്ന് അവ പുതുക്കി മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടിലേക്ക് മാറണമെന്നും എംബസി നിര്‍ദേശിച്ചു.
നവംബര്‍ 25 മുതല്‍ മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ട് മാത്രമേ പരിഗണിക്കൂവെന്ന് ഇന്‍റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) അറിയിച്ചിട്ടുണ്ട്. ഇതോടെ, കൈകൊണ്ട് എഴുതിയ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ നല്‍കുന്നത് വിദേശ രാജ്യങ്ങള്‍ നിര്‍ത്തിയേക്കാം. ഇത് മുന്നില്‍കണ്ട് അത്തരം പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള എല്ലാ ഇന്ത്യക്കാരും എത്രയും വേഗം മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടിലേക്ക് മാറണം. 2001 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടാണ് ഇഷ്യൂ ചെയ്യുന്നത്. അതിനുമുമ്പ് ഇഷ്യൂചെയ്ത പാസ്പോര്‍ട്ടുകളാണ് കൈകൊണ്ട് എഴുതിയവ. അവയില്‍തന്നെ 20 വര്‍ഷം കാലാവധിയുള്ളവ സമയമായിട്ടില്ലാത്തതിനാല്‍ പലരും പുതുക്കിയിട്ടുണ്ടാവില്ല. ഇത്തരക്കാര്‍ കാലാവധി കഴിയാന്‍ കാത്തുനില്‍ക്കാതെ മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ ചെയ്യണം. ഇത്തരം പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ ഉടന്‍ പുതുക്കാന്‍ ശ്രമിക്കണമെന്ന് എംബസി നിര്‍ദേശിച്ചു. ഇതുകൂടാതെ, ആറുമാസത്തില്‍ കുറവ് കാലാവധി ശേഷിക്കുന്ന പാസ്പോര്‍ട്ടുകളും എത്രയും പെട്ടെന്ന് പുതുക്കണം.
ആറു മാസത്തില്‍ കുറവ് കാലാവധിയുള്ള പാസ്പോര്‍ട്ടുള്ളവര്‍ക്ക് പല രാജ്യങ്ങളും വിസ അനുവദിക്കാറില്ളെന്നത് മിക്കവരും ശ്രദ്ധിക്കാറില്ല. വിസക്ക് അപേക്ഷിക്കുമ്പോഴും ഓണ്‍ അറൈവല്‍ വിസക്ക് ശ്രമിക്കുമ്പോഴുമൊക്കെയാണ് ഇത് അറിയുക. അത്തരം സാഹചര്യങ്ങളുണ്ടാവാതിരിക്കാന്‍ ആറു മാസത്തില്‍ കുറഞ്ഞ കാലാവധിയത്തെുന്നതിനുമുമ്പുതന്നെ പാസ്പോര്‍ട്ട് പുതുക്കണം. ഇതോടൊപ്പം, കുട്ടികളുടെ (മൈനര്‍) പാസ്പോര്‍ട്ട് പുതുക്കുന്ന കാര്യത്തിലും ശ്രദ്ധവേണമെന്ന് എംബസി ഉണര്‍ത്തി. പ്രായപൂര്‍ത്തിയായവരുടെ പാസ്പോര്‍ട്ട് കാലാവധി 10 വര്‍ഷമാണെങ്കില്‍ കുട്ടികളുടേത് അഞ്ചു വര്‍ഷമാണ്. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ കുട്ടികളുടെ പാസ്പോര്‍ട്ട് കാലാവധി കഴിയുന്നത് അറിയാതെപോവും. കൂടാതെ പാസ്പോര്‍ട്ടില്‍ ഒഴിഞ്ഞ പേജുകള്‍ കുറഞ്ഞാല്‍ അവ പൂര്‍ണമായി തീരാന്‍ കാത്തുനില്‍ക്കാതെ പുതുക്കണം. കാരണം, പാസ്പോര്‍ട്ടില്‍ രണ്ടില്‍ കൂടുതല്‍ ഒഴിഞ്ഞ പേജുകള്‍ ഇല്ളെങ്കില്‍ ചില രാജ്യങ്ങള്‍ അവ സ്വീകരിക്കില്ല -എംബസി ചൂണ്ടിക്കാട്ടി. കൂടുതലായി യാത്ര ചെയ്യുന്നവര്‍ക്ക് 36 പേജുള്ള സാധാരണ പാസ്പോര്‍ട്ടിന് പകരം 64 പേജുള്ള ജംബോ പാസ്പോര്‍ട്ടിന് അപേക്ഷിക്കാവുന്നതാണ്്.
പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.indembkwt.org/Pages/Passport.aspx എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ജെ.എസ്. ഡാങ്കി, സെക്കന്‍ഡ് സെക്രട്ടറി, കോണ്‍സുലര്‍ (97229947), കാളിദാസ് റോയ്, അറ്റാഷെ, കോണ്‍സുലര്‍ (97295728) എന്നിവരെ ബന്ധപ്പെടുകയോ ചെയ്യാമെന്ന് എംബസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കേരളീയ സമാജം റേഡിയോ നാടകം ദിനേശ് കുറ്റിയില്‍ മികച്ച നടന്‍; ഷേര്‍ലി സലിം നടി

Posted: 29 Dec 2014 07:04 PM PST

Image: 

മനാമ: ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയും ‘യുവര്‍ എഫ്.എമ്മും’ ചേര്‍ന്ന് നടത്തിയ റേഡിയോ നാടകമത്സരത്തിന്‍െറ ഫിനാലെയും അവാര്‍ഡ് വിതരണവും കഴിഞ്ഞ ദിവസം സമാജത്തില്‍ നടന്നു. സിനിമ, ടി.വി താരങ്ങളായ കൊല്ലം തുളസി, ലീലാ പണിക്കര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ചടങ്ങില്‍ സമാജം പ്രസിഡന്‍റ് ജി.കെ. നായര്‍, സെക്രട്ടറി മനോജ് മാത്യു, ‘യുവര്‍ എഫ്.എം’ ചെയര്‍മാന്‍ കൈലാഷ്, കലാവിഭാഗം സെക്രട്ടറി ഷാജഹാന്‍, സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ എസ്.പി. മനോഹരന്‍ എന്നിവര്‍ സംബന്ധിച്ചു.
അവാര്‍ഡിന് അര്‍ഹരായവന്‍: മികച്ച നടന്‍ -ദിനേശ് കുറ്റിയില്‍ (ഓള്‍ ഈസ് വെല്‍), മികച്ച നടി -ഷേര്‍ലി സലിം (ഫുള്‍സ്റ്റോപ്പ്), മികച്ച നാടകം -ഓള്‍ ഈസ് വെല്‍, മികച്ച ജനകീയ നാടകം -ചീമേനി, മികച്ച രണ്ടാമത്തെ നടന്‍- ഉണ്ണികൃഷ്ണന്‍ (പ്രിയമാനസം), മികച്ച രണ്ടാമത്തെ നടി -ജയ രവികുമാര്‍ (ഓള്‍ ഈസ് വെല്‍), മികച്ച സംവിധായകന്‍ ഹരീഷ്മേനോന്‍, രണ്ടാമത്തെ നാടകസംവിധായകന്‍ -അനില്‍ സോപാനം (ചീമേനി), മികച്ച സൗണ്ട് എന്‍ജിനീയര്‍-കപില്‍ തമ്പാന്‍ (ഓള്‍ ഈസ് വെല്‍), മികച്ച രണ്ടാമത്തെ നാടകം-നേര്‍ച്ചകൊറ്റന്‍.
 

സോളാര്‍ സമരം: എല്‍.ഡി.എഫ് ലക്ഷ്യം മുഖം രക്ഷിക്കലും

Posted: 29 Dec 2014 06:20 PM PST

Image: 

കൊച്ചി: ഒന്നരവര്‍ഷത്തിനു ശേഷം സോളാര്‍ വിഷയത്തില്‍ വീണ്ടും സമരക്കൊടിയുയര്‍ത്തുന്ന എല്‍.ഡി.എഫ് മുന്നില്‍ കാണുന്നത് മുഖം രക്ഷിക്കാനുള്ള അവസരവും. മുന്നണിക്കുള്ളില്‍ അഡ്ജസ്റ്റ്മെന്‍റ് സമരത്തിന്‍െറ പേരില്‍ ഏറ്റുമുട്ടിയെങ്കിലും സി.പി.എം, സി.പി.ഐ നേതൃത്വങ്ങള്‍ സോളാര്‍ വിഷയത്തില്‍ അണികള്‍ക്ക് മുന്നില്‍ ഇപ്പോഴും പ്രതിക്കൂട്ടിലാണ്. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പാര്‍ട്ടി സമ്മേളനങ്ങള്‍ പുരോഗമിക്കവെ ഇരു പാര്‍ട്ടി നേതൃത്വത്തിനും ഇക്കാര്യത്തില്‍ രൂക്ഷമായ വിമര്‍ശങ്ങളാണ് നേരിടേണ്ടി വരുന്നത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സോളാര്‍ അന്വേഷണ കമീഷന്‍െറ ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പുതിയ സമരമുഖം തുറക്കുന്നത്.
ഏരിയാ സമ്മേളനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കി ജനുവരി ഒന്നിനാണ് സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങുന്നത്. മണ്ഡലം സമ്മേളനങ്ങള്‍ നടന്നുവരുന്ന സി.പി.ഐയില്‍ ഫെബ്രുവരിയില്‍ ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങും.
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് 2013 ആഗസ്റ്റിലാണ് എല്‍.ഡി.എഫ് ആദ്യസമരം നടത്തിയത്. സെക്രട്ടേറിയറ്റ് വളഞ്ഞ് അനിശ്ചിത കാല ഉപരോധം ആരംഭിച്ച എല്‍.ഡി.എഫ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചയുടന്‍ സമരം പിന്‍വലിച്ചു. സമരം അവസാനിച്ച നടപടി എല്‍.ഡി.എഫിലും സി.പി.എമ്മിലും വിവാദമുയര്‍ത്തിയതോടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ മാത്രമായി സി.പി.എമ്മിന് പ്രത്യേക വിശദീകരണ യോഗങ്ങള്‍ വിളിക്കേണ്ടി വന്നു. നടപടി സി.പി.എമ്മിന്‍െറ തലയില്‍ കെട്ടിവെച്ച് തലയൂരിയ സി.പി.ഐ നേതൃത്വത്തിനും അണികള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടാനായില്ല. ഉപരോധ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ അന്ന് എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെുത്ത പാര്‍ട്ടി നേതാക്കള്‍ ശരിയായ നിലപാട് സ്വീകരിച്ചില്ല എന്നായിരുന്നു സി.പി.ഐയിലെ വിമര്‍ശം.
സോളാര്‍ സമരത്തിന്‍െറ തുടര്‍ച്ചയായി എല്‍.ഡി.എഫ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിനു മുന്നില്‍ വന്‍ സന്നാഹമൊരുക്കി ഉപരോധം സംഘടിപ്പച്ചെങ്കിലും അതും  അണികളുടെ എതിര്‍പ്പ് ഏറ്റുവാങ്ങി പിന്‍വലിച്ചു. നിയമസഭാ സമ്മേളനങ്ങള്‍ ആരംഭിക്കുന്ന പശ്ചാത്തലവും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കവും ചൂണ്ടിക്കാട്ടിയായിരുന്നു എല്‍.ഡി.എഫിന്‍െറ പിന്മാറ്റം. കഴിഞ്ഞ ഡിസംബറില്‍ നടന്ന ക്ളിഫ് ഹൗസ് ഉപരോധം പിന്‍വലിച്ച ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ വീണ്ടും സമരത്തിന് എല്‍.ഡി.എഫിന്‍െറ ആഹ്വാനം.

 

ഫലസ്തീന്‍: നമ്മുടെ നയം വിജയത്തിലേക്ക്

Posted: 29 Dec 2014 06:02 PM PST

Image: 

ഫലസ്തീനോടുള്ള ഇന്ത്യയുടെ നിലപാടു സംബന്ധിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഫലസ്തീന് നാം നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ഏറക്കുറെ തീരുമാനിച്ചതായി കഴിഞ്ഞയാഴ്ച വാര്‍ത്ത വന്നു; എന്നാല്‍, അങ്ങനെ ഒരു നയംമാറ്റവും ഇപ്പോള്‍ പരിഗണനയിലില്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതായി മറ്റൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വന്നു. പാര്‍ലമെന്‍റില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഫലസ്തീന്‍ നയത്തില്‍ മാറ്റമില്ളെന്ന് കുറച്ചുമാസം മുമ്പ് വ്യക്തമാക്കിയിരുന്നതാണ്.  നവംബര്‍ 24ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ യു.എന്നിന് അയച്ച സന്ദേശത്തിലും അക്കാര്യം ആവര്‍ത്തിച്ചിരുന്നു.  ഇതേസമയം, ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നുണ്ടുതാനും. സ്വാഭാവികമായും ഫലസ്തീനെ കൈവിടാന്‍ ഇസ്രായേല്‍ സര്‍ക്കാറും സയണിസ്റ്റ് ലോബിയും ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇന്ത്യയിലെയും ഇസ്രായേലിലെയും തീവ്ര വലതുപക്ഷ സര്‍ക്കാറുകള്‍ക്ക് മാനസികൈക്യം കുറവല്ല എന്നതും വസ്തുതയാണ്. അതുകൊണ്ട്, ഫലസ്തീന്‍ നയം പുന$പരിശോധിക്കാനുള്ള സന്നദ്ധത മോദി സര്‍ക്കാറിനുണ്ടാകുമെന്ന് അനുമാനിക്കുന്നതിലും തെറ്റില്ല.  എന്നാല്‍, അത്തരം മാറ്റം ഗുണമോ ദോഷമോ ചെയ്യുകയെന്നത് പ്രസക്തമായ ചോദ്യമാണ്. ഇന്ത്യ ഫലസ്തീനെ പിന്തുണക്കേണ്ടത് ഫലസ്തീന്‍െറ മാത്രമല്ല ഇന്ത്യയുടെ തന്നെയും താല്‍പര്യമാണ്  എന്ന് തിരിച്ചറിയാന്‍ വലിയ പ്രയാസമൊന്നുമില്ല.  തത്വാധിഷ്ഠിതമായി ചിന്തിക്കുമ്പോഴെന്നപോലെ പ്രായോഗികാടിസ്ഥാനത്തില്‍ നോക്കിയാലും നമുക്ക് മുന്നിലുള്ള ശരിയായ വഴി അതാണ്.  സാമ്രാജ്യത്വത്തിന്‍െറ കുതന്ത്രങ്ങളും സ്വാതന്ത്ര്യത്തിന്‍െറ  വിലയും കൃത്യമായി തിരിച്ചറിഞ്ഞിട്ടുള്ള ഇന്ത്യക്ക് അതേ രീതിയില്‍തന്നെ ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങളെയും വിലയിരുത്താനായിട്ടുണ്ട്. ഗാന്ധിജി മുതല്‍ എല്ലാ നേതാക്കളും തത്വാധിഷ്ഠിത സമീപനം വെച്ചാണ് ഫലസ്തീനെ പിന്തുണച്ചുപോന്നിള്ളത്. പിന്നീട് യു.എസ്-സയണിസ്റ്റ് പ്രേരണകളില്‍ വീണ് ഇസ്രായേലിനോടുള്ള സമീപനം മയപ്പെടുത്തിയപ്പോള്‍പോലും രാഷ്ട്രീയ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ഫലസ്തീന്‍െറ  അവകാശത്തെ യു.എന്നിലും പുറത്തും നാം പിന്തുണച്ചുപോന്നിട്ടുണ്ട്. ഇന്ന് ആദര്‍ശങ്ങള്‍ക്ക് വിലയിടിയുകയും പ്രായോഗികവാദം പ്രഥമ പരിഗണനയായി ഉയര്‍ത്തപ്പെടുകയും ചെയ്യുന്നുണ്ട്. ഈ അടിസ്ഥാനത്തില്‍പോലും ഫലസ്തീനെ കൈവെടിയുന്നത് അയുക്തികവും ദോഷകരവുമാകും എന്നതാണ് സത്യം.
ഒന്നാമതായി, ഇസ്രായേലിന്‍െറ അന്താരാഷ്ട്ര സ്വാധീനം ഗണ്യമായി കുറഞ്ഞിരിക്കുന്നു. 65 വര്‍ഷത്തെ ചരിത്രത്തില്‍ മുമ്പ് നേരിട്ടിട്ടില്ലാത്ത ഒറ്റപ്പെടലാണ് സയണിസ്റ്റ് രാഷ്ട്രം ഇപ്പോള്‍ അനുഭവിച്ചുതുടങ്ങുന്നത്. ഇസ്രായേല്‍ ഇന്ന് സ്വന്തം ഭൂമേഖലയില്‍ മാത്രമല്ല ആഗോള രാഷ്ട്രീയത്തിലും തിരസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  സ്വതന്ത്ര ഫലസ്തീനെ എത്രകണ്ട് എതിര്‍ക്കുന്നുവോ അത്രകണ്ട് ഇസ്രായേല്‍ സ്വയം എഴുതിത്തള്ളുകയാണ് ചെയ്യുകയെന്ന് ഇസ്രായേലി എഴുത്തുകാരന്‍ ആമോസ് ഓസ് ഈയിടെ ചൂണ്ടിക്കാട്ടി. സ്വന്തം വംശീയതയും നെറികേടും കാരണം സ്വയം ഒറ്റപ്പെടുന്ന ഇസ്രായേലിന്‍െറ നിലനില്‍പുതന്നെ സംശയകരമാണെന്ന് അന്നാട്ടിലെ പ്രമുഖ ചിന്തകന്‍ യൂനി അവ്നെറിയും നിരീക്ഷിച്ചു. ഇസ്രായേലിന്‍െറ നിലനില്‍പ് രണ്ടുകാര്യങ്ങളില്‍ ഊന്നിയാണ്; സൈനിക ശക്തിയും പാശ്ചാത്യരുടെ പിന്തുണയുമാണവ. രണ്ടും ഇന്ന് ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഒരുകാലത്ത് അജയ്യമെന്ന് കരുതപ്പെട്ട അവരുടെ സൈന്യം ലബനാനിലും ഗസ്സയിലും തോല്‍ക്കുന്നത് ലോകം കണ്ടു. ദയനീയമായ പിന്മാറ്റത്തിന്‍െറ പരിഭ്രാന്തിയാണ് ബിന്യമിന്‍ നെതന്യാഹുവിന്‍െറ ക്രൂരസമീപനങ്ങളില്‍ പലനിരീക്ഷകരും കാണുന്നത്. മറുപുറത്ത് ഒരിക്കലും തകര്‍ക്കാനാവാത്ത പോരാട്ടവീര്യവും ചെറുത്തുനില്‍പും ഫലസ്തീന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഇത്രയും കാലം പിന്തുണച്ചവര്‍ ഓരോന്നായി ഇസ്രായേലിനെ തിരിച്ചറിയുകയും കൈവിടുകയും ചെയ്യുന്നുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയിന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളുടെ പാര്‍ലമെന്‍റുകള്‍ ഫലസ്തീന്‍ രാഷ്ട്രത്തോട് കൂറു പ്രഖ്യാപിച്ചുകഴിഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്‍റും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിരിക്കുന്നു.  ഒരു ജനായത്ത രാജ്യമെന്ന് പറഞ്ഞ് ഇത്രയും കാലം സ്വന്തം തന്ത്രങ്ങള്‍ നടപ്പാക്കിയ സയണിസ്റ്റ് രാഷ്ട്രത്തിന്‍െറ വംശീയതയും മനുഷ്യത്വവിരുദ്ധതയും ലോകം നേര്‍ക്കുനേരെ കണ്ടുകഴിഞ്ഞിരിക്കുന്നു. ഏറ്റവും വലിയ സുഹൃത്തായിരുന്ന അമേരിക്കപോലും ഇസ്രായേലിന്‍െറ അഭ്യര്‍ഥന തള്ളിക്കൊണ്ടാണ് ഇറാന്‍ പോലുള്ളവയുമായി ബന്ധപ്പെടുന്നത്. അമേരിക്കയിലെ ജൂതസമൂഹവും ക്രൈസ്തവ സഭകളും വരെ ഇസ്രായേലിനുള്ള പിന്തുണയെപ്പറ്റി വീണ്ടുവിചാരം തുടങ്ങിയിരിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ നാം നമ്മുടെ ന്യായമായ നിലപാട് കൈയൊഴിഞ്ഞ് ഫലസ്തീന്‍ വിരുദ്ധ നയം കൈക്കൊണ്ടാല്‍ ലോകത്തിനു മുമ്പാകെ വിലയില്ലാത്തവരും വിവരംകെട്ടവരുമാവുകയേ ഉള്ളൂ. ലോകം ബഹുധ്രുവ സ്വഭാവത്തിലേക്ക് മാറുകയും ഇന്ത്യ അടക്കമുള്ള കിഴക്കന്‍ രാജ്യങ്ങള്‍ക്ക് പ്രാമുഖ്യം കൈവരുകയും ചെയ്യുമ്പോള്‍ പ്രതിലോമ നയങ്ങള്‍ നമുക്കുതന്നെ തിരിച്ചടിയാകും. ‘ബ്രിക്സ്’ കൂട്ടായ്മയുടെ ഇക്കൊല്ലം നടന്ന ബ്രസീല്‍ ഉച്ചകോടിയില്‍ ഫലസ്തീനുള്ള പിന്തുണയും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന യു.എന്‍ പ്രമേയങ്ങളോടുള്ള പ്രതിബദ്ധതയും നാമടക്കം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത് ഈ ബോധ്യംകൊണ്ടു കൂടിയാകണം.
ലോകം ഫലസ്തീന്‍െറ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചു തുടങ്ങുമ്പോള്‍, പണ്ടുമുതലേ ആ നിലപാടില്‍ ഉറച്ചുനിന്ന ഇന്ത്യക്ക് അഭിമാനിക്കാന്‍ വകയുണ്ട്. ഒരുകാലത്ത് ഒറ്റപ്പെട്ട ഏതാനും രാജ്യങ്ങളുടെ കൂട്ടത്തില്‍നിന്നുകൊണ്ടുപോലും ഫലസ്തീനെ തുണച്ച നമ്മുടെ നയം ഒടുവില്‍ പരക്കെ അംഗീകരിക്കപ്പെടുന്നു എന്നാണല്ളോ അതിനര്‍ഥം. ഈ വിജയത്തിന്മേല്‍ നമുക്കുള്ള പങ്ക് ആഘോഷിക്കേണ്ട സമയത്ത് മറുകണ്ടം ചാടുന്ന മണ്ടത്തരം നാം കാണിക്കുകയില്ല എന്നുതന്നെ പ്രതീക്ഷിക്കാം.

കശ്മീരിലെ രാഷ്ട്രീയോന്മാദം

Posted: 29 Dec 2014 06:01 PM PST

Image: 

ദേശവ്യാപകമായി പയറ്റുന്ന ധ്രുവീകരണ നയം ജമ്മു-കശ്മീരിലെ തെരഞ്ഞെടുപ്പില്‍ പ്രഭാവം സൃഷ്ടിക്കുന്നതിലും ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ട് വിജയം കൊയ്തു എന്നുപറയാം. കശ്മീര്‍, ലഡാക് എന്നീ മുസ്ലിം ഭൂരിപക്ഷ മേഖല ബി.ജെ.പിയെ തിരസ്കരിച്ചപ്പോള്‍ ജമ്മു മേഖല ബി.ജെ.പിയെ പിന്തുണച്ചു. കശ്മീര്‍ മേഖലയില്‍ വോട്ടുകള്‍ നേടുക എന്നതിനെക്കാള്‍ വര്‍ഗീയ വിഷം വ്യാപിപ്പിക്കുക എന്നതിനായിരുന്നു സംഘ്പരിവാര്‍ ഊന്നല്‍ നല്‍കിയത്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍, നിര്‍ബന്ധിത പരിവര്‍ത്തനത്തെ ന്യായീകരിക്കുന്ന വാചകക്കസര്‍ത്തുകള്‍ തുടങ്ങിയ ഹിന്ദുത്വ വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കാന്‍ കേന്ദ്ര ഭരണകക്ഷി അറച്ചുനിന്നില്ല.
ഇപ്പോഴിതാ പി.ഡി.പി എന്ന പ്രബല കക്ഷിയുമായി ധാരണയിലത്തൊനുള്ള തകൃതിയായ ചര്‍ച്ചകളില്‍ വ്യാപൃതരാണ് ബി.ജെ.പി നേതാക്കള്‍. അത്തരമൊരു സഖ്യം ഭാവിയില്‍ പി.ഡി.പിയുടെ ശവക്കുഴി തോണ്ടും എന്ന ആശങ്ക അസ്ഥാനത്തല്ല. അതോടൊപ്പം മുന്‍ ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സിനെ പാട്ടിലാക്കണമെന്ന നിര്‍ദേശവും ബി.ജെ.പി എം.എല്‍.എമാര്‍ ഉന്നയിച്ചുകഴിഞ്ഞു. ബി.ജെ.പിയുടെ സഖ്യനീക്കങ്ങള്‍ പാര്‍ട്ടികള്‍ക്കു മാത്രമല്ല, ജമ്മു-കശ്മീര്‍ മേഖലയിലുടനീളം കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് വഴിമരുന്നാകും. എന്‍െറ ഈ ആശങ്കയെ സംബന്ധിച്ച് സംശയം തോന്നുന്ന വായനക്കാര്‍ ആര്‍.എസ്.എസ് പ്രചാരകര്‍ വിതരണം ചെയ്തുവരുന്ന ലഘുലേഖകള്‍ ഒരാവൃത്തി വായിക്കുക. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഇവര്‍ പുലര്‍ത്തുന്ന വികല ധാരണകളുടെ ഏകദേശ ചിത്രം അപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമാകാതിരിക്കില്ല.
ക്രൈസ്തവ, മുസ്ലിം, ഗിരിവര്‍ഗ വിഭാഗങ്ങളെ ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധപൂര്‍വം പരിവര്‍ത്തനം ചെയ്യുന്നതോടെ രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ? രാജ്യം കൂടുതല്‍ ശിഥിലീകരിക്കപ്പെടാനും ആഭ്യന്തര കലാപങ്ങള്‍ക്ക് തിരികൊളുത്താനും മാത്രമാണ്  യഥാര്‍ഥത്തില്‍ അവ ഉതകുക.
ബി.ജെ.പി പിന്തുണയോടെയുള്ള ഭരണകൂടം സംസ്ഥാനത്തെ ജനങ്ങളെ കൂടുതല്‍ നൈരാശ്യത്തിലേക്കാണ് തള്ളിവീഴ്ത്തുക. വ്യാജ ഏറ്റുമുട്ടല്‍ വഴിയും മറ്റു ഹീനമായ കൗശലങ്ങളിലൂടെയും ജനങ്ങളെ നിന്ദിക്കുന്നതില്‍ നിലവിലുള്ള മതേതര ഭരണകൂടത്തിനുപോലും അശേഷം ലജ്ജയില്ളെന്നിരിക്കെ, ഹിന്ദുത്വ ശക്തികള്‍ക്ക് അധികാര സിംഹാസനം ലഭ്യമാകുന്നതോടെ സംഭവിക്കുന്ന ദുരന്തം എത്ര ആഴമേറിയതാകും!

. . . . .

ലോകം 2015ന്‍െറ പടിവാതില്‍ക്കലേക്ക് നീങ്ങുന്നു. എന്നാല്‍, മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പുതിയ കൃതി നമ്മെ 2020ലേക്കാണ് കൈപിടിച്ചാനയിക്കുന്നത്. വര്‍ത്തമാന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ 2020ഓടെ രാഷ്ട്രഭാവിയില്‍ ഏതെല്ലാം പരിവര്‍ത്തനങ്ങള്‍ സംഭവിക്കുമെന്ന പ്രവചനമാണ് കലാമിന്‍െറ പുതിയ കൃതി. ‘ബിയോണ്ട് 2020, എ വിഷന്‍ ഫോര്‍ ടുമോറോസ് ഇന്ത്യ’ എന്ന ശീര്‍ഷകത്തിലുള്ള രചനയില്‍ കലാം വളച്ചുകെട്ടില്ലാതെ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടുന്നു.
അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ സര്‍വനഗരങ്ങളിലും ഗ്രാമങ്ങളിലും കുടിനീര്‍ ലഭ്യമാക്കുന്ന പദ്ധതി, തൊഴിലില്ലായ്മ നിര്‍മാര്‍ജനം, യുവജനശക്തിയുടെ കാര്യക്ഷമമായ വിനിയോഗം തുടങ്ങിയവ സ്ഥിതിവിവരക്കണക്കുകളെ ആധാരമാക്കി വിശദീകരിക്കുന്ന ഈ തടിയന്‍ പുസ്തകം നയരൂപകര്‍ത്താക്കളുടെ അടിയന്തര പരിഗണന അര്‍ഹിക്കുന്നു. അതേസമയം, ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ധനിക-ദരിദ്ര വിടവ്, വര്‍ഗീയകലാപങ്ങളുടെ വ്യാപനം തുടങ്ങിയവ ഫലപ്രദമായി ചെറുക്കാനുള്ള പദ്ധതികളുടെ അഭാവം കലാമിന്‍െറ കൃതിയുടെ മുഖ്യ ദൗര്‍ബല്യമായി അവശേഷിക്കുന്നുണ്ട്.
.

സുധീരദഹനം

Posted: 29 Dec 2014 05:55 PM PST

Image: 

അതൊരു വരവായിരുന്നു, ഒരു ഒന്നൊന്നര വരവ്. പുരാണത്തിലെ പാണ്ഡവരെപ്പോലെ, കോണ്‍ഗ്രസിലെ വനവാസം അവസാനിപ്പിച്ച്  കിരീടവും ചെങ്കോലും സോണിയാജിയുടെ കൈയില്‍നിന്ന്
വാങ്ങി, മാഡത്തിന്‍െറ കൈയും പിടിച്ചായിരുന്നു അത്. ആ വരവുകണ്ട് അന്തംവിട്ട് നില്‍ക്കാനേ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കുമൊക്കെ കഴിയുമായിരുന്നുള്ളൂ. അത്രക്കു പ്രതിച്ഛായയായിരുന്നു, എന്നു മാത്രമല്ല, ഒന്നിരുത്തി നോക്കിയാല്‍ മുഖം കറുപ്പിക്കുന്നവര്‍ കത്തിക്കരിയുമെന്ന് തോന്നിപ്പിക്കുംവിധം ശക്തവുമായിരുന്നു കണ്ണാടിക്കിടയിലൂടെയുള്ള വി.എം. സുധീരന്‍െറ നോട്ടം.
സുധീരനെക്കൊണ്ടു വന്നതിന്‍െറ പേരില്‍ ഒന്നു രണ്ട് ദിവസം മുഖം വീര്‍പ്പിച്ചൊക്കെ നടന്നെങ്കിലും അതിന്‍െറ പേരില്‍ പണിയെങ്ങാനും പോയാലോ എന്നോര്‍ത്ത് ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ സഹിച്ചുതുടങ്ങി. തുടക്കവും ഗംഭീരമായിരുന്നു. കോണ്‍ഗ്രസ് യോഗങ്ങളില്‍ മുന്നിലുള്ളതിനേക്കാള്‍ ആളുകള്‍ സ്റ്റേജിലുണ്ടാവരുത്, അകത്തു പറയേണ്ടതൊന്നും ആരും പുറത്തുപറയരുത്. എന്നൊക്കെ സുധീരന്‍ പറഞ്ഞപ്പോള്‍ കുളമെത്ര മീനിനെക്കണ്ടതാ...എന്നു വിചാരിച്ചവര്‍ പോലും മാതാവിനെയും പുത്രനേയും ഓര്‍ത്ത് ഒന്നും ഭാവിച്ചതുമില്ല.
ഒ.സിയും വി.എമ്മും ഒരുമിച്ചെഴുതിയ ആദ്യ പരീക്ഷയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ മൂന്നാംക്ളാസ് പോലും കിട്ടാതെ കേരളത്തില്‍ ഫസ്റ്റ്ക്ളാസ് കിട്ടിയതോടെ ഗ്ളാമര്‍ ഉമ്മന്‍ ചാണ്ടിക്കായി. സുധീരന്‍ വരണമെന്ന് പറഞ്ഞവര്‍പോലും ക്രെഡിറ്റ് കൊടുത്തത് ചാണ്ടിക്ക്. അങ്ങനെയിരിക്കെയാണ് ‘കുടി’വീണ്ടും സജീവമായത്. സുധീരന്‍ ബാറില്‍ക്കയറിയങ്ങ് പിടിച്ചു. വിഷയം കൈതമുള്ളു പോലുള്ളതായതുകൊണ്ടും എവിടെത്തൊട്ടാലും മുറിയുമെന്നതു കൊണ്ടും കയറിപ്പിടിക്കാന്‍ മറ്റുള്ള എല്ലാവരുമൊന്നറച്ചു. അതോടെ, അദ്ദേഹം പിടിയങ്ങ് മുറുക്കി. ഊണിലും ഉറക്കത്തിലും അമേരിക്കയില്‍ പോയപ്പോള്‍പോലും 418 ബാര്‍ എന്ന പല്ലവി വിട്ടില്ല. അതോടെ കുടിയന്മാര്‍ കൂടുതലുണ്ടെന്ന് പറയുന്ന കേരളത്തില്‍ ഇത്രയും കുടി വിരുദ്ധരോയെന്ന് തോന്നിക്കുംവിധം സുധീരന്‍ ഫാനുകള്‍ വ്യാപകമാവുകയും ചെയ്തു. അച്ചന്മാരും മെത്രാന്മാരും കൂടെക്കൂടുകയും ചെയ്തു. ഇതോടെ, തുടക്കത്തില്‍ ബാറിനെക്കുറിച്ച് ചോദിച്ചാല്‍ ബാര്‍ സോപ്പാണോയെന്നൊക്കെ ചോദിച്ച് തട്ടിക്കളിച്ചിരുന്ന ഉമ്മന്‍ ചാണ്ടി, സുധീരന്‍ 418 അല്ളെ പറയുന്നത് എന്നാല്‍, ദാ പിടിച്ചോ എന്‍െറ വക 312 ഉം കൂടിച്ചേര്‍ത്ത് 730ഉം പൂട്ടിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അതോടെ കോടിയത് സുധീരന്‍െറ മദ്യവിരുദ്ധ പ്രതിച്ഛായയും. ഈ തീരുമാനം വന്നതോടെ, മദ്യ മുതലാളിമാരും കുടിയന്മാരും ഒരുവശത്തും മദ്യവിരുദ്ധര്‍ മറുഭാഗത്തും അണിനിരന്നു. മദ്യവിരുദ്ധര്‍ക്ക് ആവേശം പകരാന്‍ സുധീരന്‍ ഒരു യാത്രയുമങ്ങ് തുടങ്ങി. ബാര്‍ പൂട്ടിക്കാനും ഞായറാഴ്ച വരണ്ട ദിനമാക്കാനും ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത് സുധീരയാത്ര മുന്നില്‍ക്കണ്ടാണോയെന്നറിയില്ല. യാത്രയുടെ ദൂരം കൂടുന്തോറും ബാറിലേക്കുള്ള ദൂരം കുറഞ്ഞുവന്നു. യാത്ര കൊല്ലത്തത്തെിയതോടെ കാര്യങ്ങള്‍ ഏതാണ്ട് ഒരു തീരുമാനത്തിലത്തെി. മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. മുമ്പ് ചെന്നിത്തല ഇതുപോലെ നടത്തിയ യാത്രയും  ഉമ്മന്‍ ചാണ്ടി ഒരു വഴിക്കാക്കിക്കൊടുത്തത് കൊല്ലത്തത്തെിയപ്പോഴാണ്. അന്ന് ചെന്നിത്തലയെ മന്ത്രിയാക്കാതിരിക്കാനായി മന്ത്രിയാക്കുമെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ബാര്‍ തുറക്കാനായിത്തന്നെ ബാര്‍ തുറക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചെന്നിത്തലയല്ല, സുധീരനെന്നറിയാവുന്ന ചാണ്ടി ഡോസ് കൂട്ടിത്തന്നെക്കൊടുത്തു. സുധീരന്‍ ഇരുന്ന യോഗത്തില്‍ വെച്ചുതന്നെ, മാറ്റത്തിനുള്ള അംഗീകാരം വാങ്ങിയെടുക്കുകയും ചെയ്തു. ചെകിട്ടത്ത് രണ്ട് അടി കൊടുത്തിട്ട് ഒരുമ്മ കൊടുക്കുന്നതു പോലെ സുധീരന്‍െറ എതിര്‍പ്പോടെയാണ് ഈ തീരുമാനമെന്ന് നാട്ടുകാരെ അറിയിക്കുക എന്ന ഒൗദാര്യവും കാട്ടി. ഈ തീരുമാനത്തോട് ഒന്നുപ്രതികരിക്കാന്‍ സുധീരന്  ഒരുദിവസം വേണ്ടിവന്നു-അതും പ്രസ്താവനയിലൂടെ. 10 വര്‍ഷം കോണ്‍ഗ്രസില്‍ ഒരു പദവിയുമില്ലാതിരുന്ന സുധീരനെ കാത്തുസൂക്ഷിച്ച പത്രക്കാരെ കാണാന്‍ കഴിയുന്നില്ളെങ്കില്‍ ആ മന$പ്രയാസത്തിന്‍െറ ആഴം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ധീരന്‍, വീരന്‍, കരുണാകരനെവരെ വരച്ച വരയില്‍ നിര്‍ത്തിയവന്‍ ഇതൊക്കെയായിരുന്നു സുധീരന്‍െറ പ്രതിച്ഛായ. അതാണിപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മുമ്പില്‍ തിരിച്ചിട്ട് ‘ഛായപ്രതി’ ആയി മാറിപ്പോയിരിക്കുന്നത്. ലോക്സഭാ വിജയത്തിന്‍െറ, ഫ്ളക്സ് നിരോധിച്ചതിന്‍െറ, നിരോധം പിന്‍വലിച്ചതിന്‍െറ, ബാര്‍ അടച്ചതിന്‍െറ, തുറന്നതിന്‍െറ, എല്ലാം അവകാശി ഉമ്മന്‍  ചാണ്ടി. അതേസമയം, ചാണ്ടിയുടെ ജില്ലയില്‍ എക്സൈസുകാരനെ ഇട നിലനിര്‍ത്തി യാത്രക്ക് കാശു പിരിച്ചതിന്‍െറയും ടൂറിസം മുടിഞ്ഞതിന്‍െറയും കോണ്‍ഗ്രസില്‍ ഐക്യം തകര്‍ത്തതിന്‍െറയും ഇനി കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ളെങ്കില്‍ അതിന്‍െറയുമെല്ലാം ഉത്തരവാദിയോ സുധീരനും.
ഗ്രഹപ്പിഴക്കാരന്‍ തല മൊട്ടയടിച്ചാല്‍ കല്ലുമഴയെന്ന് പറയുംപോലെ, കെ.പി.സി.സി പ്രസിഡന്‍റാവുന്നതും യാത്ര നടത്താന്‍ തോന്നുന്നതുമൊക്കെ ഏതാണ്ട്  ഇതിനടുപ്പിച്ച കാലസന്ധിയിലാണെന്ന് തോന്നും സുധീരന്‍െറ അവസ്ഥ കണ്ടാല്‍. മുന്‍ പ്രസിഡന്‍റാവുമ്പോള്‍  വരുന്നതൊക്കെ, സുധീരന് മുമ്പേ വന്നുചേര്‍ന്നിരിക്കുകയാണ്. എല്ലാത്തിനും അതീതനായ എ.കെ. ആന്‍റണിയെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ന് ജീവിച്ചിരിക്കുന്ന  കെ.പി.സി.സി പ്രസിഡന്‍റുമാരെയൊക്കെ ഒന്നോര്‍ത്തെടുത്താല്‍ കസേര കഴിഞ്ഞുള്ള അവസ്ഥ അത്ര മെച്ചമൊന്നുമായിരുന്നില്ല.
വയലാര്‍ജി എ.കെ. ആന്‍റണിയെ തോല്‍പിച്ചാണ് പ്രസിഡന്‍റായത്. ഇറങ്ങിക്കഴിഞ്ഞ് രവിക്ക് എത്ര ബുദ്ധിമുട്ടിയ ശേഷമാണ് ഒന്ന് രാജ്യസഭയിലത്തൊനും കേന്ദ്രമന്ത്രിയാവാനുമൊക്കെ കഴിഞ്ഞത്. പണ്ട് പാര്‍ലമെന്‍റിലെ ഗര്‍ജിക്കുന്ന സിംഹമായിരുന്നുവെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, ആകെക്കിട്ടിയത് പ്രവാസികളെ. വര്‍ഷംതോറും ഒരു പ്രവാസി  സമ്മേളനം നടത്തി കാലം കഴിക്കുകയായിരുന്നു അദ്ദേഹം. പിന്നീട്, പത്മരാജന്‍ ബ്രഹ്മപുരം താപനിലയക്കേസില്‍ ആരോപണവിധേയനായി, ഇപ്പോള്‍ കൊല്ലത്തെ അര്‍ബന്‍ബാങ്ക് പ്രസിഡന്‍റായി കഴിയുന്നു. താന്‍ ഒരിക്കല്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍െറയാകെ പ്രസിഡന്‍റായിരുന്നുവെന്ന കാര്യം സ്വയവും പാര്‍ട്ടിയും ഓര്‍ക്കാത്ത അവസ്ഥയിലാണ് തെന്നല. താല്‍ക്കാലികക്കാരനായിരുന്നുവെങ്കിലും  കണ്‍വീനര്‍പദവി കിട്ടിയതു കൊണ്ട് തങ്കച്ചന്‍ കഴിഞ്ഞുകൂടുന്നു. പിന്നെ, മുരളീധരന്‍, ഇപ്പോള്‍ ലോകത്ത് എന്തു സംഭവിച്ചാലും അഭിപ്രായമൊക്കെ പറയുന്നുണ്ടെങ്കിലും പിന്‍ ബെഞ്ചുകാരനായി, ചാനലുകാരുടെ കാരുണ്യത്തില്‍  കാലം കഴിക്കുന്നു. കോണ്‍ഗ്രസില്‍ തിരിച്ചുകയറാന്‍പെട്ടപാട് അദ്ദേഹത്തിനു മാത്രമേ അറിയൂ. മുമ്പ് രമേശ് ചെന്നിത്തലക്ക് എന്തായിരുന്നു ഗ്ളാമര്‍. കെ.പി.സി.സി പ്രസിഡന്‍റായിരുന്നപ്പോഴും പത്തരമാറ്റ് തന്നെയായിരുന്നു. കൂടുതല്‍കാലം പ്രസിഡന്‍റായിരുന്നു എന്നു മാത്രമല്ല, ജനം തീരുമാനിച്ചത് കൊണ്ട് ആ കാലത്തെ എല്ലാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ജയിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് കരച്ചില്‍ എത്ര കരയേണ്ടിവന്നു. ആദ്യം ഹരിപ്പാട്ട് ഒന്ന് ജയിക്കാനായിരുന്നുവെങ്കില്‍, പിന്നീടത് തന്‍െറ സെക്കുലര്‍ ക്രഡന്‍ഷ്യല്‍ തെളിയിക്കാനായിരുന്നു. പേരില്‍ വാലൊന്നുമില്ലാതിരുന്നതുകൊണ്ട് ഈ ചെന്നിത്തലക്കാരന്‍ ആരാണെന്ന് പോലും അറിയാത്തവര്‍ എത്ര പേരുണ്ടായിരുന്നു. പക്ഷേ, പെരുന്നയിലെ നേതാവിന്‍െറ കാരുണ്യംകൊണ്ട് ഒടുവില്‍ മന്ത്രിസഭയില്‍ കയറിയതോ ബ്രാന്‍ഡ് ചെയ്യപ്പെട്ടും. ‘ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലേക്ക് താനില്ളെന്ന്’ പറഞ്ഞതിന്‍െറ പിറ്റേന്ന് രമേശ്ചെന്നിത്തല ആഭ്യന്തര മന്ത്രിയെന്ന് പത്രങ്ങളില്‍ അച്ചടിച്ചുവരുകയും ചെയ്തു. പിമ്പേ വരുന്നവന്‍െറ ചെരുപ്പിന്‍െറ വാറഴിക്കാനുള്ള യോഗ്യത തങ്ങള്‍ക്കില്ളെന്ന് പറഞ്ഞാണ് മുമ്പുള്ളവര്‍ പോയത്. അത് അച്ചട്ട് ശരിയായി. ഒടുവില്‍ വന്ന സുധീരന്‍െറ അവസ്ഥയാണിത്. എല്ലാവരും കൂടിക്കളിച്ച് ഇനി അദ്ദേഹത്തെ എന്ന് മുന്‍ പ്രസിഡന്‍റാക്കുമെന്നേ ഇനി അറിയാനുള്ളൂ.

‘രാത്രിമഴ’യുടെ കവയിത്രിക്ക് ‘മത്വറുല്ലൈലു’മായി അറബി കവി

Posted: 29 Dec 2014 11:14 AM PST

Image: 
Subtitle: 
ഡോ. ശിഹാബ് ഗാനിം കവയിത്രി സുഗതകുമാരിയെ കാണാനത്തെി

തിരുവനന്തപുരം:  മലയാളിയുടെ മനസ്സില്‍ ഹൃദ്യാനുഭവമായി നിറഞ്ഞ ‘രാത്രിമഴ’യുടെ അറബി പരിഭാഷ ‘മത്വറുലൈ്ളലു’മായി ശിഹാബ് ഗാനിം കവയിത്രി സുഗതകുമാരിയെ കാണാനത്തെി. സുഗതകുമാരിയുടെ ശ്രദ്ധേയ  കവിതയായ ‘രാത്രിമഴ’ യു.എ.ഇയിലെ പ്രശസ്ത കവിയായ ഡോ. ശിഹാബ് ഗാനിം ‘മത്വറുലൈ്ളല്‍’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് അറബ് സാഹിത്യലോകത്ത്  ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ച റിവ്യൂ വായിച്ച് ‘രാത്രിമഴ’യെക്കുറിച്ചറിഞ്ഞ ശിഹാബ് ഗാനിം അത് അറബിയിലേക്ക് മൊഴിമാറ്റുകയായിരുന്നു.  കവയിത്രിയെ നേരിട്ടുകണ്ട് പുസ്തകം കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശിഹാബ് ഗാനിം പറഞ്ഞു.

കമലാ സുറയ്യ, ഒ.എന്‍.വി, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ പല കവിതകളും ഇദ്ദേഹം അറബിയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ‘രാത്രിമഴ’ ആഗോളതലത്തില്‍ വായിക്കപ്പെടേണ്ട സൃഷ്ടിയാണെന്ന അഭിപ്രായമാണ് ഗാനിമിനുള്ളത്. രാത്രിമഴയുടെ അഞ്ച് റിവ്യൂകള്‍ വായിച്ചപ്പോള്‍ അത് വിവര്‍ത്തനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തന്‍െറ കവിതയെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ കവിയുടെ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ടെന്ന് സുഗതകുമാരി  പ്രതികരിച്ചു. സുഗതകുമാരിയുടെ സഹോദരി ഹൃദയകുമാരി ടീച്ചറുടെ വേര്‍പാടിലുള്ള അനുശോചനവും അറിയിച്ചാണ് ശിഹാബ് ഗാനിം മടങ്ങിയത്. കവി മധുസൂദനന്‍ നായരെയും ഗാനിം സന്ദര്‍ശിച്ചു.  

ശ്രീനാരായണ ഗുരുവിന്‍െറ ‘ദൈവദശകം’ അറബിയിലേക്ക് മൊഴിമാറ്റിയ ഇദ്ദേഹം ഇക്കൊല്ലത്തെ ശിവഗിരി തീര്‍ഥാടന ചടങ്ങുകളില്‍ സംബന്ധിക്കുന്നുണ്ട്. ‘അദ്ദുഹാഉല്‍ ആലമീന്‍’ എന്ന പേരിലാണ് ദൈവദശകം അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഗുരുവിനെക്കുറിച്ച് ഇനിയും കൂടുതല്‍ പഠിക്കാനുണ്ടെന്നും കവി പറയുന്നു.

അനുമതിയില്ലാതെ വിമാനം ഉയര്‍ത്തിയതായി നിഗമനം

Posted: 29 Dec 2014 11:14 AM PST

Image: 

ജകാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനം അനുമതിയില്ലാതെ നിശ്ചിത പാതയില്‍നിന്നും ഉയര്‍ത്തിയതായി അനുമാനം. വന്‍ മേഘങ്ങളെ ഒഴിവാക്കാന്‍ ഇടത്തേക്ക് തിരിഞ്ഞ് 32,000 അടിയില്‍നിന്ന് 38,000 അടിയിലേക്ക് വിമാനം ഉയര്‍ത്താന്‍ അനുമതി തേടിയാണ് വിമാനത്തില്‍നിന്ന് പൈലറ്റിന്‍െറ അവസാന സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ എത്തിയത്.
എന്നാല്‍, 34,000 അടി ഉയരത്തില്‍ മറ്റൊരു വിമാനമുണ്ടായിരുന്നതിനാല്‍ ഉടന്‍ അനുമതി നല്‍കാനായില്ളെന്ന് വ്യോമഗതാഗത നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ സ്ഥാപനത്തിന്‍െറ ഡയറക്ടര്‍ ബംബാങ് ജാഹോനോ പറഞ്ഞു. അനുമതി നല്‍കാനുള്ള സമയമത്തെിയപ്പോഴേക്കും വിമാനം അപ്രത്യക്ഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തിന് ഇടത്തേക്ക് തിരിയാന്‍ അനുമതി നല്‍കിയതായും അതനുസരിച്ച് തിരിഞ്ഞെന്നും സൂചനയുണ്ട്. എന്നാല്‍, ഇടത്തേക്ക് തിരിഞ്ഞശേഷം അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ പൈലറ്റ് വിമാനം ഉയര്‍ത്തിയെന്നും സംശയിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍, കാലാവസ്ഥ അത്രമാത്രം പ്രക്ഷുബ്ദമായിരുന്നെന്നും അനുമതിക്ക് കാത്തുനില്‍ക്കാതെ വിമാനം ഉയര്‍ത്താന്‍ പൈലറ്റ് തീരുമാനിച്ചുവെന്നും വേണം അനുമാനിക്കാനെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏതാനും ദിവസങ്ങളായി മലേഷ്യയിലും മറ്റും കനത്ത മഴയും പ്രളയവുമുണ്ടായ സാഹചര്യത്തില്‍ പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്ന നിഗമനത്തിനാണ് മുന്‍തൂക്കം.

വിമാനത്തില്‍നിന്ന് അവസാനം സന്ദേശം ലഭിച്ച സമയത്ത് ആ ഭാഗത്ത് 44,000 അടി വരെ ഉയരത്തില്‍ വന്‍ മേഘങ്ങളുണ്ടായിരുന്നതായി ഇന്തോനേഷ്യയുടെ മെറ്റീരിയോളജി ആന്‍ഡ് ജിയോഫിസിക്സ് ഏജന്‍സി പറഞ്ഞു.
അതിനിടെ, അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ ഏയര്‍ ഏഷ്യ വിമാനങ്ങളുടെ സുരക്ഷാ നിലവാരം പരിശോധിക്കുമെന്ന് ഇന്തോനേഷ്യ അറിയിച്ചു. ദുരന്തത്തെ തുടര്‍ന്ന് മലേഷ്യയില്‍ എയര്‍ ഏഷ്യയുടെ ഓഹരി വില 8.5 ശതമാനം ഇടിഞ്ഞു.

Monday, December 29, 2014

കലയുടെ മേളപ്പെരുക്കത്തിന് ഇനി ഏഴ് നാള്‍ Madhyamam News Feeds

കലയുടെ മേളപ്പെരുക്കത്തിന് ഇനി ഏഴ് നാള്‍ Madhyamam News Feeds

Link to

കലയുടെ മേളപ്പെരുക്കത്തിന് ഇനി ഏഴ് നാള്‍

Posted: 29 Dec 2014 12:58 AM PST

കോട്ടക്കല്‍: നാട്യതാള ലയവിസ്മയമൊരുക്കി ആയുര്‍വേദ നഗരിയില്‍ ജില്ലാ സ്കൂള്‍ കലോത്സവ സുഗന്ധം പരത്താന്‍ ഇനി ഏഴ് നാള്‍.
കലയുടെ പൂരപ്പെരുമയില്‍ പേരുകേട്ട കോട്ടക്കലില്‍ ഏഴാം ദിവസം രാവിലെ 27ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയരും.
17 ഉപജില്ലകളില്‍നിന്ന് 21ഹാളിലും 16 വേദികളിലും മത്സരാര്‍ഥികള്‍ മാറ്റുരക്കും. ആദ്യദിനമായ ജനുവരി നാലിന് വൈകീട്ട് മന്ത്രി പി.കെ. അബ്ദുറബ്ബ് മേള ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പ്രധാനവേദിയില്‍ കഥകളി അരങ്ങേറും.
രണ്ടാം ദിനത്തില്‍ സ്റ്റേജിതര മത്സരങ്ങളായ കഥാരചന, കവിതാരചന, ചിത്രരചന തുടങ്ങിയ മത്സരങ്ങളും വേദി 16 ആയ ക്ളാരി ജി.യു.പി.എസില്‍ ബാന്‍ഡ്മേളവും നടക്കും.ലാസ്യ വിസ്മയ കാഴ്ചയൊരുക്കി ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം, മാര്‍ഗംകളി, ഒപ്പന എന്നിവ മൂന്നാം ദിനത്തില്‍ അരങ്ങേറും.
നാലാം ദിനത്തില്‍ നാടോടി നൃത്തം, ഓടക്കുഴല്‍, മോഹിനിയാട്ടം, കേരള നടനവും സമാപന ദിവസമായ വ്യാഴാഴ്ച മാപ്പിള തനതുകലകളായ കോല്‍ക്കളി, ദഫ്മുട്ട് എന്നിവയും സംഘനൃത്തം, തിരുവാതിര തുടങ്ങിയ മത്സരങ്ങളും നടക്കും.

സ്കൂള്‍ കലോത്സവവും ദേശീയ ഗെയിംസും പടിവാതിലില്‍; മുഖം വികൃതമായി നഗരം

Posted: 29 Dec 2014 12:55 AM PST

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവവും ദേശീയ ഗെയിംസും പടിവാതിലിലത്തെിയിട്ടും നഗരത്തിന് അത്യാവശ്യം വേണ്ട മുഖംമിനുക്കല്‍ പോലും നടക്കുന്നില്ല. രണ്ട് പരിപാടികള്‍ക്കും നഗരത്തിലേക്ക് ജനമത്തെുമ്പോള്‍ നഗരത്തിന്‍െറ മുഖം ഈ നിലക്കാണെങ്കില്‍ പഴിയേറെ കേള്‍ക്കേണ്ടിവരുമെന്നുറപ്പ്.
നഗരസഭാ, പൊതുമരാമത്ത്, ജല അതോറിറ്റി, വൈദ്യുതിബോര്‍ഡ്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനംകൊണ്ട് മാത്രമെ ഇനി കാര്യമുള്ളു. ആളുകളേറെ എത്തുന്ന കലോത്സവത്തിന് ഗതാഗതവും താമസവും തന്നെയായിരിക്കും മുഖ്യപ്രശ്നം. എന്നാല്‍, കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് അടക്കം ഏറക്കുറെ നവീകരണം പൂര്‍ത്തിയായ നഗരത്തിലെ പല പ്രധാന സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ ഇനിയും നടപടിയായില്ല.
സുസ്ഥിര നഗരവികസന പദ്ധതിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പണി തുടങ്ങിയ സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ പദ്ധതിയില്‍ നവീകരിക്കുന്ന നഗരത്തിലെ സുപ്രധാന റോഡുകള്‍ പാതിപണി പിന്നിട്ട് അലങ്കോലമായി കിടപ്പാണ്. പുതിയറ റോഡ്, അശോകപുരം റോഡ്, കാരപ്പറമ്പ്-എരഞ്ഞിപ്പാലം റോഡ് എന്നിവയെല്ലാം ഇതില്‍പെടും. ദേശീയ ഗെയിംസ് നടക്കുന്ന നഗരസഭാ സ്റ്റേഡിയത്തില്‍ നിന്നുള്ള സുപ്രധാന റോഡാണ് പുതിയറയിലേത്. യുവജനോത്സവത്തിന്‍െറ പ്രധാന വേദികളിലൊന്നായ തളി സാമൂതിരി സ്കൂളിലേക്കുള്ള കണ്ടംകുളം റോഡ്, ചാലപ്പുറം റോഡ് എന്നിവയെല്ലാം പാതിപണി പിന്നിട്ട് കുണ്ടും കുഴിയുമായി കിടപ്പാണ്.
കോഴിക്കോടിന്‍െറ പ്രധാന വീഥിയാണെങ്കിലും മാവൂര്‍ റോഡില്‍ ഫുട്പാത്തും ഡിവൈഡറും ഓടയുടെ സ്ളാബുമെല്ലാം ഇപ്പോഴും വികൃതമാണ്. റോഡ് നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ എരഞ്ഞിപ്പാലം, സ്റ്റേഡിയം, പുതിയറ തുടങ്ങി പ്രധാന കവലകളില്‍ ഗതാഗതക്കുരുക്ക് ഉറപ്പിക്കാം. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്ലാത്തതിനാല്‍ മേളയുടെ അവസരങ്ങളില്‍ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് തിരിയാനിടമില്ലാത്ത സ്ഥിതിയാകും.
നഗരത്തിന്‍െറ അഭിമാനമായ മാവൂര്‍ റോഡിലെ നായനാര്‍ മേല്‍പാലത്തിലടക്കം മിക്കയിടത്തും തെരുവു വിളക്ക് കത്തുന്നില്ല. പ്രധാന വേദികള്‍ക്കരികില്‍ കണ്ണൂര്‍റോഡ്, തളി, പാളയം ഭാഗങ്ങളില്‍ പോലും സ്ട്രീറ്റ് ലൈറ്റ് കത്താത്ത സ്ഥിതിയാണ്. നഗരത്തിലേക്ക് വരവെ കലാ-കായിക പ്രതിഭകള്‍ പ്രധാനമായി ആശ്രയിക്കുന്ന റെയില്‍വെ സ്റ്റേഷനില്‍ നാലാം പ്ളാറ്റ്ഫോമിലും പരിസരത്തും നവീകരണം പാതിവഴിയിലാണ്. റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള കെ.പി. കേശവമേനോന്‍ റോഡ്, അരവിന്ദഘോഷ് റോഡ് എന്നിവ കുഴികള്‍ നിറഞ്ഞ് കിടപ്പാണ്.
നഗരത്തിലത്തെുന്ന അതിഥികള്‍ക്ക് മുഖ്യ ആകര്‍ഷക കേന്ദ്രമായ മാനാഞ്ചിറ സ്ക്വയര്‍ കലാമേളയുടെ 'പിടി'യില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും അറ്റകുറ്റപ്പണികളില്ലാതെ കിടപ്പാണ്. ബീച്ചിലെ ഡി.ടി.പി.സി അക്വേറിയം പണി ഏറെക്കുറെ തീര്‍ന്നെങ്കിലും തുറക്കാന്‍ നടപടിയായില്ല. നഗരത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമായ പഴശ്ശിരാജ മ്യൂസിയത്തിന്‍െറ കാര്യവും ഇതേ രീതിയില്‍ തന്നെ. അരയിടത്തുപാലത്തെ കളിപ്പൊയ്കയും അടഞ്ഞുതന്നെ.
പണി ഇഴഞ്ഞുനീങ്ങുന്നതിനാല്‍ മേളകള്‍ തുടങ്ങും മുമ്പ് പുരാവസ്തു വകുപ്പിന് കീഴിലുള്ള മ്യൂസിയം തുറക്കാന്‍ സാധ്യത കുറവാണ്. പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന് സമീപം കൃഷ്ണമേനോന്‍ മ്യൂസിയവും ആര്‍ട്ട് ഗാലറിയും പ്രവര്‍ത്തിക്കുന്നുവെങ്കിലും സംസ്ഥാന മൃഗശാല-മ്യൂസിയം വകുപ്പിന് കീഴിലുള്ള സ്ഥാപനം പ്രവര്‍ത്തിക്കുന്നത് അറിയിക്കാന്‍ മതിയായ സൂചനാ ബോര്‍ഡുകള്‍പോലും നഗരത്തിലില്ല.

വാട്സ് ആപില്‍ വൈറലായി ബാര്‍വാപസിയും കോഴഗാനവും

Posted: 28 Dec 2014 11:50 PM PST

Image: 

കുടി ഉപേക്ഷിച്ചുപോയ കുടിയന്‍മാരെ തിരിച്ചുപിടിക്കാന്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പദ്ധതി -ബാര്‍ വാപസി. ഏതാനും ദിവസങ്ങളായി വാട്സ് ആപില്‍ ഇതിന്‍െറ പോസ്റ്റര്‍ പ്രവഹിക്കുകയാണ്. കുടിച്ചുലക്ക് കെട്ട് തലയും കുത്തി നില്‍കുന്ന ഒരാളും തൊട്ടപ്പുറത്ത് ചിരിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതാണ് ബാര്‍വാപസിയുടെ പോസ്റ്റര്‍.

പതിനായിരക്കണക്കിനാളുകള്‍ ഈ മെസേജ് കൈമാറിക്കഴിഞ്ഞു. സരിത എസ് നായരുടെ ചിത്രങ്ങള്‍ വാട്സ് ആപില്‍ പ്രചരിച്ച ശേഷം ഏറ്റവുമധികം ആളുകള്‍ കണ്ട മെസേജ് ബാര്‍വാപസി ആകാനാണ് സാധ്യത.

കെ.എം മാണി പ്രതിയായ ബാര്‍കോഴ വിവാദം പാരഡി ഗാനമായും വാട്സ് ആപില്‍ പ്രചരക്കുന്നുണ്ട്. 'മാണിക്യ വീണയുമായെന്‍ മനസിന്‍െറ താമര' എന്ന പ്രശസ്ത ഗാനത്തിന്‍െറ പാരഡിക്ക് ശ്രോതാക്കള്‍ ഏറെയാണ്.

മാണിക്ക് കോടികള്‍ നല്‍കാന്‍ പലവട്ടം വസതികള്‍ ചുറ്റി നടന്നവരെ നീട്ടിയില്ളേ, കോഴവാങ്ങിയില്ളെ പിന്നെ ബാറുകളൊന്നായ് പൂട്ടിയില്ളെ.... എന്നിങ്ങനെയാണ് പാട്ട് തുടങ്ങുന്നത്.

ഹിന്ദു മതം വിട്ട് പോയവരെ പുനര്‍പരിവര്‍ത്തനം ചെയ്യാന്‍ വി.എച്.പി നടത്തുന്ന 'ഘര്‍വാപസി' പ്രയോഗം കടമെടുത്താണ് മദ്യനയം തിരുത്തിയ കേരള സര്‍ക്കാര്‍ തീരുമാനത്തെ ബാര്‍വാപസിയായി പരിഹസിക്കുന്നത്. സോഷ്യല്‍ മീഡിയയെ നിശിതമായ സാമൂഹിക വിമര്‍ശത്തിന് ഉപയോഗിക്കുന്ന രസികന്‍മാരാണ് ഇതിന് പിന്നില്‍.  

 

ഘര്‍ വാപസി: പിണറായി നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ്^ ചെന്നിത്തല

Posted: 28 Dec 2014 11:17 PM PST

Image: 

തിരുവനന്തപുരം: ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ്. വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ പരിശോധിക്കുകയും  അന്വേഷണം നടത്തുകയും ചെയ്യും. വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ക്ക് രഹസ്യ അജണ്ടയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കേണ്ടതില്ളെന്നും ചെന്നിത്തല വ്യക്തമാക്കി.

കള്ള് കച്ചവടക്കാരന്‍െറ സാന്നിധ്യവും സമ്പത്തും വേണ്ടെന്ന് ഗുരു പറഞ്ഞിട്ടില്ല: വെള്ളാപള്ളി

Posted: 28 Dec 2014 10:44 PM PST

Image: 

ആലപ്പുഴ: കള്ള് കച്ചവടക്കാരന്‍െറ സാന്നിധ്യവും സമ്പത്തും വേണ്ടെന്ന്  ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരി മഠത്തിലെ സ്വാമിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യകച്ചവടക്കാരും ഗുരു സമാധിയിലത്തൊറുണ്ട്.  ഉമ്മന്‍ചാണ്ടിയും സുധിരനും ഒന്നിച്ചു നിന്നാല്‍ വോട്ട് കിട്ടുകയില്ല. ജനത്തിന് നന്മ ചെയ്താലേ വോട്ട് കിട്ടുകയുള്ളു. വിവാദത്തിന് എസ്.എന്‍.ഡി.പി യോഗമില്ല. ഘര്‍ വാപസിയെ വിമര്‍ശിക്കുന്നവര്‍ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാറിന്‍െറ മദ്യനയത്തോടുള്ള നിലപാടിന്‍െറ പേരില്‍ ശിവഗിരി മഠവും എസ്.എന്‍.ഡി.പി നേതൃത്വവും തമ്മില്‍  ഭിന്നത ഉടലെടുത്തിരുന്നു. തീര്‍ഥാടനവുമായി എസ്.എന്‍.ഡി.പി നേതൃത്വം നിസ്സഹകരിക്കുന്നതായി ആരോപണമുയരുകയും ചെയ്തു. ശിവഗിരി തീര്‍ഥാടനം ഈ ആഴ്ച ആരംഭിക്കാനിരിക്കെ ഇരുനേതൃത്വവും പരസ്യ പ്രതികരണവും നടത്തിയിരുന്നു.
 

വയനാട് റെയില്‍പാത: അലൈന്‍മെന്‍റ് മാറ്റം സാധ്യമെന്ന് സതേണ്‍ റെയില്‍വേ ചീഫ് എന്‍ജിനീയര്‍

Posted: 28 Dec 2014 10:38 PM PST

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സതേണ്‍ റെയില്‍വേ ചീഫ് എന്‍ജിനീയര്‍ അനില്‍കുമാര്‍ ഖണ്‍ഡേല്‍വാള്‍.
നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് എന്‍ജിനീയര്‍.
ഇ. ശ്രീധരന്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത സംബന്ധിച്ച് താനുമായി ചര്‍ച്ച നടത്തിയതായും ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയുടെ സാങ്കേതികത്വം ചീഫ് എന്‍ജിനീയര്‍ വിശദീകരിച്ചു.
നിലമ്പൂരിനും വയനാടിനുമിടയിലെ ഉയരവ്യത്യാസമാണ് പാതയുടെ ദൂരവും ചിലവും ഗണ്യമായി കൂട്ടുന്നത്. രണ്ടിടങ്ങളും തമ്മില്‍ 850 മീറ്ററിലധികം ഉയര വ്യത്യാസമുണ്ട്. പാതയുടെ അലൈന്‍മെന്‍റില്‍ മാറ്റം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റിയുടെ അഭ്യര്‍ഥന മാനിച്ചാണ് ചീഫ് എന്‍ജിനീയര്‍ വയനാട് സന്ദര്‍ശിച്ചത്. സ്വീകരണ യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, ജോയിച്ചന്‍ വര്‍ഗീസ്, കുഞ്ഞിരാമന്‍, സംഷാദ്, പി.വൈ. മത്തായി, ജോസ്, ഖല്‍ദൂന്‍ എന്നിവര്‍ സംസാരിച്ചു.

ബംഗളൂരു സ്ഫോടനം: ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രം

Posted: 28 Dec 2014 10:04 PM PST

Image: 

ബംഗളൂരു: ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ ബോംബ് സ്ഫോടനം ഭീകരാക്രമണം ആണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. അക്രമണത്തിനുപിന്നില്‍ നിരോധിക്കപ്പെട്ട സംഘടനയായ സിമി ആണെന്ന് സംശയിക്കുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

തീവ്രവാദി ആക്രമണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജി ജോര്‍ജ് പറഞ്ഞിരുന്നു. സംസ്ഥാനം തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ എടുത്തിരുന്നു. സംഭവത്തിന്‍്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും പ്രദേശത്ത് പരിഭ്രാന്തി നിലനില്‍ക്കുന്നില്ളെന്നും മന്ത്രി അറിയിച്ചു.

അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. സംശയിക്കുന്ന ആറു പേര്‍ക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എസ്.സിദ്ധരാമയ്യഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അദ്ദഹേം ഞായറാഴ്ച തന്നെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. പൊലീസ് സുരക്ഷയും ജാഗ്രതയുമുണ്ടായിട്ടും നഗരത്തില്‍ സ്ഫോടനം നടന്നതില്‍ അദ്ദഹേം ഖേദംരേഖപ്പെടുത്തി. സ്ഫോടനത്തില്‍ മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്ന വ്യക്തികള്‍ക്കും ധനസഹായം നല്‍കും.

ചര്‍ച്ച് സ്ട്രീറ്റിലെ കോക്കനട്ട് ഗ്രോവ് റസ്റ്റാറന്‍റിന് പുറത്ത് നടപ്പാതയില്‍ ഞായറാഴ്ച രാത്രി 8.30നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ സ്ത്രീ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തമിഴ്നാട് സ്വദേശിയായ ഭവാനി (38) ആണ് മരിച്ചത്. ഭവാനിയുടെ ബന്ധുക്കളായ കാര്‍ത്തിക് (22), സന്ദീപ്(39), വിനയ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാത്തിക് മല്യ ആശുപത്രിയിലും മറ്റുള്ളവര്‍ ഹോസ്മാറ്റ് ആശുപത്രിയിലും ചികിത്സയിലാണ്.
തീവ്രതകുറഞ്ഞ ഐ.ഇ.ഡി ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഫോറന്‍സിക് വകുപ്പും സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.
 

വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കില്ല: ആര്യാടന്‍

Posted: 28 Dec 2014 09:36 PM PST

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കില്ലെന്ന്‌ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെ.എസ്.ഇബിയുടെ ഒരു ഓഹരി പോലും സ്വകാര്യകമ്പനികള്‍ക്ക് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

2003ലെ വൈദ്യൂതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍ വെള്ളിയാഴ്ച പാര്‍ലമന്‍റില്‍ അവതരിപ്പിച്ചിരുന്നു. വൈദ്യുതി വിതരണം പൂര്‍ണമായി സ്വകാര്യമേഖലക്ക് കൈമാറുന്ന വിധത്തിലാണ് ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്. ഈ സാചര്യത്തിലാണ് ആര്യാടന്‍െറ പ്രതികരണം.

ആസ്ട്രേലിയക്ക് മികച്ച ലീഡ്; ഇന്ത്യ 465 ന് പുറത്ത്

Posted: 28 Dec 2014 09:07 PM PST

Image: 

മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം  ടെസ്റ്റില്‍ ആസ്ട്രേലിയ മികച്ച നിലയിലേക്ക്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയിട്ടുണ്ട്. ഇതോടെ ആസ്ട്രേലിയയുടെ ലീഡ് 215  റണ്‍സായി. 56 റണ്‍സുമായി ക്രിസ് റോജേഴ്സും 10 റണ്‍സുമായി ഷോര്‍ മാര്‍ഷുമാണ് ക്രീസില്‍.  ഡേവിഡ് വാര്‍ണര്‍(40), ഷെയ്ന്‍ വാട്സണ്‍(17), സ്റ്റീവന്‍ സ്മിത്ത്(14) എന്നിവരാണ് പുറത്തായത്.

എട്ട് വിക്കറ്റിന് 462 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച  ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 465 ന് അവസാനിച്ചു.
ഇന്ത്യക്ക്  മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെueg,  ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായത്. മുഹമ്മദ് ഷാമി(12), ഉമേഷ് യാദവ്(0) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 530 റണ്‍സിന് അവസാനിച്ചിരുന്നു.

ബുര്‍ജ് ഖലീഫയില്‍ മാസ്മരിക വര്‍ണപ്രഭയൊരുക്കി ദുബൈ പുതുവര്‍ഷത്തെ വരവേല്‍ക്കും

Posted: 28 Dec 2014 08:51 PM PST

Image: 

ദുബൈ: പുതുവര്‍ഷത്തലേന്ന് ദുബൈയുടെ ആകാശത്ത് വിരിയുന്ന വര്‍ണപൂക്കള്‍ക്ക് ഇത്തവണ ഇലക്ട്രോണിക്സ് ചന്തമായിരിക്കും. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയെ അത്രതന്നെ ഉയരത്തിലുള്ള എല്‍.ഇ.ഡി സക്രീനാക്കിമാറ്റി വര്‍ണപ്രഭയുടെ പുതിയ മാസ്മരിക ദൃശ്യവിരുന്നൊരുക്കാന്‍ അണിയറയില്‍ സജീവ ഒരുക്കങ്ങള്‍ നടക്കുകയാണ്. ബുര്‍ജ് ഖലീഫയും ദുബൈ മാളുമെല്ലാം ഉള്‍പ്പെടുന്ന ഡൗണ്‍ടൗണ്‍ പ്രദേശം തന്നെയായിരിക്കും ഇത്തവണവയും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ദുബൈയില്‍ മുന്നിലുണ്ടാവുക.
ഇതുവരെ നടന്നതിനെയെല്ലാം പഴഞ്ചനാക്കുന്ന വമ്പന്‍ ആഘോഷപരിപാടികളാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസ് ഒരുക്കുന്നത്. ആറു ഭാഗങ്ങളായുള്ള വെടിക്കെട്ടില്‍ ബുര്‍ജ് ഖലീഫയെ വലംചെയ്ത് വിരിയുന്ന വര്‍ണവെളിച്ച നൃത്തം ഇത്തരത്തിലുള്ള ലോകത്ത് ഇതുവരെ നടന്നതിലെ ഏറ്റുവും വലുതും ആകര്‍ഷകവുമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
അത്യാധുനിക സാങ്കേതിവിദ്യകള്‍ ഉപയോഗിച്ചുള്ള ലേസര്‍,ലൈറ്റ് ഷോ കാണാനും അനുഭവിക്കാനും ലക്ഷകണക്കിന് പേര്‍ ഡിസംബര്‍ 31ന് രാത്രി ഡൗണ്‍ടൗണിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലുവശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളായി യൂട്യൂബില്‍ ലൈവ്സ്ട്രീമിങ്ങുമുണ്ടാകും. www.youtube.com/DowntownDubai എന്ന വിലാസത്തിലാണ് തത്സമയം കാണാനാവുക. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്‍െറ എല്ലാ ഭംഗിയും പ്രൗഡിയും അത്രതന്നെ ഉയരത്തില്‍ എല്‍.ഇ.ഡി പ്രതലമായി വെളിച്ചത്തിന്‍െറ അവിസ്മരണീയ കാഴ്ചവിരുന്നൊരുക്കും. സ്വര്‍ണ-രജത പ്രഭകളുടെ നൃത്തത്തില്‍ ദുബൈയുടെ ആകാശം പുതിയ നിലാവ് സൃഷ്ടിക്കും.
സന്ദര്‍ശകരുടെ എണ്ണത്തില്‍ സിഡ്നി, ലണ്ടന്‍,ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ പുതുവര്‍ഷ ആഘോഷങ്ങളെ ഇത്തവണ ദുബൈ പിന്നിലാക്കുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് എം.ഡി. അഹമ്മദ് അല്‍ മത്റൂഷി പറഞ്ഞു. ഈ അതുല്യ കാഴ്ച കാണാന്‍ എത്തുന്നവര്‍ മെട്രോ,ട്രാം,ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് അധികാരികള്‍ അഭ്യര്‍ഥിച്ചു. മെട്രോ 31ന് കൂടുതല്‍ നേരം സര്‍വീസ് നടത്തും.
ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ വേറെയും പുതുവര്‍ഷ പരിപാടികള്‍ നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ www.myfestivedubai.com എന്ന സൈറ്റില്‍ നിന്ന് ലഭിക്കും.

സഞ്ചാരികള്‍ക്ക് വിസ്മയാനുഭവമൊരുക്കാന്‍ ബനാന ഐലന്‍റ് ഒരുങ്ങി

Posted: 28 Dec 2014 08:31 PM PST

Image: 

ദോഹ: രാജ്യത്തെ വിനോദസഞ്ചാര മുന്നേറ്റത്തില്‍ പുതിയ ചുവടുവെപ്പായ ബനാന ഐലന്‍റ് അതിഥികളെ സ്വീകരിക്കാനൊരുങ്ങി. ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള ദ്വീപിലെ ലക്ഷ്വറി ഹോട്ടലും റിസോര്‍ട്ടുകളുമടങ്ങുന്ന ജനുവരി രണ്ടിന് തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടിന് സമീപത്ത് നിന്ന് ബോട്ടില്‍ 20 മിനിറ്റ് സഞ്ചരിച്ചാല്‍ ബനാന ദ്വീപിലത്തൊം. ഹെലികോപ്റ്ററിലും ഇവിടെയത്തൊനാവും. തായ്ലന്‍റിലെ റിസോര്‍ട്ട് ഗ്രൂപ്പായ അനന്തരയാണ് ബനാന ദ്വീപിന്‍െറ നടത്തിപ്പുകാര്‍.
പ്രധാന കെട്ടിടമടക്കം 141 മുറികളാണ് റിസോര്‍ട്ടിലുള്ളത്. ഹോട്ടലില്‍ 96 കിടപ്പുമുറികളുണ്ട്. രണ്ടും മൂന്നും മുറികളുള്ള 34 പൂള്‍സൈഡ് വില്ലകളും ഒരുക്കിയിട്ടുണ്ട്. വില്ലകളില്‍ 11 എണ്ണം മാലിദ്വീപ് ശൈലിയില്‍ വെള്ളത്തിന് മുകളില്‍ പണിതതാണ്. 800 മീറ്റര്‍ നീളമുള്ള ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് ഉല്ലസിക്കാനുള്ള സൗകര്യങ്ങളെല്ലാമൊരുക്കും. കടലിലോ പൂളിലോ നീന്താനാഗ്രഹിക്കുന്നവര്‍ക്ക് ശ്വസനോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കും. 100 മീറ്റര്‍ നീളമുള്ള ലഗൂണ്‍ പൂളും റിസോര്‍ട്ടിലുണ്ട്.
വി.ഐ.പി സിനിമ, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കുട്ടികള്‍ക്കും ടീനേജ് പ്രായക്കാര്‍ക്കുമുള്ള ക്ളബ്ബുകള്‍, സ്പാ, വെല്‍നെസ് സെന്‍റര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാമൊരുക്കുന്നതായി വെബ്സൈറ്റിലുണ്ട്. പാശ്ചാത്യ, ഏഷ്യന്‍, മധ്യപൗരസ്ത്യ ഭക്ഷ്യ വിഭവങ്ങള്‍, ഇറ്റാലിയന്‍ റസ്റ്റോന്‍റ്, അറബിക്-മെഡിറ്ററേനിയന്‍ റസ്റ്റോറന്‍റ്, ഓര്‍ഗാനിക്ക് കഫേ, അമേരിക്കന്‍ സ്റ്റൈല്‍ ഡിന്നര്‍ തുടങ്ങിയവ ഇവിടെയുണ്ട്. എന്നാല്‍ റിസോര്‍ട്ടില്‍ മദ്യം വിളമ്പില്ളെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയിലേയും യു.എ.ഇയിലേതുമുള്‍പ്പെടെ ജി.സി.സി സന്ദര്‍ശകരെയും യൂറോപ്പില്‍ നിന്നുള്ളവരെയുമാണ് ബനാന ഐലന്‍റ് പ്രതീക്ഷിക്കുന്നത്.  
നേരത്തെ പലതവണ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഐലന്‍റിന്‍െറ ഉദ്ഘാടനം നീണ്ടുപോകുകയായിരുന്നു. 2012 പകുതിയോടെയാണ് റിസോര്‍ട്ടുകളുടെ പ്രവൃത്തി ആരംഭിച്ചത്. പണി തീര്‍ത്ത് 2013 അവസാനത്തോടെ തുറക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് 2014 ഏപ്രിലില്‍ ആരംഭിക്കുമെന്നും അനന്തര അധികൃതര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ അനന്തരയുടെ ഫേസ്ബുക് പേജില്‍ റിസോര്‍ട്ട് തുറക്കുന്നതിന്‍െറ കൗണ്ട് ഡൗണ്‍ ആരംഭിച്ചിട്ടുണ്ട്.
ജനുവരി രണ്ട് മുതല്‍ ഹോട്ടലില്‍ മുറികള്‍ ബുക്കിങ് ലഭ്യമാണെന്ന് വെബ്സൈറ്റിലും അറിയിച്ചിട്ടുണ്ട്.
 

പ്രവാസികള്‍ക്ക് സ്വന്തം നിലയില്‍ വീട്ടുജോലിക്കാരെ നിയമിക്കാന്‍ സംവിധാനം

Posted: 28 Dec 2014 08:02 PM PST

Image: 

മനാമ: വീട്ടുജോലിക്കാരുടെ വിസ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം. ഇതുവരെ ബഹ്റൈനികള്‍ വഴി വീട്ടുജോലിക്കാരെ നിയമിച്ചിരുന്ന പ്രവാസികള്‍ക്ക് പുതിയ തീരുമാനമനുസരിച്ച് സ്വന്തം നിലയില്‍ ഇവരുടെ വിസക്കായി അപേക്ഷ നല്‍കാം.
 പ്രവാസികള്‍ വീട്ടുജോലിക്കാര്‍ക്കായി കരിഞ്ചന്തയെ ആശ്രയിക്കുന്ന പതിവിന് ഇതോടെ ശമനമുണ്ടാകും.  എല്‍.എം.ആര്‍ എയുടെ പുതിയ വിസ സംവിധാനമനുസരിച്ച് പ്രതിമാസം 1,000 ദിനാറെങ്കിലും ശംബളമുള്ള പ്രവാസികള്‍ക്ക് വീട്ടുജോലിക്കാരെ സ്വന്തം നിലക്ക് വിസ എടുത്ത് നിയമിക്കാം. അപേക്ഷകര്‍ക്ക് ചുരുങ്ങിയത് ആറു മാസത്തെയെങ്കിലും റെസിഡന്‍സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. ഇത്തരം മാനദണ്ഡങ്ങള്‍ക്കുള്ളില്‍ വരുന്നവര്‍ വീട്ടുജോലിക്കാരെ വെക്കണമെങ്കില്‍ അവര്‍ക്കുള്ള വിസക്ക് അപേക്ഷിക്കുമ്പോള്‍ 500 ദിനാര്‍ കെട്ടിവക്കണം.  ഇത് ജോലിക്കാരുടെ രണ്ടു വര്‍ഷത്തെ കരാര്‍ അവസാനിക്കുമ്പോള്‍ എല്‍.എം.ആര്‍.എ തിരിച്ച് നല്‍കും. എന്നാല്‍ കരാര്‍ ലംഘനങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ പണം തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ല. ജി.സി.സി രാജ്യങ്ങള്‍ എല്ലാം അംഗീകരിച്ച വീട്ടുജോലിക്കാരുടെ ഏകീകൃത കരാറിന്‍െറ പശ്ചാത്തലത്തിലാണ് ബഹ്റൈന്‍ അധികൃതര്‍ പുതിയ നയം രൂപവത്കരിച്ചത്.
നാളിതുവരെ വീട്ടുജോലിക്കാരെ നിയമിക്കണമെന്നുള്ള പ്രവാസികള്‍ ഇതിനായി ഏതെങ്കിലും ബഹ്റൈന്‍ പൗരന്‍െറ സഹായം തേടണമായിരുന്നു. അല്ളെങ്കില്‍ നിയമവിരുദ്ധമായുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയായിരുന്നു പതിവ്.
ഈ വഴിക്ക് നീങ്ങുമ്പോള്‍ വിസക്കും മറ്റുമായി വന്‍ തുകയാണ് നല്‍കേണ്ടിയിരുന്നത്. എല്‍.എം.ആര്‍.എയുടെ കണക്കനുസരിച്ച് ബഹ്റൈനിലാകെ 105,000 വീട്ടുജോലിക്കാരുണ്ട്.

കാണാതായ എയര്‍ ഏഷ്യ വിമാനത്തിനായി തെരച്ചില്‍ പുന:രാരംഭിച്ചു

Posted: 28 Dec 2014 06:40 PM PST

Image: 

ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുന്നതിനിടെ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ ജാവ കടലിടുക്കിലെ ബെലിതുങ്ങ് ദ്വീപിന് സമീപം പുന:രാരംഭിച്ചു. ഇന്തോനേഷ്യന്‍ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും ഹെലികോപ്ടറുകളുമാണ് ഈ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് സുരാബായ വ്യോമതാവള മേധാവി അറിയിച്ചു.

വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ നടത്തിയ തെരച്ചില്‍ ഇരുട്ട് കനത്തതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. എന്നാല്‍ കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ രാത്രിയും തുടരുകയായിരുന്നു. ഇന്തോനേഷ്യയും സിംഗപ്പൂരും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

162 പേരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനമാണ് കാണാതായത്. 138 മുതിര്‍ന്നവരും 16 കുട്ടികളും ഒരു കൈക്കുഞ്ഞുമടക്കം 155 യാത്രക്കാരും പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ മലേഷ്യന്‍ സമയം  5.20ന്  (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50) സുരാബായ വിമാനത്താവളത്തില്‍ നിന്നാണ് എയര്‍ബസ് A320-200 വിമാനം പുറപ്പെട്ടത്. മോശം കാലാവസ്ഥ കാരണം നിശ്ചിത പാതയില്‍നിന്ന് മാറി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ച് 6.13നാണ് വിമാനത്തില്‍നിന്ന് അവസാന സന്ദേശമത്തെിയിരുന്നു. 6.17ന് വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലെ ബന്ധം നഷ്ടമായി.  രാവിലെ 8.30ന് സിംഗപ്പൂരിലെത്തേണ്ടിയിരുന്ന വിമാനം പുറപ്പെട്ട് 42 മിനിറ്റായപ്പോഴാണ് അപകടത്തില്‍പെട്ടത്.
വന്‍ മേഘങ്ങളെ ഒഴിവാക്കാന്‍ 32,000 അടിയില്‍നിന്ന് 38,000 അടിയിലേക്ക് ഉയരാനാണ് പൈലറ്റ് അനുമതി ചോദിച്ചതെന്ന് ഇന്തോനേഷ്യന്‍ വ്യോമഗതാഗത ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ദ്യോകോ മുര്‍ജത്മോദ്യോ അറിയിച്ചു.
അപകടത്തില്‍പെട്ടവരില്‍ 155 പേരും ഇന്തോനേഷ്യക്കാരാണ്. മൂന്ന് ദക്ഷിണ കൊറിയക്കാരും ഫ്രാന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ +622 129 850 801 എന്ന ഹൈല്‍പ് ലൈന്‍ നമ്പര്‍ എയര്‍ ഏഷ്യ ആരംഭിച്ചിട്ടുണ്ട്.
രാവിലെ 6.09നും 6.20നുമിടയില്‍ വിമാനത്തിന്‍െറ സഞ്ചാരപാതക്ക് സമീപം നിരവധി ഇടിമിന്നലുകള്‍ ഉണ്ടായതായി ആഗോളതലത്തില്‍ കാലാവസ്ഥ നിരീക്ഷിക്കുന്ന എര്‍ത്നെറ് റ്വര്‍ക്സ് എന്ന കമ്പനി പറഞ്ഞു. ഇടിമിന്നലും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

അതിനിടെ, എയര്‍ ഏഷ്യന്‍ വിമാനം കടലില്‍ പതിച്ചിട്ടുണ്ടാവാം എന്ന് തെരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്തോനേഷ്യന്‍ വിദഗ്ധന്‍ പറഞ്ഞു.

സ്വര്‍ണവില കുറഞ്ഞു: പവന് 20,280 രൂപ

Posted: 28 Dec 2014 06:32 PM PST

Image: 

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 20,280 രൂപയായി. ഗ്രാമിന് 15 രൂപയാണ് താഴ്ന്നത്. ഗ്രാം സ്വര്‍ണത്തിന് 2,535 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസങ്ങളായി പവന് 20,400 രൂപയും ഗ്രാമിന് 2,550 രൂപയുമായാണ് വ്യാപാരം നടന്നിരുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന്  0.14 ഡോളര്‍ കുറഞ്ഞ് 1195.16 ഡോളറായി.
 

കോണ്‍ഗ്രസിന്‍െറ ഘര്‍ വാപസി

Posted: 28 Dec 2014 06:00 PM PST

Image: 

ഉമ്മന്‍ ചാണ്ടിയുടെ കൂടെ കുറെനാള്‍ ട്രെയ്നിങ്ങിന് വിട്ടാല്‍ രാഹുല്‍ഗാന്ധി രക്ഷപ്പെടുമെന്നുവരെ ആളുകള്‍ പറഞ്ഞുതുടങ്ങി. ആന-മയില്‍-ഒട്ടകങ്ങളും പലവിധ ഉഡായിപ്പുകളുമായി എങ്ങനെ ഞാണിന്മേല്‍ കളിക്കാമെന്നു മാത്രമല്ല, വിവാദങ്ങള്‍ക്കിടയില്‍ ഭരണം ഒരു സംഭവമല്ളെന്നുകൂടി ഉമ്മന്‍ ചാണ്ടി തെളിയിച്ചു കഴിഞ്ഞതില്‍നിന്നുണ്ടായ ഫലിതമാണത്. മദ്യമുക്ത കേരളത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കുന്ന സുധീരന്മാരെ വെല്ലുവിളിച്ച് ‘ബാര്‍ വാപസി’യും മറ്റ് അജണ്ടകളും അദ്ദേഹം കൂളായി നടപ്പാക്കുന്നു. അങ്ങനെയെങ്കില്‍, ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരത മുദ്രാവാക്യത്തിനു മുന്നില്‍ പതറിനില്‍ക്കുന്ന രാഹുല്‍ഗാന്ധിക്കും അനുചരന്മാര്‍ക്കും ക്ളാസെടുക്കാന്‍ പ്രഫ. ഉമ്മന്‍ ചാണ്ടി സര്‍വഥാ യോഗ്യന്‍.
കോണ്‍ഗ്രസിന്‍െറ 130ാം സ്ഥാപന ദിനമായിരുന്നു ഞായറാഴ്ച. പാര്‍ട്ടിയുടെ അടിക്കല്ലിളക്കുന്ന ബി.ജെ.പിക്കാരുടെ കര്‍സേവക്കു മുന്നില്‍ കോണ്‍ഗ്രസ് ഇനിയെന്തുവേണം? അതാണ് പിറന്നാള്‍ദിന ചോദ്യം. ഒരു വയസ്സുപോലും പ്രായമില്ലാത്ത ആം ആദ്മി പാര്‍ട്ടിയോട് തോറ്റ് ഡല്‍ഹിയില്‍ അധികാരത്തില്‍നിന്ന് മൂന്നാം സ്ഥാനത്തേക്ക് തെറിച്ചുവീണ ഘട്ടത്തിലാണ് കഴിഞ്ഞവര്‍ഷം സ്ഥാപക ദിനാഘോഷം നടത്തേണ്ടിവന്നതെങ്കില്‍, കേന്ദ്രാധികാരവും നഷ്ടപ്പെട്ട് മോദിത്വത്തിന്‍െറ വാള്‍ത്തലപ്പിനു മുന്നിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുടന്തുന്നത്. ഇന്ത്യയെ കണ്ടത്തൊനും നയിക്കാനും വഴിയാലോചിച്ച് കുറെക്കാലമായി താടിയുഴിഞ്ഞ് ഒരേയിരിപ്പിരിക്കുന്ന രാഹുല്‍ഗാന്ധിയുമായി ഇനിയെന്തു വേണമെന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒരേ ചിന്ത.
ഇന്ന് കോണ്‍ഗ്രസിന് ഒരു ഡസന്‍ മുഖ്യമന്ത്രിമാര്‍ പോലുമില്ല. രാജ്യത്താകെ 1,058 എം.എല്‍.എമാര്‍ ബി.ജെ.പിക്കുണ്ടെങ്കില്‍, കോണ്‍ഗ്രസിന് 949 പേര്‍ മാത്രം. അടിയന്തരാവസ്ഥക്കു പിന്നാലെ മാത്രമാണ് ഇത്തരമൊരു ദു$സ്ഥിതി കോണ്‍ഗ്രസ് അനുഭവിച്ചത്. ജയവും തോല്‍വിയുമൊക്കെ സ്വാഭാവികമാണെന്നും കോണ്‍ഗ്രസിനെ  ജനം തിരിച്ചുകൊണ്ടുവരുകതന്നെ ചെയ്യുമെന്നും ‘ഹൈകമാന്‍ഡ്’ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, മുന്‍കാലങ്ങളില്‍നിന്ന് ഭിന്നമായി മിക്ക സംസ്ഥാനത്തും പാര്‍ട്ടി തോല്‍ക്കുക മാത്രമല്ല, മൂന്നാം കക്ഷിയോ നാലാം കക്ഷിയോ മാത്രമായി മാറുന്ന ദുര്‍ഗതി ഡല്‍ഹിയില്‍ മാത്രമല്ല, ഏറ്റവുമൊടുവില്‍ ജമ്മു-കശ്മീരിലും ഝാര്‍ഖണ്ഡിലുമൊക്കെ കണ്ടു. കിങ്ങും കിങ്മേക്കറുമാകാന്‍ കെല്‍പില്ലാതെ, ബി.ജെ.പിക്കും പ്രാദേശിക കക്ഷികള്‍ക്കും പിന്നിലേക്ക് ദേശീയകക്ഷി തള്ളപ്പെട്ടു.
അതിന്‍െറ കാരണങ്ങളെക്കുറിച്ച നീണ്ട പഠനം അവസാനിക്കുന്നില്ല. വിവിധ ജനവിഭാഗങ്ങളില്‍പെട്ട കോണ്‍ഗ്രസുകാരുമായി ‘ചായപ്പുറ ചര്‍ച്ച’ നടത്തിയാണ് രാഹുല്‍ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രകടനപത്രിക തയാറാക്കിയത്. തെരഞ്ഞെടുപ്പിനു മുമ്പത്തെ സഖ്യത്തിന് പ്രത്യേക കമ്മിറ്റി; തെരഞ്ഞെടുപ്പു കഴിഞ്ഞാലത്തെ സഖ്യത്തിന് വേറെ കമ്മിറ്റി. ഇതെല്ലാം കഴിഞ്ഞ്, എം.പിമാരുടെ എണ്ണം 206ല്‍നിന്ന് 44ലേക്ക് കൂപ്പുകുത്തി പ്രതിപക്ഷ നേതൃപദവിപോലും കിട്ടാതെപോയപ്പോള്‍, അതിന്‍െറ കാരണങ്ങള്‍ അന്വേഷിക്കാന്‍ എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലൊരു കമ്മിറ്റി. ആന്‍റണി കമ്മിറ്റി കൊടുത്ത റിപ്പോര്‍ട്ടിന്മേല്‍ ഹൈകമാന്‍ഡ് സ്വീകരിച്ച നടപടി എന്താണെന്ന് പൊതുജനങ്ങള്‍ക്കോ കോണ്‍ഗ്രസുകാര്‍ക്കോ അറിയില്ല. എല്ലാം കഴിഞ്ഞിട്ടും, ഇനിയെന്തു വേണമെന്ന രാഹുല്‍ഗാന്ധിയുടെ സംശയം തീരുന്നുമില്ല.
പാര്‍ട്ടിയില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത് എന്താണ്, കോണ്‍ഗ്രസ് എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ബ്ളോക്, ജില്ലാ ഭാരവാഹികളോട് അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോര്‍ട്ടു തയാറാക്കി സമര്‍പ്പിക്കാനാണ് കഴിഞ്ഞദിവസം എ.ഐ.സി.സി സെക്രട്ടറിമാരോട് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത്. രാഷ്ട്രീയനേതാവ് ജനബന്ധത്തിലൂടെ രാഷ്ട്രീയ സ്പന്ദനം അളക്കേണ്ടവനത്രേ. കോഴിക്കോട്ടെ പെട്ടിക്കടയില്‍നിന്ന് ചായകുടിച്ചിട്ടോ കലാവതിയുടെ കുടിലില്‍ അന്തിയുറങ്ങിയിട്ടോ എണ്ണമറ്റ റിപ്പോര്‍ട്ടുകള്‍ വായിച്ചുനോക്കിയിട്ടോ ജനത്തിന്‍െറയും കോണ്‍ഗ്രസിന്‍െറതന്നെയും നാഡിമിടിപ്പ് അളക്കാന്‍ രാഹുലിന് കഴിയുന്നില്ല. ഇനിയെന്തുവേണമെന്ന വലിയ ചോദ്യം കണ്ടുനില്‍ക്കുന്നവരോടാണ് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ കൊട്ട് വീണ്ടും കേട്ടുതുടങ്ങുമ്പോള്‍ മൂന്നാം സ്ഥാനവും കഴിഞ്ഞ തവണ കിട്ടിയ 70ല്‍ എട്ടു സീറ്റും എങ്ങനെ നിലനിര്‍ത്തിക്കിട്ടാനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പുതിയ തന്ത്രവും പുതിയ മുദ്രാവാക്യവുമായി ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും വലിയ മുന്നൊരുക്കങ്ങളിലാണ്. നല്ളൊരു മുദ്രാവാക്യംപോലും കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിട്ടില്ല. നല്ളൊരു മുദ്രാവാക്യം പാര്‍ട്ടിക്കുവേണ്ടി നിര്‍ദേശിക്കാന്‍ ഒടുവില്‍ ഫേസ്ബുക് വഴി അഭ്യര്‍ഥന നടത്തി. ഇനിയുള്ള ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ‘കഹോ ദില്‍സേ, കോണ്‍ഗ്രസ് ഫിര്‍സേ’ എന്ന മുദ്രാവാക്യം ഉയരുമെങ്കില്‍ അതിന്‍െറ ഉടമ കോണ്‍ഗ്രസുകാരല്ല, 12 വയസ്സുള്ള പയ്യനാണെന്നേ പൊതുജനം ഓര്‍ക്കേണ്ടൂ. 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഇന്ന് ബൂത്തുതലത്തില്‍ പ്രവര്‍ത്തനം നടത്താന്‍പോലും ആളില്ല.
പാര്‍ട്ടിയെ നയിക്കാന്‍ പറ്റിയ യുവനേതാക്കളെ കണ്ടത്തൊന്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രതിഭാന്വേഷണത്തിന്‍െറ കഥ ചാലക്കുടിയില്‍ മത്സരിച്ച കെ.ടി. ബെന്നിയില്‍നിന്നാണ് തുടങ്ങേണ്ടത്. പ്രതിഭകള്‍ക്ക് സ്ഥാനമാനങ്ങളിലും വേഷവിധാനങ്ങളിലുമാണ് കമ്പം. ഹൈകമാന്‍ഡിനോട് ഭക്തി കാണിക്കുന്നതിനപ്പുറം ‘ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍’ മനസ്സില്ല; അണികളെ അടുപ്പിക്കില്ല. നെഹ്റു കുടുംബം പാര്‍ട്ടിയെ നയിക്കുന്ന കാര്യം നില്‍ക്കട്ടെ. ഭാരവാഹികളെ നോമിനേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിച്ച് പോഷകസംഘടനകളില്‍ തെരഞ്ഞെടുപ്പു നടത്തുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റായി അമരിന്ദര്‍ സിങ് ബ്രാറിനെ കഴിഞ്ഞദിവസം നോമിനേറ്റ് ചെയ്തേടത്ത്, യുവരാജന്‍െറ പ്രഖ്യാപനത്തിന് എന്തു സംഭവിച്ചുവെന്നതിന്‍െറ സാരാംശം മുഴുവനുണ്ട്. 35 കഴിഞ്ഞതിന്‍െറ പേരില്‍ പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിലും മാന്യമായ ഇടംകിട്ടാതെ വഴിയാധാരമായ യൂത്ത് നേതാക്കള്‍ ക്ഷമിക്കുക: പുതിയ അഖിലേന്ത്യാ പ്രസിഡന്‍റിന് പ്രായം 37.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എ.ഐ.സി.സി പുന$സംഘടിപ്പിക്കുമെന്ന് കേട്ടതാണ്. ദയനീയ തോല്‍വിയില്‍നിന്ന് പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ പാകത്തില്‍ പുന$സംഘടിപ്പിക്കാന്‍ പോകുന്നുവെന്നാണ് പിന്നീട് കേട്ടത്. രണ്ടുമുണ്ടായില്ല. എ.ഐ.സി.സി ഇപ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായി. സെക്രട്ടറിമാരും അനുചരന്മാരുമൊക്കെ വേറെ പണികളിലാണ്. ഡിസംബര്‍ 31നു മുമ്പ് മെമ്പര്‍ഷിപ് വിതരണം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ സമയക്രമം പ്രഖ്യാപിച്ചതിന്‍െറ കാര്യമോ? അംഗത്വവിതരണം ഫെബ്രുവരി 28 വരെ നീട്ടിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുകാര്യം പിന്നീട് നിശ്ചയിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച ആന്‍റണി കമ്മിറ്റി റിപ്പോര്‍ട്ടുപോലെ, മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന തെരഞ്ഞെടുപ്പ് അതോറിറ്റിക്കും ഇനി സുഖനിദ്ര. പാര്‍ട്ടിക്ക് ഉത്തേജനം നല്‍കാനുള്ള ബുദ്ധിയാലോചിക്കാന്‍ മാര്‍ച്ചില്‍ എ. ഐ.സി.സി സമ്മേളനം ചേരുമെന്നാണ് ഇനിയിപ്പോള്‍ കേള്‍ക്കുന്നത്.
തമിഴ്നാട്ടില്‍നിന്നു മാത്രം ജയലളിത പിടിച്ച സീറ്റിനേക്കാള്‍ ഏഴു സീറ്റാണ് എല്ലാ സംസ്ഥാനത്തും മത്സരിച്ച കോണ്‍ഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധികം കിട്ടിയത്. പശ്ചിമബംഗാളില്‍ മമത നേടിയതിനേക്കാള്‍ 10 സീറ്റ് എന്നും പറയാം. ഇത്തരത്തില്‍ തകര്‍ന്ന ഹൈകമാന്‍ഡിന്‍െറ ആജ്ഞാശക്തിയും നേതൃശക്തിയും ഒലിച്ചുപോയിരിക്കുന്നു. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ എം.പിമാരുള്ള കേരളത്തിലെയും കര്‍ണാടകത്തിലെയും മുഖ്യമന്ത്രിമാര്‍ക്ക് ‘ഏതു ഹൈകമാന്‍ഡ്?’ എന്ന് എതിര്‍ഗ്രൂപ്പുകാരോട് ചോദിക്കാവുന്ന സ്ഥിതി. പാര്‍ലമെന്‍റില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയേക്കാള്‍ ബി.ജെ.പിയെ നേരിടാനുള്ള കരുത്തുകാണിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉത്തരവാദിത്ത ഭരമേല്‍പിച്ച് ലോക്സഭയില്‍ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും മൗനത്തിന്‍െറ പുതപ്പില്‍ ഒളിച്ചിരിക്കുന്നു.
സംഘടനാ സംവിധാനത്തിലെ ദൗര്‍ബല്യങ്ങള്‍ ഹൈകമാന്‍ഡ് എന്ന സംവിധാനത്തിന്‍െറ കരുത്തുകൊണ്ട് മറികടക്കുകയാണ് കോണ്‍ഗ്രസിലെ പതിവ്. ഹൈകമാന്‍ഡ് ദുര്‍ബലമായ ഘട്ടത്തില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ത്തല്ലി പാര്‍ട്ടി എല്ലുംതോലുമാവുമെന്നും ചരിത്രം കാണിച്ചുതരുന്നു. നെഹ്റു കുടുംബത്തിലെ പുതിയ അവതാരങ്ങളിലൂടെയാണ് അത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇവിടെ സംഭവിച്ചിരിക്കുന്നത്, പുതിയ അവതാരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ്. വിശ്വാസം നഷ്ടപ്പെട്ട നേതാവിന് പാര്‍ട്ടിയെ വീണ്ടെടുക്കാനാവില്ല എന്ന കാതലായ പ്രശ്നമാണ് സ്ഥാപന വാര്‍ഷിക വേളയില്‍ കോണ്‍ഗ്രസിനെ തുറിച്ചുനോക്കുന്നത്. രാഹുലിനെ തള്ളിമാറ്റി പ്രിയങ്കയെ അവതരിപ്പിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ വാദിക്കുന്നുണ്ട്. പക്ഷേ, ഒരമ്മക്ക് അതിന് പ്രയാസങ്ങളുണ്ട്.
ഉത്തരവാദിത്തവും വെല്ലുവിളികളും ഏറ്റെടുക്കുന്നവരാണ് നേതാക്കള്‍. ഭരണം മന്‍മോഹന്‍സിങ്ങിനെ ഏല്‍പിച്ചതിന്‍െറ കെടുതി നേരിട്ടവര്‍, പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറിയിരിക്കുന്നതിന്‍െറ കെടുതിയും ഏറ്റുവാങ്ങാതെ തരമില്ല. കോണ്‍ഗ്രസ് സ്വയം പിന്തള്ളുമ്പോള്‍ പ്രാദേശിക കക്ഷികളാണ് പ്രതിപക്ഷത്തിന്‍െറ ചുമതല നിര്‍വഹിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് പ്രാദേശിക കക്ഷികളാണ്. മമത ഒറ്റക്ക് പോരടിക്കുന്നു. ശത്രുത അവസാനിപ്പിച്ച് ലാലുവും നിതീഷും മുലായവുമൊക്കെ തോളില്‍ കൈയിടുന്നു. ഇതിനെല്ലാമിടയില്‍, ഇനിയെന്തുവേണമെന്ന സംശയം തീരാത്ത കോണ്‍ഗ്രസിനെ വകഞ്ഞുമാറ്റി പ്രാദേശിക കക്ഷികള്‍ ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവുകള്‍ സൃഷ്ടിച്ചെന്നുവരാം. അതെല്ലാം കണ്ടിരിക്കുന്ന ഹൈകമാന്‍ഡിനു മുന്നില്‍ കോണ്‍ഗ്രസുകാര്‍ എന്തുചെയ്യാന്‍-മോദിത്വാനന്തരം, ജനങ്ങളില്‍ രാഷ്ട്രീയമായൊരു ‘ഘര്‍ വാപസി’ നടക്കുമെന്ന് പ്രതീക്ഷിക്കുകയല്ലാതെ?

ആശങ്കയേറ്റുന്ന ആകാശ ദുരന്തങ്ങള്‍

Posted: 28 Dec 2014 05:51 PM PST

Image: 

പൊതുവെ സുരക്ഷിതമെന്നു കരുതപ്പെടുന്ന ആകാശയാത്രയെയും ആശങ്കാജനകമാക്കുന്ന വാര്‍ത്തയാണ് മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യയുടെ 8501 നമ്പര്‍ വിമാനത്തിന് ഞായറാഴ്ച പിണഞ്ഞ അത്യാഹിതം. ഇന്തോനേഷ്യയിലെ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്ക് 162 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന് 42 മിനിറ്റിനു ശേഷം കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രഥമവിവരം. ജാവ കടലിനുമേലെ പറക്കുന്ന സമയത്ത് കാലാവസ്ഥ മോശമായതിനാല്‍ റൂട്ട് മാറ്റുന്നതിനെക്കുറിച്ച് പൈലറ്റ് അഭിപ്രായമാരാഞ്ഞിരുന്നുവെന്നും പിന്നീട് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നുമാണ് അധികൃതര്‍ പറയുന്നത്. വിമാനത്തിനുവേണ്ടി കടലില്‍ അരിച്ചുപെറുക്കിയുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്വാഭാവികമായ അപകടസാധ്യത മുതല്‍ അട്ടിമറിസാധ്യത വരെ അന്വേഷിച്ചുവരികയാണ്  മലേഷ്യന്‍ ഗവണ്‍മെന്‍റ്.
ഈ വര്‍ഷം മലേഷ്യയെ ബാധിക്കുന്ന മൂന്നാമത്തെ വന്‍ ആകാശദുരന്തമാണ് ഞായറാഴ്ചത്തേത്. മാര്‍ച്ച് എട്ടിന് മലേഷ്യന്‍ എയര്‍ലൈന്‍സിന്‍െറ എം.എച്ച് 370 നമ്പര്‍ ബോയിങ് വിമാനം ബെയ്ജിങ്ങിലേക്കുള്ള യാത്രയില്‍ ക്വാലാലംപൂരില്‍നിന്നു പുറപ്പെട്ടയുടനെ അപ്രത്യക്ഷമായിരുന്നു. 239 യാത്രക്കാരുമായി കാഴ്ചപ്പുറത്തുനിന്നു മറഞ്ഞ വിമാനത്തിന്‍െറ കഥ അപസര്‍പ്പകമാംവിധം അജ്ഞാതമായി തുടരുകയാണിപ്പോഴും. അതിന്‍െറ തിരച്ചിലും ചര്‍ച്ചകളും കെട്ടടങ്ങും മുമ്പാണ് ജൂലൈ 17ന് 298 യാത്രക്കാരുണ്ടായിരുന്ന മറ്റൊരു മലേഷ്യന്‍ വിമാനം ആംസ്റ്റര്‍ഡാമില്‍നിന്നു ക്വാലാലംപൂരിലേക്കുള്ള യാത്രയില്‍ പൂര്‍വ യുക്രെയ്നില്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. യുക്രെയ്ന്‍ റെബലുകളാണെന്ന് റഷ്യയും മറിച്ചാണെന്ന് റെബലുകളും തര്‍ക്കിച്ചതല്ലാതെ ഇക്കാര്യത്തില്‍ ഇതുവരെയും ഗൗരവതരമായ അന്വേഷണമോ തുടര്‍നടപടിയോ ഉണ്ടായിട്ടില്ല. ഒമ്പതു മാസമായിട്ടും ഒരു വിവരവുമില്ലാതെ തുടരുന്ന എം.എച്ച് 370 വിമാനത്തെക്കുറിച്ച് പലതരം വെളിപ്പെടുത്തലുണ്ടായെങ്കിലും അതൊന്നും ഏറ്റുപിടിക്കാനോ തുടരന്വേഷണവുമായി മുന്നോട്ടുപോകാനോ ഉള്ള ശ്രമമുണ്ടായില്ല എന്നതും ആശ്ചര്യകരമായിരിക്കുന്നു. ഏറ്റവുമൊടുവില്‍ വിമാനം അമേരിക്കയുടെ നാവികസേനാ താവളമുള്ള ഡീഗോ ഗാര്‍ഷ്യക്കു നേരെ നീങ്ങുന്നതു കണ്ട്  അമേരിക്കന്‍ സേന വെടിവെച്ചു വീഴ്ത്തിയ ശേഷം സംഭവം പൂഴ്ത്തിവെച്ചതാണെന്ന  കണ്ടത്തെലുമായി ഒരു ഫ്രഞ്ച് വിമാന കമ്പനിയുടെ മുന്‍ സാരഥിയും ഗ്രന്ഥകാരനുമായ മാര്‍ക് ഡുഗേന്‍ രണ്ടാഴ്ചമുമ്പ് രംഗത്തുവന്നു. മാലദ്വീപിലെ ദൃക്സാക്ഷികള്‍ മലേഷ്യന്‍ വിമാനം താഴ്ന്നുപറന്ന് ഡീഗോ ഗാര്‍ഷ്യയുടെ നേരെ നീങ്ങുന്നതായി കണ്ട കാര്യം കൂട്ടിച്ചേര്‍ക്കുന്ന അദ്ദേഹം, വിമാനത്തിന്‍െറ പ്രയാണം കണ്ട് 2001 സെപ്റ്റംബര്‍ 11ന്‍െറ ഭീകരാക്രമണത്തിനു സമാനമായതെന്നു ഭയന്ന് അമേരിക്ക വെടിവെച്ചിട്ടതാണെന്ന് അഭിപ്രായപ്പെടുന്നു. ഏതായാലും ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ കൈവശമുള്ള അമേരിക്കക്ക് 63 മീറ്റര്‍ നീളമുള്ള ഒരു വസ്തു കണ്ടത്തൊനാകാത്തതും ഡിസംബര്‍ 17 വരെ 11,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയില്‍ കടലില്‍ അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും വിമാനത്തെക്കുറിച്ചു കിട്ടാത്തതും ദുരൂഹ കൗതുകമായി ഡുഗേന്‍ രേഖപ്പെടുത്തുന്നു. ഇത്തരം സാഹസികവിവരങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് ഇന്‍റലിജന്‍സില്‍നിന്നു തനിക്കു താക്കീത് ലഭിച്ച കാര്യവും അദ്ദേഹം പറയുന്നുണ്ട്. ഇതൊക്കെയും കേവല വിവരങ്ങളായി ഒടുങ്ങുകയല്ലാതെ തുടര്‍നടപടികളൊന്നുമുണ്ടാകുന്നില്ല. അതിനിടയിലാണ് പിന്നെയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
മനുഷ്യസാധ്യമായ പഴുതടച്ച സുരക്ഷാസജ്ജീകരണങ്ങളാണ് വിമാനയാത്രക്കു വേണ്ടി ഒരുക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ രീതികള്‍തന്നെ പരീക്ഷിക്കപ്പെടുന്ന മേഖലയാണ് വ്യോമഗതാഗതം. അവിടെയും കണക്കുകൂട്ടലുകള്‍ പിഴക്കുന്നുവെന്നതല്ല, അതിന്‍െറ കാരണങ്ങള്‍ കണ്ടത്തൊനാവാതെ പോകുന്നുവെന്നതാണ് പുരോഗതിയുടെ അഹങ്കാരത്തിലിരിക്കുന്നവരെ അലോസരപ്പെടുത്തേണ്ടത്. ആളില്ലാ വിമാനങ്ങള്‍ പറത്തിവിട്ട് ഏതു മുക്കുമൂലയില്‍ പതുങ്ങിയവരെയും നുള്ളിയെടുത്ത് നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിച്ചുകഴിഞ്ഞതിന്‍െറ തിമിര്‍പ്പ് വന്‍ശക്തികള്‍ ആവോളം പ്രകടിപ്പിക്കുന്നുണ്ട്. ഒരു ഒളിപ്പാര്‍പ്പിനും പൂഴ്ത്തിവെപ്പിനും സാധ്യമല്ലാത്ത അതിസൂക്ഷ്മമാം വിധം ലോകം മലര്‍ക്കെ തുറന്നിട്ട നിലയിലാണ്. എന്നിരിക്കെ ആകാശദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും അതിന്‍െറ കാരണങ്ങളും വിശദാംശങ്ങളും അജ്ഞാതമായി തുടരുകയും ചെയ്യുന്നതില്‍ അസാംഗത്യം കാണാതിരിക്കാനാവുമോ? ശാസ്ത്ര സാങ്കേതികരംഗത്തെ പുത്തനുണര്‍വുകള്‍ സംഹാരത്തിനു മാത്രമായി ചുരുങ്ങുകയും മനുഷ്യസഹായം അത്യാവശ്യമായ ഘട്ടത്തില്‍ അത് നിഷ്പ്രയോജനകരമായി മാറുകയുമാണ് ചെയ്യുന്നതെങ്കില്‍ എവിടെയൊക്കെയോ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു വ്യക്തം. കഴിഞ്ഞ മാര്‍ച്ചില്‍ തിരോഭവിച്ച മലേഷ്യന്‍ വിമാനത്തിന്‍െറ ദുരന്തകഥ ഈ കാലത്തും ലോകത്തും ജീവിക്കുന്നവരുടെയൊക്കെ സാമാന്യബോധത്തെ കണക്കിനു പരിഹസിക്കുന്നുണ്ട്. അതിനു പിറകെ യുക്രെയ്നില്‍ വെടിവെച്ചിട്ട യാത്രാവിമാനത്തിന്‍െറ പേരിലോ, ആരും ആരെയും ഒന്നും ബോധിപ്പിച്ചില്ല. രണ്ടു വിമാനദുരന്തങ്ങളില്‍ തകര്‍ന്നതിനു പിന്നാലെ പിന്നെയും സമാനദുരന്തം വേട്ടയാടുന്ന മലേഷ്യയുടെ സ്ഥിതി ദു$ഖകരമാണ്. എന്നാല്‍, എല്ലാം അധീനപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ലോകശക്തികള്‍ ഇതിനു മുന്നില്‍ കൈമലര്‍ത്തുന്നത് അതിലും ദയനീയവും ദുരൂഹവുമായിരിക്കുന്നു.

കിതക്കുന്ന സമ്പദ് വ്യവസ്ഥ

Posted: 28 Dec 2014 05:41 PM PST

Image: 

പുതിയ സര്‍ക്കാറിനു കീഴില്‍ സമ്പദ് വ്യവസ്ഥ കൈവരിക്കുന്ന കുതിപ്പാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ സന്ദര്‍ശനത്തിനത്തെിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും മറ്റെന്തിനെക്കാളും ഉപരി പറയാനുണ്ടായിരുന്നത് മോദിസര്‍ക്കാറിനു കീഴില്‍ രാജ്യം കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും നടപ്പ് സാമ്പത്തിക വര്‍ഷം തീരും മുമ്പ് കൈവരിച്ചേക്കാവുന്ന മുന്നേറ്റത്തിനാണ് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍, ഇതേ ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന മറ്റുചില കണക്കുകളും വ്യവസായിക ഉല്‍പാദന വളര്‍ച്ച സംബന്ധിച്ച കണക്കുകളും അത്രയൊന്നും ആശ്വാസകരമല്ലാത്ത ചില വസ്തുതകളും പുറത്തുകൊണ്ടുവരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നേരിടുന്ന ഗുരുതരമായ ചില ഭീഷണികളിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നതും.
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.5 ശതമാനമായിരിക്കുമെന്നാണ് ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 5.3 ശതമാനത്തിനടുത്ത് പിടിച്ചു നിര്‍ത്താനാവുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇത് യാഥാര്‍ഥ്യബോധത്തോടെയുള്ള വിലയിരുത്തലാണോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു.
കൂടാതെ, ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന ഇതിലും വലിയൊരു ഭീഷണി കാര്യമായി ചര്‍ച്ചചെയ്യപ്പെടാതെയും പോകുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്ന തോതില്‍ ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞേക്കില്ളെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സമീപകാലത്തൊന്നുമില്ലാത്ത വിധം വലിയ അന്തരം പ്രതീക്ഷിക്കുന്ന കമ്മിയില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
2014-15ല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 4.1 ശതമാനത്തില്‍ ധനക്കമ്മി നിയന്ത്രിച്ചുനിര്‍ത്താനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. അതായത് 4,38,826 കോടി രൂപ. എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ തന്നെ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്ന കമ്മിയുടെ 82.6 ശതമാനമായി കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ നിലക്ക്, കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ഓഹരി വില്‍പന വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന 60,000 കോടി രൂപ ലഭിച്ചാല്‍ പോലും ബജറ്റില്‍ ലക്ഷ്യമിടുന്നതിലും ഒരു ലക്ഷം കോടി രൂപയെങ്കിലും കമ്മി വര്‍ധിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വളരെ ഗുരുതരമായ പ്രശ്നങ്ങളാവും പണവിപണിയിലും സമ്പദ്വ്യവസ്ഥയിലും സൃഷ്ടിക്കുക. പ്രതീക്ഷിക്കുന്ന 5.5 ശതമനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയാതെ കൂടി വന്നാല്‍ പ്രശ്നം കൂടുതല്‍ വഷളാവുകയും ചെയ്യും.
നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ അവലോകനം ചെയ്താണ് നടപ്പ് സാമ്പത്തിക വര്‍ഷം 5.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാവുമെന്ന് ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. എന്നാല്‍, ഏതാനും ആഴ്ച മുമ്പ് പുറത്തുവന്ന ഒക്ടോബര്‍ മാസത്തെ വ്യവസായിക ഉല്‍പാദന വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍കൂടി ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അതുപ്രകാരം നോക്കുമ്പോള്‍ കേന്ദ്രസര്‍ക്കാന്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുക പ്രയാസമായിരിക്കും. ഇതു കൂടിയാകുന്നതോടെ കമ്മിപ്രശ്നം കൂടുതല്‍ വഷളാവുകയും ചെയ്യും.
പണപ്പെരുപ്പം കുറഞ്ഞതും എണ്ണവില സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയതും ഉള്‍പ്പെടെ ഏറെ അനുകൂല സാഹചര്യങ്ങള്‍ നിലനിന്നിട്ടുകൂടി വ്യവസായിക ഉല്‍പാദന വളര്‍ച്ച ഒക്ടോബറില്‍ കുത്തനെ ഇടിയുകയാണ് ചെയ്തത്. ഇത് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ കടുത്ത ആശങ്കയും ഉയര്‍ത്തുന്നുണ്ട്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്‍െറ പിടിയിലായിരുന്നപ്പോള്‍പോലും ഇന്ത്യയുടെ വ്യവസായിക ഉല്‍പാദന വളര്‍ച്ച പൂജ്യത്തിലും താഴേക്ക് പോയിരുന്നില്ല. എന്നാല്‍, ഒക്ടോബര്‍ മാസത്തെ വ്യവസായിക ഉല്‍പാദന വളര്‍ച്ച നിരക്ക് പൂജ്യത്തിലും താഴെ -4.2 ശതമാനം എന്ന നിലയിലാണ്. സെപ്റ്റംബറില്‍ 2.5 ശതമാനം വളര്‍ച്ച നേടിയിരുന്ന സ്ഥാനത്താണ് നിരക്ക് പൂജ്യത്തിലും താഴെ എത്തിയത്.
ഒക്ടോബര്‍ മാസം മുതലുള്ള കയറ്റുമതി കണക്കുകളും ആശാവഹമല്ല. കയറ്റുമതി രംഗത്തെ തിരിച്ചടിയും വ്യവസായിക ഉല്‍പാദനം കുത്തനെ കുറയാന്‍ കാരണമായിട്ടുണ്ട്.
സാമ്പത്തിക വളര്‍ച്ചക്ക് സുപ്രധാനമായ മറ്റ് ഘടകങ്ങള്‍ സേവന, കാര്‍ഷിക മേഖലകളിലെ വളര്‍ച്ചയാണ്. ഈ മേഖലകളിലെ വളര്‍ച്ച നിലനിന്നേക്കാമെങ്കിലും കാര്യമായ പുരോഗതി പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന 5.5 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിയുമോയെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയില്ല.
ഇതുതന്നെയാണ് സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായകമായ പണപ്പെരുപ്പത്തിന്‍െറ കാര്യവും. സാമ്പത്തിക വര്‍ഷത്തിന്‍െറ ബാക്കിയായ മാസങ്ങളില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.4 ശതമാനത്തിനടുത്ത് നിലനിര്‍ത്താനാവുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇപ്പോള്‍ വിളവെടുപ്പ് കാലമായതിനാലാണ് പണപ്പെരുപ്പം കുറഞ്ഞു നില്‍ക്കുന്നതെന്ന വസ്തുത വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ വരും മാസങ്ങളില്‍ അവശ്യവസ്തുക്കളുടെ വില ഉയര്‍ന്നുകൂടായ്കയില്ല.  
പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കാണിച്ചാല്‍ പലിശ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് തയാറാവില്ല. ഈ സാഹചര്യത്തില്‍ ധനക്കമ്മി ഉയര്‍ന്ന് കേന്ദ്രസര്‍ക്കാറിന്‍െറ കടമെടുക്കലും വര്‍ധിച്ചാല്‍ പണവിപണിയില്‍ പണലഭ്യത കുറയുമെന്ന് മാത്രമല്ല, പലിശ നിരക്ക് വീണ്ടും ഉയരുകയും ചെയ്യും. വരും മാസങ്ങളില്‍ സമ്പദ്വ്യവസ്ഥ നേരിട്ടേക്കാവുന്ന ഒരു വലിയ ഭീഷണിയാണിത്.
അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും സ്വകാര്യ നിക്ഷേപങ്ങളെ പരമാവധി ആശ്രയിക്കുകയെന്ന നിലപാടാണ് മുന്‍ സര്‍ക്കാറും പുതിയ സര്‍ക്കാറും കൈക്കൊണ്ടത്. ഇത് പ്രതീക്ഷിച്ച ഫലം തരുന്നില്ളെന്ന് ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമ്മതിക്കുന്നുമുണ്ട്. ഈ അവസ്ഥ മാറ്റാന്‍ പൊതുനിക്ഷേപം വരും മാസങ്ങളില്‍ കൂടുതല്‍ നടത്തണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുമുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കൂടിയാണ് സാമ്പത്തിക വളര്‍ച്ച 5.5 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നതും. എന്നാല്‍, പൊതുനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് പണം എവിടെയെന്ന നിര്‍ണായക ചോദ്യം അവശേഷിക്കുന്നു. കമ്മി നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യംകൂടി പരിഗണിക്കുമ്പോള്‍ ഇപ്പോഴത്തെ പദ്ധതിച്ചെലവുകള്‍കൂടി വെട്ടിക്കുറക്കേണ്ട അവസ്ഥയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്താല്‍ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ താഴേക്ക് നീങ്ങാനാണ് സാധ്യത.

ആഭരണ ചീന്തുകളില്‍ പൂവണിഞ്ഞത് 22 യുവതികളുടെ മംഗല്യസ്വപ്നം

Posted: 28 Dec 2014 10:56 AM PST

Image: 

കോട്ടയം: പഴകിപ്പൊട്ടിയ സ്വര്‍ണാഭരണ കഷണങ്ങള്‍ 22 നിര്‍ധന യുവതികള്‍ക്ക് നല്‍കിയത് മംഗല്യജീവിതം.  ഫാ. പോളിന്‍െറ നേതൃത്വത്തില്‍ വേളൂര്‍ ഗ്രാമം ഒത്തു ചേര്‍ന്നപ്പോള്‍ പുളിനാക്കല്‍ പള്ളിയില്‍ ഞായറാഴ്ച നടന്ന സമൂഹ വിവാഹത്തിലൂടെ 22 യുവതി-യുവാക്കള്‍ പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചു.  

ഒട്ടേറെ നിര്‍ധന യുവതി-യുവാക്കള്‍ സാമ്പത്തിക പരാധീനത മൂലം കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാനാകാതെ വലയുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് ഫാ. പോള്‍ സമൂഹവിവാഹത്തിന് മുന്‍കൈ എടുത്തത്. പഴകി പൊട്ടിയതും  ഉപയോഗിക്കാതിരിക്കുന്നതുമായ ആഭരണാവശിഷ്ടങ്ങളാണ് ഇതിനായി ഇടവക വികാരിയായ ഫാ. പോള്‍ ആവശ്യപ്പെട്ടത്. മുത്തശ്ശിമാര്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവര്‍ പിറ്റേന്ന് മുതല്‍ ആഭരണാവശിഷ്ടങ്ങളുമായി എത്തി.

സ്വര്‍ണാഭരണങ്ങളുടെ പൊട്ടിയ കഷണങ്ങള്‍ ഉള്‍പ്പെടെ സംഭാവനകള്‍ ചേര്‍ത്ത് വധൂവരന്മാര്‍ക്കുള്ള ആഭരണങ്ങളും വിവാഹച്ചെലവിനുള്ള പണവും കണ്ടത്തെുകയായിരുന്നു. ലക്ഷം രൂപയും അഞ്ചു പവനും നല്‍കിയാണ് ഓരോ യുവതിയെയും കതിര്‍മണ്ഡപത്തിലേക്ക് നയിച്ചത്. കല്യാണ സാരികള്‍ പുളിമൂട്ടില്‍ സില്‍ക്സ് നല്‍കി. നൂറോളം  അപേക്ഷകളില്‍നിന്നാണ്  22 പേരെ കണ്ടത്തെിയത്. തനിക്ക് സമ്മാനമായി ലഭിച്ച കാറുകൊണ്ട് 15 പേരുടെ വിവാഹ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച ചരിത്രവും ഫാ. പോള്‍ ചാലാവീട്ടിലിനുണ്ട്.

പുളിനാക്കല്‍ പള്ളിയും ഗ്വാഡാലുപ്പമാതാ പ്രയര്‍ ഗ്രൂപ്പും ചേര്‍ന്നാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കുര്‍ബാന മധ്യേ മോണ്‍. മാത്യു വെള്ളാനിക്കല്‍ വിവാഹങ്ങള്‍ ആശീര്‍വദിച്ചു. വധൂവരന്മാര്‍ക്ക് ആശംസയര്‍പ്പിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് കെ.ടി. തോമസ്,  സഖറിയാസ് മാര്‍ പീലക്സിനോസ്, ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ്, മുന്‍ എം.പി വക്കച്ചന്‍ മറ്റത്തില്‍, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.പി. സന്തോഷ്കുമാര്‍, പി.യു. തോമസ്, ജിനു കുളത്തട്ടില്‍ എന്നിവര്‍ സംസാരിച്ചു.

വിവാഹം കഴിഞ്ഞ് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതിമാരെ യോഗത്തില്‍  ആദരിച്ചു. വിവാഹ സഹായധനത്തിനായി ആഴ്ചയില്‍ ഒരു ദിവസം മംഗല്യ ഭാഗ്യക്കുറി തുടങ്ങണമെന്ന് ആവശ്യപ്പെട്ടുള്ള ഭീമഹരജി മന്ത്രിക്ക് നല്‍കി.
 

കശ്മീരില്‍ അവ്യക്തത തുടരുന്നു

Posted: 28 Dec 2014 10:41 AM PST

Image: 
Subtitle: 
പി.ഡി.പി^ബി.ജെ.പി ധാരണയായെന്നും ഇല്ലെന്നും

ന്യൂഡല്‍ഹി: കശ്മീരില്‍ സര്‍ക്കാറുണ്ടാക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ബി.ജെ.പി യുമായി ഏറക്കുറെ കാര്യങ്ങള്‍ യോജിപ്പിലത്തെിയതായും പി.ഡി.പി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചില്ല. ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് അവര്‍ പറയുന്നത്.

 കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് നിലനിര്‍ത്തുക, സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന സേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) പിന്‍വലിക്കുക തുടങ്ങിയവയാണ് പി.ഡി.പിയുടെ നിബന്ധന. നിബന്ധനകള്‍ രണ്ടും ബി.ജെ.പി അജണ്ടക്ക് വിരുദ്ധമാണ്.  അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് ബി.ജെ.പി പ്രതികരിച്ചിട്ടില്ല. 370ാം വകുപ്പ്, അഫ്സ്പ തുടങ്ങിയ വിഷയങ്ങളില്‍ ധാരണയിലത്തൊതെ പി.ഡി.പി^ബി.ജെ.പി സഖ്യം രൂപപ്പെടുമോയെന്ന കാര്യം സംശയമാണ്. ബി.ജെ.പിയുമായി കൂട്ടുകൂടുന്നതില്‍ പി.ഡി.പി എം.എല്‍.എമാരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്.

അസംതൃപ്തരെ കൂടെനിര്‍ത്താനാണ് 370ാം വകുപ്പ്, അഫ്സ്പ എന്നിവയില്‍ ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ഉറപ്പുവേണമെന്ന ആവശ്യം പി.ഡി.പി മുന്നോട്ടുവെക്കുന്നത്. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടനുസരിച്ച് പി.ഡി.പി^ബി.ജെ.പി സഖ്യസര്‍ക്കാറിനെ മുതിര്‍ന്ന പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് നയിക്കും. ഉപമുഖ്യമന്ത്രി സ്ഥാനവും ആറു മന്ത്രിമാരും ബി.ജെ.പിക്ക് ഉണ്ടാകും. പി.ഡി.പിക്ക് എട്ടു മന്ത്രിമാരാണ് ഉണ്ടാവുക. കശ്മീരിന്‍െറ എല്ലാ മേഖലകള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാറാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് പി.ഡി.പി വാക്താവ് നയിം അക്തര്‍ പറഞ്ഞു. പി.ഡി.പി^ബി.ജെ.പി സഖ്യത്തിലേക്കുള്ള സൂചനയാണ് നയീമിന്‍െറ വാക്കുകള്‍. ബി.ജെ.പിയുടെ മുഴുവന്‍ എം.എല്‍.എമാരും ജമ്മു മേഖലയില്‍നിന്നാണ്. ബി.ജെ.പി ഇല്ലാത്ത സര്‍ക്കാര്‍ വന്നാല്‍ മന്ത്രിസഭയില്‍ ജമ്മു മേഖലക്ക് പ്രാതിനിധ്യമില്ലാത്ത നിലയാണ് ഉണ്ടാവുക.

അതേസമയം, ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്. പി.ഡി.പിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നാഷനല്‍ കോണ്‍ഫറന്‍സിനെ കൂടി ഒപ്പംനിര്‍ത്തി വിശാല മുന്നണിയാണ് ലക്ഷ്യമിടുന്നത്. പി.ഡി.പിക്ക് നാഷനല്‍ കോണ്‍ഫറന്‍സ് പുറം പിന്തുണ നല്‍കാന്‍ തയാറാണെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞിട്ടുമുണ്ട്.

ഇക്കാര്യത്തില്‍ ഇനി പി.ഡി.പിയാണ് തീരുമാനമെടുക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഡല്‍ഹിയില്‍ പറഞ്ഞു. സ്വതന്ത്രന്മാരും ചെറുകക്ഷികളും ഉള്‍പ്പെട്ട ഏഴ് എം.എല്‍.എമാരെ മതേതര സഖ്യത്തിലേക്ക് എത്തിക്കാന്‍ സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസുഫ് തരിഗാമിയുടെ നേതൃത്വത്തിലും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 

വീരോചിതം ഇന്ത്യ

Posted: 28 Dec 2014 10:34 AM PST

Image: 
Subtitle: 
ഇന്ത്യ എട്ടിന് 462, കോഹ് ലി 169, രഹാനെ 147

മെല്‍ബണ്‍: മധ്യനിരയില്‍ താങ്ങായ വിരാട് കോഹ്ലിയുടെയും അജിന്‍ക്യ രഹാനെയുടെയും തകര്‍പ്പന്‍ റെക്കോഡ് കൂട്ടുകെട്ടിന് പിന്നാലെ, വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച ഇന്ത്യന്‍ നിര ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്‍െറ ഒന്നാം ഇന്നിങ്സില്‍ ലീഡ് നേടാന്‍ പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 462 റണ്‍സ് എന്നനിലയിലാണ് ഇന്ത്യ. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 530 റണ്‍സിനൊപ്പമത്തൊന്‍ ഇന്ത്യക്കിനി 68 റണ്‍സ് കൂടി വേണം. നാലാം വിക്കറ്റില്‍ കോഹ്ലിയും രഹാനെയും സെഞ്ച്വറി പ്രകടനങ്ങള്‍ക്കൊപ്പം ഒത്തുചേര്‍ന്നുയര്‍ത്തിയ 262 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം ദിനത്തില്‍ കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. കോഹ്ലി 169 റണ്‍സ് നേടിയപ്പോള്‍ രഹാനെ 147 റണ്‍സെടുത്തു. കോഹ്ലി ഒമ്പതാം സെഞ്ച്വറിയും ടെസ്റ്റില്‍ കരിയറിലെ മികച്ച സ്കോറും സ്വന്തമാക്കിയപ്പോള്‍ രഹാനെക്കിത് മൂന്നാം സെഞ്ച്വറിയും ഉയര്‍ന്ന സ്കോറുമാണ്. എന്നാല്‍, പിന്നാലെ എത്തിയവര്‍ക്ക് ‘ഒഴുക്കിനൊപ്പം നീന്താന്‍’ കഴിയാതെ വന്നതോടെ നാലിന് 409 റണ്‍സ് എന്നനിലയില്‍നിന്ന് എട്ടിന് 462 റണ്‍സിലേക്ക് ഇന്ത്യ വീണു. സ്കോര്‍: ആസ്ട്രേലിയ 530ന് പുറത്ത്, ഇന്ത്യ എട്ടിന് 462.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏഷ്യക്കു പുറത്ത് ഒരു ഇന്ത്യന്‍ കൂട്ടുകെട്ട് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് കോഹ്ലിയും രഹാനെയും അടിച്ചെടുത്തത്. കൂടാതെ ഏഷ്യക്ക് പുറത്ത് ഏതൊരു വിക്കറ്റിലും ഇന്ത്യന്‍ താരങ്ങള്‍ ഉയര്‍ത്തിയ 250 റണ്‍സിന് മുകളിലുള്ള നാലാമത്തെ കൂട്ടുകെട്ടാണിത്. മറ്റു രണ്ടു റെക്കോഡുകള്‍കൂടി കോഹ്ലി-രഹാനെ സഖ്യം സ്വന്തമാക്കി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു വിദേശ ടീമിലെ സഖ്യം ഏതൊരു വിക്കറ്റിലും 200 റണ്‍സിനുമേല്‍ കൂട്ടുകെട്ടുയര്‍ത്തിയത് 90 വര്‍ഷത്തിനു ശേഷമാണ്. 1925ല്‍ ഇംഗ്ളണ്ടിന്‍െറ ജാക് ഹോബ്സ്-ഹെര്‍ബെര്‍ട്ട് സട്ക്ളിഫ് സഖ്യം ഓപണിങ്ങില്‍ നേടിയ 283 റണ്‍സായിരുന്നു അവസാനത്തേത്. എം.സി.ജിയില്‍ ഏതൊരു ടീമും നാലാം വിക്കറ്റില്‍ 200 റണ്‍സിന് മുകളില്‍ സ്കോര്‍ നേടുന്നത് ആദ്യമായാണ്.
തുടക്കം നഷ്ടം

ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 എന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് രണ്ടാം പന്തില്‍ തന്നെ ചേതേശ്വര്‍ പുജാരയെ (25) നഷ്ടമായി. റയാന്‍ ഹാരിസിന്‍െറ ഡെലിവറിയില്‍, പുജാരയുടെ ബാറ്റില്‍ തട്ടി സ്ളിപ്പിലേക്ക് കുതിക്കുകയായിരുന്ന പന്ത് ഉജ്ജ്വലമായൊരു ഡൈവിലൂടെ കീപ്പര്‍ ബ്രാഡ് ഹഡിന്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു. നാലാമനായത്തെിയ കോഹ്ലിക്കൊപ്പം ചേര്‍ന്ന് മുരളി വിജയ് സ്കോറിങ് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ ആ കൂട്ടുകെട്ട് പിരിഞ്ഞു. 68 റണ്‍സെടുത്ത വിജയ്യെ ഷെയ്ന്‍ വാട്സന്‍ ഷോണ്‍ മാര്‍ഷിന്‍െറ കൈയിലത്തെിക്കുകയായിരുന്നു.

മിന്നും  ബാറ്റിങ്ങ്; വീണ്ടും തകര്‍ച്ച
തുടര്‍ന്ന് ഒത്തുചേര്‍ന്ന കോഹ്ലിയും രഹാനെയും പോരാട്ടം തിരിച്ചുനയിച്ചു. ആസ്ട്രേലിയന്‍ ബൗളര്‍മാരെ ഹതാശരാക്കുന്ന പ്രകടനവുമായാണ് ഇരുവരും കളം നിറഞ്ഞത്. കോഹ്ലിക്ക് പിന്നാലെ ക്രീസിലത്തെുകയും അര്‍ധശതകം തികക്കുകയും ചെയ്ത രഹാനെയാണ് ആദ്യം സെഞ്ച്വറി തികച്ചത്. 127 പന്തില്‍നിന്നായിരുന്നു രഹാനെയുടെ 100 റണ്‍സിന്‍െറ പിറവി. അധികം വൈകാതെ 166 പന്തില്‍നിന്ന് കോഹ്ലിയും മൂന്നക്കം തികച്ചു. നാലാം വിക്കറ്റ് കൂട്ടുകെട്ട് 138 പന്തില്‍ 100 റണ്‍സ് പിന്നിട്ടു.

290 പന്തില്‍ 200 റണ്‍സും ഇന്ത്യന്‍ കൂട്ടുകെട്ടില്‍ പിറന്നു. മികച്ച രീതില്‍ മുന്നേറുകയായിരുന്ന ഇന്ത്യക്ക് തിരിച്ചടിയായത് രഹാനെയുടെ പുറത്താകലായിരുന്നു. 171 പന്തില്‍ 21 ബൗണ്ടറികള്‍ പറത്തി 147 റണ്‍സെടുത്ത രഹാനെ നഥാന്‍ ലിയോണിന് മുന്നില്‍ എല്‍.ബി.ഡബ്ള്യു വഴങ്ങി പുറത്തായി. പിന്നാലെയത്തെിയ അരങ്ങേറ്റക്കാരന്‍ ലോകേഷ് രാഹുല്‍ മൂന്നു റണ്‍സ് മാത്രം എടുത്തുനില്‍ക്കെ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കോഹ്ലിക്ക് കൂട്ടായി ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി എത്തിയെങ്കിലും അധികം നിലനിന്നില്ല. 11 റണ്‍സെടുത്ത ധോണി ഹാരിസിന്‍െറ പന്തില്‍ ഹഡിന്‍ പിടിച്ചു പുറത്തായി.ഹാരിസിന്‍െറ നാലാമത്തെ ഇരയായി പൂജ്യനായി ആര്‍.അശ്വിന്‍ മടങ്ങി.

പെട്ടെന്നുള്ള തകര്‍ച്ചയില്‍ പതറാതെ കോഹ്ലി മുഹമ്മദ് ഷമിയെ ഒരറ്റത്ത് നിര്‍ത്തി ഇന്നിങ്സിനെ താങ്ങാന്‍ ശ്രമിച്ചു. 28 റണ്‍സ് കൂടി ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് എത്തിക്കാന്‍ ഈ കൂട്ടുകെട്ടിന് കഴിഞ്ഞെങ്കിലും കോഹ്ലി ജോണ്‍സന് മുന്നില്‍ കീഴടങ്ങിയതോടെ മൂന്നാം ദിനത്തിലെ കളി അവസാനിച്ചു. 272 പന്തില്‍നിന്നാണ് കോഹ്ലി 169 റണ്‍സെടുത്തത്. 18 ബൗണ്ടറികള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ പറത്തി. പരമ്പരയിലെ കോഹ്ലിയുടെ മൂന്നാം സെഞ്ച്വറിയാണിത്.

ആസ്ട്രേലിയക്കെതിരെ ടെസ്റ്റില്‍ 1000ത്തില്‍ അധികം റണ്‍സ് നേടുന്ന 10ാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. 11 മത്സരങ്ങളില്‍നിന്ന് 1029 റണ്‍സാണ് ഓസീസിനെതിരെ കോഹ്ലിയുടെ ഇതുവരെയുള്ള സമ്പാദ്യം.
29.2 ഓവറില്‍ 4.53 ഇക്കണോമിയില്‍ 133 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ മിച്ചല്‍ ജോണ്‍സന്‍െറ കരിയറിലെ മോശം പ്രകടനങ്ങളില്‍ ഒന്നാണ്.
സ്കോര്‍ ബോര്‍ഡ്
ആസ്ട്രേലിയ ഒന്നാമിന്നിങ്സ് 530. ഇന്ത്യ ഒന്നാമിന്നിങ്സ്: മുരളി വിജയ് സി മാര്‍ഷ് ബി വാട്സണ്‍ 68, ധവാന്‍ സി സ്മിത്ത് ബി ഹാരിസ് 28, പുജാര സി ഹഡിന്‍ ബി ഹാരിസ് 25, കോഹ്ലി സി ഹഡിന്‍ ബി ജോണ്‍സണ്‍ 169, രഹാനെ എല്‍.ബി.ഡബ്ള്യു ലിയോണ്‍ 147, രാഹുല്‍ സി ഹാസില്‍വുഡ് ബി ലിയോണ്‍ 3, ധോണി സി ഹഡിന്‍ ബി ഹാരിസ് 11, അശ്വിന്‍ സി ആന്‍ഡ് ബി ഹാരിസ് 0, ഷമി നോട്ടൗട്ട് 9, എക്സ്ട്രാസ് 2. ആകെ എട്ടിന് 462. വിക്കറ്റ് വീഴ്ച: 1-55, 2-108, 3-147, 4-409, 5-415, 6-430, 7-434, 8-462.
ബൗളിങ്: ജോണ്‍സണ്‍ 20.2-5-133-1, ഹാരിസ് 25-7-69-4, ഹാസില്‍വുഡ് 25-6-75-0, വാട്സണ്‍ 16-3-65-1, ലിയോണ്‍ 29-3-108-2, സ്മിത്ത് 2-0-11-0.

പ്രീമിയര്‍ ലീഗ്: ചെല്‍സിക്കും യുനൈറ്റഡിനും സമനില

Posted: 28 Dec 2014 10:19 AM PST

Image: 

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും സമനില. മാഞ്ചസ്റ്ററിനെ ടോട്ടന്‍ഹാം ഗോള്‍രഹിത സമനിലയില്‍ കുരുക്കുകയായിരുന്നു. ചെല്‍സി^സതാംപ്ടണ്‍ മത്സരം 1-1നാണ് അവസാനിച്ചത്.

17ാം മിനിറ്റില്‍ സാഡിയോ മാനെയിലൂടെ സതാംപ്ടണാണ് മുന്നിലത്തെിയത്. ആദ്യപകുതിയുടെ അന്ത്യനിമിഷത്തില്‍ ഏഡന്‍ ഹസാര്‍ഡ് നീലപ്പടക്ക് സമനില നേടിക്കൊടുത്തു.

അഭിപ്രായവ്യത്യാസം സ്വാഭാവികമെന്ന് സുധീരന്‍; ഭരണത്തുടര്‍ച്ചക്ക് ഐക്യംവേണമെന്ന് ചെന്നിത്തല

Posted: 28 Dec 2014 10:17 AM PST

Image: 

കോണ്‍ഗ്രസിന്‍െറ ജന്മദിനാഘോഷചടങ്ങുകളിലേക്ക് മുഖ്യമന്ത്രിയെ വിളിച്ചില്ളെന്ന ആരോപണം ശരിയല്ളെന്ന് സുധീരന്‍
തിരുവനന്തപുരം: നയനിലപാടുകള്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഭരണത്തുടര്‍ച്ചയുണ്ടാവാന്‍ പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
 ചില അഭിപ്രായഭിന്നതകള്‍ എളുപ്പത്തില്‍ തീരുമെന്നും ചിലതില്‍ സമവായമുണ്ടാകാന്‍ സമയമെടുക്കുമെന്നും സൂചിപ്പിച്ചാണ് സുധീരന്‍ അധ്യക്ഷപ്രസംഗം തുടങ്ങിയത്. എന്നാല്‍,  ഇതൊന്നും പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസം എക്കാലത്തും ഉള്ളതാണ്. അതിനെ വ്യക്തിപരമായി ചിലര്‍ വ്യാഖ്യാനിക്കുന്നത്  തെറ്റാണ്. വിവാദവിഷയങ്ങളിലെ ഭിന്നതയെ  കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമായി വ്യാഖ്യാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. തനിക്കും രമേശ് ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ജനപക്ഷ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത് മുഖ്യമന്ത്രിയായിരുന്നു. രമേശ് ചെന്നിത്തല യാത്രയില്‍ പലപ്പോഴും സജീവമായി പങ്കെടുത്തിരുന്നു.  അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ത്ത് മുന്നോട്ടുപോയാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ കഴിയും. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സി  സര്‍ക്കാര്‍ ഏകോപനസമിതി ജനുവരി ആറിന് ചേരും. ഏകോപനസമിതിയിലേക്ക് പുതുതായി നാലുപേരെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും അറിഞ്ഞാണ്. കോണ്‍ഗ്രസിന്‍െറ ജന്മദിനാഘോഷചടങ്ങുകളിലേക്ക് മുഖ്യമന്ത്രിയെ വിളിച്ചില്ളെന്ന ആരോപണം ശരിയല്ല. താന്‍ നേരിട്ടാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
 ഒന്നിച്ചുനിന്നാല്‍ യു.ഡി.എഫ് സര്‍ക്കാറിന് ഭരണത്തുടര്‍ച്ച നേടാനാവുമെന്ന് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കണം. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും ഒന്നിച്ചു നിന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാവും. പാര്‍ട്ടിയില്‍ ഐക്യം ഊട്ടിയുറപ്പിക്കലാണ് ഓരോ നേതാവിന്‍െറയും കടമ. എല്ലാ നേതാക്കള്‍ക്കും അവരുടേതായ കഴിവും ജനസമ്മതിയുമുണ്ട്. പാര്‍ട്ടി കൈവരിച്ച വിജയം ഏതെങ്കിലും വ്യക്തികളുടെ ഒറ്റക്കുള്ള നേട്ടമല്ല. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നതുകൊണ്ട് ഉണ്ടായതാണ്.  ദേശീയതലത്തില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോള്‍ കേരളത്തില്‍ മികച്ചപ്രകടനം നടത്താന്‍ കഴിഞ്ഞത് ഏതെങ്കിലും നേതാക്കളുടെ വ്യക്തിപ്രഭാവം മൂലമല്ല. കെ.പി.സി.സി പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകണം. ഭിന്നതകളുണ്ടായി കോണ്‍ഗ്രസ് ദുര്‍ബലപ്പെടുമെന്ന് രാഷ്ട്രീയ എതിരാളികള്‍ കരുതുന്നത് ശരിയല്ളെന്ന് തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.  
മന്ത്രി വി.എസ്. ശിവകുമാര്‍, തമ്പാനൂര്‍ രവി, എന്‍. പീതാംബരക്കുറുപ്പ്, അഡ്വ. ലാലി വിന്‍സന്‍റ്, കരകുളം കൃഷ്ണപിള്ള, ഡോ. ശൂരനാട് രാജശേഖരന്‍, അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, അഡ്വ. കെ. മോഹന്‍ കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, എം. വിന്‍സന്‍റ്, മണക്കാട് സുരേഷ്, ആര്‍. വല്‍സലന്‍, എം.എം. നസീര്‍, കെ. വിദ്യാധരന്‍, പ്രഫ. ജി.ബാലചന്ദ്രന്‍, സോളമന്‍ അലക്സ്, ആര്‍.വി. രാജേഷ്, ഇ.എം. ആഗസ്തി, രാജ്മോഹന്‍ ഉണ്ണിത്താന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നാം ടെസ്റ്റ്: ലങ്ക പൊരുതുന്നു

Posted: 28 Dec 2014 10:16 AM PST

Image: 

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്ക പൊരുതുന്നു. കിവീസിന്‍െറ 441 റണ്‍സിനെതിരെ ഒന്നാമിന്നിങ്സില്‍ 138 റണ്‍സിന് കൂടാരം കയറിയ ലങ്ക, മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്സില്‍ അഞ്ചിന് 293 എന്ന നിലയിലാണ്.

അഞ്ച് വിക്കറ്റ് ശേഷിക്കേ ഇപ്പോഴും 10 റണ്‍സിന് പിന്നിലാണ് സന്ദര്‍ശകര്‍. ഓപണര്‍ ഡിമുത് കരുണരത്നെയുടെ കന്നിസെഞ്ച്വറിയാണ് സിംഹള സംഘത്തെ കരകയറ്റിയത്. ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസും (53) തരിന്ദു കൗശലും (അഞ്ച്) ആണ് ക്രീസില്‍. കൗശൗ സില്‍വ 33ഉം തിരിമന്നെ 25ഉം റണ്‍സെടുത്തു.
 

നാറ്റോ സൈനിക ദൗത്യം നിര്‍ത്തുന്നു

Posted: 28 Dec 2014 09:59 AM PST

Image: 
Subtitle: 
12,000 സൈനികര്‍ അഫ്ഗാനില്‍ തുടരും •അന്ത്യമാവുന്നത് 13 വര്‍ഷത്തെ ദൗത്യത്തിന് • താലിബാന്‍ വിരുദ്ധ നീക്കത്തിന് നാറ്റോ നേതൃത്വം നല്‍കും

കാബൂള്‍: സെപ്റ്റംബര്‍ ആക്രമണത്തിനു പിന്നാലെ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിനെ പിടികൂടാനെന്ന പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ എത്തിയ നാറ്റോ സേന അഫ്ഗാനിസ്താനിലെ സൈനിക ദൗത്യം അവസാനിപ്പിക്കുന്നു. രാജ്യം കടുത്ത അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയ 13 വര്‍ഷങ്ങളെ സാക്ഷിയാക്കിയാണ് ഡിസംബര്‍ 31നുശേഷം നാറ്റോ സൈനിക നടപടികളില്‍നിന്ന് പരിശീലന ദൗത്യത്തിലേക്ക് ചുവടുമാറുന്നത്. രാജ്യത്തെ സൈനിക നടപടികളുടെ മേല്‍നോട്ടം ഇനിമുതല്‍ അഫ്ഗാന്‍ സര്‍ക്കാറിനാകും. അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനം, താലിബാന്‍ വിരുദ്ധ നീക്കം എന്നിവയുടെ ചുമതല നാറ്റോ സൈന്യവും നിര്‍വഹിക്കും.
പിന്മാറ്റത്തിന്‍െറ ഒൗദ്യോഗിക ചടങ്ങുകള്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച അതീവ രഹസ്യമായി നടന്നു. കാബൂളിലെ നാറ്റോ ആസ്ഥാനത്ത് യു.എസ് ജനറല്‍ ജോണ്‍ കാംപ്ബെല്ലിന്‍െറ നേതൃത്വത്തിലായിരുന്നു അധികാര കൈമാറ്റം. അഫ്ഗാനെ നിരാശയില്‍നിന്നും ഇരുട്ടില്‍നിന്നും പ്രതീക്ഷയിലേക്ക് നയിക്കാനായതായി അദ്ദേഹം പറഞ്ഞു.
12,000 നാറ്റോ സൈനികരാണ് പരിശീലനത്തിനായി അഫ്ഗാനില്‍ തങ്ങുക. ഒരുഘട്ടത്തില്‍ നാലുലക്ഷവും ഏറ്റവുമൊടുവില്‍ 2011ല്‍ ഒരുലക്ഷത്തിമുപ്പതിനായിരവും സൈനികരുള്ളത് കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറച്ചുകൊണ്ടുവരുകയായിരുന്നു. 3,485 നാറ്റോ സൈനികര്‍ 2001നുശേഷം അഫ്ഗാനില്‍ മരിച്ചിട്ടുണ്ട്.
സൈന്യം പിന്മാറുന്നതോടെ സുരക്ഷാ ചുമതല ഇനി മുതല്‍ മൂന്നര ലക്ഷം വരുന്ന അഫ്ഗാന്‍ സേനക്കായിരിക്കും. രൂക്ഷമായ ആഭ്യന്തര കലഹവും പോരാട്ടവും തുടരുന്ന സാഹചര്യത്തില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത അഫ്ഗാന്‍ സൈന്യത്തിന് യഥാവിധി നിയന്ത്രണമേറ്റെടുക്കാനാവുമോ എന്ന സംശയം ബാക്കിയാണ്. 2014ല്‍ ആദ്യ 10 മാസത്തിനിടെ മാത്രം 4,600 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇറാഖിലേതിനു സമാനമായി അഫ്ഗാനിലും നാറ്റോ പിന്മാറ്റത്തോടെ സമ്പൂര്‍ണ അരാജകത്വമാകും സംഭവിക്കുകയെന്ന് ഭയക്കുന്നവര്‍ അനവധി. അമേരിക്കന്‍ പിന്മാറ്റത്തോടെ ഇറാഖിലെ വിവിധ പ്രവിശ്യകളുടെമേല്‍ ബഗ്ദാദിലെ സര്‍ക്കാറിന് നിയന്ത്രണം നഷ്ടമായിരുന്നു. ഇതേപോലെ അഫ്ഗാനില്‍ താലിബാന്‍ പിടിമുറുക്കുമോ എന്നാണ് ആശങ്ക.

മുന്‍ പോപ്പിന്‍െറ ശവകുടീരത്തില്‍ പൂക്കളര്‍പ്പിച്ച് പശ്ചാത്താപം

Posted: 28 Dec 2014 09:50 AM PST

Image: 
Subtitle: 
1981 മേയ് 13നാണ് മുന്‍ മാര്‍പാപ്പയെ ക്ളോസ് റേഞ്ചില്‍ വെടിവെച്ചത്

വത്തിക്കാന്‍ സിറ്റി: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ കൊലപ്പെടുത്താന്‍ ശ്രമിച്ച തുര്‍ക്കി വംശജന്‍ 33 വര്‍ഷങ്ങള്‍ക്കുശേഷം ശവകുടീരത്തിലത്തെി പൂക്കളര്‍പ്പിച്ച് പശ്ചാത്തപിച്ചു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ മെഹ്മറ്റ് അലി അഗ്ക എന്നയാള്‍ 1981 മേയ് 13നാണ് മുന്‍ മാര്‍പാപ്പയെ ക്ളോസ് റേഞ്ചില്‍ രണ്ടു തവണ വെടിവെച്ചത്. ഹൃദയത്തിനു തൊട്ടുചേര്‍ന്നും അടിവയറ്റിനും വെടിയേറ്റ ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ഭുതകരമായി മരണത്തില്‍നിന്ന് തിരിച്ചുവരുകയായിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം അക്രമിക്ക് റോമിലെ ജയിലിലത്തെി മാര്‍പാപ്പ മാപ്പുനല്‍കി. പോപിന്‍െറ ദാക്ഷിണ്യത്തിന് 31 വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് തുര്‍ക്കി വംശജന്‍ ഒരിക്കല്‍കൂടെ റോമിലത്തെി അധികൃതര്‍ക്കു മുന്നില്‍ ആവശ്യം നിരത്തിയത്. അപായസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു സന്ദര്‍ശനം. വെള്ള റോസാപ്പൂക്കള്‍ ശവകുടീരത്തിലര്‍പ്പിച്ച് അല്‍പനേരം പ്രാര്‍ഥനയില്‍ മുഴുകിയാണ് അഗ്ക മടങ്ങിയത്. ഇതിന്‍െറ ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ഏജന്‍സി പകര്‍ത്തി. അടുത്തിടെ ഫ്രാന്‍സിസ് മാര്‍പാപ്പ തുര്‍ക്കി സന്ദര്‍ശിച്ചപ്പോള്‍ അഗ്ക കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നുവെങ്കിലും നിഷേധിക്കപ്പെട്ടിരുന്നു. പിന്നീട് റോമില്‍ കൂടിക്കാഴ്ചക്കു ശ്രമിച്ചതും അനുവദിക്കപ്പെട്ടില്ല.
1981ല്‍ അഗ്ക പോപ്പിനെ ആക്രമിക്കാനുള്ള കാരണം ഇപ്പോഴും ദുരൂഹതയായി തുടരുകയാണ്.  
സുരക്ഷാകാരണങ്ങളാല്‍ മൂന്നു പതിറ്റാണ്ട് റോമിലെയും തുര്‍ക്കിയിലേയും ജയിലുകളില്‍ കഴിഞ്ഞശേഷം ഇയാള്‍ മോചിതനായിരുന്നു. മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതുള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇയാള്‍ 1981ല്‍ റോമിലത്തെി കൃത്യം നടത്തിയത്. മെഹ്മറ്റ് തീവ്ര വലതുപക്ഷ സംഘടനയായ ‘ഗ്രേ വുള്‍വ്സി’ല്‍ അംഗമായിരുന്നു. പോപ്പിന്‍െറ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ക്ക് പ്രതികാരമായി റഷ്യയുടെ ആജ്ഞപ്രകാരമാണ് ആക്രമണമെന്ന് ആരോപണമുയര്‍ന്നിരുന്നു.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP