സ്വാഗതം
WELCOME

News Update..

Wednesday, July 3, 2013

സിം കാര്‍ഡ് ലഭിക്കാന്‍ ഇനി വിരലടയാളവും നല്‍കണം Madhyamam News Feeds

സിം കാര്‍ഡ് ലഭിക്കാന്‍ ഇനി വിരലടയാളവും നല്‍കണം Madhyamam News Feeds

Link to

സിം കാര്‍ഡ് ലഭിക്കാന്‍ ഇനി വിരലടയാളവും നല്‍കണം

Posted: 03 Jul 2013 01:12 AM PDT

Image: 

ന്യൂദല്‍ഹി: മൊബൈല്‍ സിം കാര്‍ഡുകളുടെ ദുരുപയോഗം തടയാന്‍ പുതിയ നീക്കവുമായി ഭരണകൂടം. സിം കാര്‍ഡുടമകള്‍ക്ക് അത് അനുവദിക്കുന്നതിനു മുമ്പ് വിരലടയാളമോ മറ്റെന്തെങ്കിലും ശാരീരിക അടയാളങ്ങളോ  (ബയോ മെട്രിക്) ശേഖരിക്കാന്‍ ടെലികോം വകുപ്പിന്
നിര്‍ദേശം നല്‍കി. കുറ്റവാളികളും തീവ്രവാദികളും മൊബൈല്‍ സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തലില്‍ നിലവില്‍ പിന്തുടര്‍ന്നുപോരുന്ന സംവിധാനങ്ങള്‍ ഫലപ്രദമാവുന്നില്ളെന്ന കാരണത്താലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍്റെ നീക്കം. ഇതിന് പുറമെ, മുഴുവന്‍ ഉപയോക്താക്കളുടെയും ബയോമെട്രിക് അടയാളങ്ങള്‍ ശേഖരിച്ച്  ദേശീയ രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. ദേശീയ സുരക്ഷാ കേന്ദ്രത്തില്‍ ഈ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനുവേണ്ടിയാണ് ഇത്.
ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്നവര്‍ അടക്കമുള്ള ഇടനിലക്കാരുമായി ഇക്കാര്യത്തില്‍ അഭിപ്രായം തേടുമെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സിം കര്‍ഡുകള്‍ കൂട്ടമായി വില്‍പന നടത്തുന്ന അനാരോഗ്യകരമായ കിടമത്സരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അത് മറികടക്കുന്നതിനുകൂടി ഇതുവഴി സാധിക്കുമെന്നും  പറയുന്നു. സിം കാര്‍ഡ് അനുവദിക്കുന്നതിനു മുമ്പ് ഉപയോക്താവിന്‍്റെ അടയാള പരിശോധന സേവന ദാതാവ് നടത്തിയിരിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ടെലികോം വകുപ്പ്  ഉത്തരവിട്ടിരുന്നു. എന്നാല്‍, സിം കാര്‍ഡുകളുമായി ബന്ധപ്പെട്ട് ഇതിന്‍്റെ ചില്ലറ വില്‍പന രംഗത്തുള്ളവര്‍  തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലുള്ള വിവരങ്ങളാണ് നല്‍കുന്നതെന്ന് രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലെ പൊലീസ് വ്യാപകമായി പരാതിപ്പെട്ടു.  
ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നടന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് തീവ്രവാദികളും കുറ്റവാളികളും സിം കാര്‍ഡുകള്‍  തരപ്പെടുത്തുന്നതായി ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ ആണ് ഈ വിഷയം പരിഗണിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബയോ മെട്രിക് വിശദാംശങ്ങള്‍ രേഖപ്പെടുത്തണമെന്ന് കാണിച്ച് ദല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് എഴുതുകയും ചെയ്തിരുന്നു.

അരിപ്പ ഭൂസമരത്തിന് ആറുമാസം തികയുന്നു; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച

Posted: 03 Jul 2013 12:00 AM PDT

കുളത്തൂപ്പുഴ: ആദിവാസി ദലിത് മുന്നേറ്റ സമരസമിതിയുടെ നേതൃത്വത്തില്‍ കൃഷിഭൂമി ആവശ്യപ്പെട്ട് ജനുവരി ഒന്നിനാരംഭിച്ച ഭൂസമരം ബുധനാഴ്ച ആറുമാസം പിന്നിടുന്നു.
മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സമരസമിതി നേതാക്കളുമായി ഉച്ചക്ക് ചര്‍ച്ച നടത്തും. സെക്രട്ടേറിയറ്റ് ഹാളില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് സമരസമിതി നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ പത്തനാപുരം തഹസില്‍ദാര്‍ വഴി സമരസമിതി നേതാക്കള്‍ക്ക് കത്ത് എത്തിച്ചിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആയിരത്തഞ്ഞൂറോളം വരുന്ന സമരക്കാര്‍ ആറുമാസമായി സമരഭൂമിയില്‍ തന്നെ കുടില്‍ കെട്ടി കഴിയുകയാണ്. സ്വന്തമായി കൃഷിഭൂമി ആവശ്യപ്പെട്ട് സമരത്തിലേര്‍പ്പെട്ട ഭൂസമരക്കാര്‍ ഇതിനോടകം റവന്യൂ ഭൂമിയിലെ തരിശുനിലങ്ങളും പാഴ്ഭൂമികളും കൃഷി യോഗ്യമാക്കി കൃഷിയിറക്കിക്കഴിഞ്ഞു. നെല്‍വയലുകള്‍ ഞാറ്റടിക്ക് തയാറായിക്കഴിഞ്ഞു.
 തങ്ങളുടെ സമരം യഥാര്‍ഥ ആവശ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് സര്‍ക്കാറിനെയും സമൂഹത്തെയും ബോധ്യപ്പെടുത്താനും അതുവഴി സ്വയംപര്യാപ്തത കൈവരിക്കാനും കൃഷിയിലൂടെ സമരക്കാര്‍ ശ്രമിച്ചു. നിരവധി സാമൂഹിക-രാഷ്ട്രീയ -മനുഷ്യാവകാശ സംഘടനകള്‍ പിന്തുണയുമായെത്തിയതോടെ സമരം ശക്തമായി.
മുമ്പ് നിരവധിതവണ കലക്ടര്‍ വഴി നടത്തിയ ചര്‍ച്ചകളില്‍ മൂന്നു സെന്‍റ് ഭൂമി നല്‍കി ഭൂസമരം പരിഹരിക്കാനായി സര്‍ക്കാര്‍ നിര്‍ദേശം വെച്ചെങ്കിലും കൃഷിഭൂമിയെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
 ഇതത്തേുടര്‍ന്ന് പല ചര്‍ച്ചകളും പരിഹാരമാകാതെ പിരിയുകയും ചെയ്തു. ഇന്ന് നടക്കുന്ന ചര്‍ച്ചയിലും തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് പിന്നാക്കം പോകുന്ന നിലപാടില്ലെന്നാണ് സമരസമിതി നേതാക്കള്‍ നല്‍കുന്ന സൂചന. അതേസമയം ഭൂസമരം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായി.
ചര്‍ച്ചയില്‍ സമരസമിതിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്‍റ് ശ്രീരാമന്‍ കൊയ്യോന്‍, സംസ്ഥാന സെക്രട്ടറി സി.കെ. തങ്കപ്പന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് വെള്ളാര്‍ അഷ്ടപാലന്‍, കൊല്ലം ജില്ലാ സെക്രട്ടറി ഏറം അബ്ദുല്‍സലാം തുടങ്ങിയവര്‍ പങ്കെടുക്കും.
 

പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ ഫിറോസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Posted: 02 Jul 2013 11:54 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ പി.ആര്‍.ഡി ഡയറക്ടര്‍ എ.ഫിറോസിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഫിറോസിനെ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ഫിറോസ് വിമാനത്താവളം വഴി രക്ഷപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ്.

സോളാര്‍ തട്ടിപ്പ് കേസ് പ്രതികളായ ബിജു രാധാകൃഷ്ണനും സരിതക്കുമൊപ്പം  സാമ്പത്തിക തട്ടിപ്പുകേസില്‍ ഫിറോസിനെ മൂന്നാം പ്രതിയാക്കി 2010 നവംബറില്‍ അഡീഷനല്‍ സി.ജെ.എം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.  2009ല്‍ തിരുവനന്തപുരം സ്വദേശിയായ സലീംകബീര്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസിലാണ് ഫിറോസ് മുന്‍കൂര്‍ ജാമ്യം തേടിയത്. ബിജുവും സരിതയും ചേര്‍ന്ന് എ.ഡി.ബിയുടെ ദക്ഷിണേന്ത്യന്‍ മേധാവികളാണെന്ന് പറഞ്ഞ് 40ലക്ഷം സലീംകബീറില്‍ നിന്ന് തട്ടിയെന്നാണ് കേസ്. തട്ടിപ്പിലൂടെ നേടിയ 40ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷം രൂപയും സ്വര്‍ണ മോതിരവും കാറും ഫിറോസ് ബിജുവില്‍ നിന്ന് കൈപ്പറ്റിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൊവ്വാഴ്ച കോടതിയില്‍ ആരോപിച്ചിരുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനുശേഷം ഫിറോസ് ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ ഫിറോസ് ഒളിവില്‍ പോയിട്ടില്ലെന്നും ഹെക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
 

അണികള്‍ ലൈവാണ്; ലീഗിനും വേണം ‘ലൈക്’

Posted: 02 Jul 2013 11:19 PM PDT

Image: 

മലപ്പുറം: കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ വിവാദ പ്രസ്താവനകളുണ്ടാക്കിയ പ്രതിസന്ധിയില്‍ പതിവു പോലെ സമരസത്തിനൊരുങ്ങിയ മുസ്ലിംലീഗ് നേതൃത്വത്തെ തിരുത്തിയത് പാര്‍ട്ടിയുടെ യുവജന അണികള്‍. മുമ്പും ഇത്തരം സാഹചര്യങ്ങളുണ്ടായപ്പോള്‍ അനുരഞ്ജന ചര്‍ച്ചക്ക് ക്ഷണിക്കുന്ന മാത്രയില്‍   ലീഗിന്‍െറ രോഷം തണുപ്പിക്കാന്‍ കോണ്‍ഗ്രസിന്് കഴിഞ്ഞിരുന്നു. എന്നാല്‍,  സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും മറ്റും നടക്കുന്ന ചര്‍ച്ചകളില്‍ അണികള്‍ പ്രകടിപ്പിക്കുന്ന വികാരം അവഗണിച്ച് മുന്നോട്ടുപോവുന്നത് തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് ലീഗ്. നാട്ടിലും മറുനാട്ടിലും ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന തലമുറ ഏറെ ലൈവാണെന്നത് പാര്‍ട്ടിയുടെ തീരുമാനങ്ങളെയും സ്വാധീനിക്കുന്നു.

മുമ്പൊക്കെ പ്രശ്നങ്ങളുണ്ടായാല്‍ പേരിന് യോഗം ചേരുകയും തീരുമാനമെടുക്കാന്‍ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തുകയുമായിരുന്നു ലീഗിന്‍െറ രീതി. തുടര്‍ന്ന് വരുന്ന പ്രഖ്യാപനങ്ങള്‍ സ്വീകരിക്കുകയല്ലാതെ പ്രവര്‍ത്തകര്‍ക്ക് മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല. പുതിയ പ്രശ്നത്തിലും നേതൃത്വം കീഴടങ്ങല്‍ മനോഭാവം കാണിക്കുമോയെന്ന ഭയം പ്രവര്‍ത്തകര്‍ക്കുണ്ട്. ആത്മാഭിമാനം പണയം വെക്കരുതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് ഈ വികാരം ഉള്‍ക്കൊണ്ടാണ്. ഇപ്പോള്‍ അണികളുടെ ഓരോ ചലനവും അപ്പപ്പോള്‍ അറിയുന്ന നേതൃത്വത്തിന് അവരെ അവഗണിച്ച് മുന്നോട്ടുപോവുകയെന്നത് ശ്രമകരമാണ്.

‘മുഖ്യധാര’യില്‍ നിന്ന് വരുന്ന വാര്‍ത്തകളും അഭിപ്രായങ്ങളും ആവിഷ്കാരങ്ങളും ലീഗിന് എതിരാണെന്നതിനാല്‍ ഓണ്‍ലൈനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിന് മറുപടിയുമായി സജീവമാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെപ്പോലും അവഹേളിച്ച് കോണ്‍ഗ്രസുകാരിട്ട കാര്‍ട്ടൂണുകള്‍ ഫേസ്ബുക്കിലും മറ്റുമുണ്ട്. കെ. മുരളീധരന്‍ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ അനുഗ്രഹം വാങ്ങാന്‍ പാണക്കാട്ട് വന്നതിന്‍െറ സചിത്ര വാര്‍ത്തകളും രമേശ് ചെന്നിത്തലയുടെ പഴയ ലീഗ് അനുകൂല പ്രസ്താവനകളും പോസ്റ്റ് ചെയ്താണ് പ്രവര്‍ത്തകര്‍ തിരിച്ചടിക്കുന്നത്. ആര്യാടന്‍ മുഹമ്മദിനെതിരെ അല്‍പം രൂക്ഷമായ ഭാഷ തന്നെ ഉപയോഗിക്കുന്നു.

 പ്രവര്‍ത്തകരെപ്പോലെത്തന്നെ നല്ലൊരു വിഭാഗം നേതാക്കളും കമ്പ്യൂട്ടര്‍ സാക്ഷരരാണ്. അണികളുടെ അഭിപ്രായപ്രകടനങ്ങള്‍ അവര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞത് മറക്കുന്നവരല്ല ഈ തലമുറയെന്ന സത്യം പാര്‍ട്ടി തിരിച്ചറിയുന്നു.  

 

ഐ.പി.എല്‍ വാതുവെപ്പ്: ശ്രീശാന്തിനെതിരായ മൊഴിയില്‍ നിന്ന് ജിതേന്ദ്ര ജയിന്‍ പിന്മാറി

Posted: 02 Jul 2013 11:15 PM PDT

Image: 

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെതിയി വാതുവെപ്പുകാരന്‍ ജിതേന്ദ്ര  ജയിന്‍ നല്‍കിയ മൊഴിയില്‍ നിന്ന് പിന്മാറി. ശ്രീശാന്തിനെതിരായി മൊഴി നല്‍കിയത് പൊലീസിന്റെ സമ്മര്‍ദ്ദം മൂലമാണെന്നാണ് ജിതേന്ദ്ര  ജയിന്‍ പറഞ്ഞു.

സാകേത് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് രേണു ഭട്ട്നാഗറിനു മുന്നിലാണ് ജിത്തു എന്ന പേരിലറിയപ്പെടുന്ന വാതുവെപ്പകാരന്‍  ജിതേന്ദ്ര  ജയിന്‍ മൊഴി മാറ്റിയത്. റിമാന്‍ഡ് കാലാവധികഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജിത്തു മൊഴി മാറ്റിയത്.

കേസിലെ 29ാം പ്രതിയാണ്  ജിതേന്ദ്ര. ജൂണ്‍ 28 ന് അഹമ്മദാബാദില്‍ നിന്നുമാണ് ഇയാളെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രിക്കറ്റ് താരങ്ങളായ ശ്രീശാന്ത്, അജിത് ചാന്‍ഡില, അങ്കിത് ചവാന്‍ എന്നിവരുമായി ബന്ധപ്പെടാന്‍ വാതുവെപ്പുകാരെ അയച്ചതും
പണം കൈമാറിയതും ജിത്തു വഴിയാണെന്നായിരുന്നു പൊലീസിന്റെ വാദം. ജിത്തുവിന്റെ മൊഴിമാറ്റം ദല്‍ഹി പൊലീസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
 

വിവാദഭൂമിയിലെ താമസക്കാര്‍ തൃശങ്കുവില്‍

Posted: 02 Jul 2013 11:06 PM PDT

തൃശൂര്‍: കൂര്‍ക്കഞ്ചേരി സോമില്ലിന് സമീപം ഒരേക്കര്‍ 53സെന്‍റ് ഭൂമി ആരുടെതെന്ന അന്വേഷണം മുറുകുന്നതിനിടെ അവിടെ താമസിക്കുന്ന 22 വീട്ടുകാര്‍ തൃശങ്കുവില്‍. പട്ടയം നല്‍കണമെന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള  അവരുടെ ആവശ്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് വിവാദം കത്തുന്നത്. 
100 വര്‍ഷത്തോളമായി കൈവശം വെച്ച വാസസ്ഥലമാണ് ഇപ്പോള്‍ അളന്ന് തിട്ടപ്പെടുത്തുന്നത്. കോര്‍പറേഷന്‍ അനുമതിയോടെ പുതിയ വീടുകള്‍ വെച്ചും വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ എടുത്തും താമസിക്കുന്നവരാണ് ഇവരിലധികവും. 1993 വരെ വില്ലേജില്‍ ഭൂമിയുടെ കരം അടച്ച് രസീത് കൈപ്പറ്റിയവരും കൂട്ടത്തിലുണ്ട്. ഇടക്കാലത്ത് സ്ഥലം നഗരസഭയുടെ രജിസ്റ്ററിലും വില്ലേജ് റെക്കോര്‍ഡിലും മുന്‍സിപ്പല്‍ വെളിപ്പറമ്പാണെന്ന് രേഖാമൂലം തൃശൂര്‍ തഹിസില്‍ദാര്‍ അറിയിച്ചിട്ടുമുണ്ട്. ഇതോടെ ഈ സ്ഥലം വില്‍ക്കാനോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കാനോ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാനോ ആവാത്ത അവസ്ഥ ഇവര്‍ക്കുണ്ടായി. പണം മുടക്കിയും പരമ്പരാഗതമായും ലഭിച്ച ഭൂമിയില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ തലമുറകളായി ബുദ്ധിമുട്ടുകയാണവര്‍. 
അധികൃതര്‍ നേരത്തെ വിവരം അറിയിച്ചിരുന്നുവെങ്കില്‍ പുതുതായി വീട് വാങ്ങിയവരെങ്കിലും അബദ്ധത്തില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. കോര്‍പറേഷനെ വിഷയം അറിയിച്ചപ്പോള്‍ നിയമോപദേശ പ്രകാരം കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്ത് പട്ടയം നല്‍കുന്നതിന് വിരോധമില്ലെന്ന് ഒരിക്കല്‍ അറിയിച്ചതാണ്. വിവരം തദ്ദേശ സ്വയംഭരണ വകുപ്പിനെ അറിയിക്കുകയുമുണ്ടായി. 
തുടര്‍ന്ന്  ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കണമെന്ന സങ്കടഹരജി നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിക്ക്  2012 ആഗസ്റ്റ് ഒന്നിന് നല്‍കി. ഇതിന് മറുപടി പ്രതീക്ഷിച്ചിരിക്കെയാണ് കഴിഞ്ഞ കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഭൂമിയുടെ നിജസ്ഥിതി സംബന്ധിച്ച് അന്വേഷിക്കാനും സ്ഥലം ആരുടേതാണെന്ന് അറിഞ്ഞ് അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോര്‍പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
കൗണ്‍സിലര്‍ സ്മിനി ഷിജോയാണ് ഇക്കാര്യം കൗണ്‍സിലിന്‍െറ ശ്രദ്ധയില്‍കൊണ്ടുവന്നത്. വിവരാവകാശ രേഖയില്‍ ഇത് കോര്‍പറേഷന്‍ ഭൂമിയാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു. 
പുറമ്പോക്ക് ഭൂമിയെന്ന പേരില്‍ ഇവിടെ നിരവധി കുടുംബങ്ങള്‍  താമസിക്കുന്നുണ്ട്. ഈ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം വീണ്ടും കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനം എടുക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. അതിനിടെ പട്ടയം വാങ്ങിതരാമെന്ന് അറിയിച്ച് സെന്‍റിന് 50,000 രൂപ വരെ ഇവരില്‍ നിന്ന് ഒരു രാഷ്ട്രീയ നേതാവ് ഈടാക്കിയതായും ആരോപണം ഉയര്‍ന്നു. ഇതുകഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് ഇടയാക്കിയിരുന്നു.  

രഹസ്യ സംഘടനാ കേസ്: 69 പേര്‍ക്ക് തടവ്

Posted: 02 Jul 2013 11:06 PM PDT

Image: 

അബൂദബി: അന്താരാഷ്ട്ര സമൂഹത്തിന്‍െറ വരെ ശ്രദ്ധയാകര്‍ഷിച്ച രഹസ്യ സംഘടനാ കേസില്‍ 69 പേര്‍ക്ക് തടവ് ശിക്ഷ. മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവിനാണ് ഇവരെ ശിക്ഷിച്ചത്. 13 സ്ത്രീകളടക്കം 25 പേരെ യു.എ.ഇ സുപ്രീംകോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി കോടതി വെറുതെ വിട്ടു. പ്രതികളുടെ കുടുംബാംഗങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, മാധ്യമപ്രതിനിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി 500 ഓളം പേര്‍ തിങ്ങിനിറഞ്ഞ കോടതി മുറിയിലാണ് ജഡ്ജി ഫലാഹ് അല്‍ ഹാജെര്‍ വിധി പ്രഖ്യാപിച്ചത്. മൊത്തം 94 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ പത്ത് പേരുടെ അസാന്നിധ്യത്തിലായിരുന്നു വിധി പ്രഖ്യാപനം. ഈ പത്ത് പേരില്‍ എട്ട് പേര്‍ക്ക് 15 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. 56 പേര്‍ പത്ത് വര്‍ഷം വീതം തടവ് അനുഭവിക്കണം. അഞ്ച് പേര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെയാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീകളെല്ലാം കുറ്റമുക്തരാക്കപ്പെട്ടു. 81 പുരുഷന്‍മാരും 13 സ്ത്രീകളുമാണ് പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ പത്ത് പുരുഷന്‍മാരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. എല്ലാവരും യു.എ.ഇ പൗരന്‍മാരാണ്.
കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കഴിയില്ല. ഇതുവരെ അനുഭവിച്ച തടവും ശിക്ഷയില്‍ ഉള്‍പ്പെടും. യു.എ.ഇ പീനല്‍ കോഡിന്‍െറ 155, 160, 169, 170, 171, 180, 182 തുടങ്ങിയ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. കുറ്റാരോപിതര്‍ക്ക് 15 വര്‍ഷം വീതം തടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. രഹസ്യ സംഘടന രൂപവത്കരിച്ച്  ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള പ്രധാന കുറ്റം.  94 പ്രതികളില്‍ ഭൂരിപക്ഷം പേരും കുറ്റം നിഷേധിച്ചപ്പോള്‍ ഏതാനും പേര്‍ തങ്ങള്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍, ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടായിരുന്നില്ലെന്നും പരിഷ്കരണ ശ്രമത്തിനപ്പുറം മറ്റ് പ്രവര്‍ത്തനമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കോടതിയില്‍ സന്നിഹിതരായ 84 പ്രതികള്‍ക്ക് വേണ്ടി ആറ് അഭിഭാഷകരാണ് ഹാജരായത്.
ഫെഡറല്‍ സുപ്രീംകോടതിയില്‍ മാര്‍ച്ച് മുതലാണ് കേസിന്‍െറ വിചാരണ ആരംഭിച്ചത്. നാല് മാസത്തിനിടെ 13 തവണയിലധികമാണ് വിചാരണ നടന്നത്. മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന 300ലധികം പേരെ ഏതാനും വര്‍ഷങ്ങളായി നിരീക്ഷിച്ചതിന് ശേഷമാണ് 2012 ആഗസ്റ്റോടെ അറസ്റ്റു ചെയ്യുന്നത്. രാജ്യ സുരക്ഷക്ക് ഭീഷണിയായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 2013 ജനുവരി 27ന് കേസ് കോടതിക്ക് കൈമാറി. മാര്‍ച്ച് നാലിനാണ് കേസിലെ വിചാരണ ആരംഭിച്ചത്. പ്രതികളുടെ അഭിഭാഷകരിലൊരാള്‍ മാധ്യമങ്ങളെ വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഇതിനിടെ, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട വനിത ഹൃദയ ശസ്ത്രക്രിയക്ക് അമേരിക്കയില്‍ പോകാന്‍ അനുവാദം ചോദിച്ചിരുന്നു. കോടതി മെഡിക്കല്‍ രേഖകള്‍ ആവശ്യപ്പെട്ടു. പിന്നീട് മേയ് 11ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ ചികില്‍സ നേടാന്‍ അനുമതി നല്‍കി.
മേയ് 20, 21 തീയതികളിലായി അന്തിമ വാദം പൂര്‍ത്തിയാക്കിയ ശേഷം ജൂലൈ രണ്ടിന് വിധിപ്രഖ്യാപനത്തിനായി കേസ് മാറ്റുകയായിരുന്നു.  
അതേസമയം, അപ്പീല്‍ പോകാന്‍ സാധിക്കില്ലെങ്കിലും ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകരിലൊരാള്‍ അബൂദബി ടി.വി.യോട് പറഞ്ഞു.
 

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

Posted: 02 Jul 2013 10:55 PM PDT

Image: 

മുംബൈ: രാജ്യാന്തരതലത്തില്‍ ഡോളര്‍ വീണ്ടും ശക്തിപ്പെട്ടതോടെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. ബുധനാഴ്ച്ച രാവിലത്തെ ഇടപാടുകളില്‍ തന്നെ വിനിമയ നിരക്ക് ഡോളറിന് 60 രൂപയെന്ന നിലയിലും താഴേക്ക് പോയി. രാവിലെ 11 മണിയോടെ ഡോളറിന് 60.02 രൂപ എന്ന നിലയിലാണ് വിനിമയ നിരക്ക്. തുടക്കത്തിന് ഡോളറിന് 60.12 രൂപ എന്ന നിലയിലേക്ക് വരരെ വിനിമയ നിരക്ക് താഴ്ന്നിരുന്നു.
രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ യൂറോയും ബുധനാഴ്ച്ച ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി.

കനത്ത മഴ: ജില്ലയിലെ റോഡുകള്‍ തകര്‍ന്നു

Posted: 02 Jul 2013 10:51 PM PDT

പത്തനംതിട്ട: കനത്ത മഴയില്‍ ജില്ലയിലെ ഭൂരിഭാഗം റോഡും തകര്‍ന്നു. ഇതോടെ റോഡുകളില്‍ കൂടിയുള്ള സഞ്ചാരവും ദുഷ്കരമായി. നിശ്ശേഷം തകര്‍ന്ന് കുഴികള്‍ നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്ര അപകടങ്ങളും വരുത്തിവെക്കുന്നു. റീടാര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞ പല റോഡും  മഴയില്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അപാകതയാണ് ഇത്രവേഗത്തില്‍ തകരാന്‍ കാരണമെന്ന് കരുതുന്നു. 
പത്തനംതിട്ട നഗരത്തില്‍ കണ്ണങ്കര മുതല്‍ കുമ്പഴ വരെയുള്ള റോഡ് തകര്‍ന്ന് ഗതാഗതം താറുമാറായിട്ട് ഏറെ നാളാകുന്നു. ആനപ്പാറയില്‍ റോഡ് തകര്‍ന്ന് കുഴികളില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുകയാണ്. കുലശേഖരപതി ജങ്ഷനിലും സ്ഥിതി പരിതാപകരമാണ്. കണ്ണങ്കര ഭാഗത്ത് റോഡില്‍ ഓടയുടെ പണി നിലച്ചതും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. 
പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡില്‍ ഓമല്ലൂര്‍ ക്ഷേത്രം ജങ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗത്താണ് ഓടയുള്ളത്. മറ്റുള്ള ഭാഗങ്ങളില്‍ റോഡില്‍ വെള്ളക്കെട്ടാണ്. കൈപ്പട്ടൂര്‍-ഏഴംകുളം റൂട്ടില്‍ മിക്കയിടത്തും റോഡ് തകര്‍ന്ന് കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുകയാണ്. കൈപ്പട്ടൂര്‍-തട്ട റൂട്ടില്‍ പലയിടത്തും ഓടകളില്ലാത്തതിനാല്‍ റോഡ് നിറഞ്ഞ് വെള്ളം ഒഴുകുന്നതോടെ റോഡിന്‍െറ പല ഭാഗങ്ങളും തകരാന്‍ തുടങ്ങിയിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാര്‍ കുഴിയില്‍ വീഴുന്നതും പതിവായിട്ടുണ്ട്.
ജില്ലയിലെ മിക്ക റോഡുകളില്‍ കൂടിയും 45 ടണ്ണിലധികം ഭാരം വഹിക്കുന്ന ടോറസ് ഇനത്തിലുള്ള വാഹനങ്ങള്‍ നിരന്തരം ഓടുന്നതാണ് റോഡുകള്‍ വേഗത്തില്‍ തകരാന്‍ പ്രധാന കാരണം.

അപ്പര്‍കുട്ടനാട് മടവീഴ്ച ഭീഷണിയില്‍

Posted: 02 Jul 2013 10:44 PM PDT

കോട്ടയം: അപ്പര്‍കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ മടവീഴ്ച ഭീഷണിയില്‍. ഓരുവെള്ളം കയറി കൃഷിനശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക് മടവീഴ്ചയും ദുരന്തമാവുകയാണ്.
വെച്ചൂര്‍, തലയാഴം മുതല്‍ തിരുവാര്‍പ്പുവരെ 15,000 ഏക്കറോളം നെല്‍കൃഷിയാണ് മടവീഴ്ച ഭീഷണി നേരിടുന്നത്. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട അശാസ്ത്രീയ ബണ്ട് നിര്‍മാണങ്ങളാണ് മടവീഴ്ചക്ക് കാരണം. വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ കനത്തമഴയിലും വെള്ളപ്പാച്ചിലിലും ബണ്ടുകള്‍ ഓരോന്നായി തകരുകയാണ്. 
തലയാഴം വനംബ്ളോക്കില്‍ കഴിഞ്ഞദിവസം മടവീണ് വിത കഴിഞ്ഞ പാടം പൂര്‍ണമായും വെള്ളത്തിലായി. ഇവിടെ 2500 ഏക്കറോളം പാടശേഖരത്തില്‍ വിത പൂര്‍ത്തിയാക്കിയിരുന്നു. ഇത് വെള്ളത്തില്‍ ഒലിച്ചുപോയി. 40 വര്‍ഷത്തിലേറെയായി കാലവര്‍ഷത്തിലും അപ്പര്‍കുട്ടനാട്ടില്‍ കൃഷി നടന്നുവരികയാണ്. പുറംബണ്ടുകളെ ബലപ്പെടുത്തിയാണ് കൃഷി നടത്തുന്നത്. ഇക്കൊല്ലം കുട്ടനാട് പാക്കേജിന്‍െറ ഭാഗമായി കല്‍ക്കെട്ടുകള്‍ നിര്‍മിച്ചും കോണ്‍ക്രീറ്റ് സ്ളാബുകള്‍ ഉപയോഗിച്ചും ബണ്ടുകള്‍ ബലപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാല്‍, പാടശേഖരത്തിലെ ചിറകള്‍ ഉയര്‍ത്താനോ ബലപ്പെടുത്താനോ ശ്രമിച്ചില്ല. ഇതാണ് വ്യാപക മടവീഴ്ചക്ക് കളമൊരുക്കിയത്. കുറെ വര്‍ഷങ്ങളായി ശക്തമായ മഴയും വെള്ളപ്പൊക്കവുമില്ലാതിരുന്നതിനാല്‍ ബണ്ടുകള്‍ പരീക്ഷിക്കപ്പെട്ടിരുന്നില്ല. 
ഇത്തവണത്തെ മഴക്കൊപ്പമുണ്ടായ വെള്ളപ്പാച്ചിലിനെ തടഞ്ഞുനിര്‍ത്തുന്നതിന് ദുര്‍ബല പുറംബണ്ടുകള്‍ക്ക് കഴിഞ്ഞില്ല. ഓരുവെള്ളം കയറി പുഞ്ചകൃഷി നശിച്ച കര്‍ഷകര്‍ക്ക് കാലവര്‍ഷവും ഇരുട്ടടിയാണ് നല്‍കിയത്. ഏക്കറുകണക്കിന് കൃഷിയാണ് ഓരുവെള്ളം കയറി നശിച്ചത്. നഷ്ടപരിഹാരത്തിന് കര്‍ഷകര്‍ നിരന്തരസമരങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. ജനുവരിയിലുണ്ടായ കൃഷിനാശം സന്ദര്‍ശിക്കാന്‍ മന്ത്രിയെത്തിയത് മാര്‍ച്ചില്‍. അന്ന് മന്ത്രിയുടെ വകയായി ദുരിതാശ്വാസപ്രഖ്യാപനമുണ്ടായെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. നഷ്ടം  സഹിച്ച് വീണ്ടും വിരുപ്പ് കൃഷിക്ക് ഇറങ്ങിയ കര്‍ഷകര്‍ക്കാണ് ഇരുട്ടടിയായി മടവീഴ്ചയുടെ ഭീഷണി നേരിടേണ്ടിവരുന്നത്. 
മടവീഴ്ചയില്‍ കൃഷിനശിച്ച കര്‍ഷകര്‍ക്ക് വിത്തും വളവും സൗജന്യമായി സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ പലരും കൃഷിതന്നെ ഉപേക്ഷിച്ച് പോകുന്ന അവസ്ഥയിലാണ്. മടവീണതുമൂലം കപ്പ, വാഴ തുടങ്ങിയ കൃഷികളും നശിച്ചിരുന്നു. വെള്ളപ്പൊക്കം മൂലം ഈ ഭാഗത്തെ ക്ഷീരകര്‍ഷകരും ദുരിതത്തിലാണ്. വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറിയതോടെ കന്നുകാലികളെ എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
 

Tuesday, July 2, 2013

ഇറാഖില്‍ വീണ്ടും സ്ഫോടനം; 33 പേര്‍ കൊല്ലപ്പെട്ടു Madhyamam News Feeds

ഇറാഖില്‍ വീണ്ടും സ്ഫോടനം; 33 പേര്‍ കൊല്ലപ്പെട്ടു Madhyamam News Feeds

Link to

ഇറാഖില്‍ വീണ്ടും സ്ഫോടനം; 33 പേര്‍ കൊല്ലപ്പെട്ടു

Posted: 02 Jul 2013 12:20 AM PDT

Image: 

ബഖൂബ: ഇറാഖില്‍ ദിയാല പ്രവിശ്യയിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ഇറാഖി പട്ടാളക്കാരന്റെ ശവസംസ്കാര ചടങ്ങിനിടെയാണ് സ്ഫോടനമുണ്ടായത്. ശിയാ വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന.

വടക്കന്‍ ബാഗ്ദാദിലെ ശിയാ കേന്ദ്രത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 23 പേരും ബഖൂബയിലെ കഫെയിലുണ്ടായ സ്ഫോടനത്തില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്.                         

കഴക്കൂട്ടം ഗുണ്ടകളുടെ കേന്ദ്രമാകുന്നു; ജനം ഭീതിയില്‍

Posted: 02 Jul 2013 12:08 AM PDT

കഴക്കൂട്ടം: ടൗണ്‍ ഗുണ്ടകളുടെ വിഹാര കേന്ദ്രമാകുന്നതായി ആരോപണം. ഒരു രക്തച്ചൊരിച്ചിലിനിയുമുണ്ടാകുമോ എന്ന ഭീതിയലാണ് പ്രദേശവാസികള്‍. കഴക്കൂട്ടം കേന്ദ്രമാക്കി ഗുണ്ടകളുടെ പ്രവര്‍ത്തനം ശക്തിപ്രാപിക്കുന്നതിനന്‍െറ പ്രാരംഭ ലക്ഷണമാണ് ഇടക്കിടെ കഴക്കൂട്ടത്ത് പ്രത്യക്ഷപ്പെടുന്ന ബോംബുകള്‍.
മുമ്പ് ഗുണ്ടകളുടെ സങ്കേതമായിരുന്നു കഴക്കൂട്ടം. കൊലപാതകവും ആക്രമണ പരമ്പരകളും തുടര്‍ക്കഥയായിരുന്നു. എന്നാല്‍ ചില ഗുണ്ടാ നേതാക്കളുടെ കൊലയോടെ ശാന്തമായെങ്കിലും മണല്‍ മാഫിയയും മയക്കുമരുന്ന് മാഫിയയും സജീവമാണ്. കുടിപ്പകകള്‍ വീണ്ടും സജീവമാകുന്നതായും പറയപ്പെടുന്നു. ഇടക്കാലത്ത് ജയില്‍വാസം കഴിഞ്ഞിറങ്ങിയ ഗുണ്ടകളും ടെക്നോപാര്‍ക്കിന് സമീപത്തായി ചേരികളായി തിരിഞ്ഞ് സംഘബലം കൂട്ടുന്നതായും നാട്ടുകാര്‍ പറയുന്നു. അടുത്തകാലത്ത് കുടിപ്പകക്ക് സമാനമായ രീതിയില്‍ ഗുണ്ടകള്‍ നടത്തിയ ആക്രമണങ്ങളോട് പൊലീസ് നിഷ്ക്രിയ നിലപാടാണ് സ്വീകരിച്ചത്. 
ഗുണ്ടകളുമായി ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതായി സൂചനയുണ്ട്. കഴക്കൂട്ടം, കഠിനംകുളം, തുമ്പ, ശ്രീകാര്യം, മംഗലപുരം ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ പിടികൂടുന്ന സാമൂഹിക വിരുദ്ധരുടെ രക്ഷകരായി ചില നേതാക്കന്മാര്‍ സ്ഥിരമായി എത്തുന്നത് പൊലീസുകാരുടെ മനോവീര്യം കെടുത്തുന്നതായി ആരോപണമുണ്ട്. പൊലീസ് പിടികൂടുന്നവരെ പുറത്തിറക്കി നിര്‍ബന്ധിച്ച് ആശുപത്രിയില്‍ എത്തിച്ച് പൊലീസുകാര്‍ക്കെതിരെ തിരിയുന്ന രീതിയും ഈയിടെ വര്‍ധിച്ചുവരുന്നു. അധികാരമുപയോഗിച്ച് സ്ഥലം മാറ്റും എന്ന ഭീഷണിയില്‍ ഭയക്കുന്ന ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടാന്‍പോലും വിമുഖത കാട്ടുന്നുവെന്നാണ് ആരോപണം. 
ഇത്തരം രാഷ്ട്രീയ ഇടപെടലുകള്‍ ഗുണ്ടകള്‍ക്ക് വളരാന്‍ സഹായകമാകുന്നതായി പ്രദേശവാസികള്‍ പറയുന്നു. കഴക്കൂട്ടത്തെ കോളനികള്‍ കേന്ദ്രമാക്കിയാണ് ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനം. ബോംബുകള്‍ കണ്ടെത്തിയിട്ടും പൊലീസ് അന്വേഷണം വഴിമുട്ടിയ നിലയാണ്.
 

 

തീരമേഖലയിലെ ഒമ്പത് ഹോട്ടലുകള്‍ പൂട്ടിച്ചു; മൂന്നിടത്ത് പിഴ ചുമത്തി

Posted: 02 Jul 2013 12:03 AM PDT

കൊല്ലം: ജില്ലയില്‍  തീരമേഖലയിലെ ഹോട്ടലുകളിലും ലഘു ഭക്ഷണശാലകളിലും  ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ പരിശോധന.  വൃത്തിഹീനമായി കണ്ട ഒമ്പത്  ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന മൂന്ന് ഹോട്ടലുകള്‍ക്ക് 20,000 രൂപ പിഴയിട്ടു.അടിസ്ഥാന സൗകര്യങ്ങളൊരുക്കാതിരുന്ന  ആറ് ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി. 
ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ എ.കെ. മിനിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 8.45 മുതല്‍ വൈകുന്നേരം 3.30 വരെ പള്ളിത്തോട്ടം, വാടി, ജോനകപ്പുറം, കാവല്‍, അഞ്ചുകല്ലുംമൂട്, തിരുമുല്ലവാരം, ഇരവിപുരം എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.  തിരുവനന്തപുരത്ത് നിന്നുള്ള ഉദ്യോഗസ്ഥരടങ്ങിയ സംഘമുള്‍പ്പെടെ രണ്ട് ടീമായി തിരിഞ്ഞായിരുന്നു പരിശോധന. 
ശുചിതമില്ലായ്മയുള്‍പ്പെടെ വൃത്തിഹീനമായ സാഹചര്യമാണ് അധികയിടങ്ങളിലും കാണാനായത്. തീരപ്രദേശമായതിനാല്‍ അധികവും ചെറിയ ഹോട്ടലുകളാണ്.  വാടി, കാവല്‍ എന്നിവിടങ്ങളിലെ ഒമ്പത്  ഹോട്ടലുകളാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. പലയിടങ്ങളിലും പാത്രം കഴുകുന്നതുവരെ വൃത്തിയില്ലാത്ത  വെള്ളം കൊണ്ടാണ്. വാടിയിലെ ഒരു  ഹോട്ടലില്‍  പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തില്‍ കൂത്താടികള്‍ കണ്ടെത്തി. വെള്ളം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ നിന്നുള്ളതാണെന്നാണ് കടയുടമ പറഞ്ഞത്. എന്നാല്‍ വെള്ളം ദിവസങ്ങളോളം പഴക്കമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാത്രത്തില്‍ അടച്ചു മൂടിയ നിലയിലുമായിരുന്നു. ഇവിടെ നിന്ന് സംഘം വെള്ളത്തിന്‍െറ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. 
കാവലിലെ ഒരു ഹോട്ടലില്‍ പുഴുകയറിയ നിലയില്‍ 60 കിലോയോളം അരിയും സംഘം കണ്ടെത്തി. ഇവ കടക്കാരെ കൊണ്ടുതന്നെ നശിപ്പിച്ചു. വാടിയില പലചരക്ക് കടയോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലില്‍ നടത്തിയ പരിശോധനയില്‍ 65 കിലോ പൂത്ത മുളക് കണ്ടെത്തി. ഇവ ഉടമയെ കൊണ്ട്  വെള്ളമൊഴിച്ച് നശിപ്പിച്ചു. മിക്കയിടങ്ങളിലും  പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ അധികവും ഗുണനിലവാരമില്ലാത്തതാണ്.  ചില ഹോട്ടലുകളില്‍ ആഹാരസാധനങ്ങളില്‍ അമിതമായി നിറം  കലര്‍ത്തുന്നതും കണ്ടെത്തിയിട്ടുണ്ട്.   
ഭക്ഷണഹാള്‍ നല്ലരീതിയില്‍  നവീകരിച്ചെങ്കിലും പല സ്ഥലത്തും അടുക്കളയില്‍ വേണ്ട മാനണ്ഡങ്ങള്‍ പാലിച്ചിട്ടില്ല .അധികഹോട്ടലുകളിലും രൂക്ഷമായ ഈച്ചശല്യവും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിന്‍െറ പരിസരത്ത് മഴവെള്ളം ചെളികലര്‍ന്ന നിലയില്‍ കെട്ടി നില്‍ക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പാചകക്കാരുള്‍പ്പെടെയുളള  ഹോട്ടല്‍ തൊഴിലാളികള്‍ വേണ്ടത്ര ശുചിത്വം പാലിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍.  ഇത് സംബന്ധിച്ച് നേരത്തെ  നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. 
തിരുവനന്തപുരത്ത് നിന്നുള്ള സംഘം ദേശീയപാതയിലെ ചില ഹോട്ടലുകളിലും പരിശോധന നടത്തി. ഇതില്‍ പള്ളിമുക്ക്, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ മൂന്ന് ഹോട്ടലുകള്‍ക്ക് 10000, 5000, 5000 എന്നിങ്ങനെ 20000 രൂപ പിഴയിട്ടിട്ടുണ്ട്.
എ.കെ. മിനിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരായ കെ.വി. ഷിബു, വി.ഹരിലാല്‍, കെ.തുളസീധരന്‍, ശ്രീകല, പ്രീത എന്നിവരടങ്ങിയ സംഘവും ഭൂസുധ, ജയകുമാര്‍, അജയകുമാര്‍, സതീഷ്കുമാര്‍, ഗൗരീഷ്, അജി എന്നിവരടങ്ങിയ തിരുവനന്തപുരത്ത് നിന്നുള്ള സംഘവുമാണ് ഇന്നലെ റെയ്ഡിന് നേതൃത്വം നല്‍കിയത്.
 

ചിലങ്ക ബീച്ചില്‍ കടല്‍ക്ഷോഭം രൂക്ഷം; 10 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍

Posted: 01 Jul 2013 11:57 PM PDT

വാടാനപ്പള്ളി: വാടാനപ്പള്ളി ചിലങ്ക ബീച്ചില്‍ കടല്‍ക്ഷോഭം രൂക്ഷം. 10 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. 200ഓളം കാറ്റാടി മരങ്ങളും 30ഓളം തെങ്ങുകളും കടപുഴകി. തിങ്കളാഴ്ച വൈകീട്ടാണ് കടല്‍ ഇരമ്പിയത്. ആലിപുരക്കല്‍ ചന്ദ്രികയുടെ വീടിന്‍െറ സെപ്റ്റിക് ടാങ്ക് തകര്‍ന്നു. ഇവരുടെ വീട് ഏതുനിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്. കുന്നത്ത് ബാബു, വിശ്വംഭരന്‍, നമ്പി പരീച്ചി ശോഭ, പള്ളത്ത് മനോഹരന്‍, ഇത്തിക്കാട്ട് ചന്ദ്രിക, ആലയില്‍ ഹരി എന്നിവരുടെ വീടുകളും കടലെടുക്കുന്ന അവസ്ഥയിലാണ്. 20 മീറ്ററോളം ദൂരം കടലെടുത്തു. 
ആര്‍ത്തിരിമ്പിയാണ് തിരമാല കര തുരന്ന് അടിച്ചുകയറുന്നത്. നിരവധി തെങ്ങുകളും മരങ്ങളും വീഴാറായ അവസ്ഥയിലാണ്. കടല്‍ ഇരമ്പുന്നതോടെ വീട്ടുകാര്‍ ഭീതിയിലാണ്. 
രണ്ടാഴ്ച മുമ്പ് കടലാക്രമണ പ്രദേശം ചാവക്കാട് തഹസില്‍ദാറും ജനപ്രതിനിധികളും സന്ദര്‍ശിച്ചപ്പോള്‍ ചിലങ്ക ബീച്ചില്‍ ഉടന്‍ കരിങ്കല്ലടിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കരിങ്കല്ല് അടിച്ചിരുന്നെങ്കില്‍ കടല്‍ ഇത്ര അധികം കയറില്ലായിരുന്നു. 
അതേസമയം, തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം പൊക്കാഞ്ചേരി ബീച്ചില്‍ കരിങ്കല്ല് അടിച്ചിരുന്നു. കടലാക്രമണം ഇനിയും ശക്തമായാല്‍ ചിലങ്ക ബീച്ചില്‍ നിരവധി വീടുകള്‍ നിലം പൊത്തുന്ന അവസ്ഥയാണ്. 

നിതാഖാത് സമയപരിധി നവംബര്‍ നാലു വരെ നീട്ടി

Posted: 01 Jul 2013 11:55 PM PDT

Image: 

ജിദ്ദ: സൗദി അറേബ്യയില്‍ നിതാഖാത് കാലാവധി നാലു മാസത്തേക്ക് നീട്ടി സൗദി രാജാവ് ഉത്തരവിട്ടു. നവംബര്‍ നാലു വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. സൗദി തൊഴില്‍ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇളവുകാലയളവ് ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്.

ജീവിതം വഴിമുട്ടി നാട്ടിലേക്ക് മടങ്ങാന്‍ തുനിഞ്ഞ നിരവധി മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദി രാജാവിന്‍െറ ഈ ഉത്തരവ് താത്കാലിക ആശ്വാസമായി. നേരത്തെ, നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാവാതെ സ്വദേശികളും വിദേശികളും  കഴിഞ്ഞ ദിസവങ്ങളില്‍ പരക്കം പായുകയായിരുന്നു

കെ.എസ്.ഇ.ബി ഓഫിസ് പഴയ കെട്ടിടത്തില്‍ തന്നെ

Posted: 01 Jul 2013 11:26 PM PDT

പത്തനംതിട്ട: വൈദ്യുതി ഭവന്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ടര മാസം കഴിഞ്ഞിട്ടും ജില്ലാ ആസ്ഥാനത്തെ കെ.എസ്.ഇ.ബി ഓഫിസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറിയില്ല. ഏപ്രില്‍ 11നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. നാലരക്കോടി ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന് ചുറ്റും കാടുകയറിയ നിലയിലാണ്.  ജില്ലാ ആസ്ഥാനത്തെ വൈദ്യുതി ഓഫിസുകള്‍ ഒരു കുടക്കീഴില്‍  കൊണ്ടുവരുന്നതിനാണ് വൈദ്യുതി ഭവന്‍ നിര്‍മിച്ചത്. രണ്ടു നിലകളിലായി 25,000 ചതുരശ്ര അടി വിസ്തീര്‍ണമാണ് കെട്ടിടത്തിനുള്ളത്. കെട്ടിട നിര്‍മണത്തിന് 5.85 കോടിയായിരുന്നു അടങ്കല്‍തുക. എന്നാല്‍, കരാര്‍ പ്രകാരം മുഴുവന്‍ പണിയും 4.5 കോടിക്ക് രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു. ഇതുവഴി ഒരുകോടിയില്‍ അധികം രൂപ വൈദ്യുതി വകുപ്പിന് ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞു. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ വെച്ച് 10,000 രൂപ വീതം പാരിതോഷികവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കി അനുമോദിച്ചിരുന്നു.
ഓരോ ഓഫിസിന്‍െറയും മുറികള്‍ പ്രത്യേകമായി വേര്‍തിരിക്കാത്തതാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസ്സമെന്ന് പറയുന്നു. ഉദ്ഘാടനത്തിന് ശേഷമാണ് ടെണ്ടര്‍ ക്ഷണിച്ചത്. ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഓഫിസ്, ജില്ലയുടെ മുഴുവന്‍ പ്രസരണ വിഭാഗത്തിന്‍െറ ചുമതലയുള്ള ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ ഓഫിസ്, ജില്ലാ റീജനല്‍ ഓഡിറ്റിങ് ഓഫിസ്, ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസ് എന്നിവയാണ് ഇവിടേക്ക് മാറ്റുന്നത്.

108 ആംബുലന്‍സ് സര്‍വീസ് തട്ടിപ്പ് അന്വേഷിക്കണമെന്ന് വി.എസ്

Posted: 01 Jul 2013 11:22 PM PDT

Image: 

തിരുവനന്തപുരം: 108 ആംബുലന്‍സ് സര്‍വീസ് തട്ടിപ്പ് വിശദമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തട്ടിപ്പില്‍ വയലാര്‍ രവിയുടെയും പി. ചിദംബരത്തിന്റെയും മക്കളുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഡയറക്ടര്‍മാരില്‍ ഒരാളാണെന്നും അതുകൊണ്ടാണ് തട്ടിപ്പിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നതെന്നും വി.എസ് ആക്ഷേപിച്ചു. വയലാര്‍ രവിയുടെ മകന്‍ രവീകൃഷ്ണ കമ്പനിയുടെ ഡയറക്ടര്‍ അല്ലെന്ന വാദം തെറ്റാണെന്നും വി.എസ് പറഞ്ഞു.

മുഖ്യമന്ത്രി യു.എന്‍  പുരസ്കാരം തിരിച്ചു നല്‍കണമെന്ന് വി.എസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭ നല്‍കിയ പുരസ്കാരം തിരികെ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍്റെ  ഓഫീസും സ്വാധീനിച്ചാണ് യു.എന്‍ അവാര്‍ഡ് തരപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായല്ല ഈ പുരസ്കാരം ലഭിക്കുന്നതെന്ന് പറഞ്ഞ വി.എസ്  ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രചാരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും  മറ്റു പല സംസ്ഥാനങ്ങള്‍ക്കും നേരത്തെ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍, അവിടുത്തെ മുഖ്യമന്ത്രിമാരാരും വാങ്ങാന്‍ പോയിട്ടില്ല. അഴിമതിക്കും തട്ടിപ്പിനും കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രി അവാര്‍ഡ് സ്വീകരിക്കാനും അതിന്‍്റെ പരസ്യത്തിനും കോടിക്കണക്കിന് രൂപ പൊതു ഖജനാവില്‍നിന്നും ചെലവാക്കിയെന്നും വി.എസ് കുറ്റപ്പെടുത്തി.

 

ലൈംഗികാരോപണങ്ങള്‍ക്കിടെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്

Posted: 01 Jul 2013 11:12 PM PDT

കൊച്ചി: പാര്‍ട്ടിക്കുള്ളിലും ഇടതുമുന്നണിയിലും ലൈംഗികാരോപണങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ എറണാകുളത്ത് സി. പി.എം ജില്ലാ നേതൃയോഗങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചൊവ്വാഴ്ച രാവിലെയും ജില്ലാ കമ്മിറ്റി ബുധനാഴ്ച രാവിലെയും കലൂര്‍ ലെനിന്‍ സെന്‍ററില്‍ ചേരും.  സ്വഭാവദൂഷ്യമുയര്‍ന്നിരിക്കുന്ന മുതിര്‍ന്ന നേതാവിനെതിരെയുള്ള അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജില്ലയിലെ ഇടത് എം.എല്‍.എയായ ജോസ് തെറ്റയിലും ആരോപണത്തില്‍പെട്ടിരിക്കുന്നത്. തെറ്റയിലിന്‍െറ രാജി സമ്മര്‍ദം മുറുകിയാല്‍ ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്ന ജില്ല കൂടിയാണ് എറണാകുളം. 
വരാനിരിക്കുന്ന സമരപരിപാടികള്‍, ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കം, ഔദ്യാഗിക പക്ഷക്കാരനായ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെയുള്ള ലൈംഗികാരോപണം, രണ്ട് വി.എസ് പക്ഷ നേതാക്കളെ പുറത്താക്കാനുളള മുളന്തുരുത്തി ഏരിയ കമ്മിറ്റിയുടെ തീരുമാനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. വി.എസ് പക്ഷത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ചുമട്ടുതൊഴിലാളി യൂനിയന്‍ അംഗത്തിന്‍െറ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണവും ഔദ്യാഗിക വിഭാഗം കൊണ്ടുവരുമെന്നാണ് സൂചന. 
മുളന്തുരുത്തിയില്‍ മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ ജോയന്‍റ് സെക്രട്ടറിയുമായ ടി. രഘുവരന്‍, ഉദയംപേരൂര്‍ ലോക്കല്‍ സെക്രട്ടറി പി.കെ. രാജു എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഏരിയ കമ്മിറ്റി ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഉദയംപേരൂര്‍ ഐ.ഒ.സി പ്ളാന്‍റിലെ കരാര്‍ തൊഴിലാളികളുടെ വേതനം പുതുക്കി നല്‍കുന്നതിനായി ഇടപെട്ട ഇരുവരുടെയും ഭാഗത്ത് ക്രമക്കേടുണ്ടായി എന്ന് ആരോപിച്ചുള്ള നടപടി ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് തള്ളിക്കാനാണ് വി.എസ് പക്ഷത്തിന്‍െറ ശ്രമം.
നിലവില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്ന19 പേരില്‍ 12 പേര്‍ വി.എസ് പക്ഷക്കാരും ഏഴുപേര്‍ ഔദ്യാഗിക പക്ഷക്കാരുമാണ്.
ഔദ്യാഗിക വിഭാഗക്കാരനും അഭിഭാഷകനുമായ നേതാവിനെതിരെ അയല്‍വാസിയായ സുഹൃത്ത് തന്നെയാണ് ഭാര്യയുമായുള്ള അവിഹിത ബന്ധം ആരോപിച്ച് പരാതി നല്‍കിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നേതാവ് ഉള്‍പ്പെടുന്ന ഏരിയ കമ്മിറ്റി പ്രത്യേകയോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നേതാവിനെതിരെ ഏരിയ കമ്മിറ്റിയില്‍ ഔദ്യാഗിക പക്ഷത്തുള്ള ഒരു വിഭാഗവും ഉറച്ചുനില്‍ക്കുന്നത് നേതൃത്വത്തെ കുഴക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവരെ അനുനയിപ്പിച്ച് അന്വേഷണ കമീഷനെ നിയോഗിച്ച് പരിഹാരം കാണാനുള്ള പരിശ്രമങ്ങളാണ് ഔദ്യാഗിക നേതൃത്വം ശ്രമിക്കുക. ഗുണ്ടാനേതാവ് തമ്മനം ഷാജിയെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ സി.പി.എം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാടിവട്ടം സ്വദേശിയായ ചുമട്ടുതൊഴിലാളി അഷ്റഫ് തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടാണ് വി.എസ് പക്ഷം പ്രതിക്കൂട്ടിലായിരിക്കുന്നത്. നിരപരാധിയായ ഭര്‍ത്താവ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന്‍െറ മനോവിഷമത്തില്‍  തൂങ്ങി മരിക്കുകയായിരു ന്നെന്ന് ആരോപിച്ച് ഭാര്യ അസൂറയാണ് സി.പി.എം ജില്ലാ നേതൃത്വത്തിന് പരാതി സമര്‍പ്പിച്ചത്. പരാതി പാര്‍ട്ടി ഇതുവരെ പരിഗണിച്ചിട്ടില്ല.

കൃഷിക്ക് പമ്പിങ് സബ്സിഡി ഉടന്‍ നല്‍കും -മന്ത്രി കെ.പി. മോഹനന്‍

Posted: 01 Jul 2013 11:07 PM PDT

Subtitle: 
മൃഗസംരക്ഷണ മേഖലയില്‍ 72.3 ലക്ഷത്തിന്‍െറ നഷ്ടം
ആലപ്പുഴ: ഒരിക്കല്‍ പുഞ്ചകൃഷി ചെയ്തശേഷം പാടങ്ങള്‍ തരിശിട്ടാല്‍ പിന്നീടുള്ള കൃഷിക്ക് പമ്പിങ് സബ്സിഡി നല്‍കില്ലെന്ന നിബന്ധന ഒഴിവാക്കി, എപ്പോള്‍ കൃഷി ചെയ്താലും ഇനിമുതല്‍ സബ്സിഡി നല്‍കുമെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ജില്ലയിലെ കൃഷിനാശം വിലയിരുത്തുന്നതിനുള്ള സന്ദര്‍ശനത്തിന് മുന്നോടിയായി കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പാടശേഖരസമിതി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പമ്പിങ് സബ്സിഡി ഇനി വൈകില്ലെന്നും ബാങ്കുകളിലെ സാങ്കേതിക തകരാര്‍  മൂലമാണ് നേരത്തേ കാലതാമസം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. കൃഷിക്കും കന്നുകാലികള്‍ക്കും മറ്റുമുണ്ടായ നാശനഷ്ടത്തിന് നല്‍കേണ്ട ധനസഹായം, ആനുകൂല്യങ്ങള്‍ എന്നിവ നാളത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോടൊപ്പം മലവെള്ളവും ചേര്‍ന്ന് വന്‍തോതിലുള്ള കൃഷിനാശമാണ് ആലപ്പുഴയില്‍ ഉണ്ടായതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ മാത്രം ലഭിച്ചത് 800 മില്ലിമീറ്റര്‍ മഴയാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ലഭ്യമായത് 226 മി.മീറ്ററായിരുന്നു. 
അഡീഷനല്‍ പുഞ്ചകൃഷിയിറക്കിയത് 3502 ഹെക്ടറിലാണ്. അതില്‍ 2042 ഹെക്ടര്‍ നശിച്ചു. ബാക്കി പൂര്‍ണമായും മുങ്ങിക്കിടക്കുന്നു.  404 ഹെക്ടറില്‍ വിരിപ്പു നെല്‍കൃഷി വിതച്ചതില്‍ 211 ഹെക്ടര്‍ നശിച്ചു. ബാക്കി നാശത്തിന്‍െറ വക്കിലാണ്. അതിശക്തമായ കാലവര്‍ഷം മൂലം പൊക്കാളി കൃഷി 10 ഹെക്ടറിലും കരനെല്‍കൃഷി 15 ഹെക്ടറിലും നശിച്ചു. ജില്ലയില്‍ ഇതുവരെ കണക്കാക്കിയിരിക്കുന്ന കൃഷിനാശം ഏകദേശം 15.66 കോടി രൂപയുടേതാണ്. ജില്ലയിലെ വിവിധയിടങ്ങളില്‍ 21 പാടശേഖരങ്ങളില്‍ 871.98 ഹെക്ടറില്‍ മടവീണു. രാമങ്കരി, ആലപ്പുഴ, ചമ്പക്കുളം പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ വെള്ളപ്പൊക്കം മൂലം ബണ്ടുകള്‍ക്കുണ്ടായ അറ്റകുറ്റപ്പണികള്‍ക്കായി ആകെ 1.58 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. 1400 ഏക്കര്‍ വിസ്തൃതിയുള്ള ആര്‍ ബ്ളോക് മുഴുവനും മുങ്ങി. 
അടിയന്തരമായി പെട്ടി, പറ, മോട്ടോര്‍ എന്നിവ വാടകക്ക് എടുത്ത് വെള്ളം വറ്റിക്കണമെന്ന് കലക്ടര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷി നശിച്ചുപോയവര്‍ക്ക് വീണ്ടും വിതക്കുന്നതിനുവേണ്ടി കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്‍റ് അതോറിറ്റിയില്‍ നിന്ന് 153.824 ടണ്‍ വിത്ത് സൗജന്യമായി നല്‍കുന്നതിന് നടപടി സ്വീകരിച്ചതായും കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.
യോഗത്തില്‍ തോമസ് ചാണ്ടി എം. എല്‍.എ, കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കൃഷി അഡീഷനല്‍ ഡയറക്ടര്‍ സി.ആര്‍. രമേഷ്, എ.ഡി.എം കെ.പി. തമ്പി, ആലപ്പുഴ ആര്‍.ഡി.ഒ ആന്‍റണി ഡൊമിനിക്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.കെ. സജിത, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എ. ശോഭന, ജില്ലാ-ബ്ളോക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, പാടശേഖരസമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടി: 26 വരെ പരാതികള്‍ സമര്‍പ്പിക്കാം

Posted: 01 Jul 2013 10:57 PM PDT

കണ്ണൂര്‍: ആഗസ്റ്റ് 26ന് ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. ജൂലൈ 26 വരെ പരാതികള്‍ സമര്‍പ്പിക്കാം. ഉദ്ഘാടനചടങ്ങില്ലാതെയാണ് ഇത്തവണ  ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്.  
അക്ഷയ സെന്‍ററിലൂടെ പരാതി സമര്‍പ്പിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും.  
പരിപാടിക്ക് 15 ദിവസം മുമ്പ് ജില്ലയുടെ ചുമതലയുള്ള മന്ത്രി അവലോകനം നടത്താനും തീരുമാനമായി. നയപരമായ തീരുമാനം ആവശ്യമുള്ള പരാതികള്‍ മന്ത്രിസഭ പരിഗണിക്കും.  അവലോകന കമ്മിറ്റിയില്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും.  അതിനും അഞ്ച് ദിവസം മുമ്പ് പരാതികളിന്മേല്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കും. 
പരാതിക്കാരെ നേരിട്ട് കാണേണ്ട പരാതികള്‍ മാത്രമാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുക. നേരിട്ട് പരാതിയുമായി എത്തുന്നവരെയും മുഖ്യമന്ത്രി അവസാനം കാണും. അക്ഷയ സെന്‍ററുകള്‍ക്ക് പുറമെ താലൂക്ക് ഓഫിസുകളിലും കലക്ടറേറ്റിലും ഓണ്‍ലൈനായും പരാതി നല്‍കാം. പരിപാടികള്‍ക്കായി പ്രത്യേക വെബ്പോര്‍ട്ടല്‍ തയാറാക്കും.  
പരാതി സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന നമ്പര്‍ ഉപയോഗിച്ച് തുടര്‍ന്നുള്ള വിവരങ്ങള്‍ അന്വേഷിക്കാം.  ജില്ലാ സെല്ലില്‍നിന്ന് പരാതികള്‍ ഓണ്‍ലൈനില്‍ ജില്ലാ ഓഫിസര്‍മാര്‍ക്ക് ലഭിക്കുകയും 15 ദിവസത്തിനകം പരാതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കാനുമാണ് പദ്ധതി.
പരാതിയിന്മേലുള്ള തീര്‍പ്പുകള്‍ വെബ്സൈറ്റില്‍ ലഭിക്കുന്നതോടൊപ്പം എസ്.എം.എസ് വഴി പരാതിക്കാരെ അറിയിക്കുകയും ചെയ്യും.  മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നവരുടെ സമയക്രമം എസ്.എം.എസിലൂടെയും ഇ -പോസ്റ്റിലൂടെയും അറിയിക്കും.  ജില്ലയിലെ മന്ത്രിമാര്‍ക്ക് പുറമെ മറ്റ് മന്ത്രിമാരും പരിപാടിയില്‍ സംബന്ധിക്കും.
 

Monday, July 1, 2013

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ കോലാഹലം Madhyamam News Feeds

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ കോലാഹലം Madhyamam News Feeds

Link to

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ കോലാഹലം

Posted: 01 Jul 2013 12:20 AM PDT

കോഴിക്കോട്/കൊടുവള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജില്ലയിലും ഇടതു യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം.
സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ്  സംഘടനകള്‍ പ്രതിഷേധിച്ചത്. ജില്ലയില്‍ നാലിടത്താണ് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി ഇറങ്ങിയത്.
കരിപ്പൂരില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രി നാലുമണിയോടെയാണ് കോഴിക്കോട്ടെത്തിയത്. നളന്ദ ഓഡിറ്റോറിയത്തില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) പ്രതിനിധി സമ്മേളനമായിരുന്നു പങ്കെടുക്കേണ്ട ആദ്യ ചടങ്ങ്. സി.എച്ച് ഓവര്‍ബ്രിഡ്ജിന് സമീപത്തും ചെറൂട്ടി റോഡിലുമാണ് പത്തോളം വരുന്ന പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാട്ടിയത്.
സി.എച്ച് ഓവര്‍ബ്രിഡ്ജിനു സമീപം ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഒന്നിച്ചാണ് പ്രതിഷേധത്തിനിറങ്ങിയത്. പൊലീസുമായി മല്‍പിടിത്തത്തിനിടെ എ .ഐ . ൈവ.എഫ് സംസ്ഥാന കമ്മിറ്റിയംഗം സി.ബിജു, ജില്ലാ നിര്‍വാഹക സമിതിയംഗം കെ.സി. അന്‍സാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
നേരത്തേ വിവരം ലഭിച്ചതിനാല്‍ രണ്ടിടത്തും വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ചെറൂട്ടി റോഡില്‍നിന്ന് നളന്ദ ഓഡിറ്റോറിയത്തിലേക്ക് തിരിയുന്ന ഭാഗത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീണു. ഇവരെ ബലം പ്രയോഗിച്ചുനീക്കാന്‍ പൊലീസ് അല്‍പം പാടുപെട്ടു. ഡി.വൈ.എഫ്.ഐ ജില്ലാ ജോയന്‍റ് സെക്രട്ടറി വരുണ്‍ഭാസ്കറിന്‍െറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇരുസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെയും എട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.
മര്‍കസ് നോളജ് സിറ്റി പ്രവൃത്തി ഉദ്ഘാടനത്തിന് താമരശ്ശേരി ഭാഗത്തേക്ക് പോകുമ്പോള്‍ കുന്ദമംഗലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി കാത്തിരുന്നു. എന്നാല്‍, അകമ്പടി പോയ പൊലീസ് വാഹനത്തിനുനേരെ കരിങ്കൊടി കാട്ടി പ്രവര്‍ത്തകര്‍ പിന്മാറി.
ദേശീയപാതയില്‍ കൊടുവള്ളി ഓപണ്‍ സ്റ്റേജിന് സമീപം നൂറോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രാജിവെക്കണമെന്ന് മുദ്രാവാക്യം മുഴക്കി മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. ഞായറാഴ്ച വൈകീട്ട് 4.45ഓടെയാണ് സംഭവം.  കരിങ്കൊടി കാട്ടുമെന്ന് സൂചന ലഭിച്ചതിനാല്‍ കൊടുവള്ളി സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ചുറ്റും വലയവും സൃഷ്ടിച്ചിരുന്നു. എന്നാല്‍, വാഹനവ്യൂഹം എത്തിയ ഉടനെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടുകയായിരുന്നു.
ഇതിനിടെ യൂത്ത്കോണ്‍ഗ്രസ്, യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി. ഇതില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ വാഹനവും അകപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇറങ്ങിയാണ് വഴിയൊരുക്കിയത്. തിരികെയുള്ള യാത്രയില്‍ 6.15ഓടെ  മുഖ്യമന്ത്രി കൊടുവള്ളിയിലെത്തിയപ്പോള്‍ വാഹനം നിര്‍ത്തി മുസ്ലിംലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹസ്തദാനം നല്‍കിയാണ് മടങ്ങിയത്.
ഐക്കരപ്പടിയിലെ ലാത്തിചാര്‍ജില്‍ പരിക്കേറ്റ ചിലരെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജവാദ് (22), നൗഷാദ് (21), സലാഹു (24), രാജേഷ് (30), റിഷാദ് (23), രവീന്ദ്രനാഥ് (24), ചാര്‍ളി കബീര്‍ ദാസ് (27), സജാദ് (24), രജീഷ് (28), ലാല്‍ പ്രസാദ് (22), റഫീഖലി (28), സുജി (24) എന്നിവരാണ് ആശുപത്രിയിലുള്ളത്. നേരത്തെ ഇവിടെ മുഖ്യമന്ത്രിയെ കാത്തുനിന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ചിലര്‍ അക്രമം നടത്തിയിരുന്നു. പൊലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടിയില്‍ സി.പി.എം നേതൃത്വത്തില്‍ പ്രകടനം നടന്നു.
സിറ്റി പൊലീസ് കമീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കെ.ബി. വേണുഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയത്.

ഇന്‍റര്‍നെറ്റ് വഴി തട്ടിപ്പ്; നൈജീരിയക്കാരനും മുംബൈ സ്വദേശിനിയും അറസ്റ്റില്‍

Posted: 01 Jul 2013 12:10 AM PDT

കൊല്ലം: ഉത്തേജക എണ്ണയുടെ ഇടപാടിന്‍െറ പേരില്‍ ഇന്‍റര്‍നെറ്റിലൂടെ വന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ നൈജീരിയക്കാരനും മുംബൈ സ്വദേശിനിയായ യുവതിയുമടക്കം രണ്ട് പേര്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനും മുംബൈയില്‍ താമസക്കാരനുമായ ഫ്രാങ്ക് ഒബന്യായ ചിക്വ (32), മുംബൈ ബാന്ദ്ര സ്വദേശിനി ജ്യോത്സ്ന സുദീപ് അലുവാലിയ (22) എന്നിവരെയാണ് ക്രൈംബ്രാഞ്ചിന്‍െറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് ഒന്നരകോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
ഇ-മെയില്‍, എസ്.എം.എസ് സന്ദേശങ്ങള്‍ വഴി നിരവധി പേരെ ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ അനില്‍കുമാറില്‍ നിന്ന് പലപ്പോഴായി സംഘം 1.56 കോടി രൂപ തട്ടിയെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായി. റബര്‍ കയറ്റുമതി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അനില്‍കുമാര്‍ കയറ്റുമതി മേഖലയില്‍ നൂതനപ്രവണതകള്‍ വ്യാപകമായതോടെ മറ്റ് ബിസിനസ് സാധ്യതകളെക്കുറിച്ചുള്ള ആലോചനയിലായിരുന്നു. ഇതിനിടെ ഇയാളുടെ ഇ-മെയില്‍ വിലാസത്തിലേക്ക് നൈജീരിയന്‍ കമ്പനിക്ക് പ്രത്യേകതരം ഉത്തേജക എണ്ണ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ഇടപാടുകാരെ തേടിയുള്ള മെയില്‍ വന്നു. ‘വീറ്റോ സൈറ്റോ ഓയില്‍’ എന്ന പേരിലുള്ള ഈ ഉല്‍പന്നം കായികരംഗത്തുള്ളവരടക്കം ഉപയോഗിക്കാറുണ്ടത്രെ. നേരത്തേ  ഓയില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിരുന്നയാള്‍ മരിച്ച സാഹചര്യത്തിലാണ് പുതിയ ആളെ തേടുന്നതെന്നും ഇ-മെയിലില്‍ വിവരിച്ചിരുന്നു.  
തുടര്‍ന്ന് ഇ-മെയില്‍ അയച്ചയാള്‍ അനില്‍കുമാറിനെ മൊബൈലില്‍ വിളിച്ച് ഇടപാടിന്‍െറ കൂടുതല്‍ വിവരങ്ങളും സാധ്യതകളും ബോധ്യപ്പെടുത്തി. മുംബൈയിലുള്ള കമ്പനിയില്‍ നിന്ന് ഓയില്‍ വാങ്ങി നൈജീരിയന്‍ കമ്പനിക്ക് കയറ്റുമതി ചെയ്യാന്‍ ചിലരുടെ ഫോണ്‍ നമ്പറുകളും നല്‍കി. ഇതിനിടെ മുംബൈയിലെ ഇന്ത്യന്‍ കമ്പനിയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി ‘ലക്ഷ്മി കുമാര്‍’ എന്ന വ്യാജപേരില്‍ ജ്യോത്സ്ന അനില്‍കുമാറിനെ വിളിച്ചു.  ഓയില്‍ നല്‍കുന്നതിന് ആകെ പണത്തിന്‍െറ പകുതി മുന്‍കൂര്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 20 ഗാലന്‍ ഓയില്‍ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നുള്ള നൈജീരിയന്‍ കമ്പനിയുടെ പേരിലുള്ള സന്ദേശവും അനില്‍കുമാറിന് കിട്ടി. ഇന്ത്യന്‍ കമ്പനി നല്‍കിയ ഓയിലിന്‍െറ സാമ്പിള്‍ പരിശോധിക്കാന്‍ നൈജീരിയന്‍ പ്രതിനിധിയെന്ന നിലയില്‍  ഫ്രാങ്ക് ഒബന്യായ ചിക്വ തിരുവനന്തപുരത്തെത്തി. ഓയില്‍ ‘പരിശോധിച്ചശേഷം’ മികച്ചതാണെന്ന് ബോധ്യപ്പെടുത്തിയാണ് ഇയാള്‍ മടങ്ങിയത്. എന്നാല്‍ 20 ഗാലന്‍ നല്‍കാമെന്നേറ്റ ഇന്ത്യന്‍കമ്പനി എട്ട് ഗാലന്‍ മാത്രമാണ് അനില്‍കുമാറിന് നല്‍കാന്‍ സന്നദ്ധമായത്.  ജ്യോത്സ്ന നല്‍കിയ വിവിധ ബാങ്കുകളിലെ പത്ത് അക്കൗണ്ട് നമ്പറുകളിലായി ഒന്നരക്കോടിയിലേറെ രൂപ അനില്‍ കുമാര്‍ നിക്ഷേപിച്ചു. കരാര്‍ പ്രകാരമുള്ള ശേഷിക്കുന്ന ഓയില്‍ നല്‍കണമെങ്കില്‍ കൂടുതല്‍ തുക അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്ന് ജ്യോത്സ്ന അറിയിച്ചു. ഇതോടെ സംശയം തോന്നിയ അനില്‍കുമാര്‍ സുഹൃത്തുക്കളോട് ആലോചിച്ചശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കൊല്ലം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച ശേഷം ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. തട്ടിപ്പ് സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഇവരെ വിശദമായി ചോദ്യം ചെയ്യും.  ഫ്രാങ്ക് ഒബന്യായ ചിക്വയും ജോത്സ്നയും ആഗസ്റ്റില്‍ വിവാഹിതരാകാനുള്ള തീരുമാനത്തിലായിരുന്നത്രെ.  
ഉത്തേജക ഓയിലെന്ന് പറയപ്പെടുന്ന ‘വിറ്റോ സൈറ്റോ ഓയിലി’നെക്കുറിച്ചുള്ള ശാസ്ത്രീയവിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനില്‍കുമാറിന് ഇന്ത്യന്‍ കമ്പനിയുടേതെന്ന പേരില്‍ അയച്ചുകൊടുത്ത ഗാലനുകളിലുണ്ടായിരുന്നത് മൃഗക്കൊഴുപ്പാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി  ഡി.രാജഗോപാല്‍, സി.ഐ.അബ്ദുല്‍ വഹാബ്, എസ്.ഐമാരായ പ്രദീപ്, ചന്ദ്രശേഖരപ്പണിക്കര്‍, സിവില്‍ പൊലീസ് ഓഫിസര്‍ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കടലില്‍ ചൂടേറി; മല്‍സ്യങ്ങള്‍ ‘ദേശാടനം’ തുടങ്ങി

Posted: 30 Jun 2013 11:51 PM PDT

Image: 

അബൂദബി: വേനല്‍ കടുത്തതോടെ കടലില്‍ ചൂടേറി. ഇതേ തുടര്‍ന്ന് തണുത്ത പ്രദേശങ്ങളിലേക്ക് മല്‍സ്യങ്ങള്‍ ’ദേശാടനം’ ആരംഭിച്ചതിനെ തുടര്‍ന്ന് അബൂദബിയിലെ മല്‍സ്യത്തൊഴിലാളികളില്‍ നല്ലൊരു ശതമാനവും നാട്ടിലേക്ക് മടങ്ങി. മിന, അല്‍ വത്തന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്ന മലയാളികളും തമിഴ്നാട്ടുകാരും ആന്ധ്രാപ്രദേശുകാരും അടക്കം മല്‍സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്്.
ഉള്‍ക്കടലിലെ കനത്ത ചൂടിനെ തുടര്‍ന്ന് മല്‍സ്യബന്ധനം ബുദ്ധിമുട്ടാണ്. വലിയ മീനുകളുടെ ലഭ്യതയും കുറഞ്ഞു. ഉള്‍ക്കടലില്‍ ചൂണ്ടയിടുന്നവരുടെ എണ്ണത്തിലും വന്‍ കുറവുണ്ടായിട്ടുണ്ട്്. അതേസമയം, തീരക്കടലില്‍ നിന്ന് ഇപ്പോഴും ചെറിയ മീനുകള്‍ വന്‍തോതില്‍ വിപണിയിലെത്തുന്നുണ്ട്. ചെറുമീനുകളുടെ വിലയില്‍ വലിയ വ്യത്യാസമില്ല. വലിയ മീനുകള്‍ക്ക് വില ഉയര്‍ന്നിട്ടുണ്ട്. നെയ്സര്‍, മിയ, ഹമൂര്‍ തുടങ്ങിയ മീനുകള്‍ വിപണിയില്‍ ധാരാളമായി എത്തുന്നുണ്ട്. ഏതാനും ആഴ്ചകള്‍ മുമ്പ് മീനുകള്‍ക്ക് വലിയ തോതില്‍ വില ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ കുറവുണ്ടെന്ന് കച്ചവടക്കാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, നാട്ടിലേക്ക് പോയ മലയാളികള്‍ അടക്കം മല്‍സ്യത്തൊഴിലാളികള്‍ ഇനി സെപ്റ്റംബറോടെ മാത്രമേ തിരിച്ചെത്തുകയുള്ളൂ.
 

കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ നിന്ന് ലീഗ് പിന്‍മാറി

Posted: 30 Jun 2013 11:39 PM PDT

Image: 

കോഴിക്കോട്: കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് മുസ്ലിം ലീഗ് പിന്‍മാറി. മൗലികമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നത് അപ്രസക്തമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള പ്രശ്നപരിഹാരത്തിനു മുസ്ലിം ലീഗ് ഫോര്‍മുല മുന്നോട്ട് വെക്കില്ല. ലീഗിനെതിരെ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തലയുടെ വിശദീകരണം തൃപ്തികരമല്ളെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

മുസ്ലിം ലീഗ് കോണ്‍ഗ്രസിനൊരു ബാധ്യതയാണെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശമാണ് ലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം നല്‍കാത്തതില്‍ ലീഗില്‍ കടുത്ത അമര്‍ഷമുയര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്.

രമേശിന്‍്റെ പ്രസ്താവനയില്‍ ഉടക്കി നില്‍ക്കുന്ന ലീഗിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാഡ് ഇടപെട്ടിരുന്നു. കടുത്ത നിലപാടുകളിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ടെലിഫോണില്‍ സംസാരിച്ചിരുന്നു.

മുസ്ലിം ലീഗ് ബന്ധം ഭാവിയില്‍ ദോഷം ചെയ്യുമെന്ന മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ സി.കെ. ഗോവിന്ദന്‍നായരുടെ വീക്ഷണം ശരിവെക്കുന്നതാണ് ഇന്നത്തെ അനുഭവമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടതാണ് മുസ്ലിം ലീഗിനെ ചൊടിപ്പിച്ചത്. വര്‍ഗീയ ശക്തികളെയും സാമുദായിക ശക്തികളെയും ലക്ഷ്മണരേഖ വരച്ചു മാറ്റിനിര്‍ത്തണമെന്നാണ് സി.കെ.ജി പറഞ്ഞത്. അതിന് കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ താന്‍ പൂര്‍ണ അംഗീകാരം നല്‍കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ബജറ്റ് അംഗീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രാലയങ്ങള്‍ കൂടുതല്‍ സജീവമാകണം: പ്രധാനമന്ത്രി

Posted: 30 Jun 2013 11:23 PM PDT

Image: 

മനാമ: 2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് അംഗീകാരമായ പശ്ചാത്തലത്തില്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വിവര്‍ഷ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണം. പദ്ധതികള്‍ ഒരു കാരണവശാലും വൈകിക്കാന്‍ അനുവദിക്കാരുതെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്യ സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്ന പദ്ധതികള്‍ 2011-2014 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതിനും അവ നിയമനിര്‍മാണ സഭക്ക് മുന്നില്‍ വെക്കുന്നതിനും നിര്‍ദേശമുണ്ട്. ശുറാകൗണ്‍സില്‍, പാര്‍ലമെന്‍റ് എന്നിവയുടെ മൂന്നാം ഘട്ടം അവസാനിച്ചതായി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ പ്രഖ്യാപനത്തിന്‍െറ അടിസ്ഥാനത്തില്‍ ഇരു സഭകളും സര്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധമായിരുന്നു ഇക്കാലയളവിലുണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ രാജ്യത്തിന്‍െറ വളര്‍ച്ചക്കായി ഇരു സഭകളും ശക്തമായ പിന്തുണ നല്‍കിയതായി മന്ത്രിസഭ വിലയിരുത്തി. ബജറ്റിന് അംഗീകാരം നല്‍കിയ പാര്‍ലമെന്‍റിനും ശൂറാകൗണ്‍സിലിനും മന്ത്രിസഭ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ലോട്ടറി പ്രവര്‍ത്തനങ്ങള്‍ ശക്തമായി നിയന്ത്രിക്കണമെന്ന പാര്‍ലമെന്‍റ് നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.
ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പ്രഖ്യാപിച്ച സഹായധനം എത്രയും വേഗം നല്‍കുന്നതിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്ന സാധനങ്ങളുടെ വിലനിലവാരം പരിശോധിക്കാനും കൃത്രിമമായ വിലക്കയറ്റം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. റമദാന്‍ അടുത്തെത്തിയ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും പാടില്ലെന്നാണ് കാബിനറ്റ് തീരുമാനം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് എഞ്ചിനീയറിംഗ്, സാങ്കേതിക മാനദണ്ഡങ്ങള്‍ ഏകീകരിക്കുന്നതിന് അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി. കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള അറവുശാല സ്ഥാപിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. കോര്‍ണിഷുകള്‍ നഗരാസൂത്രണത്തിന്‍െറ ഭാഗമായി പരിഷ്കരിക്കുന്നതിനും മുഹറഖില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗിന് സ്ഥലം ലഭ്യമാക്കുന്നതിനും നിര്‍ദേശിച്ചു.
മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര വേദികളുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും നടപ്പാക്കുന്നതിനും അവയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും സാധിചചതായി വിലയിരുത്തി. യു.എന്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുത്ത റിപ്പോര്‍ട്ടും സഭയില്‍ വെച്ചു. മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ബഹ്റൈന്‍ നിയമപരമായും പ്രായോഗികവുമായ നടപടികളിലൂടെ മുന്നോട്ട് കുതിക്കേണ്ടതുണ്ടെന്ന് മനുഷ്യാവകാശ മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിവിധ മന്ത്രാലയ പ്രതിനിധികളുള്‍ക്കൊള്ളുന്ന മന്ത്രിതല കമ്മിറ്റിയെ വിഷയം പഠിക്കാന്‍ കാബിനറ്റ് ചുമതലപ്പെടുത്തി. അറബ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള ഏകീകൃത കരാര്‍ തയാറാക്കുന്നതിനുള്ള നിര്‍ദേശം മന്ത്രിസഭ ചര്‍ച്ച ചെയ്തു. അറബ് സാമ്പത്തിക-വികസന ഉച്ചകോടി അംഗീകരിച്ച പ്രമേയമനുസരിച്ചാണ് ഇക്കാര്യത്തില്‍ നീക്കം നടത്തുക. വിദേശകാര്യ മന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തെക്കുറിച്ച റിപ്പോര്‍ട്ടും സുഡാനില്‍ കൃഷി ഭൂമി വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടും സഭയില്‍ വെച്ചു. ഖത്തറില്‍ പുതുതായി  ഭരണാധികാരം ഏല്‍പിക്കപ്പെട്ട അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് മന്ത്രിസഭ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും പിതാവിന്‍െറ മാതൃക പിന്തുടര്‍ന്ന് ഖത്തറിനെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു കാബിനറ്റ്. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
 

വായുവില്‍ നിന്ന് ‘അരുവി’യുണ്ടാക്കുന്ന കണ്ടുപിടുത്തവുമായി ഒമാനി

Posted: 30 Jun 2013 10:48 PM PDT

Image: 

മസ്കത്ത്: വായുവില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി ഒമാനി. ലോകത്തെ ഞെട്ടിക്കുന്ന ഈ കണ്ടുപിടുത്തം കഴിഞ്ഞ വര്‍ഷം സ്പെയിനിലാണ് പൂര്‍ത്തിയാക്കിയത്. ശൈഖ് ഹിലാല്‍ ബിന്‍ മഹ്റൂണ്‍ അല്‍ മഅ്മറി വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ കാറ്റുപേയോഗിച്ചും സൗരോര്‍ജത്തിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. അരുവി എന്നര്‍മഥമുള്ള ‘ഫലാജ്’ എന്നാണിതിന് പേരിട്ടിരിക്കുന്നത്. അനുകൂല കാലാവസ്ഥയുണ്ടെങ്കില്‍ മണിക്കൂറില്‍ 430 ലിറ്റര്‍ വെള്ളം ഉലപാദിപ്പിക്കാന്‍ കഴിയുമെന്ന് ഹിലാല്‍ ബിന്‍ മഹ്റൂണ്‍ പറയുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായമുണ്ടെങ്കില്‍ മഞ്ഞ് ബാഷ്പീകരിച്ച് വെള്ളമുണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ ഇത് വികസിപ്പിക്കാന്‍ കഴിയുമെന്നാണ് ഹിലാല്‍ അവകാശപ്പെടുന്നത്.


അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍െറ അളവും താപനിലയുമാണ് വെള്ളം ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ ഘടകങ്ങള്‍. 10 മുതല്‍ 100 ശതമാനം വരെ ഈര്‍പ്പവും 5 മുതല്‍ 55 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയും വേണം. വൈദ്യുതി ഉപയോഗിച്ചും ഇത് പ്രവര്‍ത്തിപ്പിക്കാം. വെള്ളം ശുദ്ധീകരിക്കാനും അരിക്കാനുമുള്ള സംവിധാനങ്ങള്‍ ഇതിലുണ്ട്.
ഈര്‍പ്പത്തിന്‍െറയും താപനിലയുടെയും വിവരങ്ങള്‍ ലഭ്യമാകുന്ന സ്ക്രീന്‍ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനും ചിലവ് കുറഞ്ഞ രീതിയില്‍ വെള്ളം ഉല്‍പാദിപ്പിക്കാനും കഴിയുന്നതാണ് ഈ രീതിയെന്നും അദ്ദേഹം പറഞ്ഞു. സമാനമായ ഉപകരണം നേരത്തേ ടെക്സാസില്‍ രൂപകല്‍പന ചെയ്തതാലയി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് 12 ലിറ്റര്‍ വെള്ളം മാത്രം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതും വലിയ ചിലവേറിയതുമായിരുന്നു. ഈ ന്യൂനതകള്‍ പരിഹരിക്കുന്നതാണ് ഇപ്പോള്‍ ഒമാനി രൂപകല്‍പന ചെയ്ത ഉപകരണം. കാലാവസ്ഥയായിരുന്നു ഇതിന്‍െറ വിജയ പരാജയം നിര്‍ണയിക്കുക എന്നതാണ് ഈ ഉപകരണം നേരിടുന്ന പരിമിത.  എന്നാല്‍ ഉയര്‍ന്ന ചൂടും ഈര്‍പ്പവും നിലനില്‍ക്കുന്ന ഒമാനില്‍ ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിവില്‍ ഐഡി അഡ്രസില്‍ തന്നെ താമസിക്കണം -ആഭ്യന്തര മന്ത്രാലയം

Posted: 30 Jun 2013 10:41 PM PDT

Image: 

കുവൈത്ത് സിറ്റി: വിദേശികള്‍ നിയമാനുസൃത രേഖകളുടെ ഒറിജിനല്‍ തന്നെ സദാസമയവും കൂടെ കരുതണമെന്നും അവയുണ്ടെങ്കില്‍ ഒരുവിധ ഭയാശങ്കയും വേണ്ടെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. നിയമാനുസൃതമായി രാജ്യത്ത് താമസിക്കുകയും അതിനുള്ള രേഖ എപ്പോഴും കൈവശമുണ്ടായിരിക്കുകയും ചെയ്യുന്നവരെ ഒരുനിലക്കും പ്രായസപ്പെടുത്തില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അനധികൃത താമസക്കാര്‍ക്കും മറ്റു നിയമ ലംഘകര്‍ക്കുംവേണ്ടി കുവൈത്ത് അധികൃതര്‍ പരിശോധനയും നാടുകടത്തലും ശക്തമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയാസങ്ങളുണ്ടാവുകയും ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നതിന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി മുന്‍കൈയെടുത്ത് ക്ഷണിക്കപ്പെട്ടവര്‍ക്കായി സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്തുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആഭ്യന്തര മന്ത്രാലയം പബ്ളിക് അഫയേഴ്സ് ഡയറക്ടര്‍ കേണല്‍ ആദില്‍ അല്‍ ഹഷാഷ്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എമിഗ്രേഷന്‍ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി, ഇന്‍വെസ്റ്റിഗേറ്റീവ് ഡിപ്പാര്‍ട്ടുമെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ നജീബ് അല്‍ ശത്തി എന്നിവരാണ് പരിപാടിയില്‍ സംബന്ധിച്ച് കുവൈത്ത് അധികൃതരുടെ നിലപാടുകള്‍ വിശദീകരിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തത്.
സിവില്‍ ഐഡിയില്‍ കാണിച്ചിരിക്കുന്ന അഡ്രസില്‍ തന്നെയായിരിക്കണം വിദേശികള്‍ താമസിക്കേണ്ടത് എന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. കമ്പനികളാണ് താമസ സൗകര്യം നല്‍കുന്നതെങ്കില്‍ അത് സിവില്‍ ഐഡിയില്‍ കാണിച്ചിരിക്കുന്ന സ്ഥലത്ത് തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണം. ഇടക്കിടെ താമസം മാറുകയും സിവില്‍ ഐഡിയില്‍ അത് മാറ്റാതിരിക്കുകയും ചെയ്യുന്നത് സംശയത്തിനിടയാക്കും. താമസിക്കുന്ന അഡ്രസും സിവില്‍ ഐഡിയിലെ അഡ്രസും ഒന്നാണെങ്കില്‍ ബാച്ച്ലേഴ്സ് ഒരുമിച്ച് താമസിക്കുന്നതിനോ കുടുംബങ്ങള്‍ക്കൊപ്പം താമസിക്കുന്നതിനോ പ്രശ്നമില്ല -ബ്രിഗേഡിയര്‍ ജനറല്‍ നജീബ് അല്‍ ശത്തി അറിയിച്ചു.
രേഖകളുടെ ഒറിജിനല്‍ കൈയിലില്ലെങ്കില്‍ പരിശോധന നടത്തുന്നവര്‍ അവരെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോവും. പൊലീസ് സ്റ്റേഷനില്‍വെച്ചാണ് അവരുടെ രേഖകള്‍ വിശദമായി പരിശോധിക്കുന്നത്. നിയമം ലംഘിച്ചിട്ടില്ലെന്ന് വ്യക്തമായാല്‍ അവിടെനിന്ന് വെറുതെവിടും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വാഹനത്തില്‍ കയറ്റുന്നതിന് പ്രശ്നമില്ല. എന്നാല്‍, പണം വാങ്ങി ആരെയും കൊണ്ടുപോവാന്‍ പാടില്ല. അത് വ്യാജ ടാക്സിയാണ്. അതുകൊണ്ടുതന്നെ സംശയമുള്ള വാഹനം തടഞ്ഞാല്‍ ആദ്യം യാത്രക്കാരനോട് താങ്കള്‍ ഡ്രൈവര്‍ക്ക് പണം വാഗ്ദാനം ചെയ്താണോ യാത്ര ചെയ്യുന്നത് എന്നാണ് അന്വേഷിക്കുക. അങ്ങനെയല്ലെന്ന് വ്യക്തമായാല്‍ നടപടിയുണ്ടാവില്ല -കേണല്‍ ആദില്‍ അല്‍ ഹഷാഷ് വ്യക്തമാക്കി.
റോഡിലായാലും താമസ സ്ഥലങ്ങളിലായാലും പരിശോധനക്കെത്തുന്നവരോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടാമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി പറഞ്ഞു. ഇത് കാണിക്കുന്നില്ലെങ്കില്‍ പരിശോധനക്ക് വഴങ്ങേണ്ടതില്ല. നേരത്തേ നിയമ ലംഘനം നടക്കുന്നതായി വിവരം കിട്ടിയാല്‍ മാത്രമേ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കാറുള്ളൂവെന്നും ഉന്നതങ്ങളില്‍നിന്നുള്ള അനുമതിയില്ലാതെ ഇത്തരം പരിശോധന നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്‍റര്‍നെറ്റ്, വോയ്പ് കോളുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും അത്തരം വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൊബൈലുകളില്‍ ഇത്തരം ആപ്ളിക്കേഷനുകള്‍ ഉള്ളത് പിടിക്കപ്പെടുന്നതായ വാര്‍ത്തകള്‍ സൂചിപ്പിച്ചപ്പോള്‍ ഡ്രൈവിങ്ങിനിടെ ഉപയോഗിച്ചാല്‍ മാത്രമാണ് മൊബൈലുകളുമായി ബന്ധപ്പെട്ട് നടപടി എടുക്കുന്നത് എന്നായിരുന്നു കേണല്‍ ആദില്‍ അല്‍ ഹഷാഷിന്‍െറ മറുപടി.
കുവൈത്തിലെ മികച്ച വിദേശി സമൂഹമാണ് ഇന്ത്യക്കാരെന്നും ഏറെ സ്നേഹത്തോടെയാണ് സ്വദേശികള്‍ അവരെ കാണുന്നതെന്നും പരിപാടിയില്‍ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കാര്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരശ്രമത്തിനുമായി എംബസിക്ക് ഒരു ഉദ്യോഗസ്ഥനെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റിലേക്ക് നിയോഗിക്കാമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ നജീബ് അല്‍ ശത്തി നിര്‍ദേശിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി. മത്തേ അധ്യക്ഷത വഹിച്ചു. ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ ബല്‍റാം കുമാര്‍ ഉപാധ്യയ, ഇന്‍ഫര്‍മേഷന്‍ ഫസ്റ്റ് സെക്രട്ടറി വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

തെറ്റയിലിന് പിന്തുണയുമായി കുടുംബം

Posted: 30 Jun 2013 10:30 PM PDT

Image: 

കൊച്ചി: ലൈംഗികാരോപണ കേസ് നേരിടുന്ന ജോസ് തെറ്റയിലിന് പിന്തുണയുമായി കുടുംബം രംഗത്തെത്തി. ജോസ് തെറ്റയില്‍ തെറ്റു ചെയ്തിട്ടില്ലെന്നും യുവതിക്കെതിരെ മനുഷ്യാവകാശ കമീഷനും നിയമസഭാ സ്പീക്കര്‍ക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കുമെന്നും ഭാര്യ ഡെയ്സി പറഞ്ഞു. തെറ്റയിലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭാര്യ ആരോപിച്ചു.

വിതുമ്പലോടെയാണ് ജോസ് തെറ്റയിലിനെ പിന്തുണച്ച് ഭാര്യ ഡെയ്സി സംസാരിച്ചത്. തെറ്റയിലിനെതിരെ ലൈംഗിക വിവാദം ഉയര്‍ന്ന ശേഷം ആദ്യമായാണ് കുടുംബം പ്രതികരിക്കുന്നത്.
 

സോളാര്‍: ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിക്കും ബന്ധമെന്ന് പരാമര്‍ശം

Posted: 30 Jun 2013 10:01 PM PDT

Image: 
Subtitle: 
ശ്രീധരന്‍ നായര്‍ നിഷേധിച്ചു

പത്തനംതിട്ട: സോളാര്‍ കേസിലെ പ്രതികളായ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തന്‍െറ 40 ലക്ഷം തട്ടിയെടുത്തതായി ആരോപിച്ച് കോന്നി മല്ലേലിലെ ക്രഷര്‍ ഉടമ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ബന്ധമെന്ന് തെളിയുന്ന പരാമര്‍ശം.  ‘സരിത തന്നെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കൊണ്ടുപോയി കേരള മുഖ്യമന്ത്രിയോടും ഉദ്യോഗസ്ഥരോടും സംസാരിക്കുകയും പ്ളാന്‍റ് തുടങ്ങാനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഭാഗത്തുനിന്ന്  ഉണ്ടാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ് ’എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, ‘കേരള മുഖ്യമന്ത്രിയോടും’ എന്ന പരാമര്‍ശം പരാതിയില്‍ മുകളിലേക്ക് ആരോയിട്ട് വരികള്‍ക്ക് മുകളില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഇതു സംബന്ധിച്ച് ചാനലില്‍ വാര്‍ത്തകള്‍ വന്നതിനെതുടര്‍ന്ന്  പ്രസ്തുത പരാമര്‍ശം  പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും തന്‍െറ പരാതിയില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ശ്രീധരന്‍ നായര്‍ പത്തനംതിട്ടയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സോളാര്‍തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് താന്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ ചിലര്‍ തിരുത്തല്‍ വരുത്തിയതായും അദ്ദേഹം  പറയുന്നു. മുഖ്യമന്ത്രിയെകുറിച്ച് നേരിട്ടുള്ള പരാമര്‍ശം താന്‍ നടത്തിയിട്ടില്ല. വിശദമായ മൊഴി താന്‍ പൊലീസില്‍ നല്‍കിയിട്ടുണ്ട്. അതേ സമയം പരാതിയില്‍ അന്ന് അങ്ങനെ എഴുതിയിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ എന്നുമാത്രമെ അതുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും പരാതി തയാറാക്കിയ അഡ്വ. സോണി പി. ഭാസ്കര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ശ്രീധരന്‍ നായര്‍ കോന്നിയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അദ്ദേഹത്തെ സ്വാധീനിച്ച് ഇപ്പോള്‍ തിരുത്തിപ്പറയിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, തട്ടിപ്പ് സംബന്ധിച്ച് ശ്രീധരന്‍ നായര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. കേസ് അന്വേഷിച്ച് പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിലും മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശമില്ലായിരുന്നു.
പരാതിയിലെ പരാമര്‍ശം പരിഗണിച്ചാല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫിസില്‍വെച്ച് സരിത ആരില്‍ നിന്നെല്ലാം പണം വാങ്ങിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സനല്‍ സ്റ്റാഫ് അംഗവും കേസില്‍ അറസ്റ്റിലാവുകയും ചെയ്ത  ജോപ്പന്‍ മറുപടിയൊന്നും നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയോടും  ഉദ്യോഗസ്ഥരോടും സംസാരിച്ചുവെന്ന ശ്രീധരന്‍ നായരുടെ പരാമര്‍ശം മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതല്‍ പേര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന നിഗമനം ശരിവെക്കുന്നതാണ്. ജോപ്പന്‍ പൊലീസിന് നല്‍കിയ മൊഴിയും കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നാണ്. പാലക്കാട് ജില്ലയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ പ്ളാന്‍റില്‍ മുതല്‍മുടക്കുന്നതിനാണ് ശ്രീധരന്‍ നായരില്‍ നിന്ന് സരിതയും സംഘവും പണം വാങ്ങിയത്.
എറണാകുളം ചിറ്റൂര്‍ റോഡില്‍ പ്രവര്‍ത്തിച്ച ‘ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ് ’ എന്ന സ്ഥാപനം നല്‍കിയ പത്രപരസ്യം കണ്ടാണ് താന്‍ സരിതയും ബിജുവുമായി ബന്ധപ്പെട്ടതെന്ന് പരാതിയില്‍ ശ്രീധരന്‍ നായര്‍ പറയുന്നു.
തന്നെ ചതിച്ച് അമിതലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ 2012 ജൂണ്‍ 25ന് കോന്നിയില്‍ തന്‍െറ സ്ഥാപനത്തിലെത്തി കൂടിക്കാഴ്ച നടത്തുകയും മൂന്ന് മെഗാവാട്ട് സൗരോര്‍ജ പ്ളാന്‍റ് സ്ഥാപിക്കുന്നതിന് കരാറൊപ്പിടുകയുമായിരുന്നു. കരാറനുസരിച്ചാണ് ചെക്കുകള്‍ നല്‍കിയതെന്നും പറയുന്നു.
തട്ടിപ്പ് സംബന്ധിച്ച് ശ്രീധരന്‍ നായര്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യില്‍ ക്രിമിനല്‍ നടപടി ചട്ടം 190 വകുപ്പുപ്രകാരം സ്വകാര്യഅന്യായം ഫയല്‍ചെയ്യുകയായിരുന്നു. ജൂണ്‍ 12ന് എഴുതി തയാറാക്കിയ പരാതി ജൂണ്‍ 15നാണ് പത്തനംതിട്ട കോടതിയില്‍ ഫയല്‍ ചെയ്തത്.
അഡ്വ. സോണി പി. ഭാസ്കര്‍ മുഖേനയാണ് കേസ് ഫയല്‍ ചെയ്തത്. ഇത് പരിഗണിച്ച കോടതി കൂടുതല്‍ അന്വേഷണത്തിനായി  പൊലീസിന് കൈമാറുകയായിരുന്നു.

ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: സി.ബി.ഐ ഉദ്യോഗസ്ഥന് വധഭീഷണി

Posted: 30 Jun 2013 09:30 PM PDT

Image: 

മുംബൈ: ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥന് വധഭീഷണി. സി.ബി.ഐ ഉദ്യോഗസ്ഥനായ സന്ദീപ് താംഗാഡ്ഗെക്കാണ് കഴിഞ്ഞ നിരവധി ദിവസങ്ങളായി ഭീഷണി ലഭിച്ചത്. വധഭീഷണി ലഭിച്ചതിന്‍്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. സി.ബി.ഐയുടെ ആവശ്യം പരിഗണിച്ച് സുരക്ഷ ഏര്‍പ്പെടുത്താന്‍ തയാറാണെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികള്‍ക്കെതിരെ ജൂലായ് നാലിന് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നാഗ്പൂരില്‍ നിന്നുള്ള ഉദ്യോഗസ്ഥനായ താംഗാഡ്ഗെക്ക് നേരെ ഭീഷണിയുണ്ടായത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍്റെ ഭാഗമാണ് വധഭീഷണിയെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാക്കിയ കുറ്റപത്രത്തില്‍ ഗുഢാലോചയില്‍ പങ്കുണ്ടെന്ന് വ്യക്തമായ തെളിവ് ലഭിച്ച ഇന്‍്റലിജന്‍സ് ബ്യൂറോ സ്പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്ര കുമാറിന്‍്റെ പേരില്ളെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് സി.ബി.ഐ ഇതിനു നല്‍കുന്ന വിശദീകരണം. 

കേസുമായി ബന്ധപ്പെട്ട്  ഇന്‍്റലിജന്‍സ് ഉദ്യോഗസ്ഥരെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ആരോപണ വിധേയനായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പിയും ഇതിനെതിരെ ശക്തമായി രംഗത്തത്തെിയിരുന്നു. കോണ്‍ഗ്രസിന്‍്റെ നിര്‍ദേശമനുസരിച്ചാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP