സ്വാഗതം
WELCOME

News Update..

Tuesday, June 2, 2015

യുവതിയെ അപമാനിച്ച യൂബര്‍ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു Madhyamam News Feeds

യുവതിയെ അപമാനിച്ച യൂബര്‍ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു Madhyamam News Feeds

Link to

യുവതിയെ അപമാനിച്ച യൂബര്‍ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു

Posted: 02 Jun 2015 12:57 AM PDT

Image: 

ന്യൂഡല്‍ഹി: ഗുഡ്ഗാവിലേക്ക്് യാത്ര ചെയ്യുന്നതിനിടെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയില്‍ യൂബര്‍ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ യൂബര്‍ ടാക്സി ഡ്രൈവറായ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്.  

ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ  ഗുഡ്ഗാവിലേക്ക് ടാക്സി വിളിച്ചതായിരുന്നു യുവതി. ലക്ഷ്യത്തിലത്തെിയതിനുശേഷം ഡ്രൈവര്‍ രണ്ടു ബാഗുകള്‍ യുവതിക്കു കൈമാറി.  മുന്നാമത്തെ ബാഗിനായി കൈനീട്ടിയ യുവതിയുടെ കയ്യില്‍ ഡ്രൈവര്‍ ചുംബിക്കുകയായിരുന്നു. ഇതു പ്രതിരോധിച്ച യുവതിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഇതേക്കുറിച്ചെഴുതിയ യുവതിയുടെ സഹോദരന്‍െറ ഫേസ്ബുക് പോസ്റ്റ് ഇതിനോടകം തന്നെ നൂറുക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. യൂബര്‍ അധികൃതര്‍ക്കെതിരെയാണ് ഫേസ്ബുക് പോസ്റ്റില്‍ ആക്ഷേപമുന്നയിച്ചിരിക്കുന്നത്. ഡ്രൈവറുടെ അതിക്രമം യൂബര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇയാള്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ളെന്നാണ് സഹോദരന്‍െറ ആരോപണം.

അതേസമയം ഡ്രൈവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുത്തിട്ടുണ്ടെന്നാണ് യൂബര്‍ ടാക്സി അധികൃതരുടെ വിശദീകരണം.  പരാതി ലഭിച്ചയുടന്‍ തങ്ങളുടെ സംഘം സ്ഥലത്തത്തെുകയും ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു എന്നു വിശദീകരിക്കുമ്പോഴും എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

പ്രതിക്കെതിരെ സെക്ഷന്‍ 354 എ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുണ്ടെന്ന് ഗുഡ്ഗാവ് പോലീസ് കമ്മീഷണര്‍ നവ്ദീപ് സിങ് വിര്‍ക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം ഡല്‍ഹിയില്‍ അരങ്ങേറിയിരുന്നു. ഗുഡ്ഗാവിലെ കമ്പനിയില്‍ ഫൈനാന്‍സ് എക്സിക്യുട്ടീവായ യുവതിയെ വിജനമായ പ്രദേശത്തേക്ക് കാറോടിച്ച് കൊണ്ടുപോയി ഡ്രൈവര്‍ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു കേസ്. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കുകയും യൂബര്‍ സര്‍വീസ് കുറേക്കാലത്തേക്ക് നിര്‍ത്തിവക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷക്കുവേണ്ട മുന്‍കരുതലുകളെല്ലാം യൂബര്‍ സര്‍വീസ് അധികൃതര്‍ സ്വീകരിക്കുമെന്ന ഉറപ്പിലാണ് പിന്നീട് സര്‍വീസുകള്‍ പുനരാരംഭിച്ചത്.
 

ഉത്സവഛായയില്‍ ജില്ലാതല പ്രവേശനോത്സവം

Posted: 02 Jun 2015 12:28 AM PDT

ഇരിങ്ങാലക്കുട: താളമേളങ്ങളോടെയും കാവടിയാട്ടത്തിന്‍െറയും ഒപ്പനപ്പാട്ടിന്‍െറ അകമ്പടിയോടെയും വിളംബര ഘോഷയാത്രയോടെ ഉത്സവഛായയില്‍ നടവരമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം നടന്നു. ഗവ. ചീഫ് വിപ്പ് അടക്കമുള്ള വിശിഷ്ടാതിഥികളെ നടവരമ്പ് സെന്‍ററില്‍നിന്ന് വിളംബര ഘോഷയാത്രയോടെയാണ് സ്കൂള്‍ അങ്കണത്തിലേക്ക് ആനയിച്ചത്. ഘോഷയാത്രയില്‍ വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളും അണിചേര്‍ന്നു. പ്രവേശനോത്സവ ഗാനത്തോടെ സമ്മേളനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രവേശ കിറ്റ് വിതരണം വെള്ളാങ്ങല്ലൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് തോമസ് നിര്‍വഹിച്ചു. പാഠപുസ്തക വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.പി. ബഷീര്‍ നിര്‍വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ എന്‍.ജി. ശശിധരന്‍, അനില്‍ മാന്തുരുത്തി, അഡ്വ. ജോസ് മൂഞ്ഞേലി, വേളൂക്കര പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. കൗക പ്രസാദ്, പഞ്ചായത്തംഗം പി.ഐ. ജോസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ടി. ബാബു, ജില്ലാ പ്രോഗ്രാം ഓഫിസര്‍ കെ.എസ്. പ്രേംജിത്ത്, അസിസ്റ്റന്‍റ് പ്രോജക്ട് ഓഫിസര്‍ ഡോ. എ.ബി. ഹംസ, ഡി.ഇ.ഒ ഇന്‍ ചാര്‍ജ് കെ.ജി. മേരി, എ.ഇ.ഒ എന്‍.ആര്‍. മല്ലിക, പി.ടി.എ പ്രസിഡന്‍റ് ജോണി തെക്കിനിയത്ത്, പ്രിന്‍സിപ്പല്‍ എം. നാസറുദ്ദീന്‍, കെ.വി. രാമചന്ദ്രന്‍, എം.ആര്‍. ജയസൂര്യന്‍, സുമതി തിലകന്‍, പി.കെ. ജയന്‍, പി.കെ. ലത എന്നിവര്‍ സംസാരിച്ചു.

ചാവക്കാട്ടെ കടലിലിറങ്ങിയത് അമ്പതോളം ബോട്ടുകള്‍

Posted: 02 Jun 2015 12:28 AM PDT

ചാവക്കാട്: കേന്ദ്രസര്‍ക്കാറിന്‍െറ സമ്പൂര്‍ണ മത്സ്യബന്ധന നിരോധം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാറിന്‍െറ സമ്മതത്തോടെ മുനക്കക്കടവ് ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ കടലില്‍ പോയ ബോട്ടുകാര്‍ക്ക് കുറഞ്ഞ തോതില്‍ ചെമ്മീന്‍ ലഭിച്ചു.
ഞായറാഴ്ച്ച അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയുള്ള 61 ദിവസത്തേക്കുള്ള ട്രോളിങ് നിരോധമാണ് കേരള സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഇതനുസരിച്ച് കേരള തീരത്തുള്ള ബോട്ടുകാര്‍ക്ക് ജൂണ്‍ 14 അര്‍ധ രാത്രി മുതല്‍ ജൂലൈ 31വരെയുള്ള ദിവസത്തേക്കാണ് ട്രോളിങ് നിരോധം. 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കുള്ളിലാണ് മത്സ്യം പിടിക്കാന്‍ അനുവാദമുള്ളത്. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ 50 ഓളം ബോട്ടുകളാണ് തിങ്കളാഴ്ച്ച കടലിലേക്ക് പോയത്. നിരോധത്തിലെ അവ്യക്തതമൂലം തമിഴ് നാട്ടിലെ കുളച്ചല്‍, കന്യാകുമാരി ഭാഗങ്ങളിലേയും , കേരളത്തിലെ തെക്കന്‍ ജില്ലകളിലേയും ബോട്ടുകള്‍ മുനക്കക്കടവ് ഹാര്‍ബര്‍ വിട്ടിരുന്നു.
പലരും ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കരയില്‍ കയറ്റി. ഞായറാഴ്ച ഏറെ വൈകിയാണ് 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ മത്സ്യബന്ധനം നടത്താമെന്ന അനുമതി ബോട്ടുകാര്‍ക്ക് ലഭിക്കുന്നത്.
ഇതത്തേുര്‍ന്നാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെ മത്സ്യബന്ധനത്തിനിറങ്ങിയത്. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ പല ബോട്ടുകാരെയും 12 നോട്ടിക്കല്‍ മൈലിനു സമീപം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞതായും അനുവദിച്ച പരിധി ലംഘിച്ച് മുന്നോട്ടു പോകാന്‍ പാടില്ളെന്നറിയിച്ച് തിരിച്ചു വിട്ടതായി റിപ്പോര്‍ട്ടുകളുള്ളതായി തൊഴിലാളികള്‍ പറഞ്ഞു.
മുനക്കക്കടവില്‍ നിന്ന് പോയ ബോട്ടുകാരില്‍ പലര്‍ക്കും ഇന്ധനത്തിനുള്ള ചെലവിനുള്ള മീന്‍ ലഭിക്കാതെയാണ് തിരിച്ചു വന്നത്. എന്നാല്‍ ചുരുക്കം ചില ബോട്ടുകാര്‍ക്ക് കുറഞ്ഞ തോതില്‍ ചെമ്മീന്‍ ലഭിച്ചത് പ്രതീക്ഷയായി. ജൂണ്‍ 15ന് മുമ്പ് വലനിറയെ മീന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാ ബോട്ടുകാരും.

പിണങ്ങിയും പരിഭവിച്ചും കുരുന്നുകള്‍ അക്ഷരമുറ്റത്ത്

Posted: 02 Jun 2015 12:15 AM PDT

പാലക്കാട്: പിണങ്ങിയും പരിഭവിച്ചും അക്ഷരമുറ്റത്തത്തെിയ അവര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പഞ്ചവാദ്യത്തിന്‍െറയും ഘോഷയാത്രയുടെയും താളലയത്തില്‍ പുഞ്ചിരിച്ചു. അമ്മയുടെ സാരിത്തുമ്പില്‍നിന്ന് അറിവിന്‍െറ ലോകത്തേക്ക് മെല്ളെ പിച്ചവെച്ചു.
അക്ഷരമുറ്റത്തേക്ക് ആദ്യമായത്തെിയ കുരുന്നുകളെ മധുരപലഹാരങ്ങളും ബലൂണും നല്‍കി വരവേറ്റു. ജില്ലാതല പ്രവേശനോത്സവം കാരാകുറിശ്ശി ജി.വി.എച്ച്.എസ്.എസില്‍ കെ.വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ കാണാതെ പോകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍ കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക ഘോഷയാത്ര കാരാകുറിശ്ശി പഞ്ചായത്ത് പ്രസിഡന്‍റ് ഫാത്തിമ താഴത്തെ കല്ലടി ഫ്ളാഗ് ഓഫ് ചെയ്തു.
ഡി.ഡി.ഇ. എ. അബൂബക്കര്‍, ശ്രീകൃഷ്ണപുരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. രാമന്‍കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രിയ, സൈലന്‍റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശില്‍പ വി. കുമാര്‍, മണ്ണാര്‍ക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാധാകൃഷ്ണന്‍, ജയശ്രീ എന്നിവര്‍ സംബന്ധിച്ചു.

രവി ശാസ്ത്രി ഇന്ത്യയുടെ ഇടക്കാല കോച്ച്

Posted: 02 Jun 2015 12:14 AM PDT

Image: 

ന്യൂഡല്‍ഹി: ബംഗ്ളദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്‍െറ ഇടക്കാല കോച്ചായി രവി ശാസ്ത്രിയെ നിയമിച്ചു. അതേ സമയം മുഴുസമയ കോച്ചിന്‍െറ കാര്യത്തില്‍ തീരുമാനമായിട്ടില്ളെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. 'ബി.സി.സി.ഐ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയ ഇന്ത്യന്‍ ടീമിന്‍െറ ഇടക്കാല കോച്ചായി രവി ശാസ്ത്രിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ളദേശ് പര്യടനത്തിനു ശേഷം ഇക്കാര്യത്തില്‍ ഭാവി തീരുമാനങ്ങള്‍ എടുക്കും' ^ അനുരാഗ് താക്കൂര്‍ പറഞ്ഞു. 2014 ആഗസ്റ്റ് മുതല്‍ ടീമിനൊപ്പമുള്ള രവിശാസ്ത്രി ടീം ഡയറക്ടറായി മികവ് തെളിയിച്ചിരുന്നു.

മുന്‍ താരങ്ങളായ സഞ്ജയ് ബംഗാര്‍ ബാറ്റിങ് കോച്ചും ഭരത് അരുണ്‍ ബൗളിങ് കോച്ചുമായി തുടരും. ബംഗ്ളദേശ് പര്യടനത്തിനായി ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ ടീം യാത്ര തിരിക്കും. ജൂണ്‍ 10 ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും ഒരു ടെസ്റ്റ് മല്‍സരവുമാണുള്ളത്. ഇന്ത്യക്കായി 80 ടെസ്റ്റുകളും 150 ഏകദിനങ്ങളിലും കളിച്ച താരമാണ് രവി ശാസ്ത്രി. 2007ല്‍ ലോകകപ്പ് തോല്‍വിയെ തുടര്‍ന്ന് ഗ്രെഗ്ചാപ്പല്‍ പരിശീലക പദവി രാജി വെച്ച സമയത്ത് ബംഗ്ളാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം മാനേജറായി ശാസ്ത്രിയെ തെരഞ്ഞെടുത്തിരുന്നു.

ഇന്ത്യന്‍ ടീമിനെ വിജയങ്ങളിലേക്കു നയിക്കുന്നതിനായി മാര്‍ഗദര്‍ശികളാവാന്‍ മുന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരെ ബി.സി.സി.ഐ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.

 

 
 

ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ കര്‍ശന പരിശോധന

Posted: 02 Jun 2015 12:11 AM PDT

കാസര്‍കോട്: മലയോര ഗ്രാമപഞ്ചായത്തുകളില്‍ വ്യാജമദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുവെന്ന പരാതിയില്‍ അന്വേഷിച്ച് ഊര്‍ജിത നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. ജില്ലയില്‍ വിദ്യാലയങ്ങളുടെ പരിധിയില്‍ മാടക്കടകളില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നത് തടയാന്‍ പരിശോധന ശക്തമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
റോഡ് സുരക്ഷ ശക്തമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. മത്സ്യം കയറ്റിപ്പോകുന്ന വണ്ടികളില്‍നിന്നും മലിനജലം ഒഴുക്കുന്നത് തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന ശക്തമാക്കും.
റോഡ് സുരക്ഷാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാതയോരത്ത് വിവിധ കേന്ദ്രങ്ങളില്‍ മലിനജലം നിക്ഷേപിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കും. കറന്തക്കാട് സ്വകാര്യബസുകള്‍ രാത്രികാലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ പ്രത്യേക പരിശോധന നടത്തും. ദേശീയപാതയില്‍ മഞ്ചേശ്വരത്ത് നേരത്തേ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് വീണ്ടും അപകടം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ചെര്‍ക്കള-ചട്ടഞ്ചാല്‍ റോഡ് സുരക്ഷ ഉറപ്പ് വരുത്താന്‍ 60 ലക്ഷം രൂപയുടെ പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും റോഡ് സുരക്ഷാ അതോറിറ്റിയില്‍നിന്നും അനുമതി ലഭിച്ചിട്ടില്ളെന്നും അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
ബളാല്‍ വില്ളേജിലെ പ്രകാശ് എസ്റ്റേറ്റുമായി ബന്ധപ്പെട്ട് 41 ഏക്കര്‍ സ്ഥലം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. അന്തിമ നടപടി ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൈക്കൊള്ളും. രാജപുരം വൈദ്യുതി സബ്സ്റ്റേഷനുവേണ്ടി ഭൂമി ലീസിന് ലഭ്യമാക്കാന്‍ നടപടി എടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
അമേയ പട്ടികജാതി കോളനിയിലെ നിര്‍മാണ പ്രവൃത്തികള്‍ ഈ മാസം പൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. തൃക്കരിപ്പൂര്‍, ബദിയടുക്ക സ്വയംപര്യാപ്തത കോളനികളുടെ നിര്‍മാണ പുരോഗതി അടിയന്തരമായി ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ. ചന്ദ്രശേഖരന്‍, നഗരസഭാ അധ്യക്ഷന്മാരായ ടി.ഇ. അബ്ദുല്ല -കാസര്‍കോട്, വി. ഗൗരി -നീലേശ്വരം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ്, എ.ഡി.എം എച്ച്. ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) പി.കെ. ജയശ്രീ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പ്ളാനിങ് ഓഫിസറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി പ്ളാനിങ് ഓഫിസര്‍ കെ. ഗിരീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അഴിമതിക്കെതിരെ കൈകോര്‍ക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ നടത്തുന്ന വിജിലന്‍റ് കേരള പരിപാടി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ഡിവൈ.എസ്.പി കെ.വി. രഘുരാമന്‍, സി.ഐമാരായ വി. ബാലകൃഷ്ണന്‍, പി. ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലാതല പ്രവേശനോത്സവം

Posted: 02 Jun 2015 12:11 AM PDT

കാസര്‍കോട്: ജില്ലാതല പ്രവേശനോത്സവം ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്കൂളില്‍ നടന്നു. ഘോഷയാത്രയില്‍ പുതുതായി ഒന്നാംക്ളാസിലേക്ക് പ്രവേശം നേടിയ കുരുന്നുകള്‍, മുത്തുക്കുടയേന്തിയ അമ്മമാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ അണിനിരന്നു. അധ്യാപകനായ എ.വി. സന്തോഷ് കുമാര്‍ രചന നിര്‍വഹിച്ച സ്വാഗതഗാനം വിദ്യാര്‍ഥികള്‍ ആലപിച്ചു. പ്രവേശനോത്സവം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍)യുടെ അധ്യക്ഷതയില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ പാഠപുസ്തകം വിതരണം ചെയ്തു. എല്‍.പി വിഭാഗം കുട്ടികള്‍ക്ക് ഉദിനൂര്‍ എജുക്കേഷന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ സൗജന്യ കുട ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. സുജാത വിതരണം ചെയ്തു. റിട്ട. അധ്യാപിക പി. വസുമതിക്കുട്ടി ഒന്നാംക്ളാസിലെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ സൗജന്യ ബാഗ് വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ജനാര്‍ദനന്‍ നിര്‍വഹിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ കുട്ടികള്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു.
എല്‍.എസ്.എസ്, യു.എസ്.എസ് വിജയികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. കോളിക്കര മോഹനന്‍ വിദ്യാലയത്തില്‍ ഏര്‍പ്പെടുത്തിയ നവീകരിച്ച കുടിവെള്ള പദ്ധതി സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് കെ. വെളുത്തമ്പു ഏറ്റുവാങ്ങി. ഉദിനൂര്‍ എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്‍റ് കെ.എന്‍. വാസുദേവന്‍ നായര്‍ എല്‍.പി വിഭാഗം ക്ളാസുകളിലേക്ക് ഏര്‍പ്പെടുത്തിയ ഫര്‍ണിച്ചര്‍ സമര്‍പ്പിച്ചു.
കാസര്‍കോട് എസ്.എസ്.എ ഡി.പി.ഒ എം. ബാലന്‍ മാസ്റ്റര്‍ ഫര്‍ണിച്ചര്‍ ഏറ്റുവാങ്ങി. കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. കൃഷ്ണകുമാര്‍ സ്കൂള്‍ വാര്‍ഷികാഘോഷ സീഡി പ്രകാശനം ചെയ്തു.
കെ. ശ്രീധരന്‍ നമ്പൂതിരി സ്കൂളിലേക്ക് സമര്‍പ്പിച്ച പ്രിന്‍റര്‍, സ്കാനര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍ എന്നിവ കാഞ്ഞങ്ങാട് ഡി.ഇ.ഒ സൗമിനി കല്ലത്ത് ഏറ്റുവാങ്ങി.
നീലേശ്വരം ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജഗദീശന്‍, പടന്ന ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. കൃഷ്ണന്‍ മാസ്റ്റര്‍, പടന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. കുഞ്ഞമ്പു, പി. മുഹമ്മദ് അസ്ലം, ഡി.ഡി.ഇ സി. രാഘവന്‍, ഐ.ടി അറ്റ് സ്കൂള്‍ ജില്ലാ കോഓഡിനേറ്റര്‍ എം.പി. രാജേഷ്, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

പെട്രോ പാര്‍ക്ക് പദ്ധതി: ഭൂമി ഏറ്റെടുക്കല്‍ വിഷയം സര്‍ക്കാരിന് വിട്ടു

Posted: 02 Jun 2015 12:01 AM PDT

കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍െറ നിര്‍ദിഷ്ട പെട്രോ പാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് പുത്തന്‍കുരിശ് വടവുകോട് പഞ്ചായത്തില്‍ നിലനില്‍ക്കുന്ന ഭൂമി ഏറ്റെടുക്കല്‍ വിഷയം സര്‍ക്കാറിന്‍െറ പരിഗണനക്കു വിടാന്‍ കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മൂന്നുറു കോടിയിലേറെ രൂപയുടെ നിര്‍ദിഷ്ട പദ്ധതിക്കായി 117 ഏക്കറോളം സര്‍ക്കാര്‍, സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഒമ്പത് ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യമാണ് ഇപ്പോള്‍ വിഷയമായത്. ഇക്കാര്യത്തില്‍ കെ.എസ്.ഐ.ഡി.സിയുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകണമെന്ന് വി.പി. സജീന്ദ്രന്‍ എം.എല്‍എ വ്യക്്തമാക്കി.
കെ.എസ്.ഐ.ഡി.സി തീരുമാനമെടുത്താല്‍ നാട്ടുകാര്‍ക്ക് അര്‍ഹമായ വില നല്‍കിയശേഷം ഭൂമി ഏറ്റെടുത്തുനല്‍കാന്‍ തയാറാണെന്ന് കലക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍നിന്ന് അന്തിമ തീരുമാനമുണ്ടായ ശേഷമെ നടപടികളുമായി മുന്നോട്ടുപോകാവൂ എന്നും കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്്ഥരും യോഗത്തില്‍ പങ്കെടുത്തു.

ചിരിച്ചും ചിണുങ്ങിയും ആദ്യാക്ഷര മുറ്റത്ത്

Posted: 01 Jun 2015 11:52 PM PDT

മലപ്പുറം: ജില്ലയിലെ സ്കൂളുകളില്‍ ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തില്‍ അറിവിന്‍െറ ആദ്യാക്ഷരം കുറിക്കാനത്തെിയത് 62,000 കുരുന്നുകള്‍. പ്രവേശനോത്സവത്തിന്‍െറ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂര്‍ മുതിരിപ്പറമ്പ് ഗവ. യുപി സ്കൂളില്‍ ന്യൂനപക്ഷ ക്ഷേമ-നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. റാങ്കുകാരുടെ ജില്ലയായി മാറിയ മലപ്പുറം മറ്റ് ജില്ലകള്‍ക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. രാവിലെ ഒമ്പതിന് പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസ് പരിസരത്തുനിന്ന് ഘോഷയാത്രയോടെയാണ് പ്രവേശനോത്സവ പരിപാടികള്‍ ആരംഭിച്ചത്. ഫ്ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എ. സലാം നിര്‍വഹിച്ചു. മധുരവും പൂക്കളും നല്‍കിയാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് ഓരോരുത്തരെയും വിദ്യാലയങ്ങള്‍ സ്വാഗതം ചെയ്തത്. രണ്ടു മാസത്തെ അവധിക്കുശേഷം സ്കൂളുകള്‍ തുറന്നത് കാലവര്‍ഷത്തിന്‍െറ അകമ്പടിയില്ലാതെയാണ്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിച്ചു. സൗജന്യ യൂനിഫോം വിതരണോദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ.യും പ്രവേശനോത്സവ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞുവും നിര്‍വഹിച്ചു.
കുട്ടികളുടെ ടെലിഫിലിം പ്രകാശനം, വിവിധ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്നിവ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സക്കീന പുല്‍പ്പാടന്‍, ടി. വനജ എന്നിവര്‍ നിര്‍വഹിച്ചു. ഉച്ചഭക്ഷണ പാത്രങ്ങളുടെ വിതരണം കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം ടി.വി. ഇബ്രാഹിം നിര്‍വഹിച്ചു.
മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് ലഭിച്ച സ്കൂളിലെ രണ്ട് പൂര്‍വ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരവും സമ്മാനിച്ചു.

നാടിന് ഉത്സവമായി സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം

Posted: 01 Jun 2015 11:45 PM PDT

കല്‍പറ്റ: അക്ഷരങ്ങളുടെ ആകാശത്തേക്ക് കുരുന്നുകള്‍ ഒരുമിച്ചത്തെി. സ്കൂളിലെ ചേട്ടന്മാരും ചേച്ചിമാരും അധ്യാപകരും അവരെ മധുരം നല്‍കി സ്വീകരിച്ചു. ചെണ്ടമേളവും തോരണങ്ങളും ഘോഷയാത്രയുമൊക്കെയായി അറിവിന്‍െറ ആദ്യവഴികളിലെ ആഘോഷം നവാഗതര്‍ക്ക് കൗതുകമായി. പുത്തനുടുപ്പും വര്‍ണക്കുടയുമായി സ്കൂള്‍ മുറ്റത്തേക്ക് കാലെടുത്തുവെക്കുമ്പോള്‍ ആധിയും ആശങ്കയുമൊന്നും അവര്‍ക്കില്ലായിരുന്നു. അമ്പരപ്പും സന്തോഷവുമൊക്കെയായി പ്രവേശനോത്സവത്തിന്‍െറ ബഹളങ്ങളില്‍ അവരലിഞ്ഞുചേര്‍ന്നു.
വയനാട് ആദ്യമായി ആതിഥ്യമരുളിയ സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനച്ചടങ്ങ് നാടിന് ആഘോഷമായി. കമ്പളക്കാട് ഗവ. യു.പി സ്കൂളില്‍ ആദ്യമായത്തെിയവര്‍ക്ക് മുന്നില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് നേരിട്ടത്തെി. ഓരോരുത്തരെയും പരിചയപ്പെട്ട്, റോസാപൂവും മധുരവും സമ്മാനിച്ച മന്ത്രി പ്രവേശനോത്സവത്തിന്‍െറ നിറഞ്ഞ സദസ്സിലേക്ക് കുരുന്നുകളെ ആനയിച്ചിരുത്താനും സമയം കണ്ടത്തെി. കുട്ടികളോടൊപ്പം ഫോട്ടോയെടുത്തശേഷം, മിടുക്കരായി പഠിക്കണമെന്ന് എല്ലാവരെയും ഉപദേശിച്ചാണ് മന്ത്രി മടങ്ങിയത്.
കമ്പളക്കാടിന്‍െറ വഴികള്‍ മുഴുവന്‍ തിങ്കളാഴ്ച ഗവ. യു.പി സ്കൂളിലേക്കായിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആബാലവൃദ്ധം ജനങ്ങള്‍ ഘോഷയാത്രക്കും പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിനും സാക്ഷികളായി. 2000 പേര്‍ക്കിരിക്കാവുന്ന പന്തലിനു പുറത്തേക്ക് ജനം ഒഴുകിപ്പരന്നു. എല്ലാവര്‍ക്കും പാല്‍പ്പായസ മധുരം നല്‍കിയാണ് സംഘാടകര്‍ വരവേറ്റത്. പൂര്‍വ വിദ്യാര്‍ഥികള്‍ കൂടിയായ നാട്ടുകാര്‍ തന്നെ എല്ലാറ്റിനും ചുക്കാന്‍ പിടിച്ച് നല്ല ആതിഥേയരായപ്പോള്‍ പരിപാടി വന്‍വിജയമായി. സ്വാഗതം ചെയ്യാനത്തെിയ അധ്യാപകരെയും മുതിര്‍ന്ന വിദ്യാര്‍ഥികളെയും കണ്ടപ്പോള്‍ പുതുതലമുറയില്‍ ചിലര്‍ പരുങ്ങലോടെ മാതാപിതാക്കളുടെ പിന്നിലേക്ക് വലിഞ്ഞു. അലങ്കരിച്ച ക്ളാസ് മുറിയിലേക്ക് ആനയിച്ചുകൊണ്ട് വന്നപ്പോള്‍ അതിശയമായിരുന്നു പലര്‍ക്കും. ചായക്കൂട്ടുകളാല്‍ ഒരുക്കിയ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കാഴ്ചകള്‍ അവരെ സന്തോഷിപ്പിച്ചെന്ന് മുഖഭാവങ്ങള്‍ പറഞ്ഞു.
സൗജന്യ പാഠപുസ്തക വിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു. എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒന്നാം ക്ളാസില്‍ പ്രവേശം നേടിയ കുട്ടികള്‍ക്കുള്ള കിറ്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും സൗജന്യ യൂനിഫോം കെ.എം. ഷാജി എം.എല്‍.എയും വിതരണം ചെയ്തു. യൂഡയസ് സി. മമ്മൂട്ടി എം.എല്‍.എയും മികവ് പതിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദും പ്രകാശനം ചെയ്തു. ദേശീയ തലത്തില്‍ മികച്ച പ്രകടനം നടത്തിയ കായികതാരങ്ങള്‍ക്ക് കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അനില്‍കുമാര്‍ ഉപഹാരം നല്‍കി. ടി. ഉഷാകുമാരി, വത്സാ ചാക്കോ, റോസ്ലി തോമസ്, പി.പി.എ. കരീം, പി.കെ. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ഇ.പി. മോഹന്‍ദാസ് സ്വാഗതവും കെ. അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.
പുതിയൊരു പുലരി പിറന്നു... എന്നു തുടങ്ങുന്ന തീംസോങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സദസ്സില്‍ മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. ഈ ഗാനത്തിന്‍െറ ചുവടുപിടിച്ച് വേദിയില്‍ നൃത്തം അരങ്ങേറി. പ്രവേശനോത്സവ ചടങ്ങിന് മുന്നോടിയായി നടന്ന ഘോഷയാത്രക്ക് ശിങ്കാരിമേളവും ചെണ്ടമേളവും താളം പകര്‍ന്നു.
ദഫ്മുട്ട്, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ ഇടംപിടിച്ചിരുന്നു. സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകള്‍, അധ്യാപക-വിദ്യാര്‍ഥികള്‍ എന്നിവരും സജീവ പങ്കാളിത്തം വഹിച്ചു. കമ്പളക്കാട് കെല്‍ട്രോണ്‍ വളവില്‍ ഘോഷയാത്ര കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഫ്ളാഗ്ഓഫ് ചെയ്തു.

നഗരത്തിന് ആഘോഷമായി ബസ് ടെര്‍മിനല്‍ ഉദ്ഘാടനം

Posted: 01 Jun 2015 11:36 PM PDT

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ് പുതുമോടിയോടെ നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തപ്പോള്‍ നഗരത്തില്‍ ഉത്സവാന്തരീക്ഷം. സംഘാടകര്‍ പ്രതീക്ഷിച്ചതിനപ്പുറത്തെ ജനപങ്കാളിത്തമാണ് ഉദ്ഘാടനത്തിനുണ്ടായത്.
നാട്ടുകാര്‍ കുടുംബസമേതം രാത്രിയിലും പുതിയ ബസ്സ്റ്റാന്‍ഡ് കാണാനത്തെിക്കൊണ്ടിരുന്നു. ഹരം പകരാന്‍ യുവഗായകന്‍ അന്‍വര്‍ സാദത്തിന്‍െറ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി.
യുവാക്കള്‍ രാത്രി വൈകുവോളം പാട്ടുപാടിയും നൃത്തംവെച്ചും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോഴിക്കോടിന്‍െറ മുഖച്ഛായ മാറ്റിയെഴുതിയ അംബര ചുംബിയായ ബസ് ടെര്‍മിനല്‍ രാത്രിയില്‍ വര്‍ണവിളക്കുകളാല്‍ അലങ്കൃതമായിരുന്നു. ആറുവര്‍ഷമായി വിജനമായിക്കിടന്ന മാവൂര്‍റോഡ് കെ.എസ്.ആര്‍.ടി.സി പരിസരം നവോന്‍മേഷത്തോടെ ഉണര്‍ന്നത് നഗരത്തിന് പൊലിമ പകര്‍ന്നു. ഉദ്ഘാടനച്ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പേ ജനം പുതിയ ബസ് ടെര്‍മിനല്‍ കാണാന്‍ ഇടിച്ചുകയറി. സദസ്സും നേരത്തെ നിറഞ്ഞുകവിഞ്ഞു.
ബസ് ബേയിലായിരുന്നു പ്രൗഢമായ വേദിയൊരുക്കിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രക്ക് മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകളും സ്കൗട്ട്സും ഘോഷയാത്രയില്‍ അണിനിരന്നു. നാട്ടുകാര്‍ ഉദ്ഘാടനവേദിയിലേക്ക് ഘോഷയാത്രയോടൊപ്പം കുത്തിയൊഴുകിയതോടെ മന്ത്രിമാരുള്‍പ്പെടെ തിരക്കില്‍ കുടുങ്ങി. ഇവരുടെ സുരക്ഷക്ക് പൊലീസ് പാടുപെട്ടു. ഇതിനിടെ ഡി.വൈ.എഫ്.ഐ,കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു.
ഇവരെ നേരിടാന്‍ പൊലീസ് സന്നാഹങ്ങളോടെ കാത്തുനിന്നു. രണ്ട് ലോ ഫ്ളോര്‍ ബസുകള്‍ തിങ്കളാഴ്ച സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ടു. തൊഴിലാളികളുടെ പ്രതിഷേധത്തിന്‍െറ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകളൊന്നും സ്റ്റാന്‍ഡിലേക്കത്തെിയില്ല. ഉദ്ഘാടനം ആഘോഷപൂര്‍വം നടന്നപ്പോഴും കെ.എസ്.ആര്‍.ടി.സി ബസുകള്‍ പതിവുപോലെ പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ടു.

ഡല്‍ഹി സര്‍ക്കാര്‍ ബിഹാറില്‍ നിന്ന് പൊലീസിനെ വാടകക്കെടുക്കുന്നു

Posted: 01 Jun 2015 11:18 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആന്‍റി കറപ്ഷന്‍ ബ്യൂറോക്കുവേണ്ടി (എ.സി.ബി) ഡല്‍ഹി സര്‍ക്കാര്‍ പൊലീസുകാരെ വാടകക്കെടുക്കുന്നു. ബിഹാറില്‍ നിന്നാണ് പൊലീസിനെ വായ്പാടിസ്ഥാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ പൊലീസ് കേന്ദ്ര സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലായതിനാലാണ് സര്‍ക്കാറിന്‍െറ നടപടി.

ഉദ്യോഗസ്ഥനിയമനം സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാറും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മില്‍ കടുത്ത അധികാരത്തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് സര്‍ക്കാറിന്‍െറ നീക്കം. എ.സി.ബിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി ഇതിനകം ആറ് പൊലീസ് ഓഫീസര്‍മാര്‍ ബിഹാറില്‍ നിന്ന് റിലീവ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ ഡെപ്യൂട്ടി എസ്.പിയും ബാക്കിയുള്ള അഞ്ച് പേര്‍ ഇന്‍സ്പെക്ടര്‍മാരുമാണ്. മൂന്ന് ഓഫീസര്‍മാര്‍ ഇതുവരെ എ.സി.ബിയില്‍ ജോലിക്ക് കയറിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ചുമതലയെന്താണെന്ന് നിശ്ചയിച്ച് നല്‍കിയിട്ടില്ല.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പൊലീസുകാരെ കൈമാറാന്‍ തീരുമാനമായത്. ബിഹാറില്‍ നിന്ന് പൊലീസുകാര്‍ ഇനിയും ഡല്‍ഹി എ.സി.ബിയില്‍ ചേരുമെന്നാണ് അറിയുന്നത്.

അതേസമയം മറ്റൊരു സംസ്ഥാനത്തു നിന്നും പൊലീസുകാരെ കൊണ്ടുവരുന്നതിനെതിരെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ് രംഗത്തെത്തി. ഇതിനുള്ള അധികാരം ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് മാത്രമാണെന്ന് ജങ് വ്യക്തമാക്കി.

ഡല്‍ഹി എ.സി.ബിയുടെ അധികാരപരിധി സംബന്ധിച്ചും കേന്ദ്രവും ഡല്‍ഹി സര്‍ക്കാറും തമ്മില്‍ തര്‍ക്കം നടക്കുന്നുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ മാത്രമേ എ.സി.ബിയുടെ അധികാരപരിധിയില്‍ വരൂ എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ കാര്യങ്ങളില്‍ കൈകടത്താന്‍ എ.സി.ബിക്ക് അധികാരമില്ല എന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

Posted: 01 Jun 2015 10:59 PM PDT

Image: 

മുംബൈ: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. നേരത്തയുണ്ടായിരുന്ന ഏഴര ശതമാനത്തില്‍ നിന്നും ഏഴേകാല്‍ ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്. റിവേഴ്സ് റിപ്പോ ആറര ശതമാനത്തില്‍ നിന്നും ആറേകാല്‍ ശതമാനമായും കുറച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കുകളുടെ കരുതല്‍ ധനാനുപാതത്തില്‍ (4ശതമാനം) മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഇതുമൂലം ഭവനവായ്പ, വാഹനവായ്പ എന്നിവയുടെ പലിശനിരക്കില്‍ കുറവനുഭവപ്പെടും. നേരത്തേ രണ്ടു തവണകളായി റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ കുറവു വരുത്തിയിരുന്നുവെങ്കിലും ബാങ്കുകള്‍ പലിശനിരക്ക് കുറക്കാന്‍ തയ്യാറാകാത്തതിനാല്‍ സാധാരണക്കാരന് അതിന്‍െറ പ്രയോജനം ലഭിച്ചിരുന്നില്ല. പുതിയ വായ്പാനയത്തോടു കൂടി ബാങ്കിന്‍െറ പലിശനിരക്കില്‍ വ്യത്യാസം വരുമെന്നാണ് പൊതുവെയുള്ള കണക്കുക്കൂട്ടല്‍. റിസര്‍വ് ബാങ്കിന്‍െറ പുതുക്കിയ വായ്പാ നയം ഇന്ത്യയിലെ സമ്പദ് രംഗത്തിന് ഉത്തേജനം നല്‍കുന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

'ചന്ദ്രേട്ടന്‍ എവിടെയാ' ചിത്രത്തിനെതിരെ വീട്ടമ്മയുടെ ഹരജി

Posted: 01 Jun 2015 10:25 PM PDT

Image: 

കൊച്ചി: ദിലീപ് നായകനായ 'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന ചിത്രത്തിനെതിരെ അപൂര്‍വമായൊരു ഹരജി. സിനിമയില്‍ കാണിച്ച സാങ്കല്‍പിക നമ്പര്‍ തന്‍െറ ഫോണ്‍ നമ്പറാണ് എന്ന് കാണിച്ച് തിരുവനന്തപുരത്തെ ഒരു വീട്ടമ്മയാണ് കോടതിയെ സമീപിച്ചത്. സിനിമ പുറത്തിറങ്ങിയതോടെ തന്‍െറ നമ്പറിലേക്ക് കോളുകളും അശ്ളീല സന്ദേശങ്ങളും വരുന്നുണ്ടെന്നും സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുമാണ് ഹരജി. മലയിന്‍കീഴ് പൊലീസിനും വഞ്ചിയൂര്‍ മുന്‍സിഫ് കോടതിയിലുമാണ് വീട്ടമ്മ പരാതി നല്‍കിയത്. പരാതി പരിശോധിച്ച കോടതി വിഷയം പരിശോധിക്കാനായി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു.

ഡ്രൈവിങ് സ്കൂള്‍ ജോലിക്കാരിയായ ഇവരുടെ എയര്‍ടെല്‍ നമ്പറിലേക്കാണ് കോളുകളും മെസേജുകളും വരുന്നത്. സിനിമ പുറത്തിറങ്ങിയ മെയ് ആദ്യവാരം മുതല്‍ തന്നെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ശല്യം തുടരുന്നുണ്ടെന്ന് വീട്ടമ്മ പറഞ്ഞു. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി ബന്ധപ്പെട്ടപ്പോള്‍ അതിത്ര വലിയ കാര്യമാക്കാനുണ്ടോ എന്നാണ് ചോദിച്ചതെന്നും അവര്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര രംഗത്ത് സമാധാനവും ക്ഷേമവും കൈവരിക്കാന്‍ സംവാദം വളര്‍ത്തണം- ഖത്തര്‍ പ്രധാനമന്ത്രി

Posted: 01 Jun 2015 10:10 PM PDT

Image: 

ദോഹ: സംവാദത്തിന്‍െറയും സഹവര്‍ത്തിത്വത്തിന്‍െറയും സംസ്കാരം വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ അന്താരാഷ്ട്ര രംഗത്ത് സമാധാനവും ക്ഷേമവും കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി. അമേരിക്ക ഇസ്ലാമിക ലോകവുമായി പരസ്പര ധാരണയോടെ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട അനേകം മേഖലകളുണ്ട്. കാലിക പ്രാധാന്യമുള്ള ഇത്തരം പ്രശ്നങ്ങള്‍ നിരന്തര സംവാദത്തിലൂടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ പരിഹരിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ ആരംഭിച്ച ത്രിദിന അമേരിക്ക- ഇസ്ലാമിക് വേള്‍ഡ് ഫോറം ഷെറാട്ടണ്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ബ്രൂക്കിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിച്ച ഫോറത്തില്‍  രാഷ്ട്രീയ- നയതന്ത്ര- മാധ്യമ- ധൈഷണിക മേഖലകളിലെ അതികായകര്‍ പങ്കെടുക്കുന്നുണ്ട്.
ഇസ്ലാമിക ലോകവും അമേരിക്കയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിലൂടെ വിവിധ മേഖലകളില്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കും. നിലവിലെ ലോക സാഹചര്യത്തില്‍ ഈ ഫോറത്തിന്‍െറ നിര്‍ണായക സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് വിവിധങ്ങളായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയാണ്. പല ഭാഗങ്ങളിലും സമാധാനം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. വിഭജനങ്ങളും വേര്‍തിരിവുകളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്്. ഈ സാഹചര്യത്തില്‍ സംവാദത്തിന് അതീവ പ്രസക്തിയുണ്ട്. മനുഷ്യ ജീവിതത്തിന്‍െറ മുന്നോട്ടുപോക്കില്‍ സംവാദങ്ങള്‍ക്ക് അതീവ സുപ്രധാന സ്ഥാനണ്ടെന്നാണ് എല്ലാ മതങ്ങളും വ്യക്തമാക്കിയിട്ടുള്ളത്-ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു.  വിവിധ സമൂഹങ്ങളും സംസ്കാരങ്ങളുമായും സംവാദം നടത്തുകയും പരസ്പര ബന്ധം വളര്‍ത്തുകയും സമാധാനം സ്ഥാപിക്കുകയുമാണ് ഖത്തര്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ, സമാധാനം, സമഗ്ര വികസനം തുടങ്ങിയവക്കൊപ്പം കാലാവസ്ഥ വ്യതിയാനം, ജല ക്ഷാമം, ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയ വിഷയങ്ങളിലും സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.
മധ്യപൗരസ്ത്യ ദേശത്തെ സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുപോകാത്തത് ഇസ്രായേല്‍ സര്‍ക്കാറിന്‍െറ നിലപാട് മൂലമാണെന്ന് എല്ലാവര്‍ക്കും അറിയാം. മിഡിലീസ്റ്റില്‍ സമാധാനം സംസ്ഥാപിക്കുന്നതിന് അമേരിക്കക്ക് ശക്തമായ പങ്ക് വഹിക്കാന്‍ സാധിക്കും. കിഴക്കന്‍ ജറൂസലേം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുകയാണ് സമാധാനം സാധ്യമാക്കുന്നതിന് പ്രാഥമികമായി ചെയ്യേണ്ടത്. എന്നാല്‍, അറബ് പ്രദേശങ്ങളില്‍ തുടര്‍ച്ചയായി ഇസ്രായേല്‍ അധിനിവേശം തുടരുകയാണ്്. ജൂത മേഖലകളാക്കി മാറ്റുന്നതിന്‍െറ ഭാഗമായി താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നത്. ജറൂസലേമിന്‍െറ തെക്ക് ഭാഗത്ത് 90 താമസ യൂനിറ്റുകള്‍ നിര്‍മിക്കാനാണ് ഇസ്രായേലിന്‍െറ പുതിയ സര്‍ക്കാറിന്‍െറ തീരുമാനം. അന്താരാഷ്ട്ര നിയമങ്ങളും ഫലസ്തീന്‍ ജനതയുടെ നിയമപരമായ അവകാശങ്ങളും ഇസ്രായേല്‍ തുടര്‍ച്ചയായി ലംഘിക്കുകയാണ്. ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷത്തിലെ ഏറ്റവും പ്രധാന കാരണങ്ങളൊന്ന് താമസ സെറ്റില്‍മെന്‍റുകളാണ്. ഐ്ക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ അടക്കം ലംഘിക്കപ്പെടുകയാണ്. യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പരാജയപ്പെടുന്നതിനും സാക്ഷികളാകേണ്ടി വരുന്നു.  അന്താരാഷ്ട്ര സമൂഹത്തിന്‍െറയും സുരക്ഷാ കൗണ്‍സിലിന്‍െറയും പരാജയമാണ് സിറിയന്‍ സമൂഹം ഇന്ന് അനുഭവിക്കുന്ന ദുരന്തത്തിന് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സിറിയയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അതിന്‍െറ ശരിയായ രീതിയില്‍ മനസ്സിലാക്കാനോ പ്രതികരിക്കാനോ അന്താരാഷ്ട്ര സമൂഹത്തിന് സാധിച്ചില്ല. സിറിയന്‍ ജനതക്ക് ശരിയായ രാഷ്ട്രീയ പരിഹാരം നേടിക്കൊടുക്കുന്നതില്‍ പരാജയപ്പെടുകയും അവരെ അവരുടെ വിധിക്ക് വിട്ടുകൊടുക്കുകയുമാണ് ചെയ്തത്. ഭീകരത മുഴുവന്‍ ആളുകള്‍ക്കും ഭീഷണിയാണ്. ഭീകരതക്കെതിരെ ശക്തമായ പോരാട്ടം ഉയരേണ്ടതുണ്ട്. സൗദി അറേബ്യയില്‍ കഴിഞ്ഞയാഴ്ചകളില്‍ നടന്ന രണ്ട് ഭീകരാക്രമണങ്ങളെയും ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി അപലപിച്ചു. അടിസ്ഥാന പരമായ വിഷയങ്ങളിലും മുസ്ലിം ലോകവും അമേരിക്കയും തമ്മിലെ പരസ്പര ബന്ധത്തിലും നിര്‍ണായക പങ്കുവഹിക്കാന്‍ ഫോറത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. തുനീഷ്യന്‍ മന്ത്രി മുഹ്സിന്‍ മര്‍സൂഖ് സംസാരിച്ചു.
അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വഴി ഫോറത്തെ അഭിസംബോധന ചെയ്തു. ബുധനാഴ്ചയാണ് സമാപനമാകുക.  
 

തെലങ്കാന ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

Posted: 01 Jun 2015 10:00 PM PDT

Image: 

ഹൈദരാബാദ്: തെലങ്കാന സംസ്ഥാനത്തിന്‍െറ ഒന്നാം വാര്‍ഷികത്തിന് തുടക്കം കുറിച്ചുകൊണ്ട് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് തെലങ്കാന സംസ്ഥാനം രൂപീകൃതമായത്. തെലങ്കാന മുഖ്യമന്ത്രി  കെ.ചന്ദ്രശേഖര റാവു രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തോടൊപ്പം ചന്ദ്രശേഖര റാവുവും മുഖ്യമന്ത്രി പദത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന തെലങ്കാനയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി  ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു.

സംസ്ഥാനത്തെ 10 ജില്ലകളിലുമായി നടക്കുന്ന പരിപാടികളില്‍ തെലങ്കാനയുടെ ചരിത്രവും സംസ്കാരവും തെലങ്കാന സംസ്ഥാനത്തിനുവേണ്ടി നടന്ന പോരാട്ടവുമാണ് പ്രമേയമായി സ്വീകരിച്ചിട്ടുള്ളത്.

ആഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദ്- സെക്കന്തരാബാദ് ക്ളോക്ക് ടവറുകള്‍, ഹുസൈന്‍ സാഗറിലെ ബുദ്ധ പ്രതിമ, കാച്ചിഗുഡ റെയില്‍വേ സ്റ്റേഷന്‍, നിയമസഭാ മന്ദിരം, രാജ് ഭവന്‍, മന്ത്രിമാരുടെ ഒൗദ്യോഗിക വസതികള്‍ എന്നിവയും ദീപാലംകൃതമാക്കിയിട്ടുണ്ട്. തെലങ്കാനയുടെ ഒന്നാം വാര്‍ഷികം മഹോത്സവമാക്കി മാറ്റാനാണ് സര്‍ക്കാരിന്‍െറ തീരുമാനം.

ലാലുവിനെ കൈവിട്ട് നിതീഷിനൊപ്പം കൂടാന്‍ കോണ്‍ഗ്രസ്

Posted: 01 Jun 2015 08:54 PM PDT

Image: 
Subtitle: 
നിതീഷ് കുമാര്‍^രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച ഉടന്‍

ന്യൂഡല്‍ഹി: ബിഹാറില്‍ ജനതാപരിവാര്‍ ലയന നീക്കങ്ങള്‍ വഴിമുട്ടിനില്‍ക്കെ, ലാലുവിനെവിട്ട്  നിതീഷിനൊപ്പം ചേരാന്‍ കോണ്‍ഗ്രസ് നീക്കം ശക്തമായി. സഖ്യ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

17 വര്‍ഷം എന്‍.ഡി.എ സഖ്യത്തിലായിരുന്ന നിതീഷ് കുമാറിന്‍െറ ജെ.ഡി.യു 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പി മുന്നണി വിട്ടത്. കോണ്‍ഗ്രസാകട്ടെ 2004ലെ തെരഞ്ഞെടുപ്പ് മുതല്‍ ലാലുവിനൊപ്പമാണ്. നിതീഷിനും ലാലുവിനും മുഖ്യപങ്കുള്ള ബിഹാര്‍ രാഷ്ട്രീയത്തില്‍ രണ്ടിലൊരു സഖ്യമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാവില്ല. ലാലുവും നിതീഷും ഒന്നിച്ച് ജനതാപരിവാര്‍ ലയന ചര്‍ച്ചകള്‍ മുന്നേറിയപ്പോള്‍ കോണ്‍ഗ്രസ് ആശങ്കയിലായിരുന്നു. നിതീഷും ലാലുവും സീറ്റുകള്‍ വീതിക്കുമ്പോള്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ മുമ്പുണ്ടായിരുന്നത്ര സീറ്റുകള്‍ പോലും കിട്ടാനിടയില്ളെന്നതായിരുന്നു ആശങ്കയുടെ കാരണം.

ഇപ്പോള്‍ നിതീഷും ലാലുവും തമ്മിലുള്ള അകല്‍ച്ച മുതലെടുത്ത് നിതീഷിനൊപ്പംനിന്ന് നില മെച്ചപ്പെടുത്താമെന്നാണ് രാഹുല്‍ ഗാന്ധിയുടെ കണക്കുകൂട്ടല്‍. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്. മാത്രമല്ല, ലാലുവിന്‍െറ കാലത്തെ ഭരണത്തെക്കുറിച്ച് നല്ല അഭിപ്രായമല്ല നിലനില്‍ക്കുന്നത്. അതിനാല്‍, ലാലുവിനൊപ്പം നില്‍ക്കുന്നതിനേക്കാള്‍ നിതീഷിന്‍െറ സഖ്യമാണ് ആഗ്രഹിക്കുന്നതെന്ന് ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അശോക് ചൗധരി പറഞ്ഞു.

ലാലുവും നിതീഷും തമ്മിലുള്ള സഖ്യനീക്കങ്ങളുടെ പോക്ക് നിരീക്ഷിക്കുകയാണെന്നും അതനുസരിച്ചായിരിക്കും തീരുമാനമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സി.പി. ജോഷി പറഞ്ഞു. ജനതാപരിവാര്‍ ലയന നീക്കങ്ങളില്‍ കോണ്‍ഗ്രസിന് റോളൊന്നുമില്ല. എന്നാല്‍, അതിപ്പോള്‍ നടക്കരുതെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ലയന ചര്‍ച്ചകള്‍ വഴിമുട്ടിയതിന് പിന്നാലെ, രാഹുല്‍ നേരിട്ട് നിതീഷുമായി സഖ്യചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നതിന്‍െറ ലക്ഷ്യവും അതുതന്നെയാണ്. നിതീഷും ലാലുവും തമ്മിലടിച്ച് പിരിയുമ്പോള്‍ ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിച്ചേക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

സെപ്റ്റംബറിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും ബിഹാറില്‍ സഖ്യചര്‍ച്ചകള്‍ കുഴഞ്ഞുമറിയുകയാണ്. അതിനിടെ, സഖ്യത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ട സമയമായെന്നും ചര്‍ച്ചകള്‍ ഉടന്‍വേണമെന്നും ലാലു ആവശ്യപ്പെട്ടു. താന്‍ കഴിഞ്ഞയാഴ്ച നിതീഷിനെ വിളിച്ചതായും സഖ്യം, തെരഞ്ഞെടുപ്പ്, സീറ്റ് തുടങ്ങിയ കാര്യങ്ങളില്‍ പെട്ടെന്ന് ചര്‍ച്ചവേണമെന്ന് ആവശ്യപ്പെട്ടതായും ലാലു പറഞ്ഞു.

പുതിയ സലാല വിമാനത്താവളം ഈ മാസം 15ന് പ്രവര്‍ത്തനമാരംഭിക്കും

Posted: 01 Jun 2015 08:37 PM PDT

Image: 

മസ്കത്ത്\സലാല: പുതിയ സലാല വിമാനത്താവളം ഈ മാസം 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഗതാഗത-വാര്‍ത്താ വിനിമയമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി. പഴയ വിമാനത്താവളത്തിലെ വ്യോമഗതാഗത സംവിധാനം അന്നുമുതല്‍ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനത്തെിയ മന്ത്രി അറിയിച്ചു. പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ സി.ഇ.ഒ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സഅബിയും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക കമ്മിറ്റി അംഗങ്ങളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അവസാനഘട്ട മിനുക്കുപണികള്‍ നിരീക്ഷിച്ചശേഷമാണ് മന്ത്രി ഉദ്ഘാടനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഒമാനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് സലാലയിലേത്. 65,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള പാസഞ്ചര്‍ ടെര്‍മിനലാണ് പുതിയ വിമാനത്താവളത്തിലുള്ളത്. ഉദ്ഘാടനം ചെയ്യുന്ന ആദ്യഘട്ടത്തില്‍ രണ്ട് ദശലക്ഷം യാത്രക്കാരെ വിമാനത്താവളത്തിന് കൈകാര്യം ചെയ്യാന്‍ കഴിയും. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ശേഷി ആറ് ദശലക്ഷമായി ഉയര്‍ത്താനാണ് പദ്ധതി.
നാലു കി.മീറ്റര്‍ വീതിയും 75 മീറ്റര്‍ വീതിയുമുള്ള പുതിയ റണ്‍വേയില്‍ ഏറ്റവും വലിയ വിമാനമായ എയര്‍ബസ് എ380ക്ക് വരെ ഇറങ്ങാന്‍ കഴിയും. 57 അടി ഉയരമുള്ളതാണ് കണ്‍ട്രോള്‍ ട്രവര്‍. നൂതനമായ വ്യോമയാന സംവിധാനങ്ങളും ഓട്ടോലാന്‍ഡിങ് അടക്കം സജ്ജീകരണങ്ങളും പുതിയ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള വിമാനത്താവളത്തിന്‍െറ എതിര്‍വശത്തായാണ് പുതിയത് നിര്‍മിച്ചിരിക്കുന്നത്.
സലാല നഗരത്തില്‍നിന്ന് നിലവിലെ എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയും. സലാല നഗരത്തില്‍നിന്ന് ഇത്തീന്‍ റോഡ് വഴി പോയാല്‍ മാത്രമേ പുതിയ വിമാനത്താവളത്തിന്‍െറ പ്രവേശനകവാടത്തില്‍ എത്താന്‍ കഴിയൂ. പ്രധാന റോഡില്‍നിന്ന് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫൈ്ളഓവറിന്‍െറ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള കാര്‍ഗോ കോംപ്ളക്സിന്‍െറ നിര്‍മാണം പുരോഗമിക്കുകയാണ്.
15ന് പുലര്‍ച്ചെ അഞ്ചു മണിക്കുള്ള ഒമാന്‍ എയര്‍ ആയിരിക്കും പഴയ എയര്‍ പോര്‍ട്ടില്‍നിന്നുള്ള അവസാന സര്‍വീസ് എന്നറിയുന്നു. രാവിലെ 9.30 നുള്ള ഒമാന്‍ എയര്‍ പുതിയ റണ്‍വേയിലാണ് ഇറങ്ങുക. പുതിയ വിമാനത്താവളത്തിലെ  യാത്രക്കാരുടെ ട്രയല്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു.
നേരത്തെ രജിസ്റ്റര്‍ ചെയ്തവരെയാണ് ഇതിനായി പ്രവേശിപ്പിച്ചത്. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന റണ്‍വേയുടെയും മറ്റും ട്രയലുകള്‍ ഘട്ടം ഘട്ടമായി നേരത്തെ കഴിഞ്ഞിരുന്നു. നിലവിലെ റണ്‍വേയും പുതിയ റണ്‍വേയും ഉദ്ഘാടനശേഷം ഒറ്റ മതില്‍ കെട്ടിനുള്ളിലാകും. എയര്‍പോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡുകളുടെ പണി പുരോഗമിക്കുകയാണ്. മലയാളികളടക്കം പ്രവാസികളുടെ നാളുകളായുള്ള സ്വപ്നമാണ് പുതിയ എയര്‍പോര്‍ട്ടിന്‍െറ ഉദ്ഘാടനത്തോടെ സാക്ഷാത്കരിക്കപ്പെടുക.
പുതിയ വിമാനത്താവളത്തില്‍നിന്ന് കേരളത്തിലേക്കും മറ്റും കൂടുതല്‍ സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ ആരംഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് കോഴിക്കോടിന് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും കൊച്ചിവഴി തിരുവനന്തപുരത്തിന് ഒരു സര്‍വീസുമാണ് നടത്തുന്നത്. തിരക്കുള്ള സമയങ്ങളില്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ മസ്കത്തിലത്തെിയാണ് കേരളത്തിലേക്ക് പോകാറ്.
സാമ്പത്തികത്തിനൊപ്പം സമയനഷ്ടത്തിനും വഴിവെക്കുന്ന ഈ അവസ്ഥക്ക് പുതിയ വിമാനത്താവളത്തിന്‍െറ വരവോടെ അറുതിയാകുമെന്ന പ്രതീക്ഷയിലാണ് സലാലയിലെ മലയാളി പ്രവാസികള്‍.
 

റിയാദില്‍ വാഹനപകടത്തില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു

Posted: 01 Jun 2015 08:30 PM PDT

Image: 

റിയാദ്: റിയാദില്‍ വാഹനപകടത്തില്‍ മലപ്പുറം മൂന്നിയുര്‍ സ്വദേശി മരണപ്പെട്ടു. മൂന്നിയൂര്‍ ചുഴലിയിലെ കുന്നുമ്മല്‍ കമ്മദ് കുട്ടി ഹാജിയുടെ മകന്‍ കുന്നുമ്മല്‍ റഫീഖ് ആണ് മരണപ്പെട്ടത്. ലീവ് കഴിഞ് നാട്ടില്‍ നിന്നെത്തിയ റഫീഖ് ജോലി സ്ഥലമായ വാദി ദവാസിര്‍ എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

വാതക ചോര്‍ച്ച സംശയം: പെട്രോള്‍ സ്റ്റേഷനും കടകളും അടച്ചിട്ടു

Posted: 01 Jun 2015 08:01 PM PDT

Image: 
ദോഹ: ഗ്യാസ് ചോര്‍ന്നതായ സംശയത്തെ തുടര്‍ന്ന് പെട്രോള്‍ സ്റ്റേഷനും സമീപത്തെ കടകളും സ്ഥാപനങ്ങളും അടച്ചിട്ടു. എമിഗ്രേഷന്‍ റൗണ്ട് എബൗട്ടിന് സമീപത്തെ സിറ്റി പെട്രോള്‍ സ്റ്റേഷനാണ് അടച്ചിട്ടത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. പമ്പിന് സമീപത്തുള്ള കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗ്യാസിന്‍െറ മണം പരക്കുന്നതായി തോന്നുകയായിരുന്നു. ഗ്യാസ് ചോര്‍ച്ചയുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് പമ്പ് അടക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് സ്ഥലത്തത്തെിയിരുന്നു. പമ്പിന് ചുറ്റും ബാരിക്കേഡുകളും സ്ഥാപിച്ചു. രാവിലെ 11 ഓടെയാണ് ചുറ്റുമുള്ള സ്ഥാപനങ്ങള്‍ അടപ്പിച്ചതെന്ന് സമീപത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഖത്തര്‍ നാഷണല്‍ ബാങ്കിന്‍്റെ ബ്രാഞ്ച്, കഫറ്റീരിയ, പോര്‍ഷെ സര്‍വീസ് സെന്‍റര്‍,  ഡ്രൈ ക്ളീനിങ് സ്ഥാപനം എന്നിവയാണ് അടച്ചത്. അതേസമയം, ഗ്യാസ് ചോര്‍ച്ചയുണ്ടായോ ഇല്ലയോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയില്ല. സിവില്‍ ഡിഫന്‍സിനൊപ്പം പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥനും സ്ഥലത്തത്തെിയിരുന്നു.  നഗരത്തിന്‍െറ പ്രധാന കേന്ദ്രത്തിലുള്ള പെട്രോള്‍ സ്റ്റേഷന്‍ അടച്ചത് വാഹന യാത്രികര്‍ക്ക് പ്രയാസമുണ്ടാക്കി. സമീപത്തുള്ള പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ഒന്ന് രണ്ട് പമ്പുകള്‍ കൂടി അടച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.   

മെസ്സിയെ പിന്തള്ളി; റൊണാള്‍ഡോ യൂറോപ്പിന്‍െറ ഗോളടിവീരന്‍

Posted: 01 Jun 2015 07:55 PM PDT

Image: 

മാഡ്രിഡ്: യൂറോപ്യന്‍ ലീഗിലെ മികച്ച ഗോളടിക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരത്തിന് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അര്‍ഹനായി. ബാഴ്സലോണയുടെ അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റൊണാള്‍ഡോ യൂറോപ്പിലെ മികച്ച ഗോളടിക്കാരനായത്. ഇത് നാലാം തവണയാണ് റോണോ ഈ പുരസ്കാരത്തിന് അര്‍ഹനാകുന്നത്.

റയലിനായി 35 മത്സരങ്ങളില്‍ നിന്നു 48 തവണയാണ് ഈ സീസണില്‍ റൊണാള്‍ഡോ വല കുലുക്കിയത്. 38 കളികളില്‍ നിന്നും 43 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ 26 ഗോളുമായി മൂന്നാമതെത്തി. ഇതു നാലാം തവണയാണു പോര്‍ച്ചുഗല്‍ താരത്തെ തേടി ഗോള്‍ഡന്‍ ഷൂ പുരസ്കാരമെത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരിക്കെ 2008ലും പിന്നീട് റയല്‍ ജഴ്സിയില്‍ 2011ലും 2014 ലും റൊണാള്‍ഡോ പുരസ്കാരത്തിനര്‍ഹനായിരുന്നു. കിരീടവരള്‍ച്ച നേരിട്ട മോശം അവസ്ഥയിലൂടെയാണ് റയല്‍ മാഡ്രിഡ് ക്ളബ് ഈ സീസണ്‍ അവസാനിക്കുന്നത്.

വ്യക്തിയില്‍നിന്ന് മാറി സംഘടനാശേഷിയില്‍ അരുവിക്കര പിടിക്കാന്‍ സി.പി.എം

Posted: 01 Jun 2015 07:34 PM PDT

Image: 
Subtitle: 
പാര്‍ലമെന്‍ററി രംഗത്തേക്കുള്ള പിണറായിയുടെ ചുവടുവെപ്പിന്‍െറ തുടക്കം

തിരുവനന്തപുരം: വ്യക്തിപ്രഭാവത്തില്‍ നിന്ന് മാറി സംഘടനാശേഷിയില്‍ ഊന്നി അരുവിക്കര പിടിക്കാന്‍ സി.പി.എം. അരുവിക്കരയിലെ പ്രവര്‍ത്തന ചുമതല പി.ബിയംഗം പിണറായി വിജയന് നല്‍കുകയും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ്  കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നിശ്ചയിക്കുകയും ചെയ്തതിലൂടെ പാര്‍ട്ടി വ്യക്തമാക്കുന്ന നയം ഇതാണ്. അതേസമയം,  ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിന്‍െറ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.എം നേതൃത്വത്തെ വെട്ടിലാക്കുന്ന നടപടികളിലേക്ക് കടക്കില്ല. കോടിയേരി സംഘടനാ നേതൃത്വത്തിലത്തെിയതിനൊപ്പം  പിണറായിയുടെ പാര്‍ലമെന്‍ററി രംഗത്തേക്കുള്ള ചുവടുവെപ്പിന്‍െറയും തുടക്കമാണ്  അരുവിക്കര തെരഞ്ഞെടുപ്പ്. വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുതെന്നും സെക്രട്ടറിയുടെ നിലപാടാണ് പാര്‍ട്ടിയുടേതെന്നുമാണ് വി.എസുമായുള്ള തര്‍ക്കങ്ങളില്‍ നേതൃത്വം എപ്പോഴും  വ്യക്തമാക്കിയിരുന്നത് . ഒടുവില്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ വാര്‍ഷികത്തോടനുബന്ധിച്ച് നേതൃത്വത്തെ കടന്നാക്രമിച്ച വി.എസിന്‍െറ മാധ്യമ അഭിമുഖങ്ങള്‍ക്ക് നല്‍കിയ മറുപടിയിലും ഇക്കാര്യം സി.പി.എം ആവര്‍ത്തിച്ചിരുന്നു.
മുന്നണി വികസനത്തില്‍ താന്‍ മുന്‍കൈ എടുക്കുന്നുവെന്ന് പ്രഖ്യാപിച്ച വി.എസിനുള്ള മറുപടി കൂടിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് ഒഴിവാക്കിയതിലൂടെ നേതൃത്വം നല്‍കിയിരിക്കുന്നത്.
കണ്‍വെന്‍ഷനില്‍ ആര് പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് അതത് പാര്‍ട്ടി നേതൃത്വമാണെന്ന നിലപാടാണ് സി.പി.എമ്മിന്. മറ്റ് കക്ഷികളും ഇതിനെ അംഗീകരിക്കുന്നു. അതിനുപുറമേ,എല്‍.ഡി.എഫില്‍ വി.എസാണ് ഒന്നാമനെന്ന വാദം വലത്പക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും മറിച്ച് അദ്ദേഹം ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് മുന്നണിയെന്ന അഭിപ്രായവുമാണ് നേതൃത്വത്തിന്.
വി.എസിനെ ബിംബവത്കരിക്കുകയും സി.പി.എമ്മിനെ എതിര്‍പക്ഷത്ത് നിര്‍ത്തുകയും ചെയ്യുന്ന മാധ്യമസമ്മര്‍ദത്തിന് ഒരു തരത്തിലും വഴങ്ങേണ്ടതില്ളെന്നാണ് നിലപാട്. പാര്‍ട്ടി നേതാക്കളില്‍ ഒരാള്‍ മാത്രമായ വി.എസിന്‍െറ മുന്നണിയിലെയും സമൂഹത്തിലെയും പങ്ക് തീരുമാനിക്കേണ്ടതും പാര്‍ട്ടിയാണ്.
മാത്രമല്ല, സംസ്ഥാന സമ്മേളനം മുതല്‍ കൂടുതല്‍ വഷളായ സി.പി.എമ്മും വി.എസും തമ്മിലുള്ള ബന്ധവും ഇക്കാര്യത്തില്‍ നിര്‍ണായകമായി. വി.എസിന് പാര്‍ട്ടിവിരുദ്ധ മനോഭാവമാണെന്നും യു.ഡി.എഫിനെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കുന്നുവെന്നും പ്രമേയം പാസാക്കിയ നേതൃത്വത്തിന്  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കടിഞ്ഞാണ്‍  അദ്ദേഹത്തിനെ  ഏല്‍പ്പിക്കാനുമാവില്ല.അത്  രാഷ്ട്രീയഎതിരാളിക്ക് കൊടുക്കുന്ന വടിയായി  മാറും.
ജൂണ്‍ ആറിനും ഏഴിനും ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ സംഘടനാ വിഷയങ്ങള്‍ പരിഗണിക്കാനിരിക്കെ,വി.എസിനെ മുന്നില്‍ നിര്‍ത്താനുമാവില്ല. കൂടാതെ നാല് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പും കൂടി മുന്നില്‍ കണ്ടുള്ള നടപടിയുമാണിത്.വി.എസിന്‍െറ പ്രായാധിക്യത്തെ കുറിച്ച നേതാക്കളുടെ ആശങ്ക നല്‍കുന്ന  സൂചനയും മറ്റൊന്നല്ല. വി.എസിന്‍െറ നായകത്വം ഇല്ലാതെയും കൂട്ടുത്തരവാദിത്വത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുമെന്ന് തെളിയിക്കാനുള്ള ഉരകല്ലും  കൂടിയാണ് സി.പി.എമ്മിന് അരുവിക്കര ഉപതെരഞ്ഞെടുപ്പ്. അഴിമതി ആരോപണത്തിലും സ്ഥാനാര്‍ഥിനിര്‍ണയത്തിലെ ഭിന്നതയിലും പ്രതിസന്ധിയിലായ യു.ഡി.എഫ് സര്‍ക്കാറിനും മുന്നണിക്കും  ജി. കാര്‍ത്തികേയന്‍െറ മരണമെന്ന സഹതാപം  മാത്രമാണ് പിടിവള്ളിയെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫും സി.പി.എമ്മും.  
അതുകൊണ്ടുതന്നെ ഉയരുന്ന പുതിയ വിവാദം യു.ഡി.എഫിനെ സഹായിക്കാനുള്ളതാണെന്നും അവര്‍ സംശയിക്കുന്നു.
യു.ഡി.എഫിനെ ശത്രുക്കളുടെ പ്രഥമഗണത്തില്‍ നിര്‍ത്തുന്ന വി.എസിനും അരുവിക്കരയില്‍ മുന്‍ഗണന നഷ്ടപ്പെട്ടതിന്‍െറ പേരില്‍ പാര്‍ട്ടിക്കെതിരെ പടനയിക്കാനാവില്ല. മറിച്ചായാല്‍ യു.ഡി.എഫിനെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കുന്നുവെന്ന നേതൃത്വത്തിന്‍െറ ആക്ഷേപം ശരിവെക്കുന്നതാവും.
കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് ഒഴിവാക്കിയതിന്‍െറ പേരില്‍ പ്രചാരണരംഗത്ത് നിന്ന് വിട്ടുനില്‍ക്കേണ്ടതില്ളെന്ന നിലപാടാണ് വി.എസിനുമുള്ളത്. നേതൃത്വം നിശ്ചയിച്ച് നല്‍കുന്ന പ്രചാരണയോഗത്തില്‍ വരും ദിവസങ്ങളില്‍ വി.എസ് പങ്കെടുക്കും. കേന്ദ്രനേതൃത്വത്തിന്‍െറ ഇടപെടലിലേക്ക് പോലും വിഷയങ്ങള്‍ പോകില്ല.

ആശുപത്രിമുറി വീടാക്കി അഞ്ജനയത്തെി; അക്ഷരമധുരം നുകരാന്‍

Posted: 01 Jun 2015 07:30 PM PDT

Image: 

കൊച്ചി: ആറുവയസ്സുകാരി അഞ്ജനയെ അമ്മ പത്മിനി കുളിപ്പിച്ചൊരുക്കി പുത്തനുടുപ്പ് ഇടുവിച്ചു. പിന്നെ അച്ഛന്‍ കൃഷ്ണന്‍െറ കൈവിരലില്‍ തൂങ്ങി അറിയാത്ത വഴിയിലൂടെ യാത്ര. സ്കൂളിലത്തെിയപ്പോള്‍ അഞ്ജനയെ കാത്ത് ഒരു വിസ്മയവുമുണ്ടായിരുന്നു; പ്രവേശനോത്സവത്തില്‍ തിരിതെളിയിക്കാനുള്ള അവസരം.

ഉച്ചവരെയുള്ള പഠിത്തംകഴിഞ്ഞ് തിരിച്ചത്തെിയപ്പോള്‍ പുതിയ സ്കൂളിലെ വിശേഷങ്ങളറിയാന്‍ ചേട്ടന്‍ അജിത് കാത്തിരിപ്പുണ്ടായിരുന്നു. സാധാരണ കുട്ടികളെ സംബന്ധിച്ചിടത്തോളം ആദ്യ സ്കൂള്‍ ദിനത്തില്‍ ഇത് പുതുമയൊന്നുമല്ല. പക്ഷേ, അഞ്ജന സ്കൂളിലേക്ക് ഒരുങ്ങിയിറങ്ങിയത് ഇടുങ്ങിയ ആശുപത്രി മുറിയില്‍ നിന്നാണ്. സ്കൂളില്‍നിന്ന് തിരിച്ചത്തെിയതും ഇതേ ആശുപത്രി മുറിയിലേക്ക്. അഞ്ജനയേക്കാള്‍ നാലുവയസ്സ് മൂത്ത ചേട്ടന്‍ അജിത്തിന് എന്ന് സ്കൂളിന്‍െറ പടികാണാനാകുമെന്നറിയില്ല.

കാസര്‍കോട് ബേഡഡുക്ക കുണ്ടംകുഴി വലാങ്കാട് വീട്ടില്‍ കൃഷ്ണനും ഭാര്യ പത്മിനിയും മക്കളായ അജിത്തിനും അഞ്ജനക്കുമൊപ്പം മാസങ്ങളായി തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ ആശുപത്രിയിലെ ഇടുങ്ങിയ മുറിയിലാണ് കഴിയുന്നത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍െറ ഇരയാണ് അജിത്. കാസര്‍കോട് മൂളിയാര്‍ പഞ്ചായത്തിലെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാനാണ് ജനിച്ചുവീണപ്പോള്‍തന്നെ അപ്പുവെന്ന അജിത്തിന് വേദനയുടെ ലോകം സമ്മാനിച്ചത്. ജനിച്ച രണ്ടാം ദിവസം മുതല്‍ കുഞ്ഞിന്‍െറ ശരീരത്തില്‍ തൊട്ടാല്‍ അവിടെയെല്ലാം കുമിള രൂപപ്പെടും. പിന്നെയത് പൊട്ടി രക്തവും വെള്ളവും ഒലിക്കുന്ന അസുഖമായിരുന്നു അപ്പുവിന്. കൃഷ്ണന്‍െറ മൂത്തകുട്ടി കൃപേഷ് ഈ മാരക കീടനാശിനിയുടെ ഇരയായി 12 വര്‍ഷം മുമ്പ് മരിച്ചു. കാസര്‍കോട്ടെയും മംഗലാപുരത്തെയും ചികിത്സകള്‍കൊണ്ട് ഫലമില്ലാതായപ്പോഴാണ് തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സതേടിയത്.

2010 മുതല്‍ മൂന്നുവര്‍ഷം ആശുപത്രിയില്‍ താമസിച്ച് നടത്തിയ ചികിത്സകൊണ്ട് അപ്പുവിന്‍െറ മുറിവുകള്‍ കരിഞ്ഞു. പക്ഷേ, ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന എപിസൈര്‍മോലൈസിസ് ബുള്ളോസ എന്ന രോഗം ഒരുഘട്ട ചികിത്സകൊണ്ട് മാത്രം പൂര്‍ണമായി ഭേദമാകില്ളെന്നും വീണ്ടും വരേണ്ടിവരുമെന്നും അന്നേ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. വീണ്ടും വ്രണങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ 2014 മാര്‍ച്ചില്‍ കൃഷ്ണനും കുടുംബവും വീണ്ടും ഇടുങ്ങിയ ആശുപത്രി മുറിയിലേക്കത്തെി. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഈ മുറിയിലാണ് നാലംഗ കുടുംബത്തിന്‍െറ വാസം. ചേട്ടന്‍െറ അസുഖംകാരണം അഞ്ജനയുടെ പഠിപ്പും മുടങ്ങി.

കാസര്‍കോട്ടെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ കിട്ടിയ ഒന്നാം പാഠപുസ്തകവും മറിച്ചുനോക്കി സമയം കളയുന്ന അഞ്ജനയെന്ന സുന്ദരിക്കുട്ടി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഓമനയായി മാറുകയും ചെയ്തു. അവരുടെ കൂടി നിര്‍ബന്ധപ്രകാരമാണ് കാസര്‍കോട്ടെ സ്കൂളില്‍നിന്ന് ടി.സി വാങ്ങി അഞ്ജനയെ തൃപ്പൂണിത്തുറ കുരിയക്കാട് തെക്കുംഭാഗം ഗവ. യു.പി സ്കൂളില്‍ ചേര്‍ത്തത്. അറിയാത്ത നാടും പരിചയമില്ലാത്ത കുട്ടികളുമൊക്കെയാണെങ്കിലും വീണ്ടും സ്കൂളില്‍ പോയി തുടങ്ങാന്‍ കഴിയുന്നതിന്‍െറ സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി. അജിത്തിനെയും ഇതേ സ്കൂളില്‍ നാലാം ക്ളാസില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും മുറിവ് പൂര്‍ണമായി ഉണങ്ങിയിട്ട് സ്കൂളില്‍ വിട്ടാല്‍ മതിയെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്കൂളില്‍നിന്ന് മടങ്ങിയത്തെിയ അഞ്ജനയോട് പുതിയ സ്കൂളിന്‍െറ വിശേഷങ്ങളും മറ്റും ചോദിച്ച് പറ്റിക്കൂടിയിരിക്കുകയാണ് ചേട്ടന്‍ അജിത്.

അജിത്തിന്‍െറ ആയുര്‍വേദ ചികിത്സയിലെ പുരോഗതി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രതീക്ഷ നല്‍കുന്നത് സംബന്ധിച്ച് മേയ് 29ന് ‘കുടുംബ മാധ്യമം’ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

അച്ചടിയോളം വരില്ല ഇപ്പോഴും ഓണ്‍ലൈന്‍

Posted: 01 Jun 2015 07:18 PM PDT

Image: 

പാശ്ചാത്യ അച്ചടിമാധ്യമം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍നിന്ന് കടുത്ത ഭീഷണി നേരിടുന്നുണ്ട് എന്നത് സത്യംതന്നെ. മിക്കവാറും എല്ലാ വികസിതരാജ്യങ്ങളിലും അച്ചടിപ്പത്രത്തിന്‍െറ സര്‍ക്കുലേഷനും പരസ്യവരുമാനവും കുറയുന്നു. ടെലിവിഷനല്ല, ഓണ്‍ലൈനാണ് പത്രത്തിന് വലിയ ഭീഷണി. വായനക്കാര്‍ പത്രമുപേക്ഷിച്ച് ഓണ്‍ലൈനിലേക്ക് മാറുന്നു. ക്ളാസിഫൈഡ് പരസ്യങ്ങളും അതേവഴിക്ക് നീങ്ങുന്നു. ആത്മഹത്യാപരമെന്ന് പലരും വിശേഷിപ്പിച്ച മറ്റൊരു കാര്യംകൂടി എങ്ങും പത്രങ്ങള്‍ ചെയ്യുന്നു-ഓണ്‍ലൈനിലൂടെ പത്രം സൗജന്യമായി നല്‍കുന്നു.
ഇങ്ങനെ ചെയ്യുന്നതിന്‍െറ ബുദ്ധി ഇപ്പോഴും അങ്ങനെ ചെയ്യുന്നവര്‍ക്കുതന്നെയും ബോധ്യപ്പെട്ടിട്ടില്ല. ലോകത്തെവിടെയിരിക്കുന്ന ആര്‍ക്കും അന്നത്തെ പത്രം ഇ-പേപ്പറായി കിട്ടും. ആസ്ട്രേലിയയിലൊ ന്യൂസിലന്‍ഡിലൊ ഉള്ളവര്‍ക്ക് ഇവിടെ സൂര്യനുദിക്കുംമുമ്പ് കിട്ടും മലയാളപത്രം. സൗജന്യമായി കിട്ടും എന്നുമാത്രമല്ല, അവര്‍ ആഗ്രഹിക്കുന്ന എഡിഷനും കിട്ടും. ഇത് പത്രങ്ങള്‍ക്ക് എങ്ങനെയാണ് പ്രയോജനപ്പെടുന്നത് എന്നറിഞ്ഞുകൂടാ. എല്ലാവരും ഇങ്ങനെ ചെയ്യുന്നു, മറ്റുള്ളവരും ഇങ്ങനെ ചെയ്യുന്നതുകൊണ്ടുമാത്രം.  

ഇന്ത്യയിലെ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ മുന്നോട്ടു കുതിക്കുകതന്നെയാണ്. പക്ഷേ, പാശ്ചാത്യലോകത്ത് അതല്ല സ്ഥിതി. സര്‍ക്കുലേഷന്‍ കുറയുന്നുണ്ടെങ്കിലും വായനക്കാര്‍ കൂടുന്നുണ്ട് എന്ന് ആശ്വസിക്കുന്നതുകാണാം. സൗജന്യ ഓണ്‍ലൈന്‍ വായനക്കാരെയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടെന്താണ് പത്രക്കമ്പനിക്ക് പ്രയോജനം? ഓണ്‍ലൈന്‍ പത്രം വില്‍ക്കുകയൊ പത്രത്തിലെ പരസ്യം ഓണ്‍ലൈനില്‍ കൊടുക്കാന്‍ പ്രത്യേക ചാര്‍ജ് ഈടാക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ പ്രയോജനം കിട്ടുമായിരുന്നു. തീര്‍ച്ചയായും പത്രം ഓണ്‍ലൈനില്‍ സൗജന്യമായിക്കിട്ടുന്നത് വായനക്കാരന് വലിയ സൗകര്യംതന്നെ. നേരം പുലരുംമുമ്പ് അഞ്ചും 10ഉം ലോകപത്രങ്ങളും സകല മലയാളപത്രങ്ങളും കാല്‍ക്കാശ് മുടക്കാതെ വായിച്ച് വിജ്ഞാനിയാകുന്ന എത്രയോ വായനക്കാരുണ്ട് നമ്മുടെ നാട്ടില്‍. പക്ഷേ, ഇതുകൊണ്ട് മാധ്യമവ്യവസായത്തിന് എന്ത് പ്രയോജനം?

ഓണ്‍ലൈന്‍ വായനക്കും വരിസംഖ്യ ഈടാക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ, ലോകമാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഇപ്പോഴും രണ്ടു മനസ്സില്‍ നില്‍ക്കുന്നു. നേരത്തേ, ധൈര്യപൂര്‍വം ഈ രംഗത്തേക്ക് കടന്നവര്‍പോലും പിന്നീട് പിന്മാറുകയാണ് ചെയ്തത്. ദ ഹിന്ദു അങ്ങനെ ചെയ്യേണ്ടിവന്ന ഒരു പ്രസിദ്ധീകരണമാണ്. എന്നാല്‍, വികസിതരാജ്യങ്ങളില്‍ ഇത്തരമൊരു അവസ്ഥയില്ല. ഒരുപാട് ദിനപത്രങ്ങള്‍ അച്ചടിപ്പത്രം നിര്‍ത്തി ഓണ്‍ലൈന്‍ മാത്രമായി. അച്ചടിപ്പത്രംതന്നെ ഫ്രീയായിക്കിട്ടും പല വന്‍ നഗരങ്ങളിലും. ഓണ്‍ലൈന്‍ പത്രങ്ങളുടെ കാര്യം പറയാനില്ല. എല്ലാം സൗജന്യമാണ്. എത്രനല്ല പത്രമായാലും പണംകൊടുത്ത് ഓണ്‍ലൈന്‍ വാങ്ങാന്‍ എത്രപേര്‍ സന്നദ്ധരാകുമെന്ന ആശങ്ക എല്ലാവര്‍ക്കും ഉള്ളതാണ്. എന്നിട്ടും, നിരവധി പ്രധാന പത്രങ്ങള്‍ ഈ വഴിക്ക് നീങ്ങിയിരുന്നു. 1997 മുതല്‍ ഓണ്‍ലൈനില്‍ പേ വാള്‍ (പണം കൊടുത്ത് വായന) ഏര്‍പ്പെടുത്തിയ പത്രമാണ് ദ വാള്‍ സ്ട്രീറ്റ് ജേണല്‍. പക്ഷേ, അവരുടെ കുറെഭാഗം സൗജന്യംതന്നെയായിരുന്നു. സ്വതന്ത്ര ഇന്‍റര്‍നെറ്റ് എന്നത് സൗജന്യ ഇന്‍റര്‍നെറ്റ് ആണെന്ന് വിശ്വസിച്ചിരുന്ന ദ ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങള്‍ പഴയതുപോലെ തുടര്‍ന്നു. അതുകൊണ്ടുതന്നെ പൂര്‍ണ പേ വാള്‍ ഏര്‍പ്പെടുത്താനുള്ള ന്യൂയോര്‍ക് ടൈംസിന്‍െറ തീരുമാനം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. എങ്കിലും, അവര്‍ മുന്നോട്ടുപോയി.
ന്യൂയോര്‍ക് ടൈംസ് പത്രത്തില്‍നിന്ന് ഒടുവില്‍കേട്ട വാര്‍ത്ത അവരുടെ ഓണ്‍ലൈന്‍ വരിക്കാരുടെ എണ്ണം 10 ലക്ഷത്തോടടുക്കുന്നു എന്നതാണ്. പേ വാള്‍ ഏര്‍പ്പെടുത്താന്‍ അവര്‍ തീരുമാനിച്ചത് 2011ലായിരുന്നു. വരിസംഖ്യ കൊടുത്താലെ ഓണ്‍ലൈനില്‍ വായിക്കാനാവൂ എന്ന പരിഷ്കാരത്തിന് അനുകൂലമായാണ് വായനക്കാര്‍ പ്രതികരിച്ചത്. ആറുലക്ഷത്തില്‍ ചില്വാനം മാത്രം അച്ചടിപ്പത്രം വില്‍ക്കുന്ന സ്ഥാപനത്തിന് അതിലേറെപ്പേരെ ഓണ്‍ലൈനില്‍ വരിക്കാരായി കിട്ടിയെന്നത് ചെറിയ കാര്യമല്ല. 1994ല്‍ 11.8 ലക്ഷം കോപ്പി സര്‍ക്കുലേഷന്‍ ഉണ്ടായിരുന്ന പത്രത്തിന് ഇന്ന് 6.25 ലക്ഷം കോപ്പിയെ വില്‍ക്കാന്‍ കഴിയുന്നുള്ളൂ.

എന്നാല്‍, മാധ്യമസ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും ആശങ്കകള്‍ തീരുന്നില്ല. ഓണ്‍ലൈന്‍ എന്നത് ആശ്രയിക്കാവുന്ന ഒരു രീതിയാണ് എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. അച്ചടിമാധ്യമത്തിലെ വരുമാനം വര്‍ഷംതോറും നാലുശതമാനം കുറയുന്നു. അമേരിക്കന്‍പത്രങ്ങളുടെ 2014ലെ മൊത്തം പരസ്യവരുമാനം 10 വര്‍ഷംമുമ്പ് ലഭിച്ചതിന്‍െറ പാതിയില്‍ താഴെയാണ്. ഈ നഷ്ടം ഓണ്‍ലൈനിലൂടെ നികത്താന്‍ എത്രകാലം കഴിഞ്ഞാലാണ് സാധിക്കുക എന്നതിന് ഉറപ്പില്ല. പരസ്യം അച്ചടിപ്പത്രത്തില്‍ കൊടുക്കാനാണ് പരസ്യക്കാര്‍ക്ക് കൂടുതല്‍ താല്‍പര്യം. പത്രപ്പേജിനെക്കാള്‍ വളരെ ചെറുതാണ് ഓണ്‍ലൈന്‍ വായനയുടെ ദൃശ്യപരിധി. അത് കുറഞ്ഞുവരുകയുമാണ്. ലാപ്ടോപ്പുകള്‍ ആദ്യം ടാബ്ലറ്റും പിന്നെ മൊബൈലുമായി ചുരുങ്ങി. ഇത് പരസ്യങ്ങളുടെ ആകര്‍ഷണീയതയെ ബാധിക്കുന്നുണ്ട്.  

ഓണ്‍ലൈനാണ് ഭാവി എന്ന് പറയുമ്പോള്‍തന്നെ സാമൂഹികമാധ്യമങ്ങള്‍  അച്ചടിപ്പത്രങ്ങളുടെ ഓണ്‍ലൈനിനെയും അപകടത്തിലാക്കുന്നതാണ് പലേടത്തും കാണുന്നത്. മാധ്യമ ഉപഭോഗപ്രവണതകളെ കുറിച്ച് പഠിക്കുന്ന PEW RESEARCH CENTRE  2015 ഏപ്രിലില്‍ ഇറങ്ങിയ റിപ്പോര്‍ട്ടനുസരിച്ച്, അമേരിക്കയില്‍ വെബ് ഉപയോഗിക്കുന്ന മുതിര്‍ന്ന ആളുകളില്‍ പകുതിപ്പേര്‍ വാര്‍ത്ത അറിയാന്‍ ഫേസ്ബുക്കിനെയാണ് ആശ്രയിക്കുന്നത്. ഇവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. പത്രവായനക്ക് ചെലവാക്കുന്നേടത്തോളംസമയം ആളുകള്‍ മൊബൈല്‍ മാധ്യമമോ ടാബ്ലറ്റ് മാധ്യമമോ വായിക്കാന്‍ ചെലവാക്കുന്നില്ല എന്ന പ്രശ്നവും വരുമാനത്തെ ബാധിക്കുന്നുണ്ട്.
അമേരിക്കയിലെ മറ്റൊരു സര്‍വേയുടെ ഫലവും-നീല്‍സെന്‍ സ്കാര്‍ബൊറോ 2014 ന്യൂസ് പേപ്പര്‍ പെനട്രേഷന്‍ റിപ്പോര്‍ട്ട്-അച്ചടിമാധ്യമമാണ് ചില കാര്യങ്ങളില്‍ ഇപ്പോഴും മുന്നിലെന്ന സൂചന നല്‍കുന്നു. പത്രം വാങ്ങുന്നവരില്‍ 56 ശതമാനം പത്രത്തിനെമാത്രം ആശ്രയിക്കുന്നവരാണ്. ലാപ്ടോപ്പോ മൊബൈലോ മാത്രം വാര്‍ത്താവായനക്ക് ആശ്രയിക്കുന്നവരുടെ എണ്ണം ഇത്രത്തോളം വരുന്നില്ല. അമേരിക്കയിലെങ്കിലും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍നില്‍ക്കുന്നവരാണ് അച്ചടിപ്പത്രത്തെ ആശ്രയിക്കുന്നത്.
ആഗോളതലത്തില്‍ ഡിജിറ്റല്‍ വരുമാനത്തിന്‍െറ മൂന്നിലൊന്ന് ഗൂഗ്ള്‍ കമ്പനിക്കുമാത്രമാണ് ലഭിക്കുന്നത്. ഫേസ്ബുക്കിന്‍െറ വരുമാനവര്‍ധനയുടെ തോത് ഗൂഗിളിനെ പിന്നിലാക്കുന്നതായും സൂചനയുണ്ട്.

മാധ്യമങ്ങളുടെ പേജുകളില്‍ പോകാതെതന്നെ ഫേസ്ബുക്കില്‍ അവരുടെ വാര്‍ത്ത വായിക്കാന്‍ സംവിധാനമൊരുക്കുന്നതിനെ കുറിച്ച് വന്‍കിട മാധ്യമസ്ഥാപനങ്ങളും ഫേസ്ബുക്കും കൂടിയാലോചനകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വായനക്കാര്‍ ഫേസ്ബുക്കില്‍ ആണെന്നിരിക്കെ എന്തിന് മടിക്കണം എന്നാണ് പാശ്ചാത്യ മാധ്യമ നടത്തിപ്പുകാര്‍ ചിന്തിക്കുന്നത്. ഇപ്പോഴും ഒന്നും ഉറപ്പായിട്ടില്ല. ആകപ്പാടെ, ഒന്നേ ഉറപ്പായി പറയാനാവൂ. ലോകമാധ്യമങ്ങള്‍ക്ക് 2014 അനിശ്ചിതത്വത്തിന്‍െറ മറ്റൊരു വര്‍ഷമായിരുന്നു. അനിശ്ചിതത്വം എന്നവസാനിക്കും എന്നതിന് ഒരു സൂചനയുമില്ല.

കേരളത്തോട് തുടരുന്ന വിവേചനം

Posted: 01 Jun 2015 06:52 PM PDT

Image: 

അവഗണനയുടെയും അന്യായത്തിന്‍െറയും ഒരുപാട് അനുഭവങ്ങള്‍ കേരളത്തിനും മലയാളികള്‍ക്കും പറയാനുണ്ട്. മുല്ലപ്പെരിയാര്‍ മുതല്‍ റെയില്‍വേ വികസനംവരെയും ട്രോളിങ് നിരോധത്തിന്‍െറ കാലാവധി മുതല്‍ റോഡ് വികസനത്തിന്‍െറ മാനദണ്ഡങ്ങള്‍ വരെയും കേരളത്തിന്‍െറ ആശങ്കകളും ആകുലതകളുമകറ്റാന്‍ ബന്ധപ്പെട്ടവര്‍ക്കാവുന്നില്ല. കേന്ദ്രമന്ത്രിസഭയില്‍ അനേകം മലയാളികളുണ്ടായിരുന്ന യു.പി.എ ഭരണകാലത്തായാലും അങ്ങനെ ആരുമില്ലാത്ത എന്‍.ഡി.എ കാലത്തായാലും നമ്മുടെ ആവശ്യങ്ങള്‍ ഏറെയും ശ്രദ്ധിക്കപ്പെടാതെപോകുന്നു. സങ്കുചിത രാഷ്ട്രീയ പ്രാദേശിക താല്‍പര്യങ്ങള്‍ രാജ്യത്തിന്‍െറ മൊത്തം താല്‍പര്യങ്ങളെ മറികടക്കുമ്പോള്‍ വിവിധ മന്ത്രിമാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്ന അവസ്ഥ വരുന്നു. ഇവിടെയെല്ലാം ശരിയും ന്യായവും എന്ത് എന്നതല്ല മാനദണ്ഡം; മറിച്ച്, അധികാരത്തിലിരിക്കുന്നവരുടെയും അവരുടെ രാഷ്ട്രീയ-സാമുദായിക ചായ്വിന്‍െറയും താല്‍പര്യങ്ങളാണ്. ഈ പ്രവണതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് സൗത് ഏഷ്യന്‍ ഫെഡറേഷന്‍ (സാഫ്) ഗെയിംസിന്‍െറ വേദി കേരളത്തില്‍നിന്ന് മാറ്റിയ തീരുമാനം.
ഇക്കൊല്ലം നവംബറില്‍ നടക്കേണ്ട സാഫ് ഗെയിംസ് ഇന്ത്യക്ക് അനുവദിച്ചുകിട്ടിയതാണ്. ഇത് അസമിലും മേഘാലയയിലുമായി നടത്താമെന്ന് നേരത്തേ നിര്‍ദേശമുയര്‍ന്നിരുന്നു. എന്നാല്‍, അസം അതിന് കഴിയില്ളെന്ന നിലപാടെടുത്തു. സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണം, ഗെയിംസ് വില്ളേജടക്കമുള്ള ഒരുക്കങ്ങള്‍ തുടങ്ങിയവക്ക് ഫണ്ടില്ല എന്നതായിരുന്നു കാരണം. അസം ഒഴിഞ്ഞുമാറിയതോടെ, മേഘാലയയില്‍ മാത്രമായി കായികമേള നടത്തേണ്ട അവസ്ഥവന്നു. ഇത് അസാധ്യമായതിനാല്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ (ഐ.ഒ.എ) കേരളത്തോട് സാഫ് ഗെയിംസ് നടത്തിപ്പ് ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചു. സംസ്ഥാനസര്‍ക്കാര്‍ ഇത് സമ്മതിക്കുകയും ചെയ്തു. 35ാമത് ദേശീയ ഗെയിംസ് നന്നായി സംഘടിപ്പിക്കാന്‍ നമുക്ക് സാധിച്ചിരുന്നു. അതിന്‍െറ സ്റ്റേഡിയങ്ങളും വേദികളും സാഫ് ഗെയിംസിന് ഉപയോഗപ്പെടുത്താന്‍ കഴിയുമായിരുന്നു. എന്നാല്‍, കേരളത്തില്‍ അത് നടത്താനുള്ള നിര്‍ദേശം ഐ.ഒ.എ ഈയിടെ കേന്ദ്ര കായികമന്ത്രാലയത്തിനു മുന്നില്‍ വെച്ചതോടെ കളിമാറി. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ അസംകാരനാണ്. വരുംകൊല്ലം അസമില്‍ അസംബ്ളി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. അതുകൊണ്ടാണ് കായികമേള അവിടത്തെന്നെയാക്കാന്‍ മന്ത്രിക്ക് താല്‍പര്യം. ഫണ്ട് ഇതോടെ പ്രശ്നമല്ലാതാകുന്നു: കേന്ദ്രസഹായം നല്‍കാം. ഗെയിംസ് വില്ളേജ് പോലുള്ള ചെലവേറിയ ഒരുക്കങ്ങളില്‍ ഇളവും നല്‍കാം. അങ്ങനെ കേരളത്തിനു കിട്ടിയ അവസരം വടക്കോട്ടുപോയി.
ആദ്യം ഇത് അവര്‍ക്കാണ് നല്‍കിയതെന്നും എന്തെങ്കിലും സ്വാഭാവികനീതിയുടെ ലംഘനം ഇതിലില്ളെന്നും പറയാം. എന്നാല്‍, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി കേരളത്തില്‍ നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് റദ്ദാക്കിയത് അനേകം മലയാളി വിദ്യാര്‍ഥികളോടും കേരളത്തോട് പൊതുവെയുമുള്ള നീതികേടുതന്നെയാണ്. രാജ്യത്തെ 11 കേന്ദ്രങ്ങളിലായാണ് അലീഗഢ് പ്രവേശപരീക്ഷ നടന്നത്. ഫലംനോക്കിയപ്പോള്‍ യോഗ്യത നേടിയവരില്‍ വലിയൊരു വിഭാഗം കേരളീയര്‍. പരീക്ഷയില്‍ ക്രമക്കേട് നടന്നു എന്ന ആരോപണമുയര്‍ത്തി യൂനിവേഴ്സിറ്റി അധികൃതര്‍ പെട്ടെന്ന് പരീക്ഷ റദ്ദാക്കി. എന്നാല്‍, ക്രമക്കേടിന് ഒരു തെളിവുമില്ലതാനും. ആകക്കൂടിയുള്ളത് കേരളത്തിലെ ഫാറൂഖ് കോളജ് കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ നാലായിരത്തോളംപേരില്‍ മുപ്പതോളംപേര്‍ പാസായി എന്നതുമാത്രം. ‘അനുപാത നിയമവുമായി ചേരുന്നില്ല’ എന്ന വാദമാണ് യൂനിവേഴ്സിറ്റി ഉയര്‍ത്തുന്നത്. പക്ഷേ, എയിംസ് അടക്കമുള്ള പല മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അടുത്തുനടന്ന ടെസ്റ്റുകളില്‍ കേരളീയരാണ് പ്രവേശം നേടിയവരില്‍ കൂടുതല്‍. കേരളത്തില്‍ നടന്ന അലീഗഢ് ടെസ്റ്റാകട്ടെ പൂര്‍ണമായും നടത്തിയത് യൂനിവേഴ്സിറ്റി പ്രത്യേകം നിയോഗിച്ച ഉദ്യോഗസ്ഥരാണ്. നടത്തിപ്പിലോ മൂല്യനിര്‍ണയത്തിലോ ഒന്നും ക്രമക്കേടിന് തെളിവുള്ളതായി ഇപ്പോഴും യൂനിവേഴ്സിറ്റി പറയുന്നില്ല. യോഗ്യതനേടിയ മലയാളി വിദ്യാര്‍ഥികളെ ഒഴിവാക്കാനുള്ള ഉത്തരേന്ത്യന്‍ ലോബിയുടെ തന്ത്രമാണ് ഇതെന്ന ആരോപണം ശക്തമാണ്.
വിവാദങ്ങള്‍ ഒഴിവാക്കാനും നീതി ഉറപ്പുവരുത്താനുമാണ് നിയമങ്ങള്‍. എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകേണ്ട നിയമങ്ങള്‍ മറ്റേതോ താല്‍പര്യങ്ങള്‍ക്കു മുന്നില്‍ അട്ടിമറിക്കപ്പെടുമ്പോള്‍ നീതികേടുണ്ടാകും. വിവേചനങ്ങള്‍ക്ക് പഴുതുണ്ടാകുന്നതും അങ്ങനെയാണ്. മിടുക്ക് തെളിയിച്ചാലും കേരളത്തിലെ വിദ്യാര്‍ഥികള്‍ അങ്ങനെയങ്ങ് ജയിച്ചുവരേണ്ട എന്ന സമീപനം സങ്കുചിതത്വമാണ്. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും താല്‍പര്യങ്ങള്‍ക്കുമേല്‍ നീതിപൂര്‍വകമായ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും അപ്രമാദിത്വം പുന$സ്ഥാപിക്കുക മാത്രമാണ് പരിഹാരം.

 

Monday, June 1, 2015

അരുണയുടെ ഘാതകനെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നു? Madhyamam News Feeds

അരുണയുടെ ഘാതകനെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നു? Madhyamam News Feeds

Link to

അരുണയുടെ ഘാതകനെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നു?

Posted: 31 May 2015 10:03 PM PDT

Image: 

ലക്‌നൗ: അരുണ ഷാന്‍ബാഗിനെ ആക്രമിച്ച് അബോധാവസ്ഥയിലാക്കിയ സോഹന്‍ ലാല്‍ ബര്‍ത്തയെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കാന്‍ പര്‍പ പഞ്ചായത്ത് ആലോചിക്കുന്നു. ഇക്കാര്യം തീരുമാനിക്കാനായി ഈയാഴ്ച പഞ്ചായത്ത്  യോഗം ചേരും.  മൂന്നു ദശാബ്ദത്തിലേറെയായി തങ്ങളോടൊപ്പം താമസിക്കുന്നയാളാണ് അരുണയുടെ ഘാതകന്‍ എന്ന് ഞെട്ടലോടു കൂടിയാണ് അറിഞ്ഞതെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗ്രാമമുഖ്യന്‍ പറയുന്നു.

സോഹന്‍ലാല്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിനടുത്ത് പര്‍പ ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ചയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയതത്. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ എവിടെയാണെന്ന് ഇതുവരെ വിവരമൊന്നുമില്ലായിരുന്നു. 42 വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന അരുണ മെയ് 18ന് അന്തരിച്ചതോടെയാണ് സോഹന്‍ലാല്‍ വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
എന്നാല്‍ മുംബൈ പൊലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് സോഹന്‍ലാലിന്‍െറ കുടുംബം അവകാശപ്പെടുന്നത്.

ഗ്രാമവാസിയായ ജോഗിന്ദര്‍ പറയുന്നു. "ഞാന്‍ പര്‍പയില്‍ ജനിച്ചു വളര്‍ന്നയാളാണ്, സോഹന്‍ലാലിനെ വര്‍ഷങ്ങളായി അറിയുമെങ്കിലും മറ്റൊരു ജാതിയില്‍ പെട്ടവനായതിനാല്‍ വലിയ ബന്ധങ്ങളൊന്നുമില്ല. സോഹന്‍ലാലിന്‍െറ ഭൂതകാലത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിയാനിടയായത്.  പര്‍പവാസികള്‍ പൊതുവെ സമാധാനപ്രിയരാണ്. എന്നാല്‍ സോഹന്‍ലാല്‍ മൂലം ഗ്രാമത്തിനുണ്ടായ കുപ്രശസ്തിയില്‍ ഞങ്ങളെല്ലാവരും അസ്വസ്ഥരാണ്. പല ഗ്രാമവാസികളും അയാളെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്."

തെലങ്കാനയില്‍ കോഴ നല്‍കിയ ടി.ഡി.പി എം.എല്‍.എ അറസ്റ്റില്‍

Posted: 31 May 2015 09:51 PM PDT

Image: 

ഹൈദരാബാദ്: തെലങ്കാനയില്‍ 50 ലക്ഷം രൂപ കോഴ നല്‍കാന്‍ ശ്രമിച്ച തെലുഗു ദേശം പാര്‍ട്ടി എം.എല്‍.എ അറസ്റ്റില്‍. ടി.ഡി.പി എം.എല്‍.എ രേവന്ദ് റെഡ്ഢിയാണ് അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിലായത്.
നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടി.ഡി.പിയുടെ സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ മറ്റൊരു എം.എല്‍.എയായ എല്‍വിസ് സ്റ്റീഫന്‍സന് കോഴ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എം.എല്‍.എയും രണ്ട് കൂട്ടാളികളും പിടിയിലായത്.  
അറസ്റ്റിലായ ഒരാള്‍ ബിഷപ്പ് ആണ്. ടി.ഡി.പി സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബിഷപ്പാണ് എല്‍വിസ് സ്റ്റീഫനെ ആദ്യം ബന്ധപ്പെട്ടത്.

സ്റ്റീഫന്‍റെ സെക്കന്തരാബാദിലുള്ളവസതിയിലെ ത്തിയ എം.എല്‍.എയെയും കൂട്ടാളികളെയും പ്രത്യേക പൊലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. അദ്ദേഹത്തിന്‍്റെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്നാണ് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ വീട്ടിലത്തെിയത്.
അഞ്ചുകോടി രൂപ കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. അഡ്വാന്‍സ് തുകയായ 50 ലക്ഷം രൂപയാണ് ഇവര്‍ കൈമാറിയത്. അറസ്റ്റിലായ മൂന്നുപേരെയും ഇന്ന് ഹൈദരാബാദ് കോടതിയില്‍ ഹാജരാക്കും.  നിയമസഭയില്‍ ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയാണ് എല്‍വിസ് സ്റ്റീഫന്‍. തെലങ്കാനയില്‍ ആറു നിയമസഭാ കൗണ്‍സില്‍ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വിദേശികളുടെ സിം കാര്‍ഡുകള്‍ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കും -സൗദി ടെലികോം

Posted: 31 May 2015 09:36 PM PDT

Image: 
റിയാദ്: സൗദിയില്‍ വിദേശികളുടെ പേരിലുള്ള മൊബൈല്‍ സിം കാര്‍ഡുകള്‍ അവരുടെ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കുമെന്ന് ടെലികോം അതോറിറ്റി വ്യക്തമാക്കി. ഉടമസ്ഥരില്ലാത്ത സിം കാര്‍ഡുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണിത്. ഇഖാമക്ക് പകരം പാസ്പോര്‍ട്ടുമായി ബന്ധപ്പെടുത്തുന്നതോടെ സന്ദര്‍ശന, തീര്‍ഥാടന വിസയിലത്തെുന്നവര്‍ക്കും രേഖാമൂലം അനായാസം സിം കാര്‍ഡ് കരസ്ഥമാക്കാനാവും. കൂടാതെ വിദേശി സൗദി വിടുന്നതോടെ സിം കാര്‍ഡുകള്‍ റദ്ദാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. റജിസ്റ്റര്‍ ചെയ്യാത്ത സിം കാര്‍ഡുകള്‍ രാജ്യത്ത് വ്യാപിക്കുന്നത് സൗദിയുടെ സാമ്പത്തിക, സുരക്ഷ മേഖലക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രവണതക്ക് അറുതിവരുത്താന്‍ മൊബൈല്‍ കമ്പനികളുമായി ടെലികോം അതോറിറ്റി ധാരണയായത്. നിയമാനുസൃതമല്ലാത്ത നടപടികള്‍ക്കും തീവ്രവാദ പ്രവര്‍ത്തനത്തിനും സാമ്പത്തിക ഇടപാടുകള്‍ക്കും ഇത്തരം സിം കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് രാജ്യസുരക്ഷക്ക് പ്രയാസം സൃഷ്ടിക്കുന്നത്. മൊബൈല്‍ കമ്പനികള്‍ നിര്‍ണിത സമയപരിധിക്കുള്ളില്‍ തങ്ങളുടെ കീഴിലുള്ള സിം കാര്‍ഡുകള്‍ നിയമാനുസൃതമാക്കി മാറ്റണമെന്ന് ടെലികോം, വിവരസാങ്കേതികവിദ്യ മന്ത്രി ഡോ. മുഹമ്മദ് അസ്സുവൈല്‍ മൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടു. അറിയപ്പെടാത്ത സിം കാര്‍ഡുകള്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രാലയത്തിന് നിര്‍ബന്ധബുദ്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ കമ്പനിയും കാലപരിധി നിശ്ചയിച്ചുകൊണ്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വകുപ്പുമന്ത്രിയുടെ നിര്‍ദേശം. മക്ക മേഖലയിലെ താഇഫില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധി അനധികൃത സിം കാര്‍ഡുകള്‍ കണ്ടത്തെിയിരുന്നു. 40 പേരില്‍ നിന്നായി 29,000 സിം കാര്‍ഡുകള്‍ കണ്ടത്തെിയതായാണ് കണക്ക്. 

സി.ബി.എസ്.ഇ വിജയശതമാനം കൂടിയപ്പോള്‍ വിമര്‍ശമില്ല^ അബ്ദുറബ്ബ്

Posted: 31 May 2015 09:30 PM PDT

Image: 

കല്‍പറ്റ: സി.ബി.എസ്.ഇ പത്താംക്ളാസ് വിജയശതമാനം കൂടിയത് വിമര്‍ശിക്കാന്‍ ആരുമുണ്ടായില്ളെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. എസ്.എസ്.എല്‍.സിക്ക് വിജയശതമാനം വര്‍ധിച്ചപ്പോള്‍  ആക്രോശിച്ചവര്‍ ഇപ്പോള്‍ എവിടെയാണ്. എസ്.എസ്.എല്‍.സിയെക്കാള്‍ ഉയര്‍ന്ന വിജയശതമാനമായിരുന്നു സി.ബി.എസ്.ഇയില്‍. സി.ബി.എസ്.ഇ സിലബസ് മികച്ചതും കേരള സിലബസ് പ്രശ്നമുള്ളതുമാണ് എന്ന കാഴ്ചപ്പാടാണുള്ളത്. വിമര്‍ശത്തിന്‍റെ യഥാര്‍ഥ ചേതോവികാരം ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ പ്രവേശോല്‍സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിലെ കമ്പളക്കാട്ട് ഗവ. യു.പി സ്കൂളില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസവകുപ്പിലെ നെഗറ്റീവ് വാര്‍ത്തകള്‍ മാത്രമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാഠ്യപദ്ധതി പരിഷ്കരണം പോലെയുള്ള നേട്ടങ്ങളെ മാധ്യമങ്ങള്‍  മനപൂര്‍വ്വം കണ്ടില്ളെന്ന് നടിക്കുകയാണെന്നും അദ്ദഹേം കുറ്റപ്പെടുത്തി.
ഈ അധ്യയന വര്‍ഷം മുതല്‍ ഏഴു പിരീയഡ് എന്നത് എട്ടാക്കി മാറ്റിയിട്ടുണ്ട്. പാഠപുസ്തക വിതരണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കും. മുഴുവന്‍ പുസ്തകങ്ങളുടെയും അച്ചടി ഒരാഴ്ചക്കുള്ളില്‍ തീരും. എസ്.സി.ആര്‍.ടി വെബ്സൈറ്റില്‍ നേരത്തെ തന്നെ പാഠപുസ്തകങ്ങള്‍ അപ്ളോഡ് ചെയ്തിരുന്നു. വിവാദങ്ങളുണ്ടാക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ളെന്നും അബ്ദുറബ്ബ് പറഞ്ഞു.

 

മൊബൈലില്‍ സംസാരിക്കവെ മലയാളി കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു

Posted: 31 May 2015 09:18 PM PDT

Image: 
കുവൈത്ത് സിറ്റി: മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് കാല്‍തെറ്റി വീണ് മലയാളി മരിച്ചു. കോഴിക്കോട് പേരാമ്പ്ര മരുതേരി ഉക്കാര്‍കണ്ടി മുഹമ്മദാണ് (42) മരിച്ചത്. പരേതനായ മൊയ്തീന്‍െറയും കദിയയുടെയും മകനാണ്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെ മഹ്ബൂലയിലെ ഒരു കെട്ടിടത്തിലെ മുറിയില്‍ യോഗത്തില്‍ പങ്കെടുക്കവെ ഫോണ്‍ വന്നപ്പോള്‍ മൊബൈലുമായി പുറത്തേക്കിറങ്ങിയ മുഹമ്മദ് സംസാരത്തിനിടെ അബദ്ധത്തില്‍ കാല്‍തെറ്റി താഴേക്കുവീഴുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്തിരുന്ന മുഹമ്മദ് പിന്നീട് അത് വരുന്ന വ്യാഴാഴ്ചയിലേക്ക് നീട്ടുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ: സുലൈഖ. മക്കള്‍: നിഷാദ് (കുവൈത്ത്), സുമിന, ശര്‍ഫിന.

ഏറ്റവും വലിയ രണ്ടാമത്തെ ആഡംബര യാത്രാകപ്പല്‍ ‘ക്വാണ്ടം ഓഫ് ദി സീ’ മസ്കത്തില്‍

Posted: 31 May 2015 08:56 PM PDT

Image: 
മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഡംബര യാത്രാകപ്പലായ  ‘ക്വാണ്ടം ഓഫ് ദി സീ’ മത്രയിലത്തെി. 4900 യാത്രക്കാരും 1900 ജീവനക്കാരുമായി ന്യൂയോര്‍ക്കില്‍നിന്ന് ചൈനയിലേക്കുള്ള 53 ദിവസത്തെ ലോകപര്യടനത്തിനിടെയാണ് കപ്പല്‍ മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തത്തെിയത്. വില്‍സ്മാന്‍ ഷിപ്പിങ് സര്‍വീസ് കമ്പനിയും ഒമാന്‍ വിനോദസഞ്ചാര വകുപ്പും ചേര്‍ന്നാണ് കപ്പല്‍ മസ്കത്തിലത്തെിച്ചത്. കപ്പല്‍ ഇതാദ്യമായാണ് ഒമാനില്‍ എത്തുന്നത്. 
ആഡംബരത്തിന്‍െറ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന കപ്പലില്‍ 16 ഡെക്കുകളാണുള്ളത്.  റോയല്‍ കരീബിയന്‍ ഇന്‍റര്‍നാഷനലിന്‍െറ ഉടമസ്ഥതയിലുള്ള ആദ്യ സ്മാര്‍ട്ട്ഷിപ് ‘ക്വാണ്ടം ഓഫ് ദി സീ’ക്ക് 1141 അടി നീളവും 136 അടി വീതിയുമുണ്ട്. വിസ്മയങ്ങള്‍ നിറഞ്ഞ കപ്പലിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം 300 അടി ഉയരത്തില്‍നിന്ന് കടല്‍കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന നോര്‍ത് സ്റ്റാര്‍ ആണ്. 135 അടി നീളമുള്ള ക്രെയിനിന്‍െറ അറ്റത്ത് ഘടിപ്പിച്ച ഗ്ളാസ് കൂടില്‍ 14 പേര്‍ക്ക് നില്‍ക്കാം. 360 ഡിഗ്രി ചുറ്റളവിലുള്ള കാഴ്ചകളാണ് നോര്‍ത് സ്റ്റാര്‍ ഒരുക്കുക. ബയോണിക് ബാര്‍ ആണ് മറ്റൊരു വിശേഷം. ഇവിടെ യന്ത്രക്കൈകളാണ് പാനീയം യാത്രക്കാര്‍ക്ക് തയാറാക്കി നല്‍കുന്നത്. ആകാശച്ചാട്ടത്തിന്‍െറ അനുഭവം നല്‍കുന്ന സ്കൈ ഡൈവിങ് സിമുലേറ്റര്‍ നല്‍കുക വിസ്മയാനുഭവമായിരിക്കും. ലോകത്തില്‍ സ്കൈ ഡൈവിങ് സിമുലേറ്റര്‍ ഘടിപ്പിച്ച ഏക കപ്പലാണിത്. ഭക്ഷണ പ്രിയര്‍ക്കായി 18 റസ്റ്റാറന്‍റുകളാണ് ഇതിലുള്ളത്. ആര്‍.എഫ്.ഐ.ഡി ബാന്‍ഡുകള്‍ ഉപയോഗിച്ചാണ് ഭക്ഷണപാനീയങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും റൂമുകള്‍ തുറക്കുന്നതുമെല്ലാം. കളിക്കാനും കുളിക്കാനും വിനോദത്തിനുമായി മറ്റ് നിരവധി സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 
2014 ആഗസ്റ്റിലാണ് കപ്പല്‍ നീറ്റിലിറക്കിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ കപ്പല്‍ മസ്കത്തില്‍നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ചു. 60ഓളം രാഷ്ട്രങ്ങളില്‍നിന്നുള്ള സഞ്ചാരികളില്‍ നല്ളൊരു ശതമാനവും വേനല്‍ചൂടിനെ പേടിച്ച് കപ്പലില്‍തന്നെ കഴിച്ചുകൂട്ടി. സമശീതോഷ്ണ രാഷ്ട്രങ്ങളില്‍നിന്നുള്ളവരാണ് നാടുകാണാനിറങ്ങിയത്. വമ്പന്‍ കച്ചവടം പ്രതീക്ഷിച്ച യാത്രക്കാര്‍ നിരാശരായെങ്കിലും മത്രയില്‍ ചുറ്റിക്കറങ്ങിയവര്‍ ഒമാന്‍െറ പൈതൃക അടയാളങ്ങള്‍ അടങ്ങിയ സാധനങ്ങള്‍ സ്വന്തമാക്കിയാണ് മടങ്ങിയത്. കടുത്ത തണുപ്പ് രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ സണ്‍ബ്ളാക് ക്രീമും ലേപനങ്ങളും വാങ്ങാന്‍ കടകളില്‍ കയറിയിറങ്ങുന്നത് കാണാമായിരുന്നു. ഇത്രയും കനത്ത ചൂട് പ്രതീക്ഷിച്ചില്ളെന്നാണ് സ്കോട്ലന്‍ഡില്‍നിന്നുള്ള ദമ്പതിമാര്‍ പറഞ്ഞത്. കൊച്ചിയില്‍ ഇറങ്ങിയശേഷം മുംബൈവഴി നാട്ടിലേക്ക് തിരിക്കും. മൂന്നാഴ്ചത്തെ യാത്രക്കുള്ള ചെലവ് ഒരാള്‍ക്ക് രണ്ടായിരം ഡോളറാണെന്നും ഇവര്‍ പറഞ്ഞു. 
മലയാളികളോട് കൊച്ചിയെക്കുറിച്ചും അവിടത്തെ കാലാവസ്ഥയെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കുന്നവരെയും കാണാമായിരുന്നു.

അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം

Posted: 31 May 2015 08:00 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം. മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ് വിദ്യാലയത്തിന്‍െറ പടി ചവിട്ടാന്‍ ആദ്യമായെത്തുന്നത്. ഒന്നാം ക്ളാസിലെ കുട്ടികളുള്‍പ്പെടെ ആകെ 36.5 ലക്ഷം വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളുകളില്‍ ഹാജരാകും.

സ്കൂള്‍ പ്രവേശോത്സവത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടില്‍ നടക്കും. കമ്പളക്കാട് സര്‍ക്കാര്‍ യു.പി സ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പരിപാടി ഉദ്ഘാടനം ചെയ്യും. ആദ്യമായാണ് സംസ്ഥാനതല പ്രവേശോത്സവം വയനാട്ടില്‍ നടക്കുന്നത്.

പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെയാണ് പുസ്തകങ്ങള്‍ തയാറാക്കിയത്. എന്നാല്‍ ഇവയുടെ അച്ചടി പകുതി പോലും പിന്നിട്ടിട്ടില്ല. ജൂണ്‍ മാസം അവസാനിക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തകം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 200 അധ്യയന ദിനങ്ങളാണ് ഇത്തവണയുള്ളത്. ഇതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കി.

ഈ വര്‍ഷം മുതല്‍ എട്ട് പീരിയഡായിരിക്കും ക്ളാസ്. വെള്ളിയാഴ്ചകളില്‍ 9.30 മുതല്‍ 4.30 വരെയാണ് അധ്യയന സമയം. ഡിജിറ്റല്‍ പാഠപുസ്തകങ്ങളും പുതിയ അധ്യയന വര്‍ഷത്തിന്‍െറ പ്രത്യേകതയാണ്. ഒമ്പത്, പത്ത്, ഹയര്‍ സെകന്‍ഡറി ക്ളാസുകളിലാണ് ഐ.ടി അറ്റ് സ്കൂളിന്‍െറ സഹായത്തോടെ ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഒരുക്കുന്നത്. പാഠങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ക്ളാസ് മുതല്‍ എട്ടാം ക്ളാസ് വരെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം ലഭിക്കും. രണ്ട് ജോഡി യൂണിഫോമാണ് സൗജന്യമായി ലഭിക്കുക. പട്ടികജാതി^പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍, ബി.പി.എല്‍ വിഭാഗം കുട്ടികള്‍ എന്നിവരും സൗജന്യ യൂണിഫോമിന് അര്‍ഹരാണ്.

സര്‍ക്കാര്‍^എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് സര്‍ക്കാറിന്‍െറ പ്രതീക്ഷ.

അധ്യയനമികവിന് നൂതന രീതികള്‍

Posted: 31 May 2015 07:16 PM PDT

Image: 

പുതിയ അധ്യയനവര്‍ഷത്തിന് തുടക്കംകുറിക്കുകയാണ്. സംസ്ഥാനത്ത് ഏകദേശം 36.5 ലക്ഷം കുട്ടികളാണ് തിങ്കളാഴ്ച സ്കൂളുകളിലത്തെുക. അതില്‍തന്നെ മൂന്നുലക്ഷത്തില്‍പരം കുരുന്നുകള്‍ ഒന്നാംക്ളാസില്‍ പ്രവേശംതേടുന്നവരാണ്. അറിവിന്‍െറ അക്ഷയപാത്രം നുകരാനത്തെുന്ന ഈ കുഞ്ഞുങ്ങളെല്ലാം രാഷ്ട്രത്തിന്‍െറ ബൗദ്ധികസമ്പത്താണ്.

ആദ്യമായി സ്കൂളിലത്തെുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്. ബാഗും കുടയും പുസ്തകങ്ങളും ബലൂണുകളും മധുരവുംനല്‍കി ഉത്സവാന്തരീക്ഷത്തിലായിരിക്കും സ്കൂളിലേക്ക് അവരെ സ്വാഗതംചെയ്യുക. വയനാട് ജില്ലയിലെ കമ്പളക്കാട് ഗവ. യു.പി സ്കൂളാണ് പ്രവേശനോത്സവത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനവേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

സ്കൂളിലത്തെുന്ന ഓരോകുട്ടിക്കും പരമാവധി അറിവ് പകര്‍ന്നുകൊടുക്കാന്‍ കഴിയണം. അവരുടെ കഴിവുകള്‍ തേച്ചുമിനുക്കാനും പൂര്‍ണതയിലത്തെിക്കാനും അവസരമൊരുക്കുകയുംവേണം. ഇതിന് സഹായമായതരത്തില്‍ നമ്മുടെ വിദ്യാലയങ്ങളെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും മാറ്റിയെടുക്കാനുള്ള നിരന്തര പരിശ്രമത്തിലാണ്  സര്‍ക്കാര്‍.  ഇതിന്‍െറ ഭാഗമായി വിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ നാലുവര്‍ഷം നടപ്പാക്കിയ പദ്ധതികളും പരിഷ്കാരങ്ങളും ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങള്‍ക്ക് സ്വീകാര്യത ഏറിവരികയാണ്. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പ്രവേശംനേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടായി. ഇത് ശുഭസൂചകമാണ്. പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും നടപ്പാക്കിവരുന്ന നൂതനവും ഗുണപരവുമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ വിദ്യാലയാന്തരീക്ഷം മെച്ചപ്പെടാന്‍ ഇടയാക്കുന്നത്. എന്തെങ്കിലും പ്രധാനവിഷയത്തിന്‍െറ പേരില്‍ അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ സമരംനടത്തി വിദ്യാലയങ്ങള്‍ സ്തംഭിപ്പിക്കാത്ത നാലുവര്‍ഷമാണ് കടന്നുപോയത്.

നമ്മുടെ വിദ്യാഭ്യാസമേഖല വളരെയേറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണ സാക്ഷരത എന്നേ കൈവരിച്ചുകഴിഞ്ഞ നമ്മള്‍ ഇപ്പോള്‍ വിദ്യാഭ്യാസത്തിന്‍െറ ഗുണമേന്മ• വര്‍ധിപ്പിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ്. വിദ്യാഭ്യാസവകുപ്പിന്‍െറ കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പ്രൈമറി തലം മുതല്‍ സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാല ഗവേഷണം തുടങ്ങിയ ഉന്നത വിദ്യാഭ്യാസമേഖലകളില്‍വരെ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കി.

പഴയരീതികളില്‍നിന്ന് സ്കൂളുകളും പഠനരീതികളും മാറുകയാണ്.  ഡിജിറ്റല്‍ പാഠപുസ്തകങ്ങളുടെ കാലമാണിനി വരാന്‍പോകുന്നത്. ഒമ്പത്, പത്ത് ക്ളാസുകളിലും പ്ളസ് ടു തലത്തിലും ഈവര്‍ഷം തന്നെ ഡിജിറ്റല്‍ പാഠപുസ്തകവും അധ്യയനസമ്പ്രദായവും നടപ്പാക്കുകയാണ്.  പഠനത്തിന് വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും. പാഠപുസ്തകങ്ങള്‍ മാത്രമല്ല കമ്പ്യൂട്ടര്‍ ലാബും ലാപ്ടോപ്പുമെല്ലാം ഇനി പഠനോപാധികളായിമാറും. ഈ രീതിയിലേക്ക് മാറുന്നതോടെ അറിവിന്‍െറ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള വിദ്യാര്‍ഥികളുടെ സാധ്യതകള്‍ വിപുലമാകും. ഏതൊരു വിഷയത്തിന്‍െറയും എല്ലാ കാര്യങ്ങളും ഇനി വിദ്യാര്‍ഥികളുടെ വിരല്‍തുമ്പില്‍ ലഭിക്കും. പാഠപുസ്തകത്തിന്‍െറ പ്രാധാന്യം കുറയും. അധ്യാപകന്‍െറ റോള്‍ മാറും.  

ലോകം വളരെയേറെ മാറിക്കഴിഞ്ഞു. വിജ്ഞാനത്തിന്‍െറ കാര്യത്തില്‍ വിസ്ഫോടനമാണ് നടക്കുന്നത്. പണ്ട് നൂറ്റാണ്ടുകള്‍ വേണ്ടിവന്നിരുന്ന മാറ്റത്തിന് ഇന്ന് ഒരു ദശകം തികച്ചുവേണ്ടെന്നായി. ഈ മാറ്റത്തിനനുസരിച്ച് നമ്മുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം 1,3,5,7,പ്ളസ് വണ്‍ ക്ളാസുകളിലെ പാഠ്യവിഷയങ്ങള്‍ പരിഷ്കരിച്ചിരുന്നു.  2,4,6,8, പ്ളസ് ടു ക്ളാസുകളിലെ പുസ്തകങ്ങള്‍ ഇക്കൊല്ലം പരിഷ്കരിക്കും. അടുത്തവര്‍ഷം 9,10 ക്ളാസുകളില്‍ പുതിയപാഠപുസ്തകങ്ങള്‍ ഏര്‍പ്പെടുത്തും. എസ്.എസ്.എല്‍.സി എഴുത്തുപരീക്ഷക്കും തുടര്‍മൂല്യനിര്‍ണയത്തിനും ജയിക്കുന്നതിന് മിനിമം മാര്‍ക്ക് നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ പുതിയ പാഠ്യപദ്ധതിയില്‍ നടപ്പാക്കും. അറിവുപകരുകമാത്രമല്ല വിദ്യാര്‍ഥിയുടെ സമഗ്ര വ്യക്തിത്വവികാസവും പുതിയ വിദ്യാഭ്യാസനയത്തിന്‍െറ ലക്ഷ്യമാണ്. ഭാഷ, ശാസ്ത്രം, കല, പ്രവൃത്തിപഠനം, ആരോഗ്യ, കായികപഠനം എന്നിവ അടങ്ങുന്ന വൈജ്ഞാനികമേഖലയിലെ വിദ്യാര്‍ഥിയുടെ പ്രകടനം അധ്യാപകന്‍ വിലയിരുത്തി ഗ്രേഡ് നിര്‍ണയിക്കണം.

ആറുമുതല്‍ 14 വയസ്സുവരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള സര്‍വശിക്ഷാ അഭിയാന്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ഈപദ്ധതി സമ്പൂര്‍ണ സ്കൂള്‍ പ്രവേശം, കൊഴിഞ്ഞുപോക്ക് തടയല്‍, വിദ്യാഭ്യാസത്തിന് തടസ്സമാകുന്ന സാമൂഹികവും ലിംഗപരവുമായ വ്യത്യാസങ്ങള്‍ ഇല്ലാതാക്കല്‍, പഠനഗുണനിലവാരം മെച്ചപ്പെടുത്തല്‍, മേന്മയേറിയ വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ ശാക്തീകരണം, മെച്ചപ്പെട്ട വിദ്യാലയാന്തരീക്ഷം തുടങ്ങി വിദ്യാലയങ്ങളുടെ സമഗ്ര പുരോഗതി സാധ്യമാക്കുന്നു.  

അറുപതില്‍താഴെ മാത്രം കുട്ടികളുള്ള വിദ്യാലയങ്ങളുടെ സമഗ്ര പുരോഗതിക്കുള്ള ഫോക്കസ് 15 പദ്ധതി, പെണ്‍കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍, തൊഴില്‍പരിശീലനം, വ്യക്തിത്വ വികസന ക്യാമ്പുകള്‍, സാഹിത്യ ക്യാമ്പുകള്‍ എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകരാന്‍ സഹായിക്കും. ന്യൂനപക്ഷ വിദ്യാഭ്യാസം, കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം, പട്ടികജാതി-പട്ടികവര്‍ഗ വിദ്യാഭ്യാസം, ഇംഗ്ളീഷ് ഭാഷയില്‍ പ്രാവീണ്യം ഉറപ്പാക്കുന്ന പരിശീലനം എന്നിവയെല്ലാം മികവുപകരാന്‍ സഹായിക്കുന്ന പദ്ധതികളാണ്. കഴിഞ്ഞ ശിശുദിനത്തില്‍ തുടക്കമിട്ട ക്ളീന്‍ സ്കൂള്‍, സ്മാര്‍ട്ട് ചില്‍ഡ്രന്‍ പദ്ധതികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ മാതൃകാ വിദ്യാലയങ്ങളാക്കാനും നിലവാരമുള്ള വിദ്യാഭ്യാസം ഓരോകുട്ടിക്കും ഉറപ്പാക്കാനും സഹായിക്കും.  
സ്കൂള്‍ തലത്തിലെ ഈ പരിഷ്കാരങ്ങളുടെ തുടര്‍ച്ചയായി ഉന്നത വിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കാനും ഈ സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സ്കൂള്‍ തലംമുതല്‍ അക്കാദമിക് മികവിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍നൈപുണ്യത്തിനുള്ള പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.  അസാപ് എന്നറിയപ്പെടുന്ന അഡീഷനല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം, വാക് വിത്ത് എ സ്കോളര്‍, കമ്യൂണിറ്റി കോളജ് തുടങ്ങിയ പദ്ധതികള്‍ ഇതില്‍പെടുന്നു.  

സാങ്കേതിക വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും ഈരംഗത്തെ ഉന്നതപഠനത്തിന്‍െറയും ഗവേഷണത്തിന്‍െറയും നിലവാരവും സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.  സംസ്ഥാന സര്‍ക്കാറിന്‍െറ നിരന്തരശ്രമത്തിന്‍െറ ഫലമായി സംസ്ഥാനത്തിന് ഒരു ഐ.ഐ.ടി അനുവദിച്ചുകിട്ടിയത് വലിയൊരു നേട്ടമാണ്.  പാലക്കാട് പുതശേരിയിലാണ് ഇത് സ്ഥാപിക്കുക.  അവിടെ സൗകര്യങ്ങള്‍ ഒരുങ്ങുന്നതു വരെ കോഴിപ്പാറയിലെ അഹല്ല്യ എന്‍ജിനീയറിങ് കോളജിലായിരിക്കും ഐ.ഐ.ടി പ്രവര്‍ത്തിക്കുക.  ഈ വര്‍ഷത്തെ ഐ.ഐ.ടി പ്രവേശപട്ടികയില്‍ പാലക്കാടും ഇടംപിടിച്ചിട്ടുണ്ട്.  ലോകനിലവാരം പുലര്‍ത്തുന്ന ഐ.ഐ.ടിയുടെ സാന്നിധ്യം നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.

വിമര്‍ശിച്ചാല്‍ നിരോധിക്കും

Posted: 31 May 2015 07:06 PM PDT

Image: 

രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-മദ്രാസില്‍നിന്ന് (ഐ.ഐ.ടി-എം) പുറത്തുവരുന്ന വാര്‍ത്തകള്‍ ജനാധിപത്യ രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുന്ന അപകടകരമായ വഴികളെക്കുറിച്ച ഗൗരവപ്പെട്ട സൂചനകള്‍ നല്‍കുന്നതാണ്. അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്ക്ള്‍ (എ.പി.എസ്.സി) എന്ന പേരില്‍ 2014 ഏപ്രില്‍ 14 മുതല്‍ ആ കാമ്പസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപന അധികൃതര്‍ ഉത്തരവിറക്കിയതാണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും വിമര്‍ശിക്കുന്ന ലഘുലേഖകള്‍ ഇറക്കി, രാജ്യവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളെ പ്രത്യേകമായി സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭജനം സൃഷ്ടിച്ചു എന്നെല്ലാം ആരോപിച്ചുകൊണ്ട് മാനവ വിഭവശേഷി വകുപ്പിന് ലഭിച്ച അജ്ഞാത കത്തിനെ തുടര്‍ന്നാണ് ഐ.ഐ.ടി-എം അധികൃതര്‍ സംഘടനക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ദേശീയതലത്തിലും തമിഴ്നാട്ടിലുമുള്ള, ബി.ജെ.പി ഒഴികെയുള്ള ഏതാണ്ടെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്കാരിക പ്രവര്‍ത്തകരും നിരോധത്തെ അപലപിച്ചു രംഗത്തുവന്നുകഴിഞ്ഞു. നാഷനല്‍ കമീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ചെയര്‍മാന്‍ പി.എല്‍. പുനിയ നടപടിയില്‍ വിശദീകരണം ചോദിച്ച് ഐ.ഐ.ടി-എം അധികൃതര്‍ക്ക് നോട്ടീസും അയച്ചു. വിവിധ സംഘടനകള്‍ ശനിയാഴ്ച സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി. തമിഴ്നാടിന്‍െറ വിവിധ ഭാഗങ്ങളിലും പ്രതിഷേധം പടര്‍ന്നുകഴിഞ്ഞു.

വിവേകാനന്ദ സ്റ്റഡി സര്‍ക്ക്ള്‍, ധ്രുവ, വന്ദേമാതരം, ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങിയ പല പേരുകളില്‍ സ്ഥാപനത്തില്‍ വിദ്യാര്‍ഥി കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും അവക്കൊന്നുമില്ലാത്ത നിരോധം തങ്ങള്‍ക്കു മാത്രം വരുന്നത് കേന്ദ്ര ഭരണകൂടത്തിന്‍െറ ഫാഷിസ്റ്റ് നിലപാടിന്‍െറ ഭാഗമാണെന്നുമാണ് എ.പി.എസ്.സി ആരോപിക്കുന്നത്. എ.പി.എസ്.സിക്കു നേരെ നേരത്തേയും വിവേചനപരമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു. സ്ഥാപനത്തിലെ ഡീന്‍ ഓഫ് സ്റ്റുഡന്‍റ്സ് ആയ എം.എസ്. ശിവകുമാര്‍ സംഘടനയുടെ പേരില്‍നിന്ന് അംബേദ്കര്‍, പെരിയാര്‍ എന്നീ നാമങ്ങള്‍ മാറ്റണമെന്ന് 2014 ജൂണില്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. അത് സംഘടന നിരാകരിച്ചതിനെ തുടര്‍ന്ന് പല വഴിയില്‍ തസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അതിന്‍െറ പരിണാമമെന്ന നിലക്കാണ് സംഘടനയുടെ അംഗീകാരവും അതുവഴി പ്രവര്‍ത്തന സ്വാതന്ത്ര്യവും എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവ് ഒൗദ്യോഗികമായി ഇറങ്ങിയിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ, എ.പി.എസ്.സി ദലിത് വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ രൂപവത്കരിക്കപ്പെട്ട സംഘടനയാണ്. നരേന്ദ്ര മോദിയെയും ആര്‍.എസ്.എസിനെയും അത്തരമൊരു സംഘടന വിമര്‍ശവിധേയമാക്കും എന്നുള്ളതും സ്വാഭാവികം. എന്നാല്‍, മോദിക്കും ആര്‍.എസ്.എസിനുമെതിരെയുള്ള വിമര്‍ശങ്ങളെല്ലാം രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന മട്ടിലാണ് ആര്‍.എസ്.എസുകാരും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും കാണുന്നത്. എ.പി.എസ്.സിയെ ആറേഴു മാസം മുമ്പുതന്നെ നിരോധിക്കേണ്ടതായിരുന്നു എന്നാണ് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ പ്രസ്താവിച്ചത്. ‘കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച സംഘടനയെ നിരോധിച്ചത് വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്തുകൊണ്ടാണെ’ന്നാണ് തമിഴ്നാട്ടില്‍നിന്നുള്ള ബി.ജെ.പിക്കാരനായ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

ഐ.ഐ.ടി-എം അധികൃതരുടെ നടപടിയും അതിനെ പിന്തുണക്കുന്ന ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാറിന്‍െറയും നിലപാടും മുന്നില്‍വെച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം: ഒന്ന്, കേന്ദ്ര സര്‍ക്കാറിനെയും അതിലെ മന്ത്രിമാരെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണ്. രണ്ട്, കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ അവര്‍ നിരോധിക്കും. നമ്മുടെ രാഷ്ട്രീയ സംസ്കാരം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്‍െറ വ്യക്തമായ സൂചനയാണ് ഈ സംഭവം.

എ.പി.എസ്.സി എന്നത് ഒരു സ്ഥാപനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ചെറിയൊരു സംഘടനയാണ്. അത്തരമൊരു സംവിധാനത്തെപോലും ജനാധിപത്യപരമായ സഹിഷ്ണുതയോടെ കാണാന്‍ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനും കഴിയുന്നില്ല. നരേന്ദ്ര മോദി എന്ന വ്യക്തിയെ വലിയൊരു അതിമാനുഷനായി കൊണ്ടുനടക്കുന്നതാണ് സംഘ്പരിവാറിന്‍െറ സംസ്കാരം. പക്ഷേ, രാജ്യത്തെ എല്ലാവരും അദ്ദേഹത്തെ അങ്ങനത്തെന്നെ കാണണമെന്ന് അവര്‍ വാശിപിടിച്ചാല്‍ അത് വലിയ വങ്കത്തമാണ്. അതിമാനുഷ ആള്‍ദൈവങ്ങള്‍ പുരോഗമന ജനാധിപത്യ രാഷ്ട്രീയ സംസ്കാരത്തിന് അന്യമാണ്. ജനാധിപത്യത്തിന്‍െറ വികാസത്തില്‍ വിശ്വസിക്കുന്ന സര്‍വ മനുഷ്യരും അശ്ളീലമായ വ്യക്തിപൂജകളെ വിമര്‍ശിക്കും.

ചെറിയ വിമര്‍ശങ്ങളെയും കൊച്ചുകൊച്ചു ബദല്‍ കൂട്ടായ്മകളെയും പോലും ഭയക്കുന്ന അവസ്ഥയിലേക്ക് കേന്ദ്ര ഭരണകൂടം പോവുകയാണെങ്കില്‍ അത് ജനാധിപത്യത്തിന്‍െറ ഭാവിയെക്കുറിച്ച അപകടകരമായ മുന്നറിവുകളാണ് നല്‍കുന്നത്. മുഴുവന്‍ പുരോഗമനവാദികളും വലിയ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭംതന്നെയാണിത്.

ഐ ലീഗില്‍ മോഹന്‍ ബഗാന് കിരീടം

Posted: 31 May 2015 12:39 PM PDT

Image: 

ബംഗളൂരു: ഫൈനല്‍ മത്സരമായി മാറിയ സീസണിലെ അവസാന അങ്കത്തില്‍ ബംഗളൂരു എഫ്.സിയെ സമനിലയില്‍ തളച്ച് മോഹന്‍ ബഗാന് ഐ ലീഗ് കിരീടം. മൂന്നുതവണ ദേശീയ ഫുട്ബാള്‍ ലീഗ് ജേതാക്കളായ മോഹന്‍ ബഗാന്‍െറ ആദ്യ ഐ ലീഗ് കിരീടമാണിത്. ഒപ്പം ഇന്ത്യന്‍ ഫുട്ബാളിന്‍െറ തറവാടായ കൊല്‍ക്കത്തയിലേക്കുള്ള ആദ്യ കിരീടവരവും.

ജയിച്ചാല്‍ ബംഗളൂരുവും സമനില പിടിച്ചാല്‍ ബഗാനും ജേതാക്കളാവുമെന്ന നിലയിലായിരുന്നു നിര്‍ണായക മത്സരത്തിന് കിക്കോഫ് കുറിച്ചത്. ആദ്യപകുതിയിലെ 40ാം മിനിറ്റില്‍ ജോണ്‍ ജോണ്‍സന്‍െറ ഗോളിലൂടെ ബംഗളൂരു ഗോള്‍ നേടി പിടിച്ചുനിന്നപ്പോള്‍ കിരീടം പൂന്തോട്ട നഗരി കടക്കില്ളെന്നായി. പ്രതിരോധത്തിലൂന്നി കളിച്ച ബംഗളൂരുവിന്‍െറ ലക്ഷ്യം എതിരാളികളെ തിരിച്ചടിപ്പിക്കില്ളെന്നായിരുന്നു. എന്നാല്‍, ഒരു പോയന്‍റ് അകലെ കിരീടമുറപ്പിച്ച കൊല്‍ക്കത്തക്കാര്‍ ഇരു വിങ്ങുകളിലൂടെയും ആക്രമണമായി. നിരന്തര മുന്നേറ്റങ്ങളുടെ ഫലമെന്നോണം 87ാം മിനിറ്റില്‍ ആതിഥേയ കാണികളെ നിശബ്ദരാക്കി ബഗാന്‍െറ സമനില ഗോള്‍ പിറന്നു. നൈജീരിയന്‍ താരം ബെല്ളോ റസാഖിലൂടെയായിരുന്നു കൊല്‍ക്കത്ത ടീമിന് കിരീടമത്തെിച്ച ഗോള്‍ പിറന്നത്.

ഇതോടെ 20 കളിയില്‍ 49 പോയന്‍റുമായി ബഗാന്‍ ഒന്നും, 37 പോയന്‍റുമായി ബംഗളൂരു രണ്ടും സ്ഥാനത്തുമായി.
നിലവിലെ ജേതാക്കള്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെ ബെഞ്ചിലിരുത്തി റോബിന്‍ സിങ്ങിനും സീന്‍ റൂണിക്കും ആക്രമണ ചുമതല നല്‍കിയായിരുന്നു കളത്തിലിറങ്ങിയത്. ഗോള്‍ വഴങ്ങിയ ശേഷം 90ാം മിനിറ്റിലിറങ്ങിയ ഛേത്രിക്കാവട്ടെ ഒന്നും ചെയ്യാനുമില്ലാതായി.
1998, 2000, 2002 സീസണുകളില്‍ ദേശീയ ലീഗ് ജേതാക്കളായ ബഗാന് 2008ല്‍ രൂപം മാറിയ ഐ ലീഗില്‍ കിരീടം ചൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2009ല്‍ റണ്ണേഴ്സ് അപ്പായതു മാത്രമാണ് ഇതുവരെയുണ്ടായ നേട്ടം. ഇതിന് അന്ത്യംകുറിച്ചാണ് പഴയ പ്രതാപികള്‍ കിരീടവഴിയില്‍ വീണ്ടുമത്തെിയത്. 11 ജയവും ആറ് സമനിലയും മൂന്ന് തോല്‍വിയുമായാണ് ബഗാന്‍ ഒന്നാമതായത്.
സീസണില്‍ പന്തുതട്ടിയ 11 ടീമില്‍, ഒമ്പത് ടീം ഒന്നാം ഡിവിഷന്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഡെംപോ ഗോവയും ഭാരത് എഫ്.സിയും പുറത്തായി.  രണ്ടാം ഡിവിഷന്‍ ജേതാക്കളായ മിസോറമില്‍ നിന്നുള്ള ഐസോള്‍ വരും സീസണില്‍ ഐ ലീഗില്‍ പന്തുതട്ടും.
 

27ാം തവണയും ബാഴ്‌സ തന്നെ രാജാക്കന്മാര്‍

Posted: 31 May 2015 12:35 PM PDT

Image: 

നൂകാംപ്: ലാറ്റിനമേരിക്കന്‍ എന്‍ജിന്‍െറ കരുത്തില്‍ സ്പെയിനില്‍ ബാഴ്സലോണയുടെ ജൈത്രയാത്ര പൂര്‍ണം. ഇനി ലക്ഷ്യം, ബര്‍ലിനിലൂടെ യൂറോപ്യന്‍ പട്ടം. ലയണല്‍ മെസ്സിയെന്ന ഫുട്ബാള്‍ ജീനിയസിന്‍െറ പ്രതിഭയെ ലോകം വീണ്ടുമൊരിക്കല്‍ക്കൂടി നൂകാംപിലെ മണ്ണില്‍ അടുത്തറിഞ്ഞപ്പോള്‍ കിങ്സ് കപ്പില്‍ ബാഴ്സലോണയുടെ 27ാം മുത്തമായി. കലാശപ്പോരാട്ടത്തില്‍ മെസ്സിയുടെ ഇരട്ടഗോള്‍ മികവില്‍ 3^1നായിരുന്നു ബാഴ്സയുടെ തകര്‍പ്പന്‍ ജയം. ഇതോടെ, കറ്റാലന്മാരുടെ സ്പാനിഷ് വിളവെടുപ്പ് നൂറുമേനിയോടെ പൂര്‍ണം.

ആദ്യ മിനിറ്റ് മുതല്‍ ബാഴ്സലോണ പിടിമുറുക്കിയ മത്സരത്തിന്‍െറ 27ാം മിനിറ്റിലായിരുന്നു മെസ്സി മാജിക് പിറന്നത്. കാലില്‍ ഒരു പന്തുമായി നൃത്തംചെയ്യുന്ന കലാകാരനെപ്പോലെ വിസ്മയിപ്പിക്കുകയായിരുന്നു മെസ്സി. മധ്യവരയുടെ വലതുമൂലയില്‍നിന്ന് കുരുക്കിയ പന്തുമായി മെസ്സി കുതിപ്പ് തുടങ്ങുമ്പോള്‍ മുന്നില്‍ മൂന്ന് എതിര്‍ ഡിഫന്‍ഡര്‍മാര്‍. കണ്ണിമചിമ്മും വേഗം, മൂവരെയും കാഴ്ചക്കാരാക്കി കുതിച്ച അര്‍ജന്‍റീന താരത്തിനുമുന്നില്‍ വീണ്ടുമൊരു അത്ലറ്റിക് പ്രതിരോധം. ഇടതുകാലില്‍ ചിപ്പ്ചെയ്ത പന്തിനു പിന്നാലെ ഇടത്തോട്ടാഞ്ഞപ്പോള്‍ നാലാമത്തെ ഡിഫന്‍ഡര്‍ക്കും അടിതെറ്റി. പന്തിന്‍െറഗതി പിടിത്തംകിട്ടാതെ ബാഴ്സലോണ താരങ്ങളും നോക്കുകുത്തികളായി.
അസാധ്യമെന്ന് വിശേഷിപ്പിക്കാവുന്ന ‘സീറോ ആംഗിളില്‍’ നിന്നും ഒരു മായാജാലക്കാരന്‍െറ വിരുതോടെ ലിയോ തൊടുത്ത ഇടങ്കാലന്‍ ഷോട്ടിനു മുന്നില്‍ അത്ലറ്റിക് ഗോള്‍കീപ്പര്‍ ലാഗോ ഹെരേറിനും നിഷ്പ്രഭനായി. പന്ത് വലകുലുക്കി.

ബാഴ്സയുടെ സീസണിലെ രണ്ടാം കിരീട നേട്ടത്തേക്കാള്‍ ഫുട്ബാള്‍ ലോകത്ത് ഞായറാഴ്ചത്തെ മുഖ്യ ചര്‍ച്ച ഈ ഗോളായിരുന്നു. വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ച ആരാധകര്‍ ബാഴ്സക്കുവേണ്ടി മെസ്സി നേടിയ 410 ഗോളില്‍ ഏറ്റവും സുന്ദരമെന്നും മാര്‍ക്കിട്ടു. നാല് ഡിഫന്‍ഡര്‍മാരുടെ കത്രികപ്പൂട്ടിലും ഒതുങ്ങാത്ത മെസ്സിക്കു മുന്നില്‍ ആദ്യപകുതിയിലേ എതിരാളികള്‍ മാനസികമായി തോല്‍വി സമ്മതിച്ചു.
തൊട്ടുപിന്നാലെ രണ്ട് സൂപ്പര്‍ സേവുകളാണ് അത്ലറ്റിക് ഗോളി ഹെരേറിന്‍ ചെയ്തത്.
36ാം മിനിറ്റിലായിരുന്നു ബാഴ്സയുടെ ലീഡുയര്‍ത്തിയ രണ്ടാം ഗോള്‍ നെയ്മറില്‍നിന്ന് പിറന്നത്. ലൂയി സുവാരസിന്‍െറ നീക്കത്തിലൂടെയത്തെിയ പന്ത് ഫിനിഷ് ചെയ്യേണ്ട ഉത്തരവാദിത്തമേ ബ്രസീലിയന്‍ താരത്തിനുണ്ടായിരുന്നുള്ളൂ.
രണ്ടാംപകുതിയിലെ 74ാം മിനിറ്റിലായിരുന്നു മെസ്സി വീണ്ടും വലകുലുക്കിയത്. ഇക്കുറിയും പന്തത്തെിച്ചത് ഡാനി ആല്‍വസ് തന്നെ. റാകിടിചുമായി നടത്തിയ നീക്കത്തിലൂടെ മധ്യവരകടത്തിയ ആല്‍വസ് മറിച്ചുനല്‍കിയ പന്ത് അര്‍ജന്‍റീനക്കാരന്‍ വലയിലേക്ക് അടിച്ചുകയറ്റി ബാഴ്സയുടെ കിരീടമുറപ്പിച്ചു.

79ാം മിനിറ്റില്‍ ഗോള്‍നകി വില്ല്യംസിലൂടെ ആശ്വാസ ഗോള്‍ നേടുമ്പോഴേക്കും അത്ലറ്റിക് ബില്‍ബാവോ ഓടിയും കിതച്ചും തളര്‍ന്നു പോയിരുന്നു.
നൂകാംപിലെ അവസാന മത്സരത്തിനിറങ്ങിയ സാവിയായിരുന്നു ഈ രാവിലെ ശ്രദ്ധേയതാരം. ആദ്യപകുതിയില്‍ പുറത്തിരുന്ന താരം 56ാം മിനിറ്റില്‍ ഇനിയസ്റ്റക്ക് പകരക്കാരനായി ഇറങ്ങിയപ്പോള്‍ നൂകാംപ് ഒരിക്കല്‍കൂടി പ്രിയതാരത്തെ വരവേറ്റു.
സീസണിലെ ഹാട്രിക് കിരീടത്തിനൊരുങ്ങുന്ന ബാഴ്സക്ക് ജൂണ്‍ ആറിന് ബര്‍ലിനിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ അങ്കം. ഇറ്റാലിയന്‍ ജേതാക്കളായ യുവന്‍റസിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ലാ ലിഗയും കിങ്സ് കപ്പും ആത്മവിശ്വാസത്തിന് വീര്യം നല്‍കും.

ഗോളടിയില്‍ റെക്കോഡുമായി ‘എം.എസ്.എന്‍’

Posted: 31 May 2015 12:22 PM PDT

Image: 

ബാഴ്സലോണ: സ്പാനിഷ് ചാമ്പ്യന്‍ ബാഴ്സലോണയുടെ ലാറ്റിനമേരിക്കന്‍ മൂവര്‍ സംഘത്തിന് ഗോളടിയില്‍ റെക്കോഡ്. ലയണല്‍ മെസ്സി^ലൂയി സുവാരസ്^നെയ്മര്‍ (എം.എസ്.എന്‍) സംഘമാണ്, റയലിന്‍െറ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ^കരിം ബെന്‍സേമ^ഗോണ്‍സാലോ ഹിഗ്വെ്ന്‍ ത്രയത്തിന്‍െറ പേരിലുണ്ടായിരുന്നു റെക്കോഡ് മറികടന്നത്. 2011^12 സീസണില്‍ ഇവര്‍ അടിച്ചുകൂട്ടിയ 118 ഗോളെന്ന റെക്കോഡ് മറികടന്ന എം.എസ്.എന്‍ ഈ സീസണില്‍ 120ലത്തെിച്ചു. കിങ്സ് കപ്പ് ഫൈനലില്‍ മെസ്സി രണ്ടും, നെയ്മര്‍ ഒന്നും ഗോളടിച്ചതോടെയാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്.
സീസണില്‍ മെസ്സി 58ഉം, നെയ്മര്‍ 38ഉം, സുവാരസ് 24ഉം ഗോളുകളാണ് അടിച്ചുകൂട്ടിയത്. 2008-09 സീസണില്‍ മെസ്സി^ഏറ്റു^ഹെന്‍റി ത്രയത്തിന്‍െറ ഗോള്‍വേട്ടയായിരുന്നു (100) ഇതുവരെ ബാഴ്സയുടെ റെക്കോഡ്.

ലീഡ്സില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

Posted: 31 May 2015 12:20 PM PDT

Image: 

ഹെഡിങ്ലെ: ലീഡ്സിന്‍െറ പുല്‍പ്പരപ്പില്‍ ഇംഗ്ളണ്ട്-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇഞ്ചോടിഞ്ച് പോരാട്ടമായി പുരോഗമിക്കുന്നു. ന്യൂസിലന്‍ഡിന്‍െറ ആദ്യ ഇന്നിങ്സ് 350 റണ്‍സിന് അവസാനിപ്പിച്ച ഇംഗ്ളണ്ടിന് അതേ നാണയത്തിലായിരുന്നു തിരിച്ചടി. കൃത്യം 350 റണ്‍സില്‍ ഇംഗ്ളണ്ടിന്‍െറ ഇന്നിങ്സിനും അറുതിയായി.
അഞ്ച് വിക്കറ്റിന് 253 റണ്‍സുമായി മൂന്നാം ദിവസം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിനെ ടിം സൗതിയുടെ മികവിലാണ് ന്യൂസിലന്‍ഡ് എറിഞ്ഞുവീഴ്ത്തിയത്. സൗതി നാല് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തിട്ടുണ്ട്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 70 റണ്‍സെടുത്തു. 35 റണ്‍സുമായി ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും അര്‍ധ സെഞ്ച്വറിയുമായി ബി.ജെ. വാറ്റ്ലിങ്ങുമാണ് ക്രീസില്‍.ആദ്യ ടെസ്റ്റ് നാടകീയമായി ഇംഗ്ളണ്ട് ജയിച്ചിരുന്നു.
 

9.99 സെക്കന്‍ഡ്; ഏഷ്യന്‍ റെക്കോഡുമായി ചൈനക്കാരന്‍ ബിങ്ടിയാന്‍

Posted: 31 May 2015 12:19 PM PDT

Image: 

യൂജീന്‍: 10 സെക്കന്‍ഡില്‍ താഴെ സമയത്തില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്ത ആദ്യ ഏഷ്യന്‍വംശജനെന്ന റെക്കോഡ് ചൈനയുടെ സുന്‍ ബിങ്ടിയാന്. ഡയമണ്ട് ലീഗില്‍ 9.99 സെക്കന്‍ഡില്‍ ഓടിയത്തെിയാണ് ചൈനീസ് താരം ഏഷ്യന്‍ താരമെന്ന റെക്കോഡിനുടമയായത്. എന്നാല്‍, മത്സരത്തില്‍ അമേരിക്കയുടെ ടൈസന്‍ ഗേക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ബിങ്ടിയാന്‍. എന്നാല്‍, ഏഷ്യന്‍ അത്ലറ്റ് എന്ന റെക്കോഡ് ബിങ്ടിയാന് ലഭിക്കില്ല. 9.93 സെക്കന്‍ഡില്‍ ഓടിയ ഖത്തറിന്‍െറ നൈജീരിയന്‍ അത്ലറ്റ് ഫെമി ഒഗുനോഡിന്‍െറ പേരിലാണ് ഏറ്റവും വേഗതയേറിയ ഏഷ്യന്‍ അത്ലറ്റ് എന്ന റെക്കോഡ്. ജപ്പാന്‍കാരനായ കൗമാരക്കാരന്‍ യോഷിഡെ കിര്‍യു കഴിഞ്ഞ മാര്‍ച്ചില്‍ 9.87 സെക്കന്‍ഡില്‍ ഓടിയിരുന്നു. എന്നാല്‍, കാറ്റിന്‍െറ സഹായത്താലാണ് ഈ സമയമെന്നതിനാല്‍ റെക്കോഡ് പുസ്തകത്തില്‍ രേഖപ്പെടുത്തിയില്ല.

അമ്പെയ്ത്ത് ലോകകപ്പ്: ദീപിക കുമാരിക്ക് വെങ്കലം

Posted: 31 May 2015 12:17 PM PDT

Image: 

അന്‍റാല്യ: അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യയുടെ ദീപികാകുമാരിക്ക് വെങ്കലം. വനിതകളുടെ വ്യക്തിഗത റീകര്‍വ് ഇനത്തിലാണ് കൊറിയയുടെ ഹെയ് ജിന്‍ ചാങ്ങിനെ വീഴ്ത്തി ദീപിക വെങ്കലം നേടിയത്. ഒമ്പതാം സീഡായ ഇന്ത്യന്‍ താരം 6-2 സ്കോറിനായിരുന്നു രണ്ടാം സീഡ് കൊറിയ എതിരാളിയെ തോല്‍പിച്ചത്. എന്നാല്‍, ഈ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും കൊറിയക്കാര്‍തന്നെ സ്വന്തമാക്കി. സെമിയില്‍ കൊറിയയുടെ കി ബൊ ബെക്കു മുന്നിലാണ് ദീപിക തോറ്റത്. ഇതോടെ പോരാട്ടം വെങ്കല മെഡലിനായി.
 

അനാ ഇവാനോവിച്ചും സെറീന വില്യംസും മുന്നോട്ട്

Posted: 31 May 2015 12:10 PM PDT

Image: 

പാരിസ്: റോളാങ് ഗരോയിലെ ചുവന്ന മണ്ണില്‍ വിയര്‍പ്പൊഴുക്കി നേടിയ വിജയവുമായി വനിതാ സിംഗ്ള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം അനാ ഇവാനോവിച് അവസാന എട്ടില്‍ ഇടം പിടിച്ചു. ആദ്യ സെറ്റില്‍ പിന്നിലായിപ്പോയെങ്കിലും തിരിച്ചുകയറിയ സെറീന വില്യംസും അടുത്ത റൗണ്ടിലേക്ക് കടന്നു.
റഷ്യയുടെ എകാതറീന മകറോവയെ 7^5, 3^6, 6^1നാണ് സെര്‍ബിയക്കാരി അന പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ സെറ്റില്‍ വിജയം പിടിച്ചെടുത്ത അന രണ്ടാം സെറ്റില്‍ നിറംമങ്ങിപ്പോയി. കൂടുതല്‍ ചെറുത്തുനില്‍പ്പുകള്‍ ഇല്ലാതെ  മകറോവക്ക് സെറ്റ് അടിയറവെച്ചു. എന്നാല്‍, മൂന്നാം സെറ്റില്‍ റഷ്യന്‍ തന്ത്രങ്ങള്‍ക്ക് പഴുതുനല്‍കാതെയായിരുന്നു അന ഇവാനോവിച്ചിന്‍െറ ജയം.
ബെലറൂസിന്‍െറ വിക്ടോറിയ അസറങ്കയെയാണ് സെറീന മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കി നാലാം റൗണ്ടിലേക്ക് കടന്നത്. ആദ്യ സെറ്റ് അനായാസം അസറങ്ക നേടിയപ്പോള്‍, സെറീന എളുപ്പം കീഴടങ്ങിയെന്നു കരുതിയതാണ്. പക്ഷേ, അനുഭവസമ്പത്തിന്‍െറ കരുത്തില്‍ അടുത്ത രണ്ട് ഗെയിമും തിരിച്ചുപിടിച്ചാണ് മുന്‍ ചാമ്പ്യന്‍ കളി വരുതിയിലാക്കിയത്. സ്കോര്‍: 3^6, 6^4, 6^2.
പുരുഷ സിംഗ്ള്‍സില്‍ ജപ്പാന്‍െറ നിഷി കോറിയും കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേല്‍ നദാലും അടുത്ത റൗണ്ടില്‍ കടന്നു. നാലാം റൗണ്ടിലാണ് ജപ്പാന്‍െറ നിഷി കോറി, റഷ്യയുടെ ടെയ്മുറാസ് ഗബാഷ്വിലിയെ 6^3, 6^4, 5^1 എന്ന സ്കോറിന് നേരിട്ട് തറപറ്റിച്ചത്.
റാഫേല്‍ നദാല്‍, റഷ്യയുടെ ആന്ദ്രേ കുസ്നെറ്റ്സേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസം പരാജയപ്പെടുത്തി. സ്കോര്‍ 6^1, 6^3, 6^2.

മലയാളത്തിലേക്ക് ഇവര്‍ക്ക് പാലമില്ല

Posted: 31 May 2015 11:57 AM PDT

Image: 
Subtitle: 
പാലമില്ലാത്തതിനാല്‍ മലയാളത്തില്‍നിന്ന് അകലുന്നത് രണ്ട് കാസര്‍കോടന്‍ ഗ്രാമങ്ങളിലെ തലമുറ

കാസര്‍കോട്: നെറോള, ബാക്കിലപദവ് എന്നീ കാസര്‍കോടന്‍ ഗ്രാമങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് ഇന്ന് സ്കൂള്‍ തുറക്കുന്നത് കര്‍ണാടകയിലേക്ക്.  ഒന്നാം ക്ളാസില്‍ ചേരുന്നവര്‍ ഇന്നുമുതല്‍ മലയാളം മറക്കുമെന്ന് തീര്‍ച്ച.
കേരളത്തിലെ ഇതര മേഖലകളിലെ മലയാളികള്‍ കുടിയേറി പാര്‍ത്ത ഗ്രാമങ്ങളാണെങ്കിലും ബാക്കിലപദവ് പുഴയില്‍ ഒരുഗ്രാമത്തിന്‍െറ മലയാളം ഒഴുകിത്തീരുകയാണ്. ഒരു പാലം പണിതിരുന്നെങ്കില്‍ തങ്ങള്‍ മലയാളികളാകുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.  
എന്‍മകജെ പഞ്ചായത്തിന്‍െറ പകുതി ഭാഗത്തെ പുഴ കീറിമുറിച്ച് കര്‍ണാടകത്തോട് അടുപ്പിക്കുകയാണ്. 300 മീറ്റര്‍ വീതിയുള്ള പുഴക്ക് കുറുകെ പാലമില്ലാത്തതിനാല്‍ നാട് മുഖം തുറക്കുന്നത് കര്‍ണാടകത്തിലേക്ക്.

കേരളത്തിലെ പെര്‍ല സ്കൂളിലേക്ക് കുട്ടികളെ ചേര്‍ക്കണമെങ്കില്‍ 14 കിലോമീറ്റര്‍ നടക്കണം.  കര്‍ണാടകത്തിലെ അഡ്യനടുക്ക ജനത ഹിരിയ പ്രാഥമിക ശാലെ (ജി.യു.പി സ്കൂള്‍)യിലേക്ക് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. പാലം യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ദൂരം നാലു കിലോമീറ്ററായി കുറഞ്ഞേനെ.

വേനലവധിയുടെ അവസാന നാളില്‍ അഡ്യനടുക്ക സ്കൂളിലത്തെിയപ്പോള്‍ നെറോളയിലെയും ബാക്കിലപദവിലെയും കുട്ടികള്‍ ക്ളാസ് മുറികള്‍ വൃത്തിയാക്കുകയായിരുന്നു. അത്രക്ക് ആത്മബന്ധമാണ് കേരളം മുറിച്ചുതള്ളിയ കുഞ്ഞുങ്ങള്‍ക്ക് ഈ സ്കൂളിനോട്.  
കേരള പിറവിയുടെ കാലം മുതല്‍ പാലംപണിയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍നിന്ന് കുടിയേറിയ ധാരാളം പേര്‍ ഈ ഭാഗത്തുണ്ട്. എല്ലാവരുടെയും മാതൃഭാഷ കന്നഡയായിമാറി.  

നൂറുവര്‍ഷത്തിനടുത്ത പഴക്കമുണ്ട് അഡ്യടുക്ക ജനത ഹിരിയ പ്രാഥമിക ശാലെക്ക്. ഇപ്പോള്‍ 295 കുട്ടികളാണുള്ളത്. ഇതില്‍ 120 പേര്‍ മലയാളികളാണ്, നെറോളയിലെയും ബാക്കിലപദവിലെയും കുട്ടികള്‍. ഇവിടെ മലയാളം മീഡിയം ഇല്ല -പ്രധാനാധ്യാപകന്‍ മാധവ നായിക് ‘മാധ്യമ’ത്തോട് പറഞ്ഞു.
 

അനശ്വരമല്ല; പാരിസിലെ പ്രണയപ്പൂട്ടുകള്‍ക്ക് അന്ത്യം

Posted: 31 May 2015 11:34 AM PDT

Image: 

പാരിസ്: പ്രണയികളുടെ പറുദീസയായി ഫ്രാന്‍സിന്‍െറ സ്വന്തം തലസ്ഥാനമായ പാരിസിനെ വിശേഷിപ്പിക്കാന്‍ ‘പോന്‍റ് ദെ ആര്‍ട്സ്’ എന്ന പാലം വലിയ കാരണമായിരുന്നു. അനശ്വര പ്രണയത്തിന്‍െറ പ്രതീകമായി ആ പാലത്തിന്‍െറ കൈവരികള്‍ ഏറ്റുവാങ്ങിയ പ്രണയപ്പൂട്ടുകള്‍ പാരിസിന്‍െറ മുഖമുദ്രകളിലൊന്നായിരുന്നു. എന്നാല്‍, ഇന്നുമുതല്‍ പ്രണയം ‘പൂട്ടിയിടാന്‍’ ആ ഭാഗത്തേക്ക് ആരും പോകേണ്ട. കാല്‍നടയാത്രക്കാര്‍ക്കുള്ള ചരിത്രപ്രസിദ്ധമായ പാലത്തിന്‍െറ കൈവരികളില്‍നിന്ന് എന്നെന്നേക്കുമായി പൂട്ടുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച പാരിസ് അധികൃതര്‍ ഇന്നുമുതല്‍ പണി തുടങ്ങും.

2008 മുതലാണ് സന്ദേശങ്ങളും പേരുകളും എഴുതിയ പൂട്ടുകളുമായി ലോകത്തിന്‍െറ പല കോണില്‍നിന്നുള്ള പ്രണയിതാക്കള്‍ പോന്‍റ് ദെ ആര്‍ട്സിലേക്ക് വിരുന്നത്തൊന്‍ തുടങ്ങിയത്. താഴുകള്‍ പൂട്ടിയിട്ട് താക്കോല്‍, താഴെയൊഴുകുന്ന സീന്‍ നദിയിലേക്ക് എറിയും. ഫലമോ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏഴു ലക്ഷത്തിലധികം പൂട്ടുകള്‍ പാലത്തില്‍ തൂങ്ങി. എന്നുവെച്ചാല്‍, 20 ആനകള്‍ ഒരുമിച്ച് കയറിനില്‍ക്കുന്ന ഭാരമാണ് നാട്ടുകാരുടെ പ്രണയം  പാലത്തിന് സമ്മാനിച്ചത്. മാസങ്ങള്‍ക്കു മുമ്പ് ഭാരം കാരണം പാലത്തിന്‍െറ കൈവരിയുടെ ഒരു ഭാഗം തകര്‍ന്നുവീണതോടെയാണ് പ്രണയപ്പൂട്ടുയര്‍ത്തുന്ന അപകടത്തെക്കുറിച്ച് ചൂടേറിയ ചര്‍ച്ചവന്നത്. അപ്പോഴേക്കും നഗരത്തിലെ മറ്റു ചില പാലങ്ങളിലും ഇത്തരം പൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഇതേതുടര്‍ന്ന്, സാംസ്കാരിക കേന്ദ്രങ്ങളുടെ നാശത്തിനും സഞ്ചാരികളുടെ സുരക്ഷാഭീഷണിക്കും കാരണമാകുമെന്ന് വിലയിരുത്തിയാണ് പാരിസ് സിറ്റി കൗണ്‍സില്‍ ‘പൂട്ട് ഇടപാട്’ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 2014 ആഗസ്റ്റ് മുതല്‍ ഇതിനുള്ള ശ്രമം തുടങ്ങിയിരുന്നെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ വാലന്‍ൈറന്‍ ദിനത്തില്‍ തടിപ്പലകകള്‍ വെച്ച് മറച്ചും നോക്കി. ഒടുവില്‍ ഇപ്പോള്‍ പാലം ഒരാഴ്ച അടച്ചിട്ട് പൂട്ടുകള്‍ ഒഴിവാക്കിയ ശേഷം കൈവരികള്‍ മറച്ച് ഗ്ളാസ് പാനലുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.  
 

ചരിത്രംകുറിച്ച് പസഫിക്കിനു കുറുകെ സോളാര്‍ ഇംപള്‍സ് യാത്ര തുടങ്ങി

Posted: 31 May 2015 11:25 AM PDT

Image: 

ലണ്ടന്‍: വ്യോമയാനചരിത്രത്തില്‍ കൗതുകകരവും അത്യപൂര്‍വവുമായ അധ്യായം എഴുതിച്ചേര്‍ത്ത് സോളാര്‍ ഇംപള്‍സ് പസഫിക്കിനു കുറുകെ യാത്ര തുടങ്ങി. സ്വിസ് പൈലറ്റും ഉടമയുമായ ആന്ദ്രേ ബോര്‍ഷ്ബെര്‍ഗ് ഒറ്റക്കാണ് സൗര ഇന്ധനമുപയോഗിച്ചുള്ള വിമാനത്തില്‍ ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 2.40ന് പസഫിക് സമുദ്രത്തിന്‍െറ മറുകരതേടി ആകാശയാത്ര തുടങ്ങിയത്. പതിവ് ഇന്ധനമുപയോഗിച്ച് അതിവേഗം പറക്കുന്ന വിമാനങ്ങളില്‍പോലും പസഫിക് താണ്ടുന്നത് സാഹസികമായിടത്താണ് ആറു ദിവസമെടുത്ത് 8500 കിലോമീറ്റര്‍ അപ്പുറത്ത് ഹവായിയിലെ കലീലോവ വിമാനത്താവളം ലക്ഷ്യമിട്ടുള്ള ഏകാന്തയാത്ര.

ജംബോ വിമാനത്തിന്‍െറതിനെക്കാള്‍ ദൈര്‍ഘ്യമുള്ള ചിറകുകളും വലിയ കാറിന്‍െറ അത്രപോലും ഭാരമില്ലാത്ത ഫ്യൂസ്ലേജുമായി തയാറാക്കിയ പരീക്ഷണ വിമാനത്തിന്‍െറ യാത്രാവഴിയും ഗതിയും മൊണാക്കോയിലെ കണ്‍ട്രോള്‍ റൂമിലാകും നിയന്ത്രിക്കപ്പെടുക. വിമാനയാത്ര പക്ഷേ, ഒറ്റക്കുതന്നെ നടത്തേണ്ടതിനാല്‍ ആറു ദിവസവും ഉറങ്ങാതെ പരമാവധിനേരം ഉണര്‍ന്നിരിക്കാനാണ് ബോര്‍ഷ്ബെര്‍ഗിന്‍െറ തീരുമാനം.

അബൂദബിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ ലോക പര്യടനത്തിന്‍െറ ഏഴാം ഘട്ടമായാണ് പസഫിക് യാത്ര. കഴിഞ്ഞ ആറു ഘട്ടങ്ങളും പ്രതീക്ഷിച്ചപോലെ പൂര്‍ത്തിയായെങ്കിലും കാലാവസ്ഥ വില്ലനായതോടെ പസഫിക് ദൗത്യത്തിനായി രണ്ടുമാസം ചൈനയില്‍ കുടുങ്ങുകയായിരുന്നു. കാറ്റ് അനുകൂലമാകണമെന്നതിനു പുറമെ ചിറകുകളിലുള്ള 17,000 സൗര ബാറ്ററികള്‍ക്ക് ഇന്ധനം ലഭിക്കാന്‍ തെളിഞ്ഞ കാലാവസ്ഥയും വേണം. വൈകുന്നേരമാകുമ്പോഴേക്ക് എല്ലാ ബാറ്ററികളിലും പൂര്‍ണമായി ഇന്ധനം നിറഞ്ഞാലെ അടുത്ത സൂര്യോദയംവരെ യാത്ര സാധ്യമാകൂ എന്നതും പ്രശ്നമാണ്. ഇന്ധനം ലാഭിക്കാന്‍ പകല്‍സമയങ്ങളില്‍ 28,000 അടി ഉയരത്തിലും രാത്രിയില്‍ 3000 അടിയിലുമാകും യാത്ര.

ഏറെ അനുഭവസമ്പത്തുള്ള പൈലറ്റാണെന്നതിനു പുറമെ വിദഗ്ധനായ എന്‍ജിനീയറാണെന്നതും ബോര്‍ഷ്ബെര്‍ഗിന് അനുകൂലഘടകമാണ്. വിമാനത്തിന് പാതിയാത്രയില്‍ സംഭവിക്കാവുന്ന തടസ്സങ്ങള്‍ സ്വന്തമായി പരിഹരിക്കാന്‍ അദ്ദേഹത്തിനാവും. ഓട്ടോ പൈലറ്റ് സംവിധാനം, ദിവസങ്ങളോളം ആവശ്യമായ ഭക്ഷണം, ജലം ഉള്‍പ്പെടെ സൗകര്യങ്ങള്‍ വിമാനത്തിലുണ്ട്. അപരിഹാര്യമായ പ്രശ്നങ്ങള്‍ കണ്ടാല്‍ തിരിച്ച് ചൈനയിലേക്കോ ജപ്പാനിലേക്കോ മടങ്ങാം. അതും പിന്നിട്ട ശേഷമെങ്കില്‍ പാരച്യൂട്ട് വഴി രക്ഷാബോട്ടിലിറങ്ങി പരിസരത്തെ കപ്പലുകള്‍ എത്തുന്നതുവരെ കാത്തിരിക്കാം. മണിക്കൂറില്‍ പരമാവധി 140 കിലോമീറ്ററാണ് സോളാര്‍ ഇംപള്‍സിന്‍െറ വേഗം. വലിയ അപകടങ്ങള്‍ക്കു സാധ്യതയില്ലാത്തതിനാല്‍ കപ്പലുകള്‍ വിമാനത്തെ പിന്തുടരില്ല.
വിമാനം വിജയകരമായി ഹവായിയിലെ കലീലോവ തൊട്ടാല്‍ വ്യോമയാനചരിത്രത്തിലെ എണ്ണമറ്റ റെക്കോഡുകളാവും അദ്ദേഹം ഒറ്റക്ക് മറികടക്കുക. ശുദ്ധ ഇന്ധനമെന്ന സങ്കല്‍പത്തിന് കൂടുതല്‍ പ്രചാരം നല്‍കുകയെന്ന ലക്ഷ്യത്തോടെ യാത്ര തുടങ്ങിയ സോളാര്‍ ഇംപള്‍സിനും ബോര്‍ഷ്ബെര്‍ഗിനും പിന്തുണയുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍വരെ രംഗത്തുണ്ട്.

വി.എസിനെ ഒഴിവാക്കി എല്‍.ഡി.എഫ് പ്രചാരണം

Posted: 31 May 2015 09:02 AM PDT

Image: 
Subtitle: 
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന ചടങ്ങില്‍ വി.എസിന്‍െറ പേരില്ല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കി അരുവിക്കരയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കുന്നു. ആര്യനാട് വി.കെ. ഓഡിറ്റോറിയത്തില്‍ ജൂണ്‍ മൂന്നിന് ചേരുന്ന അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംബന്ധിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ഉദ്ഘാടകന്‍െറയും പ്രാസംഗികരുടെയും പട്ടികയില്‍ വി.എസിന്‍െറ പേരില്ല. ഇതോടൊപ്പം  മണ്ഡലത്തില്‍ സി.പി.എമ്മിന്‍െറ പ്രചാരണചുമതല നല്‍കിയിട്ടുള്ള പോളിറ്റ്ബ്യൂറോ അംഗം  പിണറായി വിജയനും  ഉദ്ഘാടന ചടങ്ങിനില്ല. മൂന്നിന് വൈകീട്ട് നാലിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിപ്പ്. മുന്നണി നേതാക്കളായ കാനം രാജേന്ദ്രന്‍, സി. ദിവാകരന്‍, മാത്യു ടി. തോമസ്, നീലലോഹിതദാസന്‍ നാടാര്‍, ഉഴവൂര്‍ വിജയന്‍, സ്കറിയാ തോമസ്, വി. സുരേന്ദ്രന്‍പിള്ള, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും സംസാരിക്കും. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‍െറ ഒരുക്കങ്ങള്‍ക്കും പ്രചാരണതന്ത്രങ്ങള്‍ക്കും രൂപം നല്‍കുന്നത് ആലോചിക്കാന്‍ ഞായറാഴ്ച വി.എസിന്‍െറ അധ്യക്ഷതയില്‍ എല്‍.ഡി.എഫ് സംസ്ഥാന സമിതി ചേര്‍ന്ന് പിരിഞ്ഞതിന് പിന്നാലെയാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

ഇന്നലെ രാവിലെ എട്ടിന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന ജില്ലാ എല്‍.ഡി.എഫാണ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. യോഗത്തില്‍ സി.പി.എം പ്രതിനിധികള്‍, കോടിയേരി ബാലകൃഷ്ണനാവും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയെന്ന് കണ്‍വീനര്‍ വി. ഗംഗാധരന്‍ നാടാരെ അറിയിക്കുകയായിരുന്നു. എല്‍.ഡി.എഫ് സംസ്ഥാന സമിതിയില്‍ അതിനാല്‍  ഇക്കാര്യങ്ങള്‍ ചര്‍ച്ചക്കെടുത്തില്ല. എല്‍.ഡി.എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുള്ള കണ്‍വീനര്‍ വൈക്കം വിശ്വന്‍െറ വാര്‍ത്താസമ്മേളനത്തില്‍ വി.എസിനെ ഒഴിവാക്കിയത് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ‘വി.എസിന്‍െറ പേര് ഉള്‍പ്പെടുത്താതിരിക്കുന്നതിന്‍െറ കാര്യം എന്തെന്ന് അറിയില്ളെ’ന്നും ‘അദ്ദേഹം പ്രചാരണത്തിന് എത്തും’ എന്നുമായിരുന്നു മറുപടി.

യു.ഡി.എഫ് പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ അവരെ സഹായിക്കുന്ന തരത്തില്‍ സി.പി.എമ്മിനെതിരെ പരസ്യമായ ആക്ഷേപങ്ങളും ആരോപണങ്ങളും വി.എസ് ഉന്നയിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് മേയ് 21 ന് പ്രമേയം പരസ്യപ്പെടുത്തിയിരുന്നു. പിന്നാലെയാണ് നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്‍െറ പ്രചാരണതുടക്കത്തില്‍ നിന്ന് വി.എസിനെ നേതൃത്വം ഒഴിച്ചുനിര്‍ത്തുന്നത്. നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന വി.എസിനെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യംവെച്ചുള്ള നീക്കമായാണ് ഇതിനെ  അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വീക്ഷിക്കുന്നത്. എന്നാല്‍ വി.എസിനെ കുറ്റപ്പെടുത്തുന്ന നേതൃത്വം, തെരഞ്ഞെടുപ്പ് വരുമ്പോള്‍ അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തുന്നുവെന്ന ആക്ഷേപത്തിനുള്ള മറുപടികൂടിയായും ഇതിനെ വിലയിരുത്തുന്നു. വി.എസിന്‍െറ നിഴലില്‍ നിന്ന് മറികടക്കാനുള്ള നേതൃത്വത്തിന്‍െറ ആദ്യ ചുവടുവെപ്പ് കൂടിയാണിത്.

സംസ്ഥാന സെക്രട്ടറി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മറ്റ് നേതാക്കള്‍ പങ്കെടുക്കേണ്ട കാര്യമില്ളെന്ന നിലപാടാണ് സി.പി.എമ്മിന്‍േറത്. ഘടകകക്ഷികളെല്ലാം തങ്ങളെ പ്രതിനിധീകരിച്ച് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന നേതാക്കളുടെ പേരും അറിയിച്ചു. സി.പി.എമ്മിന്‍െറ ആഭ്യന്തരകാര്യമാണെങ്കിലും തെരഞ്ഞെടുപ്പിനെ ഇത് എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്ക ഘടകകക്ഷികള്‍ക്കുണ്ട്. എം. വിജയകുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ജില്ലാ സെക്രട്ടേറിയറ്റ്, സംസ്ഥാന സെക്രട്ടേറിയറ്റുകളുടെ തീരുമാനമടക്കം സി.പി.എം നേതൃത്വം ഇതുവരെ വി.എസിനെ അറിയിച്ചിട്ടില്ല.അതേസമയം എം. വിജയകുമാര്‍ വി.എസിനെ നേരില്‍ കണ്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു.

യാത്രക്കാരിയോട് ഇസ്‌ലാമോഫോബിയ; യു.എസ് വിമാനക്കമ്പനിക്കെതിരെ പ്രതിഷേധം

Posted: 31 May 2015 07:47 AM PDT

Image: 

വാഷിങ്ടണ്‍: ഡയറ്റ് കൊക്കക്കോളയുടെ തുറക്കാത്ത ബോട്ടില്‍ ആവശ്യപ്പെട്ടതിന് മുസ് ലിം യാത്രക്കാരിയോട് മതവിദ്വേഷ പരാമര്‍ശം നടത്തിയ അമേരിക്കന്‍ വിമാനക്കമ്പനിക്കെതിരെ ബഹിഷ്കരണ ഭീഷണി. അമേരിക്കക്കാരിയായ താഹിറ അഹ്മദ് എന്ന യാത്രക്കാരി യുനൈറ്റഡ് എയര്‍ലൈന്‍സില്‍ തന്‍റെ അനുഭവം വ്യക്തമാക്കി ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായതോടെയാണ് വിമാനക്കമ്പനിക്കെതിരെ നൂറുകണക്കിന് പേര്‍ രംഗത്തത്തെിയത്.

ചിക്കാഗോയിലെ നോര്‍ത്ത്വെസ്റ്റേണ്‍ യൂനിവേഴ്സിറ്റിയില്‍ ജീവനക്കാരിയായ താഹിറ കഴിഞ്ഞ ദിവസം നടത്തിയ യാത്രക്കിടെയാണ് ദുരനുഭവം. പൊട്ടിച്ച ഡയറ്റ് കോക് ബോട്ടില്‍ നല്‍കിയപ്പോള്‍ ശുചിത്വ കാരണങ്ങളാല്‍ പൊട്ടിക്കാത്തതു വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അതു നല്‍കാനാവില്ളെന്നായിരുന്നു മറുപടി. തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ക്ക് പൊട്ടിക്കാത്ത ബീര്‍ നല്‍കിയപ്പോള്‍ എങ്കില്‍ തനിക്കും പൊട്ടിക്കാത്ത ബോട്ടില്‍ നല്‍കിക്കൂടെ എന്നു ചോദിച്ചപ്പോള്‍ വിമാനത്തില്‍ നിങ്ങള്‍ ഇത് ആയുധമായി ഉപയോഗിക്കുമെന്നും അതിനാല്‍ മിണ്ടാതിരിക്കണമെന്നുമായിരുന്നു പ്രതികരണം. എയര്‍ ഹോസ്റ്റസിനൊപ്പം ചില യാത്രക്കാര്‍ കൂടി ചേര്‍ന്നതോടെ താഹിറ മൗനിയായി. ‘യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനം 30,000 അടി ഉയരത്തില്‍ പറക്കുന്ന ഇപ്പോള്‍ ഞാന്‍ അപമാനവും വിവേചനവും സഹിക്കവെയ്യാതെ കണ്ണീരിലാണ്. ഇത് ഇസ്ലാം ഭീതി’- ഫേസ്ബുക്കില്‍ താഹിറ കുറിച്ചു.

പിന്നീട് അവര്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയില്ളെങ്കിലും രാജ്യത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ വിമാനക്കമ്പനിക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തത്തെി. സംഭവം വിവാദമായതോടെ ഇതിനെകുറിച്ച് അന്വേഷിച്ചുവരികയാണെന്ന വിശദീകരണവുമായി യുനൈറ്റഡ് എയര്‍ലൈന്‍സും പ്രതികരണമിറക്കി. വിമാനജീവനക്കാരിയും യാത്രക്കാരനും മാപ്പപേക്ഷിച്ച് കത്തയച്ചതായി പിന്നീട് താഹിറ വ്യക്തമാക്കി.

മലക്കം മറിഞ്ഞ് കേന്ദ്രം; സാഫ് ഗെയിംസ് കേരളത്തിന് നഷ്ടമായി

Posted: 31 May 2015 06:54 AM PDT

Image: 

ന്യൂഡല്‍ഹി: 12ാമത് സൗത് ഏഷ്യന്‍ (സാഫ്) ഗെയിംസിന് വേദിയാവാനുള്ള കേരളത്തിന്‍െറ നീക്കങ്ങള്‍ക്ക് തിരിച്ചടി. കേരളത്തെ തെരഞ്ഞെടുത്ത തീരുമാനം റദ്ദാക്കി അസം, മേഘാലയ സംസ്ഥാനങ്ങളില്‍ ഗെയിംസ് നടത്താന്‍ കേന്ദ്രം തീരുമാനിച്ചു. അസമില്‍ നിന്നുള്ള കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവല്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വേദി മാറ്റിയത്. ന്യൂഡല്‍ഹി, ഗുവാഹതി നഗരങ്ങളെ പിന്തള്ളിയാണ് കേരളത്തില്‍ ഗെയിംസ് നടത്തിപ്പിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അനുമതി നല്‍കിയത്. അസമിലെ സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണ ഫണ്ട് സംബന്ധിച്ച തര്‍ക്കമുണ്ടായപ്പോഴാണ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചത്.

35ാമത് ദേശീയ ഗെയിംസ് നടത്തിപ്പിനുള്ള അംഗീകാരമായാണ് കേരളത്തിന് രാജ്യാന്തര കായിക പോരാട്ടത്തിന് വേദിയാവാന്‍ അവസരം നല്‍കിയിരുന്നത്. ഗെയിംസിന്‍െറ മുഖ്യവേദിയായി തിരുവനന്തപുരമാണ് തീരുമാനിച്ചിരുന്നത്.  നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന ഗെയിംസിന്‍െറ നടത്തിപ്പിന് 70 കോടി രൂപയാണ് ചെലവ്  പ്രതീക്ഷിക്കുന്നത്. 12 ദിവസം നീളുന്ന ഗെയിംസില്‍ 23 കായിക ഇനങ്ങളിലായി രണ്ടായിരത്തിലേറെ അത് ലറ്റുകള്‍ മാറ്റുരക്കും.

അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ അംഗങ്ങളായുള്ള സൗത് ഏഷ്യന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തിലാണ് ഗെയിംസ് നടക്കുന്നത്. അസമില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സാഫ് ഗെയിംസ് എത്തിക്കുന്നതിനു പിന്നില്‍ ചില രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നാണ് അറിയുന്നത്.

 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP