സ്വാഗതം
WELCOME

News Update..

Thursday, May 10, 2012

കടലാക്രമണ-വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികള്‍ക്ക് 55 കോടി Madhyamam News Feeds

കടലാക്രമണ-വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികള്‍ക്ക് 55 കോടി Madhyamam News Feeds

Link to

കടലാക്രമണ-വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികള്‍ക്ക് 55 കോടി

Posted: 10 May 2012 01:22 AM PDT

മലപ്പുറം: കടലാക്രമണ പ്രതിരോധം, ഉള്‍നാടന്‍ ജലഗതാഗതം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവക്ക് ജില്ലയില്‍ 55 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ജലസേചന വിഭാഗം എക്സി. എന്‍ജിനീയര്‍ എന്‍. സുകുമാരന്‍ അറിയിച്ചു.
പൊന്നാനി മണ്ഡലത്തിലെ പാലപ്പെട്ടിയില്‍ 211 ലക്ഷം രൂപ ചെലവില്‍ 500 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മിക്കും.

read more

കുലംകുത്തി പ്രയോഗം ക്രൂരമെന്ന് മുഖ്യമന്ത്രി

Posted: 10 May 2012 12:44 AM PDT

Image: 

കണ്ണൂര്‍ : കൊല്ലപ്പെട്ട സി.പി.എം വിമത നേതാവ് ടി.പി. ചന്ദ്രശേഖരനെതിരെ പിണറായി വിജയന്‍ നടത്തിയ കുലംകുത്തി പ്രയോഗം ക്രൂരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുപ്രവര്‍ത്തകന് ചേര്‍ന്ന പദമല്ല പിണറായി ഉപയോഗിച്ചത്.
ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവരെ തിരുത്തേണ്ടത് ജനങ്ങളാണ്. പൊതുപ്രവര്‍ത്തകള്‍ ഉപയോഗിക്കുന്ന വാക്കുകളും അതിന്‍െറ സമയവും തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണെന്നും മുഖ്യന്ത്രി പറഞ്ഞു.

read more

ചന്ദ്രശേഖരന്‍ വധം: പ്രാഥമിക പ്രതിപ്പട്ടികയായി

Posted: 10 May 2012 12:21 AM PDT

Image: 

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രാഥമിക പ്രതിപ്പട്ടികയായി. കൊടി സുനി, റഫീഖ് എന്നിവരാണ് മുഖ്യ പ്രതികള്‍. കൊലയുടെ പ്രധാന ആസൂത്രകന്‍ കൊടി സുനിയാണ്.

കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയത്. ചന്ദ്രശേഖരനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത് 12 പേര്‍ ചേര്‍ന്നാണ്. മാസങ്ങള്‍ എടുത്താണ് കൊല ആസൂത്രണം ചെയ്തതെന്നും കൊലപാതകത്തില്‍ ഏഴ് പേര്‍ നേരിട്ട് പങ്കെടുത്തെന്നും പട്ടികയിലുണ്ട്.

കരസേനാ മേധാവിക്കെതിരായ പരാതി തേജീന്ദര്‍ സിങ് പിന്‍വലിച്ചു

Posted: 09 May 2012 11:59 PM PDT

Image: 

ന്യൂദല്‍ഹി: കരസേനാ മേധാവി വി.കെ സിങ്ങിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിങ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. ഉചിതമായ ഫോറത്തില്‍ പരാതി ഉന്നയിക്കുമെന്ന വിശദീകരണത്തോടെയാണ് തേജീന്ദര്‍ സിങ് ഹരജി പിന്‍വലിച്ചത്. അതേസമയം തേജീന്ദര്‍ സിങ്ങിന്റെ കയ്യില്‍ വി.കെ സിങ്ങിനെതിരായ വ്യക്തമായ തെളിവുകളുണ്ടെന്നും വിചാരണ കോടതിയിലോ ദല്‍ഹി ഹൈകോടതിയിലോ ഹരജി സമര്‍പ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.

features: 
Facebook

read more

അനധികൃത മണല്‍ ഖനനവും വിപണനവും തടയാന്‍ കര്‍ശന നടപടി -കലക്ടര്‍

Posted: 09 May 2012 11:45 PM PDT

കൊച്ചി: ജില്ലയില്‍ അനധികൃത മണല്‍ ഖനനവും വിപണനവും തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചതായി കലക്ടര്‍ പി. ഐ. ഷെയ്ഖ് പരീത് അറിയിച്ചു. മണല്‍ കടവുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ചു. ഇതോടൊപ്പം രാത്രികാല മണ്ണെടുപ്പും നിരോധിച്ചിട്ടുണ്ട്.

read more

നബിദിന റാലിയിലെ പട്ടാള വേഷം: ലീഗ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

Posted: 09 May 2012 11:15 PM PDT

കാസര്‍കോട്: പട്ടാള വേഷത്തില്‍ നബിദിന റാലി നടത്തി സേനയെ അപമാനിച്ചുവെന്ന സംഭവം മുസ്ലിം ലീഗ് വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. സംഭവത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി മൂന്നുപേരെ റിമാന്‍ഡ് ചെയ്യുകയും 127 പേരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ് എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച കാസര്‍കോട് ചേരുന്ന യു.ഡി.എഫ് യോഗം പ്രധാനമായും ഈ വിഷയത്തില്‍ ലീഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്.

read more

കെ.എസ്.ടി.പി രണ്ടാംഘട്ടം: 69.5 ലക്ഷത്തിന്‍െറ നഷ്ടപരിഹാര പാക്കേജിന് അംഗീകാരം

Posted: 09 May 2012 11:13 PM PDT

ഇരിട്ടി: കെ.എസ്.ടി.പി രണ്ടാംഘട്ട നവീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ട തലശ്ശേരി-വളവുപാറ സംസ്ഥാന പാതയിലെ പുനരധിവസിപ്പിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള 69.5 ലക്ഷം രൂപയുടെ നഷ്ടപരിഹാര പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം. റോഡ് വീതികൂട്ടുമ്പോള്‍ വീട് നഷ്ടപ്പെടുന്ന കൂട്ടുപുഴയിലെ 41 കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭ്യമാകുക. പാക്കേജ് തയാറാക്കിയ 2004ല്‍ നിര്‍ദേശിച്ച തുകയുടെ ഇരട്ടിയോളമാണ് ഇപ്പോള്‍ അനുവദിച്ചത്. നേരത്തെ അനുവദിച്ച തുക കുറവാണെന്ന് ആരോപിച്ച് കുടുംബങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തയാറായിരുന്നില്ല. പിന്നീട് അഡ്വ.

read more

കെ.ജി.ബിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

Posted: 09 May 2012 11:08 PM PDT

Image: 

ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനുമായ കെ.ജി ബാലകൃഷ്ണനെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
എന്നാല്‍, കെ.ജി.ബിയെ പുറത്താക്കാന്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് നല്‍കണമെന്ന ആവശ്യം കോടതി തള്ളി.

ആരോപണങ്ങള്‍ ഉന്നത ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ മന്ത്രിതല ശിപാര്‍ശകള്‍ കണക്കിലെടുത്ത് രാഷ്ട്രപതിക്ക് സുപ്രീം കോടതിയെ സമീപിക്കാം.

read more

തൊഴിലാളികളുടെ എമിറേറ്റ്സ് ഐ.ഡി ജോലി സ്ഥലത്ത് എത്തിക്കും

Posted: 09 May 2012 10:54 PM PDT

Image: 

അബൂദബി: തൊഴിലാളികളുടെ എമിറേറ്റ്സ് ഐ.ഡി അവരുടെ ജോലി സ്ഥലത്ത് എത്തിക്കുമെന്ന് എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി അറിയിച്ചു. അപേക്ഷാ ഫോമില്‍ ജോലി സ്ഥലമായി കാണിച്ച വിലാസത്തിലാണ് കാര്‍ഡ് എത്തിക്കുക. ഇതിനു പുറമെ എമിറേറ്റ്സ് പോസ്റ്റ് ഓഫിസുകളില്‍നിന്ന് ഐ.ഡി വാങ്ങാനുള്ള സമയ പരിധി 30 ദിവസത്തില്‍നിന്ന് 90 ദിവസമാക്കി നീട്ടുകയും ചെയ്തു.

read more

ഷിനാസ്-ഖസബ് ഫെറി സര്‍വീസ് തുടങ്ങി

Posted: 09 May 2012 10:31 PM PDT

Image: 

ഷിനാസ്: ഷിനാസ്-ഖസബ് ഫെറി സര്‍വീസിന് തുടക്കമായി. ബുധനാഴ്ച ഗതാഗത വാര്‍ത്താവിതരണമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഫുതൈശി റൂട്ടിന്‍െറ ഉദ്ഘാടനം നിര്‍വ
ഹിച്ചു.
വടക്കന്‍ ബാതിന ഗവര്‍ണര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. നാഷണല്‍ ഫെറി സര്‍വീസ് കമ്പനിയാണ് 8,000,000 റിയാല്‍ ചെലവില്‍ ഫെറി സര്‍വീസിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഖസബിലേക്കുള്ള വിനോദസഞ്ചാരികളുടെ സുഗമമായ യാത്രക്ക് ഫെറി സര്‍വീസ് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

read more

Wednesday, May 9, 2012

കൊന്നതാരാണെന്നറിയാം, ഇനി കൊല്ലിച്ചവരെ കിട്ടിയാല്‍ മതി: ഡി.ജി.പി Madhyamam News Feeds

കൊന്നതാരാണെന്നറിയാം, ഇനി കൊല്ലിച്ചവരെ കിട്ടിയാല്‍ മതി: ഡി.ജി.പി Madhyamam News Feeds

Link to

കൊന്നതാരാണെന്നറിയാം, ഇനി കൊല്ലിച്ചവരെ കിട്ടിയാല്‍ മതി: ഡി.ജി.പി

Posted: 08 May 2012 11:46 PM PDT

Image: 

കോഴിക്കോട്: ടി.പി ചന്ദ്രശേഖരനെ കൊന്നത് ആരാണെന്നറിയാമെന്നും കൊല്ലിച്ചതാരാണ് എന്നതാണ് ഇനി കിട്ടാനുള്ളതെന്നും ഡി.ജി.പി ജേക്കബ് പൂന്നൂസ്. കേസ് അന്വേഷിക്കുന്ന സംഘം പൂര്‍ണ ആത്മ വിശ്വാസത്തിലാണെന്നും സത്യസന്ധമായ രീതിയിലാണത് മുന്നോട്ട് പോവുന്നതെന്നും എന്നാല്‍ വിശദാംശങ്ങള്‍ പുറത്ത് പറയാന്‍ കഴിയില്ളെന്നും ഡി.ജി.പി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

read more

നവനാഗരികതയുടെ ആകുലതകള്‍

Posted: 08 May 2012 10:58 PM PDT

Image: 

സിനിമയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് സിനിമയിലെ പരസ്യങ്ങള്‍ക്ക്. 1927ലെ നിശ്ശബ്ദചിത്രമായ ‘വിങ്സി’ല്‍ ഹെര്‍ഷെയ്സ് ചോക്കലേറ്റിന്‍െറ പരസ്യമുണ്ടായിരുന്നു. പിന്നീട് കച്ചവട സിനിമകളിലെല്ലാം അതൊരു പതിവായി. ഒരു വാണിജ്യേതരസന്ദര്‍ഭത്തില്‍ ഉല്‍പന്നത്തെ പരിചയപ്പെടുത്തുമ്പോള്‍ കിട്ടുന്ന ഉപഭോക്താവിന്‍െറ കൂടിയ അളവിലുള്ള ശ്രദ്ധ തന്നെയാണ് ഈ പ്രചാരവേലയുടെ പ്രചോദനം. സിനിമയില്‍ കാണിക്കുന്ന ഉല്‍പന്നത്തിന്‍െറ ദൃശ്യത (visibility) നിമിഷാര്‍ധത്തില്‍ മിന്നിമറിയുന്ന ടി.വി പരസ്യത്തില്‍ കിട്ടില്ല.

read more

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 20,800 രൂപ

Posted: 08 May 2012 10:55 PM PDT

Image: 

കോഴിക്കോട്: സ്വര്‍ണവിലയില്‍ ബുധനാഴ്ച വന്‍ ഇടിവ്. പവന് 720 രൂപ കുറഞ്ഞ് 20,800 രൂപയിലത്തെി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 2600 രൂപയായി.

തിങ്കളാഴ്യാണ് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് ചരിത്രത്തിലെ ഏറ്റവും ഉയരത്തിലത്തെിയത്. 21,840 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില. ചെവ്വാഴ്ച 320 രൂ കുറഞ്ഞ് 21,520 രൂപയിലത്തെി. രണ്ട് ദിവസത്തിനിടെ 1040 രൂയാണ് കുത്തനെ കുറഞ്ഞത്.

പാര്‍ട്ടി വിട്ടവര്‍ കുലംകുത്തികളെന്ന നിലപാട് പിണറായിയുടേത് മാത്രമെന്ന് വി.എസ്

Posted: 08 May 2012 10:35 PM PDT

Image: 

കോഴിക്കോട്: കൊല്ലപ്പെട്ട സി.പി.എം വിമത നേതാവ് ടി.പി ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന നിലപാട് പാര്‍ട്ടിക്കില്ളെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു‘. ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ കുലം കുത്തികളാണെന്ന നിലപാട് പിണറായി വിജയന്‍െറത് മാത്രമാണെന്നും പാര്‍ട്ടി നിലപാടല്ളെന്നും വി.എസ് കോഴിക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

read more

ജബല്‍ അലിയില്‍ റെയില്‍വേ ടെര്‍മിനല്‍

Posted: 08 May 2012 10:23 PM PDT

Image: 

അബൂദബി: ജബല്‍ അലി തുറമുഖത്ത് ഇത്തിഹാദ് റെയില്‍വേ ടെര്‍മിനല്‍ സ്ഥാപിക്കുന്നു. ടെര്‍മിനല്‍ നിര്‍മാണത്തിന് ഇത്തിഹാദ് റെയിലും ഡി.പി വേള്‍ഡും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇത്തിഹാദ് റെയില്‍ ചെയര്‍മാന്‍ നാസര്‍ അല്‍ സുവൈദിയും ഡി.പി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈമുമാണ് ഒപ്പുവെച്ചത്.

read more

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം തുടരുന്നു

Posted: 08 May 2012 10:03 PM PDT

Image: 

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ ഒരുവിഭാഗം സമരം രണ്ടാം ദിവസമായ ബുധനാഴ്ചയും തുടരുന്നു. ഇതിനെ തുടര്‍ന്ന് രാവിലെ പുറപ്പെടേണ്ട മൂന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. ന്യൂദല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട സിംഗപ്പൂര്‍ (എ.ഐ 380), ന്യൂയോര്‍ക്ക് (എ.ഐ 101) വിമാനങ്ങളും മുംബൈയില്‍ നിന്നുള്ള ന്യൂയോര്‍ക്ക് (എ.ഐ 191) സര്‍വീസുമാണ് റദ്ദാക്കിയത്. മറ്റു സര്‍വീസുകള്‍ ലഭ്യമായ പൈലറ്റുമാരെ ഉപയോഗിച്ച് നടത്താന്‍ ശ്രമിക്കുകയാണെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞു.

read more

ഉത്തരവാദിത്വ ബോധമുള്ള ഡോക്ടര്‍മാര്‍ രാജ്യത്തിന്‍െറ സമ്പത്ത്

Posted: 08 May 2012 09:46 PM PDT

Image: 

മനാമ: ഉത്തരവാദിത്വ ബോധമുള്ള ഡോക്ടര്‍മാര്‍ രാജ്യത്തിന്‍െറ സമ്പത്താണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിക്കാനെത്തിയ ബഹ്റൈന്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സേവന മേഖലയില്‍ ബഹ്റൈന്‍ ഡോക്ടര്‍മാരുടെ സേവനം വളരെയധികം ആശാവഹമാണെന്നും രാജ്യത്തിന്‍െറ സര്‍വതോന്മുഖമായ പുരോഗതിയില്‍ ഇത് ഏറെ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

read more

ആഭ്യന്തര മന്ത്രിക്കെതിരായ കുറ്റവിചാരണ കഴിഞ്ഞു; ഇനി ധനമന്ത്രിക്കെതിരെ

Posted: 08 May 2012 09:41 PM PDT

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും കുറ്റവിചാരണ പ്രമേയങ്ങളുടെ പെരുമഴ. ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ മന്ത്രിസഭ അധികാരമേറ്റ് രണ്ടു മാസം തികയുന്നതിന് മുമ്പ് രണ്ടു കുറ്റവിചാരണകള്‍ നടന്ന പാര്‍ലമെന്‍റില്‍ ഇന്നലെ മൂന്നാമതൊരു കുറ്റവിചാരണ കൂടി അരങ്ങേറി. നാലാമത്തെ കുറ്റവിചാരണ ഉടന്‍ വരാനിരിക്കുന്നു.

read more

ബ്രസീലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് പേര്‍ മരിച്ചു

Posted: 08 May 2012 09:33 PM PDT

Image: 

റിയോ ഡി ജനേരിയോ: ബ്രസീലില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. ചെവ്വാഴ്ച വൈകീട്ട് പിറന്‍ഹാസ് നഗരത്തിന് സമീപത്തായാണ് അപകടം നടന്നത്. ഹെലികോപ്റ്റിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവര്‍. കൊല്ലപ്പെട്ടവരില്‍ ഒരു കൊലപാതകിയും ഉള്‍പ്പെട്ടതായി ബ്രസീല്‍ അധികൃതര്‍ പറഞ്ഞു.

ഹെലികോപ്റ്റര്‍ വായുവില്‍ നിന്ന് കത്തുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

സാംസഗ് ഗ്യാലക്സി എസ്3 ജൂണില്‍ ഇന്ത്യയിലത്തെും

Posted: 08 May 2012 09:18 PM PDT

Image: 

ആപ്പിള്‍ ഐഫോണിനോട് മുട്ടാനും നോക്കിയെയും വെല്ലാനും സാംസഗിനെ പ്രാപ്തനാക്കിയ മോഡലാണ് ഗ്യാലക്സി എസ് സീരീസ് ഫോണുകള്‍. 2010 മാര്‍ച്ചില്‍ അവതരിപ്പിച്ച ഗ്യാലക്സി എസും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച എസ്2വും ഇതുവരെ ആഗോളതലത്തില്‍ 30 മില്യണ്‍ ഉപഭോക്താക്കള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

read more

Tuesday, May 8, 2012

ജ്വല്ലറി കവര്‍ച്ച: മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍ Madhyamam News Feeds

ജ്വല്ലറി കവര്‍ച്ച: മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍ Madhyamam News Feeds

Link to

ജ്വല്ലറി കവര്‍ച്ച: മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

Posted: 08 May 2012 12:27 AM PDT

നെയ്യാറ്റിന്‍കര: ബാലരാമപുരം സോണാ ജ്വല്ലറിയിലെ മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബാലരാമപുരം പൊലീസ് സ്റ്റേഷന് സമീപത്തെ ജ്വല്ലറിയുടെ ഭിത്തി തുരന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം ഒരാഴ്ച മുമ്പ് കവര്‍ന്നിരുന്നു.
ഝാര്‍ഖണ്ഡ് സ്വദേശി ഉദുവാ വില്ലേജില്‍ ദീപു ശര്‍മ (26), ബീഹാര്‍ കടിയാല്‍ ജില്ലയില്‍ മണിയാരി ഗ്രാമത്തില്‍ ധീരുഭാവ പള്ളിക്ക് സമീപം ഗുട്ടുഭവനില്‍ ഗുട്ടു എന്ന അര്‍ജുന്‍ സിങ് (32), ഝാര്‍ഖണ്ഡ് സാഹിബ്ഗഞ്ച് ജില്ലയില്‍ ഭാഗുമണ്ഡല്‍ (34) എന്നിവരാണ് പിടിയിലായത്.

read more

ഉണ്ണിത്താന്‍ വധശ്രമം: സി.ബി.ഐ അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്കും

Posted: 08 May 2012 12:26 AM PDT

കൊല്ലം: വി.ബി. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ കൊല്ലത്തെ ക്വട്ടേഷന്‍ സംഘങ്ങളുടെ വിശദാംശങ്ങളിലേക്ക് സി.ബി.ഐ അന്വേഷണം വ്യാപിപ്പിച്ചു. ഹാപ്പി രാജേഷ് എന്ന ക്വട്ടേഷന്‍ നേതാവിന്‍െറ നേതൃത്വത്തിലെ നാലംഗസംഘമാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16ന് ഉണ്ണിത്താനെ ശാസ്താംകോട്ടയില്‍ ആക്രമിച്ചത്.

read more

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി

Posted: 08 May 2012 12:11 AM PDT

Image: 

ന്യൂദല്‍ഹി: സര്‍ക്കാറിന്‍െറ ഹജ്ജ് നയം പൊളിച്ചെഴുതി സൂപ്രീം കോടതി ഉത്തരവ്. പത്തുവര്‍ഷം കൊണ്ട് ഹജ്ജ് സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍െറതാണ് വിധി. പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘത്തിലെ അംഗസംഖ്യ രണ്ടായി കുറക്കുക, ഒരിക്കല്‍ സൗഹൃദ സംഘത്തില്‍ അംഗമായവര്‍ തുര്‍ന്നും ഈ ആനുകൂല്യം പറ്റാതിരിക്കുക, തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ടു വച്ചു.

read more

950 കോടിയുടെ കുടിവെള്ളപദ്ധതി വരുന്നു

Posted: 07 May 2012 11:48 PM PDT

കൊച്ചി: ജില്ലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ 950 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ജില്ലയിലെ കുടിവെള്ള പ്രശ്നവും പകര്‍ച്ചവ്യാധിയേയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്നയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ജില്ലയ്ക്ക് 240 എം.എല്‍.സി വെള്ളമാണ് ലഭിക്കുന്നത്. പുതിയ പദ്ധതിയിലൂടെ 290 എം.എല്‍.സി കൂടി കൂടുതലായി ലഭ്യമാക്കി 530 എം.എല്‍.സി വെള്ളം ലഭ്യമാക്കും.

read more

പ്രകൃതിക്ഷോഭം: ദുരന്തത്തില്‍പെട്ടവര്‍ക്ക് അടിയന്തര സഹായം -മന്ത്രി

Posted: 07 May 2012 11:35 PM PDT

കണ്ണൂര്‍: പ്രകൃതിക്ഷോഭം മൂലമുള്ള ദുരന്തത്തിന് ഇരയാകുന്നവര്‍ക്ക് അടിയന്തര ധനസഹായം നല്‍കുമെന്ന് മന്ത്രി കെ.സി. ജോസഫ്. ജില്ലയിലെ മലയോര മേഖലയില്‍ കഴിഞ്ഞ മാസമുണ്ടായ കൊടുങ്കാറ്റില്‍ കൃഷിയും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം നടുവില്‍ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

read more

സംസ്ഥാന പാതയില്‍ സംരക്ഷണ വേലി നിര്‍മാണം പ്രഹസനമാകുന്നു

Posted: 07 May 2012 11:33 PM PDT

ശ്രീകണ്ഠപുരം: അപകടം പതിവായ തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാന പാതയില്‍ റോഡരികുകളിലെ സംരക്ഷണ വേലി നിര്‍മാണം പ്രഹസനമാക്കി അഴിമതിക്ക് നീക്കം. പാതയിലെ കൊടും വളവുകളിലെല്ലാം വന്‍കുഴികളുണ്ട്. കുഴികളുള്ള ഭാഗത്തേക്ക് ചെറുതും വലുതുമായ വാഹനങ്ങള്‍ മറിയുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്.
അപകടക്കെണി ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ ചെങ്ങളായി ചേരന്‍കുന്ന് വളവില്‍ ചിലയിടങ്ങളില്‍ മാത്രം വലിയ ഇരുമ്പുവേലി ഉറപ്പിച്ചു.

read more

മിച്ചഭൂമി പ്രശ്നം: കൈവശരേഖ ലഭിക്കാതെ മുപ്പതിലേറെ കുടുംബം

Posted: 07 May 2012 11:27 PM PDT

ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ കുലിക്കിലിയാട് പ്രദേശത്തെ മുപ്പതിലേറെ കുടുംബം കൈവശ രേഖ ലഭിക്കാതെ ദുരിതത്തില്‍. കരിമ്പുഴ ഒന്ന് വില്ലേജിലെ കുലിക്കിലിയാട് ദേശം 60/10 സര്‍വേ നമ്പറിലുള്ള പട്ടികജാതി, ജനറല്‍ വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്കാണ് കൈവശരേഖ ലഭിക്കാത്തത്.

read more

ശുചിത്വ മിഷന്‍ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം -മന്ത്രി കുഞ്ഞാലിക്കുട്ടി

Posted: 07 May 2012 11:15 PM PDT

മലപ്പുറം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍െറ ഭാഗമായി ആരോഗ്യ വകുപ്പ് വാര്‍ഡ്തല ശുചിത്വ സമിതികള്‍ക്ക് അനുവദിച്ച 10,000 രൂപ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മഴക്കാലരോഗ പ്രതിരോധ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

read more

ആദിവാസികള്‍ വീണ്ടും സമരമുഖത്ത്

Posted: 07 May 2012 10:53 PM PDT

മാനന്തവാടി/പുല്‍പള്ളി: ഇടക്കാലത്തിന് ശേഷം ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും സി.പി.എമ്മിന്‍െറ ഭൂസമരം. ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.കെ.എസ് മൂന്നാംഘട്ട സമരം തുടങ്ങിയത്.
ആദ്യഘട്ടമായി തിങ്കളാഴ്ച പൂതാടി പഞ്ചായത്തിലെ ചീയമ്പത്തും വെള്ളമുണ്ടക്കടുത്ത തൊണ്ടര്‍നാട്ടും വനഭൂമികൈയേറി കുടിലുകള്‍കെട്ടി. രണ്ടിടത്തുമായി 200ഓളം ആദിവാസികുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുത്തു. ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.

read more

ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട

Posted: 07 May 2012 10:46 PM PDT

കോഴിക്കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി വന്‍ കഞ്ചാവ് വേട്ട. നഗരമധ്യത്തിലും ഫറോക്ക് കരുവന്‍തിരുത്തിയില്‍നിന്നുമായി 3.6 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

read more

Saturday, October 23, 2010

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP